March 29, 2012

മരുഭൂമിയില്‍ രണ്ടു നാള്‍ അഥവാ ആട് ജീവിതം റീലോഡഡ്

ഇസ്മാഈലിന്റെ ആടുകളുടെ കൂടെ മരുഭൂമിയില്‍ അല്പനേരം ചിലവഴിക്കുക എന്നതായിരുന്നു ഖുന്‍ഫുദയിലേക്കുള്ള എന്റെ യാത്രയുടെ 'ഒളി'അജണ്ട. ഖുന്‍ഫുദ മലയാളി അസോസിയേഷന്റെ സെക്രട്ടറി ഫൈസല്‍ ബാബു അവരുടെ പ്രവാസി സംഗമത്തില്‍ പങ്കെടുക്കുന്നതിനു വേണ്ടി ക്ഷണിച്ചപ്പോള്‍ ഒരു ലൊട്ടുലൊടുക്ക് കാരണം പറഞ്ഞു ആദ്യം ഞാന്‍ ഒഴിഞ്ഞു മാറി. 'വന്നേ പറ്റൂ, ഞാന്‍ നാളെ വീണ്ടും വിളിക്കും' എന്ന് ഫൈസല്‍ . 'എനിക്ക് പറ്റില്ല, മറ്റാരെയെങ്കിലും സംഘടിപ്പിച്ചു തരാം' എന്ന് ഞാനും. ഒരു വിധം ഫൈസലിനെ ഒതുക്കിയെടുത്ത് ഫോണ്‍ വെച്ചു കഴിഞ്ഞ ഉടനെയാണ് ഇസ്മാഈലിന്റെ കാര്യം ഞാന്‍ ഓര്‍ത്തത്.

ഖുന്‍ഫുദക്കടുത്ത് മരുഭൂമിയിലെ ഏതോ ഒരു ഉള്‍നാടന്‍ ഗ്രാമത്തിലാണ് ഇസ്മാഈല്‍ ഉള്ളത് എന്നറിയാം. ഉടനെ ഞാന്‍ ഫൈസലിനെ വിളിച്ചു. 'ഞാന്‍ തന്നെ വരാം. ഒരു ബ്ലോഗറായ നിങ്ങള്‍ വിളിച്ചിട്ട് വരാതിരിക്കുന്നത് ശരിയല്ലല്ലോ'. ഫൈസലിനു സന്തോഷമായി. എന്റെ 'ഒളി അജണ്ട' ഞാന്‍ പുറത്തു വിട്ടില്ല. പ്രവാസി അസോസിയേഷന്റെ ചിലവില്‍ നാട്ടുകാരനെ സന്ദര്‍ശിക്കാന്‍ പോകുന്ന ഒരു കഞ്ഞിയാണ് ഞാനെന്നു വരരുതല്ലോ. ഇസ്മാഈലിനെ വിളിച്ചു അങ്ങോട്ടെത്താനുള്ള വഴിയൊക്കെ ചോദിച്ചു മനസ്സിലാക്കി. ജിദ്ദയില്‍ നിന്നും ജീസാന്‍ ഹൈവേയില്‍ ഏതാണ്ട് നാനൂറു കിലോമീറ്റര്‍ യാത്ര ചെയ്തു വേണം ഖുന്‍ഫുദയില്‍ എത്താന്‍. ഖുന്‍ഫുദയില്‍ എത്തുന്നതിനു അമ്പതു കിലോമീറ്റര്‍ മുമ്പ് ഒരു കൊച്ചുപട്ടണമുണ്ട്. മുദൈലിഫ്. അവിടെ നിന്ന് മരുഭൂമിയിലൂടെ അല്പം ഉള്ളോട്ടു പോയാല്‍ നവാന്‍ എന്ന ഗ്രാമത്തിലെത്തും. അവിടെ വന്നു വിളിച്ചാല്‍ മതി ഉടനെ ഞാന്‍ എത്തും എന്ന് ഇസ്മാഈല്‍ പറഞ്ഞു. ജിദ്ദയില്‍ നിന്നും ഇന്ത്യന്‍ കോണ്‍സല്‍ ജനറലും ഡിപ്ലോമാറ്റിക് ടീമും ഖുന്‍ഫുദയിലെ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. അവരുടെ യാത്രയുടെ പ്രധാന ഉദ്ദേശം അവിടെയുള്ള ഇന്ത്യക്കാരുടെ പാസ്പോര്‍ട്ട്‌ പുതുക്കി നല്‍കുക, യാത്രാ രേഖകള്‍ ശരിയാക്കിക്കൊടുക്കുക തുടങ്ങിയവയാണ്. വിദൂര പ്രദേശങ്ങളില്‍ ഒറ്റപ്പെട്ടു കഴിയുന്ന ഇന്ത്യന്‍ തൊഴിലാളികളെ  സംബന്ധിച്ചിടത്തോളം കോണ്‍സുലര്‍ സംഘത്തിന്റെ ഇത്തരം സന്ദര്‍ശനങ്ങള്‍ വലിയ അനുഗ്രഹമാണ്.


വെന്നിയൂര്‍ സ്വദേശി അബ്ബാസിനെയാണ്  ജിദ്ദയില്‍ നിന്നും എന്നെ കൊണ്ടുപോകാന്‍ പ്രവാസി അസോസിയേഷന്‍ ചുമതലപ്പെടുത്തിയത്. കുടി വെള്ളം കൊണ്ടുപോകുന്ന ട്രക്കുമായി മരുഭൂമിയില്‍ ഏറെക്കാലം ജോലിയെടുത്തിട്ടുണ്ട് അബ്ബാസ്. ജിദ്ദ - ജീസാന്‍ റോഡിന്റെ പ്രാന്തപ്രദേശങ്ങളിലുള്ള മരുഭൂമിയിലെ ഗ്രാമങ്ങളിലേക്ക് ഇന്നത്തെപ്പോലെ റോഡുകള്‍ ഇല്ലാതിരുന്ന കാലത്തും അദ്ദേഹം വെള്ളം കൊണ്ടുപോയിട്ടുണ്ട്. യാത്രയിലുടനീളം രസകരമായ പല അനുഭവങ്ങളും അബ്ബാസ് പറഞ്ഞു. സ്ഥലം ചോദിച്ചറിഞ്ഞെങ്കിലും മരുഭൂമിയല്ലേ, ഇസ്മാഈലിനെ കണ്ടു പിടിക്കാന്‍ ആവുമോ എന്നൊരു സംശയം യാത്ര പുറപ്പെടുമ്പോള്‍ എനിക്കുണ്ടായിരുന്നു.  പക്ഷേ ഇസ്മാഈലിന്റെ പേരും നില്‍ക്കുന്ന സ്ഥലവും സൂചിപ്പിച്ചപ്പോഴേക്ക് അബ്ബാസ് പറഞ്ഞു. 'ആളെ എനിക്കറിയാം. അവന്റെ തോട്ടത്തിലേക്ക് ഞാന്‍ വെള്ളം കൊണ്ടുപോയിട്ടുണ്ട്'. സമയം ഉണ്ടെങ്കില്‍ നമുക്ക് പോകുന്ന പോക്കില്‍ തന്നെ അവിടെ കയറിയിട്ട് പോകാം". സത്യം പറഞ്ഞാല്‍ അബ്ബാസിന്റെ ആ മറുപടി എന്നെ വല്ലാതെ ആവേശം കൊള്ളിച്ചു. എനിക്ക് പറ്റിയ ഒരാളെത്തന്നെയാണ് കിട്ടിയിരിക്കുന്നത്.  

രാത്രി പത്തു മണിക്കാണ് ഖുന്‍ഫുദയിലെ പരിപാടി. ജിദ്ദയില്‍ നിന്ന് നാല് മണിക്കാണ് പുറപ്പെട്ടത്‌. മരുഭൂമിയെ കീറിമുറിച്ചു കടന്നു പോകുന്ന വിജനമായ ആറുവരിപ്പാത. ഏതു കൊഞ്ഞാണന്‍ ഡ്രൈവറും നൂറ്റിപ്പത്തിനു താഴെ ചവിട്ടില്ല. അമ്മാതിരി റോഡാണ്. അബ്ബാസാകട്ടെ നൂറ്റിനാല്പതിനു താഴേക്ക്‌ വന്നിട്ടേയില്ല. അതുകൊണ്ട് വിചാരിച്ചതിലും നേരത്തെ മുദൈലിഫില്‍ എത്തി. പോകുന്ന പോക്കില്‍ തന്നെ നേരെ ഇസ്മാഈലിന്റെ അടുത്തേക്ക്‌ വിട്ടു. മെയിന്‍ റോഡില്‍ നിന്നും നവാനിലേക്കുള്ള കട്ട്‌ റോഡിലേക്ക്. അല്പം പോയിക്കഴിഞ്ഞപ്പോള്‍ ഹോളോബ്രിക്സ് ഉണ്ടാക്കുന്ന ഒരു കൊച്ചു ഫാക്ടറിയുടെ മുറ്റത്ത് അബ്ബാസ്‌ വണ്ടി നിര്‍ത്തി. ഇരുട്ടിത്തുടങ്ങിയിട്ടുണ്ട്. ഇസ്മാഈലും നാട്ടുകാരായ ചില സുഹൃത്തുക്കളും അവിടെ കാത്തു നില്‍ക്കുന്നുണ്ട്. അവരെയും കൂട്ടി മണ്‍പാതയിലൂടെ അല്പം പോയതോടെ ഇസ്മാഈലിന്റെ സങ്കേതം എത്തി. മരുഭൂമിയില്‍ വിജനമായ ഒരിടത്ത് നാട്ടുമ്പുറത്തെ പീടികമുറികള്‍ പോലെ രണ്ടു റൂമുകള്‍.. ചുറ്റുപാടും ആടുകളുടെ കൂട്ടങ്ങള്‍ ..അവയുടെ വാസസ്ഥലം മരുഭൂമിയില്‍ വേലി കെട്ടി തിരിച്ചിട്ടുണ്ട്.  അപരിചതരായ ഞങ്ങളെ കണ്ടപ്പോള്‍ ആടുകള്‍ക്ക് കാവല്‍ നില്‍ക്കുന്ന നായ ഒടുക്കത്തെ കുര. ഇസ്മാഈലിനെ കൂട്ടത്തില്‍ കണ്ടതോടെ അവനൊന്നടങ്ങി.

ഇടത്ത് നിന്ന് മൂന്നാമത് ഇസ്മായീല്‍ . കൂടെ വള്ളിക്കുന്നുകാരായ മറ്റു സുഹൃത്തുക്കള്‍

ഞാന്‍ അവിടെയൊക്കെ ഒന്ന് ചുറ്റിക്കറങ്ങി. "എല്ലാം പകല്‍ കാണാം. ഇപ്പോള്‍ വല്ലാതെ കറങ്ങേണ്ട. നായകള്‍ വേറെയും വരും" ഇസ്മാഈല്‍ പറഞ്ഞു. റൂമിന്റെ മുറ്റത്തെ കാര്‍പെറ്റില്‍ ഇരുന്നു ചായയും കാരക്കയും  കഴിച്ചു. നാട്ടു വര്‍ത്തമാനങ്ങള്‍ പറഞ്ഞിരിക്കുന്നതിനിടയില്‍ ഇസ്മാഈല്‍ റൊട്ടിയും കോഴിക്കറിയും വിളമ്പി. അവന്‍ എല്ലാം റെഡിയാക്കി വെച്ചിട്ടുണ്ട്.


നായയുടെ കുരയും തണുത്ത കാറ്റും ചുറ്റിലും ആടുകളുമായി ആ രാത്രി അവിടെ കഴിയാന്‍ എനിക്ക് കൊതിയുണ്ടായിരുന്നു. പക്ഷേ പരിപാടിക്ക് പോകണമല്ലോ. 'കുതിക്കുന്ന ഇന്ത്യ കിതക്കുന്ന പ്രവാസി' എന്ന വിഷയമാണ് എനിക്ക് സംസാരിക്കേണ്ടത്. നേരം വൈകി കിതച്ചു കൊണ്ട് അങ്ങോട്ട്‌ എത്തിയാല്‍ എന്റെ കുതിപ്പ് അതോടെ അവര്‍ തീര്‍ക്കും!. എല്ലാം കാണാനായി പകല്‍ സമയത്ത് നാളെ വരാം എന്ന് പറഞ്ഞു വണ്ടിയില്‍ കയറിയപ്പോള്‍ നായ നീട്ടി ഓരിയിട്ടു. 'ഇനി ഞാനുറങ്ങട്ടെ' എന്നൊരു ട്യൂണുണ്ട് അതിന്. ഖുന്‍ഫുദയില്‍ കൃത്യസമയത്ത് എത്തി. ആദ്യം ഫൈസലിന്റെ വീട്ടില്‍ നിന്ന് പത്തിരിയും വെള്ളപ്പവും കോഴിക്കറിയും!. ഇസ്മാഈലിന്റെ റൂമില്‍ നിന്ന് ഭക്ഷണം കഴിച്ച വിവരം ഞാന്‍ പറഞ്ഞില്ല. (ഹല്ല പിന്നെ!.)


പ്രവാസി സംഗമം ഭംഗിയായിക്കഴിഞ്ഞു. കോണ്‍സല്‍ ജനറല്‍ ഫായിസ് അഹമ്മദ് കിദ്വായിയുടെ പ്രസംഗത്തിനു ആളുകള്‍ കയ്യടിച്ചു. എന്റെ പ്രസംഗത്തിനും കിട്ടി അടി (ഐ മീന്‍, കയ്യടി, സത്യമായിട്ടും!!). പിറ്റേന്ന് രാവിലെ മുതല്‍ ഉച്ച വരെ ഫ്രീയാണ്. ഉച്ചക്ക് ശേഷമാണ് ഇസ്മാഈലിന്റെ ആടുകളുടെ അപ്പോയിന്റ്മെന്റ് ഉള്ളത്. രാവിലെ അവനു പണിയുണ്ടാകും. ഖുന്‍ഫുദയില്‍ നിന്നും നൂറ്റിമുപ്പതു കിലോമീറ്റര്‍ അകലെ അമഖ് എന്നൊരു സ്ഥലമുണ്ട്. (ഹമുക്ക് എന്നാണു മലയാളികള്‍ പറയുക) ചെങ്കടലിനോട് ചേര്‍ന്ന് കിടക്കുന്ന ആ പ്രദേശം ഒരു ചെറിയ ടൂറിസ്റ്റ് കേന്ദ്രമാണ്. ഗ്രാമീണരായ അറബി സ്ത്രീകള്‍ കടല്‍ മത്സ്യം ഒരു പ്രത്യേക രീതിയില്‍ ചുട്ടു കൊടുക്കുന്ന ഒരു ചന്ത അവിടെയുണ്ട്. ഫൈസലിനെയും അവന്റെ സുഹൃത്തും എന്റെ ബന്ധുവുമായ മറ്റൊരു ഫൈസലിനെയും (ടൊയോട്ട കമ്പനിയില്‍ ജോലി ചെയ്യുന്നതിനാല്‍ ഫൈസല്‍ ടൊയോട്ട എന്നാണ് വിളിപ്പേര്) കൂട്ടി അങ്ങോട്ട്‌ വെച്ചു പിടിച്ചു. പന്ത്രണ്ടു മണിയോടെ ഞങ്ങള്‍ അവിടെയെത്തി. ചുട്ട മീന്‍ തിന്നുക എന്നതിനോടൊപ്പം ഇവിടെയും എനിക്ക് ഒരു 'ഒളി അജണ്ട' ഉണ്ട്. എന്റെ പെങ്ങളുടെ മരുമകന്‍ നിസാര്‍ ഈ ചന്തയുടെ തൊട്ടു മുന്നില്‍ പെട്രോള്‍ പമ്പ് നടത്തുന്നുണ്ട്!!. അതോടു ചേര്‍ന്ന് ഒരു കടയും. അവനെയൊന്നു കാണണം. കട സന്ദര്‍ശിച്ച ശേഷം നിസാറിനെയും കൂട്ടി ചന്തയിലേക്ക് ഇറങ്ങി. വെള്ളിയാഴ്ച രാവിലെ ആയതിനാല്‍ ചന്തയില്‍ തിരക്ക് കുറവാണ്. ഈത്തപ്പനയോലകൊണ്ട് കൂരകള്‍ പോലെ കെട്ടിയുണ്ടാക്കിയ ഷെഡുകള്‍ നിരന്നു കിടക്കുന്നു.

 
 with Faisal Babu
With Faisal Chemban

ഓരോ ഷെഡിലും പ്രത്യേക തരം മണ്ണടുപ്പുകള്‍ ഉണ്ട്. മൈലാഞ്ചിയോ മറ്റോ ഇട്ട് കറുപ്പിച്ച കൈകളോടെ നില്‍ക്കുന്ന ഗ്രാമീണ സ്ത്രീകള്‍ ആളുകള്‍ക്ക് മീന്‍ ചുട്ടു കൊടുക്കുന്നു. കടലില്‍ നിന്ന് അപ്പോള്‍ പിടിച്ചുകൊണ്ട് വന്ന പലതരം മീനുകള്‍ വില്‍ക്കുന്ന ചെറിയ ഷെഡുകള്‍ ചുറ്റുപാടുമുണ്ട്. നിസാര്‍ അറബികളുടെ പ്രിയ മത്സ്യമായ ഹാമൂര്‍ വാങ്ങി. 45 റിയാലാണ് ഒരു കിലോക്ക്. (ഏകദേശം 600 രൂപ). കടക്കാരന്‍ അത് പ്രത്യേക രീതിയില്‍ മുറിച്ചു തന്നു. ഗ്രാമീണ സ്ത്രീകളുടെ വേഷത്തിലും വൃത്തിയിലുമൊക്കെ അല്പം ശങ്കയുള്ളതിനാല്‍ ഞങ്ങള്‍ തന്നെ മീന്‍ കഴുകി വൃത്തിയാക്കിക്കൊടുത്തു.

 

ഒരടുപ്പില്‍ തീയിട്ടു കത്തിച്ചു മറ്റൊരു അടുപ്പിലേക്ക് അതിന്റെ ചൂട് പകര്‍ന്നു ചുടുന്ന രീതിയാണ്. അതിനാല്‍ തന്നെ മീനില്‍ പൊടിയോ അഴുക്കോ ഏല്‍ക്കില്ല. അവര്‍ മീന്‍ ചുടുന്ന രീതി ഫോട്ടോയെടുക്കാന്‍ ഫൈസല്‍ ഒരു ശ്രമം നടത്തിയപ്പോള്‍ ആ സ്ത്രീ തടഞ്ഞു. ഫോട്ടോയില്‍ കുടുങ്ങാതിരിക്കാന്‍ അവര്‍ മാറി നിന്നു.  ഞങ്ങള്‍ക്ക് മുന്നേ വന്ന ചില അറബികള്‍ മീനുമായി കാത്തു നില്‍ക്കുന്നുണ്ട്. അല്പം താമസിക്കുമെന്ന് തോന്നിയതിനാല്‍ മീന്‍ ചുടാന്‍ ഏല്‍പിച്ച ശേഷം ഞങ്ങള്‍ തൊട്ടടുത്തുള്ള പള്ളിയില്‍ പോയി. ജുമുഅ നമസ്കാരം കഴിഞ്ഞു വന്നപ്പോഴെക്കു മീനെല്ലാം ചുട്ടു റെഡിയാക്കി വെച്ചിട്ടുണ്ട്. പത്തു റിയാലാണ് ചുടാനുള്ള ചാര്‍ജ്. മീനിന്റെ കൂടെ കഴിക്കാന്‍ അവര്‍ കൈ കൊണ്ട് കുഴച്ചുണ്ടാക്കുന്ന ഒരു പ്രത്യേക തരം തന്തൂരി റൊട്ടിയും സലാഡും ചട്ടിണിയും വില്പനക്കുണ്ട്. അതൊന്നും ഞങ്ങള്‍ വാങ്ങിയില്ല. നിസാര്‍ അവന്റെ കടയില്‍ നിന്നു കുബ്ബൂസും ചെറുനാരങ്ങയും തൈരും കെച്ചപ്പുമൊക്കെ കൊണ്ട് വന്നു. എണ്ണയോ മസാലകളോ ഒന്നും ചേര്‍ക്കാതെ പച്ചയില്‍ ചുട്ടെടുക്കുന്ന മത്സ്യം മുകളില്‍ അല്പം ഉപ്പും എരിവ് ആവശ്യമുള്ളവര്‍ക്ക് അല്പം മസാല പൊടിയും വിതറി കഴിക്കുകയാണ് രീതി.അറബികള്‍ നമ്മെപ്പോലെ എരിവു ഇഷ്ടപ്പെടുന്നവരല്ല. മസാലകള്‍ വളരെ കുറവായിരിക്കും എന്നതാണ് അവരുടെ ഭക്ഷണ രീതിയുടെ ഏറ്റവും വലിയ പ്രത്യേകത.

ഒരു ചെറിയ മീന്‍ തിന്നു കഴിഞ്ഞപ്പോഴേക്ക് ഫൈസല്‍ ആളാകെ മാറി. ഒരു അറബി പ്രമാണിയുടെ ലുക്കും മംഗലശ്ശേരി നീലകണ്ഠന്റെ ഇരിപ്പും!.

വ്യത്യസ്തമായ ഒരു ചുറ്റുപാടില്‍ രുചികരമായ ഭക്ഷണം കഴിച്ച സംതൃപ്തിയോടെ അവിടെ നിന്ന് യാത്ര തിരിച്ചു. വഴിയില്‍ മരുഭൂമിയില്‍ നിന്ന് ഒന്ന് രണ്ടു ഫോട്ടോകള്‍ എടുത്തു. ഒരു മണിക്കൂറിനുള്ളില്‍ ഖുന്‍ഫുദയില്‍ എത്തി. അവിടെ അബ്ബാസ് വണ്ടിയുമായി കാത്തു നില്‍ക്കുന്നുണ്ട്. രണ്ടു ഫൈസലുമാരോടും സംഘാടകരോടും യാത്ര പറഞ്ഞു നേരെ ഇസ്മാഈലിന്റെ അടുത്തേക്ക്‌.


നാല് മണിയോടെ അവിടെയെത്തി. ഉറക്കത്തില്‍ ആയിരുന്ന ഇസ്മാഈലിനെ വിളിച്ചുണര്‍ത്തി. പിന്നെ അവന്‍ ആടുകള്‍ക്ക് തീറ്റ കൊടുക്കുന്നതും അവയോടു ചങ്ങാത്തം കൂടുന്നതുമൊക്കെ നോക്കി ഏറെ നേരം നിന്നു. ഞാന്‍ ആടുകളുടെ അടുത്തേക്ക്‌ ചെല്ലുംതോറും അവ പേടിയോടെ പിറകിലേക്ക് ഓടുന്നു. എന്നാല്‍ ഇസ്മാഈല്‍ നടന്നടുക്കുമ്പോള്‍ അവ കൂട്ടത്തോടെ അവനെ പൊതിയുന്നു. ഇസ്മാഈലുമായുള്ള ആ മിണ്ടാപ്രാണികളുടെ ഹൃദയബന്ധം ഒറ്റ നിമിഷത്തിനുള്ളില്‍ എനിക്ക് ബോധ്യമായി. കൂട്ടത്തില്‍ രാജാവായ ഒരു കൂറ്റനെ ഇസ്മാഈല്‍ പിടിച്ചു നിര്‍ത്തി. ഞാന്‍ ഒരു ഫോട്ടോക്ക് പോസ് ചെയ്തു. പല ഗ്രൂപ്പുകളിലായി ഏതാണ്ട് ഇരുനൂറോളം ആടുകളുണ്ട്. ഒരു കൊച്ചു ഉന്തുവണ്ടിയില്‍ വൈക്കോല്‍ പോലുള്ള ഉണക്ക പുല്ലുകളുടെ കെട്ടുകള്‍ .. തൊട്ടടുത്ത ഗ്രാമത്തില്‍ നിന്നു കൊണ്ട് വരുന്ന ആ പുല്ലുകളാണ്  ആടുകളുടെ പ്രധാന ഭക്ഷണം. കൂടെ അല്പം ഗോതമ്പും കൊടുക്കും. നമ്മുടെ നാട്ടിലെ ആടുകള്‍ ഇത്തരം ഉണങ്ങിയ പുല്ലു തിന്നില്ല. ഇവിടുത്തെ ആടുകള്‍ കിട്ടുന്ന എന്തും തിന്നും. കുബ്ബൂസും ചിക്കനും മട്ടനുമെല്ലാം കിട്ടേണ്ട താമസം. നിമിഷ നേരം കൊണ്ട് കാലിയാക്കും. ഒരിക്കല്‍ കൂട്ടിനടുത്തു അട്ടിയിട്ടു വെച്ച സിമന്റു ചാക്കുകളുടെ കവര്‍ ഷീറ്റുകള്‍ മുഴുവന്‍ ആടുകള്‍ തിന്നുതീര്‍ത്ത സംഭവം ഇസ്മാഈല്‍ പറഞ്ഞു.

ഇസ്മാഈലിന്റെ താമസസ്ഥലവും ആടുകള്‍ക്ക് വേണ്ടി വളച്ചു കെട്ടിയ കൂടുകളും
 

ഇസ്മാഈലിന്റെ കഫീലിന്റെ ആടുകളാണ് ഇവയെല്ലാം. വളരെ മനുഷ്യപ്പറ്റുള്ള ഒരാളാണ് അദ്ദേഹം. വില്പനക്കോ പാലിനോ വേണ്ടിയല്ല ആടുകളെ വളര്‍ത്തുന്നത്. പാല്‍ കറക്കുന്ന പരിപാടിയേ ഇല്ല. അവയെല്ലാം കുട്ടികള്‍ കുടിച്ചു തീര്‍ക്കുക മാത്രമാണ്. മാസത്തില്‍ മൂന്നോ നാലോ ആടുകളെ കഫീല്‍ തന്റെ വീട്ടിലെ ആവശ്യത്തിനു വേണ്ടി അറുത്തു കൊണ്ടുപോകും. ഇസ്മായീലിനു ആവശ്യമുള്ള ഇറച്ചി എടുത്തിട്ടു ബാക്കിയാണ് കൊണ്ട് പോവുക. ആ ഗ്രാമപ്രദേശത്തെ പാവപ്പെട്ട പലര്‍ക്കും അയാള്‍ ആടുകളെ വെറുതെ കൊടുക്കും. ആടുകളെ നോക്കുന്നതിനു ഇസ്മാഈലിനു കൃത്യമായ ശമ്പളവും നല്‍കും.

ഇസ്മാഈലിന്റെ ഓരോ ദിവസവും വളരെ തിരക്ക് പിടിച്ചതാണ്. തൊട്ടടുത്ത മണ്‍കട്ടയുണ്ടാക്കുന്ന കമ്പനിയില്‍ ഒരു ചെറിയ ജോലിയുണ്ട്. ആടുകളെ നോക്കി ബാക്കിയുള്ള സമയം എന്ത് ജോലിയും എടുക്കാം എന്നുള്ളതാണ് കഫീലിന്റെ നിലപാട്. ആടുകളുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണം. അതില്‍ വിട്ടുവീഴ്ച പാടില്ല. അറബികളുടെ ഒരു പൊതു കാഴ്ചപ്പാടാണ് അത്. വീട്ടില്‍ പട്ടിണി കിടന്നാലും വളര്‍ത്തുന്ന ആടുമാടുകളെ അവര്‍ പട്ടിണിക്കിടില്ല. മുഹമ്മദ്‌ നബി കുട്ടിക്കാലത്ത് ആട്ടിടയനായിരുന്നു. ആ ഒരു പാരമ്പര്യത്തിന്റെ കണ്ണി പിടിച്ചാണ് പല അറബികളും ആടുമാടുകളെ മേച്ചു നടക്കുന്നതും വളര്‍ത്തുന്നതും. വലിയ ധനികര്‍ പോലും ഒട്ടകത്തെയും ആടുകളെയും മേച്ചു നടക്കുന്നത് മരുഭൂമിയില്‍ സാധാരണമാണ്. ഒരു ആരാധനയുടെ ഭാഗമെന്നോണം ചെയ്യുന്ന ഒരു പ്രവര്‍ത്തനമാണത്. ആടുകളെ നോക്കുന്ന കാര്യത്തില്‍ ഒരിക്കല്‍ പോലും ഇസ്മാഈലിന് കഫീലിന്റെ അനിഷ്ടം നേരിടേണ്ടി വന്നിട്ടില്ല. അത്ര സ്നേഹത്തോടെയാണ് അവന്‍ ആടുകളെ നോക്കുന്നത്. രാവിലെ എഴുന്നേറ്റു ആടുകള്‍ക്ക് തീറ്റയും വെള്ളവുമൊക്കെ നല്‍കിയ ശേഷം കമ്പനിയിലേക്ക് പോകും. തൊട്ടടുത്തു തന്നെയായതിനാല്‍ ഇടയ്ക്കിടെ ആടുകളെ വന്നു നോക്കാം. വൈകിട്ട് വന്നാല്‍ മറ്റൊരു പണിയുണ്ട്. ട്രാക്റ്റര്‍ ഓട്ടുക. കഫീലിന്റെതാണ് ട്രാക്റ്റര്‍ . മരുഭൂമിയാണെങ്കിലും അവിടെ കൃഷി ചെയ്യുന്ന ഗ്രാമീണര്‍ ഉണ്ട്. അവര്‍ക്ക് വേണ്ടി അത് വാടകയ്ക്ക് ഓട്ടിക്കൊടുക്കും. അതിന്റെ വാടകയില്‍ ഒരു ചെറിയ അംശം ഇസ്മാഈലിന് ഉള്ളതാണ്. ചുരുക്കത്തില്‍ വളരെ തിരക്ക് പിടിച്ച ജീവിതം. എന്നാല്‍ പൂര്‍ണ സംതൃപ്തിയോടെ അത് ചെയ്യുന്നു എന്നതാണ് ഇസ്മാഈലിന്റെ പ്രത്യേകത. ആരോടും പരിഭവമില്ല, പരാതിയില്ല. എല്ലാവരെക്കുറിച്ചും നല്ല അഭിപ്രായം മാത്രം.

ഇസ്മാഈല്‍ മുമ്പ് ജോലി ചെയ്തിരുന്ന ഒരു വലിയ തോട്ടം കാണുവാന്‍ വേണ്ടി എന്നെ കൊണ്ട് പോയി. മണ്‍പാതയിലൂടെ ഏറെ നേരം വണ്ടി ഓട്ടിയ ശേഷമാണ് അവിടെ എത്തിയത്. മരുഭൂമിയുടെ നടുവില്‍ ഒരു വലിയ പച്ചപ്പ്‌. വര്‍ഷങ്ങളോളം ഈ തോട്ടത്തില്‍ ഇസ്മാഈല്‍ പണിയെടുത്തിട്ടുണ്ട്. ശരിക്കും ഒരു വിസ്മയമായിരുന്നു എനിക്കാ തോട്ടത്തിലെ കാഴ്ചകള്‍ . നിറയെ കായ്ച്ചു നില്‍ക്കുന്ന മാമ്പഴങ്ങള്‍ . മുരിങ്ങയും തക്കാളിയും  ഭീമാകാരന്‍ വഴുതനങ്ങയും  എന്ന് വേണ്ട എല്ലാ വിധ പച്ചക്കറികളും. വിശാലമായ കൂട്ടില്‍ തത്തകളും പ്രാവുകളും.. ഒരു ഭാഗത്ത് വലിയ ടര്‍ക്കി കോഴികള്‍ ....മറ്റൊരു ഭാഗത്ത് ആടുകളും താറാവുകളും.. ഒരു കൂട്ടില്‍ നിറയെ മാന്‍ കുട്ടികള്‍ .. കാവല്‍ പട്ടികള്‍ ..


കയ്യെത്തും ദൂരത്ത്‌ പഴുത്തു നില്‍ക്കുന്ന മാങ്ങയും പേരക്കയും സീതപ്പഴവുമെല്ലാം അവര്‍ ഞങ്ങള്‍ക്ക് പറിച്ചു തന്നു. തോട്ടമുടമയോട് ചോദിക്കാതെ ഇങ്ങനെ പറിക്കാന്‍ പാടുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഇസ്മാഈല്‍ പറഞ്ഞു. സുഹൃത്തുക്കളോ ബന്ധുക്കളോ വന്നാല്‍ ആവശ്യമുള്ളത് പറിച്ചു കൊടുക്കണം എന്നാണ് അവരുടെ ഓര്‍ഡര്‍ . നല്ല മധുരമുള്ള വില കൂടിയ ഇനം മാങ്ങകളാണ് ഇവിടെ ഉള്ളത്. ആറ് വലിയ മാങ്ങകള്‍ പാക്ക് ചെയ്തു വെക്കുന്ന ഒരു ചെറിയ ബോക്സിനു മുപ്പത്തി രണ്ടു റിയാലാണ് വില. നഗരത്തില്‍ നിന്നും പഴവര്‍ഗങ്ങളുടെ ഹോള്‍സെയില്‍ കച്ചവടക്കാര്‍ ഇവിടെ വന്നു വാങ്ങുകയാണ് ചെയ്യുക. മാര്‍ക്കറ്റില്‍ അതിനു അറുപതു റിയാല്‍ വരെ കൊടുക്കണം.  ഇസ്മാഈല്‍ നാട്ടില്‍ നിന്നു കൊണ്ട് വന്നു വെച്ച നാടന്‍ തെങ്ങുകളും അക്കൂട്ടത്തില്‍ ഉണ്ട്. നല്ല പോലെ വളര്‍ന്നു നില്‍ക്കുന്നുവെങ്കിലും തേങ്ങ നാട്ടിലെ പോലെ ഉണ്ടാകുന്നില്ല. എല്ലാം കൊഴിഞ്ഞു പോകുന്നു. ഉള്ളവ തന്നെ പൂര്‍ണ വളര്‍ച്ച എത്തുന്നില്ല. കാലാവസ്ഥയുടെ തകരാര് കൊണ്ടാവണം. എന്നാലും തെങ്ങിനെ അവര്‍ വല്ലാത്ത സ്നേഹത്തോടെ നനച്ചു വളര്‍ത്തുന്നു. തെങ്ങോലകളുടെ മര്‍മരം അവരുടെ മനസ്സിന് എന്തെന്നില്ലാത്ത ഒരു സന്തോഷം നല്കുന്നുണ്ടാവണം. ഒരു തെങ്ങിന്റെ ചുവട്ടില്‍ ചെന്ന് അതിനെ മെല്ലെ തൊട്ടു തലോടുന്നു ഇസ്മാഈല്‍ . "നാട്ടില്‍ നിന്ന് കൊണ്ട് വന്നു ഞാന്‍ നനച്ചു വളത്തിയതാ.".. എന്റെ കണ്ണുകള്‍ നിറഞ്ഞു പോയ ഒരു നിമിഷം..

തെങ്ങിനോട് ചേര്‍ന്ന് പൂവിട്ടു നില്‍ക്കുന്ന ചെമ്പരുത്തിയും.. അറേബ്യന്‍ മരുഭൂമിയുടെ നടുവിലാണെങ്കിലും നാട്ടില്‍ എത്തിപ്പെട്ട ഒരു പ്രതീതി. അതിരുകള്‍ തിരിച്ച മൂന്നു തോട്ടങ്ങള്‍ ഒന്നിച്ചുചേര്‍ന്ന ഒരു വലിയ ഫാമാണിത്. ഓരോ തോട്ടത്തിലും ഓരോ ജോലിക്കാരന്‍. മൂന്നു പേരും മലയാളികള്‍ . കാസര്‍ഗോഡ് സ്വദേശി ബഷീര്‍ , രാമനാട്ടുകരയിലെ ഹനീഫ, ഇടിമുഴിക്കല്‍ സ്വദേശി സൈതലവി  .. മൂന്നു പേര്‍ക്കും പ്രത്യേക താമസ സ്ഥലങ്ങള്‍ ഉണ്ട്. ജോലി കഴിഞ്ഞാല്‍ എല്ലാവരും ഒന്നിച്ചു കൂടും. ഒരുമിച്ചു ഭക്ഷണം ഉണ്ടാക്കി കഴിക്കും. ഒരു പഴയ ടൊയോട്ട സിംഗിള്‍ കാബിന്‍ പിക്കപ്പ് കിടക്കുന്നത് കണ്ടു. തോട്ടത്തിലെ ആവശ്യങ്ങള്‍ക്കായി ഉള്ള വണ്ടിയാണത്. പട്ടണത്തില്‍ പോയി സാധനങ്ങള്‍ കൊണ്ട് വരാന്‍ അതാണുപയോഗിക്കുക.

 നാട്ടില്‍ നിന്ന് കൊണ്ട് വന്നു പിടിപ്പിച്ച തെങ്ങും ചെമ്പരുത്തിയും

തോട്ടം ചുറ്റിക്കണ്ടപ്പോഴേക്ക് ഇരുട്ടിത്തുടങ്ങിയിരുന്നു. ജോലിയൊക്കെ പെട്ടെന്ന് തീര്‍ത്ത്‌ കുളിച്ചു റെഡിയായി ബഷീറും ഹനീഫയും സൈതലവിയും എത്തി. ഞങ്ങള്‍ ഒരുമിച്ചു മഗ് രിബ് നമസ്കരിച്ചു. പിന്നെ മാഞ്ചുവട്ടിലെ കട്ടിലില്‍ അവരോടൊപ്പം അല്പം സൊറ പറഞ്ഞിരുന്നു. കുറച്ചു കോഴികള്‍ മാവിന്റെ കൊമ്പത്ത് കയറി ഇരിക്കുന്നുണ്ട്‌. അവരുടെ അന്തിത്താവളം അവിടെയാണ്. "ഇവര്‍ രണ്ടു മൂന്നു പേര്‍ വി ഐ പികളാണ് കൂട്ടില്‍ കയറില്ല. സ്ഥിരമായി ഈ മാവിലാണ്". ഹനീഫയുടെ കമന്റ്. ഇതിനിടെ പറിച്ചെടുത്ത പഴങ്ങള്‍ വെട്ടി ഒരു വലിയ തളികയിലാക്കി ബഷീര്‍ കൊണ്ട് വന്നു. "ഇവിടത്തെ ജീവിതം എങ്ങിനെയുണ്ട്.. ശമ്പളമൊക്കെ ശരിക്ക് കിട്ടാറുണ്ടോ?" ഞാന്‍ ചോദിച്ചു. 'എല്ലാം സുഖമാണ്. ഒരു ബുദ്ധിമുട്ടുമില്ല. ശമ്പളം കൃത്യമായി കിട്ടുന്നു..മാത്രമല്ല അത്യാവശ്യം വന്നാല്‍ അത് അഡ്വാന്‍സായി നല്‍കുകയും ചെയ്യും'. സൈതലവിയാണ് അത് പറഞ്ഞത്. ഒരാവശ്യം വന്നപ്പോള്‍ ഒരു വര്‍ഷത്തെ ശമ്പളം  അഡ്വാന്‍സായി നല്‍കിയ അനുഭവം ബഷീറും പങ്കു വെച്ചു. തോട്ടം ഉടമകളായ അറബികള്‍ ഇടയ്ക്കിടയ്ക്ക് വരും. അത്യാവശ്യ സാധനങ്ങള്‍ കൊണ്ട് വന്നു കൊടുക്കും. അവര്‍ കുടുംബ സമേതം വന്നാല്‍ അവരുണ്ടാക്കുന്ന  ഭക്ഷണം എല്ലാവരും ഒന്നിച്ചിരുന്നു കഴിക്കും.


മുമ്പ് ഇവിടെയുണ്ടായിരുന്ന ജോലിക്കാരില്‍ ഒരാള്‍ക്ക്‌ നാട്ടില്‍ കുട്ടി ജനിച്ച വിവരം അറിഞ്ഞപ്പോള്‍ രണ്ടു ആടുകളെ അറുത്തു തോട്ടമുടമയായ കഫീല്‍ പാര്‍ട്ടി നടത്തി അവന്റെ സന്തോഷത്തില്‍ പങ്കു ചേര്‍ന്ന അനുഭവം ഇസ്മാഈല്‍ വിവരിച്ചപ്പോള്‍ എന്റെ മനസ്സ് 'ആടുജീവിതം' വായിച്ച ഓര്‍മകളിലൂടെ പായുകയായിരുന്നു. അറബികളെന്ന് കേള്‍ക്കുമ്പോള്‍ പലര്‍ക്കും മനസ്സിലേക്ക് വരുന്നത് ക്രൂരന്മാരും മൃഗതുല്യരുമായി പെരുമാറുന്ന മനുഷ്യരുടെ ചിത്രമാണ്. അത്തരം ചിലരുണ്ടാവാം. എന്നാല്‍ നൂറിലൊരാള്‍ ചെയ്യുന്ന അനീതി ഒരു ജനതയുടെ മുഴുവന്‍ മുഖത്തു ചാര്‍ത്തിക്കൊടുത്തു സായൂജ്യം അടയുന്നവര്‍ ധാരാളമുണ്ട്. ബഹുഭൂരിപക്ഷം നല്‍കുന്ന സ്നേഹത്തിന്റെ ഊഷ്മളത പലപ്പോഴും അവര്‍ക്ക് കാണാന്‍ കഴിയുന്നില്ല. ലക്ഷക്കണക്കിന്‌ മലയാളി കുടുംബങ്ങള്‍ക്ക് അന്തസ്സാര്‍ന്ന ജീവിതം നല്‍കുന്ന നല്ലവരായ അറബികളെ ഒരു സാഹിത്യകാരനും വേണ്ട!!. കൂടുതല്‍ പതിപ്പുകള്‍ വിറ്റഴിച്ചു പോകണമെങ്കില്‍ അറബികളെ ക്രൂരന്മാരായി ചിത്രീകരിച്ചേ മതിയാവൂ.. എങ്കില്‍ മാത്രമേ അവാര്‍ഡുകളും സ്വീകരണങ്ങളും ലഭിക്കൂ!!  കേരളത്തിന്റെ സാമ്പത്തിക ഘടനയുടെ വളര്‍ച്ചക്ക് അറബ് രാജ്യങ്ങളോളം സംഭാവന നല്‍കിയ മറ്റൊരു ഭൂപ്രദേശമില്ല. ലക്ഷക്കണക്കിന്‌ മലയാളികള്‍ ഉപജീവനം തേടിയെത്തുന്ന ഈ ഭൂമിയുടെ സംസ്കാരവും ജീവിതവും കെട്ടുകഥകളുടെ നിറം പിടിപ്പിക്കാതെ ചിത്രീകരിക്കുന്ന ഒരു സാഹിത്യം നമുക്കെന്നെങ്കിലും കാണാന്‍ കഴിയുമോ?

സംസാരിച്ചിരുന്നു നേരം പോയതറിഞ്ഞില്ല. പിറ്റേന്ന് ജോലിയുണ്ട്. രാവിലെ ഓഫീസിലെത്തണം. ഇപ്പോള്‍ പുറപ്പെട്ടാല്‍ തന്നെ രാത്രി ഒരു മണിയാവും ജിദ്ദയിലെത്താന്‍. അവരെ ഉറങ്ങാന്‍ വിട്ടു ഞാനും അബ്ബാസും  തിരിച്ചു. വണ്ടിയുടെ ശബ്ദവും ലൈറ്റും കണ്ട ഉടനെ കാവല്‍ പട്ടി ഓടിയെത്തി. ബഷീര്‍ അവനെ ഓടിച്ചു. ഇസ്മായീലും ഞങ്ങളോടൊപ്പം കയറി. അവനെ അവന്റെ സങ്കേതത്തില്‍ തിരിച്ചെത്തിച്ച ശേഷം ഞങ്ങള്‍ ഇറങ്ങി. "അടുത്ത അവധിക്കാലത്ത് കുറച്ചു ദിവസം ഞങ്ങളോടൊപ്പം നില്‍ക്കാന്‍ വരണം". ഇസ്മാഈല്‍ പറഞ്ഞു. "തീര്‍ച്ചയായും ഞാന്‍ വരും.  ഇന്‍ഷാ അല്ലാഹ്" അവനെക്കെട്ടിപ്പിടിച്ചു അത്രയും പറഞ്ഞപ്പോള്‍ എന്റെ വാക്കുകള്‍ ഇടറി. മണല്‍പ്പരപ്പിലൂടെ കാര്‍ മുന്നോട്ടു നീങ്ങുമ്പോള്‍ ഞാന്‍ തിരിഞ്ഞു നോക്കി. ആടുകള്‍ക്ക് വെള്ളവുമായി ഇസ്മാഈല്‍ പോകുന്നു. മരുഭൂമിയില്‍ തണുത്ത കാറ്റ് വീശുന്നുണ്ട്.

English Version of this post 

കൂടുതല്‍ യാത്രകളിലേക്ക് ഇത് വഴി പോകാം

Related Posts (Travel)
ദാല്‍ തടാകത്തിലെ രണ്ടു രാത്രികള്‍ 
പഞ്ചാബിലെ സുഹൃത്ത്, അയോധ്യയിലെ പള്ളി
കാത്തയെ കണ്ട ഓര്‍മയില്‍

194 comments:

 1. ഇസ്മാഈല്‍ നാളെ നാട്ടില്‍ പോവുകയാണ്. യാത്രക്ക് വേണ്ടി ഇന്നലെ ജിദ്ദയില്‍ എത്തിയിട്ടുണ്ട്. ഞങ്ങള്‍ ഇന്നലെ നഗരത്തില്‍ ഒന്ന് കറങ്ങി. യാത്രയുടെ വിവരം ബ്ലോഗില്‍ എഴുതുന്ന വിവരം ഞാന്‍ പറഞ്ഞപ്പോള്‍ ഇസ്മാഈലിനു വലിയ കൗതുകം.

  ReplyDelete
  Replies
  1. Basheerka you are such a gifted person, may Allah bless you to write and publish more in your blog.
   I really grateful to you, because you have guided me through the nook and corner of the places which mentioned above with out loosing it's beauty. You have given a novelty to the life of "Pravasis" [Expatriates]. Any way thank you for presenting such a wonderful article,we expect these like articles further also!!!! Assalamu alaikum

   Delete
 2. ബഷീര്ക തികച്ചും വ്യത്യസ്തമായ ഒരു യാത്രാ വിവരണം. ഇസ്മായീലിന്റെ തോട്ടം കാണുവാനും ആടുകളെ സന്ദര്‍ശിക്കാനും പൂതിയാവുന്നു. മനോരഹരമായ ചിത്രങ്ങള്‍. മീന്‍ ച്ചുട്ടതിന്റെ മണം പോലും അനുഭവിച്ചു. ഇനി പോകുമ്പോള്‍ കൂടെ വിളിക്കണേ..

  ReplyDelete
 3. അറബികളെ മോശമായി ചിത്രീകരിക്കുജ്ജ സാഹിത്യങ്ങളെക്കുറിച്ചുള്ള അവസാന ഭാഗത്തെ പരാമര്‍ശം വളരെ ശാരിയാണ്. യാത്ര വിവരണത്തിലും ഒരു നല്ല സന്ദേശം ബഷീര്‍ക്ക് നല്‍കി.

  ReplyDelete
 4. Dear Basheer,

  You have indeed done an excellent job. We can read the real story of the Arabs.

  I have personal experience that many complaints against Arabs eventhough our country earning trillions of dollars from gulf. If these money would have been borrowed from World Bank or from any foreign source our prosperity would have been eaten by them. Without gulf money our nation would never have been economically so sound, still we always complaint against ARABS.

  Time to tell the truth we are and our nation really should salute the ARABAS.

  Mohammed Ali Ed., Thamarassery.

  ReplyDelete
 5. സൌദിയിലെ എന്റെ ദുരിതനാളുകളെ ഓര്‍ക്കാതെ പോയില്ല.....

  ReplyDelete
 6. ഭംഗിയായി...നന്നായി യാത്ര പങ്കു വയ്ക്കുന്നവരേം...നന്നായി വഴി പറഞ്ഞു കൊടുക്കുന്നവരേം എനിക്ക് ഭയങ്ങ്ങ്ങ്ങ്കര ബഹുമാനമാണ്....

  ReplyDelete
 7. ബാഷീർക്ക, ആദ്യം ഇത് ബെന്ന്യാമിന്റെ ഫേസ്ബുക്ക് വള്ളിൽ ഒന്ന് ടാഗ് ചെയ്യട്ടെ , ഇത് ഒന്ന് മൂപരും വായിക്കട്ടെ.............

  സമ്പവം കസറി ട്ടൊ, വളരെ രസകരമായ പോസ്റ്റ്, വായിച്ചു കഴിഞ്ഞത് അറിഞ്ഞില്ല
  ഒരിക്കൽ തായിഫിൽ നിന്നും കുറച്ച് ദൂരെ ഒരു ക്രിഷി ചെയ്യുന്ന സഥലത്ത് പോയിരുന്നു , അത് കണ്ടപ്പോൾ എന്തേ പറഞ്ഞറിയിക്കാൻ പറ്റാത്തൊരു അനിഭവം,
  ആശംസകൾ

  ReplyDelete
  Replies
  1. ഷാജു, എവിടെയും ടാഗ് ചെയ്തോളൂ.. വിരോധമില്ല :) അറബികളെ മോശമായി ചിത്രീകരിക്കുന്ന ഒരു സ്ഥിരം പ്രവണതയെ സൂചിപ്പിച്ചപ്പോള്‍ ബെന്യാമിന്റെ പുസ്തകത്തെ പരാമര്‍ശിച്ചു എന്ന് മാത്രം. ആ പുസ്തകത്തെ ഏതെങ്കിലും രൂപത്തില്‍ വിമര്‍ശിക്കുകയല്ല എന്റെ കുറിപ്പിന്റെ ലക്‌ഷ്യം.

   Delete
 8. ബഷീര്‍, എസ് കെ പൊറ്റെക്കാട് നെ അനുസ്മരിപ്പിക്കുന്ന ഒരു യാത്രാ വിവരണം. ആട് ജീവിതത്തിന്റെ ഒരു വടക്കന്‍ വീരഗാഥ പതിപ്പ്. ക്രൂരരും ദുഷ്ടരും ആണ് എന്ന് മുന്‍ വിധിയുള്ള ഒരു ശരാ ശരി മലയാളിക്ക് ഇതൊരു ഐ ഒപെനെര്‍ ആവട്ടെ.

  ReplyDelete
 9. ഈ പോസ്റ്റ്‌ലെ വിവരണങ്ങളും, ജീവിതവും, യാധര്ത്യവും മറ്റു രാഷ്ട്രീയ, സമകാലിക പോസ്റ്റുകളില്‍ നിന്നും വേറിട്ട്‌ ഒരു പിടി മുന്നില്‍ നില്‍ക്കുന്നു.
  ഇതിന്റെ ആദ്യ പതിപ്പ് ഇന്നലെ ഫൈസല്‍ ക്ക ന്റെ ബ്ലോഗില്‍ വായിച്ചു . . . . (വേഗം തീരുന്ന കുതുബയുള്ള പള്ളി നോക്കി പോയത് ഞങ്ങള്‍ അറിഞ്ഞിട്ടില്ല ട്ടോ ... ;) ) . . .

  ReplyDelete
 10. ബഷീര്‍ക്ക ഇതൊരു വറൈറ്റി ആയിട്ടോ. താങ്കളുടെ ഭാഷ വളരെ ഇഷ്ടപ്പെട്ടു. ചില ചിത്രങ്ങള്‍ എടുത്തപ്പോള്‍ എന്താ ഇരുന്ടിരിക്കുന്നത്? ഫ്ലാഷ് ഇല്ലായിരുന്നോ? അതോ കരണ്ട് പോയതാണോ? പിന്നെ ആടുജീവിതം എന്ന സാഹിത്യകൃതിയെകുറിച്ച് പറഞ്ഞതിനോട് മാത്രം വിയോജിക്കുന്നു. ആശംസകള്‍.

  ReplyDelete
  Replies
  1. എന്റെ ക്യാമറ കയ്യില്‍ ഉണ്ടായിരുന്നു. യാത്രയില്‍ എപ്പോഴും ഞാനത് കരുതാറുണ്ട്‌. പക്ഷെ ഒരബദ്ധം പറ്റി. ബാറ്ററി എടുക്കാന്‍ മറന്നു!! അത് റൂമിലെ ചാര്‍ജറില്‍ തന്നെ കിടന്നു !. അതിനാല്‍ ചിത്രങ്ങള്‍ എല്ലാം എന്റെ മൊബൈല്‍ ഫോണില്‍ എടുത്തതാണ്. ഫ്ലാഷ് കുറവായതിനാലാണ് രാത്രിയിലെ ചിത്രങ്ങള്‍ അങ്ങനെയായത്. കൂടുതല്‍ ചിത്രങ്ങളും അബ്ബാസാണ് എടുത്തത്. മീന്‍ ചുടുന്ന ഭാഗം ഫൈസല്‍ ടൊയോട്ടയുടെ ക്യാമറയാണ്.

   Delete
 11. This comment has been removed by the author.

  ReplyDelete
 12. ലക്ഷക്കണക്കിന്‌ മലയാളികള്‍ ഉപജീവനം തേടിയെത്തുന്ന ഈ ഭൂമിയുടെ സംസ്കാരവും ജീവിതവും കെട്ടുകഥകളുടെ നിറം പിടിപ്പിക്കാതെ ചിത്രീകരിക്കുന്ന ഒരു സാഹിത്യം നമുക്കെന്നെങ്കിലും കാണാന്‍ കഴിയുമോ?

  ആ ദൌത്യം താങ്കളെ തന്നെ ഏല്പിക്കുന്നു

  ReplyDelete
 13. "കൂടുതല്‍ പതിപ്പുകള്‍ വിറ്റഴിച്ചു പോകണമെങ്കില്‍ അറബികളെ ക്രൂരന്‍മാരായി ചിത്രീകരിച്ചേ മതിയാവൂ"....കൂടുതല്‍ പേര്‍ ബ്ലോഗു വായിക്കണമെങ്കില്‍ ആരെ മോശമായി ചിത്രീകരിക്കണം എന്നും ബഷീര്‍ക്കാക്ക് അറിയാമല്ലോ..ഞാന്‍ വീ എസ്സിനെ അല്ല ഉദേശിച്ചത്..സത്യായിട്ടും അല്ല,,...
  നല്ല ലേഖനം ..ഇഷ്ടായി..

  ReplyDelete
 14. നല്ല വിവരണം ... അവരുടെ എല്ലാം ജീവിതങ്ങള്‍ നമുക്കൊക്കെ ഒരു മാതൃക ആണ് ...

  ReplyDelete
 15. പച്ചയായ ആവിഷ്കാരത്തിന് ഹൃതയം നിറഞ്ഞ ഭാവുകങ്ങള്‍

  ReplyDelete
 16. ശരിക്കും അവിടെ സന്ദര്‍ശിച്ചതുപോലെ തോന്നുന്നു......അഭിനന്ദനങ്ങള്‍ .....
  'അറബികളെന്ന് കേള്‍ക്കുമ്പോള്‍ പലര്‍ക്കും മനസ്സിലേക്ക് വരുന്നത് ക്രൂരന്മാരും മൃഗതുല്യരുമായി പെരുമാറുന്ന ആളുകളുടെ ചിത്രമാണ്. അത്തരം ചിലര്‍ ഉണ്ടാവാം. എന്നാല്‍ നൂറിലൊരാള്‍ ചെയ്യുന്ന അനീതി ഒരു ജനതയുടെ മുഴുവന്‍ മുഖത്തു ചാര്‍ത്തിക്കൊടുത്തു സായൂജ്യം അടയുന്നവര്‍ ധാരാളമുണ്ട്. ബഹുഭൂരിപക്ഷം നല്‍കുന്ന സ്നേഹത്തിന്റെ ഊഷ്മളത പലപ്പോഴും അവര്‍ക്ക് കാണാന്‍ കഴിയുന്നില്ല. ലക്ഷക്കണക്കിന്‌ മലയാളി കുടുംബങ്ങള്‍ക്ക് അന്തസ്സാര്‍ന്ന ജീവിതം നല്‍കുന്ന നല്ലവരായ അറബികളെ ഒരു സാഹിത്യകാരനും വേണ്ട!!. കൂടുതല്‍ പതിപ്പുകള്‍ വിറ്റഴിച്ചു പോകണമെങ്കില്‍ അറബികളെ ക്രൂരന്‍മാരായി ചിത്രീകരിച്ചേ മതിയാവൂ.. എങ്കില്‍ മാത്രമേ അവാര്‍ഡുകളും സ്വീകരണങ്ങളും ലഭിക്കൂ!! കേരളത്തിന്റെ സാമ്പത്തിക ഘടനയുടെ വളര്‍ച്ചക്ക് അറബ് രാജ്യങ്ങളോളം സംഭാവന നല്‍കിയ മറ്റൊരു ഭൂപ്രദേശമില്ല. ലക്ഷക്കണക്കിന്‌ മലയാളികള്‍ ഉപജീവനം തേടിയെത്തുന്ന ഈ ഭൂമിയുടെ സംസ്കാരവും ജീവിതവും കെട്ടുകഥകളുടെ നിറം പിടിപ്പിക്കാതെ ചിത്രീകരിക്കുന്ന ഒരു സാഹിത്യം നമുക്കെന്നെങ്കിലും കാണാന്‍ കഴിയുമോ?'

  താങ്കളൊരു സത്യം പറഞ്ഞിരിക്കുന്നു .......

  ReplyDelete
 17. വായിച്ചു കൊതി തീരുന്നില്ല ഈ യാത്ര വിവരണം. ചിത്രങളും ......

  ReplyDelete
 18. യാത്രയുടെ പ്രധാന ഉദ്ദേശം അവിടെയുള്ള ഇന്ത്യക്കാരുടെ പാസ്പോര്‍ട്ട്‌ പുതുക്കി നല്‍കുക, യാത്രാ രേഖകള്‍ ശരിയാക്കിക്കൊടുക്കുക തുടങ്ങിയവയാണ്. വിദൂര പ്രദേശങ്ങളില്‍ ഒറ്റപ്പെട്ടു കഴിയുന്ന ഇന്ത്യന്‍ തൊഴിലാളികളെ സംബന്ധിച്ചിടത്തോളം കോണ്‍സുലര്‍ സംഘത്തിന്റെ ഇത്തരം സന്ദര്‍ശനങ്ങള്‍ വലിയ അനുഗ്രഹമാണ്

  കലക്കി


  പക്ഷേ എനിക്ക് ടെറ്റില്‍ ഇഷ്ടപെട്ടില്ല ' ആട് ജീവിതം'


  മുഹമ്മദ്‌ നബി കുട്ടിക്കാലത്ത് ആട്ടിടയനായിരുന്നു. ആ ഒരു പാരമ്പര്യത്തിന്റെ കണ്ണി പിടിച്ചാണ് പല അറബികളും ആടുമാടുകളെ മേച്ചു നടക്കുന്നതും വളര്‍ത്തുന്നതും

  ReplyDelete
 19. താങ്കളുടെ സുഹൃത്തുക്കള് ഭാഗ്യവാന്മാരാണ്. നല്ല ജോലി, നല്ല അന്തരീക്ഷം, നല്ല സഹവാസം, നന്മ നിറഞ്ഞ അര്ബാബുമാര്......

  ReplyDelete
 20. I WAS WAITINGG FOR THIS POST...VERY NICE ONE...!! FEELS LIKE I HAD A WALK THROUGH UR FRIENDS PLACE... :)

  ReplyDelete
 21. ബഷീര്ക തികച്ചും വ്യത്യസ്തമായ ഒരു യാത്രാ വിവരണം. ഇസ്മായീലിന്റെ തോട്ടം കാണുവാനും ആടുകളെ സന്ദര്‍ശിക്കാനും പൂതിയാവുന്നു. മനോരഹരമായ ചിത്രങ്ങള്‍.... നല്ലൊരു യാത്ര പോയി വനതുപോലെ...

  ReplyDelete
 22. മരുഭൂവിലൊരു മലര്‍ വിരിയിച്ച അനുഭവം -സഹോദരന്‍ ഇസ്മായില്‍ നാട്ടില്‍ പോയി എന്ന് ബടായി പോട്ടിച്ചതാണോ?ബ്ലോഗ്‌ വായിക്കുന്നവര്‍ അങ്ങോട്ട്‌ പോകാതിരിക്കാന്‍ (ഒരു രഹസ്യം ചോദിച്ചോട്ടെ ഇസ്മയിലിന്റെ മൊബൈല്‍ നമ്പര്‍ തരുമോ?)പിന്നെ നാട്ടിലെ വീരശൂരപരാക്രമിയായ കേരരാജന്റെ ഖുന്ഫുദയിലെ വന്ധ്യത ബാധിച്ച നില്പ് കണ്ടപ്പോള്‍ മനസ്സ്‌ മരവിച്ചു പോയി

  ReplyDelete
  Replies
  1. Dear Siraj, വെറുതെ എഴുതിയതല്ല , ഇസ്മായീല്‍ നാട്ടില്‍ പോകാനായി ജിദ്ദയില്‍ ഉണ്ട്. പരോപകാരിയാണ് ഇസ്മായീല്‍ . മുദൈളിഫിലുള്ള രോഗബാധിതനായ ഒരു കൂട്ടുകാരനെയും കൊണ്ടാണ് ഇസ്മായീല്‍ എത്തിയത്. പരിശോധനയില്‍ രോഗവിവരം കൂടുതലാണ് എന്നറിഞ്ഞതിനാല്‍ നാട്ടില്‍ പോക്ക് നീട്ടി വെച്ചു നാല് ദിവസമായി അവന്റെ കൂടെ ആശുപത്രിയില്‍ ശുശ്രൂഷയില്‍ ആണ്. ഇമെയില്‍ തന്നാല്‍ മൊബൈല്‍ നമ്പര്‍ തരാം.

   Delete
 23. ബഷീര്‍, ബ്ലോഗ്‌ എഴുതിയെഴുതി ഭാഷ വികൃത മായോ എന്നാ സംശയത്തെ അസ്ഥാനത്താക്കി മ രു യാത്രാ വിവരണം - ഒപ്പം ചിത്രങ്ങള്‍ കഥ വ്യക്തമാക്കി! എഴുതൂ ഇടയ്ക്കിടെ ഇത്തരം ലളിതമായ ഭാഷയില്‍. ഭാവുകങ്ങള്‍ ...

  ReplyDelete
 24. ബഹുഭൂരിപക്ഷം നല്‍കുന്ന സ്നേഹത്തിന്റെ ഊഷ്മളത പലപ്പോഴും അവര്‍ക്ക് കാണാന്‍ കഴിയുന്നില്ല. ലക്ഷക്കണക്കിന്‌ മലയാളി കുടുംബങ്ങള്‍ക്ക് അന്തസ്സാര്‍ന്ന ജീവിതം നല്‍കുന്ന നല്ലവരായ അറബികളെ ഒരു സാഹിത്യകാരനും വേണ്ട!!. കൂടുതല്‍ പതിപ്പുകള്‍ വിറ്റഴിച്ചു പോകണമെങ്കില്‍ അറബികളെ ക്രൂരന്‍മാരായി ചിത്രീകരിച്ചേ മതിയാവൂ.. എങ്കില്‍ മാത്രമേ അവാര്‍ഡുകളും സ്വീകരണങ്ങളും ലഭിക്കൂ!!


  ഇത് വല്ലാണ്ട് ഇഷ്ട്ടപ്പ്ടു ബഷീര്‍ക്ക

  ReplyDelete
 25. ഇത് വരെ ബഷീര്‍ വള്ളികുന്നിന്റെ ബ്ലോഗ്ഗില്‍ കമന്റ്‌ ഇട്ടിട്ടില്ല. മിക്കവാറും ആനുകാലിക രാഷ്ട്രീയ സംഭവങ്ങള്‍ കൈകാര്യം ചെയ്യുന്നത് കൊണ്ട് തന്നെ എന്നതാണ് കാരണം. പക്ഷെ ഈ എഴുത്ത് വായിച്ചു ഒരു കമന്റ്‌ ഇടാതെ പോകാന്‍ കഴിയുന്നില്ല എന്നതാണ് സത്യം. ഇതില്‍ എല്ലാമുണ്ട്. മരുഭൂമിയിലെ ജീവിതങ്ങളുടെ ചൂടും ചൂരും എത്ര ഹൃദ്യമായ രീതിയില്‍ ആണ് ഇവിടെ കുറിച്ച് വെച്ചിരിക്കുന്നത്.
  ഒട്ടും മടുപ്പ് തോന്നാതെ ആദ്യന്ത്യം വായിച്ചു തീര്‍ത്ത ഈ പോസ്റ്റ്‌ ഒരു വേറിട്ട യാത്രാനുഭവം തന്നെ... ആശംസകള്‍ ശ്രീ ബഷീര്‍

  ReplyDelete
  Replies
  1. ആദ്യ കമന്റിനു നന്ദി.. :)

   Delete
 26. അമ്പട വീരാ, ഇത്രയൊക്കെ മരുഭൂമിയിലെ അനുഭവങ്ങള്‍ ഉണ്ടായിട്ടും പോരാഞ്ഞു മീനും ആടും പഴങ്ങളും വെട്ടി വിഴുങ്ങിയിട്ടും 'കമ'ന്നു പറയാതെ നടക്കുകയാണല്ലേ... വായിച്ചു തീര്‍ന്നത് അറിഞ്ഞില്ല....

  ഏതായാലും മരുഭൂയാത്ര വിവരണ രംഗത്തെ കുലപതിയവാന്‍ ഒരാള്‍ കൂടി രംഗത്ത്.....ആട് ജീവിതം രണ്ടാം ഭാഗം...!

  ReplyDelete
 27. അറബികളിലെ നല്ല മനുഷ്യരെയും നാം കാണാതിരുന്നു കൂടാ.... നല്ല വിവരണം...

  ReplyDelete
 28. "അറബികളെന്ന് കേള്‍ക്കുമ്പോള്‍ പലര്‍ക്കും മനസ്സിലേക്ക് വരുന്നത് ക്രൂരന്മാരും മൃഗതുല്യരുമായി പെരുമാറുന്ന ആളുകളുടെ ചിത്രമാണ്. അത്തരം ചിലര്‍ ഉണ്ടാവാം. എന്നാല്‍ നൂറിലൊരാള്‍ ചെയ്യുന്ന അനീതി ഒരു ജനതയുടെ മുഴുവന്‍ മുഖത്തു ചാര്‍ത്തിക്കൊടുത്തു സായൂജ്യം അടയുന്നവര്‍ ധാരാളമുണ്ട്. ബഹുഭൂരിപക്ഷം നല്‍കുന്ന സ്നേഹത്തിന്റെ ഊഷ്മളത പലപ്പോഴും അവര്‍ക്ക് കാണാന്‍ കഴിയുന്നില്ല. ലക്ഷക്കണക്കിന്‌ മലയാളി കുടുംബങ്ങള്‍ക്ക് അന്തസ്സാര്‍ന്ന ജീവിതം നല്‍കുന്ന നല്ലവരായ അറബികളെ ഒരു സാഹിത്യകാരനും വേണ്ട!!. കൂടുതല്‍ പതിപ്പുകള്‍ വിറ്റഴിച്ചു പോകണമെങ്കില്‍ അറബികളെ ക്രൂരന്‍മാരായി ചിത്രീകരിച്ചേ മതിയാവൂ.. എങ്കില്‍ മാത്രമേ അവാര്‍ഡുകളും സ്വീകരണങ്ങളും ലഭിക്കൂ!! കേരളത്തിന്റെ സാമ്പത്തിക ഘടനയുടെ വളര്‍ച്ചക്ക് അറബ് രാജ്യങ്ങളോളം സംഭാവന നല്‍കിയ മറ്റൊരു ഭൂപ്രദേശമില്ല. ലക്ഷക്കണക്കിന്‌ മലയാളികള്‍ ഉപജീവനം തേടിയെത്തുന്ന ഈ ഭൂമിയുടെ സംസ്കാരവും ജീവിതവും കെട്ടുകഥകളുടെ നിറം പിടിപ്പിക്കാതെ ചിത്രീകരിക്കുന്ന ഒരു സാഹിത്യം നമുക്കെന്നെങ്കിലും കാണാന്‍ കഴിയുമോ?"..........ithu koodi kootti vaayikkumallo....http://noushadkoodaranhi.blogspot.com/2012/03/blog-post.html

  ReplyDelete
 29. ബഷീര്‍ക്ക, വായിച്ചു,അവസാനം കണ്ണ് നിറഞ്ഞു പോയി..കാരണം , അവര്‍ ഇനിയും വരണം എന്ന് പറഞ്ഞപ്പോള്‍ നാട്ടിലുള്ളവരെ ഒന്ന് കാണുക..അത്രയെ അവര്‍ക്കുള്ളൂ..നല്ല സുഗമുള്ള ജീവിതം..ഇത് വായിച്ചപ്പോള്‍ ഇങ്ങനെയും അറബികള്‍ ഉണ്ടോ എന്ന് ശങ്കിച്ച് പോയി..സാധാരണ ആട് ജീവിതം പോലെയുള്ള കഥകള്‍ അല്ലെ നമ്മള്‍ കേള്‍ക്കുന്നുള്ളൂ..നിങ്ങളെ പോലെയുല്ലവരിലൂടെ നല്ല നല്ല കാര്യങ്ങള്‍ അറിയുന്നതില്‍ വളരെ സന്തോഷം...എനിക്കും യാത്ര ഭയങ്കര ഇഷ്ടമാണ്..എന്ത് ചെയ്യാന്‍, നിങ്ങളെ പോലെ പറ്റുന്നില്ല..ഇന്ഷ അല്ലഹ് ഒരുന്നാല്‍ അവിട്ടെയൊക്കെ ഒന്ന് പോയി കാണണം എന്നുണ്ട്..എല്ലാവിധ ഭാവുകങ്ങളും നേരുന്നു...

  ReplyDelete
 30. അപ്പൊ മൊത്തം ഒന്ന് കറങ്ങി അല്ലേ. നല്ല വിവരണം

  ReplyDelete
 31. ലാളിത്യമാര്‍ന്ന മരുഭൂജീവിതത്തില്‍ നിന്ന് മനോഹരമായ ഒരേട്.പരന്നു വിരിഞ്ഞു നരച്ചു കിടക്കുന്ന മരുഭൂമിയില്‍ ഒരക്ഷരത്തെറ്റു പോലെ തൂകി നില്‍ക്കുന്ന ഹരിതാഭ, സമൃദ്ധമായ ആതിഥേയത്വം... എല്ലാം ചിത്രങ്ങളുടെ അകമ്പടിയോടെ കണ്ടു. അര്‍ബാബുമാരുടെ സഹാനുഭൂതി അടുത്തറിഞ്ഞ രംഗങ്ങള്‍ മുന്‍പും കേട്ടിട്ടുണ്ട്. മുസഫര്‍ ആഹ്മദിന്റെ മരുഭൂമിയുടെ ആത്മകഥയില്‍ പെരുമ്പാമ്പ് വിഴുങ്ങിയ ഫിലിപിനോയുടെ ജഡത്തിനു മുന്‍പില്‍ വാവിട്ടു കരയുന്ന ഒരരബിയുടെ ചിത്രമുണ്ട്...
  അറബികളില്‍ വിശിഷ്യാ, ബദുക്കളില്‍, സ്നേഹമുണ്ട്, ക്രൌര്യമുണ്ട്, ആതിഥ്യമുണ്ട്, അത്യാഗ്രഹമുണ്ട്, ധീരതയുണ്ട്, അലസതയുണ്ട്, വിവരമില്ലായ്മയും വിഡ്ഢിത്തവുമുണ്ട്, അമ്പരപ്പിക്കുന്ന പ്രകൃതി ബോധവും വിവരവുമുണ്ട്.... എല്ലാം വേണ്ട സമയത്ത് അവര്‍ പുറത്തെടുക്കുന്നു. വില്‍ഫ്രെഡ് തേസിഗറുടെ കൃതികളിലൂടെ അദ്ദേഹത്തോടൊപ്പം ഒന്ന് മരുഭൂമി തെണ്ടുക. അപ്പോളറിയാം അവരുടെ ജീവിതം. അത് മാത്രമല്ല ബദുക്കള്‍ നിരന്തരം കയറിയിറങ്ങിയിരുന്ന ഓരോഫീസില്‍ തുടര്‍ച്ചയായി അഞ്ചു വര്ഷം ജോലി ചെയ്തപ്പോള്‍ നിര്‍മലമായ അവരുടെ സ്വഭാവം വേണ്ടുവോളം അനുഭവിക്കുകയും ചെയ്തു. ആടുജീവിതത്തിലേതു പോലെ ഒരു അര്‍ബാബിനെ അവരില്‍ കണ്ടെത്താനായില്ല. പ്രസിദ്ധ സൌദി എഴുത്തുകാരി സെയ്നബ് ഹിഫ്നിയുടെ ഒരു കഥയില്‍ نساء على خط الاستواء (ഭൂമധ്യ രേഖയിലെ പെണ്ണുങ്ങള്‍)).),) എന്ന സമാഹാത്തിലാണെന്ന്
  തോന്നുന്നു, ഇന്ത്യന്‍ തൊഴിലാളികളെ പ്രശംസിക്കുന്ന ഒരു ഭാഗമുള്ള കഥയുണ്ട്. മലയാളിയുടെ സര്‍വപുച്ഛവും എല്ലാം തികഞ്ഞവനെന്ന ഭാവവും അവരെ നന്മകള്‍ കാണാത്ത കുരുടികളാക്കി, കാണും; തിന്മകള്‍ മാത്രം. അത് ഒന്നിന് നൂറാക്കി കണ്ട ചുവരിലൊക്കെ വാരിത്തേക്കും. തിന്മ കാണാം പക്ഷെ നന്മയും അവതരിപ്പിക്കണം.
  ങാ അത് പറഞ്ഞില്ലല്ലോ, പതിവ് പോലെ വളരെ നല്ല പോസ്റ്റ്‌., ലളിതമായ വള്ളിക്കുന്നന്‍ ശൈലിയില്‍ പറഞ്ഞു. ഈ രംഗത്ത്‌ കുറച്ചു കൂടി ഫോക്കസ്‌ ചെയ്യണം എന്ന അഭ്യര്‍ത്ഥനയുണ്ട്. വെറുതെ പിണറായി, കുഞ്ഞാലിക്കുട്ടി,മുരളീധരന്‍, ചെന്നിത്തല തുടങ്ങിയ നീര്‍ക്കുമിള സങ്കാശമായ താല്‍ക്കാലിക പ്രതിഭാസങ്ങളെ ഊതി വീര്‍പ്പിക്കാനും കുത്തിപ്പൊട്ടിക്കാനും പ്രതിഭയുള്ള ഒരെഴുത്തുകാരന്‍ എടുക്കുന്ന സമയം ഭാവിയില്‍ ആര്‍ക്കെങ്കിലും റെഫറന്‍സിനുതകും വിധം വഴിമാറ്റി എഴുതാന്‍ ചെലവഴിക്കണം എന്നെനിക്ക്‌ മരുഭൂ ജീവിതം പോലെ എളിയ ഒരഭിപ്രായമുണ്ട്.

  ReplyDelete
  Replies
  1. താങ്കളുടെ പരന്ന വായനയുടെ ആഴം തീര്‍ത്തും ആദരം ജനിപ്പിക്കുന്നു. ആനുകാലിക വിഷയങ്ങളിലെ എന്റെ പ്രതികരണങ്ങളോടുള്ള അനിഷ്ടം മനസ്സിലാക്കുകയും ചെയ്യുന്നു :)

   Delete
  2. ആരിഫ് സാഹിബിന്റെ കമന്റിനൊരു ലൈക്! :)

   Delete
  3. ആരിഫ്‌ ബായ് താങ്കളുടെ വായന അനുഭവങ്ങള്‍ ബഷീര്‍കയുടെയ് യാത്ര വിവരണം പോലെ അവിസ്മരണീയം തന്നേയ്.നിങ്ങളുടെ അഭിപ്രായം ഞാനും ഒന്ന് പകര്തട്ടെയ്. വെറുതെ പിണറായി, കുഞ്ഞാലിക്കുട്ടി,മുരളീധരന്‍, ചെന്നിത്തല തുടങ്ങിയ നീര്‍ക്കുമിള സങ്കാശമായ താല്‍ക്കാലിക പ്രതിഭാസങ്ങളെ ഊതി വീര്‍പ്പിക്കാനും കുത്തിപ്പൊട്ടിക്കാനും പ്രതിഭയുള്ള ഒരെഴുത്തുകാരന്‍ എടുക്കുന്ന സമയം ഭാവിയില്‍ ആര്‍ക്കെങ്കിലും റെഫറന്‍സിനുതകും വിധം വഴിമാറ്റി എഴുതാന്‍ ചെലവഴിക്കണം എന്നെനിക്ക്‌ മരുഭൂ ജീവിതം പോലെ എളിയ ഒരഭിപ്രായമുണ്ട്.

   Delete
  4. basheerkayude rashtreeya postukal enikku valare ishtamanu. ivarude vakku kelkaruthu basherka. ivarkkonnum angane postukal eyuthan kayiyilla. athukond parayunnatanu. Jaleel Manjeri

   Delete
  5. @ബഷീര്‍, ഹഹ താങ്കളുടെ ആനുകാലികളോട് എനിക്ക് ഒരു ചതുര്‍ഥിയുമില്ല. അതുകൊണ്ടാണ് ഞാന്‍ അവ വായിക്കുന്നതും. വളരെ വലിയ ഒരു ബ്ലോഗ്‌ സ്പെയ്സ് നമ്മുടെ വളരെ ചെറിയ നേതാക്കളുടെ നിപാടുകളില്ലായ്മകള്‍ക്ക് വള്ളിയും പുള്ളിയുമിടാന്‍ പാഴാക്കാതെ കുറച്ച് ഗൗരവമുള്ള വിഷയങ്ങള്‍ കൂടി ചര്‍ച്ച ചെയ്യണം എന്നേ പറഞ്ഞതിനര്‍ത്ഥമുള്ളൂ. പിന്നെ ജലീല്‍ മഞ്ചേരിയുടെ അഭിപ്രായവും കൂടി പരിഗണിച്ച് സമയമെടുത്ത്‌ ആലോചിച്ചിട്ട് ചെയ്‌താല്‍ മതി. എടുത്തു ചാടി ഒരു തീരുമാനത്തില്‍ എത്തിച്ചേരരുതെന്നു അപേക്ഷിക്കുന്നു.

   Delete
  6. ബ്ലോഗ്ഗര്‍ വള്ളിക്കുനിനെ അറിയുന്നതിന് മുന്‍പ് മിഡില്‍ ഈസ്റ്റിലെ ചലനങ്ങളും വികാരങ്ങളും അറിയുന്ന ഒരു ഒരു സ്വന്തം ലേഖകന്‍ വള്ളിക്കുന്നിനെ അറിയുവാന്‍ ഇവിടെ പലര്‍ക്കും കഴിഞ്ഞിട്ടില്ല എന്ന് വിചാരിക്കുന്നു . മേല്‍ കംമെന്റ്കളില്‍ കാണുന്നത് പോലെ ബ്ലോഗിങ്ങ് ഒരു ഹരമായി മാറിയ , അതിന്റെ ഫലമായി രാഷ്ട്രീയ ചിന്താഗതികളുടെ നൈമിഷിക ലോകത്തേക്ക് വായനക്കാരെ നയിച്ച വള്ളിക്കുന്നിനെ കുറിച്ചുള്ള സങ്കല്പങ്ങളാണ് ...

   >>>>>>ബഹുഭൂരിപക്ഷം നല്‍കുന്ന സ്നേഹത്തിന്റെ ഊഷ്മളത പലപ്പോഴും അവര്‍ക്ക് കാണാന്‍ കഴിയുന്നില്ല. ലക്ഷക്കണക്കിന്‌ മലയാളി കുടുംബങ്ങള്‍ക്ക് അന്തസ്സാര്‍ന്ന ജീവിതം നല്‍കുന്ന നല്ലവരായ അറബികളെ ഒരു സാഹിത്യകാരനും വേണ്ട!!. കൂടുതല്‍ പതിപ്പുകള്‍ വിറ്റഴിച്ചു പോകണമെങ്കില്‍ അറബികളെ ക്രൂരന്‍മാരായി ചിത്രീകരിച്ചേ മതിയാവൂ.. എങ്കില്‍ മാത്രമേ അവാര്‍ഡുകളും സ്വീകരണങ്ങളും ലഭിക്കൂ!! <<<<<
   വള്ളിക്കുന്ന് പറയുന്നതാണ് സത്യമെങ്കിലും നേരിട്ട് അറിയുവാന്‍ കഴിഞ്ഞ പല സംഭവങ്ങളിലും അറബികളുടെ ഹുങ്കും ,പാരുഷ്യവും മുഴച്ചു തന്നെ നില്‍ക്കുന്നു .

   Delete
  7. എടാ വെടക്കാ നീയൊക്കെയെന്തിനാണ് ബ്ലോഗുണ്ടാക്കി സ്വയം നാറുന്നത് ഇതൊക്കെ കലാകാരന്മാര്ക്ക് പറഞ്ഞിട്ടുള്ളതല്ല നീ പോയി മലപ്പുറത്ത് ലീഗാഫീസിന് പച്ച പെയിന്റടി ഹല്ല പിന്നെ ബഷീര്ക്ക് ഇവനൊന്നും പറേണ കണ്ട് പിന്മാറണ്ട

   Delete
  8. ആരിഫ് സാഹിബിന്റെ കമന്റിനൊരു മില്യണ്‍
   ലൈക്! :)

   Delete
 32. നല്ല ഫോട്ടോ നല്ല അന് ത രീകഷം , തുടര്‍ ന്നും ഇങ്ങിങ്ങിനെ ഉള്ളത് പോന്നോ ട്ടേ(മുന്‍പ് മൂന്ന് മാസം കമീഷ് മുശൈ തില്‍ നിന്നത് തികട്ടി വരുന്നു.

  ReplyDelete
 33. Abdul Kalam MambadMarch 29, 2012 at 1:12 PM

  ഒരു സാധാരണ യാത്രാ വിവരണത്തെ നിങ്ങള്‍ അതിശയിപ്പിക്കുന്ന ഒരു തലത്തിലേക്ക് എത്തിച്ചിരിക്കുന്നു. നന്ദിയുണ്ട് ബഷീര്‍ക്ക, അറബികളെക്കുറിച്ച് രണ്ടു നല്ല വാക്ക് പറഞ്ഞതിന്. ആദ്യമായിട്ടാ ഈ അനുഭവം. ഒരു പാവം പ്രവാസി. അബ്ദുല്‍ കലാം മമ്പാട്

  ReplyDelete
 34. നിങ്ങള്ക്ക് ഇതും പറ്റും അല്ലെ ഭായീ...കൊള്ളാം ആ മീന്‍ ചുട്ടത് ഫൈസല്‍ ബാബുവിന്റെ വായിച്ചു നാവില്‍ വെള്ളമൂറി ഇപ്പോള്‍ ഇതാ നിങ്ങള്‍ മുന്നില്‍ കൊണ്ട് വന്നു കൊതിപ്പിക്കുന്നു....

  ReplyDelete
 35. (1)"....കോണ്‍സല്‍ ജനറല്‍ ഫായിസ് അഹമ്മദ് കിദ്വായിയുടെ പ്രസംഗത്തിനു ആളുകള്‍ കയ്യടിച്ചു. എന്റെ പ്രസംഗത്തിനും കിട്ടി അടി (ഐ മീന്‍, കയ്യടി, സത്യമായിട്ടും!!)."

  ഞാന്‍ കേട്ടിട്ടുണ്ട് താങ്കളുടെ പ്രസംഗം. അത് കേട്ടാല്‍ ആരും അടിച്ചു പോവും!!! (ഐ മീന്‍ കയ്യടി ) :-)

  (2)Arif Zain said : ".....പിണറായി, കുഞ്ഞാലിക്കുട്ടി,മുരളീധരന്‍, ചെന്നിത്തല തുടങ്ങിയ നീര്‍ക്കുമിള സങ്കാശമായ താല്‍ക്കാലിക പ്രതിഭാസങ്ങളെ ഊതി വീര്‍പ്പിക്കാനും കുത്തിപ്പൊട്ടിക്കാനും പ്രതിഭയുള്ള ഒരെഴുത്തുകാരന്‍ എടുക്കുന്ന സമയം ഭാവിയില്‍ ആര്‍ക്കെങ്കിലും റെഫറന്‍സിനുതകും വിധം വഴിമാറ്റി എഴുതാന്‍ ചെലവഴിക്കണം എന്നെനിക്ക്‌ മരുഭൂ ജീവിതം പോലെ എളിയ ഒരഭിപ്രായമുണ്ട്."

  ഈ അഭിപ്രായം എനിക്കുമുണ്ട്. സുഹൃത്ത് ശ്രീ.ശ്രീജിത്ത് കുണ്ടോട്ടിയടക്കം നല്ല മികച്ച രചനാ വൈഭവവും നിരീക്ഷണ പാടവവുമുള്ള FB എഴുത്തുകാര്‍ രാഷ്ട്രീയക്കോമരങ്ങള്‍ക്ക് പുകഴ്ത്താനും ഇകഴ്ത്താനുമായി മാത്രം തങ്ങളുടെ സിദ്ധി പാഴാക്കിക്കളയരുത് എന്നൊരപേക്ഷയുണ്ട്.
  വേണമെങ്കില്‍ ഇതൊരു ഭീഷണിയായും കണക്കാക്കാവുന്നതാണ്. (പേടിച്ചോ?)

  (3) നല്ല എഴുത്ത് ..നീളമല്പം കൂടുതലുണ്ടെന്ന് ഒറ്റയിരുപ്പ് വായന കഴിഞ്ഞാണ് അറിഞ്ഞത് തന്നെ.
  പല തോട്ടങ്ങളിലും ക്യാമറയുമായി കറങ്ങിയിട്ടുള്ള എനിക്ക് ഒരിക്കല്‍ കൂടി ഒരു മസ്റ നേരില്‍ കണ്ട അനുഭവം ..ഒപ്പം രസകരമായ ...അവസാന വരിയില്‍ വരെ ഹൃദ്യമായ.. നനുനനുത്ത..
  മനസ്സിനെ തൊട്ടറിഞ്ഞ എഴുത്ത്കാരന്റെ കൈവിരുത് കാണാം....!

  (4) പടങ്ങള്‍ സൂപ്പര്‍... !!
  ! ....അനുയോജ്യമായവ കൂടെ നടന്ന് ക്ലിക്ക് ചെയ്തയാള്‍ക്കും അഭിനന്ദനം.
  ഫൈസല്‍ ബാബുവിന്റെ വിവരണം ഇന്നലെ വായിച്ചിരുന്നു.അതും രസകരമായി കെട്ടോ

  (5) ഇത്രേം മെനക്കെട്ട് ഇരുന്ന് ഞാനിതെഴുതിക്കൂട്ടിയത് :
  വള്ളിക്കുന്നു സൂപ്പര്‍ ഫാസ്റ്റ് തന്റെ സ്ഥിരം
  രാഷ്ട്രീയ, സമകാലിക സ്റ്റോപ്പുകള്‍ വിട്ട് ഇന്ന് ഈ സുന്ദരമായ ഈ മസ്റയില്‍ ഒരല്പനേരം നിറുത്തി ഞങ്ങളെ ഈ കാഴചയൊക്കെ കാണിച്ചതിനു.

  നന്ദി,നമസ്കാരം!

  ReplyDelete
  Replies
  1. 'മെനക്കെട്ട് ഇരുന്ന്' എഴുതിയ കമന്റ് ശ്രദ്ധാപൂര്‍വ്വം വായിച്ചു. അഭിപ്രായങ്ങള്‍ പരിഗണിക്കാം. എന്നെ കളിയാക്കിയാല്‍ ഞാന്‍ ക്ഷമിക്കും. പക്ഷെ ശ്രീജിത്തിനെ പറഞ്ഞാല്‍ ഞാന്‍ വിട മാട്ടെ :) പുതിയ ഹിറ്റ് കാര്‍ട്ടൂണുകള്‍ എല്ലാം കാണുന്നുണ്ട്. തലവര മുന്നോട്ടു പോട്ടെ.

   Delete
 36. ബ്ലോഗുകളില്‍ കൂടിയും ചാറ്റില്‍ കൂടിയും പരിചയമുള്ള വള്ളിക്കുന്നിനെ അടുത്തറിയാന്‍ കിട്ടിയ കുറച്ചു സമയമായിരുന്നു അത് ..രണ്ടു ബ്ലോഗര്‍ മാര്‍ തമ്മില്‍ കണ്ടു മുട്ടിയാല്‍ കൂടുതല്‍ സംസാരിക്കുന്നത് ആരെ ക്കുറി ച്ചായിരിക്കും ? സംശയം വേണ്ട അത് ബ്ലോഗുകളെ കുറിച്ചായിരിക്കും .യാത്രയിലുടനീളം പലതും വിഷയങ്ങളായി വന്നു ,,,ഒരു നല്ല ബ്ലോഗര്‍ മാത്രമല്ല കേട്ടോ ബഷീര്‍ക്ക ,നല്ല ഒരു പ്രഭാഷകന്‍ കൂടിയാണ് ,,,പ്രവാസികളെ കുറിച്ചുള്ള പ്രഭാഷണത്തിനിടക്ക് ഒരാള്‍ എണീറ്റ്‌ പോയി ,,,പിന്നീടൊരിക്കല്‍ കണ്ടപ്പോള്‍ ഞാന്‍ ചോദിച്ചു എന്തേ നിങ്ങള്‍ പരിപാടിക്കിടയില്‍ നിന്നും ഇറങ്ങി പ്പോയത് ? കണ്ണ് നിറച്ചു അദ്ധേഹം പറഞ്ഞു ...പ്രവാസികളെ ക്കുറിച്ച് അദ്ദേഹം പറഞ്ഞത് മൊത്തം എന്റെ കഥയാണ്‌ ,,ഇനിയും കേള്‍ക്കാന്‍ എനിക്കാവില്ല എന്ന് ....നന്ദി കേട്ടോ അസോസിയേഷനു വേണ്ടി ...
  --------------------------------------------
  ആ മീന്‍ കഥ ദേ ഇവിടെയുണ്ട് - സുപ്പര്‍ ബ്ലോഗറും ചുട്ട മീനും

  ReplyDelete
  Replies
  1. ഈ യാത്ര ആസൂത്രണം ചെയ്തതിനു നന്ദി ഫൈസല്‍ .. പോസ്റ്റ്‌ എഡിറ്റ്‌ ചെയ്തപ്പോള്‍ നിങ്ങളുടെ വീട്ടില്‍ നിന്ന് കഴിച്ച മീന്‍ ബിരിയാണിയുടെ ഭാഗം ദൈര്‍ഘ്യം ഭയന്ന് ഒഴിവാക്കി. ഭാര്യയോടും മക്കളോടും എന്റെ അന്വേഷണങ്ങള്‍ പറയുക. ബ്ലോഗിലേക്കുള്ള ലിങ്ക് ഞാന്‍ തന്നെ കൊടുത്തിരുന്നു. അത് വഴി ആളുകള്‍ വന്നു കാണും എന്നതുറപ്പ്‌ :)

   Delete
 37. എനിക്കു നന്നായി ഇഷ്ട്ടപ്പെട്ടു ബഷീര്‍ക്ക....ഒരു അറേബ്യന്‍ ടൂര്‍ കഴിഞ്ഞു വന്ന പോലെ....

  ReplyDelete
 38. ഹൃദ്യമായ യാത്രാ വിവരണം...കൂടെ വന്ന ഒരു പ്രതീതി...എല്ലാവിധ ഭാവുകങ്ങളും നേരുന്നു.....

  ReplyDelete
 39. ഞാനും ഒരു പ്രവാസി ആയിരുന്നു. നിങ്ങളുടെ ഈ ബ്ലോഗ്‌ എന്നെ ആ കാലത്തിലേക്ക് കൂട്ടികൊണ്ടു പോയി. ഇതുപോലെ ഞാനും മസ്കേറ്റില്‍ ഉള്ള എന്റെ ഒരു അയല്‍വാസിയുടെ അടുത്ത് പോയതും രാത്രിയില്‍ തവൂക്‌ ന്റെ പുറത്തു തടികട്ട വച്ച് കിടന്നുരങ്ങിയതും ഫാമില്‍ നിന്നും മാങ്ങാ പറിച്ചു തിന്നതും ഒക്കെ ഓര്മ വന്നു.തനി ടൌണ്‍ വസിയയിരുന്ന എനിക്ക് മരുഭുമിയിലെ ജീവിതം മനസിലായത് അന്നായിരുന്നു നന്ദി ബഷീര്‍ നന്ദി

  ReplyDelete
 40. വിവരണം ഹൃദ്യം, സുന്ദരം. ആടുജീവിതം എന്ന ബോര്‍ഡ്‌ കണ്ടപ്പോള്‍ ഒരു ഒരു പ്രവാസിയുടെ ദുരിത ജീവിതത്തിന്റെ പൊള്ളുന്ന കഥയാകുമെന്ന് കരുതി.
  >> ലക്ഷക്കണക്കിന്‌ മലയാളി കുടുംബങ്ങള്‍ക്ക് അന്തസ്സാര്‍ന്ന ജീവിതം നല്‍കുന്ന നല്ലവരായ അറബികളെ ഒരു സാഹിത്യകാരനും വേണ്ട!!. കൂടുതല്‍ പതിപ്പുകള്‍ വിറ്റഴിച്ചു പോകണമെങ്കില്‍ അറബികളെ ക്രൂരന്‍മാരായി ചിത്രീകരിച്ചേ മതിയാവൂ.. എങ്കില്‍ മാത്രമേ അവാര്‍ഡുകളും സ്വീകരണങ്ങളും ലഭിക്കൂ!! << ഈ വരികളോട് മാത്രം ചെറിയ വിയോജിപ്പുണ്ട് . ബഷീര്‍ക്ക മുമ്പില്‍ കണ്ട ഇസ്മായില്‍ എന്ന വ്യക്തിയുടെ ഒരു നെഗറ്റീവ് ചിത്രം മാത്രമായിരിക്കാം ശ്രീ ബെന്യാമിന്‍ കണ്ട നെജീബ്‌. നവാന്‍ എന്ന ഗ്രാമത്തിലെ ഇസ്മായിലിന്റെ ജീവിതം ദുരിതപൂര്‍ണ്ണവും, ഖഫീല്‍ കണ്ണില്‍ചോര ഇല്ലാത്ത ഒരു ദുഷ്ടനുമായിരുന്നുവെങ്കില്‍ ബഷീര്‍ക്ക ഇവിടെ എഴുതിയ വിവരണത്തിലും കണ്ണീരിന്റെ ഉപ്പ് കലരുമായിരുന്നില്ലേ?

  കഥയുടെ കെട്ടുറപ്പിനും വിവരണത്തിന്റെ തെളിമയ്ക്കും വേണ്ടി ഒരു ജനതയെ മുഴുവന്‍ ക്രൂരന്മാരായി ചിത്രീകരിക്കുന്നവരുന്ടെങ്കില്‍ അവരെ ന്യായീകരിക്കുകയല്ല.

  ReplyDelete
  Replies
  1. ആട് ജീവിതം എന്ന പുസ്തകത്തെ പരാമര്‍ശിക്കുന്നതിലുപരി അറബികളെ ചിത്രീകരിക്കുന്ന വിഷയത്തില്‍ വ്യാപകമായി കണ്ടുവരുന്ന ഒരു ട്രെന്‍ഡിനെക്കുറിച്ച് സൂചിപ്പിച്ചു എന്നേയുള്ളൂ.. ശ്രദ്ധ പതിയേണ്ട ഒരു ജീവിതാവസ്ഥയേയും നിഷേധിക്കുന്നില്ല.

   Delete
 41. വള്ളിക്കുന്നിന്റെ തികച്ചും വ്യത്യസ്തമായ ഒരു രചന ..
  ഒന്നോ രണ്ടോ ദിവസം കൊണ്ട് നീറ്റിലെ പോള പോലെ വീര്‍ത്തു പൊട്ടിപ്പോകുന്ന ബഷീര്‍ ജി യുടെ ആനുകാലിക വാര്‍ത്താ പോസ്റ്റുകളോട് എനിക്കും ഇത്തിരി അനിഷ്ടമുണ്ട് . ആ ഗണത്തില്‍ പെടുന്ന പോസ്റ്റുകളോട് പൊതുവേ പ്രതികരിക്കാറില്ല .. പക്ഷെ ഇത്തരം രചനകളും വള്ളിക്കുന്നിന് അതി മനോഹരമായി വഴങ്ങും എന്ന് തെളിയിച്ച ഒരു സന്ദേശ സാന്ദ്രമായ പോസ്റ്റ്‌ ആണിത് .. ഇത്തരം പോസ്റ്റുകളുടെ പ്രത്യേകത ഇവ വര്‍ഷങ്ങള്‍ കഴിഞ്ഞാലും പത്തരമാറ്റ് തിളക്കത്തോടെ വായിച്ചു ആസ്വദിക്കാം എന്നതാണ് .. കഥകള്‍ പോലെ കവിതകള്‍ പോലെ .. വെറും അച്ചുമാമാന്റെയും കുഞ്ഞാലിക്കുട്ടിയുടെയും രഞ്ജിനിയുടെയും പിന്നാലെ തിരിച്ചും മറിച്ചും മറിച്ചും തിരിച്ചും സൈക്കിള്‍ എടുത്തു കൂടുന്നതിനിടക്ക് ഇങ്ങനെയും ചില വഴി മാറി സഞ്ചരിക്കലുകള്‍ കാണുമ്പോള്‍ വല്ലാത്ത സന്തോഷം തോന്നുന്നു .. വളിച്ചുപോകാത്ത ഇത്തരം പോസ്റ്റുകള്‍ മാസത്തില്‍ ഒരിക്കലെങ്കിലും പ്രതീക്ഷിക്കുന്നു ..
  അവതരണം നന്നായി .. ചിത്രങ്ങളും ഒരു പാട് സംസാരിക്കുന്നുണ്ട് ..ഈ പോസ്റ്റിനു മനം നിറഞ്ഞ എന്റെയും കയ്യടി ...!!!

  ReplyDelete
  Replies
  1. >> ഇത്തരം പോസ്റ്റുകള്‍ മാസത്തില്‍ ഒരിക്കലെങ്കിലും പ്രതീക്ഷിക്കുന്നു << ഇരിങ്ങാട്ടിരി മാഷ്‌ പറയുമ്പോള്‍ മറുത്തു പറയാന്‍ വിഷമമാണ്. പക്ഷെ നടക്കുമോന്ന് തോന്നുന്നില്ല. "എന്നെത്തല്ലേണ്ട അമ്മാവാ ഞാന്‍ നന്നാവില്ല" എന്ന് ഞാന്‍ പറയുന്നില്ല. എന്നാലും നന്നാവാനുള്ള സാധ്യത വളരെ വിദൂരമാണ് :)

   Delete
 42. സരസവും ലളിതവുമായ വിവരണത്തെക്കാളും എനിക്ക് കൌതുകവും താല്പര്യവും തോന്നിയത്
  വരികള്‍ക്കിടയില്‍ തെളിഞ്ഞും ഒളിഞ്ഞുമിരിക്കുന്ന തിരുത്തല്‍ രാഷ്ട്രീയമായിരുന്നു....
  ഒരാടുജീവിത'ത്തിലൂടെ ടാര്‍ണിഷും ടാര്‍ഗെറ്റും ചെയ്യപ്പെട്ട ഒരു വിഭാഗത്തിന്‍റെ (വിശ്വപ്രസിദ്ധമായ)
  ആതിഥേയമര്യാദകളെപ്പറ്റിയുള്ള സൂചനകളും, ലാഭേച്ഛയില്ലാത്ത ജീവി'പരിപാലനത്തിന്‍റെ ഉദാത്തമായ
  മാതൃകകളും വിവരിക്കുക വഴി ഒരു "മലയാളി"യുടെ നന്ദികേടിന്‍റെ (മലയാളിയുടെ സര്‍വപുച്ഛവും എല്ലാം തികഞ്ഞവനെന്ന ഭാവവും എന്ന Arif Zain ന്‍റെ ആപ്റ്റായ വിശേഷണം കടം കൊള്ളുന്നു) പൊറുക്കാപാപം അല്പമെങ്കിലും
  കഴുകിക്കളയാനാകുമെങ്കില്‍ ഇതുമൊരു പുണ്യം.....

  ഈ പോസ്റ്റോടെ ഹമുക്കി'ലേക്കുള്ള ഞാനടക്കമുള്ള മലയാളികളുടെ പ്രവാഹം വര്‍ദ്ധിക്കാനിടയുള്ളതിനാല്‍ മത്തി,നത്തൊലി തുടങ്ങിയ നമ്മുടെ ദേശീയമത്സ്യങ്ങളും മെനുവില്‍ ഉള്‍പ്പെടുത്താന്‍ ഹമുക്കീ'ങ്ങള്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു....

  ReplyDelete
  Replies
  1. ഖുന്‍ഫുദയിലേക്ക് ബ്ലോഗര്‍മാരുടെ ഒരു യാത്ര രൂപപ്പെട്ടു വരുന്നതായി അതീവ രഹസ്യ വിവരം ലഭിച്ചിട്ടുണ്ട്. ഒറ്റദിവസം കൊണ്ട് ബുക്കിംഗ് തീര്‍ന്നു പോയതായാണ് കേള്‍ക്കുന്നത്.

   Delete
 43. dear basheerkk
  very good for reading.
  excellent.
  this fisal is my freiend.
  what is mob no.
  plz inform to ashruakkode@gmail.com

  ReplyDelete
 44. ചുട്ട മീനിന്‌ നല്ല മണം. സഹിക്കാന്‍ പറ്റുന്നില്ല.
  ഫലസ്തീനികളുടെ ഭൂമി തിരിച്ചുനല്കിയാല്‍ പശ്ചിമേഷ്യയില്‍ സമാധാനം പുലരും:ഖുദ്‌സ് ഇമാം
  http://konikal.blogspot.in/

  ReplyDelete
 45. വരികള്‍ക്കിടയില്‍ ഒരു യാത്രയുടെ മുഴുവന്‍ സൌരഭ്യവും ഒളിപ്പിച്ചു വെച്ചിരിക്കുന്നു. നന്ദി ബഷീര്‍ക്ക, ഏറെക്കാലത്തിനു ശേഷം ഒന്ന് വഴി മാറ്റിപ്പിടിച്ചു ഹൃദ്യതയുടെ ചെപ്പു തുറന്നു മഷിക്കൂട്ടെടുത്തു പകര്‍ന്നതിന്....

  ReplyDelete
 46. ഹൃദ്യവും, രസകരവുമായ ഒരു മരുഭൂ യാത്രാവിവരണം. നീളം അല്‍പം കൂടിയെങ്കിലും ഒറ്റയിരിപ്പില്‍ തന്നെ വായിച്ചുതീര്‍ത്തു. കാറും, കോളും ഒഴിഞ്ഞ് കേരള രാഷ്ട്രീയ അന്തരീക്ഷം തെളിഞ്ഞ് നില്‍ക്കുന്ന സമയത്ത് ഇനിയും ഇതുപോലെ നല്ല എഴുത്തുകള്‍ ഉണ്ടാവട്ടെ.. :-) പോസ്റ്റിനെ ഒരു പരാമര്‍ശത്തോട് വിയോജിക്കുന്നു.. ബെന്യാമിന്റെ "ആടുജീവിതം" നജീബിന്റെ ജീവിതകഥ തന്നെയാണ്. പുസ്തകം വിറ്റഴിക്കാന്‍ വേണ്ടി അറബിനാട്ടില്‍ തന്നെ ജീവിക്കുന്ന അദ്ദേഹം അറബികളെ മനപ്പൂര്‍വ്വം ക്രൂരന്മാരായി ചിത്രീകരിച്ചു എന്നൊക്കെ പറയുന്നത് ഖേദകരമാണ്. ഹാഷിക്ക് ഭായിയുടെ കമന്റിനോട് പൂര്‍ണമായും യോജിക്കുന്നു..!

  ReplyDelete
  Replies
  1. ന്റെ ശ്രീജിത്തെ, ഈ പോസ്റ്റിനെങ്കിലും ങ്ങള് വിയോജിക്കില്ല എന്ന് കരുതി :)

   Delete
 47. "ലക്ഷക്കണക്കിന്‌ മലയാളി കുടുംബങ്ങള്‍ക്ക് അന്തസ്സാര്‍ന്ന ജീവിതം നല്‍കുന്ന നല്ലവരായ അറബികളെ ഒരു സാഹിത്യകാരനും വേണ്ട!!." അവരുടെ കഥയും എഴുതുക.ഞങ്ങള്‍ക്ക് വായിക്കാമല്ലോ.എല്ലാ നാട്ടിലും നല്ലവരും കെട്ടവരും ഉണ്ട് എന്നതാണു സത്യം.

  ReplyDelete
 48. Ramesh T. C, Kerala Spice Ltd.March 29, 2012 at 5:16 PM

  ബഷീര്‍ക്കയുടെ ഈയടുത്ത് വായിച്ച പോസ്റ്റുകളില്‍ ഇത് വല്ലാതെ മനസ്സില്‍ തട്ടി. ഒറ്റയിരുപ്പിനു വായിച്ചു. ഫേസ്ബുക്കില്‍ എന്റെ സുഹൃത്തുക്കള്‍ക്ക് ഷെയര്‍ ചെയ്തിട്ടുണ്ട്.

  ReplyDelete
 49. Basheer, I love this post, I love Ismayeel too. Good narration and exciting photos. For me it is a new experience, never thought of such experience in the mid of a desert. please try to translate this post in to English and publish in a prominent print Media. thank you.

  ReplyDelete
 50. One more thing, you carry a good message about Arabs and their attitude towards the workers. Good job.

  ReplyDelete
 51. Brilliant post!
  This is what you are capable of and expected of.
  Loved it.

  (Sorry, my malayalam font doesn't work now.)

  ReplyDelete
 52. ബഷീര്‍ നല്ല വിവരണം ...കൂടെ യാത്ര ചെയ്തതുപോലെയുള്ള അനുഭവം ...

  ReplyDelete
 53. ആടു ജീവിതം വയിച്ചപോള്‍ സങ്കടം തോന്നി ഈ ഫോട്ടോകള്‍ കണ്ടപ്പോള്‍ ജോലി കൊള്ളാം എന്ന് തോന്നുന്നു.

  ReplyDelete
 54. കൂടെ യാത്ര ചെയ്ത ഒരു ഫീലിങ്ങ്സ്‌ ......ആരിഫ്‌ക്കയും ഉസ്മാന്‍മാഷും പറഞ്ഞത് ഒന്ന് പരിഗണക്ക്‌ എടുക്കണം.

  ReplyDelete
 55. വള്ളിക്കുന്നില്‍ ഞാന്‍ വായിക്കുന്ന ഏറ്റവും നല്ല പോസ്റ്റ്. താങ്കള്‍ മുകളില്‍ നൌഷാദും മറ്റും സൂചിപ്പിച്ചത് പോലെ രാഷ്ട്രീയകോമരങ്ങള്‍ക്ക് വേണ്ടിയെഴുതേണ്ടയാളല്ല.. ക്രിയെറ്റീവ് റൈറ്റിങ് തന്നെ താങ്കള്‍ക്ക് ചേര്‍ന്നത്. എന്തുകൊണ്ടും ഭംഗിയുള്ള ഇത്തരം പോസ്റ്റുകള്‍ ഇനിയും ഉണ്ടാവട്ടെ. പിന്നെ ആടുജീവിതവും ഗദ്ദാമയും ഒക്കെയാണ് ഗള്‍ഫ് എന്ന് ബെന്യാമിനോ കമലോ ഒന്നും പറഞ്ഞിട്ടില്ല. അങ്ങിനെയെങ്കില്‍ നമ്മുടെ പത്രങ്ങള്‍ വായിച്ചാല്‍ ദിനം തോറുമുള്ള ബലാത്സംഘവാര്‍ത്തകളും പീഡനവാര്‍ത്തകളും കണ്ടാല്‍ നമ്മള്‍ മലയാളികള്‍ മുഴുവന്‍ പീഡനമ്മാവന്മാര്‍ ആണെന്ന രീതിയില്‍ ചിത്രീകരിക്കേണ്ടിവരില്ലേ.. :)

  ReplyDelete
  Replies
  1. അതും ഒരു പോയിന്റാണ് മനോരാജേ ...

   Delete
 56. ഇതുപോലുള്ള രജനകള്‍ ഇനിയും വേണം ...... എനിക്ക് ഇഷ്ട്ടപെട്ടു.

  ReplyDelete
 57. നല്ല വിവരണം... ഒറ്റ ശ്വാസത്തില്‍ വായിച്ചു ...!! പക്ഷെ ബഷീര്‍ക്ക.."ഒരിക്കല്‍ കൂട്ടിനടുത്തു വെച്ചിട്ട് പോയ ഒരു ചാക്ക് സിമന്റ് രാവിലെ വന്നു നോക്കുമ്പോള്‍ ആടുകള്‍ തിന്നു തീര്‍ത്ത സംഭവം ഇസ്മാഈല്‍ പറഞ്ഞു" എന്നത് കുരച്ചങ്ങു ഓവറായില്ലേ...എന്നൊരു സംശയം..

  ReplyDelete
  Replies
  1. This comment has been removed by the author.

   Delete
  2. പോസ്റ്റ്‌ വായിച്ച ശേഷം ഇസ്മായീല്‍ ഇപ്പോള്‍ എന്നെ വിളിച്ചു. ശരിക്കും സിമന്റ് മുഴുവനായി ആടുകള്‍ തിന്നില്ല എന്നും എട്ടു ചാക്ക് സിമന്റിന്റെ കവറുകള്‍ മുഴുവന്‍ അകത്താക്കുകയാണ് ഉണ്ടായത് എന്നും ഒരു തിരുത്ത് കൊടുക്കാന്‍ പറഞ്ഞിട്ടുണ്ട്.

   Delete
 58. കണ്ണും മനസും നിറച്ച ഒരു പോസ്റ്റ്...
  ആദ്യമായി കമന്റുകൾ മുഴുവൻ വായിച്ചു...
  നന്ദി...
  നല്ലൊരു പോസ്റ്റിന്.. :)

  ReplyDelete
 59. ആട് ജീവിതം റീലോഡഡ് പേരു കണ്ടപ്പോൾ വായിക്കാൻ തോന്നി ഇഷ്ടമായി

  ReplyDelete
 60. നിങ്ങളുടെ ബ്ലോഗില്‍ നിന്നും പ്രതീക്ഷിച്ചിരുന്ന അവതരണം തന്നെ. പക്ഷേ എത്രയോ വിത്യസ്തമായ ഒരു അനുഭവം.പലപോയും നമുകൊന്നും എതിപെടാന്‍ കഴിയാത്ത എത്രയോ ജീവിതങ്ങള്‍ ഉണ്ട് . പക്ഷേ അവരുടെ സന്തോഷം അനുഭവം അതെല്ലാം കൂടെയ്‌ വന്നു കണ്ട പോലെ . ബഷീര്‍ക പ്രത്യേകം നന്ദി എഴുതിടുന്നു. ഇസ്മയില്ക അദ്ദേഹം മറ്റുള്ളവര്‍ക് പ്രയാസം തോന്നിയേക്കാവുന്ന ഒരു ജീവിത വഴിയെ വളരെ സന്തോഷത്തോടെ ആത്മാര്‍ത്തമയും മുന്നോട്ടു കൊണ്ട് പോകുന്നു. അഭിനന്ദനം ....

  ReplyDelete
 61. ജീവിതത്തിലെ വീണു കിട്ടുന്ന അപൂര്‍വം ചില സമയങ്ങള്‍ ഇങ്ങിനെ ചിലവഴിക്കുമ്പോള്‍ തോന്നുന്നതിനെക്കാള്‍ സന്തോഷം ഇത്തരം യാത്രാ വിവരണങ്ങള്‍വായിക്കുന്നതിലൂടെയും കിട്ടുന്നു എന്ന് തോന്നുന്ന നിമിഷങ്ങള്‍ . പലരുടെയും കമ്മ്നെറ്റ്‌ നല്‍കുന്ന സൂചന തന്നെ അതിനുദാഹരണം .

  നന്ദി ഈ യാത്രയില്‍ വാക്കുകള്‍ കൊണ്ടും ചിത്രങ്ങള്‍ കൊണ്ടും ഒപ്പം കൂട്ടിയതിനു, കൂടെ ഒരുപാടു ഒരുപാട് ഓര്‍മ പ്പെടുത്തലുകള്‍ക്കും ....

  ReplyDelete
 62. ഫോട്ടോസ് ഉഗ്രന്‍...

  ReplyDelete
 63. Dear Basheer bhai,
  A fantastic and heart touching travelogue......Very good presentation........ Keep it up.........

  ReplyDelete
 64. പ്രത്യേകിച്ചു ഒരു കാരണവും ഇല്ലാതെ തന്നെ ഉള്ളിന്റെയുള്ളില്‍ രൂപപെട്ടു പോയിരുന്ന സൌദിയോടുള്ള വെറുപ്പും പുച്ചവും താങ്കളുടെ പോസ്റ്റ്‌ വായിച്ചപ്പോള്‍ കുറഞ്ഞോ എന്നൊരു സംശയം.നേരിട്ടും വായിച്ചും അനുഭവസ്തരില്‍ നിന്നും അറിഞ്ഞ സൗദി ഇതൊന്നും ആയിരുന്നില്ല.പല ഇന്റെര്‍ണറ്റ് വിടിയോകളിലും പിന്നെ ദുബായിലെ ഡാന്‍സ് ക്ലബ്ബുകളിലും ഖസാക്കിലെയും അങ്കാറയിലെയും ബാന്കൊക്കിലെയും മറ്റും നൈറ്റ് കല്ബ്ബുകളില്‍ സൌദികള്‍ കറന്‍സികള്‍ കടലാസ് പോലെ വലിച്ചെറിയുന്നത് നേരിട്ട കണ്ടത് കൊണ്ടും അവരോടുള്ള വെറുപ്പും പുച്ചവും സൗദി എന്ന രാജ്യത്തിനോടും തോന്നിയത് സ്വാഭാവികം.സൌദികളിലും മനുഷ്യത്വം ഉള്ളവര്‍ ഉണ്ടെന്നുള്ള അറിവ് പുതിയതല്ലെങ്കിലും,താങ്കളുടെ പോസ്റ്റ്‌ വായിച്ചപ്പോള്‍ എന്തൊക്കെയോ പുതിയ അറിവ് കിട്ടിയത് പോലെ തോന്നി.ഫോട്ടോകള്‍ ഇഷ്ടപെട്ടില്ല.അമച്വര്‍ ഫോട്ഗ്രഫി.ബ്ലോഗില്‍ ഇടുമ്പോള്‍ കുറച്ചു കൂടി വ്യക്തതയും കലഭോധവും ഉള്ള ഫോടോ ഇടുന്നതാണ് ഉചിതം.

  ReplyDelete
  Replies
  1. >> പ്രത്യേകിച്ചു ഒരു കാരണവും ഇല്ലാതെ തന്നെ ഉള്ളിന്റെയുള്ളില്‍ രൂപപെട്ടു പോയിരുന്ന സൌദിയോടുള്ള വെറുപ്പും പുച്ചവും താങ്കളുടെ പോസ്റ്റ്‌ വായിച്ചപ്പോള്‍ കുറഞ്ഞോ എന്നൊരു സംശയം << അങ്ങനെ ഒരു സംശയം രൂപപ്പെട്ടെങ്കില്‍ വളരെ നല്ലത്. ഇസ്മാഈലിന്റെ ആടുകള്‍ മനസ്സറിഞ്ഞു സന്തോഷിക്കട്ടെ.

   Delete
 65. ഇത് വായിച്ചു കഴിഞ്ഞപ്പോള്‍ ഇസ്മായിലിനോട് ഒരു വല്യ സ്നേഹം തോന്നുന്നു. ബഷീര്‍ എത്ര നന്നായി എഴുതിയിരിക്കുന്നു.ആശംസകള്‍

  ReplyDelete
 66. ബഷീറിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്
  തികച്ചും ഹൃദയ സ്പ൪ശിയായ യാത്ര വിവരണം പ൯ക് വച്ചതിന് !!

  ReplyDelete
 67. തികച്ചും പച്ചയായ രീതിയിലും അതിഭാവുകത്വം ഇല്ലാതെ യും ഈ യാത്ര
  വിവരണം ബഷീര് നി൪വ്വഹിച്ചിതിന്
  ഒരായിരം അഭിനന്ദനങ്ങള് !!...

  ReplyDelete
 68. രണ്ടുദിവസങ്ങളിലായി വായിച്ചു തീര്‍ത്തു വെരി ഇന്റെരെസ്റിംഗ്
  ബ്ലോഗിലൂടെ ഒരു യാത്ര പോവുകയായിരുന്നു വായിക്കുമ്പോള്‍
  amazing work ആശംസകള്‍ .. ബൈ എം ആര്‍ കെ

  ReplyDelete
 69. നൂറ്റാണ്ടുകളായി ഇന്ത്യയുമായി അ൯തസായി കച്ചവടം ചെയ്ത വരാണ്
  അറബി കള്. എന്നിട്ട് ഒരിക്കലുമവ൪
  ഈ നാട്ടുകാരേ ചൂഷണം ചെയ്യുക യോ
  ചെയ്തി ട്ടില്ല. എന്നാല് യൂറോപ്യന് മാ൪ ചെയ്ത തോ?
  എല്ലാത്തിനും പടച്ചവനും ചരിത്ര വും
  സാഷി. എന്നീ ട്ടും അറബികള് വില്ലമ്മാര്
  യൂറോപ്യ൯ നായകന് മ്മാര്! !

  ReplyDelete
 70. രണ്ടാന്ടു കാലം രണ്ടായിരം അനുഭവങ്ങള്‍ ഇപ്പറഞ്ഞ സ്ഥലങ്ങളില്‍ ഉണ്ടായിട്ടും രണ്ടക്ഷരം എഴുതി വെക്കാതെ, ബഷീര്‍ക്കയുടെ രണ്ടു ദിവസത്തെ അനുഭവം വായിച്ചപ്പോള്‍ ഒരഭിപ്രായം എഴുതാതിരിക്കാന്‍ കഴിയുന്നില്ല. (വലതു കയ്യിനോട് ചേര്‍ന്ന് ഹംദയും ഇടതു കൈയിനോട് ചേര്‍ന്ന് ഹാമിദ്,ഹുമൈദ്‌ എന്നിവരും (കുട്ടികളാ) എഴുത്തിനെ തെറ്റിച്ചു കൊണ്ടിരുക്കുന്നുമുന്ടു) കുന്ഫുതയില്‍ നിന്ന് നാല്‍പത്‌ കിലോമീറ്റര്‍ അകലെ സലാമയില്‍ ആയിരുന്നു അക്കാലത്ത്.

  കഴിഞ്ഞ ദിവസം കൂടെ ജോലി ചെയ്യുന്ന ഒരാള്‍ പറയുകയാണ്‌ നമ്മളെപ്പോലെ കുറച്ചാളുകള്‍ ഇവിടെ നിന്ന് ഒക്കെ കളഞ്ഞു പോവണം എന്നാലേ ഇവര്‍ക്കൊക്കെ പണി എന്താണെന്ന് മനസ്സിലാവുകയുള്ളൂ. രണ്ടു വര്ഷം മുന്‍പ്‌ ഇതേ ആള്‍ ഒരു ജോലിക്ക് വേണ്ടി തിരക്കി നടന്നത് ഓര്മ വന്നെങ്കിലും അറബികളൊക്കെ ജോലിയുടെ മഹത്വം മനസ്സിലാക്കിതുടങ്ങിയിട്ടുന്ടു എന്ന് മാത്രം പറയുകയാണ്‌ ഈയുള്ളവന്‍ ചെയ്തത്.

  ദിവസങ്ങള്‍ക്ക് മുന്‍പ്‌ റാസല്‍ഖൈമയില്‍ ഒരു വര്‍ക്ശോപ്പില്‍ ചെന്നപ്പോള്‍ കണ്ടതു അറബിയെ ചതിക്കുന്ന ഒരു മലയാളി മെക്കാനിക്കിനെയായിരുന്നു, വണ്ടിയുടെ പണി പൂര്‍ത്തിയായോ എന്ന് ചോദിച്ചപ്പോള്‍ അതെ എന്ന് മെക്കാനിക്ക്‌, അപ്പോഴാണ്‌ താന്‍ വാങ്ങിക്കൊടുത്ത സ്പെയന്‍ പാര്‍ട്സ് അതേപടി ഇരിക്കുന്നത് അയാളുടെ ശ്രദ്ധയില്‍ പെട്ടത്, അറബിക്ക് കാര്യം ബോധ്യമായെങ്കിലും ഇനി ആവര്‍ത്തിക്കരുതെന്ന താക്കീതോടെ മലയാളിയെ ഒഴിവാക്കുകയായിരുന്നു.

  ഒന്നും രണ്ടും ഒച്ചയുണ്ടാക്കുന്ന അറബികള്‍ ആ രോഷം കഴിഞ്ഞാല്‍ ക്ഷമ ചോദിക്കാന്‍ പോലും മടിക്കാത്തവരാനെന്നു മനസ്സിലാക്കാന്‍ അവരുമായി അടുത്ത് അറിയുന്നവര്‍ക്ക്‌ സാധിക്കും.

  വോട്കയുടെ കൂടെ സ്നാക് കിട്ടാത്തതിനാല്‍ കൂട്ടുകാരനെ കറിവെച്ച റഷ്യക്കാരന്‍, ഭര്‍ത്താവിനെ കൊന്നു കാമുകനെ കൈതച്ചക്ക കൊടുത്ത് സല്‍ക്കരിച്ച മലയാളി കൊച്ചമ്മയും, ഒന്നും അറബികള്‍ അല്ലല്ലോ!

  ReplyDelete
  Replies
  1. ee prathikaranam ishtamaayi.. iqbal

   Delete
 71. vallikkunnu, congrats...
  I agreed with arif zain...

  ReplyDelete
 72. ബഷീറിന്റെ ഒരു വ്യത്യസ്ത പോസ്റ്റ്‌.വളരെ ഇഷ്ടമായി. ഇസ്മയിലിനെ പരിജപ്പെടുത്തിയതില്‍ സന്തോഷം.

  ReplyDelete
 73. ഈ മരുഭൂമി യാത്രാവിവരണം വളരെ നന്നായി.ഫോട്ടോകളും കൊള്ളാം. ഞാനും ഒരു സമയത്ത് കുൺഫിദയിലൊക്കെ പോയിട്ടുണ്ട്.
  പിന്നെ ഒന്നു രണ്ടു സ്ഥലത്ത് പറഞ്ഞ കാര്യങ്ങളോട് എനിക്കും വിയോജിപ്പുണ്ട്.
  ബന്ന്യാമിന്റെ ആടുജീവിതത്തിൽ അർബാബ് എന്ന അറബിയെ ചിത്രീകരിച്ചതിന്റെ പേരിൽ. നല്ലവരും കെട്ടവരുമായ മനുഷ്യർ എവിടേയുമുണ്ട്. ആടുജീവിതത്തിലെ നായകനായ ‘നജീബ്’ ഇന്നും ഇവിടെ ജീവിച്ചിരിക്കുന്ന വ്യക്തിയാണ്. അയാൾ അനുഭവിച്ചു തീർത്ത കാര്യങ്ങൾ പൊടിപ്പും തൊങ്ങലും വച്ച് ബന്ന്യാമൻ പറഞ്ഞിട്ടുണ്ടാകാം.

  ആടുമേക്കാൻ കൊണ്ടു വന്ന എന്റെ സുഹൃത്തിനോട് പുതിയ ചെരുപ്പു വാങ്ങിക്കൊടുത്തിട്ട് അവന്റെ അർബാബ് പറഞ്ഞു.”ഈ തൊട്ടടുത്ത മരുഭൂമിയിൽ മാത്രം നീ പോയാൽ മതി. അകലേക്കൊന്നും പോകണ്ട. പിന്നെ ആ കാണുന്ന പാറക്കൂട്ടത്തിലേക്ക് ഒട്ടും പോകണ്ട. ആടുകൾ അവിടെ പോയാൽ തനിയെ തിരിച്ചു വന്നോളും. അവിടെ വിഷമുള്ള മുള്ളുകളുണ്ട്. അത് കാലേക്കേറും.“ ഇതും ഒരറബി പറഞ്ഞതു തന്നെ.

  മറ്റൊന്ന്.
  ‘ലക്ഷക്കണക്കിന്‌ മലയാളി കുടുംബങ്ങള്‍ക്ക് അന്തസ്സാര്‍ന്ന ജീവിതം നല്‍കുന്ന നല്ലവരായ അറബികളെ ഒരു സാഹിത്യകാരനും വേണ്ട!!’
  ഇതു വായിക്കുമ്പോൾ തോന്നുക നമ്മുടെയൊക്കെ വീടിന്റെ അടുക്കളയിൽതീ പുകയുന്നത്, സമ്പത്ത് തരുന്നത് അറബികളുടെ ഔദാര്യം ഒന്നുകൊണ്ടു മാത്രമാണെന്ന്. അതിനായി എല്ലുമുറിയെ പണിയെടുത്ത് ഇവിടെ എരിഞ്ഞു തീരുന്ന ജീവിതങ്ങൾക്ക് ഒരു വിലയുമില്ലെന്നല്ലെ..! ഒരു അറബിയും നമുക്ക് ഒന്നും ഓശാരം തരുന്നില്ല ബഷീറെ.

  പിന്നെ, നമ്മുടെ തെങ്ങിന്റെ അവസ്ഥ പറഞ്ഞപ്പോൾ സങ്കടം തോന്നി. ആ പറിച്ചു നടൽമൂപ്പിലാന് ഒട്ടും ഇഷ്ടായിട്ടുണ്ടാവില്ല.
  ആശംസകൾ...

  ReplyDelete
 74. വള്ളിക്കുന്നിന്റെ പതിവ് ശൈലിയില്‍ നിന്നും ത്കച്ചും വെത്യസ്തമായ ഒരു പോസ്റ്റ്‌. . ഏറെ താല്പര്യത്തോടെ വായിച്ചു.
  പിന്നെ പലരും പറഞ്ഞപോലെ ബെന്യാമിന്‍ എഴുതിയിരുന്നത് നജീബിന് നേരിടെന്ദ്‌ വന്ന ദുരിതങ്ങളുടെ വിവരണമാണ്. ഗദാമയും ഒരു സംഭവ കഥയുടെ പക്ര്‍പ്പായിരുന്നു. എന്ന് വെച്ച് അറബികള്‍ എല്ലാരും അത്തരക്കാരെന്ന് അവരെവിടെയും പറഞ്ഞിട്ടില്ല. അറബികലുമായുള്ള ഒട്ടേറെ ഊഷമളവും സ്നേഹപൂര്‍ണവുമായ സൌഹൃദം കാത്തു സൂക്ഷിക്കുന്ന ആളാണ് ഞാനും. എന്ന് വെച്ച് ബെന്യാമിനെ വിമര്ഷിക്കുന്നതിനോട് യോജിപ്പില്ല.ആ ഭാഗത്തോട് വിയോജിച്ചു കൊണ്ട് തന്നെ പറയട്ടെ, വള്ളിക്കുന്ന് ബ്ലോഗിലെ മികച്ചൊരു പോസ്റ്റ്‌ വായിച്ചു.

  ReplyDelete
 75. Sam Mathew, ColoradoMarch 30, 2012 at 2:30 AM

  ബഷീരിക്ക, ഇവിടെ പലരും എഴുതിക്കണ്ട്. നിങ്ങള്‍ രാഷ്ട്രീയ വിശകലനങ്ങള്‍ എഴുതുന്നത്‌ നിര്‍ത്തണം എന്ന്. ഇക്കാ, എനിക്ക് ആ അഭിപ്രായമില്ല. രസകരമായ ശൈലിയിലുള്ള നിങ്ങളുടെ പോസ്റ്റുകള്‍ വായിക്കാന്‍ വേണ്ടി എന്നെപ്പോലെ നിരവധി പേര്‍ ഈ ബ്ലോഗില്‍ എത്തുന്നുണ്ട്. ഇതൊന്നും കേട്ട് ഇക്ക അത്തരം എഴുത്ത് നിര്‍ത്തരുത്. ഇതുപോലുള്ള വെരൈറ്റികള്‍ ഇടക്കൊക്കെ എഴുതണം എന്ന് മാത്രം. This is my sincere opinion.

  ReplyDelete
 76. ബഷീർക്കാ... താങ്ക്സ്... സുന്ദരമായ ഒരു യാത്രാവിവരണം എന്നതിലുപരി, നമ്മുടെ ഇസ്മായിലിനെ കാണാനും അറിയാനും കഴിഞ്ഞതിലുള്ള സന്തോഷം പങ്കുവെക്കുന്നു... വർഷങ്ങളായിരിക്കുന്നു, അവരെയൊക്കെ കണ്ടിട്ട്...!!! പടച്ചവൻ അനുഗ്രഹിക്കട്ടെ...

  ReplyDelete
  Replies
  1. ജലീലേ, നമ്മുടെ വള്ളിക്കുന്ന് സുഹൃത്തുക്കള്‍ക്കൊക്കെ ഈ പോസ്റ്റ്‌ എത്തിക്കൂ.. ഇസ്മാഈലിന്റെ വിശേഷങ്ങള്‍ അവരും അറിയട്ടെ. ..

   Delete
 77. മീന്‍ ചുട്ട് തിന്നതും അറബിപ്പെണ്ണുങ്ങള്‍ടെ ഫോട്ടൊയെടുക്കാന്‍ പോയി തല്ല് കിട്ടാതെ രക്ഷപ്പെട്ടതുമെല്ലാം ഫൈസല്‍ന്റെ ബ്ലോഗില്‍ വായിച്ചിരുന്നു.അല്ല മനുഷ്യാ ഇങ്ങള്‍ക്ക് മീന്‍ വെട്ടാനും വൃത്തിയാക്കാനുമൊക്കെ അറിയുമെന്ന് ഇങ്ങളെ ഭാര്യക്ക് അറിയാമൊ..ഇല്ലെങ്കില്‍ ഇതൊന്നു അയച്ച് കൊടുക്കാര്‍ന്നു.

  പിന്നെ ആടുജീവിതത്തിലെ നജീബിനെ പോലെ ഒരുപാട് പേര്‍ അവിടങ്ങളില്‍ ഇല്ലേ, അതുപോലെ വീട്ട്ജോലിക്ക് നില്‍ക്കുന്ന സ്ത്രീകള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍. ഒരു നോവലിലൊ സിനിമയിലോ നമുക്ക് എല്ലാ കാര്യങ്ങളും പറയാന്‍ പറ്റില്ലല്ലൊ, നമ്മളുദ്ദേശിക്കുന്ന ഒരു ഒന്നോ രണ്ടോ കാര്യമല്ലെ നമുക്ക് ഹൈലൈറ്റ് ചെയ്യാന്‍ പറ്റു.എന്ന് വെച്ച് നല്ല വശങ്ങള്‍ ഇല്ലാന്ന് അതിനര്‍ത്ഥമില്ലല്ലൊ.
  ആശംസകളോടെ..

  ReplyDelete
  Replies
  1. >>ഇങ്ങള്‍ക്ക് മീന്‍ വെട്ടാനും വൃത്തിയാക്കാനുമൊക്കെ അറിയുമെന്ന് ഇങ്ങളെ ഭാര്യക്ക് അറിയാമൊ..ഇല്ലെങ്കില്‍ ഇതൊന്നു അയച്ച് കൊടുക്കാര്‍ന്നു.<< അതവള്‍ക്ക്‌ ശരിക്ക് അറിയാം (മുതലക്കുട്ടിയെ നീന്തം പഠിപ്പിക്കല്ലേ). ഇടയ്ക്കിടയ്ക്ക് എന്നെക്കൊണ്ട് മീന്‍ മുറിപ്പിക്കാറുണ്ട്.

   Delete
 78. കൂടെ സഞ്ചരിച്ചത് പോലെ തോന്നുന്ന ചെറു യാത്രാ വിവരണം നന്നായിട്ടുണ്ട്,അറബികളില്‍ ആയിരത്തിലൊന്ന് ദുഷ്ടന്മാരായിരിക്കാം,അത് വച്ച് എല്ലാവരേയും വിലയിരുത്തരുത് എന്നത് ശരി തന്നെ,അത് രണ്ടിലൊന്നായാലും ലക്ഷത്തിലൊന്നായാലും നീതി നടത്തിപ്പുകാരില്‍ നിന്നും പീഠിതനു നീതി ലഭിക്കുന്നുണ്ടോ എന്നതിലാണ് കാര്യം, യു, എ,ഇ,ആ കാര്യത്തില്‍ ഒരു പാട് മുന്നേറിയിട്ടുണ്ട് എന്ന് പറയാതെ വയ്യ.

  ReplyDelete
 79. "...... അറബികളെന്ന് കേള്‍ക്കുമ്പോള്‍ പലര്‍ക്കും മനസ്സിലേക്ക് വരുന്നത് ക്രൂരന്മാരും മൃഗതുല്യരുമായി പെരുമാറുന്ന ആളുകളുടെ ചിത്രമാണ്. അത്തരം ചിലര്‍ ഉണ്ടാവാം. എന്നാല്‍ നൂറിലൊരാള്‍ ചെയ്യുന്ന അനീതി ഒരു ജനതയുടെ മുഴുവന്‍ മുഖത്തു ചാര്‍ത്തിക്കൊടുത്തു സായൂജ്യം അടയുന്നവര്‍ ധാരാളമുണ്ട്. ബഹുഭൂരിപക്ഷം നല്‍കുന്ന സ്നേഹത്തിന്റെ ഊഷ്മളത പലപ്പോഴും അവര്‍ക്ക് കാണാന്‍ കഴിയുന്നില്ല. ലക്ഷക്കണക്കിന്‌ മലയാളി കുടുംബങ്ങള്‍ക്ക് അന്തസ്സാര്‍ന്ന ജീവിതം നല്‍കുന്ന നല്ലവരായ അറബികളെ ഒരു സാഹിത്യകാരനും വേണ്ട!!.

  കൂടുതല്‍ പതിപ്പുകള്‍ വിറ്റഴിച്ചു പോകണമെങ്കില്‍ അറബികളെ ക്രൂരന്മാരായി ചിത്രീകരിച്ചേ മതിയാവൂ.. എങ്കില്‍ മാത്രമേ അവാര്‍ഡുകളും സ്വീകരണങ്ങളും ലഭിക്കൂ!! കേരളത്തിന്റെ സാമ്പത്തിക ഘടനയുടെ വളര്‍ച്ചക്ക് അറബ് രാജ്യങ്ങളോളം സംഭാവന നല്‍കിയ മറ്റൊരു ഭൂപ്രദേശമില്ല. ലക്ഷക്കണക്കിന്‌ മലയാളികള്‍ ഉപജീവനം തേടിയെത്തുന്ന ഈ ഭൂമിയുടെ സംസ്കാരവും ജീവിതവും കെട്ടുകഥകളുടെ നിറം പിടിപ്പിക്കാതെ ചിത്രീകരിക്കുന്ന ഒരു സാഹിത്യം നമുക്കെന്നെങ്കിലും കാണാന്‍ കഴിയുമോ?"

  താങ്കള്‍ വളരെ നന്നായി എല്ലാം വിശദീകരിച്ചു. ലോകം മുഴുവന്‍ ഇത് വായിക്കേണ്ടതുണ്ട്. അഭിനന്ദനങ്ങള്‍.

  ReplyDelete
 80. YOUTUBIL POYITT "ARABI VEETILE PEEDANAM" ENNA CLIP NOKK. ENNITT PARA ARABIKALUDE"SNEHAM" ENTHANENNU.
  ALL ARABS ARE CRUEL PEOPLE.

  ReplyDelete
 81. ബഷീറിന്റെ യാത്ര വിവരണം വളെരെ മനോഹരമാണ്. അഭിനന്ദനങള്‍.
  ഇസ്മൈലിന്റെ തോട്ടവും, മീന്‍ ചുടുന്ന സ്ഥലവും കാണാന്‍ ആഗ്രഹം ഉണ്ട്. പക്ഷെ ഇപ്പോള്‍ ഞാന്‍ UAE യില്‍ ആണ്.

  ReplyDelete
 82. പലരും പറഞ്ഞതിന്റെ രത്നച്ചുരുക്കം ഇതാണ്. സമകാലീന വിഷയങ്ങളിലെ പോസ്റ്റുകള്‍ ഒഴിവാക്കുക.. ലതായത് ബ്ലോഗ്‌ പൂട്ടി ഞാന്‍ കാശിക്കു പോവുക. കൊല്ലത്തിലൊരിക്കല്‍ യാത്രാവിവരണം വിവരണം എഴുതാന്‍ തിരിച്ചെത്തുക.. എല്ലാവര്‍ക്കും നന്ദി!!.

  ReplyDelete
  Replies
  1. വള്ളിക്കുന്ന് ബ്ലോഗു പ്രശസ്തമായത് ആനുകാലിക രാഷ്ട്രീയ പോസ്ടുകള്‍ കൊണ്ടാണ് എന്നത് നിഷേധിക്കാനാകാത്ത സത്യം ആണ്. അപ്പോള്‍ രത്ന ചുരുക്കം ഞാന്‍ ഒന്ന് കൂടി ചുരുക്കുന്നു :" ഇടയ്ക്കിടയ്ക്ക് ഇത്തരം വേറിട്ടപോസ്ടുകള്‍ കൂടി ആവാം
   സ്ഥിരം ഫോര്‍മാറ്റ് നിര്‍ത്താതെ തന്നെ"
   (ഹും, ബൂലോകത്ത് ഇടയ്ക്ക് ഓരോ അടി കാണുന്നത് വള്ളിക്കുന്ന് കമെന്റു ബോക്സിലാണ്.എന്തൊരു കഷ്ടമാനെന്നു നോക്കിക്കേ . ചിലര്‍ക്ക് അതും പിടിക്കുന്നില്ല.അല്ല പിന്നെ )

   Delete
  2. എങ്കില്‍ ഓക്കേ ഇസ്മായീല്‍ ഭായ്. . ഇപ്പോഴാണ് ശരിക്കുള്ള രത്നച്ചുരുക്കം ആയത്.

   Delete
 83. This comment has been removed by the author.

  ReplyDelete
 84. ബഷീര്‍ക്ക പോസ്റ്റ്‌ സൂപ്പര്‍ ആയിട്ടുണ്ട് ...

  ReplyDelete
 85. തികച്ചും വ്യത്യസ്തമായ ഒരു യാത്രാ വിവരണം. ഇസ്മായീലിന്റെ തോട്ടം കാണുവാനും ആടുകളെ സന്ദര്‍ശിക്കാനും പൂതിയാവുന്നു. മനോരഹരമായ ചിത്രങ്ങള്‍

  ReplyDelete
 86. വളരെ നന്നായിട്ടുണ്ട്,ഇതുപോലുള്ള യാത്രാവിവരണങ്ങള്‍ വായിക്കുമ്പോള്‍ കിട്ടാത്ത ഒരു അനുഭവം,ഇസ്മായിലിനെയും അവന്‍റെ ആടുകളെയും നേരില്‍ കണ്ടപോലെ,നിങ്ങളുടെ കേമറയുടെ ബാറ്ററി മറന്നത് ഞങ്ങള്‍ക്ക് ഒരു നഷ്ടമായി (അല്ലെങ്കില്‍ കുറെ കളര്‍ഫുള്‍ ഫോട്ടോകള്‍ കാണാമായിരുന്നു)അതിനര്‍ത്ഥം ഫോട്ടോകള്‍ മോശമായി എന്നല്ല കേട്ടോ .മാസത്തിലോരിക്കലെങ്കിലും ഒരുയാത്ര നടത്തണം ,അടുത്ത യാത്രാ വിവരണത്തിന് വേണ്ടി കാത്തിരിക്കുന്നു .ബാറ്ററി പ്രത്യേകം ഒര്മവേണം .

  ReplyDelete
 87. വളരെ നല്ല ഒരു യാത്രയുടെ ശേഷിപ്പുകള്‍ , എല്ലായിടത്തും ഉണ്ട് നല്ല ആളുകളും ചീത്ത ആളുകളും, എങ്കിലും കേരളത്തിലെ ബഹു ഭൂരിപക്ഷം വരുന്ന പ്രവാസികളും ഈ അറബികളുടെ കൂടെയാണല്ലോ ജോലി ചെയ്യുനത്..

  ReplyDelete
 88. ലക്ഷക്കണക്കിന്‌ മലയാളി കുടുംബങ്ങള്‍ക്ക് അന്തസ്സാര്‍ന്ന ജീവിതം നല്‍കുന്ന നല്ലവരായ അറബികളെ ഒരു സാഹിത്യകാരനും വേണ്ട!!. ...
  വളരെ ഇഷ്ട്ടപെട്ടു ..നന്നായി പറഞ്ഞു പച്ചയായ ആവിഷ്കാരത്തിന് ഹൃതയം നിറഞ്ഞ ഭാവുകങ്ങള്‍

  ReplyDelete
 89. യാത്രാനുഭവങ്ങളും ജീവിതാനുഭവങ്ങളും എഴുതുമ്പോള്‍ താങ്കളുടെ എഴുത്ത് വളരെ നന്നാവുന്നുണ്ട് ബഷീര്‍. ഒരു ദിവസത്തെ ആയുസ്സ് പോലും തികച്ചില്ലാത്ത രാഷ്ട്രീയനാടകങ്ങളെ കുറിച്ച് എഴുതുന്നതിനേക്കാള്‍, ഇത്തരം അനുഭവങ്ങളെ കുറിച്ച് എഴുതുന്നതാണ് നല്ലത് എന്നാണ് ഒരു വായനക്കാരനെന്ന നിലയില്‍ എന്റെ അഭിപ്രായം.

  ReplyDelete
 90. ഒരു പാട് കാലത്തിനപ്പുറം ഇസ്മയില്‍ക്കയെ കുറിച്ച് കേട്ടപ്പോള്‍ സന്തോഷം തോന്നുന്നു ... നേരില്‍ കണ്ടിട്ട് ഒരു പാട് വര്ഷം .... അതിലേറെ സന്തോഷിച്ചത്‌ ഇസ്മയില്‍ക്കയുടെ ആ ഒന്നിനോടും ഒരു പരിഭവമില്ലാത്ത ആ സ്വഭാവം മാറ്റമില്ലാതെ തുടരുന്നു എന്നറിഞ്ഞതില്‍ ....

  ReplyDelete
 91. ലീഗിന്റെ അഞ്ചാം കാലിന്റെ പ്രാമുഖ്യം കളയാന്‍ ഇട്ട പോസ്റ്റ്‌.

  ReplyDelete
 92. ബഷീര്‍ സാധാരണ എഴുതുന്നതിനെക്കാള്‍ മധുരം. ഇതില്‍ രാഷ്ട്രീയം ഇല്ല, വിവാദങ്ങള്‍ ഇല്ല. നാടിന്റെ മണമുള്ള, മലയാളത്തിന്റെ നിറമുള്ള, യാത്ര കുറിപ്പുകള്‍. കുറച്ചു നേരം നാട്ടില്‍ എത്തിയപോലെ. നന്ദി ബഷീര്‍ .... വളരെ നന്ദി.

  ReplyDelete
 93. നന്ദി നന്ദി നന്ദി ... പ്രവാസജീവിതത്തിന് തുടക്കമിട്ടുകൊണ്ട് ആദ്യം കാലുകുത്തിയ മണ്ണിനെ വീണ്ടും ഒര്മിപ്പിച്ചതിനു....

  ReplyDelete
 94. ഇതുപോലൊരു അനുഭവം എനിക്കും ഉണ്ടായി , ജുബൈലിലെ ഒരു വലിയ പ്രമാണിയുടെ മരുഭൂമിയില്‍ ഉള്ള ആട്ടിന്‍ കൂട്ടത്തിന്റെ അടുക്കലേക്കു പോകാന്‍ ഒരവസരം കിട്ടി, ഒരു പാകിസ്ഥാനി ആണ് ആടുകളെ നോക്കുന്നത്, 20 വര്‍ഷമായി ഈ പണി തുടങ്ങിയിട്ട്, അര്‍ബാബിന്റെ ഒരു ഭാര്യയുടെ ഉടമസ്ഥതയില്‍ ഉള്ളതാണ് ഈ ആടുകള്‍, ആ മരുഭൂമിയില്‍ ഒറ്റപെട്ടു ആടുകള്‍ക്ക് കാവലിരിക്കുന്ന ആ വയോധികന് അടുത്തകാലത്തായി കിട്ടിയ ഒരു മൊബൈല്‍ മാത്രമാണ് ആശ്രയം, മാസത്തില്‍ ഒരിക്കല്‍ പൈസ അയക്കാന്‍ മാത്രം ജുബൈല്‍ സിറ്റിയില്‍ വരാം. അങ്ങനെ ഒരിക്കല്‍ തിരിച്ചു മരുഭൂമിയില്‍ കൊണ്ട് വിടാന്‍ വേണ്ടി പോയപ്പോഴാണ് ഞങ്ങളും പോയത്,

  "ഇസ്മാഈലിന്റെ കഫീലിന്റെ ആടുകളാണ് ഇവയെല്ലാം" അതെ , ശരിയാണ് ഇവര്‍ക്ക് സ്വന്തമായി ഒരാടും ഇല്ല, നാട്ടില്‍ ആയിരുനെങ്കില്‍ "നമ്മള്‍ കൊയ്യും വയലെല്ലാം നമ്മുടേതായി" തീരുന്ന ഒരു കാലം ഉണ്ടായേനെ, 20 വര്ഷം ആടുകളും ഒത്തു മരുഭൂമിയില്‍,

  "മുഹമ്മദ്‌ നബി കുട്ടിക്കാലത്ത് ആട്ടിടയനായിരുന്നു" - ആട്ടുടമ ആയിരുന്നില്ല, ഇടയനായിരുന്നു, ..........മിക്ക പ്രവാചകരും.

  "ഒരാവശ്യം വന്നപ്പോള്‍ ഒരു വര്‍ഷത്തെ ശമ്പളം അഡ്വാന്‍സായി നല്‍കിയ..." ഒരുവര്‍ഷത്തെ ശമ്പളം 10000 റിയാലില്‍ മുകളില്‍ പോകില്ല എന്ന് ഉറപ്പല്ലേ, അവരുടെ കുട്ടികള്‍ മൊബൈലില്‍ തീര്‍ക്കുന്ന കുറച്ചു ദിവസത്തെ പൈസ, ...പക്ഷെ ഈ പാവങ്ങള്‍ക്ക് ഇത് ആശ്വാസമാണ്,

  "എന്നാല്‍ പൂര്‍ണ സംതൃപ്തിയോടെ അത് ചെയ്യുന്നു എന്നതാണ് ഇസ്മാഈലിന്റെ പ്രത്യേകത. ആരോടും പരിഭവമില്ല, പരാതിയില്ല. എല്ലാവരെക്കുറിച്ചും. നല്ല അഭിപ്രായം മാത്രം".......ഞാന്‍ ആദ്യം പറഞ്ഞ പാകിസ്ഥാനിയും ഇങ്ങനെ ആയിരുന്നു, കുടുംബത്തോടുള്ള കടപ്പാടില്‍ അവരുടെ നല്ല ഭാവിക്കായി, എല്ലാത്തിലും നന്മ മാത്രമേ അവര്‍ കാണുകയുള്ളൂ. തുച്ചമായ അവധി നാളുകളാണ് ഈ 20 വര്‍ഷത്തില്‍ അയാള്‍ക്ക്‌ ലഭിച്ചിട്ടുള്ളൂ. ആ മരുഭൂമിയുടെ ചില സ്ഥലങ്ങളില്‍ അയാളെ പോലുള്ള മൂനാല് പേര്‍ ഉണ്ടുപോലും, അവര്‍ക്ക് മൊബൈല്‍ ഇല്ല,

  "ശരിക്കും ഒരു വിസ്മയമായിരുന്നു എനിക്കാ തോട്ടത്തിലെ കാഴ്ചകള്‍ . നിറയെ കായ്ച്ചു നില്‍ക്കുന്ന മാമ്പഴങ്ങള്‍ . മുരിങ്ങയും തക്കാളിയും ഭീമാകാരന്‍ വഴുതനങ്ങയും എന്ന് വേണ്ട എല്ലാ വിധ പച്ചക്കറികളും. വിശാലമായ കൂട്ടില്‍ തത്തകളും പ്രാവുകളും.. ഒരു ഭാഗത്ത് വലിയ ടര്‍ക്കി" ഒമാനിലെ സോഹരില്‍ ഇതുപോലൊരു തോട്ടം ഉണ്ടായിരുന്നു, അവിടെ ഒരിക്കല്‍ പോകാന്‍ കഴിഞ്ഞു, കൊട്ടരക്കരനായ ഒരാളായിരുന്നു അവിടുത്തെ തോട്ടകാരന്‍

  നല്ലവരായ അറബികള്‍ ഇല്ലെന്നല്ല , അവരെ കണ്ടെത്താനാണ്‌ വിഷമം, അറബി നാട്ടില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിലാണ് കേരളം മുന്നോട്ടു പോകുന്നത്, ശരിയായിരിക്കാം , അതിനു പിന്നില്‍ അല്മാര്‍പ്പനതിന്റെയും കഷ്ട്ട പാടിന്റെയും കഥകള്‍ ഉണ്ട്. അറബികള്‍ വെറുതെ തരുന്നതല്ല ഒന്നും, അവര്ക് ലഭിക്കുന്ന സന്തോഷത്തിന്റെ ലാഭത്തിന്റെ ഒരു വിഹിതം നമ്മുക്ക് കിട്ടുന്നൂ എന്നെ ഉള്ളൂ.

  രാഷ്ട്രീയക്കാരുടെ പിറകില്‍ കൂടാതെ ഇനി വരുന്ന തലമുറയ്ക്ക് റഫറന്സ് അകത്താക്ക വിധത്തില്‍ താങ്കളുടെ കഴിവ് ഉപയോഗിക്കണമെന്ന് വിനീത മായി അപേക്ഷിക്കുന്നു. ഒരു വീക്ഷണ കോണില്‍ നിനൂ നോക്കുമ്പോള്‍ ഇതിലെ കഥ പത്രങ്ങള്‍ എല്ലാം ഭാഗ്യം ചെയ്തവരാണ്, അവര്ക് നല്ല ഉടമസ്ഥരെ ആണ് കിട്ടിയിര്‍ക്കുന്നത്,

  അതിനാല്‍ തന്നെ "ആരോടും പരിഭവമില്ല, പരാതിയില്ല. എല്ലാവരെക്കുറിച്ചും. നല്ല അഭിപ്രായം മാത്രം".

  ReplyDelete
 95. "ആടുജീവിത"ത്തിന്‍റെ മറുവശം. ഇതാരും കാണാതെ പോകുന്നു എന്നത് കഴ്ടമാണ്. ബഷീര്‍ സാഹിബിനു ആയിരം അഭിവാദ്യങ്ങള്‍.

  ReplyDelete
 96. ഇത് വായിച്ചപ്പോഴാണ് ബഷീര്‍ ഒരു സംഭവമാണെന്ന് മനസ്സിലായത്..

  ReplyDelete
 97. അയല്പക്ക സംസ്ഥാനത്ത് നിന്നും വരുന്നവരോട് മാന്യമായി പെരുമാറാത്ത നമ്മളാണ് മറ്റു ദേശക്കാരുടെ കുറ്റങ്ങൾ ഭൂതകണ്ണാടിവെച്ചുനോക്കുന്നത്.
  നല്ല പോസ്റ്റ്.

  ReplyDelete
 98. പതിവ് പോസ്റ്റില്‍ നിന്നും ഇത്തവണ വള്ളിക്കുന്ന് മാറി, നല്ല നിലവാരവും വിജ്ഞാന പ്രദമായ പോസ്റ്റ്‌., അല്ലെങ്കിലും നഗരത്തിന്റെ മുഖം മോടികളില്‍ ഇസ്മയിലിനെ പോലുള്ള നിഷ്കളങ്കരായ പ്രവാസികളെ കാണാന്‍ പ്രയാസമാണ്, എന്നാല്‍ നഗരങ്ങളില്‍ നിന്ന് മാറി നാം കാണുന്ന ഈ നിഷ്കളങ്ക മുഖങ്ങള്‍ക്കു സ്നേഹിക്കാന്‍ മാത്രമേ അറിയൂ, എല്ലാവര്ക്കും അറബികളുടെയ് ക്രൂരത വിറ്റഴിക്കാനാണ് താല്പര്യം, ആട് ജീവിതവും ഖദ്ദമയും പോലെ ഒറ്റപ്പെട്ട സംഭവങ്ങള്‍ പര്‍വതീകരിചവരുടെ മനസ്സുകള്‍ക്ക് ഇത് കൂടെ കാണാന്‍ കഴിയണം, ഇത് ഒന്ന് വിശാലമാക്കിയാല്‍ വള്ളിക്കുന്നില്‍ നിന്നും നല ഒരു പുസ്തകം പ്രതീക്ഷിക്കാം , എല്ലാ ഭാവുകങ്ങളും

  ReplyDelete
 99. sooooooooooooooper post..
  അടിപൊളി .ഒത്തിരി ഇഷ്ടമായി ..ഇത് പോലെ സൌദിയിലെ ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ ഒക്കെ പോകണം എന്ന് എനിക്ക് ആഗ്രഹം ഉണ്ട്

  ReplyDelete
 100. muhammedalimorayurMarch 31, 2012 at 12:19 PM

  ethupole marubhoomiyil santhoshathode jolycheyyunnavar valarekuravanu athikamalukalkkum peedanathinte kathayanu parayanundavuka ismayilinte kafeelinepoolulla chilarenkilum undallo ennu namukku samathanikkam

  ReplyDelete
 101. <<<അറബികളെന്ന് കേള്‍ക്കുമ്പോള്‍ പലര്‍ക്കും മനസ്സിലേക്ക് വരുന്നത് ക്രൂരന്മാരും മൃഗതുല്യരുമായി പെരുമാറുന്ന ആളുകളുടെ ചിത്രമാണ്. അത്തരം ചിലര്‍ ഉണ്ടാവാം. എന്നാല്‍ നൂറിലൊരാള്‍ ചെയ്യുന്ന അനീതി ഒരു ജനതയുടെ മുഴുവന്‍ മുഖത്തു ചാര്‍ത്തിക്കൊടുത്തു സായൂജ്യം അടയുന്നവര്‍ ധാരാളമുണ്ട്. ബഹുഭൂരിപക്ഷം നല്‍കുന്ന സ്നേഹത്തിന്റെ ഊഷ്മളത പലപ്പോഴും അവര്‍ക്ക് കാണാന്‍ കഴിയുന്നില്ല. ലക്ഷക്കണക്കിന്‌ മലയാളി കുടുംബങ്ങള്‍ക്ക് അന്തസ്സാര്‍ന്ന ജീവിതം നല്‍കുന്ന നല്ലവരായ അറബികളെ ഒരു സാഹിത്യകാരനും വേണ്ട!!. കൂടുതല്‍ പതിപ്പുകള്‍ വിറ്റഴിച്ചു പോകണമെങ്കില്‍ അറബികളെ ക്രൂരന്മാരായി ചിത്രീകരിച്ചേ മതിയാവൂ.. എങ്കില്‍ മാത്രമേ അവാര്‍ഡുകളും സ്വീകരണങ്ങളും ലഭിക്കൂ!! കേരളത്തിന്റെ സാമ്പത്തിക ഘടനയുടെ വളര്‍ച്ചക്ക് അറബ് രാജ്യങ്ങളോളം സംഭാവന നല്‍കിയ മറ്റൊരു ഭൂപ്രദേശമില്ല. ലക്ഷക്കണക്കിന്‌ മലയാളികള്‍ ഉപജീവനം തേടിയെത്തുന്ന ഈ ഭൂമിയുടെ സംസ്കാരവും ജീവിതവും കെട്ടുകഥകളുടെ നിറം പിടിപ്പിക്കാതെ ചിത്രീകരിക്കുന്ന ഒരു സാഹിത്യം നമുക്കെന്നെങ്കിലും കാണാന്‍ കഴിയുമോ?
  <<<<


  വേറെ ഒന്നും പറയാനില്ല. വ്യത്യസ്തമായ ഈ അനുഭവക്കുറിപ്പിനു ആശംസകള്‍

  ReplyDelete
 102. <> Communication Error..!!!

  ReplyDelete
 103. {പോസ്റ്റ്‌ വായിച്ച ശേഷം ഇസ്മായീല്‍ ഇപ്പോള്‍ എന്നെ വിളിച്ചു. ശരിക്കും സിമന്റ് മുഴുവനായി ആടുകള്‍ തിന്നില്ല എന്നും എട്ടു ചാക്ക് സിമന്റിന്റെ കവറുകള്‍ മുഴുവന്‍ അകത്താക്കുകയാണ് ഉണ്ടായത് എന്നും ഒരു തിരുത്ത് കൊടുക്കാന്‍ പറഞ്ഞിട്ടുണ്ട്} Communication Error..!!

  ReplyDelete
 104. നല്ല അവതരണം,,,ശരിക്കും ആ മരുഭൂമിയിലൂടെ യാത്ര ചെയ്ത അനുഭവം,,,അറബികളില്‍ സിംഹ ഭാഗവും ദുഷ്ട്ടരാണെങ്കിലും നല്ലവരും ഉണ്ടെന്നു പറഞ്ഞു തന്നതിന് നന്ദി...അനുഭവം ഗുരു ...........

  ReplyDelete
 105. mohammed latheef-bahrain , juffairMarch 31, 2012 at 2:59 PM

  this is an excellent work with a extrema reality of the life...my hearty congrats and thanks, we are waiting this type of articles..once more thanks...

  ReplyDelete
 106. സൌടിയിലെങ്ങാനും വരാന്‍ അവസരം കിട്ടിയാല്‍ , ബഷീര്‍ക്ക നിങ്ങളെ കണ്ടു പരിജയപെട്റ്റ് രണ്ടു മുത്തം തരാതെ പോകില്ല

  ReplyDelete
 107. Superb, simply superb..

  ReplyDelete
 108. koode nadanna oru anubhavam...nannaayi paranju basheer sahib. "kaattarabi" kadhakalkku appurathe nallavaraaya arab manushyare thurannu kaanichathinum nandhi (Manglishinu kshamikkane...inn entho ent laptopil malayalam varunnilla....sorry)

  ReplyDelete
 109. വളരെ നല്ല പോസ്റ്റ്‌...മനസും കണ്ണും നിറച്ച ബഷീര്‍ ഭായ് ....

  ReplyDelete
 110. സലാലയില്‍ എന്റെ സ്പോന്‍സര്‍ ആയിരുന്ന അബുബക്കര്‍ ഒമര്‍ മഹ്ഫൂസ് എന്ന നല്ലവനായ അറബിയെ ഇന്നും ഞാന്‍ സ്നേഹപൂര്‍വ്വം ഓര്‍ക്കുന്നു.ആകെ ബുദ്ധിമുട്ടുണ്ടായിരുന്നത് ആഘോഷ ദിവസങ്ങളിലെ കൂട്ട ഭക്ഷണത്തിനു ഇടയില്‍ ,നല്ല ഒരു കഷണം ഇറച്ചി അദ്ദേഹത്തിനു കിട്ടിയാല്‍ സ്നേഹപൂര്‍വ്വം എനിക്ക് തരുന്നത് കഴിക്കാതെ ഒഴിവാക്കാനുള്ള ബുദ്ധി മുട്ട് മാത്രമായിരുന്നു..

  ReplyDelete
 111. Basheer, I cant tell you how much I enjoyed this post. really ssssssoooopperb. God bless you.

  ReplyDelete
 112. വളരെ നന്നായി ബഷീര്‍ക്കാ... ഈ ദുഫായില് ജീവിക്കുന്ന എനിക്കൊക്കെ സൌദിയിലെ വിദൂര ഗ്രാമങ്ങള്‍ എന്നും കേട്ടറീഞ്ഞ ഹരമാണ്. ഇതു ശരിക്കും അവിടെ വന്നു കാഴ്ചകള്‍ കണ്ടത്‌ പോലെയായി. വളരെ നന്ദി.

  മ്യാവൂ....: ഇടക്കിടെ സ്വയം പൊക്കുന്ന പരിപാടി വള്ളികുന്നന്‍മാര്‍ക്കൊക്കെ ഉള്ളതാണല്ലേ! അല്ല, എന്റെ ഇവിടുത്തെ ഒരു വള്ളികുന്നന്‍ കൂട്ടുകാരനുണ്ട്‌, അവനും ഇതേ പോലെയാണ്.

  ReplyDelete
 113. അസീസ്‌ .ചേളാരിMarch 31, 2012 at 9:06 PM

  ബഷീര്‍ സാഹിബ് യാത്ര വിവരണം വളരെ നന്നായിട്ടുണ്ട് അഭിനന്ദനങ്ങള്‍

  ReplyDelete
 114. താങ്കളുടെ ലേഖനങ്ങളില്‍ പലതും ഞാന്‍ വായിക്കാറുണ്‌ട്‌. രാഷ്ട്രീയ പോസ്റ്റുകള്‍ക്ക്‌ കമെന്‌റിടുന്നത്‌ ഒഴിവാക്കാറാണ്‌ പതിവ്‌. എന്നാല്‍ ഈ യാത്രാ വിവരണത്തിന്‌ കമെന്‌റിടാതെ പോയാല്‍ അത്‌ അനീതിയാകും. സന്തോഷ്‌ ജോര്‍ജ്ജ്‌ കുളങ്ങര പോലും തോറ്റുപോകുന്ന ഈ ശൈലിക്ക്‌ അഭിനന്ദനങ്ങള്‍. അറബി നാട്ടില്‍ വന്ന് അറബികളെ കുറ്റം പറഞ്ഞ്‌ ആളാകുന്ന ചിലരുണ്‌ട്‌, അവരൊക്കെ ഒന്ന് പുനര്‍വിചിന്തനം നടത്തട്ടെ ഈ എഴുത്ത്‌ കണ്‌ട്‌... ആശംസകള്‍ ഭായ്‌..

  ReplyDelete
 115. ബഷീര്‍ മാപ്പര്‍ഹിക്കുന്നില്ല ഇതും ഇതിലും നന്നായും ഈ മരുഭൂമിയും ഇവിടത്തെ ജന ജീവിതവും അതില്‍ നിന്നും അപ്പം കണ്ടെത്തി സമരസപ്പെട്ടു അതിന്റെ നന്മയും മരുഭൂ നിവാസികളുടെ സ്വഭാവ വൈഷിഷ്ട്യങ്ങളും ഭക്ഷണ രീതികളും ആദിത്യ മര്യാദകളും എല്ലാം നിങ്ങള്ക്ക് ഒപ്പിയെടുത്തു വായനക്കാരില്‍ എത്തിക്കാന്‍ കഴിയുമായിരുന്നിട്ടും മൌനം ധീക്ഷിച്ചത് കൊണ്ടാണ് മരുഭൂമിയും അവിടത്തെ ജീവനുകളെയും കുറിച്ച് നെഗറ്റീവ് ഇമേജ് സൃഷ്ടിക്കുന്ന ആട് ജീവിതങ്ങള്‍ ഉണ്ടായത് .. ഇനിയും തൂലിക സത്യത്തിന്റെ മഷിയില്‍ മുക്കി അനുഭവങ്ങള്‍ പകര്‍ത്തു ഞെട്ടട്ടെ സന്കല്പ ലോകത്തെ ആട് ജീവിതങ്ങള്‍ .. അഭിനന്ദനങ്ങള്‍ !!

  ReplyDelete
 116. അറേബ്യയിലെ മരുപ്പച്ചകള്‍ ഒരു ജനതയുടെ ചരിത്രത്താളും ജീവിതവുമാണ്. കാലാവസ്ഥ പോലെ ഭാവം പൊടുന്നനെ മാറുമെങ്കിലും മനസ്സിലും പെരുമാറ്റത്തിലും നന്മ സൂക്ഷിക്കുന്ന സമൂഹം. ആട് ജീവിതവും ഗദ്ധാമയും സന്നിവേശിപ്പിക്കുന്ന താളപ്പൊരുത്തങ്ങള്‍ക്കപ്പുറം സ്നേഹത്തിന്റെയും ആതിത്യ മര്യാദയുടെയും മധുരം ഈ പോസ്റ്റില്‍ നിറഞ്ഞു നില്‍ക്കുന്നു. നല്ല വായനാനുഭവം!

  ReplyDelete
 117. വളരെ നല്ലൊരു യാത്രാനുഭം നന്നായിരിക്കുന്നു.

  ReplyDelete
 118. "കുബ്ബൂസും ചിക്കനും മട്ടനുമെല്ലാം കിട്ടേണ്ട താമസം. നിമിഷ നേരം കൊണ്ട് കാലിയാക്കും."

  അവിടുത്തെ ആടുകളും നോണ്‍ വെജ് ആണോ?

  ഏതായാലും ഈ പോസ്റ്റ്‌ വളരെ നന്നായി, ഓഫീസില്‍ നിന്ന് തന്നെ വായിച്ചു തീര്‍ത്തു..

  ReplyDelete
 119. Courtesy is good. But do you apply the same courtesy to our mother Nation. Most of them a big NO. The Gulf Malayali lives in the fallacy that the India is running on their Money and which the utmost stupidity. You should be courteous to hundreds of domestic labourers, government servants, Jawans, farmers and Business people who brought India into a sustained development. The money remitted from Gulf is used for unhealthy business and practices in Kerala. The people who are so proud about the labours in especially Saudi Arabia should compare the living standards and treatment between and native and the foreigner in Saudi. I am from Malappuram district and I know one of my friend who went there with Umra visa and worked over there Illegaly for some time and return back. He started Vegetable faming in our area and he is so happy the money is making out of that. The Gulf malayalee thinks working in home country is inferior and do not have shame to appreciate their masters.(Master slave)

  ReplyDelete
 120. നല്ല വിവരണം. അവിടെ പോയി വന്ന അനുഭവം.

  ReplyDelete
 121. ഇസ്മാഈലിനെയും ആടുകളെയും തോട്ടവും എല്ലാം നേരില്‍ കണ്ടപോലെ ,വിവരണം ഭംഗിയായിരിക്കുന്നു.സാധാരണ കാണുന്നതില്‍ നിന്ന് വ്യത്യസ്തമായി ഇടയ്ക്കിടയ്ക്ക് ഇങ്ങിനെ ഓരോ യാത്രയൊക്കെ നടത്തി ,ഫോട്ടോയുടെ പശ്ചാത്തലത്തോടെ വിവരിച്ചാല്‍ വായനക്കാര്‍ക്ക് അത് മരുഭോമിയില്‍ കിട്ടുന്ന മഴപോലെയാണ്

  ReplyDelete
 122. അസൂയാവഹമായ അനുഭവം ഹൃദ്യമായ വിവരണം കൂടി ആയപ്പോള്‍ അതിമനോഹരമായ വായനാനുഭവം നല്‍കി.
  +
  ബഷീര്‍ക്ക ബെന്യാമിനെ വാരി എന്ന് ചിലര്‍ക്ക് തോന്നുന്നത് എങ്ങനെയെന്ന്‍ മനസ്സിലാവുന്നില്ല. നല്ലവരും മോശക്കാരും എല്ലാ നാട്ടിലും കാണും, ബെന്യാമിന്റെ ആട് ജീവിതത്തിലും അറബികളുടെ രണ്ടു എക്സ്ട്രീം കേയ്സുകളും വിവരിക്കുന്നുണ്ടല്ലോ. ഈച്ചകളെ പോലെ അതിലെ പഴുപ്പ് മാത്രം നമ്മള്‍ നുണഞ്ഞു എന്നല്ലേയുള്ളൂ .

  ReplyDelete
 123. Ningaloru ballatha sambavam thanne

  ReplyDelete
 124. Binyamin ezuthiyath adhehathinte suhritinte suhritinte kadhayalle ......... athil "Fabrication" undayekkam. pakshe ithu ningal neritt kandu manassilakiya sathyam ......

  ........ Ithu polulla "experiences" jananglal vayikkappedanam..........

  ningaleppolullavark athu sadhikkum

  Keep continue..........

  ReplyDelete
 125. ഇത്രയും നല്ലൊരു യാത്രാ വിവരണ മെഴുതിയ ബ്ലോഗറെ പരിചയപ്പെടാന്‍ വൈകിപ്പോയതില്‍

  ഇപ്പോള്‍ പ്രയാസം തോന്നുന്നു, നല്ല വിവരണം.അഭിനന്ദനങ്ങള്‍.ഹകീം അബ്ദുള്ള ബാപ്പു.

  [ബാപ്പു,പെരിങ്ങോട്ടു പുലം]

  ReplyDelete
 126. This comment has been removed by the author.

  ReplyDelete
 127. മൂര്‍ത്തിയുടെ 'ആടുജീവിത'ത്തിന്‌ അറുതിയാകുന്നു

  http://mangalam.com/index.php?page=detail&nid=568158&lang=malayalam

  ജിദ്ദ: രണ്ടു പതിറ്റാണ്ടോളം മരുഭൂമിയില്‍ സ്‌പോണ്‍സര്‍ ബന്ദിയാക്കിയ ഇന്ത്യക്കാരനെ സഹായിക്കാന്‍ ഹായില്‍ ഗവര്‍ണറേറ്റ്‌ നടപടികള്‍ ആരംഭിച്ചു. തമിഴ്‌നാട്‌ സ്വദേശി ചെറിയസാമി മൂര്‍ത്തിക്കാണു 18 വര്‍ഷത്തെ അടിമജീവിതത്തിനുശേഷം സ്വദേശത്തേക്കു മടങ്ങാനുള്ള വഴിതെളിഞ്ഞത്‌.

  കടല്‍ കടന്ന്‌ എത്തിപ്പെട്ടതു ഹായില്‍നിന്ന്‌ 230 കിലോമീറ്റര്‍ അകലെ ഖഅര്‍ അല്‍ദീബ്‌ മരുഭൂ ഗ്രാമത്തിനടുത്ത്‌ ആടുകളെ മേയ്‌ക്കുന്ന ജോലിക്കായിട്ടാണ്‌. ആട്ടിന്‍കൂട്ടത്തിനൊപ്പം താമസം ആരംഭിച്ച മൂര്‍ത്തി 1994-ല്‍ ആണു ഹായിലില്‍ എത്തിയത്‌. 18 വര്‍ഷം ശമ്പളമായി മൂര്‍ത്തി ലഭിച്ചത്‌ 800 റിയാല്‍ മാത്രമാണ്‌. ഭക്ഷണവും സ്‌പോണ്‍സര്‍ നല്‍കിയിരുന്നില്ല. പാസ്‌പോര്‍ട്ടും ഇഖാമയും പിടിച്ചുവെച്ച സ്‌പോണ്‍സര്‍ കുടുംബാംഗങ്ങളുമായി ബന്ധപ്പെടുന്നതിനോ കത്തിടപാടുകള്‍ നടത്തുന്നതിനോ അനുവദിച്ചില്ല.

  മരുഭൂമിയില്‍ വഴിതെറ്റി വന്ന സൗദി പൗരനാണു ചെറിയസാമി മൂര്‍ത്തിയെ കാണുന്നത്‌. ഇദ്ദേഹം നല്‍കിയ പരാതിയുടെ അടിസ്‌ഥാനത്തില്‍ പോലീസ്‌ കഴിഞ്ഞദിവസം മരുഭൂമിയില്‍നിന്നു മൂര്‍ത്തിയെ രക്ഷിക്കുകയായിരുന്നു.

  മൂര്‍ത്തിയുടെ സ്‌പോണ്‍സര്‍ ആദ്യം മുങ്ങിയെങ്കിലും പിന്നീടു സുരക്ഷാവകുപ്പ്‌ ഉദ്യോഗസ്‌ഥര്‍ അന്വേഷണം ശക്‌തമാക്കിയതോടെ ഹായില്‍ ിന്ന്‌ 160 കിലോമീറ്റര്‍ ദരെ അമായിര്‍ ബിന്‍ സന്‍അ പോലീസ്‌ സ്‌റ്റേഷനില്‍ കീഴടങ്ങി.

  വിവാഹം കഴിഞ്ഞ്‌ അഞ്ചുമാസം കഴിഞ്ഞാണു സൗദിയിലേക്ക്‌ എത്തുന്നത്‌. ഇപ്പോള്‍ കുടുംബത്തേക്കുറിച്ചു യാതൊരു വിവരവും ഇല്ല. പലതവണ ഒളിച്ചോടാന്‍ ശ്രമിച്ചെങ്കിലും കണ്ണെത്താദൂരം മരുഭൂമിയിലൂടെ യാത്ര ചെയ്യുമ്പോള്‍ വെള്ളം പോലും ലഭിക്കാതെ പിടഞ്ഞുവീണു മരിക്കേണ്ടിവരുമെന്നു ഭയന്ന്‌ അവസാനം പിന്‍വാങ്ങുകയായിരുന്നു.

  18 വര്‍ഷത്തിനിടെ വെള്ളവും കുപ്പൂസും ആട്ടിന്‍പാലും ഒഴികെ മറ്റൊരു ഭക്ഷണവും കഴിച്ചിട്ടില്ല. ഭയവും വിശപ്പും എന്നും അലട്ടിയിരുന്നു. ഉറക്കവും നന്നേ കുറവായിരുന്നു. മരുഭൂമിയിലെ അതികഠിനമായ ചൂടും തണുപ്പും രോഗിയാക്കി. അസുഖം ബാധിച്ചപ്പോള്‍ ചികിത്സയോ മരുന്നോ നല്‍കാന്‍ സ്‌പോണ്‍സര്‍ തയാറായില്ല.

  സൗദിയില്‍ എത്തി രണ്ടുവര്‍ഷം കഴിഞ്ഞു നാട്ടില്‍ പോകാന്‍ ആവശ്യപ്പെട്ടെങ്കിലും സമ്മതിച്ചില്ല. 18 വര്‍ഷമായി സ്‌പോണ്‍സറെയല്ലാതെ കാണാന്‍പോലും പെരിയസാമിക്കു ഭാഗ്യം ലഭിച്ചില്ല. എന്നാല്‍, മൂര്‍ത്തിയെ ഇന്ത്യയിലേക്കു പോകാന്‍ അനുവദിക്കാതെ ബന്ദിയാക്കിയതായി സ്‌പോണ്‍സര്‍ പോലീസിനോടു സമ്മതിച്ചു. 70-കാരനായ ഇയാളെ ചോദ്യം ചെയ്‌തുവരുന്നതായി പോലീസ്‌ അറിയിച്ചു.

  ഒളിച്ചോടാനുള്ള സാധ്യത കണക്കിലെടുത്തും നിയമനടപടികളില്‍നിന്നു തനിക്കു രക്ഷപ്പെടുന്നതിനുമായി മൂര്‍ത്തി ഒളിച്ചോടിയതായി സ്‌പോണ്‍സര്‍ നേരത്തെ ജവാസാത്തിന്‌ (പാസ്‌പോര്‍ട്ട്‌ വിഭാഗം) പരാതി നല്‍കിയിരുന്നു. വ്യാജ പരാതി നല്‍കിയതിനും സ്‌പോണ്‍സര്‍ക്കെതിരേ കേസ്‌ എടുത്തിട്ടുണ്ട്‌.

  കഴിഞ്ഞദിവസം ജിദ്ദയില്‍ എത്തിച്ച പെരിയസാമിയെ കോണ്‍സുലര്‍ വെല്‍ഫെയര്‍ വിഭാഗം തലവന്‍ എസ്‌.ഡി. മൂര്‍ത്തി താല്‍ക്കാലിക യാത്രാരേഖ നല്‍കി.

  ഇതുവരെയുള്ള ശമ്പളവും നഷ്‌ടപരിഹാരവും നല്‍കാനും അദ്ദേഹത്തെ നാട്ടിലേക്ക്‌ അയയ്‌ക്കുന്നതിനുള്ള നടപടിയും ആരംഭിച്ചു. ഇപ്പോള്‍ ലേബര്‍ ഓഫീസിലുള്ള കേസ്‌ ഉടന്‍ തീര്‍ക്കാനുള്ള ശ്രമത്തിലാണ്‌. സൗദി അറേബ്യയിലേക്കു തിരികെ വരാന്‍ താല്‍പര്യമില്ലെന്ന്‌ അറിയിക്കുന്നപക്ഷം എക്‌സിറ്റ്‌ വിസ നല്‍കുമെന്നു ജവാസാത്ത്‌ അധികൃതര്‍ പറഞ്ഞു.

  ഇന്ത്യയില്‍നിന്നു സൗദിയിലേക്ക്‌ ആരും ആട്ടിടയ വിസയിലേക്കു വരരുതെന്നും ഇവിടുത്തെ കാലാവസ്‌ഥയെ അതിജീവിച്ച്‌ ഇങ്ങനെയുള്ള ജോലിയുമായി മുന്നോട്ടു പോകാനാകില്ലെന്നും പെരിയസാമി മൂര്‍ത്തി പറഞ്ഞു.

  കഥാകാരന്‍ ബെന്യാമിന്റെ ആടുജീവിതത്തിലെ നായക കഥാപാത്രമായ ആലപ്പുഴ സ്വദേശി നജീബിന്റെ അനുഭവത്തിനു സമാനമായ കഷ്‌ടതകളാണ്‌ പെരിയസാമി മൂര്‍ത്തി നേരിട്ടത്‌.

  -ചെറിയാന്‍ കിടങ്ങന്നൂര്‍

  ReplyDelete
 128. വളരെ നന്നായിട്ടുണ്ട് അഭിനന്ദനങ്ങള്‍;ആശംസകള്

  ReplyDelete
 129. ഈ ബ്ലോഗിലെ പോസ്റ്റുകള്‍ വായിക്കാറുണ്ടങ്കിലും താത്പര്യമില്ലാത്ത വിഷയങ്ങളായത് കൊണ്ട് കമന്റാറില്ല....

  ഇത് വായിച്ചപ്പോ ബെന്യാമിന്റെ ആടു ജീവിതം വായിച്ചത് ഓര്‍മ വന്നു...അറബികളുടെ സ്വഭാവത്തിന്റെ രണ്ട് വശങ്ങള്‍...

  ഹൃദ്യമായി അവതരിപ്പിച്ചു...

  ReplyDelete
  Replies
  1. This comment has been removed by the author.

   Delete
 130. നിങ്ങള്‍ അറബികളെ ഇങ്ങനെ മോശമാക്കി കൊന്നോ? വല്ല പള്ളിയും മറ്റും പണിയണമെങ്കില്‍ നിങ്ങള്‍ക്ക് അവരുടെ പണം തന്നം വേണം? പിന്നെ ബ്ലോക്ക് എഴുതുണ്ടായതെന്ന് കൊണ്ട് വായിക്കാന്‍ പറ്റി. അല്ലെങ്കില്‍ ആര് പണം കൊണ്ടുത് ഇതു വാങ്ങുന്നു അല്ലേ ബഷീര്‍ക്കാ........ നല്ല യാത്രാ അനുഭവമാണ്. പ്രവാസജീവിതം നിറുത്തി വല്ല കൂലി എഴുത്തിനും പോയികൂടെ.

  ReplyDelete
 131. ഈ പോസ്റ്റ്‌ നേരത്തെ വായിച്ചതാണ് എന്നലും ഇപ്പഴാ ഒരു പ്രൊഫൈല്‍ ഒക്കെ ആയത് അതുകൊണ്ട് ആദ്യ കമന്റ്‌ ചേര്‍കുന്നു...പിന്നെ ആട് ജീവിതം കന്തറ പാലം എന്നൊക്കെ വായികുമ്പോള്‍ തന്നെ പേടി ആകുന്നു .എന്‍റെ ഇക്കാമ ഒന്നു വന്നോട്ടെ....

  ReplyDelete
 132. vayikumbol basheerkante koode nanum ullath pole....nice...

  ReplyDelete
 133. വായിക്കാൻ വൈകി., ആടുകളെയും,പശുക്കളെയും, കൃഷിയുമൊക്കെ ഇഷ്ടമുള്ള ഒരു പ്രവാസിയാണു ഞാനും.., ആ ഇഷ്ടം കൊണ്ട് തന്നെ ഞങ്ങൾ കുറച്ച് പേർ ചേർന്ന് വയനാട്ടിൽ ഒരു ഡയറി ഫാം തുടങ്ങി വെച്ചിരിക്കുന്നു. യാത്രാ വിവരണത്തിനു നന്ദി.

  ReplyDelete
 134. ചുട്ട മീന്‍ വല്ലാതെ കൊതിപ്പിച്ചു ....................യാത്രക്ക് കൂടെവന്നപോലെയുള്ള അനുഭവം നല്‍കിയ വിവരണം :)

  ReplyDelete
 135. വള്ളികുന്ന്‍ ബ്ലോഗുകള്‍ എല്ലാം വായിക്കാറുണ്ട്. എല്ലാറ്റിനും കമന്റാറില്ല (കാരണം ആവശ്യത്തിലേറെ അഭിപ്രായങ്ങള്‍ കിട്ടി ബോക്സ്‌ പൂട്ടുന്ന ആളെന്ന നിലക്ക് എന്തിനാ ഈ ഞാനും എന്ന് കരുതും!!!)ഇതൊരു വ്യത്യസ്ഥമായ രചനതന്നെ. ആട് ജീവിതവും ഒട്ടക ജീവിതവും പോലെ മറ്റൊന്ന് ആകുമെന്ന് കരുതി. ആട് ജീവിതത്തിന്‍റെ ഒരു മറുവശം ദര്‍ശിക്കാന്‍ വായനക്കാര്‍ക്ക്‌ കഴിഞ്ഞു. ആശംസകള്‍, ഇനിയും ഉണ്ടാകട്ടെ ....

  ReplyDelete

 136. ആട് ജീവിതം റീലോഡഡ് വായിച്ചു - ഇഷ്ടപ്പെട്ടു . നന്മക്കും തിന്മക്കും ജാതി-മത-വര്‍ണ്ണ-വര്‍ഗ-സമൂഹ ഭേദമില്ല എന്നുള്ളത് അല്ലെ ആത്യന്തിക സത്യം ?

  ReplyDelete
 137. keep it up... good write up. gives refreshment to a heated mind and soul.

  ReplyDelete
 138. നല്ല അവതരണം, സിനിമ കണ്ട പോലെ...........തോട്ടം കാണാൻ പൂതിയാകുന്നു ...!!!!

  ReplyDelete
 139. "ബഷീർ ജീവിതം" വായിച്ചു , ഓൾഡ്‌ ഈസ്‌ ഗോൾഡ്‌ വളരെ നന്നായിട്ടുണ്ട് അഭിനന്ദനങ്ങള്‍

  ReplyDelete
 140. തൊള്ളായിരത്തി എണ്‍പത്തി ഒന്‍പതില്‍ എന്‍റെ പതിനാറാമത്തെ വയസ്സില്‍ റാസല്‍ഖൈമയില്‍ വന്നിട്ട് ജ്യേഷ്ഠന്‍റെ കൂടെ കഫീലിനെ കാണാന്‍ പോയപ്പോള്‍ എന്‍റെ കോളം കണ്ടുകൊണ്ട് നല്ലവനായ ആ അറബി കുറച്ച് പണം ഏട്ടന് കൊടുത്തിട്ട് പറഞ്ഞു അവനു കുറച്ച് നിടോ പാല്‍ വാങ്ങി കൊടുക്കാന്‍ പറഞ്ഞത് ഓര്‍മ്മ വരുന്നു .....

  ReplyDelete
 141. ഏതെങ്കിലും ഒരു പുസ്തകം വായിച്ചു അതിലെ കഥാപാത്രങ്ങളെ കണ്ടു അത്തരക്കാരാണ് എല്ലാ അറബികളും അല്ലെങ്കില്‍ ആ രാജ്യത്തെ എല്ലാ പൗരന്മാരും എന്നൊക്കെ കരുതുന്നത് ഏറ്റവും വലിയ മണ്ടത്തരമാണ്. ആദ്യമായി നമ്മള്‍ മനസ്സില്‍ ആവര്‍ത്തിച്ചു പറഞ്ഞു മനസിലാക്കണ്ട ഒരു കാര്യo ഇതാണ് എല്ലാ മനുഷ്യരിലും നല്ലവരും അല്ലാത്തവരും ഉണ്ട്.

  ചില ബുക്ക്‌ വായിച്ചതിന്റെ തെറ്റിധാരണ മാറാന്‍ ഇതു വായിക്കേണ്ടി വന്നു എന്നു തോന്നിയ സുഹൃത്തുക്കള്‍ക്ക് വേണ്ടി പറയുന്നതാ ഇതു.

  ReplyDelete
 142. ഏതെങ്കിലും ഒരു പുസ്തകം വായിച്ചു അതിലെ കഥാപാത്രങ്ങളെ കണ്ടു അത്തരക്കാരാണ് എല്ലാ അറബികളും അല്ലെങ്കില്‍ ആ രാജ്യത്തെ എല്ലാ പൗരന്മാരും എന്നൊക്കെ കരുതുന്നത് ഏറ്റവും വലിയ മണ്ടത്തരമാണ്. ആദ്യമായി നമ്മള്‍ മനസ്സില്‍ ആവര്‍ത്തിച്ചു പറഞ്ഞു മനസിലാക്കണ്ട ഒരു കാര്യo ഇതാണ് എല്ലാ മനുഷ്യരിലും നല്ലവരും അല്ലാത്തവരും ഉണ്ട്.

  ചില ബുക്ക്‌ വായിച്ചതിന്റെ തെറ്റിധാരണ മാറാന്‍ ഇതു വായിക്കേണ്ടി വന്നു എന്നു തോന്നിയ സുഹൃത്തുക്കള്‍ക്ക് വേണ്ടി പറയുന്നതാ ഇതു.

  ReplyDelete
 143. VERY GOOD BLOG
  MANOHARANUNNI
  TUTICORIN
  TAMILNADU

  ReplyDelete
 144. ഹലോ ബഷീര്ക്കാ നിങ്ങളുടെ ബ്ലോഗുകൾ ഞാൻ ഈ അടുത്താണ് കണ്ടത്, അഭിപ്രായം പറയണം എന്ന് അപ്പോൾ മുതൽ ആലോചിക്കുകയാണ്, ഒരു സാധാരണ മലയാളി മനസ്സില് ചിന്തിക്കുന്നത് നിങ്ങൾ എഴുതുന്നു, അതും വളരെ രസകരമായി. അഭിനന്ദനങൾ

  ReplyDelete
 145. ഞാനും കുറെ നാൾ ആടിനെ നോക്കലായിരുന്നു ജോലി ബഷീര്ക്ക http://ashrafnedumbala.blogspot.com/2011/12/blog-post_25.html

  ReplyDelete
 146. ഞാൻ ഇപ്പോൾ വർക്ക്‌ ചെയ്യുന്ന റിയാദ് എന്ന നാഗരികതയുടെ വർണ്ണ ശബളങ്ങൾ കൊണ്ട് അലങ്ക്രതമായ സുഗ സൌകര്യങ്ങൾ കൊണ്ട് നിറഞ്ഞു നില്ക്കുന്ന പട്ടണ ജീവിതത്തെക്കാൾ ഞാൻ ഏറ ഇഷ്ടപെടുന്നത് 2 വർഷം ജീവിച്ച Al Shuqaiq എന്ന ചെറിയ ഗ്രാമമാണ്‌ . ഖുന്‍ഫുദയിൽ നിന്നും 350 km ജീസാന്‍ ഹൈവേയില്‍ സഞ്ചരിച്ചാൽ Al Shuqaiq എന്ന ചെറിയ ഗ്രാമത്തിൽ എത്താം ....

  ReplyDelete