February 27, 2012

ഫേസ്ബുക്കിനെ വെടിവെച്ചു കൊല്ലുന്ന വിധം

കൊലവെറിയെ കടത്തിവെട്ടി യുടൂബില്‍ ഒരു ഇടിവെട്ട് ഹിറ്റ് വന്നിട്ടുണ്ട്. ഒരച്ഛനും പതിനഞ്ചു വയസ്സുകാരി മകളും തമ്മിലുള്ള ഫേസ്ബുക്ക്‌ യുദ്ധമാണ് സംഗതി. 3 കോടിയിലേറെ ഹിറ്റാണ് ഏതാനും ദിവസങ്ങള്‍ കൊണ്ട് ഈ ക്ലിപ്പ് നേടിയിരിക്കുന്നത്. കഥ നടന്നത് അമേരിക്കയില്‍ . മമ്മൂട്ടിയെപ്പോലെ കഷ്ടി മുപ്പതു വയസ്സ് പ്രായം തോന്നിക്കുന്ന ഒരാള്‍ - ടോമി ജോര്‍ഡന്‍ - പുല്‍ത്തകിടിയിലെ കസേരയില്‍ ഇരുന്നു ഒരു കടലാസ് വായിക്കുന്നു. തന്റെ മകള്‍ ഹേന (Hannah) അവളുടെ ഫേസ്ബുക്ക് ചുമരില്‍ എഴുതിയ ഒരു പോസ്റ്റാണ് അത്. അച്ഛനെയും അമ്മയെയും പുളിച്ച തെറി പറഞ്ഞുള്ള ഒരു പോസ്റ്റ്‌. അമേരിക്കക്കാര്‍ സ്ഥിരമായി ഉപയോഗിക്കുന്ന (സുരേഷ് ഗോപി വല്ലപ്പോഴും ഉപയോഗിക്കുന്ന) രണ്ടു പദങ്ങള്‍ ഒരു പത്തു പതിനഞ്ചു തവണ ആ പോസ്റ്റില്‍ ഉണ്ട്.

February 22, 2012

പിണറായിക്കൊരു റെഡ് സല്യൂട്ട്!

Comment Box Closed
സഖാവായാല്‍ ഇങ്ങനെ വേണം. ഒരല്പം നട്ടെല്ലും ആരെയും കൂസാത്ത തന്റേടവും. പിണറായി സഖാവിനു അതുണ്ട്. ഒള്ളത് പറയാമല്ലോ, അദ്ദേഹത്തിനൊരു റെഡ് സല്യൂട്ട് കൊടുക്കുവാന്‍ എനിക്ക് തോന്നുന്നുണ്ട്!. സമകാലീന കേരളീയ സമൂഹത്തില്‍ ഒരു രാഷ്ട്രീയ നേതാവ് നടത്തുന്ന ഏറ്റവും ചങ്കുറപ്പുള്ള അഭിപ്രായ പ്രകടനമാണ് വ്യാജകേശം വിഷയത്തില്‍ സഖാവ് നടത്തിയിരിക്കുന്നത്. കത്തിച്ചാല്‍ ഏത് മുടിയും കത്തുമെന്നു സഖാവ് പറഞ്ഞപ്പോള്‍ മുടി വ്യാപാരത്തിന്റെ ഹോള്‍സെയില്‍ ഏജന്‍സി എടുത്തിട്ടുള്ള കാന്തപുരം ഉസ്താദ് കത്തിയൂരി! തൊട്ടാല്‍ തട്ടുമെന്നായിരുന്നു ഭീഷണി.

February 20, 2012

കത്തുന്ന മുടി, കത്തുന്ന വിവാദം.

പിണറായി സഖാവ് വീണ്ടും കച്ചറയുണ്ടാക്കുകയാണ്. യേശു ക്രിസ്തുവിന്റെ അരയില്‍ അരിവാള്‍ ചുറ്റിക തൂക്കിയതിന്റെ പുകില് ഇനിയും അവസാനിച്ചിട്ടില്ല. അതിനിടയിലാണ് കാന്തപുരത്തിന്റെ മുടിക്കെതിരെ തിരിഞ്ഞിരിക്കുന്നത്. ഇതിയാന്‍ ഇതെന്തിനുള്ള പുറപ്പാടാണെന്നു ഒരു പിടിയും കിട്ടുന്നില്ല. ഏത് മുടിയും കത്തിച്ചാല്‍ കത്തുമെന്നാണ് സഖാവ് പറഞ്ഞിരിക്കുന്നത്!!. പോരേ പൂരം. പറഞ്ഞു തീര്‍ന്നില്ല. ഉടന്‍ തന്നെ വന്നു കാന്തപുരം ഉസ്താദിന്റെ ഫത് വ.  "രാഷ്ട്രീയക്കാര്‍ക്ക് മതത്തില്‍ ഇടപെടാന്‍ അവകാശമില്ല. ഇടപെട്ടാല്‍ കയ്യും കെട്ടി നോക്കി നില്‍ക്കില്ല".

February 17, 2012

ഇതാണ് സൂപ്പര്‍ ബ്ലോഗര്‍ !!!

എന്റെ കഴിഞ്ഞ പോസ്റ്റ്‌ ബൂലോകത്ത് വലിയ ബഹളം ഉണ്ടാക്കിയിരുന്നു. ഒരു ആവശ്യമില്ലാത്ത പോസ്റ്റെന്നാണ് എന്റെ വായനക്കാരില്‍ ഭൂരിഭാഗവും പറഞ്ഞത്. ബൂലോകം ഓണ്‍ലൈന്‍ നടത്തുന്ന സൂപ്പര്‍ ബ്ലോഗ്ഗര്‍ മത്സരത്തില്‍ പരമാവധി വായനക്കാരെ വോട്ടു ചെയ്യിപ്പിക്കാന്‍ എന്നെക്കൊണ്ട് കഴിയുന്നത്‌ ചെയ്യുക എന്നതായിരുന്നു ആ പോസ്റ്റ്‌ കൊണ്ട് ഞാന്‍ ഉദ്ദേശിച്ചത്. ഈ വോട്ടെടുപ്പ് ഒരു ചൂട് പിടിച്ച ചര്‍ച്ച ആക്കാനും കൂടുതല്‍ പേരെ വോട്ടു ചെയ്യിപ്പിക്കാനും അത് വഴി കഴിഞ്ഞു എന്ന് തന്നെയാണ് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നത്.

February 13, 2012

ഇതെന്തോന്ന് സൂപ്പര്‍ ബ്ലോഗര്‍ ?

ബൂലോകം ഓണ്‍ലൈന്‍ നടത്തുന്ന സൂപ്പര്‍ ബ്ലോഗ്ഗര്‍ മത്സരത്തിന്റെ ഈ വര്‍ഷത്തെ ലിസ്റ്റ് കണ്ടു ഞാന്‍ ബോധം കെട്ടു വീണില്ല എന്നേ ഉള്ളൂ.. എന്റെ ഭാര്യ നല്‍കിയ രണ്ട് ഗ്ലാസ് തണുത്ത വെള്ളം കുടിച്ച ശേഷമാണ് എനിക്ക് ശ്വാസം നേരെ വീണത്‌. ബോധം പോകാന്‍ മാത്രം ആ ലിസ്റ്റില്‍ എന്തിരിക്കുന്നു എന്ന് നിങ്ങള്‍ ചോദിച്ചേക്കാം. തത്ക്കാലം അതിനൊരു മറുപടി പറയാന്‍ ഞാന്‍ തയ്യാറല്ല. ആ ലിസ്റ്റ് ഓര്‍ക്കുമ്പോഴൊക്കെ എനിക്ക് തണുത്ത വെള്ളം കുടിക്കേണ്ടി വരുന്നു എന്ന് മാത്രം പറയട്ടെ.

February 12, 2012

നീസ മോളേ, നിന്റെ ഓര്‍മയ്ക്ക്..

ഈ കുഞ്ഞിനെ ഞാന്‍ കണ്ടിട്ടില്ല. മരണ വിവരം കേട്ടപ്പോഴാണ് അവള്‍ക്കൊരു ബ്ലോഗ്‌  ഉണ്ടായിരുന്നുവെന്നും മനോഹരമായ കവിതകള്‍ എഴുതിയിരുന്നു എന്നും അറിഞ്ഞത്. ആ ബ്ലോഗ്‌ സന്ദര്‍ശിച്ചപ്പോള്‍ അതില്‍ ഒരു കവിത കണ്ടു. മരിക്കുന്നതിന്റെ മണിക്കൂറുകള്‍ക്കു മുമ്പ് എഴുതി പോസ്റ്റ്‌ ചെയ്ത ഒരു കവിത. അതിന്റെ തലക്കെട്ട്‌ 'ഒഴുക്ക്' എന്നാണ്. അതിലെ വരികള്‍ എന്നെ വല്ലാതെ ഉലച്ചു കളഞ്ഞു. രക്താര്‍ബുദം കീഴടക്കിയ ശരീരത്തിന്റെ ഓരോ ധമനികളില്‍ നിന്നുമുള്ള വേദന കുടിച്ചു വറ്റിക്കുന്നതിനിടയിലായിരിക്കുമോ ഈ പിഞ്ചു കുഞ്ഞിന്റെ വിരലുകളില്‍ നിന്ന് ഈ കവിത പിറന്നിരിക്കുക?.

February 6, 2012

വാര്‍ത്ത വായിക്കുമ്പോള്‍ കരയാന്‍ പാടുണ്ടോ?

ഏഷ്യാനെറ്റിന്റെ ന്യൂസ് അവര്‍ സ്റ്റുഡിയോയില്‍ ഇരുന്നുകൊണ്ട് നമ്മുടെ വേണു മുമ്പ് ഹാര്‍മോണിയം വായിച്ചത് സോഷ്യല്‍ മീഡിയയില്‍ നല്ല ഹിറ്റായിരുന്നു.  അത് ഹിറ്റാകാനുള്ള പ്രധാന കാരണം ന്യൂസ്‌ റൂമില്‍ ഇത്തരം കലാപരിപാടികള്‍ ഒന്നും പാടില്ല എന്ന ഒരു പൊതു വിശ്വാസം ഉള്ളത് കൊണ്ടാണ്. വാര്‍ത്ത വായിക്കുന്നതിനിടയില്‍ ചിരിക്കാനോ കരയാനോ പാടുണ്ടോ എന്നത് ഒരു വലിയ പ്രശ്നമാണ്. ഏത് തരം വാര്‍ത്തയായാലും വേണ്ടില്ല ഒരു തരം ജീവച്ഛവം പോലെ വായിച്ചങ്ങു പോകണം എന്നുള്ളതാണ് നമ്മുടെ ഒരു പരമ്പരാഗത ലൈന്‍. ദുഃഖ സൂചകമായ വാര്‍ത്ത വായിക്കുന്നതിനിടയില്‍ ചിരിക്കാന്‍ പാടില്ല എന്നത് മനസ്സിലാക്കാന്‍ എളുപ്പമുണ്ട്. 'ആഫ്രിക്കയില്‍ ഭൂകമ്പം അയ്യായിരം പേര്‍ മരിച്ചു' എന്ന ബ്രേക്കിംഗ് ന്യൂസ്‌ വായിക്കുമ്പോള്‍ ങ്ങ്യാ ഹ. ഹ.. എന്ന കലാഭവന്‍ മണിയുടെ ചിരി ചിരിച്ചാല്‍ പാര്‍ട്ടി തോറ്റപ്പോള്‍ വി എസ് ചിരിച്ചത് പോലെ ആകെ കുളമാകും.