October 16, 2010

അംബാനിയുടെ തട്ടുകട റെഡി

മുകേഷ്‌ അംബാനിയുടെ തട്ടുകട അന്റിലിയയുടെ ഉദ്ഘാടനം ഈ മാസം ഇരുപത്തെട്ടിനു നടക്കും. ആകെ മൊത്തം ഇന്ത്യക്കാരുടെയും പേര് അംബാനിയണ്ണന്‍ കളഞ്ഞു കുളിച്ചിരിക്കുകയാണ് എന്നാണ്‌  എനിക്ക് പറയാനുള്ളത്.  തെക്കന്‍ മുംബൈയില്‍ നാലു ലക്ഷം ചതുരശ്ര അടിയില്‍ വെറും ഇരുപത്തേഴ് നിലകളിലായി അംബാനി തട്ടിക്കൂട്ടിയിട്ടുള്ളത് വെറും ഒരു തട്ടുകടയാണ്. ദൂരെ നിന്ന് നോക്കുമ്പോള്‍ നാലുമുറിക്കടകള്‍ ഒന്നിന് മുകളില്‍ ഒന്നായി വെച്ചത് പോലെ. ലോകത്തെ പണക്കാരുടെ പട്ടികയില്‍ നാലാമനായ മുകേഷേട്ടന്‍ ഇത്രയും വിനയാന്വിതനാവാന്‍ പാടില്ലായിരുന്നു.

അഞ്ചു പേര്‍ക്ക് താമസിക്കാനുള്ള ഈ വീടിന് വെറും എണ്ണായിരം കോടി രൂപ മാത്രമാണ്  മുകേഷേട്ടന്‍ ഇറക്കിയിരിക്കുന്നത്. പിശുക്കുന്നതിനും ഒരു കണക്കില്ലേ. ആളൊന്നിന് രണ്ടായിരം കോടി പോലുമായില്ല. ആവശ്യത്തിന് കാശിറക്കാതെ ലോകത്തിലെ നാലാമത്തെ പണക്കാരന്‍ എന്ന് പറഞ്ഞിട്ടെന്താ കാര്യം. രണ്ടായിരത്തി പതിനാലില്‍ ഒന്നാമത്തെ പണക്കാരനായി മാറുമത്രേ!. അറ്റ്ലീസ്റ്റ് ഒരാള്‍ക്ക്‌ അയ്യായിരം കോടി നിരക്കില്‍ അഞ്ചു പേര്‍ക്ക് ഇരുപത്തയ്യായിരം കോടി ചിലവാക്കിയിരുന്നെങ്കില്‍ നമ്മള്‍ ഇന്ത്യക്കാര്‍ക്ക് അല്പമെങ്കിലും പറഞ്ഞു നില്‍ക്കാമായിരുന്നു. ഇതിപ്പോള്‍ രണ്ട് ബില്യന്‍ ഡോളര്‍ എന്നൊക്കെ പറയുമ്പോള്‍ മുകേഷേട്ടനെ സംബന്ധിച്ചിടത്തോളം ഖാജാ ബീഡി വലിച്ചത് പോലെയേ ഉള്ളൂ.

അന്‍പത്തിമൂന്ന് വയസ്സുള്ള മുകേഷേട്ടന്‍, ഭാര്യ നീത (പെണ്ണായതു കൊണ്ടാണ് വയസ്സ് പറയാത്തത്. ജനിച്ചത് തൊള്ളായിരത്തി അറുപത്തി മൂന്നിലാണ്) മക്കളായ ആകാശ്‌, അനന്ത്, ഇഷ എന്നിവര്‍ ഏറ്റവും മുകളിലത്തെ നിലയിലാണ് അന്തിയുറങ്ങുക എന്ന് പറഞ്ഞു കേട്ടു. ഇവര്‍ അഞ്ചു പേരുടെ ശുശ്രൂഷക്ക് വെറും അറന്നൂറ് ജോലിക്കാരെ മാത്രമാണ് വെച്ചിട്ടുള്ളത്. അറുപിശുക്കന്‍ എന്നല്ലാതെ മുകേഷേട്ടനെ നമ്മള്‍ എന്താണ് വിളിക്കുക. അത് പോട്ടേന്ന് വെക്കാം. ഉള്ള പണിക്കാരെ വെച്ചു അവര്‍ എങ്ങനേലും അഡ്ജസ്റ്റ്‌ ചെയ്തോളും. അതുപോലെയല്ലല്ലോ വിരുന്നു വരുന്നവരുടെ കാര്യം. ആദ്യമെത്തുന്ന നൂറ്റി അറുപതു പേര്‍ക്ക് മാത്രമേ വീട്ടിനുള്ളില്‍ കാറ് പാര്‍ക്ക്‌ ചെയ്യാന്‍ പറ്റൂവത്രേ.  കേട്ടിട്ട് എന്റെ തൊലിയുരിഞ്ഞു പോയി. ബാക്കിയുള്ളവരൊക്കെ കാറ് മുറ്റത്തെ പോര്‍ച്ചിലിടണം. ഇതിലധികം ഒരു നാണക്കേട് വേറെയുണ്ടോ?  ലോകത്തെ ഏറ്റവും പണം ചിലവഴിച്ച വീടാണ്, ഇരുപത്തേഴ് നിലയുണ്ട് എന്നൊക്കെയാണ് പുറത്തെ സംസാരം. ബട്ട്‌ യു നോ,  ടെറസിനു മുകളില്‍ മൂന്നേ മൂന്ന് ഹെലിക്കോപ്റ്ററേ വെക്കാന്‍ പറ്റൂ.. അഞ്ചു പേരുള്ള വീട്ടിന് മൂന്ന് ഹെലിക്കോപ്റ്റര്‍. അവിടെയും രണ്ടെണ്ണം പിശുക്കി. ഒരു ടോട്ടല്‍ നാറ്റക്കേസ് തന്നെ.


ലോകത്തെ ഒന്നാം നമ്പര്‍ പണക്കാരനായ ബില്‍ ഗേറ്റ്സ്‌ മൂന്ന് മുറി വീട്ടിലാണ് കഴിയുന്നത് എന്ന് ചിലര്‍ പറഞ്ഞു നടക്കുന്നുണ്ട്. പുള്ളി സ്വന്തമായി അലക്കുന്നു, ഇസ്തിരിയിടുന്നു, ചായ ഉണ്ടാക്കുന്നു, സെക്കന്‍ഡ്‌ ക്ലാസ്സില്‍ യാത്ര ചെയ്യുന്നു... അങ്ങനെ പലതും. ഇതൊന്നും കേട്ട് നമ്മള്‍ കുലുങ്ങരുത് മുകേഷേട്ടാ... അയാള്‍ക്ക്‌ മുടിഞ്ഞ വട്ടാണ്. പോയി പണി നോക്കാന്‍ പറ..മുകേഷേട്ടനോട് എനിക്കൊന്നേ പറയാനുള്ളൂ. സായിപ്പ് പലതും പറയും. പലതും എഴുതും. അതൊന്നും നമ്മള്‍ കാര്യമാക്കരുത്. മുംബൈയില്‍ അറുപതു ലക്ഷം പേര്‍ ഒറ്റമുറി വീട്ടിലാണ് കഴിയുന്നത്, പത്ത്‌ ലക്ഷം പേര്‍ ചേരിയിലാണ്, അവിടെ കക്കൂസില്ല, കുളിമുറിയില്ല തുടങ്ങി നമ്മള്‍ ഇന്ത്യക്കാരെ മുഴുവന്‍ നാറ്റിക്കാന്‍ അവര്‍ ഇങ്ങനെ പലതും പറയുന്നുണ്ട്. ഇതൊക്കെ കേട്ട് മനം മടുത്തിട്ടാണ് ഏട്ടന്‍ വീട് പണിയുടെ ചെലവ് ചുരുക്കിയത് എന്നറിയാം. കഴിയുമെങ്കില്‍ പത്തോ അഞ്ഞൂറോ ഏക്കര്‍ സ്ഥലം കൂടി വാങ്ങിച്ചു മുറ്റത്ത് ഒരു എയര്‍ ബസ് A380  ഇറങ്ങാന്‍ പറ്റിയ എയര്‍പോര്‍ട്ട് പണിയണം. എപ്പോഴാണ് ഒരത്യാവശ്യം വരുക എന്ന് പറയാന്‍ പറ്റില്ല. നല്ല വായു ഗുളിക കിട്ടണമെങ്കില്‍ പോലും അമേരിക്കയില്‍ പോകേണ്ടി വരുന്ന കാലമാണ്. വീട് വെക്കാന്‍ വഖഫ്‌ ബോര്‍ഡുകാര്‍ സ്ഥലം തന്നത് പോലെ നല്ല കാശിറക്കിയാല്‍ നാട്ടുകാര്‍ ഇനിയും സ്ഥലം തരും. പണം കിട്ടിയാല്‍ എന്തും വിക്കുന്ന പരിഷകളാണ് ഇവിടെയൊക്കെയുള്ളത്. ഒരു ലാസ്റ്റ്‌ റിക്ക്വസ്റ്റ്‌ കൂടിയുണ്ട്.  കഴിയുമെങ്കില്‍ ഒരു ഇരുപത്തിയേഴ് നില കൂടി ഇതിനു മുകളില്‍ പണിയണം. മുകളിലെ നിലയില്‍ മലര്‍ന്ന് കിടന്നാല്‍ ഹിമാലയം കാണണം. നമുക്ക് ഇന്ത്യയുടെ അഭിമാനമാണ് വലുത്.

മ്യാവൂ: പടിഞ്ഞാറന്‍ കാറ്റിന് ധാരാവിയിലെ ചേരിയില്‍ നിന്നുള്ള ബാഡ്‌ സ്മെല്ല് കേറി വരാതിരിക്കാന്‍ ജനവാതില്‍ തുറന്നിടരുത് എന്ന് പിള്ളാരോട് മറക്കാതെ പറയണം. പനിയും ജലദോഷവും വന്നാല്‍ പോകാന്‍ പാടാണ് മുകേഷേട്ടാ.... 

Related Posts
ഐ ലവ് യു പറയേണ്ടതെങ്ങിനെ?

49 comments:

 1. എല്ലാരും തേങ്ങ പൊട്ടിക്കുന്നു..ഒരു വ്യത്യസ്തതക്ക് വേണ്ടി ഞാന്‍ ഒരു ചക്ക പൊട്ടിക്കുന്നു..

  (((((((((((((((((ചോ... )))))))))))))))))))))))))))))

  ReplyDelete
 2. ബഷീര്‍ക്ക...വള്ളിക്കുന്നിലും ഇതുപോലൊരെണ്ണം ഉണ്ടെന്നു കേട്ട്..സെക്രെട്ടെരിയെട്ടിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞതാ..

  ReplyDelete
 3. എണ്ണായിരം കോടി രൂപ മുടക്കിയ 'മണ-കുണാപ്പന്' ഒരു എട്ടു കക്കുസ് ആ ചേരിയില്‍ പണിയാന്‍ മേലാരുന്നോ?

  ഇനി പൈസ ചോദിക്കാന്‍ എന്റേ അടുത്തു വരട്ടേ ഒരു നയാപൈസ ആ അഹങ്കാരിക്ക് കൊടുക്കില്ല! വള്ളിക്കുന്നും കൊടുക്കണ്ട കേട്ടോ?

  ReplyDelete
 4. Goldinu vila koodiyathukondavum kazhuthilonnum kanunnilla annaa

  ReplyDelete
 5. ഇതിനൊക്കെ ഇപ്പോ ദുർവ്യയം എന്ന് പറയാൻ പറ്റുമോ? കഷ്ടപെട്ടുണ്ടാക്കിയ നോട്ടുകെട്ടുകളൊക്കെ കണ്ടൈനർ വിളിച്ച് കടലിൽ കൊണ്ടുപോയി ഒഴുക്കയാണെങ്കിൽ അപ്പോ പറയുന്നതിനൊരു ചേലുണ്ടായിരിന്നു

  ReplyDelete
 6. വെറുതെ വിട്ടേക്ക് ബഷീര്‍ ഭായ്.
  ഇവരൊന്നും പറഞ്ഞാല്‍ നേരെയാവുന്ന ടൈപ്പല്ല. എന്നെപോലെ.

  ReplyDelete
 7. അങിനെയെൻകിലും ആ കാശൊക്കെ സമൂഹത്തിളെക്കു ഇറങ്ങിവരട്ടെ...കാശുള്ളവറ് ഇങ്ങിനെയൊക്കെ കളിച്ചാലെ പലവഴിയിലായി പലർക്കും ഉപകരിക്കൂ.അല്ലാതെ ആരും എന്റെ കയ്യിൽ കാശുണ്ടു അതു ഇത്ര വച്ചു ഇത്ര പേർക്കു വീതം വച്ചു തരാം എന്നൊന്നും പറഞ്ഞു പണിപറ്റിക്കില്ലല്ലോ..അപ്പൊ ഇവരിങ്ങനെയൊക്കെ ധരാളിത്തവും തൻപോരിമയും ഒക്കെ കാണിക്കുംബോൾ അതു സമൂഹത്തിനു ഉപ്കാരപ്രദമാവുക തന്നെയാന്യ് ചെയ്യുന്നതു..

  ReplyDelete
 8. അംബാനിയും അപ്പോള്‍ തട്ടുകട തൊടങ്ങി അല്ലെ ??? അനിവേ നമ്മുടെ തട്ടുകട
  പൂട്ടാതെ ഇരുന്നാല്‍ മതി...

  ReplyDelete
 9. ഞങ്ങളേപ്പോലുള്ള കോടീശ്വരന്മാരോട് ബഷീറെട്ടനു തോന്നുന്ന ആ ഒരുതരം അസൂയയാണ് ഈ വാക്കുകളിൽ ഞാൻ കാണുന്നത്..
  ലക്ഷ്മിമിത്തൽ മോടെ കല്യാണത്തിന് 70മില്യൺ യൂറോ പൊടിച്ചപ്പോഴും ചിലർ ഇങ്ങനെ ചീത്തവിളിച്ചത് കേട്ടിരുന്നു..

  അപ്പോ ബഷീറേട്ടൻ ഇനി നാട്ടിൽ പോകുമ്പോൾ ഈ പോസ്റ്റിൽ നിന്നും ആർജ്ജവം ഉൾക്കൊണ്ട് ഒരു 1 ലക്ഷം രൂപയെങ്കിലും വള്ളിക്കുന്നിലെ പുറമ്പോക്കിൽ താമസിക്കുന്ന കോരനും ചാത്തനുമായി ദാനം നൽകുമെന്ന് കരുതുന്നു..

  ഉണ്ടവന് പാ കിട്ടാഞ്ഞിട്ട് ഉണ്ണാത്തവന് ഇല കിട്ടാഞ്ഞിട്ട് എന്നു പറയുമ്പോലെയല്ലേയുള്ളു മുകേഷിന്റെ ഈ വീടുപണി...

  ReplyDelete
 10. തട്ടുകടയുടെ ആ ഒരു sanctity ഇല്ലാതാക്കിക്കളഞ്ഞു മുകേഷണ്ണന്‍.

  ഈ സമുച്ചയത്തിന്‍റെ സവിശേഷതകളെപ്പറ്റി ഒരു വിദേശ പത്രം ഇങ്ങിനെയും എഴുതി "The building soars high above Mumbai, giving its future residents a panoramic view of the country's financial capital, including its slums, and the Arabian Sea"
  ഇതുകൊണ്ടൊന്നും നമ്മള്‍ സ്ലമ്മുകള്‍ സ്ലമ്മുകളല്ലാതായിത്തീരുന്നില്ല എന്ന് വിദേശികള്‍ ഇടക്കിടക്ക്‌ മുകേഷണ്ണനെയും നമ്മെയും ഓര്‍മ്മിപ്പിക്കുന്നുണ്ട്. ആദ്യം സ്ലംഡോഗ് മില്ലയാനെഴ്സിലൂടെ, പിന്നെ cwg, ഇപ്പോഴിതാ Antilia's features!!

  ReplyDelete
 11. എന്താ ഇത് ബഷീര്‍ക്കാ ദോസ്ത്? ചെത്ത് കാരന്‍ തങ്കപ്പന്‍ ചെത്തി കിട്ടുന്ന രൂപ കൊണ്ട് ഒരു കൂര പണിയാന്‍ നോക്കുന്നു...മൊത്ത കച്ചോടക്കാരന്‍ നാസിര്‍ക്ക ആ കച്ചോടത്തിന്റെ ലാഭം കൊണ്ട് ഒരു വീട് വെക്കുന്നു..വള്ളിക്കുന്നിലെ ബഷീര്‍ പ്രവാസം കൊണ്ട് നേടിയതും ,അങ്ങുന്നും ഇങ്ങുന്നും ഒക്കെ കടം വാങ്ങിയും ഗള്‍ഫുകാരന്റെ പൊങ്ങച്ചം കാണിക്കാന്‍ ഒരു മാളിക പണിയുന്നു..അത് പോലെത്തന്നെ പത്ത്‌ രൂപ വിലയുള്ള ഒരു ഡപ്പി മൂക്കിപ്പൊടി ലച്ചങ്ങള്‍ കൊടുത്തു വാങ്ങിക്കാന്‍ കാശുള്ള അംബാനി മാനം മുട്ടുന്ന കൊട്ടാരം പണിയും എന്തെ? അവന്‍ അവനു കഴിയുന്നത്‌ അവന്‍ അവന്‍ ചെയ്യുന്നു അല്ലെ ?

  ReplyDelete
 12. അവസാനം ,പിണറായി കേസുകൊടുതപോലെ അംബാനി ചേട്ടനും കേസ് കൊടുക്കുമോ? അതോ എസ് കത്തിയുടെ ഗതി വരുമോ?

  ReplyDelete
 13. ഒരു കോടീശ്വരനായി ജനിച്ചു പോയതാണോ പുള്ളി ചെയ്ത തെറ്റ്?

  ReplyDelete
 14. കാഴ്ചയ്ക്ക് ഒരു തട്ടു കട സ്റ്റൈൽ ഉണ്ട് :)
  എന്തായാലും നമ്മുടെ ചില രാഷ്ട്രീയ സേവകർ നാട്ടുകാരുടെ പോകറ്റടിച്ചുണ്ടാക്കുന്ന കാശ് കൊണ്ട് തീർക്കുന്ന മണി മാളികയ്ക്ക് ഒക്കില്ല.. കഷ്ടം.. :(

  ReplyDelete
 15. ചെറിയ ഒരു പുളിപ്പ് ഇല്ലേ പോസ്റ്റില്‍ ...

  ആകെ ഉള്ള ഒരു ജീവിതം അങ്ങേരും ആസ്വദിചോട്ടെ! മറ്റുള്ളവരെ ഉപദ്രവികത്തോടത്തോളം കാലം ഷമിച്ചു കള ബഷീറേ

  ReplyDelete
 16. എന്നെ പലരും തെറ്റിദ്ധരിച്ചിരിക്കുന്നു എന്ന് കമന്റുകള്‍ വായിച്ചപ്പോള്‍ മനസ്സിലായി. എന്റെ വീടിനേക്കാള്‍ വലിയൊരു വീട് എടുത്തതിനു എനിക്കുള്ള കെറുവാണ് ഞാന്‍ എഴുതിയത് എന്നാണ് പലരും കരുതുന്നത്. ബ്ലീസ്.. എന്നെ തെറ്റിദ്ധരിക്കരുത്.. വീട് ഒന്ന് കൂടി ഉഷാറാക്കണം എന്ന് മാത്രമാണ് ഞാന്‍ പറഞ്ഞിരിക്കുന്നത്. സംശയമുള്ളവര്‍ നാലാവര്‍ത്തി കൂടി വായിക്കുക. എല്ലാം ശരിയാവും..

  ReplyDelete
 17. അടുത്ത നിയമ സഭാ തിരഞ്ഞെടുപ്പില്‍ കേരള സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ വായിക്കുന്ന്നത് വരെ ചിരിക്കുവാനുള്ള വകയായി ....ഹ ഹ ഹ

  ReplyDelete
 18. ആത്മ വിദ്യാലയമേ അവനിയില്‍ ആത്മ വിദ്യാലയമേ
  അഴിനിലയില്ലാ ജീവിതമെല്ലാം
  ആറടിമണ്ണില്‍ നീറിയൊടുങ്ങും

  തിലകം ചാര്‍ത്തി ചീകിയുമഴകായ്
  പലനാള്‍ പോറ്റിയ പുണ്യശിരസ്സേ
  ഉലകം വെല്ലാന്‍ ഉഴറിയ നീയോ
  വിലപിടിയാത്തൊരു തലയോടായി

  ഇല്ലാജാതികള്‍ വേദ വിചാരം
  ഇവിടെ പുക്കവര്‍ ഒരു കൈ ചാരം
  മന്നവനാട്ടെ യാചകനാട്ടെ
  വന്നിടുമൊടുവില്‍ വന്‍ ചിത നടുവില്‍...
  ...............

  അസൂയ കൊണ്ടാണോ എന്നറിയില്ല. ഞാന്‍ ഈ പഴയ പാട്ട് ഓര്‍ത്തുപോയി. No comments.

  ReplyDelete
 19. ഈ ധൂര്‍ത്തിനെതിരെ ബോംബെയില്‍ പലരും പ്രതിശേടിക്കുന്നുണ്ട്. പോസ്റ്റ്‌ നന്നായി. തിയ്ക്ച്ചും ആനുകാലികം.

  ReplyDelete
 20. myavoo: very touching lines.

  ReplyDelete
 21. Dear Basheer Bhai,

  India’s richest man, Mukesh owns a 27-storey mansion worth $ 1 billion. Best wishes for Mukeshettan family’s happy life there. You are advising the kids not to open the windows on the direction of the Asia’s largest slum located at Dharavi. One can understand your role. Busy parents like Mukesh may not be getting enough time to think about this sort of silly things. I’ve a humble request to the beloved uncle of the Ambani kids. By using your influence, you may advise Ambani brothers to disperse the compensation amout to the dependents of the victims of Manglore plane crash of 22nd May this year. I read an article recently about the reliance insurance move to evade payment of the money.
  The Reliance General Insurance Company-led consortium insured Air India's fleet including the Boeing 737 aircraft that crashed in Mangalore. The state-run Air India had opted for the consortium of four Indian private companies to insure its fleet in September last year. They reportedly insured Air India's fleet of 136 aircraft for $8.59 billion at a premium of $24.3 million. The Air India fleet is insured by four private companies -- Reliance General, Bajaj Allianz, HDFC Ergo and Iffco Tokio. Reliance General is the lead insurer. The lead insurer had has transferred the majority of the risk to re-insurers based in London. Normally, the damage to the Boeing aircraft and the passenger liability for the insurers will be around Rs.150 crore and Rs.75 crore respectively. According to the international Montreal convention for accident compensation treaty, which has 95 signatories including India, victims of an air disaster can claim Rs 75 lakh per passenger from the airline. This may be a small amount for your Ambani friends, but if the dependents of the victims get it on time poor families could find a source of income for their survival. BTW, former Bollywood actress Tina Munim, w/o Anil Ambani may also like to stay at similar building. Let us hope in the near future she may also persuade her hubby to build replica of it or bigger palace in a posh area of the metropolis.

  C.O.T Azeez

  ReplyDelete
 22. ആറ്റുനോറ്റിരുന്നു ഞാനൊരു ബി.എം.ഡബ്ല്യൂ 7 സീരീസ് വാങ്ങി...ഇതറിഞ്ഞ് പഞ്ചായത്തിലെ എലാവരും എന്നെ നിശിതമായി വിമർശിച്ചു..
  നൂറുകണക്കിനു പാവങ്ങളുള്ള ഈ പഞ്ചായത്തിൽ ഇതൊരു ധൂർത്താണെന്ന് അവർ പറഞ്ഞു..തെറ്റുമനസ്സിലായ ഞാൻ കാറ് വിറ്റ് പൈസ ബാങ്കിലിട്ടു...
  അതോടെ നാട്ടിലെ പട്ടിണിയും ദാരിദ്ര്യവും മാറി..

  ReplyDelete
 23. എനിക്കും വേണം ഇതു പോലെ ഒന്ന്.. കുറച്ച് കാശ് കൂടി ശരിയായാല്‍ മതി.. മതിലു പണിക്കുള്ളത് ബാക്കി എല്ലാം ആയി.

  ReplyDelete
 24. ഇങ്ങനെ പോയാല്‍ മൊതലാളിമാര്‍ക്കിവിടെ സൌര്യമായി ഒരു കൊച്ചു വീട് വെച്ച് താമസിക്കാനും കയ്യാതെ വരുമല്ലോ....വെറും എണ്ണായിരം കോടിയാ അവര്‍ മുടക്കിയിട്ടുള്ളൂ..നമ്മളോ...നമ്മുടെ വരുമാനത്തിന്റെ എത്രയോ ഇരട്ടി വരുന്ന നമ്മള് ഉണ്ടാക്കുന്ന വീടുകള്‍ ഒരു കണക്കിന് ഇതിനേക്കാള്‍ അര്ഭാടമാവില്ലേ......അഷ്ടിക്കു വകയില്ലാത്തവന്‍ ഇരുപതു ലക്ഷത്തിന്റെ വീടുണ്ടാക്കുമ്പോള്‍ ഇവരെ മാത്രം കുറ്റം പറയണോ..ഏതായാലും ആ വാക്ക് കൊണ്ടുള്ള കളി ഇഷ്ട്ടപെട്ടു...മുസ്ലി പവര്‍ അടിക്കുന്നുണ്ടാല്ലേ ഗൊച്ചു ഗള്ളാ.....ഹ ഹ ഹ..

  ReplyDelete
 25. ഒരു കോടീശ്വരന്റെ വിലാപം

  ReplyDelete
 26. ente basheerkka....

  ee post athraykkangishttapettilla....... ayalu kashtapeetu buddhimutty undakkiya paisa kondu ayaloru veedu vechu... athinu bakkiyullorkkenthaa... iyalu nadathunna reliance industries um anubandha sthapanangalium ethre Indiakkar joli cheyyyunnundennu ariyoo... athokke iyal kuthaka boorsha muthalali aaythu kondaa... veedu undakkiya paisa kondu kakkooos undakk koduthoode ennu chodikkunna chila postukal kandu.... ee paryunna aalukalil ethre per veedu undakkunnathil ninnu marble ozhivakki nilam cement ittu bakki panam kondu ayalvasi aaya pattinikkarnu veedundakki koduthittundu...?? ithinokke asooya enne paryan pattu.... ayalude achan onnumillaymyil ninnu undakkiya RELIANCE ENNA PRASTHANATHE...... achan elpichathil ninnu mukalikku kondu povuka mathrame Mukesh Ambani cheythittullu.... ithokke cheyththu sayippanel... avante veedu nokki.. nammlu Indaiakkrkku enthariyam.. technology enthennriyoo ennokke chodichu palarum abhimana pulkithrakumayirnnu........ Ee veedu vechathu Indiakkarn aayi poyii.... athu kondu avante thalykkonnu kodukkam.. ennanu palarudeyum abhiprayngalil kanunnathu... ee assoyayum ..kannu kadiyum matti ningalum oru Ambani aavan shremikku..... naley ningalude makkalkkum inganthe veedu vekkan kazhiyette...... athau athinte oru ithu......... alle Basheerkka........:)

  ReplyDelete
 27. ഇക്കാലത്തും മംഗ്ലീഷിലെഴുതുന്നവരോ? മഗ്ലീഷ് വായിക്കാൻ എന്നെ കിട്ടില്ല ലൈജൂ

  Taskbar നിന്ന് മലയാളം സെലക്ട് ചെയ്ത് നേരിട്ടു മലയാളം ടൈപ്പ് ചെയ്യാൻ

  * Vista/Windows-7 32 Bit http://bhashaindia.com/SiteCollectionDocuments/Downloads/IME/Indic2/MalayalamIndicInput2_32-bit.zip


  * Windows 2000 or Windows XP or Windows Server 2003 http://bhashaindia.com/SiteCollectionDocuments/Downloads/IME/Malayalam_IME_setup.zip

  ReplyDelete
 28. This comment has been removed by the author.

  ReplyDelete
 29. @ COT Azeez: It means Mukeshattan is playing with the blood money of the poor victims of the air crash. what's on earth ridiculous than this?. In another word, that blood money is also would have contributed significantly to construct such a landmark skyscraper in a city of slums and slumdogs...

  @ Akbar
  താങ്കള്‍ ഉദ്ധരിച്ച ആ മനോഹര കവിതയോട് ചേര്‍ത്തു വായിക്കാന്‍ തോമസ് ഗ്രേ യുടെ ഈ വരികളും കൂടെ ചേര്‍ക്കട്ടെ. ‌

  “The boast of heraldry,
  the pomp of power,
  And all that beauty,
  all that wealth e'er gave,
  Awaits alike th' inevitable hour,
  The paths of glory lead
  but to the grave”

  ReplyDelete
 30. ഇതിനു കമന്റാന്‍ ഞാനില്ല

  നാളെ ഞാനൊരു വീടുണ്ടാക്കിയാല്

  ബഷീര്‍ക്ക ......

  നിങ്ങള്‍ അതും വളരെ ചെറുതായി പോയീ ന്നു പറഞ്ഞാലോ ??

  ReplyDelete
 31. പാവപ്പെട്ട മുതലാളിമാരോട് അസൂയ !

  ReplyDelete
 32. @ Pony Boy
  പ്രയോഗം കലക്കി. അമ്പ് കൊള്ളാതിരിക്കാന്‍ ഞാന്‍ അല്പം തല താഴ്ത്തേണ്ടി വന്നൂട്ടോ !!. ഭാവിയുണ്ട്.. BMW ഫലിതം ശരിക്കും ആസ്വദിച്ചു. അടുത്ത തവണ ബ്രാന്‍ഡ് ഒന്ന് മാറ്റിപ്പിടിച്ചാല്‍ മതി. ഫെറാറി പരീക്ഷിക്കൂ.. നാട്ടുകാര്‍ അതിന്റെ വില അറിഞ്ഞു തുടങ്ങിയിട്ടില്ല.

  @ Laiju & Saleem EP
  ശ്ശെടാ. ഇത് വലിയ പൊല്ലാപ്പായിപ്പോയല്ലോ. ഒരു പോസ്റ്റ്‌ എഴുതിപ്പോയി എന്ന കാരണത്താല്‍ എന്നെ ഇങ്ങനെ പീഡിപ്പിക്കരുത്. നിങ്ങള്‍ രണ്ടു പേരും പറഞ്ഞതിലെ ലോജിക്ക് ഞാനും അംഗീകരിക്കുന്നു. ഞാനൊരു തമാശ പറഞ്ഞതാ.. എല്ലാരും അത് സീരിയസ്സായിട്ടു എടുത്തു.. പോസ്റ്റ്‌ ഡെലിറ്റണോ?, പറ.. അംബാനിക്ക് ഇത്രയും ആരാധകര്‍ ഉണ്ടെന്നു അറിഞ്ഞിരുന്നെങ്കില്‍ ഞാനീ പണിക്കു പോകില്ലായിരുന്നു.

  ReplyDelete
 33. ഒരു വീടും അതിന്റെ പൊല്ലാപ്പുകളും! :)

  ReplyDelete
 34. പത്തോ പതിനഞ്ചോ കൊല്ലത്തെ സമ്പാദ്യം മുഴുവനും കൊണ്ട് വീട് പണിയുന്ന പീക്കിരി മലയാളികള്‍ അംബാനി 'മൂത്താപ്പാ'ക്കൊരു സലുട്ട് കൊട്!

  "We rise in glory, as we sink in pride. When boasting ends, there dignity begins. (Owen D. Young)

  ReplyDelete
 35. @ MT Manaf
  I repeat
  "We rise in glory, as we sink in pride. When boasting ends, there dignity begins. (Owen D. Young)

  ReplyDelete
 36. പാവപെട്ട 600 തോയിലളികള്‍ക്ക് ജോലിചെയ്യാനുള്ള ഒരു സ്ഥാപനം ആണ് മുകേഷിന്റെ വീട്..
  600 കുടുംബങ്ങള്‍ രക്ഷപ്പെടും..
  ഡിയര്‍ മുകേഷ്..Good luck and Happy Housewarming...

  ReplyDelete
 37. വള്ളിക്കുന്നന്‍ കലക്കി..മുകേഷേട്ടന്റെ തൊലി ഉരിച്ച് ഊറയ്ക്കിട്ടു

  ReplyDelete
 38. basheer, i agree he spent a hell of money for the house. but please dont forget the millions of job he provides to the indian youth. still i like the way u presented it.

  ReplyDelete
 39. അംബാനിയുടെ തട്ടുകടയെക്കുറിച്ചു വായിച്ചപ്പോള്‍ ആണ് എനിക്ക് മാസങ്ങള്‍ക്ക് മുമ്പ് ഞങ്ങള്‍ തിരുരങ്ങാടി പി.എസ്.എം.ഒ. കോളേജ് അലുംനി ജിദ്ദ ചാപ്റ്റര്‍ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂളില്‍ നടന്ന മേളയില്‍ 'തട്ടുകട' നടത്തിയെത് വീണ്ടും ഓര്‍മ്മയായത്. കപ്പയും പോത്തിറച്ചിയും രണ്ടു ദിവസവും കൊടുത്തു. കൂട്ടത്തില്‍ പഴം പൊരി, സമൂസ, നെയ്യപ്പം, പക്കുവട എന്നിവയും. തലേന്ന് തിന്നവര്‍ തന്നെ പിറ്റേന്നും ചോദിച്ചു വന്നപ്പോള്‍ ചെമ്പ് കാലിയായി. പുതിയ ആളുകള്‍ വേറെയും. പാകിസ്ഥാനികളും ഹൈദരാബാദ് കാരും മലയാളികളോടൊപ്പം ഇറച്ചിയും പൂളയും തിന്നാനെത്തി. ചാനലുകളില്‍ ചിത്ര സഹിതം വാര്‍ത്തയും വന്നു. എന്നാല്‍ പത്ര മാധ്യമങ്ങളില്‍ ചില അന്യ നാട്ടുകാര്‍ ഞങ്ങള്‍ക്ക് നേരെ വാളോങ്ങി. ചീപ്പ്‌ പോപുലാരിറ്റി ആയി മാത്രമേ അവര്‍ക്ക് കാണാനാവൂ. ഒരു കോളേജ് പൂര്‍വ വിദ്യാര്‍ഥികള്‍ അങ്ങിനെ നടത്താന്‍ പാടില്ലായിരുന്നുവത്രേ. രണ്ടു മൂന്നു ദിവസം പത്രക്കോളങ്ങളില്‍ സ്ഥലം പിടിച്ചു. അത് മറ്റൊരു പബ്ലിസിറ്റി ആയി. അനുകൂലിച്ചു പറയാനും ആളെ കിട്ടി. ഉമ്മാനെ തച്ചാലും രണ്ട് അഭിപ്രായം ഉണ്ടാവുമല്ലോ. അംബാനിക്ക് പോലും തട്ടുകട നടത്താന്‍ പി.എസ്.എം.ഒ. കോളേജ് അലുംനിയാണ് പ്രചോദനം ആയതു എന്ന് പറഞ്ഞാല്‍ അതൊരു വീമ്പു പറച്ചില്‍ ആണെന്ന് ബഷീര്‍ സാഹിബ്‌ തന്നെ പറഞ്ഞെന്നിരിക്കും. ഞാനത് പറയുന്നില്ല. നിങ്ങള്‍ പറഞ്ഞോളൂ.

  Chovakaran Azeez (നമ്മുടെ COT ) എഴുതിയതിനോട് ഞാന്‍ പൂര്‍ണമായും യോജിക്കുന്നു.

  ReplyDelete
 40. പണത്തിനു മുകളില്‍ പരുന്തിനു പോലും പറക്കാതിരിക്കണമെങ്കില്‍ അത്ര ഉയരത്തില്‍ കെട്ടിപ്പൊക്കണമല്ലോ സര്‍ , ഭവനങ്ങള്‍!

  'ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ മഹാഭൂമികയായ' ഇന്ത്യയില്‍ ഒരു പുസ്തകം നിശബ്ദമായി നിരോധിച്ചിരുന്നു. ധീരുഭായ് അംബാനിയുടെ കച്ചവട സാമ്രാജ്യത്തെക്കുറിച്ചും, അദ്ദേഹം കടന്നു വന്ന വഴികളിലെ ചതിപ്രയോഗങ്ങളെക്കുറിച്ചും വിവരിക്കുന്ന Hamish McDonald ന്‍റെ 'The Polyester Prince: The Rise of Dhirubhai Ambani' എന്ന കൃതി! പക്ഷെ ആ നിരോധനം രാജ്യത്ത് യാതൊരു കോളിളക്കവും സൃഷ്ടിച്ചില്ല. കവി പറഞ്ഞപോലെ 'ഒരു കുമിള പോലും പൊങ്ങിയില്ല!" ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ അപ്പോസ്തലന്മാരെ അന്ന് കണ്ടത് മൌനത്തിന്‍റെ വാല്മീകത്തിനകത്തായിരുന്നല്ലോ! പണത്തിനു മുകളില്‍ അക്ഷരങ്ങള്‍ക്ക് പോലും ചിറകു വിരിയിക്കാന്‍ കഴിയാത്ത ഒരു സ്ഥിതിവിശേഷം!!!

  നിങ്ങള്‍ക്ക് ആരെയും വിമര്‍ശിക്കാം... പക്ഷെ, അംബാനിമാരെയും, സാന്‍റിയാഗോ മാര്ട്ടിനുകളെയും വിമര്‍ശിക്കാനാവില്ല!

  ReplyDelete
 41. @ Samad Karadan
  കപ്പയും പോത്തിറച്ചിയും ഫ്രീയായി കൊടുക്കുന്ന പരിപാടിക്കൊന്നും നമ്മളെ വിളിക്കില്ല അല്ലേ.. ഒരു കട്ടന്‍ ചായ പോലും കിട്ടാത്ത പരിപാടിക്ക് സ്ഥിരമായി 'കഷണി'ക്കുകയും ചെയ്യും. ഇത് ഇരട്ടത്താപ്പാണ്..

  @ Noushad Kuniyil
  'The Polyester Prince: The Rise of Dhirubhai Ambani' എന്ന പുസ്തകത്തെക്കുറിച്ചും നിരോധനത്തെക്കുറിച്ചും ഇപ്പോഴാണ് അറിയുന്നത്. പണത്തിനു മേല്‍ പരുന്തല്ല അടക്കാക്കിളി പോലും പറക്കില്ല എന്ന് ഉറപ്പായി.

  ReplyDelete
 42. അംബാനി കയ്യില്‍ ഉള്ള കാശുകൊണ്ടാല്ലേ വീട് പണിതത് ബാങ്ക് ലോണ്‍ ഒന്നും അല്ലല്ലോ. ഇവിടെ ബാങ്ക് ലോണ്‍ എടുത്തു വീട് വച്ച് ആളുകള്‍ ഞെളിയുന്നു അത്രയ്ക്ക് ഒന്ന് മില്ലാല്ലോ

  ReplyDelete
 43. പുതിയ വീടുണ്ടാക്കുന്നവര്‍ അവശ്യം വായിച്ചിരിക്കേണ്ടത്........

  ReplyDelete
 44. എല്ലാ സാധാരണക്കാരന്റെ പണവും ഈ കുടുംബത്തിനു പോകുന്നുണ്ട് എന്നതും ഒരു സത്യമല്ലേ!! റിലയന്‍സ് ഇല്ലാത്ത ഇതു മേഖലയാ ഉള്ളത്.
  മാളിക മുകളേറിയ മന്നന്റെ
  തോളില്‍ മാറാപ്പു കേറ്റുന്നതും ഭവാന്‍!!!

  ReplyDelete
 45. ഡായി വള്ളീക്കുന്നന്‍ നാളെ നമ്മുഡെ പുളിയും പൂക്കും. അതുവരെ ക്ഷമി.പൊൊട്ടെ പുല്ലു.അല്ല പിന്നെ.

  ReplyDelete
 46. അയാളുടെ കാശ് അയാളുടെ വീട്. നമ്മുടെ നാട്ടിലെ രാഷ്ട്രീയക്കരെപ്പൊലെ ഇയാള്‍ അഴിമതി നടത്തി ഉണ്ടാക്കിയതല്ലല്ലോ.
  പിന്നെ ഒരു ചെറിയ വീട് വച്ചതിനാണോ ഇങ്ങനെ ഒക്കെ പറയുന്നത്. ഇനി ഇന്ത്യയില്‍ ഇതിനേക്കാള്‍ എത്ര വലിയ വീടുകള്‍ വരാനിരിക്കുന്നു.
  ഇത് ഒരു തുടക്കം മാത്രം.

  ReplyDelete
 47. ഇവിടത്തെ കൊലകൊമ്പന്മാരായ സായിപ്പുമാർക്കൊക്കെ നമ്മുടെ മുകേഷേട്ടനോടസൂയയാ ഇപ്പോൾ കേട്ടൊ.
  വല്ല ചേരിയിലും കെട്ക്കേണ്ട ‘ബ്ലഡിയിന്ത്യൻസ്‘ എന്നാണീവർ പറയുന്നത്...

  ReplyDelete
 48. Imagine if Ambani had decided not to build this house:

  - Ambani would be richer by over Rs.800 crores
  - We wouldn't be talking of this

  AND...

  - Over 600 people wouldn't be working there
  - People who benefited out of building that house like the masons, carpenters, labourers etc etc would perhaps have worked elsewhere, but never have been paid by Ambani
  - Among the building workers and for sure among the 600 staff, there would be Mallus.
  - Possibly Ambani's personal team-maker would be a Mallu - be proud of that
  - Possibly even you and me have been impacted by that 800 crores


  This is what's economy is all about - build, destroy and rebuild. If the rich does not spend, the gap increases - the usual saying goes - rich gets richer and poor gets poorer.

  So get going guys. Instead of ecouraging him to spend more, no sense in teasing or even getting jealous...

  Nissar

  ReplyDelete