മുമ്പേ ജനലക്ഷങ്ങളുടെ ഡിയര്‍ ആയിരുന്ന ജഗതി ശ്രീകുമാര്‍ ഇന്നലെ മുതല്‍ വെരി വെരി ഡിയര്‍ ആയിരിക്കുകയാണ്. സിക്കിം ഭുട്ടാന്‍ ലോട്ടറിയുടെ പരസ്യത്തില്‍ നിന്ന് പിന്മാറുകയാണെന്ന് പ്രഖ്യാപിച്ചു കൊണ്ടാണ് പുള്ളി നമ്മുടെ ഡിയറസ്റ്റ് ആയിരിക്കുന്നത്. അവരു കൊടുത്ത ചെക്ക് ക്യാശായി അക്കൌണ്ടില്‍ വന്നത് കൊണ്ട് ഇനി പിന്മാറിയാലും കുഴപ്പമൊന്നുമില്ല എന്ന ലൈനിലാണോ ഈ തീരുമാനമെന്ന് സംശയിക്കുന്നവര്‍ ഉണ്ടാവും. പക്ഷെ അദ്ദേഹത്തിന്റെ ഉദ്ദേശ ശുദ്ധിയില്‍ വിശ്വസിക്കാനാണ് എനിക്കിഷ്ടം.
August 29, 2010
August 24, 2010
ശമ്പളം ഇത് മതിയോ എംപിമാരേ?
ആനന്ദാശ്രു പൊഴിക്കുക എന്ന് വെച്ചാല്‍ എന്താണെന്ന് എനിക്ക് ഇന്നലെയാണ് മനസ്സിലായത്. വാര്‍ത്ത കേട്ട് കൊണ്ടിരുന്നപ്പോള്‍ ഇടത്തേ കണ്ണിലൂടെ ഒരു അശ്രു ചാടി. അല്പം കഴിഞ്ഞപ്പോള്‍ വലത്തേ അശ്രുവും ചാടി. നമ്മുടെ എംപി മാരുടെ ശമ്പള വര്‍ദ്ധനവിന്റെ വാര്‍ത്ത കേട്ട് കൊണ്ടിരുന്നപ്പോഴാണ് ഇടത് വലത് അശ്രു വീരന്മാര് ചാടിക്കൊണ്ടിരുന്നത്. തലയ്ക്കു പ്രാന്ത് പിടിപ്പിക്കുന്ന വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ ഇത്തരം അശ്രുക്കള്‍ ഉണ്ടാവുമെന്ന് പലരും പറഞ്ഞിട്ടുണ്ട് എങ്കിലും അത് നേരിട്ട് അനുഭവിക്കുവാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഞാന്‍ . പതിനായിരം രൂപയുടെ ശമ്പളം ഒറ്റയടിക്ക് അമ്പതിനായിരം ആക്കിയിട്ടും എംപിമാര്‍
പാര്‍ലമെന്റില്‍ ബഹളം ഉണ്ടാക്കി. ഇന്നലെ വീണ്ടും ഒരു പതിനായിരവും കൂടെ
കൂട്ടി നല്‍കിയിട്ടും ഇവറ്റകള്‍ക്ക് സന്തോഷം ആയിട്ടില്ലത്രേ. എണ്‍പതിനായിരം
ആക്കണം എന്ന് കയര്‍ത്ത് സ്പീക്കറുടെ ചേംബറിലേക്ക് ഈ
ആര്ത്തിപ്പണ്ടാരങ്ങള് മാര്‍ച്ച് നടത്തി.
August 21, 2010
തരൂര്‍ജിക്ക് ആദരാഞ്ജലി, സുനന്ദജിക്കും.
ആദരപൂര്‍വ്വം അര്‍പ്പിക്കുന്ന അഞ്ജലിക്കാണ് ആദരാഞ്ജലി എന്ന് പറയുക. അത് മരിച്ചവര്‍ക്ക് മാത്രമേ അര്‍പ്പിക്കാന്‍ പാടുള്ളൂ എന്ന് ഏതെങ്കിലും ഭാഷാ പുസ്തകത്തില്‍ പറയുന്നില്ല. ആരോടെങ്കിലും നമുക്ക് വല്ലാതെ ആദരം തോന്നുന്നുവെങ്കില്‍ അത് അര്‍പ്പിക്കാം എന്നാണ് പ്രമുഖ ഭാഷാ പണ്ഡിതന് കൂടിയായ എന്റെ അഭിപ്രായം. തരൂര്‍ജിയുടെ മൂന്നാം കല്യാണമാണ് നാളെ. സുനന്ദജിയുടെത് എത്രാമത്തെതാണെന്ന് എനിക്കറിയില്ല. വിക്കി അമ്മച്ചിയോടോ ഗൂഗിള്‍ അമ്മാവനോടോ ചോദിച്ചാല്‍ അറിയുവായിരിക്കും. പക്ഷെ ഞാനതിന് മെനക്കെട്ടിട്ടില്ല. അതറിഞ്ഞത് കൊണ്ട് നമുക്കെന്തെങ്കിലും ഗുണമോ അവര്‍ക്ക് എന്തെങ്കിലും ദോഷമോ വരാനില്ല. നമ്മുടെ താരം തരൂര്‍ജിയാണ്. സുനന്ദ ഇന്നലത്തെ മഴയ്ക്ക് മുളച്ച തകരയാണ്. അത് വന്നും പോയുമിരിക്കും.
August 18, 2010
മമ്മത്താലിക്കയും വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ്സും
ഓര്‍മകള്‍ എപ്പോഴും ഓടിപ്പോവുക കുട്ടിക്കാലത്തേക്കാണ്. ഭക്ഷണത്തോടും വെള്ളത്തോടും സമരം പ്രഖ്യാപിച്ച് ഒരു പകല്‍ എന്നതാണ് കുട്ടിക്കാലത്തെ നോമ്പിന്റെ ആകെത്തുക. അതിന് ഭക്തിയുടെ നിറവോ പ്രാര്‍ത്ഥനയുടെ മികവോ ഉണ്ടാവാനിടയില്ല. “മ്മാ, വെള്ളം...” ദാഹിച്ച് വലയുമ്പോള്‍ ഉമ്മയുടെ അടുത്തേക്ക് ഓടിച്ചെല്ലാന്‍ പറ്റില്ല. പത്തായത്തിന്റെ ഉള്ളറകളിലെ ഉരുണ്ട ഭരണികളില്‍ വീര്‍പ്പുമുട്ടി കഴിയുന്ന എള്ളുണ്ടയും മൈസൂര്‍ പാക്കും നാവിന് തുമ്പത്ത് എത്ര പ്രലോഭനം ഉണ്ടാക്കിയാലും മമ്മത്താലിക്കായുടെ വെടി പൊട്ടുന്നത് വരെ കാത്തിരുന്നേ പറ്റൂ..
August 15, 2010
ഒബാമ എനിക്കയച്ച ഇമെയില്‍
ഒബാമ എന്റെ ബ്ലോഗ് സ്ഥിരമായി വായിക്കുന്ന ആളല്ല. വല്ലപ്പോഴും വായിക്കാറുണ്ടോ എന്ന് ഞാനൊട്ടു ചോദിച്ചിട്ടുമില്ല. പക്ഷെ അദ്ദേഹം എനിക്കൊരു ഇമെയില്‍ അയച്ചു എന്നത് സത്യമാണ്. ഇന്‍ബോക്സില്‍ ഫ്രം ബാരക് ഒബാമ എന്ന് കണ്ടപ്പോള്‍ ഞാനൊന്ന് ഞെട്ടി. ‘നിങ്ങള്‍ക്ക് രണ്ടര മില്യന്‍ ലോട്ടറി അടിച്ചിട്ടുണ്ട്. നൂറു ഡോളര്‍ ഇങ്ങോട്ട് അയച്ചു തന്നാല്‍ രണ്ടര മില്യന്‍ അങ്ങോട്ടയക്കാം’ എന്ന മട്ടില്‍ ഇമെയിലുകള്‍ ദിവസവും വരാറുണ്ട്. ഇങ്ങനെ വന്ന ഇമെയിലിന് പിറകെ പോയി നാല്പത് ലക്ഷം രൂപ നൈജീരിയയിലേക്ക് അയച്ചു കൊടുത്ത ഒരു പൊട്ടന് മലയാളിയെക്കുറിച്ച് ഞാന്‍ തന്നെ ഈ ബ്ലോഗില്‍ എഴുതിയിട്ടുള്ളതുമാണ്.
August 9, 2010
കല്‍മാഡിയെ രാഷ്ട്രപതിയാക്കിയാലോ?
സെന്‍സ് ഉള്ളവനേ കോമണ്‍സെന്‍സ് ഉണ്ടാവൂ, വെല്‍ത്ത് ഉണ്ടെങ്കിലേ കോമണ്‍വെല്‍ത്തും ഉണ്ടാവൂ. ഇത് നന്നായി അറിയാവുന്ന ആളാണ് സുരേഷ് കല്‍മാഡി. മുപ്പത്തയ്യായിരം കോടി കൊണ്ട് ഒന്നാന്തരം കോമണ്‍ വെല്‍ത്താണ് പുള്ളി കളിച്ചിരിക്കുന്നത്. കോമണ്‍ ടോയ്ലെറ്റ് എന്ന് പറഞ്ഞാല്‍ എല്ലാവര്ക്കും ഉപയോഗിക്കാനുള്ളതാണ്. കോമണ്‍ വെല്‍ത്ത് എന്ന് പറഞ്ഞാലും ഏതാണ്ട് ആ അര്‍ത്ഥം വരും. ഇതൊക്കെ മനസ്സിലാക്കാന്‍ മമ്മൂട്ടി പറഞ്ഞ പോലെ ‘സെന്‍സ് വേണം, സെന്‍സിറ്റിവിറ്റി വേണം, സെന്‍സിബിലിറ്റി വേണം’. ഇത് മൂന്നും മാത്രമല്ല, മറ്റൊന്ന് കൂടി കല്‍മാഡിക്കുണ്ട്. നാട്ടുകാരുടെ പൈസ അണ്ണാക്ക് തൊടാതെ വിഴുങ്ങാനുള്ള കഴിവ്.
August 7, 2010
എന്നെ ഇക്കാക്കയാക്കരുത്
ഒരു പരാതിയാണ്. കമന്റ് കോളത്തില്‍ പലരും എന്നെ ഇക്ക എന്ന് വിളിക്കുന്നു. ബഷീര്‍ക്ക, ബഷീര്‍ കാക്ക, ബഷീര്‍ ഇക്കാക്ക തുടങ്ങി ഇക്കയുടെ ഒരു പെരുമഴയാണ് അവിടെ. കഴിഞ്ഞ ഒരു മാസത്തിനിടക്ക് ഏകദേശം തൊള്ളായിരത്തിലധികം കമന്റുകള്‍ ഈ ബ്ലോഗില്‍ വന്നിട്ടുണ്ട്. അവയില്‍ ചിലത് തുടങ്ങുന്നത് തന്നെ ബഷീര്‍ക്ക എന്ന് വിളിച്ചിട്ടാണ്. ഞാന്‍ ആലോചിക്കുകയാണ്, ഈ ബ്ലോഗ് വായിക്കുന്നവരും കമന്റ് എഴുതുന്നവരുമെല്ലാം ഇരുപത്തഞ്ചു വയസ്സിനു താഴെയുള്ളവര്‍ മാത്രമാണോ? മുപ്പതും നാല്പതും വയസ്സുള്ളവരൊക്കെ എന്നെ എന്തിനാണ് ഇക്ക എന്ന് വിളിക്കുന്നത്. എന്നെ ഒരു ഇക്കാക്കയാക്കിയിട്ട് എന്ത് നേട്ടമാണ് ആളുകള്‍ക്ക് ലഭിക്കുന്നത്?
August 1, 2010
ലീഗേ, ജമാഅത്തിനെ വിളിച്ചില്ലേ
മുസ്ലിംലീഗിന്റെ നേതൃത്വത്തില്‍ ഇന്നലെ വിളിച്ചു ചേര്‍ത്ത സമുദായ സംഘടനകളുടെ യോഗത്തില്‍ ജമാഅത്തെ ഇസ്ലാമിയെ വിളിക്കാത്തതില്‍ അവര്‍ക്ക് ശക്തമായ പരാതിയുണ്ടത്രേ. കുറുക്കനെ എന്ത് ചെയ്യണം എന്ന് ആലോചിക്കുന്നതിനു വേണ്ടി കോഴികള്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ കുറുക്കനെത്തന്നെ അദ്ധ്യക്ഷനായി ഇരുത്താന്‍ പറ്റുമോ എന്ന് എനിക്ക് ഒരു സംശയം ഉണ്ട്. ലീഗുകാര്‍ പല കടും കൈകളും ചെയ്യാറുണ്ട് എങ്കിലും ഇന്നലെ ചെയ്തത് ഒരു കടും കൈ ആണ് എന്ന് എനിക്ക് അഭിപ്രായമില്ല.
Subscribe to:
Posts (Atom)