ന്യൂസ്റൂമിൽ പല തമാശകളും നടക്കാറുണ്ട്. ലൈവായി എത്തുന്ന വാർത്താവായനക്കിടയിൽ കട്ടിംഗും എഡിറ്റിംഗുമില്ല. റിഹേഴ്സലും സെക്കന്റ് ടേയ്ക്കുമില്ല. വായിക്കുന്നത് ഒരു ട്രാഫിക്ക് ബ്ലോക്കിലും കുടുങ്ങാതെ ലൈവായങ്ങെത്തുകയാണ്. അതുകൊണ്ട് തന്നെ മറ്റ് ടെലിവിഷൻ പരിപാടികളിൽ നിന്ന് വ്യത്യസ്ഥമായി വാർത്തകൾക്കിടയിൽ ചില കുസൃതികളും തമാശകളും കാണുവാൻ പ്രേക്ഷകർക്ക് അവസരം കിട്ടാറുണ്ട്. ലൈവ് ക്യാമറ ഓഫാണെന്ന് കരുതി വായനക്കാരി മുടി ചീകുന്നത്, ലിപ്സ്റ്റിക്ക് നേരെയാക്കുന്നത്, തൊട്ടടുത്ത അവതാരകനെ ശൃംഗാര ഭാവത്തോടെ തോണ്ടുന്നത് തുടങ്ങി പാട്ട് പാടി ഹാർമോണിയം വായിക്കുന്നത് വരെയുള്ള 'നിർദോഷമായ' തമാശകൾ നമ്മുടെ ഏഷ്യാനെറ്റ് മുതൽ ലോകപ്രശസ്തമായ ബി ബി സി വരെയുള്ള ചാനലുകളിൽ നാം കണ്ടിട്ടുണ്ട്. പക്ഷേ തിരക്കിട്ട് വാർത്ത വായിക്കുന്നതിനിടയിൽ സ്റ്റുഡിയോ റൂമിലേക്ക് 'ദാ അമ്മേ ഫോണ്' എന്ന് പറഞ്ഞ് മകൾ ഓടിവന്നാലുള്ള അവസ്ഥയെന്തായിരിക്കും?. ഇങ്ങനെയൊരു സിറ്റുവേഷൻ വന്നാൽ ഒരുമാതിരിപ്പെട്ട വായനക്കാരികളൊക്കെ വിളറി വെളുക്കും. പക്ഷേ ലീന അലൂഷി ആ സിറ്റുവേഷൻ വളരെ കൂളായി കൈകാര്യം ചെയ്തു.
August 25, 2013
August 19, 2013
മാധ്യമത്തിനെന്താണ് ഈജിപ്തിൽ കാര്യം?
August 14, 2013
ഒറ്റ നടത്തത്തിലൂടെ ദീപ്തി സൂപ്പർഹിറ്റ്
ഈ പോസ്റ്റ് ദീപ്തിക്ക് വേണ്ടി ഡെഡിക്കേറ്റ് ചെയ്യുകയാണ്. ഇടതുപക്ഷ നേതാവ് നീലലോഹിത ദാസൻ നാടാരുടെയും ജമീല പ്രകാശം എം എൽ എ യുടെയും മകൾ.. എൽ ഡി എഫിന്റെ സെക്രട്ടറിയേറ്റ് ഉപരോധം കത്തി നിൽക്കുന്നതിനിടയിലാണ് ദീപ്തി സമരക്കാരുടെ കൂക്ക് വിളികൾക്കിടയിലൂടെ നടന്ന് പോയത്. അച്ഛനും അമ്മയും സമരം ജയിപ്പിക്കാൻ വേദിയിലും പന്തലിലും വെയില് കൊണ്ട് കഷ്ടപ്പെടുമ്പോൾ അസിസ്റ്റന്റ് ഓഡിറ്റ് ഓഫീസറായ ദീപ്തി എ സി ഓഫീസിലേക്ക് പോകുന്ന ദൃശ്യം മനോരമയുടെ തിരുവനന്തപുരം മെട്രോ എഡിഷനാണ് പകർത്തിയത്. മെട്രോയുടെ ഒന്നാം പേജിൽ ആ ചിത്രം വന്നു.
August 13, 2013
സമരം സ്വാഹ!! സഖാക്കളേ പിന്നോട്ട്!!
മല എലിയെ പ്രസവിച്ചു എന്ന് പറഞ്ഞ പോലെ അനിശ്ചിതകാല സെക്രട്ടേറിയറ്റ് ഉപരോധം ലേബർ റൂമിലെ ചാപിള്ളയിൽ അവസാനിച്ചിരിക്കുന്നു. ഈ സമരം കൊണ്ടുണ്ടായ ഏക നേട്ടം ആരോപണങ്ങളിൽ ചക്രശ്വാസം വലിച്ചിരുന്ന ഉമ്മൻ ചാണ്ടി ജാക്കിചാനെപ്പോലെ തിരിച്ചു വന്നിരിക്കുന്നു എന്നതാണ്. ഉമ്മൻ ചാണ്ടിയുടെ ഗ്രാഫ് കുത്തനെ ഉയർത്തുവാൻ സഖാക്കൾ തിരുവനന്തപുരത്ത് വെയില് കൊണ്ട് എന്ന് ചുരുക്കം. സമരമുഖങ്ങളിൽ കരുത്ത് തെളിയിച്ച് വളർന്നു വന്ന ഇടതുപക്ഷം ചരിത്രത്തിലെ ഏറ്റവും നാണം കെട്ട തിരിച്ചടി ഏറ്റു വാങ്ങി എന്നത് ഈ സമരത്തിന്റെ ബാക്കിപത്രവുമാണ്. ചാണ്ടിയുടെ മുന്നിൽ പിടിച്ചു നിൽക്കണമെങ്കിൽ ഇടതു പക്ഷ നേതാക്കൾക്ക്
ഇനി സന്തോഷ് പണ്ഡിറ്റിന്റെ ഡയലോഗിനെ ആശ്രയിക്കുകയല്ലാതെ മറ്റ്
വഴികളൊന്നുമില്ല. 'നീ ജയിച്ചെന്ന് കരുതി ഞങ്ങൾ തോറ്റെന്നു കരുതരുത്'
August 6, 2013
പാവം സോളാർ എന്ത് പിഴച്ചു?
കുട്ടിക്കാലത്ത് ചെയ്തിരുന്ന സോളാർ പരീക്ഷണങ്ങളിൽ ഒന്നായിരുന്നു പൊരി വെയിലത്ത് ലെൻസിൽ സൂര്യ പ്രകാശം തട്ടിച്ച് ആ രശ്മികളെ കടലാസ് കഷണത്തിലേക്ക്
ഫോക്കസ് ചെയ്ത് അവ കത്തിക്കുക എന്നത്. സൂര്യ പ്രകാശത്തിന്റെ ഊർജ സാധ്യതകളെ
മനസ്സിലാക്കിയുള്ള ഒരു പരിപാടിയൊന്നുമായിരുന്നില്ല അത്. ആരൊക്കൊയൊ കാണിച്ചു
തന്നു. അതുപോലെ ചെയ്തു നോക്കി. ചില സമയങ്ങളിൽ ഈ കൗതുകം ചില
കുസൃതികളിലേക്കും വഴി മാറും. കടലാസിലേക്ക് രശ്മികളെ ഫോക്കസ് ചെയ്യുന്നതിന്
പകരം മൂത്താപ്പയുടെ മകളുടെ മേലേക്ക് ഫോക്കസ് ചെയ്യും. ശരീരം
പൊള്ളിത്തുടങ്ങുമ്പോഴാണ് അവളറിയുക. പിന്നെ അതിന്റെ പേരിൽ അടിയും വഴക്കും. അവസാനം ഉമ്മയുടെ പക്കൽ നിന്ന് ചന്തിക്കു ഒരടി കിട്ടുന്നതോടെ സോളാർ പരീക്ഷണം അവസാനിക്കും.
Subscribe to:
Posts (Atom)