കാത്ത ഓര്‍മയായി. മലയാള സാഹിത്യത്തിലെ കുലപതി ജീവിച്ച തകഴിയിലെ വീട്ടില്‍ പോയി കാത്ത ചേച്ചിയെ കണ്ടതും അല്പ നേരം സംസാരിച്ചിരുന്നതും എനിക്ക് മറക്കാനാവാത്ത ഒരോര്‍മയാണ്. തകഴി ശിവശങ്കരപിള്ളയെന്ന മഹാ സാഹിത്യകാരനോടൊപ്പം അദ്ദേഹത്തിന്റെ ശ്വാസവും നിശ്വാസവുമായി നീണ്ട അറുപത്തിയഞ്ചു വര്‍ഷങ്ങള്‍ കാത്ത കൂടെയുണ്ടായിരുന്നു. എഴുത്തുകാരിയല്ലെങ്കിലും ഒരു എഴുത്തുകാരിയേക്കാള്‍ പ്രശസ്തയായിരുന്നു അവര്‍ . 'തകഴിയെ കാത്ത വിളക്കണഞ്ഞു' എന്നാണ് ഇന്നത്തെ മനോരമ ഈ മരണ വാര്‍ത്തക്ക് നല്കിയ അര്‍ത്ഥഗര്‍ഭമായ തലക്കെട്ട്. മലയാള സാഹിത്യ ലോകത്ത് ഇത്രയേറെ തേജസ് പരത്തിയ മറ്റൊരു ഭാര്യയില്ല.
അഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരവധിക്കാലത്താണ് അവിചാരിതമായി കാത്ത ചേച്ചിയുടെ വീട്ടിലെത്തിയത്. കുടുംബത്തോടൊപ്പം ആലപ്പുഴയില്‍ ഹൗസ്ബോട്ടില്‍ ഒരു ദിവസം കഴിയാന്‍ പോയതായിരുന്നു. ഉമ്മയും എന്റെ സഹോദരന്മാരും അവരുടെ കുടുംബവും കുട്ടികളുമെല്ലാമടക്കം പത്തിരുപതു പേരുണ്ട്. നാല് ബെഡ് റൂം ഉള്ള വിശാലമായ ബോട്ടില്‍ ഒരു പകലും രാത്രിയും. പകല്‍ മുഴുവന്‍ കറങ്ങിയ ശേഷം വൈകിട്ട് പുന്നമടക്കായലിന്റെ ദൃശ്യഭംഗിയുള്ള ഒരു മനോഹര തീരത്ത് ബോട്ട് നിര്‍ത്തി. കായലില്‍ കുളിച്ചു. കൊച്ചു തോണിക്കാരില്‍ നിന്ന് വിലപേശി കരിമീന്‍ വാങ്ങി. രാത്രി ഞാന്‍ ഒരു മീന്‍ കറിയുണ്ടാക്കി. ആ കറിക്ക് ഭയങ്കര ടേസ്റ്റ് ആയിരുന്നു എന്നാണ് ഭാര്യ പറഞ്ഞത്. (സത്യമായിട്ടും അവള് അങ്ങിനെ പറഞ്ഞു!). ബോട്ട് ജീവനക്കാര്‍ ഉണ്ടാക്കിയ കറി ആര്‍ക്കും വേണ്ട!. സംഗതി എല്ലാം കൊണ്ടും അടിപൊളി. കായലോരത്തെ തെങ്ങില്‍ കെട്ടിയിട്ട ബോട്ടിന്റെ കൊച്ചു താളലയങ്ങളില്‍ ഒരു അന്തിയുറക്കം.
പിറ്റേന്ന് കാലത്ത് കുട്ടികളൊന്നും ബോട്ടില്‍ നിന്ന് ഇറങ്ങാന്‍ കൂട്ടാക്കുന്നില്ല. ബോട്ടിന്റെ മുകള്‍ തട്ടിലെ വിശാലമായ ഹാളില്‍ അവര്‍ പാട്ടും ഒപ്പനയുമൊക്കെക്കെയായി അടിച്ചു പൊളിക്കുകയാണ്. ഒരു ദിവസത്തേക്ക് മാത്രമേ ഞങ്ങള്‍ ബുക്ക് ചെയ്തിട്ടുള്ളൂ.. സീസണായതിനാല്‍ ബോട്ടുകള്‍ക്ക് നല്ല തിരക്കാണ്. കുറച്ചു കൂടി സമയം നീട്ടിത്തരാന്‍ പറ്റുമോ എന്ന് ബോട്ടിലെ ജീവനക്കാരനോട് ചോദിച്ചു. യാതൊരു രക്ഷയുമില്ല. അവര്‍ക്ക് മറ്റൊരു ബുക്കിംഗ് ഉണ്ട്. 'ബിഷപ്പുമാരുടെ ഒരു മീറ്റിങ്ങിനു വേണ്ടി ബുക്ക് ചെയ്തതാണ്. ഭക്ഷണം ഉണ്ടാക്കണം. മുകളില്‍ നൂറിലധികം കസേരകള്‍ നിരത്തണം. ഞങ്ങള്‍ക്ക് ഒരു പാട് പണിയുണ്ട്. നിങ്ങള്‍ ഇറങ്ങിയാലേ അതൊക്കെ ചെയ്യാന്‍ പറ്റൂ' അയാള്‍ നിസ്സഹായനായി പറഞ്ഞു. 'നിങ്ങള്‍ പണി തുടങ്ങിക്കൊള്ളൂ. അവര്‍ വരുമ്പോള്‍ ഞങ്ങള്‍ ഇറങ്ങാം' എന്ന് ഞാനും. 'ഇല്ല ചേട്ടാ, തകഴിയില്‍ നിന്നാണ് അവര്‍ കയറുക. ഞങ്ങള്‍ അങ്ങോട്ടാണ് പോകുന്നത്'. തകഴി എന്ന് കേട്ടതും എന്നിലെ സാഹിത്യകാരന് ഉണര്‍ന്നു. മനസ്സില്‍ ഒന്ന് രണ്ടു ലഡ്ഡു പൊട്ടി. 'എങ്കില്‍ തകഴിയിലേക്ക് വിട്ടോളൂ.. ഞങ്ങള്‍ അവിടെ ഇറങ്ങാം'. അവര്‍ക്ക് സമ്മതം. കാത്തചേച്ചിയെ കണ്ടിട്ട് തന്നെ കാര്യം. ഞാന്‍ മനസ്സില്‍ ഉറപ്പിച്ചു.
തകഴിയില്‍ വള്ളമിറങ്ങി ഞങ്ങള്‍ നേരെ പോയത് കാത്തചേച്ചിയെ കാണാന്‍ 'ശങ്കരമംഗല'ത്തേക്കാണ്. മക്കളൊക്കെ പല വഴിക്ക് നീങ്ങിയെങ്കിലും ആറര പതിറ്റാണ്ട് ഒന്നിച്ചു കഴിഞ്ഞ പ്രിയതമന്റെ ഓര്‍മ്മകള്‍ വിട്ടു അവര്‍ എവിടെയും പോയില്ല. 'കാത്താ' എന്ന വിളി ഇന്നും അലയടിക്കുന്ന ആ വീട് വിട്ടു പോകാന്‍ അവരുടെ മനസ്സ് അനുവദിച്ചിരുന്നില്ല. കേരള സര്‍ക്കാര്‍ തകഴിയുടെ വീട് മ്യൂസിയമാക്കാന്‍ തയ്യാറായപ്പോള്‍ ഒരു രൂപ വാടകക് ആ വീട്ടില്‍ കഴിയാനുള്ള അനുമതിയാണ് കാത്ത ആവശ്യപ്പെട്ടത്. കുട്ടികളും ബഹളങ്ങളുമായി ഞങ്ങള്‍ അവിടെ എത്തുമ്പോള്‍ കാത്ത മുറ്റത്ത് തന്നെയുണ്ട്. എല്ലാവരെയും സ്വീകരിച്ചിരുത്തി. വീടും പരിസരവും ഞങ്ങളോടൊപ്പം നടന്നു കാണിച്ചു തന്നു. കുട്ടികള്‍ക്ക് മിഠായി എടുത്തു കൊടുത്തു. തകഴി ഉപയോഗിച്ചിരുന്ന കസേരയും എഴുത്തുപകരങ്ങളും പഴയ ഫോട്ടോകളുമെല്ലാം കണ്ടു. തകഴിയെക്കുറിച്ചും എഴുത്തിന്റെ രീതികളെക്കുറിച്ചുമെല്ലാം ഞാന്‍ ചോദിച്ചു. വളരെ പതിഞ്ഞ സ്വരത്തില്‍ മുഖത്തെ പുഞ്ചിരി മായാതെ ഒറ്റ വാചകങ്ങളിലുള്ള മറുപടി. തകഴി ആരെന്നോ അദ്ദേഹത്തിന്റെ സാഹിത്യമെന്തെന്നോ അറിയാത്ത എന്റെ ഉമ്മയും കാത്തയും കൊച്ചു വര്‍ത്തമാനങ്ങള്‍ പറഞ്ഞു. വീട്ടു വിശേഷങ്ങള്‍ പങ്കു വെച്ചു. സഹായത്തിന് ആരാണ് ഉള്ളത്, ഭക്ഷണമൊക്കെ ശരിക്ക് കിട്ടുന്നുണ്ടോ എന്നൊക്കെയാണ് ഉമ്മക്ക് അറിയേണ്ടിയിരുന്നത്. നിഷ്കളങ്കയായ ആ കുട്ടനാടന്‍ മുത്തശ്ശി ഞങ്ങളുടെ കൂടെ നിന്ന് ഫോട്ടോക്ക് പോസ് ചെയ്യുകയും ചെയ്തു. (ആ ഫോട്ടോകള്‍ ഞാന്‍ ഇന്ന് കുറെ തിരഞ്ഞു. കാണുന്നില്ല. കിട്ടിയാല്‍ ഇവിടെ അപ്ഡേറ്റ് ചെയ്യാം).
കാത്ത മരിച്ചുവെന്നു കേട്ടപ്പോള്‍ അന്ന് കണ്ട ആ പുഞ്ചിരിക്കുന്ന മുഖമാണ് എന്റെ ഓര്‍മയില്‍ വന്നത്. തന്റെ പതിനാറാം വയസ്സില്‍ മലയാളത്തിന്റെ മഹാസാഹിത്യകാരന്റെ കൈ പിടിച്ച് ഒരുമിച്ചു വള്ളം തുഴഞ്ഞ് തകഴിയില്‍ എത്തിയതാണ് ഈ കുട്ടനാട്ടുകാരി. എഴുപത്തിയഞ്ച് സംവത്സരങ്ങളുടെ 'തകഴി'ക്കൂട്ടിന് ശേഷം തൊണ്ണൂറ്റിയൊന്നാം വയസ്സില്‍ അവര്‍ സാഹിത്യ പ്രേമികളുടെ ഓര്‍മപ്പുസ്തകത്തിലേക്ക് ചേക്കേറുകയാണ്. അവര്‍ വെച്ചുവിളമ്പിക്കൊടുത്ത ഭക്ഷണവും പകര്‍ന്നു നല്കിയ സ്നേഹവും തകഴിയിലെ എഴുത്തുകാരന് നല്കിയിരിക്കാനിടയുള്ള സര്‍ഗാത്മകതയുടെ ഊര്‍ജം വാക്കുകള്‍ക്ക് അപ്പുറത്താണ്. മലയാള സാഹിത്യത്തിനു കാത്ത ചേച്ചിയുടെ സംഭാവനയും അത് തന്നെയാണ്. ആദരാഞ്ജലികള്‍ ..

കാത്ത ചേച്ചിയെ പലവട്ടം കണ്ട ഞാന്‍ തന്നെ ആദ്യം എന്ന് തോന്നുന്നു. എന്റെ വീട്ടില്‍ നിന്നും വെറും എട്ടു കിലോമീറ്റര്‍ മാത്രം അകലെ. എന്റെയും ആദരാഞ്ജലികള്‍.
ReplyDelete@ Shanavas
ReplyDeleteനിങ്ങള്‍ അവിടെ അടുത്താണല്ലേ. ബോട്ടും ആലപ്പുഴയും എന്റെ ഒരു വീക്നെസ് ആണ്. ഈ വര്‍ഷവും ഒരു ദിവസം ബോട്ടില്‍ കൂടാന്‍ അവിടെ വന്നിരുന്നു. ഇനി അടുത്ത തവണ വരുമ്പോള്‍ നമുക്കൊന്ന് കാണണം. A Blogger to Blogger Meet.
വിഷയം എന്തായാലും ബഷീര്‍ മനോഹരമായി എഴുതുന്നു ...
ReplyDeleteഅന്ന് മനസ്സില്‍ വച്ച് പൊട്ടുന്ന ലഡ്ഡു ഇല്ലാത്ത കാലമാണ് . എന്നിട്ടും ബഷീര്‍ കായുടെ മനസ്സില്‍ ലഡ്ഡു പൊട്ടി പോലും ...!!!!
ReplyDeleteആദരാഞ്ജലികള്‍.
ReplyDeleteഎനിക്ക് ഇതില്‍ ഇഷ്ടായത് ഉമ്മയുടെ സംസാരമാണ്,ശെരിക്കും പരിചയപെട്ടത് അവരായിരിക്കും
അനുശോചന ബ്ലോഗ് ആണേലും ബഡായി ഒട്ടും കുറക്കേണ്ട. (കരിമീന്‍ കറി......)
ReplyDelete:)
കാത്ത ചേച്ചിക്ക് ആദരാഞ്ജലികള്‍ !
ബഷീര്‍ സാഹിബ്, ഞാന്‍ പുന്നപ്ര ആണുള്ളത്. വരുമ്പോള്‍ ഒരാഴ്ച മുന്‍പ് അറിയിക്കുമല്ലോ? ഞാന്‍ ബിസിനെസ്സ് ആവശ്യങ്ങള്‍ക്കായി ടൂറില്‍ ആയിരിക്കും , അത് കൊണ്ടാണ്. ഇന്ഷാ അല്ലാഹ്, അടുത്ത തവണ തീര്‍ച്ചയായും കാണാം.
ReplyDeleteആദരാഞ്ജലികള്‍...
ReplyDeleteഈ പോസ്റ്റില്‍ പൊട്ടിച്ചത് രണ്ടു ലഡ്ഡു ആണ്..
കാത്ത ചേച്ചിയെ കണ്ട വിശേഷം മനോഹരമായി എഴുതി..
ReplyDeleteആ ബോട്ട് യാത്ര വര്‍ണ്ണിച്ച് കൊതിപ്പിക്കുകയും ചെയ്തു..
സാഹിത്യം തലക്ക് പിടിച്ച് നിന്നിരുന്ന കാലത്ത്
തകഴി,ആമി തുടങ്ങിയവരെ കാണാന്‍ വല്ലാതെ ഭ്രമിച്ചിരുന്നു.രണ്ടും നടന്നില്ല.
പ്രസിദ്ധമായ തകഴിയുടെ പിശുക്കും "കാത്തേ" വിളി കേട്ട് ഒരിംഗ്ലീഷ് എഴുത്തുകാരന് തകഴി തന്റെ ഭാര്യയെപ്പോലും "കഥേ" എന്നാണു വിളിക്കുന്നത് എന്ന് കുറിപ്പെഴുതിയതും തകഴി നല്കിയ ഒറ്റ രൂപാ നാണയക്കഥ പുനത്തില്‍ പറഞ്ഞതും ഒക്കെ ഇപ്പോഴും ഓര്‍ക്കുന്നു.
പറഞ്ഞു വന്നത് കാത്തയെ..ചങ്ങമ്പുഴയുടെ ഭാര്യ ശ്രീദേവി ചേച്ചിയെ..നമ്മുടെ പ്രിയപ്പെട്ട ഫാബി ബഷീറിന്റെ....തുടങ്ങി സാഹിത്യകാരന്റെ നിഴലായി തണലായി (സാന്ദര്‍ഭികമായ് മഹാ കവി പി. കുഞ്ഞിരാമന് നായരുടെ പത്നിയുടെ വാക്കുകള്‍ ഓര്‍ക്കുന്നു..കവി അലഞ്ഞു തിരിഞ്ഞ് നടന്നതും കുടുംബം പട്ടിണി കിടന്ന് വലഞ്ഞതുമായ കെടുതിയുടെ ദിനങ്ങള്‍ ...) പലപ്പോഴും
അവരുടെ ഒക്കെ ഓര്‍മ്മകളും അനുഭവങ്ങളുമൊക്കെ ഒന്നു നേരില്‍ ചോദിച്ചറിയാനുള്ള..പകര്‍ത്തിയെടുക്കാനുള്ള മോഹങ്ങളും ആഗ്രഹങ്ങളും സാഹിത്യ ത്വരയുമെല്ലാം ഗള്‍ഫിലേക്ക് പറിച്ചു നടപ്പെട്ടതില്‍ പിന്നെ മണല്‍ക്കാട്ടിലെ ചൂടു പൊടിക്കാറ്റില്‍ മുങ്ങിപ്പോയ് എന്നുള്ളതാണു...
മലയാള സാഹിത്യത്തിലെ ഒരു ഇതിഹാസത്തിനു പിന്നിലെ ശക്തിയും തണലുമായ് നിന്ന..ഏറ്റവും അര്‍ത്ഥവത്തായ് മനോരമ പറഞ്ഞ പോലെ "തകഴിയെ കാത്ത" ആ അമ്മയ്ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിക്കാന്‍ ഈ അവസരം വിനിയോഗിക്കുന്നു.
@ afandi
ReplyDeleteഅതും കണ്ടു പിടിച്ചു അല്ലേ.
@ Shanavas
വരുന്നതിനു മുമ്പ് വിളിക്കാം. പക്ഷെ മുങ്ങരുത്! :).
@ Bachoo
ഇക്കാലത്ത് ഉള്ളത് പറഞ്ഞാലും ആരും വിശ്വസിക്കില്ല. 'ചിരിക്കാനാണെങ്കില്‍ ഉറിയുമില്ല'.
കൊച്ചു തോനിക്കാരില് നിന്ന് വില പേശി മീന്‍ വാങ്ങിയത് ഒട്ടും ശരി ആയില്ല ,പാവങ്ങള്‍ ,,ബഷീര്ക ഒരു ദുഫായി കാരനാണ് അത് മറന്നു എങ്കിലും .മഹാനായ ഒരു എഴുത്തുകാരന്റെ സഹ ധര്മിണിയെ കുറിച്ച് മനോഹരമായി എഴിതിയ ബഷീര്കാക് അഭിനന്ദനങ്ങള്‍ .. ആ ഫോട്ടോ കിട്ടിയാല്‍ അപ്ലോഡ് ചെയ്യാന്‍ മറക്കരുത് ...
ReplyDeleteആദരാഞ്ജലികള്‍ ...
ReplyDeleteആദരാഞ്ജലികള്‍...
ReplyDeleteതകഴിച്ചേട്ടന് പേനയും കടലാസും എടുത്തുകൊടുത്തും വെള്ളിച്ചെല്ലത്തി ല്‍നിന്ന് വെറ്റില മുറുക്കാന്‍ എടുത്തു കൊടുത്തുമൊക്കെ അടുത്തുനിന്ന് പരിചരിച്ചത് പഴയതലമുറയിലെ ഉത്തമ സ്ത്രീരത്നത്തെ അനുസ്മരിപ്പിക്കുന്നു. തനിക്ക് അത്രയൊന്നും ഇഷ്ടമില്ലാതെ
ReplyDeleteകാരണവന്മാര് പറഞ്ഞുറപ്പിച്ച വിവാഹമായിരുന്നു തന്റേതെന്ന് ചേട്ടന്പറഞ്ഞിട്ടുണ്ട്.എവിടെയോ എഴുതിയിട്ടുമുണ്ട്. അങ്ങനെ ആ കുട്ടനാടന്‍ നവവധുവിനെയും കൊണ്ട് ഒരു കെട്ടുവള്ളത്തില്‍ തകഴിയില്‍ വന്നിറങ്ങി കമലാക്ഷിയമ്മയെ സ്വന്തം തറവാട്ടില്‍ കുടിയിരുത്തിയ ശേഷമാണ് യഥാര്‍ത്ഥത്തില്‍ തങ്ങള്‍ക്കിടയില്‍ സ്നേഹബന്ധം ആരംഭിച്ചതെന്നും ഒരു തമാശ രൂപത്തില്‍ അദ്ദേഹം പറയുമായിരുന്നു.
സ്നേഹിച്ച് വിവാഹം കഴിച്ച്ഏതാനും വര്‍ഷങ്ങള്‍ കഴിഞ്ഞ് തല്ലിപ്പിരിയുന്നതിനെക്കാള്എത്രയോ നല്ലതാണ് വിവാഹം കഴിച്ച് സ്നേഹിച്ചുതുടങ്ങി പിന്നെ സ്നേഹിച്ചുതീരാത്ത രണ്ടാത്മാക്കളായി ജീവിക്കുക എന്നത്. അതിന്റെ ഉത്തമ നിദര്‍ശനമായിരുന്നു കാത്തച്ചേച്ചി.
(ഓ.എന്‍. വി മാഷിന്റെ ഓര്‍മകളില്‍ നിന്നും )
കാത്തചേച്ചിയുടെ ആത്മാവിനു നിത്യശാന്തി ലഭിക്കാന്‍ പ്രാര്‍ഥിക്കുന്നു.
ആ ഫോട്ടോ കിട്ടുമോ ആവൊ ?
ReplyDeleteതകഴിയെ കാത്ത ആ വിളക്കിന് നിത്യശാന്തി നേരുന്നു... ആദരാഞ്ചലികള്‍ ...
ReplyDeleteമീന്‍ കറി വച്ചത് നന്നായെന്ന് വിശ്വസിച്ചു... പ്രവാസിയല്ലേ.. വിശ്വസിക്കാതിരിക്കാന്‍ പറ്റോ?... ആ ഷാനവാസിക്കയുടെ കാര്യം ആലോചിക്കുംബഴാ കഷ്ടം.. ആ.. 'വരാനുള്ളത് വഴിയില്‍ തങ്ങോ.. ഹൗസ് ബോട്ട് പിടിച്ചും വരും'
ആ വിഷയവും ഈ വിഷയവും ചേര്‍ന്നപ്പോള്‍ മനോഹരമായി ബഷീര്‍ ഭായ്...
ReplyDelete@ നൗഷാദ് അകമ്പാടം
ReplyDelete>>>പലപ്പോഴും അവരുടെ ഒക്കെ ഓര്‍മ്മകളും അനുഭവങ്ങളുമൊക്കെ ഒന്നു നേരില്‍ ചോദിച്ചറിയാനുള്ള..പകര്‍ത്തിയെടുക്കാനുള്ള മോഹങ്ങളും ആഗ്രഹങ്ങളും സാഹിത്യ ത്വരയുമെല്ലാം ഗള്‍ഫിലേക്ക് പറിച്ചു നടപ്പെട്ടതില്‍ പിന്നെ മണല്‍ക്കാട്ടിലെ ചൂടു പൊടിക്കാറ്റില്‍ മുങ്ങിപ്പോയ് എന്നുള്ളതാണു...<<<
അതെ ഇതൊക്കെയാണ് പ്രവാസത്തിന്റെ ബാക്കി പത്രങ്ങള്‍. പലതും നഷ്ടപ്പെടുന്നത് തിരിച്ചറിയാന്‍ പോലും വൈകുന്നു. ആശ്വസിക്കൂ.. നിങ്ങള്‍ക്ക് കഥ പറയുന്ന ഒരു ക്യാമറയെങ്കിലും കൂട്ടിനുണ്ട്.
@ Sreejith Kondotty
കമന്റ് ബോക്സില്‍ വീണ്ടും കണ്ടതില്‍ സന്തോഷം.
@ mujeeb kerala
നാട്ടില്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ വില പേശുന്നത് ഗള്ഫ്കാരാണ്. വല്ലാതെ കഞ്ഞിത്തരം കാണിക്കുന്നവരോട് ഇപ്പോള്‍ ചോദിക്കുന്നത് 'ഗള്ഫാണല്ലേ' എന്ന്.
@ Vinod Raj
ReplyDeleteഅതെ, കാരണവന്മാരുടെ നിര്‍ബന്ധപ്രകാരമായിരുന്നു വിവാഹമെന്നും കല്യാണ ശേഷമാണ് കാത്തയെ ഇഷ്ടപ്പെട്ടു തുടങ്ങിയത് എന്നും തകഴി പറഞ്ഞിട്ടുണ്ട്. ഓ എന്‍ വി പറഞ്ഞത് തീര്‍ത്തും ശരി.
@ ഷബീര്‍ (തിരിച്ചിലാന്)
>>>ആ ഷാനവാസിക്കയുടെ കാര്യം ആലോചിക്കുംബഴാ കഷ്ടം.. ആ.. 'വരാനുള്ളത് വഴിയില്‍ തങ്ങോ.. ഹൗസ് ബോട്ട് പിടിച്ചും വരും'<<<<
ha..ha..
ഒരു ഓര്മ കുറിപ്പായല്ല മറിച്ച് യാത്രാ വിവരണം ആയിപ്പോയി . വിഷമം തോന്നരുത് - രണ്ടും അങ്ങേയ്ക്ക് പറ്റിയതല്ല എന്നാണ് വായിച്ചപ്പോള്‍ തോന്നിയത്.ക്ഷമിക്കുക.
ReplyDeleteവളരെ നല്ല ലേഖനം..വള്ളിചേട്ടൻ വച്ച മീൻ കറി ശരിക്കും രസമുണ്ടായിരുന്നോ? എടുത്ത് പറഞ്ഞത് കൊണ്ട് ചോദിച്ചതാണേ...കാത്ത അമ്മൂമ്മയ്ക്ക് ആദരാഞ്ജലികൾ!
ReplyDeleteകാത്ത ചേച്ചിയുടെ വിയോഗത്തോട് നമ്മള് നല്ല രീതിയില്‍ പ്രതികരിച്ചു എന്ന് തോന്നുന്നു..
ReplyDeleteസാംസ്കാരിക കേരളത്തിന് മൂല്യച്യുതി സംഭവിച്ചിട്ടില്ല എന്ന് ഇതില്‍ നിന്നും വ്യക്തമാണ്...
NB : ഞാന്‍ നിങ്ങള്‍ ഉദ്ദേശിക്കുന്ന ആളല്ല
ബഷീര്കയുടെ ബോട്ട് യാത്ര വായിച്ചിട്ട് കൊതിയാവുന്നു. കാത്തയെക്കുറിച്ച് എഴുതിയതും വളരെ നന്നായി.
ReplyDeleteബഷീര്‍ക്കാ നന്നായി എഴുതി. ഒരു കാര്യം ചോദിക്കാനുണ്ട്, തുടക്കത്തില്‍ പറഞ്ഞു അറുപത്തഞ്ചു കൊല്ലം കാത്ത തകഴിയുടെ കൂടെ ജീവിച്ചു എന്ന്, അവസാനം പറയുന്നു നീണ്ട എഴുപത്തഞ്ചു സംവത്സരങ്ങള്‍ എന്ന്, ഏതാണ് ശരി??
ReplyDelete@ ചേര്‍ക്കോണം സ്വാമികള്‍
ReplyDeleteസ്വാമികള്‍ ചോദിച്ചത് ന്യായമായ സംശയമാണ്.
തകഴിയുമൊത്ത് കാത്ത ജീവിച്ചത് തുടക്കത്തില്‍ പറഞ്ഞ പോലെ നീണ്ട അറുപത്തിയഞ്ചു വര്‍ഷങ്ങള്‍ ആണ്. അദ്ദേഹത്തിന്റെ മരണ ശേഷം ആ ഓര്‍മകളുമായി കഴിഞ്ഞ ഒരു പതിറ്റാണ്ട് കൂടെ ചേര്‍ത്തു പറഞ്ഞാല്‍ 'തകഴിക്കൂട്ടി'നു മുക്കാല്‍ നൂറ്റാണ്ട്.
ബഷീറേ..... കാത്തയെ കുറിച്ചുള്ള ഓര്‍മ്മകള്‍ നിങ്ങളുടെ ടുരുമായി ബന്ധപെടുത്തി എഴുതി എങ്കിലും ഹൃദയസ്പര്‍ശിയായി എനിക്ക് തോന്നി.... രാവിലെ പത്രം വായിച്ചപ്പോള്‍ തോന്നിയ നിര്‍വികാരതയില്‍ നിന്നും മനസിന്റെ ഉള്ളില്‍ ഒരു നൊമ്പരം സൃഷ്ടിക്കാന്‍ എഴുത്തിനു സാധിച്ചു.... അതിനാല്‍ തന്നെ ഇതിലെ മ്യാവൂ എനിക്ക് ആരോച്ചകരമായി തോന്നി.... താങ്കളുടെ എഴുത്ത് എങ്ങനെ ആയിരിക്കണം എന്ന് തീരുമാനിക്കെന്ടതു താങ്കള്‍ തന്നെയാണ്.... എങ്കിലും ഒരു സ്ഥിരം വായനക്കാരന്റെ എളിയ അപേക്ഷയെ മാനിച്ച് ഈ പോസ്റ്റില്‍ നിന്നും ആ മ്യാവൂ ദയവായി ഒഴിവാക്കുമോ..?
ReplyDeleteആ ആത്മാവിനു നിത്യ ശാന്തി നേരുന്നു.......
ReplyDeleteപിന്നെ ആ മീന്‍ കറി ആലപ്പുഴ താലൂക് ഹോസ്പിറ്റലില്‍ പിറ്റേന്ന് ഒരു ഇരുപതംഗ സംഘം ഉണ്ടായിരുന്നെന്ന് കേട്ടിരുന്നു...
ആ ആത്മാവിനു നിത്യ ശാന്തി നേരുന്നു.......
ReplyDeleteപിന്നെ ആ മീന്‍ കറി ആലപ്പുഴ താലൂക് ഹോസ്പിറ്റലില്‍ പിറ്റേന്ന് ഒരു ഇരുപതംഗ സംഘം ഉണ്ടായിരുന്നെന്ന് കേട്ടിരുന്നു...
ആദരാഞ്ജലികൾ!
ReplyDelete@ നീര്വിളാകന്
ReplyDeleteനിങ്ങളെപ്പോലെ ഒരാള്‍ പറഞ്ഞാല്‍ പിന്നെ അനുസരിക്കുകയല്ലാതെ നിവൃത്തിയില്ല. ആ മ്യാവൂ ഞാന്‍ നീക്കം ചെയ്തിരിക്കുന്നു. വായനയുടെ അവസാനത്തില്‍ കാത്ത ഉയര്‍ത്തുന്ന സ്നേഹ വികാരം ആ മ്യാവൂ നശിപ്പിക്കുമോ എന്നൊരു ശങ്ക എഴുതുമ്പോള്‍ എനിക്കുമുണ്ടായിരുന്നു. പിന്നെ തോന്നി കിടന്നോട്ടെ എന്ന്. ഏതായാലും നിങ്ങളുടെ അഭിപ്രായം എന്റെ ശങ്കയെ ശരിവെച്ചിരിക്കുന്നു. അത് കൊണ്ട് തന്നെ രണ്ടാമതൊന്ന് ആലോചിക്കാതെ അത് delete ചെയ്തു.
@ ismail chemmad
ReplyDeleteഉവ്വ് ഉവ്വ്..അത് പോലൊരു കറിയുണ്ടാക്കി ചെമ്മാട്ടേക്ക് കൊടുത്ത് വിടാം. ഒരു താലൂക്കാശുപത്രി അവിടെയും ഉണ്ടല്ലോ..
കേരളം കണ്ട ഭാഗ്യവതികളില്‍ മുന്‍ നിരയില്‍ സ്ഥാനം പിടിച്ച ചുരുക്കം ചില വനിതകളില്‍ ഒരാള്‍
ReplyDeleteതകഴിയുടെ ജീവിഒതകാലം മൊത്തം തകഴിയുടെ സ്നേഹം, ശേഷം കേരളത്തിന്റെ മുഴുവന്‍ സ്നേഹവും മരണം വരെ
നല്ല ജോഡി പൊരുത്തമായിരുന്നു അവർ.കാത്ത ചേച്ചിയുടെ ഐശ്വര്യമുള്ള ചിരി മനസിലുണ്ട്.പിന്നെ കുട്ടനാട് ഒക്കെ കണ്ടു ആസ്വദിച്ചല്ലേ.....എന്നാലും ബഷീറെ ....വള്ളിക്കുന്നിന്റെ ഭംഗിയുടേ അത്രെം വരുമോ....?
ReplyDeleteBAHEER KARIMEEN KARI UNDAKIYA KARRIYAM PARAGADU PULUVALLE PINNE KATHA YOUDE KOODE NINNU EDUTTHA PHOTO UPDATU CHAYYAN MARAKKARUDU

ReplyDelete'കാത്ത'യെ കാത്ത തകഴിക്കു കൂട്ടായി ഇനി 'കാത്ത'.
ReplyDeleteആദരാഞ്ജലികള്‍..
ഇനി ആരെയെങ്കിലും ഇതുപോലെ കണ്ടിട്ടുണ്ടെങ്കില്‍, അവര്‍ മരിക്കുന്നതിനു മുംബ് ബ്ലോഗിക്കണം, ഒപ്പം ഫോടോ കളയാതെ സൂക്ഷിക്കാനും ശ്രദ്ധിക്കുക
ReplyDeleteനല്ല രസം വായിക്കാൻ, ഇനിയും എഴുതണേ ..
DeleteThis comment has been removed by the author.
ReplyDeleteതകഴിച്ചേട്ടന്റെ കൃതികൾ പോലെ തന്നെ പ്രശസ്തമാണ് അദ്ദേഹത്തിന്റെ പിശുക്കും. അതിഥികൾക്കു പോലും അതിൽ നിന്നു മോചനമില്ലാത്ത അത്ര ഭീകര പിശുക്ക്. യശഃശ്ശരീരനായ എന്റെ അപ്പൻ ഇടയ്ക്കിടെ അദ്ദേഹത്തെക്കാണാൻ ചെല്ലുമ്പോൾ പഴങ്കഥകളും മറ്റും പറഞ്ഞങ്ങനെയിരിക്കുമ്പോൾ തകഴിച്ചേട്ടൻ അകത്തേക്ക് നീട്ടിവിളിച്ചു “കാത്തേ, ഒരു കട്ടൻകാപ്പിയിട്, തമ്പിക്കുഞ്ഞിനും കൂടി എടുത്തോ..” എന്ന്. കാത്താമ്മയുടെ മുഖത്ത് അന്നു വരെക്കണ്ടിട്ടില്ലാത്ത ഒരു അത്ഭുതഭാവം വിരിഞ്ഞെന്ന് അപ്പൻ പറഞ്ഞതോർക്കുന്നു.
ReplyDelete-----------------------------
ബഷീർക്കാ, നിങ്ങൾ കുട്ടനാട്ടിൽ വന്നിട്ട് അവിടുത്തെ കരിമീൻകറി കഴിച്ചില്ലെങ്കിൽ നിങ്ങളെപ്പോലൊരു മണ്ടൻ ഭൂമിമലയാളത്തിലോ ബ്ളോഗുമലയാളത്തിലോ ഉണ്ടാവില്ല... മലബാറിലെ മീൻകറിയുടെ സ്വാദല്ല അത്, ഇത് ഞങ്ങൾ കുട്ടനാട്ടുകാരുടെ സ്വന്തം രുചിക്കൂട്ടുകളാണ്. ഇനിയും വരിക, വരുന്നതിനു മുമ്പേ അറിയിച്ചാൽ നന്നായിരിക്കും.