June 2, 2010

കെ ഇ എന്‍ എന്ന പെര്‍ഫെക്റ്റ് ബുദ്ധിജീവി

എല്ലാ ലക്ഷണവുമൊത്ത ഒരൊറ്റ ബുദ്ധിജീവിയേ ഇന്ന് കേരളത്തിലുള്ളൂ. അത് കെ ഇ എന്‍ കുഞ്ഞഹമ്മദ്‌ ആണ്. പിന്നിപ്പറഞ്ഞ മുടി, കൊറ്റനാടിന്‍റെ താടി, അല്പം കാവി പടര്‍ന്ന ജുബ്ബ, ഉണ്ടക്കണ്ണട,  നീളത്തില്‍ തൂക്കിയിടാവുന്ന കൈത്തറിയുടെ ബേഗ്, വി കെ സി യുടെ ഹവായ്‌.. ഇതെല്ലാം ചേര്‍ന്നാല്‍ ബുദ്ധിജീവി അഥവാ കെ ഇ എന്‍ ആയി എന്ന് ആരും കരുതരുത്. ഏറ്റവും പ്രധാനപ്പെട്ട സംഗതി ജനങ്ങള്‍ അന്തം വിട്ടു നില്‍ക്കുന്ന കാര്യങ്ങള്‍ അടിക്കടി പറയാനുള്ള കഴിവാണ്. ഒരു പാരഗ്രാഫില്‍ ഏറ്റവും ചുരുങ്ങിയത്‌ ആറു തവണ 'സ്വത്വം' എന്ന് പറഞ്ഞാല്‍ തന്നെ ജനങ്ങള്‍ അന്തം വിടും. പിന്നെ പുട്ടിന് തേങ്ങയിടുന്ന പോലെ വര്‍ഗസമരം, വരേണ്യത, കീഴാളന്‍, റാഡിക്കല്‍ തുടങ്ങിയ ചേര്‍ക്കണം. അതോടെ ഏതു വീഴാത്തവനും വീഴും.

പഠിക്കുന്ന കാലത്താണ് ഞാന്‍ കെ ഇ എന്നിന്റെ വലിയ ഫാന്‍ ആയത്. അതിന് കാരണം അദ്ദേഹം എഴുതിയ ലേഖനത്തിന്‍റെ ഒരു പാരഗ്രാഫ്‌ വായിച്ചതാണ്. ‘അനുഭൂതികളുടെ മണ്ഡലത്തിലെ വര്‍ഗസമരം’ എന്നായിരുന്നു ലേഖനത്തിന്‍റെ തലക്കെട്ട്‌. തലക്കെട്ട്‌ വായിച്ചതോടെ തന്നെ ഞാന്‍ വീഴാന്‍ തുടങ്ങിയിരുന്നു. പൂര്‍ണമായും വീണത്‌ താഴെ കൊടുത്ത  പാരഗ്രാഫ്‌ എത്തിയപ്പോഴാണ്. 

“സയുക്തിക ജ്ഞാനത്തിന്‍റെ ലോകത്തിനു മുമ്പില്‍ പൈങ്കിളി വലിയൊരു തടസ്സമായി നിലകൊള്ളുന്നു. സയുക്തിക ജ്ഞാനത്തിന്  ഇന്ദ്രിയ ഗോചരജ്ഞാനവുമായുള്ള വ്യത്യാസത്തെക്കുറിച്ച് സേ ദോങ്ങ് എഴുതിയിട്ടുണ്ട്. ഇന്ദ്രിയ ഗോചരജ്ഞാനം വസ്തുക്കളുടെ വ്യത്യസ്ത വശങ്ങളെ, പ്രതിഭാസങ്ങളെ, ബാഹ്യബന്ധങ്ങളെ, സംബന്ധിച്ചുള്ളതാണ്. അതെ സമയം യുക്തിസഹജ്ഞാനം വസ്തുക്കളുടെ ആകെത്തുകയിലും അന്തസ്സത്തയിലും ആന്തരിക ബന്ധങ്ങളിലും എത്തിച്ചേരാനായി ഒരു വലിയ ചുവട് മുന്നോട്ട് വെക്കുകയും ചുറ്റുപാടുമുള്ള ലോകത്തിലെ ആന്തരിക വൈരുദ്ധ്യങ്ങളെ വെളിപ്പെടുത്തുകയും ചെയ്യുന്നു. അതുകൊണ്ട് യുക്തി സഹജ്ഞാനത്തിന് ചുറ്റുപാടുമുള്ള ലോകത്തിന്‍റെ വികാസത്തെ അതിന്റെ ആകെത്തുകയില്‍ അതിന്റെ എല്ലാ വശങ്ങളെയും ആന്തരിക ബന്ധങ്ങളില്‍ ഗ്രഹിക്കുവാന്‍ കഴിയുന്നു” (മാധ്യമങ്ങളുടെ രാഷ്ട്രീയം : പേജ്  65, ഒരു ചിന്ത വാരിക പ്രസിദ്ധീകരണം) 

വല്ലതും പിടികിട്ടിയോ.. ഉണ്ടാവാനിടയില്ല. ഉള്ളത് പറഞ്ഞാല്‍ എനിക്ക് ഒരക്ഷരം മനസ്സിലായിട്ടില്ല. പൈങ്കിളി എന്ന  പദം ഉള്ളത് കൊണ്ട് സൈലന്റ് വാലിയില്‍ മാത്രം കാണപ്പെടുന്ന ‘ഇന്ദ്രിയ ഗോചരജ്ഞാനമുള്ള’ ഏതെങ്കിലും പൈങ്കിളിയെക്കുറിച്ച്‌ വല്ലതും പറഞ്ഞതാവാന്‍ സാധ്യതയുണ്ട് എന്ന് ഊഹിച്ചു. കൂടുതല്‍ ആലോചിച്ച് തല പുണ്ണാക്കാന്‍ ഞാന്‍ നിന്നില്ല. ചാടിക്കേറി  കെ ഇ എന്നിന്‍റെ ഫാന്‍ ആയി. ഈ പാരഗ്രാഫ്‌ വായിച്ചു കഴിഞ്ഞ നിങ്ങളും ഒരു പക്ഷെ കെ ഇ എന്നിന്‍റെ ഫാനായി മാറിയിട്ടുണ്ടാവും. അതാണ്‌ ബുദ്ധിജീവികളുടെ ഒരു പ്രത്യേകത. ഒരൊറ്റ വാചകത്തില്‍ ആരെയും വീഴ്ത്തും. 


ഇത്രയും പറയാന്‍ കാരണം മാര്‍ക്സിറ്റ്‌ പാര്‍ട്ടിക്ക് സ്വത്വരാഷ്ട്രീയം വേണം എന്ന കെ ഇ എന്നിന്‍റെ വാദഗതിയെ ചുറ്റിപ്പറ്റി നടക്കുന്ന ചര്‍ച്ചകള്‍ ആണ്. വര്‍ഗ സമരത്തിനു പകരം സ്വത്വസമരം വേണമെന്നതാണത്രേ പുള്ളിക്കാരന്‍ പറഞ്ഞു വരുന്നത്. എല്ലാ സഖാക്കള്‍ക്കും സമരം എന്താണെന്നത് അറിയാം. പക്ഷെ വര്‍ഗസമരം എന്താണെന്ന് ചോദിച്ചാല്‍ ഒരു മാതിരിപ്പെട്ട സഖാക്കളൊക്കെ ഗോവിന്ദപ്പിള്ളയോട് ചോദിക്കാന്‍ പറയും. ലോക്കല്‍ കമ്മറ്റി മുതല്‍ പോളിറ്റ് ബ്യൂറോ വരെ ഇടയ്ക്കിടയ്ക്ക് പഠന ക്ലാസ്സ്‌ നടത്തുന്നത് സഖാക്കളെ വര്‍ഗ സമരത്തിന്‍റെ അര്‍ത്ഥം പഠിപ്പിക്കാനാണ്. അതിന്റെ പുകില് തന്നെ പാര്‍ട്ടിക്ക് വേണ്ടത്രയുണ്ട്. അതിനിടയിലാണ് കെ ഇ എന്‍ സ്വത്വ സമരവുമായി വരുന്നത്. വര്‍ഗസമരം തന്നെ മനസ്സിലാവാത്ത സഖാക്കളെ ഇനി സ്വത്വസമരം പഠിപ്പിക്കാന്‍ പാര്‍ട്ടി എത്ര പഠന ക്ലാസ്സുകള്‍ നടത്തേണ്ടി വരുമോ ആവോ?. കുഞ്ഞഹമ്മദിനെ സമ്മതിച്ചിരിക്കുന്നു. ഇനി വെറുതെയിരിക്കേണ്ടി വരില്ല. പിടിപ്പത് പണിയുണ്ടാവും.

മ്യാവൂ:- ജാതി, മതം, ഗോത്രം, ലിംഗം  എന്നിവയുടെ അടിസ്ഥാനത്തില്‍ രാഷ്ട്രീയമായി സംഘടിക്കുന്നതിനെയാണ് സ്വത്വരാഷ്ട്രീയം എന്ന് പറയുന്നത്. എന്നാല്‍ അതങ്ങു നേരെ ചൊവ്വേ പറഞ്ഞാല്‍ പോരേ എന്ന് ചോദിക്കും. പാടില്ല. അങ്ങനെ പറഞ്ഞാല്‍ ജനങള്‍ക്ക് മനസ്സിലാവും. പിന്നെ ബുദ്ധിജീവിക്ക് എന്ത് വില?.. സെമിനാര്‍ നടത്താനും അത് കഴിഞ്ഞാല്‍ പൊരിച്ച കോഴിയും ഉറുമാല്‍ ചപ്പാത്തിയും കൊടുക്കാനും (T.A ഡോണ്ട് ഫോര്‍ഗെറ്റേ...അത് മുഖ്യമാണ വിഷയം..) ആളെ കിട്ടുമോ?

42 comments:

 1. എ റിയല്‍ ബുദ്ധി ജീവി തന്നെ !!!!!

  ReplyDelete
 2. എല്ലാ ലക്ഷണവുമൊത്ത ഒരൊറ്റ ബുദ്ധിജീവിയേ ഇന്ന് കേരളത്തിലുള്ളൂ. അത് കെ ഇ എന്‍ കുഞ്ഞഹമ്മദ്‌ ആണ്. പിന്നിപ്പറഞ്ഞ മുടി, കൊറ്റനാടിന്‍റെ താടി, അല്പം കാവി പടര്‍ന്ന ജുബ്ബ, ഉണ്ടക്കണ്ണട, നീളത്തില്‍ തൂക്കിയിടാവുന്ന കൈത്തറിയുടെ ബേഗ്, വി കെ സി യുടെ ഹവായ്‌.. ഇതെല്ലാം ചേര്‍ന്നാല്‍ ബുദ്ധിജീവി അഥവാ കെ ഇ എന്‍ ആയി എന്ന് ആരും കരുതരുത്.

  Smell adikkunna kuppayam koode venamyirnnu.........: akshepa hasyam arangu thakrkkunnu...... bheshayirikknu.... swatwa rashtreeyam ennal enthanennu mansilakknum koode patty......... danks anna danks.........:)

  ReplyDelete
 3. >>> മാധ്യമങ്ങളുടെ രാഷ്ട്രീയം : പേജ് 65, ഒരു ചിന്ത വാരിക പ്രസിദ്ധീകരണം<<<
  ഇതില്‍ നിന്നെടുത്ത് പറഞ്ഞ ആ പാരഗ്രാഫ് വായിച്ചപ്പോ എനിക്കെല്ലാം മനസ്സിലായി (സത്യം..!!) അത് വിശദീകരിച്ച് തരാന്‍ താല്പര്യമുണ്ട്.. ബട്ട് പറ്റില്ലാ... ഞാനും ബുജിയാ.. ബുജി

  ReplyDelete
 4. മറ്റു തൊഴില്‍ ചെയ്തു ജീവിക്കാന്‍ ബുദ്ധിമുട്ടുന്നവരാണ് "ബുദ്ധി ജീവികളായി" മാറുന്നതെന്ന് കേട്ടിട്ടുണ്ട്. ഇക്കാലത്തെ ചില ബുദ്ധിജീവികളെയും സാംസ്കാരിക നായകന്മാരെയും കാണുമ്പോള്‍ അത് ശരിയാണെന്ന് തോന്നുന്നു.

  ReplyDelete
 5. ഈ സ്വത്ത്വ രാഷ്ട്രീയം എന്ത് കുന്താന്ന് ഇപ്പഴാ മനസ്സിലായത്..
  കെ എ എന്‍ പറയുന്നത് റിപ്പീറ്റടിച്ചു കേട്ടിട്ടും നടന്നില്ല. പോക്കരും രാജീവനും ബേബി സാറും..
  കുത്തിയിരുന്ന് കേട്ടു..
  നോ രക്ഷ..
  അപ്പൊ ഈ വര്‍ഗ രാഷ്ട്രീയംന്ന് പറഞ്ഞാ എന്നതാ സാധനം?

  ഹാ ഒക്കെ സ്വത്തു രാഷ്ട്രീയം!

  ReplyDelete
 6. ന്യൂസ്‌ ഹവറിലും കൗന്‍ടര്‍ പോയന്റിലും എല്ലാത്തിലും ചര്‍ച്ച. എല്ലാം കണ്ടു. ഒന്നും മനസ്സിലായില്ലെങ്കിലും, മനസ്സിലായില്ല എന്ന് സമ്മതിക്കാന്‍ ഈഗോ അനുവദിച്ചില്ല .
  ഏതാണ്ടൊക്കെ തിരിഞ്ഞു വന്നപോഴേക്കും KEN മാറ്റി പിടിച്ചത്രേ.

  ReplyDelete
 7. സ്വത്വരാഷ്ട്രീയത്തിൽ വർഗ്ഗസമരത്തെ വർണ്ണസമരംകൊണ്ട് നേരിടുന്നത് അശാസ്ത്രീയമാണെന്ന വാദഗതികളെ ദുർബ്ബലമാക്കുന്ന ബൂർഷ്വാചിന്താഗതികളുടെ ഉപരിവിപ്ലവകരമായ മുല്യച്യുതികൾ സാമാന്യവൽക്കരണം കൊണ്ട് നേരിടുന്നതിനെ എതിർക്കുന്നവർ സ്വത്ത് രാഷ്ട്രീയത്തിൽ സാ മ്രാജ്യവൽക്കരണത്തിന്റെ ഹിഡൻ അജണ്ടയാ‍ണ് നടപ്പിലാക്കാൻ ശ്രമിക്കുന്നത്!

  ഞാൻ ബുജിക്ക് പഠിച്ചോണ്ടിരിക്കുവാ...!

  ReplyDelete
 8. സയുക്തികജ്ഞാനത്തിന് ഇന്ദ്രിയഗോചരജ്ഞാനവുമായുള്ള
  വ്യത്യാസത്തെക്കുറിച്ച് അറിയല്ല പോലും!

  ആന്തരിക വിക്ഷോഭങ്ങളുടെ ഉണ്മയില്‍ നിന്നും
  പ്രക്ഷാളനം ചെയ്തെടുക്കുന്ന അതീന്ത്രിയ ബാന്ധവങ്ങള്‍
  അനുഗുണമായി തീരുമ്പോള്‍ സ്വയംഭൂവാകുന്ന വര്‍ഗബോധത്തിന്റെ പരിപ്രേകഷ്യമല്ലേ അതില്‍ അന്തര്‍ലീനമായിട്ടുള്ളത്
  ഇപ്പൊ മനസ്സിലായിക്കാണും.... ന്തേ ?

  ReplyDelete
 9. ഈ സ്വത്ത്വ രാഷ്ട്രീയം സംസാരിക്കുന്നവരെ സ്പാനിഷില്‍ അസത്ത് എനനത്രേയ്‌ വിളികുക( കടപാട് : സത്തമീടിയ )

  ReplyDelete
 10. സെമിനാര്‍ നടത്താനും അത് കഴിഞ്ഞാല്‍ പൊരിച്ച കോഴിയും ഉറുമാല്‍ ചപ്പാത്തിയും കൊടുക്കാനും (T.A ഡോണ്ട് ഫോര്‍ഗെറ്റേ...അത് മുഖ്യമാണ വിഷയം..) ആളെ കിട്ടുമോ?
  ഇത് എന്താ വള്ളിക്കുന്നെ ലീഗിന്റെ കമ്മറ്റി കൂടുന്നത് പൊലെയാണോ സെമിനാർ സംഘടിപ്പിക്കുന്നത്.

  ReplyDelete
 11. പഴയക്കാലത്തെ പോലെ തൊഴിലാളികള്‍ മാത്രമുള്ള ഒരു സാധാ പാര്‍ട്ടിയല്ല ഇന്നത്തെ കമ്യൂണീസ്റ്റ് പാര്‍ട്ടി, മറിച്ച് വാട്ടര്‍ത്തീം പാര്‍ക്കും അതുപോലേയുള്ള പലത്തരം ബിസിനസും നടത്തുന്ന വലിയൊരു ബൂര്‍ഷ്വ സമ്പന്നരുടെ കൂടി പര്‍ട്ടിയായപ്പോള്‍ ഇവര്‍ക്കിടയിലുള്ള 'സ്വത്ത്' കൈകാര്യം ചെയ്യുവാനുള്ള വല്ല പുതിയ സംരഭവുമായിരുക്കുമെന്നണ്‌ 'സ്വത്വരാഷ്ട്രീയം' എന്നതു കൊണ്ടു ഞാനുദ്ദേശിച്ചത്. ഏതായാലും നിങ്ങളുടെ ഈ പോസ്റ്റ് വായിച്ചപ്പോഴാണ്‌ ശരിയായ 'സ്വത്വരാഷ്ട്രീയം' എന്താണെന്നു മനസ്സിലയത്.

  ReplyDelete
 12. സത്യം പറഞ്ഞാല്‍ എനിക്ക് ഇപോഴാ ഇതിന്‍റെ അര്‍ഥം മാനസിലാവുനെ.......

  ReplyDelete
 13. സത്യത്തില്‍ എന്തോന്നാണീ സ്വത്വം. കെ.ഈ.എന്‍ നെപോലുള്ള എന്തെങ്കിലും സത്വമാണോ.

  ReplyDelete
 14. സ്വത്വ രാഷ്ട്രീയമാണ് ചര്‍ച്ച വിഷയമെന്ന് ഇപ്പോഴാണ് മനസ്സിലായത്‌. സ്വത്തു രാഷ്ട്രീയമെന്നാണ് ഇതുവരെയും ഞാന്‍ വായിച്ചിരുന്നത്. പിണറായിയും പാലോളിയും ഗള്‍ഫില്‍ വന്നു കോടികള്‍ പിരിച്ചു കൊണ്ടുപോയ ഉടനെ ഉയര്‍ന്നു വന്ന ഒരു വിഷയമായതുകൊണ്ട്‌.

  ReplyDelete
 15. K. E. N. and P. K. Pocker are being marginalized from the CPM to strengthen their current communal politics. Statements of KEN and P. K. Pocker were right even based on Marxist theories. They are not arguing for ‘Sathua Politics’. Their point of view is “Sathua problems are to be addressed” .

  ReplyDelete
 16. മലയാളം നിര്‍ബന്ധമായും പഠിക്കണം എന്ന് പറയുന്നത് ഇതിനാണ്.യുക്തി കൊണ്ടുള്ള അറിവ്,കണ്ടു മനസ്സിലാക്കുന്ന അറിവും തമ്മിലുള്ള വ്യത്യസ്തത മറ്റു ജ്ഞാനികളുടെ ഉധ്ധരണികളിലൂടെ നടത്താന്‍ ശ്രമിക്കുന്നു.അതായതു നമ്മള്‍ കേരള വിഷയത്തില്‍ നേരിട്ട് സംവദിക്കുന്നു.നമുക്ക് ചുറ്റുപാടുകളെ നേരിട്ട് മനസ്സിലാക്കാം ,കൂടാതെ വിവിത തലങ്ങള്‍ തേടാം.അപ്പോള്‍ അഫ്ഗാന്‍ വിഷയമാണെങ്കില്‍ തിര്‍ച്ചയായും നമ്മുടെ യുക്തിയുടെ ജ്ഞാനം കൂടി വേണം എന്നര്‍ത്ഥം.ചരിത്ര പാഠങ്ങള്‍ പഠിക്കുമ്പോള്‍ വെറും പുസ്തക ജ്ഞാനം മാത്രമല്ലല്ലോ നമുക്ക് വേണ്ടത്.

  നമ്മുടെ ബുജികളുടെ കുഴപ്പവും അവിടെയാണ്.കാര്യങ്ങള്‍ നേരിട്ട് പറയില്ല വളഞ്ഞ വഴിയെ സ്വീകരിക്കു.

  ReplyDelete
 17. പൈങ്കിളി വായിച്ചു ശീലിച്ചവര്‍ അശോകന്‍ കളകളം പൊഴിക്കുന്ന പുഴ വക്കത്തൂടെ നടന്നു എന്ന് എഴുതിയാല്‍ രസിക്കും.എന്നാല്‍ രാരിച്ചന്റെ മുന്നിലൂടെ പുഴ നടന്നു എന്നെഴുതിയാല്‍ പൈങ്കിളിക്കാരന് എന്തു മനസ്സിലാകും.

  ReplyDelete
 18. 'സ്വത്തരാഷ്ട്രീയ' വിവാദവുമായി ബന്ധപ്പെട്ട് എന്‍.പി ചെക്കുട്ടിയുടെ മികച്ച ഒരു ലേഖനം ദാ ഇവിടെ വായിക്കാം

  ReplyDelete
 19. ജാതി, മതം, ഗോത്രം, ലിംഗം എന്നിവയുടെ അടിസ്ഥാനത്തില്‍ രാഷ്ട്രീയമായി സംഘടിക്കുന്നതിനെയാണ് സ്വത്വരാഷ്ട്രീയം എന്ന് പറയുന്നത്. എന്നാല്‍ അതങ്ങു നേരെ ചൊവ്വേ പറഞ്ഞാല്‍ പോരേ എന്ന് ചോദിക്കും. പാടില്ല. അങ്ങനെ പറഞ്ഞാല്‍ ജനങള്‍ക്ക് മനസ്സിലാവും. പിന്നെ ബുദ്ധിജീവിക്ക് എന്ത് വില?
  ഒക്കെ സ്വത്തു രാഷ്ട്രീയം!.

  ReplyDelete
 20. @ വള്ളിക്കുന്ന്

  ദയവു ചെയ്തു ബ്ലോഗ്‌ പോസ്റ്റ്‌ നില നിര്‍ത്തുകയും കമന്റ്‌ ബോക്സ്‌ പൂട്ടുകയും ചെയ്യുക . കാരണം അഭിപ്രായം പറയുന്നവരില്‍ പലരും കെ ഇ എന്നിനെയും കടത്തി വെട്ടുന്ന ഭാഷയാണ്‌ ഉപയോഗിക്കുന്നത് ... (o_ @)

  ReplyDelete
 21. കെ ഇ എന്‍ ഉയര്‍ത്തുന്ന സ്വത്വ വിവാദത്തിലെ ശരി തെറ്റുകള്‍ വിശകലനം ചെയ്യുകയായിരുന്നില്ല ഞാന്‍. അങ്ങനെ ചിലര്‍ ധരിച്ചുവോ എന്ന് ചില കമ്മന്റുകള്‍ കണ്ടപ്പോള്‍ സംശയം. ബുദ്ധിജീവി ഭാഷയുടെ തടവുകാരായി കെ ഇ എന്‍ അടക്കമുള്ളവര്‍ മാറുന്നു എന്നതായിരുന്നു പറയാന്‍ ഉദ്ദേശിച്ചത്.

  ReplyDelete
 22. അറിഞ്ഞതില്‍ പാതി പറയാതെ പോയി
  പറഞ്ഞതില്‍ പാതി പതിരായും പോയി

  ReplyDelete
 23. പഥികാ.. കറക്റ്റ് കറക്റ്റ്..

  ReplyDelete
 24. ചില വീക്കിലികളും മാസികളും വായിച്ചാൽ ഇത് പോലിരിക്കും… കടിച്ചാ പെട്ടാത്ത വാക്ക് സാധാരണകാരന് കൊടുത്ത് പറയുന്ന വിഷയത്തിലങ്ങ് മിണ്ടാ പ്രാണിയാക്കുക എന്നത് 'പലരും' വളരെ നാളായി പ്രയോഗിച്ച് കൊണ്ടിരിക്കുന്നു. ഒരു വെടിക്ക് രണ്ട് … ഫുദ്ധിജീവികളായി വിലസാം കൂടാതെ പറയുന്ന കാര്യ്ം മനസ്സിലാക്കി മേലെ കയറാനാരും വരില്ല.

  ReplyDelete
 25. ആഴ്ചതോറും പത്രത്തില്‍ വരുന്ന അദ്ദേഹത്തിന്റെ ലേഖനങ്ങള്‍ വായിക്കാന്‍ ശ്രമിക്കാറുണ്ട്. പലയാവര്‍ത്തി വായിചെങ്കിലേ ഒരു വാചകം മനസ്സിലാകൂ.
  എന്തുകൊണ്ടോ മുഴുവന്‍ വായിക്കുമ്പോഴേക്കും ഉറങ്ങിപ്പോകുന്നു!

  ReplyDelete
 26. Ee bujikale kondu thottu.. Swathwa Vadam,Ira Vadam, Aama Vadam Mannankatta...
  Ithilokke keri idapeetu nammude Vallikkunnu enganum oru buji aayippoyalulla aa roopam onnu manassil kandu nokku!!!

  ReplyDelete
 27. ഹമ്മ്മ്മ്മോ‍ാ‍ാ‍ാ‍ാ....!


  ഞാനീ വഴി വന്നിട്ടുമില്ല ഇതൊന്നും കണ്ടിട്ടുമില്ല!!

  ReplyDelete
 28. This comment has been removed by the author.

  ReplyDelete
 29. അതായത് വര്‍ഗാധിപത്യവും coloniyast ചിന്താ saranikalum റാഡിക്കല്‍ ആയിട്ടുള്ള ഒരു മാറ്റം അല്ല .യേത് ?

  ReplyDelete
 30. നന്ദി ....
  എപ്പോഴാ ഈ കുന്തം മനസ്സിലായത് ...............
  സാജിദ് കൊച്ചി

  ReplyDelete
 31. അതൊക്കെ ഒരിതാണ് ബഷീറേ...കണ്ട്രാസത്തില്‍ കുണ്ട്രാസം..എന്നും പറയാം എന്‍റെ ബുജി കോഴ്സ് കണ്ഠം ആവട്ടെ ശേഷം വിശദീകരിക്കാം...ലാല്‍ സലാം ..

  ReplyDelete
 32. കുഞ്ഞഹമ്മദ്‌ എന്തൊക്കെയോ പറഞ്ഞു.മുന്‍പും പറഞ്ഞത് പോലെ.ആര്‍ക്കൊക്കെയോ എന്തെല്ലാമോ മനസ്സിലായി.അധികമാര്‍ക്കും ഒട്ടും മനസ്സിലായില്ലതാനും.ബുജികളല്ലാത്ത ബുദ്ധിയുള്ളവര്‍ പണ്ടേ പറഞ്ഞതാണ് ഇന്ത്യയെ പോലുള്ള ഒരു രാഷ്ട്രത്തില്‍ സ്വത്വ രാഷ്ട്രീയം ആവേണ്ടത് തന്നെയാണ് എന്ന്.പക്ഷെ അന്ന് അവരുടെ തലയില്‍ വര്‍ഗ്ഗം,ബൂര്‍ഷ്വാ,റാഡിക്കലിസം ദിനേശ്‌ ബീഡി,പരിപ്പ് വട ഇതെല്ലാമായിരുന്നു.എന്താ ചെയ്യുക.ഇങ്ങിനെയൊരു കൂട്ടര്‍.

  ReplyDelete
 33. സമീര്‍ കലന്തന്‍ said...
  "അന്ന് അവരുടെ തലയില്‍ വര്‍ഗ്ഗം,ബൂര്‍ഷ്വാ,റാഡിക്കലിസം ദിനേശ്‌ ബീഡി,പരിപ്പ് വട ഇതെല്ലാമായിരുന്നു.എന്താ ചെയ്യുക.ഇങ്ങിനെയൊരു കൂട്ടര്‍"

  എന്റെ വക ഒരു തംബ് ഇമ്പ്രഷന്‍

  ReplyDelete
 34. പോക്കറും കെ.ഇ.എന്നും ഫ്രീസറിലേക്ക്‌; പകരം ചേന്ദമംഗലൂരും കാരശേരിയും?


  തിരുവനന്തപുരം : സ്വത്വരാഷ്‌ട്രീയ വിവാദങ്ങളുടെ പശ്‌ചാത്തലത്തില്‍ സൈദ്ധാന്തികരായ കെ.ഇ.എന്‍.കുഞ്ഞഹമ്മദിനേയും പി.കെ. പോക്കറേയും സി.പി.എം. 'ഫ്രീസറി'ലാക്കുന്നു.

  നിയമസഭാ തെരഞ്ഞെടുപ്പു നടക്കുന്നതു വരെയുള്ള ഒരുവര്‍ഷക്കാലയളവില്‍ ഇരുവരേയും പാര്‍ട്ടി വേദികളില്‍നിന്നും പ്രസിദ്ധീകരണങ്ങളില്‍നിന്നും അകറ്റിനിര്‍ത്തും. ഇവര്‍ക്കു പകരം പാര്‍ട്ടിയില്‍നിന്ന്‌ ഏറെക്കാലമായി അകറ്റിനിര്‍ത്തപ്പെട്ടിരുന്ന ഹമീദ്‌ ചേന്ദമംഗലൂരിനേയും സാംസ്‌കാരിക പ്രവര്‍ത്തകനായ എം.എന്‍. കാരശേരിയേയും കൂടുതല്‍ സജീവമാക്കാനും നീക്കമുണ്ട്‌.

  ഇതിന്റെ ഭാഗമായി കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി കാമ്പസില്‍ നടക്കുന്ന ഇ.എം.എസിന്റെ ലോകം സെമിനാറില്‍ പ്രബന്ധം അവതരിപ്പിക്കാന്‍ ചേന്ദമംഗലൂരിനു ക്ഷണം ലഭിച്ചു. മലപ്പുറം സമ്മേളനത്തോടനുബന്ധിച്ചു നടന്ന പ്രത്യയശാസ്‌ത്ര ചര്‍ച്ചകളില്‍ ചേന്ദമംഗലൂര്‍ വി.എസ്‌. പക്ഷത്തിന്‌ അനുകൂലമായ നിലപാടുകള്‍ സ്വീകരിച്ചിരുന്നു. ജമാ അത്തെ ഇസ്ലാമിയും പി.ഡി.പിയും ഉള്‍പ്പെടെയുള്ള മത-സാമുദായിക സംഘടനകളോടു പാര്‍ട്ടി പുലര്‍ത്തുന്ന മൃദുസമീപനത്തിനെതിരേ കടുത്ത വിമര്‍ശനമാണ്‌ ഉയര്‍ത്തിപ്പോന്നത്‌. വിമതര്‍ ആരംഭിച്ച ജനശക്‌തി വാരികയില്‍ അദ്ദേഹം സ്‌ഥിരം കോളമിസ്‌റ്റുമായിരുന്നു. തുടര്‍ന്നാണു സി.പി.എം. വേദികളില്‍ ചേന്ദമംഗലൂര്‍ അനഭിമതനായത്‌.

  ന്യൂനപക്ഷ വര്‍ഗീയതയ്‌ക്കെതിരേ കടുത്ത നിലപാടു സ്വീകരിക്കുന്നതിന്റെ തുടര്‍ച്ചയായാണു ഹമീദ്‌ ചേന്ദമംഗലൂരിനോടുള്ള സമീപനത്തില്‍ പാര്‍ട്ടി മാറ്റം വരുത്തുന്നത്‌. മത-സാമുദായിക സംഘടനകളോടുള്ള പാര്‍ട്ടി നിലപാടില്‍ അതൃപ്‌തിയുണ്ടായിരുന്ന കാരശേരിയെ കൂടുതല്‍ സജീവമാക്കാനും തീരുമാനമുണ്ട്‌. ഇതിന്റെ ഭാഗമായി സ്വത്വരാഷ്‌ട്രീയത്തെക്കുറിച്ചു ലേഖനമെഴുതണമെന്നു കാരശേരിയോടു പാര്‍ട്ടി ആവശ്യപ്പെട്ടിട്ടുണ്ട്‌.

  നിയമസഭാ തെരഞ്ഞെടുപ്പു നടക്കുന്നതു വരെയുള്ള ഒരു വര്‍ഷക്കാലയളവില്‍ കെ.ഇ.എന്നിനും പോക്കര്‍ക്കുമെതിരായ നിലപാടു തുടരാനാണു സാധ്യത. ഇരുവരെയും തള്ളിക്കളയാനാവില്ലെന്നും ഇരുവര്‍ക്കുമെതിരായ പുതിയ സമീപനം താല്‍കാലിക നീക്കുപോക്കു മാത്രമാണെന്നുമാണ്‌ ഔദ്യോഗികപക്ഷ നേതാക്കളുടെ വിശദീകരണം.

  -തനേഷ്‌ തമ്പി
  http://mangalam.com/index.php?page=detail&nid=308771&lang=malayalam

  ReplyDelete
 35. കുറ്റങ്ങള്‍ അന്വേഷിച്ചു നടക്കുന്നവര്‍ സ്വാഭാവികമായും ഇതിന്‍റെ ഒക്കെ മറുപുറം കൂടി ആലോചിക്കണം രാഷ്ട്യയനിരീഷണം നല്ലതാണ് പക്ഷെ തുറന്ന മനസ്സോടെ വേണം

  ReplyDelete
 36. ഇത്തരം ബുജികള്‍ അന്യംനിന്നു (extinct) എന്നാണു കരുതിയത്‌. ഇപ്പോഴും ഇവര്‍ ജീവിക്കുന്നുവോ? പാവം ദിവംഗതനായ നവാബ് രാജേന്ദ്രന്റെ രൂപം ഓര്മ വന്നു, കക്ഷിയെ കണ്ടപ്പോള്‍.

  ReplyDelete
 37. വളരെ വളരെ നല്ലത് എന്ന് തോന്നിയ ഒരു ലിങ്ക്

  http://www.deshabhimani.com/periodicalContent1.php?id=476

  ReplyDelete
 38. boolokathe vayanakkare pidikkanulla shramathil boolokaഭാഷയുടെ തടവുകാരായി വള്ളിക്കുന്ന് അടക്കമുള്ളവര്‍ മാറുന്നു എന്നതായിരുന്നു പറയാന്‍ ഉദ്ദേശിച്ചത്.

  ReplyDelete
 39. ഇതു സ്വത രാഷ്ട്രീയമായാലും സ്വത്ത്‌ ഉണ്ടാക്കാനുള്ള ബുജി പരിപാടിയല്ലേ - പിന്നെ ആദ്യം പറഞ്ഞതും പ്രവര്‍ത്തിച്ചതും തിരുത്തി പണ്ടേ റെക്കോര്‍ഡ്‌ സൃഷ്‌ടിച്ച പാര്‍ട്ടിയുടെ അടിസ്ഥാന രാഷ്ട്രീയം തന്നെ മാറ്റുന്ന ഈ വല്‍ക്കരണം അത്യാവശ്യമാണ് കാരണം തൊഴിലാളി രാഷ്ട്രീയത്തില്‍ നിന്നും ഇപ്പോള്‍ മുതലാളിത്ത രാഷ്ട്രീയത്തിലേക്കുള്ള ചുവടുമാറ്റം പതുക്കെ പതുക്കെ അംഗീകാരം കിട്ടണമെങ്കില്‍ ഇതുപോലെ (കു)ബുദ്ധി ജീവികള്‍ വല്ലതും പറഞ്ഞാല്‍ മാത്രമേ വര്‍ഗസമരം പോലും അറിയാത്ത സഖാക്കളെ മിണ്ടാതക്കാന്‍ പറ്റൂ. ബഷീര്‍ പറഞ്ഞതിനെ അപ്പാടെ അംഗീകരിക്കാം എന്ന് തോനുന്നില്ല എന്നാലും എന്തോക്കൊയോ ഉണ്ടെന്നു പറയാന്‍ അവര്‍ മടിക്കുന്നുമില്ല. ( ബ്ലോഗില്‍ പറഞ്ഞതിനെ പ്രതികരിക്കാന്‍ - പൊതുമുതല്‍ അടിച്ചും എറിഞ്ഞും കരി ഓയില്‍ ഒഴിച്ചും നശിപ്പിക്കാന്‍ ഈ-ലോകത്ത് ഒന്നും ഇല്ലാത്തതിനാല്‍ ആവണം പ്രതിഷേധം നയിക്കാന്‍ ഏരിയ നേതാക്കളെയും കാണാത്തത് - കാരണം അവര്‍ സ്വതം - സ്വത്ത്‌ എന്നതില്‍ പെട്ടിരിക്കയാണ് )

  ReplyDelete