കേരളത്തിന്റെ സൂക്കേട് മന്ത്രി പി കെ ശ്രീമതി ടീച്ചര്‍ അമേരിക്കയില്‍ പോയതിന് പ്രതിപക്ഷം ആവശ്യമില്ലാത്ത ബഹളങ്ങള്‍ ആണ് ഉണ്ടാക്കുന്നത്. റോം കത്തിയെരിയുമ്പോള്‍ അബദ്ധത്തില്‍ വീണയില്‍ തൊട്ടതിന് ആ പാവം നീറോ ചക്രവര്‍ത്തിയെ പീഡിപ്പിച്ച പോലെ അമേരിക്കയില്‍ പോയതിന് നമ്മുടെ ടീച്ചറെ പീഡിപ്പിക്കാനുള്ള പരിപാടിയിലാണ് പ്രതിപക്ഷവും സിണ്ടിക്കേററ് മാധ്യമങ്ങളും. മൂത്രം ഒഴിക്കാന്‍ മുട്ടിയാല്‍ അത് ഒഴിച്ചേ തീരൂ. അമേരിക്കയില്‍ പോകാന്‍ തോന്നിയാല്‍ അത് പോയേ തീരൂ. അതിന് ഇത്രമാത്രം ബഹളം ഉണ്ടാക്കേണ്ട കാര്യമൊന്നുമില്ല.
June 30, 2010
June 23, 2010
റിമി ടോമിയുടെ കേറ്ററിംഗ് കോളേജ് !!
റിമി ടോമിയെ കേരളത്തിന്റെ വിദ്യാഭ്യാസ മന്ത്രിയാക്കണം. (വിവരവും വിദ്യാഭ്യാസവും ഉള്ളവരെ മാത്രമേ ആ സ്ഥാനത്തിരുത്താവൂ എന്ന് ഇന്ത്യന്‍ ഭരണഘടനയില്‍ ഒരിടത്തും പറയുന്നില്ല). അങ്ങനെയായാല്‍ ഒരു ഗുണമുണ്ട്. പ്ലസ് ടു എടുത്തുകളയാം. എസ് എസ് എല്‍ സി ജയിച്ചവരെയെല്ലാം മൂന്നാര്‍ കേറ്ററിംഗ് കോളേജില്‍ അയച്ചാല്‍ മതി. സര്‍ക്കാരിന് പ്ലസ് ടു നടത്തുന്ന വകയില്‍ കോടിക്കണക്കക്കിന് രൂപയുടെ ലാഭമുണ്ടാവും. ഒരു വര്‍ഷത്തെ പണം കൊണ്ട് തന്നെ ഏറ്റവും ചുരുങ്ങിയത് മൂന്നോ നാലോ വാട്ടര്‍ തീം പാര്ക്കുണ്ടാക്കാനുള്ള കാശ് കിട്ടും. മന്ത്രിമാര്‍ക്ക് ഉദ്ഘാടനങ്ങളും പാര്‍ട്ടിക്ക് കാശും വരും! എല്ലാവരും ഹാപ്പിയാവും.
June 20, 2010
ഫിദയുടെ ഓര്‍മയ്ക്ക്

June 17, 2010
ജയാനന്ദാ, നീ നാറ്റിച്ചു.
ശ്ശെ, എല്ലാ ത്രില്ലും പോയി.. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും ചാടിയ ജയാനന്ദന് ഒരു മഹാ സംഭവം ആണെന്നാണ് ഞാന്‍ കരുതിയിരുന്നത്. കേരളത്തിലെ മാധ്യമങ്ങളിലൂടെ ചെറുപ്പക്കാരുടെ ഒരു ഹരമായി മാറുകയായിരുന്നു ജയില്‍ ചാടിയ ജയാനന്ദനും റിയാസും. അതീവ ജാഗ്രതാ ബ്ലോക്കില്‍ നിന്നും ചാടി രക്ഷപ്പെടണമെങ്കില്‍ മഹാ ‘വെളവന്മാര്‍’ ആയിരിക്കും ഇരുവരും എന്ന് എല്ലാവരെയും പോലെ ഞാനും കരുതി. പക്ഷെ നാല്പത്തെട്ടു മണിക്കൂറിനുള്ളില്‍ തന്നെ പോലീസിന് പിടി കൊടുത്ത് ജയാനന്ദന് അതൊക്കെ കളഞ്ഞു കുളിച്ചു. ഇനി പ്രതീക്ഷ റിയാസില്‍ മാത്രമാണ്.
June 15, 2010
സെന്‍ട്രല്‍ ജയിലുണ്ടോ ഒരു കൊലപ്പുള്ളിയെടുക്കാന്‍?
എന്റെ ധാരണകളെല്ലാം തെറ്റി. ഇന്ത്യയുടെ തലസ്ഥാനം ന്യൂഡല്‍ഹി ആണെന്നും സി പി എമ്മിന്റെ നിയന്ത്രണത്തിലുള്ള ഏക സെന്‍ട്രല്‍ ജയില്‍ കണ്ണൂര്‍ ആണെന്നും ചെറുപ്പത്തിലേ മനപ്പാഠം ആക്കി വെച്ചിരുന്നതാണ്. പി എസ് സി പരീക്ഷ എഴുതാന്‍ വേണ്ടി കാണാതെ പഠിച്ചതിനാല്‍ ഇന്നും അതൊക്കെ ഓര്‍മയില്‍ നില്‍ക്കുന്നുണ്ട്. അവിടെ വമ്പിച്ച സെറ്റപ്പാണ്, ഏരിയ കമ്മറ്റിയുടെ കത്തില്ലാതെ ഒരു മനുഷ്യജീവിക്ക് അതിനുള്ളിലേക്കോ പുറത്തേക്കോ കടക്കാന്‍ കഴിയില്ല.
June 13, 2010
ഗസ്സയുടെ നിലവിളി
ശബാബ് വാരികക്ക് വേണ്ടി (ജൂണ്‍ പതിനൊന്ന്) എഴുതിയ കവര്‍ സ്റ്റോറി ബ്ലോഗിലെ 'സീരിയസ് വായനക്കാര്‍ക്ക്' (സീരിയല്‍ വായനക്കാരല്ല!!) ഇവിടെ കട്ട് & പേസ്റ്റ് ചെയ്യുന്നു.
മെയ് മുപ്പത്തൊന്നിന് മെഡിറ്ററേനിയന്‍ കടലില്‍ ചിന്തിയ ചോര - Aid Flottilla - ഭൂമിയില്‍ ജീവിക്കാനുള്ള പതിനഞ്ച് ലക്ഷം മനുഷ്യരുടെ അവകാശനിഷേധത്തിന്റെ ഏറ്റവും ഒടുവിലത്തെ എപ്പിസോഡാണ്. ഗാസ ഒരു തുറന്ന ജയിലാണ്. ആകാശത്തിന് മറയിടാത്തത് കാരണം ശ്വസിക്കാന്‍ അവിടെ ഓക്സിജന്‍ ലഭിക്കും. അത് ഫ്രീയാണ്. ബാക്കി എന്ത് ലഭിക്കണമെങ്കിലും ഇസ്റാഈല്‍ കനിയണം. വെള്ളം, വെളിച്ചം, ഭക്ഷണം, മരുന്ന് തുടങ്ങി
June 10, 2010
ശ്രീശാന്തിന് എന്‍ ഒ സി കൊടുക്കൂ, പ്ലീസ്
ശ്രീശാന്ത് ഇനി കേരളത്തിന് കളിക്കില്ലത്രെ. ഇവിടം മടുത്തു എന്നാണ് പയ്യന്‍സ് പറയുന്നത്. കേരള ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് നീക്കിയതാണ് പുള്ളി ഹീറ്റാവാന്‍ കാരണം. 'നീ എവിടേലും പോയി കളിക്കെടാ കൊച്ചാ' എന്ന നിലപാടിലാണ് കേരള ക്രിക്കറ്റ് ബോര്‍ഡ്. ഇത് ഇങ്ങനെയൊക്കെ വരും എന്ന് മഹാ ദീര്‍ഘവീക്ഷണനായ ഞാന്‍ മുമ്പേ പറഞ്ഞതാണ്. (ഉടന്‍ വരുന്നു, ശ്രീശാന്തിന്റെ വന്‍വീഴ്ചകള്‍ !) അന്ന് പറഞ്ഞത് തന്നെയാണ് എനിക്ക് ഇപ്പോഴും പറയാന്‍ ഉള്ളത്. കയ്യിരുപ്പു നന്നായില്ലെങ്കില്‍ ക്രിക്കറ്റ് ബോര്‍ഡ് എന്നല്ല സാക്ഷാല്‍ പിണറായി വിജയന് വിചാരിച്ചാല്‍ പോലും ആരെയും രക്ഷിക്കാനാവില്ല.
June 9, 2010
ഭോപ്പാല്‍ : കോടതി കൂതറയല്ല !!
ഇന്ത്യന്‍ ജുഡീഷ്യറിയെക്കുറിച്ച് ‘നല്ല രണ്ടു വാക്ക്’ എഴുതണം എന്നെനിക്കുണ്ട്. പക്ഷെ കോടതിയലക്ഷ്യം ആവുമോ എന്ന് പേടിച്ച് കൈ പിറകോട്ട് വലിക്കുകയാണ്. സായിപ്പിന്റെ പേര് കേട്ടാല്‍ കോട്ടില്‍ മൂത്രമൊഴിക്കുന്ന ജഡ്ജിമാരാണ് നമ്മുടെ നിയമ വ്യവസ്ഥയുടെ തലപ്പത്തിരിക്കുന്നത് എന്ന് കഴിഞ്ഞ ദിവസം പുറത്ത് വന്ന ഭോപ്പാല്‍ വിധി തെളിയിക്കുന്നുണ്ട്. യൂണിയന് കാര്‍ബൈഡ് ഫാക്ടറി പുറത്ത് വിട്ട മിത്തെയ്ല്‍ ഐസോസയനെറ്റ് എന്ന വിഷ വാതകം ശ്വസിച്ചു പതിനായിരം പേരാണ് എണ്‍പത്തിനാല് ഡിസംബര്‍ ആദ്യവാരം ഭോപ്പാലില്‍ മരിച്ചു വീണത്. പെട്ടെന്ന് മരിക്കാതെ പോയ ഇരുപത്തയ്യായിരത്തോളം പേര് മാസങ്ങളോളം ദുരിതക്കിടക്കയില്‍ നരകിച്ചും മരിച്ചു.
June 8, 2010
ആയിരം മെസ്സിക്ക് അരക്കാക്ക
safeer m - BASHEERKA..write one blog about brazil...11:13 am Delete
Basheer Vallikkunnu - what Brazil? anything special to write about..?.. curious 2 know..Edit11:51 am Delete
safeer m - .. basheerka world cup football just ahead of us.. i think world's ever crazy fans are from malappuram... i am great fan of brazil..i would like to read a blog from you regarding this subject.. any way thts up to you ... as per my view your blog have been very much clicked in between malayalies..
best of luck2:32 pm Delete
best of luck2:32 pm Delete
June 5, 2010
വിജയനും ദാസനും ചിക്കാഗോയില്‍
മുംബൈ ആക്രമണത്തില്‍ പങ്കുണ്ടെന്ന് കരുതുന്ന യുഎസ് ഭീകരന് ഡേവിഡ് കോള്മാന് ഹെഡ്ലിയെ ചോദ്യം ചെയ്യാന്‍ പോയ ഇന്ത്യന്‍ സംഘം നാല് ദിവസമായി ചിക്കാഗോയിലെ ഹോട്ടലില്‍ തങ്ങുകയാണ്. ചോദ്യം ചെയ്യാന്‍ ഇതുവരെ യു എസ് അനുമതി നല്‍കിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. എനിക്ക് ദാസനെയും വിജയനെയും ഓര്മ വരുന്നു. (അവര്‍ രണ്ടു പേരും അത്ര മോശക്കാരൊന്നുമല്ല. എന്തേലും ഒപ്പിച്ചു തിരിച്ചു വരും..)
വാര്‍ത്ത താഴെ :
വാര്‍ത്ത താഴെ :
മുംബൈ ആക്രമണത്തില്‍ പങ്കുണ്ടെന്ന് കരുതുന്ന യുഎസ് പൌരന് ഡേവിഡ് കോള്മാന് ഹെഡ്ലിയെ വിട്ടുകിട്ടാന്‍ ഇന്ത്യ യുഎസിന് മേല്‍ സമ്മര്‍ദ്ദം ശക്തമാക്കി. ഹെഡ്ലിയെ ചോദ്യം ചെയ്യാന്‍ ഇന്ത്യന്‍ അന്വേഷണ സംഘം ചിക്കാഗോയിലെത്തിയിട്ട് നാല് ദിവസം കഴിഞ്ഞെങ്കിലും
June 2, 2010
കെ ഇ എന്‍ എന്ന പെര്‍ഫെക്റ്റ് ബുദ്ധിജീവി
എല്ലാ ലക്ഷണവുമൊത്ത ഒരൊറ്റ ബുദ്ധിജീവിയേ ഇന്ന് കേരളത്തിലുള്ളൂ. അത് കെ ഇ എന്‍ കുഞ്ഞഹമ്മദ് ആണ്. പിന്നിപ്പറഞ്ഞ മുടി, കൊറ്റനാടിന്റെ താടി, അല്പം കാവി പടര്‍ന്ന ജുബ്ബ, ഉണ്ടക്കണ്ണട, നീളത്തില്‍ തൂക്കിയിടാവുന്ന കൈത്തറിയുടെ ബേഗ്, വി കെ സി യുടെ ഹവായ്.. ഇതെല്ലാം ചേര്‍ന്നാല്‍ ബുദ്ധിജീവി അഥവാ കെ ഇ എന്‍ ആയി എന്ന് ആരും കരുതരുത്. ഏറ്റവും പ്രധാനപ്പെട്ട സംഗതി ജനങ്ങള്‍ അന്തം വിട്ടു നില്ക്കുന്ന കാര്യങ്ങള്‍ അടിക്കടി പറയാനുള്ള കഴിവാണ്. ഒരു പാരഗ്രാഫില്‍ ഏറ്റവും ചുരുങ്ങിയത് ആറു തവണ 'സ്വത്വം' എന്ന് പറഞ്ഞാല്‍ തന്നെ ജനങ്ങള്‍ അന്തം വിടും. പിന്നെ പുട്ടിന് തേങ്ങയിടുന്ന പോലെ വര്‍ഗസമരം, വരേണ്യത, കീഴാളന്, റാഡിക്കല്‍ തുടങ്ങിയ ചേര്‍ക്കണം. അതോടെ ഏതു വീഴാത്തവനും വീഴും.
June 1, 2010
Aid Flotilla - കടലില്‍ ചോര ചിന്തുന്നു
ഇന്നത്തെ പ്രഭാതം കടലില്‍ ചോര ചിന്തിയ വാര്‍ത്തയുമായാണ് പുലര്‍ന്നത്. ഉപരോധത്തില്‍ വീര്‍പ്പു മുട്ടുന്ന ഗസ്സയിലേക്കു ദുരിതാശ്വാസ വസ്തുക്കളുമായി പുറപ്പെട്ട ബോട്ടുകളെ ആക്രമിച്ച് നിരവധി പേരെ ഇസ്രാഈല്‍ സേന കൊന്നൊടുക്കിയിരിക്കുന്നു !!!!... എന്ത് പറയാന്‍. നിസ്സഹായരായ ഒരു ജനതയുടെ അവസാന നിലവിളിയാണോ നാം കേള്‍ക്കുന്നത്?. കടലില്‍ വീണ ഈ ചോര പട്ടിണി കിടന്നു മരിച്ചോളൂ എന്ന സന്ദേശമാണോ ഗസ്സ മുനമ്പിലെ പതിനായിരങ്ങള്‍ക്ക് നല്‍കുന്നത്?.
Subscribe to:
Posts (Atom)