August 24, 2010

ശമ്പളം ഇത് മതിയോ എംപിമാരേ?

ആനന്ദാശ്രു പൊഴിക്കുക എന്ന് വെച്ചാല്‍ എന്താണെന്ന് എനിക്ക് ഇന്നലെയാണ് മനസ്സിലായത്‌. വാര്‍ത്ത കേട്ട് കൊണ്ടിരുന്നപ്പോള്‍ ഇടത്തേ കണ്ണിലൂടെ ഒരു അശ്രു ചാടി. അല്പം കഴിഞ്ഞപ്പോള്‍ വലത്തേ അശ്രുവും ചാടി. നമ്മുടെ എംപി മാരുടെ ശമ്പള വര്‍ദ്ധനവിന്റെ വാര്‍ത്ത കേട്ട് കൊണ്ടിരുന്നപ്പോഴാണ് ഇടത് വലത് അശ്രു വീരന്മാര്‍ ചാടിക്കൊണ്ടിരുന്നത്. തലയ്ക്കു പ്രാന്ത് പിടിപ്പിക്കുന്ന വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ ഇത്തരം അശ്രുക്കള്‍ ഉണ്ടാവുമെന്ന് പലരും പറഞ്ഞിട്ടുണ്ട് എങ്കിലും അത് നേരിട്ട് അനുഭവിക്കുവാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഞാന്‍ . പതിനായിരം രൂപയുടെ ശമ്പളം ഒറ്റയടിക്ക് അമ്പതിനായിരം ആക്കിയിട്ടും എംപിമാര്‍ പാര്‍ലമെന്റില്‍ ബഹളം ഉണ്ടാക്കി. ഇന്നലെ വീണ്ടും ഒരു പതിനായിരവും കൂടെ കൂട്ടി നല്‍കിയിട്ടും ഇവറ്റകള്‍ക്ക് സന്തോഷം ആയിട്ടില്ലത്രേ. എണ്‍പതിനായിരം ആക്കണം എന്ന് കയര്‍ത്ത് സ്പീക്കറുടെ ചേംബറിലേക്ക് ഈ ആര്‍ത്തിപ്പണ്ടാരങ്ങള്‍ മാര്‍ച്ച് നടത്തി.

സാധാരണക്കാര്‍ക്ക് ആറ്റംബോംബ്‌ പ്രയോഗിക്കാന്‍ ഇന്ത്യന്‍ നിയമത്തില്‍ അനുമതി ഉണ്ടെങ്കില്‍ ഒരുമാതിരിപ്പെട്ട ഇന്ത്യക്കാരൊക്കെ ഇന്നലെ അത് ഇവന്മാര്‍ക്ക് നേരെ പ്രയോഗിക്കുമായിരുന്നു. അത്രമാത്രം ‘ആനന്ദാശ്രു’വാണ് ഈ വാര്‍ത്ത ഉണ്ടാക്കിയിരിക്കുന്നത്. എംപിമാര്‍ക്ക് മാന്യമായ ശമ്പളം വേണം എന്ന കാര്യത്തില്‍ എനിക്ക് എതിരഭിപ്രായം ഇല്ല. പക്ഷെ അത് കൂട്ടുന്നതിനും കുറക്കുന്നതിനും ഒരു വ്യവസ്ഥയും വെള്ളിയാഴ്ചയുമൊക്കെ വേണം. അമേരിക്കയിലെയും ജപ്പാനിലെയും എംപിമാര്‍ക്ക് ഇതിനേക്കാള്‍ കൂടുതല്‍ ശമ്പളമുണ്ട് എന്ന് വെച്ച്  അതിവിടെ നടപ്പിലാകാന്‍ പറ്റില്ല. കാരണം വാഷിംഗ്ടണിലേയോ ടോക്കിയോയിലെയോ പാര്‍ലിമെന്റില്‍ അല്ല നമ്മുടെ എംപിമാര്‍ ഇരിക്കുന്നത്. അത് ഡല്‍ഹിയിലെ പാര്‍ലിമെന്റില്‍ ആണ്. ലക്ഷക്കണക്കിന് മനുഷ്യര്‍ ഒരു നേരത്തെ കഞ്ഞിക്ക് വകയില്ലാതെ കഴിയുന്ന ചേരിയില്‍ നിന്ന് ഡല്‍ഹിയിലെ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് അധികം ദൂരമില്ല. ദാരിദ്ര്യ രേഖക്ക് താഴെ കഴിയുന്ന കോടിക്കണക്കിന് മനുഷ്യരുടെ പ്രതിനിധികളായാണ് അവര്‍ പാര്‍ലിമെന്റില്‍ ഇരിക്കുന്നത്. ആ ഇന്ത്യക്കാരന്‍റെ വിയര്‍പ്പിന്റെ മണമാണ് ഇന്ത്യന്‍ പാര്‍ലിമെന്റില്‍ ഉണ്ടാവേണ്ടത്. അമേരിക്കന്‍ സായിപ്പിന്‍റെ അടിവസ്ത്രം മണത്തു നോക്കി നമുക്ക് ഇവിടെ ശമ്പളം കൂട്ടാന്‍ പറ്റില്ല.

പുതിയ വര്‍ദ്ധനവ്‌ അനുസരിച്ച് ഒരു എംപിക്ക് ഒരു മാസം ലഭിക്കുക ഏതാണ്ട് ഒന്നേ മുക്കാല്‍ ലക്ഷം രൂപയാണ്. അന്‍പതിനായിരം ശമ്പളം. നാല്പത്തി അയ്യായിരം ഓഫീസ് അലവന്‍സ് (അതായത് ഡല്‍ഹിയിലെ വീട്ട് ചിലവിന്)  നാല്പത്തി അയ്യായിരം മണ്ഡല അലവന്‍സ് (അതായത് മണ്ഡലത്തിലെ വീട്ടുചിലവിന്). ദിവസ ബത്ത രണ്ടായിരം. പങ്കെടുക്കുന്ന ഓരോ കമ്മറ്റി മീറ്റിങ്ങിനും ആയിരം വേറെ.  പിന്നെ വിമാനയാത്ര, തീവണ്ടി യാത്ര, തുടങ്ങി ഏത് യാത്രക്കും ടിക്കറ്റ്‌ ഫ്രീ, യാത്ര ചെയ്യുന്ന ഓരോ കിലോമീറ്ററിനും പതിനാറ് രൂപ വെച്ച് റോഡ്‌ അലവന്‍സ്, ഫ്രീ ടെലഫോണ്‍, മാസത്തില്‍ ഒന്നേ മുക്കാല്‍ ലക്ഷം രൂപയുടെ വരെ കറന്‍റ് ഫ്രീ, നാല്‍പതിനായിരം രൂപയുടെ വരെ വെള്ളം ഫ്രീ.. മാസം ഇരുപതിനായിരം വെച്ച് മരണം വരെ പെന്‍ഷന്‍. മെയ്‌ 2009 മുതല്‍ മുന്‍കാല പ്രാബല്യത്തോട് കൂടിയാണത്രേ വര്‍ദ്ധനവ്‌. അതായത് ഓരോ എം പിക്കും മിനിമം പതിനഞ്ചു ലക്ഷത്തോളം രൂപ കുടിശ്ശിക ഇനത്തില്‍ ലഭിക്കാനുണ്ടാകും. ടി എ യും മറ്റും നന്നായി എഴുതിയെടുക്കുന്ന വിരുതന്മാര്‍ ആണെങ്കില്‍ ഇത് ഇരുപത്തഞ്ചു ലക്ഷത്തിനപ്പുറവും കടക്കും.. അങ്ങനെ എഴുതാന്‍ തുടങ്ങിയാല്‍ ഒത്തിരിയുണ്ട്. ഇതൊന്നും പോര എന്ന് പറഞ്ഞാണ് നമ്മള്‍ തിരഞ്ഞെടുത്ത എല്ലാ എമ്പോക്കികളും ഇന്നലെ ഒന്നിച്ച് ബഹളം ഉണ്ടാക്കിയത്. ഒരു ‘ധമാഷ’ക്ക് വേണ്ടി ഇടത് എംപിമാര്‍ ‘വേണ്ടിയിരുന്നില്ല’ എന്ന് പറഞ്ഞു. മാസം തികയുമ്പോള്‍ അവരും ഈ തുകയോക്കെ ഒപ്പിട്ടു വാങ്ങും. ഒരു രൂപ കുറയില്ല.

എംപി മാരുടെ ശമ്പളം എംപിമാര്‍ തന്നെ തീരുമാനിക്കുന്നു എന്നതാണ് ഏറ്റവും വലിയ തമാശ. അതിന് ശമ്പളകമ്മീഷനോ റിപ്പോര്‍ട്ടോ കുടച്ചക്രമോ ഒന്നും ഇല്ല. രാജ്യത്തെ മറ്റേത് വകുപ്പിലും ശമ്പളം കൂട്ടണമെങ്കില്‍ അതിനു നിയമങ്ങളും വ്യവസ്ഥകളുമുണ്ട്. ഒരു കൊല്ലത്തെ ശമ്പളം കൂട്ടാന്‍ നാല് കൊല്ലത്തെ പഠനം നടത്തണം. പക്ഷേ പാര്‍ലിമെന്റിന് ഈ നിയമങ്ങളൊന്നും ബാധകമല്ല. ശമ്പളം കൂട്ടണമെന്ന് ഒരാള്‍ പറയുക. എന്നാല്‍ കൂട്ടാം എന്ന് വേറൊരാള്‍ പറയുക. എല്ലാവരും ചേര്‍ന്ന് കയ്യടിക്കുക. തീര്‍ന്നു. പുതിയ ശമ്പളം റെഡി. ഇതൊക്കെയാണ് നമ്മുടെ തലവിധി. സഹിക്കുക തന്നെ. ഒരു ഗവര്‍മെന്റ് സെക്രട്ടറിക്ക് എണ്‍പതിനായിരം ശമ്പളമുണ്ട്. അതിനേക്കാള്‍ ഒരു രൂപ കൂടുതല്‍ എംപി ക്ക് വേണം എന്നാണ് പാര്‍ലിമെന്റില്‍ കേട്ട ന്യായം. പത്തിരുപത്തഞ്ച് കൊല്ലം കയിലുകുത്തി പഠിച്ച ശേഷമാണ് ഒരാള്‍ ഐ എ എസും സമാന ബിരുദങ്ങളുമെടുത്ത് സെക്രട്ടറിയാവുന്നത്. നാലാം ക്ലാസും ഗുസ്തിയും കഴിഞ്ഞ് പാര്‍ലമെന്റില്‍ എത്തുന്ന പൊട്ടനും അത് വേണമെന്ന്.. ന്യായം എപ്പടി..?

മ്യാവൂ: നമ്മുടെ മാധ്യമങ്ങളെയൊക്കെ കണക്ക് പഠിക്കാന്‍ പുതിയ സ്കൂളില്‍ അയക്കണം. പതിനാറായിരം രൂപ ശമ്പളം അമ്പതിനായിരം ആക്കിയപ്പോള്‍ മുന്നൂറ് ശതമാനം വര്‍ദ്ധനവ്‌ എന്നാണു എല്ലാവരും എഴുതിയത്. കണക്കില്‍ ഞാന്‍ സഖാവ് വീ എസിനെക്കാള്‍ മോശമാണ്. രണ്ടും രണ്ടും എത്രയാണെന്ന് ചോദിച്ചാല്‍ പോലും അല്പം ആലോചിച്ചേ ഞാന്‍ മറുപടി പറയൂ. ആ എനിക്ക് പോലും ഈ ശതമാനം ദഹിക്കുന്നില്ല. ഞാന്‍ പഠിച്ച കണക്ക് പ്രകാരം വര്‍ദ്ധനവ്‌ ഇരുനൂറ്റി പന്ത്രണ്ടര ശതമാനമേ വരൂ.. നിങ്ങള്‍ പഠിച്ച കണക്ക് പ്രകാരം എത്ര വരും?.

അംബാനിയുടെ മക്കളും 5 രൂപയുടെ ലഞ്ചും.

54 comments:

 1. ഞാൻ പഠിച്ച കണക്ക്‌ പ്രകാരം ഇതെല്ലാം ഒരു കണക്കാണെന്നു വരും.

  ബഷീർ ഒരു കാര്യം മറന്നൂ. ഈ എംപിമാർക്കെല്ലാം പാർട്ടി ഫണ്ടിലേയ്ക്ക്‌ ശമ്പളത്തിന്റെ ഒരു ഭാഗം കൊടുക്കണം (ബിഎസ്‌പി പോലുള്ള പാർട്ടിയിൽ ഉണ്ടോ എന്നറിയില്ല, പക്ഷെ പ്രഖ്യാപിതസോഷ്യലിസ്റ്റുകൾക്കെല്ലാം ബാധകമാണ്‌). ഇടതുപാർട്ടികൾ ശമ്പളത്തിന്റെ നല്ലൊരു ഭാഗം കൊടുക്കുന്നു എന്നാണ്‌ വെപ്പ്‌. വെറുതെയല്ലല്ലൊ അൽഭുദക്കുട്ടി കോൺഗ്രസിലേയ്ക്ക്‌ പോയത്‌, അവിടാകുമ്പോൾ കുറച്ചു കൊടുത്താൽ മതി.

  ReplyDelete
 2. "ജന സേവനത്തിന്‍റെ പേരും പറഞ്ഞു ജനാധിപത്യത്തിന്‍റെ ശ്രീകോവിലില്‍ കയറി നിരങ്ങുന്ന നിങ്ങളെപ്പോലുള്ള അഴിമതി വീരന്മാര്‍ നേര്‍ക്ക്‌ നേരെ സര്‍ക്കാറിന്‍റെ പണം വീതിച്ചെടുത്ത് കുടുംബസമേതം ഫൈവ്സ്റ്റാര് ‍സൌകര്യങ്ങളില്‍ വിലസുമ്പോഴും ഈ നാട്ടിലെ സാധാരണക്കാരന്‍ അവശ്യ
  സാധനങ്ങളുടെ വില കൊണ്ടുള്ള പൊള്ളലേറ്റ് ലേപം തേച്ചു കുടിലില്‍ കൂനിക്കൂടി ഇരിക്കുകയാണെന്ന കാര്യം മറക്കേണ്ട..." എന്ന് ഏതെങ്കിലും തിരക്കഥാകൃത്തിനു എഴുതാനും ഏതെങ്കിലും സൂപ്പര്‍ താരത്തിനു ഏറ്റു പറയാനും ഒരു ഡയലോഗായി...!!
  അതിലപ്പുറം ഇവിടെ എന്ത് നടക്കാനാ ഹെ?

  ReplyDelete
 3. MT Manaf paranchat thaney enikkum parayanulloo

  ReplyDelete
 4. ഒരു ഗവര്‍മെന്റ് സെക്രട്ടറിക്ക് എണ്‍പതിനായിരം ശമ്പളമുണ്ട്. അതിനേക്കാള്‍ ഒരു രൂപ കൂടുതല്‍ എംപി ക്ക് വേണം എന്നാണ് പാര്‍ലിമെന്റില്‍ കേട്ട ന്യായം. പത്തിരുപത്തഞ്ച് കൊല്ലം കയിലുകുത്തി പഠിച്ച ശേഷമാണ് ഒരാള്‍ ഐ എ എസും സമാന ബിരുദങ്ങളുമെടുത്ത് സെക്രട്ടറിയാവുന്നത്. നാലാം ക്ലാസും ഗുസ്തിയും കഴിഞ്ഞ് പാര്‍ലമെന്റില്‍ എത്തുന്ന പൊട്ടനും അത് വേണമെന്ന്.. ന്യായം എപ്പടി..?
  ദീപസ്തംബം മഹശ്ചര്യം നമുക്കും കിട്ടണം പണം....... സഹിക്കുക തന്നെ .. നമ്മുടേ തലവിധി...

  ReplyDelete
 5. @ അപ്പുട്ടന്‍ : പാര്‍ട്ടിക്ക് കൊടുത്താലും ഇല്ലെങ്കിലും ജനങ്ങളുടെ പ്രതിനിധികളായി പോയവര്‍ കൂട്ടം കൂടിയിരുന്നു നടത്തുന്ന ഈ വീതിച്ചെടുക്കള്‍ കാണുമ്പോള്‍ നാണം തോന്നുന്നു. വ്യക്തി തിന്നാലും പാര്‍ടി തിന്നാലും ചാണകം ചാണകം തന്നെയാണ്.

  @ MT Manaf: താങ്കള്‍ എഴുതിയ ഡയലോഗ് സുരേഷ് ഗോപിയെക്കൊണ്ട് പറയിക്കണോ അതോ മമ്മൂട്ടി മതിയോ?.

  ReplyDelete
 6. എത്ര കൊല്ലം വേണമെങ്കിലും ഗുസ്തിപിടിച്ചോളാം… എത്ര കാലം വേണമെങ്കിലും പഠിച്ചോളാം…പത്തിൽ പത്ത് കൊല്ലാം തോൽക്കാൻ റെഡി… ലക്ഷങ്ങൾ കോഴ കൊടുക്കാൻ റെഡി. ഇനി മെഡിക്കൽ വേണ്ട.. എഞ്ചിനീയറാവേണ്ട… ഒരേ ഒരു ടികറ്റ്.. പ്ലീസ്.. പാർലമെന്റിലേക്കൊരൂ ടികറ്റ്… അഞ്ച് കൊല്ലം വേണ്ട… രണ്ട് ദിവസമെങ്കിലും.. 20000 പെൻഷനടിക്കാനാ….

  ReplyDelete
 7. @Basheer
  അല്പം ഷിറ്റ് ചേര്‍ത്ത് നാല് വിരലുകള്‍ കൂട്ടിപ്പിടിച്ചു
  ലംബമായി കൈ ചലിപ്പിച്ചാല്‍ ആര്‍ക്കും പറയാം.
  തോളു ചെരിയാതെ നോക്കിയാല്‍ മതിയാകും!

  ReplyDelete
 8. കണക്കു പോകട്ടെ, നമ്മള്‍ വായിച്ച വാര്‍ത്ത പ്രകാരം, PM ജി പറഞ്ഞത് പ്രകാരവും നാട് 2020ഓടെ സൂപ്പര്‍ പവര്‍ ആവാന്‍ പോവുകയല്ലേ. ധാരാവിയിലെ ചേരി നിവാസിയും ആത്മാഹുതി കാത്തിരിക്കുന്ന കര്‍ഷകനും അവിടെ കിടക്കട്ടെ, അത് നമുക്ക് live entertainment (റിയാലിറ്റി ഷോ) ആയി ആസ്വദിക്കാം, ഇപ്പൊ താല്‍ക്കാലം M.P മാരുടെ കുടുംബങ്ങള്‍ ഒക്കെ ഒന്ന് instant സൂപ്പര്‍ പവര്‍ ആവട്ടെ. ഇനി സോഷ്യലിസം പറഞ്ഞിരുന്നിട്ട് കാര്യമില്ല എന്ന് ഇടതന്‍മാരും തീരുമാനിച്ചില്ലേ. കര കയറാന്‍ ഡിയര്‍, കൈ നിറയാന്‍ ഡിയര്‍ എന്നല്ലേ പഴമൊഴി, കര കയറാന്‍ രാഷ്ട്രീയം കൈ നിറയാന്‍ ജനപ്രധിനിധിയാവല്‍ എന്നും പറയാം. ഓണം പിറന്നാലും ഉണ്ണി പിറന്നാലും കോരന്‍മാര്‍ വിഷം വാങ്ങി കുടിക്കട്ടെ.

  ReplyDelete
 9. വെളിച്ചം ദുഃഖ മാനുണ്ണി തമസ്സല്ലോ സുകപ്രതം
  rasheed ugrapuram

  ReplyDelete
 10. Off topic
  മിസ്സ്‌ ആയവര്‍ക്ക് വേണ്ടി ഒരിക്കല്‍ കൂടി ഈ ലിങ്കുകള്‍
  ആവര്‍ത്തനം ക്ഷമിക്കുക

  http://countermedia.wordpress.com/2010/08/20/the-media-and-the-great-kerala-terrorist-hunt/

  http://malayalamcountermedia.blogspot.com/

  http://countermedia.wordpress.com/

  ReplyDelete
 11. @ Salam Pottengal.. yes.. yes.. കര കയറാന്‍ ഡിയര്‍, കൈ നിറയാന്‍ ഡിയര്‍ ..

  താങ്കള്‍ പറഞ്ഞ പോലെ ഇന്ത്യക്കാരന്റെ ദുരിതം നമുക്ക് live entertainment ആക്കാം. entertainment നും വല്ലതും ബാക്കി വേണമല്ലോ. Start, Camera, Action.. ധാരാവിക്കാഴ്ചകള്‍.. ..

  @ ബെഞ്ചാലി: വള്ളിക്കുന്നില്‍ ഞാന്‍ മത്സരിക്കാന്‍ തീരുമാനിച്ചു. താങ്കള്‍ വേറെ മണ്ഡലം നോക്ക്..

  ReplyDelete
 12. 'ദാരിദ്ര്യ രേഖക്ക് താഴെ കഴിയുന്ന കോടിക്കണക്കിന് മനുഷ്യരുടെ പ്രതിനിധികളായാണ് അവര്‍ പാര്‍ലിമെന്റില്‍ ഇരിക്കുന്നത്. ആ ഇന്ത്യക്കാരന്‍റെ വിയര്‍പ്പിന്റെ മണമാണ് ഇന്ത്യന്‍ പാര്‍ലിമെന്റില്‍ ഉണ്ടാവേണ്ടത്. അമേരിക്കന്‍ സായിപ്പിന്‍റെ അടിവസ്ത്രം മണത്തു നോക്കി നമുക്ക് ഇവിടെ ശമ്പളം കൂട്ടാന്‍ പറ്റില്ല'.

  ബഷീര്ക ആ കയ്യൊന്ന് കൊട്..

  ReplyDelete
 13. പാവം mp മാര്‍ അവരുടെ ചിലവുകള്‍ ആരറിയുന്നു , നാം കേരളത്തിലെ mp മാരെ മാത്രമാണ് കണക്കിലെടുക്കുന്നത് .എന്നാല്‍ മറ്റു സംസ്ഥാനങ്ങലെനെത് ഇവിടുതെക്കാള്‍ കഷ്ടമാണ്. ഒരു ദിവസം mp മണ്ഡലത്തില്‍ തങ്ങിയാല്‍ മൂപ്പര്‍ക്ക് വരുന്ന ചെലവ് ഒരുപാടാണ്‌. കൂടാന്‍ പറ്റിയ കല്യാണം പറ്റാത്ത കല്യാണം, മരണം. ജനനം, മുതല്‍ ഒരുപാടൊരുപാട് ആളുകളെ കാണല്‍, മിക്ക ആളുകള്‍ക്കും പണം കൊടുക്കാനും സഹായമായി. ഇതിനൊക്കെ സര്‍ക്കാര്‍ വകുപ്പുണ്ടോ? ഇല്ലല്ലോ?

  പിന്നെ ഈ കിട്ടുന്ന നക്ക പിച്ച കൊണ്ട് എന്താവാനാ?

  എല്ലാ mp മാരും കൊടീസ്വരന്മാരോന്നുമല്ല.

  അതുകൊണ്ട് അവര്‍ക്ക് കുറച്ചു ശമ്പളം കൂടി കിട്ടികൊട്ടെ

  ഇതൊക്കെ കഴിഞ്ഞിട്ട് പിന്നെ തിരഞ്ഞെടുപ്പിനും വേണം പണം

  അത് പിന്നെ അവര്‍ "വേറെ" രീതിയില്‍ mp ആയിരിക്കുമ്പോള്‍ തന്നെ കണ്ടെത്തിക്കൊള്ളും

  അതുകൊണ്ട് പോട്ടെ ബഷീരെ വിട്ടേക്ക്

  ReplyDelete
 14. പാര്‍ലമെന്റംഗങ്ങള്‍ക്ക് ഒരു അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയും (കുറഞ്ഞത് ഒരു ഡിഗ്രിയെങ്കിലും), സ്ഥാനാര്‍ത്തിയായി മത്സരിക്കുന്നതില്‍ ഉയര്‍ന്ന പ്രായപരിധി നിശ്ചയിക്കുന്ന ഒരു ബില്ലും കൊണ്ടുവരട്ടെ, അപ്പോഴറിയാം ഇവരുടെയൊക്കെ തനി നിറം.

  ReplyDelete
 15. ജനസെവനതിന്നു എത്ര പണം വേണം എന്ന് നിശ്ചയിക്കുന്ന നമ്മുടെഈ പാവ പെട്ട crorepati MPs ജനം തിരിച്ചറിയണം ...
  Statistics compiled by National Election Watch (NEW), a reputed body of 1,200 NGOs working for better governance, reveal that as many as 315 out of the 544 MPs of the Lok Sabha are crorepatis, and 43 out of the 54 newly elected Rajya Sabha MPs are also millionaires. More interestingly, the average assets declared of these 43 MPs is Rs25.24 crore. However, the Rajya Sabha has less number of crorepatis than the Lok Sabha. Out of the 183 Rajya Sabha MPs whose data is available, 98 are millionaires. And all the data are based only on disclosed assets, which are not necessarily the same as an MP’s total assets.

  ReplyDelete
 16. കേന്ദ്ര സെക്രട്ടറിമാരുടെ ശംബളത്തിന്റെ അല്പം ഉയരെ (ഒരു രൂപ എങ്കിലും!!) കിട്ടിയില്ലെങ്കിൽ രാജി വെക്കുമെന്ന് ആരും പറഞ്ഞുകേട്ടില്ല. പക്ഷെ ഒരു സംശയം... കോടികൾ തെരഞ്ഞെടുപ്പിനു വേണ്ടി ലോണെടുത്തും പിരിച്ചെടുത്തും മത്സരിച്ചു വിജയിച്ചവർക്ക് പ്രായശ്ചിത്തം ആയിരിക്കും... എന്നാൽ നാമ നിർദ്ദേശം വഴി രാജ്യ സഭയിലെത്തിയ മെംബർമാർക്ക് ശരിക്കും കോളടിച്ചു. ബഷീർ”ക്ക” പറഞ്ഞ മറ്റു രജ്യങ്ങളിലെ എം. പി മാർക്ക് ഇതിൽ കൂടുതൽ കിട്ടുന്നെങ്കിൽ ന്യായമായും ഇന്ത്യൻ എം. പി മാർക്ക് അതിൽ കൂടുതൽ കിട്ടിയേ മതിയാകൂ.. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത്.. അത് “പരിപാലിക്കാനും” “വലിയ” ചിലവു തന്നെ വരും

  ReplyDelete
 17. പതിനാറായിരത്തില്‍ നിന്നും അമ്പതിനായിരത്തിലേക്ക്. അപ്പൊ നമ്മുടെ നാടും പുരോഗമിക്കുന്നുട്.

  ReplyDelete
 18. ഞാനെന്തായാലും പാര്‍ട്ടിയില്‍ സജീവമാകാന്‍ തീരുമാനിച്ചു..!!

  ReplyDelete
 19. രാഷ്ട്രീയക്കര്‍കായി ഇന്ത്യാവിഷന്‍ "ജനനായകന്‍" എന്ന പേരില്‍ ഒരു റിയാലിറ്റി ഷോ തുടങ്ങുന്നു എന്ന് കേട്ടു. ഒന്നാം സമ്മാനം ഒരു MP ടിക്കറ്റ് ആയാല്‍ മതിയായിരുന്നു. എല്ലാവരും SMS അയച്ചു സഹായിക്കുമെങ്കില്‍ ഞാന്‍ ഒന്ന് ശ്രമിച്ചു നോക്കാം.

  ReplyDelete
 20. ഇതാണ് ഞാന്‍ പറഞ്ഞത് ...പുലി ആയില്ലെങ്കിലും ഒരു എലി ആയാല്‍ മതിയായിരുന്നു....

  http://aacharyan.tk/


  http://aacharyan-imthi.blogspot.com/2010/08/blog-post_20.html

  ReplyDelete
 21. പാര്‍ലമെന്റിലെ പല തരത്തിലുള്ള ജനുസ്സുകള്‍ ഒന്നിച്ചു ഒച്ച വച്ചാണ് ഇത് ഒപ്പിച്ചത്.
  ഒരു ദിവസം എം പി ആയാലും ആജീവനാന്ത പെന്‍ഷന്‍ ലഭിക്കുമത്രെ!
  അടിസ്ഥാന ശമ്പളം പതിനാറായിരം ആയിരുന്നു. അത് 5 ഇരട്ടി കൂട്ടി.
  ഇടതുപക്ഷം മാത്രം പേരിനു ധാര്‍മിക ബോധത്തെ കുറിച്ച് പറഞ്ഞു.
  പക്ഷേ, ഉറപ്പു കിട്ടിയപ്പോള്‍ അവര്‍ക്കും ' ആനന്ദാശ്രു' പൊഴിഞ്ഞു കാണും ..

  ReplyDelete
 22. ഇവിടെ ഇടതുപക്ഷം ,വലതു പക്ഷം ,എന്നൊന്നും ഇല്ല എല്ലാം ഒരേ പക്ഷക്കാര്‍ മാത്രം .ഏതായാലും ആ മറ്റേ "നമുക്കും കിട്ടണം പണം "അത് മാത്രം ..നാം വെറും വിഡ്ഢികള്‍ ...

  ReplyDelete
 23. Dear Basheer bhai,

  While approving the revision of salary for MPs Congress Chief Sonia Gandhi claimed.
  "As a pilot with Indian Airlines, Rajiv Gandhi drew more salary than his mother Indira Gandhi who was prime minister of India,"
  Ms Gandhi recollected this while hinting at her backing for the proposal to enhance salaries and perks of Parliamentarians.
  How can one compare the job of a professionally trained pilot with that of a
  Public servant like politician?
  Last year, it was Ms Gandhi who had advocated austerity for Congress MPs and set an example by travelling in economy class. She had also recommended contribution of 20% of MPs salary, for drought affected victims.
  Yours
  Azeez

  ReplyDelete
 24. കര്‍ത്താവേ... എന്നേ ഒരു എം.പി. ആക്കണേ.........!!

  ReplyDelete
 25. ഇവനെയൊക്കെ അപ്പപ്പോള്‍‌‌‌‌‌‌ പൊതു ജനത്തിന്റെ കൈയില്‍ കിട്ടണം‌‌. അല്ലെങ്കില്‍‌‌‌‌‌‌‌‌ ജനം നാളെ ഇതൊക്കെ മറക്കും ഇവര്‍‌‌ക്കൊക്കെ തന്നെ വോട്ടും കുത്തും‌‌. ഇടതനും‌‌‌‌ വലതനുമല്ലാതെ നമുക്കെന്തു ചോയ്സ്.

  ReplyDelete
 26. ഇവന്മാർക്കു കൊടുക്കാൻ സർക്കാരിന്റെ കയ്യിൽ കാശുണ്ടു... ഇവരുടെ കാര്യം ഇവർ തന്നെ തീരുമാനിച്ചാൽ എങ്ങനെ ശരിയാകും... ഇതിവിടെ ഇന്ത്യയിലല്ലാതെ വേറേ എവിടെങ്കിലും നടക്കുമോ?? അതിർത്തി കാക്കുന്നവർക്കു അർഹതപ്പെട്ടതു പോലും കൊടുക്കാൻ കാശില്ലാത്രേ...

  ReplyDelete
 27. വീഡിയോ കൂടി ഒന്നു കാണു.
  ഇത് ഇന്ത്യൻ പാർലിമെന്റ് ഹൗസാണെന്നും അതല്ല ഉത്തർപ്രദേശ് നിയമസഭാ മന്ദിരമാണെന്നും രണ്ടഭിപ്രായമുണ്ട്.
  എന്തായാലും ഇന്ത്യക്കാരാൽ തെരഞ്ഞെടുക്കപ്പെട്ട ജനപ്രധിനിധികളുടെ പ്രകടനമൊന്നു കണ്ടാലും.

  ReplyDelete
 28. ഇനിപ്പം കുട്ട്യോളൊക്കെ റിയാലിറ്റി ഷോ വിട്ടു 'റോഡ്‌ ഷോ' നടത്തുമോന്നാ എന്‍റെ പേടി. ഇനിയുള്ള കാലം സീറ്റൊന്നിന് എത്ര പാര്‍ട്ടി മേലരന്മാര്‍ക്ക് കൊടുക്കേണ്ടി വരും. ഞാന്‍ ഗള്‍ഫ്‌ വിട്ടു സജീവ രാഷ്ട്രീയത്തില്‍ ഇറങ്ങിയാലോ എന്ന് ചിന്തിക്കുവാ...ഇവിടെ കിട്ടുന്ന ഈ ഞൊട്ട കൊണ്ട് കൊണ്ടൊന്നും ഒരു ഇന്ത്യക്കാരന് ജീവിക്കേണ്ട ഗതികേടില്ല മാഷെ..

  എന്റെ കുട്ട്യോളും അവസരത്തിനൊത്തുയര്‍ന്നു. ആ കഥ വായിക്കുക..
  http://ayikkarappadi.blogspot.com/2010/08/blog-post_24.html

  ReplyDelete
 29. ഈ അസുഖത്തിന് മരുന്നില്ലെന്നു കേട്ടിട്ടുണ്ട്.
  റമദാന്‍ മാസത്തിലെങ്കിലും പാവം എംപിമാരുടെ കഞ്ഞിപ്പാത്രത്തിലേക്ക് എത്തിയും പാളിയും നോക്കി നടക്കണോ?

  കണ്ണില്ലെന്കിലെ കണ്ണിന്റെ വില അറിയൂ.
  സ്വന്തമായി ഒരു എംപി ഇല്ലാതായാല്‍ നമ്മുടെ കഥ എന്തായിരിക്കും.

  ReplyDelete
 30. വള്ളിക്കുന്നിന് അസൂയമൂത്ത് വള്ളിട്ര്വസറുമിട്ട് പീ പീ വിളിച്ച് പോന്നത് കണ്ടോ, നാട്ടാരേ മഴ പെയ്ത് കുളവും കളിക്കളവും ചളിയും ചാണകവും വേര്‍തിരിക്കാനാവാതതിനാല്‍ വള്ളിക്കുന്നും കൂടെ അങ്ങുമിങ്ങും നിന്ന് ചില കുട്ട്യെളും ചേര്‍ന്ന് കൂവിതിമിര്‍ക്കുന്നത് കാണാന്‍ നില്‍കേണ്ട ,നമുക്ക് മറ്റെന്തെല്ലാം കിടക്കുന്നു ചിന്തിക്കാന്‍ പ്രതികരിക്കാന്‍, എവിടെയെന്‍ കഴുത വണ്ടി സോറി എവിടെ എന്റെ വണ്ടി? ,ഉപ്പുതന്നെയാണോ എന്റെ മുതുകില്‍, വയ്യ നാല്പത്തി ഏഴിനു ശേഷം മുതലാളി മാറിയെങ്കിലും ഭാരത്തിന് കുറവില്ലെന്ന് മാത്രമല്ല ഇത്തിരി കൂടിയോ എന്ന് സംശയമില്ലാതെയുമില്ല,പഴയത് പോലെയല്ല ഈ ഭാരത്തിനും അതിലേ നാറ്റത്തിനും ഒരു സുഖമുണ്ട് ,അതുണ്ടാവുമല്ലോ തംബ്രാന്റെ അമേദ്യമല്ലെ,ആരു പറഞ്ഞു പാലത്തിന് കുലുക്കമാണെന്ന് അതൊരു കിലുക്കമല്ലെ ,എത്ര സമയമായി നടക്കുന്നു ,വടിയില്‍ തൂക്കിയ പഴത്തൊലി കിട്ടുമായിരിക്കും, സംശയിക്കുന്നത് മഹാ പാതകമാണെങ്കിലും ഒരു സംശയം ഇല്ലാതില്ല അന്നത്തെ തമ്പ്രാകന്മാരും അവരോട് ചേര്‍ന്ന നാടന്‍ തമ്പ്രാകന്മാരും ഈ മുതുകിനെ കുനിച്ചപ്പോള്‍ സഹികെട്ട് സമരം ചെയ്ത് ജീവന്‍ നല്‍കിയ അച്ചന്‍ ചാണനേപോലുള്ളവരുടെ ത്യാകം ബീരാനെപോലുള്ളവരുടെ ജീവന്‍ അക്കരതമ്പ്രാനെ കടലു കടത്തിയപ്പോള്‍ പടിപ്പും പത്രാസുമുള്ള നാടന്‍ ത്മ്പ്രാകളെ പിടിച്ചിരുത്തി കിരീടം വച്ച് കൊടുത്ത് മുതുകിലിരുത്തിയത് തെറ്റി പോയില്ലേന്ന് ഇപ്പോള്‍ ഇറങ്ങുന്നില്ലെന്ന് മാത്രമല്ല പാണനും ബീരാനും തൊഴുത്തില്‍ പോലും പറ്റില്ലെന്നല്ലെ പറയുന്നത് ,ഇതല്പം കൂടിപോയില്ലെ എന്ന സങ്കടം അത്രേയുള്ളു,ഹോ തല്ലല്ല തമ്പ്രാ ഞാന്‍ നടന്നോളാമേ.

  ReplyDelete
 31. പിന്നേ ഒരു ഭാരത ബന്ദ്‌ ആഗോഷിച്ചിട്ടു പെട്രോളിന്റെ വില കുറക്കാന്‍ കഴിഞ്ഞില്ല. പിന്നല്ലേ ബ്ലോഗ്‌ പോസ്റ്റ്‌ എഴുതി പാവപ്പെട്ട എം പി മാര്‍ക്കുള്ള 'ഓണരേരി'യതിനെതിരില്‍ സമരം . വേറെ പണിയൊന്നുമില്ലേ .

  ReplyDelete
 32. @ Chovakaran Azeez
  @ ബഷീര്‍ Vallikkunnu

  "As a pilot with Indian Airlines, Rajiv Gandhi drew more salary than his mother Indira Gandhi who was prime minister of India,"

  This might have been Sonia’s way of taking a dig at the demand for increasing the salary as well. One can’t be sure.
  Meanwhile, the disconnect that runs deep between the ordinary citizens and this law makers should shake us up from our complacent slumber.

  While India is shining for the conglomerates and the stock brokers, definitely the country is hardly going through a robust kind of democracy. Civil rights are being curtailed in the name of war on terror. Even in kerala, a concerted effort is on the rise to divide people on religious lines. While on the one line, Sangh Parivar, proselytizing Christian institutions and the “puritanical” Islamists are abetting this trend, even the left politicians are increasingly speaking the language of divide and rule. At a puritanical Islamic organization’s gathering, I accidentally happened to hear a speaker saying that even participating in an Onam event with your friend is not allowed for a Muslim. As far as I was concerned it was a disturbing and disquieting line of thought.

  ReplyDelete
 33. അന്‍വര്‍ വടക്കാങ്ങര സാര്‍ ഇങ്ങ്ങിനെ പറഞ്ഞു കൊണ്ടേ ഇരിക്കും .ബഷീറേ ങ്ങള് ഇതൊന്നും കാര്യകണ്ടാ ... അപലപിക്കേണ്ട വിഷയങ്ങള്‍ അന്‍വര്‍ സാര്‍ പറയുന്നതും ബഷീര്‍ പറയുന്നതും വിത്യാസം ഉണ്ട് കാരണം നിങ്ങള്‍ പറയുന്നത് ഒരു പാട് പേര്‍ കേള്‍ക്കും അതുങ്ങള് ചെയ്യുന്നുണ്ട് .
  അന്‍വര്‍ സാറിന്റെ അസുകതിന്നും മരുന്നില്ല ന്നാ തോന്നുണേ

  ReplyDelete
 34. ഇന്നിപ്പോള്‍ ആരും ഇതൊരു സേവനമായിറ്റൊന്നുമല്ലല്ലോ ചെയ്യുന്നത്, ഒരു ജീവിത വൃത്തി അത്ത്രതന്നെ. നമുക്ക് കിട്ടണം ശമ്പളം!

  ReplyDelete
 35. വോട്ട് ചെയ്യാന്‍ മാത്രം കഴിയുന്ന കൈകള്‍ക്ക് കല്ലെറിയാന്‍ കൂടി കഴിയില്ലേ?

  നാം കൂടുതല്‍ സെല്‍ഫിഷ്കള്‍ ആയി പോയി എന്ന സത്യം മറന്നാല്‍,
  എല്ലാരും ഒരുമിച്ചാല്‍, ഈ ബ്ലോഗ്‌ വിപ്ലവത്തിന് അതുകഴിയും.

  കുറഞ്ഞ പക്ക്ഷം നമ്മെ തല്ലി കൊല്ലുന്നവരെ ഒന്ന് നുള്ളി നോവിക്കാന്‍ എങ്കിലും ശ്രമിച്ചുകൂടെ? നമ്മള്‍ കൊടുക്കുന്ന tax നെ ദുരുപയോഗം ചെയ്യുന്നവര്‍ക്ക് എതിരെ ശബ്ദിക്കാന്‍ ഏതു വഴികള്‍ ഒക്കെ ഉപയോഗിക്കാം എന്ന് ഒന്ന് തുറന്ന മനസോടെ ഒരുമിച്ചു ചിന്തിച്ചുകൊടെ ഈ ബ്ലോഗില്‍ കൂടി?

  ഈ എതിര്‍പ്പ് പാര്‍ലിമെന്റില്‍ കേള്‍ക്കണം. മനസാക്ഷിക്കുത്തു കുറച്ചെങ്കിലും,ഒരു ന്യുന പക്ഷേതെ എങ്കിലും ബോധ്യപെടുത്താന്‍ കഴിയതെവരുമോ?
  കഴിയും, നാം സ്വയം കഴിവുകേടിനെ പഴിച്ചരാതെ ശ്രമിച്ചാല്‍ നമുക്ക് അതുകഴിയും.

  ReplyDelete
 36. എല്ലാവരുടെയും ധര്‍മ രോഷത്തില്‍ ഞാനും പങ്കു ചേരുന്നു. COT അസീസ്‌ പറഞ്ഞത് പോലെ സോണിയ മാഡത്തിനു രാജീവ് ഗാന്ധി വാങ്ങിയിരുന്ന പൈലറ്റ്‌ ശമ്പളം ഓര്മ വന്നു കാണും. അടുത്ത ബില്ലില്‍ പൈലറ്റിന്റെ ശമ്പളം വാങ്ങി ക്കൊടുക്കുവാന്‍ പുള്ളിക്കാരത്തി ശ്രമിച്ചേക്കും. ഒരു ജൂനിയര്‍ പൈലറ്റിനു മാസം രണ്ടു ലക്ഷം ശമ്പളം കിട്ടുമെന്നാണ് കേട്ടറിവ്. ഇനി അതിനു വേണ്ടിയാകട്ടെ സമരം.

  മറ്റൊന്ന് കൂടി. മെയ്‌ 2009 മുതല്‍ മുന്‍കാല പ്രാബല്യത്തോട് കൂടിയാണത്രേ വര്‍ദ്ധനവ്‌. അതായത് ഓരോ എം പിക്കും മിനിമം പതിനഞ്ചു ലക്ഷത്തോളം രൂപ കുടിശ്ശിക ഇനത്തില്‍ ലഭിക്കാനുണ്ടാകും. ടി എ യും മറ്റും നന്നായി എഴുതിയെടുക്കുന്ന വിരുതന്മാര്‍ ആണെങ്കില്‍ ഇത് ഇരുപത്തഞ്ചു ലക്ഷത്തിനപ്പുറവും കടക്കും. മേരാ ഭാരത്‌ മഹാന്‍.

  ReplyDelete
 37. "കഷ്ടം" എന്നല്ലാതെ ഒന്നും പറയാനില്ല. ഗവന്മേന്റ്റ് സെക്രട്ടറിയുടെ ശമ്പളം വേണം പോലും.!!! "ഗവന്മേന്റ്റ് സെക്രട്ടറി"- അത് ഒരു ഉദ്യോഗ തലത്തിലുള്ള പദവി ആണ് . അതിനു യോജിച്ച ശമ്പളം കൊടുക്കണം.
  അത് പോലെ ആണോ ഒരു എം പി? ഒരു ജന സേവകന് എന്ത് അടിസ്ഥാനത്തില്‍ ആണ് ശമ്പളം കൊടുക്കുക.? സേവനത്തിനു ശമ്പളം കൊടുക്കാന്‍ ഉള്ള മാനദണ്ഡം എന്താണ്...? നമ്മള്‍ കഴുതകള്‍ എല്ലാം കൂടി കുറെ കഴുതകളെ അവിടേക്ക് അയക്കുന്നു, അവര്‍ എന്തൊക്കെയോ ചെയ്തു കൂട്ടുന്നു.അനുഭവിക്കുക തന്നെ....!!!

  ReplyDelete
 38. ഇടതു എം പിമാര്‍ എതിര്‍ത്തപ്പോള്‍ "ധമാശ" ഇതെങ്ങാന്‍ ലീഗിന്റെ എം പിമാരാണ് എതിര്‍ക്കുന്നതെങ്കില്‍ ബഷീര്‍ സാഹിബു അവരുടെ ആദര്‍ഷ ധീരതയെ കുറിച്ച് വാനോളം പുകഴ്ത്തി അവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു ഒരു പോസ്റ്റു തന്നെ അങ്ങ് പൂശുമായിരുന്നു

  ReplyDelete
 39. നാസു എത്തിയല്ലേ. പഴയ കണ്ണട ഇനിയും മാറ്റിയിട്ടില്ല. കഷ്ടം.. (ഈ ചൊറിച്ചിലും ഒരു രസമാണ്..)

  ReplyDelete
 40. പ്രിയ SKP
  അന്‍വര്‍ എഴുതിയതിന്റെ താഴെ ഉള്ള കമാന്‍ഡ് വായിച്ചില്ലേ?
  അതോ അതോ അതും ഒരു അസുഖം ആണോ?
  നമ്മുക്ക് പരസ്പരം പൊറം ചൊറിഞ്ഞും ചൊറിഞ്ഞു കളിക്കുന്നവരെ കണ്ടും രസിച്ചു നടക്കാം. ഭരണ കര്‍ത്താക്കള്‍ അവര്‍ക്ക് പറ്റിയ കോലത്തില്‍ കട്ടും മുക്കിയും മുക്കാതെയും വാരിക്കൂട്ടട്ടെ.


  (വള്ളിക്കുന്നിന് അസൂയമൂത്ത് വള്ളിട്ര്വസറുമിട്ട് പീ പീ വിളിച്ച് പോന്നത് കണ്ടോ, നാട്ടാരേ മഴ പെയ്ത് കുളവും കളിക്കളവും ചളിയും ചാണകവും വേര്‍തിരിക്കാനാവാതതിനാല്‍ വള്ളിക്കുന്നും കൂടെ അങ്ങുമിങ്ങും നിന്ന് ചില കുട്ട്യെളും ചേര്‍ന്ന് കൂവിതിമിര്‍ക്കുന്നത് കാണാന്‍ നില്‍കേണ്ട ,നമുക്ക് മറ്റെന്തെല്ലാം കിടക്കുന്നു ചിന്തിക്കാന്‍ പ്രതികരിക്കാന്‍, എവിടെയെന്‍ കഴുത വണ്ടി സോറി എവിടെ എന്റെ വണ്ടി? ,ഉപ്പുതന്നെയാണോ എന്റെ മുതുകില്‍, വയ്യ നാല്പത്തി ഏഴിനു ശേഷം മുതലാളി മാറിയെങ്കിലും ഭാരത്തിന് കുറവില്ലെന്ന് മാത്രമല്ല ഇത്തിരി കൂടിയോ എന്ന് സംശയമില്ലാതെയുമില്ല,പഴയത് പോലെയല്ല ഈ ഭാരത്തിനും അതിലേ നാറ്റത്തിനും ഒരു സുഖമുണ്ട് ,അതുണ്ടാവുമല്ലോ തംബ്രാന്റെ അമേദ്യമല്ലെ,ആരു പറഞ്ഞു പാലത്തിന് കുലുക്കമാണെന്ന് അതൊരു കിലുക്കമല്ലെ ,എത്ര സമയമായി നടക്കുന്നു ,വടിയില്‍ തൂക്കിയ പഴത്തൊലി കിട്ടുമായിരിക്കും, സംശയിക്കുന്നത് മഹാ പാതകമാണെങ്കിലും ഒരു സംശയം ഇല്ലാതില്ല അന്നത്തെ തമ്പ്രാകന്മാരും അവരോട് ചേര്‍ന്ന നാടന്‍ തമ്പ്രാകന്മാരും ഈ മുതുകിനെ കുനിച്ചപ്പോള്‍ സഹികെട്ട് സമരം ചെയ്ത് ജീവന്‍ നല്‍കിയ അച്ചന്‍ ചാണനേപോലുള്ളവരുടെ ത്യാകം ബീരാനെപോലുള്ളവരുടെ ജീവന്‍ അക്കരതമ്പ്രാനെ കടലു കടത്തിയപ്പോള്‍ പടിപ്പും പത്രാസുമുള്ള നാടന്‍ ത്മ്പ്രാകളെ പിടിച്ചിരുത്തി കിരീടം വച്ച് കൊടുത്ത് മുതുകിലിരുത്തിയത് തെറ്റി പോയില്ലേന്ന് ഇപ്പോള്‍ ഇറങ്ങുന്നില്ലെന്ന് മാത്രമല്ല പാണനും ബീരാനും തൊഴുത്തില്‍ പോലും പറ്റില്ലെന്നല്ലെ പറയുന്നത് ,ഇതല്പം കൂടിപോയില്ലെ എന്ന സങ്കടം അത്രേയുള്ളു,ഹോ തല്ലല്ല തമ്പ്രാ ഞാന്‍ നടന്നോളാമേ.

  ReplyDelete
 41. അന്‍വര്‍ ..
  "അന്‍വര്‍ എഴുതിയതിന്റെ താഴെ ഉള്ള കമാന്‍ഡ് വായിച്ചില്ലേ?" താങ്കള്‍ പറയുന്നോതൊക്കെ വായിചോളാവേ ... അതിന്നു എന്ത് കംമെന്റിക്കണം അടിയന്‍ കമന്റി ചോളം.. മ്മടെ സാഹിത്യം അത്ര ങ്ങട് വശല്യാതോത് കൊണ്ടും ആ കമന്റ്‌ സാഹിത്യത്തിന്റെ ഉച്ചിയില്‍ നില്‍ക്കുന്നത് കൊണ്ടും എന്റെ കമന്റ്‌ താങ്കള്‍ തന്നെ ഒന്ന് കാച്ചി കൊള്ളൂ ...

  ReplyDelete
 42. " Actually... What is the procedure to apply for MP seat???"

  :-))))

  ReplyDelete
 43. പാറ്ലമെന്റ് സീറ്റുകളുടെ എണ്ണം ഇരട്ടിയാക്കാനുള്ള ബില്ല് കൂടി പാസ്സാക്കിയില്ലെങ്കില്‍ വരും സീറ്റ് വിഭജനങ്ങളില്‍ കൊലപാതകങ്ങള്‍ തന്നെ പ്രതീക്ഷിക്കേണ്ടി വരും.

  ReplyDelete
 44. ശമ്പള പരിഷ്കരണം പാര്‍ലിമെന്റ് ശബ്ദ വോട്ടോടെ പാസ്സാക്കി ഇടതു എംപിമാര്‍ വിട്ടു നിന്നു, വീണ്ടും "ധമാശ", ഇടതു എംപിമാര്‍ ഭയങ്കര ധമാഷ്ക്കാരുതന്നെ

  ReplyDelete
 45. @ നാസു:
  ഇടതു എം പി മാരെ തമാശക്കാര്‍ എന്നല്ല കോമാളികള്‍ എന്നാണു വിളിക്കേണ്ടത്. അവര്‍ക്കറിയാം വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നാലും ബില്ല് പാസാകുമെന്ന്. ഒന്നാം തിയ്യതി പുതിയ ശമ്പളം ഒപ്പിട്ടു വാങ്ങാന്‍ ക്യൂവില്‍ അവര്‍ ആദ്യം ഉണ്ടാവും.. ബില്ലിനോട് എതിര്‍പ്പുണ്ടെങ്കില്‍ ചെയ്യേണ്ടത് ഞങ്ങള്‍ക്ക് പഴയ ശമ്പളം മതി എന്ന് രേഖാമൂലം എഴുതിക്കൊടുക്കുകയാണ്. അത് ചെയ്യാതെ ശബ്ദ വോട്ടില്‍ നിന്ന് വിട്ടു നില്‍ക്കുന്നതൊക്കെ കോമാളിത്തരം തന്നെ..

  ReplyDelete
 46. കേരളത്തെപ്രശംസിക്കുന്നത് നിര്‍ത്തണമെന്ന് കൊണ്ഗ്രെസ്സ് എംപിമാര്‍ സോണിയാ ഗാന്ധിയോടും കേന്ദ്രമന്ത്രിമാരോടും, അവാര്‍ഡും കൊടുക്കരുത് പോലും ഇവരെ നാം എന്ത് വിളിക്കും, കോമാളികള്‍ എന്നോ? മന്തബുദ്ധികള്‍ എന്നോ? ധമാഷ്ക്കാര്‍എന്നോ? അല്ല ഇനി വേറെ എന്തെങ്കിലും ????

  ReplyDelete
 47. ബസീര്‍ക്കാ ഉസാറായിക്കിനി!
  പറിയുമ്പം എല്ലാം പറിയണ്ടേ..
  അമ്പിളിമാമനില്‍ പോയി വെള്ളമെടുത്തു നാട്ടാരുടെ കുടിവെള്ളപ്രശ്നം തീര്‍ക്കാന്‍ പോവുന്ന നാടാണ്. കൊടികെട്ടിയ കോടീസരന്മാരും 'കൊല'കൊമ്പന്‍മാരും തിങ്ങിപ്പാര്കുന്ന 'പാരിലെ'മെന്റാണ്.ഒരു ചോദ്യം ചോയിക്കാന്‍ ലക്ഷങ്ങള്‍ സിറ്റിംഗ് ഫീസ്‌ മാങ്ങുന്നോരാണ്.ഓലിക്കു മര്യാദക്ക് പത്തു പുത്തന്‍ ശമ്പളം മാങ്ങാന്‍ അവകാശമില്ലേ? ഇങ്ങള് പറീം..

  ReplyDelete
 48. സ്വാതന്ത്ര്യം കിട്ടി പത്തറുപത് കൊല്ലം കഴിഞ്ഞിട്ടും ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പാട് പെടുന്ന ദാരിദ്രനാരായണന്മാരെ പ്രതിനിധീകരിക്കാന്‍ അര്ഹതയുള്ള എത്ര എംപിമാര് ഉണ്ടാവും നമ്മുടെ 'പാരിലെ'മെന്റില്‍ ? ജനവിരുദ്ധ ബില്ലുകള്‍ പാസ്സാക്കാന്‍ ഭരണകക്ഷിയുടെ കോഴ കൈപ്പറ്റി,പാര്ട്ടികളുടെ ഇംഗിതതിനനുസരിച്ചു പാരലമെന്റില്‍ ചവിട്ടുനാടകം കളിക്കുകയും അല്ലാത്ത സമയങ്ങളില്‍ ആവിയും വിട്ടു അവിടെ ഇരുന്നുറങ്ങുകയും ചെയ്യലല്ലാതെ മറ്റെന്തെകിലും പണി അവര്ക്കുണ്ടോ?
  ഇടതുപക്ഷത്തിന്റെ കാപട്യം വിടുക,അവരോടൊപ്പം ശംബളരവര്ധനവിനെതിരെ കയ്യുയര്ത്താന്‍ “ഞമ്മന്റെ” ഏതെന്കിലും പൂമാന്മാര്ക്ക് തോന്നിയോ? ഇല്ലല്ലോ?
  എല്ലാം പോട്ടെ, ഇവര്ക്ക് ജയ് വിളിച്ചും കാണുമ്പോള്‍ ഓച്ചാനിച്ചും സായൂജ്യമടയാത്ത എത്ര പേരുണ്ടാവും ഇവടെ വന്ന കമണ്ടന്മാരില്‍? (പോസ്ററിട്ട ബഷീറടക്കം).

  ഓ.ടോ.: തലശ്ശേരിയിലെ പുതിയാപ്പിളമാര്‍ ഭാര്യവീട്ടില്‍ നിന്നും പിണങ്ങി പോവുന്നത് പോലെ തൊട്ടതിനും പിടിച്ചതിനും നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോവുന്ന UDF MLA മാരെകുറിച്ചും ബഷീറിന് ഒരു പോസ്റ്റ്‌ എഴുതാവുന്നതാണ്. ഗിന്നസ്‌ ബുക്കില്‍ “കയറാനുളളത്രയും” വട്ടം അവര്‍ “ഇറങ്ങിപോയിട്ടുണ്ടാവും”.
  ഒടോടോ:
  ആവി=കോട്ടുവാ,കമണ്ടന്=കമന്റ് ചെയ്യുന്നവന്‍

  ReplyDelete
 49. This comment has been removed by the author.

  ReplyDelete