August 2, 2012

അങ്ങനെ ജയരാജനും സ്വാഹ..

"ഇതാണ് ജനാധിപത്യത്തിന്റെ കുഴപ്പം. സ്വസ്ഥമായി ഒരു കൊലപാതകം നടത്താന്‍ അതനുവദിക്കില്ല" - ഷുക്കൂര്‍ വധവുമായി ബന്ധപ്പെട്ട് പി ജയരാജന്‍ അറസ്റ്റ് ചെയ്യപ്പെട്ട വാര്‍ത്ത വന്ന ഉടനെ പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ബി ആര്‍ പി ഭാസ്കര്‍ ഫേസ്ബുക്കില്‍ എഴുതിയ സ്റ്റാറ്റസ് ആണിത്. കണ്ണൂരിലും പരിസര പ്രദേശങ്ങളിലും സ്വസ്ഥമായി കൊലപാതകങ്ങള്‍ ചെയ്ത് സമാധാനപരമായി ജീവിച്ചിരുന്ന പാവം സി പി എം നേതാക്കളെ ഇങ്ങനെ അറസ്റ്റ് ചെയ്യുന്നത് വൈരുദ്ധ്യാധിഷ്ഠിത സിദ്ധാന്തം അനുസരിച്ച് തികഞ്ഞ ധിക്കാരമാണ്. Right to Kill എന്നത് കാറല്‍ മാര്‍ക്സ് ഉള്ള കാലം മുതലേ വര്‍ഗ്ഗസമര പോരാളികള്‍ക്ക് ലോകം അനുവദിച്ചു നല്‍കിയിട്ടുള്ള അവകാശമാണ്. ലെനിനും സ്റ്റാലിനും മാവോയും തുടങ്ങി ചോരച്ചെങ്കൊടി പിടിച്ച എല്ലാ സഖാക്കള്‍ക്കും ഭരണഘടനാപരമായി നല്‍കപ്പെട്ടിട്ടുള്ള ഈ അവകാശത്തിനു മേലാണ് തിരുവഞ്ചൂരിന്റെ കളി. വേണ്ട മോനേ ദിനേശാ എന്ന് തിരുവഞ്ചൂരിനോട് സി പി എം നേതാക്കള്‍ പറയുന്നതിന്റെ ഗുട്ടന്‍സ് അവര്‍ പരമ്പരാഗതമായി അനുഭവിച്ചു വന്ന Right to Kill എന്ന ഈ അവകാശത്തിനു മേല്‍ തൊട്ടു കളിക്കുന്നത് കൊണ്ടാണ്.

കൊല്ലപ്പെട്ട ഷുക്കൂര്‍ ചെയ്തതും കൊടും പാതകമാണ്. കണ്ണൂര്‍ ജില്ലയില്‍ സി പി എം ലോക്കല്‍ കമ്മറ്റി നേതാവിന്റെ കാര്‍ പോലും തടയാന്‍ പാടില്ല എന്നത് അവിടെ ജനിച്ചു വളര്‍ന്ന ഷുക്കൂറിനും സുഹൃത്തുക്കള്‍ക്കും അറിയേണ്ടിയിരുന്നതാണ്. എന്നാല്‍ അവര്‍ തടഞ്ഞതാകട്ടെ പന പോലെ വളര്‍ന്ന സംസ്ഥാന നേതാവിന്റെ കാറാണ്. ഇത്തരമൊരു കൊടിയ പാതകത്തിനാണ് വളരെ സമാധാനപരമായി താലിബാന്‍ മോഡലില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ കൊല നടത്തിയത്. അതിനിത്രമാത്രം ബഹളം ഉണ്ടാക്കേണ്ട കാര്യം ഉണ്ട് എന്ന് തോന്നുന്നില്ല. വര്‍ഗ്ഗസമരത്തിന്റെ ഉജ്ജ്വലപാതയില്‍ സ്വാഭാവികമായും ഉണ്ടാകുന്ന ഇത്തരം പ്രതിപ്രവര്‍ത്തനങ്ങളെ തിരുവഞ്ചൂരും യു ഡി എഫും പോലീസിനെ ഉപയോഗിച്ച് അവസാനിപ്പിക്കാന്‍ നടന്നാല്‍ അവിടെയാണ് 'തീപ്പന്തം' പിറവി കൊള്ളുക.

ഇവിടെ എല്ലാം ഓക്കേയാണല്ലോ അല്ലേ?

സംഗതി എന്തായാലും ജയരാജനെ തിരുവഞ്ചൂര്‍ കണ്ണൂര്‍ ജയിലിലേക്ക് തന്നെ അയച്ചത് വളരെ പ്രതീകാത്മകമായ നടപടിയാണ്.  അവിടത്തെ ജയില്‍ ഉപദേശക സമതിയില്‍ അംഗമായിരുന്ന ആളാണ്‌ ജയരാജന്‍. ജയിലിലെ സൂപ്രണ്ടിനെയും വാര്‍ഡമാരെയുമെല്ലാം പോളിറ്റ് ബ്യൂറോ മെമ്പര്‍മാരെ കണ്ടു പരിചയമുള്ളതിനേക്കാള്‍ കൂടുതല്‍ ജയരാജന്‍ സഖാവിനു കണ്ടു പരിചയമുണ്ടാകും. അതുകൊണ്ട് തന്നെ ജയിലിനുള്ളില്‍ കഴിയുന്ന കാലത്തോളം അവര്‍ക്കൊക്കെ ഉപദേശങ്ങള്‍ നേരിട്ട് കൊടുക്കാനുള്ള ഒരു സുവര്‍ണാവസരമാണ് സഖാവിനു കൈ വന്നിരിക്കുന്നത്. ജയിലിലെ സംവിധാനങ്ങളില്‍ ഉള്ള പോരായ്മകള്‍ , പുതുതായി തൂക്കേണ്ട പാര്‍ട്ടി നേതാക്കളുടെ ഫോട്ടോകള്‍ , പരോളില്‍ വിടേണ്ട പ്രതികള്‍ , ജയില്‍പുള്ളികള്‍ക്കുള്ള മെനുവില്‍ അടിയന്തിരമായി ഉള്‍പെടുത്തേണ്ട ഉണ്ടകള്‍ വിഭവങ്ങള്‍ തുടങ്ങി എല്ലാ വിഷയത്തിലും അപ്പപ്പോള്‍ നിര്‍ദേശങ്ങള്‍ കൊടുക്കാന്‍ പാര്‍ട്ടി സെക്രട്ടറിക്ക് സാധിക്കും. സെല്ലില്‍ നിന്ന് നേരിട്ട് ഓര്‍ഡറുകള്‍ കൊടുക്കാം. വണ്ടിക്കൂലിക്ക് കാശ് കളയേണ്ടതില്ല!!.

ഇടിക്കല്ലേ ഏമാനേ,, എല്ലാം പറയാമേ... 

ഷുക്കൂര്‍ വധത്തിനു പിന്നിലെ പാര്‍ട്ടി തലത്തില്‍ നടന്ന അസൂത്രണത്തെക്കുറിച്ച് പോലീസിനു മണി മണിയായ വിവരങ്ങള്‍ നല്‍കിയത് പാവം ടി വി രാജേഷ് ആയിരിക്കാനാണ്‌ സാധ്യത. സംഗതി സഖാവ് ആണെങ്കിലും പെട്ടെന്ന് പേടിച്ചു കരയുന്ന പ്രകൃതക്കാരനാണ് രാജേഷ്‌. നിയമസഭയിലെ സഹപ്രവര്‍ത്തകര്‍ ബഹളം വെച്ചപ്പോഴേക്കു മൂക്ക് പിഴിഞ്ഞ് കരഞ്ഞു കുളമാക്കിയ പാരമ്പര്യം അദ്ദേഹത്തിനുണ്ട്. പതിനെട്ടടവും പയറ്റിത്തെളിഞ്ഞ പോലീസുകാര്‍ വേണ്ട വിധത്തില്‍ കണ്ണുരുട്ടിയപ്പോള്‍ തന്നെ പാവം വണ്‍ ടു ത്രീ മോഡലില്‍ സംഗതികള്‍ പറഞ്ഞു കാണണം. അതുകൊണ്ട് തന്നെ ദയവു ചെയ്തു ഇനി രാജേഷിനെ പോലീസുകാര്‍ ഉപദ്രവിക്കരുത്. അദ്ദേഹത്തെയും ഉടനെ അറസ്റ്റ് ചെയ്യുമെന്ന് കേള്‍ക്കുന്നുണ്ട്. അങ്ങനെയാണെങ്കില്‍ അതൊരു മഹാപാപമായിരിക്കും. ഈ കേസില്‍ മാപ്പുസാക്ഷിയാക്കി രാജേഷിനെ വെറുതെ വിടണം എന്നാണ്  അഭ്യര്‍ത്ഥിക്കാനുള്ളത്. ഇനിയൊരു കരച്ചില്‍ കൂടി കാണാനുള്ള ശേഷി പ്രേക്ഷകര്‍ക്കില്ല!!  


കൊന്നാല്‍ ഹര്‍ത്താല്‍ , കൊന്നവനെ പിടിച്ചാലും ഹര്‍ത്താല്‍ എന്നതാണ് ഇപ്പോഴത്തെ ഒരു ട്രെന്‍ഡ്. ഇതൊരു ട്രെന്‍ഡ് മാത്രമല്ല, വ്യക്തമായ ഒരാശയാടിത്തറയും ഇതിനുണ്ട്. വൈരുദ്ധ്യാധിഷ്ടിത വര്‍ഗ്ഗസമര രീതിയനുസരിച്ച് ഹര്‍ത്താലുകള്‍ നാല് വിധമാണ്. പാര്‍ട്ടിഫെസ്റ്റോയില്‍ മാറല്‍ കാര്‍ക്സ് വളരെ കൃത്യമായി ഇതിനെക്കുറിച്ച്‌ പറഞ്ഞിട്ടുണ്ട്. കൊല നടത്തിയ ഉടനെ ഒരു പ്രാദേശിക ഹര്‍ത്താല്‍ , കൊല നടത്തിയവരെക്കുറിച്ച് വല്ല സൂചനയും പോലീസിനു ലഭിച്ചാല്‍ താലൂക്ക് ഹര്‍ത്താല്‍ , ചോദ്യം ചെയ്യാന്‍ വിളിച്ചാല്‍ ജില്ലാ ഹര്‍ത്താല്‍ , സെന്‍ട്രല്‍ ജയിലില്‍ എത്തിയാല്‍ സംസ്ഥാന ഹര്‍ത്താല്‍ .. അതുകൊണ്ട് തന്നെ ഇത്തരം ഹര്‍ത്താലുകള്‍ക്കു എതിരെ ബഹളം കൂട്ടുന്നവര്‍ വിവരദോഷികളാണ്, വലതുപക്ഷ സാമ്രാജ്യത്വ കുത്തക മൂരാച്ചികളാണ്. അവര്‍ തുലയട്ടെ.

മ്യാവൂ:  ഉന്നം തെറ്റാതെ വെടിവെക്കുന്ന അഭ്യന്തര മന്ത്രിമാര്‍ക്കുള്ള മത്സരം ഒളിമ്പിക്സില്‍ ഉണ്ടായിരുന്നെങ്കില്‍ അറ്റ്‌ ലീസ്റ്റ് ഒരു ഗോള്‍ഡ്‌ മെഡല്‍ ഇന്ത്യക്ക് ഉറപ്പായേനെ.. തിരുവഞ്ചൂരേതാ മോന്‍..

Related Posts
ജയരാജനെന്താ കൊമ്പുണ്ടോ?
പോളിറ്റ് ബ്യൂറോ, P.O. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍
ഭാസുരേന്ദ്രന്മാര്‍ ആസുരേന്ദ്രന്മാരാകുമ്പോള്‍
കുഞ്ഞനന്താ ചതിക്കല്ലേ
ക്രിമിനല്‍സ് പാര്‍ട്ടി ഓഫ് ഇന്ത്യ (ഫാസിസ്റ്റ്)
ബല്‍റാം 'vs' താരാദാസ്

108 comments:

 1. ഉന്നം തെറ്റാതെ വെടിവെക്കുന്ന അഭ്യന്തര മന്ത്രിമാര്‍ക്കുള്ള മത്സരം ഒളിമ്പിക്സില്‍ ഉണ്ടായിരുന്നെങ്കില്‍ അറ്റ്‌ ലീസ്റ്റ് ഒരു ഗോള്‍ഡ്‌ മെഡല്‍ ഇന്ത്യക്ക് ഉറപ്പായേനെ.. തിരുവഞ്ചൂരേതാ മോന്‍.. ithu kidu. ബഷീര്‍കയെതാ മോന്‍?

  ReplyDelete
  Replies
  1. ബോധമാണ് പ്രശ്നം. കാക്കിയിടുന്നവന്റെ ശമ്പളം ഖദറിടുന്നവന്റെ തറവാട്ടില്‍ നിന്നാണെന്ന് ബോധിച്ചുപോയാല്‍ പിന്നെ രക്ഷയില്ല. മുല്ലപ്പള്ളിയും ചില ഞാഞ്ഞൂലുകളും പറയും- തിരുവഞ്ചൂര്‍ അനുസരിക്കും, കാക്കിയിട്ട സേവകര്‍ ആ ആജ്ഞ ശിരസാവഹിക്കും. വന്നുവന്ന്, സുധാകരനെ വെള്ളപൂശല്‍ മാത്രമല്ല, പുള്ളിക്കാരന്റെ ചിത്രമുള്ള ബോര്‍ഡുകള്‍ ചവിട്ടിപ്പൊട്ടിച്ച് നശിപ്പിക്കല്‍ കൂടി കണ്ണൂരിലെ പൊലീസിന്റെ പണിയായിരിക്കുന്നു എന്നാണ് കേള്‍വി. അവിടെ പൊലീസ് മേധാവിക്ക് സുധാകരന്റെ കോല്‍ക്കാരന്റെ പണിയാണ്. സുധാകര സില്‍ബന്ധിയായ കെഎസ്യുക്കാരന്‍ വഴിനടക്കുമ്പോള്‍ ഒരു ബോര്‍ഡ് കാണുന്നു- ഒരു കൈയില്‍ വാളും മറുകൈയിലും അരയിലും തോക്കുമായി മുണ്ട് മടക്കിക്കുത്തിനില്‍ക്കുന്ന സ്വന്തം നേതാവ് ഫ്ളക്സ് ബോര്‍ഡില്‍! തനിസ്വരൂപത്തിന്റെ ചിത്രത്തിന്, ഈ കാട്ടാളനെ ജനങ്ങള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞെന്ന അടിക്കുറിപ്പ്. കുട്ടിനേതാവ് നേരെ കാക്കിച്ചട്ടമ്പിമാരെ വിളിക്കുന്നു. കേട്ടപാതി ജീപ്പും തോക്കുമായി കാക്കിപ്പട ബോര്‍ഡ് വേട്ടയ്ക്കിറങ്ങുന്നു. ഒരു ബോര്‍ഡ് ചവിട്ടിപ്പൊളിച്ചപ്പോള്‍ നാട്ടുകാര്‍ കൂടി. കാക്കിക്കുള്ളില്‍ പൊലീസാണോ അതോ മറ്റുവല്ലതുമാണോ എന്ന് ഉച്ചത്തില്‍ ചോദിക്കാന്‍ ആളുണ്ടായപ്പോള്‍ കൊണ്ടുവന്ന ശൗര്യം ചുരുട്ടിക്കൂട്ടി പോക്കറ്റിലിട്ട് ഏമാന്മാര്‍ വലിഞ്ഞു.

   Delete
  2. ജയരാജനെ അറസ്റ്റ് ചെയ്യണം, അതിന് തെളിവുണ്ടാക്കണം എന്നാണ് ഉമ്മന്‍ചാണ്ടി പൊലീസ് കുട്ടികളോട് ശിപായി മുഖേന ആവശ്യപ്പെട്ടത്. ഒരു തെളിവും കിട്ടില്ലെന്നായപ്പോള്‍, ഇടയ്ക്കിടെ വിളിച്ചുവരുത്തി വാര്‍ത്തയുണ്ടാക്കലായി. മൂന്നാംവട്ടം ചെന്നപ്പോള്‍ അറസ്റ്റ്. കേസില്‍പ്പെടുത്തണമെങ്കില്‍ കുറ്റപത്രം തയ്യാറാക്കി കോടതിയില്‍ കൊടുത്താല്‍ മതി. ഉമ്മന്‍ചാണ്ടിക്ക് അതുപോരാ. അറസ്റ്റ് ചെയ്യണം, മാര്‍ക്സിസ്റ്റുകാര്‍ പ്രതിഷേധിക്കണം, ഹര്‍ത്താല്‍ നടത്തണം, കുറെ കോണ്‍ഗ്രസാപ്പീസുകള്‍ പൊളിയണം- കണ്ടില്ലേ മാര്‍ക്സിസ്റ്റക്രമമെന്ന് ആര്‍ത്തുവിളിക്കണം. എല്ലാം ഉദ്ദേശിച്ചപോലെ നടന്നു. ഒടുവില്‍ ആരെങ്കിലും ചോദിക്കൂ- പി ജയരാജന്റെ പേരിലുള്ള കുറ്റം എന്തെന്ന്. ലീഗുകാരനായ ഷുക്കൂര്‍ കൊല്ലപ്പെടുന്ന ദിവസം ജയരാജന്‍ ലീഗാക്രമണത്തില്‍ പരിക്കേറ്റ് ആശുപത്രിയിലാണ്. അവിടെ സന്ദര്‍ശിക്കാനെത്തിയ നൂറുകണക്കിനാളുകളില്‍ ഒരാള്‍ ഫോണില്‍ "വിടരുത്" എന്നു മറ്റാരോടോ പറഞ്ഞുപോലും. അത് ജയരാജന്‍ കേട്ടു എന്ന് പൊലീസ് കരുതുന്നു. "കേട്ടിട്ടും" ആഭ്യന്തരവകുപ്പിനെ വിവരമറിയിച്ച് കുറ്റകൃത്യം തടയാത്തതിന് വകുപ്പ് 118; അറസ്റ്റും ജയിലും. ഒരാള്‍ മറ്റാര്‍ക്കോ ഫോണ്‍ചെയ്യുന്നത് മൂന്നാമതൊരാള്‍ ശ്രദ്ധിക്കുമോ? ശ്രദ്ധിക്കാന്‍ പാടുണ്ടോ? അങ്ങനെ ശ്രദ്ധിക്കുന്നത് മാന്യതയാണോ? അത് വ്യക്തിയുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമല്ലേ? വൃത്തികേടല്ലേ? ഒളിഞ്ഞുനോട്ടമല്ലേ? ജയരാജന്‍ ആ തെറ്റ് ചെയ്തില്ല എന്നതാണ് ഉമ്മന്‍ചാണ്ടിയുടെ പൊലീസ് ആരോപിക്കുന്ന കുറ്റം. ഇനി ജനങ്ങള്‍ ഒരുകാര്യം പ്രത്യേകം ശ്രദ്ധിക്കണം. ബസിലോ ബസ് സ്റ്റോപ്പിലോ റെയില്‍വേ സ്റ്റേഷനിലോ സിനിമാ തിയറ്ററിലോ ആരെങ്കിലും ഫോണില്‍ സംസാരിക്കുന്നുണ്ടെങ്കില്‍ അടുത്തുചെന്ന് കാതോര്‍ത്തുനില്‍ക്കണം. പറയുന്നതില്‍ എന്തെങ്കിലും കുറ്റമുണ്ടെങ്കില്‍ അപ്പോള്‍ ഫോണെടുത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ അറിയിക്കണം. (സംഭാഷണം ഒളിഞ്ഞുകേള്‍ക്കാന്‍ പോയി തല്ലുവാങ്ങുന്നവര്‍ക്ക് പ്രത്യേക നഷ്ടപരിഹാരത്തിന് വേറെ നിയമം കൊണ്ടുവരും) ഉമ്മന്‍ചാണ്ടിക്ക് നാണവുംവേണ്ട; മാനവും വേണ്ട- കോണ്‍ഗ്രസല്ലേ. കാക്കിയിടുന്നവര്‍ക്കുവേണ്ടേ അല്‍പ്പം നാണം? ഇമ്മാതിരി തട്ടിപ്പുകേസുണ്ടാക്കാനുള്ള പഠിപ്പ് ഇവര്‍ എവിടെനിന്ന് പഠിച്ചതാണാവോ?

   Delete
  3. @Malak, What foolish you are talking. As per Achumaman told: "aribhakshanam kazhikkunnavarkku ariyaam ellam"..

   Delete
 2. കൊന്നാല്‍ ഹര്‍ത്താല്‍ , കൊന്നവനെ പിടിച്ചാലും ഹര്‍ത്താല്‍ എന്നതാണ് ഇപ്പോഴത്തെ ഒരു ട്രെന്‍ഡ്. ഇതൊരു ട്രെന്‍ഡ് മാത്രമല്ല, വ്യക്തമായ ഒരാശയാടിത്തരയും ഇതിനുണ്ട്. വൈരുദ്ധ്യാധിഷ്ടിത വര്‍ഗ്ഗസമര രീതിയനുസരിച്ച് ഹര്‍ത്താലുകള്‍ നാല് വിധമാണ്. പാര്‍ട്ടിഫെസ്റ്റോയില്‍ മാറല്‍ കാര്‍ക്സ് വളരെ കൃത്യമായി ഇതിനെക്കുറിച്ച്‌ പറഞ്ഞിട്ടുണ്ട്. കൊല നടത്തിയ ഉടനെ ഒരു പ്രാദേശിക ഹര്‍ത്താല്‍ , കൊല നടത്തിയവരെക്കുറിച്ച് വല്ല സൂചനയും പോലീസിനു ലഭിച്ചാല്‍ താലൂക്ക് ഹര്‍ത്താല്‍ , ചോദ്യം ചെയ്യാന്‍ വിളിച്ചാല്‍ ജില്ലാ ഹര്‍ത്താല്‍ , സെന്‍ട്രല്‍ ജയിലില്‍ എത്തിയാല്‍ സംസ്ഥാന ഹര്‍ത്താല്‍ .. അതുകൊണ്ട് തന്നെ ഇത്തരം ഹര്‍ത്താലുകള്‍ക്കു എതിരെ ബഹളം കൂട്ടുന്നവര്‍ വിവരദോഷികളാണ്, വലതുപക്ഷ സാമ്രാജ്യത്വ കുത്തക മൂരാച്ചികളാണ്. അവര്‍ തുലയട്ടെ

  ReplyDelete
 3. വള്ളിക്കുന്നിനു ലോട്ടറി അടിച്ചു, ഇനി ബ്ലോഗ്‌ തുരു തുരാ പ്രസവിക്കും. ആശംസകള്‍...

  ReplyDelete
 4. ഈ പോസ്റ്റ്‌ കാത്തിരിക്കുകയായിരുന്നു....

  ReplyDelete
 5. ജയിലില്‍ VIP food ഷവര്‍മ ആക്കണം (default)
  ആദ്യം ഷവര്‍മ തിന്നിട്ടേ ബാക്കി അവര്‍ പറയുന്ന സാധനം കൊടുക്കാവൂ

  ReplyDelete
 6. ചുറ്റും എന്തോരോക്കെ നടക്കുന്നോ എന്തോ ? @ PUNYAVAALAN

  ReplyDelete
 7. Vallikkunnu Rocks,

  അടുത്ത പോസ്റ്റ്‌ എഴുതി വചോല്, രാജേഷ്‌ ഉടനെ അകത്താവും. കൂട്ടത്തില്‍ ഈ വിഷയകമായി അച്ചുമാമ പറഞ്ഞതിനെക്കൂടി പരാമര്‍ശിച്ചാല്‍ നന്നാവും

  ReplyDelete
 8. വീ എം സുധീരന്‍ ഉയര്‍ത്തി കൊണ്ടുവന്ന പ്രശ്നങ്ങള്‍ നിന്നും ശ്രദ്ധ തിരിച്ചു വിടാനുള്ള ഒരു ഉമ്മന്‍ ചാണ്ടി അടവ് മാത്രമാണിത്, നിസ്സാര കുറ്റം, നിസ്സാര വകുപ്പില്‍ ജയിലില്‍ കൊണ്ട് പോകുന്നു ആശുപത്രിയില്‍ ആക്കുന്നു നാളെ ജാമ്യം കൊടുക്കുന്നു , ടീ പീ വധം തന്നെ അന്വേഷണം കോടി സുനിയില്‍ അവസാനിച്ചില്ലേ ? കുറ്റപത്രത്തില്‍ കൂടുതല്‍ ഒന്നും പ്രതീക്ഷിക്കാനില്ല

  ReplyDelete
 9. ടീ വീ രാജേഷിനെ കുറിച്ചുള്ള കമന്റ് അടിപൊളി

  ReplyDelete
 10. ജയരാജാ........ഇത് കേരള പോലീസാ...
  ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം.

  ReplyDelete
  Replies
  1. ഓര്‍മ്മകള്‍ 'ഉണ്ട'യായിരിക്കണം എന്നാണോ? :)

   Delete
 11. Nice, we can be proud of ourselves, because for being added to the list of suspects we play HARTAL, keeping all businesses & revenues under halt. What would happen if this person is sentenced by court of justice, they will set fire to our state from top to bottom? God save us from all these felonious politicians.

  ReplyDelete
 12. സുധാകരനും ബഷീറിനും ഒരു നീതി
  ജയരാജന് വേറെ നീതി എന്നാണല്ലോ
  കാലം മാറി വരും ബഷീരെ
  നിന്റെ തലതൊട്ടപ്പന്മാര്‍
  തങ്ങളും ചാണ്ടിയുമെല്ലാം
  അകത്താകും
  ഒരു പാടു തുള്ളണ്ട

  ReplyDelete
  Replies
  1. പി കെ ബഷീര്‍ എമ്മെല്ലെക്കെതിരെ അദ്ദേഹത്തെ സഭയില്‍ നിന്ന് പുറത്താക്കുവാനും അറസ്റ്റ് ചെയ്യുവാനും ആവശ്യപ്പെട്ടു നിയമ സഭയില്‍ സ്തംഭനത്തിന് കലപില കൂട്ടിയവര്‍ എന്ത് കൊണ്ട് അതൊക്കെ രണ്ടു ദിവസം കൊണ്ട് ഉപേക്ഷിച്ചു ?

   Delete
  2. കലികാലംAugust 2, 2012 at 11:22 PM

   നിയമസഭയില്‍ ജയചന്ദ്രന്‍ എന്ന കൊലപാതകി ഉണ്ടവുമ്പോള്‍ എങ്ങനെ സഭയില്‍ സമരം നടത്തും. അനോണീ.....ജയരാജന്‍ അകത്തായത് വാഴക്കൊല വെട്ടിയ കേസിലല്ല.

   Delete
 13. Ktsa Oorakam PullanchallAugust 2, 2012 at 8:57 AM

  അച്യുതാനന്തന്‍ എന്ന വര്‍ഗീയ വാദി മലപ്പുറം വിരോതി ആണ് എന്നാണ് ആദ്യം കരുതിയത് ഒരു മുസ്ലിമിനെ കൊല്ലനനെന്ക്കില്‍ അച്ചുതാനന്തനും കൂടെയുണ്ട്ശു കൂര്‍ എന്ന വിദ്യാര്‍ത്ഥിയെ മനിക്കൂര്കളോളം വിജാരണ ചെയതു കൊലപെടുട്ടിയപ്പോള്‍ അച്ചുമാമ മൂരാച്ചി മിണ്ടിയില്ല . ചന്ദ്രശേകാരനെ കൊലപെടുട്ടിയത്തിനു പിന്നില്‍ പി ജയരാജന്‍ ഉണ്ടെന്നു പറഞ്ഞാലും പ്രതി ആയാലും അച്ചുമാമക്ക് ഒരു പ്രേശ്നും ഉണ്ടാകില്ല എന്നറിയാം . ശുകൂര്‍ മുസ്ലിം അല്ലെ? ഇനി ഫസല്‍ കേസില്‍ കോടിയേരി അരസ്ട്ടിലയാല്‍ മാമ എന്ത് പറയും എന്ന്‌ അറിയാന്‍ അതുവരെ കാത്തിരിക്കേണ്ട കാര്യം നമുക്കില്ല . ഇത്ര മാത്രം അച്ചുമാമ മനസിലാക്കുക ശുകൂരും ഒരു മനുഷ്യനായിരുന്നു എന്ന്‌

  ReplyDelete
  Replies
  1. ശു കൂര്‍ എന്ന വിദ്യാര്‍ത്ഥിയെ മനിക്കൂര്കളോളം വിജാരണ ചെയതു കൊലപെടുട്ടിയപ്പോള്‍ അച്ചുമാമ മൂരാച്ചി മിണ്ടിയില്ല// മലപ്പുറത്ത് തന്ന്യല്ലേ പാണക്കാട്ട് തങ്ങളും .....രണ്ടു മണിക്കൂര്‍ വിചാരണ ചെയ്തപ്പോള്‍ എന്തെ അദ്ധേഹവും ഒന്നും മിണ്ടിയില്ലാ ...എന്തേ അദ്ധേഹവും മുസ്ലിം വിരോധിയാ

   Delete
 14. ...നിഷ്ട്ടൂരമായ കൊലപാതകം നടത്തിയത്‌ ജില്ല സെക്രട്ടറി അല്ല, സംസ്ഥാന സെക്രട്ടറി ആയാലും പിടിക്കും....രാഷ്ട്രീയ ഭീകരന്മാരെ ജയിലിലാക്കിയ ഉമ്മന്‍ ചാണ്ടിക്കും തിരുവന്ജ്ജുരിനും അഭിവാദ്യങ്ങള്‍ ....

  ReplyDelete
 15. ആട്ടിനെ തല്ലി പട്ടിയാക്കുന്നവരാണ് കേരളാ പോലീസ് എന്ന പേര് ദോഷം മാറിയല്ലോ.
  ഇനി കുറച്ചു കാലം അവര്‍ പട്ടികളെ തല്ലി ആടാക്കട്ടെ.!

  ReplyDelete
 16. ഇന്നലെ ഒരു ജാമ്യ അപേക്ഷ പോലും നല്‍കാതെ ജയിലിലേക്ക് പോകാന്‍ തയ്യാറായി ജയരാജന്‍ പ്രകടനമായി വന്നത് പോലും ഇതിന്റെ പേരില്‍ കേരളത്തില്‍ അലമ്പുണ്ടാക്കുവാന്‍ വേണ്ടി മാത്രമാണ് ..

  ഇന്നലെ അപേക്ഷ കൊടുത്തിരുന്നെങ്കില്‍ ജയരാജന് ജാമ്യം കിട്ടുമായിരുന്നു ,,.. കൊലക്കുട്ടമല്ല , കൊല നടക്കുമെന്ന് അറിഞ്ഞിട്ടും തടയാന്‍ ശ്രമിക്കാതതിനാണ് ജയരാജനെതിരെ കേസ് എടുത്തത്‌ ..

  മുപ്പത്തെട്ടാം പ്രതി ജയിലില്‍ , ആറാം പ്രതി നിയമസഭയില്‍ എന്നാണ് സഖാക്കള്‍ പ്രചരിപ്പിക്കുന്നത്. എന്നാല്‍ ആ സഭയില്‍ തന്നെ ഉള്ള ഒരു കൊലപാതക കേസിലെ മൂനാം പ്രതി ആയ ജയചന്ദ്രനെ സഖാക്കള്‍ കാണുന്നില്ല.

  ReplyDelete
  Replies
  1. This is non-bailable offense.

   Delete
 17. മര്കിസ്ടുകള്‍ ഒരിക്കലും ജനാതിപത്യവാദികള്‍ ആയിരുനില്ല എന്നാണ് വാസ്തവം .ഇത്തരം കൂട്ടക്കുരുതികളിലൂടെയും ഉണ്മൂലനത്തിലൂടെയും തന്നെയാണ് ഇവര്‍ ലോകത്ത് എവിടെയും ആധിപത്യം സ്ഥാപിച്ചിട്ടുള്ളത്.കേരളത്തിലെ സി.പി.എം മാത്രം ഇതിനൊരപവാദമല്ല. ടി.പി വധത്തില്
  ‍ വിമതസ്വരം ഉയത്തിയ വി.എസ് പോലും ഫസല്‍ വധത്തിലും ശുക്കൂര്‍ വധത്തിലും കൊലയാളികളോടൊപ്പം നില്‍ക്കുന്നത് കാണുക.
  ഇവിടെ യഥാര്‍ഥത്തില്‍ തെറ്റ് പറ്റിയത് മാര്‍കിസ്റ്റുപര്ട്ടിക്കെല്ല പാര്‍ട്ടിയെ വിലയിരുത്തിയവര്‍ക്കണ്

  ReplyDelete
  Replies
  1. @ഇവിടെ യഥാര്‍ഥത്തില്‍ തെറ്റ് പറ്റിയത് മാര്‍കിസ്റ്റുപര്ട്ടിക്കെല്ല പാര്‍ട്ടിയെ വിലയിരുത്തിയവര്‍ക്കണ്..

   ഹോ താങ്കള്‍ക്കു തെറ്റ് പറ്റിയെന്നു അവസാനം സമ്മതിച്ചല്ലോ. നല്ല കാര്യം.

   Delete
  2. പിന്നെ ഒരു ജനാധിപത്യം ഒരു വകുപ്പുമില്ലാതെ ജനത്തിന്രഞരെ അമേദ്യം ഭക്ഷിക്കാന് നിയമസഭയിലിരികക്ുന്ന അലിയടക്കമുള്ള അഞ്ചെണ്ണം അവരാണി പ്രശ്നങ്ങള്ക്കെല്ലാം കാരണം

   Delete
 18. മുസ്ലീം ലീഗ് ആണ് ഇതിനു എല്ലാം kaaranakkaar. പ്രശ്നങ്ങള്‍ എല്ലാം ഉണ്ടാക്കാന്‍ മുസ്ലീം ലീഗ് എന്ന് തന്നെ പറയേണ്ടി വരും.

  @കണ്ണൂര്‍ ജില്ലയില്‍ സി പി എം ലോക്കല്‍ കമ്മറ്റി നേതാവിന്റെ കാര്‍ പോലും തടയാന്‍ പാടില്ല എന്നത് അവിടെ ജനിച്ചു വളര്‍ന്ന ഷുക്കൂറിനും സുഹൃത്തുക്കള്‍ക്കും അറിയേണ്ടിയിരുന്നതാണ്.

  അതെ അതെ കല്ലെറിഞ്ഞു തകര്‍ക്കാന്‍ ശ്രമിക്കുന്നത് ഒരു വിധത്തില്‍ 'തടയല്'‍ തന്നെ.

  ReplyDelete
  Replies
  1. എടൊ കാളിടാസാ, നീ എന്തൊക്കെയാണ് പറയുന്നത്?

   Delete
  2. പാവം അനോണി, ഞാന്‍ കാളിദാസന്‍ ആണ് പോലും... ഹ ഹ...

   Delete
  3. Anonyum kaalidasum ore naanayathinte randu vashangal...

   Delete
 19. ഇവിടെ എല്ലാം ഓക്കേയാണല്ലോ അല്ലേ?.....

  ReplyDelete
 20. ഒരു സംഘടിത പ്രസ്ഥാനത്തിന്റെ നേതാക്കളെ അറസ്റ്റ്‌ ചെയ്യുമ്പോള്‍ ജനം തെരുവില്‍ ഇറങ്ങിയ ചരിത്രം കേരളത്തിന് പുത്തരിയല്ല, മുത്തങ്ങയില്‍ ആദിവാസികളെ വെടിവെച്ചുകൊന്നതിനെതിരെ സമരംചെയ്തപ്പോള്‍ സഖാവ് ശിവദാസ മേനോനെ പോലീസ് തല്ലിച്ചതച്ച് തീവ്രപരിചരണ വിഭാഗത്തിലാകിയപ്പോള്‍ കേരളം ഇളകി മറിഞ്ഞു, ഹര്ത്തലുണ്ടായി ജനം തെരുവിലിറങ്ങി ഒരുപാട് പേരെ പോലീസ് അറസ്റ്റ് ചെയ്തു ജയിലില്‍ അടച്ചു. അന്ന് ഈയുള്ളവനും പതിനേഴ് ദിവസം ജയിലില്‍ കിടന്നതാണ്, പക്ഷെ അന്ന് കേരള ജനതയുടെ വലിയൊരു വിഭാഗത്തിന്റെ മനസ്സ് പാര്‍ട്ടിക്കൊപ്പം ഉണ്ടായിരുന്നു. ഭൂമിയില്ലാത്ത ആദിവാസി ഭൂമിക്കായി സമരം ചെയ്തപ്പോള്‍ അവനെ വെടിവെപ്പിച്ച സര്‍ക്കാരിനോട് ചോദിക്കാന്‍ ഉത്തരവാദിത്തം ഉള്ള പ്രതി പക്ഷത്തിന്റെ സ്വാപാവിക പ്രതികരണം അതിനു അര്‍ഹമായ ജനപിന്തുണയും കിട്ടി. ഇന്നത്തെ ഹര്‍ത്താലിന്റെ പ്രശ്നം സഖാവ് ജയരാജനെ അറസ്റ്റ് ചെയ്തു എന്നത് മാത്രം ആണ് എന്നതാണ്

  ReplyDelete
  Replies
  1. താങ്കളില്‍ യദാര്‍ത്ഥ പാര്‍ട്ടിയെ കാണുന്നു. ഹര്‍ത്താല്‍ അനാവശ്യമായിരുന്നു. ത്യാഗോജ്ജലമായ ചരിത്രം ഉള്ള പാര്‍ട്ടിക്ക് ഇതുപോലുള്ള കേസ്സില്‍ ഒരു നേതാവ് അറസ്റ്റില്‍ ആകുമ്പോള്‍ ഇങ്ങനെ ജന വിരുദ്ധ ആക്രമണങ്ങള്‍ പുറത്തെടുക്കേണ്ട ഒരു ആവശ്യവും ഇല്ല. പൂര്‍വികര്‍ ഉണ്ടാക്കിയ നല്ല പേര് ഇപ്പോഴുള്ള നേതാക്കള്‍ ദുര്‍വിനിയോഗം ചെയ്യുന്നു എന്നത് വാസ്തവം ആയി മാറിക്കൊണ്ടിരിക്കുന്നു. എങ്കിലും എന്നെങ്കിലും നന്നാവും എന്ന പ്രതീക്ഷയില്‍ ഞാനും കാത്തിരിക്കുന്നു.

   Delete
 21. തിരുവഞ്ചൂരിന്റെ ഈ നടപടി മാർക്സിസ്റ്റ് പാർട്ടിക്ക് ഗുണം ചെയ്യുകയേയുള്ളൂ. കല്ലെറിഞ്ഞും തീചെച്ചും പാർട്ടി അതിന്റെ അടിസ്ഥാനഘടകങ്ങളെ വീണ്ടും സജീവമാക്കും. ഇത്തരം ജയരാജന്മാർ പാർട്ടിയിൽ നിന്നും അകന്ന് (ശിക്ഷാ കാലത്ത് അങ്ങിനെയായിരിക്കും എന്ന് കരുതാം) പോയാലത് പാർട്ടിയെ ജനങ്ങളുമായി അടുപ്പിക്കുന്നതിന് തുല്യമാണ്. അങ്ങനെ മാർക്സിസ്റ്റ് പാർട്ടിക്ക് സമീപകാലത്തുണ്ടായ ക്ഷീണം പരിഹരിക്കാനുള്ള ഒരു തിരുവഞ്ചൂരാദി ലേഹ്യമായിക്കണ്ടാല് മതി ഈ അറസ്റ്റിനെ.

  ReplyDelete
  Replies
  1. മാര്‍ക്കിസ്റ്റുകാരുടെ ഹര്‍ത്താല്‍ യു.ഡി.എഫിനാണ് ഗുണം ചെയ്തത്......................

   കേള്‍ക്കണോ, പോത്തിന്റെ എല്ലു കൊണ്ട് തല്ലു കിട്ടിയവന്റെ എളാപ്പ മുടിഞ കമ്യൂണിസ്റ്റുകാരന് ഏട്ടന്റെ മോന്റെ നെറ്റിയിലെ മുറിവ് കണ്ട എളാപ്പ : "നായ്ക്കളെ..... ഇഞ്ഞ്ന്റിം കുടുംബത്തിന്റിം വോട്ട് ഇങ്ങക്ക് കിട്ടൂല....ഇത് ഹംസാണ് പറണത്...."(പേര് ബെര്താണ്). ഇത് ഒരു സംഭവം മാത്രം,,, ഇത് പോലെ എത്ര പേര്‍ക്ക് അടി കിട്ടിയിട്ടുണ്ടാവും. ലാല്‍ സലാം സഖാക്കളേ, ഞങ്ങളുടെ ഭൂരിപക്ഷം ഇനിയും കൂട്ടിത്തരൂ....

   Delete
 22. സഖാക്കളേ, നിങ്ങള്‍ക്ക് പിഴച്ചിരിക്കുന്നു.നട്ട്ല്ലില്ലാത്ത എ.കെ.ആന്റണിയല്ല ഇപ്പോള്‍ യു.ഡി.എഫ്.ആഭ്യന്തരമന്ത്രി.

  ReplyDelete
 23. അമുസ്ലിങ്ങല്‍ അല്ലാത്തവര്‍ അവരുടെ സ്വത്തും വീടും മുസ്ലീം തീവ്രവാദികള്‍ നല്‍കുന്ന വിലയും വാങ്ങി വിട്ടുപോകാന്‍ അക്രോശിച്ച സ്ഥലമാണ്‌ ഈ ശുക്കൂര്‍ മരിച്ച അരീക്കോട് എന്നാ സ്ഥലം. അവിടെ വേറെ ഒരു രാഷ്ട്രീയ പാര്‍ടിക്കും തങ്ങളുടെ കോടി മരമോ പ്രകടങ്ങലോ നടത്താന്‍ പാടില്ല. അത് നടത്തിയതിനാണ് അവര്‍ സിപിഎം കാരെ രണ്ടാമത് ആക്രമിച്ചത്. അത് കഴിഞ്ചു പീ. ജയരാജനെയും ടി വീ . രാജേഷിനെയും. ഇവരെ തൊടാന്‍ മടിക്കുന്ന പോളിസുല്ല നമ്മുടെ നാട്ടില്‍. . """"

  ReplyDelete
  Replies
  1. മുന്‍വശത്തെ വാതിലടച്ചു ഉള്ളില്‍ കയറി അടുക്കളയില്‍ നിന്നും അങ്കം വെട്ടുന്ന മഹതീ... ഒരു കട്ടന്‍ ചായയുമായി മുന്‍ വശത്തേക്ക് വരിക... അല്ലെങ്കില്‍ ഒരു ചൂലെങ്കിലും എടുത്തു വാ... മാലോകര്‍ കാണട്ടെ അന്റെ മൊഞ്ചുള്ള മോന്ത...

   Delete
  2. അത് തകര്‍ത്തു.....................

   Delete
 24. ഇതാണ് ജനാധിപത്യത്തിന്റെ മെച്ചം
  ലീഗുകര്‍ക്ക് എന്തും ആകാം
  ചോദ്യം ചെയ്താല്‍ കള്ള കേസില്‍ കുടുക്കും
  ലീഗ് റിപബ്ലികുകളില്‍ പെട്രോ ഡോളറിന്റെ കനത്തില്‍ അഹങ്കാരം കാണിക്കുന്നവരെ ആരും തൊടരുത്

  ReplyDelete
 25. നോമ്പ് കാലം ആയത് കൊണ്ടോ അതോ എല്ലാവരും നന്നായത് കൊണ്ടോ എന്താണെന്നു അറിയില്ല ഇവിടെ ഒരു "ഹര്‍ത്താല്" പ്രതീതി :)

  ReplyDelete
 26. This comment has been removed by the author.

  ReplyDelete
 27. കൊണ്ഗ്രാസധിപത്യോം , കമ്യൂനിസ്ടാതിപത്യോം ഒക്കെ പോയി ഹര്‍ത്താലും, ബന്ദും ഒന്നും ഇല്ലാത്ത ജാനാധിപത്യം വരുന്ന ഒരു കാലം.
  അന്ന് മാത്രേ ഈ കൊലകള്‍ നില്‍ക്കൂ....
  ഒരു വെട്ടു വെട്ടില്‍ നിന്നു എഴുപതു വെട്ടുകള്‍വരെ വെട്ടുന്നതിനെ പാകപെടുതുന്ന രാഷ്ട്രീയം ജനകീയമല്ല....മനുഷ്യ രഹിതമാണ്...
  ചേമ്പും കപ്പയുമൊക്കെ വളരേണ്ട സ്ഥലങ്ങളില്‍ മനുഷ്യനെ കൊല്ലാന്‍ ബോംബുണ്ടാക്കി കുഴിച്ചിടുന്ന മാനസികാവസ്ഥയിലേക്ക് രാഷ്ട്രീയ ബോധം മാറിയിട്ടുണ്ടെങ്കില്‍ അത്‌ രാഷ്ട്രീയമല്ല....രാഷ്ട്രീയത്തിന്റെ തോലണിഞ്ഞ രാക്ഷസ വര്‍ഗ്ഗമാണ്...
  വളരുന്ന ഒരു തലമുറ വരുന്ന വഴികളില്‍ ചോര കൊണ്ടു വരക്കുന്നവരുടെ ഉണ്ടാക്കുന്ന രാഷ്ട്രീയം മാരെണ്ടിയിരിക്കുന്നൂ....നിരപരാധികളായ മനുഷ്യര്‍ ജനാധിപത്യം എന്ന സ്വപ്നത്തില്‍ തങ്ങളുടെ രക്ഷകര്‍ എന്ന നിലയില്‍ ഒരു രാഷ്ട്രീയത്തെ അന്ധമായി വിശ്വസിച്ചു അവര്‍ക്ക് വോട്ടു നല്‍കി അണികള്‍ ആകുമ്പോള്‍ അതിന്റെ ബലത്തില്‍ എന്ത് ചെയ്യാം എന്ന് കരുതുന്ന നേതൃത്വങ്ങള്‍ എകാതിപത്യത്തിന്റെ ഒരാള്‍ രൂപമാണ്....അതിന് ജനാധിപത്യ രാഷ്ട്രീയം എന്നല്ല പറയേണ്ടത് ?? പക്ഷെ അതൊന്നും തിരിച്ചറിയാന്‍ പോലും കഴിയാത്ത പാവം ജനങ്ങള്‍ ആണ് ഹോര്‍മോണ്‍ കോഴികളെ പോലെ ഇവര്‍ക്ക് വേണ്ടി ജെയ് വിളിക്കുന്നത്‌....!!
  അത്‌ പോട്ടെ...ഇതൊക്കെ പോയി എന്ന് വരും ജാനാധിപത്യം....??
  _________________
  അഞ്ചു വര്ഷം കഴിഞ്ഞാല്‍, ദാ പോയി ദേ വന്നു എന്ന പോലെ വലതു പോയി ഇടതു വരും...
  അന്ന് ഈ ജയില്‍ പുള്ളികളൊക്കെ പുള്ളിമാനുകള്‍ ആകും..അവര്‍ കാനന ചായയില്‍ വിലസും....വീണ്ടും പഴത് ആവര്‍ത്തിക്കും....ജയിലുകള്‍ മാറും, ആളുകള്‍ മാറും....
  പക്ഷെ...ഈ "ജനാധിപത്യം" ത്തില്‍ നിന്നും യഥാര്‍ത്ഥ ജനഹിത ജനാധിപത്യത്തിലേക്ക് ആരും മാരിയിട്ടുണ്ടാകില്ല....

  ReplyDelete
 28. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. ഡി.വൈ.എഫ്.ഐ ഉദുമ അമ്പങ്ങാട് ചീക്കാനം യൂണിറ്റ് പ്രസിഡന്റ് മനോജ് (24)ആണ് മരിച്ചത്. സംഘര്‍ഷത്തില്‍ ഗുരുതരമായി പരിക്കേറ്റ തച്ചങ്ങാട് ലോക്കല്‍ സെക്രട്ടറി കരുണാകരനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഹര്‍ത്താലുമായി ബന്ധപ്പെട്ട് നടത്തിയ പ്രകടനത്തിന് ശേഷം പിരിഞ്ഞ് പോകവെയാണ് സംഘര്‍ഷമുണ്ടായത്. അക്രമത്തിന് പിന്നില്‍ മുസ്ലീം ലീഗ് ഗുണ്ടകള്‍ ആണ്

  ReplyDelete
  Replies
  1. ഹര്‍ത്താലുമായി ബന്ധപ്പെട്ട് നടത്തിയ പ്രകടനത്തിന് ശേഷം പിരിഞ്ഞ് പോകവെയാണ് സംഘര്‍ഷമുണ്ടായത്...

   ഹെന്റമ്മേ...ഒരു രക്തസാക്ഷിയായി...സന്തോഷം കൊണ്ടിനിരിക്കാന്‍ വയ്യേ...ഇനിയും വരട്ടെ ഹര്‍ത്താല്‍, ഹര്താലുകള്‍ക്കുള്ള കാരണങ്ങള്‍..പിന്നെയും ഹര്‍ത്താല്‍ പെരുന്നാളുകള്‍....!!! ലാല്‍സലാം..(ഹല്ലെലുയാ...)
   പാവം മനോജ്‌, മനോജുമാര്‍...മരനാനന്ദരം ജീവിതമില്ലെന്നു ഉറച്ചു വിശ്വസിക്കുന്ന കമ്യൂണിസത്തിന്റെ ജീവിച്ചിരിക്കുന്ന നേതാക്കള്‍ക്ക് വേണ്ടി ജെയ് വിളിക്കാന്‍ ഈ ഒരേ ഒരു ഭൂമി ജീവിതം എന്തിനെരിഞ്ഞു കൊടുക്കുന്നൂ എന്നതിന് ജീവിതതിനപ്പുരം ഏത് മോഹന വാഗ്ധാനമാണ് പ്രേരിപ്പിക്കുന്നത്....

   Delete
  2. This comment has been removed by the author.

   Delete
  3. കൊലപാതകം... അന്വേഷണം...
   അന്വേഷണത്തില്‍.. സി പി എം നേതാക്കള്‍ക്ക് പങ്കു....
   നേതാക്കളെ തൊട്ടാല്‍ സി പി എം പന്തം...
   അറസ്റ്റ് ചെയ്‌താല്‍..
   പിന്നെ ഹര്‍ത്താല്‍... കേരളം ഹര്‍ത്താലില്‍...പ്രകടനം.. മുദ്രാവാക്യം...സംഘട്ടനം....
   വാര്‍ത്ത: പലയിടങ്ങളില്‍ സംഘട്ടനം...ഒരാള്‍ രണ്ടാള്‍ മൂന്നാള്‍ കൊല്ലപെട്ടതോഴിച്ചാല്‍ ഹര്‍ത്താല്‍ സമാധാന പരം..!!!
   എന്ത് ഉണ്ടാകണം/വേണം എന്നാഗ്രഹിചിരിക്കുന്നവര്‍ വാര്‍ത്ത കേട്ടു.. രക്തസാക്ഷികളെ വാഴ്തുന്നൂ...കരയുന്നൂ...
   വീണ്ടും ഹര്‍ത്താല്‍......നേതാക്കന്മാര്‍ പിരിഞ്ഞു പോകുമ്പോള്‍ പാവം കുടുമ്പങ്ങള്‍...അവര്‍ എന്നും കരഞ്ഞു കൊണ്ടെയിരിക്കുന്നൂ..

   Delete
  4. അററാക്ക് വന്ന് മരിച്ചാലും ഹ൪ത്താ ല്.
   കഷ് ടം തന്നെ...!

   Delete
 29. കാസര്‍ഗോഡ് ഹര്‍ത്താലിനിടെ 24 വയസുകാരന്‍ കൊല്ലപ്പെട്ടു. ഇനി ചാനലുകള്‍ നോക്കൂ.. വീറോടെ... ആവേശത്തോടെ... പ്രകോപനപരമായി.. അവര്‍ ഇപ്പോള്‍ കിട്ടിയതെന്ന പേരില്‍ കേട്ടുകേള്‍വികള്‍ പോലും വിളിച്ചു പറയുകയാണ്; യാതൊരു എഡിറ്റിങ്ങുമില്ലാതെ. ഇനിയും ശവങ്ങള്‍ വീഴട്ടെ... റേറ്റിങ് ഉയരട്ടെയെന്ന ചിന്തമാത്രം... ചാനല്‍റിപ്പോര്‍ട്ടര്‍മാരും അവതാരകരും പാലിക്കേണ്ട മിനിമം മര്യദകള്‍ പോലും ലംഘിക്കപ്പെടുന്നു. കണ്ടില്ലേടാ ഡിഫിക്കാരാ.. നിങ്ങളിലൊന്നിനെ ലീഗുകാരന്‍ കൊന്നെടാ.. പോയി പ്രതികാരം ചെയ്യടാ എന്നതരം വാശിയാണ് ചാനലുകള്‍ പരത്തുന്നത്- ഇതിനെയാണോ നാലാം കാല്‍ എന്നു വിളിക്കുന്നതെങ്കില്‍, ആ കാലാദ്യം തല്ലിയൊടിക്കണം.

  ReplyDelete
 30. മനോരമ വാര്‍ത്ത
  "ഡി.വൈ .എഫ്.ഐ പ്രവര്‍ത്തകന്‍ സംഘര്‍ഷത്തില്‍ മരിച്ചു " എന്നാണ്
  ..........
  ലീഗുകരനനെങ്ങില്‍ കൊല്ലപ്പെട്ടു എന്നും

  ReplyDelete
  Replies
  1. Anonymous: ഈ പേര് തന്നെ ധാരാളം ..മനസ്സികാം ഒളിയുദ്ധത്തില്‍ പ്രാഗത്ഭ്യമുള്ള ആളാണെന്നു തോന്നുന്നു...

   Delete
 31. ഇന്നത്തെ ഈറ്റവും വലിയ പ്രശ്നം ചാനലുകളാണ് .
  നേതാക്കള്‍ പറയുന്നതു അണികള്‍ കാട്ടിക്കൂട്ടുന്നതും അതെ പടി സമ്പ്രേക്ഷണം ചെയ്യുമ്പോള്‍ , അവര്‍ പറയുന്നും മറച്ചുപിടിക്കുന്നതും എല്ലാം അപ്പടി ജനങ്ങളില്‍ എത്തുന്നു . എളമരം കരീമിനെ പോലുള്ളവര്‍ കള്ളം പറയു മ്പോള്‍ കാണിക്കുന്ന ചമ്മലും ,പിണറായി വിജയന്റെു മുഖതെ തെളിച്ചമില്ലയ്മയും,അച്ചുതാനന്റെ നിസ്സായകതയും ,കണ്ണൂരിലെ മറ്റു നേതാക്കന്മാരുടെ മുഷ്കും എല്ലാം ലൈവ് ആയി ജനങ്ങള്‍ കാണുന്നു.

  അത് പോലെ സാമാന്യ ബുദ്ധി ഒരാളും തന്റെ യും സമൂഹത്തിന്റെയും നികുതിപ്പണം കൊണ്ട് ഉണ്ടാക്കിയ പൊതുമുതല്‍ നശിപ്പിക്കുന്നതും , ലോ ആന്ഡ്ണ‌ ഓര്ഡതര്‍ നെ വെല്ലുവില്‍ക്കന്നതും കണ്ടു സന്തോഷി ക്കുമെന്നും തോന്നുന്നില്ല.

  ReplyDelete
 32. ചന്ദ്രശേഖരന്‍െറ വധം ഉണ്ടായപ്പോഴും, നാമെല്ലാം ഭയപ്പെടേണ്ട വധമായി എന്‍െറ മനസ്സില്‍ തോന്നിയത് ഷുക്കൂറിന്‍േറതാണ് എന്നു ഞാന്‍ പറയും. ഒരു 21 വയസ്സുകാരന്‍ പയ്യനെ രണ്ടര മണിക്കൂര്‍നേരം പരസ്യവിചാരണ ചെയ്ത്, കലക്ടര്‍, പൊലീസ് അങ്ങനെ പബ്ളിക് ഒഫിഷ്യല്‍സ് ആരും ഇടപെടാതെ, രണ്ടര മണിക്കൂര്‍നേരം പാര്‍ട്ടിഗ്രാമത്തിന്‍െറ മധ്യത്തില്‍ നിര്‍ത്തി പരസ്യവിചാരണ ചെയ്ത്, തെളിവുകള്‍ ശേഖരിച്ച്, നിങ്ങള്‍ക്കൊക്കെ അറിയാവുന്നതുപോലെ കാമറ ഉപയോഗിച്ചു ആളിനെ തിരിച്ചറിഞ്ഞ് പിടിച്ചുകൊണ്ടുപോയി ഒരു കോഴിക്കുഞ്ഞിന്‍െറ കഴുത്തരിയുന്ന ലാഘവത്തോടെ കൊന്നു. പി. ജയരാജനെപ്പോലുമല്ല, പി. ജയരാജന്‍െറ വാഹനവ്യൂഹത്തെ കല്ളെറിഞ്ഞു എന്നതായിരുന്നു കുറ്റം. ഇതൊരു താലിബാന്‍ കൊലയാണ്. അതാണ് എന്നെ ഭയപ്പെടുത്തുന്ന കാര്യവും. കേരളത്തില്‍ ഹിന്ദു, മുസ്ലിം, ക്രിസ്ത്യന്‍ ഫണ്ടമെന്‍റലിസങ്ങളുണ്ട്. പക്ഷേ, താലിബാന്‍െറ മുഖം ഇത്ര കൃത്യമായി വെളിപ്പെടുത്തിത്തന്ന മറ്റൊരു സംഭവം എന്‍െറ ഓര്‍മയില്‍ സമീപകാലത്തുണ്ടായിട്ടില്ല. ചന്ദ്രശേഖരന്‍ ഒരു സീനിയര്‍ നേതാവായതുകൊണ്ടും മരണം സംഭവിക്കുമ്പോള്‍ ഒരു കോണ്‍ട്രവേഴ്സ്യല്‍ മനുഷ്യനായിരുന്നതുകൊണ്ടുമാണ് അദ്ദേഹത്തിന്‍െറ മരണത്തിന് ഇത്രയധികം പ്രാധാന്യം ലഭിച്ചത്. ഷുക്കൂറിന്‍േറത് അതിലുമെത്രയോ നിഷ്ഠുരകൊലപാതകമായിരുന്നു. കേരളത്തിലെ എല്ലാ രാഷ്ട്രീയപാര്‍ട്ടികളും കൊലയാളികളാണ്. കോണ്‍ഗ്രസ്, ബി.ജെ.പി, കേരളകോണ്‍ഗ്രസ്, മുസ്ലിംലീഗ് എല്ലാവരും കൊലയാളികളാണ്. എല്ലാ ചെറിയ പാര്‍ട്ടികളും അവശ്യാനുസരണം കൊലയില്‍ ഇടപെടുന്നവരും കൊല നടത്തുന്നവരുമാണ്. പക്ഷേ, തലശ്ശേരി, കണ്ണൂര്‍ ബെല്‍റ്റിലെ സി.പി.എമ്മിന്‍െറ സോഷ്യോളജിക്കല്‍ പ്രത്യേകതകളെന്തെന്ന് ആരും ഇതുവരെ പഠിച്ചിട്ടില്ല. അവിടെയുള്ള ആര്‍.എസ്.എസുകാരും സി.പി.എമ്മും എന്തുകൊണ്ട് കൊലയില്‍ അഭിരമിക്കുന്നു എന്നുള്ളത് വാസ്തവത്തില്‍ പഠിക്കേണ്ടതാണ്. ഈ രണ്ടുകൂട്ടരും മസ്തിഷ്കപ്രക്ഷാളനം ചെയ്യപ്പെടുന്നതിന്‍െറ ഏറ്റവും ദയനീയങ്ങളായ ഉദാഹരണങ്ങളാണെന്ന് നമുക്കറിയാം. ആര്‍.എസ്.എസുകാരും സി.പി.എമ്മുകാരും എല്ലായിടത്തും മസ്തിഷ്കപ്രക്ഷാളനം ചെയ്യപ്പെട്ടവരാണല്ളോ. എന്തുകൊണ്ട് കൊലപാതകങ്ങള്‍ ഇവിടെമാത്രം നടക്കുന്നു എന്നുള്ളത് പഠനവിധേയമാണ്. തിരുവനന്തപുരത്താണ് ഞാന്‍ താമസിക്കുന്നത്. മാര്‍ക്സിസ്റ്റു പാര്‍ട്ടിയെ പൂര്‍ണമായും കുറ്റം പറയുമ്പോഴും, തിരുവനന്തപുരത്ത് രാജഭരണത്തിന്‍കീഴില്‍ വാലാട്ടി നടന്നതുകൊണ്ടാകും കൊലപാതകമൊന്നും തിരുവനന്തപുരത്ത് കാര്യമായി നടക്കുന്നതായി കണ്ടിട്ടില്ല. അതുകൊണ്ട് സി.പി.എമ്മിന്‍െറ സ്വഭാവമാണ് കൊലപാതകം എന്ന് പറയാന്‍ കഴിയില്ല.
  - സക്കറിയ
  ( അക്രമരാഷ്ട്രീയത്തിനെതിരെ കേരള സാഹിത്യ അക്കാദമിയില്‍ ജൂണ്‍ 9ന് നടന്ന സംസ്ഥാനതല സാമൂഹിക-സാംസ്കാരിക കൂട്ടായ്മയില്‍ നടത്തിയ പ്രഭാഷണത്തില്‍നിന്ന്.)

  നോ കമന്റ്സ്

  ReplyDelete
  Replies
  1. @ Salam സാഹിത്യ ലോകത്ത് ആരെയും പേടിക്കാതെ കാര്യങ്ങള്‍ തുറന്നു പറയുന്ന അപൂര്‍വ്വം ചിലരില്‍ ഒരാളാണ് സക്കറിയ. കയ്പ്പേറിയ ചില സത്യങ്ങളാണ് അദ്ദേഹം വിളിച്ചു പറഞ്ഞത്. അദ്ദേഹത്തിന്‍റെ നിരീക്ഷണങ്ങളോട് അഭിപ്രായ വ്യത്യാസം ഉള്ളവരുണ്ടാവാം. എന്നാലും ആ ആര്‍ജ്ജവത്തെ പ്രശംസിക്കാതെ വയ്യ.

   Delete
  2. ശ്രീ .സക്കറിയയുടെ ഈ ആര്‍ജവം നമ്മുടെ നാട്ടിലെ കുറച്ചു സാഹിത്യ യെമാന്മാര്‍ക്ക് ഒന്ടയിരുന്നെകില്‍ എന്നെ ഈ നാട് നന്നായേനെ ? നമ്മുടെ സാഹിത്യ നക്ഷത്രങ്ങള്‍ പലരും രാഷ്ട്രിയ പാര്‍ടികളുടെ എച്ചില്‍ പറക്കികലായിപോയില്ലേ...നന്ദി സുഹുര്‍തെ അങ്ങയുടെ ഈ പ്രതികരണത്തിന് ....

   Delete
  3. @അവിടെയുള്ള ആര്‍.എസ്.എസുകാരും സി.പി.എമ്മും എന്തുകൊണ്ട് കൊലയില്‍ അഭിരമിക്കുന്നു എന്നുള്ളത് വാസ്തവത്തില്‍ പഠിക്കേണ്ടതാണ്.

   RSS ഉം CPM ഉം മാത്രമോ? എന്തെ മുസ്ലീം ലീഗിനെ വിട്ടു കളഞ്ഞത് എന്ന് മനസിലാകുന്നില്ലല്ലോ?

   Delete
  4. ഇത് സക്കറിയ പറഞ്ഞതാണ്. അദ്ദേഹത്തിനു എന്തായാലും മലക്കിനെക്കാള്‍ വിവരമുണ്ടാവും

   Delete
 33. തങ്ങളുടെ കൊടി മാത്രം ഇന്നാട്ടില്‍ പാറിയാല്‍ മതി എന്നത് ഒരു തരം തരംതാണ ധാര്‍ഷ്ട്യമാണ്. സ്വതന്ത്രഭാരതത്തില്‍ ഈ ചിന്താഗതിയുള്ള ബ്രിട്ടീഷുകാരന്റെ പ്രേതം വിട്ടുമാറാത്ത (അ)രാഷ്ട്രീയക്കോമരങ്ങള്‍ ഇപ്പോഴും ഉണ്ടെന്നുള്ളത് നാടിനു തന്നെ അപമാനമാണ്. ഒത്തു തീര്‍പ്പു വ്യവസ്ഥയില്‍ കൊലപാതകക്കേസുകള്‍ തീരുന്ന അവസ്ഥ രാഷ്ട്രീയപാര്‍ട്ടികള്‍ തമ്മിലുണ്ടെന്ന് പി.മുകുന്ദന്റെ പ്രസ്താവനയിലൂടെ നേരത്തേ വായിച്ചറിഞ്ഞതാണ്. ഇത്തരം സംഭവങ്ങളുടെ അവസാനഘട്ടത്തില്‍ ആര്‍ക്കാണ് നഷ്ടം വരുന്നത്? ആസൂത്രകര്‍ക്ക് ലാഭം മാത്രം. വെളിച്ചം കണ്ട് അതിനടുത്തേക്ക് ഈയാംപാറ്റകളെപ്പോലെ പറന്നു ചെല്ലുന്ന വാടകക്കൊലയാളികളുടേയും ഡമ്മി കൊലപാതകികളുടേയും വീട്ടുകാര്‍ക്കാണ് (അങ്ങിനെയൊന്നുണ്ടെങ്കില്‍!) ഇത്തരം സാഹചര്യങ്ങള്‍ നിലനില്‍ക്കുമ്പോള്‍, കുറ്റം ചെയ്യാന്‍ പ്രേരിപ്പിക്കുന്നവരും തടയാന്‍ ശ്രമിക്കേണ്ട വിവേകം ഇല്ലാത്തവരും നാടാകെ കൊടിപാറിക്കുമ്പോള്‍, കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടികളെടുക്കാന്‍ ഒരു ആഭ്യന്തരമന്ത്രി തീരുമാനിച്ചെങ്കില്‍ (സമ്മര്‍ദ്ദം കൊണ്ടായാലും) അതൊരു ധീരമായ നടപടിയാണ്. നമുക്കാവശ്യം ഇത്തരം നേതാക്കളെത്തന്നെയാണ്.

  ReplyDelete
 34. കണ്ണൂരിലെ ഈ ശുഭ്ര വസ്ത്രധാരിയുടെ അകം മുഴുവന്‍ കറുപ്പാണ്‌, ഈ നേതാവിന്‍റെ പേര ക്കുട്ടിയാവാന്‍ പ്രായമില്ലാത്ത ഒരു പയ്യന്‍ വണ്ടി തടഞ്ഞാല്‍ ജയരാജന്‍ ആ വിരലുപോയ കൈ നിവര്‍ത്തി ആ കവിളത്ത് ഒരടി കൊടുത്താല്‍ തീരുന്ന പ്രശ്നം,മണിക്കൂറുകളോളം അവനെ വളഞ്ഞു വെച്ചു ,വിധി തീര്‍പാക്കി കൊലനടത്താന്‍ പ്രേരിപ്പിച്ചു. ഒടുവില്‍ ഒന്നും അറിഞ്ഞില്ല എന്ന്,പിന്നെ ആരാണ് താലിബാന്‍ മോഡല്‍ കൊല നടത്തിയത്, ആകാശത്ത് നിന്നു ഇറങ്ങി വന്ന വല്ല വരുമാണോ?..ഇത്തരം നേതാക്കന്മാരുടെ കൂടേ ഭാര്യമാര്‍ പേടിക്കാതെ എങ്ങിനെ കിടന്നുറങ്ങും എന്നാലോചിച്ചു പോവുകയാണ്,

  ReplyDelete
  Replies
  1. വീട്ടിലേക്കു പോകുന്ന വഴി ശുക്കൂര്‍ ചുമ്മാ രസത്തിനു ചോര വാര്‍ന്നു മരിക്കുവാരുന്നു ഹേ..
   ദേശാഭിമാനി വായിക്കാറില്ല, അല്യോ?

   Delete
  2. @അബ്ദുള്ള മക്കുണ്ണി

   ഒരു നേതാവിനെ കല്ലെറിയുന്നത്‌ അങ്ങനെ അങ്ങ് നിസ്സാര വല്ക്കരിക്കാതെ. നാളെ പാണക്കാട് തങ്ങള്‍ക്കു ഇതുപോലെ കല്ലേറ് കിട്ടിയാലും പ്രശനം താങ്കള്‍ പറഞ്ഞ പോലെ തീരുമോ? എങ്കില്‍ കല്ലെറിയാന്‍ എത്രയോ ആളുകള്‍ വരും? ഒരു അടി കവിളത്ത് വാങ്ങിയാല്‍ പോരെ?

   Delete
  3. അതെയതെ കല്ലെറിഞ്ഞാല്‍ മിനിമം കൊല്ലുകയെങ്കിലും വേണം...!!
   ഭീകരവാദികള്‍

   Delete
  4. കല്ലുകൊണ്ട് സ്ഥാനത്തു ഏറു കിട്ടിയാലും ചാവും...കല്ല്‌ എന്ന് പറയുമ്പോള്‍ പലതരം കല്ലുകള്‍ ഉണ്ടല്ലോ, കരിങ്കല്ല്, വെട്ടു കല്ല്‌, പാറക്കല്ല്, ഇഷ്ടിക മുതലായവ. ഇതില്‍ ഏത് കല്ല്‌ വച്ചുള്ള ഏറു കിട്ടുന്നതാ ചാവാതിരിക്കുന്നത്?

   Delete
  5. @Malak, you are not Malak, but you are Sathan....

   Delete
  6. @Malak, You are not Malak, but you are Sathan...!!

   Delete
 35. കാലികവിഷയങ്ങളെ സരസവും കാവ്യാത്മകമാക്കി വായിപ്പിക്കാനാവുന്ന വേറിട്ട ഈശൈലി അനുഗ്രഹീതം തന്നെ..!

  ReplyDelete
 36. കൊലപാതക കേസില് പോലീസ് നിഷ്പക്ഷ അന്ഷണം നടത്തി ജില്ലാ സെക്റട്ടറിയെ അറസ്റ്റ് ചെയ്തതിന്റെ പേരില് ഹ൪ത്താലും അക്റമവും നടത്തി യവ൪. ദുരൂഹസ സാഹച്രരത്തില് സൊന്തം പാ൪ട്ടിക്കാര൯ കാസ൪കോട് മ രണപ്പെട്ടപോള് കൊലപാതകത്തിന് കേസെടുക്കാ൯ മുറവിളി കൂട്ടുന്നത് എന്ത്രൊരു വിരോധാഭാസം ...!

  ReplyDelete
  Replies
  1. നട്ടെല്ലുള്ള രഷ്ടീയക്കാ൪ ഇവിടെ ഉണ്ട് ന്ന് തിരുവ൯ചൂ൪ തെളയിച്ചു

   Delete
 37. പെട്രോ ഡോളറിന്റെ അഹങ്കാരത്തില്‍ ലീഗ് രിപുബ്ലികുകള്‍ ഉണ്ടാക്കി തോന്നിവാസം കനിക്കുന്നവനോടു
  'മോനെ മാറി നിക്ക്' എന്ന് പറഞ്ഞാലും മതിയായിരുന്നു. ഉടനെ വഴി മാറി തരും
  സാരോപടെഷങ്ങള്‍ക്ക് യാതൊരു പഞ്ഞവും ഇല്ല.
  അരിയില്‍ എന്നാ ലീഗ് രിപുബ്ലികില്‍ നിന്ന്‍ ഭാഗ്യം കൊണ്ടാണ് ജയരാജനും രാജേഷും രക്ഷപെട്ടത്
  സംഭവം നടന്ന്‍ ഒരു പാടു ദിവസങ്ങള്‍ കഴിഞ്ഞാണ് പാര്‍ട്ടി കോടതി കഥ വരുന്നത്
  പിറവം ഉപ തെരഞ്ഞടുപ്പ് വന്നപ്പോള്‍ ചാണ്ടിയുടെ തലയില്‍ ഉദിച്ച കഥയാണിത്
  പണ്ട്
  കെ.എസ.യു കാരന്റെ പുറത്ത് ചാപ്പ കുത്തിയ കഥ പാണന്മാര്‍ ഒരു പാടു പാടിയിരുന്നു
  സത്യം എന്താണെന്ന പിന്നീടു മാധ്യമം വാരികയില്‍ അതെ കെ.എസ.യു കാരന്‍ തന്നെ എഴുതിയിട്ടുണ്ട്
  നുണകള്‍ ഇനിയും ഒരു പാട് ഉണ്ടാകും

  ReplyDelete
  Replies
  1. വീടിലെക് പോകുന്ന വഴി ശുക്കൂര്‍ ചുമ്മാ രക്തം വാര്‍ന്നു മരിക്കുകയായിരുന്നു ഒരു രസത്തിനു
   കഷ്ടം ഇ കമ്മ്യൂണിസ്റ്റു ഭീകരര്‍

   Delete
 38. സംഗതി എന്തായാലും ജയരാജനെ തിരുവഞ്ചൂര്‍ കണ്ണൂര്‍ ജയിലിലേക്ക് തന്നെ അയച്ചത് വളരെ പ്രതീകാത്മകമായ നടപടിയാണ്
  ആഹ്ലാദ പ്പ്രകടനം നട്തെണ്ടാവര്‍ ഹര്‍ത്താല്‍ നടത്തുന്നു വിരോതബാസമേ നിന്ടെ പേരോ കമ്മൂണിസ്റ്റ്

  ReplyDelete
 39. സ്വാതന്ത്ര്യാനന്തര ഭാരതത്തിലും കമ്യൂണിസ്റ്റ് നേതാക്കള്‍ക്കെതിരെ ഈവിധത്തിലെ ഭരണകൂട ഭീകരതയും മര്‍ദനവുമാണ് തുടരുന്നത്. അതുകൊണ്ടാണ് സിപിഐ എമ്മിന്റെ കേരളത്തിലെ ശക്തികേന്ദ്രങ്ങളിലൊന്നായ ആലപ്പുഴ ജില്ലയില്‍, വി എസ് അച്യുതാനന്ദന്‍ പാര്‍ടിയുടെ ജില്ലാസെക്രട്ടറിയായിരിക്കെ കോണ്‍ഗ്രസ് ഭരണം വി എസിനെ കൊലക്കേസിലെ പ്രതിയാക്കിയത്. കുട്ടനാട്ടെ ജന്മിമാരുടെ ഗുണ്ട ഈശോ ആലപ്പുഴ ജില്ലാകോടതി പാലത്തിനടുത്ത് കര്‍ഷകത്തൊഴിലാളികളുമായി നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതിനാണ് സംഭവസ്ഥലത്തില്ലാതിരുന്ന വി എസിനെ ഒന്നാംപ്രതിയാക്കി പൊലീസ് കേസെടുത്തത്.

  ReplyDelete
 40. കൊലപാതകത്തിന് സാധ്യതയുണ്ടെന്ന് അറിഞ്ഞിട്ടും അത് മറച്ചുവയ്ക്കുന്നതിനാണ് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 118-ാം വകുപ്പ്. ഇത് ശത്രുക്കള്‍ക്കെതിരെ ബ്രിട്ടീഷ്ഭരണം ഉപയോഗിച്ചതാണ്. ഈ വകുപ്പുമാത്രമായി ചുമത്തി ഒരാളെ തുറുങ്കിലടയ്ക്കുന്നത് കേരളത്തില്‍ അത്യപൂര്‍വമാണ്. രാഷ്ട്രീയ പ്രതിയോഗിയെ എങ്ങനെയും വേട്ടയാടുക എന്ന യുഡിഎഫ് ഭരണനയത്തിന്റെ ഇരയായി ജയരാജന്‍ മാറി. ഇതില്‍ പ്രതിഷേധിക്കുക എന്നത് കമ്യൂണിസ്റ്റുകാരുടെ മാത്രമല്ല, ജനാധിപത്യവിശ്വാസികളുടെയാകെ കടമയാണ്.

  ReplyDelete
 41. ആറാംപ്രതി (പി.കെ. ബഷീര്‍) പുറത്ത്‌, മുപ്പത്തെട്ടാംപ്രതി(ജയരാജന്‍) അകത്ത്‌
  ഇതാണ് ജനാധിപത്യത്തിന്റെ മെച്ചം

  ReplyDelete
  Replies
  1. ആരോപണത്തിന്റെ പേരില്‍ FIRല്‍ പേര് വന്നെങ്കിലും അന്വേഷണത്തില്‍ ആ കൊലപാതകം ഒരു കുടുംബ വഴക്കിന്റെ ഭാഗമാണെന്നു തെളിഞ്ഞതിനെ തുടര്‍ന്നാണ്‌ ബഷീറിനെ ഒഴിവാക്കിയത്. ഇവിടെ അന്വേഷണം നടത്തി കുറ്റവാളി എന്നാ വ്യക്തമായ തെളിവ് ലഭിച്ച ശേഷമാണ് ജയരാജനെ അറെസ്റ്റ്‌ ചെയ്തത്. അനോണി പോയി ചായ കുടിച്ചു വാ. ജയരാജന്‍ ഉണ്ട തിന്നു കഴിയട്ടെ. രാജേഷിനു അടുത്തു തന്നെ ഉണ്ട കിട്ടും.

   Delete
 42. "ഒരു കുടുംബ വഴക്കിന്റെ ഭാഗമാണെന്നു തെളിഞ്ഞതിനെ തുടര്‍ന്നാണ്‌ "

  അതെ അതെ
  നമ്മുടെ പോലീസ്
  നമ്മുടെ തെളിവുകള്‍
  വളക്കാം ഓടിക്കാം തിരിക്കാം

  ReplyDelete
 43. ബഷീറിനു സന്തോഷമായി...
  ആശുപത്രിയില്‍ കിടക്കുമ്പോള്‍ നൂറിലതികം പേര്‍ ജയരാജനെ കാണാന്‍ വന്നു അവര്‍ക്കിടയില്‍ നിന്നും ഒരാള്‍ "ലീഗിന് ചുട്ട മറുപടി കൊടുക്കണം.." എന്ന് ഫോണില്‍ പറഞ്ഞു അത് ജയരാജന്‍ കേട്ടു(എന്ന് പോലീസ് പറയുന്നു ) അതാണ്‌ ജയരാജന്‍ ചെയ്ത കുറ്റം...


  ഇനി തലയില്‍ വര്‍ഗീയതയുടെ കാന്‍സര്‍ ബാധിക്കാത്തവരോട് ചിലത്...

  1> ഇരുനൂരിലതികം പേര്‍ ചുറ്റും കൂടി നിന്ന് വിചാരണ ചെയ്തു ശുക്കൂരിനെ കൊന്നു എന്ന് പറയുന്നു...അങ്ങിനെയെങ്കില്‍ അവരെ എന്തെ അറെസ്റ്റ്‌ ചെയ്യാത്തൂ..എന്തെ കോടതിയില്‍ കൊടുത്ത ചാര്‍ജ് ഷീറ്റില്‍ അങ്ങിനെ ഒരു സംഭവം ഇല്ലാ..???

  2> മുസ്ലിം ചെറുപ്പക്കാരനെ കൊന്നു എന്ന് പറഞ്ഞാണ് ചിലര്‍ തുള്ളുന്നത്,അങ്ങിനെയെങ്കില്‍ അരീക്കോട് ലീഗു കാരാല്‍ കൊല്ലപ്പെട്ട ഒരുമ്മയുടെ രണ്ടുമക്കള്‍ മുസ്ലിമ്കളല്ലേ എന്തെ അവര്‍ക്ക് വേണ്ടി ആരും ഒച്ചപ്പാട് ഉണ്ടാക്കീല..?
  അതോ മുസ്ലിമാകാന്‍ പാണക്കാട്ടു പോയി കുമ്പിട്ടു നിക്കണമെന്ന് ലീഗിന്ടെ കുരാനില്‍ ഉണ്ടോ..???

  3> അറെസ്റ്റ്‌ ചെയ്ത്, കുറ്റപത്രം സമര്‍പ്പിക്കാത്ത കേസില്‍ കേപീസീസീ എക്സിക്യൂട്ടിവ് അങ്ങമായ ഒരാളെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ആക്കിയത് എന്തിനാണ്...??

  4> കേരളത്തിലെ പള്ളികളില്‍ സുക്കൂരിനു വേണ്ടി പിരിവു നടത്തി.
  പള്ളികളില്‍ നാളെ എല്ലാ പാര്‍ട്ടിക്കാരും കേറി പിരിവു തുടങ്ങിയാല്‍ എന്താകും സ്ഥിതി...??

  5> കേരളത്തില്‍ സീ പീ എം ആവിയായിപ്പോയി എന്നൊക്കെ ചിലര്‍ പറയുന്നു അപ്പൊ ഇന്നലെ പട്ടാളം പോലും ഇറങ്ങിയിട്ടും കൂസാതെ തെരുവില്‍ ഇറങ്ങിയ ലക്ഷങ്ങള്‍ ചൈനയില്‍ നിന്നും കൊണ്ട് വന്നവര്‍ ആണോ..???

  6> കലാ കാലം ചാണ്ടി കേരളം ഭരിക്കും എന്ന് ബഷീരുപോലും പറയില്ലാ അപ്പൊ നാളെ ഭരണം മാറിയാല്‍ ഈ രീതിയില്‍ കള്ളക്കേസില്‍ നേതാക്കളെ വേട്ടയാടാന്‍ തുടങ്ങിയാല്‍ കേരളം എവിടെയെത്തും...
  അതോ കളികളൊക്കെ തിരുവഞ്ഞൂരിനു മാത്രമേ അറിയൂ എന്നാണോ ഈ ചീഞ്ഞ കളിക്കാര്‍ ധരിച്ചു വെച്ചിരിക്കുന്നത്...???

  7> ലീഗിന് ആരെയും കൊല്ലാം..
  ആരും ചോദിക്കില്ലാ...!! അഥവാ ചോദിച്ചാല്‍ അപ്പൊ പള്ളീ കേറി തക്ബീര്‍ മുഴക്കും ദീനുല്‍ ഇസ്ലാം പൊളിക്കാന്‍ വരുന്നെന്നു അലറും
  ഈ നാറിയ പരിപാടി ഇനിയും അനുവദിക്കാമോ..??

  8> ഹിന്ദു വര്‍ഗീയവാദി കള്‍ക്കെതിരെ ശബ്ദിച്ചു ആര്‍ എസ എസ്സുകാരുടെ കഠാരക്ക് ഇരയായി..ഇപ്പൊ മുസ്ലിം വര്‍ഗീയവാദി കള്‍ക്കെതിരെ ശബ്ദിച്ചു കള്ളക്കേസില്‍ കുടുക്കി ജയില്‍ ആക്കി..!!

  ജയരാജന്‍ അങ്ങേയോര്‍ത്തു ഞങ്ങള്‍ അഭിമാനിക്കുന്നു അങ്ങയുടെ പോരാട്ടത്തില്‍ അവസാന ശ്വാസം വരെ ഞങ്ങള്‍ കൂടെയുണ്ടാകും.

  ധീര സഖാവിനു വിപ്ലവാഭിവാദ്യങ്ങള്‍...

  ..*

  ReplyDelete
  Replies
  1. ബൌധിക അടിമത്വം ഈ ലെവലില്‍ വരെയൊക്കെ മനുഷ്യരെ എത്തിക്കും അല്ലെ!

   Delete
  2. കാളിദാസാ നീ പിന്നേം വന്നു അല്ലേ.. ഊരും പേരുമില്ലാത്ത അനോണിയായും ആയും "ബഹാഉദ്ധീന്‍ കോക്കാടന്‍ പൂനെ" എന്ന പിശാചായും

   അഷ്‌റഫ്‌ തയ്യില്‍
   ദോഹ

   Delete
  3. തലയില്‍ വര്‍ഗീയതയുടെ കാന്‍സര്‍ ബാധിക്കാതവര്‍ക്കായി തലയില്‍ ആ കാന്‍സറും ഒപ്പം അതിനെക്കാളും കൊടിയ കാന്‍സര്‍ ആയ കമ്മ്യൂണിസവും ബാധിച്ചവന്റെ കുറെ ചോദ്യങ്ങള്‍...

   ഇത്രയൊക്കെ എഴുതിയത് കൊണ്ട് "ബഹാവുധീന് " എന്തെങ്കിലും benefit കിട്ടിയാല്‍ മതിയാരുന്നു..

   Delete
  4. ബഹാഉദ്ധീന്‍ കോക്കാടന്‍ പൂനെ പരിചയമുള്ള ഊരും പേരുമുള്ള ആരെയെങ്കിലും ബൂലോകത്ത് കാണിച്ചു തരാന്‍ കഴിയുമോ തനിക്ക്? എങ്കില്‍ തന്റെ ഐടന്റിടി ഞങ്ങള്‍ അംഗീകരിക്കാം

   Delete
  5. @സലാം, ജോര്‍ജി, അഷ്‌റഫ്‌..

   ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനം കുത്തുകയോ വെല്ലുവിളിക്കുകയോ അല്ല വേണ്ടത്.

   Delete
  6. ധീര സഖാവ് എന്നൊക്കെ വേണോ?
   സഖാവിനോട് പോലീസ് മോഴി എടുക്കുമ്പോള് മുട്ട് വിറച്ചിരുന്നോ എന്ന് അന്ഷിച്ച് മതിയായി രുന്നു .
   സഖാവേ ....!

   Delete
 44. "കളികളൊക്കെ തിരുവഞ്ഞൂരിനു മാത്രമേ അറിയൂ എന്നാണോ ഈ ചീഞ്ഞ കളിക്കാര്‍ ധരിച്ചു വെച്ചിരിക്കുന്നത്...???"

  അതാണ്‌
  ഇതോടെ ലോകം അവസാനിക്കുന്നോന്നുമില്ലല്ലോ...

  ചാണ്ടിയും രാധയുമെല്ലാം നെട്ടോട്ടമോടുന്നത് നമുക്ക് കാണാം

  ReplyDelete
 45. അന്നൊരു തണുത്ത വെളുപ്പാന്‍ കാലം. പാണക്കാട് ശിഹാബ് തങ്ങള്‍ അബ്ദു രബ്ബും ഒന്നിച്ചു ഒരു ഓട്ടോ റിക്ഷയില്‍ സഞ്ചരിക്കുക ആയിരുന്നു. പെട്ടെന്ന് ആണ് അത് സംഭവിച്ചത്, എവിടെ നിന്നോ ചില CPM അനുകൂലികള്‍ വഴിതടയല്‍ എന്ന വ്യാജേന കുറെ കല്ലുകള്‍ കൊണ്ട് അഭിഷേകം നടത്തി. എന്തായിരുന്നു അവരുടെ ഉദ്ദേശം എന്ന് വ്യക്തമല്ല. എന്തായാലും നിരായുധാരെ കല്ലുകള്‍ കൊണ്ട് എറിയുന്നത് അത്ര നല്ല ഉദ്ദേശത്തില്‍ അല്ല എന്ന് മനസിലാക്കാം. എന്തോ ഭാഗ്യം കൊണ്ട് തങ്ങളും രബ്ബും അധികം തടി കേടാകാതെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കല്ലെറിഞ്ഞ CPM പ്രവര്‍ത്തകരെ ലീഗ് ഗുണ്ടകള്‍ തല്ലി ഒരു പരുവം ആക്കുന്നു. നിഭാഗ്യവശാല്‍ ഒരാള്‍ മരണം അടയുന്നു.

  ദിവസങ്ങള്‍ കഴിഞ്ഞു പോലിസ് അന്വേഷണത്തില്‍ പാണക്കാട് തങ്ങളെ പ്രതി ആക്കുന്നു, അറ്റസ്റ്റ് ചെയ്തു ജയിലില്‍ അടക്കുന്നു. കുറ്റം എന്തെന്നാല്‍ തെറ്റ് ചെയ്യും എന്ന് അറിയാമായിട്ടും തടഞ്ഞില്ല. എങ്ങനെ ഉണ്ട് തിരക്കഥ?

  ReplyDelete
  Replies
  1. ആ കഥ ഇനി സ്കോപ് ഇല്ല അനോണി.
   അരി അഹാരം കഴിക്കൂ ന്നവരണേല്
   വേറെ കഥയില് മിടുക്ക് തെളിയിക്കൂ.
   അനോണി സഖവേ.....!

   Delete
  2. എന്താണ് സ്കോപ് ഇല്ലാതാവാന്‍ കാരണം എന്ന് വ്യക്തമാക്കാമോ?

   എങ്കില്‍ വേറൊരു കഥ ആയാലോ? കേരളത്തില്‍ പൂഞ്ഞാര്‍ എന്നൊരു സ്ഥലം. അവിടെ നിന്നും ഒരു അച്ചായന്‍ മത്സരിച്ചു ജയിക്കുന്നു. പിന്നീട് അദ്ദേഹം കേരളത്തിലെ ഭരണ കക്ഷിയുടെ മുഖം എന്ന് സ്വയം വിശേഷിപ്പിച്ചു കൊള്ളരുതായമ വിളിച്ചു പറയുന്നു. മറ്റുള്ള ഭരണ കക്ഷി അംഗങ്ങളെ അവഹേളിക്കുകയും വെറുപ്പിക്കുകയും ചെയ്യുന്നു.

   അല്ലെങ്ങില്‍ അതുപോലുള്ള മറ്റൊരു കഥ ആയാലോ? കേരളത്തില്‍ മലപ്പുറം എന്നൊരു സ്ഥലം. അവിടെ നിന്നും കുറെ മുസ്ലീം ജന്മിമാര്‍ മത്സരിച്ചു ജയിക്കുന്നു. പിന്നീട് അവര്‍ ലോകത്തിലെ മുസ്ലീങ്ങളുടെ മുഖം എന്ന് സ്വയം വിശേഷിപ്പിച്ചു കൊള്ളരുതായമ പ്രവര്‍ത്തിക്കുന്നു. മറ്റുള്ള മതസ്ഥരെ അവഹേളിക്കുകയും വെറുപ്പിക്കുകയും ചെയ്യുന്നു.

   ഏത് കഥ ആണ് ഇഷ്ടപ്പെട്ടത്?

   Delete
 46. ഇത് ജയരാജന്റെ അവസ്ഥ... ഇനി ഒറിജിനല്‍ വിജയനാനെങ്കിലോ...? ലാവലിന്‍ കേസ്സില്‍ കോടതിയില്‍ ഹാജരാകണമെന്ന് ഏതോ ഒരു കോടതി പറഞ്ഞതെ യുള്ളൂ... സര്‍വ ദൈവങ്ങളെയും വിളിച്ചു കരഞ്ഞു നിലവിളിച്ചു ഇതില്‍ നിന്നൊഴിവാക്കി തരണേയെന്നു ആര്‍ത്തു അട്ടഹിച്ചു കരഞ്ഞതും നാം കണ്ടു.. കൊല്ലിക്കാന്‍ മുന്നിലാണെങ്കിലും പേടിതൂറികളാ മുഴുവന്‍ ...പത്തു മില്യണ്‍ ഉറുമ്പുകള്‍ക്ക് ഇരുപരണ്ടു മിനുട്ടുകള്‍ കൊണ്ടു ഒരുസിംഹത്തെ തിന്നു ഇല്ലാതാക്കാമെത്രേ ..അതേ തത്വമാണ് ഈ സി പി എം ഗുണ്ടകള്‍ കുറെ ഗുണ്ടകള്‍ കൂടി എന്തും ചെയ്യും പക്ഷെ ഒറ്റയ്ക്കാണെങ്കില്‍ പേടിച്ചു തൂറി ഒളിച്ചു രക്ഷപ്പെടും.....സമാദാനപരമായി ഒരു പോലീസുകാരനെ താല്ലാന്‍ പോലും അനുവദിക്കാത്ത ഈ ബൂര്‍ഷ്വാ സര്‍ക്കാര്‍ തുലയണം .. പോല്ലീസു മന്ത്രി രാജി വെക്കണം ....അല്ലാതെ വേറെ ഒരു വിട്ട് വീഴ്ചക്കും ഞങ്ങളില്ല ...ഇനി അധികം കാത്തിരിക്കേണ്ടി വരുമെന്ന് തോന്നുന്നില്ല ..ഓരോരുത്തരായി അകതെത്താന്‍... മാത്രമല്ല ഈ പാര്‍ട്ടി ഭരിച്ചിട്ടു ഒരു നാട് നന്നാകുമായിരുന്നു വെങ്കില്‍ അത് മുപ്പത്തി ഒന്‍പതു കൊല്ലം പ്രതിപക്ഷമില്ലാതെ ഭരിച്ച ബംഗാള്‍ ആകണമായിരുന്നു... എന്നെങ്കിലും ഈ കൂലി തല്ലിന് പോകുന്ന എമ്പോക്കികള്‍ മനസ്സിലാക്കണം ...

  ReplyDelete
  Replies
  1. CPM karkku "daivamo"?????????????????

   Delete
 47. കാളിദാസാ നീ പിന്നേം വന്നു അല്ലേ.. ഊരും പേരുമില്ലാത്ത അനോണിയായും ആയും "ബഹാഉദ്ധീന്‍ കോക്കാടന്‍ പൂനെ" എന്ന പിശാചായും

  അഷ്‌റഫ്‌ തയ്യില്‍
  ദോഹ

  ReplyDelete
  Replies
  1. അശുറഫെ ഊരിലും പേരിലും എന്തിരിക്കുന്നു. എഴുതുന്നത്‌ ഒരു ആള്‍ ആണെന്ന് മാത്രം അറിഞ്ഞാല്‍ പോരെ? ഇന്റര്‍നെറ്റില്‍ ആര്‍ക്കും ആരുടെ പേരില്‍ വേണമെങ്കിലും അക്കൗണ്ട്‌ ഉണ്ടാക്കാം, വിഹരിക്കാം. ഇപ്പോള്‍ എനിക്കും വേണമെങ്ങില്‍ താങ്കളുടെ ഫോട്ടോയും പേരും അഡ്രസ്സും വച്ച് ഒരു അക്കൗണ്ട്‌ ഉണ്ടാക്കാം. എന്നിട്ട് അതെ പേരില്‍ ഇതിനു മറുപടിയും എഴുതാം. അതില്‍ എല്ലാം നല്ലത് ഇങ്ങനെ അനോണി ആയി നില്‍ക്കുന്നത് അല്ലെ?


   Bridgeway Medical Systems

   Delete
 48. @അഷരഫെ.. നട്ടെല്ല് ഇല്ലേല്‍ ഞഞ്ഞപിഞ്ഞ പറയരുത്...
  ഞാന്‍ ആരാണെന്നു വെകതമായി കൊടുത്തിട്ടുണ്ട്
  ഇനിയും സമശയം തീരുന്നില്ലേല്‍ നല്ലൊരു ഡോക്ടറെ കാണ്ടെക്ക്.
  ഉത്തരം മുട്ടുമ്പ കൊഞ്ഞനം കുത്തല്‍ ലീഗുകാരുടെ സ്ഥിരം പണിയാണ്..

  ReplyDelete
  Replies
  1. This comment has been removed by a blog administrator.

   Delete
  2. @Baha Uddin, You deal poeple with some well-mannered. please...

   Delete
 49. രാഷ്ട്രീയ ഭീകരന്മാരെ ജയിലിലാക്കിയ ഉമ്മന്‍ ചാണ്ടിക്കും തിരുവന്ജ്ജുരിനും അഭിവാദ്യങ്ങള്‍ ....

  ReplyDelete
 50. മുസ്ലിം ലീഗുകാര്‍ വടകരയില്‍ ഒരു രാഷ്ട്രീയവും ഇല്ലാത്ത ജിത്തു എന്നാ ചെറുപ്പക്കാരനെ അര മണിക്കൂര്‍ മുന്‍പു പേരു മാത്രം ചോദിച്ചു വെട്ടി ഗുരുതരാവസ്ഥയില്‍..

  ReplyDelete
 51. ''ഉന്നം തെറ്റാതെ വെടിവെക്കുന്ന അഭ്യന്തര മന്ത്രിമാര്‍ക്കുള്ള മത്സരം ഒളിമ്പിക്സില്‍ ഉണ്ടായിരുന്നെങ്കില്‍ അറ്റ്‌ ലീസ്റ്റ് ഒരു ഗോള്‍ഡ്‌ മെഡല്‍ ഇന്ത്യക്ക് ഉറപ്പായേനെ.. തിരുവഞ്ചൂരേതാ മോന്‍.. ''
  .....
  എന്തൊരു സന്തോഷം

  ............

  ബൂമരന്ഗ് എന്ന് കേട്ടിട്ടുണ്ടോ ബഷീരെ

  അത് നീ കാണാന്‍ പോകുന്നതെ ഉള്ളു

  ReplyDelete
 52. This comment has been removed by the author.

  ReplyDelete
 53. സി പി എം എന്തിനാണ് ജയരാജനെ ജയിലിലേക്ക് വിട്ടത്?

  http://1blogan.blogspot.com/2012/08/blog-post_2.html

  ReplyDelete
 54. എന്ടെ ചോദ്യങ്ങള്‍ക്കൊന്നും ഉത്തരമില്ലാ...!!!
  കുറെ സംശയങ്ങള്‍ മാത്രം ..!!
  (റിപ്ലേ ചെയ്യാന്‍ പറ്റുന്നില്ലാ അതാണ്‌ വേറെ കമന്ടിടുന്നെ ക്ഷമിക്കുമല്ലോ..)

  @സലാമിക്കാ..ചോദ്യങ്ങള്‍ക്കൊന്നും ഉത്തരമില്ലാ പോട്ടെ..
  സത്യം സത്യമായും മനുഷ്യനെ മനുഷ്യനായും കാണുന്ന ഇതാണ് ബൌദിക അടിമത്വം എങ്കില്‍
  വര്‍ഗീയ അടിമത്വത്തെക്കാള്‍ ബൌദിക അടിമത്വം ഞാന്‍ ഇഷ്ട്ടപ്പെടുന്നു...!!

  @ജോര്‍ജി..നേട്ടങ്ങള്‍ക്ക് അനുസരിച്ച് അഭിപ്രായം മാറ്റുന്ന ശീലം പണ്ടേ ഇല്ലാ...കാരണം ഞാനൊരു കമ്മ്യുണിസ്റ്റ് ആണ്..!!

  @റഫീക്ക്..ജയരാജന്‍ പട്ടിക്കുട്ടിയോ പുലിക്കുട്ടിയോ ഒന്നുമല്ലാ മനുഷ്യക്കുട്ടി ആണ് രഫീക്കാ..
  തിരുവോണ നാളില്‍ വീട്ടുക്കാരുടെ മുന്‍പില്‍ ഇട്ടു മുപ്പാത്താറു കഷ്ണമാക്കി നുറുക്കിയിട്ടും ഇന്നും അതെ വര്‍ഗീയ വാദികള്‍ക്ക് മുന്‍പിലൂടെ നട്ടെല്ലുയര്‍ത്തി നടക്കുന്നത് ധീരതയല്ലേ രഫീക്കെ..??
  പിന്നെ പതിനഞ്ചു കാരിക്ക് ഐസ്ക്രീം വാങ്ങി കൊടുത്തൊന്നും അല്ലാല്ലോ ജയരാജന്‍ അകത്തായെ...??

  ചിലരുടെ ഒടുക്കത്തെ സംശയം തീര്‍ക്കാന്‍ വില്ലേജില്‍ നിന്നും സാക്ഷിയപത്രം കൊണ്ടുവരാനൊന്നും തല്‍ക്കാലം ഉദ്ദേശമില്ലാ..
  വേണേല്‍ വിശ്വസിച്ചാമതി..

  ഞാന്‍ പറഞ്ഞത് അപ്പടി നടക്കുന്നു...

  വടകര ഏരിയാ കമ്മറ്റി ആപ്പീസ് ലീഗുകാര്‍ തകര്‍ത്തു
  പകരം ലീഗാപ്പീസിനു ആദ്യ കല്ല്‌ വീണതും പള്ളിയില്‍ നിന്നും കൂട്ട നിലവിളി പള്ളി പൊളിക്കാന്‍ വരുന്നേന്നു..
  പിന്നെ ജാതി നോക്കി കടകളും വീടുകളും തകര്‍ക്കാന്‍ തുടങ്ങി വര്‍ഗീയ വാദികള്‍..
  ലോക്കല്‍ കമ്മറ്റി ആപ്പീസ് തകര്‍ത്തതിനെതിരെ
  തൃക്കരിപ്പൂരില്‍ ലീഗാപ്പീസിനു കല്ലെരിഞ്ഞപ്പോ പള്ളിയില്‍ സമയം തെറ്റി ബാങ്ക് കൊടുത്ത് വര്‍ഗീയ കലാപം പടര്‍ത്താന്‍ ശ്രമം.

  ദീനിനെ വെറുതെ വിടൂ...പ്ലീസ്..!!!!

  ഇനിയിപ്പം ആരെങ്കിലും അടുത്തിരുന്നു ഫോണ്‍ ചെയ്യുന്നത് കണ്ടാല്‍ ശ്രദ്ധിച്ചു ഇരിക്കണം അയാളെങ്ങാനും വിടരുതവരെ,കാണിച്ചു തരാം അങ്ങിനെ എന്തെങ്കിലും പറഞ്ഞത് കേട്ടാല്‍ അപ്പൊ തിരുവന്ജൂരാനെ വിളിച്ചു പറയണം ജയിലില്‍ കിടക്കാന്‍ വയ്യേ...!!!!


  എന്നെ കൂടുതല്‍ അറിയാന്‍...ഇവിടെ വരാം..

  http://kokkadandelokam.blogspot.in/2012/08/blog-post.html

  ശുഭദിനം.

  ReplyDelete
  Replies
  1. ഇയാളൊരു കമ്മ്യൂണിസ്റ്റ്‌ ആണെന്ന് മനസിലായി.. പക്ഷെ "പഴയ കമ്മ്യൂണിസ്റ്റ്‌" എന്ന് specify ചെയ്യുന്നത് നന്നായിരിക്കും.

   ഇന്നത്തെ കേരളത്തിലെ കമ്മ്യുനിസ്ടുകാര് പിണറായിയും കോടിയേരിയും ഒക്കെ ആണേ.. കാലം മാറി.. :D

   Delete
 55. ജയരാജന്‍ അകതായിട്ട് ഒരാഴ്ച ആവുന്നു , ഒരു ഹര്ത്താലിന്റെ ബഹളം അല്ലാതെ ഒന്നും ഉണ്ടായില്ല , സീ പീ എമിന് ഒരു സമരവും മുന്നോട്ട് കൊണ്ടുപോകാന്‍ പറ്റുന്നില്ല , കേസ് നടത്താനായി ഉഗ്രന്‍ പിരിവ് തുടങ്ങി പ്യൂണ്‍ എഴുനൂടി അമ്പത് രൂപ , ക്ലാര്‍ക്ക് ആയിരം സൂപ്രണ്ട് ആയിരത്തി അഞ്ഞൂറ് ഇങ്ങിനെ ആണ് എന്‍ ജി ഓ യൂണിയനില്‍ റേറ്റ്, പലരും ഓണം ആയി ഇത്ര പിരിവു കൊടുക്കാന്‍ വിസമ്മതം പ്രകടിപ്പിക്കുന്നു, ഇത് വലിയ അതിശയം ആണ്, തിരുവായ്ക്ക് എതിര്‍വാ ഇല്ലാത്തതാണ് , അപ്പോള്‍ ഈ ചെറുത് നില്‍പ്പ് സീ പീ എം പാളയത്തില്‍ കൊഴിഞ്ഞു പോക്കിന്റെ സൂചന നല്‍കുന്നു, കൊണ്ഗ്രസിനെക്കാള്‍ അച്ചടക്കം ഇല്ലാത്ത ഒരു പാര്‍ടി ആയി സീ പീ എം മാറാന്‍ അധികം താമസം ഇല്ല, പാര്‍ട്ടി വിട്ടാല്‍ തട്ടും യൂണിയന്‍ വിട്ടാല്‍ കൊല്ലും എന്നത് കൊണ്ടാണ് ഇതില്‍ ആള്‍ക്കാര്‍ നില്‍ക്കുന്നത്, അല്ലാതെ കമ്യൂണിസം കണ്ടു കോള്‍മയിര്‍ കൊണ്ടല്ല , കൊന്നാല്‍ അകത് കിടക്കേണ്ടി വരും എന്നാ ഒരു മെസ്സേജ് ഉമ്മന്‍ ചാണ്ടിക്ക് നല്‍കാന്‍ ആയി, കൊല്ലുന്നവന്‍ മാത്രമല്ല ഒളിപ്പിക്കുന്നവ്നും കാറിനു ജിഹാദ് നമ്പര്‍ പ്ലേറ്റ് അടിക്കുന്നവനും ഒക്കെ , ഇത് കേരളത്തില്‍ പുതുമ ആണ്, ആന്റണി ഭരിക്കുന്നതില്‍ നിന്നും വ്യത്യസ്തം , പെന്‍ഷന്‍ പ്രായം കൂട്ടുക തുടങ്ങി ചില നയങ്ങള്‍ നടപ്പാക്കാനും ഇനി ചാണ്ടിക്ക് പേടി വേണ്ട രണ്ട ഹര്‍ത്താല്‍ തീര്‍ന്നു പ്രതിഷേധം , ജയരാജനും പഠിക്കാം അകത്തായാല്‍ ആരും കാണില്ലെന്ന്

  ReplyDelete
  Replies
  1. UDF ഇനെ ഒന്നിച്ചു നിര്‍ത്തുന്ന ഒരേ ഒരു ഘടകം എന്താണ്? എല്ലാ ഗ്രൂപ്പ്കളുടെയും എതിരാളി ഒരാള്‍ ആണെന്നത് മാത്രം. അല്ലാതെ എല്ലാ ഗ്രൂപ്കള്‍ക്കും ഒരേ ചിന്തകളും ദര്‍ശനങ്ങളും ഉണ്ടായിട്ടു ഒന്നും അല്ലല്ലോ? അതായത് CPM ഇനെ തെറി വിളിക്കുക എന്നത് മാത്രം ആണ് ആകെ ഉള്ള ഐക്യം. എന്തെങ്കിലും പ്രശ്നം ഉണ്ടാവുമ്പോള്‍ 'വാ CPM ഇനെ തെറി വിളിക്കാം' എന്ന് പറഞ്ഞാല്‍ മാത്രം മതി എല്ലാം ശുഭം.

   ഇതില്‍ നിന്നും CPM ഒരു പാഠം ഉള്‍ക്കൊള്ളണം. തെറി വിളിക്കാന്‍ അവസരം ഉണ്ടാക്കി കൊടുക്കരുത്. പിണറായിയും വീ എസ്സും പാര്‍ട്ടിയുടെ സ്വത്തു ആണ്, അവര്‍ ഒന്നിച്ചു നില്‍ക്കണം. ഇത്ര മാത്രം ചെയ്താല്‍ മതി ആറ് മാസത്തിനകം UDF തന്നെ അടിച്ചു പിരിഞ്ഞു ഇറങ്ങി പൊയ്ക്കോളും.

   Delete
 56. http://marunadanmalayalee.com/P%20K%20Basheer%20-74297.html

  e newsonnum nammude basheerkka kanillallo alleee...

  ReplyDelete
 57. അരീക്കോട് ഒരു കുടുംബത്തിലെ രണ്ടു പേരെ നടുറോട്ടില്‍ വെട്ടി കൊന്ന കേസില്‍ ലീഗിന്ടെ മണ്ഡലം സെക്രടറി അരെസ്റ്റില്‍.
  അതും ഒന്നാം പ്രതി ആയി...!!
  ഇതോടെ 20 ലീഗുകാര്‍ ഈ കേസില്‍ ജയിലില്‍ ആയി..

  റമളാന്‍ മാസത്തില്‍ മുസ്ലിം പേരുള്ള പാര്‍ട്ടിയുടെ നേതാവ്
  ഇരട്ട കൊലപാതക കേസില്‍ ജയിലില്‍ ഇന്നാ ലില്ലാ ...

  ആരോ ആര്‍ക്കോ ഫോണ്‍ ചെയ്തത് കേട്ട കുറ്റത്തിന് ജയിലില്‍ ആയ ജയരാജനെ ചൊറിഞ്ഞു കൊണ്ടേ ഇരിക്കുന്നവര്‍ ഇതൊന്നും കാണുകയെ ഇല്ലാ ....!!!

  കൊലപാതകവും ഇപ്പൊ ലീഗിന് ഹലാല്‍ ആയോ...??
  മറ്റേതു പണ്ടേ ഹലാല്‍ ആയതാണല്ലോ...?
  .................................................
  ഏവര്‍ക്കും സ്വാഗതം.
  എന്ടെ പുതിയ ലേഖനം...

  ദേ..വന്നു ദാ..പോയി..അണ്ണാ സമരം പാളിയതെവിടെ...??

  http://kokkadandelokam.blogspot.in/2012/08/blog-post_9.html
  .................................................

  ReplyDelete