March 22, 2010

പോളിറ്റ് കൂറോക്ക് ഒരു തുറന്ന കത്ത്.

കേരളത്തിലെ കാര്യങ്ങളൊക്കെ ഇപ്പോള്‍ തീരുമാനിക്കുന്നത് പോളിറ്റ് കൂറോ ആണല്ലോ. അതുകൊണ്ടാണ് ഞങ്ങള്‍ ഈ കത്ത് അങ്ങോട്ട്‌ വിടുന്നത്. അടിയന്തിരമായി ഞങ്ങള്‍ക്ക് ഒരു അംബാസഡര്‍ വേണം. ബാക്കി കാര്യങ്ങളൊക്കെ ഇവിടെ ഓകെയാണ്. അംബാസഡര്‍ ഉണ്ടെങ്കില്‍ ഉടനെ കേരളം സന്ദര്‍ശിക്കാം എന്ന് നൂറ്റി പതിനാല് രാജ്യങ്ങളില്‍ നിന്നുള്ള ടൂറിസ്റ്റുകള്‍ ഞങ്ങളെ അറിയിച്ചിട്ടുണ്ട്. 

ഓരോ കവലയിലും മിനിമം പത്ത് വായ്നോക്കികള്‍, എല്ലാ ടോ‌യ്‌ലറ്റിലും മൊബൈല്‍ ക്യാമറ വിത്ത്‌ ബ്ലൂ ടൂത്ത്‌, ഓരോ പത്ത് കിലോമീറ്ററിലും രണ്ട് മോര്‍ഫിംങ്ങിന് സ്റ്റുഡിയോ തുടങ്ങി ടൂറിസ്റ്റുകള്‍ക്ക് വേണ്ടതെല്ലാം
ഇവിടെ റെഡിയാണ്. കൂടാതെ മാസത്തില്‍ മുന്നറിയിപ്പില്ലാതെ നാല് ഹര്‍ത്താല്‍ (കെ എസ് ആര്‍ ടി സി ഓടും, ട്ടോ..), എല്ലാ ജംഗ്ഷനിലും മൂന്നു വീതം തട്ടുകട, രണ്ട് കള്ളുഷാപ്പ്,  ഒരു സാഗര്‍ ഹോട്ടല്‍, നാല്  ആര്യവൈദ്യശാലകള്‍, എന്നിവയും ഒരുക്കിയിട്ടുണ്ട്. മഴക്കാലത്ത് നേഷണല്‍ ഹൈവേകളില്‍ സ്പീഡ്‌ ബോട്ട്, വേനല്‍ കാലത്തേക്ക് ഉഴിച്ചില്‍ കേന്ദ്രങ്ങള് എന്നിവയും തയ്യാറാണ്. മൂന്നാറിലെ എല്ലാ ഹോട്ടലുകളും ഇടിച്ച് നിരത്തിയിട്ടുണ്ട്. അവിടെ ബാക്കിയുള്ള ഒന്ന് രണ്ടു തടാകങ്ങളും തടയണകളും ടാറ്റയുടെ കൈവശമാണ്. അത് വറ്റിക്കാനുള്ള പരിപാടിയിലാണ് ഞങ്ങള്‍. ആ പണി കൂടെ കഴിഞ്ഞാല്‍ മൂന്നാര്‍ ഓ കെ യായി. എല്ലാ നദികളിലും പാറ കാണുന്നത് വരെ മണ്ണ് വാരാനും തീരുമാനം ആയിട്ടുണ്ട്‌. റോഡ്‌ തടയല്‍, പിക്കറ്റിംഗ് എന്നിവയ്ക്ക് ഓരോ പഞ്ചായത്തിലും ഈരണ്ട് ടീമുകള്‍ ഉണ്ട്. ഓരോ ടീമിനും അയ്യഞ്ചു വര്‍ഷത്തേക്കാണ് കരാര്‍. ചുരുക്കത്തില്‍ എല്ലാം ഡീസന്റായി ഇവിടെ നടക്കുന്നുണ്ട്. ഒരു അംബാസഡറുടെ കുറവ് മാത്രമാണ് ഉള്ളത്. അത് കൂടെ ശരിയായാല്‍ എവരിതിംഗ് പെര്‍ഫെക്റ്റ്‌.

അമിതാബ് ബച്ചനെ വേണ്ട എന്ന് നിങ്ങള് പറഞ്ഞത് കൊണ്ട് ഞങ്ങള്‍ കേട്ടു. നിങ്ങള് പറയുന്നതിലപ്പുറം ഞങ്ങള്‍ക്ക് ഒരു വാക്കില്ല. അങ്ങേരോട് വെറുപ്പൊന്നും കരുതരുത് എന്ന് പറയണം. പകരം ഇവിടെയുള്ള സൗകര്യങ്ങള്‍ക്ക് ചേര്‍ന്ന വേറൊരു കിടിലന്‍ പാര്‍ട്ടിയെ ഞങ്ങള്‍ ഐക്യ ഐക്യകണ്േഠന കണ്ടുവെച്ചിട്ടുണ്ട്. നമ്മുടെ നാട്ടില്‍ തന്നെ ലോക നിലവാരം ഉള്ള ആളുകള്‍ ഉള്ളപ്പോള്‍ ഇറക്കുമതി ചെയ്യേണ്ട കാര്യമില്ലല്ലോ. അഴീക്കോട്‌ അണ്ണനെക്കുറിച്ചാണ് ഞങ്ങള്‍ പറഞ്ഞു വരുന്നത്. മറുത്തൊന്നും പറയരുത്. മമ്മൂട്ടി, മോഹന്‍ലാല് തുടങ്ങിയ സൂപ്പര്‍ താരങ്ങളെയും ഇന്നസെന്‍റ് മുതല്‍ ഇടവേള ബാബു വരെയുള്ള ശിങ്കിടികളെയും മലര്‍ത്തിയടിച്ച് മെഗാസ്റ്റാര്‍ ആയി നില്‍ക്കുന്ന അദ്ദേഹം ഞങ്ങടെ അംബാസഡര്‍ ആയാല്‍ എല്ലാം ചേരും പടി ചേര്‍ന്ന പോലെയാവും. ഇപ്പോള്‍ തന്നെ എല്ലാം ‘സ്മാര്‍ട്ട്‌’ ആയി നടക്കുന്ന ഇവിടെ അതോടെ ടൂറിസ്റ്റുകളെക്കൊണ്ട് നിറയും. 

ഈ വിഷയത്തില്‍ എത്രയും പെട്ടെന്ന് ഒരു തീരുമാനം ഉണ്ടാക്കിത്തരുവാന്‍ പോളിറ്റ് കൂറോ തയ്യാറാകണം എന്ന് അഭ്യര്‍ത്ഥിച്ച് കൊണ്ട് ഈ തുറന്ന കത്ത് ഇവിടെ നിര്‍ത്തുകയാണ്. ലാല്‍ സലാം.

മ്യാവൂ: തത്വമസി എന്ന സംസ്കൃത പദത്തിന് തെറിപ്പാട്ട് എന്നൊരു അര്‍ത്ഥം കൂടിയുണ്ടെന്ന് ചിലര്‍ പറയുന്നുണ്ട്. അവര്‍ സംസ്കൃതം തീരെ അറിയാത്ത ഗ്രന്ഥം ചുമക്കുന്ന കഴുതകള്‍ ആണ്. അഴീക്കോട് അണ്ണന് വേണ്ടി പോളിറ്റ് കൂറോയില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിന് എല്ലാവരും കഴിയുന്നത്ര എസ് എം എസ് അയക്കണം .

34 comments:

 1. എന്റെ എസ് എം എസ് തന്നെയാവട്ടെ ആദ്യം
  "കേരള ടൂറിസം സ്പേസ് അഴീക്കോട് സ്പേസ് പടച്ചോന്‍ കാക്കട്ടെ സ്പേസ് YES"

  ReplyDelete
 2. തേങ്ങാ പിടിച്ചോ !

  ഓരോ കവലയിലും മിനിമം പത്ത് വായ്നോക്കികള്‍
  മഴക്കാലത്ത് നേഷണല്‍ ഹൈവേകളില്‍ സ്പീഡ്‌ ബോട്ട്

  പൂഹോയ് !

  എസ് എം എസ് അയക്കാന്‍ പറ്റാത്തവര്‍ ഈ വെബ്സൈറ്റ് ഇല്‍ രെജിസ്റ്റര്‍ ചെയ്യുക -

  www.nokkiyirunnoippamkittum.com

  ReplyDelete
 3. അഴീക്കോട് അണ്ണന്‍ മതി അംബാസഡര്‍ ( ഈയിടെ നെറ്റിലൂടെ പരന്ന അദ്ദേഹത്തിന്‍റെ ഗ്ലാമര്‍ ചിത്രമാണ് എന്നെ അദ്ദേഹത്തിന്‍റെ ഫാനാക്കി മാറ്റിയത് )

  എന്‍റെ എസ്.എം .എസ് ഇതാ ഞാന്‍ അയച്ചു കഴിഞ്ഞു.

  ReplyDelete
 4. കൊമ്പന്റെയും ഹംസയുടെയും വോട്ടു വരവ് വെച്ചു. ആ വെബ്സൈറ്റ് കൊള്ളാം കേട്ടോ.

  ReplyDelete
 5. ഹലോ ഹലോ.....
  ശ്ശെ കട്ടായി !
  അതേ....
  ജര്‍മ്മനീന്നു ടൂറിസ്റ്റ് വിളിക്കുന്നു (+496938160001)
  ഇവിടെ പരിപ്പ് വടേം കട്ടന്‍ ചായേം
  സാധു ബീഡീം കിട്ട്വാന്ന്
  മറുപടി കൊടുത്തേക്ക്

  ReplyDelete
 6. പിടിച്ചോ ഒരു എസ്സെമ്മെസ്സ് എന്റെ വകേം

  ReplyDelete
 7. ബഷീര്‍, പോളിറ്റ് കൂറോ താങ്കളുടെ കത്ത് പരിഗണിക്കാനിടയില്ല. കാരണം അഴീക്കോടന്‍ അണ്ണന്‍ കൈരളി ചെയര്‍മാനെയാണ്‌ വിമര്‍ശിച്ചിരിക്കുന്നത്. മമ്മൂട്ടിയെ വെറുപ്പിക്കാന്‍ പാര്‍ട്ടി സെക്രട്ടറി കൂട്ട് നില്‍ക്കില്ല. പോളിറ്റ് കൂറോയോടു ടൂറിസതിന്നു അമ്പാസ്സടരെ കിട്ടാന്‍ എഴുതിയ നമ്മുടെ സൌകര്യങ്ങള്‍ ഉഷാറായി. കൂട്ടത്തില്‍ നമ്മുടെ വി.എസ്. അച്യുതാനന്ദനെ വീണ്ടും പോളിറ്റില്‍ എടുക്കാന്‍ കൂടി recommend ചെയ്യാമായിരുന്നു.

  ReplyDelete
 8. @ Samad Karadan: പാര്‍ട്ടിക്ക് ചെയ്യുന്ന സേവങ്ങള്‍ പരിഗണിച്ചു കൈരളി ചെയര്‍മാന്‍ സ്ഥാനത്തേക്കും അഴീക്കോടിനെ പരിഗണിക്കുന്നുണ്ട്.

  ReplyDelete
 9. നാളെ ഇങ്ങിനെ ഒരു വാര്‍ത്ത പത്രങ്ങളില്‍ വരുമോ?! "എന്നെ കേരളത്തിണ്റ്റെ ടൂറിസ്റ്റ്‌ അംബാസഡര്‍ ആകാന്‍ ക്ഷണിച്ചുകൊണ്ട്‌ കോടിയേരി ഫോണില്‍ വിളിച്ചു. കാറും കവറുമല്ലാതെ 'പുതിയെതെന്തെങ്കിലും' തരുമെങ്കില്‍ ഞാന്‍ ആകാം" എന്നു പറഞ്ഞു. കാരണം ഒാരോ സംഭവം നടക്കുബ്ബോഴും മിമിക്രിക്കാര്‍ പുള്ളിയെ ഫോണില്‍ വിളിച്ച്‌ പറ്റിക്കാറുണ്ട്‌. ആ സാധു അത്‌ വിശ്വസിക്കുകയും ചെയ്യും.

  ReplyDelete
 10. Azheekkodu thanneyaanu ambassidor aakaan best. ippol keralathiley eettavum valiya hero azheekkodu aanallo. mammoottyum mohanlalumokkey aaru? avarodu poyi pani nokkan para. njan azhekkodintey oru valiya fan aanu. khythaan fan. njangal fans assosiation roopeekarichu kazhinju. join cheyyendavarkku vilikkam. 00971407834657............ ayyo, njan nirthunnu. us il ninnu bush vilikkunnu. pullikku kerala tourisam pgm il pangedukkanamennu.

  ReplyDelete
 11. ഹ ഹ ഹ...ആരെവിടെ സുകുമാറിനെ അമ്പാസ്സടര്‍ ആകാന്‍ നിര്‍ദേശിച്ച ബഷീറിന് ഒരു പരിപ്പുവടയും ചായയും പോരട്ടെ(സോറി ചിക്കനും സുലൈമാനിയും)...അതെ ആദ്യം അഴീക്കോട് മാഷിനെ ചെയര്‍മാനാക്കണം. പിന്നെ ഗള്‍ഫ്‌ ഗേറ്റില്‍ പോയി വിഗ്ഗും ഫിറ്റ്‌ ചെയ്യാം. എന്നിട്ട് അംബാസ്സടര്‍ സ്ഥാനത്തേക്ക് ക്ഷണിക്കാം. അപ്പോള്‍ ബച്ചന്‍റെ ഗ്ലാമറിന് പകരമായല്ലോ. സ്മാര്‍ത്ടായിത്തന്നെ കാര്യങ്ങള്‍ നടക്കട്ടെ. എഴുത്ത് കലക്കീട്ടോ. എല്ലാ ആനുകാലിക സംഭവങ്ങളും കൂട്ടിചെര്തല്ലോ. ഞാനും ഒരു മെസ്സേജ്‌ അയച്ചു. അയ്യോ ഇതെന്ത ഇത്? റിയാലിറ്റി ഷോക്ക് അയക്കുന്ന എസ്.എം.എസ്.നെ പ്പോലെ ഈ മെസ്സെജിനും പഹയന്മാര്‍ തീപിടിച്ച ചാര്‍ജാണല്ലോ ഈടാക്കുന്നത്.

  ReplyDelete
 12. ഹൈദരലി തങ്ങളുടെ മന്ത്രിച്ചൂതിയ ചരടും കൂടി ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു. എന്റെ ആഗ്രഹം ചത്ത പുലിയും റെജീനയും. അതിന് ആർക്ക് SMS അയക്കണാം.

  ReplyDelete
 13. മുമ്പ് ഒളിവില്‍ കഴിഞ്ഞിരുന്ന സഖാക്കള്‍ക്കൊക്കെ രഹസ്യ ബന്ധവും നാട്ടാരറിയാതെ പിള്ളേരും ഉണ്ടായിരുന്നുവെന്നു ഒരു പ്രമുഖ സാഹിത്യകാരന്‍. അപ്പോള്‍ SMS അങ്ങേര്‍ക്കു പോകട്ടെ. അത് പി.ബി. അന്ഗീകരിച്ച്ചോളും.

  ReplyDelete
 14. ഈ പറഞ്ഞ മണല്‍ വാരുന്നവന്‍ , വായ നോക്കുന്നവന്‍, കുടിയേറ്റക്കാര്‍ , ക്യാമറ വെക്കുന്നവന്‍, കാണുന്നവന്‍ അങ്ങിനെ ഇവിടെ പരാമര്‍ശിച്ച സകല ജാതി ജനങ്ങളും മലയാളമക്കള്‍ ആണെന്നിരിക്കെ പോളിറ്റ് ബ്യൂറോ എന്ത് പിഴച്ചു എന്ന് എനിക്ക് എങ്ങനെ ചിന്തിച്ചിട്ടും മനസ്സിലാവുന്നില്ല
  നമ്മള്‍ ബംഗാളിലോ ചൈനയിലോ ഒന്നും അല്ലതാനും
  ഇനി മഞ്ഞപിത്തം ബാധിച്ചാല്‍ എല്ലാം മഞ്ഞ എന്നാണോ?
  ഐ ആം ടോട്ടലി കണ്ഫ്യൂസ്ട

  ReplyDelete
 15. കേരള ടൂറിസം സ്പേസ് അഴീക്കോട് സ്പേസ് പടച്ചോന്‍ കാക്കട്ടെ സ്പേസ് YES"

  ReplyDelete
 16. തിലകനും ചില എസ് എം എസ് വന്നിട്ടുണ്ട്. (For your information only)

  @ നാസ്. നിങ്ങള്ക്ക് മാത്രമല്ല കണ്ഫ്യൂഷന്‍ , ആകെ മൊത്തം കണ്ഫ്യൂഷനാ.. ആ കണ്ഫ്യൂഷന്‍ തീര്‍ക്കാനാണ് ഞാന്‍ ഈ പോസ്റ്റ് എഴുതിയത്. അത് വായിച്ചു നിങ്ങള്‍ കണ്ഫ്യൂഷന്‍ ആയി. അത് കേട്ട് ഞാനും കണ്ഫ്യൂഷന്‍ ആയി. ഇതാണ് മോനെ ലോകം..

  @ USAFKA: ഈ റെജീന എവിടുന്നു ചാടി വീണു?

  @ വിനയാ, പരിപ്പ് വട മതി, ചിക്കന്‍ വേണ്ട. ഞാന്‍ നോണ്‍ വെജ്ജാ..

  ReplyDelete
 17. സ്വന്തം കാലില്‍ നില്‍ക്കാന്‍ കായിയാത്ത അയീകൊടന്നനു വേണോ ഈ പോസ്റ്റ്‌ സാറെ ? ഏതായാലും നിങ്ങളൊക്കെ എസ് എം എസ് അയച്ച സ്തിക്ക് ഇതാ പിടിച്ചോ എന്‍റെ വകയും

  ReplyDelete
 18. എത്രയും പെട്ടന്ന് പോളിറ്റ് കൂരോയില്‍ നിന്നും അഴീകൊടിന്റെ നിയമന അപേക്ഷ ഞങ്ങള്ക് ലഭിക്കേണ്ടതുണ്ട്. എന്നാല്‍ അതിന്റെ ക്രെഡിറ്റ്‌ എങ്കിലും നമ്മുടെ പാര്‍ടിക് കിട്ടുമല്ലോ. കേരളത്തില്‍ പൊതുവേ അത്ര നല്ല കാലാവസ്ഥയല്ല ഇപ്പോള്‍. പരസ്പരം ഐക്യമില്ലാത്ത ഒരവസ്ഥയിലാണ് നമ്മുടെ ഭരണം നീങ്ങുന്നത്. എത്ര കാലം ഇങ്ങിനെ പോകും എന്ന് ദൈവത്തിനു പോലും അറിയാത്ത അവസ്ഥയാണ്. മന്ത്രിമാരുടെ പ്രസ്താവനകളില്‍ മാത്രം ജനങ്ങള്‍ വിശ്വസിച്ചു ജീവിക്കുന്ന കാലമാണിപ്പോള്‍. ബസ്‌ ചാര്‍ജ് വര്‍ധന , കറന്റ് ചാര്‍ജ് വര്‍ധന, പവര്‍ കട്ട്‌, പറയാത്ത കട്ട് , അണികളില്‍ നിന്നുള്ള കൊഴിഞ്ഞു പോക്ക് എല്ലാം കഷ്ട കാലത്തിലാണ് നാമിപ്പോള്‍. കൂനിന്മേല്‍ കുരു എന്നോണം ഐ എന്‍ എല്‍ എന്ന നമ്മുടെ കടഗകക്ഷികളില്‍ പ്രധാനപ്പെട്ട കക്ഷിയും പഞ്ചായത്ത് തെരഞ്ഞെടുപ്പോടെ മറുകണ്ടം ചാടാന്‍ തെയ്യാരെടുക്കുന്നു. അടുത്ത അസ്സംബ്ലിയില്‍ പ്രതിപക്ഷത് ഇരിക്കാന്‍ പോലും നമ്മുടെ ആളുകള്‍ ഉണ്ടാകുമോ എന്ന സംശയത്തിലാണ് ഞങ്ങള്‍. അതുകൊണ്ട് ഞങ്ങളെ കൈവിടല്ലേ പ്ലീസ്.

  ReplyDelete
 19. റിയാലിറ്റി ഷോവില്‍ ചെക്കന്മാരും ചെക്കികളും എത്ര കരഞ്ഞെന്നോടു പറഞ്ഞതാ SMS - എന്നിട്ടും വിടാത്ത ആ സാധനം ഇതാ പിടിചോളീന്‍....

  അഴീകോട് സ്പേസ് തിന്നുകയോ തീറ്റിക്കുകയോ ചെയ്യാത്ത സാംസ്കാരിക നയാകരുടെ കേരളത്തിലെ അംബാസിഡര്‍..

  ReplyDelete
 20. ഒരു ഊമ്ബ്ബിയ ബ്ലൊഗും അതിനെ സ്തുതി പറയാന്‍ കൊറെ കൂതരകലും ........ bore aanu mashee

  ReplyDelete
 21. @ RK. ഇപ്പോഴാണ് ശരിക്കുള്ള ഒരു കമ്മന്റ് കിട്ടിയത്. ഇത് കിട്ടാന്‍ വേണ്ടിയാണ് ഞാന്‍ ഈ പാട് പെട്ടതൊക്കെ. കൊട് കൈ മോനെ..

  ReplyDelete
 22. കമ്മ്യുണിസ്റ്റ് സര്‍ക്കാര്‍ ഭരിക്കുന്ന കേരളത്തിലെ കമ്മ്യുണിസ്റ്റ് മന്ത്രി ചെയ്ത ഒരു തെറ്റ്, പോളിട്റ്റ് ബ്യുറോ തിരുത്തിയത് ഇത്ര വലിയ അപരാധമാണോ സാറേ?
  പ്രശസ്തമായ ഒരു രേസ്റ്റൊരണ്ടിലെ ഞരമ്പ്‌ രോഗിയായ ഒരു തൊഴിലാളി കാണിച്ച വൃതികെടിനു ആ സ്ഥാപനത്തിന്റെ പേരും കൂടെ വലിച്ചിഴച് ചെളി വാരി തേക്കുന്നത് ശരിയായ എര്പാടായി താങ്കള്‍ക്ക് തോന്നുണ്ടോ?
  കമ്മ്യുണിസ്റ്റ് വിരോധം തീര്‍ക്കാന്‍ വേറെ എത്രയോ മാര്‍ഗമുള്ള സ്ഥിതിക്ക് ഒരു ഗോസായിയെ കേരളത്തിന്റെ ടൂറിസ അമ്പസിടര്‍ ആക്കുന്നതില്‍ നിന്നും മന്ത്രിയെ പിന്തിരിപ്പിച്ച പോളിട്റ്റ് ബ്യോറോയുടെ മേല്‍ കുതിര കേറി ആവേശം തീര്‍ക്കണ്ട വല്ല കാര്യവുമുണ്ടോ ബഷീര്‍ സര്‍?

  ReplyDelete
 23. കുറെ കാലമായല്ലോ കണ്ഫ്യൂസേ കണ്ടിട്ട്? നമ്മുടെ Tourism Infrastructure മെച്ചപ്പെടുത്തുക എന്നതും വരുന്ന ടൂറിസ്റ്റ്കളോട് മാന്യമായി പെരുമാറുക എന്നതുമാണ്‌ ഒരു അംബാസഡര്‍ ഉണ്ടാവുന്നതിനേക്കാള്‍ അടിയന്തിരമായി വേണ്ടത് എന്നാണ് ഞാന്‍ പറയാന്‍ ഉദ്ദേശിച്ചത്. അല്പം എരിവോ പുളിയോ കൂടിയെങ്കില്‍ ക്ഷമിക്കുക. അത് മനപ്പൂര്‍വമല്ല കരുതിക്കൂട്ടി ചെയ്തതാണ് !!.

  ReplyDelete
 24. മനസ്സില്‍ ഉദ്ദേശിച്ച കാര്യമല്ല എഴുത്തില്‍ വരുന്നതെങ്കില്‍, എഴുതുന്ന രീതിയിലേക്ക് ചിന്താഗതിയും ഉദ്ദേശവും മാറ്റുന്നതാണ് എന്ത് കൊണ്ടും ഉചിതം :-)
  ഭായ്, നമ്മളിവിടെയൊക്കെ തന്നെയുണ്ടായിരുന്നു..പ്രതികരിക്കാന്‍ മാത്രം ഗുമ്മുള്ള പോസ്റ്റുകള്‍ താങ്കളില്‍ നിന്നും അടുത്ത കാലത്തൊന്നും കണ്ടില്ല..അഴീക്കോട് മാഷിനെയും പല്ല് കൊഴിഞ്ഞു ഒരു പരുവത്തില്‍ ആയ മദനിയെയും കുത്തി രസിക്കുന്ന താങ്കളുടെ പോസ്റ്റുകള്‍ കണ്ടു പ്രതികരിച്ചാല്‍ കിട്ടുന്നത് താങ്കളുടെ ആരാധകരുടെ തെറി വിളി ആയിരിക്കും..അത് കൊണ്ട് ആരോഗ്യ രക്ഷ ഓര്‍ത്തു ചുമ്മാതിരുന്നു ..
  എന്നിരുന്നാലും എല്ലാ പ്രതികരണത്തിനും അഭിപ്രായത്തിനും മറുപടി കൊടുക്കുന്ന താങ്കളുടെ നിലപാടിനെ ഞാന്‍ പ്രകീര്‍ത്തിക്കുന്നു..
  പടച്ചവന്‍ അനുഗ്രഹിക്കട്ടെ..

  ReplyDelete
 25. ബഷീര്‍ ബായ്..ഇതു കേരളമാണ്...മരിച്ചവരെ വേണമെങ്കില്‍ അംബാസഡറാക്കും...ഒരു തിരിച്ചു വരവിനുവേണ്ടി...ആര്‍ക്കും വരാം...നമുക്കു ജയ് വിളിക്കാം...ടൂറിസം കൊഴുക്കട്ടെ....

  ReplyDelete
 26. S കത്തിപോലെ വളഞ്ഞ CPM ഭരണത്തെ വല്ലപ്പോഴും ഒന്ന് നേരെ നിര്‍ത്താന്‍ പോളിറ്റ് സീറോ ഉള്ളത് നല്ലതാണ്.

  ReplyDelete
 27. ആക്ഷേപ പരമായി പറഞ്ഞതാണ് എങ്കിലും, ഈ ഇന്ത്യ മഹാ രാജ്യത് മറ്റ വന്മാര്‍ [ അമേരിക്ക] കേറി ഇറങ്ങി നിരങ്ങാത്തത് ഈ "ആര്‍ക്കും വേണ്ടാത്ത[!]" കമ്യൂണിസ്റ്റുകള്‍ ഉള്ളത് കൊണ്ട് തന്ന്യാ...അമേരികയെ എതിര്‍ക്കുന്നതിനെ , നിങ്ങള്‍ ചൈനീസ് പ്രേമം എന്ന് പേരിട്ടാലും വേണ്ടില്ല.

  ReplyDelete
 28. Ambassidorithe kalam kazhijille...valla zenno...fordo..akkikoode....

  ReplyDelete