August 19, 2013

മാധ്യമത്തിനെന്താണ് ഈജിപ്തിൽ കാര്യം?

ഈജിപ്തിൽ നിന്ന് വരുന്ന വാർത്തകൾ ജനാധിപത്യ സ്നേഹികളെയും സമാധാന കാംക്ഷികളേയും ഒരുപോലെ വേദനിപ്പിക്കുന്നു. മുല്ലപ്പൂവിന്റെ സുഗന്ധത്തിന് പകരം ഈജിപ്തിന്റെ ചത്വരങ്ങളിൽ കരിഞ്ഞ മാംസത്തിന്റെയും വെടിപ്പുകയുടെയും ഗന്ധം ഉയരുകയാണ്. അറബ് ലോകത്ത് വിരുന്ന് വന്ന വസന്തം പതിയെ പിന്മാരുകയാണോ അതോ ആ വസന്തം അതിന്റെ അനിവാര്യമായ ചരിത്ര പഥങ്ങളിലൂടെ മുന്നോട്ട് പോവുകയാണോ എന്ന് തീർത്തും പറയാറായിട്ടില്ല. ഒരു കാര്യം ഉറപ്പാണ്. മുല്ലപ്പൂ വിപ്ലവങ്ങൾ താത്കാലികമായെങ്കിലും ചോരയൊഴുകുന്ന ബുള്ളറ്റ് വിപ്ലവങ്ങൾക്ക് വഴിമാറിക്കൊടുത്തിരിക്കുന്നു. ഈജിപ്തിൽ നിന്നെത്തുന്ന ദാരുണമായ ചിത്രങ്ങളും കരളലിയിപ്പിക്കുന്ന വീഡിയോകളും നല്കുന്ന വേദനയും അതിന്റെ വൈകാരികതയും മാറ്റി നിർത്തി ഈജിപ്തിലെ സംഭാവികാസങ്ങളെ വിലയിരുത്താനുള്ള ശ്രമമാണ് ഈ കൊച്ചു കുറിപ്പ്.

ഹുസ്നി മുബാറക്കിന്റെ മുപ്പത് വർഷത്തെ ഭരണത്തിൽ ഈജിപ്ത് പൊതുവെ ശാന്തമായിരുന്നു. സൈനിക ശക്തിയുടെ പിൻബലത്തിൽ ഒരു പട്ടാള മേധാവി നടത്തുന്ന ഭരണത്തിൽ സമാധാനമുണ്ടായിരുന്നു എന്ന് പറയുന്നത് ഒരു തമാശ പ്രയോഗമാണെങ്കിലും മുബാറക്കിന് ശേഷമുള്ള വിപ്ലവാനന്തര അവസ്ഥകളെ പരിഗണിക്കുമ്പോൾ തമാശക്കപ്പുറം അതിന് ചില അർത്ഥതലങ്ങൾ കൂടി കൈവരുന്നുണ്ട്‌. രക്തരഹിത വിപ്ലവങ്ങളാണ് മുല്ലപ്പൂവിനെ മുല്ലപ്പൂവാക്കിയത്. പക്ഷേ ഒരു മുല്ലപ്പൂവിനെ മുല്ലപ്പൂവായി തന്നെ നിലനിർത്തണമെങ്കിൽ വലിയ ശ്രദ്ധ വേണം. അനവസരത്തിലുള്ള ഒരു തലോടൽ പോലും അതിനെ നശിപ്പിച്ചു കളയും. ഈജിപ്തിൽ മുസ്‌ലിം ബ്രദർഹുഡ് ചെയ്തത് അനവസരത്തിൽ തലോടുകയല്ല, ആ മുല്ലപ്പൂവിനെ തന്നെ പിച്ചിയെടുക്കാൻ ശ്രമിക്കുകയാണ്.

ഹുസ്നി മുബാറക്കിന്റെ ഭരണത്തിനെതിരെ ഉയർന്നു വന്ന ജനകീയ പ്രക്ഷോഭങ്ങളെ ബ്രദർഹുഡ് സമർത്ഥമായി ഹൈജാക്ക് ചെയ്യുകയായിരുന്നു. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ ഹൈജാക്ക് ചെയ്യുവാൻ മുസ്ലിം ഹൈന്ദവ തീവ്രവാദ ശക്തികൾ ശ്രമിച്ചപ്പോൾ അതിനെ ബുദ്ധിപരമായി തടയിട്ടത് സ്വാന്തന്ത്ര്യ സമരത്തിന്റെ മുന്നണിയിലുണ്ടായിരുന്ന മതേതര നേതൃത്വമാണ്. അവരുടെ സമർത്ഥവും സമയോചിതവുമായ ഇടപെടലുകളാണ് വർഗീയ ശക്തികളെ ഒരു പരിധി വരെ തോല്പിച്ചത്. ഈജിപ്തിൽ അത്തരമൊരു നേതൃത്വം ഇല്ലാതെ പോയത് പതിറ്റാണ്ടുകളായി പതുങ്ങിക്കിടക്കുകയായിരുന്ന ബ്രദർഹുഡിന് തലപൊക്കാൻ ഒരു സുവർണാവസരമാണ് നല്കിയത്. തീവ്രവികാരങ്ങളുമായി സമര മുഖത്തുള്ള ഒരു ജനതയെ ഒരു കൊടുങ്കാറ്റിനെന്നപോലെ മറ്റൊരു തീരത്തേക്ക് എത്തിക്കുവാൻ എളുപ്പമുണ്ട്. ബ്രദർഹുഡിന്റെ  കേഡർ സ്വഭാവവും ആസൂത്രിത പദ്ധതികളും ചത്വരങ്ങളിലെ സമരവീര്യത്തെ റാഞ്ചിപ്പറക്കുകയായിരുന്നു എന്ന് വേണം പറയാൻ.

ജനാധിപത്യ ഭരണകൂടങ്ങളെ അട്ടിമറിക്കുവാൻ പട്ടാളത്തിന് അവകാശമില്ല. അതുകൊണ്ട് തന്നെ മുർസിയെ അധികാരത്തിൽ നിന്ന് പിടിച്ചിറക്കിയ സൈന്യത്തെ തരിമ്പും ന്യായീകരിക്കുവാൻ ഞാനില്ല. ഈജിപ്തിൽ സൈന്യത്തിന്റെ ക്രൂരതയ്ക്ക് ഇരയായി പിടഞ്ഞു വീഴുന്ന ഓരോ മനുഷ്യ ജീവനോടും കലർപ്പില്ലാതെ ഐക്യദാർഢ്യമുണ്ട്, പ്രാർത്ഥനകളുണ്ട്. പക്ഷേ അവരെ ചട്ടുകങ്ങളാക്കി ഉപയോഗപ്പെടുത്തുന്ന ബ്രദർഹുഡിനോട് തികഞ്ഞ പുച്ഛവുമുണ്ട്. ചത്വരങ്ങളിൽ മുദ്രാവാക്യം വിളിച്ചു നീങ്ങുന്ന സ്ത്രീകളും കുഞ്ഞുങ്ങളുമടങ്ങുന്ന വലിയ വിഭാഗം വൈകാരികമായ ഒരൊഴുക്കിന്റെ ഭാഗമായി അണി ചേരുന്നവരാണ്. ഒരു വികാരതീവ്ര പ്രഭാഷണത്തിന് അവരെ മറ്റൊരു തീരത്തേക്ക് കൊണ്ട് പോകാൻ പറ്റും. കാറ്റിൽ പറക്കുന്ന അപ്പൂപ്പൻ താടി പോലെയാണത്. അത്തരം പാവങ്ങളെ സമരമുഖങ്ങളിൽ മനുഷ്യ കവചമായി ഉപയോഗപ്പെടുത്തുന്നവർക്ക് കൃത്യമായ അജണ്ടകളുണ്ട്.
 


വർത്തമാന ഈജിപ്തിനെ അടയാളപ്പെടുത്തുമ്പോൾ വകതിരിവോടെ മനസ്സിലാക്കേണ്ടുന്ന ഒരു യാഥാത്ഥ്യമുണ്ട്. പട്ടാളം ഒരു സുപ്രഭാതത്തിൽ ഭരണം അട്ടിമറിക്കുകയായിരുന്നില്ല. മറിച്ച് മുർസിയുടെ നയങ്ങളും ഭരണ നീക്കങ്ങളും പൊരുതി നേടിയ ജനാധിപത്യ സങ്കല്പങ്ങളെ മത തീവ്രവാദത്തിന്റെ ആലയിൽ കൊണ്ട് ചെന്ന് കെട്ടാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് ധരിച്ച പൊതുജനം തെരുവിൽ കലാപമുയർത്തിയത്തിന്റെ പരിണിതഫലമായിരുന്നു. മുർസിയുടെ ജനാധിപത്യ സർക്കാർ അധികാരത്തിലിരുന്ന നാളുകളിലും ചത്വരങ്ങളിൽ ചോര ചിന്തിയിട്ടുണ്ട്. പതിനായിരങ്ങൾ തെരുവിലിറങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഈജിപ്തിലെ പോരാട്ടം ആത്യന്തികമായി സൈന്യവും പൊതുജനവും തമ്മിലുള്ള പോരാട്ടമെന്ന് പറഞ്ഞു കൂടാ. ആഴത്തിൽ പരിശോധിച്ചാൽ മിതവാദികളും താരതമ്യേന മതേതര മൂല്യങ്ങൾക്ക് വേണ്ടി നിലകൊള്ളുന്നവരുമായ വിഭാഗവും ബ്രദർഹുഡിന്റെ നേതൃത്വത്തിലുള്ള മത തീവ്രവിഭാഗവും തമ്മിലുള്ള തുറന്ന സംഘട്ടനമാണ് എന്ന് കാണാം. സൈന്യം അതിലൊരു ഭാഗത്തുണ്ട് എന്ന് മാത്രം. അതുകൊണ്ട് കൂടിയാണ് ജനാധിപത്യ സർക്കാരിനെ 'അട്ടിമറിച്ച' സൈനിക ഭരണത്തിന് ആഗോളതലത്തിൽ അംഗീകാരം ലഭിച്ചത്. മുർസിയെ തിരിച്ച് വിളിക്കാതെ സർക്കാരുമായി യാതൊരു ചർച്ചകളുമില്ല എന്ന ബ്രദർഹുഡിന്റെ സമീപനവും ഈ കലുഷിതമായ സാഹചര്യത്തിൽ എത്രമാത്രം വിവേകപൂർണമാണ് എന്ന് ആലോചിക്കേണ്ടതുണ്ട്. മൃതദേഹങ്ങളുടെ എണ്ണം കൂടുന്നതിനനുസരിച്ച് ബ്രദർഹുഡിന്റെ ഗ്രിപ്പ് കൂടുമെന്നതാണോ ഈ ചർച്ചാ നിരാസത്തിന് പിന്നിലെ ലോജിക്ക്.
  
ഈജിപ്തിലെ കലാപങ്ങൾക്ക് വിശുദ്ധ യുദ്ധത്തിന്റെ രക്തസാക്ഷിത്വ പരിവേഷം നല്കി തീവ്രവികാരം ഉയർത്തി വിടുവാൻ ആഗോളാടിസ്ഥാനത്തിൽ തന്നെ ശ്രമങ്ങളുണ്ട്. അത്രത്തോളം പോകില്ലെങ്കിലും മാധ്യമം പത്രത്തിന്റെയും ജമാഅത്തെ ഇസ്ലാമിയുടെയും കാർമികത്വത്തിൽ നമ്മുടെ കേരളക്കരയിലും ചില ഈജിപ്ത് തരംഗങ്ങൾ ഉയർത്താനുള്ള ശ്രമങ്ങളുണ്ട്. മാധ്യമം പത്രത്തിൽ നിരന്തരം പ്രത്യക്ഷപ്പെടുന്ന ലേഖനങ്ങളും റിപ്പോർട്ടുകളും ആ ദിശയിൽ ഉള്ളതാണ്. ഈജിപ്തിനോടോ ജനാധിപത്യത്തോടോ ഉള്ള അമിത സ്നേഹമല്ല ബ്രദർഹുഡ് മുന്നോട്ട് വെക്കുന്ന ആശയതലത്തിലെ ചങ്ങാത്തത്തിലാണ് ഈയൊരു ഐക്യദാർഢ്യത്തിന്റെ ചരട് കിടക്കുന്നത്. ഒരു രാജ്യത്തിന്റെ അധികാരക്കൈമാറ്റങ്ങൾക്ക് വേണ്ടി പൊരുതുന്നതിനിടയിൽ മരിക്കുന്നവരെ മതവിധി പ്രകാരമുള്ള ശഹീദ് (രക്തസാക്ഷി) എന്ന് വിളിക്കാൻ പറ്റുമോ?. രാഷ്ട്രീയപ്പോരാളികൾ എന്നതല്ലേ അവർക്ക് കൂടുതൽ അനുയോജ്യമായ വിശേഷണം. ഈജിപ്തിനെ വായിക്കുന്നതിൽ ഇക്കൂട്ടർക്ക് പറ്റുന്ന തെറ്റ് ഒട്ടും  യാദൃശ്ചികമല്ല, ഭരണവ്യവസ്ഥയെക്കുറിച്ചും മതരാഷ്ട്രത്തെക്കുറിച്ചുമുള്ള അടിസ്ഥാന കാഴ്ചപ്പാടിന്റെ കൂടി ഭാഗമായിട്ട് വേണം അതിനെ കാണുവാൻ.
         
ചുരുക്കിപ്പറഞ്ഞാൽ ഈജിപ്തിൽ നടക്കുന്നത് ജനാധിപത്യ പ്രക്ഷോഭങ്ങൾക്കപ്പുറമുള്ള തീക്കളിയാണ്. മതതീവ്രവാദത്തിന്റെ താവളത്തിലേക്ക് പൊതുജനങ്ങളെ കൊണ്ട് പോകാനുള്ള ശ്രമങ്ങൾ. അത്തരം ശ്രമങ്ങൾ തന്നെയാണ് മുല്ലപ്പൂ വിപ്ലവത്തെ ഇന്ന് കാണുന്ന ദുരന്തത്തിലേക്ക് എത്തിച്ചതും. പതിറ്റാണ്ടുകളുടെ പട്ടാള ഭരണത്തിൽ നിന്നും ഒട്ടും ഭിന്നമല്ലാത്ത മറ്റൊരു ഭരണ സംവിധാനത്തിലേക്കാണ് രാജ്യം പോകുന്നത് എന്ന ഭയമാണ് ജനാധിപത്യ സംവിധാനത്തിലൂടെ അധികാരത്തിൽ വന്ന സർക്കാരിനെതിരെ പ്രക്ഷോഭം നടത്താൻ പൊതുജനങ്ങളെ പ്രേരിപ്പിച്ചത്. വൈകാരിക പക്വത കൈവന്നിട്ടില്ലാത്ത ഒരു സമൂഹത്തിലും ജനാധിപത്യം അതിന്റെ പരിപൂർണമായ അർത്ഥത്തിൽ വിജയിക്കില്ല. അവ പലപ്പോഴും മോബോക്രസിയിലേക്ക് വഴി തിരിഞ്ഞു പോകാനിടയുണ്ട്. മുസ്‌ലിം ബ്രദർഹുഡ് അവരുടെ അജണ്ടകൾ മാറ്റി വെച്ച് മുല്ലപ്പൂ വിപ്ലവത്തെ അതിന്റെ സ്വാഭാവിക പരിവർത്തനത്തിലേക്ക് നീങ്ങാൻ അനുവദിച്ചാൽ ഈജിപ്തിലെ പ്രശ്നങ്ങൾക്ക് താത്കാലിക ശാന്തി ലഭിക്കും. അതല്ല പ്രക്ഷോഭങ്ങളെ ആളിക്കത്തിച്ച് ഈജിപ്ത് ജനതയെ ഇരുചേരികളിലാക്കി പോരടിപ്പിക്കാണ് അവർ പോകുന്നതെങ്കിൽ ചോരപ്പുഴകളുടെ ദുരന്ത വാർത്തകളുമായി നമുക്ക് പ്രഭാതങ്ങളെ വരവേൽക്കേണ്ടി വരും.

Related Posts
മീഡിയ വണ്‍ : തുടക്കം കസറി

Recent Posts
ഒറ്റ നടത്തത്തിലൂടെ ദീപ്തി സൂപ്പർഹിറ്റ്‌
സമരം സ്വാഹ!! സഖാക്കളേ പിന്നോട്ട്!!
പാവം സോളാർ എന്ത് പിഴച്ചു?

300 comments:

 1. Ikkaa ente manaasinte ullil kure aayittulla oru samshayamund vaayichathil...
  Muslingal kooduthalulla naattil avar islamika baranthinalle shremikkendeth ?
  Marich matheethara baranathinaano ?
  Angine ellaayirunnallo nabiyude kaalth?
  Islamika baranam aakkaan ahremikkunnathil enthaan thett ?
  Mardidare sahaayikkaan allah paranjhathalle ?
  Angine avumbol avar raktha saakshikalalle

  ReplyDelete
  Replies
  1. This comment has been removed by the author.

   Delete
  2. ഈ കമന്റ് വായിച്ചു ഞെട്ടിപ്പോയി .അങ്ങനെയാണോ ..?അങ്ങനെ നബി പറഞ്ഞിട്ടുണ്ടോ..?ഇത് ശരിയെങ്കിൽ ഇസ്ലാമിസ്റ്റുകൾ ലോകത്തെ വിവിധ രാജ്യങ്ങളിൽ ഭരണം പിടിക്കാൻ നടത്തുന്ന ശ്രമങ്ങൾ അത് ആയുധം കൊണ്ടായാലും ബാലറ്റ് കൊണ്ടായാലും രക്തപ്പുഴകളിലേക്ക് വീഴുന്നതിനു ആശയ പിന്തുണ കിട്ടുന്നത് ഇതിൽ നിന്ന് അല്ലെ..? മുസ്ലിം ഭുരിപക്ഷ പ്രദേശമായ ഇന്ത്യയിലെ കാശ്മീരിലെ പ്രശ്നങ്ങള്ക്ക് ഈ ആശയം പിന്തുണ നല്കുന്നുണ്ടോ..?

   Delete
  3. എന്റെ കമന്റിനെ അമുസ്ലിം സുഹ്ര്തുകൾ ഇപ്പ്രകാരം ചിന്തിക്കാൻ ഇടയാക്കും എന്ന് മനസിലാക്കി കൊണ്ട് നാൻ എന്റെ കമന്റ്‌ ഡിലീറ്റ് ചെയ്യുന്നു .. വിശ്വാസം എന്നത് ബാലപ്രയോകതിലൂടെ ഉണ്ടാകിയെടുക്കാൻ സാദികുന്നതല്ല ... അത് ഇസ്ലാമിൽ പടില്ലതതുമാണ് ... " മതത്തിൽ ബലപ്രയോകമില്ല ( ഖുർആൻ - 2 : 256 ) " ... എന്റെ സുഹ്രത്തിനെ തെറ്റായി ചിന്തിപിക്കുന്നതിൽ എന്റെ കമന്റ്‌ കാരണമായത്തിൽ കേദം അറിയിക്കുന്നു ...പിന്നെ വിക്കിപീഡിയ പരിശോധിച്ചാൽ ഈജിപ്തിൽ മുസ്ലികളുടെ percentage താങ്കള്ക്ക് അറിയാൻ പറ്റും (http://en.wikipedia.org/wiki/Islam_in_Egypt ) - The republic of Egypt has recognized Islam as the state religion since 1980.[1] Egypt is predominantly Muslim, with around 80 million Muslims, comprising 94.7% of the population, as of 2010.[2][3] Almost the entirety of Egypt's Muslims are Sunnis. മറ്റു മതസ്ഥരെ അവരുടെ മത പ്രകാരം ജീവിക്കാൻ അനുവധികുന്ന രൂപത്തിൽ ആകുമ്പോഴേ അതൊരു ഇസ്ലാമിക രാഷ്ട്രം ആവുകയുള്ളൂ ... ആ ഒരു അർത്ഥത്തിൽ ആണ് മഹാത്മാഗാന്ധി പോലും കലീഫ ഉമറിന്റെ ഭരണമാണ് നാൻ ഇന്ത്യയിൽ ആഗ്രഹികുന്നത് എന്ന് പരച്ചത് ... അത് കൊണ്ടാണ് തങ്ങളുടെ പ്രദേശത്തിന്റെ ഭരണം ഏറ്റെടുക്കാൻ ക്രിസ്ത്യാനികൾ കലീഫ ഉമറിനെ ക്ഷണിച്ചത് ...അല്ലാതെ ഇസ്ലാമിക രാഷ്ട്ര സങ്കൽപം ജീവിക്കാൻ കുടുസ്സായി മാറിയ ഒരു പ്രദേശമായി താലിബാൻ പോലുള്ള ഉദാഹരനഗലെ നിരതുന്നതിൽ അന്ധാരഷ്ട്ര മീഡിയ വിജയിച്ചിട്ടുണ്ട് . അത് താങ്കളെ പോലെ യുള്ള നിരവധി നിഷ്കളങ്ങരെ തെറ്റിതരിപിച്ചിട്ടുണ്ട് ...

   Delete
  4. This comment has been removed by the author.

   Delete
  5. "മറ്റു മതസ്ഥരെ അവരുടെ മത പ്രകാരം ജീവിക്കാൻ അനുവധികുന്ന രൂപത്തിൽ ആകുമ്പോഴേ അതൊരു ഇസ്ലാമിക രാഷ്ട്രം ആവുകയുള്ളൂ .."

   എല്ലാ മതസ്ഥരെയും അവരവരുടെ മതാചാരപ്രകാരം ജീവിക്കാൻ ഇന്ത്യൻ ഭരണകൂടം അനുവദിക്കുന്നുണ്ടല്ലോ. എന്നിട്ടെന്തേ അനീ,.. ഇന്ത്യൻഭരണത്തിനു കീഴിൽ ജീവിക്കുന്ന എല്ലാ മുസ്‌ലിംകളും ആ ഭരണത്തെ അനുസരിക്കുക വഴി വൻപാപം (ബഹുദൈവാരാധനയാകുന്ന ശിർക്ക്) ചെയ്യുന്നവരാണെന്നും, അതിനാൽ ഈ ഭരണകൂടത്തിനെ അനുസരിക്കുന്നതിൽ നിന്നും, ഭരണകൂടത്തിനു കീഴിൽ ജോലി ചെയ്യുന്ന്നതിൽ നിന്നും, വോട്ടുചെയ്യുന്ന്നതിൽ നിന്നുമെല്ലാം മുസ്‌ലിംകൾ വിട്ടുനിൽക്കണമെന്ന് ജമാഅത്തെ ഇസ്‌ലാമി ഇക്കാലമത്രെയും പഠിപ്പിച്ചത്?.

   Delete
  6. അനീ ഇവരോട് ഇങ്ങിനെ വലിയ വായില്‍ പറഞ്ഞിട്ട ഒന്നും കാര്യമില്ല , കണ്ണടിച്ചു ഇരിട്ട്ടക്കുന്നവരോട് എന്ത് പറയാന്‍ ,മാധ്യമത്തിഇജിപ്തില്‍ എന്ത് കാര്യം എന്ന് ചോദിക്കുമ്പോള്‍ ,ബഷീര്‍ മാഷിന് ഇജിപ്തില്‍ എന്താ കാര്യം? എന്തിനാ അവിടെ ആളുകള്‍ മരിച്ചു വീഴുമ്പോള്‍ സഹാടപിക്കുനത് ? മനോരമക്കും ,മാതൃഭൂമിക്കും ഇജിപ്തും പലസ്തീനും എല്ലാം പറയാം , പക്ഷെ മാധ്യമത്തിനു പറ്റില്ല ,ഇയാള് പണ്ട് മൂസാ നബിയുടെ കാലത്ത് ജീവിച്ചാല്‍ അപ്പോള്‍ പറയുമായിരിക്കും നമ്മള്‍ സമാധാനത്തോടെ ജീവിക്കുമ്പോള്‍ എന്തിനെ വെറുതെ പ്രശ്നം ഉണ്ടാക്കുന്നത് എന്ന് ജനാധിപത്യം എന്ന് വിളിച്ചു പറയും ജനാധിപത്യത്തിന്റെ അപ്പോസ്തലന്മാര്‍,എന്നിട്ട സാമ്രജത്വതിനു കുഴലൂതും ഈ ബ്ലോഗിന്റെ കോപ്പി അങ്ങ് അങ്കിള്‍ സാമിനും ദത്തുപുത്രന്‍ ഇസ്രായീല്‍ നും അയച്ചു കൊടുക്ക് ,അവര്‍ ഇതില്‍ കൂടുതല്‍ ഒന്നും പ്രതീക്ഷ്ക്കില്ല ഒരു കോപ്പി അബ്ദുള്ള രാജാവിനും പിന്നെ ഈ ജന്മ്മം തിരിഞ്ഞു നോക്കെണ്ടിവരില്ല , നെബേല്‍ വരെ വാങ്ങി തരും . സംരാജത്വതിനും പൈസജികതക്കും എതിരെ പോരടനമെങ്കില്‍ ചങ്കൂറ്റം വേണം ഭായി ,മാഷേ go go go to your islamic history class

   Delete
 2. ചില പരാമര്ഷങ്ങളോട് വിയോജിപ്പുണ്ട്. പക്ഷേ മൊത്തത്തിൽ ലേഖനത്തിന്റെ ആശയത്തോട് യോജിക്കുന്നു.

  ReplyDelete
 3. ബഷീറേ ഇക്കുറി പണി പാളും, മുജാഹിദുകളോ ലീഗുകാരോ പോലും സ്തുതി പാടി എന്ന് വരില്ല. എഴുതി വിട്ട വിവരക്കേടുകളിൽ ഒരു പൊതു ഗ്രൂപ്പിൽ വച്ച് സംവാദത്തിനു തയ്യാർ ആണെങ്കിൽ അറിയിക്കണം. ബ്ലോഗിൽ ഹിറ്റ്‌ കൂട്ടി സഹായിക്കാൻ ഇപ്പൊ മൂഡില്ല

  ReplyDelete
  Replies
  1. ആരെങ്കിലും വന്ന് സ്തുതി പാടാന്‍ വേണ്ടി ഞാന്‍ എഴുതാറില്ല. എല്ലാവരെയും ഇഷ്ടപ്പെടുത്തി അവിയലുണ്ടാക്കാനും ശ്രമിക്കാറില്ല. എനിക്ക് തോന്നിയ അഭിപ്രായങ്ങളാണ് ഞാന്‍ പറയുന്നത്. അതിന് വേണ്ടിയാണ് ഈ ബ്ലോഗ്‌ വെച്ചിട്ടുള്ളതും. പ്രതികരിക്കുന്നവര്‍ക്ക് അതിനുള്ള അവസരം കൊടുക്കും. പിന്നെ സംവാദം. എന്റെ ബ്ലോഗില്‍ തന്നെ ഞാന്‍ സംവാദം അധികം നടത്താറില്ല. പിന്നയല്ലേ നിങ്ങള്‍ പറയുന്നിടത്ത് വന്ന് സംവാദം നടത്തുന്നത് :)

   Delete
  2. നിങ്ങളുടെ അടുത്ത് നിന്നും ഇങ്ങനെ ഒരു വിവരകേട്‌ പ്രതീക്ഷിച്ചില്ല ... കുറച്ചു കൂടി ഒക്കെ സൂക്ഷ്മത പുലര്തെണ്ടിയിരുന്നു ...

   Delete

  3. സംവാദം അല്ലെങ്കിലും ഭീരുക്കൾക്ക് പറ്റിയ പണിയല്ല

   Delete
  4. ബഷീര്‍ ജീ... മറുപടി കലക്കി. മിണ്ട്യാല്‍ ഇവര്‍ക്കൊക്കെ സംവാദമാണ്. കോപ്പിലെ ഒരു സംവാദം...!!

   Delete
  5. baker
   നിനക്ക് സംവാദം വേണമെങ്കിൽ ഇവിടെ വന്നു നടത്തിക്കോ. നാലാൾ വായിക്കുന്ന ബ്ലോഗാണ് ഇത്. ഈച്ച പോലും കയറാത്ത സ്ഥലത്ത് സംവാദം നടത്താൻ സോളിക്കുട്ടികളെ കിട്ടും. ബഷീര്കയെ കിട്ടില്ല.
   (മറുപടി കലക്കി ബഷീര്ക. ഇവന്മാർകൊകെ ഇങ്ങനെ താനെ കൊടുക്കണം)

   Delete

  6. വള്ളിക്കുന്നെ അത് കലക്കി, കാര്യം താങ്കള് പറയുന്ന എല്ലാത്തിനോടും യോജിപ്പില്ലെങ്കിലും കുറിക്കു കൊള്ളുന്നതാണ് താങ്കളുടെ എഴുത്ത്.

   കുറെ മൌലനമാർ വരും എതിര്ക്കാൻ , പോയി പണി നോക്കാൻ പറ അവന്മാരോട് .

   താങ്കൾക്കു പറയാനുള്ളത് പറയു. കേൾക്കേണ്ടവർ കേള്ക്കട്ടെ ഇല്ലാത്തവർ കണ്ണും കാതും പോത്തട്ടെ

   Delete
 4. വള്ളിക്കുന്നിലെ ബഷീര്‍ എന്ന വ്യക്തി അല്‍പ്പം വിവരമുള്ളവനെന്നു ധരിച്ചാളായിരുന്നു ഞാന്‍. തെറ്റിദ്ധരിച്ചതിന് സോറി ട്ടോ..!
  അധികാരത്തിലേറിയ ഉടന്‍, പാശ്ചാത്യ രാജ്യങ്ങളുടെ സഹായത്തോടെ മുര്‍സിയുടെ സര്‍ക്കാരിനെ താഴെ ഇറക്കാനും ശ്രമം നടന്നതാണ്. പോലിസും ഡോക്ടര്‍മാര്‍ അടക്കമുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ജോലിയില്‍ പ്രവേശിക്കാതെ വിട്ടുനിന്നു. ട്രഷറികള്‍ പ്രവര്‍ത്തിച്ചില്ല... ഇതെല്ലാം കാരണം രാജ്യം നിശ്ചലമായി. ഇതു സര്‍ക്കാരിനെതിരേ പൊതുവികാരം ഉയര്‍ത്തി. ഈജിപ്തിലെ അല്‍അഹ്‌റാമും ബി.ബി.സി പോലുള്ള അന്താരാഷ്ട്ര മാധ്യമങ്ങളും സര്‍ക്കാരിനെതിരെയായിരുന്നു. ക്രൈസ്തവ ന്യൂനപങ്ങള്‍ക്കെതിരേ ബ്രദര്‍ഹുഡ് ആക്രമണം നടത്തിയെന്ന വാര്‍ത്തകളും ഇതിനിടെ ധാരാളം വന്നു. അമേരിക്ക അടക്കമുള്ള രാജ്യങ്ങളുടെ പിന്തുണ ലഭിക്കാന്‍ പട്ടാളമാണ് ഇത്തരം വാര്‍ത്തകള്‍ പടച്ചുവിട്ടത്. മുര്‍സിയെ അട്ടിമറിക്കാന്‍ അമേരിക്ക പണമിറക്കിയതിന്റെ തെളിവുകള്‍ അല്‍ജസീറ പുറത്തുവിട്ടതാണല്ലോ? തൂണീസ്യയില്‍ ബ്രദര്‍ഹുഡിന് ആധിപത്യമുള്ള സര്‍ക്കാരിനെതിരെയും ഇത്തരം ശ്രമങ്ങള്‍ നടന്നുവരുന്നുണ്ട്.
  ബഷീര്‍ ബി.ബി.സിയും നമ്മുടെ പി.ടി.ഐയും (അതിന്റെ തര്‍ജ്ജുമയായ മനോരമയും) വായിക്കാതെ അല്‍ ജസീറയെങ്കിലും വായിക്ക്. അല്ലെങ്കില്‍ ചന്ദ്രികാ പത്രമെങ്കിലും.!


  ReplyDelete
  Replies
  1. അല്‍ ജസീറ ഖുര്‍ആനൊന്നുമല്ലല്ലോ? ഇഖ്വാനിന്റെ മുഖ്യ സപ്പോര്‍ട്ടേര്സായിരുന്നന്‍ ജസീറ,ജസീറ യുടെ അന്ധമായ ഇഖ്വാന്‍ സപ്പോര്‍ട്ട് കാരണം അതില്‍ നിന്ന് ചില മാധ്യമ പ്രവര്‍ത്തകര്‍ രാജി വെച്ചതൊന്നും അറിയില്ല അല്ലേ
   ജസീറ മാത്രം വായിച്ചാല്‍ മതിയോ അല്‍ അറേബ്യ യും വായിക്ക്

   Delete
  2. @ Sajjad c
   >> ജസീറ മാത്രം വായിച്ചാല്‍ മതിയോ അല്‍ അറേബ്യയും വായിക്ക് <<
   നിങ്ങള്‍ വായിക്കാന്‍ പറഞ്ഞത് കൊണ്ട് അവിടെയൊന്ന് നോക്കി. അപ്പോള്‍ കണ്ടത് misinformation about Egypt massacre

   Misinformation about Egypt’s ‘massacre’
   Abdallah Schleifer

   No one really knows how many pro-Mursi protestors were killed on Wednesday – the government says about 270, the Muslim Brotherhood (MB) has been saying more than 2,000. My assumption is that both parties are lying.

   What will be interesting is to see how much attention is paid by the same American and European political leaders – who responding to disturbing television images, cannot resist criticizing the government and the armed forces – to the minister of interior’s announcement Wednesday night that 43 policemen were killed and more than 140 wounded. This came among the 21 police stations attacked upon the orders of the MB, the band that successfully stormed the Kerdesa police station (not far from the Giza pyramids), not only killed the policemen on duty there but mutilated their bodies.

   The minister said pretty much what Prime Minister Beblawi had said earlier in the day – that the government had tried to negotiate a peaceful end to the sit-ins but the Muslim Brotherhood refused anything less than a return of Mursi to power. What lends credibility to this claim is that only a few days ago Ahmed Maher, the founder and co-leader of the April 6 Youth Movement (the liberal-left group that organized the 2011 demonstrations against Mubarak), charged that it was the Muslim Brotherhood who were refusing all compromises and were seeking escalation of the crisis.

   The prime minister had gone on to note that while the government had authorized the security forces to disperse both sit-ins more than a week ago, they had also decided not to take any action that could and indeed did turn out to be nasty, during Ramadan or the four days after, in which Eid al-Fitr celebrations marked the end of Ramadan. (continued)

   Delete
  3. Churches attacked
   But what is perhaps the most discomforting news from the interior minister is that four churches had been torched by pro-Mursi demonstrators. Since his speech, sources at the Coptic Church say that an additional 13 churches were attacked but not set on fire.

   Already, much earlier in the day – only a few hours after security forces reinforced by Egyptian army armored vehicles and bulldozers had begun to move in on both sit-ins – independent sources had reported that three churches had already been torched. One would think that these naked acts of sectarian hatred would be enough to disabuse global spokesmen and much of the global press from alluding to the “peaceful” and “non-violent” nature of pro-Mursi protestors. A colleague has suggested to me that in these politically-correct days we reserve the name “fascist” only for violence directed at Jewish synagogues and Muslim mosques.

   Stopped reading history?

   Have people stopped reading history? Non-violence – pioneered by Mahatma Gandhi during India’s protracted struggle for independence and later adopted by Dr. Martin Luther King in the American civil rights struggle – meant this: sitting or standing and offering no resistance to the British imperial forces and the American southern police when they would move in to arrest and often beat up the peaceful non-violent demonstrators.

   Non- violence does not mean building barricades to hold off the Egyptian riot police and breaking up pavement stones to throw at them. BBC footage, shot at the very beginning of the confrontation but curiously not screened until after many hours of coverage of MB dead and wounded, shows – before a shot was fired – pro-Mursi demonstrators attacking a bulldozer starting to break down the barricades with stones and long sticks until police firing tear gas forced them to retreat.

   A BBC TV correspondent trapped with his crew by gunfire directed towards the roof of the Rabaa al-Adawiya mosque remarked that gunfire was not just coming in, but also going out, from the mosque at the same time. (continued)

   Delete
  4. More significant is that Egyptian bystanders watching events from their balconies near the Nasr City intersection said they saw armed men among the MB protestors. None of this, not to mention the blocking of traffic at major intersections for four weeks, are examples of the “right to peaceful assembly” that the U.S. spokesman alluded to in his criticism of the Egyptian security and armed forces.

   In the last weeks of the sit-ins – almost as if to provoke the authorities into action – the MB would send out groups of a few thousand from either the Nahda Square sit-in or the Rabaa al-Adawiya sit-in to march upon government offices. In several cases the marches were confronted not by the riot police but by Egyptians living in the neighborhoods where the MB protestors were attempting to assault ministerial buildings. And that is the element that seems to be missing from so much of the discourse – that this is not just a conflict between the MB and their Salafist allies with the armed forces and state security, but a conflict between the MB with most Egyptians, who are supported by the armed forces –and who according to public opinion polls, wanted this sit-ins ended and life, tourism and jobs to come back to normal. And in Cairo that opposition to the MB is overwhelming.
   .....
   A massacre is not combat. A massacre is the unprovoked slaughter of non-violent, peaceful civilians, or of combatants who have already surrendered. Neither case was applicable on Wednesday. There has been a tragic loss of life, particularly at Nasr City, but the MB should remember the saying that sometimes one may not like what one gets, when one gets what one wishes for.

   What I mean by that is, one cannot say day after day, as the Muslim Brothers at both sit-ins have said, that they welcome martyrdom, that they are more than ready to die for their cause, and they have brought their wives and children to the sit-ins and they are willing for them to die also. You cannot say this day after day, and then cry out in horror and shock: “Look, the police are killing us!” What happened on Wednesday will be further unraveled, but this time, the particularly tragic case of the Muslim Brotherhood shows they have underestimated the degree that they have alienated just about everybody else in this country.

   ഇതെല്ലാം 100 ശതമാനം ശരിയാണോ എന്നറിയില്ല. നിങ്ങള്‍ പറഞ്ഞിടത്ത് തന്നെയുള്ള റിപ്പോര്‍ട്ട്‌ ആണ്. Another side of the story.

   Delete
  5. വിഷം നിറഞ്ഞൊഴുകി അത് പുറത്തേക്ക്തുപ്പാൻ അവസരം കാത്തിരുന്നവരുടെ കുപ്രചരണങ്ങളാണ് ഈജിപ്തിലെ ജനാധിപത്യ ധ്വംസനത്തോടെ നാം കേട്ടുകൊണ്ടിരിക്കുന്നത് . വസ്തുതകൾ ഇതായിരിക്കെ ജമാഅത്തെ ഇസ്ലാമിയേയും പോഷകസന്ഘടനകളേയും വിമര്ശിക്കാൻ പലരും കൊടുക്കുന്ന ക്ലിപ്പുകളും പത്രകുറിപ്പുകളും മുസ്ലിമ്ബ്രദർഹുഡ്നെ തെജോവദം ചെയ്യാനും തെറ്റിദ്ദരിപ്പിക്കാനും വേണ്ടി ഇത്തരക്കാർ വ്യാജമായി നിര്മിച്ചതാണെന്ന് മനസ്സിലാക്കാനുള്ള സാഹചര്യ തെളിവുകളുണ്ടായിട്ട്പോലും അതിനെതിരെ കണ്ണടച്ച് അവ വിശ്വസിക്കുക മാത്രമല്ല പ്രചരിപ്പിക്കുകയും ചെയ്യുന്നവരോട് സഹതാപം തോന്നുന്നു . ബ്രദർഹുഡ് തീവ്രവാദ ഭീഗരവാദ സംഘടനയാണെന്ന് വെരുത്തിതീർക്കുവാൻ വിരോധികൾ നിര്മിച്ചുണ്ടാക്കിയ ഫോട്ടോകളും വാര്ത്തകളും മാത്രമേ ഇത്തരക്കാർ കാണുന്നൊള്ളൂ . ബ്രദർഹുഡ്നെ കുറിച്ച നല്ലവാർത്തകൾ കൊടുക്കുന്ന ചാനലുകളേയും പത്രങ്ങളെയും എകാതിപതി ഹുസ്നിമുബാറക്കും ജനാധിപത്യത്തെ അട്ടിമറിച്ച് അധികാരത്തിൽവന്ന ഭീഗര സൈനിക ഗവര്മെന്റും നിരോധിക്കുകയും നിയന്ത്രിക്കുകയും ചെയ്തിട്ടുണ്ട് എന്നിട്ടും ഒളിഞ്ഞും തെളിഞ്ഞും അല്ജസീറയെ പോലോത്ത ചാനലുകളിലുടെ പുറം ലോകത്തെക്കുവരുന്ന വാർത്തകൾ ആരും കാണുന്നില്ല അതല്ല കാണാത്തത് പോലെ നടിക്കുന്നു എന്നാണ് കരുതേണ്ടത് .

   നാല്പതു ശതമാനംവരുന്ന ക്രിസ്ത്യാനികളെ തെറ്റിദ്ദരിപ്പിക്കുന്നതിനുവേണ്ടി ക്രിസ്ത്യന്പള്ളിയിൽ ഇസ്ലാമിയ എന്നെഴുതുന്ന ചിത്രവും ക്രിസ്ത്യന്പള്ളി ചുട്ടെരിക്കുന്ന ചിത്രങ്ങളും പ്രചരിപ്പിക്കപ്പെടുന്നു . ക്രിസ്ത്യാനികൾ മാത്രമല്ല മറ്റുവിശ്വാസികളും അവിടെയുണ്ട് ഇവര്ക്കെതിരെ ഏതങ്കിലും തരത്തിലുള്ള നടപടി ഭരിച്ചിരുന്ന ബ്രദർഹുഡ് ൽ നിന്ന് ഇതേവരെ ഉണ്ടായിട്ടുണ്ടോ ?. അധികാരമുള്ളപ്പോൾ ചെയ്യാതിരുന്നത് അധികാരമില്ലാത്തപ്പൊൾ ചെയ്യുകയാണോ ?. വല്ലാത്ത കണ്ടുപിടുത്തം തന്നെ !!. ബ്രദർഹുഡ്ന്റെ സ്ഥാനാര്തികളിൽ ക്രിസ്ത്യാനികളും ഉണ്ടായിരുന്നുവെന്ന് വിമർശകർ മനസ്സിലാക്കണം . ജനാധിപത്യ തെരെഞ്ഞെടുപ്പിലുടെ അധികാരത്തിലെത്തിയ ഗവര്മെന്റിനെ അട്ടിമറിച്ച് രാജ്യത്തിന്റെ പ്രസിടെന്റും പാര്ട്ടിനായകനുമായ നേതാവിനെ തട്ടികൊണ്ടുപോയ സൈനിക നടപടിക്കെതിരെ സമാധാനമാരമായി പ്രതിഷേധിക്കുന്ന ബ്രദർഹുഡ്നെ വ്യാജ ഏറ്റുമുട്ടലുകളുണ്ടാക്കി ഭീഗര ലിസ്റ്റിൽ ഉള്പ്പെടുത്താനുള്ള ശ്രമങ്ങളെ തിരിച്ചറിഞ്ഞ് സമാധാനപരമായി പ്രതിഷേധിക്കുന്ന ബ്രദർഹുഡ്നെ ഭീഗരവാദികളായി ചിത്രീകരിക്കുന്നു . നിരപരാധികളായ ആയിരങ്ങളെ കൊന്നൊടുക്കുന്ന യഥാർത്ഥ ഭീഗരരായ പട്ടാളത്തെ സമാധാന പ്രേമികളും എന്നുവിളിക്കുന്ന ഇരട്ടാത്താപ്പിന് കൂട്ടുനിൽക്കുന്നവർ ആര്ക്കുവേണ്ടിയാണ് ഈ ഇരട്ടത്താപ്പ് ഏറ്റു പറയുന്നത് ?.

   ലോകത്ത് വളര്ന്നുവരുന്ന ഇസ്ലാമിക ചിന്താധാരക്കെതിരെ സാമ്രാജ്യത്വ ശക്തികൾ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന കുപ്രചരണങ്ങളെ ഏറ്റുപിടിച്ച്‌ പ്രചരിപ്പിക്കുന്നവരെ ഇന്നല്ലങ്കിൽ നാളെ കാലം അവരെ തിരുത്തിപ്പിക്കുമെന്നോർക്കുക .

   Delete
  6. ഇന്ത്യയിൽ വിശിഷ്യാ കേരളത്തിൽ മുസ്‌ലിംകൾക്ക് ധാരാളം മതസംഘടനകളുണ്ട്. എന്നാൽ എല്ലാ മേഖലകളിലും നല്ലപിള്ള ചമഞ്ഞ് ഉള്ളിൽ തീവ്രവാദം എന്ന ഹിഡൻ അജണ്ടയുമായി പ്രവർത്തിക്കുന്ന ഏക സംഘടനയാണ് ജമാഅത്തെ ഇസ്‌ലാമി. ഞങ്ങൾ മതസംഘടനയല്ല എന്ന് ഇവർ പറയും. എന്നാൽ ഇസ്‌ലാമിനെ സമ്പൂർണ്ണമായി അവതരിപ്പിക്കുന്ന ഏക ഇസ്‌ലാമികസംഘടന ഞങ്ങൾ മാത്രമാണെന്നും അവസരോചിതം ഇവർ ഉറപ്പിച്ചു പറയാറുണ്ട്‌. ഇവർ സൃഷ്ടിച്ചുവിട്ട, ഇവരിൽനിന്നും പ്രചോദനം ഉൾകൊണ്ടവരാണ് സിമി എന്ന സംഘടന.

   Delete
 5. ha ha, nan mathetharananey..nan mathetharananey.. ennu kanikkan inganokke cheythalle pattu.. you better read all sides of the issue first, then write.we will appreciate it....
  ningalkkishdamullath ezhuthana blog enkil ningalkk matram vayich rasikkanulla vidhathil blog secure akku....

  nattil kada thurannitt enikkishdamullathe nan vilkku ennu paranjalengana? oru manushyanum nishpakshanalla ennathanu sathyam

  ReplyDelete
 6. ബഷീര്ക്ക, നിങ്ങള്‍ പറയുന്നു ""ചുരുക്കിപ്പറഞ്ഞാൽ ഈജിപ്തിൽ നടക്കുന്നത് ജനാധിപത്യ പ്രക്ഷോഭങ്ങൾക്കപ്പുറമുള്ള തീക്കളിയാണ്. മതതീവ്രവാദത്തിന്റെ താവളത്തിലേക്ക് പൊതുജനങ്ങളെ കൊണ്ട് പോകാനുള്ള ശ്രമങ്ങൾ. അത്തരം ശ്രമങ്ങൾ തന്നെയാണ് മുല്ലപ്പൂ വിപ്ലവത്തെ ഇന്ന് കാണുന്ന ദുരന്തത്തിലേക്ക് എത്തിച്ചതും"" മുര്സിയുടെ നയ നിലപാടുകളില്‍ ഒരെണ്ണം പറയാമോ, മതതീവ്രവാദത്തിന്റെ എന്ന് പറയാവുന്നത്‌.? പട്ടാളത്തിന്റെ അധികാരം കുറകുനത് ആണോ ?

  ReplyDelete
  Replies
  1. ഈജിപ്തില്‍ നടക്കുന്നത് ഖത്തറും സൌദിയും തമ്മിലുള്ള 'കോള്‍ഡ്' വാര്‍ മാത്രമാണ്, അതിന്ന് എടുത്താല്‍ പൊങ്ങാത്ത ആദര്‍ശ മാനമൊന്നും അടിച്ചേല്പിക്കേണ്ട

   Delete
 7. ബഷീർ എന്ന ഊതിവീർപ്പിച്ച നീർക്കുമിള പൊട്ടിപ്പോയി

  വല്ലാത്ത പതനം

  ReplyDelete
 8. പ്രസിഡന്റിനോട് കൂറു പുലര്‍ത്തുമെന്ന് സത്യപ്രതിജ്ഞ ചെയ്ത സേനാ മേധാവിയും പ്രതിരോധമന്ത്രിയുമായ അബ്ദുല്‍ ഫത്താഹ് സീസിയാണ് അട്ടിമറിക്ക് നേതൃത്വം നല്‍കിയത്. അപ്പോള്‍ സൈനിക നടപടി സത്യപ്രതിജ്ഞാ ലംഘനമാണ്. മാത്രമല്ല, പ്രസിഡന്റ് മുര്‍സിയാണ് സര്‍വ സൈന്യാധിപനെന്നിരിക്കെ അദ്ദേഹത്തിന്റെ കീഴിലുള്ള പ്രതിരോധമന്ത്രിയുടെ നടപടി സാങ്കേതികമായി നിയമസാധുതയില്ലാത്തതാണ്. 77 ശതമാനം ഭൂരിപക്ഷത്തില്‍ റഫറണ്ടത്തിലൂടെ നിലവില്‍ വന്ന ഭരണഘടന സസ്‌പെന്റ് ചെയ്ത നടപടിയിലൂടെ ഈജിപ്ഷ്യന്‍ ജനാധിപത്യത്തിന്റെ ശിശുഹത്യതന്നെയാണ് സംഭവിച്ചിരിക്കുന്നത്. പട്ടാളം നിയമിച്ച സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അദ്‌ലി മന്‍സൂറിന്റെ നിയമസാധുതയെ മുസ്‌ലിം ബ്രദര്‍ ഹുഡും മുര്‍സിയെ തിരിച്ചുകൊണ്ടുവരാന്‍ തെരുവിലിറങ്ങിയ നിയമാനുസൃത ഭരണകൂടത്തിനായുള്ള സഖ്യവും ചോദ്യം ചെയ്യുന്നത് അതുകൊണ്ടാണ്. മുര്‍സി വിരുദ്ധ പ്രക്ഷോഭത്തില്‍ പങ്കാളികളായ 'ഏപ്രില്‍ 6 യുവജന'മടക്കമുള്ളവര്‍ ഭരണം പട്ടാള ഹസ്തങ്ങളിലെത്തിച്ചതില്‍ അനതിവിദൂര ഭാവിയില്‍ ഖേദിക്കേണ്ടിവരുമെന്ന് ചില രാഷ്ട്രീയ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കിയത് വെറുതെയല്ല.

  ReplyDelete
 9. മുര്സിയുടെ 'കുര്‍സി' പോയപ്പോ ഹാലിളകുന്ന സോളികുട്ടികളെ .. ഇറാക്കിലെ മനുഷ്യ കോലങ്ങള്‍ മരണത്തിനു കീഴടങ്ങിയപ്പോ ..അഫ്ഗാനിലെ മുസ്ലിം തലച്ചോറുകള്‍ ബുഷിന്റെ മിസൈലുകള്‍ക്ക് മുമ്പില്‍ ചിന്നിച്ചിതരിയപ്പോ ...പലസ്തീനിലെ കുട്ടികള്‍ അനാഥമായപ്പോ ...കേണല്‍ ഗദ്ദാഫിയെ ചതിച്ചു കൊന്നപ്പോ ..സിറിയയില്‍ നടക്കുന്ന നരനായാട്ട് തുടരുമ്പോ ..ഇതിനൊന്നും കൊച്ചി മറൈന്‍ ചത്വരത്തില്‍ ഒത്തു കൂടി സോളി സിന്ദാബാദ് വിളിക്കുന്നത് ആരും കണ്ടില്ലല്ലോ .....മുര്സിയുടെ കുര്‍സി പോയപ്പോ മാത്രമേ നിങ്ങളിലെ ഇസ്ലാം തിളക്കുന്നുള്ളൂ ?

  ReplyDelete
  Replies
  1. സുഹ്ര്തെ താങ്കൾ കേരളത്തിലെ ഏത് കാട്ടിൽ ആണ് ജീവികുന്നത് .. സാമ്രാജ്യത ശക്തികൾ ലോകത്തിന്റെ നാനാ ബാകതും നടത്തുന്ന നരഹത്യകൾ കെതിരിൽ ജമാഅത്തെ ഇസ്ലാമിയല്ലാതെ വേറെ ഇതൊരു പ്രസ്ഥാനത്തെ യാണ് താങ്കള്ക്ക് കാണിച്ചു തരാൻ കഴിയുക ... തലച്ചോറ് ഇത്തരത്തിൽ പണയം വെക്കാമോ ...

   Delete
 10. 30 വര്‍ഷത്തെ ഭരണം മുടിച്ച സാമ്പത്തിക രംഗം ഒറ്റ വര്‍ഷം കൊണ്ട് മെച്ചപ്പെടുത്തുക എന്നത് മനുഷ്യ സാധ്യമായ കാര്യമല്ല. അതിന് ആദ്യം വേണ്ടത് സുസ്ഥിരതയും കൂട്ടായ സഹകരണവുമാണ്. ഇതര പാര്‍ട്ടികളില്‍നിന്ന് ഭിന്നമായി അഞ്ചു വര്‍ഷത്തെ ഹ്രസ്വകാല പദ്ധതികളും 25 വര്‍ഷത്തെ ദീര്‍ഘകാല പദ്ധതികളും ആസൂത്രണം ചെയ്ത് പ്രകടനപത്രികയില്‍ പ്രഖ്യാപിച്ചിട്ടാണ് ഫ്രീഡം ആന്റ് ജസ്റ്റിസ് പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ചത്. പക്ഷേ,മുര്‍സി അധികാരമേറ്റെടുത്ത് ഒരു വര്‍ഷത്തിനിടയില്‍ ഒറ്റ ദിവസം പോലും അദ്ദേഹത്തെ സൈ്വരമായി ഭരിക്കാന്‍ പ്രതിപക്ഷം അനുവദിക്കുകയുണ്ടായില്ല. പ്രസിഡന്റിനെതിരെ 5821 അക്രമാസക്ത പ്രകടനങ്ങളും 50 പ്രചാരണങ്ങളും 7709 പ്രതിഷേധങ്ങളും 24 തവണ മില്യന്‍ മാര്‍ച്ച് പ്രകടനങ്ങള്‍ക്കുള്ള ആഹ്വാനങ്ങളും നടന്നതായി പ്രസിഡന്‍ഷ്യല്‍ വെബ് സൈറ്റ് പറയുന്നു. പ്രസിഡന്റിന്റെ മന്ത്രിസഭയിലുണ്ടായിരുന്നവരില്‍ ഭൂരിഭാഗവും എഫ്.ജെ.പിക്ക് പുറത്ത് നിന്നുള്ളവരായിരുന്നു. പ്രതിരോധ മന്ത്രിയും ആഭ്യന്തരമന്ത്രിയും സൈന്യത്തില്‍നിന്നുള്ളവരാണ്. പ്രതിരോധമന്ത്രി ജന. സീസിയാണ് അട്ടിമറി നടത്തിയത്. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച് പരാജയപ്പെട്ട ഇടതുപക്ഷ സ്ഥാനാര്‍ഥി ഹംദീന്‍ സബാഹിക്ക് വൈസ് പ്രസിഡന്റ് സ്ഥാനം വാഗ്ദാനം ചെയ്ത് മുര്‍സി സഹകരണം തേടുകയുണ്ടായെങ്കിലും അദ്ദേഹം അത് തള്ളിക്കളയുകയാണുണ്ടായത്. ഒടുവില്‍ ദേശീയ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ പോലും അദ്ദേഹം സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. പ്രസിഡന്റിന്റെ അധികാരങ്ങള്‍ വെട്ടിച്ചുരുക്കിയ മാര്‍ഷല്‍ ത്വന്‍ത്വാവിയെയും ഇതര സൈനിക മേധാവികളെയും നിര്‍ബന്ധ റിട്ടയര്‍മെന്റ് നല്‍കി അവരുടെ നടപടികള്‍ മറികടക്കുന്നതിലും ഹമാസ്-ഇസ്രയേല്‍ സംഘര്‍ഷം ഫലസ്ത്വീനനുകൂലമായി രമ്യമായി പരിഹരിക്കുന്നതിലും തെഹ്‌റാനിലെ ചേരിചേരാ ഉച്ചകോടിയില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്നതിലും നയതന്ത്ര വിജയം വരിക്കാന്‍ കഴിഞ്ഞ പ്രസിഡന്റിന് കലാപകലുഷിതമായ അന്തരീക്ഷത്തില്‍ ആഭ്യന്തര രംഗത്ത് മികവ് പ്രകടിപ്പിക്കാന്‍ കഴിയാതെ പോയത് സ്വാഭാവികമായിരുന്നു.ഒരു ഗള്‍ഫ് രാജ്യവും തിരിഞ്ഞു നോകിയില്ല ...

  ReplyDelete
 11. രാജ്യത്തിന്റെ മിക്കവാറും എല്ലാ ഭരണ സ്ഥാപനങ്ങളും സേനയുടെ നീരാളിപ്പിടിത്തത്തിലാണ്. സൂപ്പര്‍ മാര്‍ക്കറ്റുകള്‍ റോഡ്-പാര്‍പ്പിട നിര്‍മാണം, റിസോര്‍ട്ട് മാനേജ്‌മെന്റ് മുതല്‍ റിയല്‍ എസ്റ്റേറ്റുകള്‍ വരെ വ്യാപകമാണ് സേനയുടെ വിഹാര രംഗങ്ങള്‍. സൈന്യത്തെ കുറിച്ചുള്ള പല വിവരങ്ങളും എളുപ്പം ലഭ്യമല്ല. അതിന്റെ വലുപ്പവും ബജറ്റുമെല്ലാം സ്റ്റേറ്റ് രഹസ്യമാണ്. രാജ്യത്തിന്റെ 40 ശതമാനം സാമ്പത്തിക സ്രോതസ്സുകളും സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്.സാധാരണ ജനങ്ങള്‍ക്കവശ്യമായ സാധനങ്ങളും സൈനികോപകരണങ്ങളും നിര്‍മിക്കുന്ന ഒമ്പത് മിലിട്ടറി ഫാക്ടറികളുടെ മേല്‍നോട്ടം വഹിക്കുന്നത് സേനയുടെ കീഴിലുള്ള ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇന്‍ഡസ്ട്രിയലൈസേഷനാണ്.ഇത്തരമൊരു സൈനിക സംവിധാനത്തില്‍ യഥാര്‍ഥ ജനാഭിലാഷങ്ങളെ സാക്ഷാല്‍ക്കരിക്കാന്‍ ആഗ്രഹിക്കുന്ന ഒരു ഭരണകൂടം നിലനിന്ന് പോരുക എളുപ്പമല്ലെന്ന് വ്യക്തം. സേന വിചാരിച്ചാല്‍ ജനജീവിതം ദുരിതമയമാക്കാന്‍ എളുപ്പം സാധിക്കും. മുര്‍സി ഭരണകാലത്തെ ഏറ്റവും വലിയ പ്രശ്‌നമായിരുന്നു ഇന്ധനക്ഷാമം. ഇത് സേന കൃത്രിമമായി സൃഷ്ടിച്ചതായിരുന്നുവെന്ന് ജൂലൈ 4-ലെ അട്ടിമറിക്ക് ശേഷം ഇന്ധനം സുലഭമായി ഒഴുകാന്‍ തുടങ്ങിയതോടെ വ്യക്തമാവുകയുണ്ടായി. ബ്ലാക്ക് ബ്ലോക്ക് പോലുള്ള അജ്ഞാത സംഘത്തിന്റെ വിധ്വംസക പ്രവര്‍ത്തനങ്ങളെ കൈയും കെട്ടി നോക്കിനിന്ന സുരക്ഷാ വിഭാഗം അട്ടിമറിക്ക് ശേഷം സേനക്കെതിരെ നടന്ന സമാധാനപരമായ പ്രകടനങ്ങള്‍ക്കെതിരെ വെടിയുതിര്‍ത്ത് സജീവമായതും അട്ടിമറി ആസൂത്രിതമായിരുന്നുവെന്നതിന്റെ തെളിവാണ്.

  ReplyDelete
  Replies
  1. നിനക്കെന്താ വയറിളക്കം പിടിച്ചോ. പുളിച്ച ജമ സാഹിത്യങ്ങൾ കോപ്പി ചെയ്ത് ഈ ബ്ലോഗ്‌ നാറ്റിക്കരുത്. നാലാൾ വായിക്കുന്ന ബ്ലോഗാണ് സ്വന്തമായി എന്തെങ്കിലും പറയനുണ്ട്ങ്കിൽ എഴുതിയ്ത്റ്റ് പോ

   Delete
  2. നല്ല മാന്ന്യമായ reply ...നികൾക്ക് പറ്റാത്തതൊന്നും വായിക്കാനോ എഴുതാനോ പാടില്ല അല്ലെ ... ആരെകിലും സത്യം മനസിലാകിയാലോ ...

   Delete
  3. പുളിച്ച ജമാഅത്ത് സാഹിത്യങ്ങൾ കോപ്പിപേസ്റ്റ് ചെയ്യുകയാണ് എന്നതിന് താഴെയുള്ള ഇവന്റെ വരികൾ തെളിവാണ്. ആദ്യത്തേത് കോപ്പി. അതിലുള്ള അക്ഷരശുദ്ധി ശ്രദ്ധിക്കുക. രണ്ടാമത്തേത് ഇവൻ സ്വന്തമായി ടൈപ്പ് ചെയ്തത്. അതിലുള്ള അച്ചര ചുദ്ദിയും ഒന്ന് നോക്കുക.

   1., "രാജ്യത്തിന്റെ മിക്കവാറും എല്ലാ ഭരണ സ്ഥാപനങ്ങളും സേനയുടെ നീരാളിപ്പിടിത്തത്തിലാണ്. സൂപ്പര്‍ മാര്‍ക്കറ്റുകള്‍ റോഡ്-പാര്‍പ്പിട നിര്‍മാണം, റിസോര്‍ട്ട് മാനേജ്‌മെന്റ് മുതല്‍ റിയല്‍ എസ്റ്റേറ്റുകള്‍ വരെ വ്യാപകമാണ് സേനയുടെ വിഹാര രംഗങ്ങള്‍. സൈന്യത്തെ കുറിച്ചുള്ള പല വിവരങ്ങളും എളുപ്പം ലഭ്യമല്ല. അതിന്റെ വലുപ്പവും ബജറ്റുമെല്ലാം സ്റ്റേറ്റ് രഹസ്യമാണ്. രാജ്യത്തിന്റെ 40 ശതമാനം സാമ്പത്തിക സ്രോതസ്സുകളും"

   2., "നല്ല മാന്ന്യമായ reply ...നികൾക്ക് പറ്റാത്തതൊന്നും വായിക്കാനോ എഴുതാനോ പാടില്ല അല്ലെ ... ആരെകിലും സത്യം മനസിലാകിയാലോ ..."

   Delete
  4. കോപ്പി ചെയ്തതല്ല എന്ന് നാൻ എവിടെയെങ്കിലും എഴുതിയത് കാണിച്ചു തരൂ ... താഴെ കുറെ ആയതുകളും ഹദീസുകളും ഒക്കെ ഉണ്ടല്ലോ നിങ്ങളുടെ ഫാക്ടറിയിൽ അതോകെ സ്വന്തമായി ഉണ്ടാകിയെടുക്കുന്നതാണോ അതോ ഖുറാനിലെ വരികൾ കോപ്പി ചെയ്യുന്നതോ നല്ല തൊപ്പിയും കൂളിംഗ്‌ ക്ലാസ്സ്‌ കണ്ണടയും വെച്ച് വിഡ്ഢിത്തം വിളബല്ലേ സുഹ്ര്തെ ...

   Delete
 12. മുന്‍ഭരണകക്ഷിയായ നാഷ്ണല്‍ പാര്‍ട്ടിയുടെ പരിലാളനയില്‍ വളര്‍ന്നു വന്ന ബിസിനസ് ഗ്രൂപ്പുകളായിരുന്നു. കലാ-കായിക രംഗത്തും മാധ്യമരംഗത്തും ജുഡീഷ്യറിയിലും ബ്യൂറോക്രസിയിലുമുള്ളവരെ വിലക്കെടുക്കാന്‍ ഇവര്‍ക്ക് എളുപ്പം സാധിച്ചു. പുതിയ വ്യവസ്ഥക്കെതിരെ ഈ വിഭാഗങ്ങളെ അണിനിരത്താന്‍ വന്‍തോതില്‍ പണമിറക്കിയത് ഇവരായിരുന്നു. ഫുട്‌ബോള്‍ കലാപത്തിലും കുപ്രസിദ്ധമായ 'അല്‍ ജമല്‍ സംഭവ'ത്തിലും ഗുണ്ടകളെ ഇറക്കി കളിച്ചതില്‍ മുഖ്യ പങ്ക് വഹിച്ചതും ഈ ബിസിനസ്സ് ഗ്രൂപ്പുകളായിരുന്നു.

  ReplyDelete
 13. സലഫി സംഘടനയായ ഹിസ്ബുന്നൂറിന്റെ നേതാവായ യാസിര്‍ ബുര്‍ഹാമിക്കയച്ച കത്തില്‍ ലോക പ്രശസ്ത സലഫി പണ്ഡിതന്‍ ശൈഖ് അബ്ദുര്‍റഹ്മാന്‍ അബ്ദുല്‍ ഖാലിഖ് എഴുതി: ''നിങ്ങള്‍ അമാനത്തിനെ വഞ്ചിച്ചിരിക്കുന്നു, കരാര്‍ ലംഘിച്ചിരിക്കുന്നു. നിങ്ങള്‍ ബൈഅത്ത് ചെയ്ത, ഈജിപ്ഷ്യന്‍ ജനതയുടെ ഭൂരിപക്ഷവും അംഗീകരിച്ച പ്രസിഡന്റിനെയാണ് നിങ്ങള്‍ അട്ടിമറിച്ചത്. സമുദായത്തിന്റെ ശത്രുക്കളുടെ കൂടെയാണ് നിങ്ങള്‍ കൂട്ടുകൂടിയത്. നിങ്ങളുടെയും നിങ്ങള്‍ മറിച്ചിട്ട പ്രസിഡന്റിന്റെയും കാര്യത്തില്‍ ഞാന്‍ കാണുന്ന സമാന സംഭവം ഉസ്മാന്‍(റ)വിന്റേതാണ്. അദ്ദേഹത്തിനെതിരെ തിരിഞ്ഞ ഖവാരിജുകളെപ്പോലെയാണ് നിങ്ങള്‍. അക്രമികള്‍ തനിക്കെതിരില്‍ നിന്നപ്പോഴും ഉസ്മാന്‍(റ) അവര്‍ക്ക് വഴങ്ങിയില്ല. അവര്‍ക്ക് വധിക്കാന്‍ നിന്നുകൊടുക്കുകയാണ് അദ്ദേഹം ചെയ്തത്. ഉപരോധിക്കപ്പെട്ട അവസ്ഥയില്‍ റസൂല്‍(സ) അദ്ദേഹത്തോട് പറയുന്നതായി അദ്ദേഹം സ്വപ്നം കണ്ടു: ''അല്ലാഹു താങ്കളെ ഒരു കുപ്പായമണിയിച്ചിരിക്കുന്നു. അതഴിപ്പിക്കാന്‍ അവര്‍ തീരുമാനിച്ചാല്‍ അവര്‍ക്ക് താങ്കള്‍ വഴങ്ങരുത്.'' ഇതു തന്നെയാണ് മുര്‍സിയുടെ കാര്യത്തില്‍ സംഭവിച്ചത്. പ്രസിഡന്റ് പദവിയുടെ കുപ്പായമഴിക്കാന്‍ ശ്രമിച്ചവര്‍ക്കദ്ദേഹം വഴങ്ങിയില്ല. ജനങ്ങളോട് ചോദിക്കാതെ അത് ചെയ്തിരുന്നെങ്കില്‍ അദ്ദേഹം ജനങ്ങളോട് ചെയ്യുന്ന വഞ്ചനായായിരിക്കുമത്. നിങ്ങള്‍ വ്യാജമായി ധരിച്ചുവെച്ച സലഫിസത്തിന്റെ കുപ്പായം ഇതോടെ ജനങ്ങള്‍ നിങ്ങളില്‍നിന്ന് അഴിച്ചുമാറ്റും.'' മറ്റൊരു സലഫി പണ്ഡിതനായ ശൈഖ് മുഹമ്മദ് അബുല്‍ മഖ്‌സൂദ് ഹിസ്ബുന്നൂറിനെ, ഹിസ്ബുശ്ശൈത്താന്‍ എന്നാണ് വിശേഷിപ്പിച്ചത്.

  ReplyDelete
  Replies
  1. >>ലോക പ്രശസ്ത സലഫി പണ്ഡിതന്‍ ശൈഖ് അബ്ദുര്‍റഹ്മാന്‍ അബ്ദുല്‍ ഖാലിഖ്>>> ഹഹഹ,സുറൂരി നേതാവെങ്ങിനെ സലഫീ നേതാവാകും ? (ഇയാളുടെ ലേഖനങ്ങള്‍ തുടര്‍ച്ചയായി ബോധനത്തില്‍ മുന്പ് വന്നിരുന്നു, സമയം കിട്ടുമ്ബോള്‍ ബൊധനമെങ്കിലും വായിക്ക് സോളിഡാരിറ്റി ക്കാരാ,അതിന്ന് കൂടം കുളത്തുനിന്ന് തിരിക്ക്കന്‍ സമയം കിട്ടേണ്ടേ)

   Delete
  2. Question:

   The trials and turmoils that are currently affecting Egypt are not hidden from you. What is your advice to the general masses of Muslims who reside in Egypt and the students of knowledge in these lands?

   Shaykh Saalih al-Fawzaan (hafidhahullaah) :

   This is Fitnah, and the Muslim should stay far away from trials and tribulations and distance themselves from (Fitan)

   They should not speak except about that which involves good for everyone; (they should) speak about that which is good for everyone, which will extinguish the Fitnah and remove this evil from the Muslims.

   However, if they are unable to do this; if they are unable to bring about reconciliation between the fighting factions, then they should refrain from this (turmoil) and stay far away from the Fitnah.

   There remains for them supplication, as the door of supplication is open. He can supplicate for the Muslims in all places, the people of Egypt and other than them, that Allah provides for them a way out and relief.

   Delete
 14. അട്ടിമാരികരുടെ മറ്റൊരു ശക്തമായ ഉപകരണം മീഡിയയാണ്. അറുപത് വര്‍ഷമായി ഭരണകൂടത്തിന്റെ ശക്തമായ ഉപകരണമായി തുടരുന്ന മീഡിയയായിരുന്നു മുര്‍സിയുടെ യഥാര്‍ഥ പ്രതിപക്ഷം തന്നെ.ഔദ്യോഗിക മാധ്യമങ്ങളിലെ നിയമനങ്ങള്‍ കാലാകാലമായി സര്‍ക്കാറിന്റെ അധികാര പരിധിയിലാണ്. എന്നാല്‍ മുര്‍സി ഭരണകൂടം പുതിയ നിയമനങ്ങള്‍ നടത്തുമ്പോള്‍ പോലും മാധ്യമ സ്വാതന്ത്ര്യത്തില്‍ ഇടപെടുന്നുവെന്ന ആരവങ്ങള്‍ സൃഷ്ടിക്കപ്പെട്ടു. സര്‍ക്കാര്‍ ചാനലുകള്‍ തന്നെ സര്‍ക്കാറിന്നെതിരെ തിരിയുമ്പോള്‍ സ്വകാര്യ ചാനലുകളുടെ കഥ പറയേണ്ടതില്ലല്ലോ. ചാനലുകളിലെ വാര്‍ത്താ അവതാരകര്‍ ജനങ്ങളോട് തെരുവിലിറങ്ങാന്‍ ആഹ്വാനം ചെയ്യുന്നത് താന്‍ ജീവിതത്തില്‍ ആദ്യമായാണ് കാണുന്നതെന്ന് ജോര്‍ദാന്‍ പത്രപ്രവര്‍ത്തകനായ അഹ്മദ് ദുബ്‌യാന്‍ എഴുതുകയുണ്ടായി. ബ്രദര്‍ഹുഡ് പാര്‍ലമെന്റില്‍ ഭൂരിപക്ഷം നേടുകയും മുര്‍സി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തത് മുതല്‍ കൊണ്ടുപിടിച്ച ഇസ്‌ലാമിസ്റ്റ് വിരുദ്ധ പ്രചാരണങ്ങളാണ് അച്ചടി മാധ്യമങ്ങളും ദൃശ്യമാധ്യമങ്ങളും നടത്തിക്കൊണ്ടിരുന്നത്. സ്വകാര്യ ചാനലുകളില്‍ മിക്കതും മുന്‍ഭരണ കക്ഷിയില്‍പെട്ട ബിസിനസുകാരുടേതാണ്. കള്ളപ്പണവും വിദേശ നാണ്യവും വെളുപ്പിക്കാന്‍ ചാനലുകള്‍ ഉപയോഗിക്കപ്പെട്ടതായി കരുതപ്പെടുന്നു. നിരവധി ചാനലുകളുടെ ഉടമയായ വന്‍കിട ബിസിനസുകാരന്‍ നജീബ് സാവീര്‍സ് അമ്പത് ബില്യന്‍ ഈജിപ്ഷ്യന്‍ പൗണ്ട് മാധ്യമരംഗത്ത് ഒഴുക്കി.ഈ പണത്തിന്റെ ഉറവിടം അജ്ഞാതമാണ്. ഇതിന്റെ ഗുണഭോക്താക്കളായതിനാല്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഇത്തരം റിപ്പോര്‍ട്ടുകള്‍ വിഷയമാവാറില്ല. പ്രസിഡന്റ് തെരഞ്ഞെടുപ്പു കാലത്ത് രാജ്യത്തെ അരാജകത്വത്തില്‍നിന്ന് രക്ഷിക്കാന്‍ അവതരിച്ച മിശിഹായെ പോലെയാണ് അഹ്മദ് ശഫീഖിനെ അവതരിപ്പിച്ചിരുന്നത്. ബ്രദര്‍ഹുഡിന്നെതിരെ എന്ത് നുണയും പ്രചരിപ്പിക്കാന്‍ മീഡിയ മടിക്കയുണ്ടായില്ല. അതില്‍ ഇടത്-വലത് മാധ്യമങ്ങളൊക്കെ തുല്യമായിരുന്നു. ''ബ്രദര്‍ഹുഡ്കാര്‍ സുഡാനില്‍നിന്ന് ആയുധം തേടുന്നു'' എന്നായിരുന്നു ഇടതുപക്ഷ പത്രമായ അല്‍-അഹാലിയുടെ റിപ്പോര്‍ട്ടുകളിലൊന്ന്. സാമുദായിക വിദ്വേഷമുണ്ടാക്കുന്ന പ്രകോപന വാര്‍ത്തകളും നിരവധിയായിരുന്നു. കഠാര ഉയര്‍ത്തിപ്പിടിച്ച ഒരു സലഫി ശൈഖിന്റെ പടത്തോടുകൂടി 'ചര്‍ച്ചുകള്‍ക്ക് തീ കൊളുത്തിയില്ലെങ്കില്‍ നമ്മള്‍ ആണുങ്ങളല്ല' എന്നൊരു പ്രസ്താവന അല്‍ഫജ്ര്‍ പത്രം ബാനര്‍ തലക്കെട്ടില്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. എന്നാല്‍ പത്രം ഉപയോഗിച്ച പടം ഈജിപ്തുകാരന്റെതായിരുന്നില്ല, 'ജയ്ശ് മുഹമ്മദ്' എന്ന സംഘത്തിന്റെ തലവനായ ജോര്‍ദാനിയുടേതായിരുന്നു എന്നതാണ് വിരോധാഭാസം. അയാള്‍ വധശിക്ഷക്ക് വിധിക്കപ്പെടുകയും പിന്നീട് ഹുസൈന്‍ രാജാവ് മാപ്പുനല്‍കുകയും ചെയ്തതായിരുന്നു. ഈജിപ്ഷ്യന്‍ സലഫികളുമായോ ബ്രദര്‍ഹുഡ്കാരുമായോ അതിന് യാതൊരു ബന്ധവുമുണ്ടായിരുന്നില്ല. ഇസ്രയേല്‍ നേതാക്കളുമായി എഫ്.ജെ.പി നേതാക്കള്‍ വാഷിംഗ്ടണില്‍ കൂടിക്കാഴ്ച നടത്തി, സാമ്പത്തിക സഹായത്തിന് പകരം ഖത്തറിന് മുര്‍സി സൂയസ് കനാല്‍ പണയം വെച്ചു തുടങ്ങി കല്ലുവെച്ച നുണകളാണ് ഓരോ ദിവസവും ഈജിപ്ഷ്യന്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരുന്നത്..

  ReplyDelete
 15. മുബാറക്കില്ലാത്ത ഒരു മുബാറക്കിസം അഥവാ നിയന്ത്രിത ജനാധിപത്യം-അതിലേക്കായിരിക്കും ഈജിപ്തിനെ പുതിയ ഭരണകൂടം കൊണ്ടെത്തിക്കാന്‍ ശ്രമിക്കുക. തെരുവില്‍ മുര്‍സി അനുകൂലികള്‍ക്ക് എത്രകാലം പിടിച്ചുനില്‍ക്കാന്‍ കഴിയും എന്ന് പറയാൻ കഴിയില്ല . ജനാതിപത്യം തിരിച്ചു കൊണ്ടുവരണമെങ്കില്‍ മറ്റൊരു മുല്ല പൂ വിപ്ലവം നടത്തുകയെ നിവര്ത്തിയുള്ളു...

  ReplyDelete
 16. സലഫി സംഘടനയായ ഹിസ്ബുന്നൂറിന്റെ നേതാവായ യാസിര്‍ ബുര്‍ഹാമിക്കയച്ച കത്തില്‍ ലോക പ്രശസ്ത സലഫി പണ്ഡിതന്‍ ശൈഖ് അബ്ദുര്‍റഹ്മാന്‍ അബ്ദുല്‍ ഖാലിഖ് എഴുതി: ''നിങ്ങള്‍ അമാനത്തിനെ വഞ്ചിച്ചിരിക്കുന്നു, കരാര്‍ ലംഘിച്ചിരിക്കുന്നു. നിങ്ങള്‍ ബൈഅത്ത് ചെയ്ത, ഈജിപ്ഷ്യന്‍ ജനതയുടെ ഭൂരിപക്ഷവും അംഗീകരിച്ച പ്രസിഡന്റിനെയാണ് നിങ്ങള്‍ അട്ടിമറിച്ചത്. സമുദായത്തിന്റെ ശത്രുക്കളുടെ കൂടെയാണ് നിങ്ങള്‍ കൂട്ടുകൂടിയത്. നിങ്ങളുടെയും നിങ്ങള്‍ മറിച്ചിട്ട പ്രസിഡന്റിന്റെയും കാര്യത്തില്‍ ഞാന്‍ കാണുന്ന സമാന സംഭവം ഉസ്മാന്‍(റ)വിന്റേതാണ്. അദ്ദേഹത്തിനെതിരെ തിരിഞ്ഞ ഖവാരിജുകളെപ്പോലെയാണ് നിങ്ങള്‍. അക്രമികള്‍ തനിക്കെതിരില്‍ നിന്നപ്പോഴും ഉസ്മാന്‍(റ) അവര്‍ക്ക് വഴങ്ങിയില്ല. അവര്‍ക്ക് വധിക്കാന്‍ നിന്നുകൊടുക്കുകയാണ് അദ്ദേഹം ചെയ്തത്. ഉപരോധിക്കപ്പെട്ട അവസ്ഥയില്‍ റസൂല്‍(സ) അദ്ദേഹത്തോട് പറയുന്നതായി അദ്ദേഹം സ്വപ്നം കണ്ടു: ''അല്ലാഹു താങ്കളെ ഒരു കുപ്പായമണിയിച്ചിരിക്കുന്നു. അതഴിപ്പിക്കാന്‍ അവര്‍ തീരുമാനിച്ചാല്‍ അവര്‍ക്ക് താങ്കള്‍ വഴങ്ങരുത്.'' ഇതു തന്നെയാണ് മുര്‍സിയുടെ കാര്യത്തില്‍ സംഭവിച്ചത്. പ്രസിഡന്റ് പദവിയുടെ കുപ്പായമഴിക്കാന്‍ ശ്രമിച്ചവര്‍ക്കദ്ദേഹം വഴങ്ങിയില്ല. ജനങ്ങളോട് ചോദിക്കാതെ അത് ചെയ്തിരുന്നെങ്കില്‍ അദ്ദേഹം ജനങ്ങളോട് ചെയ്യുന്ന വഞ്ചനായായിരിക്കുമത്. നിങ്ങള്‍ വ്യാജമായി ധരിച്ചുവെച്ച സലഫിസത്തിന്റെ കുപ്പായം ഇതോടെ ജനങ്ങള്‍ നിങ്ങളില്‍നിന്ന് അഴിച്ചുമാറ്റും.'' മറ്റൊരു സലഫി പണ്ഡിതനായ ശൈഖ് മുഹമ്മദ് അബുല്‍ മഖ്‌സൂദ് ഹിസ്ബുന്നൂറിനെ, ഹിസ്ബുശ്ശൈത്താന്‍ എന്നാണ് വിശേഷിപ്പിച്ചത്

  ReplyDelete
 17. വള്ളിക്കുന്ന് പറഞ്ഞ ചില കാര്യങ്ങളോട് യോജിക്കുന്നു പക്ഷെ ,മൊത്തമായും മുസ്ലിം ബ്രദർഹുഡിനെ പഴിക്കുന്നതും ശരിയല്ല എന്ന് വിശ്വസിക്കുന്നു.വളരെ നേരിയ ഭൂരിപക്ഷത്തിന് ഭരണത്തിൽ കയറിയ മുർസിയും കൂട്ടരും ഷരിയ നിയമം നടപ്പിൽ വരുത്തുവാൻ ശ്രമിച്ചതും,ബ്രദർ ഹുഡ് പ്രവർത്തകരോടല്ലാതെ മറ്റു വിഭാഗങ്ങളോട് സംവേദിക്കുവാൻ കഴിയാതിരുന്ന മുർസിയുടെ കഴിവ് കെടും പൊതുവെ ഭരണത്തിൽ ഇരിക്കുന്ന ബ്രദർഹുടിനോട്‌ വിദ്വേഷം ഉണ്ടാക്കുവാൻ വഴിയൊരുക്കി.തൊഴിൽ രഹിതരായ ചെറുപ്പക്കാർക്ക് തെഹരിർ സ്കൊയറിൽ ചെന്ന് മുദ്രാവാക്യം വിളിക്കുവാൻ എൽ ബരദയിയും കൂട്ടരും നൽകി വന്നിരുന്ന കൂലി എത്ര ഇജിപ്ഷ്യൻ പൌണ്ട് ആയിരുന്നു എന്ന് കൂടി വള്ളിക്കുന്ന് അന്വേഷിക്കേണ്ടി ഇരുന്നു.അമേരിക്കൻ സാമ്പത്തിക സഹായം വാങ്ങിച്ചു കൂലിക്ക് ആളെ വെച്ച് സമരം ചെയ്യിച്ചു അതിൻറെ മറവിൽ ജനാധിപത്യപരമായി അധികാരത്തിൽ കയറിയ മന്ത്രിസഭയെ അട്ടിമറിചതിനെ ന്യയികരിക്കുന്നത് ശരിയല്ല.പട്ടാള അട്ടിമറിയെ അട്ടിമറി ആയി പോലും മറ്റു വിദേശ രാജ്യങ്ങൾ കരുതാത്തതിനു പിന്നിൽ ഉള്ള അജണ്ടയും എന്താണെന്ന് താങ്കൾക്ക് അറിയാം.മുസ്ലിം ബ്രദർ ഹുടിനോട്‌ ഉണ്ടായിരുന്നു എതിർപ്പ് ഇപ്പോൾ പൊതുവെ സഹതാപം ആയി മാറുന്നതും ജനങ്ങള് പട്ടാളത്തിനെ എതിർക്കുന്നു എന്നതിൻറെ തെളിവാണ്.ജനാധിപത്യത്തിന് വേണ്ടി പോരാടുന്ന ജനതയുടെ കോടിയുടെ നിറം നോക്കിയും താടിയുടെ വലിപ്പം നോക്കിയും വിമർശിക്കുന്നത് ശരിയല്ല.ജനാധിപത്യപരമായ എല്ലാ സ്വാതന്ത്ര്യവും അനുഭവിക്കുന്ന എനിക്കും താങ്കൾക്കും അതില്ലാത്തവരുടെ പോരട്ടത്തിനെ വിമർശിക്കുവാൻ അർഹത ഇല്ല.മാധ്യമത്തിന്റെ പക്ഷപാതപരമായ വാർത്തകളെ വിമർശിക്കാം,പക്ഷെ ഒരു ലക്ഷ്യത്തിനു വേണ്ടി പോരാടുന്ന,ജീവൻ പോലും ബലി നൽകി സമരം ചെയ്യുന്ന മനുഷ്യരെ പുചിക്കുന്നത് ശരിയല്ല എന്ന് മാത്രം പറയുവാൻ ആഗ്രഹിക്കുന്നു.

  ReplyDelete
 18. ഈജിപ്തിൽ എന്നപോലെ ലോകത് മറ്റു പലയിടത്തും ജനാധിപത്യം ഇത് പോലെ കൊലചെയ്യപ്പെട്ടിട്ടുണ്ട്. മുസ്ലിം ലീഗിനെ ഭരണത്തില്‍ നിന്നും പാകിസ്താനില്‍ താഴെ ഇറക്കിയത് പട്ടാളമാണ്. ആഫ്രിക്കന്‍ നാടുകളില്‍ പലപ്പോഴും ഇത് നാം കേള്ക്കുഴന്നു. മുബാറക്‌ ഭരിക്കുമ്പോഴും ആ നാട് ഒരു പട്ടിണി രാജ്യമാണ്. അന്ന് എവിടെയും ഭിക്ഷക്കാരുടെ അധിക്യമായിരുന്നു. അവിടെ നിന്നാണ് ഒരു വര്ഷം മുമ്പ് മുര്സി അധികാരത്തില്‍ വരുന്നത്. ഒരു കൊല്ലം കൊണ്ട് എല്ലാം മാറണം എന്നു ഇന്ത്യക്കാര്‍ പറയില്ല. കാരണം എഴുപതു കൊല്ലം കൊണ്ട് മാറാന്‍ പറ്റാത്ത പലതും നമുക്കുണ്ട്. സൈനിക ഭരണകൂടത്തെ പിന്തുണക്കുന്നവരുടെ ലിസ്റ്റ് ഒന്ന് വായിക്കുക. അപ്പോള്‍ മനസ്സിലാകും പിന്നിലെ കളികള്‍. ഇസ്രായിലും രാജ്യ ഭരണക്കാരും ഇതിനെ അനുകൂലിക്കുന്നത് മനസ്സിലാക്കാം. പക്ഷെ ജനാധിപത്യം എന്ന് നാഴികക്ക് നാല്പകതു വട്ടം കൂവുന്ന ഇന്ത്യക്കാരുടെ അല്പി ബുദ്ധി നമ്മെ അലോസരപ്പെടുത്തുന്നു.
  മുര്സിയുടെ വീഴ്ച ഒരു അനുഗ്രഹമാണ്. ആളുകളുടെ മനസ്സറിയാന്‍. കപട ജനാധിപത്യവും. ജനാധിപത്യം എന്ന് വലിയ വായില്‍ അലറുന്ന കപട രാഷ്ട്രീയ ശിഖണ്ടികള്‍ മാത്രമാണ് മുര്സിയെ എതിര്ക്കു ന്നത്, ജനാധിപത്യത്തിനു വേണ്ടി നിലനില്ക്കും എന്ന് കരുതിയ ഇടതുപക്ഷക്കാര്‍ പോലും , ബ്രതര്ഹുലദ്‌ പ്രസ്ഥാനം ആയതിനാല്‍ അതിനെ എതിര്ക്കുവകയാണ്, ഒരു കാര്യം വ്യക്തം, എവിടെയാണെങ്കിലും ഇസ്ലാമിക ചലനങ്ങള്‍ തീരെ സഹിക്കാത്തവരാന് അഭിനവ ജനാധിപത്യ സോഷ്യലിസ വാദികള്‍....
  ഇസ്ലാമിക വ്യവസ്ഥ നടപ്പിലാക്കി മറ്റൊരു എകാതിപതി ആവാന്‍ മുര്സിന നടത്തിയ ശ്രമമാണ് ഇതിനു കാരണം എന്നാണു പലരുടെയും വാദം,
  എന്തായിരുന്നു മുര്സിന നടത്തിയ 'ഇസ്ലാമിക ഏകാതിപത്യ' നീക്കങ്ങള്‍ എന്ന് കൂടി വ്യക്തമാക്കാന്‍ അവര്ക്ക് ബാധ്യതയുണ്ട്, എന്തൊക്കെ ആയിരുന്നു അതിലെ ജനാതിപത്യ വിരുദ്ധത??
  ജനാതിപത്യത്തിന്റെ മഹത്വം നാഴികക്ക് നാല്പ തു വട്ടം ഉരുവിടുന്ന ഒരു അഭിനവ ജനാതിപത്യ വാദിയും പതിറ്റാണ്ടുകള്‍ എകാതിപത്യം അടക്കി ഭരിച്ചു നശിപ്പിച്ച ഒരു രാജ്യത്തെ പുനര്‍ നിര്മിതിക്ക് ഒരു ജനാതിപത്യ സംവിധാനത്തിന് സമാധാന പൂര്ണ്മായ ഒരു വര്ഷം നല്കുനന്നതിനെ കുറിച്ച് പോലും അനുകൂലമായി സംസാരിക്കുന്നില്ല!!!!ചീഞ്ഞളിഞ്ഞ മുബാറക് ഭരണത്തിനു അറബ് വസന്തം അന്ത്യം കുറിക്കുകയും ബാലറ്റ് പേപ്പരീലൂടെ ബ്രദർഹുട് അധികാരത്തിൽ ഏറുകയും ചെയ്തപ്പോൾ അൽഖാഎദ പോലെയുള്ള പ്രസ്ഥാനങ്ങൾക്ക്‌ അതൊരു വൻപ്രഹരമായിരുന്നു കാരണം സമാധാന സമരത്തിലൂടെ അധികാരത്തിൽ കായരമെന്ന് ഇസ്ലാമിക പ്രസ്ഥാനങ്ങൾ അതിലൂടെ ലോകത്തിനു കാണിച്ചുകൊടുത്തു .ഇതിനാണീപ്പോൽ ഈജിപ്തിൽ അമേരിക്കയും ഇസ്രായേലും അന്ത്യം കുറിച്ചിരിക്കുന്നത്

  ReplyDelete
  Replies
  1. >>> ഇസ്രായിലും രാജ്യ ഭരണക്കാരും ഇതിനെ അനുകൂലിക്കുന്നത് മനസ്സിലാക്കാം. പക്ഷെ ജനാധിപത്യം എന്ന് നാഴികക്ക് നാല്പകതു വട്ടം കൂവുന്ന ഇന്ത്യക്കാരുടെ അല്പി ബുദ്ധി നമ്മെ അലോസരപ്പെടുത്തുന്നു<<<

   ഇന്‍ഡ്യക്കാരുടെ അല്‍പി(?അല്‍പ്പ)ബുദ്ധിയോ? അപ്പോള്‍ താങ്കളാരാണ്? ഇന്‍ഡ്യക്കാരനല്ലേ?

   ഈജിപ്റ്റില്‍ ആരു ഭരിക്കുന്നു എന്നത് എങ്ങനെ ഇന്‍ഡ്യയെ ബാധിക്കും?

   ഇന്‍ഡ്യയില്‍ ഒരു ജനാധിപത്യമുണ്ട്. പക്ഷെ അത് തങ്കളൊക്കെ അംഗീകരിക്കുന്ന ഇസ്ലാമിലെ ശിഖണ്ഠി ജനാധിപത്യമല്ല.

   ഇന്‍ഡ്യന്‍ ജനതക്ക് അവര്‍ക്കിഷ്ടമുള്ള നിയമങ്ങളുണ്ടാക്കാനും, കാലത്തിനനുസരിച്ച് അവ മാറ്റിയെഴുതാനും സാധിക്കുന്ന ജനാധിപത്യം. അങ്ങനെ ഒരു ജനാധിപത്യത്തെ അല്ലല്ലോ മൊര്‍സി ഈജിപ്റ്റില്‍ നടപ്പിലാക്കാന്‍ തുനിഞ്ഞത്? ഏഴാം നൂറ്റാണ്ടിലെ അറബികളുടെ നിയമ വ്യവസ്ഥയല്ലേ? അതിന്, ഇന്‍ഡ്യയിലുള്ള ജനാധിപത്യവുമായി യാതൊരു ബന്ധവുമില്ല.

   ഇന്‍ഡ്യക്കാര്‍ക്ക് പരിഹരിക്കാന്‍ ഇഷ്ടം പോലെ പ്രശ്നങ്ങളുണ്ട്. ഇന്‍ഡ്യയില്‍ ജീവിക്കുന്ന ഈജിപ്റ്റുകാരൊക്കെ കൂടെ ഈജിപ്റ്റിന്റെ പ്രശ്നം പരിഹരിച്ചോളൂ. ഈജിപ്റ്റില്‍ പോയി ജിഹാദു നടത്തി തന്നെ പരിഹരിച്ചോളൂ.

   Delete
  2. >>> കാരണം സമാധാന സമരത്തിലൂടെ അധികാരത്തിൽ കായരമെന്ന് ഇസ്ലാമിക പ്രസ്ഥാനങ്ങൾ അതിലൂടെ ലോകത്തിനു കാണിച്ചുകൊടുത്തു .ഇതിനാണീപ്പോൽ ഈജിപ്തിൽ അമേരിക്കയും ഇസ്രായേലും അന്ത്യം കുറിച്ചിരിക്കുന്നത്<<<

   മൊര്‍സിയെ ഈജിപ്റ്റുകാര്‍ക്ക് വേണ്ട എന്നവര്‍ തീരുമാനിച്ചു. അതുകൊണ്ട് അദ്ദേഹത്തെ അവര്‍ സമാധാനപരമായി തന്നെ നീക്കം ചെയ്തു. അത് അംഗീകരിക്കാന്‍ മടിയുള്ളവര്‍  അമേരിക്കയേയും ഇസ്രയേലിനെയും ഒക്കെ വെറുതെ കിടന്ന് ചീത്ത വിളിക്കുന്നു. കഴുത കാമം കരഞ്ഞു തീര്‍ക്കുന്നതുപോലെ.

   ഇസ്ലാമിക രീതി സാധാരണ കഴുത്തുവെട്ടികൊല്ലലാണ്. ആദ്യത്തെ നാലു ഖലീഫമാരെയും സമരക്കാര്‍  വെട്ടിയും  കുത്തിയും  കൊല്ലുകയാണുണ്ടായത്. മൊര്‍സിക്കേതായാലും ആ ഗതി വന്നില്ല.

   Delete
 19. ടുണീഷ്യയിലും ഈജിപ്തിലും നടക്കുന്നത് അതല്ല എന്ന് അസന്നിഗ്ദ്ധമായി വ്യക്തമാക്കുന്നു . ടുണീഷ്യയില്‍ ജന പിന്തുണ ഇല്ല എങ്കില്‍ അവിടുത്തെ റാഷിദ് നൂഷിയുടെ അന്നഹ്ട എന്ന സംഘടന അധികാരത്തില്‍ വരുമായിരുന്നില്ല .റാഷിദ് നൂഷിയും അദ്ദേഹത്തിന്റെ സംഘടനയും തറപ്പിച്ചു പറയുന്നു ; ഞങ്ങള്‍ ഹിത പരിശോധന നടത്താന്‍ തയ്യാറാണ് എന്ന് .പ്രതിപക്ഷം തയ്യാറുണ്ടോ ജനങ്ങളെ അഭിമുഖീകരിക്കാന്‍ . തിരഞ്ഞെടുപ്പിനെ നേരിടാന്‍. ഇല്ല എന്നല്ലേ അവര്‍ റാഷിദ് നടത്തുന്ന വെല്ലുവിളി സ്വീകരിക്കാന്‍ തയ്യാറാകാതെ ഇരിക്കുന്നത് തെളിയിക്കുന്നത്. അത് കൊണ്ടാണ് അവിടെ ഉള്ള ഇടത് കക്ഷികള്‍ പട്ടാളത്തിന്റെ സഹായത്തോടെ അട്ടിമറിക്കുള്ള ശ്രമങ്ങള്‍ നടത്തുന്നത്. ഈജിപ്തില്‍ പയറ്റുന്ന അതേ തന്ത്രം. ജനാധിപത്യപരമായി തിരഞ്ഞെടുക്കുന്ന പാര്‍ട്ടിയെ ഭരിക്കാന്‍ അനുവദിക്കുകയല്ലേ വേണ്ടത് ? ഉദാഹരണത്തിന് കേരളത്തില്‍ അന്‍പത്തി ഏഴില്‍ വിമോചന സമരം നടന്നു . ഭൂരിപക്ഷം കിട്ടിയ പാര്‍ട്ടി ആയിരുന്നല്ലോ ഇ എം എസ്സിന്‍റേത് . എന്നിട്ടും ഇ എം എസ്സിന്റെ ഭരണകൂടത്തെ പിരിച്ചു വിട്ടു . അതിനു ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ പ്രക്ഷോഭകാരികള്‍ക്കായിരുന്നു ഭൂരിപക്ഷം . വിമോചന സമരക്കാര്‍ക്കായിരുന്നു അറുപതില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം കിട്ടിയത് . എന്നിട്ടും നമ്മള്‍ ഇന്നും വിമോചന സമരത്തിന്റെ ഫലമായി ഇ എം എസ് ഭരണകൂടത്തെ പിരിച്ചു വിട്ടതിനെ അന്യായം ആയി കാണുന്നു. ജമാ അത്ത് ഇസ്ലാമി പോലും ആ നിലപാടിനെ എതിര്‍ ക്കുന്നു . ജനാധിപത്യപരമായി തിരഞ്ഞെടുത്ത ഗവണ്മെന്റ് അട്ടിമറിക്കപ്പെടാന്‍ പാടില്ല . ഇ എം എസ് മന്ത്രിസഭയെ പിരിച്ചു വിട്ടത് ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട കേന്ദ്ര മന്ത്രി സഭയാണ്. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ അതേ മാര്‍ഗത്തില്‍ തിരഞ്ഞെടുക്കപ്പെട്ട മറ്റൊരു സര്‍ക്കാരിനെ പിരിച്ചു വിട്ടതിനെ എതിര്‍ക്കുന്നു . എന്നിട്ട് പട്ടാളം മുര്‍സിയെ (ജനാധിപത്യ സര്‍ക്കാരിനെ) പിരിച്ചു വിട്ടത് ന്യായീകരിക്കുന്നു . ഇരട്ടത്താപ്പാണ് ഇതെന്നതില്‍ തര്‍ക്കം ഇല്ല . ജനാധിപത്യത്തില്‍ വിശ്വാസം ഇല്ലാത്തത് ഇസ്ലാമിക കക്ഷികള്‍ക്ക് അല്ല . ഇടതു കക്ഷികള്‍ക്കാ ണ്.

  ReplyDelete
 20. ബഷീറിന്റെ കാപട്യം കണ്ടോ ? ഈജിപ്തിൽ ജനങ്ങൾ തിരഞ്ഞെടുത്ത ഭരണഘടന നടപ്പാക്കിയതിന് മത തീവ്രവാദം എന്ന് വിളിക്കുന്നു, പക്ഷെ മുജാഹിദുകൾ രഹസ്യമായി പഠിപ്പിക്കുന്നത്‌ നേർ വിപരീതവും..എന്തൊരു കാപട്യം !

  "ഖുര്‍ആനും നബിച്ചര്യയുമനുസരിച്ചു ജീവിക്കുന്നവര്‍ക്ക് ഒരു രാജ്യത്തു സ്വയം നിര്‍ണയാ വകാശമുണ്ടായാല്‍ അവര്‍ അവിടെ ഇസ്ലാം നിര്‍ദേശിക്കുന്ന പ്രകാരം ഭരണം നടത്തേണ്ടതാണ്. അവരുടെ വ്യക്തിപരവും സാമൂഹ്യവുമായ തര്‍ക്കങ്ങള്‍, കുറ്റകൃത്യങ്ങള്‍, മതപരമായ കുറ്റങ്ങള്‍ തുടങ്ങിയവയില്‍ എല്ലാം അവര്‍ ഖുര്‍ആനിന്‍റെയും പ്രവാചക ചര്യയുടെയും വിധികള്‍ സ്വീകരികേണ്ടത് ആണ്. അവിടത്തെ കോടതികളുടെയും ന്യായധിപന്മാരുടെയും വിധികളും തീര്‍പ്പുകളും ഖുര്‍-ആനും സുന്നത്തും അനുസരിച്ച് ആയിരിക്കണം. ഇക്കാര്യത്തില്‍ മുജാഹിദുകള്‍ക്ക് യാതൊരു സന്ദേഹവും ഇല്ല" (എം.ഐ.മുഹമ്മദ്‌ സുല്ലമി. ജമാഅത്തെ ഇസ്ലാമിയും ഇസ്ലാഹി പ്രസ്ഥാനവും)

  ReplyDelete
 21. സലഫി മൂരാച്ചിയായ ബഷീറിനു മറ്റൊരു നിലപാടെടുക്കാനാവില്ലല്ലൊ?
  സൌദി ഗവര്‍ണ്‍മെന്റാണു പട്ടാള അട്ടിമറിക്ക് എല്ലാ സാമ്പത്തിക ഒത്താശകളും ചെയ്തു കൊടുത്തത് എന്ന് പകല്‍ പോലെ വ്യക്തമാണല്ലൊ. മേഖലയില്‍ ജനാധിപത്യം വളരുന്നത് തീവ്ര വാദത്തിന്റെ വളര്‍ച്ചയാണെന്നു മുറവിളി കൂട്ടുന്ന സൌദികള്‍, പക്ഷെ സിറിയയില്‍ തങ്ങള്‍ക്കു വേണ്ടപ്പെട്ട ജിഹാദി ഗ്രൂപ്പുകള്‍ക്ക് എല്ലാ വിധ സഹായവും നല്‍കുകയാണ്. പണ്ട് അഫ്ഘാനിസ്താനില്‍ മുജഹിദുകളേയും താലിബാനേയും വളര്‍ത്തിയ അതേ സൌദി തന്നെയാണ്‍ ഇപ്പോള്‍ ഇങ്ങനെ പറയുന്നതെന്നോര്‍ക്കണം.

  കൂട്ടക്കൊലയെ പരസ്യമായി ന്യായീകരിക്കുന്ന സൌദീ ഗവര്‍മെന്റ് നിലപാടുകളെ വെള്ള പൂശുകയാണ്‍ സൌദീ അനുകൂല പത്രങ്ങളായ അറബ് ന്യൂസും, മജല്ലയും ശര്‍ഖുല്‍ അവ്സത്തുമൊക്കെ. തൊഴില്‍ ധാതാക്കളായ സൌദികളോടുള്ള വിധേയത്വമല്ലേ, ഇങ്ങനെ തനി വിടുവയിത്തം വിളമ്പാന്‍ തങ്ങളെ പ്രേരിപ്പിച്ചത്? കൂട്ടക്കൊലയെ എതിര്‍ത്തു സംസാരിച്ചതിനു ഇന്നലെ സുവൈദാന്‍ എന്ന ലോകം ആദരിക്കുന്ന പണ്ഡിതനെ, തന്റെ ടീവീ ചാനലില്‍ നിന്ന് വിലക്കുകയാണ്‍ സൌദീ കുമാരന്‍ ചെയതത്. പേടി കാണും ബഷീറിനും.

  ReplyDelete
  Replies
  1. Well said comment... Basheer should read it twice please.

   Delete
 22. അല്ല . മുര്‍സി,അട്ടിമറിക്കപ്പെട്ട പ്രധാനമന്ത്രി ആണ്. ഐ . എം എഫില്‍ നിന്ന് കടം വാങ്ങാന്‍; അത് വഴി രാജ്യത്തെ കടപ്പെടുതാന്‍ വിസമ്മതിച്ചു എന്ന കാരണത്താല്‍ അട്ടിമറിക്കപ്പെട്ട പ്രധാനമന്ത്രിയാണ് . രാജ്യത്തെ സ്വയം പര്യാപ്തമാക്കാന്‍ ശ്രമിച്ച; നാല്പ്പതു ശതമാനം വരുന്ന രാജ്യത്തിന്റെ സമ്പത്ത് സൈന്യത്തിന്റെ വരുതിയില്‍ നിന്ന് മോചിപ്പിക്കാന്‍ ശ്രമിച്ച, സ്വാര്‍ത്ഥ താല്പര്യക്കാരായ ന്യായാധിപന്മാരെ നിലക്ക് നിര്‍ത്താ ന്‍ ശ്രമിച്ച ; വലിയ വ്യാപാരികളുടെയും വ്യവസായികളുടെയും ചൂഷണങ്ങളെ നിയന്ത്രിക്കാന്‍ ശ്രമിച്ച ഒരു ഭരണാധികാരിയെ സാമ്രാജ്യത്വ സഹായത്തോടെ അട്ടിമറിക്കുകയാണ് സത്യത്തില്‍ ഉണ്ടായത് . അന്‍പത്തി ഒന്ന് ശതമാനം നേടി അധികാരത്തില്‍ വന്ന പ്രസിഡന്റ് ആണ് മുര്‍സി . ഇന്ത്യയില്‍ എപ്പോഴെങ്കിലും കോണ്‍ഗ്രസ്സിനു അമ്പതു ശതമാനത്തില്‍ അധികം വോട്ടു ഏതെങ്കിലും ഒരു തിരഞ്ഞെടുപ്പില്‍ ലഭ്യമായിട്ടുണ്ടോ ? കേരളത്തില്‍ ഇടതിനോ വലതിനോ കിട്ടിയിട്ടുണ്ടോ ? മുര്‍സി അധികാരത്തില്‍ വരുന്നത് ഇരുന്നൂറില്‍ അധികം സീറ്റുമായാണ് . മാസങ്ങള്‍ക്ക് ശേഷം നടത്തിയ ഭരണഘടന റഫറണ്ടം അറുപത്തി മൂന്നര ശതമാനം വോട്ടോട് കൂടി ആണ് പാസായത് . ഈജിപ്തില്‍ നടന്ന മൂന്നു തിരഞ്ഞെടുപ്പിലും (പ്രസിഡന്റ്റ്; പ്രധാനമന്ത്രി; ഭരണഘടന) ജയിച്ചത് ബ്രദര്‍ ഹുഡ് ആയിരുന്നു അതുകൊണ്ട് തന്നെ മുര്‍സി പരാജയപ്പെട്ട പ്രധാന മന്ത്രി ആയിരുന്നില്ല

  ReplyDelete
  Replies
  1. >>> മുര്‍സി,അട്ടിമറിക്കപ്പെട്ട പ്രധാനമന്ത്രി ആണ്. ഐ . എം എഫില്‍ നിന്ന് കടം വാങ്ങാന്‍; അത് വഴി രാജ്യത്തെ കടപ്പെടുതാന്‍ വിസമ്മതിച്ചു എന്ന കാരണത്താല്‍ അട്ടിമറിക്കപ്പെട്ട പ്രധാനമന്ത്രിയാ<<<

   തമാശ ഇങ്ങനെയും പറയാമല്ലേ.

   ഐ . എം എഫില്‍ നിന്ന് കടം വാങ്ങാന്‍ അത് വഴി രാജ്യത്തെ കടപ്പെടുത്താന്‍ വിസമ്മതിച്ചതുകൊണ്ട് അട്ടിമറിക്കപ്പെട്ടു എന്ന്. ജമായത്തുകാരുടെ വിവരക്കേട് അപാരം.

   ഐ എം എഫില്‍ നിന്നും ലോണ്‍ കിട്ടാന്‍ വേണ്ടി അമേരിക്കയുടെയും യുറോപ്പിന്റെയും തിണ്ണ നിരങ്ങി നടന്നു മൊര്‍സി. അവസാനം 4.8 മില്യണ്‍ ഡോളറിന്റെ കടം ഈജിപ്റ്റിനനുവദിക്കുകയും ചെയ്തു. പക്ഷെ ഐ എം എഫിന്റെ നിബന്ധനകള്‍ നടപ്പിലാക്കാന്‍  കാലതാമസമുണ്ടായപ്പോള്‍ ലോണ്‍ കൈ മാറുന്നറ്റിലും തടസം നേരിട്ടു. അതേക്കുറിച്ച് ഇവിടെ വായിക്കാം.

   Morsi adviser blames IMF for delaying Egypt $4.8bn loan agreement

   ഇസ്ലാമിസ്റ്റുകളോടൊരു ചോദ്യം? കൊള്ളപ്പലിശക്ക് ഐ എം എഫിന്റെ ലോണ്‍ വാങ്ങുന്നത് ഇസ്ലാമികമാണോ?

   Delete
  2. >>>ഈജിപ്തില്‍ നടന്ന മൂന്നു തിരഞ്ഞെടുപ്പിലും (പ്രസിഡന്റ്റ്; പ്രധാനമന്ത്രി; ഭരണഘടന) ജയിച്ചത് ബ്രദര്‍ ഹുഡ് ആയിരുന്നു അതുകൊണ്ട് തന്നെ മുര്‍സി പരാജയപ്പെട്ട പ്രധാന മന്ത്രി ആയിരുന്നില്ല<<<

   മൊര്‍സി ഏതെങ്കിലും തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു എന്നാരും പറഞ്ഞില്ല. പക്ഷെ ബഹരണ രംഗത്ത് തികഞ്ഞ പരാജയമായിരുന്നു. ഈജിപ്ഷ്യന്‍ സമൂഹത്തെ തീവ്രവാദികളെനും മിതവാദികളെന്നും  രണ്ടായി നെടുകെ പിളര്‍ത്തി ഈ പ്രസിഡണ്ട്. പരസ്പരം കടിച്ചു കീറാന്‍ നടക്കുന്ന രണ്ട് തുല്യ ശക്തികളായി ഈജിപ്റ്റിനെ മൊര്‍സി കീറി മുറിച്ചു. അതാണദ്ദേഹത്തിന്റെ ഒന്നാമത്തെ പരാജയം.

   സമ്പദ് വ്യവസ്ഥയില്‍ എന്തെങ്കിലും ഗുണപരമായ മാറ്റമുണ്ടാക്കാന്‍ കഴിഞ്ഞില്ല. പണപെരുപ്പവും ദാരിദ്ര്യവും തൊഴിലില്ലായ്മയും  കൂടി. പണത്തിനു വേണ്ടി സാമ്രാജ്യത്ത്വത്തിന്റെ ഏജന്റായ ഐ എം എഫിനു മുന്നില്‍ യാചിക്കാന്‍ പോയി. ലോണ്‍ അനുവദിച്ചെങ്കിലും പണം കൈ മാറ്റം ചെയ്യാന്‍ സാധിച്ചില്ല. അത് രണ്ടാമത്തെ പരാജയം. ഇനിയും അക്കമിട്ട് നിരത്താന്‍ അനേകമുണ്ട്.

   Delete
 23. അജണ്ടകൾ ഇല്ലാത്ത ഏതു സംഘടനയാണ് ലോകത്തുള്ളത് . മി. ബഷീര്.
  തിന്മക്കെതിരെ നിലകൊള്ളുന്ന, നീതി ആവശ്യപ്പെടുന്ന ഓർ ലക്ഷ്യത്തിനു വേണ്ടിയാണ് ആ ജനതയുടെ വികാരമെന്നിരിക്കെ അത് തന്നെയല്ലേ ആ ജനതയുടെ ജന്മാവകാശമായ അജണ്ട. അതിന്റെ മുൻപന്തിയിൽ ബ്രതർ ഹുടിനെ ആ ജനത നിർത്തിയെങ്കിൽ അതിൽ നിന്നും പിന്തിരിയുക എന്നതായിരിക്കനമോ താങ്കള് പറയുന്ന അജണ്ട ! ഭരണം വിദേശിയോ, സ്വദേശിയോ എന്നതല്ല, തങ്ങളുടെ ജീവിതം അസ്വാതന്ത്ര്യതിലാണ് എന്ന് മനസ്സിലാക്കിയ ഒരു ജനതയുടെ ആത്മാവിഷ്ക്കാരമാാനു നമ്മള്ക്ക് മനസ്സിലാവാത്ത അജണ്ട ! അത് മനസ്സിലാവണമെങ്കിൽ രാഷ്ട്രീയ അടിമത്വ ചിന്തയില നിന്നും കുറച്ചു മുന്നോട്ടു പോകേണ്ടി വരും !

  ബഷീറിന്റെ തമാശകൾ !
  ഹുസ്നി മുബാറക്കിന്റെ മുപ്പത് വർഷത്തെ ഭരണത്തിൽ ഈജിപ്ത് പൊതുവെ ശാന്തമായിരുന്നു. (ഈജിപ്ഷ്യൻസ് കേള്ക്കണ്ട, അവർ പൊട്ടി ചിരിക്കും, മലയാളിയുടെ തമാശ കേട്ടാൽ..)
  ഒരു രാജ്യത്തിന്റെ അധികാരക്കൈമാറ്റങ്ങൾക്ക് വേണ്ടി പൊരുതുന്നതിനിടയിൽ മരിക്കുന്നവരെ മതവിധി പ്രകാരമുള്ള ശഹീദ് (രക്തസാക്ഷി) എന്ന് വിളിക്കാൻ പറ്റുമോ?. (പുതിയ ഫത്വ)
  രാഷ്ട്രീയപ്പോരാളികൾ എന്നതല്ലേ അവർക്ക് കൂടുതൽ അനുയോജ്യമായ വിശേഷണം. """
  _____
  വരുന്ന തലമുറയ്ക്ക് വേണ്ടി സ്വന്തം ജീവിതം കളഞ്ഞു സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയ രക്ത സാക്ഷികളുണ്ട്. സ്വാതന്ത്ര്യം എന്നത് രാജ്യത്തെ വിടെശിയിൽ നിന്നും മോചിപ്പിക്കുന്ന ഒരു പ്രക്രിയ മാത്രമല്ല മി. ബഷീര് !
  ഇവിടെ മതവിധിയുടെ ശഹീടിനെ കുറിച്ച് വിദ്യാഭ്യാസം ഉണ്ടെന്നു കരുതുന്ന ബഷീരിനുള്ള യാധാസ്ഥിതികത്വം എന്ത് മാത്രം വലുതാണ്‌ !! കഷ്ടം ! രാഷ്ട്രീയം എന്ന് വളച്ചു കെട്ടി താങ്കള് പടിയടച്ചു പിണ്ഡം വെച്ച് ജീവിക്കുന്നത് ഏതു ലോകത്താണ് ! രാഷ്ട്രീയമില്ലാത്ത ഒരു ജീവിയുടെ പേര് പറയൂ....! ഓ സോറി. നമുക്ക് രാഷ്ട്രീയം എന്നത് കോണ്ഗ്രസും, കമ്യൂണിസ്റ്റും, ലീഗുമാനല്ലോ.

  ""മാധ്യമം പത്രത്തിന്റെയും ജമാഅത്തെ ഇസ്ലാമിയുടെയും കാർമികത്വത്തിൽ നമ്മുടെ കേരളക്കരയിലും ചില ഈജിപ്ത് തരംഗങ്ങൾ ഉയർത്താനുള്ള ശ്രമങ്ങളുണ്ട്. മാധ്യമം പത്രത്തിൽ നിരന്തരം പ്രത്യക്ഷപ്പെടുന്ന ലേഖനങ്ങളും റിപ്പോർട്ടുകളും ആ ദിശയിൽ ഉള്ളതാണ്. ""
  _______
  മാധ്യമത്തെ കുറിച്ചും ജമാ അതെ ഇസ്ലാമിയെ കുറിച്ചും, ഇന്ത്യൻ സമൂഹത്തില അതിന്റെ ഇടപെടലുകളെ കുറിച്ചും ഇന്ത്യയിലെ സാമാന്യ ബോധമുള്ള ആളുകള്കെല്ലാം അറിയാം. തന്റെ നിരീക്ഷണം ഐബിയെക്കാൾ കേമമെന്ന് ധരിച്ചാൽ ഇതും ഇതിലപ്പുരമുള്ള വിഡ്ഢിത്തങ്ങൾ വരും ! തെറ്റി എഴുതുന്നതല്ല, പൂര്ണമായ ഭാഷ ഞ്നാനതോട് കൂടിയാണ് മാദ്യമത്തിലെ ലേഖനങ്ങൾ എന്നിരിക്കെ ഈ സംശയം രോഗമാണ് !!!

  k ഈ പെയ്ഡ് ലോകത്ത് പൈസ കൊടുക്കാതെ തന്നെ കുഴലൂതുകാർ ഉണ്ടാവുക എന്നത് അതിന്റെ ശിൽപ്പികൾക്ക് എത്ര ലാഭകരമാണ്. 30 വര്ഷം നിലനിര്തിയ തന്റെ ഭരണ യന്ത്രത്തിന്റെ രാജ്യം മുഴുക്കെയുള്ള പിണിയാളുകളെയും, അവരുടെ താല്പര്യങ്ങളെയും ഒരു വര്ഷം കൊണ്ട് മാറ്റി സുതാര്യമാക്കുമെന്നും, ജനകീയ അടിത്തറയുള്ള ഒരു സംവിധാനമാക്കി മാറ്റാൻ കഴിയുമെന്നു കരുതുന്ന വിഡ്ഢികളുടെ വർത്തമാനങ്ങളിൽ വീഴുകയാണ് നമ്മളും. നോക്കൂ ഒരു വര്ഷമായിട്ടും മൂര്സി അമ്പേ പരാജയം എന്ന് അവരോടൊപ്പം ആര്പ്പു വിളിക്കുന്നത് !

  നമുക്ക് ബോബനും, മോളിയും, അത്ഭുത വിളക്കും തന്നെ വായിക്കാൻ നല്ലത് !

  വെർബൽ ജിമ്നാസ്ടിക്കല്ല വേണ്ടത് , ആഴത്തിലുള്ള നിരീക്ഷണവും, പഠനവും ആണ്. താങ്കളുടെത് വെറും ഉപരിപ്ലവ ചിന്തയാണ്, എപിയുടെ സിരാജിനെക്കാൾ താഴെ ! സോറി !

  ReplyDelete
 24. വിപ്ലവാനന്തരം നടന്ന തിരഞ്ഞെടുപ്പില്‍ എല്ലാ കക്ഷികളും മത്സരിച്ചു . ബറാദിയുടെ പാർട്ടി പങ്കെടുതില്ലേ ? എന്നിട്ട് എന്ത് നേടി ? ഒന്നര ശതമാനം വോട്ടു ആണ് നേടിയത് . അതെ പോലെ പാർലിമെന്റ് തിരഞ്ഞെടുപ്പില്‍ മതേതര ഇടതു കക്ഷികള്‍ എന്ന് പറയുന്ന സോഷ്യല്‍ ഡെമോക്രാറ്റുകള്‍ പങ്കെടുത്തില്ലേ ? ആകെ നേടിയത് പതിനാറര ശതമാനം വോട്ടു ആണ് . പിന്നീട് ഭരണഘടന റെഫറണ്ടം നടത്തി . അറുപത്തി മൂന്നു ശതമാനം വോട്ടു നേടി മുർസി ഭരണകൂടം . ആ ഭരണഘടനയാണ് ഇപ്പോള്‍ റദ്ദാക്കിയത് . തിരഞ്ഞെടുപ്പില്‍ പങ്കെടുത്ത് വിജയിക്കുന്നതിന് അർത്ഥം തിരഞ്ഞെടുപ്പിനെ ഹൈജാക്ക് ചെയ്യുന്നു എന്നാണോ ? തിരഞ്ഞെടുപ്പില്‍ ഏതെങ്കിലും ഒരു കക്ഷിക്ക് മത്സരിക്കാന്‍ അവസരം കൊടുക്കാതെ ഇരിക്കുക ആണെങ്കില്‍ ഈ പറയുന്നതില്‍ ശരിയുണ്ടാവുമായിരുന്നു . ഇവിടെ ജനാധിപത്യ കക്ഷികൾക്കും മുബാറക് അവശിഷ്ടങ്ങൾക്കും ശുദ്ധ ഇടതു പക്ഷത്തിനും ഒക്കെ അവസരം നൽകി്യില്ലേ ? പക്ഷെ അവരെല്ലാം ദയനീയമായി പരാജയപ്പെടുക ആയിരുന്നു . ജയിച്ചത് ബ്രദര്‍ ഹുഡ് ആയിരുന്നു . ജന പിന്തുണ ഉള്ളവരല്ലേ തിരഞ്ഞെടുപ്പില്‍ വിജയിക്കുക ? പക്ഷെ അങ്ങനെ വിജയിക്കുമ്പോള്‍ അത് ഇസ്ലാമിക കക്ഷി ആണെങ്കില്‍ ഭരണം നടത്താന്‍ പാടില്ല എന്ന് പറയുന്നത് എത്രമാത്രം അർത്ഥശൂന്യമാണ് ? സത്യത്തില്‍ ഹൈജാക്ക് ചെയ്തത് ദേശീയ വാദികള്‍ എന്ന് പറയുന്നവരും ഇടതു പക്ഷം എന്ന് പറയുന്നവരും ആണ് . ഇപ്പോള്‍ എന്താണ് ഈജിപ്തിന്റെ അവസ്ഥ ? ജനാധിപത്യത്തില്‍, പരാജയപ്പെട്ട കക്ഷികള്‍ ഭരണം നടത്തുന്നത് കേട്ട് കേൾവി പോലും ഇല്ലാത്ത കാര്യം. നിർഭാഗ്യകരം എന്ന് പറയട്ടെ ഇന്ന് ഈജിപ്തില്‍ നടക്കുന്നത് അതാണ്‌. അത് കൊണ്ട് വിപ്ലവത്തെ ഒരിക്കലും ബ്രദര്‍ ഹുഡ് അട്ടിമറിച്ചിട്ടില്ല പകരം അവരെ ഭരിക്കാന്‍ ജനങ്ങള്‍ തിരഞ്ഞെടുക്കുക ആണ് ഉണ്ടായത്. അതിനു വിരുദ്ധമായ നിലപാടുകള്‍ ആണ് ഇന്ന് ജനാധിപത്യ വാദികള്‍ എന്ന് അവകാശപ്പെടുന്നവര്‍ മുബാറക് അവശിഷ്ടവും ആയി കൂട്ട് ചേർന്ന് സ്വീകരിക്കുന്നത് .  ReplyDelete
 25. ജനാധിപത്യപരമായ എല്ലാ സ്വാതന്ത്ര്യവും അനുഭവിക്കുന്ന എനിക്കും താങ്കൾക്കും അതില്ലാത്തവരുടെ പോരട്ടത്തിനെ വിമർശിക്കുവാൻ അർഹത ഇല്ല.മാധ്യമത്തിന്റെ പക്ഷപാതപരമായ വാർത്തകളെ വിമർശിക്കാം,പക്ഷെ ഒരു ലക്ഷ്യത്തിനു വേണ്ടി പോരാടുന്ന,ജീവൻ പോലും ബലി നൽകി സമരം ചെയ്യുന്ന മനുഷ്യരെ പുചിക്കുന്നത് ശരിയല്ല എന്ന് മാത്രം പറയുവാൻ ആഗ്രഹിക്കുന്നു.

  ReplyDelete
 26. മുബാറക്കിനെതിരായി നടന്ന സമരവും അതിനു ശേഷം നടന്ന തെരുവ് പ്രക്ഷോഭവും തമ്മിൽ പ്രകടമായ വ്യത്യാസങ്ങൾ ഉണ്ട്. ആദ്യം നടന്നത്, കഴിഞ്ഞ കുറെ പതിറ്റാണ്ടുകൾ ആയി ഭരണം നടത്തിയ മുബാറക്ക്‌ എന്ന സ്വേച്ഛാധികാരിക്കെതിരെ നടന്ന സമരം ആയിരുന്നു. മുർസിക്കെതിരെ നടന്ന സമരമാവട്ടെ, തിരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാരിനെതിരെ നടന്ന അട്ടിമറി ആയിരുന്നു . അതും ഓരോ തിരഞ്ഞെടുപ്പിലും ജനകീയ പിന്തുണ കൂടി വരുന്ന ഒരു സർക്കാരിനെതിരെ. 2011 ൽ നടന്ന തിരഞ്ഞെടുപ്പിൽ നാൽപതിൽ താഴെ ശതമാനം വോട്ടു കിട്ടിയ മുർസി ഗവണ്മെന്റ് പിന്നീട് നടത്തിയ ഭരണ ഘടന റഫറണ്ടത്തിൽ അറുപത്തി അഞ്ചു ശതമാനത്തിനടുത്ത ഭൂരിപക്ഷം നേടി അങ്ങനെ ജനാധിപത്യ മാർഗങ്ങളില്‍ കൂടി അധികാരത്തിൽ വന്ന ഒരു ജനാധിപത്യ സർക്കാരിനെ തികച്ചും ജനാധിപത്യ വിരുദ്ധ മാർഗങ്ങളിലൂടെ അട്ടിമറിക്കുകയാണ് ഇപ്പോൾ ചെയ്തത് ഇപ്പോഴത്തെ അവസ്ഥ നോക്കൂ തിരഞ്ഞെടുപ്പിൽ അൻപത്തിരണ്ടു ശതമാനം വോട്ടു നേടിയ മുർ സിയെ അട്ടിമറിച്ചു കൊണ്ടാണ് ഒന്നര ശതമാനം വോട്ടു നേടിയ അല്ബമറാദി പ്രസിഡന്റ് ആയത് ഇത് ഒരു വിചിത്രമായ അവസ്ഥയല്ലേ? ഇതിലെ ശരികേടുകൾ എന്ത് കൊണ്ടാണ് ഇവിടെ ഉള്ള ഇടതു പാർട്ടികള്‍ കാണാതെ പോകുന്നത്? ഇരുന്നൂറിൽ അധികം സീറ്റുകൾ നേടിയ ബ്രദർഹുഡ് അട്ടിമറിക്കപ്പെട്ടു .പതിനാറു സീറ്റ് മാത്രം നേടിയ സോഷ്യല്‍ ഡെമോക്രാറ്റിക് പാർട്ടി പ്രധാനമന്ത്രി പദം കയ്യാളുന്നു . എന്ത് ജനാധിപത്യം ആണ് ഇവിടെ പുലരുന്നത്? അപ്പോൾ ജനാധിപത്യം ആകാം. പക്ഷെ ഇസ്ലാമിക കക്ഷികൾ ജനാധിപത്യത്തിലൂടെ അധികാരത്തിൽ വരാൻ പാടില്ല. ഇതാണ് മൊത്തമായി സൃഷ്ടിക്കപ്പെട്ട അമേരിക്കൻ നിലപാട് . വിചിത്രം എന്ന് പറയട്ടെ ഇവിടെ അമേരിക്കൻ നിലപാടുകളും കേരളത്തിലെ ഇടത് പാർട്ടികളുടെ നിലപാടുകളും ഒന്ന് തന്നെ ആകുന്നു . നേരെ തിരിച്ചുള്ള നിലപാടുകൾ ആണ് എടുക്കേണ്ടിയിരുന്നത് . എന്ത് തന്നെ ആയാലും ഈജിപ്ഷ്യൻ ജനത ഇപ്പോള്‍ തെരുവില്‍ ആണ് .. അവരവിടെ അനീതിക്കെതിരെ പ്രതികരിക്കുന്നു . ഓരോ ദിവസവും ലക്ഷക്കണക്കിന്‌ ആളുകൾ തെരുവിൽ എത്തുന്നു . അവിടെ തിരഞ്ഞെടുപ്പിലൂടെ ആണ് ബ്രദർഹുഡ് മുന്നിലെത്തിയത് . തിരഞ്ഞെടുപ്പിൽ വിജയിക്കുന്ന കക്ഷിക്കാണ് ഭരിക്കാനുള്ള അവകാശം . അതാണ്‌ ജനാധിപത്യം. .അവർക്ക് അവർ തിരഞ്ഞെടുത്ത പ്രസിഡന്റിനെ തിരികെ കൊടുക്കുക എന്നതു മാത്രമേ ചെയ്യാനുള്ളൂ അവർ കുറെ നാളായി തെരുവിലാണല്ലോ ഉള്ളത്? റംസാൻ മാസത്തിൽ പോലും അവർ ഉറങ്ങുന്നില്ല ; വിശ്രമിക്കുന്നില്ല . ആ പ്രക്ഷോഭം മുബാറക് ഭരണ കൂടത്തിനു എതിരായി നടന്ന പ്രക്ഷോഭങ്ങളുടെ തുടർച്ച തന്നെ ആണ് . മുർസിക്കെതിരായി നടന്ന പ്രക്ഷോഭങ്ങള്‍ ആവട്ടെ അമേരിക്കൻ ഫണ്ടിങ്ങില്‍ നടന്ന സമരം മാത്രമാണ് . രണ്ടും തമ്മിൽ താരതമ്യം നടത്താൻ പാടില്ല

  ReplyDelete
 27. പട്ടാള ഭരണകൂടം നിരാശരാണ്. ബ്രദര്‍ഹുഡ് തിരിച്ച് അക്രമിക്കാത്തതില്‍. അവരിപ്പോള്‍ ഗുണ്ടാസംഘത്തെ ഇഖ് വാനികള്‍ക്കെതിരില്‍ ഇറക്കുകയാണ്. ലോകത്ത് ഒരു സംഘത്തിനും ഇത്രയും കനത്ത ക്രൂരത ഇത്ര സംയമനത്തോടെ നേരിടാനാവില്ല. ഇത് വെറുതെ മേനി നടിക്കുകയല്ല. യഥാര്‍ഥ ഈജിപ്ത്യന്‍ ജനത ഇതാണ്. എന്തും ചെയ്യാന്‍ മടിക്കാത്ത പട്ടാളഭരണകൂടത്തിന്റെ അടിയന്തിരാവസ്ഥ ആവിയായിപ്പോയി. ഈ ജനസഞ്ചയം തിരിച്ചടിക്കാന്‍ തീരുമാനിച്ചാല്‍ കേവലം ഒരു കമ്പികഷ്ണം മതിയാവും പട്ടാളത്തെ തുന്നം പാടിക്കാന്‍ പക്ഷെ അതല്ല ഇഖ് വാന്‍ ആഗ്രഹകിക്കുന്നത്. പത്ത് ലക്ഷത്തോളം വരുന്ന ജനങ്ങളെ കേവലം ചെറിയ ഗുണ്ടാ സംഘങ്ങളോട് പോലും എതിരിടുന്നില്ല. അങ്ങനെ എതിരിട്ടിരുന്നുവെങ്കില്‍ പതിനായിരക്കണക്കിന് ആളുകള്‍ മരിക്കുമായിരുന്നു. പട്ടാളത്തിന്റെ നാണക്കേട് ഒഴിവാക്കാന്‍ അവര്‍ ഇഖ് വാനിക്കളെ കഴിയുന്ന വിധം തേജോവധം ചെയ്യാന്‍ ശ്രമിക്കുന്നു. ആരെങ്കിലും അത് വിശ്വസിക്കുന്നുവെങ്കില്‍ അത് അവരുടെ വിവരക്കേട്. ഇഖ് വാന്‍ ടെററിസ്റ്റുകളാണ് എന്ന് പറയുന്നതല്ലാതെ അവര്‍ ചെയ്ത ടെററിസം എന്നതാണ് എന്ന് പറയുന്നല്ല. എന്നാല്‍ ആധുനിക ലോകത്ത് നിരപരാധരായ ജനതയെ നിഷടുരം കൊന്നൊടുക്കുന്ന പട്ടാള ചെയ്തി ഭീകരമല്ല താനും...

  ReplyDelete
  Replies
  1. >>>ഇഖ് വാന്‍ ടെററിസ്റ്റുകളാണ് എന്ന് പറയുന്നതല്ലാതെ അവര്‍ ചെയ്ത ടെററിസം എന്നതാണ് എന്ന് പറയുന്നല്ല.<<<

   Egypt's Muslim Brotherhood

   Delete
 28. പിന്നെ താനെന്തിനാടോ ദിവസവും അഞ്ചു നേരം ദൈവത്തിന്റെ മുൻപിൽ സുജൂദ് ചെയ്യുന്നത്.ആ ദൈവിക വ്യവസ്ഥയോട് പുച്ചമാനെങ്കിൽ .

  ReplyDelete
  Replies
  1. ഹ ഹ ! അത് പിന്നെ കുറച്ചു നേരം ബെര്തെ ഒരു തമാശ ! അല്ലാഹു അക്ബര് ! ഇങ്ങള് ബല്യ മഹാനാണ് ! സമ്മതിച്ചു ! (ഒരു പൈസ ചിലവില്ല, സുഖം സ്വസ്ഥം, അതാണ്‌ ) ! പിന്നെ എല്ലാം കയ്ഞ്ഞു ഒരു സ്വര്ഗോം ! സ്പെഷൽ ഓഫർ !

   Delete
 29. ഇഖ് വാനിന്റെ ഈ സഹനസമരം ഭൌതികമായ അളവുകോലുകള്‍ വെച്ച് വിശദീകരിക്കാനാവില്ല. പത്ത് ലക്ഷത്തിധികം വരുന്ന ജനസഞ്ചയം 40 ദിവസത്തോളം യാതൊരു പ്രശ്നവും ഇല്ലാതെ തെരുവില്‍ മാത്രമായി കഴിച്ചുകൂട്ടുക. ഒരിടത്ത് മാത്രമല്ല പത്ത് പതിനെട്ടോളം പട്ടണങ്ങളില്‍.. ഒരു അക്രമി ഭീകരവാദി സംഘത്തിന് സാധിക്കുന്നതല്ല അത്. തമറുദ് എന്ന പേരിട്ട് മുര്‍സിക്കെതിരില്‍ ഏതാനും ആയിരങ്ങള്‍ തഹ്രരീര്‍ സ്വകയറില്‍ ഒരുമിച്ച് കൂടിയിട്ട് 80 ലധികം സ്ത്രീ പീഢനങ്ങള്‍ അവിടെ നിന്ന് റിപ്പോര്‍ട്ട് ചെയ്തു.

  ReplyDelete
 30. ആയുധമെടുക്കരുത് എന്നും ഒരാളെ പോലും ഉപദ്രവിക്കരുത് എന്നതും ബ്രദര്‍ഹുഡിന്റെ ഈ പ്രക്ഷോഭത്തിലെ മുദ്രാവാക്യം തന്നെയാണ്. സില്‍മിയ (സമാധാനം) എന്നാണ് അവര്‍ ഉരുവിടുന്നത്. ബാനറില്‍ അവര്‍ പ്രദര്‍ശിപ്പിക്കുന്നത് ആദമിന്റെ രണ്ട് മക്കളില്‍ ഒരാള്‍ തന്റെ അക്രമിയായ സഹോദരനോട് പറഞ്ഞ വാക്യമാണ്. ഖുര്‍ആനില്‍നിന്നുള്ള പ്രസ്തുത സുക്തം അവര്‍ പരക്കെ എഴുതിവെക്കുകയും അവര്‍ക്കെതിരെ പട്ടാളം വെടിവെച്ച ആദ്യ ദിവസം തങ്ങളുടെ അനുകൂല പേജില്‍ കവര്‍ ഫോട്ടോയായി പ്രദര്‍ശിപ്പിക്കുയും ചെയ്തു അത് ഇതാണ്.

  നീ എന്നെ വധിക്കാനായി കരമുയര്‍ത്തിയാല്‍, നിന്നെ വധിക്കാനായി ഞാന്‍ കരമുയര്‍ത്തുന്നതല്ല.

  ഞാന്‍നിന്നെകൊല്ലും എന്ന് ഖാബില്‍ ഹാബീലിനോട് പറഞ്ഞ സന്ദര്‍ഭത്തിലാണ് ഖാബീല്‍ ഇത് പറഞ്ഞത്. അന്ന് തുടങ്ങിയതാണ് ധര്‍മവും അധര്‍മവും തമ്മിലുള്ള സംഘടനം. പറഞ്ഞ പോലെ ധര്‍മചാരിയായ ഹാബില്‍ വധിക്കപ്പെട്ടു. ഇവിടെയും അത് തന്നെയാണ് സംഭവം. ഇവിടെ ഖാബീലിനെ ന്യായീകരിക്കുന്നവര്‍ക്ക് ഇപ്പോള്‍ പട്ടാള ഭരണാധികാരിയെ ന്യായീകരിക്കുന്നതിനേക്കാള്‍ നന്നായി അത് ചെയ്യാം.

  ReplyDelete
 31. ബ്രദര്‍ഹുഡിന്റെ ഈ നിലപാടാണ് സത്യത്തില്‍ പട്ടാളത്തെ തോല്‍പിക്കുന്നത് എന്ന് പട്ടാളത്തിനും ബ്രദര്‍ഹുഡിനും നന്നായി അറിയാം. അതിനാല്‍ അതിനെ മറികടക്കാനുള്ള തന്ത്രങ്ങള്‍ പട്ടാളം നന്നായി പയറ്റുന്നുണ്ട്. അതിലൊന്ന് ആബുലന്‍സില്‍ പ്രക്ഷോഭം നടത്തുന്ന സ്ഥലത്ത് ആയുധം ഇറക്കാനുള്ള ശ്രമമാണ്. ഇക്കാര്യത്തില്‍ ബ്രദര്‍ഹുഡിന് ജാഗ്രതയുള്ളതിനാല്‍ അത്തരം ശ്രമങ്ങളെ അപ്പപ്പോള്‍ അവര്‍ പരാജയപ്പെടുത്തുന്നു. മറ്റൊന്ന് പട്ടാളക്കാരെ സിവില്‍ വേഷത്തില്‍ കൊണ്ട് വന്ന് ആയുധമണിച്ച് ഫോട്ടോ എടുത്ത് പ്രസിദ്ധീകരിക്കുക എന്നതാണ് എന്നാല്‍ ഇതും ഇഖ് വാനികള്‍ അവര്‍ക്ക് മുമ്പേ പ്രസിദ്ധപ്പെടുത്തി പട്ടാളത്തിന്റെ കുത്സിത ശ്രമം പൊളിച്ചുകൊണ്ടിരിക്കുന്നു. അതേ സമയം അക്രമികളായ ജനങ്ങളെ പട്ടാളവും പോലീസും ഇഖ് വാനികളെ കൊല്ലാന്‍ ആയുധം നല്‍കി തന്നെ തയ്യാറാക്കുകയും ചെയ്യുന്നു. ജനങ്ങളെ തമ്മിലടിപ്പിച്ച് , അഭ്യന്തര കലാപം അഴിച്ച് വിട്ട് ഇഖ് വാനികളെ തുരത്താനുള്ള അബ്ദുല്‍ ഫത്താഹ് സീസിയുടെ ശ്രമവും പാഴായതാണ്. മുര്‍സിയെ അനുകൂലിക്കുന്നവര്‍ക്ക് എതിരായി ജനങ്ങളോടു തെരുവിലിറങ്ങാന്‍ അദ്ദേഹം ആഹ്വാനം ചെയ്തതാണ്. പക്ഷെ അത് വേണ്ട വിധം വിജയിക്കാതെ വന്നു. കാരണം ലക്ഷക്കണക്കിന് ഇഖ് വാനികള്‍ക്കെതിരെ ജീവിത്തെ സ്നേഹിക്കുന്ന തങ്ങളുടെ കുഞ്ഞാടുകള്‍ക്ക് കാര്യമായി ഒന്നും ചെയ്യാനാകില്ല.

  ReplyDelete
 32. നല്ല പോസ്റ്റ്‌.
  // ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ ഹൈജാക്ക് ചെയ്യുവാൻ മുസ്ലിം ഹൈന്ദവ തീവ്രവാദ ശക്തികൾ ശ്രമിച്ചപ്പോൾ അതിനെ ബുദ്ധിപരമായി തടയിട്ടത് സ്വാന്തന്ത്ര്യ സമരത്തിന്റെ മുന്നണിയിലുണ്ടായിരുന്ന മതേതര നേതൃത്വമാണ്. അവരുടെ സമർത്ഥവും സമയോചിതവുമായ ഇടപെടലുകളാണ് വർഗീയ ശക്തികളെ ഒരു പരിധി വരെ തോല്പിച്ചത്. //

  ആര് ഭരിച്ചാലും സമാധാനമാണ് നമുക്കും ലോകത്തിനും ആവശ്യം.

  ReplyDelete
 33. മുര്‍സിഅനുകൂല പ്രകടനങ്ങളും മുര്‍സി വിരുദ്ധ പ്രകടനങ്ങളും ദൂരെ നിന്ന് പോലും മാധ്യമ പ്രവര്‍ത്തകര്‍ക്ക് തിരിച്ചറിയാന്‍ സാധിക്കുമായിരുന്നുവെത്രെ. പക്ഷെ അത് അറിയാത്ത ഒരു ചാനല്‍ റിപ്പോര്‍ട്ടര്‍ക്ക് പറ്റിയ അബദ്ധം ലോക പ്രശസ്തമാണ്. അച്ചടക്കമുള്ള ഒരു പ്രകടനം വരുന്നത് കണ്ട ചാനല്‍ റിപ്പോര്‍ട്ടര്‍ കത്തിക്കയറി മുര്‍സിക്കെതിരെയാണ് എന്നാണ് അദ്ദേഹം ധരിച്ചത് എന്നാല്‍ അത് മുര്‍സി അനുകൂല പ്രകടനമായിരുന്നു.
  ഈജിപ്തിലെ ഇഖ് വാന്‍ ചരിത്രത്തില്‍ തുല്യതയില്ലാത്ത ഒരു സഹന സമരത്തിന് മാതൃക സമര്‍പിച്ചിരിക്കുകയാണ്. ഈജിപ്തിലെ അധികാരത്തില്‍നിന്ന് മുര്‍സിയെ പിടിച്ച് മാറ്റിയത് ജനങ്ങള്‍ക്ക് വേണ്ടിയാരുന്നുവെന്ന കള്ളം ഇപ്പോഴും ആവര്‍ത്തിക്കാന്‍ മടിയില്ലാത്ത മുസ്ലിം സംഘടനാ പ്രസിദ്ധീകരണങ്ങളെ ഓര്‍ത്ത് ലജ്ജിക്കുന്നു. വെടിവെക്കില്ല എന്ന ഉറപ്പിന്‍മേല്‍ പട്ടാള ആശീര്‍വാദത്തോടെ മുര്‍സിക്കെതിരെ തെരുവിലിറങ്ങിയവരില്‍ പലരും ഇപ്പോള്‍ മുര്‍സിക്ക് അനുകൂലമാണ് എന്ന വാര്‍ത്ത നാം വായിക്കുന്നു. തമറുദ് എന്ന പേരിലുള്ള മുര്‍സിവിരുദ്ധ പ്രക്ഷോഭം നയിച്ചവര്‍ ഇന്ന് എവിടെയാണ് എന്നറിയില്ല. അവരുടെ തെരുവിലിറങ്ങാനുള്ള അഹ്വാനം ഒരു ഫലവും ചെയ്തില്ല. തഹരീര്‍ സ്വകയറില്‍ അവരുടെ വിളികേട്ട് ആരും ഹജാറായില്ല എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഇപ്പോള്‍ മുര്‍സിക്ക് അനുകൂലമായി ഒരു ചതുരത്തില്‍ ഉള്ളതിന്റെ പകുതിപോലും തമറുദിന്റെ പ്രക്ഷോഭത്തില്‍ ഉണ്ടായിരുന്നോ എന്ന് സംശയമാണ്. അതിനെ മുപ്പത് മില്യണും നാല്‍പതു മില്യണുമായിട്ടാണ് വിദേശ മാധ്യമങ്ങള്‍ പ്രചരിപ്പിച്ചത്. അങ്ങനെയാണ് ഈ അട്ടിമറി ജനങ്ങള്‍ക്ക് വേണ്ടിയാണ് എന്ന് പട്ടാളം പ്രചരിപ്പിച്ചത്.

  ReplyDelete
 34. ഇവിടെ ഒട്ടേറെ പ്രശ്‌നങ്ങളുണ്ടായിരിക്കെ ഈജിപ്തിന്റെ കാര്യത്തില്‍ എന്തിനു നാം പ്രതികരിക്കണം എന്ന ലളിത യുക്തിയാണ്.ആഗോള മുസ്ലിം ചലനങ്ങളും നൊമ്പരങ്ങളും മുന്നേറ്റങ്ങളും വളരെ നേരത്തെ തന്നെ കേരളീയ പൊതുമണ്ഢലത്തില്‍ ഉന്നയിക്കാന്‍ ശ്രമിച്ചവര്‍ എന്ന നിലയില്‍ ജമാഅത്തെ ഇസ്ലാമിയും അതിന്റെ പോഷകസംഘടനകളും ഈ പഴിയും പരിഹാസവും ഏറെ കേട്ടവരാണ്.ഈ ആഗോള ബന്ധങ്ങള്ക്കും മുസ്ലിം ജീവിത പ്രശ്‌നങ്ങളുടെ കൊടുക്കല്‍ വാങ്ങലുകള്ക്കുംി കേരളീയ മുസ്ലിം ചരിത്രത്തില്‍ ഏറെ വേരുകളുണ്ട്.ശൈഖ് സൈനുദ്ധീന്‍ മഖ്ദൂം തങ്ങന്മാുരും ഫസല്പൂതക്കോയ തങ്ങളുമൊക്കെ തന്നെയാണ് ആ ചരിത്രത്തിലെ ഏറ്റവും മികച്ച അനുഭവങ്ങളും.ഇവിടെ പ്രശ്‌നങ്ങളൊന്നുമില്ലാത്തത് കൊണ്ടൊ ഇവിടുത്തെ പ്രശ്‌നങ്ങള്‍ നിസ്സാരമാണെന്നു തോന്നുന്നത് കൊണ്ടൊ അല്ല ഈ കൊടുക്കല്‍ വാങ്ങലുകള്‍ ഉണ്ടായത്,മറിച്ച് ആഴമുള്ള ആലോചനയുടെയും ലളിത യുക്തിക്കും വൈകാരികതള്ക്കുടമപ്പുറം കാര്യങ്ങളെ സമീപിക്കാന്‍ കഴിഞ്ഞതും കൊണ്ടായിരിക്കാം അതൊക്കെയും നടന്നത്.അതെ സമയം ആഗോള ചലനങ്ങള്‍ എപ്രകാരമൊക്കെയാണ് നമ്മുടെ സമൂഹത്തെയും അതിന്റെ പരിവര്ത്‍ിനത്തെയും ജീവിതത്തെയും അധികാരബന്ധങ്ങളെയും സ്വാധീനിക്കുന്നത് എന്നതിനെക്കുറിച്ച് സാമൂഹിക വികാസം ഏറെ സംഭവിച്ച ഈകാലത്തെ മുസ്ലിം തലമുറ ബോധവാന്മാരാണ്.അതുകൊണ്ട്തന്നെ ലളിതയുക്തിയുടെ ഇത്തരം ചോദ്യങ്ങളുടെ സാന്ദ്രതയും കുറഞ്ഞുവരുന്നുണ്ട്.

  മുസ്ലിം സമൂഹവും ഇസ്ലാമും ഇസ്ലാമിക പ്രസ്ഥാനങ്ങളുമൊക്കെ കേന്ദ്രസ്ഥാനത്ത് വരുന്ന ഒരുപ്രശ്‌നത്തില്‍ സമൂഹത്തില്‍ ശരിയായ അഭിപ്രായ രൂപീകരണം നടത്തേണ്ട ഉത്തരവാദിത്തം മറ്റാരേക്കാളും ഇസ്ലാമിക പ്രസ്ഥാനത്തിന്റെതാണ്.ആഗോള സംഭവവികാസങ്ങളോട് എളുപ്പം കണ്ണി ചേര്ക്കാ നും ചേരാനും ശ്രമിക്കുന്ന കേരളം പോലൊരു പൊതുസമൂഹത്തില്‍ പ്രത്യേകിച്ചും..പുരോഗമനാശയത്തിന്റെ ബാനറില്‍ കേരളത്തിലെ മുഖ്യധാരാ പൊതുമണ്ഡലം ഉള്ളില്‍ വഹിക്കുന്ന മതവിരോധവും സവിശേഷമായ ഇസ്ലാം വിരുദ്ധതയും കാരണം മുസ്ലിം/ഇസ്ലാം പ്രശ്‌നങ്ങളോട പുലര്ത്തു ന്ന സാമ്രാജ്യത്ത ഭാഷ്യങ്ങളും വര്ഗീിയ നിലപാടുകളും പ്രശ്‌നവല്ക്കരരിച്ച് കേരളീയ സമൂഹത്തിന്, സവിശേഷമായും മുസ്ലിം സമൂഹത്തിന് വഴിയും ആത്മവിശ്വാസവും പകര്ന്നുംനല്കാുന്‍ ഇസ്ലാമിക പ്രസ്ഥാനം ചരിത്രപരമായി തന്നെ ബാധ്യതപ്പെട്ടിരിക്കുന്നു

  ReplyDelete
 35. നമ്മുടെ മുന്നിലുള്ള ചോദ്യം ഇതാണ്. ഭയപ്പെടുത്തിയും വെടിവെച്ചും ഇഖ് വാനികളെ സമരത്തില്‍നിന്ന് പിന്തിരിപ്പിക്കാനുള്ള ശ്രമം മിക്കവാറും വിഫലമായി. ദൈവമാര്‍ഗത്തിലുള്ള മരണം ഞങ്ങള്‍ക്ക് ഉന്നതമായ പ്രതീക്ഷയാണ് (الموت في سبيل الله اسمى امانينا) എന്നാണ് ഇഖ് വാനികളുടെ തുടക്കം മുതലുള്ള മുദ്രാവാക്യം. എത്രകാലം ഇതുപോലെ വെടിവെപ്പ് തുടരും. പട്ടാളം കൊന്ന് കൊലവിളിച്ച് ജനത്തെ പിരിച്ചുവിട്ട പ്രദേശമൊക്കെ അതിലിരട്ടിയായി ജനങ്ങളാല്‍ നിറഞ്ഞു. ലോകം മുഴുവന്‍ അക്രമികള്‍ ആരെന്ന് മനസ്സിലാക്കി. അമേരിക്ക പോലും തല്‍ക്കാലം പട്ടാള ഭരണകൂടത്തെ തള്ളിപ്പറഞ്ഞു. എന്നിട്ടും കള്ളം പ്രചരിപ്പിക്കാനാണ് മുത്തശിപത്രങ്ങളുടെ ശ്രമമെങ്കില്‍ അവരോട് സഹതപിക്കാനെ കഴിയൂ.

  ReplyDelete
  Replies
  1. AneeAugust 19, 2013 at 11:26 AM

   Delete
  2. AneeAugust ന്‍റെ കമന്‍റുകളൊക്കെ വേറെ ഏതോ ബ്ലൊഗില്‍ വായിച്ച പോലുണ്ടല്ലോ അനീ...

   Delete
  3. ആയികൊട്ടെ ... സത്യം പരമാവധി പ്രച്ചരിപിക്കുക എന്നതാണ് എന്റെ നയം അത് ആരു എവിടെ ഇട്ടാലും അത് പ്രച്ചരിപിക്കാൻ നാൻ ശ്രമിക്കാറുണ്ട് ..

   Delete
  4. വയറിളക്കം പിടിച്ച പോത്ത് നടന്നു പോയ പോലെ കമന്റ്‌ ചെയ്യുമ്പോള്‍ പറയുന്ന കാര്യങ്ങള്‍ സത്യം ആണോ അസത്യം ആണോ എന്ന് നേരിട്ട് ഈജിപ്തില്‍ പോയി അന്വേഷിച്ചു കാണും അല്ലേ?

   Pity on you my bro.....

   Delete
  5. പോത്തിന്റെ വയറിളക്കവും എന്റെ കമന്റ്സും തമ്മിലുള്ള ബന്ദം കണ്ടെത്തിയ താങ്കളും സംഭവം തന്നെ ... scroll down ചെയ്തു പോകുന്നതിനിടയിൽ കിടകെട്ടെ ഒരു ഏറു എനിക്ക് എന്ന രൂപത്തിൽ പോകാതെ അതൊന്നു വായിച്ചു നോകി അതിലെ തെറ്റുകൾ എന്താണ് എന്ന് reply ചെയ്യുകയായിരുന്നില്ലേ കൂടുതൽ മാന്ന്യമായ രീതി ...
   Pity on you my bro.....

   Delete
  6. MusirisAugust 19, 2013 at 6:49 PM
   വയറിളക്കം പിടിച്ച പോത്ത് നടന്നു പോയ പോലെ കമന്റ്‌ ചെയ്യുമ്പോള്‍ പറയുന്ന കാര്യങ്ങള്‍ സത്യം ആണോ അസത്യം ആണോ എന്ന് നേരിട്ട് ഈജിപ്തില്‍ പോയി അന്വേഷിച്ചു കാണും അല്ലേ?

   Pity on you my bro.... ==============


   ഹ..ഹ..ഹ.. ചിരിച്ചു ചിരിച്ചു എന്റെ വയറിളകിപ്പോയി.

   Delete
  7. നിങ്ങൾ എന്റെ പിറകിൽ തന്നെ ഉണ്ടല്ലോ ...

   Delete
 36. ബഷീർ സാഹിബിനു വിവരമില്ലെങ്കിൽ അതുള്ളവർ കൂട്ടത്തിൽ ഉണ്ട്, കോമാളിയാവാൻ ഇറങ്ങി തിരിക്കും മുൻപ്അവരോടൊക്കെ ചോദിച്ചു പഠിക്കുന്നത് നന്നായിരിക്കും

  from the blog : ഈജിപ്തിൽ സൈന്യത്തിന്റെ ക്രൂരതയ്ക്ക് ഇരയായി പിടഞ്ഞു വീഴുന്ന ഓരോ മനുഷ്യ ജീവനോടും കലർപ്പില്ലാതെ ഐക്യദാർഢ്യമുണ്ട്, പ്രാർത്ഥനകളുണ്ട്. പക്ഷേ അവരെ ചട്ടുകങ്ങളാക്കി ഉപയോഗപ്പെടുത്തുന്ന ബ്രദർഹുഡിനോട് തികഞ്ഞ പുച്ഛവുമുണ്ട്. ചത്വരങ്ങളിൽ മുദ്രാവാക്യം വിളിച്ചു നീങ്ങുന്ന സ്ത്രീകളും കുഞ്ഞുങ്ങളുമടങ്ങുന്ന വലിയ വിഭാഗം വൈകാരികമായ ഒരൊഴുക്കിന്റെ ഭാഗമായി അണി ചേരുന്നവരാണ്. ഒരു വികാരതീവ്ര പ്രഭാഷണത്തിന് അവരെ മറ്റൊരു തീരത്തേക്ക് കൊണ്ട് പോകാൻ പറ്റും. കാറ്റിൽ പറക്കുന്ന അപ്പൂപ്പൻ താടി പോലെയാണത്. അത്തരം പാവങ്ങളെ സമരമുഖങ്ങളിൽ മനുഷ്യ കവചമായി ഉപയോഗപ്പെടുത്തുന്നവർക്ക് കൃത്യമായ അജണ്ടകളുണ്ട്.
  ----------------------------------------------

  Emmar Kinalur
  19 hours ago
  The Egyptian military has decided to eliminate the Ikhwan leadership and their children. Death squads are systematically targeting the children of Ikhwan leaders, two of whom were shot and killed today. The deaths bring to eight the number of Ikhwan children murdered todate. The total death toll in Egypt has now reached 3,000 since the Wednesday massacre,according to the Crescent-online

  ReplyDelete
  Replies
  1. മുജീബ് കിനാലൂര്‍ എന്റെ പ്രിയസുഹൃത്തും ഞാനേറെ ആദരിക്കുന്ന യുവനേതാവുമാണ്. പൊതുവിഷയങ്ങളില്‍ വളരെ ശ്രദ്ധേയമായ അഭിപ്രായങ്ങളാണ് അദ്ദേഹത്തില്‍ നിന്ന് ഉണ്ടാവാറുള്ളത്. ഈ വിഷയത്തില്‍ അദ്ദേഹത്തിനുള്ള അഭിപ്രായങ്ങളാണ് അദ്ദേഹം പങ്കുവെച്ചിട്ടുണ്ടാവുക. എന്റെ അഭിപ്രായം ഞാനും പങ്ക് വെച്ചു എന്ന് മാത്രം.രണ്ട് വ്യക്തികള്‍ സ്വതന്ത്രമായി പങ്കു വെക്കുന്ന അഭിപ്രായങ്ങള്‍ ഒരേപോലെയാവണമെന്ന് നിര്‍ബന്ധമുണ്ടോ?.

   Delete
 37. ചത്വരങ്ങളിൽ മുദ്രാവാക്യം വിളിച്ചു നീങ്ങുന്ന സ്ത്രീകളും കുഞ്ഞുങ്ങളുമടങ്ങുന്ന വലിയ വിഭാഗം വൈകാരികമായ ഒരൊഴുക്കിന്റെ ഭാഗമായി അണി ചേരുന്നവരാണ്.

  >>>> 2013 ഏറ്റവും വലിയ തമാശ..
  എന്നെ കൊന്നാലും നിന്നെ ഞാന്‍ ഒന്നും ചെയ്യില്ല എന്ന ഖുര്‍ആന്‍ വചനമെഴുതിയ ബാനറും പിടിച്ച്, ജീവന്‍ പണയം വെച്ച് ചത്വരങ്ങളിൽ മുദ്രാവാക്യം വിളിക്കുന്നതും, പ്രകടനം നടത്തുന്നതും വൈകാരികമായ ഒരു ഒഴുക്കാണ് പോലും.

  താങ്കളുടെ തിമിരം കൂടി വരുന്നുവോ എന്ന് ന്യായമായും സംശയിക്കുന്നു.


  ReplyDelete
 38. Mr. Vallikkunnu, please read the report from Human Right Watch number of rapes happened in the time of revelution against Mursi on last days of May. these are reported numbers and nonreported are cannot to count and number of prostitution you cannot to imagine.
  وإن تعدوا عدد الزنا لا تحصوها


  Egypt: 110 cases of rape in Tahrir Square


  110 cases of rape in Tahrir Square according to reports.
  Reports from human rights organisations have revealed that the cases of sexual harassment and rape in Tahrir Square - where opposition supporters staged a sit-in – reached 100.

  According to Human Rights Watch (HRW), about one hundred cases of sexual assault took place in Tahrir Square and its surroundings in Cairo during the past few days.

  Based on the data of Egyptian organisations involved in combating this phenomenon, HRW pointed out that "at least 91 cases of assault had turned into rape since June 28."

  From its headquarters in New York, the organisation report said that "five attacks were carried out against women on June 28, while the phenomenon reached its peak on Sunday June 30 with about 46 cases of sexual assault."

  The report added that "about 17 cases of assault took place on the first of July and 23 in the second day of the same month."

  The HRW report comes shortly after the confirmation of forensic reports that the Dutch tourist who was raped in Tahrir Square at the hands of opposition supporters was raped between 9 and 12 times.

  Vallikkunnu, now please tell me who are the correct people Mursi anukoolikalo atho Mursi virudharo?
  Egyptil Nammude nattil ullathinekkal Quatation teamukal undu. athellam undakkiyathum potti valarthi ponnathum Mubarak ayirunnu. avaranu ippozhum Egyptint theruvukal bharikkunnathu. avare policum pattalavum support cheyyukayum cheyyunnu.
  Brotherhood karude mudhravakkyam mukalil koduthathu kandille athanu. areyum akkramikkaruthu orikkalum. Athu pedi kondalla Islaminte samskaramayathu kondanu.
  Pinne oru rajyathile janangal thangalkk vendi Isalmika shareeath therenheduthal 71% therenheduthathu athanu. athangeekarikkukayanu Janathipathyam ennu parayunnathu. allathe oru sangam criminalukal parayunna pole nhangal parayunnathanu niyamam ennu vannal ellam theerum. avarkk vendathu niyama vazhchayalla marich arajakathwamanu. athanu ippol avide nadakkunnathum. athinnu pattalavum policum chootu pidikkunnu enne ullu. karanam avar anubhavichu vannirunna pala sugangalum savakashamanenkilum illathavum ennavarkkariyam.
  Pinne Madhyamam report cheythathanu thettenkil Thejasum Shababum okke onnu vayichu nokkanam.
  Madhyamam sthiramayi vaykkunnathinu nanni ariyichu kondu nirthatte

  ReplyDelete
 39. Ummaye talliyalum 2 paksham enna poleyullaaa Tangalude dhayaneeyamaya nireekshangal moshamayippoyi ennu parayan veshamamund...

  ReplyDelete
 40. എന്റെ ബുദ്ധിയും സ്വാതന്ത്ര്യവും ആര്‍ക്കും പണയപ്പെടുത്തിയിട്ടില്ല : ഡോ. സുവൈദാന്‍

  സത്യം സിറിയയിലെ പോരാളികളുടെയും ഈജിപ്തിലെ നിയമസാധുതക്ക് വേണ്ടി പോരാടുന്നവരുടെയും കൂടെയാണെന്നും അതിനാല്‍ തന്നെ തന്റെ ബുദ്ദിയും സ്വാതന്ത്ര്യവും തത്വങ്ങളും ആര്‍ക്കും വില്‍ക്കാന്‍ തയ്യാറല്ലെന്നും പ്രമുഖ ഗ്രന്ഥകാരനും പ്രഭാഷകനുമായ ഡോ. താരിഖ് സുവൈദാന്‍ ടിറ്ററിലൂടെ പ്രതികരിച്ചു.
  മുസ്‌ലിം ബ്രദര്‍ഹുഡിനെ അനുകൂലിക്കുന്നുവെന്നാരോപിച്ച് മുസ്‌ലിം ലോകത്തെ മുന്‍നിര എഴുത്തുകാരിലൊരാളും പ്രഭാഷകനുമായ ഡോ. താരീഖ് അല്‍ സുവൈദാനെ സൗദി രാജകുമാരന്‍ തന്റെ ഉടമസ്ഥതയിലുള്ള ടെലിവിഷന്‍ ചാനലില്‍നിന്നു പുറത്താക്കിയതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സൗദി അറേബ്യയിലെ അബ്ദുല്ലാ രാജാവിന്റെ മരുമകനായ അല്‍ വലീദ് ബിന്‍ തലാലിന്റെ ഉടമസ്ഥതയിലുള്ള അല്‍ രിസാല ചാനലില്‍ നിന്നാണ് സുവൈദാനെ പുറത്താക്കിയത്. തീവ്രവാദ സ്വഭാവമുള്ള സംഘടനകളുമായി ബന്ധം പുലര്‍ത്തുന്നവര്‍ക്കു ചാനലില്‍ സ്ഥാനമില്ലെന്നു കാണിച്ച് വലീദ് രാജകുമാരന്‍ കുവൈത്ത് സ്വദേശിയായ അല്‍ സുവൈദാനു കത്തെഴുതി. പ്രതിസന്ധി ഘട്ടങ്ങളിലാണ് നിലപാട് വ്യക്തമാക്കേണ്ടതെന്നും അതിനാല്‍തന്നെ നാം അല്ലാഹുവിന്റെതല്ലാത്ത മറ്റൊരാളുടെയും അടിമത്തം സ്വീകരിക്കാന്‍ തയ്യാറല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുസ്‌ലിം ചരിത്രവുമായി ബന്ധപ്പെട്ട് 20ലധികം ദൃശ്യ-ശ്രാവ്യ പരിപാടികളുടെ നിര്‍മാതാവായ സുവൈദാന്‍, വിവിധ റേഡിയോയിലൂടെയും ടെലിവിഷനിലൂടെയും ഇസ്‌ലാമിക വിഷയത്തില്‍ പരിപാടികള്‍ അവതരിപ്പിച്ചുവരുകയാണ്. മാനേജ്‌മെന്റ് വിദഗ്ധന്‍ കൂടിയായ സുവൈദാന്‍ ഈ വിഷയത്തില്‍ നിരവധി ഗ്രന്ഥങ്ങള്‍ ചരിക്കുകയും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രഭാഷണങ്ങള്‍ നടത്തുകയും ചെയ്തിട്ടുണ്ട്.

  ReplyDelete
 41. ഇവിടെ രണ്ടു ചേരികള്‍ രൂപപെട്ടിരിക്കുന്നു. സുഖലോലുപതയുടെ ജീവിതം നയിക്കാന്‍, രമിച്ച് രസിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഈജിപ്ത്യന്‍ സൈനിക ചെരിയോടപ്പവും , ഇസ്ലാമിക് ചിട്ടയോടെ ജീവിക്കാന്‍ ആഗ്രഹിക്കുന്നവര്‍ മറു ചേരിയിലും അണിനിരക്കപ്പെട്ടിരിക്കുന്ന കാഴ്ചയാണ് ഞങ്ങള്‍ കണ്ടു കൊടിരിക്കുന്നത്. ഈ രണ്ടു ചേരികള്‍ ലോകത്ത് എവിടെ നോക്കിയാലും കാണാം. ആദ്യം പറഞ്ഞ ചേരി ദാജ്ജലിന്റെ മുന്ഗാമികലായി പരിണമിക്കുന്നതും, രണ്ടാമത്തെ ചേരി ഇമാം മഹദിയുടെ മുന്‍ഗാമികളായും പരിണമിക്കുന്ന കാലം വിദൂരമല്ല. കാലം സാക്ഷി .. ചരിത്രം സാ

  ReplyDelete
  Replies
  1. അതിൽ ആദ്യത്തെ ചേരിയുടെ കേരള രൂപത്തെ "മുസ്ലിം ലീഗ്" ചേരിയെന്നും , രണ്ടാമത്തേതിനെ "സോളിഡാരിറ്റി" അല്ലെങ്കിൽ "സുടാപി " ചേരി എന്ന് വിളിക്കാം, അല്ലെ സാറെ ??????? (ഒരക്ഷരം മാറ്റിയിട്ടില്ല സാറേ ..........)

   Delete
 42. ഈജിപ്തിലെ ജയിലില്‍ 36 പേരെ സൈന്യം കൂട്ടക്കൊല ചെയ്തു

  കൈറോ: കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ തുടരുന്ന ഈജിപ്തില്‍ ജയിലിലേക്ക് മാറ്റുന്നതിനിടെ 36 ബ്രദര്‍ഹുഡ് പ്രവര്‍ത്തകരെ സൈന്യം കൂട്ടക്കുരുതിക്കിരയാക്കി. പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചതായും മന്ത്രാലയം അറിയിച്ചു.
  കഴിഞ്ഞ ദിവസം അല്‍ഫതഹ് പള്ളിയില്‍ കുടുങ്ങിയ മുര്‍സി അനകൂലികളെ അവിടെ നിന്ന് ഒഴിപ്പിച്ച് കൈറോവിലെ അബൂ സബാല്‍ ജയിലിലേക്ക് മാറ്റവെയാണ് .

  ReplyDelete
 43. mr:Basheer you are blind , need to consult a good eye specialist.

  ReplyDelete
 44. അയ്യെ എന്താണിത് ബശീർക്ക,ഈജിപ്തിനെ പറ്റി മാധ്യമം പറഞ്ഞ്തരും എന്നിട്ടും മനസ്സിലായില്ലെങ്കിൽ പ്രബോധനം വയിക്കൂ.അല്ലാതെ അമേരികയും ഇസ്രായേലും(എന്നു വെച്ചാൽ മാധ്യമം പരയുന്നതിന്റെ എതിർ പറയുന്നവർ)പറയുന്നത് കേട്ട് വെറുതെ ഊരോന്ന് എഴുതരുത്.ഈജിപ്തിൽ നടക്കുന്നതെന്താണെന്ന് വ്യക്തമായി അറിയണമെങ്കിൽ എത്രയും പെട്ടെന്ന് ഒരു ജമാ അത് കാരനെ ചെന്ന് കാണൂ.അവർ പറഞ്ഞ് തരുന്നത് കേട്ട് വിജ്രബിതനാവൂ

  ReplyDelete
  Replies
  1. പരിഹാസ്തിലൂടെയനെകിലും നിങ്ങൾ പരച്ചതിൽ സത്യം ഉണ്ട് ട്ടോ ... അങ്ങിനെ പറച്ചു കൊടുക്ക്‌ മാഷെ ..

   Delete
 45. "ഒരു രാജ്യത്തിന്റെ അധികാരക്കൈമാറ്റങ്ങൾക്ക് വേണ്ടി പൊരുതുന്നതിനിടയിൽ മരിക്കുന്നവരെ മതവിധി പ്രകാരമുള്ള ശഹീദ് (രക്തസാക്ഷി) എന്ന് വിളിക്കാൻ പറ്റുമോ?. രാഷ്ട്രീയപ്പോരാളികൾ എന്നതല്ലേ അവർക്ക് കൂടുതൽ അനുയോജ്യമായ വിശേഷണം. "

  ഹീ ഹീ 'ശഹീദ്‌' എന്ന് പറയാന്‍ പറ്റുമോ എന്ന് പാണക്കാട്ടെ തറവാട്ടിലോ ലീഗ്‌ ഹൌസിലോ ചോദിച്ചറിയാം. കാരണം ലീഗിണ്റ്റെ എതോ ജാഥക്ക്‌ പോയ കുഞ്ഞിപ്പാനെയും മജീദിനെയും ഇപ്പോഴും 'ശഹീദ്‌' എന്ന് പറഞ്ഞാണൂ ആണ്ടിലൊരിക്കല്‍ പിരിവ്‌!! ലീഗിണ്റ്റെ ജാഥയോളം വരില്ലല്ലോ ഈജിപ്തിലെ ജനാധിപത്യവിപ്ളവം!

  പട്ടാള അട്ടിമറിയെ മൌനമായും നിസംഗതയോടും പിന്തുണക്കുന്നവര്‍ ഒരിക്കലും ഇസ്‌ലാം അധികാരത്തില്‍ വരുന്നതോ ഖുര്‍ആന്‍ ഭരണഘടനയാക്കുന്നതോ ഇഷ്ടപെടാത്തവരാണൂ. സൌദിഭരണാധികാരിക്ക്‌ വരെ പട്ടാള അട്ടിമറിയെ പിന്തുണക്കേണ്ടിവരുന്നത്‌ തണ്റ്റെ കസേര ഈ ഒടുക്കത്തെ ഇസ്‌ലാമിക ഭരണം കാരണം ഇളകുമോ എന്ന പേടിയില്‍ നിന്നാണൂ. സച്ചരിതരായ ഖലീഫമാരുടെയും നബിയുടെയുമൊക്കെ ചരിത്രവും ഭരണവും വായിക്കാനും പ്രസംഗിക്കാനും കൊള്ളാം, അത്‌ പ്രയോഗവത്കരിക്കുന്നത്‌ പലരുടെയും സിംഹാസനങ്ങള്‍ ഇല്ലാതാക്കും. അതല്ലേ സത്യം.

  ബഷീറിണ്റ്റെ വീക്ഷണങ്ങളൂം നിഗമനങ്ങളും പാടേ പാളിപോയി. കേരളത്തിലെ ജമാഅത്തിനോടോ 'മാധ്യമ'ത്തോടോ ഉള്ള വിരോധം സത്യം മനസ്സിലാക്കുന്നതില്‍ നിന്നും താങ്കളെ തടയാതിരിക്കട്ടെ.

  ReplyDelete
 46. വളരെ നല്ല നിരീക്ഷണം , എല്ലാവരും മാധ്യമം വായിച്ചും, ജസീര കണ്ടും വികാരം കൊള്ളുമ്പോൾ സത്യം ആരെങ്കിലും ഒക്കെ പറയേണ്ടേ??? ഒരു ജനകീയ വിപ്ലവത്തിന്റെ ഭാഗമായി വന്ന മുരസിക്ക് ഈ ഗതി വന്നത് ഇവിടെ വികാരം കൊള്ളുന്ന സോളിടാരിട്ടിക്കാരെ പ്പോലെ ചിന്തിക്കുന്ന തീവ്ര വാദികളായ ഇഖ്‌വാനികൾ " കുന്ജിക" സ്ഥാനങ്ങല്ക്ക് വേണ്ടി അണിയറ നീക്കങ്ങൾ നടത്തിയപ്പോൾ മുരസി അത് വക വെച്ച് കൊടുത്തു എന്നുള്ളതു കൊണ്ടാണ് . കേവലം ഇരുപത്തി അഞ്ചു ശതമാനത്തിൽ താഴെ മാത്രം പിണ്ടുനയുള്ള ഇഖ്‌വാനി തീവ്രവാദി മുല്ലമാര്ക്ക് രാജ്യത്തിൻറെ പിന്സീറ്റ് ഡ്രൈവിംഗ് മുരസി നൽകിയപ്പോൾ ഇതിനു അവസരം ഒരുക്കിയ ഈജിപ്തിലെ നവ യുവത യുടെ പ്രയത്നം പുറം തള്ളപ്പെടുകയായിരുന്നു. മുര്സിയുടെ ആ അഹങ്കാരം ഒരു പുതിയ ഫറോവ യുടെ ജനനം ആയി ഈജിപ്ത്യൻ ജനത കരുതുകയും ചെയ്തു . മുപ്പതു വര്ഷത്തെ മുബാരക്കിനെക്കളും വെറുക്കപ്പെട്ടവൻ ആയി കുറഞ്ഞ സമയം കൊണ്ട് മുരസി മാറുകയായിരുന്നു .ഒരു ജനകീയ വിപ്ലവത്തെ എങ്ങിനെ ജനവിരുദ്ധ മാക്കി സ്വാഹ യാക്കാം എന്ന് "കുന്ജികം " തേടിയ ഇഖ്‌വാനി മുല്ല മാരുടെ വിപ്ലവാനന്തര രീതികളിൽ നിന്നും പഠിക്കാം .ഈ വിപ്ലവം ആലിയ മജിദ തുണി അഴിച്ചു അർമാദിച്ച വിപ്ലവം കൂടി ആണെന്ന് ഇവിടെ അഭിപ്രായം പറയുന്ന എല്ലാ സോളികളും മറക്കുന്നു ( മുപ്പതാം തിയതി തഹരീർ ചത്വരത്തിൽ പൊവുന്നവൻ കാഫിര് ആണെന്ന് ഇഖ്‌വാനികൾ ഫത്‌വ നല്കിയത് കൂടി ഓര്ക്കുക )

  ReplyDelete
  Replies
  1. കേരളത്തിലെ ജമാഅത്തിനോടോ 'മാധ്യമ'ത്തോടോ ഉള്ള വിരോധം സത്യം മനസ്സിലാക്കുന്നതില്‍ നിന്നും ഒരാളെയും തടയാതിരിക്കട്ടെ.താങ്കളുടെ മഞ്ഛ കണ്ണട ഒന്ന് മാറ്റി വെച്ച് കാര്യങ്ങളെ ശരിയായി വിലയിരുത്തൂ ...

   Delete
 47. ഹി ഹി ഹി ഹു ഹു ഹു ..................കമന്റുകൾ വായിച് ചിരിച് ചിരിച് ............ പൈപ്പിലും വെള്ളൂല്ല ...........തോട്ടിലും വെള്ളൂല്ല ............ നമ്മള് മതിയാക്കിയെ ..... കേരളീയ മുസ്ലീമിന്റെ പൊതു ബോധം ഗംഭീരം ... എല്ലാവരും ആഗോള മുസ്ലിംആയിരിക്കുന്നു. അടുത്ത തെരഞ്ഞെടുപ്പിൽ ജമാ - അത് സ്ഥാനര്തിക്ക് വിജയം ഉറപ്പ് . അല്ലെങ്കിലും അയല്പക്കത്തെ രാമനെ പോലീസ് പിടിച്ചാലും, പാകിസ്ഥാൻ തീവ്രവാദി ഇവിടെ ബോംബിട്ടാലും നമുക്കെന്ത് .........ബഷീറേ രണ്ടു ദിവസം കൊണ്ട് ഇവരെല്ലാം താങ്കളെ വലിച് ഒട്ടിച് തരും.
  --- എന്ന് മുട്ടക്കാരൻ അന്തൃ

  ReplyDelete
  Replies
  1. പയങ്ങര തമാശ പറച്ചിൽ കേട്ടിട്ട് ഇത് ചാലിയാട്ടിലെ അകവരനെന്നു തോന്നുന്നു

   Delete
  2. മൂപ്പരാണ്‌ ആസ്ഥാന തമാശക്കാരൻ

   Delete
 48. This comment has been removed by the author.

  ReplyDelete
 49. " ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ ഹൈജാക്ക് ചെയ്യുവാൻ മുസ്ലിം ഹൈന്ദവ തീവ്രവാദ ശക്തികൾ ശ്രമിച്ചപ്പോൾ അതിനെ ബുദ്ധിപരമായി തടയിട്ടത് സ്വാന്തന്ത്ര്യ സമരത്തിന്റെ മുന്നണിയിലുണ്ടായിരുന്ന മതേതര നേതൃത്വമാണ്"

  താങ്കളുടെ ഈ പ്രയോഗത്തിന് ശേഷം

  അവരുടെ ഇടപെടൽ മൂലം പാകിസ്താൻ ഉണ്ടാകുകയും, മുസ്ലിം ശക്തി ഇന്ത്യയിൽ ദുര്ബലമാകുകയും ചെയ്തു.
  (എന്നുള്ള വരികൂടി വേണമായിരുന്നു)

  താങ്കള് പറയുന്ന മറ്റൊരു സ്റ്റെമെന്റ്റ്‌ എത്ര ആലോചിച്ചിട്ടും മനസ്സിലായില്ല,
  "ആഴത്തിൽ പരിശോധിച്ചാൽ മിതവാദികളും താരതമ്യേന മതേതര മൂല്യങ്ങൾക്ക് വേണ്ടി നിലകൊള്ളുന്നവരുമായ വിഭാഗവും ബ്രദർഹുഡിന്റെ നേതൃത്വത്തിലുള്ള മത തീവ്രവിഭാഗവും തമ്മിലുള്ള തുറന്ന സംഘട്ടനമാണ് എന്ന് കാണാം."

  പട്ടാള വേഷത്തിൽ തോക്കും പിടിച്ച് നടക്കുന്ന മിതവാദികളും മതേതര വാദികളും (ഈജിപ്തിൽ 90 % മുസ്ലിംകൾ ആണ് ) ബ്രദർഹുഡി കളായ മത തീവ്ര വാദികൾ തമ്മിലുള്ള പള്ളിക്കകത്തും പുറത്തു വെച്ചുമുള്ള തുറന്ന സംഘട്ടനം !!!!!

  ReplyDelete
 50. കേരളത്തിലെ ജമാഅത്തിനോടോ 'മാധ്യമ'ത്തോടോ ഉള്ള വിരോധം സത്യം മനസ്സിലാക്കുന്നതില്‍ നിന്നും ഒരാളെയും തടയാതിരിക്കട്ടെ.

  ReplyDelete
 51. സൈനിക അട്ടിമറിയിൽ ഇസ്രയെലിനും സയണിസ്റ്റുകൾക്കൊന്നും ഒരു പങ്ക്‌ പോലും ഇല്ലാട്ടോ... എല്ലാം മുർസ്സിടെ ദുർഭരണത്തിന്റെ ഫലമാൺ... എന്തൊരു ഭയങ്കരൻ നിരീക്ഷണം... ബ്രതർഹുഡ്‌ നിർബന്ദിച്ച്‌ വീട്ടിലിക്കുന്ന ആളുകളെ പ്രക്ഷോബത്തിൻ ഇറക്കുന്നതാൺ എന്നു തോന്നിപ്പോകും ഇത്‌ വായിച്ചാൽ..

  ReplyDelete
 52. The truth about muslim brotherhood & happenings in egypt-
  The Muslim Brotherhood – along with their allies, gunmen and militia – took to the streets in various provinces to attack vital installations, security centers and public utilities. At least four churches were burned.
  In Cairo, war broke out in the streets between the police and the militiamen of the Brotherhood, who burned police cars and blocked a number of main streets, including street League of Arab States south of the capital, and fired heavily on the security forces, who responded with tear gas canisters.
  In Helwan, south of Cairo, Morsi supporters set fire to a police station after they surrounded it and released all of its detainees. Helwan metro station was trashed after being invaded by a large number of these supporters.
  After storming a police station in Kerdasa in Giza, they killed one police officer and wounded the deputy warden in an attack by hundreds of Brotherhood members.
  In Alexandria, three people were killed and 55 were wounded in clashes between supporters of Morsi and the police. Hundreds of Brotherhood members set fires in parts of the building of the People’s local province, and in Raml trams station. The same happened in the Library of Alexandria and a number of cars in The Time Square were set on fire.
  In Matrouh Governorate, northeast of Cairo, supporters of Mursi engaged security forces to try and break into the building of Diwan and the Security building and were able to break into the security building on Military Street, Alexandria, and then set it on fire, burning its contents.
  In the province of Fayoum, south of Cairo, confrontations were at their fiercest. At least 35 people were killed and another 126 wounded after they attacked dozens of office buildings in the province and looted its contents while wounding 21 in clashes in the cities of Zagazig and Abu Kabir. In the eastern province, security forces responded to the attack by the Brotherhood against the city’s police department after it was set ablaze. Three prisoners fled and some weapons were seized.
  The clashes spread to the Suez Governorate, killing at least five people and wounding 40 others while Morsi supporters were trying to storm a government building. Citizens formed a human shield to protect Coptic Christians at Sidky and Military positions in the streets from attacks by the Brotherhood.
  In Qaliubiya, northeast of Cairo, security forces foiled an attempt by Morsi supporters to block Agriculture Street and the attacks on police stations and arrested 10 of them.
  In the meantime, supporters of Mursi stormed the Building Cabinet of the province of Buhayrah, north of Cairo and set fire to some of its contents. Two police cars, a car that belonged to the central security forces, along with armored vehicles were set on fire before police could respond. These violent clashes resulted in the death of a young man and injuries to 37 others, including 30 from the police.
  In Kafr Al-Shaikh governorate, north of Cairo, Morsi supporters cut off the international road in front of the coastal city of Baltim and prevented the passage of cars on both sides, which led to clashes that killed a woman and injured 212 people, including 12 from live bullets.
  The clashes spread to the province of Beni Suef, south of Cairo, killing five people and injuring about 150 others when protesters stormed the governorate building, while cutting off the railway which led to the suspension of the movement of trains between Cairo and Aswan.
  In the province of Minya, south of Cairo, one person was killed and two others wounded during clashes with police while Mursi supporters were trying to storm the police station at Abukerkas.
  In Sohag, south of Cairo, two people were killed and eight others were injured, including three constables, dozens of gunmen from the Brotherhood forces opened fire on the police and citizens at the culture centre.”

  ReplyDelete
 53. Political Islam ന്റെ ചീഞ്ഞളിഞ്ഞ ഒരു വശത്തേക്ക് വെളിച്ചം വീശുന്ന ഈ ലേഖനം  എഴുതിയതിനു വള്ളിക്ക് അഭിവാദ്യങ്ങള്‍.

  . ആഫ്രിക്കന്‍ വന്‍കരയില്‍ സൂകര പ്രസവം പോലെ പട്ടാള അട്ടിമറികളുണ്ടായിട്ടുണ്ട്. അവയേക്കുറിച്ച് വള്ളി എഴുതിയിരുന്നെങ്കില്‍ ഇത്രയധികം  തീവ്രവാദികള്‍ അഭിപ്രായം പറയില്ലായിരുന്നു. ഇതിപ്പോള്‍ ഇസ്ലാമിക ലോകത്തുണ്ടായ പ്രശ്നമായതുകൊണ്ട്, ഇവിടെ എഴുതുന്ന ഭൂരിഭാഗം പേരും അത് അവരുടെ സ്വന്തം പ്രശ്നമായി കാണുന്നു. മാധ്യമത്തിന്റെ അഭിപ്രായം തന്നെയാണ്, ഭൂരിഭാഗം മുസ്ലിങ്ങളുടെയും അഭിപ്രായം. സാധാരണ വള്ളി എഴുതുന്ന ഏത് കൂതറ പോസ്റ്റിലും വന്ന് ഒരു ഹൈ പറയാതെ പോകാത്ത മിക്കവരും ഇപ്പോള്‍ നിശബ്ദര്‍,. അഭിപ്രായം പറയുന്നെങ്കില്‍ വള്ളിയെ ചീത്ത പറഞ്ഞായിരിക്കും. കാരണം വളരെ വ്യക്തം. ഇത്രയേറെ തീവ്രവാദികള്‍ കേരളത്തിലുണ്ടെന്ന് ഞാന്‍ പോലും കരുതിയിരുന്നില്ല.

  ഈജിപ്റ്റില്‍ എന്തു സംഭവിച്ചു എന്ന് ചികഞ്ഞ് നോക്കേണ്ട ആവശ്യമില്ല. ഇസ്ലാമിന്റെ ആരംഭം മുതലുള്ളത് തന്നെ. ഇസ്ലാമിക ലോകത്ത് എന്നുമുണ്ടായിരുന്നതു തന്നെ. Political Islam ഇങ്ങനെയൊക്കെയേ ആകൂ. ഇസ്ലാമിക ലോകത്ത് സമാധാനമുണ്ടാകണമെങ്കില്‍ സൌദി അറേബ്യ പോലെ സ്വേഛാധിപത്യം വേണം. ജനധിപത്യമൊന്നും ഇസ്ലാമിനു ചേര്‍ന്നതല്ല.

  മൊര്‍സിയെ ജനങ്ങള്‍ തെരഞ്ഞെടുത്തത് യഥാര്‍ത്ഥ ജനാധിപത്യം ഉണ്ടാകുമെന്ന ചിന്തയിലായിരുന്നു. അതിനു പകരം ഇസ്ലാമിക ശരിയ അടിച്ചേല്‍പ്പിച്ചു. 50% വോട്ടുകളേ അദ്ദേഹത്തിനു കിട്ടിയിരുന്നുള്ളു. ഭരണ ഘടന ഉണ്ടാക്കുമ്പോള്‍ ബാക്കി 50% ആളുകളുടെ അഭിപ്രായം കൂടി കണക്കിലെടുക്കേണ്ടി ഇരുന്നു. അതുണ്ടായില്ല. ഭരണ ഘടന എന്നൊക്കെ പറയുന്നത് ഒരു രാജ്യത്തിന്റെ ഭാഗദേയം നിര്‍ണ്ണയിക്കുന്ന രേഖയാണ്. ശരിയ അധിഷ്ടിതമായ ഭരണമുള്ള നാടുകളുടെ ഗതി തങ്ങള്‍ക്കും ഉണ്ടാകുമെന്ന് ഭയന്ന ഭൂരിഭാഗം ജനതയും മൊര്‍സിക്കെതിരെ തിരിഞ്ഞു. കൂടാതെ അദ്ദേഹം ചോദ്യം ചെയ്യപ്പെടാനാവാത്ത അധികാരം കയ്യടക്കി. സ്വേഛാധിപതി ആകാന്‍ നോക്കി. അതോടെ മൊര്‍സിയുടെ വിധിയും തീരുമാനിക്കപ്പെട്ടു.

  മൊര്‍സിയെ അട്ടിമറിക്കാന്‍ അമേരിക്കയും ഇസ്രയേലും  കൂട്ടു നിന്നിട്ടുണ്ടാകും. അവരുടെ താല്‍പര്യങ്ങള്‍ക്കെതിരു നില്‍ക്കുന്ന ഒരു ഭരണ കൂടം ഈജിപ്റ്റില്‍ വരുന്നതിനെ അവര്‍  സ്വാഗതം ചെയ്യില്ല. ഇന്‍ഡ്യക്കാരായായിട്ടും പല മുസ്ലിങ്ങളും ഈജിപ്റ്റിലെ മൊര്‍സിയെ അനുകൂലിക്കുന്നില്ലേ. അതിന്റെ കാരണം  മൊര്‍സി ഒരു മുസ്ലിമാണെന്നതും അദ്ദേഹം പ്രതിനിധാനം ചെയ്യുന്നത് തീവ്ര ഇസ്ലാമാണെന്നതും മാത്രം. അല്ലാതെ ജനാധിപത്യത്തോടുള്ള അടങ്ങാത്ത അഭിനിവേശമൊന്നും അല്ല. അമേരിക്കയുടേത് അതിന്റെ മറുവശം. തീവ്ര ഇസ്ലാമിനോടുള്ള വെറുപ്പ്.

  ReplyDelete
  Replies
  1. ബഷീര്കക്ക് കിട്ടേണ്ടത് കിട്ടി ... ഇത്തരക്കാര് കിട്ടിയ ചാൻസ് മുതലെടുക്കുന്നത് കണ്ടില്ലേ ... വടി കൊടുത്തു അടിവാങ്ങുക എന്ന് പറച്ചാൽ ഇതാണ് ... ശുക്രൻ ഭായ് ...

   Delete
  2. മഹാതിർ മൊഹമ്മദ്‌August 19, 2013 at 7:01 PM

   @kalidasan

   "ഇത്രയേറെ തീവ്രവാദികള്‍ കേരളത്തിലുണ്ടെന്ന് ഞാന്‍ പോലും കരുതിയിരുന്നില്ല."

   യെന്റമ്മോ, സ്വന്തം നാട് വത്തിക്കാന്റെ കോളനി ആയിത്തന്നെ കൊണ്ട് നടത്തണമെങ്കിൽ ഓരോ കുഞ്ഞാടും തന്റെ കമ്പ്യൂട്ടറിൽ ഒരു തീവ്രവാദി-ഡാറ്റാബേസ് കൊണ്ട് നടക്കുന്നത് നല്ലതാണ്. പലപ്പോഴും ആവശ്യം വരും, ചിലപ്പോ വല്ലവര്ക്കും മരിച്ചു വിറ്റാൽ ചായ കുടിക്കാനോ മുടി വെട്ടാനോ ഒക്കെ ഉള്ള കാശും കിട്ടിയെന്നിരിക്കും.
   അഭിപ്രായം പറയുന്ന മുസ്ലീംകളെ ഒക്കെ തീവ്രവാദി എന്ന് ലേബൽ ഉണ്ടാക്കുന്നതിനിന്നും ഇപ്പൊ പഴയ പോലെ ഞെട്ടൽ കിട്ടുന്നില്ലടോ. മുസ്ലീം ബ്രദർഹുഡ് എന്തും ആകട്ടെ, അവരുടേത് ഒരു തിരഞ്ഞെടുക്കപ്പെട്ട സര്ക്കാര് ആണ്, അതിനെ അട്ടിമറിച്ചത് ലാഖവത്തോടെ തള്ളുന്ന നിങ്ങൾ ഒക്കെ മറ്റുള്ളവര്ക്ക് തീവ്രവാദി എന്ന ലേബലും കൊടുക്കുന്നു, നല്ല ഹരം.
   പിന്നെ തുര്ക്കിയിലും മലയ്സ്യയിലും, ബംഗ്ലാദേശിലും ഒക്കെ ഇസ്ലാമും ജനാധിപത്യവും നില നില്ക്കുന്നില്ലേ? പല യൂരോപ്പിയാൻ രാജ്യങ്ങല്മ് ഭരിക്കുന്നത്‌ ക്രിസ്തിയൻ ടെമോക്രാടുകൾ ആണെന്നിരിക്കെ ഒരു മുസ്ലീം പേരുള്ള പാര്ട്ടി അധികാരതിലെരിയാൽ അപ്പൊ അതിനെ അട്ടിമറിക്കുന്നത് അമേരിക്ക ആദ്യമായല്ല. ഇന്ത്യയിലെ മുസ്ലീംകൾ മുര്സിയെ സപ്പോര്ട്ട് ചെയ്യുന്നത് തീവ്രവാദം ആയിക്കാനുന്ന നിങ്ങൾ ഉള്പ്പെടെ ഉള്ള നസ്രാണികൾ ചിലപ്പോ അമേരിക്കക്കും ഇറ്റാലിയൻ നാവികര്ക്കും ഒക്കെ ജയ് വിളിക്കും, സ്ത്രോത്രം ചെല്ലും, ആ കാപട്യത്തെ അര്ഹിക്കുന്ന അവഞ്ഞയോടെ പുച്ചിച്ചു തള്ളുക തന്നെ...

   Delete
  3. >>>മുസ്ലീം ബ്രദർഹുഡ് എന്തും ആകട്ടെ, അവരുടേത് ഒരു തിരഞ്ഞെടുക്കപ്പെട്ട സര്ക്കാര് ആണ്, അതിനെ അട്ടിമറിച്ചത് ലാഖവത്തോടെ തള്ളുന്ന നിങ്ങൾ ഒക്കെ മറ്റുള്ളവര്ക്ക് തീവ്രവാദി എന്ന ലേബലും കൊടുക്കുന്നു, നല്ല ഹരം.<<<

   ഈജിപ്റ്റില്‍ ഏതെങ്കിലും തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ അട്ടിമറിക്കപ്പെടുന്നത് ഗൌരവത്തോടെ കാണേണ്ട ആവശ്യം എനികില്ല. എനിക്ക് ഗൌരവത്തോടെ കാണാന്‍ ഇന്‍ഡ്യയില്‍  അനേകം പ്രശ്നങ്ങളുണ്ട്. ഇന്‍ഡ്യന്‍ രൂപയുടെ വില ഇടിഞ്ഞിടിഞ്ഞു പോകുന്നു. അവശ്യ സാധങ്ങളുടെ വില ഉയര്‍ന്നുയര്‍ന്നു പോകുന്നു. സാധാരണ മനുഷ്യരുടെ ജീവിതം ദുസഹമാകുന്നു. ഇസ്ലാമിക തീവ്രവാദം ഇന്‍ഡ്യയിലും കേരളത്തിലും ശക്തി പ്രാപിക്കുന്നു. അപ്പോള്‍ ഈജിപ്റ്റിലായാലും ഒരു തീവ്രവാദ സംഘടനയെ ഈജിപ്റ്റുകാര്‍ തന്നെ അടിച്ചമര്‍ത്തുന്നത് നല്ലതാണ്.

   മൊര്‍സിയെ തെരഞ്ഞെടുത്തത് മുസ്ലിം ബ്രദര്‍ഹുഡുകാരാണെങ്കിലും പ്രസിഡണ്ട് സ്ഥാനത്ത് വന്നപ്പോള്‍ അദ്ദേഹം എല്ലാ ഈജിപ്റ്റുകരുടെയും പ്രസിഡണ്ടാകേണ്ടിയിരുന്നു. അതിനു പകരം അദ്ദേഹം ​ബ്രദര്‍ഹുഡുകാരുടെ മാത്രം പ്രസിഡണ്ടായി പ്രവര്‍ത്തിച്ചു. അതിന്റെ ഫലവും അനുഭവിച്ചു. ഞാന്‍ അതിനെ എതിര്‍ക്കുന്നോ അനുകൂലിക്കുന്നോ എന്നതിനു പ്രസക്തിയില്ല. താങ്കള്‍കതിഷ്ടമായില്ലെങ്കില്‍  ഈജിപ്റ്റില്‍ പോയി മൊര്‍സിക്ക് വേണ്ടി ജിഹാദ് നടത്താം. കാഷ്മീരില്‍ അനേകം മലയാളികള്‍ പോയി ഇന്‍ഡ്യതിരെ ജിഹാദ് നടത്തുന്നില്ലേ? അതുപോലെ.

   ഈജിപ്റ്റില്‍ മൊര്‍സി ഭരിച്ചാലും, സിസി ഭരിച്ചാലും, ബരദേയി ഭരിച്ചാലും അത് എന്നെ യാതൊരു തരത്തിലും  ബാധിക്കില്ല. അത് ഈജിപ്റ്റുകാരുടെ പ്രശ്നമാണ്., അവര്‍ ഇഷ്ടമുള്ള ആളുകളെ തെരഞ്ഞെടുക്കുകയോ അട്ടിമറിക്കുകയോ ഒക്കെ ചെയ്യുമ്പോള്‍ താങ്കളെന്തിനാണു ഹാലിളകുന്നത്? ഈജിപ്റ്റാണോ താങ്കളുടെ മാതൃരാജ്യം?

   Delete
 54. ജമാഅത്തെ ഇസ്ലാമിക്കാരന് Abhilash Pilla എന്നും പേരുണ്ടോ ??ഇത്തരം രീതികൾ ക്ക് ഒരു ഇഖ്‌വാനി ടച് ഉണ്ടോ ??എനിക്ക് വയ്യേ ഇവറ്റകളുടെ ഒരു കാര്യം!!!!!

  ReplyDelete
 55. ഈ പോസ്റ്റ് ഞാന്‍ ജമാഅത്തുകാരെ ഉദ്ദേശിച്ച് ഇട്ടതല്ല എന്ന ബഷീര്‍ക്കയുടെ ഒരു ഫെയ്സ് ബുക്ക് സ്റ്റാറ്റസ് കണ്ടു.. ജമാഅത്തുകാര്‍ കൂട്ടമായി വന്ന മറുപടി എഴുതിയതാണ് അങ്ങനെ പറയാന്‍ കാരണം എന്ന് ഇപ്പോള്‍ ഇവിടെ പോസ്റ്റും കമന്റുകളും വായിച്ചപ്പോള്‍ മനസ്സിലായി.. ശരിയാണ് പോസ്റ്റ് ഈജിപ്തിലെ ഇഖ് വാനെക്കുറിച്ചാണ്.. എന്നാല്‍ അത് മാത്രമോ ... അതിനെ ബഷീറിനെ പോലെ തീവ്രമതവാദികളും മതേതരരും തമ്മിലുള്ള ഏറ്റുമുട്ടല്‍ അതില്‍ സ്വാഭാവികമായും മതേതരത്വത്തിന്റെ പക്ഷത്ത് പട്ടാളം നില്‍ക്കുന്നുവെന്ന ഹമീദ് ചേന്ദമംഗല്ലൂരിന്റെ വാദം മാധ്യമത്തിനും ജമാഅത്തിനും ഇല്ലാത്തതില്‍ അരിശം കൊള്ളുമ്പോള്‍ സ്വാഭാവികമായും അതിന് മറുപടി പറയും ജമാഅത്തുകാര്‍ എന്ന് ബഷീര്‍ ബായിക്ക് അറിഞ്ഞുകൂടേ...

  ReplyDelete
 56. ഒരു രാജ്യത്തിന്റെ അധികാരക്കൈമാറ്റങ്ങൾക്ക് വേണ്ടി പൊരുതുന്നതിനിടയിൽ മരിക്കുന്നവരെ മതവിധി പ്രകാരമുള്ള ശഹീദ് (രക്തസാക്ഷി) എന്ന് വിളിക്കാൻ പറ്റുമോ?. രാഷ്ട്രീയപ്പോരാളികൾ എന്നതല്ലേ അവർക്ക് കൂടുതൽ അനുയോജ്യമായ വിശേഷണം.
  -----------------

  ബഷീര്‍ ... ഇക്കാര്യം പരസ്യമായി ബ്ലോഗില്‍ ചോദിക്കുന്നതിന് പകരം താങ്കള്‍ക്ക് വിശ്വാസമുള്ള മതസംഘടനകളില്‍ (മടവൂര്‍ വിഭാഗമാണ് അവര്‍ എന്ന് തോന്നുന്നു) പെട്ട പണ്ഡിതരിലാരോടെങ്കിലും അതൊന്ന് രഹസ്യമായി അന്വേഷിക്കാമായിരുന്നു..

  ജിഹാദും രക്തസാക്ഷ്യവും എന്നൊക്കെ പറഞ്ഞാല്‍ ആരെങ്കിലും നബിനിന്ദനടത്തി എന്ന് പറഞ്ഞ് കൈവെട്ടാന്‍ പോകുന്നതും അങ്ങനെ പുറപ്പെടുമ്പോള്‍ കൊല്ലപ്പെടുന്നതുമൊക്കെയാണ് എന്ന അഭിപ്രായം താങ്കള്‍ക്ക് ഉണ്ടോ...

  ഒന്നും വേണ്ട സ്വന്തം ധനം സംരക്ഷിക്കാനുള്ള ശ്രമത്തില്‍ മരണപ്പെട്ടവന്‍ പോലും രക്തസാക്ഷിയാണ് എന്ന് കുറിക്കുന്ന നബി വചനം താങ്കള്‍ കേട്ടിട്ടുണ്ടോ.. പ്രവാചകന്‍ നടത്തിയ ബദര്‍ യുദ്ധത്തിനെ നമ്മുക്ക് ഒരു രാഷ്ട്രീയ സംഘടനം എന്ന് വിശേഷിച്ചാല്‍ പോരെ. അതില്‍ മരണപ്പെട്ടവരെ നമുക്ക് ശഹീദ് എന്ന് വിളിക്കണോ കേവലം രാഷ്ട്രീയ സംഘടനത്തിലെ ഇയ്യാം പാറ്റകള്‍ എന്ന് വിളിച്ചാല്‍ പോരെ എന്നും കൂടി താങ്കള്‍ സംശയ നിവാരണം നടത്തുക.

  ബദറിലും ഉഹദിലും ഖന്ദഖിലും നബി പാവപ്പെട്ട അനുയായികളെ ഖുര്‍ആന്‍ സുക്തം ഓതി വൈകാരികമായി തെളിച്ച് ശത്രപാളയത്തിലേക്ക് കൊണ്ടുപോയി എന്ന ഒരു ബ്ലോഗ് ഉടനെ ഉണ്ടാകുമോ ?.

  ReplyDelete
  Replies
  1. ഉചിതമായ മറുപടി ..

   Delete
  2. പ്രിയ ലത്തീഫ് സാഹിബ്, ശഹീദ് (രക്തസാക്ഷി) വിഷയത്തില്‍ സുനിശ്ചിതമായ ഒരു പ്രസ്താവനയല്ല എന്റേത്. ഒരു സംശയം പ്രകടിപ്പിക്കുക മാത്രമാണ് ചെയ്തത്. കൃത്യമായ ഒരഭിപ്രായം ആ വിഷയത്തില്‍ പറയാനുള്ള പാണ്ഡിത്യം എനിക്കില്ലാത്തതിനാല്‍ രാഷ്ട്രീയ സമരങ്ങളില്‍ കൊല്ലപ്പെടുന്നവരെ ആ വിഭാഗത്തില്‍ ഉള്‍പെടുത്താന്‍ പറ്റുമോ എന്ന് സംശയ രൂപത്തില്‍ ചോദിച്ചു എന്ന് മാത്രം. മത വിഷയങ്ങളില്‍ കൂടുതല്‍ പാണ്ഡിത്യം ഉള്ളവര്‍ പറയുന്നത് ഉള്‍കൊള്ളാന്‍ യാതൊരു മടിയുമില്ല എന്നും അറിയിക്കട്ടെ.

   Delete
  3. ഖുർ - ആന്റെ മൊത്ത വിതരണ അവതരണ അവകാശം താങ്കള്ക്കയിരിക്കും, അല്ലെ വല്യ പണ്ഡിതാ ...........

   Delete
  4. മതവും രാഷ്ട്രവും ഒരിക്കലും സന്ധിക്കാത്ത രണ്ടു സമാന്തര വഴികളാണെന്ന , മൂടുറച്ചുപോയ തന്റെ വിശ്വാസത്തെ ഭേദിക്കാനാവാത്തതുകൊണ്ടാണ് ബഷീർ സാഹിബിന് നീതിയുടെ സംസ്ഥാപനതിനുവേണ്ടിയുള്ള രാഷ്ട്രീയ സമരങ്ങളിൽ കൊല്ലപ്പെടുന്നവരുടെ പദവിയെ പറ്റിയുള്ള ഈ ആശയക്കുഴപ്പത്തിന് കാരണം

   Delete
 57. @ kaalidaasan കാളിദാസാ ഈ കാണുന്ന ഏതാനും സോളികൾക്ക് മാത്രമേ ഇതൊരു വിഷയമാവുന്നുള്ളൂ . കാരണം ഇഖ്‌വാനി തീവ്ര വാദികളാണ് എന്നും അവരുടെ ആവേശം .ശ്രീജ ചേച്ചിയെയും , പിഷാരടി ചേച്ചിയെയും , അബ്രഹാം അച്ഛനെയും കൂട്ടി വെൽഫയർ ജനാധിപത്യം എന്ന മറയിലും ലക്‌ഷ്യം ഇത് തന്നെ . ഇതൊക്കെ മുസ്ലിം സമൂഹം തിരിച്ചറിഞ്ഞിട്ടുണ്ട് .

  ReplyDelete
 58. കാളിദാസന്‍ ഈ പോസ്റ്റിനെ അഭിനന്ദിച്ചുവെന്നത് മാത്രം മതി ഇത് എത്രമാത്രം ഇസ്ലാമിനെയും മുസ്ലിംകളെയും കരിവാരിത്തേക്കുന്നതാണ് എന്നത് മനസ്സിലാക്കാന്‍ ... കൂടുതലൊന്നും പറയാനില്ല...

  ReplyDelete
  Replies
  1. said it ! vallikkunnu is recognized by kalidas !

   Delete
  2. ലത്തീഫേ,

   താങ്കളേപ്പൊലുള്ള മഹാ പണ്ഡിതരാണ്, ഇസ്ലാമിന്റെ സമകാലീന ലോകത്തെ ഏറ്റവും വലിയ ശാപം. ഈജിപ്റ്റിലെ ജനങ്ങള്‍ തെരഞ്ഞെടുത്ത ഭരണാധികാരിയേയും  അദ്ദേഹം നടപ്പിലാക്കിയ നയങ്ങളെയും  അവിടത്തെ ജനങ്ങള്‍ സ്വീകരിക്കയോ തള്ളിക്കളയുകയോ ചെയ്യുന്നത് എങ്ങനെയാണ്, കേരളത്തിലെ ഇസ്ലാമിന്റെയും മുസ്ലിങ്ങളുടെയും പ്രശ്നമാകുന്നത്? അവരെ വിമര്‍ശിച്ചാല്‍ എങ്ങനെ അത് ഇസ്ലാമിനെയും മുസ്ലിങ്ങളെയും കരിവാരിത്തേക്കലാകും?

   ഇന്‍ഡ്യന്‍ പ്രധാന മന്ത്രി ഇന്ദിരാ ഗാന്ധി, മൊര്‍സിക്കു ലഭിച്ചതിനേക്കാള്‍ കൂടിയ ഭൂരിപക്ഷത്തില്‍ തെരഞ്ഞെടുക്കപ്പെട്ടതായിരുന്നു. പക്ഷെ അവര്‍ സ്വേഛാധിപത്യ നിലപാടുകള്‍  സ്വീകരിച്ചപ്പോള്‍ ഇന്‍ഡ്യയിലെ ജനങ്ങള്‍ തെരുവിലിറങ്ങി പ്രതിക്ഷേധിച്ചു. ജനാധിപത്യ സംവിധാനത്തില്‍ ഇതൊക്കെ സ്വാഭാവികമാണ്. ഇപ്പോള്‍ കേരളത്തില്‍ ജനങ്ങള്‍ തെരഞ്ഞെടുത്ത ഉമ്മന്‍ ചാണ്ടിയെ മുഖ്യമന്ത്രിസ്ഥാനത്തു നിന്നും മാറ്റാന്‍ പ്രതിപ്ക്ഷം സമരം ചെയ്യുന്നുണ്ട്. ജനധിപത്യം കേട്ടുകേള്‍വി മാത്രമായ ഇസ്ലാമില്‍  അതൊക്കെ അസംഭവ്യമായിരിക്കാം. ഇസ്ലാമിനെ വച്ച് എല്ല സമൂഹങ്ങളെയും അളക്കാന്‍ നടക്കരുത്.

   മൊര്‍സിയേയും മുസ്ലിം ബ്രദര്‍ഹുഡിലുള്ള അംഗങ്ങളെയും മാത്രമേ താങ്കളൊക്കെ മുസ്ലിങ്ങളായി കാണുന്നുള്ളോ? മുബാറക്കിനെ പുറത്താക്കാന്‍ സമരം ചെയ്ത ജനത മുസ്ലിങ്ങളല്ലേ? മൊര്‍സിയെ അധികാരത്തില്‍  നിന്നും പുറത്താക്കാന്‍ രാപ്പകല്‍ സമരം നടത്തിയ അവരൊന്നും മുസ്ലിങ്ങളല്ലേ? ഇവര്‍ വാരിത്തേക്കാത്ത ഒരു കരിയും മൊര്‍സിയുടെ മുഖത്ത് മാറ്റാരും വാരിത്തേക്കുന്നില്ല.

   വള്ളിക്കുന്ന് ഈ ലേഖനം  എഴുതിയത് എന്തുകൊണ്ട് എന്ന് എനിക്ക് അറിയേണ്ട ആവശ്യമില്ല. അതൊക്കെ താങ്കളേപ്പോളുള്ള മുസ്ലിം പണ്ഡിതരുടെ വിഷയമാണ്. ഒരു പക്ഷെ അത് താങ്കള്‍ പ്രതിനിധാനം ചെയ്യുന്ന ജമായത്തേ ഇസ്ലാമിയോടുള്ള വിരോധമായിരിക്കും. എന്തുകൊണ്ടായലും ഇതില്‍ അദ്ദേഹം പറഞ്ഞിരിക്കുന്ന കാര്യങ്ങളോട് ഞാന്‍ പൂര്‍ണ്ണമായും യോജിക്കുന്നു. അതുകൊണ്ടാണ്, ഞാന്‍ അഭിനന്ദിച്ചത്. എന്റെ അഭിനന്ദനമാണ്, ഇസ്ലാമില്‍ പലതിനെറ്റും ബെഞ്ച് മാര്‍ക്ക് എന്നറിഞ്ഞതില്‍ സന്തോഷമുണ്ട്.

   ഇസ്ലാമിനെയും മുസ്ലിങ്ങളെയും ആരും കരി വാരിത്തേക്കേണ്ട ആവശ്യമില്ല. അവര്‍ സ്വന്തം മുഖത്ത് ദിവസേന വാരിത്തേക്കുന്ന സപ്ത വര്‍ണങ്ങളൊക്കെ ലോകം മുഴുവന്‍ കാണുന്നുണ്ട്. എന്തുകൊണ്ട് ഇസ്ലാമിക ലോകത്തൊരിക്കലും സമാധാനമുണ്ടാകുന്നില്ല? നൂറൂ ശതമാനം മുസ്ലിങ്ങളുള്ള നാടുകളിലും, 99% മുസ്ലിങ്ങളുള്ള നാടുകളിലും, ഇസ്ലാമിക ശരിയ എന്ന കര്‍ക്കശ നിയമമുള്ള നാടുകളിലും എന്തുകൊണ്ട് സമാധാനമുണ്ടാകുന്നില്ല? ദിവസം അഞ്ചു നേരം  നിസ്കരിക്കുന്ന കൂടെ പത്ത് നേരം അവര്‍ എന്തുകൊണ്ട് പൊട്ടിത്തെറിക്കുന്നു?

   ഇന്‍ഡ്യയില്‍ മുസ്ലിങ്ങള്‍ക്ക് രക്ഷയില്ല എന്നും പറഞ്ഞ് പാകിസ്ഥാനിലേക്കോടിപ്പോയ മൌദൂദിയുടെ അനുയായി ആയതുകൊണ്ടുള്ള പ്രശ്നമാണു താങ്കളുടേത്. മൌദൂദിയുടെ ആരാധ്യ പുരുഷനായിരുന്ന ഹസനുല്‍ ബന്നയുടെ അനുയായികള്‍ താങ്കള്‍ക്ക് ഒരു പക്ഷെ സ്വന്തം കുടുംബക്കാരേപ്പോലെ ആയിരിക്കും. ഈ മനോഭാവമാണു മറ്റ് ഇന്‍ഡ്യക്കാരില്‍ താങ്കളേപ്പോലുള്ളവരെ സംശയത്തോടെ വീക്ഷിക്കാന്‍ കാരണം. മൊര്‍സി ഞങ്ങള്‍  നിങ്ങളുടെ കൂടെ എന്ന ബാനറും പിടിച്ച് കേരളത്തില്‍ താങ്കളുടെ സംഘടനയില്‍ പെട്ടവര്‍  പ്രകടനം നടത്തിയത് കണ്ടിരുന്നു. എങ്കില്‍ പിന്നെ നിങ്ങളേപ്പോലുള്ളവര്‍ എന്തിന്, ഇന്‍ഡ്യയില്‍ ജീവിക്കുന്നു? മൊര്‍സിയുടെ ഈജിപ്റ്റിലേക്കോ, മൌദൂദി പോയ പാകിസ്ഥാനിലേക്കോ പോയിക്കൂടേ?

   ഈജിപ്റ്റുകാരനായ മൊര്‍സിക്കു വേണ്ടി ബാനര്‍ പിടിച്ചവരൊന്നും  ഉത്തരാഖണ്ടില്‍ പ്രളയത്തില്‍ ദുരിതമനുഭവിച്ചവരോട് ഐക്യധാര്‍ട്യം പ്രകടിപ്പിച്ച് ഒരു പ്രകടനം നടത്തിക്കണ്ടില്ല.

   Delete
 59. ഈജിപ്തിലെ മത രാഷ്ട്ര സംഘടനയായ ഇഖ്‌വാനുല്‍ മുസ്ലിമൂനിലെ ('ഫ്രീഡം & ജസ്റ്റീസ് പാര്‍ട്ടി അടവുനയത്തിന്‍റെ ഭാഗമായി മാത്രം രൂപീകരിച്ച രാഷ്ട്രീയ പാര്‍ട്ടിയാണ്. നമ്മുടെ നാട്ടിലെ ജമാഅത്തെ ഇസ്‌ലാമിയുടെ 'സോളിഡാരിറ്റി' പോലെ. സംഗതി രണ്ടും ഒന്നു തന്നെ) പ്രമുഖാംഗമാണ് മുര്‍സിയെങ്കിലും ഭരണത്തിലേറിയ ശേഷം തീവ്രവാദത്തില്‍ അയവു വരുത്തി സമവായ നയമാണ് അദ്ദേഹം നടപ്പിലാക്കാന്‍ ശ്രമിച്ചിരുന്നത്. ഇതു അടവുനയത്തിന്‍റെ ഭാഗമായാലും, എന്തായലും ശരി. വാസ്തവം നമ്മള്‍ അംഗീകരിച്ചേ തീരൂ. അമേരിക്കയുമായും ഇസ്രായേലുമായും പോലും നല്ല ബന്ധം സ്ഥാപിക്കാന്‍ അദ്ദേഹം ശ്രമിച്ചത് ഇതിനു തെളിവാണ്.  പശ്ചിമേഷ്യയില്‍ ജൂത-അമേരിക്കന്‍ താല്പര്യം നിലനിര്‍ത്താന്‍, വര്‍ഷാവര്‍ഷം അമേരിക്ക 1.5 ബില്യന്‍ ഡോളര്‍ സൈനിക സാമ്പത്തിക രംഗത്ത് ഈജിപ്തിന് ധനസഹായം നല്‍കുന്നുണ്ട് എന്നതോര്‍ക്കുക. ഈ സൈനിക അട്ടിമറിയെ മയപ്പെടുത്തിക്കൊണ്ട് വെറും 'ഭരണമാറ്റം' എന്നാണ് അമേരിക്ക വിശേഷിപ്പിച്ചിട്ടുളതും വെറുതെയല്ല. കാരണം, ജനാധിപത്യ ഗവണ്മെന്‍റുകളെ സൈനിക അട്ടിമറിയിലൂടെ മാറ്റി നിലവില്‍ വരുന്ന ഭരണകൂടങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കാന്‍ അമേരിക്കന്‍ അഭ്യന്തര നിയമം അനുവദിക്കുന്നില്ല. അമേരിക്കയോടൊപ്പം സൗഊദിയും യു.എ.ഇ. യും സൈനിക ഭരകൂടത്തിനു സാമ്പത്തിക സഹായം നല്‍കിയിട്ടുണ്ട്.  എതായാലും, ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട ഒരു ഗവണ്മെമെന്‍റ് ഈ വിധത്തില്‍ മാറ്റി മറിക്കപ്പെട്ടത് ഈ മേഖലയിലെ നിക്ഷിപ്ത താല്പര്യക്കാര്‍ക്ക് വേണ്ടിയാണെന്നത് പകല്‍ വെളിച്ചംപോലെ വ്യക്തമാണ്.  ഈ വിഷയത്തില്‍ കുറച്ചുകൂടി ഗഹനമായ ഒരു ലേഖനമാണ് ബഷീറില്‍ നിന്ന് പ്രതീക്ഷിച്ചത്. ഈ പോസ്റ്റ് അല്പം ഉപരിപ്ലവമായിപ്പോയില്ലേ എന്നോരു സംശയം. കുറച്ചുകൂടി ആഴത്തില്‍ വസ്തുതകള്‍ വിലയിരുത്തേണ്ടതായിരുന്നു. ഒരു വിഭാഗത്തോടുള്ള വിരോധം അവരോട് അനീതി കാണിക്കുന്നതിലേക്ക് നയിക്കരുത് എന്ന നബിവചനം ഓര്‍ക്കുക.

  ReplyDelete
  Replies
  1. ഈ മത രാഷ്ട്ര സംഘടന എന്നത് ആരുടെ പ്രയോഗമാണ് ! അവർ അവകാശപെട്ടതാണോ, അതോ സൌകര്യപൂർവം ആരോപിക്കുന്നതോ ?? അവരുടെ സാമൂഹിക ഇടപെടലുകൾ നന്മയുടെ പൊതു ഇടങ്ങൾ ആയിരിക്കെ ! "തീവ്രവാധത്തിൽ അയവു വരുത്തി" ! എന്തായിരുന്നു ആ അയവു വരുത്തുന്നതിന് മുമ്പുള്ള തീവ്രവാദം ????

   Delete
  2. >>> ഭരണത്തിലേറിയ ശേഷം തീവ്രവാദത്തില്‍ അയവു വരുത്തി സമവായ നയമാണ് അദ്ദേഹം നടപ്പിലാക്കാന്‍ ശ്രമിച്ചിരുന്നത്. ഇതു അടവുനയത്തിന്‍റെ ഭാഗമായാലും, എന്തായലും ശരി. വാസ്തവം നമ്മള്‍ അംഗീകരിച്ചേ തീരൂ. അമേരിക്കയുമായും ഇസ്രായേലുമായും പോലും നല്ല ബന്ധം സ്ഥാപിക്കാന്‍ അദ്ദേഹം ശ്രമിച്ചത് ഇതിനു തെളിവാണ്.<<<

   തികച്ചും തെറ്റായ പ്രസ്താവനയാണിത്.

   തീവ്രവാദത്തില്‍ അദ്ദേഹം ഒരയവും വരുത്തിയില്ല. തീവ്രവാദത്തിന്റെ അളവു കൂട്ടുകയേ ചെയ്തുള്ളു. മുബാറക്കിനെ പുറത്താക്കിയ ശേഷം ഈജിപ്റ്റില്‍ നടന്ന തെരഞ്ഞെടുപ്പില്‍  മൊര്‍സിയുടെ പാര്‍ട്ടി 50% സീറ്റുകള്‍ നേടി. മറ്റൊരു തീവ്ര ഇസ്ലാമിസ്റ്റ് പാര്‍ട്ടിയായ നൂര്‍ പാര്‍ട്ടി 20% സീറ്റുകളും നേടി. ഈ രണ്ട് ഇസ്ലാമിക പാര്‍ട്ടികളും കൂടിയാണ്, ഭരണ ഘടന രൂപീകരിക്കാനുള്ള 100 അംഗ യെ നിയമിച്ചത്. ഇതു മുഴുവന്‍ ഇവര്‍ പങ്കിട്ടെടുത്തു.

   മുബാറക്കിനെ പുറത്താക്കാന്‍ മുല്ലപ്പൂ വിപ്ളവം നയിച്ചത് ഇവരൊന്നുമല്ലായിരുന്നു. അത് മിതവാദികളും, മതേതര ചിന്താഗതിക്കാരും, ഇടതുഅപ്ക്ഷ ചിന്താഗതിക്കാരും, ചെറുപ്പക്കാരും, സ്ത്രീകളും, ക്രിസ്ത്യാനികളും ഒക്കെ ചേര്‍ന്നായിരുന്നു. ഭരണ ഘടന സമിതിയില്‍ ഇവരെ ആരെയും ഉള്‍പ്പെടുത്തിയില്ല. അവിടെ തുടങ്ങി സമൂഹത്തില്‍ അപസ്വരങ്ങള്‍. മുസ്ലിം ബ്രദര്‍ഹുഡിനൊരു ചിട്ടയായ സംഘടനയുണ്ടായിരുന്നു. അതുകൊണ്ട് അസംഘടിതരായ മറ്റ് വിഭാഗക്കാരെ അപേക്ഷിച്ച് മേല്‍ക്കൈയ്യുമുണ്ടായിരുന്നു. അതുകൊണ്ട് പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ അവരുടെ സ്ഥാനാര്‍ത്ഥി മുന്നിലെത്തി. രണ്ടാം ഘട്ട വോട്ടെടുപ്പില്‍ സലഫികളുടെ കൂടെ പിന്തുണ ലഭിച്ച മൊര്‍സി പ്രസിഡണ്ടുമായി. അതും നേരിയ ഭൂരിപക്ഷത്തിനും. എന്നിട്ടും ഈജിപ്റ്റുകാര്‍ ക്ഷമയോടെ കാത്തിരുന്നു. മൊര്‍സിക്കെതിരെ അവര്‍ ഒന്നും ചെയ്തിരുന്നില്ല.

   പക്ഷെ ഭരണ രംഗത്ത് മൊര്‍സി ഒരു വന്‍ പരാജയമായിരുന്നു. ജനങ്ങളുടെ അവസ്ഥക്ക് യാതൊരു മാറ്റവുമുണ്ടായില്ല. മുദ്രവാക്യം മുഴക്കുന്നതുപോലെ എളുപ്പമല്ല ഭരിക്കല്‍. ഐ എം ഫില്‍ നിന്നും അദ്ദേഹം ഭാരിച്ച സംഖ്യ കടമെടുത്തു. അതിനദ്ദേഹം മറയക്കിയത് അമേരിക്കയും ഇസ്രായേലുമയി ചങ്നാത്തമായിരുന്നു. അഹമ്മദി നെജാദു പറയുമ്പോലെ പറഞ്ഞുകൊണ്ടിരുന്നാല്‍ ഐ എം എഫ് കടം കൊടുക്കില്ല. മുബാറക് പോയി മൊര്‍സി വന്നതില്‍ അമേരിക്കക്കും  എതിര്‍പ്പുണ്ടായിരുന്നില്ല. അമേരികയുടെ താല്‍പ്പര്യങ്ങള്‍ക്കെതിരെ മൊര്‍സി ഒന്നും  പറഞ്ഞുമില്ല. ചെല്ലുന്നിടത്തെല്ലാം കൈ നീട്ടലായി മൊര്‍സിയുടെ സ്ഥിരം പരിപാടി.

   മുല്സിം ബ്രദര്‍ഹുഡിന്റെ നേതാക്കളെ പ്രധാന സ്ഥനത്തു നിയമിച്ച അദ്ദേഹം മറ്റ് ഈജിപ്റ്റുകാരെ ഗൌനിച്ചതേ ഇല്ല. വലിയ വിഭാഗം ജനങ്ങളില്‍ ഇത് നിരാശയുണ്ടാക്കി. എന്നിട്ടും മൊര്‍സി ഭരണ ഘടന നിലവില്‍ വരുന്നതിനു മുന്നെ തനിക്ക് അനിയന്ത്രിത അധികാരം നല്‍കുന്ന ഒരു ഫത്വയും ഇറക്കി. അപ്പോള്‍ മുതല്‍ ജനങ്ങളദ്ദേഹത്തിന്റെ ഉദ്ദേശ്യത്തെ സംശയിക്കാന്‍ തുടങ്ങി. മുബറക്കിനേപ്പോലെ മറ്റൊരു പ്രസിഡണ്ട് ഉണ്ടാകുന്നത് അവരെ നിരാശപ്പെടുത്തി. എങ്കിലും അവര്‍ ക്ഷമിച്ചു. വളരെ ധൃതി പിടിച്ച് തട്ടിക്കൂട്ടിയ ഭരണ ഘടനയെ ബഹിഷ്കരിക്കുമെന്ന് ജനങ്ങള്‍ പരസ്യമായി പറഞ്ഞിട്ടും, മൊര്‍സി അതുമായി മുന്നോട്ടു പോയി. ഭൂരിഭാഗം ജനങ്ങളും ബഹിഷ്കരിച്ച ഒരു ഹിതപ്രിശോധനയിലൂടെ തര്‍ക്കവിഷയമായ ഒരു ഭരണ ഘടനക്ക് അദ്ദേഹം സാധൂകരണമുണ്ടാക്കി എടുത്തു. ഹിതപരിശോധനക്ക് പട്ടാളത്തിന്റെ സഹായം പോലും മൊര്‍സി തേടി. അപ്പോഴൊക്കെ പട്ടാളം യാതൊരു വിധ എതിര്‍പ്പും പ്രകടിപ്പിച്ചില്ലായിരുന്നു.
   പക്ഷെ പട്ടാളത്തിലും ജനങ്ങളുടെ ഇടയിലും ഉണ്ടായി വന്ന നിരാശയെ മൊര്‍സി നിസാരമായി തള്ളിക്കളഞ്ഞു.

   എതിര്‍പ്പു പ്രകടിപിച്ച ജനതയെ നേരിടാന്‍ മൊര്‍സി പട്ടാളത്തെ ആണുപയോഗിച്ചത്. ഒരു വര്‍ഷം ഭരിച്ചിട്ടും ക്രമസമധാന പലനത്തിനൊരു പോലീസിനെ സജ്ജീകരിക്കാന്‍ മൊര്‍സിക്കായില്ല. അവിടെ മൊര്‍സി അതി ഭയങ്കരമായ ഒരു മണ്ടത്തരം കാണിച്ചു. ബാരക്കുകളിലിരിക്കേണ്ട പട്ടാളത്തെ തന്റെ ആജ്ഞാനുവര്‍ത്തികളായി ഉപയോഗിച്ചത് മൊര്‍സിയെ തിരിഞ്ഞടിച്ചു.

   മൊര്‍സി അധികാരത്തിലേറി ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ ജനങ്ങള്‍ അദ്ദേഹത്തിനെതിരെ തിരിഞ്ഞു. ജന രോഷം അതി രൂഷമായപ്പോള്‍ പട്ടാളം ഇടപെട്ടു. അല്ലെങ്കില്‍  അതി ഭീകരമായ ഒരുആഭ്യന്തര യുദ്ധത്തിലേക്ക് ഈജിപ്റ്റ് വീണുപോകുമായിരുന്നു.

   Delete
 60. This comment has been removed by the author.

  ReplyDelete
 61. പ്രസിഡന്റ്‌ മുര്‍സി ഏകാധിപത്യപരമായി പെരുമാറുന്നു, ഭരണകക്ഷി സ്വീകരിക്കുന്ന നയങ്ങള്‍ ഈജിപ്‌തിനെ ഇസ്‌ലാമിക മതമൗലിക രാഷ്‌ട്രമാക്കി മാറ്റുന്നു, രാജ്യത്തിന്റെ ബഹുസ്വരത തകര്‍ക്കുന്നു, ജനങ്ങളുടെ അടിസ്‌ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ പരാജയപ്പെട്ടു, തൊഴിലില്ലായ്‌മയും വര്‍ധിച്ച വിലക്കയറ്റവും പിടിച്ചു നിര്‍ത്താന്‍ സാധിക്കാത്തതിനാല്‍ ജനങ്ങള്‍ ദുരിതത്തിലേക്ക്‌ തള്ളപ്പെടുകയും ചെറുപ്പക്കാര്‍ക്കിടയില്‍ തൊഴിലില്ലായ്‌മ പെരുകുകയും ചെയ്‌തു തുടങ്ങിയവയാണ്‌ സത്വര കാരണങ്ങളായി കാണാവുന്നത്‌. സാമ്പത്തിക അരക്ഷിതത്വം സാമൂഹിക അരാജകത്വത്തിലേക്ക്‌ നയിക്കുകയായിരുന്നു. വന്‍തോതില്‍ ജനങ്ങള്‍ തെരുവിലിറങ്ങിയെന്നത്‌, അവരുടെ ജീവിത പ്രതിസന്ധിയാണ്‌ പ്രതിഫലിപ്പിക്കുന്നത്‌. എന്നാല്‍ ഇതംഗീകരിക്കുമ്പോഴും, കേവലം ഒരു വര്‍ഷം മാത്രം ഭരിച്ച, അതും സങ്കീര്‍ണമായ സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന മുര്‍സി ഭരണകൂടത്തിന്‌ പെട്ടെന്ന്‌ പരിഹരിക്കാവുന്നതാണോ ഈ പ്രശ്‌നങ്ങള്‍ എന്ന ചോദ്യം പ്രസക്തമാകുന്നു.
  ഭരണകൂടവും ജുഡീഷ്യറിയും ബ്യൂറോക്രസിയുമെല്ലാം സമ്പൂര്‍ണമായി മുബാറകിന്റെ കൈപ്പിടിയിലായിരുന്ന മൂന്നു പതിറ്റാണ്ടിന്റെ തുടര്‍ച്ചയായാണ്‌ പുതിയ ജനാധിപത്യ സര്‍ക്കാര്‍ നിലവില്‍ വന്നത്‌. ജീര്‍ണിച്ചു തകര്‍ന്ന ഒരു വ്യവസ്ഥയെ പുതുക്കിയെടുക്കാന്‍ ആവശ്യമായ ന്യായമായ സമയം മുര്‍സി അര്‍ഹിക്കുന്നുണ്ട്‌. മാത്രമല്ല, പഴയ ഏകാധിപത്യ പ്രവണതയുടെ അവശിഷ്‌ടങ്ങള്‍ ഈജിപ്‌തിന്റെ ഭരണ സംവിധാനത്തില്‍ ഇനിയും അള്ളിപ്പിടിച്ചിരിക്കുന്നുണ്ടുതാനും. യുക്തിരഹിതമായ അക്ഷമയും മധ്യവര്‍ഗത്തിന്റെ വ്യാമോഹങ്ങളും അതിലേറെ ജനാധിപത്യത്തെ ഞെരിച്ചു കൊല്ലാന്‍ ഗൂഢമായി അണിയറ നീക്കം നടത്തി വരികയായിരുന്ന ശക്തികളുടെ ആസൂത്രിത പദ്ധതിയുമാണ്‌ മുര്‍സിയെ വെട്ടില്‍ വീഴ്‌ത്തിയതെന്ന്‌ നിരൂപിക്കാം.
  - See more at: http://www.kinalur.com/2013/07/blog-post_8.html

  ReplyDelete
 62. ജനകീയ പ്രക്ഷോഭത്തിലൂടെ പുറത്താക്കപ്പെട്ട മുന്‍ ഈജിപ്ത് പ്രസിഡന്റ് ഹുസ്‍നി മുബാറക് ഉടന്‍ മോചിതനായേക്കും. അടുത്ത 48 മണിക്കൂറിനുള്ളില്‍ മുബാറക് ജയില്‍ മോചിതനാവുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകനാണ് അറിയിച്ചത്. മോചനത്തിന് ഈജിപ്തിലെ വിചാരണ കോടതി ഉത്തരവിട്ടതായും മുബാറകിനെതിരായ അഴിമതി കേസുകള്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ പിന്‍വലിച്ച സാഹചര്യത്തിലാണ് മോചനം ലഭിച്ചതെന്നും ജയിലില്‍ നിന്ന് പുറത്തിറങ്ങാന്‍ സാങ്കേതിക നടപടികള്‍ മാത്രമേ ബാക്കിയുള്ളൂവെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ പറഞ്ഞു. സര്‍കാര്‍ വൃത്തങ്ങളും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

  ReplyDelete
 63. Tam Sheriff Says

  (ജനാബ് ബഷീർ വള്ളിക്കുന്ന് സാഹിബിന്റെ "മാധ്യമത്തിനെന്ത് ഈജിപ്റ്റിൽ കാര്യം എന്ന പോസ്റ്റിൽ എന്റെ കമന്റ് എന്ത് കൊണ്ടോ കാണപ്പെടുന്നില്ല. കമ്പ്യൂട്ടർ തകരാറായിരിക്കാം. ഏതായാലും അതിവിടെ പോസ്റ്റ് ചെയ്യുന്നു.)

  കുറിപ്പിലെ മറ്റ് ഭാഗങ്ങളെ സംബന്ധിച്ച് ചർച്ചക്കില്ല. പക്ഷേ ഒരു ചോദ്യം മാത്രം മനസിൽ പൊന്തി വരുന്നു അത് കൊണ്ട് മാത്രം ഈ വാക്കുകൾ. വികാരത്തിന്റെ വേലിയേറ്റത്താൽ ജനസമൂഹം അപ്പൂപ്പൻ താടി പോലെ ചലിക്കുന്നത് ചരിത്രത്തിൽ ധരാളം കാണാം. അതെല്ലാം പെട്ടെന്നുള്ള ഒരു സംഭവ വികാസത്തെ തുടർന്നു ഉൽഭവിച്ച് അൽപ്പം ചില ദിവസങ്ങൾക്ക് ശേഷം പടി പടിയായി കുറയുകയും ചെയ്യും. ഇവിടെ ഈജിപ്റ്റിൽ അൻപത്തി അഞ്ച് ദിവസങ്ങളായി നടന്നു വരുന്ന ഒരു ജനകീയ പ്രക്ഷോഭണം അതും സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും സാന്നിദ്ധ്യത്താൽ നിറയപ്പെട്ട ജനസമൂഹം പൂർണമായും തലച്ചോർ മരവിച്ചവരാണോ? അവരിലാർക്കും ബ്രദർഹൂഡിന്റെ ഹിഡൻ അജൻഡാ തിരിച്ചറിയാൻ സാധിക്കാത്ത വിധം തല മന്ദീഭവിച്ചവരായി പോയോ?! അവരെല്ലാം തങ്ങളുടെ ജീവിത സുഖങ്ങ്ൾ ത്യജിച്ച് മഞ്ഞും വെയിലും അനുഭവിച്ച് ഈ ചത്വരങ്ങളിൽ അടിഞ്ഞ് കൂടാൻ പ്രേരിതരകാൻ തക്കവിധം പ്രേരണ ചെലുത്താൻ ബ്രദർഹൂഡുകാർക്ക് ക്ഴിയുമെങ്കിൽ അതൊരു കഴിവ് തന്നെയാണ്. മാത്രമല്ല അവരുടെ കണ്മുന്നിൽ സ്വന്തം കുഞ്ഞുങ്ങൾ, മാതാപിതാക്കൾ, സഹോദരങ്ങൾ വെടിയേറ്റ് വീഴുന്നുമുണ്ട്. ഒന്നല്ല, രണ്ടല്ലാ, ആയിരങ്ങൾ! ഇതെല്ലാം കണ്ടിട്ടും ബ്രതർഹൂഡുകാർ തെറ്റായി നയിക്കുന്ന പാതയിൽ നിന്നും കുതറി ചാടാൻ അവർക്ക് കഴിയാതായി പോയോ?!

  നമ്മളൊന്ന് മാറി ചിന്തിക്കാൻ സമയമായില്ലേ? അവിടെ നിതാന്ത അസഹിഷ്ണതയും ശത്രുതയും കക്ഷി വൈരാഗ്യവും മാറ്റി വെക്കാൻ സമയമായില്ലേ? ആശയ വ്യത്യാസത്തെ നഖശിഖാന്തം എതിർക്കുക, അതോടൊപ്പം സത്യത്തെ അംഗീകരിക്കുക, അതല്ലേ നമുക്ക് വേണ്ടത്. തലയിൽ കെട്ടും താടിയും വെച്ച ഫോട്ടോയും കൊടുത്ത് കൊല്ല് ഹമുക്കുകളേ, ഇവിടെയുള്ള ഹമുക്കുകളുടെ കൂട്ടരാ, അവിടെയ്ഉള്ളവരെന്ന് അക്രോശിക്കുന്ന ഇവിടത്തെ പൗരോഹിത്യ ഭീകരന്മാരിൽ നിന്നും ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട് എന്ന് വിശ്വസിക്കുന്നവരായി നമ്മൾ മാറുകയല്ലേ വേണ്ടത്. അതോടൊപ്പം കൊല്ലുന്നവനും അല്ലാഹു അക്ബർ (ദൈവം മഹാനാണ്)എന്നാണ് പറയുന്നതെന്നും കൊല്ലപ്പെടുന്നവൻ വീഴുമ്പോഴും അല്ലാഹു അക്ബർ എന്നാണ് പറഞ്ഞ് വീഴുന്നതെന്നും നാം കാണാതിരുന്ന് കൂടാ.

  ReplyDelete
  Replies
  1. Dear Mr. Backer..ഇങ്ങനെയൊരു കമന്റ് എന്റെ ശ്രദ്ധയില്‍ പെട്ടിട്ടില്ല. ഏതായാലും ഡിലീറ്റ് ചെയ്തതല്ല. സാങ്കേതികമായ മറ്റെന്തെങ്കിലും തകരാറുകള്‍ ആയിരിക്കാം. ഷെരീഫ് സാഹിബിന്റെ അഭിപ്രായം ഇവിടെ പങ്ക് വെച്ചതിനു നന്ദി.

   Delete
 64. വള്ളിക്കുന്നേ താങ്കളോട് പൂര്‍ണ്ണമായും യോജിക്കുന്നു.

  ReplyDelete
 65. ബഷീര്കയുടെ എന്നത്തെയും ഇഷ്ട വിഷയമായ ജമാഅത്ത്‌ വിമര്‍ശനത്തിലൂടെയാണ് ലേഖനം വികസിക്കുന്നത് ..
  ജനാധിപത്യത്തിലൂടെ അധികാരത്തില്ലോടെ അധികാരത്തില്‍ വന്ന ഒരു സര്കാരിനെ താഴെ ഇറക്കാന്‍ ശ്രമിച്ചതിന്റെ പിന്നാമ്പുറങ്ങള്‍ മുര്‍സിയെ പുറന്തള്ളിയ പിറ്റേ ദിവസം തന്നെ ലോകം അറിഞ്ഞതാണ് ....
  നൂര്‍ പാര്‍ടിയും തവക്കല്‍ കര്‍മാനും ഏറ്റവുമൊടുവില്‍ എല്മ്ബാരാദ്യും അല്പം ഏറ്റകുരചിലൂടെയാണെങ്കിലും ഇത് മനസ്സിലകിയിടുണ്ട് ...
  ഇനി ഹുസ്നി മുബാറക്‌ കൂടെ മോചിതനവുന്നതോടെ ചിത്രം പൂര്‍ണമാവും...

  പിന്നെ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള സമരത്തില്‍ ജീവന്‍ നല്‍കുന്നവരെ "ഷഹീദ്" എന്നാണ് വിളിക്കാറ് ..
  വള്ളിക്കുന്നിന്റെ "ഭീകരര്‍ "ഫതവ ഫാക്ടറിയില്‍ നിര്മിച്ച്താകനെ തരമോള്ളൂ .

  ചര്‍ച് ആക്രമണങ്ങള്‍ മുബാരക്കിനെ താഴെ ഇറക്കുന്ന സമയത്തും ഉണ്ടായിരുന്നു..അന്നൊന്നും ബ്രതെര്‍ഹുദ്‌ പ്രക്ഷോഭത്തില്‍ പങ്കെടുത്തിരുന്നില്ല .വിപ്ലവത്തിന്റെ ഗതി മാറ്റി സൈന്യത്തിന് നീതീകരന്മുടക്കാനുള്ള പുറപ്പാടാണ് ഇതെല്ലാം ..
  http://www.nytimes.com/2013/08/17/world/middleeast/attacks-on-protesters-in-cairo-were-calculated-to-provoke-some-say.html?_r=0

  ReplyDelete
  Replies
  1. Basheer VallikkunnuAugust 19, 2013 at 4:23 PM
   പ്രിയ ലത്തീഫ് സാഹിബ്, ശഹീദ് (രക്തസാക്ഷി) വിഷയത്തില്‍ സുനിശ്ചിതമായ ഒരു പ്രസ്താവനയല്ല എന്റേത്. ഒരു സംശയം പ്രകടിപ്പിക്കുക മാത്രമാണ് ചെയ്തത്. കൃത്യമായ ഒരഭിപ്രായം ആ വിഷയത്തില്‍ പറയാനുള്ള പാണ്ഡിത്യം എനിക്കില്ലാത്തതിനാല്‍ രാഷ്ട്രീയ സമരങ്ങളില്‍ കൊല്ലപ്പെടുന്നവരെ ആ വിഭാഗത്തില്‍ ഉള്‍പെടുത്താന്‍ പറ്റുമോ എന്ന് സംശയ രൂപത്തില്‍ ചോദിച്ചു എന്ന് മാത്രം. മത വിഷയങ്ങളില്‍ കൂടുതല്‍ പാണ്ഡിത്യം ഉള്ളവര്‍ പറയുന്നത് ഉള്‍കൊള്ളാന്‍ യാതൊരു മടിയുമില്ല എന്നും അറിയിക്കട്ടെ.
   ബഷീര്ക തന്റെ നിലപാട് മുകളിൽ മാറ്റിയതായി അറിയിച്ചിട്ടുണ്ട് .. അത് കൊണ്ട് ഇനി ആരും അതിൽ പിടിച്ചു തൂങ്ങടാ ...

   Delete
 66. ഈജിപ്റ്റ്‌ ആ പഴയ "ശാന്തതയിലേക്ക്" തിരിച്ചു വരുന്നു. വള്ളിക്കുന്നിനു സമാധാനിക്കാം!
  http://www.mediaonetv.in/news/13608/mon-08192013-1725

  ReplyDelete
  Replies
  1. അങ്ങിനെ ഒരു ഉദ്ദേശം ബഷീര്ക പ്രകടിപിച്ചതായി ഈ ലേകനത്തിൽ ഇല്ല .. മുസ്ലിം ബ്രദർ ഹൂടിനെ കുറച്ചു തെറ്റായി ചിത്രീകരിച്ചു അതോടൊപ്പം കേരളത്തിലെ ജമാഅത്തെ ഇസ്ലാമിയും മാധ്യമത്തെയും ഒന്ന് കൊട്ടാനും നോകി ... അത്രെയേ ഉള്ളു .. പക്ഷെ ഈജിപ്തിലെ പട്ടാള അട്ടിമറിയുടെ പിന്നാം പുറ കളികൾ എന്തിനായിരുന്നു എന്ന് ഹുസ്നി മുബറകിന്റെ മോജനതോടെ വ്യ്ക്തമയിരിക്ക്യാണ് ...

   Delete
 67. വിപ്ലവം നടന്നതിന് ശേഷമാണ് അറുപത് വര്‍ഷത്തെ നിരോധനത്തിന് ശേഷം ഇഖ് വാനുല്‍ മുസ്ലിമൂന് പ്രവര്‍ത്തനാനുമതി ലഭിക്കുന്നത്. ആറ് പതിറ്റാണ്ട് നിരോധത്തില്‍ കഴിഞ്ഞ ഒരു പാര്‍ട്ടിക്ക് ഒരു വര്‍ഷത്തിനകം നടന്ന തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം സീറ്റുകളും നേടിയെടുക്കാനായത് ജനങ്ങളുടെ പിന്തുണകൊണ്ട് തന്നെയാണ്. 1928 ലാണ് ഇഖ് വാന്‍ രൂപീകരിക്കപ്പെട്ടത് അതിന് ശേഷം അവര്‍ക്ക് പ്രവര്‍ത്തിക്കാന്‍ സാധിച്ചത് 20 വര്‍ഷം. ഈ കാലയളവില്‍ നേടിയെടുത്ത ജനപിന്തുണ അവര്‍ക്ക് നിരോധന കാലയളവില്‍ നഷ്ടപ്പെട്ടില്ല എന്നാണ് മനസ്സിലാകുന്നത്. ഇഖ് വാനെ നിരോധിച്ചത് അവര്‍ എന്തെങ്കിലും ഭീകരപ്രവര്‍ത്തനം നടത്തിയത് കൊണ്ടല്ല. 1948 ല്‍ ഫലസ്തീനില്‍ ഇസ്രായേല്‍ രാഷ്ടമുണ്ടാക്കാനുള്ള യു.എന്‍ തീരുമാനത്തെ ശക്തമായി എതിര്‍ത്ത് രംഗത്ത് വന്നതാണ് അതിന്റെ നായകന്‍ ഹസനുല്‍ബന്നയുടെ വധത്തിനും ഇഖ് വാന്റെ നിരോധനത്തിനും കാരണം. ആറ് പതിറ്റാണ്ടിലധികം പേര് ഉച്ചരിക്കാന്‍ പോലും അനുവാദം ലഭിക്കാത്ത ഒരു പാര്‍ട്ടി അധികാരത്തില്‍ വരുന്നത് . തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കിയ ഹുസ്നിമുബാറകിന്റെയും അമേരിക്കയുടെയും ചോറ്റുപട്ടാളം പോലും നിനച്ചില്ല. പാശ്ചാത്യര്‍ കൊട്ടിഘോഷിച്ച് നടന്ന അല്‍ബറാദിയുടെ പാര്‍ട്ടിക്ക് ലഭിച്ചത് ഒന്നര ശതമാനം വോട്ട് മാത്രം. അതുകൊണ്ട് തന്നെ തങ്ങളിഷ്ടപ്പെടാത്ത മുര്‍സിയെ താഴെഇറക്കാനുള്ള പരിപാടി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ട അന്ന് തന്നെ തുടങ്ങിയിരുന്നു. ഏതാനും ദിവസത്തിനകം തന്നെ ചെറിയ തമ്പുകെട്ടി തഹ്രരീര്‍ സ്വകയറില്‍ പ്രക്ഷോഭം ആരംഭിച്ചു. എണ്ണത്തില്‍ വളരെ കുറവായിട്ട് പോലും ഈജിപ്തിലെ ചാനലുകള്‍ അവയെ പരമാവധി പൊലിപ്പിച്ച് കാണിക്കുകയും കിട്ടിയ സന്ദര്‍ഭത്തിലെല്ലാം മുര്‍സിയെയും ഭരണത്തെയും താറടിക്കുകയും ചെയ്തു.അതോടൊപ്പം വളരെ ആസൂത്രിതവും സമയബന്ധിതവുമായ ഗൂഢാലോചന മുര്‍സിയെ നിഷ്കാശിതനാക്കാന്‍ തുടര്‍ന്ന് വരികയായിരുന്നു. അതിന്റെ പര്യവസാനമാണ് കഴിഞ്ഞമാസം സംഭവിച്ച പട്ടാള അട്ടിമറി.

  ReplyDelete
 68. ജൂലൈ 30 ന് തഹ് രീര്‍ സ്വകയറിലെ പ്രക്ഷോഭകരുടെ എണ്ണം വര്‍ദ്ധിപ്പിക്കാനായാല്‍ അട്ടിമറിനടത്താമെന്ന് പട്ടാളം ഏറ്റു. ഏത് ഏതാനും മാസത്തെ ആസൂത്രണത്തിന്റെ ഭാഗമായിരുന്നു. അട്ടിമറിക്ക് മാസങ്ങള്‍ക്ക് മുമ്പ് ഒബാമ മുര്‍സിയെ നേരില്‍വിളിച്ച് അട്ടിമറിനടത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും എന്നാല്‍ അമേരിക്കക്ക് വഴങ്ങില്ലെന്ന് മുര്‍സി തിരിച്ചടിച്ചതായും ഫ്രീഡം ആന്‍റ് ജസ്റ്റിസ് പാര്‍ട്ടി ഉപാധ്യക്ഷന്‍ ഡോ. ഉസാമുല്‍ അര്‍യാന്‍ വ്യക്തമാക്കിയിരുന്നു. പട്ടാള അട്ടിമറിയെ അനുകൂലക്കണമെന്നും ഇസ്ലാമിസ്റ്റുകള്‍ അധികാരത്തില്‍ തിരിച്ച് വരുന്നത് എങ്ങനെയും തടയണമെന്നും അമേരിക്കയോട് ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹു ആവശ്യപ്പെട്ട വാര്‍ത്തയും ജൂലൈ 6 ന് ഇസ്രായേല്‍ റേഡിയോ പ്രക്ഷേപണം ചെയ്തു. ഈജിപ്ത് പട്ടാളത്തിന് അമേരിക്കന്‍ സഹായം തുടരാനുള്ള ആവശ്യവും ഇസ്രായേലിന്റേതാണ് എന്ന് അന്നാട്ടിലെ പത്രം ഹാററ്റ്സും റിപ്പോര്‍ട്ട് ചെയ്തു. മുര്‍സിയെ അട്ടിമറിച്ചത് ആര്‍ക്ക് വേണ്ടിയായിരുന്നുവെന്ന് ഇതില്‍നിന്നൊക്കെ വ്യക്തമാവും.

  ReplyDelete
  Replies
  1. ക്യാമറ മാൻ കുഞ്ഞപ്പനോടൊപ്പം Al - Jazeera " ചാനലിനു വേണ്ടി "Mr Anee" തത്സമയം ഇജിപ്തിൽ നിന്ന്. അമ്പോ ............

   Delete
  2. This comment has been removed by the author.

   Delete
 69. This comment has been removed by the author.

  ReplyDelete
 70. ജമഅതെ ഇസ്ലാമിയുടെ വെട്ടുകിളികൾ
  കൂട്ടത്തോടെ ആക്രമിച്ചു ബഷിര്ക്കയെ വെട്ടിക്കീറി കളഞ്ഞല്ലോ ...!

  ReplyDelete
 71. "ഈജിപ്തിൽ നിന്നെത്തുന്ന ദാരുണമായ ചിത്രങ്ങളും കരളലിയിപ്പിക്കുന്ന വീഡിയോകളും നല്കുന്ന വേദനയും അതിന്റെ വൈകാരികതയും മാറ്റി നിർത്തി ഈജിപ്തിലെ സംഭാവികാസങ്ങളെ വിലയിരുത്താനുള്ള ശ്രമമാണ് ഈ കൊച്ചു കുറിപ്പ്" , "ജനാധിപത്യ ഭരണകൂടങ്ങളെ അട്ടിമറിക്കുവാൻ പട്ടാളത്തിന് അവകാശമില്ല. അതുകൊണ്ട് തന്നെ മുർസിയെ അധികാരത്തിൽ നിന്ന് പിടിച്ചിറക്കിയ സൈന്യത്തെ തരിമ്പും ന്യായീകരിക്കുവാൻ ഞാനില്ല. ഈജിപ്തിൽ സൈന്യത്തിന്റെ ക്രൂരതയ്ക്ക് ഇരയായി പിടഞ്ഞു വീഴുന്ന ഓരോ മനുഷ്യ ജീവനോടും കലർപ്പില്ലാതെ ഐക്യദാർഢ്യമുണ്ട്, പ്രാർത്ഥനകളുണ്ട്" എന്നുള്ള വരികൾ പലരും കണ്ടില്ലെന്നു നടിക്കുന്നു. ബഷീരിനോടുള്ള കുറെ കാലമായുള്ള അരിശം മുഴുവൻ ഒറ്റയടിക്ക് തീര്ക്കാൻ കിട്ടിയ അവസരം പരമാവധി ഉപയോഗിക്കണമല്ലോ? ചിലരൊന്നും ഈ പോസ്റ്റ്‌ ഇട്ടതിനു ശേഷം ബ്രൌസർ ക്ലോസ്‌ ചെയ്തിട്ടേയില്ല. copy-paste കൾ കൊണ്ട് കമന്റ്‌ കോളം നിറയ്ക്കുകയാണ്. നടക്കട്ടെ....

  വിപ്ലവാനന്തര ഈജിപ്തിൽ തങ്ങൾക്കു ലഭിച്ച ഭരണത്തിലുള്ള മേൽക്കൈ കുറച്ചു കൂടെ വിവേകപൂർണമായി brotherhood കൈകാര്യം ചെയ്യേണ്ടതായിരുന്നു എന്നുള്ള നിരീക്ഷണത്തോട് പൂർണമായും യോജിക്കട്ടെ. (ഇത് ഒരിക്കലും സൈന്യം നടത്തുന്ന കൂട്ടക്കൊലകൾക്കുള്ള ന്യായീകരണമല്ല !). ഈജിപ്റ്റിലെ ബഹുസ്വര സമൂഹത്തിന്റെ വികാരങ്ങളെ ശരിയായ വിധത്തിൽ ഉൾക്കൊള്ളാനും അവരുടെ വിശ്വാസം നേടിയെടുക്കാനുമുള്ള ബുദ്ധിപരമായ നീക്കങ്ങൾ നടത്താൻ മുർസിക്കു കഴിഞ്ഞിരുന്നെങ്കിൽ ഒരുപക്ഷെ സൈന്യവും സാമ്രാജ്യത്വ ശക്തികളും നടത്തുന്ന ഹീനമായ ശ്രമങ്ങൾക്ക് ഈജിപ്ഷ്യൻ ജനതയിലെ ഒരു പ്രബല വിഭാഗത്തിന്റെ പിന്തുണ ലഭിക്കുന്നത് ഒഴിവാക്കാനെങ്കിലും സാധിക്കുമായിരുന്നു. അത്തരം ഒരു പിന്തുണ ഇല്ലാതെ ഇത്തരം ശ്രമങ്ങൾ ലക്‌ഷ്യം കാണുമോ എന്നും സംശയമാണ്.

  ReplyDelete
 72. ദൈവിക ഭരണം ലക്ഷ്യമിടുന്ന ബ്രദർ ഹൂടിനു എന്ത് കൊണ്ട് തൊണ്ണൂറു ശതമാനവും മുസ്ലിങ്ങൾ ഉള്ള ഇജിപ്തിൽ ഇത്രയേറെ എതിർപ്പുകൾ നേരിടേണ്ടി വരുന്നു എന്ന് ഇവിടെ വികാരം കൊള്ളുന്നവർ ചിന്തിക്കണം .മുരസി ഭരണകാലത്ത് അവിടെ നടന്ന പ്രക്ഷോഭങ്ങൾ മുഴുവൻ അമേരികയുടെയും ഇസ്രയേലിന്റെയും പിന്തുണയോടെ ആയിരുന്നു എന്നാ വടം മുഴുവൻ ഇജിപ്റ്റ്ഷ്യൻ ജനതയെയും അപമാനിക്കുനതിനു തുല്യമാണ് സുഹൃത്തുക്കളെ ..നിങ്ങളെ പോലെ തന്നെ മുസ്ലിങ്ങൾ ആണ് അവിടെ മുര്സിക്ക് എതിരെ തെരുവില അണിനിരന്നത് .ബ്രദർ ഹൂദ്‌ റാലിക്ക് എതിരെ ഇപ്പോഴും തെരുവില ഇജിപ്റ്റ്ഷ്യൻ ജനത ഉണ്ട് .

  ReplyDelete
 73. അട്ടപ്പാടിയിലെ ആദിവാസികൾ പട്ടിണി കിടന്നു മരിച്ചപ്പോൾ ഇല്ലാത്ത ആത്മ രോദനം. ഓരോ കമന്റൻമാർ പറയുന്നത് കേട്ടാൽ തോന്നും ഈജിപ്ത് അവന്റെ തറവാട്ടു സ്വത്തും മുർസി അവന്റെ വല്യപ്പൂപ്പനും ആണെന്ന് . ഒരു ഈജിപ്തും അവന്റെ അമ്മൂമ്മേടെ ചാനലും... ഫൂ ...................

  ReplyDelete
 74. ചര്ച്ച ചെയ്ത് ചെയ്ത് ജമാ അത്ത് കാരെല്ലാം വന്നു ബഷീര്കനെ
  ഹൈ ജാക്ക് ചെയ്യുമോ ?

  ReplyDelete
 75. ബഷീര്, ഇടയ്ക്കു വലിയ കാംബില്ലാത്ത പോസ്റ്റുകൾ ചെയ്യുമെങ്കിലും ഇത്തരം ലേഖനങ്ങൾ ആണ് താങ്കളിലെ ബ്ലോഗ്ഗരെ വ്യത്യസ്തനാക്കുന്നത്.
  താങ്കല്ക്കെതിരെ ഇവിടെ ഇതിന്റെ പേരില് ഹാലിളക്കം നടക്കും, അവരെക്കുറിച്ച് ഓര്ത് വേവലാതിപ്പെടേണ്ട - നമ്മുടെ മലബാര് മേഖലയിൽ ഒരു പ്രയോഗമില്ലേ, "നേരം ബെളുക്കാതവര്" എന്ന്, അത് പോലെ നേരം വെളുക്കാതവര് എന്ന് കരുതി പരിതപിച്ചാൽ മതി.
  അവര്ക്കും ഇത് പോലെ സങ്കീര്ണ്ണമായ ഒരു വിഷയം വിശകലനം ചെയ്യുവാൻ ഉള്ള ഭാവനയോ വിവരമോ ഇല്ല, പിന്നെ മുസ്ലീം ബ്രദർഹുഡ് എന്ന് കേട്ടപ്പോ ഉള്ള ഒരു ജ്വരം അത്ര തന്നെ.
  മുര്സിയോടും പ്രകടനത്തിൽ കൊല്ലപ്പെട്ട ആളുകളോടും എനിക്കും സഹതാപമുണ്ട്, എന്നാലും ഇതിനെക്കുറിച്ച്‌ കേരളത്തില എന്ത് കൊണ്ട് ആളുകള് പ്രതികരിക്കുന്നില്ല എന്ന ശയിക് മുഹമ്മദ്‌ കാരക്കുന്നിന്റെ ചോദ്യം മതി ഇവര് ഒക്കെ സ്വയം സൃഷ്ടിച്ചെടുത്ത ഒരു ഹാല്ലൂസിനെട്ടദ് ലോകത്ത് താമസിക്കുക ആണെന്ന് മനസ്സിലാക്കാൻ. ഇതിനെക്കുറിച്ച്‌ കേരലീയ്യർ എന്തിനു പ്രതികരിക്കണം, അതിനു കേരളം മിഡിൽ ഈസ്റ്റിൽ ആണോ, അതോ മലയാളികൾ മൊത്തം അറബികൾ ആണോ പൊട്ടാ, ഇനി അറബ് ലോകത്തുള്ള തറവാട്ടുകാരു തന്നെ മിണ്ടാതെ പതുങ്ങിയിരിക്കുംബൊ നമ്മൾ അവിടെക്കേറി പന്തലിടെണ്ട എന്ത് ആവശ്യമാണ്‌ ഉള്ളത് എന്ന് ചോദിക്കാൻ ആരുമില്ലാതെ പോയോ എന്ന് കരുതിയിരിക്കുമ്പോ ആണ് താങ്കളുടെ പോസ്റ്റു കണ്ടത്. നന്നായി, ഭാവുകങ്ങൾ...

  ReplyDelete
  Replies
  1. കാട്ടുകോഴിക്കെന്തു സംക്രാന്തി............ഇവന്മാരെ വിശേഷിപ്പിക്കാന്‍ ഇതല്ലാതെ വേറൊന്നും ഓര്‍മ വരുന്നില്ല.

   പാപമോചനത്തിനും നരകശിക്ഷയില്‍ നിന്ന് മോക്ഷം കിട്ടാന്‍ വേണ്ടിയും പ്രാര്‍ത്ഥിക്കാന്‍ നിര്‍ദേശിച്ച റമദാന്‍ മാസത്തില്‍ ഇവര്‍ ചെയ്തത് മറൈന്‍ഡ്രൈവില്‍ ചത്വരം തീര്‍ത്തു, ഈജിപ്ത് താത്കാലിക ഭരണകൂടത്തിനെതിരെ മുദ്രാവാക്യം വിളിയും കവിത ചൊല്ലലും ഒക്കെയായിരുന്നു. പള്ളിയില്‍ ഭജനമിരിക്കാന്‍ വിശ്വാസികള്‍ തിരക്ക് കൂട്ടുന്ന അവസാന പത്തില്‍ ഇവര്‍ ഭജനം ഇരുന്നത് മറൈന്‍ഡ്രൈവ് മൈതാനത്തും!!! മുസ്ലിങ്ങള്‍ക്ക്‌ സ്വതന്ത്രമായും സുരക്ഷിതമായും ജീവിക്കാന്‍ സാധിക്കുന്ന ഈ നാടും കുട്ടിച്ചോര്‍ ആക്കിയേ ഇവന്മാര്‍ അടങ്ങൂ.......

   Delete
  2. Al ma -eda5: സത്യവിശ്വാസികളേ, നിങ്ങളില്‍ ആരെങ്കിലും തന്‍റെ മതത്തില്‍ നിന്ന് പിന്തിരിഞ്ഞ് കളയുന്ന പക്ഷം അല്ലാഹു ഇഷ്ടപ്പെടുന്നവരും, അല്ലാഹുവെ ഇഷ്ടപ്പെടുന്നവരുമായ മറ്റൊരു ജനവിഭാഗത്തെ അല്ലാഹു പകരം കൊണ്ട് വരുന്നതാണ്‌. അവര്‍ വിശ്വാസികളോട് വിനയം കാണിക്കുന്നവരും, സത്യനിഷേധികളോട് പ്രതാപം പ്രകടിപ്പിക്കുന്നവരുമായിരിക്കും. (((( അവര്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ സമരത്തില്‍ ഏര്‍പെടും. ഒരു ആക്ഷേപകന്‍റെ ആക്ഷേപവും അവര്‍ ഭയപ്പെടുകയില്ല. അത് അല്ലാഹുവിന്‍റെ അനുഗ്രഹമത്രെ. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അത് നല്‍കുന്നു. അല്ലാഹു വിപുലമായ കഴിവുള്ളവനും സര്‍വ്വജ്ഞനുമത്രെ. (54) ))))) if need more////// http://tanzil.net/#trans/ml.abdulhameed/5:51

   Delete
 76. ഇസ്ലാമിലെ ജിഹാദും ഈജിപ്തിലെ ഇഖ് വാനുൽ മുസ്ലിമുനും

  ഒന്ന് -

  ഭരണകർത്താക്കൾ, തെമ്മാടികളും ധിക്കാരികളും സുഖലോലുപരും പ്രജാ വൽസലരല്ലാത്തവരും തന്നിഷ്ടക്കാരും, സ്വാർഥരും, അതിക്രമാകാരികളും ആയാലും, അവരെ അനുസരിക്കുകയും, അവർക്കെതിരിൽ പടപ്പുറപ്പാട് നടത്താതിരിക്കുകയും ചെയ്യണമെന്നതാണ് ഇസ്ലാമിന്റെ കല്പന. എന്നാൽ ആധുനിക ഖവാരിജുകളും അവരുടെ വാലുകളായി ആടുന്ന ആളുകളും ഈ നിര്ദേശം അന്ഗീകരിക്കാത്തവരോ സ്വീകരിക്കാത്തവരോ ആണ്. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഇപ്പോൾ ഈജിപ്തിൽ അരങ്ങേരിക്കൊണ്ടിരിക്കുന്നത്. ഇസ്ലാമിന്റെ പേരില് അതിനു കാർമികത്വം വഹിക്കുന്നതാകട്ടെ ഇഖ് വാനുൽ മുസ്ലിമുനും !!

  രണ്ട്-

  ഖലീഫയായ ഉസ്മാൻ റദിയല്ലാഹു അന്ഹുവിനെതിരിൽ പടപ്പുറപ്പാട് നടത്തുകയും അദ്ധേഹത്തെ ഉപരോധിച്ചു അതി നിഷ്ടുരമായി കൊലപ്പെടുത്തുകയും ചെയ്ത ഖവാരിജുകളാണ് ഇവരുടെ ആദർശ പിതാക്കൾ. ഭരണകർത്താക്കൾക്കെതിരിൽ പൊതു ജനങ്ങളെ ഇളക്കിവിടുകയും പ്രധിശേധങ്ങൾ സംഘടിപ്പിക്കുകയും അതിനു വേണ്ടി ആഹ്വാനം ചെയ്യുകയും ചെയ്യുന്നവർ നബി ചര്യയുടെ വക്താക്കളോ അതിന്റെ പിന്തുടര്ച്ച അവകാശപ്പെടാൻ യോഗ്യരോ അല്ല.

  മൂന്ന് -

  ഇസ്ലാമിന്റെ ബാനർ ഉയർത്തിപ്പിടിച്ചു അതിന്റെ മറവിൽ ആധുനിക ഖവാരിജീ ചിന്ത മുസ്ലിം ബഹു ജനങ്ങളിൽ ഇസ്ലാമിക ദർശനമായി പ്രചരിപ്പിക്കുകയും അതിൽ കൊല്ലപ്പെടുന്നവരെ ധീരയോധാക്കളായി വാഴ്ത്തുകയും ചെയ്യുക. അതിനു വശം വതരാവാത്ത ആളുകളെ ഭീരുക്കളും ഭരണ കർത്താക്കളുടെ ഉപചാപക വ്രിന്തവുമായി ചിത്രീകരിക്കുക. ഇങ്ങിനെ പോകുന്നു ആധുനിക ഖവാരിജുകളുടെ വീക്ഷണ വൈകല്യങ്ങൾ.

  നാല് -

  നബി ചര്യയിലോ , സ്വഹാബതിന്റെ ജീവിതത്തിലോ ഭരണ കർത്താക്കൾക്കെതിരിൽ പൊതുജനങ്ങൾ തെരുവിലിറങ്ങി പ്രതിഷേധ പ്രകടനം നടത്തുകയോ സമരം നയിക്കുകയോ ചെയ്തതായി യാതൊരു രെഖയുമില്ല. ദീനും ദുനിയാവുമറിയാത്ത " റുവൈബിദകളാണ്" ഇതിന്റെ വക്താക്കളും പ്രയോഗതാക്കളും . ദീൻ അവർ പഠിച്ചിരുന്നുവെങ്കിൽ അവർ സുന്നത് പിന്തുടർന്ന് അച്ചടക്കം പാലിക്കുമായിരുന്നു. ദുനിയാവ് അവർക്കരിയുമായിരുന്നുവെങ്കിൽ, സർവായുധ വിഭുഷിതരായ ഭരണ കര്താക്കൾക്കെതിരിൽ നിരായുധരായി ഇറങ്ങി പുരപ്പെടില്ലായിരുന്നു, സ്ത്രീകളോടും കുട്ടികളോടും തെരുവിലിറങ്ങാൻ ആഹ്വാനം ചെയ്യില്ലായിരുന്നു.

  അഞ്ചു -

  തുനീശ്യയിൽ ഗനുഷിക്കും ഈജിപ്തിൽ മുര്സിക്കും ഭരണം കിട്ടിയപ്പോൾ ഈ അഭിനവ ഇസ്ലാമിസ്റ്റുകൾ ശരീഅത് നടപ്പാക്കാനല്ല ശ്രമിച്ചത്. അത് ഈജിപ്തിൽ നടപ്പാക്കാൻ കഴിയില്ല എന്നാണു മുർസി പറഞ്ഞത്. അധികാരത്തിന്റെ ചക്കരക്കുടത്തിൽ കയ്യീട്ടു വാരാൻ മാത്രമേ ഇവർ ഇസ്ലാമിനെ ഉപയോഗിക്കുന്നുള്ളൂ. അധികാരം കിട്ടിക്കഴിയുമ്പോൾ ഇവർ പഴയതെല്ലാം മറക്കുന്നു.

  ആറ്-

  ഇപ്പോൾ മുര്സിയെ, സീസി ആട്ടിപുറത്താക്കിയപ്പോൾ ഇഖ് വാനികൾ ജനാധിപത്യത്തെക്കുറിച്ച് വാചാലരാവുന്നു. അതിന്റെ കാവല ഭടന്മാരായി വേഷം കെട്ടുന്നു. !! എന്തൊരു വിരോധാഭാസം !! ഇഖ് വാനികളുടെ കേരള പതിപ്പായ ജമായത്തെ ഇസ്ലാമി, കേരളത്തിൽ "റാബിയ അദവിയ" തീർത്തു. അതും റമദാൻ മാസത്തിലെ അവസാനത്തെ പത്തിൽ !! സ്ത്രീകളെയും കുട്ടികളെയും പൊതു ജനങ്ങളെയും രമദാനിന്റെ രാ പകലുകളിൽ പൊതുസ്ഥലത്ത് ഒരുമിച്ചു കൂട്ടി, ഈജിപ്തിൽ മഴ പെയ്തതിന് കേരളത്തിൽ കുട ചുടി ഐക്യ ദാർഡ്യം പ്രഖ്യാപിച്ചു !!. റമദാനിലെ അവസാന പത്തിലെ നബി ചര്യ ഇതല്ലെന്ന് കേരളത്തിലെ ഉമ്മാമമാർക്കു പോലും അറിയാം. പക്ഷെ ജമകൾക്കറിയില്ല !! അല്ലെങ്കിലും ഇവർക്കെന്നാണ് ജനാധിപത്യം "പഞ്ചാര" യായത്‌?

  ഏഴ് -

  നിരായുധരായ ആബാലവ്രിന്ദം ജനങ്ങളെ തോക്കിൻ കുഴലിനു മുന്നിലേക്ക്‌ ആട്ടിതെളിച്ച് , അരുംകൊലക്കു കൂട്ടു നിന്ന ഇഖ് വാനി പ്രഭ്രിതികൾ പട്ടാളം കൊല്ലുന്നേ എന്ന് ആർപ്പു വിളിക്കുന്നതിൽ എന്ത് ആത്മാര്തതയാണ് ഉള്ളത്? സത്യത്തിനോട്‌ അവര്ക്ക് ഒരാളപമെങ്കിലും കൂറ് ഉണ്ടായിരുന്നെങ്കിൽ, സുന്നതിനോട് അവര്ക്ക് പ്രതിപത്തി ഉണ്ടായിരുന്നെങ്കിൽ ഒരിക്കലും ഖവാരിജുകളുടെ വിഴുപ്പുകൾ അവർ ഏറ്റെടുക്കുമായിരുന്നില്ല. പ്രതിഷേധ സമരത്തിന്റെ കുത്തൊഴുക്കിൽ പരിശുദ്ധമായ ഒരു മാസം ഒലിച്ചു പോയത് പോലും നവ ഖവാരിജുകൾ അറിഞ്ഞില്ല.

  എട്ട് -


  ഇല്ല, നിങ്ങൾക്കിതിനെ ജിഹാദെന്നു വിളിക്കാൻ കഴിയില്ല. ഇസ്ലാമിക ജിഹാദിന് നിയതമായ നിയമമുണ്ട്. ഭരണാധികാരിക്കെതിരിൽ പടപ്പുറപ്പാട് നടത്തുകയും അതിൽ കൊല്ലപ്പെടുകയും ചെയ്യുന്നതിന് പറയുന്ന പേരല്ല ജിഹാദ് എന്നത്. മുസ്ലിം നാടുകളിൽ മുഴുവൻ അറബ് വിപ്ലവമെന്ന് പറഞ്ഞു ഇഖ് വാനികൾ നടത്തുകയും പാശ്ചാത്യ ഇസ്ലാമിക വിരുദ്ധ ശക്തികൾ ഒത്താശ ചെയ്യുകയും ചെയ്ത തെമ്മാടിത്തത്തിനു ജിഹാദെന്നു പറഞ്ഞാൽ, അല്ലാഹുവിന്റെ കലിമതു ഉയര്ന്നു നില നില്ക്കാൻ നബിയും സ്വഹാബതും നടത്തിയ വിശുദ്ധ ധർമ യുദ്ധത്തിനു എന്ത് പേര് പറയും ? http://sahab-salafiyyah.blogspot.com/2013/08/blog-post.html

  ReplyDelete
  Replies
  1. തിരചെടുക്കപെട്ട മുസ്ലിം ബ്രദർ ഹൂദ്‌ ഗവേര്മെന്റിനെ അട്ടിമറിച്ച തങ്ങളുടെ പ്രസിഡന്റിനു വേണ്ടി ഇറങ്ങി തിരിച്ച മില്യണ്‍ കണക്കിന് മുസ്ലിം ബ്രദർ ഹൂടിന്റെയും, സലഫി സങ്ങടനയുടെയും ഗ്രൂപ്പുകൾ കവാരിജുകൾ ... സീസിയും കൂട്ടരും സഹാബത്തിന്റെ പക്ഷത്തും ... ദീനിറെ പല കാര്യങ്ങളുടെയും നിങ്ങളുടെ വിലയിരുത്തലുകൾ ഇപ്പ്രകാരം തന്നെയാണ് ... എല്ലാവരും ഒന്ന് കാണേട്ടെ ... പിന്നെ ബദർ യുദ്ധം റമദാൻ മാസത്തിൽ നബിയും സഹാബതും മസ്ജിദുൽ നബവിയിൽ ഇരുന്നു ദികർ ചൊല്ലി വിജയിപ്പിചെടുതതവും അല്ലെ ... ഉഷറയിട്ടുന്ദ് ...

   Delete
  2. നബി പൌത്രാൻ ഹുസൈൻ (റ) , അബ്ദുല്ലഹിബ്നു സുബൈര് (റ)..................... ഇവരൊന്നും സ്വഹബികലല്ലേ ............................................ ആദ്യം ഇസ്ലാമിക ചരിത്രം പടിക്ക് .....

   Delete
 77. This comment has been removed by the author.

  ReplyDelete
 78. അക്രമികളായ ഭരണാധികാരികളും മുസ്‌ലിം പണ്ഡിതന്മാരും (Must Read!)

  http://www.islamonlive.in/story/2013-08-19/1376904570-3412707

  ReplyDelete
 79. "...ഈജിപ്തില്‍ മുസ്‌ലിം ബ്രദര്‍ഹുഡ് ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത് അനിസ്‌ലാമികമാണെന്നും സൈനിക നേതൃത്വത്തെ അംഗീകരിക്കുകയാണ് അവര്‍ ചെയ്യേണ്ടതെന്നും മുബാറകിനെയും മറ്റു നാടുകളിലെ ഭരണാധികാരികളെയും പുറത്താക്കിയ നടപടി പ്രവാചക നിര്‍ദ്ദേശത്തിന് വിരുദ്ധമാണെന്നും ചില ആളുകള്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നു. മുസ്‌ലിം ഭരണാധികാരികള്‍ എത്ര താന്തോന്നികളായാലും അവരോടൊപ്പം നില്‍ക്കണമെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നുവത്രെ.
  അക്രമത്തോട് സന്ധിയില്ലാസമരം പ്രഖ്യാപിച്ച ദര്‍ശനമാണ് ഇസ്‌ലാം. അക്രമം അന്ത്യനാളിലെ അന്ധകാരങ്ങളാണെന്ന് പ്രവാചകന്‍ താക്കീത് നല്‍കുന്നു. അക്രമം കൊടും തിന്മയാണ്. അതിനാല്‍ അത് അല്ലാഹുവിന് അങ്ങേയറ്റം വെറുപ്പുള്ള കാര്യവുമാണ്. അതുപോലെ അക്രമം ജനങ്ങള്‍ക്കും അനിഷ്ടകരമായണെന്നതിനാല്‍ അവര്‍ അക്രമിയോട് കോപിക്കുകയും ധിക്കാരം കാണിക്കുകയും സാഹചര്യം അനുകൂലമാണെങ്കില്‍ അക്രമികള്‍ക്കെതിരെ പ്രക്ഷോഭം നടത്തുകയും ചെയ്യും. അക്രമം വേരോടെ പിഴുതെറിയാന്‍ കഴിയും വിധം പരിശ്രമിക്കല്‍ സത്യവിശ്വാസിയുടെ ബാധ്യതയാണ്. അക്രമം ആരുടെ ഭാഗത്തുനിന്നായാലും അക്രമം തന്നെയാണ്. അക്രമിയായ ഭരണാധികാരിയുടെ മുന്നില്‍ സത്യവും നീതിയും ഉദ്‌ഘോഷിക്കലാണ് ശ്രേഷ്ഠമായ ജിഹാദെന്ന് പ്രവാചകന്‍ പഠിപ്പിക്കുന്നു..." (Click the Link above)

  ReplyDelete
 80. This comment has been removed by the author.

  ReplyDelete
 81. Salafi Scholars' solution to the fitnah and turmoil in Egypt: Stick to your homes! Keep away from tribulations. Stop the protests.

  During the opposition of the rabble to Uthmaan bin Affaan, he advised the true believers: Stick to your homes and lock your doors!

  The Muslim Brotherhood misguided the Egyptian population and made them bear harm & punishment - they never, for 1 day, rectified society

  The way of the Muslim Brotherhood is takfir, violence, and when it fails democracy and elections, and when it fails, revolutions.

  We ask Allaah the Exalted to direct the Egyptian masses to the Salafi, Athari Scholars who will direct them to what is correct & best.

  Muslim Brotherhood calling millions to a 'march of anger' putting Egyptian people in front to be slaughtered for their pursuit of power.

  Muslim Brotherhood over 80 years in Egypt, did not cleanse the land from Shirk. Idols of Badawi, Dusuqi etc. worshipped besides Allaah

  Shaykh Salih al-Suhaymee: [3] I advise the Egyptians and the students of knowledge to stay in their homes and lock their doors.

  Shaykh Salih al-Suhaymi: [2] Uthmaan (ra) implored them by Allaah and told them to lock their doors... To prevent widespread bloodshed

  Shaykh Salih al-Suhaymi: [1] When Uthman (ra) was besieged before his assassination he ordered companions to go home & close their doors.

  ReplyDelete
 82. kaatu kozhikku enthu chankaaranthi ... jamathu islaamikku enthu hadeesu , Quraan ! ellaaaam punarvaaayana allay ....nigalkku Quranum sunnathum , karamshasthra grnadagalum okkay veruppu allay ... eni eadukkukayaankil thennay ...adu oru punarvaayankku maathram ! ... viplavathinum !!! nadakkattay nigaluday punaravaayanayum , viplavangalum !!!! may ALLAH guide you all . aaameen.

  ReplyDelete
 83. Padikkendavar kelkkuka [ottum nirabaddam illa , barakkALLAHU feekkum]

  malayalam speech [dars] based on Quran , Sunnah & fahmussahaba [manhajussalaf].

  Arab vasantham അറബ് വസന്തത്തിന്‍റെ അനന്തര ഫലങ്ങള്‍ : http://www.youtube.com/watch?v=2ZFpK5d5ILY

  If you want to learn in sha ALLAH , try to listen - there is no religious compulsion !

  BarakkALLAHU feekkum.

  ReplyDelete
 84. ഇസ്ലാമിലെ ജിഹാദും
  ഈജിപ്തിലെ ഇഖ്-വാനുൽ മുസ്ലിമൂനും-2

  ഒന്ന് -
  يا أيها الذين آمنوا أطيعوا الله وأطيعوا الرسول وأولي الأمر منكم
  സത്യ വിശ്വാസികളെ, നിങ്ങൾ അല്ലാഹുവിനെ അനുസരിക്കുക. അവന്റെ റസൂലിനേയും, നിങ്ങളിൽ നിന്നുള്ള കൈകാര്യ കർത്താക്കളെയും(ഭരണാധികാരികൾ) അനുസരിക്കുക.

  രണ്ടു-
  «اسْمَعُوا وَأَطِيعُوا وَإِنْ اسْتُعْمِلَ عَلَيْكُمْ عَبْدٌ حَبَشِيٌّ كَأَنَّ رَأْسَهُ زَبِيبَةٌ» رواه البخاري
  നബി സ്വല്ലള്ളാഹു അലൈഹി വസല്ലം പറഞ്ഞു " നിങ്ങൾ കേൾക്കുകയും അനുസരിക്കുകയും ചെയ്യുവിൻ. ഉണങ്ങിയ മുന്തിരി പോലെ തലമുടിയുള്ള ഒരു എത്യോപ്യൻ അടിമയാണ് നിങ്ങളുടെ മേൽ അധികാരസ്ഥനായി വരുന്നതെങ്കിൽ പോലും!

  മൂന്നു-

  سَأَلَ سَلَمَةُ بْنُ يَزِيدَ الْجُعْفِيُّ رَسُولَ اللهِ فَقَالَ: يَا نَبِيَّ اللهِ أَرَأَيْتَ إِنْ قَامَتْ عَلَيْنَا أُمَرَاءُ يَسْأَلُونَا حَقَّهُمْ وَيَمْنَعُونَا حَقَّنَا فَمَا تَأْمُرُنَا. فَأَعْرَضَ عَنْهُ، ثُمَّ سَأَلَهُ، فَأَعْرَضَ عَنْهُ، ثُمَّ سَأَلَهُ فِي الثَّانِيَةِ أَوْ فِي الثَّالِثَةِ، فَجَذَبَهُ الْأَشْعَثُ بْنُ قَيْسٍ فَقَالَ رَسُولُ اللهِ صلى الله عليه وسلم
  "اسْمَعُوا وَأَطِيعُوا، فَإِنَّمَا عَلَيْهِمْ مَا حُمِّلُوا وَعَلَيْكُمْ مَا حُمِّلْتُمْ"

  സലമതു ബിൻ യസീദ് അൽ ജുഹഫീ നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയോടു ചോദിച്ചു " അല്ലാഹുവിന്റെ ദൂതരെ, ഭരണാധികാരികൾ അവരുടെ അവകാശങ്ങൾ ഞങ്ങളിൽ നിന്ന് ചോദിച്ചു വാങ്ങുകയും, അവരിൽ നിന്ന് ഞങ്ങൾക്ക് കിട്ടേണ്ട അവകാശങ്ങൾ തടഞ്ഞു വെക്കുകയും ചെയ്യുന്നുണ്ടെങ്കിൽ എന്ത് ചെയ്യണമെന്നാണ് നിങ്ങൾ പറയുന്നത്? അദ്ദേഹം (നബി) അതിൽ നിന്ന് മുഖം തിരിച്ചു കളഞ്ഞു.(ആ ചോദ്യത്തോടുള്ള അനിഷ്ടം കാരണം) വീണ്ടും അദ്ദേഹം ചോദിച്ചു വീണ്ടും നബി മുഖം തിരിച്ചു. രണ്ടാം തവണയോ മൂന്നാം തവണയോ ചോദിച്ചപ്പോൾ അഷ്അത് ബിന് ഖൈസ് അദ്ധേഹത്തെ (ചോദ്യ കർത്താവിനെ) പിടിച്ചു വലിച്ചു. അപ്പോൾ നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം പറഞ്ഞു " നിങ്ങൾ കേള്ക്കുകയും അനുസരിക്കുകയും ചെയ്യുവിൻ. അവരോടു (ഭരണാധികാരികളോട്) ഏൽപിക്കപ്പെട്ടത് അവരിൽ ഉണ്ട്. നിങ്ങളിൽ ഏൽപിക്കപ്പെട്ടത് നിങ്ങളിലും. (അതായത് ഭരണാധികാരികളുടെ ചുമതലയെക്കുരിച്ചും ഉത്തരവാതത്തെക്കുറിച്ചും ഭരണാധികാരികളോടും , ഭരണീയരുടെ ബാധ്യതയും കടമകളെയും സംബന്ധിച്ച് പ്രജകളോടും അല്ലാഹു ചോദിക്കുമെന്ന്)

  ReplyDelete
  Replies
  1. തിരെചെടുത്ത Dr . മോർസിയെ എന്ത് തന്നെ നൂനതകൾ ഉണ്ടായിരുന്നെകിലും അനുസരികപെടാൻ ഈജ്യ്പ്ത്യൻ ജനത കടപെട്ടിരുന്നു എന്ന് ഖുറാനിറെയും ഹദീസിന്റെയും വെളിച്ചത്തിൽ താങ്കൾ വ്യക്തമാകി തന്നതിന് നന്ദി ....

   Delete
  2. liked it .......................

   Delete
 85. നാല്-
  وقال رسول الله صلى الله عليه وسلم لحذيفة بن اليمان "تَسْمَعُ وَتُطِيعُ لِلْأَمِيرِ وَإِنْ ضُرِبَ ظَهْرُكَ وَأُخِذَ مَالُكَ فَاسْمَعْ وَأَطِعْ» رواه مسلم
  നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം ഹുദൈഫ രദിയല്ലാഹു അന്ഹുവിനോട് പറഞ്ഞു. " അമീറിനെ കേൾക്കുകയും അനുസരിക്കുകയും ചെയ്യുക. നിന്റെ മുതുകിൽ അടിച്ചാലും, നിന്റെ ധനം കൊള്ളയടിച്ചാലും, നീ കേൾക്കുകയും അനുസരിക്കുകയും ചെയ്യുക.

  അഞ്ചു-
  "إِنَّهُ يُسْتَعْمَلُ عَلَيْكُمْ أُمَرَاءُ فَتَعْرِفُونَ وَتُنْكِرُونَ، فَمَنْ كَرِهَ فَقَدْ بَرِئَ وَمَنْ أَنْكَرَ فَقَدْ سَلِمَ وَلَكِنْ مَنْ رَضِيَ وَتَابَعَ»قَالُوا: يَا رَسُولَ اللهِ، أَلَا نُقَاتِلُهُمْ؟ قَالَ «لَا مَا صَلَّوْا» أَيْ مَنْ كَرِهَ بِقَلْبِهِ وَأَنْكَرَ بِقَلْبِهِ. رواه مسلم

  നിശ്ചയം, ചില ആളുകൾ നിങ്ങളിൽ ഭരണാധികാരികൾ ആയി വരും. നിങ്ങൾ ഇഷ്ടപ്പെടുന്നതും വെറുക്കുന്നതും അവരിൽ ഉണ്ടാകും. അപ്പോൾ, ആര് ( തിന്മയെ) (മനസ്സ് കൊണ്ട്) വെറുത്തോ, അവൻ ഒഴിവായി (അതിന്റെ പാപ ഭാരത്തിൽ നിന്ന്) ആര് അനിഷ്ടം കാണിച്ചോ (മനസ്സ് കൊണ്ട്) അവൻ സുരക്ഷിതനായി. എന്നാൽ ആരാണോ അതിനോട് തൃപ്തി കാണിക്കുകയും അതിനെ പിന്തുടരുകയും ചെയ്തത് (അവനു അതിന്റെ പാപഭാരമുണ്ട്)
  അവർ ചോദിച്ചു " അല്ലാഹുവിന്റെ ദൂതരെ, ഞങ്ങൾ അവരോടു (അത്തരം ഭരണാധികാരികളോട് ) യുദ്ധം ചെയ്യട്ടെയോ? നബി പറഞ്ഞു " പാടില്ല, അവർ നമസ്കാരം നിലനിർത്തുന്ന കാലത്തോളം" ! (അതായത് മനസ് കൊണ്ട് വെറുക്കുകയും മനസ് കൊണ്ട് അനിഷ്ടം കാണിക്കുകയും ചെയ്തവന്)

  ആറു-
  وعن عُبَادَةَ بْنِ الصَّامِتِ قَالَ: دَعَانَا النَّبِيُّ صلى الله عليه وسلم فَبَايَعْنَاهُ، فَقَالَ فِيمَا أَخَذَ عَلَيْنَا أَنْ بَايَعَنَا عَلَى السَّمْعِ وَالطَّاعَةِ فِي مَنْشَطِنَا وَمَكْرَهِنَا وَعُسْرِنَا وَيُسْرِنَا وَأَثَرَةً عَلَيْنَا، وَأَنْ لَا نُنَازِعَ الْأَمْرَ أَهْلَهُ، إِلَّا أَنْ تَرَوْا كُفْرًا بَوَاحًا عِنْدَكُمْ مِنْ اللهِ فِيهِ بُرْهَانٌ» رواه البخاري ومسلم
  ഉബാദതു ബിന് സ്വാമിത് രദിയല്ലാഹു അന്ഹുവിൽ നിന്ന്, അദ്ദേഹം പറഞ്ഞു " നബി സ്വല്ലള്ളാഹു അലൈഹി വസല്ലം ഞങ്ങളെ ക്ഷണിക്കുകയും ഞങ്ങൾ ബൈഅത്തു ചെയ്യുകയും ചെയ്തു. ഞങ്ങൾ ബൈഅത്തു ചെയ്തവയിൽ പെട്ടതാണ് സന്തോഷാവസരത്തിലും ദുഖത്തിലും, ഞെരുക്കത്തിലും അല്ലാത്തപ്പോഴും, ഞങ്ങളുടെ അവകാശങ്ങൾ കവർന്നെടുത്താലും (ഭരണാധികാരികളെ) കേള്ക്കുകയും അനുസരിക്കുകയും ചെയ്യുമെന്നതും. (ഭരണ)കാര്യത്തിൽ അതിന്റെ അവകാശികളുമായി വക്കാണം നടത്തില്ല എന്നതും അല്ലാഹുവിൽ നിന്ന് വ്യക്തമായ തെളിവോടു കൂടി, അവരിൽ പ്രകടമായ നിഷേധം (വ്യാഖ്യാനത്തിനു ഒരു പഴുതുമില്ലാത്ത വിധത്തിൽ) കണ്ടാലല്ലാതെ. (അതു തന്നെ നിബന്ധനകൾക്ക് വിധേയമാണ്. ഭരണാധികാരി വ്യക്തമായ കുഫ്റിൽ അകപ്പെട്ടു എന്ന കാര്യം അവിതർക്കിതമായി തെളിയണം. അത് അഹ്ലുസ്സുന്നയുടെ അക്കാലത്ത് ജീവിക്കുന്ന കിബാറുകളായ ഉലമാക്കൾ സ്ഥിരീകരിക്കണം. കാഫിറായ ഭരണാധികാരിക്ക് ഉള്ളത് പോലെയോ അതിൽ കൂടുതലോ ആയ നിലക്കുള്ള സന്നാഹവും ശക്തിയും കഴിവും ഉണ്ടായിരിക്കണം. വ്യക്തമായ നേതൃത്വം ഉണ്ടാവണം etc )

  ഏഴു-
  മുകളിൽ പറഞ്ഞ കാര്യങ്ങൾ കണ്ണുള്ളവരെല്ലാം കാണണം. കാതുള്ളവരെല്ലാം കേൾക്കണം. വായിക്കാൻ അറിയുന്നവരെല്ലാം വായിക്കണം. എത്തിക്കാൻ കഴിയുന്നവർക്കെല്ലാം എത്തിക്കണം. കണ്ടതും കേട്ടതും കാളമൂത്രവും പ്രചരിപ്പിക്കുകയും, ഇഖ്-വാനികളുടെ ഉച്ചിഷ്ടവും ജമായത്തെ ഇസ്ലാമിയുടെ അമേധ്യവും തോളിലേറ്റി ജിഹാദ് ജിഹാദെന്നു വിളിച്ചു കൂവുന്ന ഏഴാം കൂലികൾ നിർബന്ധമായും ഭരണാധികാരികളുടെ വിഷയത്തിൽ നബി സ്വല്ലള്ളാഹു അലൈഹി വസല്ലം പറഞ്ഞതെന്തെന്നറിയണം.

  അല്ലെങ്കിൽ, നഷ്ടം മറ്റാർക്കുമായിരിക്കില്ല എന്ന് മനസ്സിലാക്കാനുള്ള പ്രായോഗിക ബുദ്ധി ആരോടെങ്കിലും കടം വാങ്ങുക !! : http://sahab-salafiyyah.blogspot.com/2013/08/2.html

  ReplyDelete
  Replies
  1. തിരെചെടുത്ത Dr . മോർസിയെ എന്ത് തന്നെ നൂനതകൾ ഉണ്ടായിരുന്നെകിലും അനുസരികപെടാൻ ഈജ്യ്പ്ത്യൻ ജനത കടപെട്ടിരുന്നു എന്ന് ഖുറാനിറെയും ഹദീസിന്റെയും വെളിച്ചത്തിൽ താങ്കൾ വ്യക്തമാകി തന്നതിന് നന്ദി ....അറിയാവുന്ന ആയത്തുകളും ഹദീസുകളും വിധകതമായി ഫിറ്റു ചെയ്തു കേറ്റാനുള്ള നികളുടെ കഴിവ് മുന്പേ തെളിയിക്കപെട്ടതാണ് ... എന്നാൽ ഇവിടെയും അത് സ്വർണവും ചെമ്പും വിളകി ചേര്ത്തത് പോലെയായി ...

   Delete
 86. Well Said, Basheer bai.

  മാധ്യമം പത്രത്തിന്റെ ഒരു പൊതു ശൈലി ആണ് മുസ്ലിങ്ങളിലെ അന്യതാബോധം വളര്‍ത്തി അവരെ തീവ്രവാദപാളയത്തിലേക്ക് എത്തിക്കുക എന്നത്. താങ്കള്‍ അത് തുറന്നു പറഞ്ഞതില്‍ സന്തോഷം.
  ഇവിടെ ഈ സോളിക്കുട്ടികളും സുടാപ്പികളും കിടന്നു തൊള്ള കീറുന്നത് കണ്ടു താങ്കള്‍ പിന്തിരിയരുത് എന്ന് ആഗ്രഹിക്കുന്നു. ഒരു രാജ്യത്തിന്റെ നിലവിലെ ഭരണഘടന തിരുത്തുമ്പോള്‍ എണ്പതു ശതമാനം പേരുടെ എങ്കിലും പിന്തുണ വേണ്ടേ എന്ന് പോലും ചിന്തിക്കാന്‍ ബോധം ഇല്ലാത്ത കൂട്ടര്‍ ആണ്.

  മുല്ലപ്പൂ വിപ്ലവം ഈജിപ്തില്‍ വന്നപ്പോള്‍ ഈ പറഞ്ഞ ബ്രദര്‍ഹുഡ് കാഴ്ചക്കാരായി നില്‍കുകയായിരുന്നു എന്ന് ദി എക്കണോമിസ്റ്റ് പോലെ പല മാധ്യമങ്ങളും അന്നേ ചൂണ്ടിക്കാട്ടിയിരുന്നു. അത് വിജയിച്ചുവെന്ന് കണ്ടപ്പോള്‍ വിപ്ലവം ഹൈജാക്ക് ചെയ്യുകയും ചെയ്യുകയും ചെയ്തു.

  ReplyDelete
  Replies
  1. തൊള്ള തുറന്നാൽ നുണ പറയുന്നവർ പെരുകുന്നു.. ജഗജിത് സിംഗ് പാടിയപോലെ..
   ഝൂട്ട് വാലെ കഹീ സെ കഹീ ബട്ഗയെ ഔർ മേ താ കെ സച് ബോൽതാ രെഹ്ഗയാ.. !

   Delete
  2. This comment has been removed by the author.

   Delete

  3. ഈജിപ്തില്‍ നിന്ന് കാര്യങ്ങള്‍ നേരിട്ട് കണ്ടു വിശദീകരിക്കുന്ന കമന്റുകള്‍ (താങ്കളുടേത് ഉള്‍പ്പടെ) മുകളില്‍ ഒരുപാടു കണ്ടു. തൊള്ള തുറന്നാല്‍ നുണയെ പറയൂ എന്നും മനസ്സിലായി.കൂടുതല്‍ പറയാന്‍ ഈയുള്ളവന് വാക്കുകള്‍ കിട്ടുന്നില്ല. താങ്കള്‍ക്കും മറുപടി പറയാന്‍ വെമ്പി വരുന്ന സോളിക്കുട്ടി / സുടാപ്പികള്‍ക്കും തിരിച്ചു തരാന്‍ ഒരിറ്റു സഹതാപം മാത്രമേയുള്ളൂ. അതുകൊണ്ട് തൃപ്തിപ്പെട്ടാലും.

   ഓഫ്‌ ടോപ്പിക്ക്: മടവൂര്‍ വിഭാഗം ഐ.എസ്.എം നേതാക്കള്‍ മറൈന്‍ഡ്രൈവില്‍ ആശംസ നേരാനെത്തിയത് കണ്ടപ്പോള്‍ അവര്‍ അധികാരതര്‍ക്കത്തില്‍ പിളര്‍ന്നതല്ല എന്ന് ഒരു നിമിഷം തോന്നുകയും ചെയ്തു.

   Delete
  4. ജനാതിപത്യ രീതിയിൽ 50 വോടിനെതിരിൽ 51 ആണെകിൽ ഭൂരിപക്ഷം നേടി എന്നാണ് . തങ്ങളുടെ കണ്ടുപിടിത്തം സംഭവം തന്നെ ... നിങ്ങളുടെ പല കമന്റുകളിലും ഇരട്ട പേരുകൾ വ്യാപകമായി കണ്ടു (സോളിക്കുട്ടി / സുടാപ്പികള്‍ ) ... ഇത് നിങ്ങളുടെ മാത്രം പ്രശ്നമല്ല നിങ്ങളുടെ നേതാകളുടെ വരെ സംവാദ രീതികൾ ഇപ്പ്രകാരം തന്നെ യാണ് ...അത് കൊണ്ട് തന്നെയാണ് അത് ആരോജകമായി മാറിയതും ..താനിടുന്ന കമന്റുകൾ പടച്ചവാൻ കാണില്ലേ എന്നോ അല്ലെങ്കിൽ നാലാൾ കാണുന്നതല്ലേ എന്ന ഒരു ബോധമോ ഉണ്ടാവേണ്ടേ സുഹുര്തെ ...

   Delete
  5. പിന്നെ " മാധ്യമം പത്രത്തിന്റെ ഒരു പൊതു ശൈലി ആണ് മുസ്ലിങ്ങളിലെ അന്യതാബോധം വളര്‍ത്തി അവരെ തീവ്രവാദപാളയത്തിലേക്ക് എത്തിക്കുക എന്നത് " ... ആ പാളയം എവിടെയാണ് എന്ന് കൂടി പറച്ച് പോകുക സുഹുര്തെ ..

   Delete
 87. കാഫിറുകളും മുനാഫിക്കുകളും കൈകൊർക്കട്ടെ

  ശുഹദാക്കൾ ചിരിക്കട്ടെ !
  الَّذِينَ قَالَ لَهُمُ النَّاسُ إِنَّ النَّاسَ قَدْ جَمَعُوا لَكُمْ فَاخْشَوْهُمْ


  فَزَادَهُمْ إِيمَانًا وَقَالُوا حَسْبُنَا اللَّـهُ وَنِعْمَ الْوَكِيلُ ﴿  ١٧٣﴾

  "നിങ്ങള്‍ക്കെതിരെ ജനം സംഘടിച്ചിരിക്കുന്നു. അതിനാല്‍

  നിങ്ങളവരെ പേടിക്കണം” എന്ന് ജനങ്ങള്‍ അവരോടു പറഞ്ഞപ്പോള്‍

  അതവരുടെ വിശ്വാസം വര്‍ധിപ്പിക്കുകയാണുണ്ടായത്. അവര്‍

  പറഞ്ഞു: "ഞങ്ങള്‍ക്ക് അല്ലാഹു മതി. ഭരമേേല്‍പിക്കാന്‍ ഏറ്റം

  പറ്റിയവന്‍ അവനാണ്.” ആലു ഇംറാൻ (173)

  ReplyDelete
  Replies
  1. ലനതുല്ലഹി അലൽ മുനഫികീൻ ...

   Delete
 88. സെകുലര്‍ മുസ്‌ലിംAugust 19, 2013 at 8:17 PM

  മതം എന്നത് ഒരാളുടെ തികച്ചും വ്യക്തിപരവും സ്വതന്ത്രവുമായ, അവനവന്‍റെ വിവേചനത്തിനനുസൃതമായി പാലിക്കേണ്ട കര്‍മ/ജീവിതചര്യകളും ആത്മീയതയിലൂന്നിയുള്ള വിശ്വാസവും മാത്രമാണ്. അല്ലാതെ ഭരിക്കാനും ഭരിക്കപ്പെടാനും വേണ്ടി ഉണ്ടാക്കിയെടുത്തിട്ടുള്ള ഒരു സമ്പൂര്‍ണ്ണ കര്‍മ ശാസ്ത്രപദ്ധതിയാണ് മതമെന്നൊക്കെ കേരളത്തിലെ ജമാഅത്തെ ഇസ്ലാമിക്കാരന്‍ വലിയ വായില്‍ വിളമ്പിയാലും, ഈജിപ്തിലും ലോകത്താകമാനവുമുള്ള മുസ്‌ലിംകള്‍ അത് അംഗീകരിക്കണമെന്നില്ല. അതിന്റെ ഫലമായാണ് ഈജിപ്തിലെ സംഭവവികാസങ്ങള്‍.

  എന്തായാലും നമ്മുടെ അയല്‍രാജ്യമായ പാകിസ്ഥാനിലടക്കം ലോകത്തില്‍ അങ്ങോളമിങ്ങോളം സൈനിക അട്ടിമറികള്‍ നടന്നപ്പോഴെല്ലാം കാശിക്കുപോയിരുന്ന ജമാഅത്തെ ഇസ്ലാമിക്കാര്‍, പൊടുന്നനെ ജനാധിപത്യത്തിന്‍റെ അപ്പോസ്തലന്മാരാവുന്ന കാഴ്ച വിചിത്രം തന്നെ. എത്രയൊക്കെ പുരോഗമന മുഖംമൂടിയണിഞ്ഞാലും മൌദൂദിസ്റ്റുകളുടെ വികൃതമായ വര്‍ഗീയ മുഖം കൂടുതല്‍ കൂടുതല്‍ തെളിഞ്ഞു കാണുന്നതും ജനങ്ങള്‍ അവരെ തിരിച്ചറിയുന്നതും സന്തോഷം നല്‍കുന്നു.

  ReplyDelete
  Replies
  1. " മതം എന്നത് ഒരാളുടെ തികച്ചും വ്യക്തിപരവും സ്വതന്ത്രവുമായ, അവനവന്‍റെ വിവേചനത്തിനനുസൃതമായി പാലിക്കേണ്ട കര്‍മ/ജീവിതചര്യകളും ആത്മീയതയിലൂന്നിയുള്ള വിശ്വാസവും മാത്രമാണ് " ... ഇത് താങ്കളുടെ വ്യക്തി പരമായ അഭിപ്രായം ആണെകിൽ " ok " .. പക്ഷെ ഇസ്ലാമിക വീക്ഷണം ഇതല്ല ട്ടോ ... ഇക്കാര്യത്തിൽ ജമാഅത്തിന്റെ അഭിപ്രായം മാത്രം അന്ഗീകരികണം എന്നില്ല മുജാഹിടുകലോടും അന്ധാരഷ്ട്ര ഇസ്ലാമിക പണ്ഡിതന്മാരുടെ വീക്ഷണവും നോക്കാം ... പിന്നെ " എത്രയൊക്കെ പുരോഗമന മുഖംമൂടിയണിഞ്ഞാലും മൌദൂദിസ്റ്റുകളുടെ വികൃതമായ വര്‍ഗീയ മുഖം കൂടുതല്‍ കൂടുതല്‍ തെളിഞ്ഞു കാണുന്നതും ജനങ്ങള്‍ അവരെ തിരിച്ചറിയുന്നതും സന്തോഷം നല്‍കുന്നു " ... താങ്കൾ സ്വയം ആവേശം കൊണ്ടിട്ട് കോരിതരിച്ചത് കൊണ്ടായില്ലല്ലോ അത്തരത്തിലുള്ള പ്രവര്തനഗൾ അവരുടെ ബാകത്തു നിന്ന് ഉണ്ടാവുക കൂടി വേണ്ടേ ...മറ്റുള്ളവരെ പറച്ച് കൊണ്ടിരികാതെ സ്വന്തം മുഖം മൂടി കൊഴിച്ച്‌ ചാടാതെ മുറുകി പിടിച്ചോ ...

   Delete
 89. ‘ഇസ്‌ലാമിസ്റ്റുകള്‍’ അവകാശപ്പെടുന്നത് പോലെ ഈജിപ്തില്‍ കഴിഞ്ഞ വര്‍ഷം അരങ്ങേറിയത് മുല്ലപ്പൂ വിപ്ലവമായിരുന്നെങ്കില്‍ ഇപ്പോള്‍ നടന്നത് ഒരു ‘തിരുത്ത് വിപ്ലവ’മാണ.് ഇസ്‌ലാമിസ്റ്റുകളോ ബ്രദര്‍ ഹുഡോ ആയിരുന്നില്ല കഴിഞ്ഞ വിപ്ലവത്തിന്റെ വിധാതാക്കള്‍. ദൂരെ മാറിനിന്ന് സംഭവങ്ങള്‍ നിരീക്ഷിക്കുകയായിരുന്ന ഇവര്‍ വിപ്ലവം വിജയത്തിലെത്തുമെന്ന് കണ്ടപ്പോള്‍ മുന്നില്‍ ചാടി വീഴുകയും ചൂളിവിലൂടെ അധികാരം കൈക്കലാക്കുകയുമായിരുന്നു. എങ്കിലും ജനഹിതം മാനിച്ചു കൊണ്ടുള്ള നല്ലൊരു ഭരണം കാഴ്ച വെച്ചിരുന്നെങ്കില്‍ അവരെ പൊറുപ്പിക്കാന്‍ ഈജിപ്ഷ്യര്‍ സന്നദ്ധമായിരുന്നു. മുസ്‌ലിം ബ്രദര്‍ ഹുഡും സമാന ചിന്താഗതിക്കാരും അധികാരത്തിലെത്തിയാല്‍ സ്ഥിതി എന്തായിരിക്കുമെന്ന് ലോകജനതക്ക് തിരിച്ചറിയാന്‍ ഒരവസരം ലഭിച്ചുവെന്നത് മാത്രമാണ് മുര്‍സിയുടെ ഒരു വര്‍ഷത്തെ ഭരണത്തിന്റെ ആകെ നേട്ടം
  രാഷ്ട്രത്തിന്റെ ഭാവിയെന്ത് എന്നതാണ് ഇനി ഈജിപ്ഷ്യന്‍ ജനതയെ അലട്ടുന്ന പ്രശ്‌നം. രാജ്യത്തെ ഒരു തകര്‍ച്ചയില്‍ നിന്ന് രക്ഷിക്കാന്‍ സ്വീകരിച്ച താത്കാലിക നടപടിയാണോ സൈനിക ഇടപെടല്‍ അതോ പാക്കിസ്ഥാനിലും മറ്റും സംഭവിച്ച പോലെ സൈന്യം ഭരണത്തില്‍ പിടിമുറുക്കുമോ? വരു നാളുകളാണ് അതിന് ഉത്തരം നല്‍കേണ്ടത്.അതിനു മുന്നില്‍ നില്‍ക്കേണ്ടത് ബ്രദര്‍ഹുടാണ്.തിരഞ്ഞടുപ്പുനടത്താന്‍ പട്ടാളം തയ്യാറാണ് എന്നവര്‍ പ്രഖ്യിപിച്ച് കഴിഞ്ഞു.കലാപം അവസാനിപ്പിച്ചു ഇഖ്‌വാന്‍ അതിനു തയ്യാറായാല്‍ മതി.പക്ഷെ ,എനി വരുന്ന തെരഞ്ഞുടുപ്പില്‍ അധികാരത്തിന്‍റെ ഏഴയലത്തു പോലും ഈജ്പ്തിന്‍ ജനത ഞങ്ങളെ അടിപ്പിക്കില്ല എന്ന് ഏറ്റവും നന്നായി അറിയുക മുര്‍സിക്കും,ബ്രദര്‍ഹുഡ്നും തന്നയാണ്.അതുകൊണ്ടാണ് സ്ത്രീകളെയും കുട്ടികളെയും മുന്നില്‍ നിര്‍ത്തി പട്ടാളത്തിനെ പരമാവധി പ്രോകോപിപ്പിക്കാനും അത് വഴി രക്ത ചോരിചിലുകള്‍ ഉണ്ടാക്കി അധികാരത്തിലേക്ക് തിരിച്ചു വരാനുള്ള കുറുക്കു വഴികളാണ് ബ്രദര്‍ഹുഡ് തിരയുന്നത്.പക്ഷെ ,ഈജിപ്തില്‍ മഴ പെയ്യുന്നതിനു കേരളത്തില്‍ കുടപിടിക്കുന്നവര്‍ ഇതിന്‍റെ പിന്നാലെ ഉപ്പിനേക്കാള്‍ പുളി ഉപ്പിലിട്ടത്തിന്റെ ലോജികാണ് മനസ്സിലാകാത്തത്.

  ReplyDelete
 90. ."ഹുസ്നി മുബാറക്കിന്റെ മുപ്പത് വർഷത്തെ ഭരണത്തിൽ ഈജിപ്ത് പൊതുവെ ശാന്തമായിരുന്നു.>>"
  ഒരു വള്ളിക്കുന്നൻ ബ്ലോഗർ എഴുതിയതാണിത് ..അതെ വല്ലിക്കുന്നാ ആ മഹാൻ ! മോചിതനായിരിക്കുന്നു ..ഇനി സന്തൊഷിച്ചുകൊൽക .
  നാഴികക്ക് നാല്പ്പതുവട്ടം മൗദൂദിസാഹിബിന്റെ ജനാധിപത്യം തെറ്റിദ്ധരിപ്പിച്ചു കുളമാക്കിയവർ എന്തെ ഈജിപ്തിലെ ജനാധി പത്യത്തെ കുറിച്ചു മിണ്ടാത്തത്? എണ്ണ രാജാക്കന്മാരുടെ ജനാധിപത്ത്യത്തെ കുറിച്ചു മിണ്ടാത്തത്?

  ReplyDelete
  Replies
  1. ജീവിത തോടും പണ തോടും അത്യഗ്രം ഉള്ളവൻ ഭൂമിയിൽ അള്ളിപ്പിടിച്ചിരിക്കും ജൂദൻ മാരെ പൊലെ ,,,, തോ ട്ട യൽരജ്യ മാണ് ഇസ്രീൽ അവർ മുർസി പ്രസി ടാണ്ട യമുതൽ ഉറക്കൊഴി ഞിരിക്കു ക്കുകഴാണ് അമേരിക്കൻ ജൂദൻ മാരും , പക്ഷെ അവരുടെ കളി വില പ്പോവില്ല സിറിയയിൽ അവരും സുന്ന്നികൾ എന്ന് പെര്ട്ടവരും പിടിച്ച സ്ഥ ലം ഇസ്ബ് ഉള്ള കയറി പിഡി ചു .

   Delete
 91. പത്തും തികഞ്ഞ് കേരളത്തില്‍ നിറഞ്ഞ് നില്ക്കുന്നു എന്നു സ്വയം കരുതുന്ന സോളിഡാരിറ്റി ക്കാര്‍ പോളണ്ടില്‍ എന്ത് സം ഭവിച്ചു എന്നു ചോദിക്കുന്നതു പോലെ ഈജിപ്തില്‍ എന്ത് സം ബവിക്കുന്നു എന്ന് ഇടക്കിടെ ചോദിച്ചു കൊണ്ടേയിരിക്കും . മുസ്ലിം ലോകത്തെ സം ബന്ധിച്ചിടത്തൊളം ഈജിപ്തിലെ ഏറ്റുമുട്ടലുകള്‍ പോലെ തന്നെ പ്രധാന്യമുള്ളതാണു സിറിയയില്‍ ചാലിട്ടൊഴുകുന്ന പോലെയുള്ള രക്ത് ചാലുകളും .ഒറ്റക്കണ്ണന്റെ വീക്ഷണങള്‍ മാത്രം പുലര്ത്തുന്ന ജമാ അത്തെ ഇസ്ലാമിക്കാരെ ആര്ക്കാണൂ പേടിയുള്ളത്? വേറിട്ടൊരു പത്രം എന്നതില്‍ നിന്നു വേറൊരു പത്രം എന്ന നിലയിലേക്കു മാറിയ മാധ്യമം ഇപ്പോള്‍ "വെറുമൊരു പത്രം " എന്നായി തീരുമ്പോള്‍ എന്തിനു മാധ്യമത്തിനോടു അസൂയ തോന്നണം ?

  ReplyDelete
 92. ,,,,അത്തരം പാവങ്ങളെ സമരമുഖങ്ങളിൽ മനുഷ്യ കവചമായി ഉപയോഗപ്പെടുത്തുന്നവർക്ക് കൃത്യമായ അജണ്ടകളുണ്ട്.,,,,,,
  ഏത് സംഘടനയുടെയും അണികളെ സംബന്ധിച്ചും പുറത്തുള്ളവര്‍ക്ക് ഇങ്ങനെ അഭിപ്രായം പറയാം. ഒരു പ്രസ്ഥാനം ചെയ്യുന്ന കാര്യങ്ങള്‍ പുറത്തുനിന്നു നോക്കുന്നവര്‍ക്ക് രുചിച്ചുകൊള്ളണമെന്നില്ല, അല്ളെങ്കില്‍ ശരിയാണെന്ന് ബോധ്യപ്പെടണമെന്നില്ല. സംഘടന ഒരാളുടെ തെരഞ്ഞെടുപ്പിന്‍െറ ഭാഗമാണെന്ന് വിശ്വസിക്കുന്നയാളാണ് ഞാന്‍. പ്രത്യേകിച്ച് ഇഖ്വാന്‍െറ സംഘടനാ ഭദ്രത അറിയാവുന്നവര്‍ക്ക് സമരത്തിനിറങ്ങുന്നവര്‍ കാറ്റിലുലയുന്ന ‘അപ്പൂപ്പന്‍ താടിയാണെന്ന്’ വിചാരിക്കാനാവുമെന്ന് തോന്നുന്നില്ല.
  പിന്നെ സ്വാതന്ത്ര്യ പോരാട്ടത്തില്‍ മരിച്ചാല്‍ ശഹീദാവുമോ എന്നൊക്കെ ചോദിച്ച് സ്വയം പരിഹാസ്യനാവാതിരിക്കുന്നതാണ് നല്ലത്. മതതീവ്രവാദത്തിന്‍െറ ആല എന്നൊക്കെപ്പറഞ്ഞ് ഇസ്ലാമിക മുന്നേറ്റങ്ങളെ അപഹസിക്കുമ്പോള്‍ ചിരിക്കുന്നത് ഹുസ്നിമുബാറകിന്‍െറ പ്രേതങ്ങളാണെന്നോര്‍ക്കുക. പിന്നെ മാധ്യമം വല്ലതും എഴുതിയെന്നത് കൊണ്ട് ഈ ലോകത്ത് ഒന്നും സംഭവിക്കില്ളെങ്കില്‍ പിന്നെ എന്തിനിങ്ങനെ വിറളിപിടിക്കണം.? ഇഖ്വാനികളെ.. മുന്നോട്ട്...

  ReplyDelete
 93. dear all please listen this Holy quraan5:(നബിയേ,) നിനക്കിതാ സത്യപ്രകാരം വേദഗ്രന്ഥം അവതരിപ്പിച്ച് തന്നിരിക്കുന്നു. അതിന്‍റെ മുമ്പിലുള്ള വേദഗ്രന്ഥങ്ങളെ ശരിവെക്കുന്നതും അവയെ കാത്തുരക്ഷിക്കുന്നതുമത്രെ അത്‌. അതിനാല്‍ നീ അവര്‍ക്കിടയില്‍ നാം അവതരിപ്പിച്ച് തന്നതനുസരിച്ച് വിധികല്‍പിക്കുക. നിനക്ക് വന്നുകിട്ടിയ സത്യത്തെ വിട്ട് നീ അവരുടെ തന്നിഷ്ടങ്ങളെ പിന്‍പറ്റിപോകരുത്‌. നിങ്ങളില്‍ ഓരോ വിഭാഗത്തിനും ഓരോ നിയമക്രമവും കര്‍മ്മമാര്‍ഗവും നാം നിശ്ചയിച്ച് തന്നിരിക്കുന്നു. അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ നിങ്ങളെ അവന്‍ ഒരൊറ്റ സമുദായമാക്കുമായിരുന്നു. പക്ഷെ നിങ്ങള്‍ക്കവന്‍ നല്‍കിയിട്ടുള്ളതില്‍ നിങ്ങളെ പരീക്ഷിക്കുവാന്‍ (അവന്‍ ഉദ്ദേശിക്കുന്നു.) അതിനാല്‍ നല്ല കാര്യങ്ങളിലേക്ക് നിങ്ങള്‍ മത്സരിച്ച് മുന്നേറുക. അല്ലാഹുവിങ്കലേക്കത്രെ നിങ്ങളുടെയെല്ലാം മടക്കം. നിങ്ങള്‍ ഭിന്നിച്ചിരുന്ന വിഷയങ്ങളെപ്പറ്റി അപ്പോളവന്‍ നിങ്ങള്‍ക്ക് അറിയിച്ച് തരുന്നതാണ്‌. (48) അല്ലാഹു അവതരിപ്പിച്ചതനുസരിച്ച് അവര്‍ക്കിടയില്‍ നീ വിധികല്‍പിക്കുകയും, അവരുടെ തന്നിഷ്ടങ്ങളെ പിന്‍പറ്റാതിരിക്കുകയും, അല്ലാഹു നിനക്ക് അവതരിപ്പിച്ച് തന്ന വല്ല നിര്‍ദേശത്തില്‍ നിന്നും അവര്‍ നിന്നെ തെറ്റിച്ചുകളയുന്നതിനെപ്പറ്റി നീ ജാഗ്രത പുലര്‍ത്തുകയും ചെയ്യണമെന്നും (നാം കല്‍പിക്കുന്നു.) ഇനി അവര്‍ പിന്തിരിഞ്ഞ് കളയുകയാണെങ്കില്‍ നീ മനസ്സിലാക്കണം; അവരുടെ ചില പാപങ്ങള്‍ കാരണമായി അവര്‍ക്ക് നാശം വരുത്തണമെന്നാണ് അല്ലാഹു ഉദ്ദേശിക്കുന്നതെന്ന്‌. തീര്‍ച്ചയായും മനുഷ്യരില്‍ അധികപേരും ധിക്കാരികളാകുന്നു. (49)ജാഹിലിയ്യത്തിന്‍റെ (അനിസ്ലാമിക മാര്‍ഗത്തിന്‍റെ) വിധിയാണോ അവര്‍ തേടുന്നത്‌? ദൃഢവിശ്വാസികളായ ജനങ്ങള്‍ക്ക് അല്ലാഹുവെക്കാള്‍ നല്ല വിധികര്‍ത്താവ് ആരാണുള്ളത്‌? (50)സത്യവിശ്വാസികളേ, യഹൂദരെയും ക്രൈസ്തവരേയും നിങ്ങള്‍ ഉറ്റമിത്രങ്ങളായി സ്വീകരിക്കരുത്‌. അവരാകട്ടെ, അന്യോന്യം ഉറ്റമിത്രങ്ങളാണ് താനും. നിങ്ങളില്‍ നിന്നാരെങ്കിലും അവരെ ഉറ്റമിത്രങ്ങളായി സ്വീകരിക്കുന്ന പക്ഷം അവനും അവരില്‍ പെട്ടവന്‍ തന്നെയാണ്‌. അക്രമികളായ ആളുകളെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല; തീര്‍ച്ച. (51) എന്നാല്‍, മനസ്സുകള്‍ക്ക് രോഗം ബാധിച്ച ചില ആളുകള്‍ അവരുടെ കാര്യത്തില്‍ (അവരുമായി സ്നേഹബന്ധം സ്ഥാപിക്കുന്നതില്‍) തിടുക്കം കൂട്ടുന്നതായി നിനക്ക് കാണാം. ഞങ്ങള്‍ക്ക് വല്ല ആപത്തും സംഭവിച്ചേക്കുമോ എന്ന് ഞങ്ങള്‍ ഭയപ്പെടുന്നു. എന്നായിരിക്കും അവര്‍ പറയുന്നത്‌. എന്നാല്‍ അല്ലാഹു (നിങ്ങള്‍ക്ക്‌) പൂര്‍ണ്ണവിജയം നല്‍കുകയോ, അല്ലെങ്കില്‍ അവന്‍റെ പക്കല്‍ നിന്ന് മറ്റുവല്ല നടപടിയും ഉണ്ടാകുകയോ ചെയ്തേക്കാം. അപ്പോള്‍ തങ്ങളുടെ മനസ്സുകളില്‍ രഹസ്യമാക്കിവെച്ചതിനെപ്പറ്റി ഈ കൂട്ടര്‍ ഖേദിക്കുന്നവരായിത്തീരും. (52) (അന്ന്‌) സത്യവിശ്വാസികള്‍ പറയും; ഞങ്ങള്‍ നിങ്ങളുടെ കൂടെത്തന്നെയാണ്‌, എന്ന് അല്ലാഹുവിന്‍റെ പേരില്‍ ബലമായി സത്യം ചെയ്ത് പറഞ്ഞിരുന്നവര്‍ ഇക്കൂട്ടര്‍ തന്നെയാണോ? എന്ന്‌. അവരുടെ കര്‍മ്മങ്ങള്‍ നിഷ്ഫലമാകുകയും, അങ്ങനെ അവര്‍ നഷ്ടക്കാരായി മാറുകയും ചെയ്തിരിക്കുന്നു. (53) സത്യവിശ്വാസികളേ, നിങ്ങളില്‍ ആരെങ്കിലും തന്‍റെ മതത്തില്‍ നിന്ന് പിന്തിരിഞ്ഞ് കളയുന്ന പക്ഷം അല്ലാഹു ഇഷ്ടപ്പെടുന്നവരും, അല്ലാഹുവെ ഇഷ്ടപ്പെടുന്നവരുമായ മറ്റൊരു ജനവിഭാഗത്തെ അല്ലാഹു പകരം കൊണ്ട് വരുന്നതാണ്‌. അവര്‍ വിശ്വാസികളോട് വിനയം കാണിക്കുന്നവരും, സത്യനിഷേധികളോട് പ്രതാപം പ്രകടിപ്പിക്കുന്നവരുമായിരിക്കും. (((( അവര്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ സമരത്തില്‍ ഏര്‍പെടും. ഒരു ആക്ഷേപകന്‍റെ ആക്ഷേപവും അവര്‍ ഭയപ്പെടുകയില്ല. അത് അല്ലാഹുവിന്‍റെ അനുഗ്രഹമത്രെ. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അത് നല്‍കുന്നു. അല്ലാഹു വിപുലമായ കഴിവുള്ളവനും സര്‍വ്വജ്ഞനുമത്രെ. (54) ))))) Take to more////// http://tanzil.net/#trans/ml.abdulhameed/5:51

  ReplyDelete
 94. എല്ലാവരും ആരെ ഭയപ്പെടുന്നു അള്ളാഹു വിനെ യാണോ ഭയപ്പെട് ന്നത് അവര്ക്കുള്ള താണ് ഖുറാൻ അല്ലാത്ത വര്ക്കുള്ള തല്ല .

  ReplyDelete
 95. maudoodiyude pala ashayangalum brooher hood sthapakaril ninum kadam kondathan, hasanul banna polotha brother hoodinte nethakalude islamine valachodicha thevra chinthakathi ulla pusthakam keralathil promot cheyyunath jama ath islamiyum NDFum chernan

  ReplyDelete
 96. vallithodika
  കാഫിറുകളും മുനാഫിക്കുകളും കൈകൊർക്കട്ടെ
  ശുഹദാക്കൾ ചിരിക്കട്ടെ !}}}}}

  വല്ലിതോടികെ അങ്ങ് ചെല്ല് ഷഹീദാവാൻ . യൂസുഫുൽ കര്ദാവി ഈജിപ്റ്റ്‌ കാരോട് സിറിയയിൽ പോയി ഷഹീദാവൻ കുറച്ചു മുൻപ് പറഞ്ഞിരുന്നു ഇനി ഏതായാലും സിറിയയിലേക്ക് പോവേണ്ടാ കൈറോ യിലേക്ക് പോയി ശഹീദാവാം അല്ലെ വള്ളി . ഇഖ്‌വാനി ശിഷ്യനായ താങ്കളിലെ ദാര്ഷ്ട്യം ഇത്രയുന്ടെങ്കിൽ ഇഖ്‌വാനിയുടെ ദാര്ഷ്ട്യം എന്തായിരിക്കും ഊഹിക്കാമല്ലോ . പിന്നെ തെരുവിൽ ചാവേർ ആവുന്നതിനു ആയത്തും ഹദീസും ഒന്നും ഇറക്കല്ലേ വള്ളീ .

  ReplyDelete
 97. കാഫിറും , മുനാഫികും അല്ലാത്ത വല്ലിത്തോടികെ!!! വെൽഫയർ പാര്ടി ഉമ്മൻ ചാണ്ടി രാജി വെക്കണം എന്ന് പറഞ്ഞ സ്ഥിതിക്ക് , എല്ലാ മൗദൂദികലും കൂടി ഒന്ന് സെക്രടരിയെട്റ്റ്‌ ചത്വരത്തിലേക്ക് ചെല്ല് അവിടെ ഷഹീദാവുന്നതാവും കൈറോ യിൽ ഷഹീദാവുന്നതിനെക്കൽ ഉത്തമം

  ReplyDelete
 98. ഫൈസ് ബുക്കിൽ അക്കൌണ്ടുള്ള പാറശ്ശാല മുതൽ മഞ്ചേശ്വരം വരെ യുള്ള എല്ലാ ഇസ്ലാമിസ്റ്റുകലും അഭിപ്രായം പറഞ്ഞു കഴിഞ്ഞു , എല്ലാം ഒന്നിനൊന്നു മെച്ചം .ഇനി ആരെങ്കിലും ബാക്കിയുണ്ടോ ???

  ReplyDelete
 99. ജമായത്തിന്റെ കേരള ''കാര്‍ കൂനകള്‍'' അങ്ങ് ഈജിപ്തില്‍ പോയി സമരക്കാരോടൊപ്പം ചേര്‍ന്ന് സൈന്യത്തിനു എതിരെ ജാഥ നടത്താന്‍ തയ്യാറാകണമെന്ന് വിനായ പുരസരം താല്പര്യപ്പെടുന്നു ,,,മറിച്ചുള്ള വാചകമടിയില്‍ കാര്യമില്ല ....

  ReplyDelete
  Replies
  1. നിങ്ങളുടെ പല കമന്റുകളിലും ഇരട്ട പേരുകൾ വ്യാപകമായി കണ്ടു (സോളിക്കുട്ടി / സുടാപ്പികള്‍ / ''കാര്‍ കൂനകള്‍'' ) ... ഇത് നിങ്ങളുടെ മാത്രം പ്രശ്നമല്ല നിങ്ങളുടെ നേതാകളുടെ വരെ സംവാദ രീതികൾ ഇപ്പ്രകാരം തന്നെ യാണ് ...അത് കൊണ്ട് തന്നെയാണ് അത് ആരോജകമായി മാറിയതും ..

   Delete
 100. മാധ്യമത്തിന്റെ പോളിസി പ്രോഗ്രാം തീരുമാനിക്കുന്നതില്‍ വള്ളിക്കുന്നിന് എന്താണ് കാര്യം. ഹിഹി..

  ReplyDelete
 101. അവസാന വോട്ടിംഗ് നില : ബഷീർ : 7. എതിരാളി കമന്റൻ മാർ :192 .

  നന്ദിയുണ്ട് BASHEER സാബ്‌ , താങ്കളെ എന്നും അഭിനന്ദിക്കുന്നവരുടെ മാനസിക നിലവാരം മനസ്സിലാക്കി തന്നതിൽ.

  വെറുതെയല്ല കവി പാടിയത് : "സത്യതിനെന്നും ശരശയ്യ മാത്രം, കൃഷ്ണാ നീയെവിടെ ?????????????"

  ReplyDelete

 102. വള്ളിക്കുന്നെ അത് കലക്കി, കാര്യം താങ്കള് പറയുന്ന എല്ലാത്തിനോടും യോജിപ്പില്ലെങ്കിലും കുറിക്കു കൊള്ളുന്നതാണ് താങ്കളുടെ എഴുത്ത്.

  കുറെ മൌലനമാർ വരും എതിര്ക്കാൻ , പോയി പണി നോക്കാൻ പറ അവന്മാരോട് .

  താങ്കൾക്കു പറയാനുള്ളത് പറയു. കേൾക്കേണ്ടവർ കേള്ക്കട്ടെ ഇല്ലാത്തവർ കണ്ണും കാതും പോത്തട്ടെ

  ReplyDelete
 103. മറ്റുള്ളവരുടെ വിവരം, ബുദ്ധി ,സംസ്കാരം,കാഴ്ചപ്പാട്,നിലപാട് തുടങ്ങി എല്ലാം അളന്നും ,തൂക്കിയും നടക്കൽ പഴയ കാലം മുതലേ ജമാഅത്തെ ഇസ്ലാമിക്കാരുടെ ഒരു സ്ഥിരം ജോലിയാ . അത് അങ്ങ് അമീര് മുതൽ ഇങ്ങു കര്കൂണ്‍ വരെ ഒരു പോലെ തന്നെ . എന്നാൽ ഇതിലെ വിരോധാഭാസം ഈ വൃദ്ധ ജ്ഞാനികൾ ഉരുവിടുന്നത് മൊത്തം പൊള്ളയാണെന്ന് കാലം തെളിയിച്ചു കൊണ്ടേ ഇരിക്കുന്നു . ഈജിപ്തിലെ ഇഖ്‌വാന്റെ പരാചയമായാലും , കേരളത്തിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ പരാചയമായാലും എല്ലാം വിപരീത ദിശയിൽ മാത്രം , എന്താ ജമാഅത്തെ ഇസ്ലാമിക്കാരെ നിങ്ങൾ പറയുന്നതിന്റെ ഏഴയലത്ത് പോലും ഒരു കാര്യങ്ങളും എത്താത്തത് . കട്ടിയുള്ള മലയാളത്തിൽ എന്തെങ്കിലും ഉരുവിട്ടാൽ അതാണ്‌ തത്വം എന്ന് മാലോകർ മൊത്തം കരുതണോ ? അത് നിങ്ങൾ മാത്രം അങ്ങ് കരുതിയാൽ പോരെ ?

  ReplyDelete
 104. ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ അധ്യക്ഷന്‍ അറസ്റ്റില്‍

  ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ അധ്യക്ഷന്‍ മുഹമ്മദ് ബദീഇനെ ഈജിപ്ത് സുരക്ഷാ വിഭാഗം ചൊവ്വാഴ്ച്ച രാവിലെ അറസ്റ്റ് ചെയ്തു. കിഴക്കന്‍ കെയ്‌റോയിലെ നസ്ര്‍ പട്ടണത്തിലെ അദ്ദേഹത്തിന്റെ വസതിയില്‍ നിന്നാണ് അറസ്റ്റ്. ഇഖ്‌വാന്‍ നേതാക്കളായ ഹസന്‍ മാലിക്, മുര്‍സി അനുകൂല സഖ്യത്തിന്റെ ഔദ്യോഗിക വക്താവ് യൂസുഫ് ത്വല്‍അഃ എന്നിവരും അറസ്റ്റിലായിട്ടുണ്ടെന്ന് അല്‍-ജസീറ ലേഖകന്‍ പറയുന്നു. ബദീഇനെ അറസ്റ്റ് ചെയ്ത് വാര്‍ത്തയും ചെയ്യുന്നതിന്റെ ചിത്രങ്ങളും ഔദ്യോഗിക ടെലിവിഷന്‍ ചാനലാണ് പുറത്തു വിട്ടത്.
  ബദീഉം മറ്റുള്ളവരും വസതിയില്‍ ഉണ്ടെന്ന് ഉറപ്പുവരുത്തിയ ശേഷം പ്രത്യേക സുരക്ഷാ വിഭാഗം പ്രദേശം ഉപരോധിക്കുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെയും ഒപ്പമുണ്ടായിരുന്നവരെയും അറസ്റ്റു ചെയ്യുകയും ചെയ്‌തെന്ന് ഈജിപ്ത് ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നും അറിയിച്ചു. ബദീഇന്റെ അറസ്റ്റ് വളരെ പ്രാധാന്യമുള്ളതാണെന്നും കഴിഞ്ഞ നാളുകളില്‍ ഈജിപ്തിന്റെ തെരുവുകളില്‍ ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ നടത്തിയ 'ഭീകരപ്രവര്‍ത്തനങ്ങള്‍'ക്ക് ശേഷം തെരുവുകള്‍ ആഭ്യന്തരവകുപ്പിന്റെ നിയന്ത്രണത്തിലാക്കുന്നതില്‍ വിജയിച്ചു എന്നതിനെയാണത് ശക്തിപ്പെടുത്തുന്നതെന്നും ആഭ്യന്തര വകുപ്പ് വക്താവ് ജര്‍മന്‍ ന്യൂസ് ഏജന്‍സിക്ക് നല്‍കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.
  കടുത്ത സുരക്ഷാ സംവിധാനമുള്ള അഖ്‌റബ് ജയിലിലേക്കാണ് ബദീഇനെ കൊണ്ടു പോകുന്നതെന്ന് കെയ്‌റോയിലെ അല്‍ജസീറ റിപോര്‍ട്ടര്‍ കരീമ അല്‍-ഹല്‍ഫാവി പറഞ്ഞു. അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്ന ദൃശ്യങ്ങളുടെ വീഡിയോയും ഒരു ചാനല്‍ സംപ്രേഷണം ചെയ്തിട്ടുണ്ടെന്ന് അവര്‍ സൂചിപ്പിച്ചു. അക്രമത്തിന് പ്രേരിപ്പിച്ചു എന്ന കുറ്റം ചുമത്തിയാണ് പബ്ലിക് പ്രോസിക്യൂട്ടര്‍ ബദീഇനെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടിരുന്നത്. കഴിഞ്ഞ ജൂണ്‍ മാസത്തില്‍ ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ പ്രധാന ഓഫീസിന് മുന്നില്‍ പ്രകടനം നടത്തിയവരെ കൊല്ലാന്‍ പ്രേരിപ്പിച്ചു എന്ന കുറ്റത്തിനായിരിക്കും 70 കാരനായ ബദീഅ് വിചാരണ നേരിടേണ്ടി വരിക. ബദീഇന്റെ വിചാരണ ആഗസ്റ്റ് 25 ന് ആരംഭിക്കുമെന്ന് ഒരു ഫ്രഞ്ച് ന്യൂസ് ഏജന്‍സി പറയുന്നു.
  മുര്‍സിയെ അധികാരത്തില്‍ മടക്കി കൊണ്ടുവരണമെന്ന് കഴിഞ്ഞ ജൂലൈ അഞ്ചിന് റാബിഅ അദവിയ്യയില്‍ പ്രകടനക്കാരെ അഭിസംബോധന ചെയ്ത് സംസാരിക്കവെ അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. തങ്ങളുടെ ആവശ്യം നേടുന്നത് വരെ മൈതാനങ്ങളില്‍ നിലകൊള്ളുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇഖ്‌വാനികളുടെ നഗ്നമായ മാറിടങ്ങള്‍ വെടിയുണ്ടകളേക്കാള്‍ ശക്തമാണെന്നും ഞങ്ങളുടെ സമാധാന തല്‍പരത പീരങ്കികളെക്കാള്‍ ശക്തമാണെന്നും സമാധാനപരമായുള്ള പ്രകടനങ്ങളെ മുറുകെ പിടിക്കുമെന്ന് വ്യക്തമാക്കി അദ്ദേഹം അന്ന് പ്രഖ്യാപിച്ചതാണ്.
  1943-ല്‍ അല്‍-മഹല്ല അല്‍-കുബ്‌റയിലാണ് ബദീഅ് ജനിച്ചത്. 2010 ജനുവരി 16 മഹ്ദ് ആകിഫിന് ശേഷം ഇഖ്‌വാനുല്‍ മുസ്‌ലിമൂന്റെ 8-ാമത്തെ മുര്‍ശിദുല്‍ ആമായി (മുഖ്യകാര്യദര്‍ശി) അദ്ദേഹം തെരെഞ്ഞെടുക്കപ്പെട്ടു.

  ReplyDelete
 105. Vallikkunnu, ee lekhanam koodi vaiyikkuka varthamanam pathrathil vannathanu.

  മരണമേ നിന്നെ ഭയക്കുന്നില്ല’; എന്നിട്ടും ഈജിപ്ത്

  ‘മരണമേ നിന്നെ ഭയക്കുന്നില്ല’; എന്നിട്ടും ഈജിപ്ത്…
  പൊട്ടിത്തെറിച്ചും കത്തിയും ചോരവാര്‍ന്നും ഈജിപ്തില്‍ ദിവസങ്ങള്‍ കഴിയുന്നു. ഒരു വര്‍ഷം മുമ്പ് മാത്രം സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാന്‍ ശ്രമം നടത്തിയ ഈജിപ്തിന് സമാധാനം തലവിധിയല്ലെന്ന് തോന്നുന്ന വിധത്തിലുള്ളതാണ് പുതിയ സംഭവ വികാസങ്ങള്‍. തെരഞ്ഞെടുക്കപ്പെട്ട മുര്‍സി സര്‍ക്കാറിനെ താഴെയിറക്കിയതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങള്‍ എപ്പോള്‍ അവസാനിക്കുമെന്നോ ഏതൊക്കെ അവസ്ഥകളിലേക്ക് നീങ്ങുമെന്നോ ആര്‍ക്കും പ്രവചിക്കാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്.
  പള്ളി മിനാരങ്ങളില്‍ പോലും കയറി പട്ടാളം ജനക്കൂട്ടത്തിന് നേരെ വെടിവെച്ചിടുന്ന ചിത്രങ്ങളും ദൃശ്യങ്ങളും പുറത്തുവരുന്നുണ്ട്. പള്ളിയില്‍ അഭയം തേടിയവരെ പുറത്താക്കാനാണെന്ന പേരിലും വെടിവെപ്പുകളും സംഘര്‍ഷങ്ങളുമുണ്ടായി.

  ഇടക്കാല സര്‍ക്കാര്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാന്‍ തയ്യാറായില്ലെങ്കില്‍ ഈജിപ്തുമായുള്ള എല്ലാ ബന്ധങ്ങളും നിര്‍ത്തലാക്കുമെന്ന് യൂറോപ്യന്‍ യൂണിയന്‍ മുന്നറിയിപ്പ് നല്കിക്കഴിഞ്ഞു. എന്നാല്‍ പട്ടാള ഭരണകൂടമോ പട്ടാളത്തിനെതിരെയുള്ള പോരാട്ടങ്ങളില്‍ നിന്ന് പ്രക്ഷോഭകാരികളോ പിന്മാറാന്‍ ഒരുങ്ങിയിട്ടില്ല. ആസ്‌ത്രേലിയന്‍ ഗ്രാന്റ് മുഫ്തിയുടെ നേതൃത്വത്തില്‍ സിഡ്‌നിയില്‍ ഈജിപ്തിലെ കൂട്ടക്കൊലക്കെതിരെ മാര്‍ച്ച് നടത്തുകയുണ്ടായി. ഇത്തരത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഈജിപ്തിലെ സംഘര്‍ഷങ്ങള്‍ക്കും കൂട്ടക്കൊലകള്‍ക്കുമെതിരെ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു; നടക്കുന്നു.

  പട്ടാളം സ്‌പോണ്‍സര്‍ ചെയ്യുന്ന സംഘര്‍ഷവും കലാപവുമാണ് ഈജിപ്തില്‍ നടക്കുന്നതെന്ന് പുറത്തു നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ജനങ്ങള്‍ക്കു നേരെ നടന്ന വെടിവെപ്പും കൂട്ടക്കശാപ്പും അത്തരമൊരു വിശ്വാസം ഊട്ടിയുറപ്പിക്കുന്നതിലേക്കാണ് നയിക്കുന്നത്. ‘കണ്ണും മൂക്കുമില്ലാതെ’ നടക്കുന്ന പട്ടാള ചെയ്തികള്‍ ന്യായീകരിക്കാന്‍സാധിക്കാത്ത വിധത്തിലുള്ളത്രയും ക്രൂരമാണ്.

  ജനാഭിലാഷം സംരക്ഷിക്കുക മാത്രമാണ് ലക്ഷ്യമെന്നും ഭരണം നിലനിര്‍ത്തുന്നത് തങ്ങളുടെ ആഗ്രഹമല്ലെന്നുമാണ് സൈനികത്തലവന്‍ അബ്ദുല്‍ ഫത്താഹ് അല്‍ സീസി പറയുന്നത്. എന്നാല്‍ ഇത്തരം പറച്ചിലില്‍ എത്രമാത്രം സത്യമുണ്ടെന്ന് ഈജിപ്തിലെ കഴിഞ്ഞ ദിവസങ്ങളിലെ സംഭവ വികാസങ്ങള്‍ തെളിയിക്കുന്നുണ്ട്.

  റാബിഅ അല്‍ അദവിയ്യയിലും അന്നഹ്ദയിലും നടന്നതുപോലെയുള്ള സൈനിക- പൊലീസ് കൂട്ടക്കൊല തന്റെ ജീവിതത്തില്‍ കണ്ടിട്ടേയില്ലെന്ന പ്രസ്താവനയാണ് ലോക മുസ്‌ലിം പണ്ഡിതസഭാ അധ്യക്ഷന്‍ ഡോ. യുസുഫുല്‍ ഖര്‍ദാവി നടത്തിയത്.

  ഫലസ്തീനികളെ കൊന്നൊടുക്കുന്ന യഹൂദികള്‍ പോലും ചെയ്യാത്ത തരത്തിലുള്ള നിഷ്ഠൂരമായ കൃത്യമാണ് ഈജിപ്തില്‍ നടന്നതെന്നും അല്‍ ജസീറ ചാനലിന് ടെലിഫോണിലൂടെ നല്കിയ അഭിമുഖത്തില്‍ ഡോ. യൂസുഫുല്‍ ഖര്‍ദാവി വ്യക്തമാക്കുകയുണ്ടായി.

  ഈജിപ്തിലെ ഇടക്കാല ഭരണാധികാരികള്‍ നിരപരാധികളേയും നിരായുധരേയും കൂട്ടക്കൊല ചെയ്യുകയും ചുടുകയും ചെയ്തതിനേക്കാള്‍ പൈശാചികവും നിഷ്ഠൂരവുമാണ് അവര്‍ അതിനെ നിഷേധിക്കുന്നതെന്നും ഡോ. യൂസുഫുല്‍ ഖര്‍ദാവി അഭിപ്രായപ്പെട്ടു. ഈജിപ്തില്‍ നടക്കുന്ന പുതിയ സംഭവ വികാസങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്തവും ജനറല്‍ അബ്ദുല്‍ ഫതാഹ് അല്‍സീസിയുടെ നേതൃത്വത്തിലുള്ള അട്ടിമറി ഭരണകൂടത്തിനാണെന്ന് തുറന്നടിക്കാനും ഡോ. യൂസുഫുല്‍ ഖര്‍ദാവി തയ്യാറായി. ജനുവരി വിപ്ലവം സംരക്ഷിക്കാനും നിരപരാധികളായ രക്തസാക്ഷികളെ പ്രതിരോധിക്കാനും ഈജിപ്തുകാര്‍ തങ്ങളുടെ വീടുകള്‍ വിട്ട് പൊതുമൈതാനങ്ങളിലേക്ക് ഇറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെടുകയുണ്ടായി.

  ഈജിപ്ത് സംഘര്‍ഷം പുറംലോകത്തെ അറിയിക്കുന്ന അല്‍ ജസീറ ഈജിപ്ത് ചാനലിന്റെ പ്രവര്‍ത്തനം നിരോധിക്കുന്ന നടപടികളാണ് ഇടക്കാല സര്‍ക്കാര്‍ സ്വീകരിക്കുന്നത്. തങ്ങളുടെ ചെയ്തികള്‍ ലോകമറിയുന്നത് തടയുക എന്നതായിരിക്കാം ഭരണാധികാരികള്‍ ഇതിലൂടെ ഉദ്ദേശിക്കുന്നത്. എന്നാല്‍ ഇത്തരം ദൃശ്യങ്ങള്‍ പുറത്തുവരാന്‍ മറ്റു മാധ്യമങ്ങള്‍ ഉപയോഗിക്കാന്‍ സാധിക്കുമെന്ന കാര്യം അവര്‍ക്ക് അറിയാത്തതാവില്ല; മന:പൂര്‍വം മറക്കുന്നതായിരിക്കും. ഖത്തറിന്റെ അല്‍ ജസീറ ചാനല്‍ നിരോധിക്കുമെന്ന് ഈജിപ്ത് ആഭ്യന്തര മന്ത്രി മേജര്‍ ജനറല്‍ മുഹമ്മദ് ഇബ്രാഹിമാണ് പ്രസ്താവിച്ചത്. ചാനല്‍ നിരോധിക്കാന്‍ നിയമാനുസൃതമായ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാന്‍ നിക്ഷേപ മന്ത്രാലയത്തിന് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

  ReplyDelete
 106. Bakki bagam koodi kanuka.

  ആഗസ്ത് 14ന് റാബിയ അല്‍ അദവിയ ചത്വരത്തില്‍ നടന്ന സൈനിക നടപടിയില്‍ യു ഇ എഇയിലെ ഗള്‍ഫ് ന്യൂസ് പത്രത്തിന്റെ ഭാഗമായ എക്‌സ്പ്രസ് പത്രത്തിന്റെ ലേഖിക ഹബീബ അഹമ്മദ് അബ്ദുല്‍ അസീസ് രക്തസാക്ഷിത്വം വരിക്കുകയുണ്ടായി.

  മരിക്കുന്നതിന് ഏതാനും നിമിഷങ്ങള്‍ക്ക് മുമ്പ് ഹബീബ മാതാവുമായി നടത്തിയ മൊബൈല്‍ എസ് എം എസ് സന്ദേശങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവരികയുണ്ടായി. ഈജിപ്ത് കലാപത്തിന്റെ നേര്‍മുഖമാണ് ഹബീബയുടെ എസ് എം എസുകള്‍ രേഖപ്പെടുത്തിയത്. അബൂദാബിയില്‍നിന്നും പുറത്തിറങ്ങുന്ന ഇംഗ്ലീഷ് പത്രം ‘ദ നാഷനല്‍’ ആണ് ഹബീബയും മാതാവും നടത്തിയ എസ് എം എസ് സന്ദേശങ്ങള്‍ പുറത്തുവിട്ടത്.

  പ്രാദേശിക സമയം രാവിലെ 6:19നായിരുന്നു ഹബീബയും മാതാവും തമ്മില്‍ എസ് എം എസുകള്‍ അയച്ചത്. ദ നാഷണല്‍ പുറത്തുവിട്ട സന്ദേശം:

  രാവിലെ 6:19
  മാതാവ്: “ഹബീബാ നീ എവിടെയാണ്? ആക്രമണങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ എന്തൊക്കെ?”

  ഹബീബ: “സൈന്യവും പൊലീസും പ്രക്ഷോഭം നടക്കുന്ന സ്മാരകത്തിന്റെ കവാടം ലക്ഷ്യമാക്കി നീങ്ങുന്നു. കനത്ത ജാഗ്രതാ നിര്‍ദേശമുള്ള ഫീല്‍ഡ് ആശുപത്രിയിലാണ് മീഡിയ സെന്റര്‍ പ്രവര്‍ത്തിക്കുന്നത്.”

  മാതാവ്: “നീ എവിടെയാണുള്ളത്?”

  ഹബീബ: “മാധ്യമങ്ങള്‍ക്ക് അനുവദിച്ച സ്ഥലത്താണ് ഞാനും മറ്റു സഹപ്രവര്‍ത്തകരുമുള്ളത്. സ്മാരകത്തിനു സമീപത്തെ സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്.”

  മാതാവ്: “റാബിഅ അദവിയക്ക് വളരെ അടുത്തല്ലേ സ്മാരകം സ്ഥിതി ചെയ്യുന്നത്?”

  ഹബീബ: “എല്ലാ കവാടത്തിലും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. സ്മാരകത്തിന്റെ വാതില്‍ വളരെ വലുതാണ്. അവര്‍ക്ക് വാതില്‍ വേഗത്തില്‍ തകര്‍ക്കാന്‍ സാധിക്കും.”

  മാതാവ്: “ധാരാളം സൈനികരും പൊലീസുകാരും സ്മാരകത്തിന്റെ സമീപത്തുണ്ടോ?”

  ഹബീബ: “ഉണ്ട്, എന്നാല്‍ സുരക്ഷാസേന വളരെ തന്ത്രപരമായാണ് നീങ്ങുന്നത്.”

  മാതാവ്: “നീ എങ്ങനെ സ്മാരകത്തിന്റെ സമീപത്തത്തെും?”

  ഹബീബ: “സാഹചര്യം അനുസരിച്ച് ഓടിയോ നടന്നോ എത്തും.”

  മാതാവ്: “ദൈവം നിന്നെ സഹായിക്കട്ടെ.”

  രാവിലെ 7:33

  മാതാവ്: “എന്താണ് പുതിയ വാര്‍ത്തകള്‍?”

  ഹബീബ: “വിദേശ റിപ്പോര്‍ട്ടര്‍മാര്‍ മീഡിയ സെന്ററില്‍ എത്തി.”

  മാതാവ്: “ഞാന്‍ ഉദ്ദേശിച്ചത് പ്രക്ഷോഭകാരികളുടെ ബാഹുല്യം സംബന്ധിച്ചാണ്? പിന്നെ നിനക്ക് എങ്ങനെയുണ്ട്?”

  ഹബീബ: “മൂന്നു തവണ മരുന്ന് കഴിച്ചു, പനിയും വിറയലുമുണ്ട്, ഉമ്മാ പ്രാര്‍ഥിക്കണം.”

  മാതാവ്: “ദൈവം നിന്നെ സഹായിക്കും, ധൈര്യം കൈവിടരുത്, സര്‍വശക്തനാണ് ദൈവം, നിനക്ക് ദൈവം എല്ലാ ശക്തിയും നല്‍കട്ടെ.”

  ഹബീബ: “ഞങ്ങള്‍ തറയില്‍ കമിഴ്ന്നു കിടക്കുകയാണ്, യുദ്ധ ടാങ്കുകള്‍ അനങ്ങിത്തുടങ്ങി.”

  മാതാവ്: “ദൈവം രോഗം വേഗത്തില്‍ ഭേദപ്പെടുത്തും. നിനക്ക് അല്ലാഹു വിജയം നല്‍കട്ടെ.”

  ഉച്ചക്ക് 12.46

  മാതാവ്: “മകളേ നീ എവിടെ. ഞാന്‍ ആയിരം തവണ വിളിച്ചു. നീ എവിടെയാണെന്ന് പറയൂ. നിനക്ക് സുഖമാണോ?”

  ഉച്ചക്ക് മാതാവിന്റെ സന്ദേശം വായിക്കാനോ ഫോണ്‍കാള്‍ അറ്റന്റ് ചെയ്യാനോ ഹബീബ ഭൂമിയില്‍ ജീവിച്ചിരിപ്പുണ്ടായിരുന്നില്ല. മാതാവിന്റെ തുടരെത്തുടരെയുള്ള വിളികള്‍ക്ക് ഹബീബ ഉത്തരം നല്കിയിരുന്നേയില്ല. ഒടുവില്‍ ഉച്ചയ്ക്ക് ഹബീബയുടെ ഫോണ്‍ അറ്റന്റ് ചെയ്ത ഏതോ ഒരാളായിരുന്നു അവള്‍ മരിച്ച വിവരം ഉമ്മയെ അറിയിച്ചത്.

  ഹബീബയുടെ അവസാനത്തെ ഫേസ് ബുക്ക് പോസ്റ്റ് മരണത്തെ കുറിച്ചായിരുന്നു. മരണത്തെ കുറിച്ച് വളരെ ശക്തമായ ഭാഷയാണ് ഹബീബ ഉപയോഗിച്ചത്: ‘മരണമേ നിന്നെ ഭയമില്ല, മറിച്ച് നിനക്കാണ് ഞങ്ങളെ ഭയം’- അവള്‍ ഒടുവില്‍ എഴുതിയ പോസ്റ്റ് പോലെ മരണത്തെ ഭയക്കാതെ കടന്നുപോയിട്ടുണ്ടാകും. വാര്‍ഷിക അവധിക്കായിരുന്നു 26കാരിയായ ഹബീബ ജന്മനാടായ ഈജിപ്തിലേക്ക് പോയത്.

  ഹബീബ അഹമ്മദ് അബ്ദുല്‍ അസീസ് ഒരു പത്രപ്രവര്‍ത്തകയായതുകൊണ്ടു മാത്രമാണ് അവരുടെ മരണവും അതിന്റെ ക്രൂരതകളും ലോകം അറിഞ്ഞത്. ഹബീബയോടൊപ്പം മരിച്ച നൂറുകണക്കിന് പേര്‍ക്കും അവരുടേതായ ചരിത്രവും ജീവിതവും ബന്ധങ്ങളും ഉണ്ടായിരുന്നല്ലോ. മുഖമില്ലാതെ മരിച്ച ആയിരങ്ങള്‍ക്കു വേണ്ടി ഹബീബ തന്റെ സുന്ദരമായ മുഖം കൊണ്ട് ചിരിച്ച് പ്രതികരിക്കുകയാവാം, മരണത്തിലൂടെ.

  ReplyDelete
 107. മുര്സിക്കെതിരെ നടന്ന പ്രക്ഷോഭങ്ങളെ മുരസി എങ്ങിനെ നേരിട്ട് എന്ന് കൂടി മനസ്സിലാക്കുക. അതിൽ എത്ര പേര്ക്ക് ജീവഹാനി സംഭവിച്ചുവെന്ന് ഇവരൊന്നു പറഞ്ഞു തരുമോ?

  അത്തരം ഒരു ഭരണമാണോ, അതോ സമധാനപരമായ സമരങ്ങളെ ചോരയിൽ മുക്കികൊല്ലുന്ന ഭരണമാണോ വേണ്ടതെന്നു തീരുമാനിക്കേണ്ടത് ഈജിപ്റ്റ്യർ തന്നെയാണ്.

  ReplyDelete
 108. ഈജിപ്തിനുള്ള സഹായങ്ങളിലെ കുറവ് അറബികള്‍ പരിഹരിക്കും : സഊദി

  ഈജിപ്തിന് ആവശ്യമായി വരുന്ന സാമ്പത്തിക സഹായങ്ങളിലെ ഏത് കുറവും അറബ് രാഷ്ട്രങ്ങള്‍ പരിഹരിക്കുമെന്ന് സഊദി തിങ്കളാഴ്ച്ച വ്യക്തമാക്കി. ഈജിപ്തില്‍ പ്രകടനക്കാരെ കൊന്നൊടുക്കിയതിന് തിരിച്ചടി നല്‍കുന്നതിനെ കുറിച്ച് യൂറോപ്യന്‍ യൂണിയന്‍ വിദേശകാര്യ മന്ത്രിമാരുടെ അടിയന്തിര യോഗം ചേര്‍ന്ന സാഹചര്യത്തിലാണിത്. സാമ്പത്തികവും സൈനികവുമായ കാര്യങ്ങളുള്‍പ്പടെയുള്ള ഈജിപ്തുമായുള്ള ബന്ധത്തില്‍ നിന്നും പിന്‍വാങ്ങുന്നടക്കമുള്ള ചര്‍ച്ചയാണ് യൂണിയന്‍ ചര്‍ച്ച ചെയ്യുന്നത്.
  'ആരെങ്കിലും ഈജിപ്തിനുള്ള സഹായങ്ങള്‍ നിര്‍ത്തുമെന്ന് പ്രഖ്യാപിച്ചാല്‍, അറബ് ഇസ്‌ലാമിക സമൂഹം അതിന്റെ മക്കളെ കൊണ്ടും ശക്തികൊണ്ടും സമ്പന്നമാണ്, ഈജിപ്തിനുള്ള സഹായ ഹസ്തം നീട്ടാന്‍ അതൊട്ടും മടിക്കുകയില്ല.' സഊദി വിദേശകാര്യ മന്ത്രി സഊദ് ഫൈസലിന്റെ വാക്കുകള്‍ അറബ് ന്യൂസ് ഏജന്‍സി പുറത്തു വിട്ടു. ഈജിപ്തിനുള്ള സഹായങ്ങള്‍ നിര്‍ത്തുമെന്ന യൂറോപിന്റെ മുന്നറിയിപ്പിനെ സഊദ് ഫൈസല്‍ തള്ളിയിരുന്നു. അത്തരം ഭീഷണികള്‍ സാക്ഷാല്‍കരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.

  " തീര്‍ഥാടകര്‍ക്കു വെള്ളം കൊടുക്കുന്നതും മസ്ജിദുല്‍ ഹറാമിനെ പരിപാലിക്കുന്നതും, അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുകയും ദൈവികസരണിയില്‍ ത്യാഗമനുഷ്ഠിക്കുകയും ചെയ്യുന്നവരുടെ കര്‍മങ്ങള്‍ക്കു തുല്യമാക്കുകയാണോ നിങ്ങള്‍? അല്ലാഹുവിന്റെ ദൃഷ്ടിയില്‍ ഇവ രണ്ടും തുല്യമല്ല. അല്ലാഹു ധിക്കാരികള്‍ക്കു മാര്‍ഗദര്‍ശനം നല്‍കുന്നില്ല. " ( 19 - سورة التوبة )

  ReplyDelete
  Replies
  1. quranic translation from cheriya mundam abdul hameed madani & kunchi muhammed parapoor malayalam translation book ...

   Delete
 109. ഈജിപ്തിന്റെ കാര്യത്തില്‍ സത്യം മൂടിവെക്കുന്നവര്‍ നാണം കെട്ടുകൊണ്ടേയിരിക്കും... അതിനാല്‍ ജാഗ്രത പാലിക്കുക. ബഷീറിനും സമാന ചിന്താഗതിക്കാര്‍ക്കും വേണ്ടി ഒരു പോസ്റ്റ് ഇവിടെയും ഉണ്ട് വായിക്കുക. വള്ളിക്കുന്നും ഇഖ് വാനും പിന്നെ ഉസ്താദും.

  ReplyDelete
  Replies
  1. നാൻ വായിച്ചു ..വസ്തു നിഷ്ടവും മാന്ന്യവുമായ പ്രതികരണം ... അള്ളാഹു നികൾക്ക് അര്ഹമായ പ്രതിഫലം നല്കുമാരകേട്ടെ .... ആമീൻ ...

   Delete
  2. നോക്കാം ലത്തീഫ് സാബ്..

   Delete
 110. തിരഞ്ഞെടുപ്പ് ഏതാനും മാസങ്ങൾക്കകം നടക്കാനിരിക്കെയാണ് പട്ടാളം അട്ടിമറി നടത്തി അധികാരം പിടിച്ചത്, തിരഞ്ഞെടുപ്പിൽ മുർസിയെ താഴെയിറക്കി പ്രതിപക്ഷത്തിന് ജയിക്കാം എന്ന ആതമവിശ്വാസം ഉണ്ടായിരുന്നെങ്കിൽ പട്ടാളത്തെ കൂട്ട് പിടിച്ചു കൊണ്ടുള്ള അട്ടിമറിയുടെ ആവശ്യം ഉണ്ടായിരുന്നില്ലല്ലോ, അട്ടിമറി നടത്തിയിട്ട് കലാപകാരികൾ തന്നെ ഇഖ്വാനെ ഇടക്കാല സർക്കാരിലേക്ക് ക്ഷണിക്കുന്ന താമാശ മനസ്സിലാക്കാനുള്ള ഹ്യൂമർ സെൻസ് മുർസി വിമർശകരിൽ പലർക്കും ഇല്ലാതെ പോയി

  നിഷ്പക്ഷമായി നടന്ന നാല് തിരഞ്ഞെടുപ്പിൽ ജയിച്ചു കയറിയ ചരിത്രമാണ് ഇഖ്വാനുള്ളത്, അങ്ങനെ നിലവിൽ വന്ന ഭരണകൂടത്തെ നിഷ്പ്രയാസം പട്ടാളത്തിന് അട്ടിമറിക്കാം എന്നും, ഇഖ്വാൻ അനുകൂല മാധ്യമങ്ങൾ സീല് വച്ചും, പ്രതിഷേധക്കാരെ തോക്ക് ചൂണ്ടി നിഷബ്ധരാക്കാമെന്നും അത് വഴി ഇനിയൊരിക്കൽ കൂടി ജനാധിപത്യം ഈജിപ്തിൽ തിരിച്ചു കൊണ്ട് വരാനാവാത്ത വിധം പട്ടാളം കരുക്കൾ നീക്കുമ്പോൾ, കഴിഞ്ഞ അറുപതു കൊല്ലത്തെ ചരിത്രം അനുഭവിച്ചു തീർത്തവർക്കു ചില സൂപ്പർ ബ്ലോഗർമാർ പറയുന്നത് പോലെ 'പട്ടാള ഭരണം എത്ര സുന്ദരം" എന്ന് പറഞ്ഞു വീട്ടിലേക്കു മടങ്ങാനാവുമായിരുന്നില്ല. അതിനവർ നല്കേണ്ടി വന്ന വിലയാണ് അവരുടെ രക്തം. അനീതിക്കും അക്രമത്തിനും അടിച്ചമര്ത്തലിനുമെതിരെ രക്തം നൽകി നീതിക്ക് വേണ്ടി സാക്ഷ്യം നിർവഹിക്കുക എന്ന മഹത്തായ കർമം. ഇതൊക്കെ ദീനിന് പുറത്തുള്ള വിഷയങ്ങളാണ് എന്ന് കരുതാൻ മാത്രം കുടുസ്സായ ഇസ്ലാം പേറി നടക്കുന്നവർക്ക് ഇതിന്റെ വില മനസ്സിലാവില്ല

  ReplyDelete
 111. "ഒരു വികാരതീവ്ര പ്രഭാഷണത്തിന് അവരെ മറ്റൊരു തീരത്തേക്ക് കൊണ്ട് പോകാന്‍ പറ്റും. കാറ്റിലോടുന്ന അപ്പൂപ്പന്‍ താടി പോലെയാണത്"...... റാബിയ അദവിയ്യ ചത്വരത്തിൽ കൂടിയ പതിനായിരങ്ങൾക്കു നേരെ ഹെലിക്കോപ്റ്ററിൽ നിന്നാണ് സൈന്യം വെടിയുതിർത്തത്. നൂറു കണക്കിന് ആളുകൾ മരിച്ചു വീണു. എന്നിട്ടും പോരാട്ട വീര്യത്തോടെ സ്ത്രീകളും കുട്ടികളും സൈന്യത്തെ ഇപ്പോഴും നേരിടുകയാണ്. അവരെ കുറിച്ചാണോ കാറ്റിലാടുന്ന അപ്പൂപ്പൻ താടികൾ എന്നു താങ്കൾ വിളിച്ചത്???!!!!അവരുടെ പ്രവർത്തനം കേവലമായ വൈകാരിക പ്രകടനം എന്നാണോ താങ്കൾ പറയുന്നത്???? മരണ ഭയമില്ലാതെ ഇത്രയും ആളുകളെ സമര രംഗത്തിറക്കുവാൻ ഇഖ്‌വാനു കഴിഞ്ഞത് കേവലമായ ഒരു വികാരതീവ്ര പ്രഭാഷണം കൊണ്ടാണെന്നാണോ താങ്കൾ വിലയിരുത്തുന്നത്???

  ReplyDelete
 112. ഈജിപ്തില്‍ പട്ടാളം നടത്തുന്ന കൂട്ടക്കൊലകളെ ന്യായീകരിക്കുന്നതാണ് ഈ പോസ്റ്റെന്ന് ചിലരെങ്കിലും ധരിച്ചത് പോലെ തോന്നുന്നു ചില പ്രതികരണങ്ങള്‍ കാണുമ്പോള്‍. അവര്‍ പോസ്റ്റ്‌ വായിച്ചുവോ എന്നറിയില്ല. ജനാധിപത്യത്തിന് വേണ്ടിയുള്ള പ്രക്ഷോഭങ്ങളെ പിന്തുണക്കേണ്ടത് ആവശ്യമാണ്‌. പട്ടാള അട്ടിമറിയിലൂടെ ഭരണം പിടിച്ചടക്കി ജനകീയ പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തുന്നതിനോട് ഒട്ടും യോജിപ്പുമില്ല. എന്റെ പോസ്റ്റില്‍ തന്നെ ഞാനത് സൂചിപ്പിച്ചിട്ടുണ്ട്. മുസ്‌ലിം ബ്രദര്‍ഹുഡിനെയും അവരുടെ ഇന്ത്യന്‍ പതിപ്പെന്ന് വേണമെങ്കില്‍ വിശേഷിപ്പിക്കാവുന്ന ജമാഅത്തെ ഇസ്ലാമിയെയും എതിര്‍ക്കുന്നത് നയപരമായ ചില നിലപാടുകളുടെ അടിസ്ഥാനത്തിലാണ്. ബഹുസ്വരസാമൂഹിക വ്യവസ്ഥകളോട് ഒട്ടും രാജിയാവാത്ത തീവ്രസ്വഭാവമുള്ള രാഷ്ട്രീയ ഇസ്ലാം ശൈലിയോടുള്ള ആശയപരമായ വിയോജിപ്പാണത്. ഈജിപ്തിലെ ജനാധിപത്യ വിപ്ലവത്തെ മതവൈകാരികത ജനിപ്പിച്ച് ഹൈജാക്ക് ചെയ്യുന്നതിനോടുള്ള വിയോജിപ്പ് കൂടിയാണത്.

  ജനാധിപത്യത്തിന് വേണ്ടിയുള്ള മുറവിളിയാണ് ജമാഅത്തെ ഇസ്ലാമിയും സോളിഡാരിറ്റിയും നടത്തുന്നതെങ്കില്‍ ഇതിനേക്കാള്‍ വലിയ കൂട്ടക്കൊലകള്‍ മാസങ്ങളായി തുടരുന്ന സിറിയയിലേതടക്കമുള്ള പ്രക്ഷോഭങ്ങള്‍ക്ക് വേണ്ടിയും ഈ ഐക്യദാര്‍ഢ്യവും ആവേശവും ഉണ്ടാകണമായിരുന്നു. സൗദി അടക്കമുള്ള അറബ് രാജ്യങ്ങള്‍ കലര്‍പ്പില്ലാതെ സിറിയന്‍ സ്വാതന്ത്ര്യപ്പോരാളികള്‍ക്ക് പിന്തുണ നല്കിയിട്ടുണ്ട്. അവരെന്ത് കൊണ്ട് ബ്രദര്‍ഹുഡിന് പിന്തുണ നല്കുന്നില്ല എന്നത് ഞാന്‍ നേരത്തെ പറഞ്ഞ മതതീവ്ര രാഷ്ട്രീയവുമായി ബന്ധപ്പെട്ടതാണ്. ഈജിപ്തില്‍ ബാഹ്യശക്തികളെ കുറ്റം പറയാന്‍ പറ്റില്ല. അമേരിക്ക, ഇസ്രാഈല്‍ എന്നൊക്കെ പറയാമെന്ന് മാത്രം. പച്ചക്ക് കൊല്ലുന്നതും മുസ്ലിംകള്‍ തന്നെ.. കൊല്ലപ്പെടുന്നതും മുസ്ലിംകള്‍ തന്നെ. മരണങ്ങള്‍ എത്ര കൂടുന്നുവോ അത്രയും ഞങ്ങളുടെ പാര്‍ട്ടിക്ക് ഗ്രിപ്പ് കൂടും എന്ന കണക്കുകൂട്ടലില്‍ ചര്‍ച്ചകളെ തീര്‍ത്തും നിരാകരിച്ച് പാവം ജനങ്ങളെ വികാരഭരിതരാക്കി തെരുവില്‍ ഇറക്കുന്നതിനോട് ഒട്ടും യോജിപ്പില്ല എന്ന് വീണ്ടും പറയട്ടെ.

  ReplyDelete
 113. ഇത് പറയുന്നത് ബഷീറിനോട് മാത്രമല്ല...ആക്രമത്തെ ന്യായീകരിക്കാത്ത നിലപാടാണ് വള്ളിക്കുന്ന് സ്വീകരിച്ചിരിക്കുന്നത്. ബഷീർ വിശദീകരിച്ചതും അതാണ് അത്രയും അംഗീകരിക്കുന്നു.....എന്നാൽ അതിനെ പോലും ന്യായീകരിക്കുന്ന ചില്ല മുല്ലക്കുട്ടികും എഴുത്തുകാരും കേരളത്തിലുണ്ട്....
  ജൂതന്മാരെയും..ഹിറ്റലറെയും...ഫറോവയെയും നാണിപ്പിക്കും വിധം ഇഖ്വാനോ-മുസ്ലിമോ പോവട്ടെ പല്ലക്കരളുള്ള മനുഷ്യമക്കളെ കൊന്നൊടുക്കി ആനന്ദനൃത്തം ചവിട്ടുന്ന പിശാചുക്കൾക്ക് വേണ്ടി സംഘടനാ വിരോധത്തിന്റെ പേരിൽ ഓശാനപാടുമ്പോൾ ചിലയാളുകൾ നിൽക്കുന്നതാരൊപ്പമാണെന്ന് വിചാരണ നടത്തുക. അന്യായമായി ഒരു മനുഷ്യനെ കൊല്ലുന്നത് പോലും മാനവരാശിയെ മുഴുവൻ കൊല്ലുന്നതിന് സമമാണെന്ന് പറഞ്ഞ, ഒരു ജനതയോടുള്ള അമർഷം അവരോട് അനീതികാണിക്കാൻ പ്രേരകമായിക്കൂടെന്ന് പറഞ്ഞ, കണ്ട തെമ്മാടികളുടെ റിപ്പോർട്ടുകൾ മുൻപിൻ നോക്കാതെ അപ്പടി വിഴുങ്ങരുതെന്ന് പറഞ്ഞ വിശുദ്ധ ഖുർആനിന്റെ അനുയായികളെന്ന് മേനിനടിക്കുന്ന ആളുകൾ തന്നെ അത്തരം മാനവരാശിയെ മുഴുവൻ കൊല്ലുന്ന കർമ്മം ചെയ്യുന്നവർക്കെതിരെ പ്രവാചകൻ പറഞ്ഞ ഈ മാനിന്റെ ഏറ്റവും ചെറിയ പടിയിലുള്ള മനസ്സുകൊണ്ടുള്ള വെറുപ്പ് പോലു സൂക്ഷിത്തെ അവരെ സുഖിപ്പിച്ചും പിശാചുക്കൾക്കെതിരെ പേനയുന്തിയും അവരെ പിന്തുണക്കുന്നത് ഏത് ഇസ്ലാമിന്റെയും പ്രപഞ്ചനാഥന്റെയും വേദഗ്രന്ഥത്തിന്റെ പിൻബലത്തിലാണ്.....?
  ഇവർക്കിനി ഇങ്ങിനെ ആർത്തു വിളിക്കാം
  ഹായ്...പോരാട്ടം വിജയിച്ചു....
  ജനനായകൻ ഹുസ്നി മുബാറക് എന്ന് ധീരമഹാൻ തിരിച്ചു വന്നു...ആർമാദിക്കുകക....ആശ്ലേഷിക്കുക...അനുമോദനനത്തിന്റെ ഒരായിരം പൂച്ചെണ്ടുകൾ അർപ്പിക്കുക

  ReplyDelete
 114. THANK GOD. FINALL BERLY CAME BACK IN BLOGGING. SORRY FOR READING YOUR POST FOR THE LST THREE MONTHS.

  BYE!

  Vinu

  ReplyDelete
 115. മലപ്പുറം കാക്കAugust 20, 2013 at 1:00 PM

  ഇജ്ജ്‌ പറ ബസീറെ..........സിറിയയിലും ഫലസ്തീനിലുമൊക്കെ പിഞ്ചു പൈതങ്ങളും പെണ്ണുങ്ങളും മരിച്ചു വീഴുമ്പോള്‍ അവിടത്തെ പ്രക്ഷോഭകര്‍ ഈ പൈതങ്ങളെയും പെണ്ണുങ്ങളെയും മനുഷ്യ കവചമായി ഉപയോഗിക്കുകയാണെന്ന് പറയാന്‍ പറ്റുവോ അനക്ക് ? പറ്റൂല്ലാന്നു നിക്കറിയാ...പിന്നെ എന്താ അന്റെ നയം ഈജിപ്തിലെ അങ്ങിനെയും ഇബടെ ഇങ്ങിനെയും . ഈജിപ്തിലെ പ്രക്ഷോഭത്തെ പിന്തുണക്കുന്ന ആരെങ്കിലും സിറിയയിലെ പ്രക്ഷോഭത്തെ തള്ളിപ്പറഞ്ഞിട്ടുണ്ടോ ? അനക്ക് സൌദിയിലെ രാജകുടുംബത്തോട്‌ നല്ല ഭക്തിയുണ്ടാകും .......പക്കെന്കില്‍ ഓല്‍ പറയുന്ന പോലെയാണോ കാര്യങ്ങള്‍? ഖത്തര്‍ ഈ പ്രക്ഷോഭത്തെ തള്ളിപ്പറ ഞ്ഞിട്ടുണ്ടോ? അപ്പൊ എന്താ ഓല്‍ തീവ്രവാദത്തെ പിന്താങ്ങാണ് എന്നാണോ അന്റെ ബിജാരം ? തുര്‍ക്കി , വെനിസ്വല ഇബരോക്കെ ഇജ്ജ്‌ പറഞ്ഞ തീവ്രവാദത്തെ പിന്തുണക്കുന്നവരാണോ ? അന്‍റെ നയത്തിലും അനക്കത്തിലുമുള്ള അന്നൂര്‍ എന്ന വഹാബി പാര്‍ടി ബല്യ തീവ്രവാദികള്‍ ? ശരീഅതാണ് ഇനി ഈജിപ്തില്‍ ബേണ്ടത് എന്ന് പറഞ്ഞു തീവ്രവാദികളുടെ വോട്ടു വാങ്ങിയത്‌ അന്‍റെ സലഫി ഗ്രൂപ്പായ (അവിടെ മടവൂരോ ,എ പിയോ , ജിന്നൂരിയോ , ബാലൂരിയോ ,സ്വലഹിയോ ഏതാണെന്ന് ഞമ്മക്ക്‌ നിശ്ചയല്യ )ഹിസ്ബുനൂര്‍ അല്ലെ ബസീറെ ? ഏതായാലും ഞമ്മക്ക്‌ അന്നെ ഒരു മതിപ്പുണ്ടാര്‍ന്നു ........ഇജ്ജ്‌ ആയിട്ട് തന്നെ അങ്ങട്ട് ഇടിച്ചില്‍ ബര്ത്തി.

  ReplyDelete