ലോകത്തെ ഏറ്റവും വലിയ പണക്കാരില്‍ ഒരാളായ അംബാനിയുടെ മക്കള്‍ക്ക് സ്കൂളില്‍ പോകുമ്പോള്‍ 5 രൂപയുടെ നാണയങ്ങള്‍ ആണത്രേ അമ്മ നിത അംബാനി പോക്കറ്റ് മണിയായി നല്‍കുന്നത്!!. സ്കൂള്‍ കാന്റീനില്‍ നിന്ന് വല്ലതും വാങ്ങിത്തിന്നാനാണ് ഈ തുക നല്‍കുന്നത്. ഒരു ദിവസം മകന് ആനന്ദ് 10 രൂപ വേണം എന്ന് ആവശ്യപ്പെട്ടു. അമ്മ തരില്ലെന്ന് പറഞ്ഞപ്പോള്‍ അവന്റെ ഡയലോഗ് ഇങ്ങനെ. 'കുട്ടികള്‍ എന്നെ കളിയാക്കുന്നുണ്ട് അമ്മേ. "നീ അംബാനിയാണോ അതോ തെണ്ടിയാണോ" ("Tu Ambani hai ya bhikari") എന്നാണ് അവര്‍ ചോദിക്കുന്നത് !!'. മുകേഷേട്ടനും നിതയും ഇതുകേട്ട് പൊട്ടിച്ചിരിച്ചത്രേ. മക്കള്‍ കോളേജിലേക്ക് പോകുന്നത് പബ്ലിക് ട്രാന്‍സ്പോര്‍ട്ട് ബസ്സുകളില്‍ കയറിയാണെന്നും നിത പറയുന്നുണ്ട്. ടൈംസ് ഓഫ് ഇന്ത്യയുമായി ചേര്‍ന്ന് ഒരു പബ്ലിക് റിലേഷന്‍ ഗിമ്മിക്ക് നടത്തുകയാണ് നിത അംബാനി ചെയ്യുന്നത് എന്ന് പറയുന്നവര്‍ കാണുമായിരിക്കും. മുംബൈയിലെ ചേരികളുടെ നടുവില്‍ എണ്ണായിരം കോടി രൂപ ചിലവഴിച്ചു വീട് നിര്‍മിച്ച അംബാനി ഇപ്പോള്‍ അഞ്ചു രൂപയുടെ കോയിന് കഥയുമായി വരുന്നത് വിശ്വസിക്കാന്‍ ഞങ്ങളെ കിട്ടില്ല എന്ന് പറയുന്നവരുമുണ്ടാവും. എന്നാല്‍ നിത അംബാനിയുടെ വാക്കുകള്‍ അതിന്റെ മുഖവിലക്കെടുക്കാനാണ് എനിക്ക് താത്പര്യം. അത് പബ്ലിക് റിലേഷന്‍ തട്ടിപ്പാണെങ്കില്‍ അതങ്ങനെ ആയിക്കോട്ടെ. സംഭവം ഉള്ളതായാലും ഇല്ലാത്തതായാലും ഒരു ചെറിയ സന്ദേശം ഈ ഇന്റര്‍വ്യൂ നല്‍കുന്നുണ്ട്. കുട്ടികളെ നാം ലാളിച്ചു കൊല്ലരുത്.
നൂറു രൂപ ദിവസ വരുമാനമുള്ളവര്‍ നൂറ്റിപ്പത്ത് രൂപ കുട്ടികള്‍ക്ക് ടിപ്സ് നല്കുന്ന കാലത്താണ് നാം ജീവിക്കുന്നത്. അച്ഛന് ബാത്ത് റൂമില്‍ പോകുന്ന തക്കം നോക്കി പോക്കറ്റില്‍ നിന്നും കാശെടുത്ത് മക്കള്‍ക്ക് കൊടുക്കുന്നവരാണ് ഒരുമാതിരിപ്പെട്ട അമ്മമാരെല്ലാം. നന്നായി പഠിച്ചു വരാനാണ് കൂടുതല്‍ കാശ് കൊടുക്കുന്നത്!! മക്കള്‍ പട്ടച്ചാരായം അടിച്ചു വന്നാലും കൊക്കകോളയാണ് മണക്കുന്നത് എന്നേ അമ്മമാര്‍ പറയൂ. അത് സ്നേഹക്കൂടുതല് കൊണ്ടാണ്. ഇവിടെയാണ് ഈ അഞ്ചുരൂപ 'കഥ' പ്രസക്തമാകുന്നത്. നിത അംബാനിക്ക് വേണമെങ്കില്‍ ദിവസവും ഒരു കിലോ സ്വര്‍ണത്തിന്റെ അവലോസുണ്ട ഉണ്ടാക്കി സ്കൂള്‍ ബാഗില്‍ വെച്ചു കൊടുക്കാം. ആരും ചോദിക്കാന്‍ പോകുന്നില്ല. പക്ഷെ അഞ്ചു രൂപയുടെ കാന്റീന് ഭക്ഷണം ക്യൂ നിന്ന് വാങ്ങിക്കുവാനാണ് അവര്‍ മക്കളോട് പറഞ്ഞത്. കുട്ടികള്‍ നന്നാവണം എന്നൊരു ചെറിയ ചിന്ത അതിനു പിന്നിലുണ്ട്. അത്തരമൊരു ചിന്ത ഇല്ലാത്തത് കൊണ്ടുള്ള കുഴപ്പങ്ങള്‍ സാധാരണക്കാരായ നമ്മുടെയൊക്കെ വീടുകളില്‍ ധാരാളമുണ്ട്. അത്യാവശ്യം കഴിഞ്ഞു കാശ് ബാക്കിയാവുമ്പോഴാണ് ആവശ്യങ്ങളെക്കുറിച്ച് ഓര്മ വരിക. ആവശ്യങ്ങളും കഴിഞ്ഞു കാശ് ബാക്കിയാവുമ്പോഴാണ് അനാവശ്യങ്ങളെക്കുറിച്ച് ഓര്മ വരിക. അനാവശ്യങ്ങളും കഴിഞ്ഞു കാശ് ബാക്കിയാവുമ്പോഴാണ് തലയ്ക്കു വട്ടു പിടിക്കുക. കുട്ടികള്‍ക്ക് വട്ടു പിടിക്കാതെ നോക്കേണ്ടത് നമ്മുടെ കടമയാണ്.
ഉത്സവ സ്ഥലങ്ങളില്‍ ഉരുളക്കിഴങ്ങ് പൊരിച്ചു വിറ്റ് കാശുണ്ടാക്കിയ ആളാണ് നിതയുടെ അമ്മോശന്‍കാക്ക. ലതായത് ധിരുഭായി അംബാനി. അതുകൊണ്ടാണോ എന്നറിയില്ല മുകേഷ് അംബാനിക്ക് തട്ട് കടകളിലെ ഭക്ഷണമാണ് ഏറെ പ്രിയം എന്ന് നിത അഭിമുഖത്തില്‍ പറയുന്നുണ്ട്. തട്ട്കടകളില്‍ നിന്ന് സ്ഥിരമായി തട്ടുന്ന നമുക്ക് ഫൈവ് സ്റ്റാര്‍ ഹോട്ടലിലെ ഭക്ഷണത്തോട് കൊതി തോന്നുന്നത് പോലെയുള്ള ഒരു സംഗതി ആണിത്. കയ്യില്‍ പൂത്ത കാശില്ലാത്തതിനാല്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലിന്റെ ബോര്‍ഡ് നോക്കി നാം തട്ടുകടയിലെ ദോശയും ചട്ടിണിയും കഴിക്കും. കുടുംബ ഡോക്ടര്‍മാര്‍ സമ്മതിക്കാത്തതിനാല്‍ തട്ടുകട മനസ്സില്‍ ധ്യാനിച്ച് മുകേഷേട്ടന് കത്തിയും മുള്ളും കൊണ്ട് നൂഡില്‍സ് കഴിക്കും. മുകേഷേട്ടനും ദുഃഖം. നമുക്കും ദുഃഖം. ഭൂമി ഉരുണ്ടതാണ് എന്ന് നമ്മള് പറയുന്നത് ഇതുകൊണ്ടൊക്കെയാണ്.

ഗോസ്സിപ്പ് പറഞ്ഞു നിങ്ങളുടെ നേരം കളയാന്‍ ഞാനില്ല. അതിനു വേറെ ബ്ലോഗര്‍മാര്‍ ഉണ്ട്. അംബാനി പിള്ളേര് കഴിക്കുന്ന അഞ്ചു രൂപയുടെ ലഞ്ചിന്റെ കാര്യത്തിലേക്ക് തന്നെ തിരിച്ചു വരാം. നമ്മുടെ കീശയില്‍ കാശെത്ര ഉണ്ടായാലും ശരി കുട്ടികളുടെ കയ്യില്‍ അത്യാവശ്യത്തിനുള്ള കാശേ കൊടുക്കാവൂ എന്നതാണ് ഈ കഥയില്‍ നിന്ന് പഠിക്കാനുള്ള പാഠം. പഞ്ചതന്ത്രം കഥകളില്‍ നിന്ന് കിട്ടുന്നത് മാത്രമല്ല, നിതു അംബാനിയുടെ ഇന്റര്‍വ്യൂവില്‍ നിന്ന് കിട്ടുന്നതും ഗുണപാഠം തന്നെയാണ്. അത് മറക്കണ്ട.
മ്യാവൂ:- നേരത്തെ ഇട്ട പോസ്റ്റിനു പ്രായശ്ചിത്തം ഇത് മതിയോ.. പോരെങ്കില്‍ പറയണം. ഒന്ന് കൂടെ പോസ്റ്റാം. മുകേഷേട്ടനെ ഡബിള്‍ ഡക്കര്‍ ബസ്സിലെ മുന്‍സീറ്റില്‍ ഇരുത്തി പ്രേമഗാനം പാടിച്ച ത്രെഡ് ബാക്കി കിടക്കുകയാണ്!.
Related Posts
അംബാനിയുടെ തട്ടുകട റെഡി
ബ്ലോഗ് മോഷ്ടാക്കളോട് ഒരു റിക്വസ്റ്റ്
രാവിലെ തന്നെ ചിരിച്ചു വശായി.. ഗോസിപ്പ് പറയാത്ത ഒരാളേ.. ! :)
ReplyDeleteപിന്നെ നമ്മടെ നിതു നല്ലോണം സേവ് ചെയ്തിട്ടാ അംബാനി മൂപ്പര് ഇങ്ങനെ പണക്കാരനായി നില്‍ക്കുന്നത് അല്ലേ..? അല്ലേലും ഏത് മഹാന്റെ വളര്‍ച്ചയ്ക്ക് പിന്നിലും ഒരു സ്ത്രീ ഉണ്ട്.അതാരും മറക്കേണ്ട..
prathekichu onnumilla ezhuthan!!alle basherka...??!!enthenkilumokke kuthi kurikande!!
ReplyDelete'വാൾസ്ട്രീറ്റ് സമര'ത്തിലെ അലയൊലികൾ ഇവിടെയുമുയർന്നാൽ ചങ്ങായിക്കും കപ്പലൺറ്റി വിറ്റു വടക്കാം;
ReplyDeleteഅന്നും ഈ അഞ്ചുരൂപാക്കഥ ഓർമ്മവേണം!
അത്യാവശ്യം കഴിഞ്ഞു കാശ് ബാക്കിയാവുമ്പോഴാണ് ആവശ്യങ്ങളെക്കുറിച്ച് ഓര്മ വരിക. ആവശ്യങ്ങളും കഴിഞ്ഞു കാശ് ബാക്കിയാവുമ്പോഴാണ് അനാവശ്യങ്ങളെക്കുറിച്ച് ഓര്മ വരിക. അനാവശ്യങ്ങളും കഴിഞ്ഞു കാശ് ബാക്കിയാവുമ്പോഴാണ് തലയ്ക്കു വട്ടു പിടിക്കുക....well said .
ReplyDeleteപോസ്റ്റ് കൊള്ളാം..ഗുണപാഠവും
ReplyDelete( ഗോസിപ്പ് പറയാത്ത ഒരാളെ...സന്തോഷമായി ബഷീര്‍ ഭായ്...സന്തോഷമായി !! )
@ SHaahi
ReplyDeleteനിങ്ങള്‍ സീരിയസ്സാണ് അല്ലേ. എങ്കില്‍ ഇത് വായിച്ചോ.. ഇന്നലത്തെ പോസ്റ്റാണ്. ടൈറ്റില്‍ കണ്ടു ഓടരുതേ..
ഹഹഹ്ഹഹ
ReplyDeleteഒരാളേയും വെറുതെ വിടരുത്ത് ,,,,,,,,,,,,, ഹെന്റമ്മോ
നുണയാണെങ്കിലും കേള്‍ക്കാന്‍ നല്ല രസമുണ്ടെന്ന് പറയുമ്പോലെ, അമ്പാനി ഇത്താ ഇങ്ങനെ പറഞ്ഞത് കുറച്ച് കൂടിപോയോ!, പിന്നെ ബഷീറിക്കാന്റെ കുട്ടികളെ വളര്‍ത്തുന്നത് ഇങ്ങനെയാണ് എന്ന കണ്ടുപിടിത്തവും ഈ തിയറിയുമായുള്ള കൂട്ടി യോജിപ്പിക്കലും കലക്കി എന്ന് തന്നെ പറയാം
G+ le freind listil ambu koodiyappazheethonni praayaschittham undakumennu offer athoru bumberaayi kittiyoo entho.... enthayaalum njanum laafi....hi hi
ReplyDeleteനുണയാണെങ്കിലും സത്യാമാണെങ്കിലും ഗുണപാഠം നമ്മള് ഉള്‍ക്കൊള്ളണം.
ReplyDelete'അംബാനിയുടെ വീടിനടുത്ത് തേങ്ങാ മോഷണം നടക്കുന്നുണ്ടോ ആവോ?' ;)
'' പണം നല്കി കുട്ടികളെ ചീത്തയാക്കരുത് '' എന്ന ഗുണപാഠം എല്ലാവരും ഓര്‍ക്കേണ്ടതുണ്ട്.
ReplyDeleteഈ അംബാനി ,ഒബാമ ഒന്നുമല്ലാതെ ഞമ്മള് പാവങ്ങള്ക് പറ്റിയത് വല്ലതും താപ്പാ...!!!!
ReplyDeletePoornamayum yojikkanavilla. schoolil pokumbol 5 roopa kodukkunathu OK. collegil pokumbol ingane kodukkunnathu nalla sheelamanennu thonnunnilla. Collegil pokumbol Enikkokke Pocket Money aayi 100 Rs balance aayi vekkarundayirunnu. aarbhaadathinalla.. Prayam koodumbol utharavaditham koodum. chilappol panam mattarkengilum aavashyathinu vannekkam. Ini athava anavashyamaayi chelavazhichalum. swayam kuttabodham pinned varum. anganeyaanu kooduthal mature aakunnathu. Neeta Aunty makkalku collegil pokumbozhum ingane Strict aanenkil onnukil athu moshamanennu njan parayum. allenkil GIMMICK aanu.
ReplyDelete"നേരത്തെ ഇട്ട പോസ്റ്റിനു പ്രായശ്ചിത്തം ഇത് മതിയോ.. പോരെങ്കില്‍ പറയണം. ഒന്ന് കൂടെ പോസ്റ്റാം. മുകേഷേട്ടനെ ഡബിള്‍ ഡക്കര്‍ ബസ്സിലെ മുന്‍സീറ്റില്‍ ഇരുത്തി പ്രേമഗാനം പാടിച്ച ത്രെഡ് ബാക്കി കിടക്കുകയാണ്!".
ReplyDeleteഅങ്ങിനെയൊന്നും അപോളജെറ്റിക് ആകേണ്ട.താങ്കള്‍ അദ്ദേഹത്തെ ആ വീടിന്റെ പേരില്‍ വിമര്‍ശിച്ചിട്ടുണ്ടെങ്കില്‍ അതിനു പ്രതികാരമായി അദ്ദേഹം നിങ്ങള്‍ക്കിട്ടും പാര പണിതിട്ടുണ്ട്. അദ്ദേഹം നിങ്ങളെ ഗൂഗ്ള്‍ പ്ലസില്‍ ചങ്ങായി ആക്കിയില്ലേ? അത് താങ്കള്‍ തന്നെയല്ലേ മാലോകരെ അറീയിച്ചത്? ഇനിയും താങ്കള്‍ ക്ഷമാപണവുമായി അദ്ദേഹത്തിന്റെ പിറകെ നടക്കുകയാണെങ്കില്‍ അതിനെ എന്ത് പറയണം? ഒന്നുകില്‍ താങ്കളുടെ അമിത വിനയം അതല്ലെങ്കില്‍ താങ്കള്‍ അംബാനിയെ വല്ലാതെ ഭയക്കുന്നു. അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നുള്ള ശര്രിനെ തടുക്കാന്‍ ഇത് പോലെ ഡിംഗോള്ഫിക്കേഷനുമായി വരുന്നു. മടിയില്‍ കനമുല്ലവര്ക്കേ പേടി കാണൂ. എന്താണാ കനം എന്നാണരിയേണ്ടത്.
അഞ്ചു രൂപനാണയവലിപ്പമുള്ള സ്വര്‍ണ്ണനാണയം ആകാനാണ് സാധ്യത.
ReplyDeleteവിശ്വസിച്ചാലും ഇല്ലെങ്കിലും... ഇതൊരു തരം പിശുക്കായിട്ട എനിക്ക് തോന്നിയത് .. ഇങ്ങനെ കാശുണ്ടാക്കിയിട്ടെന്തു കാര്യം .. അനുഭവിക്കാന്‍ യോഗമില്ലാതെ .. എന്ത് തന്നെ ആയാലും " അത്യാവശ്യം കഴിഞ്ഞു കാശ് ബാക്കിയാവുമ്പോഴാണ് ആവശ്യങ്ങളെക്കുറിച്ച് ഓര്മ വരിക. ആവശ്യങ്ങളും കഴിഞ്ഞു കാശ് ബാക്കിയാവുമ്പോഴാണ് അനാവശ്യങ്ങളെക്കുറിച്ച് ഓര്മ വരിക. അനാവശ്യങ്ങളും കഴിഞ്ഞു കാശ് ബാക്കിയാവുമ്പോഴാണ് തലയ്ക്കു വട്ടു പിടിക്കുക". ഈ വരികള്‍ അടിപൊളി ഈ വരികളില്‍ ഗുണ പാഠം ഉണ്ട് ആശംസകള്‍..
ReplyDeleteഅത്യാവശ്യം കഴിഞ്ഞു കാശ് ബാക്കിയാവുമ്പോഴാണ് ആവശ്യങ്ങളെക്കുറിച്ച് ഓര്മ വരിക. ആവശ്യങ്ങളും കഴിഞ്ഞു കാശ് ബാക്കിയാവുമ്പോഴാണ് അനാവശ്യങ്ങളെക്കുറിച്ച് ഓര്മ വരിക. അനാവശ്യങ്ങളും കഴിഞ്ഞു കാശ് ബാക്കിയാവുമ്പോഴാണ് തലയ്ക്കു വട്ടു പിടിക്കുക"...............
ReplyDeleteഇതൊന്നു മില്ലാത്ത എന്റെ പേരിലെങ്ങനെ "വട്ടു "വന്നു ..അതാണിപ്പോള്‍ ഞാന്‍ ആലോചിക്കുന്നത് ...
നമ്മള് ശരാശരി പ്രവാസികള്‍ എങ്കിലും ഓര്‍ക്കേണ്ട ഒരു വലിയ വിഷയതിലെക്കാണ്
ഈ എഴുത്ത് വിരല്‍ ചൂണ്ടുന്നത്
നടുക്ക് നിക്കണ ചെക്കനെ കണ്ടാലും അറിയാം ഒരു രൂപയുടെ റേഷന്‍ അരിയാണ് പാവം കഴിക്കുന്നതെന്നു ..:)
ReplyDeleteഎനിക്ക് തോന്നിയ സംശയം തിരിച്ചിലാന് ചോദിച്ചു.
ReplyDelete(ശോ, അപ്പൊ ശരിക്കും ഇനി ഗോസിപ്പൊന്നും ഉണ്ടാകില്ലേ? )
@ Arif Zain
ReplyDeleteമുകേഷേട്ടന് എന്നെ അന്വേഷിച്ചു നടക്കുന്നുണ്ട് എന്ന് കേട്ടു. കയ്യില്‍ ഒരു പൊതിയും ഉണ്ടത്രേ!
@ അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ
വട്ട് പേരിലല്ലേ ഉള്ളൂ.. തലയിലേക്ക് കയറാതിരുന്നാല്‍ മതി :)
അതേ ഞങ്ങളുടെ നാട്ടിലൊക്കെ അവനവന്റെ നിലവരമാനുസരിച്ചാ അക്കങ്ങളുടെ വില. അതായത് റിയല്‍ എസ്റെറ്റ് കാരൊക്കെ തമ്മില്‍ സ്ഥലത്തിന്റെ വില സെന്റിന് 5 എന്ന് പറഞ്ഞാ 5 ലച്ചമാ. മാഷന്മാരൊക്കെ തമ്മില്‍ 5 എന്ന് പറഞ്ഞാ അയ്യായിരമാ...നിതചേച്ചി ഉദ്ദേശിച്ചത് അഞ്ചു കോടിയാരിക്കും...ഇനിക്കറീലട്ടോ ആവൊ..
ReplyDelete6 സിമും 10 ലിറ്റര്‍ പെട്രോളും കൊണ്ട് തുടങ്ങിയതാ ഇ വ്യാവാരം ആ എനിക്ക് എന്ന് 6000 കോടി യുടെ വ്യാവാരം ഉണ്ട് ആ എന്നകുരിച്ച ചെല്ലകിളി എങ്ങനെ പറയുന്നത് . എന്തിരായാലും കൊള്ളാം ... പോടായ് അത് ബ്ലോഗ് ആക്കി ആഗോഷിക്കാന്‍ കുറെ ഉന്നക്കന്മാരും
ReplyDelete"നിത അംബാനിക്ക് വേണമെങ്കില്‍ ദിവസവും ഒരു കിലോ സ്വര്‍ണത്തിന്റെ അവലോസുണ്ട ഉണ്ടാക്കി സ്കൂള്‍ ബാഗില്‍ വെച്ചു കൊടുക്കാം"... Adhu kalakki......
ReplyDeleteThis comment has been removed by the author.
ReplyDeleteഈ ആകാശ് ടാബ്ലെട്റ്റ് പുറത്തിറക്കിയത് അംബാനി ച്ചേട്ടന്റെ മക്കള്‍ക്ക് വേണ്ടിയാണോ...???
ReplyDeleteഅത്യാവശ്യം കഴിഞ്ഞു കാശ് ബാക്കിയാവുമ്പോഴാണ് ആവശ്യങ്ങളെക്കുറിച്ച് ഓര്മ വരിക. ആവശ്യങ്ങളും കഴിഞ്ഞു കാശ് ബാക്കിയാവുമ്പോഴാണ് അനാവശ്യങ്ങളെക്കുറിച്ച് ഓര്മ വരിക. അനാവശ്യങ്ങളും കഴിഞ്ഞു കാശ് ബാക്കിയാവുമ്പോഴാണ് തലയ്ക്കു വട്ടു പിടിക്കുക--വളെരെ നല്ല നിരീക്ഷണം ബഷീര്‍ക്കാ.
This comment has been removed by the author.
ReplyDeleteഎന്റെ മാഷേ, നിങ്ങള്‍ ഇതൊക്കെ വിശ്യസിച്ചോ? ഒരു ദിവസം ചിലപ്പോള്‍ പിള്ളേരെ പബ്ലിക് ബസില്‍ വിട്ടു കാണും. ഞാന്‍ മുംബയില്‍ കുറച്ചു നാള് ഉണ്ടായിരുന്നു. നമ്മുടെ കഥാപാത്രം മുകേഷ് അംബാനിയുടെ വീടിന്റെ അടുത്ത് ആഇരുന്നു താമസം.
ReplyDeleteഞാന്‍ HSBC ബാങ്കില്‍ വര്‍ക്ക് ചെയ്യാന്‍ പോകുന്ന വഴി വീട് കാണാം. കരിമ്പൂച്ചകളെ കൊണ്ട് നിറഞ്ഞ ഒരു കൊട്ടാരം. ഈ കൊട്ടാരത്തിലെ പിള്ളേരെ പബ്ലിക് ബസില്‍ വിട്ടാല്‍ ഉള്ള അവസ്ഥ ഒന്ന് ആലോചിച്ചു നോക്കിക്കൂടെ? അതും മുംബൈ പോലുള്ള മഹാ പോക്കിരി നഗരത്തില്‍? വല്ല രാംജിരാവ് മാരും കണ്ടാല്‍????
സ്കൂളില്‍ പോകുന്നത് മൂന്നു നാല് കാറുകളുടെ (ബ്ലാക്ക് ക്യട്സ്) അകമ്പടിയോടെ... ബാക്കി ടൈപ്പ് ച്യെയ്യാന് സമയം ഇല്ല... ഊഹിചെടുതോ..
അതേ ഞങ്ങളുടെ നാട്ടിലൊക്കെ അവനവന്റെ നിലവരമാനുസരിച്ചാ അക്കങ്ങളുടെ വില. അതായത് റിയല്‍ എസ്റെറ്റ് കാരൊക്കെ തമ്മില്‍ സ്ഥലത്തിന്റെ വില സെന്റിന് 5 എന്ന് പറഞ്ഞാ 5 ലച്ചമാ. മാഷന്മാരൊക്കെ തമ്മില്‍ 5 എന്ന് പറഞ്ഞാ അയ്യായിരമാ...നിതചേച്ചി ഉദ്ദേശിച്ചത് അഞ്ചു കോടിയാരിക്കും...ഇനിക്കറീലട്ടോ ആവൊ..
ReplyDeleteAmbani Basheerka bhai bhai .....
ReplyDeleteഅതേ ഞങ്ങളുടെ നാട്ടിലൊക്കെ അവനവന്റെ നിലവരമാനുസരിച്ചാ അക്കങ്ങളുടെ വില. അതായത് റിയല്‍ എസ്റെറ്റ് കാരൊക്കെ തമ്മില്‍ സ്ഥലത്തിന്റെ വില സെന്റിന് 5 എന്ന് പറഞ്ഞാ 5 ലച്ചമാ. മാഷന്മാരൊക്കെ തമ്മില്‍ 5 എന്ന് പറഞ്ഞാ അയ്യായിരമാ...നിതചേച്ചി ഉദ്ദേശിച്ചത് അഞ്ചു കോടിയാരിക്കും...ഇനിക്കറീലട്ടോ ആവൊ..
ReplyDeleteകുട്ടികള്‍ക്ക് വട്ടു പിടിക്കാതെ നോക്കേണ്ടത് നമ്മുടെ കടമയാണ്.
ReplyDeleteഗോസ്സിപ്പ് പറഞ്ഞു നിങ്ങളുടെ നേരം കളയാന്‍ ഞാനില്ല. അതിനു വേറെ ബ്ലോഗര്‍മാര്‍ ഉണ്ട്.
ReplyDeleteഇത് ബെര്ളിയാണോ ബഷീര്ക?..
ബെര്‍ളിയെ ആണോ ഉദ്ദേഷിച്ചത്. he.he
ReplyDeleteനിതയുടെ വാക്കുകള്‍ വിശ്വസിക്കാന്‍ പ്രയാസമാണെങ്കിലും നല്ലൊരു ഗുണപാടമുന്ദ്
ReplyDeleteകാര്യം എന്തായാലും "അവര്‍ പറഞ്ഞ കാര്യത്തില്‍ കഴമ്പുണ്ട്" എന്തേ അതെന്നെ...അത്യാവശ്യങ്ങള്‍ മാത്രമേ ശീലിപ്പിക്കാവൂ..എന്നുള്ള നല്ല ഉദ്ദേശം മാത്രം ആയി കാണാം അങ്ങിനെ കുട്ടികളെ പഠിപ്പിക്കാന്‍ നോക്കാം എന്നാല്‍ നാളെയുടെ ഭാവി ചിലപ്പോള്‍ നല്ലതായെക്കാം അല്ലെ വല്ലിക്കുന്നെ .
ReplyDeleteThis comment has been removed by the author.
ReplyDeleteഅല്ല മാഷെ ഈ 5 രൂപയ്ക്കു അംബാനിമാരുടെ മക്കള്‍ ഒക്കെ പഠിക്കുന്ന സ്കൂളിലെ കാന്റീനില്‍ നിന്നും എന്തായിരിക്കും കിട്ടുന്നുണ്ടാകുക?
ReplyDeleteThis comment has been removed by the author.
ReplyDeleteകോകിലാബെന്‍ അംബാനിയ്ക്കുമുണ്ടാവും, പറയാന്‍, ഇതു പോലൊരു കഥ!
ReplyDelete" അതിനു വേറെ ബ്ലോഗര്‍മാര്‍ ഉണ്ട്. "
ReplyDeleteഒരു ലിങ്ക് ചേര്‍ക്കാമായിരുന്നു
ഈ അഞ്ചു രൂപക്ക് ലഞ്ച് കിട്ടുന്ന സ്കൂളില്‍ എനിക്കൊരു അഡ്മിഷന് കിട്ടുമോ ആവൊ?
ReplyDeleteവല്ലാഹി ആതാ ബുസൂറ മിസ്കീന് !! ലാസിം ആതി കുല്ലു ബ്ലോഗേര്‍സ് ഷോയ ഫുലൂസ് !!!
ReplyDeleteമക്കളെ സ്നേഹിക്കുന്ന,ബുദ്ധിയുള്ള മാതാപിതാക്കള്‍ അമിതമായ പോക്കറ്റ് മണി കൊടുത്തു അവരെ വഷളാക്കില്ല.
ReplyDeleteവള്ളിക്കുന്ന് എന്ന് ഞാന്‍ കേട്ടിട്ടുണ്ട്, ആദ്യമായി ഞാന്‍ താങ്കളുടെ പോസ്റ്റ് വായിച്ചു. നന്നായിട്ടുണ്ട്...
ReplyDeleteപുളു അടിക്കുന്ന കാര്യത്തില്‍ സ്ത്രീകളുടെ മിടുക്ക് ബഷീര്‍ സാറിന് അറിയില്ലെ? ,പിന്നെ ഒരു കൊടീശ്വരിയുടെ പുളു തന്റെ നിലക്കും വിലക്കും ചെര്ന്നതാവണ്ടെ?
ReplyDelete@ Ashraf
ReplyDeleteബെര്‍ളി ആണെന്ന് ഞാന്‍ പറഞ്ഞില്ല. പുള്ളി അങ്ങനെ ഗോസ്സിപ്പൊന്നും എഴുതാറില്ലല്ലോ. ഉവ്വോ?
വിശപ്പടക്കാന്‍ കാശ് തികയാതെ വന്നപ്പോള്‍ അംബാനിയുടെ മക്കള്‍ ബൈക്ക് യാത്രക്കാരിയുടെ മാല തട്ടിപ്പറിച്ചു എന്നൊക്കെ ഇനി കേള്‍ക്കേണ്ടി വരുമോ ദൈവമേ...ങാ ആര്‍ക്കറിയാം..:)
ReplyDeleteബഷീര്സാഹബ് പറഞ്ഞത് സത്യാ മനെങ്ങില് തിരിച്ചും മറിച്ചും നോകിയാലും മുകേഷ് അനില്‍ ന് വെച്ചതാ അതാണ് (നിത താത്ത )തരുന്ന സന്ദേശം
ReplyDeleteഗോസ്സിപ്പ് പറഞ്ഞു നിങ്ങളുടെ നേരം കളയാന്‍ ഞാനില്ല. അതിനു വേറെ ബ്ലോഗര്‍മാര്‍ ഉണ്ട്. ..
ReplyDeleteബെര്‍ളി ആണെന്ന് ഞാന്‍ പറഞ്ഞില്ല. പുള്ളി അങ്ങനെ ഗോസ്സിപ്പൊന്നും എഴുതാറില്ലല്ലോ. ഉവ്വോ?
ഹ ഹ ബഷീര്‍ക്ക ബെര്‍ളിയെ മനസ്സില്‍ പോലും കരുതീട്ടില്ല.. ഉവ്വോ...
8000 kodi for his house....damn....
ReplyDelete8000 kodi for his house....damn...aarbaadathinaanenghil 15 kodiyude oru veedundaaki, baaki indiayude kadam veetan upakarichirunnenghil
ReplyDeleteഇവിടെ ഗഫൂര്‍ക്കാസ് തട്ടുകടയില്‍ കയാറാന്‍ എത്ര മുതലാളിമാരാ ക്യൂ നില്‍ക്കുന്നത്. അതിലും വലുതല്ലാ ഈ തട്ടുകടപ്രേമം.. :(
ReplyDelete<>>
ReplyDeleteകലക്കി ബഷീര്‍ക്കാ കലക്കി
They are studying their pappa's own school, Dhirubhai Ambani International School. So they will get biriyani from Rs.5
ReplyDeleteപ്രേമഗാനം പാടിച്ച ത്രെഡ് ബാക്കി കിടക്കുകയാണ്!.
ReplyDeleteBasheer, please make a post on tht story too
ഇനി അനില്‍ അംബാനിയുടെ madame Tina Munim ഇതിനു മുമ്പോ പിമ്പോ ഏതെങ്കിലും interview ല്‍ പറഞ്ഞതോ, പറയാന്‍ പോകുന്നതോ കേട്ടാലെ ചിത്രം ശരിക്കും വ്യക്തമാവൂ. എന്തായാലും കാരണവര്‍ അംബാനിയില്‍ (ധിരുഭായി) നിന്നും ഇവരൊക്കെ ജീവിതത്തിന്റെ കുറെ നല്ല പാഠങ്ങള്‍ ഉള്‍കൊണ്ടിട്ടുണ്ടാവും! മധ്യ വര്‍ഗ്ഗത്തിന്റെ (bourgeoisie) ഇന്നത്തെ പൊങ്ങച്ച സംസ്ക്കാരങ്ങള്‍ക്ക് മുമ്പില്‍ ഇവരൊക്കെ എത്രയോ ഭേദം!
ReplyDelete"അത്യാവശ്യം കഴിഞ്ഞു കാശ് ബാക്കിയാവുമ്പോഴാണ് ആവശ്യങ്ങളെക്കുറിച്ച് ഓര്മ വരിക. ആവശ്യങ്ങളും കഴിഞ്ഞു കാശ് ബാക്കിയാവുമ്പോഴാണ് അനാവശ്യങ്ങളെക്കുറിച്ച് ഓര്മ വരിക. അനാവശ്യങ്ങളും കഴിഞ്ഞു കാശ് ബാക്കിയാവുമ്പോഴാണ് തലയ്ക്കു വട്ടു പിടിക്കുക. കുട്ടികള്‍ക്ക് വട്ടു പിടിക്കാതെ നോക്കേണ്ടത് നമ്മുടെ കടമയാണ്."
വളരെ അര്‍ത്ഥപൂര്‍ണം! ഇത് ബഷീര്‍ ഭായ് യുടെ സ്വന്തമാണോ? ഇനി എവിടെയെങ്കിലും ഉദ്ധരിക്കുമ്പോ സൂചിപിക്കാനാ.
:)
ReplyDeletenice article
ReplyDeleteഅവര്‍ പറയുന്നത് ശരിയായിക്കൂടെ ?ആറ്റില്‍ കളഞ്ഞാലും അളന്നു കളയണം എന്നാണു മിക്കവാറും പണക്കാരുടെ തിയറി ..
ReplyDeleteithu super bhay ....10 undenkil 100 chilavakkunnavar malayalikal
ReplyDeleteethoke kandu padikkanam
ലതിക ടീച്ചറെ ക്രൂരമായി തടയുന്ന രംഗം പുറത്തു വന്നു
ReplyDeleteയു ടുബില്‍ ലതിക ടീച്ചര്‍ എന്ന് സെര്‍ച്ച് ചെയ്യൂ
പുഴയുടെ കരയില്‍ നിന്നാണ് വെള്ളം ഉപയോഗിക്കുന്നതെങ്കിലും സൂക്ഷിച്ചു ഉപയോടിക്കനമെന്ന പ്രവാചക വചനം അംബാനി കണ്ടു, എന്നാല്‍ അതിന്റെ അനുയായികള്‍ ഇതൊന്നും കാണാത്ത മട്ടാണ് www.ubayyu.blogspot.com
ReplyDeleteഈ അംബാനിതാത്ത ഇന്റര്‍വ്യൂവില്‍ പറഞ്ഞകാര്യം ശരിയാണെങ്കില്‍ ഇക്കാലത്ത് അഞ്ചു രൂപക്ക് എന്ത് കോപ്പാണ് കിട്ടുക, ഏറ്റവും ചുരുങ്ങിയത് ഒരു അമ്പതു രൂപയെന്നെങ്കിലും പറയാമായിരുന്നു അവര്‍ക്ക്.
ReplyDeleteഅടിപൊളി ബഷീര്‍ക്ക
ReplyDelete5റുപക്ക് മാത്രം കഴിച്ചിട്ട് തന്നെ ഫോടോ യില്‍ അവന് ആകെ ക്ഷീണിച്ചു മരിക്കാറായി ....അപ്പോള്‍ അവന് 10 രൂപകൊടുതിരുന്നെന്കിലെ അവസ്ഥ ഒന്നാലോചിച്ചു നോക്കിയേ....
ReplyDeletekollam, valare nalla post
ReplyDeleteellavida bavanghalum nerunnu
ReplyDeleteജീവിതത്തില്‍ പണം കൊടുത്ത് വാങ്ങാന്‍ കഴിയുന്ന എന്തും കൈയ്യെത്തും ദൂരത്തുള്ള ആ കുട്ടികള്‍ക്ക് ദിനം പ്രതി സ്കൂളില്‍ പണം കൊണ്ട് പോകേണ്ട ആവശ്യം വരില്ല ..അത് കൊണ്ട് സാധാരണ കാരന്റെ കുട്ടികളോ മാതാ പിതാക്കളോ ഇതു കണ്ടു പഠിക്കാന്‍ അതില്‍ പ്രത്യേകിച്ച് ഒന്നുമില്ല ..
ReplyDeleteഇന്നത്തെക്കാലത്ത് ഇന്ത്യയില്‍ അഞ്ചു രൂപയ്ക്കു എന്ത് കിട്ടും ?.ഒരു ചായ ?. അപ്പോള്‍ ഈ കഥ വിശ്വസനീയമല്ല ..
പിന്നെ ആ കുട്ടികള്‍ നല്ല മനസ്സോടെ ,ചിന്താ ഗതിയോടെ പരസ്പര സ്നേഹത്തോടെ വളരാന്‍ ;അച്ചന് കഷ്ടപ്പെട്ട് (?) മക്കള്‍ക്കായി സമ്പാദിച്ച കോടികള്‍ കൂട്ടിയിട്ടു പിശുക്കി ജീവിക്കുവാന്‍ അവരെ പഠിപ്പിക്കുകയല്ല വേണ്ടത് .. ..
നാട്ടില്‍ ഒരു നേരത്തെ ആഹാരത്തിനു വിഷമിക്കുന്നവരെ , യുനിഫോര്മിട്ടു ഉന്നത സ്കൂളില്‍ പോകാന്‍ കെല്പില്ലാത്ത കുട്ടികളെ ഒക്കെ കാണിച്ചു അവര്‍ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമായി അനുഭവിക്കുന്ന സുഖസൌകര്യങ്ങള്‍ കാണിച്ചു കൊടുത്ത് ;അഹങ്കാരം ,ദുര്‍വ്യയം പോലുള്ള ശീലങ്ങള്‍ അകറ്റി സഹാനു ഭൂതി, കാരുണ്യം ,ധാനധര്‍മ്മം തുടങ്ങിയ വികാരങ്ങള്‍ /ശീലങ്ങള്‍ ഉള്ളവരാക്കി മാറ്റാന്‍ ആണ് ശ്രമിക്കേണ്ടത് ..
അവര്‍ സമ്പാദിക്കുന്നത്തില് നിന്നും ഒരു 'അര ശതമാനമെങ്കിലും' കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കി വെയ്ക്കാന്‍ അവരെ പ്രാപ്തരാക്കി എടുക്കണം ..
എന്റെ നാട്ടില്‍ ഒരു വലീയ കോടീശ്വരന് ഉണ്ട് .. ഒരു പത്ത് കൊല്ലം മുന്‍പ് ഞാന്‍ ചെറിയ ഒരു സ്റ്റേഷനറി ആന്‍ഡ് കൂള്‍ബാര്‍ മൂപ്പരുടെ ജ്വല്ലറിക്കടുത്ത് നടത്തിയിരുന്നു....ജ്വല്ലെറിയിലേക്കുള്ള ജ്യൂസുകള്‍ എന്റെ ഷോപ്പില്‍ നിന്നാണു വാങ്ങുന്നത്.. മൂപ്പര്‍ക്ക് ഒറ്റ മകനാണു...അവന് അന്ന് നാലാം ക്ലാസില്‍ പഠിക്കുന്നു... ചെക്കന് ഷോപ്പില്‍ വന്ന് ജ്വല്ലെറിയിലെ പറ്റില് ദിവസവും ഒരു അന്‍പത് രൂപക്കുള്ള ചോക്ലേറ്റ് വാങ്ങും.... ഒരു ദിവസം സംഭവം അവന്റെ ബാപ്പ അറിഞ്ഞു... മൂപ്പര് എന്നെ വിളിപ്പിച്ചു.... അന്നത്തെ ബില്ല് ചോദിച്ചു... 345 രൂപ ഉണ്ട് ... എനിക്ക് 400 രൂപ തന്നു... എന്നിട്ട് പറഞ്ഞു എനി എന്നും നീ ബില്ലാകുന്നതിന്റെ 50 രൂപ അധികം വാങ്ങിക്കോ.... എന്നാലും അവനു ഒരു ദിവസം പരമാവധി അഞ്ച് രൂപയുടെ ചോക്ലേറ്റില്‍ അധികം കൊടുക്കരുത്.... ഇല്ലെങ്കില്‍ ഞാന്‍ ഈ കഷ്ടപെട്ട് അധ്വാനിക്കുന്നത് ഒക്കെ അവന് അഞ്ച് കൊല്ലം കൊണ്ട് തീര്‍ക്കും...അവന് കുറച്ച് വലുതായപ്പോള്ഞങ്ങളുടെ വീട്ടില്‍ പത്രം ഇടാറു അവനായിരുന്നു.....ഒരു പത്രം ഇട്ടാല്‍ കിട്ടുക 40 പൈസ ദിവസം മുപ്പത് പത്രം 16 രൂപ ഉണ്ടാക്കാനുള്ള അധ്വാനം അവന് അറിഞ്ഞു വളര്‍ന്നു....അങ്ങനെ വളര്‍ത്തിയതിന്റെ ഗുണം അവനു കാണുന്നുണ്ട്....
ReplyDeleteഅത്യാവശ്യം കഴിഞ്ഞു കാശ് ബാക്കിയാവുമ്പോഴാണ് ആവശ്യങ്ങളെക്കുറിച്ച് ഓര്മ വരിക. ആവശ്യങ്ങളും കഴിഞ്ഞു കാശ് ബാക്കിയാവുമ്പോഴാണ് അനാവശ്യങ്ങളെക്കുറിച്ച് ഓര്മ വരിക. അനാവശ്യങ്ങളും കഴിഞ്ഞു കാശ് ബാക്കിയാവുമ്പോഴാണ് തലയ്ക്കു വട്ടു പിടിക്കുക....well said .
ReplyDeleterasheed ugrapuram