November 17, 2015

നന്ദിയുണ്ട് പ്രിയരേ, നന്ദി

നന്ദിയാരോടു ഞാൻ ചൊല്ലേണ്ടു?. പ്രിയപ്പെട്ട വായനക്കാരും സുഹൃത്തുക്കളും നല്കിയ സ്നേഹത്തിന്, എന്റെ യോഗ്യതകൾ ക്കപ്പുറത്തുള്ള അംഗീകാരത്തിന്, എല്ലാത്തിനുമുപരി എന്റെ സ്വപ്നങ്ങളിൽ പോലും ഇടം പിടിക്കാത്തത്ര മനോഹരമായ ഒരു പുസ്തക പ്രകാശന ചടങ്ങ് സമ്മാനിച്ചതിന്.. എല്ലാം ഒരു നിയോഗം പോലെ സംഭവിക്കുകയായിരുന്നു എന്ന് വേണം പറയാൻ. 2007 ൽ ഒരു ചെറിയ ബ്ലോഗ്‌ തുടങ്ങുന്നു. പൊതു വിഷയങ്ങളിലുള്ള എന്റെ ദുർബല ചിന്തകളും അഭിപ്രായങ്ങളും പങ്ക് വെച്ചു തുടങ്ങുന്നു. എട്ടു വർഷത്തിനിടയിൽ നാന്നൂറ്റി അമ്പതിൽ പരം പോസ്റ്റുകളിലേക്ക് ആ എഴുത്ത് യാത്ര നീളുന്നു. നാല്പത് ലക്ഷത്തിലധികം ഹിറ്റുകളും മുപ്പതിനായിരത്തിൽ പരം പ്രതികരണങ്ങളും ബ്ലോഗിൽ ലഭിക്കുന്നു. പോസ്റ്റുകളിൽ നിന്ന് തിരഞ്ഞെടുത്തവ ഒരു പുസ്തകമായി പ്രസിദ്ധീകരിക്കപ്പെടുന്നു. അതിന്റെ പ്രകാശന ചടങ്ങ് അന്താരാഷ്‌ട്ര പ്രസിദ്ധമായ ഷാർജ പുസ്തക മേളയിൽ നടത്തുവാൻ ഭാഗ്യം ലഭിക്കുന്നു. പ്രകാശന കർമം നിർവഹിക്കുവാൻ ലോക പ്രശസ്തനായ അറബ് കവി ശിഹാബ് ഗാനിം എത്തിച്ചേരുന്നു. മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ പി സുരേന്ദ്രൻ അത് ഏറ്റു വാങ്ങുന്നു. ബ്ലോഗർമാരും  നവമാധ്യമ എഴുത്തുകാരും സുഹൃത്തുക്കളും മാധ്യമ പ്രവർത്തകരും തിങ്ങി നിറഞ്ഞ ഒരു സദസ്സ് അതിന് സാക്ഷ്യം വഹിക്കുന്നു. എന്റെ ഭ്രാന്തമായ സ്വപ്നങ്ങളിൽ പോലും കടന്നു വരാത്തത്ര മനോഹരമായാണ് എല്ലാം സംഭവിച്ചത്. നന്ദിയാരോടു ഞാൻ ചൊല്ലേണ്ടു?.

 

ഹിറ്റ്‌ എഫ് എമ്മിലെ ഷാബു കിളിത്തട്ടിൽ അവതാരകനായ ചടങ്ങിൽ പ്രിയ കഥാകൃത്ത്‌ സലീം അയ്യനാത്താണ് പുസ്തകത്തെ പരിചയപ്പെടുത്തിയത്.  പരമ്പരാഗത വായനാ രീതികളിൽ നിന്ന് മാറി യുവാക്കളും കുട്ടികളും നവ മാധ്യമങ്ങളിൽ കൂടുതൽ സജീവമായ ഇക്കാലത്ത് കൂടുതൽ സാഹിത്യ സൃഷ്ടികൾ ഇ മാധ്യമങ്ങളിൽ ലഭ്യമാക്കാനുള്ള ശ്രമങ്ങൾ പി സുരേന്ദ്രനടക്കമുള്ള എഴുത്തുകാർ നടത്തണമെന്ന് ഞാൻ സൂചിപ്പിച്ചത് പ്രിന്റ്‌ മീഡിയയുമായുള്ള ഒരു ചെറിയ 'ഉരസലിന്' കാരണമായി. സോഷ്യൽ മീഡിയയുടെ ശക്തി തിരിച്ചറിയുന്നുണ്ടെങ്കിലും അതിന്റെ ഭാഗമായി മാറാതെ ക്ലാസ്സിക്കൽ സാഹിത്യത്തിന്റെ രീതികളിൽ തന്നെ തുടരാനാണ് തനിക്ക് താത്പര്യമെന്നും തന്റെ ജീനിലുള്ള രീതികളെ ഇനി മാറ്റാനാവില്ലെന്നുമാണ് പി സുരേന്ദ്രൻ അതിനോട് പ്രതികരിച്ചത്. ലൈക്കുകളുടെ അതിപ്രസരം വാർത്തകളുടെ ഗതി തിരിക്കുന്നതിനെ സൂക്ഷിക്കണമെന്നും ഇക്കാര്യത്തിൽ പ്രിന്റ്‌ മാധ്യമങ്ങൾ പുലർത്തുന്ന സൂക്ഷ്മത സാമൂഹ്യ മാധ്യമങ്ങളിൽ കാണാൻ കഴിയുന്നില്ലെന്ന് എം സി എ നാസറും  പ്രതികരിച്ചു.


പ്രകാശന ചടങ്ങ് കവർ ചെയ്ത എല്ലാ മാധ്യമ പ്രവർത്തകർക്കും സോഷ്യൽ മീഡിയയെക്കുറിച്ചും പുസ്തകത്തെക്കുറിച്ചും വിശദമായി ചോദിച്ചറിയുന്ന പ്രത്യേക അഭിമുഖമെടുത്ത മീഡിയ വണ്‍ ഗൾഫ് എഡിറ്റർ എം സി എ നാസറിനും നന്ദി. പുസ്തക വിശേഷങ്ങൾ ഉൾപെടുത്തി പ്രത്യേക അഭിമുഖം സംപ്രേഷണം ചെയ്ത ഏഷ്യാനെറ്റ്‌ റേഡിയോയ്ക്കും ജസിത സഞ്ജിതിനും നന്ദി. ജസിതയുമായുള്ള സംഭാഷണം ഇവിടെ കേൾക്കാം.


ദുബായ്, ഷാർജ, അബുദാബി തുടങ്ങി യു എ ഇ നഗരങ്ങളിലെ തിരക്ക് പിടിച്ച ട്രാഫിക്കുകളിൽ മണിക്കൂറുകൾ യാത്ര ചെയ്താണ് പലരും എത്തിയത്. അവരിൽ ബ്ലോഗർമാരും ഫെയ്സ്ബുക്ക്‌ സുഹൃത്തുക്കളും നാട്ടുകാരും കൂട്ടുകാരും മാധ്യമ പ്രവർത്തകരുമെല്ലാം ഉൾപെടും. നാട്ടിൽ നിന്നെത്തിയ പ്രിയ സുഹൃത്തുക്കൾ ആസിഫ് അലിയും മുഹ്സിൻ കോട്ടക്കലും ചടങ്ങിൽ ആത്യന്തം സജീവമായിരുന്നു. നേരിൽ കണ്ടിട്ടില്ലാത്ത, എന്നാൽ ഏറെക്കാലമായി അടുത്ത ഇ സൗഹൃദം പുലർത്തുന്ന പലരെയും നേരിട്ട് കാണാനായി. യു എ ഇ യിലെ പ്രമുഖ മലയാളി ബ്ലോഗർ സുഹൃത്തുക്കളെല്ലാം ചടങ്ങിന് എത്തി എന്നത് അതിയായ സന്തോഷം നല്കുന്നു. ആരുടേയും പേരെടുത്ത് പറയുന്നില്ല.   എല്ലാവരോടും വാക്കുകളിൽ ഒതുങ്ങാത്ത നന്ദിയുണ്ട്.  

പ്രകാശന ചടങ്ങിന് ശേഷം ബ്ലോഗർമാർ ഒത്തുകൂടിയപ്പോൾ.
 
ദുബായിയിൽ വെച്ച് നടന്ന  സോഷ്യൽ മീഡിയ ഡിസ്ക്കഷൻ മീറ്റിന് ശേഷം.

ഈ പോസ്റ്റിലെ ഫോട്ടോകളിൽ അധികവും ആഷിദ് ഷാ എടുത്തതാണ്. മനോഹരമായ ആ സ്റ്റില്ലുകൾക്ക് പ്രിയ ആഷിദ്, ഒരായിരം നന്ദി. കൂട്ടുകാർ എഫ് ബി യിൽ ടാഗ് ചെയ്ത ചില ഫോട്ടോകളും ഉണ്ട്. യു എ ഇ യിൽ മൂന്ന് ദിവസം ഞാൻ തങ്ങിയത് എന്റെ ജേഷ്ഠന്റെ മക്കളുടെ കൂടെയാണ്. ദുബായിൽ ജസീലയും ഭർത്താവ് ആരിസും, അജ്മാനിൽ സഹീറും ഭാര്യ സിൻസിയും, അബുദാബിയിൽ നിന്ന് വന്ന സമീറും.. ഓഫീസ് ജോലിയും മറ്റെല്ലാ പരിപാടികളും മാറ്റി വെച്ച് മൂന്ന് ദിവസവും അവരെന്നോടൊപ്പം ഉണ്ടായിരുന്നു. 

ഈ പുസ്തകം കടപ്പെട്ടിരിക്കുന്നത് കൈരളി ബുക്സിനോടും അതിന്റെ എം ഡി അശോക്‌ കുമാറിനോടുമാണ്. നവ എഴുത്തുകാരിൽ നിന്ന് കാശ് വാങ്ങി പുസ്തകം അടിച്ചു കൊടുക്കുന്ന പ്രസാധകരിൽ നിന്നും അദ്ദേഹം വേറിട്ട്‌ നില്ക്കുന്നത് കൊണ്ടാണ് ഈ പുസ്തകം യാഥാർത്ഥ്യമായത്. അക്കാര്യം കഴിഞ്ഞ പോസ്റ്റിൽ സൂചിപ്പിച്ചിട്ടുണ്ട്. ചുരുങ്ങിയ കാലം കൊണ്ട് പുസ്തക പ്രസാധന രംഗത്ത് ശ്രദ്ധേയമായ സ്ഥാനം നേടുവാൻ കൈരളിക്ക്‌ സാധിച്ചത് 'മലയാള വായന'യുടെ ഹൃദയത്തിൽ തൊടാൻ അശോക്‌ കുമാറിന് സാധിച്ചത് കൊണ്ട് കൂടിയാണ്.

ഷാർജ പുസ്തക മേളയുടെ ആവേശത്തോടൊപ്പം നില്ക്കുവാൻ
 കുടുംബ സമേതമാണ് അദ്ദേഹം എത്തിയത്. 

ദീർഘിപ്പിക്കുന്നില്ല. കൈരളി ബുക്സിന്റെ ഔട്ട്‌ ലെറ്റുകളിൽ 'നിനക്ക് തട്ടമിട്ടുകൂടേ പെണ്ണേ' ലഭിക്കും. കേരളത്തിലെ വിവിധ നഗരങ്ങളിലായി എണ്‍പതിലധികം ഏജൻസികളിലും പുസ്തകം ലഭിക്കും. അവയിൽ പ്രധാന നഗരങ്ങളിലെ ചിലത് താഴെ കൊടുക്കുന്നു.

Athira Books (Stadium Road, Calicut)
Athira Books (Gandhi Road, Calicut)
Big Mart (Vytila, Kochi) Big Mart (Nettoor, Ernakulam) 
December Books (Payyannur)
Kairali Books (kottayam)
Kairali Book House (kodungallur)
Prabhus (Trivandrum)
Pusthakashala (Pathanamthitta)
Azad Book Centre (Thodupuzha)
Kairali Books (Trichur)
Divya Books (Kollam)
Syndicate Books (Chemmad)
Thirurangadi Books (Manjeri)


നേരിട്ട് വാങ്ങാൻ സാധിക്കാത്തവർക്ക് കൈരളിയുടെ വെബ്‌സൈറ്റിലൂടെ  ഓർഡർ നല്കുകയുമാവാം (kairalibooksonline.com).  ആമസോണിലും പുസ്തകം ലഭ്യമാണ്. 200 പേജുകളുള്ള പുസ്തകത്തിന്റെ വില 200 രൂപയാണ്   വി പി പി ആയി പുസ്തകം ആവശ്യമുള്ളവർ പൂർണമായ വിലാസവും കോണ്ടാക്റ്റ് നമ്പറും അയച്ചു തന്നാൽ (എന്റെ ഇമെയിൽ  vallikkunnu@gmail.com വിലാസത്തിലോ എഫ് ബി വഴിയോ മെസ്സേജ് അയച്ചാൽ മതി) തപാലിൽ അയക്കാനുള്ള ഏർപ്പാടുകൾ ഞാൻ ചെയ്യാം. വി പി പി ചാർജ് അടക്കം 220 രൂപ പുസ്തകം ലഭിക്കുമ്പോൾ നൽകിയാൽ മതി.

പുസ്തകം വാങ്ങി വായിക്കാൻ ശ്രമിക്കുക. അഭിപ്രായങ്ങൾ അറിയിക്കുക. 'ഇ' വഴികളിൽ നമുക്ക് വീണ്ടും കാണാം.  എല്ലാവർക്കും ഒരിക്കൽ കൂടി നന്ദി.

Related Posts
തട്ടമിടാത്ത പുസ്തകത്തെക്കുറിച്ച്

21 comments:

 1. വിടരട്ടെ ഇനിയും അക്ഷരങ്ങളൊരുപാട്..
  വിശാലമായ ആകാശത്തിന് താഴെ അവയും തുള്ളിച്ചാടി നടക്കട്ടെ..
  പുസ്തകത്തിനായ് കാത്തിരിക്കുന്നു.
  എങ്ങനെയാണ് ലഭ്യമാവുക എന്നറിയിക്കുമല്ലോ..
  ദൈവം തുണക്കട്ടെ..

  ReplyDelete
  Replies
  1. പുസ്തകം എങ്ങിനെ ലഭിക്കും എന്ന കാര്യം ഈ പോസ്റ്റിന്റെ അവസാന ഭാഗത്ത് വിശദമായി എഴുതിയിട്ടുണ്ട്.

   Delete
 2. പുസ്തകപ്രകാശന ചടങ്ങിൽ പങ്കെടുക്കാതെ നേരത്തേ മടങ്ങിയത് വലിയ നഷ്ടമായിപ്പോയി എന്ന് ഇപ്പൊ തോന്നുന്നു :(
  പുസ്തകത്തെ കുറിച്ചുള്ള അഭിപ്രായം പറയാം. ലേഖനങ്ങളിൽ മിക്കതും അതെഴുതിയ സമയത്തെ ആനുകാലിക സംഭവങ്ങളുമായി ബന്ധപ്പെട്ടതാണല്ലോ. ഭൂരിഭാഗവും ബ്ലോഗിൽ വായിച്ചിട്ടുള്ളതുമാണ്. പക്ഷേ, മതം, വാർത്താ വ്യാപാരം , സോഷ്യൽ മീഡിയ തുടങ്ങി ആറ് വിഭാഗങ്ങളിലെയും തിരഞ്ഞെടുത്ത ലേഖനങ്ങൾ എല്ലാം തന്നെ ഇപ്പോഴും പ്രസക്തമായതിനാൽ പുനർവായനയും വളരെ ആസ്വാദ്യമായിരുന്നു. മാത്രമല്ല, പുസ്തകം കയ്യിലെടുത്ത് താളുകൾ മറിച്ച് വായിക്കുന്നതിന്റെ ആ ഒരു സംതൃപ്തി മൗസ് ക്ലിക്കിന് ഇതുവരെ നൽകാൻ സാധിച്ചിട്ടുമില്ല! നന്ദി.

  ReplyDelete
 3. വിശദമായ ഈ കുറിപ്പ് പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. സന്തോഷവും അഭിമാനവും തോന്നുന്നു. അക്ഷരങ്ങളുടെ ലോകത്ത് ഇനിയും മുന്നേറാനാവട്ടെ. ആശംസകളോടെ..

  ReplyDelete
 4. all the best basherka. i got your book from kingsmart Ramanattukara. reading now. Shafeeq Chelari

  ReplyDelete
 5. അഭിനന്ദനങ്ങൾ....

  ReplyDelete
 6. Thank you Basheerka and all the best wishes in your future life...

  ReplyDelete
 7. അഭിനന്ദനങ്ങള്‍... ആശംസകള്‍...

  ReplyDelete
 8. അഭിനന്ദനങ്ങള്‍.....ആശംസകള്‍

  ReplyDelete
 9. ഫെയ്സ്ബുക്കിലും ബ്ലോഗിലും ഞാൻ നോട്ടിഫിക്കേഷൻ ഓൺ ചെയ്ത് വച്ച അപൂർവം എഴുത്തുകാരിലൊരാളാണ് വള്ളിക്കുന്ന്. സന്തോഷമുണ്ട്. അഭിനന്ദനങ്ങൾ. ആശംസകൾ

  ReplyDelete
 10. ഫെയ്സ്ബുക്കിലും ബ്ലോഗിലും ഞാൻ നോട്ടിഫിക്കേഷൻ ഓൺ ചെയ്ത് വച്ച അപൂർവം എഴുത്തുകാരിലൊരാളാണ് വള്ളിക്കുന്ന്. സന്തോഷമുണ്ട്. അഭിനന്ദനങ്ങൾ. ആശംസകൾ

  ReplyDelete
 11. You are one of the best writers social media ever created. Being a regular reader of your posts, I feel proud and wish you all the best. Just one thing i wanted to remind you that number of posts in the blog is getting lesser and lesser these days. please focus on your blog, this is the place that give you recognition.

  ReplyDelete
 12. അഭിനന്ദനങ്ങള്‍..

  ReplyDelete
 13. Great.....all the best and expecting more from u

  ReplyDelete
 14. പാവം ആ കുട്ടി തട്ടം ഇട്ടിട്ടുണ്ട്. കാറ്റടിച്ചപ്പോൾ ഇത്തിരി മാറി പോയതാ... ആ തക്കം നോക്കി ഫോട്ടോ എടുത്ത് ബുക്കിന് പുറം ചട്ടയാക്കിയിട്ട് ചോദിക്കുന്ന ചോദ്യം കേട്ടില്ലേ??? "നിനക്ക് തട്ടമിട്ടൂടെ പെണ്ണേ" എന്ന്...

  ഹി ഹി ചുമ്മാ....CONGRATULATIONS... ബഷീർ...

  ReplyDelete
 15. ബഷീര്ക്കാ .. പാഠം ഒന്ന് ..ദിൽകുഷ് വലിച്ചെറിയരുത് എന്ന കുറിപ്പ് അവിചാരിതമായ് കാണാൻ ഇടയായതാണ് എന്നെ ഈ ബ്ലോഗിലേക്ക് നയിച്ചത് ... ബാംഗ്ലൂരിൽ മിക്കവാറും എല്ലാ ബേകറികളിലും കിട്ടുന്ന "ദിൽകുഷ് "എന്ന പലഹാരത്തെ കുറിച്ച് കൂടുതൽ അറിയാൻ ഗൂഗിളിൽ പരതിയപ്പോൾ അവിചാരിതമായ് എത്തിയതാണ് ഈ ബ്ലോഗിൽ.. ഹാസ്യത്ക്മകമായ ആ അവതരണം ഇഷ്ടപ്പെട്ടു.. നിഷ്പക്ഷമായ നിലപാടുകൾ എടുത്തു മറ്റു വിഷയങ്ങൾ അവതരിപിച്ചപ്പോൾ തുടർ വായനക്കാരനായി.. എഫ് ബി പേജിൽ നിന്നും ബ്ലോഗ്‌ വായന ഇഷ്ടമല്ലാത്തത്‌ കൊണ്ട് അവിടെ പോകാറില്ല .. കൂടുതൽ ലേഘനങ്ങൾ ബ്ലോഗിൽ പ്രതീക്ഷിക്കുന്നു. (എഫ് ബി പേജിൽ എഴുതിയ ലേഖനത്തിനെ ഒരു "Ctr + C " കോപ്പി എങ്കിലും ബ്ലോഗിലും ഇടണംഎന്ന് അഭ്യർഥന )

  ReplyDelete
  Replies
  1. ദിൽഖുഷിലൂടെ ഇവിടെ എത്തിയതിൽ സന്തോഷം. ബ്ലോഗിൽ കൂടുതൽ എഴുതാൻ ശ്രമിക്കാം.

   Delete
 16. അഭിനന്ദനങ്ങള്‍..

  ReplyDelete
 17. നക്കാപ്പിച്ച ശമ്പളവും വാങ്ങി ഈ നാടിനെ ലോകം മുഴുവൻ അസ്സഹിഷ്ണുത മാത്രം സംഭാവന ചെയ്തിട്ടുളള കുറേ ഊള മതഭ്രാന്തന്മാരിൽ നിന്നും രക്ഷിക്കാൻ ജീവത്യാഗം ചെയ്ത കേണൽ സന്തോഷ് മഹാാദിക്കിന്റെ ഭാര്യ പറയുന്നു തന്റെ രണ്ടു മക്കളെയും ഇനിയും ആർമിയിൽ ചേർത്തു ഇന്ത്യക്കു വേണ്ടി പോരാടും എന്നു ...അതേ സമയം കുടിച്ചും കൂത്താടിയും അധോലോക തെമ്മാടിയുടെ അടിവസ്ത്രം കഴുകി കൊടുത്തും നടന്ന ഒരു ഊളയെ (Shahrukh khan/Amir Khan) അത്താഴപ്പട്ടിണി ക്കാരായ ഇന്ത്യക്കാർ മതവും ജാതിയും നോക്കാതെ വളർത്തി വലുതാക്കിയപ്പോൾ അവനിപ്പോൾ തോന്നുകയാണ് ഇവിടെ ഭയങ്കര അസ്സഹിഷ്ണുതയാത്രേ! അവന്റെ മതക്കാർ ഇന്ത്യയെ കീറി മുറിച്ചപ്പൊഴും ബാക്കി വീണ്ടും ഇവിടെത്തന്നെ അഭയം തേടിയ അതെ മതക്കാരോട് ഇവിടാരും അസ്സഹിഷ്ണുത കാണിച്ചില്ല...പട്ടിണി പ്പാവങ്ങളായ ഇന്നാടിനെ ജീവനേക്കാൾ സ്നേഹിക്കുന്നവരെ തഴഞ്ഞു അവർക്കു ആനുകൂല്യങ്ങളും അവകാശങ്ങളും അനർഹമായി കൊടുക്കുമ്പോഴും ഇവിടാരും അസ്സഹിഷ്ണുത കാണിച്ചില്ല....അഭയം തേടിയവർ സംഘടിതമായി പലതും പിടിച്ചു വാങ്ങുമ്പോഴും ഇവിടാരും അസ്സഹിഷ്ണുത കാണിച്ചില്ല....ശതമാനക്കണക്ക് കൂടിയപ്പോൾ ഇവിടുത്തെ പരമ്പരാഗത സംസ്കാരത്തെ പരിഹസിക്കാനും വെല്ലു വിളിക്കാനും വീണ്ടും തുടങ്ങിയപ്പോഴും ഇവിടാരും അസ്സഹിഷ്ണുത കാണിച്ചില്ല....കള്ളക്കടത്തും കൊള്ളയടിയും ഒക്കെ നടത്തുന്നതും പോരാതെ ഇവിടുത്തെ ഒരൊ പട്ടണങ്ങളിലും ,ഇങ്ങു കേരളത്തിൽ വരെ ബൊംബ് വച്ചു നിരപരാധികളെ കൊന്നു കളിച്ചപ്പോഴും ഇവിടാരും അസ്സഹിഷ്ണുത കാണിച്ചില്ല...ഒരോ ദിവസ്സവും ഇവന്റെയൊക്കെ സ്വന്തം ആൾക്കാർ അതിർത്തികളിൽ നമ്മുടെ സ്വന്തം ജവാന്മാരെ കൊന്നോടുക്കുമ്പോഴും ഇവിടാരും അസ്സഹിഷ്ണുത കാണിച്ചില്ല....പിന്നെ എവിടെയാനെടോ ഊള സിനിമാ നടാ ഇവിടെ അസ്സഹിഷ്ണുത? ബോംബെ നഗരം കത്തിച്ച നിന്റെ സ്വന്തം മേമനെ തൂക്കി കൊന്നപ്പോഴോ? അഫ്സൽ കുരുവിനെ തല്ലിക്കൊന്നപ്പൊഴൊ ? അതൊ ഇന്ത്യയെ ഇന്നും നശിപ്പിക്കാൻ മാത്രം ISI വളർത്തിയെടുത്ത ദാവൂദ് എന്ന കൊടിച്ചിപ്പട്ടിയെ പിടിക്കും എന്നുറപ്പായപ്പൊഴൊ ? അതൊ ശരീരം അനങ്ങാതെ കോടികൾ ഒണ്ടാക്കുന്ന നീയൊക്കെ നികുതി അടച്ചേ പറ്റൂ എന്നു പറഞ്ഞപ്പോഴോ? അതൊക്കെ ഇന്നാട്ടിലെ ജനങ്ങളുടെ പണമല്ലേ?അതും ധൂർത്തടിച്ചിട്ടു ബാക്കി വരുന്നവ ചെളിക്കുണ്ടിൽ കിടന്ന നിന്നെയൊക്കെ ഈ നിലയിൽ ആക്കിയ ജനങ്ങൾക്ക്‌ തന്നെ തിരിച്ചു കൊടുത്താലെന്താ? അല്ലെങ്കിൽ തന്നെ നീ തന്നെ പറ നിനക്കു ഇവിടെ നിന്നു പോകാൻ തോന്നിയ കാരണം എന്തെന്നു? (courtesy:)

  Ini bashir vallikkunnu ennano 'intolerance' kaaranam puraskarangal thirichu kodukkunnathu?

  ReplyDelete
 18. ഒരു സൂപ്പർ സ്റ്റാർ ആയി ... ബെർലി ഇച്ചയാൻ ഇതെങ്ങനെ സഹിക്കും ?

  ReplyDelete