November 20, 2010

ബ്ലോഗ് മോഷ്ടാക്കളോട് ഒരു റിക്വസ്റ്റ്

ബ്ലോഗ്‌ മോഷണം ഇപ്പോള്‍ ഒരു വിഷയമേ അല്ല. ‘അമേരിക്കക്കാര്‍ ചായ കുടിക്കുന്ന പോലെയുള്ള’ ഒരു റൊട്ടീന്‍ പരിപാടിയായി അത് മാറിയിട്ടുണ്ട്. എന്റെ ബ്ലോഗുകള്‍ പലരുടെയും പേരില്‍ പാറി നടക്കുന്നത് കാണുമ്പോള്‍  മുമ്പൊക്കെ എനിക്ക് കണ്ട്രോള്‍ പോയിരുന്നു . ഇപ്പോള്‍ അങ്ങനെയല്ല. സഖാവ് വി എസ്സിനെപ്പോലെ എല്ലാം സഹിച്ചും ക്ഷമിച്ചും കഴിയാന്‍ ഞാന്‍ പഠിച്ചു കഴിഞ്ഞു. എത്ര വലിയ മോഷണം കണ്ടാലും കുന്തം വിഴുങ്ങിയ പെരുച്ചാഴിയെപ്പോലെ (അങ്ങനെയൊരു പ്രയോഗം ഇല്ലെങ്കില്‍ ക്ഷമിക്കുക) സ്റ്റഡിയായി നില്‍ക്കാന്‍ എനിക്ക് കഴിയും.

പക്ഷേ എന്റെ സുഹൃത്തുക്കളില്‍ പലരും അങ്ങനെയല്ല. അവര്‍ മോഷണം കണ്ടാല്‍ ഉടന്‍ പ്രതികരിക്കും. കലാകൌമുദി വാരികയില്‍ അക്ഷര ജാലകം എന്ന ജനപ്രിയ പംക്തി കൈകാര്യം ചെയ്യുന്ന എം കെ ഹരികുമാറിന് നൗഷാദ്‌ കുനിയില്‍ ഒരു ഇമെയില്‍ അയച്ചു. സി സി എനിക്കും. അത് ഇങ്ങനെയാണ്.

"പ്രിയപ്പെട്ട ഹരികുമാര്‍ സാറിനു,
ഹൃദ്യമായ ഈദ്   മുബാറക്!
മലയാള സാഹിത്യത്തിലെ പുതുപ്രവണതകളെയും മലയാളത്തിനു പുറത്തുള്ള സാഹിത്യലോകത്തെ ചലനങ്ങളെയും അതിന്റെ വികാസ പരിണാമങ്ങളെയും സസൂക്ഷ്മം നിരീക്ഷിക്കുന്ന ,   ക്രീമിലെയര്‍ സാഹിത്യകാരെ മാത്രം വിലയിരുത്തുകയോ, സ്തുതിപാഠകന്റെ സൃഷ്ടികളുടെ പുറം മാത്രം ചൊറിയുകയോ ചെയ്യുന്ന സാമ്പ്രദായിക മലയാളി സാഹിത്യ നിരൂപണ ദുരന്തത്തിലെ ഒരു അപവാദമാണ് താങ്കളുടെ 'അക്ഷര ജാലകം' പംക്തി. കലാകൌമുദി കയ്യില്‍ കിട്ടിയാല്‍ ആദ്യം
തിരയുന്നതും, വായിക്കുന്നതും അക്ഷരജാലകം തന്നെയാണ്........

മാഷേ,
കലാകൌമുദിയുടെ, നവംബര്‍ ഏഴിലെ  അക്ഷരജാലകത്തില്‍ മുകേഷ് അംബാനിയുടെ പുതിയ വീടുമായി ബന്ധപ്പെട്ടു താങ്കള്‍ക്കു ലഭിച്ച ഒരു കുറിപ്പിനെ വളരെ പ്രാധാന്യപൂര്‍വ്വം താങ്കള്‍ വിലയിരുത്തിയല്ലോ. അതില്‍ ഈ കുറിപ്പ് എഴുതി, അയച്ചു തന്നത് എഴുത്തുകാരനും,  പ്രവാസിയുമായ ഓ. എം. അബൂബക്കര്‍ ആണെന്ന് പറയുന്നുണ്ട്. തീര്‍ച്ചയായും അദ്ദേഹം താങ്കളെ തെറ്റിദ്ധരിപ്പിക്കുകയാണ് ഉണ്ടായത്. യഥാര്‍ത്ഥത്തില്‍ ... ശ്രീ ബഷീര്‍ വള്ളിക്കുന്ന് അദ്ധേഹത്തിന്റെ ബ്ലോഗില്‍ (www.vallikkunnu.com) കഴിഞ്ഞ ഒക്ടോബര്‍ 16  നു പോസ്റ്റ് ചെയ്ത ഒരു കുറിപ്പാണിത്. ബഷീറിന്റെ ഒരു ബ്ലോഗു രചന പുതിയ ലക്കം മാതൃഭൂമി വാരികയിലെ 'ബ്ലോഗന'യില്‍ വന്നിട്ടുണ്ട്. മുകേഷ് അംബാനിയുടെ തട്ടുകടയെക്കുറിച്ചു. .. ഈ എഴുത്തുകാരന്‍ എഴുതിയ കുറിപ്പ് http://www.vallikkunnu.com/2010/10/blog-post_16.html#more  എന്ന linkല്‍ വായിക്കാവുന്നതാണ്.

cut & paste ന്റെ പുതിയ കാലത്ത്, അന്യന്റെ കുട്ടിയുടെ പിതൃത്വം അവകാശപ്പെടുവാന്‍ മത്സരിക്കുന്ന അല്പ്പന്മാരുടെ ഒരു കാലസന്ധിയില്‍  ആദരണീയനായ ഹരിസാര്‍ കബളിപ്പിക്കപ്പെട്ടുകൂട. ആഴ്ചതോറും മലയാളീ സാഹിത്യകുതുകികള്‍ അക്ഷമരായി കാത്തിരിക്കുന്ന അക്ഷരജാലകത്തെ തെറ്റിദ്ധരിപ്പിക്കുവാന്‍ ശ്രമിക്കുന്നവരെ തിരിച്ചറിയും എന്ന് പ്രതീക്ഷിക്കുന്നു.  ഒരു പാടു നന്ദി... ഒത്തിരി ആശംസകള്‍!
സസ്നേഹം, നൌഷാദ് കുനിയില്‍ "

നൗഷാദിന്റെ മെയില്‍ കിട്ടിയപ്പോഴാണ് ഞാന്‍ ഇതൊക്കെ അറിയുന്നത്. (എം കൃഷ്ണന്‍ നായര്‍ മരിക്കുന്നത് വരെ ഞാന്‍ കലാകൌമുദി സ്ഥിരമായി വായിച്ചിരുന്നു. അദ്ദേഹത്തിന്റെ സാഹിത്യവാരഫലം എന്ന പംക്തിയുടെ ഒരു അഡിക്റ്റ് ആയിരുന്നു അക്കാലത്ത് ഞാന്‍ എന്ന് പറയാം. ഇപ്പോള്‍ വിദേശത്തായതിനാല്‍ കലാകൌമുദി സ്ഥിരമായി കിട്ടാറില്ല). നൗഷാദിന്റെ മെയില്‍ കിട്ടിയിട്ടില്ലെങ്കില്‍ ഒ എം അബൂബക്കര്‍ എന്ന മഹാനായ സാഹിത്യകാരനെക്കുറിച്ച് ഞാന്‍ അറിയാതെ പോയേനെ. ഷേക്സ്പിയറെ അറിയാത്ത സായിപ്പ്‌ എന്ന് പറയുന്നപോലെ ഒ എം അബൂബക്കറെ അറിയാത്ത മലയാളി എന്ന് പറഞ്ഞാല്‍ അതിലും വലിയ നാറ്റക്കേസ് വേറെയുണ്ടോ?.


എന്റെ കണ്ട്രോള് പോയി എന്ന് കരുതരുത്. അംബാനിയുടെ തട്ടുകട റെഡി ഞാന്‍ പോസ്റ്റ് ചെയ്തതിന്‍റെ പിറ്റേ ദിവസം ചന്ദ്രിക ദിനപത്രത്തിന്റെ ഫ്രന്റ്‌ പേജില്‍ ഈ പോസ്റ്റിലെ പല ഭാഗങ്ങളും പകര്‍ത്തി ഒരു ഫീച്ചര്‍ ആയി വന്നിരുന്നുവെന്ന് എന്‍റെ സുഹൃത്തും ബ്ലോഗറുമായ കൂതറ ഹാഷിം (കൂതറ എന്‍റെ വകയല്ല, പുള്ളിയുടെ ബ്ലോഗ്‌ അഡ്രസ്‌ തന്നെ അതാണ്‌!!) അറിയിച്ചിരുന്നു. തെളിവിനായി അതിന്റെ ഫോട്ടോയെടുത്ത് എനിക്ക് അയക്കുകയും ചെയ്തു. മോഷണം കണ്ടാല്‍ ഒരു തരം നിസ്സംഗ ഭാവം (ജീവപര്യന്തം കഴിഞ്ഞ തടവുപുള്ളിയുടെ നിസ്സംഗതയില്ലേ, ഏതാണ്ട് അത് പോലത്തെ ഒന്ന്)  ഞാന്‍ ശീലിച്ചതിനാല്‍ “ചന്ദ്രികയല്ലേ, വിട്ടുകള ഹാഷിമേ” എന്ന് ഞാന്‍ പറഞ്ഞു. ഹാഷിം എന്നോട് പിണങ്ങുകയും ചെയ്തു.  മോഷണം നടന്നാല്‍ സഹിക്കാം. എന്നാല്‍ മോഷണ സൃഷ്ടിയെക്കുറിച്ച് മലയാളത്തിലെ എണ്ണം പറഞ്ഞ ഒരു വാരികയില്‍ ആസ്വാദനം വന്നത് കൊണ്ട് മാത്രമാണ് ഈ പോസ്റ്റ്‌ ഇടുന്നത്. ബ്ലോഗ്‌ മോഷ്ടാക്കളോട് ഒരു റിക്വസ്റ്റ്. മോഷ്ടിച്ചോളൂ.. ബ്ലോഗിലും നെറ്റിലും അത് വെച്ച് അടിച്ചു പൊളിച്ചോളൂ.. പക്ഷേ വാരികകളിലേക്ക് റിവ്യൂവിന് വേണ്ടി അയച്ചു കൊടുക്കരുത്. ബ്ലീസ്... ബ്ലീസ്.. 

മ്യാവൂ: നൗഷാദിന്റെ മെയില്‍ കിട്ടിയ സ്ഥിതിക്ക് എം കെ ഹരികുമാര്‍ തന്റെ കോളത്തില്‍ ഒ എം അബൂബക്കര്‍ എന്ന മഹാനായ മോഷ്ടാവിനെക്കുറിച്ച് (സോറി, സാഹിത്യകാരനെക്കുറിച്ച്) രണ്ടു വരി എഴുതും എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഈ പാവം ബ്ലോഗറെക്കുറിച്ച് ഒരു വരിയും. 

71 comments:

 1. @ Noushad Kuniyil
  താങ്കളുടെ മെയിലിനു ഹരികുമാര്‍ പ്രതികരണം വല്ലതും എഴുതിയാല്‍ ഇവിടെ അതൊന്നു അറിയിക്കണം.

  ReplyDelete
 2. aadaraanjalikal.......................:::::)))))))))))))

  athyunnathangalil authorkku sthuthiyillelum,
  bhoomiyil sanmanassulla ellaaa moshtaakkalkkum samaadhaanam....

  ReplyDelete
 3. empty vessels make more noise.

  എന്ന് കേട്ടിട്ടില്ലേ ബഷീറേ......

  ReplyDelete
 4. bahsheer,thangalude "ambani" post myavoo polum mathathe net il vere pala situkalum pari kalikunnundu...

  ReplyDelete
 5. ജീവിക്കാന്‍ പഠിച്ചാല്‍ ഇങ്ങനെയിരിക്കും. അതിനു വല്ല കോഴ്സും ഉണ്ടോ ആവോ?

  ReplyDelete
 6. നാലാളറിയുന്നവരെ മോഷ്ടിചാലും പേര് കിട്ടും!

  ReplyDelete
 7. ബഷീര്‍ സാബ്‌ , ആരെന്തു മോഷ്ടിച്ചാലും മോഷ്ടിക്കാന്‍ സാധിക്കാത്ത ഒന്ന് താങ്കളുടെ അടുത്ത് ഇപ്പോഴുമുണ്ടല്ലോ...ഇവരെല്ലാം മോഷ്ട്ടിക്കാന്‍ കാരണമായ താങ്കളുടെ പ്രതിഭാ വിലാസം..
  കള്ളന്മാര്‍ ഇനിയും വരും മോഷ്ട്ടിക്കും..കാരണം അവര്‍ക്ക്, 'പുരട്ടി' കൊടുക്കാന്‍ സാധിക്കാത്ത ആ 'വാസന' പടച്ചോന്‍ കൊടുത്തിട്ടില്ല..
  അതോണ്ട് അതങ്ങ് ക്ഷമിച്ചു കള.. !

  ReplyDelete
 8. അങ്ങനെ എങ്കിലും ബഷീര്‍ സാബിനെ നാല് പേര്‍ അറിയട്ടെ... പ്രോത്സാഹിപ്പിക്കു.... എഴുത്ത് അത്ര വലിയ കലയാണോ...? എനിക്ക് തോന്നുന്നില്ല..... പക്ഷെ മോഷണം ഒരു അപാര കലതന്നെയാണ്.... അത് പ്രോത്സാഹിപ്പിക്കുന്നതിനു പകരം അവരെ ഇങ്ങനെ പീടിപ്പിക്കരുതെ ബഷീര്‍ സാബ്!!!!

  ReplyDelete
 9. ഇങ്ങടെ തലച്ചോറ് ഓരു മോട്ടിക്കാതിരിക്കട്ടെ.

  ReplyDelete
 10. ഇതിപ്പോളൊരു സ്തിരം പരിപാടി ആയതിനാൽ ഒരുകലയായി അംഗീകരിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

  ReplyDelete
 11. നമ്മളെ മോഷ്ട്ടിക്കപ്പേടുമ്പോഴാണല്ലോ ഭായ് ,നമ്മുടെ ആ വസ്തു ഇത്രയും സമ്പന്നമായിരുന്നു എന്ന് നമ്മൾ അറിയുന്നത്...!
  എന്റെ ചില വാക്യങ്ങളും മറ്റും മറ്റുള്ളവരാലാണ് കൂടൂതൽ അറിയപ്പെട്ടത് എന്നതിൽ അഭിമാനം കൊള്ളാൻ ഞാനും ഇപ്പോൾ ശീ‍ലിച്ചു കേട്ടൊ ഭായ്

  ReplyDelete
 12. This comment has been removed by the author.

  ReplyDelete
 13. പാവം അബൂബക്കര്‍ ..............

  വിട്ടു കള ബഷീര്‍ മാഷെ

  ReplyDelete
 14. പ്രതിഭാധനനായ പുനത്തില്‍ കുഞ്ഞബദുല്ല പോലും ഒരിക്കല്‍ ടാഗോറിനെ ചോരണം ചെയ്തില്ലേ. ആ വഹയില്‍ ടാഗോറിന് നഷ്ടം ഒന്നും വന്നിട്ടില്ല. സ്മാരക ശിലകള്‍ എഴുതിയ കുഞ്ഞബദുല്ലക്ക് എന്തിനു ഇതിന്റെ ആവശ്യം എന്ന് പാവം വായനക്കാര്‍ അതിശയിച്ചു എന്ന് മാത്രം. പിന്നെ പത്തായത്തില്‍ നെല്ലുന്ടെങ്കില്‍, എലി വയനാട്ടില്‍ നിന്നാണെങ്കിലും വന്നുകൊളളും എന്നാണല്ലോ പൌലോ കൊഇലോ പറഞ്ഞിട്ടുള്ളത്. അപ്പൊ പിന്നെ ഏത് ആലിബാവക്കും ആക്സെസ് കിട്ടുന്ന ബ്ലോഗില്‍ കിടക്കുന്ന നെല്ലില്‍ന്റെ കാര്യം ഇങ്ങിനെയൊക്കെ ഇരിക്കും. മോഷണം നടത്തിയാലും വേണ്ടില്ല, വാരികകളിലേക്ക് റിവ്യൂവിന് അയക്കല്ലേ എന്ന അപേക്ഷ തികച്ചും ന്യായമാണ്. മനസാക്ഷി മരിച്ചിട്ടില്ലാത്ത മാന്യമോഷ്ടാക്കളും ഇത് കേള്‍ക്കുമെന്ന് കരുതാം. ഏതായാലും ഇത് എടുക്കും തോറും കൂടുതല്‍ നിറയുന്ന ധാന്യമാകയാല്‍ മാന്ന്യനാം ബഷീര്‍ മാപ്പാക്കുക പാവപ്പെട്ട തസ്ക്കരകൂതറകള്‍ക്ക്.

  ReplyDelete
 15. This comment has been removed by the author.

  ReplyDelete
 16. This comment has been removed by the author.

  ReplyDelete
 17. @Basheer Vallikkunnu,

  എം. കെ. ഹരികുമാര്‍ സാര്‍ മറുപടി അയച്ചിട്ടില്ല. ഒരു പക്ഷെ, ഒ. എം. കരുവാരക്കുണ്ട്, ഒ. എം തരുവണ തുടങ്ങിയവരെക്കാള്‍ 'പ്രസിദ്ധനായ' ഈ ഒ.എം. അബൂബക്കറിനുള്ള മറുപടി മാഷ്‌ കലാകൌമുദിയില്‍ കൊടുക്കുമായിരിക്കും.

  കുട്ടി തന്റെതല്ലെന്നു തെളിയിക്കുവാന്‍ ഹൈദരാബാദിലേക്ക് DNA ടെസ്റ്റിനയക്കുന്ന കാലം കഴിഞ്ഞുവോ, ബഷീര്‍ജി? അന്യന്‍റെ കുട്ടിയുടെ പിതൃത്വം ഏറ്റെടുക്കുന്നതില്‍ അഭിമാനം കൊണ്ട ബഷീറിന്റെ എട്ടുകാലി മമ്മൂഞ്ഞിമാര്‍ പുതിയലോകത്തെ പരിഹാസ്യ കഥാ പാത്രങ്ങളായി പുനര്‍ജനിക്കുകയാണോ?

  ReplyDelete
 18. മോഷ്ടിച്ച സാധനം വില്‍ക്കുന്നത്‌ കള്ളന്‍മാരുടെ പതിവാണ്‌. അല്ലാതെ അത്‌കൊണ്ട്‌ എന്ത്‌ പ്രയോജനം

  ReplyDelete
 19. കൊള്ളാം. പക്ഷേ, ഒരു പിശകുണ്ട്‌.
  എം. കൃഷ്‌ണന്‍ നായര്‍ മരിക്കുന്നതു വരെ അദ്ദേഹത്തിന്റെ വാരഫലം താങ്കള്‍ കലാകൗമുദിയില്‍ വായിച്ചിരുന്നു എന്ന പ്രസ്‌താവന ദഹനക്കേടുണ്ടാക്കുന്നു. വാരഫലം കലാകൗമുദിയില്‍ നിന്ന്‌ സമകാലിക മലയാളത്തിലേക്ക്‌ മാറി എത്ര കഴിഞ്ഞിട്ടാ നായര്‍ സാബ്‌ മരിക്കുന്നത്‌? ഹരികുമാറിന്റെ കോളത്തേക്കാള്‍ ആയിരം കാതം മുന്നിലാണെങ്കിലും വാരഫലം ഉദാത്തമായ സംഗതിയാണെന്ന്‌ എനിക്ക്‌, വ്യക്തിപരമായി തോന്നിയിരുന്നില്ല. എന്റെ പരിമിതി ആയിരിക്കാം.
  മോഷ്ടിക്കപ്പെടുന്ന എഴുത്തുകാരനാവുക എന്നത്‌ ഒരു യോഗ്യത തന്നെയല്ലേ? :) ഭാവുകങ്ങള്‍.

  ReplyDelete
 20. This comment has been removed by the author.

  ReplyDelete
 21. ലോക പ്രശസ്തനായ ഒരു ചിത്രകാരന്റെ വീട്ടില്‍ കള്ളന്‍ കയറി.
  ദു:ഖിതനായിരിക്കുന്ന ചിത്രകാരനെ കൂട്ടുകാര്‍ ആശ്വസിപ്പിക്കുകയാണ്, നമുക്ക് പോലീസില്‍ പരാതിപ്പെടാം നഷ്ടപ്പെട്ട സാധനങ്ങള്‍ കണ്ട് പിടിക്കാന്‍ ശ്രമിക്കാം..
  എന്നാല്‍ ചിത്രകാരന്റെ പ്രതികരണം ഇങ്ങനെയായിരുന്നു, 'സുഹൃത്തുക്കളേ, നഷ്ടപ്പെട്ടതിനെക്കുറിച്ചോര്‍ത്തല്ല ഞാന്‍ ദുഖിക്കുന്നത്. എന്റെ ഒരു ചിത്രം പോലും കള്ളന്‍ കൊണ്ടു പോയില്ലല്ലോ എന്നോര്‍ത്താണ്.'


  ബഷീര്‍ സാഹിബ് നിങ്ങള്‍ക്ക് സന്തോഷിക്കാം.  ബഹുമാനപ്പെട്ട ബ്ലൊഗ് മോഷ്ടാക്കളേ
  നിങ്ങള്‍ക്ക് എന്റെ ബ്ലോഗിലേക്ക് സ്വാഗതം.
  ബഡുക്കൂസുകളേ,
  എന്റെ ഒരു നക്കിണി പോസ്റ്റെങ്കിലും ഒന്ന് കട്ട് എന്റെ മാനം കാക്കണം.

  ReplyDelete
 22. മോഷ്ടാവിന്റെ ലിങ്ക് കിട്ടിയിരുന്നെങ്കില്‍................ പ്രതികരണം അവിടെ ആവാമായിരുന്നു .............

  ReplyDelete
 23. Mr. KC Abdul Rahiman commented through email. I am posting this with his permission. (A different view.. KC's third law of moshanam)

  "Dear Basheer Saab,
  You, the writers, are still need to get updated with the changing world. Steeling is now renamed as "relocation". If I steel 10 riyals from you, the money is still in circulation and it is not lost. It is just relocated from your pocket to my pocket. If you can accept this latest terminology, then “moshanam”/”choranam’ should not be an issue. In this case, your name is just replaced by OM Aboobacker’s name. Anyway, your message is getting wider readership and you are meeting your objective.
  Regards,
  KC "

  ReplyDelete
 24. @ ഷാഫി
  ശരിയാണ്. ഓര്മപ്പെടുത്തിയത്തിനു നന്ദി. മരിക്കുന്നത് വരെ എന്നത് പിശകാണ്. കലാകൌമുദിയില്‍ നിന്ന് വിടുന്നത് വരെ എന്നായിരുന്നു ഞാന്‍ എഴുതേണ്ടിയിരുന്നത്. കലാകൌമുദി വിട്ട ശേഷം ആ പംക്തി വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല എന്ന് തന്നെയാണ് ഞാന്‍ കരുതുന്നത്. കൃഷ്ണന്‍ നായരുടെ പംക്തി പോയതോടെ കലാകൌമുദിയും ക്ഷയിച്ചു തുടങ്ങി എന്ന് വേണം പറയാന്‍.

  ReplyDelete
 25. "അധ്യാപകരുടെ തല വെട്ടണം !!!" എന്ന ലേഘനം എഴുതിയത് "വൃതാസുരന്‍" ആന്നു കണ്ടു പിടിച്ചത് DNA ടെസ്റ്റ്‌ നടത്തിയാ,

  "അധ്യാപകരുടെ തല വെട്ടണം !!!" എന്ന് ഗൂഗിള്‍ല്‍ സെര്‍ച്ച്‌ ചെയിതാല്‍ അറിയാം 'കള്ള അപ്പന്‍' മാരുടേ എണ്ണം!!

  ReplyDelete
 26. എഴുത്ത് മോഷണത്തിൽ ആർക്ക് ഡോക്ടറേറ്റ് കൊടുക്കും എന്നതാണിപ്പോ എന്റെ സംശയം…

  ബ്ലോഗ് മോഷണമിപ്പോ ഒരു കലയാണ്.

  മോഷ്ടിച്ചതിനെ കൊല ചെയ്യാതിരുന്നാൽ മതി.

  ReplyDelete
 27. നട്ടല്ല് ഇല്ലാത്തവന്‍ നാറിയാല്‍ പരമ നാറിയാകും...........

  ReplyDelete
 28. Noushad Kuniyil said
  എം. കെ. ഹരികുമാര്‍ സാര്‍ മറുപടി അയച്ചിട്ടില്ല.

  മറുപടി അയക്കുമെന്ന് തോന്നുന്നില്ല. ഹരികുമാറും ഒ എം അബൂബക്കറും അടുത്ത സുഹൃത്തുക്കള്‍ ആണ് എന്ന് ദുഫായിയില്‍ നിന്നുള്ള ഒരു സുഹൃത്ത് പറഞ്ഞു. അബൂബക്കര്‍ക്ക് ഒരു പുഷ് കൊടുക്കാന്‍ ഹരികുമാര്‍ സാര്‍ തയ്യാറായെങ്കില്‍ നമുക്ക് അദ്ദേഹത്തെ കുറ്റം പറയാന്‍ പറ്റില്ലല്ലോ.

  ReplyDelete
 29. പ്രസിദ്ധനാവാനല്ലെ പ്രയാസമുള്ളൂ കുപ്രസിദ്ധനാവാന്‍ എളുപ്പമല്ലെ ..

  ബഷീറിന്‍റെ പോസ്റ്റ് മോഷ്ടിച്ച് അയാളും ഒന്ന് അറിയപ്പെട്ടോട്ടെ....

  ReplyDelete
 30. എന്തൊക്കെ കാണണം!
  ഇനിയെന്തെല്ലാം കിടക്കുന്നു മോഷ്ടിക്കാൻ!!

  ReplyDelete
 31. കൂതറ ഹാഷിം ഗൂഗ്ള്‍ ബസ്സില്‍ വള്ളിക്കുന്നിന് നല്‍കിയ കമന്റ് ഇവിടെ കൊടുക്കുന്നു Hashimܓ .‎ - ബഷീറിനിത് വേണം
  സ്വന്തം മോന്‍ കള്ളനാനെന്ന് അറിഞ്ഞിട്ടും അതിന് ശിക്ഷ കൊടുക്കാതെ വളര്‍ത്തിയ ഉമ്മാടെ ചെവി കടിച്ച് പറിക്കാന്‍ മകന്‍ ഭരണാധികാരിയോട് ആഗ്രഹം പറഞ്ഞ കഥ വായിച്ചിട്ടുണ്ട്.

  അന്ന് ഞാന്‍ കഷ്ട്ടപെട്ട് പടം പിടിച്ച് പത്രം അയച്ച് തന്ന് കളവ് ബോധ്യപെട്ടിട്ടും “മ്മടെ ചന്ദ്രിരികയല്ലെ“ എന്നും പറഞ്ഞ് ചന്ദ്രികയോട് കാട്ടിയ മുഹബ്ബത്ത് എന്തേ കൌമുദിയോട് ഉണ്ടാവാഞ്ഞെ??? കൌമുദിക്കെന്താ ഗ്ലാമറില്ലേ...??

  കട്ടവന്‍ എത്ര വലിയ കൊമ്പത്തെ കോപ്പനായാലും ചെള്ളക്കിട്ട് പൊട്ടിക്കണം.
  കട്ടവന്‍ കൂതറ, കട്ടവനെ കണ്ടിട്ടും കമാന്നൊരക്ഷരം മിണ്ടാത്തവന്‍ കുക്കൂതറ.

  തന്റെ കുട്ടിയെ തട്ടിയെടുത്തിട്ട് ആ കൊച്ചിന്റെ കട്ടിങ് സെറിമണി (സുന്നത്ത് കല്യാണം) കോഴി ബിരിയാണി വെച്ച് നടത്തിയത് കണ്ടിട്ടും അന്ന് മിണ്ടാതിരുന്ന വള്ളിക്കുന്നേ ഷെയിം ഷെയിം....

  അല്ലയോ ചന്ദ്രികേ... കൌമുദീ........ ഇനീം നല്ല ബ്ലോഗുകള്‍ മലയാളത്തിലുണ്ട്. ഇവിടെ പെറ്റ് കിടന്നാല്‍ പത്രം ഇനീം ഉഷാറാക്കാം, പത്ര വായനക്കാര്‍ക്കിടയില്‍ നിങ്ങള്‍ക്ക് നല്ലവരാകാമെങ്കിലും ബ്ലോഗെഴ്സിനു മുന്നില്‍ നിങ്ങള്‍ കള്ളമ്മാന്‍ മാത്രം... കൂതറ കള്ളന്മാര്‍...!!!

  ReplyDelete
 32. ഹരിചേട്ടന് അങ്ങനെ സംഭവിക്കാന്‍ പാടില്ലാത്തതാണല്ലോ.എനിക്കദ്ദേഹത്തെ നല്ലത് പോലെ അറിയാം. പണ്ട് മിനി മാസിക നടത്തുന്ന കാലത്ത് (വെറും അഞ്ചുറില്‍ താഴെ കോപ്പികള്‍ മാത്രം അച്ചടിക്കുന്ന ) ഒരു കാര്‍ഡില്‍ ഹരിയേട്ടാ, ഒരു കുഞ്ഞു ലേഖനം വേണം എന്നീഴിതിയാല്‍ ഒരാഴ്ചയ്ക്കകം അയച്ചുതരും. വലിപ്പ ചെറുപ്പം ഇല്ലാതെ ഇടപഴകുന്ന ആളാണ്‌ അദ്ദേഹം.അദ്ദേഹത്തിനെ കബളിപ്പിച്ചതല്ലേ ആ മഹാന്‍

  ReplyDelete
 33. കോപ്പി പേസ്റ്റ്... ഹായ് എന്താ സുഖം

  ReplyDelete
 34. ഒരിക്കല്‍ 'മഹിളാ ചന്ദ്രികയില്‍' ഞാനെഴുതിയ ലേഖനം വര്‍ഷങ്ങള്‍ക്കു ശേഷം അതെ തലക്കെട്ടോടെ മറ്റൊരാളുടെ പേരില്‍ ആ മാസികയില്‍ തന്നെ അച്ചടിച്ച്‌ വന്നു.ആദ്യം ഒന്ന് ഞെട്ടിയെങ്കിലും എനിക്കും നിസ്സംഗതയുടെ മൂടുപടം അണിയേണ്ടി വന്നു.
  മോഷ്ട്ടിക്കാന്‍ മാത്രം എന്തേലും കാണും എന്ന് സമാധാനിക്കാം...

  ReplyDelete
 35. മോഷ്ട്ടിക്കാനെങ്കിലും എന്റെ ബ്ലോഗ് സന്ദർശിച്ചാൽ കാര്യമായിട്ട് ഒന്നുമില്ലല്ലോ മോഷ്ട്ടിക്കാൻ എന്ന വിഷമം മാത്രം .(വലിയ ബ്ലോഗറാകാത്തതിന്റെ സ്ങ്കടം)

  ReplyDelete
 36. @ കൂതറ ഹാഷിം & Prinsad
  കൂതറ ഹാഷിമിന്റെ കമന്റ്‌ പ്രിന്സാദ് ഇവിടെ ഇട്ട സ്ഥിതിക്ക് ഞാന്‍ അത് കണ്ടില്ലെന്നു നടിക്കുന്നത് ശരിയല്ല.
  എന്റെ പോസ്റ്റിന്റെ ചില ഭാഗങ്ങള്‍ ചേര്‍ത്തു ചന്ദ്രികയില്‍ ഫ്രന്റ്‌ പേജ് ഫീച്ചര്‍ വന്ന ഉടനെ കൂതറ ഹാഷിം വിവരം അറിയുക്കകയും കോപ്പി അയച്ചു തരികയും ചെയ്തു. പക്ഷെ ഞാന്‍ ആ റിപ്പോര്‍ട്ട് നോക്കുമ്പോള്‍ അവിടെയും ഇവിടെയുമായി എന്റെ പോസ്റ്റിന്റെ ഭാഗങ്ങള്‍ ചേര്‍ത്തതാണ് കണ്ടത്. ഒറ്റയടിക്കുള്ള കോപ്പി എന്ന് പറയുക വയ്യ. എന്നാല്‍ പലയിടത്തുമായി എന്റെ പോസ്റ്റിന്റെ വരികള്‍ അതേ പടിയുണ്ട്. ലേഖകന്റെതായി ചില ഭാഗങ്ങള്‍ അതിന്റെ കൂടെ ചേര്‍ത്തിട്ടുമുണ്ട്. ആ നിലക്ക് ഒരു സമ്പൂര്ണ മോഷണം എന്ന് അതിനെ വിളിക്കുക വയ്യ. ഹാഷിം പല തവണ അതിനെതിരെ പ്രതികരിക്കണം എന്ന് എന്നോട് ആവശ്യപ്പെട്ടിരുന്നു. വിട്ടുകളയാം എന്ന് ഞാനും പറഞ്ഞു. ചന്ദ്രികയോടു എന്തെങ്കിലും പ്രത്യേക മമതയുള്ളത് കൊണ്ടല്ല. മനോരമയില്‍ ആയിരുന്നുവെങ്കിലും ഞാന്‍ അതേ ചെയ്യൂ.. കാരണം ഇതൊക്കെ ഇപ്പോള്‍ കണ്ടു ശീലിച്ചത് കൊണ്ട് പ്രതികരിക്കാന്‍ ഒരു മടിയാണ്. എന്റെ പോസ്റ്റുകള്‍ തന്നെ മറ്റു പലരുടെയും ബൈലൈനോട് കൂടി എനിക്ക് തന്നെ ചിലര്‍ അയച്ചു തരാറുണ്ട്. എനിക്ക് മാത്രമല്ല, നിലവില്‍ പല ബ്ലോഗ്ഗര്‍മാര്‍ക്കും ഈ അനുഭവങ്ങള്‍ ഉണ്ട്. ചിലര്‍ അത് ഈ കമന്റ് കോളത്തില്‍ തന്നെ എഴുതിയിട്ടുമുണ്ട്. കലാകൌമുദിയോടു പ്രതികരിച്ചത് അത്തരം ഒരു മോഷണത്തെ റിവ്യൂ ചെയ്തു പുകഴ്ത്തിയപ്പോഴാണ്. ഇനി മുതല്‍ അതും വേണ്ടെന്നു വെക്കുന്നതാണ് നല്ലതെന്ന് തോന്നുന്നു. ഹാഷിമിന്റെ വികാരത്തില്‍ ഞാനും പങ്കു ചേരുന്നു!!! ചന്ദ്രികക്കെതിരെ പ്രതികരിക്കാതിരുന്ന ഞാനൊരു കക്കൂതറ തന്നെ.!!!!.

  ReplyDelete
 37. enthu parayaanaa mashe..oru thozhilum ellaathavarkkoru thozhilaa epo blog moshanam...

  ReplyDelete
 38. @ റ്റോംസ് കോനുമഠം: ഹരിച്ചേട്ടനെ വ്യക്തിപരമായി അറിയുന്ന ആളെന്ന നിലക്ക് ഈ മോഷണത്തെക്കുറിച്ച് അടുത്ത ലക്കത്തില്‍ എഴുതാന്‍ ഒരു ഇമെയില്‍ അയക്കൂ റ്റോംസ്.

  ReplyDelete
 39. @ jazmikkutty രണ്ടിന്റെയും ഓരോ കോപ്പിയെടുത്ത് ഒരു ബ്ലോഗങ്ങ് കാച്ചൂ ജാസ്മിക്കുട്ടീ.. ഇതൊക്കെ ആരേലും പറഞ്ഞു തന്നിട്ട് വേണോ?

  ReplyDelete
 40. ബഷീര്‍ Vallikkunnu said...
  "@ Noushad Kuniyil
  താങ്കളുടെ മെയിലിനു ഹരികുമാര്‍ പ്രതികരണം വല്ലതും എഴുതിയാല്‍ ഇവിടെ അതൊന്നു അറിയിക്കണം."

  @ ബഷീര്‍ Vallikkunnu,
  ഹരികുമാര്‍ മാഷ്‌ മെയിലിനു മറുപടി അയച്ചു. ഈ പ്രശ്നത്തില്‍ അദ്ദേഹം ഒരു കക്ഷി ആയതിനാല്‍ അദ്ധേഹത്തിന്റെ വാക്കുകള്‍ അതു പോലെ നല്‍കാം:

  m k harikumar
  toNoushad kuniyil
  dateSat, Nov 20, 2010 at 9:50 PM
  subjectRe: Stolen Article !
  dear noushad
  ikkaryathil enne veruthe vituka.
  njan enikku kittiya mail vachu ezhuthiyathanu.
  'o m ayachuthanna' ennanu njan paramarsichittullathu.
  naushadinte prasnam enikku manassilakum.
  enne dayavayi ozhivakkuka.
  regards
  m k
  മലയാളത്തിലെയും, മലയാളത്തിനു പുറത്തുള്ളതുമായ സാഹിത്യസൃഷ്ടികളെ തന്‍റെ മൈക്രോസ്കോപ്പിക് ദൃഷ്ടിയിലൂടെ അപനിര്‍മ്മാണം നടത്താറുള്ള എം. കെ. യുടെ ഈ മറുപടി ചില ആലോചനകള്‍ ക്ഷണിച്ചു വരുത്തുന്നുണ്ട്. 'ഒ. എം. അയച്ചു തന്ന' എന്നാണു ഞാന്‍ പരാമര്‍ശിച്ചിട്ടുള്ളത്" എന്ന അദ്ദേഹത്തിന്റെ പരാമര്‍ശം ശരിയല്ല. കലാകൌമുദിയിലെ അദ്ധേഹത്തിന്റെ വാചകം ഇങ്ങനെയാണ് : "മുകേഷിന്‍റെ വീടിനെപ്പറ്റി എഴുത്തുകാരനും, പ്രവാസിയുമായ ഒ. എം. അബൂബക്കര്‍ എഴുതി അയച്ചു തന്ന രസകരമായ കുറിപ്പിലെ ചില ഭാഗങ്ങള്‍ ഇവിടെ കുറിക്കട്ടെ..." ഒ.എം. 'എഴുതി' എന്ന വാക്ക് ഹരികുമാര്‍ വിട്ടതായാലും, കട്ടതായാലും, കലാകൌമുദിയിലെ മഷിയുണങ്ങിയ താളുകളില്‍ നിന്നും അത്‌ delete ചെയ്യുവാനൊക്കില്ലല്ലോ.

  "njan enikku kittiya mail vachu ezhuthiyathanu" എന്ന കൈ കഴുകല്‍ തന്‍റെ പംക്തിയുടെയും, തന്‍റെ രചനകളുടെയും credibilityക്കു നേരെയാണ് കണ്ണുരുട്ടുന്നതെന്ന സത്യം അദ്ദേഹം മനസ്സിലാക്കാതിരിക്കുവാന്‍ തരമില്ല. തനിക്കു ലഭിക്കുന്ന mail കളുടെ വിശ്വാസ്യത ഉറപ്പു വരുത്താതെ അവയെ തന്‍റെ കോളത്തിലെ ഗ്യാപ്‌ ഫില്ലര്‍ ആക്കുന്ന രചനാ കൌശലം ഒരുകാലത്തെ മലയാള സാഹിത്യ ലോകത്തിന്‍റെ ഹൃദയമിടിപ്പ്‌ നിയന്ത്രിച്ച ഒരു വാരികയുടെ സാഹിത്യാസ്വാദനം കൈകാര്യം ചെയ്യുന്ന ഒരു കോളമിസ്റ്റിനു ഭൂഷണമാണെന്ന് തോന്നുന്നില്ല.

  ReplyDelete
 41. "ikkaryathil enne veruthe വിടുക" എന്നു എം. കെ. പറയുമ്പോഴും ഈ കുറിപ്പ് 'എഴുതി' അയച്ചു തന്ന ഒ. എം. അബൂബക്കറിനെതിരെ ഒരക്ഷരം മിണ്ടാതെ അയാളെ വെറുതെ വിടുന്നതിലെ യുക്തി ദുരൂഹമാണ്.


  "naushadinte prasnam enikku manassilakum" എന്നതുകൊണ്ട്‌ അദ്ദേഹം ഉദ്ദേശിച്ചത് എന്താണെന്ന് മനസ്സിലാകുന്നില്ല. എന്നാല്‍ ചിലതൊക്കെ ആലോചിക്കുമ്പോള്‍ പലര്‍ക്കും പലതും മനസ്സിലാകുന്നുണ്ട് താനും! ഒരു എഴുത്തുകാരന്‍ എന്ന നിലക്ക് എം. കെ. ഹരികുമാറിനെ എന്‍റെ vocabulary യിലെ ഏറ്റവും മാന്യമായ വാക്കുകളുപയോഗിച്ചാണ് ഞാന്‍ വിലയിരുത്തിയതും, അദേഹത്തിനു കത്തയച്ചതും. മാന്യ വായനക്കാര്‍ക്ക് 'നൌഷാദിന്റെ പ്രശ്നം' ഈ അക്ഷരങ്ങളില്‍ നിന്നും ബോധ്യമാകുന്നുവെങ്കില്‍ ദയവായി പറയണം. ഞാന്‍ അദ്ദേഹത്തിനയച്ച കുറിപ്പ് ഇവിടെ പകര്‍ത്താം:

  ''പ്രിയപ്പെട്ട ഹരികുമാര്‍ സാറിനു,
  ഹൃദ്യമായ ഈദ് മുബാറക്!

  മലയാള സാഹിത്യത്തിലെ പുതുപ്രവണതകളെയും മലയാളത്തിനു പുറത്തുള്ള
  സാഹിത്യലോകത്തെ ചലനങ്ങളും അതിന്റെ വികാസ പരിണാമങ്ങളെയും സസൂക്ഷ്മം
  നിരീക്ഷിക്കുന്ന , ക്രീമിലെയര്‍ സാഹിത്യകാരെ മാത്രം വിലയിരുത്തുകയോ,
  സ്തുതിപാഠകന്റെ സൃഷ്ടികളുടെ പുറം മാത്രം ചൊറിയുകയോ ചെയ്യുന്ന
  സാമ്പ്രദായികമായ മലയാളി സാഹിത്യ നിരൂപണ ദുരന്തത്തിലെ ഒരു അപവാദമാണ്
  താങ്കളുടെ 'അക്ഷര ജാലകം' പംക്തി. കലാകൌമുദി കയ്യില്‍ കിട്ടിയാല്‍ ആദ്യം
  തിരയുന്നതും, വായിക്കുന്നതും അക്ഷരജാലകം തന്നെയാണ്. മാഷിനു ഈയടുത്ത്
  അമേരിക്കയില്‍ നിന്നും ഒരു അവാര്‍ഡ് ലഭിച്ചപ്പോള്‍ താങ്കളുടെ Facebook
  ല്‍ ഒരു അഭിനന്ദന സന്ദേശം ഈ ലേഖകന്‍ പോസ്റ്റു ചെയ്തിരുന്നു. ഏതാനും
  ആഴ്ചകള്‍ക്ക് മുന്‍പ് മംഗള' ത്തിന്‍റെ ഞായരാഴ്ച്ചപ്പതിപ്പില്‍
  മാഷിനെക്കുറിച്ചു വന്ന ഫീച്ചര്‍ ഞാന്‍ എന്‍റെ ആര്‍ക്കൈവില്‍
  സൂക്ഷിച്ചിട്ടുണ്ട്. അതിരുകളില്ലാത്ത വായാനാ സൌഭാഗ്യത്തിന്റെ,
  മുന്‍വിധിയില്ലാത്ത അക്ഷര സ്നേഹത്തിന്റെ, ഇന്റര്‍നെറ്റിന്റെ അനന്ത
  സാധ്യതകളുടെ തുറന്നിട്ട ജാലകത്തിലൂടെ ലഭ്യമാകുന്ന അക്ഷര വിരുന്നിന്റെ
  അതിമനോഹരമായൊരു കാഴ്ച്ചയുടെ കടലാണ് അക്ഷരജാലകം. ഹൃദയത്തിന്റെ
  അടിത്തട്ടില്‍ നിന്നും ആശംസകള്‍!!!

  ReplyDelete
 42. മാഷേ,
  കലാകൌമുദിയുടെ, നവംബര്‍ ഏഴിലെ അക്ഷരജാലകത്തില്‍ മുകേഷ് അംബാനിയുടെ പുതിയ
  വീടുമായി ബന്ധപ്പെട്ടു താങ്കള്‍ക്കു ലഭിച്ച ഒരു കുറിപ്പിനെ വളരെ
  പ്രാധാന്യപൂര്‍വ്വം താങ്കള്‍ വിലയിരുത്തിയല്ലോ. അതില്‍ ഈ കുറിപ്പ് എഴുതി,
  അയച്ചു തന്നത് എഴുത്തുകാരനും, പ്രവാസിയുമായ ഓ. എം. അബൂബക്കര്‍ ആണെന്ന്
  പറയുന്നുണ്ട്. തീര്‍ച്ചയായും അദ്ദേഹം താങ്കളെ തെറ്റിദ്ധരിപ്പിക്കുകയാണ്
  ഉണ്ടായത്. യഥാര്‍ത്ഥത്തില്‍ പ്രമുഖ ബ്ലോഗെഴുത്തുകാരനും, ഗ്രന്ഥകാരനും,
  സൌദിയില്‍ പ്രവാസിജീവിതം നയിക്കുന്ന എഴുത്തുകാരനുമായ ശ്രീ ബഷീര്‍
  വള്ളിക്കുന്ന് അദ്ധേഹത്തിന്റെ ബ്ലോഗില്‍ (www.vallikkunnu.com) കഴിഞ്ഞ
  ഒക്ടോബര്‍ 16 നു പോസ്റ്റ് ചെയ്ത ഒരു കുറിപ്പാണിത്. ബഷീറിന്റെ ഒരു ബ്ലോഗു
  രചന പുതിയലക്കം മാതൃഭൂമി വാരികയിലെ 'ബ്ലോഗന'യില്‍ വന്നിട്ടുണ്ട്. മുകേഷ്
  അംബാനിയുടെ തട്ടുകടയെക്കുറിച്ചു, ശ്രദ്ധേയനും, ശ്രദ്ധാര്‍ഹനുമായ ഈ
  എഴുത്തുകാരന്‍ എഴുതിയ കുറിപ്പ്
  http://www.vallikkunnu.com/2010/10/blog-post_16.html#more എന്ന link
  ല്‍ വായിക്കാവുന്നതാണ്.

  cut & paste ന്റെ പുതിയ കാലത്ത് , അന്യന്റെ കുട്ടിയുടെ പിതൃത്വം
  അവകാശപ്പെടുവാന്‍ മത്സരിക്കുന്ന അല്പ്പന്മാരുടെ ഒരു കാലസന്ധിയില്‍
  ആദരണീയനായ ഹരിസാര്‍ കബളിപ്പിക്കപ്പെട്ടുകൂട. ആഴ്ചതോറും മലയാളീ സാഹിത്യ
  കുതുകികള്‍ അക്ഷമരായി കാത്തിരിക്കുന്ന അക്ഷരജാലകത്തെ
  തെറ്റിദ്ധരിപ്പിക്കുവാന്‍ ശ്രമിക്കുന്നവരെ തിരിച്ചറിയും എന്ന്
  പ്രതീക്ഷിക്കുന്നു.

  സസ്നേഹം,

  നൌഷാദ് കുനിയില്‍ ,
  റിയാദ്, സൗദി അറേബ്യ.
  ഫോണ്‍ : +൯൬൬൫൬൭൫൧൮൪൨൬"

  ഇതിനെ 'പ്രശ്നവല്‍ക്കരിച്ചതിന്റെ' താല്പര്യം മനസ്സിലാകുന്നില്ല.

  ReplyDelete
 43. അബദ്ധങ്ങള്‍ സാധാരണമാണ്. അബദ്ധങ്ങള്‍ സംഭവിച്ചാല്‍ തിരുത്തുക എന്നത് മാന്യതയാണ്‌. പത്രപ്രവര്ത്തനത്തിലെ Code of Ethics ല്‍ ഈ തിരുത്തല്‍ പ്രക്രിയക്ക് സ്വര്‍ണ്ണത്തിളക്കമുള്ള സ്ഥാനമാണുള്ളത്. വ്യക്തി കടപ്പാടിന്റെ പേരില്‍ അബദ്ധങ്ങള്‍ തിരുത്താതിരിക്കുന്നത് അധാര്‍മ്മികമാണ്. ജാര സന്താനത്തിന് രാജ സന്താനത്തിന്റെ പദവി നല്‍കുന്ന അക്ഷരജാലവിദ്യകള്‍ പ്രതിഭയും, സാമൂഹ്യ പ്രതിബദ്ധതയുമുള്ള എഴുത്തുകാര്‍ക്ക് ചേര്‍ന്നതല്ല.

  ൧൮൩൩ ലക്കം കലാ കൌമുദിയില്‍ എം. കെ. ഹരികുമാര്‍ എഴുതിയ വരികള്‍ വെറുതെ മറിച്ചു നോക്കി. അതില്‍ ഇങ്ങനെ ഒരു വചനമുണ്ട്: "കള്ളത്തരത്തെ എല്ലാവരും മനസ്സാ ആരാധിക്കുകയാണ്. അതുകൊണ്ട് മാധ്യമ പ്രവര്‍ത്തകരും രാഷ്ട്രീയക്കാരും ഒരുപോലെ കള്ളങ്ങള്‍ വില്‍ക്കുന്നു. കേരളത്തെ സഹസ്രാബ്ദങ്ങള്‍ക്കു പിറകിലോട്ടു പായിക്കാന്‍ 'പഠിച്ച കള്ളന്മാര്‍ ' ശ്രമിക്കുകയാണെന്ന് ഇയ്യങ്കോട് ശ്രീധരന്‍ എഴുതിയത് ശരിയാണ്. ഇയ്യങ്കോട് പറയുന്നു: പണ്ടാരാണ്ടോ എഴുതിവച്ച്ചത് കരണ്ട് തിന്നു, എലികളെപ്പോലെ തക്കംപാര്‍ത്ത് 'ഡോക്ടരേട്ടു' എടുക്കുന്ന പുലിവേഷം കെട്ടുകയാണ് ഇവരെല്ലാം..."

  നാട്ടില്‍ ജനിക്കുന്ന കുട്ടികളുടെ പിതൃത്വം സ്വയം ഏറ്റെടുക്കുന്ന 'എട്ടുകാലി മമ്മൂഞ്ഞി'യെ സൃഷ്ടിച്ചത് ബഷീര്‍ ആണെങ്കിലും, മലയാളികള്‍ക്കിടയില്‍ പ്രചാര മുള്ളോരു പ്രയോഗമാക്കി മാറ്റിയത് എം. കെ. അത്തോളി എന്ന തൂലികാ നാമത്തില്‍ അറിയപ്പെട്ട സി. എച്ച്. മുഹമ്മദ്‌ കോയ സാഹിബ് ആയിരുന്നല്ലോ. എന്നാല്‍ ബഷീര്‍ വള്ളിക്കുന്നിന്റെ സൃഷ്ടി മോഷ്ടിച്ച ഒരു ഒ.എം. അബൂബക്കറിനു എം. കെ. ഹരികുമാര്‍ പൊന്നാട നല്‍കുമ്പോള്‍ ബ്ലോഗു മോഷ്ടാക്കളെ ക്കുറിച്ച് മലയാള ഭാഷയില്‍ ഒരു പുതിയ പ്രയോഗം രൂപം കൊള്ളുകയായിരുന്നു: O. M. അഥവാ ഒമ്പതുകാലി മമ്മൂഞ്ഞി!!!

  ReplyDelete
 44. ഫയർ ഫോക്സ് സ്ക്രീൻ ഷോട്ട് എടുക്കുന്നത് പ്രശ്നമില്ല എന്ന് തോന്നുന്നു എന്നാൽ വിൻഡോസിന്റെ സ്ക്രീൻ ഷോട്ടെടുത്ത് ഉപയോഗിക്കുന്നുണ്ടെങ്കിൽ മൈക്രോസോഫ്റ്റിനു കടപ്പാട് കൊടുക്കണ്ടെ?

  ReplyDelete
 45. @Noushad Kuniyil: "എഴുതി അയച്ചു" എന്നു പറയുമ്പോള്‍ "പകര്‍ത്തി എഴുതി" എന്നും അനുമാനികാമല്ലോ :)

  ReplyDelete
 46. cheyyan kazhiyathathinu pinnale povathe, kazhiyunnathu cheyyuka!!... ellavarkkum jeevikkende...

  ReplyDelete
 47. എനിക്ക് തോന്നുന്നത് ഹരികുമാര്‍ മനപ്പൂര്‍വം കൊടുക്കാതിരുന്നതാണ് എന്നാണ് .. അല്ലെങ്കില്‍ തനിക്കു പറ്റിയതു അക്ഷര പിശകാനെങ്കില്‍ അദ്ദേഹം തന്റെ ബ്ലോഗ്ഗിലെങ്കിലും അത് പറയേണ്ടതയിരുന്നു.

  ഞാന്‍ അധെഹതിന്നു ആഴ്ച കമന്റിന്റെ കോപ്പി ഇവിടെ പേസ്റ്റ് ചെയ്യുന്നു കാരണം അദ്ദേഹം ഇത് വരെ അത് approve ചെയ്തിട്ടില്ല എന്നതുകൊണ്ട്‌ .
  "ഹരികുമാര്‍,
  താങ്കളുടെ ലേഖനം വായിച്ചു നന്നായിട്ടുണ്ട് , ലേഖനത്തിലെ ഒരു തെറ്റ് താങ്കളെ അറിയിക്കേണ്ടത് അത്യാവശ്യ മാണെന്ന് തോന്നുന്നൂ .
  താങ്കള്‍ "ഒ.എം. അബൂബക്കെര്‍ എഴുതി അയച്ചു തന്ന കുറിപ്പ് എന്ന് എഴുതിയത് കണ്ടു എന്നാല്‍ അത് തികച്ചം തെറ്റാണ് , പ്രശസ്ഥ ബ്ലോഗ്ഗര്‍ ബഷീര്‍ വള്ളിക്കുന്നിന്റെ താണ് പ്രസ്തുത കുറിപ്പ്, അത് അദ്ദേഹം തന്റെ ബ്ലോഗ്ഗില്‍ കഴിഞ്ഞ ഒക്ടോബര്‍ 16 ന്നു പ്രസിദ്ധീകരിച്ചത് മാണ്. തന്റെ ബ്ലോഗ്ഗിലെ ലേഖനങ്ങള്‍ മാതൃഭൂമി ആഴ്ച പതിപ്പ് , വര്‍ത്തമാനം, ചന്ദ്രിക പോലുള്ള മാധ്യമങ്ങളില്‍ അദ്ധേഹത്തിന്റെ പേരോടെ വന്നിട്ടുള്ള താണ് അങ്ങിനെയുള്ള സാഹചര്യത്തില്‍ തന്റെ ലേഖനത്തിനെ വേറെ യാളുടെതാണ് പറയുമ്പോള്‍ കുറച്ചു വിഷമം ഉണ്ടാകും എന്ന് താങ്കള്‍ മനസ്സിലാകുമല്ലോ . "

  ReplyDelete
 48. @ noushad kuniyil
  നിങ്ങള്ക്ക് ഇങ്ങനെ ഒരു മറുപടി തരാന്‍ ഇയാള്‍ harikumar ഇത്രയും ചീപ്പാണോ?

  ReplyDelete
 49. @ Noushad Kuniyil
  ഹരികുമാറിന്റെ താങ്കള്‍ക്കുള്ള മറുപടി വായിച്ചു. ചിരിക്കണമോ അതോ കരയണമോ എന്നറിയില്ല. ഒരാള്‍ അയച്ചു തന്നത് അതേ പടി ചാമ്പിയതാണ് എന്ന് പറയുന്നതിലെ ഉത്തരവാദിത്വ ബോധത്തെ നമിക്കാതെ വയ്യ. 'എഴുതി അയച്ചു തന്ന' എന്ന വാചകത്തെ 'അയച്ചു തന്ന' എന്നാക്കി മാറ്റിയപ്പോള്‍ മിസ്സ്‌ ചെയ്തത് എഴുത്ത് മാത്രമാണ്.. എഴുത്തിനെന്തു വില?.. അയച്ചു തരിക എന്നതല്ലേ പ്രധാനം. കലാകൌമുദിയിലെ ഹരികുമാറിന്റെ കോളം ഞാന്‍ പകര്‍ത്തിയെഴുതി ഒ എം മമ്മൂഞ്ഞ് (ആ പ്രയോഗം കലക്കീട്ടാ നൌഷാദെ) എന്ന് മുകളില്‍ എഴുതി ഒരു വാരികക്ക് അയച്ചു കൊടുത്താല്‍, അവര്‍ അതിനൊരു റിവ്യൂ എഴുതിയാല്‍, കമാന്നൊരക്ഷരം മിണ്ടരുത് എന്നാണു ആകെക്കൂടി എനിക്കിപ്പോള്‍ മനസ്സിലായത്‌.

  ഒ എം അവര്‍കളോട് ഒരഭ്യര്‍ത്ഥന: ബഷീറിന്റെ ബാല്യകാല സഖി പകര്‍ത്തിയെഴുതി ഹരിസാരിനു അയക്കൂ.. 'എഴുത്തുകാരനും പ്രവാസിയുമായ ഒ എം എഴുതി അയച്ചു തന്ന ബാല്യകാല സഖിയെക്കുറിച്ച്' ഒരു റിവ്യൂ വായിക്കാന്‍ എന്റെ കൈ തരിക്കുന്നു. .

  ReplyDelete
 50. @ Shihab
  നിങ്ങളും ഹരികുമാര്‍ സാറിനെ പിടി കൂടി അല്ലെ. പേടിക്കേണ്ട.. നിങ്ങളുടെ കമന്റ്‌ അപ്പ്രൂവ് ചെയ്യില്ല. എന്റെ ഗ്യാരന്ടീ. മറ്റുള്ളവരെ വിമര്‍ശിക്കുവാന്‍ ആയിരം നാക്കുള്ള പലര്‍ക്കും അവരെ ആരെങ്കിലും വിമര്‍ശിക്കുന്നത് / തിരുത്തുന്നത് ഇഷ്ടപ്പെടില്ല. ഇത് അഴീക്കോട് മാഷിനു മാത്രമല്ല (ബഷീര്‍ വള്ളിക്കുന്ന് ഒഴിച്ച്) ബാക്കി എല്ലാവര്ക്കും ബാധകമായ ഒരു തിയറി ആണ്.

  ReplyDelete
 51. iam surprised to see such a reply from Mr. harikumar. shameful

  ReplyDelete
 52. ഏതായാലും ഈ വിഷയത്തില്‍ ഹരികുമാര്‍ സാറിനെ നമുക്ക് സംശയത്തിന്‍റെ ആനുകുല്യത്തില്‍ വെറുതെ വിടാം. യഥാര്‍ത്ഥ പ്രതി ഒ. എം. അബൂബക്കര്‍ ആണെന്ന് തോന്നുന്നു. അദ്ദേഹത്തോട് ഒരു അപേക്ഷ: Blogger »¦മുഖ്‌താര്‍¦udarampoyil¦ പറഞ്ഞ പോലെ "ബഹുമാനപ്പെട്ട ബ്ലൊഗ് മോഷ്ടാക്കളേ
  നിങ്ങള്‍ക്ക് എന്റെ ബ്ലോഗിലേക്ക് സ്വാഗതം.
  ബഡുക്കൂസുകളേ,
  എന്റെ ഒരു നക്കിണി പോസ്റ്റെങ്കിലും ഒന്ന് കട്ട് എന്റെ മാനം കാക്കണം."

  ReplyDelete
 53. ബര്‍ക്ക ദത്തെ, നീയും!

  http://kalpakenchery.blogspot.com/2010/11/blog-post.html

  ReplyDelete
 54. ബഷീർ മാഷേ ...ഈ മോഷ്ണത്തെ നമുക്കു ചെറുതായികാണാം കാരണം കലാകൗമുദിപോലുള്ള പ്രസിദ്ധികരണങ്ങൾ ഇപ്പൊഴും ഇരുട്ടിൽ നിന്നു വെളിച്ചത്തിലേക്കു വന്നിട്ടില്ല

  ReplyDelete
 55. ഒ.എം. എന്നത് അബൂബക്കറിനു പറ്റിയ വീട്ടു പേര് തന്നെ.
  ഒ.എം = ഒരു മോഷ്ടാവ് .
  ഒ.എം എന്ന് കേള്‍ക്കുമ്പോഴേ എന്റെ മനസ്സില്‍ ഓടിയെത്തുക എന്റെ നാട്ടുകാരനും സുഹൃത്തുമായ ഒ.എം. (ഒറ്റ മാളിയേക്കല്‍ ) കരുവാരകുണ്ടിനെയാണ് . ഇങ്ങിനെയും ഒരു ഒ.എം. ഉണ്ടെന്നു ഇപ്പോഴാണ്‌ അറിയുന്നത്..
  ഏതായാലും ഹരികുമാര്‍ സാറിന് ഇയാളോട് ഒരു സോഫ്റ്റ്‌ കോര്‍ണര്‍ മൈന്‍ഡ് ഉണ്ടെന്നു ഉറപ്പാണ്‌.
  കാരണം ഒ.എം.കരുവാരകുണ്ടിനെ ഞങ്ങളൊക്കെ സ്നേഹപൂര്‍വ്വം വിളിക്കും പോലെയാണ് ഹരികുമാര്‍ ഇയാളെ വിളിക്കുന്നത്‌
  ഒ.എം. എന്ന്..
  അക്ഷര ജാലകം 'തസ്ക്കര ജാലക'മാക്കി മാറ്റരുത് എന്നേ പറയാനുള്ളൂ..

  ReplyDelete
 56. This comment has been removed by a blog administrator.

  ReplyDelete
 57. ഒ എം അബൂബക്കര്‍ എനിക്ക് ഇമെയിലില്‍ അയച്ചു തന്ന മറുപടി താഴെ (കട്ട്‌ & പേസ്റ്റ് ആണ്)...

  priya suhrthe,
  enikku kittiya oru mail nan ellavarkkum forwad cheythu .
  athu ente perilayi publishakumennu karuthiyittupolumilla.
  kaumudikkoru item ayakkuvan vendi kurekaalam alannu parathippidichu thankalude item eduthathalla.
  moshtikkuvan nan thankalude blogpolum kandirunnilla.......(blognottam illa ).revewvinu vendi ayachathumalla..
  ippol oral vilichu parannappol kandu.
  namavisheshanavum kudumbavisheshanavumokke usharayi.
  iniyippol
  O M oru manyan ennukoodi visheshippichu ningale chirippikkunnilla.......................
  inboxil veenoru ambani out boxil poyappol inganeyakumennu vijarichilla.
  vinayapurassaram
  O M ABOOBACKER

  ReplyDelete
 58. ഒ എം അബൂബക്കറിനു പറയാനുള്ളത് കൂടി വായനക്കാര്‍ അറിയേണ്ടതുണ്ട് എന്നത് കൊണ്ടാണ് അദ്ദേഹം എനിക്ക് അയച്ച വിശദീകരണം മുകളില്‍ നല്‍കിയത്. ഇത്തരമൊരു ചര്‍ച്ചയില്‍ പ്രതിപക്ഷ ബഹുമാനം നാം കാത്തു സൂക്ഷിക്കണമല്ലോ.

  അബൂബക്കറിന്റെ മറുപടിയോടെ ഈ 'ബൂലോക പ്രശ്നത്തില്‍' കക്ഷിയായ എല്ലാവരുടെയും നിലപാടുകള്‍ ഇവിടെ കിട്ടി. പ്രശ്നം ശ്രദ്ധയില്‍ പെടുത്തിയ നൌഷാദ് കുനിയില്‍, പ്രധാന കക്ഷിയായ ബഷീര്‍ വള്ളിക്കുന്ന് എന്ന ഞാന്‍, എതിര്‍ കക്ഷികളായ കലാകൌമുദി കോളമിസ്റ്റ് എം കെ ഹരികുമാര് & ഒ എം അബൂബക്കര് എല്ലാവരും ഈ വിഷയത്തില്‍ പ്രതികരിച്ചു കഴിഞ്ഞു.

  "എഴുത്തുകാരനും പ്രവാസിയുമായ ഒ എം അബൂബക്കാര്‍ എഴുതി അയച്ചു തന്ന രസകരമായ കുറിപ്പ്" എന്ന വാക്കുകളോടെയാണ് എം കെ ഹരികുമാര്‍ ഈ ബ്ലോഗിലെ പോസ്റ്റിനെ പരിചയപ്പെടുത്തിയത്. ആ വാക്കുകള്‍ക്കു പകരം 'ഇമെയിലില്‍ കിട്ടിയ ഒരു അനോണി രചന' എന്നായിരുന്നുവെങ്കില്‍ (ഒ എമ്മിന് ഒരു പുഷ് കൊടുക്കണം എങ്കില്‍ 'ഒ എം അബൂബക്കര്‍ ഫോര്‍വേഡ് ചെയ്തു തന്ന ഒരു ഇമെയില്‍' എന്നായാലും മതി!!!! ) ഈ പുകിലൊന്നും ഉണ്ടാവില്ലായിരുന്നു. എല്ലാവരും എല്ലാവര്ക്കും പറയാനുള്ളത് പറഞ്ഞു കഴിഞ്ഞ സ്ഥിതിക്ക് ആകാശത്തേക്ക് മൂന്നു റൌണ്ട് വെടി വെച്ച് (ആചാര വെടിയാണേ!!) ഞാന്‍ ഈ ആള്‍ക്കൂട്ടത്തെ പിരിച്ചു വിടുകയാണ്. ചായയും പരിപ്പുവടയും കഴിച്ച ശേഷം എല്ലാവരും പിരിഞ്ഞു പോവുക. നന്ദി, നല്ല നമസ്കാരം.

  ReplyDelete
 59. മോഷ്ടിക്കപ്പെടുകയെന്നതും ഒരു അംഗീകാരമായി കരുതി സമാധാനിക്കാം ബഷീര്‍ സഖാവേ...
  ഇനിയും ഏറെയേറെ മോഷ്ടിക്കപ്പെടട്ടേ എന്ന ആശംസയോടെ...

  ReplyDelete
 60. മോഷ്ടിക്കപ്പെടുകയെന്നതും ഒരു അംഗീകാരമായി കരുതി സമാധാനിക്കാം ബഷീര്‍ സഖാവേ...
  ഇനിയും ഏറെയേറെ മോഷ്ടിക്കപ്പെടട്ടേ എന്ന ആശംസയോടെ...

  ReplyDelete
 61. മോഷ്ടിക്കപ്പെടുകയെന്നതും ഒരു അംഗീകാരമായി കരുതി സമാധാനിക്കാം ബഷീര്‍ സഖാവേ...
  ഇനിയും ഏറെയേറെ മോഷ്ടിക്കപ്പെടട്ടേ എന്ന ആശംസയോടെ...

  ReplyDelete
 62. എന്തായാലും എന്റെ കുട്ടികളെ ആരേലും കക്കുമോ...?
  എന്ന പേടി ഇല്ലാതില്ല!!!!!! ബഷീര്‍ സാറെ..
  ഞാന്‍ എന്തുമാത്രം ഉറക്കിളച്ചു എഴുതിയ പൊട്ട പോസ്റ്റുകള്‍.
  എന്നാലും അതെങ്കിലും സ്വന്തമെന്ന്‍ വിശ്വസിച്ച ഞാനൊരു മണ്ടി .
  ഇനിപ്പോ എന്താ ചെയ്യാ ഇനി ബ്ലോഗിന് മുന്നില്‍ എഴുതാം മോഷണം എന്റെ ബ്ലോഗില്‍ വേണ്ടാന്ന്
  എവടെ ബോഡ് പറിച്ചും കള്ളന്മാര്‍ കക്കും കട്ടവരേ പരസ്യ മാക്കുക ബ്ലോഗേര്‍സ് മൊത്തം അണിനിരക്കുക
  അതാണ് എന്റെ മനസ്സ് പറയുന്നത് പിന്നെ മുക്താരിയന്‍ കമെന്റ് ചിരിപ്പിച്ചു .
  കള്ളന്മാരെ ....
  ഒരുവാക്ക് നിങ്ങളോട് ..
  ഫ്രീയായി കാക്കാന്‍ ഓര്‍ഡര്‍ തന്ന മുക്താരിയന്‍ ബ്ലോഗിലോട്ട് പോയ്കൊളുന്നേ...

  ReplyDelete
 63. മോഷണങ്ങളിൽ ചിലതുമാത്രം നാം അരറിയുന്നു. യാദൃശ്ചികമായി അതു കണ്ട് ആരെങ്കിലും ശ്രദ്ധയില്പെടുത്തുമ്പോൾ. ആരാലും കണ്ടുപിടിക്കപ്പെടാത്ത് മോഷണങ്ങൾ എത്രയൊ ഉണ്ടാകും. എഴുത്തിൽ അപരന്റെ സ്വാധീനം കടന്നുവന്നേക്കാം.പക്ഷെ പച്ചയാ‍യ മോഷണം എന്നൊക്കെ പറയുന്നത്......എന്തിനാ വെറുതെ വിഷംക്കുന്നത്? ചില കാര്യങ്ങളിൽ നാം നിസഹായരായിപ്പോകും. ഇതിനൊന്നും ശാശ്വതപരിഹാരം ഇല്ല! ഇനിയും സംഭവിച്ചു കൊണ്ടേയിരിക്കും. മിസ്റ്റർ ഹരികുമാറിന്റേ പ്രതികരണം വല്ലതും കിട്ടിയോ? എവിട!

  ReplyDelete
 64. അംബാനി ചേട്ടന്റെ തട്ടുകടയുടെ ആദ്യ വൈദ്യുതി ബില്ല് വന്നു. വളരെ കഷ്ടം ആകെ മൊത്തം ടോട്ടല്‍ 70,69,488 ഉറുപ്പിക 04 നയാപൈസ. 7 കോടിയെങ്കിലും വേണ്ടിയിരുന്നു. വെറും ഏഴായിരം ഭവനങ്ങള്‍ക്ക് വേണ്ട 6,37,240 യൂണിറ്റ് വൈദ്യുതിമാത്രമെ ഉപയോഗിച്ചിട്ടുള്ളൂ എന്ന് പറയുന്നത് വളരെ മോഷം... എന്തു ചെയ്യാം തട്ടുകടയല്ലേ...

  ReplyDelete
 65. @ ഇ.എ.സജിം തട്ടത്തുമല:ഹരികുമാറിന്റെ പ്രതികരണവും ഒ എം അബൂബക്കറിന്റെ പ്രതികരണവും മുകളില്‍ നല്‍കിയിട്ടുണ്ട്. വായിച്ചില്ലെന്നു തോന്നുന്നു.

  @ Prinsad
  തട്ടുകടയുടെ കറന്‍റ് ബില്ല് വന്നു അല്ലേ..

  ReplyDelete
 66. മാഷേ
  പൂരവും കഴിഞ്ഞു ,വെടിക്കെട്ടും
  ഇനിയിപ്പോ ...........എന്നാലും
  "തൊണ്ടി" മുതല് കാണുമ്പോ
  "ഇനി ചിലപ്പോ ഗെയ്റ്റില് ശരിക്കും ബിരിയാണി കൊടുക്കുന്നുണ്ടെങ്കിലോ"
  എന്ന് തോന്നിപ്പോകാറുണ്ട്. അത്രക്കാ ചങ്കൂറ്റം ചിലര്‍ക്ക്

  ReplyDelete
 67. ente oru kathayile varikal athiprashsthanaya oru bloggerude blogil kandapol santhoshmanu tonniyathu......daivame njanitra valarno

  ReplyDelete
 68. പിറന്ന മണ്ണിലും പ്രവാസം അനുഭവിക്കേണ്ടി വരുന്ന അവസ്ഥ കഷ്ടം തന്നെ..പക്ഷെ ടാങ്കരുകള്‍ക്കും ബോംബരുകള്‍ക്കും നേരെ കല്ലെറിയുന്ന ആ ഐക്യം ഇവിടെ പല പലസ്തീനികള്‍ തമ്മില്‍ കാണാറെ ഇല്ല....

  ReplyDelete
 69. nice article like it
  www.myavoo.in

  ReplyDelete