safeer m - BASHEERKA..write one blog about brazil...11:13 am Delete
Basheer Vallikkunnu - what Brazil? anything special to write about..?.. curious 2 know..Edit11:51 am Delete
safeer m - .. basheerka world cup football just ahead of us.. i think world's ever crazy fans are from malappuram... i am great fan of brazil..i would like to read a blog from you regarding this subject.. any way thts up to you ... as per my view your blog have been very much clicked in between malayalies..
best of luck2:32 pm Delete
best of luck2:32 pm Delete
കഴിഞ്ഞ ദിവസം ഗൂഗിള്‍ ബസ്സില്‍ കയറി എന്റടുത്തു വന്ന സഫീര്‍ പറഞ്ഞത് കൊണ്ടാണ് ഞാനീ പോസ്റ്റ് ഇടുന്നത്. എല്ലാവരും ഫുട്ബാളിനെക്കുറിച്ച് വാതോരാതെ പറയുന്ന ഈ സമയത്ത് ലോക പ്രശസ്ത ബ്ലോഗര്‍ ആയ ഞാന്‍ മാത്രം മിണ്ടാതിരിക്കുന്നത് ശരിയല്ലല്ലോ. ചെറുപ്പത്തില്‍ ഞാന്‍ ഒന്നാന്തരം ഒരു ഫുട്ബാള്‍ കളിക്കാരന് ആയിരുന്നു. (അതിന് വല്ല തെളിവുമുണ്ടോ എന്ന ചോദ്യം വേണ്ട. വേണേല്‍ വിശ്വസിച്ചാല്‍ മതി) തുടക്കത്തില്‍ ഞാന്‍ ഫോര്‍വേഡാണ് കളിച്ചിരുന്നത്. കളിയുടെ ഗുണം കൊണ്ടോ എന്തോ പിന്നെ എല്ലാവരും കൂടി എന്നെ ഗോളിയാക്കി. ഓരോ കളിയിലും ചുരുങ്ങിയത് നാലഞ്ചു ഗോള്‍ എന്റെ പോസ്റ്റില്‍ വീഴും. (അന്നേ ഞാന്‍ ശരിക്കും ഒരു ഇന്ത്യക്കാരനാണ് എന്നര്‍ത്ഥം) എന്നാലും കളി കഴിയുമ്പോള്‍ ‘നീ ഭയങ്കര ഗോളിയാ’ എന്ന് കൂട്ടുകാരെല്ലാം പറയും.
ഞാനത് വിശ്വസിച്ച് ഗോളിയായി തന്നെ കുറേക്കാലം തുടര്‍ന്നു. വളരെക്കാലം കഴിഞ്ഞാണ് എന്നെ ഗോളിയാക്കിയതിന്റെ ഗുട്ടന്‍സ് പിടി കിട്ടിയത്. അല്പം വാശിയും കുറുമ്പും കൂടുതല്‍ ഉണ്ടായിരുന്നത് കൊണ്ട് കളിയില്‍ ഞാനൊരു വില്ലന്‍ ആയിരുന്നു. ഒരു ഫൗള്‍ ആരേലും ചെയ്താല്‍ (ചെയ്തില്ലേലും) പത്ത് ഫൗള്‍ ഞാന്‍ ചെയ്യും. ചോദ്യം ചെയ്താല്‍ അവനെ അടിച്ചു പരുവമാക്കും. ഇത് സഹിക്ക വയ്യാതായപ്പോള്‍ എന്റെ കൂട്ടുകാരെല്ലാം കൂടിയെടുത്ത ഒരു നമ്പര്‍ ആയിരുന്നു എന്നെ ഗോളിയാക്കുക എന്നത്. അതിരിക്കട്ടെ, ഫുട്ബാളിനെക്കുറിച്ച് ആധികാരികമായി സംസാരിക്കാനുള്ള വകുപ്പ് എനിക്കുണ്ട് എന്ന് പറയാനാണ് ഇത്രയും എഴുതിയത്.
വേള്‍ഡ് കുപ്പ് ദാ നമ്മുടെ പടിക്കല്‍ എത്തിയിരിക്കുന്നു. പന്തുരുളാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ദൈവം സഹായിച്ച് ഇന്ത്യക്ക് ഇതുവരെ വേള്‍ഡ് കപ്പില്‍ കളിക്കാന്‍ പറ്റിയിട്ടില്ല. ദോഷം പറയരുതല്ലോ, എല്ലാ കപ്പിനും നമ്മള് പേര് കൊടുക്കാറുണ്ട്. പക്ഷെ ക്വാളിഫയിംഗ് റൗണ്ടില്‍ തന്നെ ഗ്രൗണ്ട് വിടും. ഈ വേള്‍ഡ് കപ്പിന്റെ ആദ്യ ക്വാളിഫയിംഗ് റൗണ്ടില്‍ തന്നെ നമ്മള് തിരിച്ചു പോന്നു. ഇന്ത്യയുടെ മുന്നൂറില്‍ ഒന്ന് ജനസംഖ്യയുള്ള ലെബനോന് ആണ് നമ്മളെ തോല്പിച്ചത്. കേരളത്തിന്റെ പത്തിലൊന്ന് ജനസംഖ്യയുള്ള ഉറുഗ്ഗോയിലെ ആണ്‍കുട്ടികള്‍ എല്ലാ വേള്‍ഡ് കപ്പിലും കളിക്കുന്നു!!. ഇന്ത്യ ഒരിക്കല്‍ പോലും വേള്‍ഡ് കപ്പിന്റെ ക്വാളിഫയിംഗ് റൗണ്ട് കടന്നിട്ടില്ല എന്ന് പറയാന്‍ പറ്റില്ല. തൊള്ളായിരത്തി അമ്പതില്‍ നമ്മള് തിരഞ്ഞെടുക്കപ്പെട്ടു. (കളിച്ച് ജയിച്ച് വന്നതല്ല. നമ്മുടെ എതിരാളികള്‍ എല്ലാം ടൂര്‍ണമെന്റില്‍ നിന്ന് വിട്ടു നിന്നു !!). തിരഞ്ഞെടുക്കപ്പെട്ടെങ്കിലും ഇന്ത്യയെ കളിക്കാന്‍ അവന്മാര് സമ്മതിച്ചില്ല. കാരണം ബൂട്ടിടാതെയേ ഞങ്ങള്‍ കളിക്കൂ എന്ന് ഇന്ത്യ പറഞ്ഞു. ബൂട്ടിടാതെയുള്ള കളി ഇന്ത്യയില്‍ മതി, വേള്‍ഡ് കപ്പില്‍ വേണ്ട എന്ന് അവരും പറഞ്ഞു!!. ഇതൊക്കെയാണ് നമ്മുടെ വടക്കന്‍ വീര ഗാഥകള്‍. എന്നാ പറയാനാ.. നമ്മുടെ വിധി.
ഇതൊക്കെയാണെങ്കിലും കളിക്കാനറിയാവുന്ന ആണ്‍കുട്ടികളെ പ്രോത്സാഹിപ്പിക്കുന്ന കാര്യത്തില്‍ നമ്മള് ആരുടേയും പിറകില്‍ അല്ല. ഏറ്റവും ചുരുങ്ങിയത് മലപ്പുറം ജില്ലക്കാരെങ്കിലും. എന്റെ ഗ്രാമത്തില്‍ നിറയെ ഫ്ലക്സ് ബോര്‍ഡുകള്‍ ആണ്. അതില്‍ ഒന്നിന്റെ കേപ്ഷന് ഇതാണ്. “ആയിരം മെസ്സിക്ക് അരക്കാക്ക”. തൊട്ടപ്പുറത്ത് വേറൊരു ബോര്‍ഡുണ്ട്. “ആയിരം കാക്കക്ക് അര മെസ്സി” എല്ലാ കളിക്കാര്‍ക്കും വേണ്ടത്ര ആരാധകര്‍ ഉണ്ട് എന്ന് ചുരുക്കം. മൊട്ടയടിച്ച് പല രാജ്യങ്ങളുടെ ഫ്ലേഗുകള് തലയില്‍ വരച്ചു നടക്കുന്ന പിള്ളേര് വരെയുണ്ട്. മമ്മൂട്ടിയും മോഹന്‍ലാലും എന്ന് വേണ്ട സുരാജ് വെഞ്ഞാറമ്മൂട് വരെ ഇനി കാക്കക്കും മെസ്സിക്കുമൊക്കെ കുറച്ചു കാലത്തേക്കെങ്കിലും വഴി മാറിക്കൊടുത്തേ പറ്റൂ. സഫീര്‍ പറഞ്ഞത് കൊണ്ട് ഞാന്‍ ബ്രസീലിന്റെ കൂടെ കൂടാന്‍ തീരുമാനിച്ചു. അവര്‍ ഇക്കുറി കപ്പും കൊണ്ടേ പോകൂ എന്ന് സഫീറിനു ഉറപ്പാണ്. അതുകൊണ്ട് എനിക്കും അക്കാര്യത്തില്‍ സംശയം ഇല്ല. ബ്രസീല്‍ കപ്പു കൊണ്ട് പോയാല്‍ ഈ ബ്ലോഗ് വായിക്കുന്ന എല്ലാവര്ക്കും എന്റെ വക എന്തേലും ഒന്ന് ഉണ്ടാവും. വെയിറ്റ് ആന്‍ഡ് സീ...
ഇത്തവണ എങ്കിലും കളി നേരിട്ട് കാണണം എന്നാ മോഹം വീണ്ടും തകര്‍ന്നു....
ReplyDeleteകപ്പ് അര്‍ജന്റീനക്ക് കിട്ടണതാ എനിക്കിഷ്ട്ടം
ReplyDeleteഎന്നാലും ബശീര്ക നിങ്ങളെ heading ഞമ്മളെ വേദനിപ്പിചൂട്ടോ ...
ReplyDeleteആയിരം കാക്കക്ക് അര മെസ്സി..
എന്നുള്ളതിന് പകരം ആയിരം മെസ്സിക്ക് അര കാക്ക മതിയായിരുന്നു ...
ബ്രസീല്‍ കപ്പ് അടികുമെന്നതില് ഇനി ഒരു സംശയവും ഇല്ല
THANKS BASHEERKA
സാംബാ നിർത്തച്ചുവടുകളാൽ പുൽ മൈതാനത്ത് കാൽ പന്തുകൊണ്ട് വർണ്ണ ചിത്രം വരച്ച് വിശ്വകിരീടത്തിൽ മുത്തമിട്ട് ആറാമതൊരു കപ്പുകൂടി നെഞ്ചിലേട്റ്റി ലോകചരിത്രത്തിൽ മറ്റൊരു അദ്ധ്യായം കുറിക്കാൻ മഞ്ഞപ്പട ഒരിക്കൽ കൂടി
ReplyDeleteമെസിയെ സസിയാക്കാൻ ഞങ്ങൾക്കീ കാക്ക മാത്രം മതി
എന്നാണാവോ ഇന്ത്യ കപ്പു അടിക്കുന്നത് ... ആ പീ. പീ . ലക്ഷ്മണ് സര് പറഞ്ഞത്( http://bit.ly/aODW7Y ) ഒന്ന് നമ്മുടെ ഗവണ്മെന്റ് മനസ്സിലാക്കി യാ മതിയായിരുന്നു ..
ReplyDeleteബഷീര്‍ സാഹിബിന്റെ കളിക്കന്പം വായിച്ചപ്പോള്‍ ഒരു പ്രഭാഷകന്‍ ഉദ്ധരിക്കുന്ന സംഭവം ഓര്‍ത്തുപോയി.
ReplyDeleteകളിക്കാര്‍ ഒത്ത ഒരു ടീമിന് ഗോളിയുടെ കുറവുണ്ടായിരുന്നു. ഇത് പരിഹരിക്കാന്‍
ഗോളിയെ തിരഞ്ഞു നടന്ന അവര്‍ ലോറിയിലേക്ക് തേങ്ങ കയറ്റുന്ന ഒരാളെ കണ്ടെത്തി.
താഴെ നിന്നും തേങ്ങ ലോറിയിലേക്ക് എറിയുന്നത് മുകളിലുള്ള ആള് ഒന്നും താഴെ വീഴാതെ സമര്‍ത്ഥമായി പിടിക്കുന്നത്
കണ്ടപ്പോള്‍ ഇയാള്‍ ഗോളിക്ക് യോഗ്യന്‍ എന്ന് തീരുമാനിച്ചു ടീമുകാര് കൂട്ടികൊണ്ട് പോയി.
കളിതുടങ്ങിയപ്പോള്‍ പോസ്റ്റില്‍ എത്തിയ ഓരോ പന്തും നമ്മുടെ ഗോളി പിടിച്ചു വല്യ്ക്കുള്ളിലേക്ക് ഇട്ടുകൊണ്ടിരുന്നു.
ഈ കഥയിലെ ഗോളിയെ ഓര്‍മിപ്പിക്കുന്നതായിരുന്നു താങ്കളെ ടീമുകാര് വല കാക്കാന്‍ നിയോഗിച്ച സംഭവം.
രണ്ടു കഥയിലും ടീം അംഗങ്ങള്‍ നിര്ഭാഗ്യവാന്മാര് !!
"മണ്ണാംകട്ട" നിങ്ങള്‍ മലപുറത്ത് കാര്‍ക്ക് ഫുട്ബാള്‍ വലിയകാര്യമായിരിക്കും
ReplyDeleteപക്ഷെ ഞങ്ങള്‍ തൃശൂര്‍കാര്‍ക്ക് പൂരത്തിലാണ് കമ്പം.കേട്ടിട്ടില്ലേ പുലികളി,വെടികെട്ടു,
ചെണ്ടമേളം,കുടമാറ്റം,....അതുകാണുന്ന സുഖം ഫുട്ബാള്‍ കണ്ടാല്‍ കിട്ടുമോ ബഷീര്ക ?
ഈ പ്രാവിശ്യം സൗദി ഇല്ലാത്തതു ഇവിടെത്തെ റസീവേര് ഫിറ്റര്മാക്ക് ബിസിനസ് മോശമെന്ന കണക്കുകള്‍ സൂചിപ്പികുന്നതു. അല്ലേല്‍ അവരുടെ കൊഴുതുകലംയിരുന്നെനെ. റോഡിലുടെ സുഗമായി നടക്കാന്‍ കഴിയും .. പ്ലാസ്റ്റിക് ട്രുംപെറ്റ് ബിസിനസ്സും പോടിപോടിക്കുമായിയിരുന്നു..
ReplyDeleteസൌദിയില്‍ ഫ്രീയായി കളികാണിക്കുന്ന വല്ല ചാനലുമുണ്ടെന്ന് ആര്‍ക്കെങ്കിലും അറിയാമോ ?
ReplyDeleteആര് ജയിച്ചാലും ഇവിടെ കളികണ്ടാല്‍ മതി!
cheers to argentina. aayiram kakkaykku ara messi.
ReplyDeleteഹാവൂ ഈ ബഷീര്കയുടെ ഒരു വിവരമേ
ReplyDeleteഫുട്ബോളിനെ കുറിച്ച് യെന്തല്ലാമ എയ്ഴുതിയിരിക്കുന്നത് !!!
ഞാന്‍ കഴിഞ്ഞ രണ്ട് ലോക കപ്പിലും അര്‍ജന്റീനയുടെ ആളായിരുന്നു
പക്ഷെ രണ്ടു പ്രാവശ്യവും എട്ടു നിലയില്‍ പൊട്ടി
ഈ പ്രാവശ്യം ഞാനേതായാലും ഒന്ന് തീരുമാനിച്ചു
ടീമു മാറാന്‍
എന്റെ ടീമേതെന്നരിയോ
ജയിക്കുന്ന ടീമേതോ അതാണ് എന്റെ ടീം
ബഷീര്ക വെനെമെങ്കി എന്റെ കൂടെ കൂടിക്കോ
അല്ലാതെ ആരുടെയെങ്ങിലും വാക്ക് കേട്ട്
ഓരോന്നിന്റെ കൂടെ കൂടി വെറുതെ മനം കേടണ്ട
എന്ന് ലോക കപ്പ് ഫുട്ബോള്‍ മത്സരത്തിന് ഇന്ത്യ ആതിഥ്യം വഹിക്കപ്പെടുന്നുവോ അന്ന് ഇന്ത്യക്ക് ലോക കപ്പില്‍ കളിക്കാം. പിന്നെ ലോക കപ്പ് ഇന്ത്യയ്ക്ക് കരസ്ഥമാക്കണമെങ്കില്‍ ഒറ്റ വഴിയേ ഉള്ളു, മോഷിട്ച്ചോണ്ട് വരിക. അതിന് യോഗ്യരായ രാഷ്ട്രീയക്കാരും അല്ലാത്തവരും ഇന്ത്യയിലൊരുപാടില്ലെ?.
ReplyDeleteഹാ...........
ReplyDeleteഹൂ............
കൂയ്............
പൂയ്
ഗോള്‍
കാക്കക്കും ക്കോഴിക്കും മെസ്സാക്കാനൊന്നുമില്ല. ഇപ്രാവശ്യം ഇഗ്ളണ്ടിനാ..
ReplyDeleteആയിരം കോഴിക്ക് അരക്കാട - തിരൂരങ്ങാടിയില്‍ ഫുട്ബോള്‍ മത്സരം നടക്കുമ്പോള്‍ സ്ഥിരമായി ചേറൂര് ടീമുമായി തോര്‍ത്തുമുണ്ട് തലയില്‍ കെട്ടിയ ഒരു കാക്ക വരാറുണ്ട്. ബഷീറിന്റെ 'ആയിരം കാക്കയ്ക്ക് അര മെസ്സി' എന്നാ തലക്കെട്ട് ആ കാക്ക കണ്ടാല്‍ ആങ്ങിയോങ്ങി ചെകിടത്ത് ഒന്ന് തരും. ഇതേതായാലും അയാളെ അപമാനിച്ചതായെ ചേറൂര് കാക്കയെ അറിയാവുന്ന മലപ്പുറം കാക്കമാര് കരുതൂ.....
ReplyDeleteഎന്റെ ബ്ലോഗില്‍ വന്നു കമന്റിടാന്‍ താന്കള് കാണിച്ച ധീരതയെ മാനിക്കുന്നു. അതുവഴി പോവുകയാണെങ്കില്‍ അവിടം കയറാന്‍ ഓര്‍മ്മപ്പെടുത്തുന്നു.
ReplyDeleteനന്ദി.
@mujeebedavanna... ആ ഗോളി കലക്കീട്ടാ...
ReplyDeleteബഷീറിക്ക കപ്പു ഞമ്മളെ ബ്രസീല്‍ തന്നെ കൊണ്ടോവും. പക്ഷെ അപ്പൊ എന്തോ ഒന്ന് താരാന്നു പറഞ്ഞിട്ടുണ്ടല്ലോ, അത് മറക്കരുതേ...വെയിറ്റിംഗ് ടു സീ...
viva argentina vallikkunne
ReplyDelete"ആയിരം വള്ളിക്കുന്നിനു അര ചാലിയാര്‍" അല്ല പിന്നെ ?
ReplyDeleteകാത്തിരുന്നു കാണാം...
ReplyDeleteഒരു പന്തിനു പിന്നാലെ നിരവധി പേര് തലങ്ങും വിലങ്ങും ഓടുന്നതും കളിക്കാര്‍ പരസ്പരം ഫൗള്‍ വെച്ച് വീഴുന്നതും കണ്ട ഏതോ ഒരു മലപ്പുറം 'കാക്ക' എല്ലാവര്ക്കും ഒരോ പന്ത് വാങ്ങിക്കൊടുത്താലെന്താണെന്നു പരാതി പറഞ്ഞതായി കേട്ടിട്ടുണ്ട്, ഒരു പക്ഷെ അതു വില്ലന്‍ ബഷീര്‍ക്കയുടെ ഫൗള്‍ കളി കണ്ടിട്ടാകണം.
ReplyDeleteഗപ്പ് കിട്ടോ..
ReplyDeletesafeer said...
ReplyDeleteഎന്നാലും ബശീര്ക നിങ്ങളെ heading ഞമ്മളെ വേദനിപ്പിചൂട്ടോ ...
ആയിരം കാക്കക്ക് അര മെസ്സി..
എന്നുള്ളതിന് പകരം ആയിരം മെസ്സിക്ക് അര കാക്ക മതിയായിരുന്നു ...
സഫീറെ, അബദ്ധം പറ്റിയതാണ്. ആയിരം മെസ്സിക്ക് അര കാക്ക എന്ന് എഴുതാനാണ് ഉദ്ദേശിച്ചത്. തിടുക്കത്തില്‍ ടൈപ്പ് ചെയ്തപ്പോള്‍ മറിച്ചായി. നമ്മള് ബ്രസീല്‍ ഫാന്‍സ് ആയ സ്ഥിതിക്ക് ഈ അബദ്ധത്തിന്റെ ഗൌരവം ഞാന്‍ മനസ്സിലാക്കുന്നു. ടൈറ്റില്‍ തിരുത്തിയിട്ടുണ്ട്. ഇനി നോക്കൂ.. ആയിരം മെസ്സിക്ക് അരക്കാക്ക
@ മുജീബ് എടവണ്ണ & സമദ് കാരാടന്‍ : ആസ്വദിച്ചു.. ആസ്വദിച്ചു.. എന്നെയങ്ങ് കൊല്ല്..
ReplyDeleteThis comment has been removed by the author.
ReplyDeleteThis comment has been removed by the author.
ReplyDeleteഇത് വരെ കിട്ടിയ വോട്ടുകള്‍ നമുക്ക് ഇങ്ങനെ സംഗ്രഹിക്കാം. നമുക്ക് ഇങ്ങനെ സംഗ്രഹിക്കാം.
ReplyDelete1) സഫീര്‍, ജമാല്‍, വിനയന് പിന്നെ ഈ ഞാനും : ബ്രസീല്‍ (4 votes)
2) കൂതറ ഹാഷിം , ഷിബു ചെക്കുളത്ത് & perooran : അര്‍ജെന്റീന (3 votes)
3) മൈപ് : ഇംഗ്ലണ്ട് (1 vote)
ഇനി ആരേലും ഉണ്ടെങ്കില്‍ ഇപ്പോള്‍ പറയണം. കളി കഴിഞ്ഞാല്‍ ഇവിടെയൊക്കെ കാണുകയും വേണം. ആരും ഓടരുത്.. Brazil is leading..
അര്‍ജന്റീന തന്നെ!!
ReplyDeleteപ്രവചന മത്സരത്തില്‍ വോട്ട് ചെയ്യാന്‍ ഇത് വഴി കൂടി വരിക പ്ലീസ്
http://kochchumon.blogspot.com/2010/06/blog-post.html
മലപ്പുറംകാരെല്ലാം കാക്കയുടെയും കോഴിയുടെയും എണ്ണമെടുത്തോണ്ടിരിക്കേയുള്ളൂ. കപ്പു സ്പെയിന് കൊണ്ടുപോകും.
ReplyDeleteസ്പെയിനിനു വേണ്ടി വാതു വെയ്ക്കാന്‍ ഒരുത്തന് മാത്രമുള്ളോണ്ട് സമ്മാനം കൂടുതലായിരിക്കുമോ ബഷീറിക്കാ?
കപ്പ് ബ്രസീലിനു തന്നെ ബഷീർക്കാ..
ReplyDeleteനിങ്ങൾക്ക് പിഴച്ചിട്ടില്ല..
ബ്രസീൽ കീീീീീ...
(റബ്ബുൽ ആലമീനായ തമ്പുരാനേ..എന്നാണിതു പോലെ ഇന്ത്യക്ക് വേണ്ടി വിളിക്കാനാകുക.)
Latest Scoreboard
ReplyDelete1) Brazil 5 votes (latest voter കമ്പർ)
2) Argentina 4 votes (latest voter ബോണ്‍സ്)
3)Spain got a lonely supporter (akhilesh)
4) England - 1 vote
ബ്രസീല്‍ തന്നെ മുന്നില്‍ !! കളി ബ്രസീലിനോട് വേണ്ട കെട്ടാ..
ഈ പോസ്റ്റിന്റെ തലകെട്ടില്‍ ഞാന്‍ പ്രതിഷേധിക്കുന്നു.
ReplyDeleteമറ്റു ടീമിലെ കളിക്കാരുടെ കഴിവുകള്‍ അംഗീകരിക്കാന്‍ കഴിയാത്തവരാന് ബ്രസീലിനു വേണ്ടി കൊടിപിടിക്കുന്നവര്‍.
മറ്റു കളിക്കാരുടെ പ്രതിഭ സ്പര്‍ശമുള്ള ഗോളുകള്‍ കണ്ടാല്‍ മഞ്ഞ കഴുതകള്‍ പറയും അതാണോ വല്യ കാര്യം....ദിസ് ഈസ് വെരി സിമ്പ്ലി....
എന്നാല്‍ ഏതെങ്കിലും ബ്രസീലുകാരന് ആളില്ലാ പോസ്ടിലെക്ക് വെറുതെ പന്തടിച്ചാല്‍ അത് ബല്യ സംഭവം...
ബ്രസീല്‍ ഫാന്‍സിനു മാത്രമേ ഈ കുഴപ്പം ഞാന്‍ കണ്ടിട്ടുള്ളു.....
പുല് മൈതാനത് കാല് പന്ത് കൊണ്ട് മോണാലിസ വരയ്ക്കാന്‍ മെസ്സിയും സംഗവും ഒരുങ്ങി കഴിഞ്ഞു....
ജാഗ്രതെ......
The Real Lion is Only Lionel Messi......!
as per argentinian's team strength and dialog's they must have to score atleast 10 goal,
ReplyDeletenow they have won only for 1 goal and they r njoying ,its really shame for argentinian's and their fans ,
Brazil Fans would like to pass one message to all argentinian's fans
"cheyyaavunnathe parayavooo .. parayaavunnathe cheyyaavooo""
Regards
BRAZIL FAN
ബ്രസീലിന്റെ റൊണാള്‍ഡോ യും രോബിന്യോയും മറ്റും ചെയ്തു കൂട്ടിയത് നാലാള് കൂടുന്നിടത്ത് പറയാന്‍ പോലും പറ്റില്ല....
ReplyDeleteപിന്നെ കളിയില്‍ കൂടുതല്‍ ഗോള്‍ അടിച്ചാല്‍ കൂടുതല്‍ പോയിന്റ് കിട്ടുമെന്നു ഞാന്‍ കേട്ടിട്ടില്ല, കളിയില്‍ വിജയിക്കുക എന്നതാണ് പ്രാധ്യാനം.
അതിനു ടീമിന്റെ തന്ത്രമനുസരിച് പ്രതിരോധതിലോ ആക്രമനത്തിലോ ഊന്നി കൊണ്ട് കളിക്കും, ബ്രസീലിന്റെ മിക്ക വിജയങ്ങളും ഭാഗ്യം ഒന്ന് കൊണ്ട് മാത്രം കിട്ടിയതാന്.
കാക്കയും പൂച്ചയും മറ്റും നിക്കറും ഊരി പോകുന്നത് കാത്തിരുന്നു കാണാം.
@ The Best87 ബ്രസീല്‍ എന്നും എപ്പോഴും വിജയം ശീലമാകിയവരാണ് , അര്‍ജെന്റീന യെ പോലെ "ഹാന്‍ഡ് പ്രയോഗം " കൊണ്ടും മറ്റും ലോകകപ്പ് നേടിയവരല്ല..
ReplyDeleteഞങ്ങള്‍ക്ക് ലോകം വായതുന്ന കളിക്കാരുടെ ആവശ്യം ഇല്ല , ഞങ്ങള്‍ ബ്രസീല്‍ ആണ്, ആ പേര് മതി ഏതോരു അര്‍ജെന്റീന കാരുടെയും മുട്ട് ഇടിക്കാന്‍ ,
അതല്ലേ യോഗ്യതാ മത്സരങ്ങളില്‍ ഈ മെസ്സിയും മറ്റും ഉണ്ടായിട്ടും ഞങ്ങളുടെ പിള്ളേര് എണ്ണം പറഞ്ഞ ഗോളുകള്‍ക്ക് തോല്പിച്ചത് ,
ഭാഗ്യം എന്നും അര്‍ജെന്റീന യുടെ കൂടെയാണ്..
ഒരു ഗോളിന് ജയിച്ചാല്‍ ഭാഗ്യം എന്ന് പറയാം ഇപ്പോള്‍ നിങ്ങള്‍ വിജയിച്ച പോലെ,
അല്ലാതെ എന്നും എപ്പോയും ജയിക്കുന്ന ടീം എല്ലയ്പോയും ഭാഗ്യം കൊണ്ടാണ് ജയികുന്നത് എന്ന് പറയുന്നത് അസംബന്ധമാണ് , മെസ്സിയെ ഞങ്ങള്‍ അങ്ങീകരികുന്നു , പക്ഷെ അതൊന്നും ബ്രസീല്‍ എന്ന വികരത്തോളം വരില്ല , ഞങ്ങളുടെ കളിക്കാര്‍ ഞങ്ങള്‍ക്ക് എന്നും പ്രിയപ്പെട്ടവരാണ് , ഞങ്ങളുടെ പ്രിയപ്പെട്ടവര്‍ ഞങ്ങള്‍ക്ക് എല്ലയ്പോയും ജയം നേടിത്തരുന്നു , ഇതാണ് ഞങ്ങളും നിങ്ങളും തമ്മിലുള്ള വിത്യാസം
@ The Best87
ReplyDeleteആര് പറഞ്ഞു ഫുട്ബാളില്‍ കൂടുതല്‍ ഗോള്‍ അടിച്ചാല്‍ പോയിന്റ് കൂടുതല്‍ കിട്ടില്ല എന്ന് ,
ഫുട്ബാളിലും ഉണ്ട് മോനെ statistics എന്ന് പറയുന്ന ഒരു സാധനം , ഗ്രൂപ്പില്‍ പോയിന്റ് equal ആയാല്‍ ഇതു തന്നെ വേണം , അടുത്ത റൌണ്ടിലേക്ക് കടക്കാന്‍ .
നൈജീരിയ ആഫ്രിക്കന്‍ ടീമുകളില്‍ ഏറ്റവും ശക്തി കുറഞ്ഞ ടീമാണ് ,
അവരോട ഇങ്ങനെ ആണേല്‍
ഹ..ഹ..ഹ ആലോചിക്കണേ വയ്യ
ഇവിടെ ഒക്കെ തന്നെ വേണം കേട്ടാ
ഫുട്ബാള്‍ എന്താണ് , അതിന്റെ സൗന്ദര്യം എന്താണ് എന്ന് 15 th nu
ഞങ്ങള്‍ കാണിച്ച തരാം ..
അങ്ങനെ പറഞ്ഞു കൊടുക്ക് സഫീറെ.. ബ്രസീലിനോടാ കളി..
ReplyDeleteസഫീരിന്റെ കമന്റുകളെ ഞാന്‍ പിന്താങ്ങുന്നു. കിട്ടുന്ന അവസരങ്ങളെല്ലാം കഴിഞ്ഞ ദിവസം അര്‍ജെന്റിന തുലച്ചു കളഞ്ഞില്ലേ.!.
ReplyDeleteഇംഗ്ലണ്ട് വരും...... പോകും......!
ReplyDeleteഇറ്റലി വരും.........പോകും......!
സ്പയിന് വരും....പോകും....!
പിന്നെ മദയാനയെ പോലെ ബ്രസീലും വരും......
കുഴിയാനയെ പോലെ അവരും കളസം കീറി പോകും.....! (കുറ്റം റഫറി യുടേത് ആയിരിക്കും, അഭിനയിച്ചു പെനാല്‍റ്റി നെടുന്നതാനല്ലോ ഞമ്മന്റെ കളി )
അര്‍ജെന്റിന യും വരും.... പക്ഷെ.........
.............
...........
............
............
കപ്പും കൊണ്ടേ പോകു............!
ബ്രസീല്‍ വന്നിട്ടുണ്ട് പലയിടത്തും പലവട്ടം , ഞങ്ങള്‍ കൈ കൊണ്ട് ഗോള്‍ അടിക്കാറില്ല , ഞങ്ങള്‍ മയക്കുമരുന്ന് അടിച്ചു ഫുട്ബോള്‍ കളിക്കാറില്ല , ഞങ്ങള്‍ അഭിനയിച് കളിക്കാറില്ല ,
ReplyDeleteഫുട്ബോള്‍ ന്റെ ചരിത്രത്തില്‍ വര്‍ണ്ണ വിവേചനം തുടങ്ങി വെച്ച അര്‍ജെന്റീന അന്ന് ബ്രസീലിനെ
കറുത്തവര്‍ എന്ന് വിളിച്ചു അധിക്ഷേപിച്ചിരുന്നു , ഒരു പക്ഷെ അതായിരികണം ബ്രസീല്‍ ന്റെ വളര്‍ച്ചയുടെ ഹേതു .ഞങ്ങള്‍ ആരെയും അധിക്ഷേപിക്കാറില്ല ,
മനോഹര ഫുട്ബോളിന്റെ ആസൂത്രകരാന് ബ്രസീലുകാര്‍ ,
ഞങ്ങള്‍ വന്നിട്ടുണ്ടെങ്കില്‍ കപ്പ് അടിച്ചിട്ടേ പോവുകയുള്ളൂ , അതാണ് ചരിത്രം , അതാണ് സത്യം ,
ഇത് അര്‍ജെന്റീന അല്ല വെറും വാക്ക് പറയാന്‍ ,
This comment has been removed by the author.
ReplyDeleteRaoof Creata said : "we r the champion of world cup 2010".
ReplyDeletePls make it clear. which team you are referring to?
Aaagasham oru Ground Aayi Maariyalum athil Bhoomi oru football aayi maariyaalum Nakshathrangal ethiralikalaayi Mariyaalum Njangal nenjil kaivechu parayunnu, Brazil is the chapion of world cup 2010
ReplyDeleteബ്രസീലിനു നല്ല ടീമാണ്. മുന്‍പൊന്നുമില്ലാത്ത ശക്തമായ പ്രതിരോധനിര. പക്ഷെ അറ്റാക്കിംഗ് ഫ്ലെയര്‍ പഴയ പോലില്ല. നല്ല സ്ട്രാടജി ഉള്ള ഒരു ഫ്ലെയര്‍ ടീമിനെ (ജര്‍മനി, ഹോളണ്ട്, അര്‍ജന്റീന, സ്പെയിന്) നോക്കൌട്ട് റൌണ്ടുകളില്‍ നേരിടേണ്ടി വന്നാല്‍ ബ്രസീല്‍ പുറത്താകാനാണ് സാധ്യത.
ReplyDeleteചരിത്രത്തിന്റെ അടിസ്ഥാനത്തില്‍ വിജയിയെ നിശ്ചയിക്കാനാണെങ്കില് നാല് വര്‍ഷം കൂടുംതോറും ഇത് നടത്തേണ്ട കാര്യമില്ലല്ലോ, കപ്പ് സ്ഥിരമായി ബ്രസീലിനു കൊടുത്താല്‍ പോരെ? ഇക്കൊല്ലം ജനം ഇഎസ് പിഎന്നില് ഫൈനല്‍ കാണുമ്പോള്‍ ബ്രസീലിന്റെ ആരാധകര്‍ ചരിത്രമഹിമ പറഞ്ഞു ഹിസ്ടറി ചാനലും കണ്ടിരിക്കയെ ഉള്ളൂ .
Mr അഖിലേഷ് ന്റെ വിലയിരുത്തലിനെ അംഗീകരിക്കുന്നു , നിങ്ങള്‍ പറഞ്ഞു വരുന്നത് ബ്രസീലിനു ഹിസ്റ്ററി മാത്രമേ ഉള്ളൂ ഏതെങ്കിലും വലിയ ടീമുമായി മത്സരിച്ചാല്‍ തോല്കും എന്നാണ് , താഴെ പറയുന്ന ചോദ്യങ്ങള്‍ താങ്കള്കുള്ള മറുപടി ആവും എന്ന് ഞാന്‍ കരുതുന്നു ,
ReplyDelete1 . നിങ്ങള്‍ പറയുന്ന രീതിയില്‍ ബ്രസീല്‍ മികച്ച ടീം അല്ലെങ്കില്‍ പിന്നെ എങ്ങിനെയാണ് ബ്രസീല്‍ ഫിഫ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത് തുടരുന്നത് ?
2 . എന്തുകൊണ്ടാണ് വാതുവെപ്പുകാര്‍ കിരീടം നേടാനുള്ള സാധ്യതകളില്‍ ബ്രസീലിനെ രണ്ടാം സ്ഥാനത് നിര്‍ത്തിയിരികുന്നത്
3 . എന്തുകൊണ്ടാണ് ലോകത്തെ മികച്ച ടീമുകളെല്ലാം ഇപ്പോഴും ബ്രസീല്‍ നെ ഭയകുന്നത് ,
4 . എന്ത് കൊണ്ടാണ് ലോകത്തെ ഫുട്ബോള്‍ പ്രതിഭകള്‍ ഈ കിരീടം ബ്രസീളിനാനെന്ന് പറയുന്നത്
5 . ലോകം അറിയുന്ന മികച്ച അറ്റാക്കിംഗ് പ്ലയെര്സ് വേണോ ട്രോഫി നേടാന്‍ , അങ്ങിനെയാണേല് കയിഞ്ഞ തവണ ഇറ്റലി അടികുമായിരുന്നോ ?
6 . കഴിഞ്ഞ മൂന്നു കൊല്ലമായി ഏകദേശം ഒരേ ടീമുമായി കളിച്ച ബ്രസീല്‍ 98 % മത്സരങ്ങളും വിജയിച്ചു , തോല്പിച്ച ടീമുകളില്‍ അര്‍ജെന്റീന , ഇറ്റലി , ഹോളണ്ട് തുടങ്ങിയവരെല്ലാം പെടും , എന്നിട്ടും നിങ്ങള്‍ക്ക് സംശയം ?
ഈ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സ്ട്രടജി ഉള്ള ടീം ബ്രസീലാണ് , പ്ലയെര്‍'സ് ഒരു പക്ഷെ അര്‍ജെന്റീന ക്കും സ്പയ്നും ആയിരിക്കും .. വലിയ ടൂര്‍ണമെന്റുകളില്‍ എങ്ങനെ കപ്പ് നേടണമെന്ന് മറ്റാരെകാലും ബ്രസീലിനു അറിയാം , അത് കൊണ്ടാണ് ബ്രസീലിനെ എതിരാളികള്‍ എന്നും ഭയകുന്നത്
റോബീഞ്ഞോ യും ഫാബയാനോയും കഴിവ് തെളിയച്ച കളിക്കാരാണ് , കക യും അല്‍വിസ് ഉം അണി നിരകുന്ന മധ്യനിര ലോകത്തെ തന്നെ മികച്ചതാണ് , പ്രതിരോധത്തില്‍ മൈകൊനും ലുസിയോ യും ലോകത്തെ ഏറ്റവും മികച്ചവരാണ് , ഗോള്‍ കീപ്പര്‍ ലോകത്തിലെ ഒന്നാം നമ്പറും ,
പിന്നെ ബ്രസീല്‍ ആരെയാ പേടിക്കണ്ടത്????
അര്‍ജെന്റീന യും സ്പയ്നും ഇംഗ്ലണ്ട് ഉം ഹോളണ്ട് ഉം എല്ലാം പ്രാര്‍ത്ഥിക്കുകയാണ് ബ്രസീല്‍ ന്റെ മുന്നില്‍ പെടല്ലേ എന്ന് . അവര്കെല്ലാം അറിയാം പെട്ട് കഴിഞ്ഞാല്‍ അതോടെ അവരുടെ ലോകകപ്പ് സ്വപ്നങ്ങള്‍ പൊളിഞ്ഞു വെന്ന്.
സകല ദൈവങ്ങളെയും വിളിച്ചു പ്രാര്‍ത്ഥിച്ചു കൊള്ളൂ ... നിങ്ങളുടെ സ്വപ്ന ടീം ബ്രസീലിനു മുന്നില്‍ വരാതിരിക്കാന്‍
അഖിലേഷിന്റെ തകര്‍പ്പന്‍ ഷോട്ട് സഫീര്‍ മെയ് വഴക്കത്തോടെ തടുത്തു കണ്ണഞ്ചിപ്പിക്കുന്ന വേഗതയില്‍ എതിര് പോസ്റ്റിലേക്ക് നീട്ടിയടിച്ചിരിക്കുകയാണ്.. അതെ.. ഗോള്‍.. ഗോള്‍...ബ്രസീല്‍ !! ബ്രസീല്‍ !!
ReplyDeleteഹ,ഹ! എന്തായാലും ബ്ലോഗിലും കളി കൊഴുക്കുന്നുണ്ടില്ലേ?
ReplyDeleteനിങ്ങളെ ഫുട്ബോള്‍ അനുഭവം വായിച്ചപ്പോള്‍ ഓര്‍മ്മ വന്നത് എന്റെ സ്വന്തം ഗ്രാമത്തിലെ 80-90കളിലെ ടീമായിരുന്നു. എവിടെ ചെന്നാലും കപ്പു കിട്ടണമെന്ന ഒടുക്കെത്തെ വാശിയായിരുന്നു ഞങ്ങള്‍ക്ക്. കപ്പു കിട്ടിയില്ലങ്കില്‍ അടി ഉറപ്പായിരുന്നു. അധിക സ്ഥലത്തും കപ്പു കിട്ടിയില്ലേലും കളിക്കളം കൊളമാക്കി, നല്ല തല്ലു കൊടുക്കാന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ത്ഥ്യം ഇന്നും മനസ്സിലുണ്ട്. നിങ്ങളെ പോലുള്ള വില്ലൈന്സ് വെറുതെ വള്ളിക്കുന്നില്‍ നില്കേണ്ടിയിരുന്നില്ല, എന്റെ നാട്ടിലേക്കു വന്നാ മതിയായിരുന്നു !
ReplyDeleteബ്രസീലിന്റെ ആദ്യകളി അവര്‍ ജയിച്ചെങ്കിലും ചാമ്പ്യന്മാരുടെ കളിയായോ അതെന്നു സംശയമുണ്ട്. (ബ്രസീല്‍ കൊറിയ 2-1) കൊറിയ എഴുതി തള്ളേണ്ട ടീമല്ല കെട്ടോ.. ബ്രസീലിന്റെ കാര്യം അടുത്ത കളി കൂടി കണ്ട ശേഷം പറയാം.
ReplyDelete@ Saleem EP: നിങ്ങളുടെ നാട്ടിലും എന്നെപ്പോലുള്ള 'മാന്യന്മാര്' ഉണ്ട് എന്നത് ആശ്വാസം തന്നെയാണേ.. അങ്ങനെയുള്ള എല്ലാവരെയും കൂട്ടി നമുക്കൊരു ടീം ഇട്ടാലോ..
ReplyDeleteFrance Out!!!..
ReplyDeleteബ്രസീല്‍ പൊട്ടി .... ബഷീര്‍ "ആയിരം മെസ്സിക്ക് അരക്കാക്ക" എന്നതിനു പകരം "ആയിരം ക്കാക്ക ക്ക് അര മെസ്സി" എന്നാക്കുന്നതാവും നന്നാവുക
ReplyDeleteനിങ്ങള്‍ തിരയുന്ന വ്യക്തി പരിധിക്ക് പുറത്താണ് .... ബ്രസീല്‍ ഫാന്‍സിനെ ദയവായി കുറ്റപ്പെടുതാതിരിക്കുക ,
ReplyDeleteറൊണോള്ഡീഞ്ഞോ............................ നീയുണ്ടായിരുന്നെങ്കില്‍
അയ്യേ അയ്യേ ഷെയിം..
ReplyDeleteഎന്തൊക്കെ ആയിരുന്നു
മലപ്പുറം കത്തി അമ്പും വില്ലും മഷീന് ഗണ്ണ്, മഞ്ഞ കുരുവികള്‍, സാംപാ നൃത്തം
അയ്യേ... കൂയ്... കൂയ്
സഫീര്ജീ, ഒന്നും തോന്നരുത്. പക്ഷെ , ഇത് പറഞ്ഞോളാന്‍ വയ്യ (എനിക്കിത്തിരി ജെന്റില്മാന്ലിനെസ് കുറവായത് കൊണ്ടാകാം) :
ReplyDeleteബ്രസീല്‍ ഫാന്‍സിനു ഇനി ഹിസ്ടറി ചാനല്‍ ഓണ്‍ ചെയ്യാം, ഇല്ലേ?
സഫീര്‍, ബഷീര്‍....!
ReplyDeleteഎന്തൊക്കെ ആയിരുന്നു.....
കാക്ക... പൂച്ച.. എരുമ.... പോത്ത് .....
അഹങ്കാരത്തിന് കയ്യും കാലും വെച്ചവര്‍ ആയിരുന്നു ബ്രസീലുകാര്‍....(ബ്രസീല്‍ ഫാന്‍സും)
കൈ കൊണ്ട് ഗോള്‍ അടിക്കില്ല.. അഭിനയം ഇല്ല... മനോഹര ഗെയിം കളിക്കുന്നവര്‍.... അഖിലേഷ് പറഞ്ഞ മാതിരി അതൊക്കെ പണ്ട്....
ഇപ്പൊ കാണണമെങ്കില്‍ ഹിസ്റ്ററി ചാനല്‍ തുറക്കണം....!
ഈ ലോക കപ്പില്‍ തന്നെ ഫാബിയാനോ കൈ കൊണ്ട് ഗോള്‍ അടിച്ചിട്ടുണ്ട്....! അതിനു മുന്‍പ് ലോക കപ്പില്‍ തുര്ക്കികെതിരെ അഭിനയത്തിന് റിവാള്‍ഡോ അവാര്‍ഡ്, ക്ഷമിക്കണം വെറും കാര്‍ഡ് വാങ്ങിയിട്ടുണ്ട്....!
എതിര് കളിക്കാരനെ വെട്ടി വീഴ്ത്തി... പിന്നെ ചവിട്ടി പരിപ്പെടുക്കുന്ന 'മനോഹര ഗെയിം'... ഹാ ഞാനും ഇന്നലെ കണ്ടു....!
നമ്മുടെ മാധ്യമങ്ങള്‍ എല്ലാം ബ്രസീലിനു ഒപ്പമായിരുന്നു....! ബ്രസീല്‍ ഫൈനലില്‍ എത്തി കഴിഞ്ഞു... എതിരാളി ആരെന്നു അറിഞ്ഞാല്‍ മതി....!
ബ്രസീല്‍ ആദ്യ കളി ഉഴപ്പും...പിന്നെ കലക്കും....! എല്ലാവരും അപാര ഫോമിലാണ്.... ഇനി കപ്പും കൊണ്ടേ മടങ്ങൂ.....!
നാക്കിനു എല്ല് ഇല്ലെന്നു കരുതി എന്തും പറയാം എന്ന് കരുതരുത്...
കഴിവുള്ള എതിര് കളിക്കാരെ ബഹുമാനിക്കാനും അന്ഗീകരിക്കാനും ഉള്ള മനസ്സും കൂടി ഉണ്ടാവണം...!
അപ്പൊ ന്നാ ഞമ്മക്ക് ഹിസ്റ്ററി ചാനല്‍ തുറക്കാം അല്ലെ....!
Silence.. Silence.. കളി തോല്ക്കുന്നതും ജയിക്കുന്നതും എല്ലാം സാധാരണയാണ്. അതിന് ഇത്ര ബഹളം കൂട്ടേണ്ട ആവശ്യമൊന്നുമില്ല. എനിക്ക് പറയാനുള്ളത് ഒരു പുതിയ പോസ്റ്റായി ഇട്ടിട്ടുണ്ട്. ബ്രസീലേ, നീയും? (എന്നെ കുളത്തില്‍ ഇറക്കിയ സഫീറെ, നിനക്കും ഞാന്‍ വെച്ചിട്ടുണ്ട്)
ReplyDeletei would like to say I am very proud of them still ans always, despite the fact that they lost to nertherlands. No matter what people say or do, Dunga you have contributed to the team and this year is just not our year. We will remaine the five time champions and come 2014 the 6 time champions.
ReplyDeletei am a brazilin Fan..and i am really proud of them....