രണ്ട് വീഡിയോകൾ വായനക്കാരുമായി പങ്ക് വെക്കുന്നു. ഒന്ന് 2015 ൽ വായിച്ച പ്രിയ പുസ്തകങ്ങളെക്കുറിച്ച് പ്രമുഖർ വിലയിരുത്തുന്ന ഏഷ്യാനെറ്റിന്റെ വർഷാന്ത പരിപാടി. '2015 പ്രിയ പുസ്തകം'. സാംസ്കാരിക കേരളത്തിന്റെ പ്രിയങ്കരനായ ബി ആർ പി ഭാസ്കർ ഈ പരിപാടിയിൽ അവതരിപ്പികുന്നത് 'നിനക്ക് തട്ടമിട്ടൂടേ പെണ്ണേ' ആണ്. എന്റ പുസ്തകത്തിന് ലഭിച്ച വലിയ അംഗീകാരങ്ങളിൽ ഒന്ന്. ഒരവാർഡിനേക്കാൾ വില മതിക്കുന്നു ബി ആർ പി സാറിന്റെ വാക്കുകൾ.. 2015 ലെ മികച്ച വായനാനുഭവങ്ങളിൽ എന്റെ പുസ്തകത്തെ പരിഗണിച്ച ഏഷ്യാനെറ്റിനും Brp Bhaskar സാറിനും നന്ദി
.
.
മറ്റൊന്ന് മീഡിയവൺ വീക്കെൻഡ് അറേബ്യയിൽ എന്റെ പുസ്തകത്തെക്കുറിച്ചും ബ്ലോഗേഴുത്തിനെക്കുറിച്ചും വന്ന പരിപാടിയാണ്.