വാര്‍ത്ത താഴെ :
മുംബൈ ആക്രമണത്തില്‍ പങ്കുണ്ടെന്ന് കരുതുന്ന യുഎസ് പൌരന് ഡേവിഡ് കോള്മാന് ഹെഡ്ലിയെ വിട്ടുകിട്ടാന്‍ ഇന്ത്യ യുഎസിന് മേല്‍ സമ്മര്‍ദ്ദം ശക്തമാക്കി. ഹെഡ്ലിയെ ചോദ്യം ചെയ്യാന്‍ ഇന്ത്യന്‍ അന്വേഷണ സംഘം ചിക്കാഗോയിലെത്തിയിട്ട് നാല് ദിവസം കഴിഞ്ഞെങ്കിലുംഇതുവരെയും ചോദ്യം ചെയ്യല്‍ ആരംഭിച്ചിട്ടില്ല. ഇത് സംബന്ധിച്ച് യുഎസ് അധികൃതരില്‍ നിന്ന് ഇതുവരെയും സ്ഥിരീകരണം ഒന്നും ലഭിക്കാത്തതാണ് ചോദ്യം ചെയ്യല്‍ നീളാന്‍ കാരണം.
ഏത് രീതിയിലാണ് ഹെഡ്ലിയെ ഇന്ത്യന്‍ സംഘത്തിന് വിട്ടുനല്കുകയെന്നതു സംബന്ധിച്ച് ഇതുവരെയും വ്യക്തമായ വിശദീകരണങ്ങള്‍ യുഎസ് അധികൃതര്‍ നല്‍കിയിട്ടില്ല. അതേസമയം ഹെഡ്ലിയെ ചോദ്യം ചെയ്യുന്നത് സംബന്ധിച്ച കൂടുതല്‍ വിശദീകരണം നല്കാന് വിദേശകാര്യമന്ത്രി എസ് എം കൃഷ്ണ വിസമ്മതിച്ചു. അന്വേഷണം വളരെ സെന്‍സിറ്റീവായ വിഷയമാണെന്നും ദിനംപ്രതിയുള്ള വിവരങ്ങള്‍ പുറത്തുവിടാന്‍ കഴിയില്ലെന്നുമാണ് കൃഷ്ണ കഴിഞ്ഞ ദിവസം മാധ്യമപ്രവര്‍ത്തകരെ അറിയിച്ചത്.
അതേസമയം മുംബൈ ആക്രമണത്തില്‍ ഹെഡ്ലി ഗൂഡാലോചന നടത്തിയതിന് മതിയായ തെളിവുകളുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഹെഡ്ലിയെ ചോദ്യം ചെയ്യാനായി വിട്ടുതരുമെന്ന് യുഎസ് നേരത്തെ വ്യക്തമാക്കിയതാണ്. അതേസമയം ഇന്ത്യന്‍ നിയമ സംവിധാനങ്ങളെ യുഎസ് ബഹുമാനിക്കുന്നതുപോലെ യുഎസ് നിയമ സംവിധാനങ്ങള്‍ ഹെഡ്ലിക്ക് നല്കിയ ആനുക്കുല്യങ്ങളെ ഇന്ത്യ അംഗീകരിക്കേണ്ടതുണ്ട് - കൃഷ്ണ പറഞ്ഞു.
എന്‍ഐഎ ഉദ്യോഗസ്ഥരും ഒരു നിയമകാര്യ ഓഫീസറുമാണ് നാലംഗ ഇന്ത്യന്‍ സംഘത്തിലുള്ളത്. ഹെഡ്ലിയുടെ ഇന്ത്യന്‍ യാത്രയെക്കുറിച്ചായിരിക്കും സംഘം പ്രധാനമായും അന്വേഷിക്കുക. കഴിഞ്ഞ സെപ്റ്റംബറിലാണ് ലഷ്കര്‍-ഇ-തൊയ്ബയ്ക്ക് സഹായം നല്കിയ പേരില്‍ ഹെഡ്ലിയെ എഫ്ബിഐ അറസ്റ്റ് ചെയ്തത്.
"അതേസമയം ഇന്ത്യന്‍ നിയമ സംവിധാനങ്ങളെ യുഎസ് ബഹുമാനിക്കുന്നതുപോലെ യുഎസ് നിയമ സംവിധാനങ്ങള്‍ ഹെഡ്ലിക്ക് നല്കിയ ആനുക്കുല്യങ്ങളെ ഇന്ത്യ അംഗീകരിക്കേണ്ടതുണ്ട് - കൃഷ്ണ പറഞ്ഞു"
ReplyDeleteഇങ്ങിനെ എല്ലാം അംഗീകരിച്ചു കൊടുത്ത് അവസാനം ഇന്ത്യന്‍ അന്വേഷണ സംഘം ഹെഡ്ലിയെ ഒരു നോക്കു കാണാതെ തിരുച്ചു വരേണ്ടി വരുമോ?
മുജീബേ, താങ്കള്‍ അയച്ചു തന്ന ലിങ്കാണ് ഈ പോസ്റ്റ് ആയി മാറിയത്. ഡാന്ക്യൂ ..
ReplyDeleteഎത് ഇന്ത്യന്‍ പൌരനും അമേരിക്കയില്‍ ചെന്നാല്‍ ചില സുരക്ഷാ നടപടികളുടെ ഭാഗമായി 'അവരുടെ തപ്പലും തുണി ഉരിയലും' സഹിക്കണം (ജോര്‍ജ് ഫെര്‍ണാണ്ടസ് പ്രതിരോധമന്ത്രിയായിരുന്ന കാലത്ത് പുള്ളിയെ പോലും സുരക്ഷാ കാരണം പറഞ്ഞ് തുണി ഉരിഞ്ഞു പരിശോധിച്ചിട്ടുണ്ടെന്ന് പില്ക്കാലത്ത് വെളിവായി [സംഭവം നടന്നപ്പോള്‍ ഫെര്‍ണണ്ടസ് വലിയ പുകിലായാലോ എന്ന് ഭയന്ന് പുറത്തു പറഞ്ഞില്ലെത്ര!]) എന്നാല്‍ അമേരിക്കയില്‍ നിന്നും ഒരു സാധാരണ പൌരന് വന്നാല്‍ പോലും 'പരിശോധന' പോയിട്ട് ഒരു ചോദ്യം പോലുമില്ല!! അങ്ങിനെയെത്രേ ഈ ഹെഡ്ലി എന്ന ഇഡ്ഡലി 'സുഖമായി' ഇന്ത്യയില്‍ വന്ന് പോയത്. അമേരിക്ക അവരുടെ 'സുരക്ഷാ' നിയമങ്ങള്‍ മാറ്റാന്‍ തയ്യാറല്ലെന്നിരിക്കെ നമ്മള് മാത്രം എന്തീനീ രാജഭക്തി തുടരണം? ഇന്ത്യയും തങ്ങളുടെ സുരക്ഷാ നടപടികള്‍ ശക്തമാക്കണം അത് എതെങ്കിലും പേരോ രാജ്യമോ നോക്കിയിട്ടല്ല. ബ്രിട്ടണ്റ്റെയോ അമേരിക്കയുടെയോ പാസ്പോര്ട്ടുകള് കാണിക്കുബ്ബോള് 'കവാത്ത്' മറക്കാത്ത വിധത്തില്‍ 'മാറ്റം' വേണം. അമേരിക്കക്ക് ഇന്ത്യയില്‍ വന്നെ എതവനേയും ചോദ്യം ചെയ്യാം തിരിച്ച് ഇന്ത്യക്ക് പാടില്ല!! ഇവനാരെടേയ്?! (ശ്ശ് സി ഐ എ ചാരന്മാര് ആരും ഈ ബ്ളോഗ് വായിക്കുന്നില്ലല്ലോ?!!)
ReplyDeleteവള്ളികുന്നേ ഹെഡ്ലിയെ ചോദ്യം ചെയ്തു തുടങ്ങി.
ReplyDeleteമനോരമ ഓണ്‍ലൈന്‍ പത്ര വാര്‍ത്ത.
ഗതികേട്.
ReplyDelete:(
@ shajiqatar
ReplyDeleteഞാന്‍ മനോരമ വായിക്കാറില്ലാന്ന് അറിഞ്ഞൂടെ ഷാജിക്ക്.
@ കുരുത്തം കെട്ടവന് : "ബ്രിട്ടണ്റ്റെയോ അമേരിക്കയുടെയോ പാസ്പോര്ട്ടുകള് കാണിക്കുബ്ബോള് 'കവാത്ത്' മറക്കാത്ത വിധത്തില്‍ 'മാറ്റം' വേണം"
ReplyDeleteഅത് മാത്രം പറയരുത്. എത്ര ഉറപ്പിച്ചു നിന്നാലും അവരെക്കാണുമ്പോള്‍ മുട്ടൊന്നു വിറക്കും. ഒരു സ്ഥലകാല വിഭ്രമം. പണ്ടേ പതിവുള്ളതാ..
@ shajiqatar
ReplyDeleteവള്ളികുന്നേ ഹെഡ്ലിയെ ചോദ്യം ചെയ്തു തുടങ്ങി.
-മനോരമ ഓണ്‍ലൈന്‍ പത്ര വാര്‍ത്ത. വള്ളിക്കുന്ന് ബ്ലോഗ്ഗിന് ഇത്രയധികം സ്വധീന ശക്തിയുണ്ടെന്നറിഞ്ഞില്ല, ബ്ലോഗ്ഗില്‍ പോസ്റ്റി കമന്റുകള്‍ വന്നുത്തുടങ്ങും മുമ്പ് തന്നെ ഹെഡ്ലിയെ ചോദ്യം ചെയ്തു തുടങ്ങിയല്ലൊ? സി ഐ എ ചരന്മാര് നിങ്ങളുടെ ബ്ലൊഗ്ഗ് ട്രാക്ക് ചെയ്യുന്നോണ്ടോയെന്നു ഒരു സംശയം. ഒന്നു സൂക്ഷിക്കണേ......
ഇവിടെത്തന്നെ കണ്ടാല്‍ അഞ്ചു പൈസക്കില്ലാത്ത ലോക്നാഥ് ബെഹറയെ ഇനി അമേരിക്കകാര് പിടിച്ചു വച്ച് ചോദ്യം ചെയ്യുകയാണോ എന്തോ!?
ReplyDeleteദാസനെയും വിജയനെയും തേടി ഇനി എം .ജി സോമനും പുറകെ പോകുമോ വള്ളിക്കുന്നെ?
ReplyDeleteഅടുത്ത വര്‍ഷം ടൂറിസ്റ്റ് വിസയില്‍ ഹെഡ്ലി അദ്ധ്യോം ഇന്ത്യയിലേക്ക് വരുന്നതായിരിക്കും.
ReplyDeleteകാശും ആയുധകോപ്പും ഇഷ്ട്ടം പോലേ ഉള്ളവന്റെ മുന്നിൽ
ReplyDeleteകോണകം ഉരിഞ്ഞ് പോലും തലയിലിടും നമ്മൾ; നമ്മൾ
മാത്രമല്ല ഏറാൻമൂളി രാജ്യങ്ങളൊക്കയും.
പിന്നെ ചോദ്യം ചെയ്യൽ, എന്തോന്ന് ചെയ്യൽ?
ഒരു ചുക്കും ചെയ്യാൻ പോകുന്നില്ല.
ദാവൂദ് ഗിലാനി എന്ന പാക്വംശജൻ ഹെഡ്ലി എന്ന പേര് മാറ്റിയത് തന്നെ ഇന്ത്യയിൽ വന്ന് തീവ്രവാദ പണി നടത്താൻ സൌകര്യത്തിന് വേണ്ടിയാണ്.അമെരിക്കൻ കുപ്പയ്മിട്ട് വരുംബോൾ നമ്മൾ കവാത്ത് മറക്കുമെന്ന് അവനറിയാം.
ReplyDeletenannayi.... inganeyulla postukal iniyum pratheekshikkunnu...............
ReplyDeleteആറ്റുനോറ്റിരുന്നിട്ട് അവസാനം പെര്മി കിട്ടിയിരിക്കുന്നു ബഷീര്‍ക്കാ..
ReplyDeleteഇന്ത്യയില്‍ താങ്കള്‍ക്ക് ഇഷ്ടപ്പെട്ട പാനീയം.സാത്തുക്കുടി,നാരങ്ങ വെള്ളം ഇനി വല്ല മോരോ സംഭാരമോ?'ചോദ്യാവലിയില്‍' ഇങ്ങനൊരു ചോദ്യമുണ്ടേല്‍ ഒരു ശരിയുത്തരമെങ്കിലും പഹയനെക്കൊണ്ട് പറയിപ്പിച്ചല്ലോ എന്ന സമാധാനത്തോടെ എന്‍.ഐ.എ ടീംസിനു മടങ്ങാം.ഇവ്വിഷയമായി ഞാനുമൊരു കുഞ്ഞു പോസ്റ്റിട്ടിട്ടുണ്ട്.
സാധനം കയ്യിലുണ്ടോ
ReplyDeleteസാധനം കയ്യിലുണ്ടോ ...?
ഒറ്റക്കാലില്‍ നടക്കുന്ന മഅദനിയെ പിടിച്ചു കൂട്ടിലിട്ടപോലെയാവില്ല വല്യേട്ടന്മാരെ പിടിച്ചാല്‍.. എന്നാലും നമ്മുടെ ദാസന്മാര്ക്ക് ഹെഡിലിയെ ഒന്ന് കാണാന്‍ പറ്റിയല്ലോ..
ReplyDeleteചന്ദ്രമതിയെ കാണാന്‍ പോയ കേരള പോലീസ്കാരെപ്പോലെ അത്യാവശ്യം സമ്മാനങ്ങളുമായി കൃഷ്ണനേട്ടാ ഉടനെ വരൂ നമ്മുക്ക് നല്ലത് നസീറും സൂഫിയയും ഒക്കെയാണ്