November 24, 2012

ബ്ലെസ്സീ, ബ്ലൂ സീ എന്ന് വിളിപ്പിക്കരുത്

Comment Box Closed
ഫിലിം എക്സിബിറ്റേഴ്സ് അസോസിയേഷന്‍ പൊതുവേ ഒരു അലമ്പ് സംഘടനയാണെന്നാണ് ഞാന്‍ കരുതിയിരുന്നത്. 'അമ്മ'യുമായും മാക്ടയുമായും സര്‍ക്കാരുമായും നിരന്തരം ഒടക്കുണ്ടാക്കി വാര്‍ത്തകളില്‍ അവര്‍ വരാറുണ്ട്. പക്ഷെ ലിബര്‍ട്ടി ബഷീറിന്റെ ഒരു കിടിലന്‍ പ്രസ്താവന കേട്ടതോടെ അവരെക്കുറിച്ചുള്ള തെറ്റിദ്ധാരണകളൊക്കെ മാറിക്കിട്ടി. ശ്വേതയുടെ പ്രസവവുമായി ബ്ലെസ്സി തിയറ്ററിലേക്ക് വന്നാല്‍ സിനിമ പ്രദര്‍ശിപ്പിക്കാന്‍ ഞങ്ങളെക്കിട്ടില്ല എന്നാണ് ഫിലിം എക്സിബിറ്റേഴ്സ് അസോസിയേഷന്‍ തുറന്നടിച്ചിട്ടുള്ളത്.  സിനിമാ തിയേറ്ററുകള്‍ ലേബര്‍ റൂമാക്കാന്‍  ഉദ്ദേശമില്ല, അതുകൊണ്ട് തന്നെ ആ പ്രസവസീനുകളുമായി ഇങ്ങോട്ട് വരേണ്ട. കാര്യമെന്തായാലും സീറ്റില്‍ കയറി നിന്ന് വിസിലടിക്കേണ്ട ഡയലോഗാണിത് എന്ന് പറയാതെ വയ്യ.

November 22, 2012

ദര്‍ശന ടി വി യും ബെര്‍ളിയും പിന്നെ ഞാനും

അഴീക്കോട് മാഷ്‌ ജീവിച്ചിരുന്ന കാലത്ത് അദ്ദേഹത്തെ പരിഹസിച്ചു കൊണ്ട് ചിലര്‍ പറയാറുണ്ടായിരുന്നു. മാഷ്‌ക്ക് അവാര്‍ഡ് കിട്ടുമ്പോള്‍ മാത്രമേ അവാര്‍ഡിന് മൂല്യമുണ്ടാകൂ എന്ന്. ഈ പരിഹാസത്തിനു കാരണമായി പറയാറുള്ളത് മറ്റാര്‍ക്ക് അവാര്‍ഡ് കിട്ടിയാലും അത് കിട്ടിയവരെയും കൊടുത്തവരെയും പരിഹസിച്ചു കൊണ്ട് മാഷ്‌ പ്രസ്താവനയിറക്കും എന്നതാണ്. മാഷെക്കുറിച്ചുള്ള ഈ തമാശയില്‍ കാര്യമുണ്ടായാലും ഇല്ലെങ്കിലും എന്റെ കാര്യത്തില്‍ ഞാനത്തരമൊരു സമീപനക്കാരനാണ് എന്ന് പറയാതെ വയ്യ. ഈ പോസ്റ്റിനെ ആ ഒരു ലൈനില്‍ കണ്ടാല്‍ മതി എന്ന് ആദ്യമേ ഉണര്‍ത്തുന്നു. പറഞ്ഞു വരുന്നത് ദര്‍ശന ടി വി യെക്കുറിച്ചാണ്. അവര്‍ ബെര്‍ളി തോമസിനെയും എന്നെയും ഇച്ചിരി ബഹുമാനിച്ചിരിക്കുന്നു.

November 13, 2012

അപ്പോഴും പറഞ്ഞില്ലേ പോരണ്ടാ പോരണ്ടാന്ന് ..

ഒരു വിധം സുബോധമുള്ള ആളുകളൊക്കെ പറഞ്ഞതാണ്, പോരണ്ടാ പോരണ്ടാന്ന് , കേട്ടില്ല. അവസാനം പ്രവാസി  മലയാളികളുടെ പ്രതിഷേധത്തിന്റെ സുനാമിത്തിരകണ്ട് കേന്ദ്രമന്ത്രി വയലാര്‍ രവിക്ക്  ഗള്‍ഫ് പര്യടനം വെട്ടിച്ചുരുക്കി തിരിച്ചുപോകേണ്ടി വന്നിരിക്കുന്നു.  ഇതൊരു വിജയമാണ്. രാഷ്ട്രീയം മറന്നുള്ള പ്രവാസി  മലയാളികളുടെ കൂട്ടായ പ്രതിഷേധത്തിന്റെ വിജയം. അധികാരത്തിന്റെ സുഖശീതളിമയില്‍ ദല്‍ഹിയിലും തിരുവനന്തപുരത്തും മയങ്ങിക്കിടക്കുന്ന മുഴുവന്‍ മന്ത്രിമാര്‍ക്കുമുള്ള ഒരു പാഠം കൂടിയാണിത്. ജനങ്ങള്‍ കണ്ണ് തുറന്നു പ്രതികരിക്കാന്‍ തുടങ്ങിയിരിക്കുന്നു.  അവരുടെ കയ്യില്‍ ഇന്ന് പ്രതികരിക്കാനുള്ള മാധ്യമമുണ്ട്. ആ പ്രതികരണങ്ങളെ അഗ്നിയായി പടര്‍ത്താനുള്ള സംഘ ബോധമുണ്ട്.

November 12, 2012

ഇടുക്കി ഡാമിന്റെ വിസ്മയക്കാഴ്ചകളിലേക്ക്

ഇടുക്കി ഡാം ഒരടിപൊളി സംഭവമാണ്. വെറുതെ ഒരു കാച്ചു കാച്ചുകയല്ല, കണ്ടു വന്നു പറയുകയാണ്‌. വളരെ അവിചാരതമായാണ് ഈ ഓണക്കാലത്ത് ഞാനും കുടുംബവും ഡാമിന് മുകളില്‍ എത്തിയത്. കൊല്ലത്തില്‍ രണ്ടു തവണ മാത്രമേ ഡാം സന്ദര്‍ശകര്‍ക്ക് തുറന്നു കൊടുക്കൂ. ഓണക്കാലത്തും ക്രിസ്തുമസ് കാലത്തും. (ലീഗ് ഇടപെട്ടു പെരുന്നാള്‍ കാലത്ത് കൂടി തുറന്നു കൊടുപ്പിക്കാന്‍ ഉത്തരവുണ്ടായാല്‍ മൂന്നു തവണ ആയിക്കിട്ടും). തേക്കടിയിലേക്കുള്ള ഒരു യാത്രക്കിടയിലാണ് 'ഇടുക്കി ഡാം സന്ദര്‍ശകര്‍ക്ക് ഇന്ന് മുതല്‍ തുറക്കുന്നു' എന്ന പത്രവാര്‍ത്ത കണ്ടത്. എന്നാല്‍ പിന്നെ അങ്ങോട്ട്‌ വെച്ചു പിടിക്കാം എന്ന് ബസ്സിന്റെ ഡ്രൈവറോട് പറഞ്ഞു. റൂട്ട് ചെറിയ സംശയമുണ്ടെന്ന് ഡ്രൈവര്‍ . ഗൂഗിള്‍ ഉണ്ട്, പേടിക്കേണ്ട എന്ന് ഞാന്‍ .

November 5, 2012

വയലാര്‍ജീ, ഇങ്ങോട്ട് കെട്ടിയെടുക്കല്ലേ, സമയം നന്നല്ല!

കേന്ദ്ര മന്ത്രി വയലാര്‍ രവിയോട് വളരെ ബഹുമാനമുള്ള ഒരാളാണ് ഞാന്‍. കേരള രാഷ്ട്രീയത്തിലെ വളരെ പക്വതയുള്ള നേതാവ്. കോട്ടും സൂട്ടുമിട്ടാല്‍ കാണാനും കൊള്ളാം, മിതഭാഷിയുമാണ്‌. പക്ഷെ പരിസരബോധം അല്പം കുറവാണെന്ന് തോന്നുന്നു. അല്ലെങ്കില്‍ ഈ സമയത്ത് ഗള്‍ഫിലേക്ക് കെട്ടിയെടുക്കില്ല. പ്രവാസി മലയാളികളോടുള്ള കേന്ദ്ര സര്‍ക്കാരിന്റെയും എയര്‍ ഇന്ത്യയുടെയും നയങ്ങളില്‍ പ്രതിഷേധിച്ച് മലയാളി സമൂഹം  ഒരു അഗ്നിപര്‍വതം പോലെ ചുട്ടു പഴുത്തു നില്‍ക്കുന്ന ഈ സമയത്താണ് ഗള്‍ഫിലെ എല്ലാ രാജ്യങ്ങളും ഒന്ന് കറങ്ങി രസിച്ചു കളയാം എന്ന് മന്ത്രി തീരുമാനിക്കുന്നത്. സുനാമി വരുന്ന ദിവസം കടലില്‍ ചൂണ്ടയിടാന്‍ പോകുന്ന പോലുള്ള ഒരു വരവാണിത്. എന്താണ് സംഭവിക്കുക എന്ന് കണ്ടറിയണം.

November 1, 2012

ആമിര്‍ഖാന്‍ ഹാജിയാര്‍ !

ഹജ്ജ് ചെയ്തവരെ നമ്മുടെ നാട്ടില്‍ ഹാജിയാര്‍ എന്ന് വിളിക്കാറുണ്ട്. ആ ഒരു രീതി വെച്ചാണ് തലക്കെട്ടില്‍ ആമിര്‍ ഖാന്‍ ഹാജിയാര്‍ എന്ന് കൊടുത്തത്. ഹിന്ദി സിനിമയിലെ സൂപ്പര്‍ താരം ഹജ്ജിനെത്തിയത് വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. ഓരോ ഹജ്ജ് കാലത്തും ഇതുപോലെ സെലിബ്രിറ്റി ഹാജിമാര്‍ ഉണ്ടാകാറുണ്ട്. രാഷ്ട്രത്തലവന്മാര്‍ , ലോക പ്രശസ്ത കായിക താരങ്ങള്‍ , ഹോളിവുഡ് നടീ നടന്മാര്‍ തുടങ്ങി ലോക്കല്‍ നേതാക്കള്‍ വരെ മാധ്യമങ്ങളുടെ തലക്കെട്ടുകള്‍ പിടിച്ചടക്കും. മുപ്പതു ലക്ഷത്തിലധികം പേര്‍ ഈ വര്‍ഷം ഹജ്ജ് ചെയ്തിട്ടുണ്ട്. പക്ഷെ സെലിബ്രിറ്റികളുടെ ഹജ്ജാണ് വാര്‍ത്തകളില്‍ ഇടം പിടിക്കാറുള്ളത്. അതില്‍ നമ്മളാരും പരിഭവിച്ചിട്ട്‌ കാര്യമില്ല.