September 30, 2010

അയോധ്യ: വിധിയെ പഴിക്കാതെ മുന്നോട്ട്

അയോധ്യ വിധി പുറത്ത് വന്നിട്ട് ഏതാണ്ട് ഒരു മണിക്കൂര്‍ കഴിഞ്ഞു. അഞ്ചു നൂറ്റാണ്ടിന്‍റെ തര്‍ക്കങ്ങളും അഞ്ചു പതിറ്റാണ്ടിന്റെ കോടതി വ്യവഹാരങ്ങളും ഈ വിധിയോടെ ഒരു പുതിയ വഴിത്തിരിവിലേക്ക് നീങ്ങുകയാണ്. ഇനിയെന്ത് എന്ന ചോദ്യത്തിന് പ്രസക്തിയില്ല. കേസ് സുപ്രിം കോടതിയിലേക്ക് പോകും എന്നത് ഉറപ്പാണ്. ഇന്ത്യ എന്ന പൊതു വികാരത്തെ മുറിവേല്‍ക്കാതെ മുന്നോട്ട് കൊണ്ട് പോകാന്‍ കോടതി ശ്രമിച്ചിരിക്കുന്നു എന്ന് വേണം പറയാന്‍. തര്‍ക്ക സ്ഥലത്തെ മൂന്ന് ഭാഗങ്ങളായി വിഭജിക്കുകയും വിഗ്രഹങ്ങള്‍ സ്ഥാപിച്ചിട്ടുള്ള ഭാഗം രാമക്ഷേത്രത്തിന് നല്‍കുകയും

September 28, 2010

ഗെയിംസ് കഴിയട്ടെ അവന്റെ കുടല് ഞാനെടുക്കും.

കോമണ്‍വെല്‍ത്ത്‌ കഴിഞ്ഞിട്ട് വേണം മനസ്സറിഞ്ഞ് നാല് തെറി വിളിക്കാന്‍. കല്‍മാഡിയെയല്ല, ആ കാട്ടു പന്നിയെ ഈ പണിയേല്‍പിച്ച മദാമ്മയേയും രാജ്യം ഭരിക്കുന്ന അവരുടെ ഗുമസ്തന്‍മാരെയും പച്ചക്ക് നാല് വിളിച്ചില്ലെങ്കില്‍ ഒരു മാതിരിപ്പെട്ട ഇന്ത്യക്കാര്‍ക്കൊന്നും ഉറക്കം കിട്ടില്ല. അത്രയ്ക്ക് നാറ്റിച്ചു കളഞ്ഞു.
"ആപ്കാ കോമണ്‍വെല്‍ത്ത്‌ കൈസാ ഹെ ഭായ്‌..” പെരുന്നാള്‍ അവധിക്ക് നാട്ടില്‍ പോയി വന്ന എന്നോട് സഹപ്രവര്‍ത്തകനായ പാക്കിസ്ഥാനി എഞ്ചിനീയറുടെ ഊത്ത്.

September 20, 2010

അയോധ്യ: ഈ സ്വപ്നമൊന്ന് കണ്ടു നോക്കൂ

അയോധ്യ വിധി പുറത്തു വരാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രം. വിധി ഏത് പക്ഷത്തിന് അനുകൂലമായാലും അത് ഇന്ത്യന്‍ സാമൂഹ്യാന്തരീക്ഷത്തില്‍ ചില അസ്വാരസ്യങ്ങള്‍ ഉണ്ടാക്കും എന്നത് ഉറപ്പാണ്.  രണ്ടു സമുദായ മനസ്സുകള്‍ ഇത്രയേറെ വിഭജിക്കപ്പെട്ട മറ്റൊരു കേസ് സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഉണ്ടായിക്കാണില്ല.  ഒന്നര നൂറ്റാണ്ടിലധികം പഴക്കമുള്ള തര്‍ക്ക വിതര്‍ക്കങ്ങള്‍ ഒരു ഹൈക്കോടതി വിധിയിലൂടെ പരിഹരിക്കപ്പെടും എന്ന് കരുതുക വയ്യ. എന്നാലും വിധിയോടടുക്കുമ്പോള്‍ ഉള്ളില്‍ ഒരു പേടിയുണ്ട്. ഇന്ത്യ ഇനിയും കത്തിയെരിയാതിരിക്കട്ടെ എന്നാണ് മനസ്സ് മന്ത്രിക്കുന്നത്.

September 13, 2010

മമ്മൂട്ടിയുടെ ബ്ലോഗ്‌ ആരാണ് ഹാക്കിയത്?

നൂറാള്  ഒരുമിച്ചു വന്നാലും പുല്ലു പോലെ അടിച്ചിടുന്ന മമ്മൂട്ടിയുടെ ബ്ലോഗ്‌  ഏതോ ഒരു പുല്ലന്‍ അടിച്ചെടുത്തിരിക്കുന്നു. ഇന്നലെ മുതല്‍ സൂപ്പര്‍ താരത്തിന്റെ വെബ്‌ സൈറ്റ് തുറക്കുന്നവര്‍ക്ക് കിട്ടുന്നത് സൗദി അറേബ്യയില്‍ നിന്നുള്ള മിസ്റ്റര്‍ സ്കൂറിന്റെ സന്ദേശമാണ്. Saudi Arabia Hacker. Hacked by Mr. Skooor എന്നാണു സൈറ്റില്‍ തെളിഞ്ഞു വരുന്നത്. ഇന്ദ്രന്‍സ് ടൈ കെട്ടിയത് പോലെ ഒരു ഞാഞ്ഞൂലിന്റെ ചിത്രവും അതിലുണ്ട്. കളി മമ്മൂട്ടിയോട് വേണ്ട മോനെ, സൂപ്പര്‍ സ്റ്റാറാ, നിന്റെ പരിപ്പ് അയാളെടുക്കും എന്നാണു എനിക്ക് മിസ്റ്റര്‍ സ്കൂറിനോട് പറയാനുള്ളത്.

September 7, 2010

മക്കയില്‍ നിന്ന് ചുള്ളിമാനൂരിലേക്ക് ബസ്സുണ്ടോ?

ഞെട്ടരുത്!!.. ചുള്ളിമാനൂരിലേക്ക് ബസ്സുണ്ട്. മക്കയില്‍ വിശുദ്ധ ഹറമിനോട് തൊട്ടടുത്താണ് സൗദി പബ്ലിക്‌ ട്രാന്‍സ്‌പോര്‍ട്ട്‌ കമ്പനിയുടെ (സാപ്റ്റ്‌കോ) സ്റ്റാന്റ്. ഹറമിന് നേരെ എതിര്‍വശം ഇന്റര്‍ കോണ്ടിനെന്റല്‍ ഹോട്ടലിന്‍റെ തൊട്ടു ചാരിയാണ് ബസ്റ്റോപ്പ്‌. ലക്ഷക്കണക്കിന് തീര്‍ത്ഥാടകരെക്കൊണ്ട് തിങ്ങി നിറയുന്ന വിശുദ്ധ കഅബാലയത്തില്‍ നിന്ന് ഏതാനും അടി അകലെ. ഞാനും എന്റെ സഹപ്രവര്‍ത്തകന്‍ മുഹമ്മദലി ചുണ്ടക്കാടനും ഉംറ നിര്‍വഹിച്ച് തറാവീഹ് നമസ്കാര ശേഷം പുറത്തു കടന്ന് നേരെ സ്റ്റാന്‍ഡിലേക്ക് വന്നതാണ്. ഞങ്ങള്‍ വന്ന കാര്‍ ദൂരെയുള്ള പാര്‍കിംഗ് സെന്‍ററില്‍ ആണുള്ളത്. അങ്ങോട്ടെത്താന്‍ ബസ്സ്‌ പിടിക്കണം.

September 2, 2010

അങ്ങിനെ സ്മാര്‍ട്ട് സിറ്റിയും സ്വാഹ..

അഞ്ചു വര്ഷം നാട്ടാരെയും ദുഫായിക്കാരെയും കുരങ്ങു കളിപ്പിച്ച സ്മാര്‍ട്ട് സിറ്റി മയ്യത്തായി. ഇന്നത്തെ മന്ത്രിസഭാ മീറ്റിങ്ങിന്റെ തീരുമാനത്തോട് കൂടി ശകാവ് അച്ചുമാമന്റെ തലമണ്ടയില്‍ മറ്റൊരു തൂവല്‍ കൂടി. മയ്യത്ത് ഖബറിലേക്ക് വെക്കുന്നതിനു മുമ്പ് ചിലയിടങ്ങളില്‍ ഒരു പതിവുണ്ട്. ആര്‍ക്കെങ്കിലും മരിച്ച വ്യക്തി വല്ല കടബാധ്യതകളും വെച്ചിട്ടുണ്ടെങ്കില്‍ അത് പറയണമെന്ന് അടുത്ത ബന്ധുക്കള്‍ പ്രഖ്യാപിക്കും. അതുപോലൊരു പ്രഖ്യാപനം മാത്രമാണ് ഇനി ബാക്കിയുള്ളത്. ഐ ടി മേഖലയില്‍ തൊഴില്‍ സ്വപ്‌നങ്ങള്‍ കണ്ടു നടന്ന പതിനായിരക്കണക്കിനു ചെറുപ്പക്കാരെ അഞ്ചു വര്ഷം കുരങ്ങു കളിപ്പിച്ച ബഹുമാനപ്പെട്ട സര്‍ക്കാരിന് ഒരു പൊന്നാട അണിയിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. നടക്കുമോ ആവോ?.