ആദരപൂര്‍വ്വം അര്‍പ്പിക്കുന്ന അഞ്ജലിക്കാണ് ആദരാഞ്ജലി എന്ന് പറയുക. അത് മരിച്ചവര്‍ക്ക് മാത്രമേ അര്‍പ്പിക്കാന്‍ പാടുള്ളൂ എന്ന് ഏതെങ്കിലും ഭാഷാ പുസ്തകത്തില്‍ പറയുന്നില്ല. ആരോടെങ്കിലും നമുക്ക് വല്ലാതെ ആദരം തോന്നുന്നുവെങ്കില്‍ അത് അര്‍പ്പിക്കാം എന്നാണ് പ്രമുഖ ഭാഷാ പണ്ഡിതന് കൂടിയായ എന്റെ അഭിപ്രായം. തരൂര്‍ജിയുടെ മൂന്നാം കല്യാണമാണ് നാളെ. സുനന്ദജിയുടെത് എത്രാമത്തെതാണെന്ന് എനിക്കറിയില്ല. വിക്കി അമ്മച്ചിയോടോ ഗൂഗിള്‍ അമ്മാവനോടോ ചോദിച്ചാല്‍ അറിയുവായിരിക്കും. പക്ഷെ ഞാനതിന് മെനക്കെട്ടിട്ടില്ല. അതറിഞ്ഞത് കൊണ്ട് നമുക്കെന്തെങ്കിലും ഗുണമോ അവര്‍ക്ക് എന്തെങ്കിലും ദോഷമോ വരാനില്ല. നമ്മുടെ താരം തരൂര്‍ജിയാണ്. സുനന്ദ ഇന്നലത്തെ മഴയ്ക്ക് മുളച്ച തകരയാണ്. അത് വന്നും പോയുമിരിക്കും.
ക്ലൈമാക്സ് എന്തായിരിക്കുമെന്ന് ഊഹിക്കാന്‍ പറ്റാത്ത സുരേഷ് ഗോപിയുടെ ഡിറ്റക്ടീവു സിനിമകള്‍ പോലെയാണ് തരൂര്‍ജിയുടെ ജീവിതം മുന്നോട്ട് പോവുന്നത്. നായകന് വില്ലനെ അടിച്ചു ചമ്മന്തിയാക്കുമ്പോള്‍ നമ്മള് കരുതും ഇത് തന്നെ ക്ലൈമാക്സ് എന്ന്. ടിക്കറ്റിന്റെ കാഷ് പോയിക്കിട്ടി എന്ന ആശ്വാസത്തില്‍ എഴുന്നേല്ക്കാന് തുടങ്ങുമ്പോഴായിരിക്കും അതുവരെ കോമഡി കളിച്ച ആള് പെട്ടെന്ന് വില്ലനായി മാറുന്നത്. എന്നാല്‍ അതൊന്നു കണ്ടിട്ട് തന്നെ കാര്യം എന്ന് കരുതുമ്പോഴേക്ക് കോമഡിക്കാരന് ആത്മഹത്യ ചെയ്യും. ചന്തുവിന്റെ ജീവിതം പിന്നെയും ബാക്കി എന്ന് പറഞ്ഞ പോലെ വില്ലനെ തേടി നമ്മുടെ ഷിറ്റ് നായകന് പിന്നെയും മുന്നോട്ട്!!.
ഇപ്പറഞ്ഞത് പോലെ ഓരോ എപ്പിസോഡ് കഴിയുമ്പോഴും നമ്മള് കരുതും തരൂര്‍ജിയുടെ ക്ലൈമാക്സ് എത്തിയെന്ന്. യൂ എന്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ചു തോറ്റപ്പോള്‍ ഒരു ക്ലൈമാക്സ് മണത്തിരുന്നു. പെട്ടെന്നാണ് പുള്ളി ജനീവയില്‍ നിന്ന് തിരോന്തരത്തേക്ക് ഒരു ചാട്ടം ചാടുന്നത്. കഥ അടിമുടി താളം മറിഞ്ഞു. യൂത്ത് കോണ്ഗ്രസ്സുകാര് അദ്ദേഹത്തിന്റെ കോലം കത്തിച്ചപ്പോള്‍ പിന്നെയും ക്ലൈമാക്സ് മണത്തു. ഒരു അടിപൊളി സ്റ്റണ്ടിന് ശേഷം എപ്പിസോഡ് നേരെ ചെന്നത് ന്യൂ ഡല്‍ഹിയിലെ മന്ത്രിക്കസേരയില്‍. അതേ യൂത്ത് കോണ്ഗ്രസ്സുകാര് ബൊക്കയും പൊന്നാടയുമായി പിറകെ. പിന്നീടങ്ങോട്ട് ക്ലൈമാക്സുകളുടെ അയ്യര്‍ കളിയായിരുന്നു. ഓരോ ദിവസവും ഓരോന്ന്. തുടക്കം ഇസ്രാഈലിനോടുള്ള അനുരാഗ പ്രകടനത്തില്‍ നിന്ന്, പിന്നെ നെഹ്രുവിനും ഇന്ദിര കുടുംബത്തിനുമെതിരെ തൊടുത്ത എ കെ ഫോര്‍ട്ടി സെവെന്‍, ഒട്ടും വൈകിയില്ല അതാ വരുന്നു താജ് ഹോട്ടലിലെ പഞ്ച നക്ഷത്ര സ്ലീപിംഗ് .. കാണികള്‍ കയ്യടിച്ചു തുടങ്ങുമ്പോഴേക്ക് തരൂര്‍ജി അടുത്ത സ്വീകരണ സ്ഥലത്തേക്ക് നീങ്ങും.. ഇന്ത്യന്‍ വിസ നിയമം തനി കൂതറയാണെന്ന് ഒരു ആകാശ വെടി. റെയില്‍വേയിലെ കന്നുകാലി ക്ലാസ്സും വിശുദ്ധ പശുവും.. ഇതിനൊക്കെപ്പുറമേ ട്വിറ്ററിലൂടെ മുടങ്ങാതെ നടത്തുന്ന വെടിവഴിപാടുകള്‍ വേറെ .. ചുരുക്കത്തില്‍ ജനം വിസില്‍ അടിച്ചു മടുത്തു.
കൊച്ചി ഐ പി എല്‍ ടീമിന് വേണ്ടി തരൂര്‍ജി അടിച്ച ബൌണ്ടറി പവിലിയനും സ്റ്റേഡിയവും കടന്ന് സോണിയാജിയുടെ പിടലിക്ക് കൊണ്ടപ്പോള്‍ നമ്മള് ഉറപ്പിച്ചു ഇനി വേറെയൊരു ക്ലൈമാക്സ് നോക്കണ്ടാ എന്ന്. തരൂര്‍ജിയുടെ പേര് പറഞ്ഞു എഴുപത് കോടി വിയര്‍പ്പിന്റെ വില വാങ്ങിച്ച സുനന്ദ പുഷ്കര്‍ വില്ലനായും എത്തി. എല്ലാം കൊണ്ടും ഒരു ലക്ഷണമൊത്ത പരിണാമ ഗുപ്തി. മന്ത്രിസ്ഥാനം തെറിപ്പിച്ച വില്ലത്തിയെ ദാ ഇപ്പൊ ചമ്മന്തിയാക്കി പരിപ്പെടുക്കും എന്ന് കരുതിയ നമ്മള് പൊട്ടന്മാര്.. തരൂരാരാ മോന്.. !! മന്ത്രി സ്ഥാനം കൂളായി രാജി വെച്ച് വില്ലത്തിയുടെ കൈപിടിച്ച് നേരെ താജ് ഹോട്ടലിലേക്ക്!!. അജ്മീര്‍ കാഞ്ചീപുരം വഴി ഇപ്പോളിതാ കല്യാണ മണ്ഡപത്തിലേക്കും. ശ്രദ്ധിക്കുക, ഇപ്പോള്‍ വീണത് ക്ലൈമാക്സിന്റെ കര്ട്ടന് അല്ല. ഇന്റെര്വെല്ലിന്റെതാന്. ആരും എണീറ്റ് പോകരുത്. ഒരു ആദരാഞ്ജലി അര്‍പ്പിച്ച് പെട്ടെന്ന് തിരുച്ചു വരിക.. കഥ തുടരുകയാണ്..
Related Posts
പ്ലീസ്...ആരും പോവരുത്, ഇന്റെര്മിഷന് ആയിട്ടേയുള്ളൂ! എല്ലാവരും ഒന്ന് മുള്ളിയേച് പെട്ടെന്ന് തിരിച്ചു വരണം. ശശിസാറിന്റെ ക്ലൈമാക്സിന്റെ ആ 'സുന' വരാന്‍ പോവുന്നേ ഉള്ളൂ, അതിനു ശേഷമേ officially & physically 'ശശിസുന' ആവൂ.
ReplyDeleteമൂന്നു പ്രാവശ്യവും കെട്ടാനും അഴിക്കാനും വേണ്ടി ഇവര്‍ 'താലി'യെ കരുവാക്കി; അത്കൊണ്ട് തന്നെ 'ദീര്‍ഘ സുമങ്കലീ ഭവ:' ഇവിടെ ഇവര്‍ക്ക് നേരാന്‍ ഞാന്‍ നിക്കണോ അതോ പോണോ?
കഷ്ടം...പടം തീര്‍ന്നില്ലേ...
ReplyDeleteതരൂര്‍ ഫാന്‍സുകാരെ..SAVE തരൂര്‍ ഫോറം കാരെ.. കല്യാണത്തിന് ചെന്ന് ജയ് വിളിക്കാന്‍ മറക്കണ്ട...നല്ല മട്ടന്‍ ബിരിയാണിയും ചിക്കെന്‍ ഫ്രയും തരാതിരിക്കില്ല..
ഇപ്പൊ കഥ എല്ലാവര്ക്കും പിടി കിട്ടി..ഇതാണല്ലേ ആ വിയര്‍പ്പ് ഓഹരി...
Your writing style is amazing.
ReplyDeleteBest wishes Basheer.
James Bright
another super hit from basheer
ReplyDeleteകണക്കു പ്രകാരം ഒന്ന് കൂടി കെട്ടാനുള്ള സാദ്യതയുണ്ട്.
ReplyDeleteപറവകളേപ്പോലെ പാറി നടക്കാന്‍ എന്തൊരു സുഖം അല്ലേ !!!!
ReplyDeleteഇതിന്നു കമാന്‍ഡ് എയുതാന് നിന്നാല്‍ എല്ലാവരും കുഴങ്ങും
ഈ കക്ഷി ബഷീര്‍ സഹിബിന്നു ഒരു പാരയാകും തീര്‍ച്ച
Dear Basheer bhai
ReplyDeleteYou could have attended the event.
How can you blame him. He is very honest. Many of our political
bigwigs and business magnets do have secret extra maritlal relationships at different locations. He accepted Sunanda as third wife and disposed all realier ones.
I read somewhere in a Malayalam newsportal about the reception. It will be held at a Five star Ayurvedic resort near Palakkad. I was wondering why the educated couple choose the traditional ayurveda style. As you imagined something like a Suresh Gopi strarrer movie.
Best wishes to newly married couple
yours
Azeez
@@
ReplyDeleteഅങ്കിളേ,
ഓന്റെ സുന്നത്ത് കയിക്കാതത്തിന്റെ കൊയപ്പാ ഇതൊക്കെ. പാവം ശുനന്ദ! ഓളെ ശുന്നത്ത് കയിഞ്ഞോ ആവോ!
തരൂര്‍ജിക്കും ശുന്നാപ്പിക്കും കണ്ണൂരാന്റെ വക ഓണാശംസകള്‍.
**
അയ്യേ..........
ReplyDeleteഇതിനൊക്കെ എന്ത് കമന്റാനാ...
നാണമില്ലാത്തവന്റെ ------------ ആല് മുളച്ചാല്‍ അതും ഒരു തണല്‍....
ഹ ഹ ഹ ഹാ .....എന്തൊരു തമാശ...ആക്ഷേപ ഹാസ്യത്തിന്റെ മൂര്തീമാത്ഭാവം എന്നെക്കോ പറയാവുന്ന ഒന്നല്ലയോ ഇത്..
ReplyDeleteഈ ഭാഷയും ശൈലിയും ഒന്ന് കടം തരാവോ...ഒരു നാലു ലേഖനം എന്റെ ബ്ലോഗിലും ഇത് പോലെ എഴുതാനാ എന്റെ തരൂര്‍ജി കാ അന്തകാ........
തരൂര്‍ജിക്ക് ആദരോവോട് കൂടിയ അഞ്ജലികള്‍ ...
ReplyDeleteഅങ്ങേരുടെ ലേറ്റസ്റ്റ് ട്വീറ്റ് "Grandmother's home besieged by TV crews. May I appeal to media to please respect my privacy at this personal moment for my family?"
പാവം തരൂര്‍ജി ഈ മീഡിയ ക്കാരോകൊണ്ട് പൊറുതി മുട്ടി,
വീ.വീ. ഐ.പി ..ആയാലുള്ള ഓരോ പ്രശ്നങ്ങളെ ... ഈ മീഡിയ കളെ പേടിച്ചു clinton ദമ്പതി മാര്‍ സ്വന്തം മകളുടെ കല്യാണത്തിന്നു ന്യൂ യോര്‍ക്ക് ന്നു 100 മയ്ല്‍ അകലെ യുള്ള Astor Courts എന്നാ 50 ഏക്കര്‍ എസ്റ്റേറ്റ് തെരഞ്ഞടുത്തു അത് പോലെ തരൂര്‍ജി ഒന്ന് ചിന്തിക്കുന്നത് നല്ലതാണ് ...
തരൂരിന്റെ സ്വകാര്യതയിൽ ഇടപെടാൻ താകൾക്കെന്തവകാശം..അയാളൊരു അഴിമതി കാണിച്ചിട്ടില്ല എന്നുള്ളതാണോ കുറവു..നിയമപരമായി ഡിവോഴ്സ് ചെയ്തിട്ടല്ലേ അയാൾ കെട്ടുന്നത്.. ഇന്ത്യൻ പൊളീറ്റീഷ്യൻസിന്റെ വ്രിത്തികെട്ട മുഖമ്മൂടി ഇമേജിനോടാണു താങ്കൾക്ക് താത്പര്യമെങ്കിൽ കോർ പ്രശ്നങ്ങൾ മറന്നു നിറം പിടിപ്പിച്ച കഥകൾ തേടി പോകാം..ഇത്തരം ഒരു സമൂഹത്തിൽ നിന്നും വരുന്ന ബ്യൂറോക്രസിയും ജനാധിപത്യത്തിന്റെ മുതലാളിമാരും 64കൊല്ലം കൊണ്ട് ഇന്ത്യയെ മുടിപ്പിച്ചതിലെന്താണു തെറ്റ് സ്വിസ് ബാങ്കുകളീൽ കൂട്ടി വച്ചിരിക്കുന്ന 1.5 ട്രില്യൺ ഡോളർ ഇനിയും കൂടട്ടേ..ഇന്ത്യ സമ്പന്നമാകട്ടെ...നമുക്കപ്പോഴും 4 ആൾ കൂടുത്തിടത്ത് തരൂരിന്റെ ലൈഫിനെക്കുറിച്ച് ഗോസിപ്പുകൾ പറഞ്ഞു അമർത്തിച്ചിരിയ്ക്കാം...
ReplyDeleteഇബടെ ആര് എന്തൊക്കെ പറഞ്ഞാലും ഞമ്മള് തരൂരിന്റെ ആളാ, കാരണം ഓന് ഒരാന്കുട്ട്യാ... കണ്ടിലെ? ഇമ്മാതിരി പുകിലും പുക്കാറും ഒക്കെ ഇബടുത്തെ പത്രക്കാരും ടീ വി ക്കാരും ഉണ്ടാക്കീട്ടും ഓന് ആ പെന്പെര്നോര്തിനെ കൈവിട്ടാ? . കാക്ക കര്ന്നംമാരേം വിളിച്ചി ഒരു നിശ്ചയം നടത്തി പോരാഞ്ഞ് ഇന്നാ നാട്വാരെ കണ്ടോളീ ന്നും പറഞ്ഞ് ഇന്ധ്യടെ തെക്ക് മുതല്‍ വടക്ക് വരെ ഉള്ള എല്ലാ അമ്പലങ്ങളിലും പള്ളികളിലും ഓളീം കൂട്ടി നടന്നീലെ... പോരാത്തതിനു തറവാട്ടില്‍ വെച്ച് ഒരു ഉഗ്ഗ്രന്‍ നികാഹും, ഇതിനൊക്കെ മേല്‍നോട്ടം ആരാ... അമ്മാവന് തരൂര്‍ ലോകല്‍ സെക്രട്ടറി സഖാവ് ബേബിയേട്ടന്... ഒരു സി ഐ ഏ ആരോപണം വന്നപ്പോള്‍ക്കും തന്റെ കെട്ട്യോള് നട ദുവ്വുരിയെ മൊഴി ചൊല്ലിയ (രിവായത്ത്: കൈരളി പീപ്ള്‍ ടി വി) തോമസ് ഐസക്കിനെക്കാളും, രാഷ്ട്രീയ ഭാവിക്ക് പെണ്ണ് കെട്ടുന്നത് ഭീഷണിയാണ് എന്ന് ആരോ ചെവിയില്‍ ഒതിക്കൊടുതപ്പോലേക്കും കാമുകി വെരോനിക്കയെ ഒഴിവാക്കിയ രാഹുല്ജിയെക്കാളും എത്രയോ മെച്ചം..
ReplyDeleteഇത് ഒരു പാട് പഴക്കമുള്ള ഒരു പാട് ബ്ലോഗുകളില്‍ കണ്ടിട്ടുള്ള ഒരു വിഷയം ആണല്ലോ { ഉദ:ബെര്ളിത്തരങ്ങള്}...എന്നാലും ആ സുരേഷ് ഗോപി പടം കൂട്ടിയുള്ള ഈ അലക്കല്‍ ഒരു വെത്യസ്തത ഉണ്ട്...പ്രത്യേകിച്ചും "ആ കാശ് പോയി കിട്ടി"എന്നുള്ള പ്രയോഗം ...താങ്ക്സ്
ReplyDeleteതമാശ നന്നായി ആസ്വദിച്ചു...ആദരാഞ്ജലി മരിച്ചവര്‍ക് മാത്രമേ അര്‍പിക്കാവൂ എന്ന വിശ്വാസം തിരുത്തിയ ബഹു ഭാഷ പണ്ഡിതന് ശ്രീ ബഷീര്‍ സാഹിബിനു എന്റെ ആദരാഞ്ജലികള്‍. ഇങ്ങിനെ ഒരു കല്യാണം ഈ അഹമ്മതോ കുഞ്ഞാലി കുട്ടിയോ ആണ് നടത്തിയിരുന്നതെങ്കില്‍ എന്തായിരിക്കും നമ്മുടെ പത്ര മാധ്യമങ്ങളിലൂടെ നാം വായിക്കേണ്ടി വരിക എന്നാലോചിക്കുമ്പോള്‍......ഹാവൂ നാം രക്ഷപ്പെട്ടു.
ReplyDeleteഇതിനെ തമാശ എന്നു പറയാനാകില്ല. കൂതറ തമാശ. ഒരുതരം സാഡിസം. അതുകൊണ്ടല്ലേ വിവാഹത്തിന് ആദരാഞ്ജലി!!
ReplyDeleteഒരേ സമയം നാലു പെണ്ണുങ്ങളെ കൊണ്ടുനടക്കാനും, കെട്ടാനും മൊയി ചൊല്ലാനും ഇഷ്ടം പോലെ അനുവാദം വേണമെന്നും ശഠിക്കുന്ന മുസ്ലിങ്ങള്‍ തരൂരിന്റെ വിവാഹം തമാശയാക്കുന്നതാണ് ഗംഭീരം. കഷ്ടം.
തരൂരിനെ വളരെയധികം വിമര്‍ശിച്ച വ്യക്തിയാണു ഞാന്‍. പക്ഷെ ഇത് അദ്ദേഹത്തിന്റെ സ്വകാര്യത എന്നേ ഞാന്‍ കരുതൂ.
മുസ്ലിം പ്രവാചകന്റെ 15 വിവഹങ്ങളേപ്പറ്റി ഇതു പോലെ ആരെങ്കിലും തമാശിച്ചിരുന്നെങ്കില്. കേരളം കത്തുമായിരുന്നു. കത്തിയില്ലെങ്കിലും എഴുതുന്നയാളുടെ കൈയ്യെങ്കിലും വെട്ടുമായിരുന്നു.
ക്ഷീരമുള്ളോരകിടിന് ചുവട്ടിലും കാളിക്ക് ചോര... ഹാ... കഷ്ഠം
ReplyDelete@Kalidasan
ReplyDeleteസമകാലിക സംഭവങ്ങളില്‍ പോലും മന്ദ ബുദ്ടികളെ പോലെ പ്രവാചകനെ വലിചിഴക്കന്നത് ചില ഞരമ്പ് രോഗികള്‍ക്ക് ത്രില്‍ ആയിരിക്കുന്നു. ഈ രോഗത്തിന്റെ കാറ്റ് പടിഞ്ഞാട്ടു നിന്നും ആണ് വീശുന്നത്.
പ്രവാചകന് കൃഷ്ണന്(സ) 16008 കെട്ടിയത് ഏതെങ്കിലും മൊല്ലാക്ക കളിയാക്കിയാല്‍ ഒരു ഭാരത ബന്ദും നൂറു മദ്രസ്സകളില്‍ റെയിടും ഒരു 15 വര്ഗീയ്യ ലഹളകളും പ്രതീക്ഷിച് കൂടെ. മലര്‍ന്നു കിടന്നു തുപ്പല്ലേ മാഷേ.
ഞാന്‍ തന്നെ ഈ ബ്ലോഗിന് തുടക്കം കുറിച്ച ബഷീര്‍നെ അഭിനന്ദിചിടുണ്ട് .
ReplyDeleteപക്ഷെ , താങ്കള്‍ ഒരിക്കലും മറ്റുള്ളവര്‍ക്ക് എന്തും എഴുതുവാനുള്ള ചുമരായി മാറരുത് .
കംമെണ്ടിന്റെ പേരില്‍ വളരെ വിലകുറഞ്ഞ സംസ്കാരമില്ലാത്ത അഭിപ്രായങ്ങള്‍
എഴുതിപിടിപ്പികുന്നത് തടയാന്‍ കഴിഞ്ഞില്ല എങ്കില്‍ , പീലതോസേനെ പോലെ
കൈ കഴുകികളയന് , ഈ ബ്ലോഗിന്റെ ഓതെര്‍ ആയ താങ്കള്‍ക്ക് കഴിയില്ല എന്നാണ്
എന്റെ വിശ്വാസം. അതിന്റെ ഉത്തരവാദിത്തം താങ്കളില്‍ അര്പിക്കപെട്ടിരിക്കുന്നു .
മനസിലായി കാണും എന്ന് കരുതുന്നു ..
സ്നേഹത്തോടെ സിയാദ് കൊച്ചി
എന്റെ ഊഹം ശരിയാണെങ്കില്‍, അടുത്ത ക്ലൈമാക്സില്‍ തരൂര്‍ജി ആദ്യം സുനന്ദ ചേച്ചിയെ മൊഴി ചൊല്ലുന്നു. തുടര്‍ന്ന് ഒരു ഇറ്റലിക്കാരിയെ (സോണിയാജി) സമീപിക്കുന്നു. പിന്നീട് ആ ഇറ്റലിക്കാരിയേയും കൊണ്ടൊരു ആഗോള പര്യടനം, എല്ലാം കഴിഞ്ഞ് വിവാഹവും. അവസാനം ഒരു പ്രധാനമന്ത്രി പദവി കുടി ലഭിച്ചാലോ!
ReplyDelete@kaalidaasan : "ഇതിനെ തമാശ എന്നു പറയാനാകില്ല. കൂതറ തമാശ. ഒരുതരം സാഡിസം. അതുകൊണ്ടല്ലേ വിവാഹത്തിന് ആദരാഞ്ജലി!!"
ReplyDeleteതാങ്കള്‍ ഈ ലേഖനം വായിക്കാതെ യാണ് ഇവിടെ കംമെന്റിട്ടതന്നു താങ്കളുടെ കമന്റു തന്നെ ധാരാളം ..ആദരാഞ്ജലികള്‍ എന്നത് കൊണ്ട് ലേഖകന്‍ എന്താണ് ഉദേശിച്ചത് എന്ന് അദ്ദേഹം വിസദീകരിച്ചിട്ടുണ്ട് .
"മുസ്ലിം പ്രവാചകന്.. " : നിങ്ങള്‍ക്ക് ഇഷ്ടംമില്ലാത്ത മത വിഭാഗത്തെ എതിര്ക്കുന്നതിന്നു ഏതു നാറിയ വഴിയും ഉപയോകിക്കും.. നിങ്ങളെ കുറിച്ച് അന്യാഷിച്ചവര്ക്ക് എളുപ്പം മനസ്സിലാവും ഒരു fanatic ആണെന്ന് ..നിങ്ങളെ പോലുള്ള ആളുകള്‍ വ്യത്യസ്ത മതങ്ങളില്‍ ഉള്ളതാണ് നാട്ടില്‍ മത സൌഹ്ഹര്ധം ഇല്ലാതാകുന്നത് ..
Chovakaran Azeez, Rasheed Pengattiri എന്നിവരുടെ അഭിപ്രായങ്ങൾ ശ്രദ്ധേയമാണ്.
ReplyDeleteഈ പോസ്റ്റിന് അനുശോചനങ്ങൾ സോറി..ആദരാഞ്ജലികൾ
ReplyDeleteതരൂര്‍ ആഗോള തലത്തില്‍ തിരസ്കൃതനായ ഒരെഴുത്തുകാരനാണ്. 'South Block' ല്‍ താനൊരു പരാജയമാണെന്ന് ടിയാന് തെളിയിച്ചിട്ടുമുണ്ട്. ഇനി വൈവാഹിക രംഗത്ത് ഈ പുതിയ പരീക്ഷണം വിജയിക്കട്ടെ എന്നാശംസിക്കാം; ഒന്നില്‍ പിഴച്ചാല്‍ മൂന്നിലെന്നാണല്ലോ! ഇന്ത്യയിലെ രാഷ്ട്രീയക്കാരും, ആള് ദൈവങ്ങളും തരൂരിനെ അനുകരിച്ചാല്‍ പെണ്‍വാണിഭങ്ങള്‍, കുറയും.
ReplyDeleteThis comment has been removed by the author.
ReplyDeleteകല്യാണത്തിനു ആദരാഞ്ജലിയോ ??
ReplyDeleteഇക്കണക്കിനു ശശിതരൂര്‍ ബഷീര്‍ വള്ളിക്കുന്നിനെ വിവാഹത്തിനു ക്ഷണിക്കാഞ്ഞത് നന്നായി. ബഷീര്‍ "ബൊക്കെക്ക്" പകരം സദസ്സിലേക്ക് ഒരു "റീത്തും" പടിച്ചു വന്നേനെ. ഞാന്‍ ആരംഗം മനസ്സില്‍ ഓര്‍ത്ത് ചിരിക്കുകയാണ്.
അങ്ങിനെ ബഷീറിന്റെ കാര്യത്തില്‍ അന്ന് തന്നെ ഒരു തീരുമാനവും ആയേനെ.
പ്രസ്തുത വിഷയത്തില്‍ എന്റെ സത്യവാങ്ഗ്മൂലം താഴെ പറയന്നു:
ReplyDeleteA
1 - ജനപ്രധിനിധിയായി ചെന്നയാള്‍ പന്ജനക്ഷത്ര ഹോട്ടലില്‍ താമസം തുടങ്ങിയത് തെറ്റായിരുന്നു. അത് സ്വന്തം പോക്കറ്റിലെ പണം കൊണ്ടാണെന്ന് പറഞ്ഞത് അതിലും നിലരവാരം കുറഞ്ഞ ഏര്‍പാടായി.
2 - കോണ്ഗ്രസ്കാരെ ഖദറിനുള്ളിലെ മാംസപിണ്ടങ്ങള്‍ എന്ന് വിളിച്ചിട്ട് ആ പാര്‍ട്ടിയില്‍ തന്നെ ചേര്‍ന്നത് political opportunism ആയിരുന്നു. ഇതില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കാരും ഉള്‍പ്പെടുന്നു.
3 - zionistകള്‍ ഗസ്സയില്‍ ചെയ്തത് പോലെ പാക്കിസ്താന് മേല്‍ ചെയ്യാന്‍ ഇന്ത്യക്ക് കഴിയുന്നില്ലല്ലോ എന്ന് വിലപിച്ചത് ചരിത്രബോധത്തിന്റെ അഭാവം വെളിപ്പെടുത്തി.
B
1 - പ്രണയിക്കാനും, പ്രേയസ്സിയെ സ്വന്തമാക്കാനും ഉള്ള അദ്ദേഹതിന്റെ അവകാശം മൌലികമാണ്.
2 - കന്നാലി ക്ലാസ് പ്രയോഗം മീഡിയ പാര്വതീകരിച്ചെടുത്ത ഒരു നിര്‍ദോഷ നേരംപോക്കായിരുന്നു.
3 - മാനറിസത്തിലും കാഴ്ചയിലും ഭാഷയിലും Superior ആയി തങ്ങളില്‍ നിന്ന് വേറിട്ട് നില്ക്കുന്ന തരൂരിനോട് സ്വന്തം പാര്‍ട്ടിക്കാര്‍ക്ക് തന്നെ അസൂയയാണ്.
4 - പാക്കിസ്താന്റെ അടുത്ത സുഹൃത്ത് എന്ന നിലക്ക് KSAക്ക് കഷ്മീര്‍ വിഷയത്തില്‍ Interlocutor ആവാന്‍ കഴിയും എന്ന് തരൂര്‍ പറഞ്ഞതില്‍ കാര്യമുണ്ടായിരുന്നു. പക്ഷെ നമ്മുടെ പശുമാര്‍ക്ക് "ദേശസ്നേഹി" മീഡിയക്ക് അത് പിടിക്കാതിരുന്നത് സ്വാഭാവികം.
നിലവാരം ഇല്ലാത്തതും ആള്‍ക്കാരെ കളിയാക്കുന്നതുമായ കമ്മന്റുകള്‍ മോടെര് ചെയ്തു മാത്രം പ്രസിദ്ദീകരിക്കുക പ്ലീസ് ...ഇല്ലെങ്കില്‍ ബെര്‍ളിയുടെ ബ്ലോഗില്‍ കി കു എന്നവന് ചെയ്യുന്നത് പോലെ ആയിപ്പോകും ...നല്ല ലേഖനങ്ങള്‍ വായിക്കാന്‍ ആള് പോകില്ല ഇങ്ങിനെ അനുവദിച്ചാല്‍ ഒക്കെ "ബഷീര്‍ക്ക ദോസ്ത് "...ഈ ആള്‍ക്കാരെ പറ്റി കൊറേ വായില്‍ വരുന്നുണ്ട് പക്ഷെ ഈ മാസത്തിനെ ബഹുമാനിച്ചു ഒന്നും പറയുന്നില്ല എന്നേ ഉള്ളൂ
ReplyDeleteIts his privacy ... he never married three or four at a time as some persons seems to claim...
ReplyDeleteEven in IPL he never steal the tax money of Indian Tax payers. like some other politicians do. And i saw some comment, what may happen if E ahmmed or someone do same... Let me ask him one question. Does anything happen in Kerala or India when respectful Janab Late Panakkad made his second marriage. everyone agreed it was his personal matter.
And as someone above commented. Lot politicians of India is very much jealous on Mr.Tharoor's charisma and vision. He is very intelligent and diplomatic politician who earned respect in India and ouside india. Lets leave his peronal matters for him to deal. Media makes it news to add there popularity. May Basheerkka also have sma intensions to bring up this as a blog....... alle Basheerkka.....:)
(choodulla oru marupedi itha ippo verum.......... entammo.. nhan mungette........:)
ബഷീര്‍ സാഹിബിന്നൊരു ആശംസാവാചകം ആലോചിച്ച് താഴോട്ട് നോക്കിയപ്പോഴാ കാളിയുടെ കലി കണ്ടത്. കാളിദാസന്റെ കമന്റിന് ആദരാജ്ഞലികള്‍!
ReplyDeleteകമന്റുകള്‍ എല്ലാം വായിച്ചു. പതിവ് പോലെ പലരും എന്നെ തെറ്റിദ്ധരിച്ചിരിക്കുന്നു. ഞാന്‍ തരൂര്‍ജിയുടെ വിവാഹത്തിനു എതിരല്ല. അങ്ങനെയൊരു സന്ദേശം ഈ പോസ്റ്റിലൂടെ വന്നുവെങ്കില്‍ ഞാന്‍ നിര്‍ലജ്ജം കുമ്പസരിക്കുന്നു. ഒരു നല്ല ആശംസാ പദം ആയിക്കോട്ടെ എന്ന് കരുതിയാണ് ആദരാഞ്ജലി എന്ന് പറഞ്ഞത്. ഇന്നത്തെ കാലത്ത് നല്ലത് ചെയ്യാന്‍ പാടില്ല. ദോഷമേ വരൂ.. എല്ലാ സന്നിഗ്ധ ഘട്ടത്തിലും അദ്ദേഹത്തെ പിന്തുണച്ച ആളാണ് ഞാന്‍. താജ് ഹോട്ടല്‍ വിവാദത്തിലും തരൂര്‍ജിയുടെ കൂടെ ഞാന്‍ നിന്നു . രാജി വെച്ചപ്പോള്‍ അദ്ദേഹത്തെ തിരുച്ചെടുക്കാന് ഞാന്‍ ഒറ്റയ്ക്ക് ക്യാമ്പയിന് നടത്തി . സംശയം ഉള്ളവര്‍ക്ക് അവിടെയൊക്കെ ഞെക്കി ഞെക്കി ഉറപ്പു വരുത്താം. ഇതൊക്കെ ചെയ്ത എന്നെ ആരും തെറ്റിദ്ധരിക്കരുത്. ബ്ലീസ്..
ReplyDelete@ കാളിദാസന് : മത വിശ്വാസങ്ങളെക്കുറിച്ച ഒരു തരത്തിലുള്ള പരാമര്‍ശങ്ങളും ഇല്ലാത്ത ഈ പോസ്റ്റില്‍ കയറി പ്രകോപനപരമായ ഒരു പരാമര്‍ശം നടത്തിയതിനു പിന്നിലുള്ള 'ലാക്ക്' എനിക്ക് ശരിക്കറിയാം. പലരും അതിനോട് പ്രതികരിച്ചു കഴിഞ്ഞ സ്ഥിതിക്ക് അത് ഡിലീറ്റ് ചെയ്യുന്നില്ല. വര്‍ഗീയ കാളകൂടം തലയ്ക്കു പിടിച്ചാല്‍ എങ്ങിനെ പ്രതികരിക്കും എന്നതിന്റെ ഉദാഹരണമായി അതവിടെ കിടക്കട്ടെ.
ReplyDeleteziad said "കംമെണ്ടിന്റെ പേരില്‍ വളരെ വിലകുറഞ്ഞ സംസ്കാരമില്ലാത്ത അഭിപ്രായങ്ങള്‍
ReplyDeleteഎഴുതിപിടിപ്പികുന്നത് തടയാന്‍ കഴിഞ്ഞില്ല എങ്കില്‍ , പീലതോസേനെ പോലെ കൈ കഴുകികളയന് , ഈ ബ്ലോഗിന്റെ ഓതെര്‍ ആയ താങ്കള്‍ക്ക് കഴിയില്ല എന്നാണ്
എന്റെ വിശ്വാസം. അതിന്റെ ഉത്തരവാദിത്തം താങ്കളില്‍ അര്പിക്കപെട്ടിരിക്കുന്നു.മനസിലായി കാണും എന്ന് കരുതുന്നു ..".
Dear Ziad,ശരിക്കും മനസ്സിലായി. പ്രതികരണങ്ങളെ പേടിച്ചു ഓടിയൊളിക്കേണ്ട ആവശ്യം ഇല്ല. അവയെയൊക്കെ സമചിത്തതയോടെ നേരിടുവാന്‍ ആണ് എനിക്ക് താല്പര്യം. കാളിയുടെ കമന്റ് ആയിരിക്കണം ഇങ്ങനെ എഴുതാന്‍ താങ്കളെ പ്രേരിപ്പിച്ചത്. അദ്ദേഹം ഒന്ന് പ്രകോപിപ്പിക്കാന്‍ നോക്കിയതാണ്. അങ്ങനെയെങ്കിലും അല്പം പബ്ലിസിറ്റി കിട്ടട്ടെ എന്ന് ആ പാവം കരുതുന്നുണ്ടാവണം. ഏതായാലും കിട്ടേണ്ട മറുപടി അദ്ദേഹത്തിന് കിട്ടിയിട്ടുണ്ട്. ഇനി വന്നാല്‍ നോക്കാം. പ്രയോഗിക്കാന്‍ ഏറെ മടിയുണ്ട് എങ്കിലും delete ബട്ടണ്‍ എന്റെ കയ്യില്‍ തന്നെയുണ്ട്. പേടിക്കേണ്ട..
This comment has been removed by a blog administrator.
ReplyDeleteThis comment has been removed by the author.
ReplyDeleteകാളിദാസന്റെ കമന്റുമായി ബന്ധപ്പെട്ടു ഒരു ചര്‍ച്ച ഇവിടെ ഉദ്ദേശിക്കുന്നില്ല. അതിനാല്‍ തന്നെ അതേ വാദഗതിളുമായി വീണ്ടും വന്ന കമന്റ് ഡിലീറ്റ് ചെയ്തിട്ടുണ്ട്. (അത്തരമൊരു ചര്‍ച്ച ആ വിഷയകവുമായി ബന്ധപ്പെട്ട ഏതെങ്കിലും പോസ്റ്റ് വരുമ്പോള്‍ ആവാം.. ശശി തരൂരിനെ അതിലേക്കു വലിച്ചിഴക്കേണ്ട..)
ReplyDeleteതാങ്കളവരുടെ ഫാവി ഇപ്പഴേ എഴുതി…? ങാ.., അതാണല്ലൊ ചരിത്രം.
ReplyDeleteഅപ്പോ എന്റെ വഹ ഒരു ആദരാഞ്ജലി ഇവിടെ കിടക്കട്ടെ…
സുനന്ദ പുഷ്കരിന്റെ "സ്വയംവരം".
ReplyDeleteഇതാ എവിടെ മറ്റൊരു സ്വയംവരം.
അഹമബാദ്: വൃദ്ധ മന്ദിരത്തില്‍ പോകാനാണ് ഭാനുമതി റാവലിനെ ബന്ധുക്കള്‍ ഉപദേശിച്ചത്. 55 കാരിയായ അവരുടെ ഭര്‍ത്താവ് മരിച്ചു പോയി. മക്കളാകട്ടേ ജോലിത്തിരക്കില്‍. എന്നാല്‍ പ്രായമായിട്ടില്ലെന്ന് മനസു പറഞ്ഞു. മനസിന്റെ വിളി കേള്‍ക്കാനായി പിന്നീട് തീരുമാനം. വിനാ മൂല്യാ അമ്യൂല്യ സേവാ എന്ന സംഘടന സഹായത്തിനെത്തിയതോടെയാണ് സ്വയംവരം എന്ന ആശയം ഉയര്‍ന്നത് .36 പേരാണ് സ്വയംവരത്തിന് തയാറായി എത്തിയത് . ആദ്യ ഘട്ടത്തില്‍ 10 പേരെയാണ് തെരഞ്ഞെടുത്തത് . അവസാന ഘട്ടത്തില്‍ മൂന്നു പേരാണ് ഉണ്ടായിരുന്നത് . ആനന്ദ് ജില്ലക്കാരിയായ ഭാനുമതി ഗാന്ധി നഗറിലെ മന്‍സ സ്വദേശിയായ രാജേന്ദ്ര റാവലിനെയാണ് ഒടുവില്‍ തെരഞ്ഞെടുത്തത് . 'സമൂഹം ശ്രദ്ധിക്കുക. ഞാന്‍ വൃദ്ധ മന്ദിരത്തിലേക്കല്ല. കുടുംബ ജീവിതത്തിലേക്കാണ് പ്രവേശിക്കുന്നത്' - തന്നെ മറ്റുളളവര്‍ മാതൃകയാക്കുമെന്നാണ് ഭാനുമതിയുടെ പ്രതീക്ഷ.
മരണംവരെ സ്നേഹിക്കുന്ന കൂട്ടുകാരിയെയാണ് ആഗ്രഹിച്ചതെന്ന് രാജേന്ദ്രയും പറഞ്ഞു.
കടപ്പാട് (മംഗളം വാര്‍ത്ത)
കാളിദാസന്റെ കമന്റ് ഡിലീറ്റ് ചെയ്തതിന്നു നന്ദി ..
ReplyDeleteഇത്തരക്കാര്‍ പല മത വിഭാകതിന്റെ പേരിലും ഉണ്ട് അവര്‍ തങ്ങളുടെ വര്‍ഗീയ വിഷം കുത്തി നിറക്കാനുള്ള ഒരു സ്ഥലമായിട്ടു ഈ ബ്ലോഗ്ഗിനെ കണ്ടു കൂടാ ..
നല്ല ചേര്‍ച്ച, എന്താന്നാല്‍ രണ്ടുപെര്കും മൂന്നാമത്തെ താലികെട്ട് (നല്ല എക്സ്പീരിയന്‍സ് ) മാത്രമല്ല രണ്ടു പേരും സ്വന്തം മക്കളെ സാക്ഷിയക്കിയാണ് താലികെട്ടിയത്. ഇതിനും വലിയ ചേര്‍ച്ച മറ്റെന്താണ് വേണ്ടത്?, ദൈവമേ ഈ മക്കള്‍ക്ക് ഈ ജന്മത്തില് ഈ മാതാപിതാക്കളുടെ മറ്റൊരു തലികെട്ടിനു സക്ഷിയകാനുള്ള ഒരവസരം നല്കരുതേ. കാരണം മറ്റൊന്നുമല്ല, വിത്തുഗുണം പത്തുഗുണം എന്ന് പണ്ടാരോ പറഞ്ഞത് കേട്ടിട്ടുണ്ട്. ഈ പിള്ളേര് അവരെ മാതൃകയാക്കാന്‍ ശ്രമിക്കരുതേ,
ReplyDeleteനല്ല ചേര്‍ച്ച, എന്താന്നാല്‍ രണ്ടുപെര്കും മൂന്നാമത്തെ താലികെട്ട് (നല്ല എക്സ്പീരിയന്‍സ് ) മാത്രമല്ല രണ്ടു പേരും സ്വന്തം മക്കളെ സാക്ഷിയക്കിയാണ് താലികെട്ടിയത്. ഇതിനും വലിയ ചേര്‍ച്ച മറ്റെന്താണ് വേണ്ടത്?, ദൈവമേ ഈ മക്കള്‍ക്ക് ഈ ജന്മത്തില് ഈ മാതാപിതാക്കളുടെ മറ്റൊരു തലികെട്ടിനു സക്ഷിയകാനുള്ള ഒരവസരം നല്കരുതേ. കാരണം മറ്റൊന്നുമല്ല, വിത്തുഗുണം പത്തുഗുണം എന്ന് പണ്ടാരോ പറഞ്ഞത് കേട്ടിട്ടുണ്ട്. ഈ പിള്ളേര് അവരെ മാതൃകയാക്കാന്‍ ശ്രമിക്കരുതേ,
ReplyDelete@anwar
ReplyDelete"നല്ല ചേര്‍ച്ച, എന്താന്നാല്‍ രണ്ടുപെര്കും മൂന്നാമത്തെ താലികെട്ട് (നല്ല എക്സ്പീരിയന്‍സ് ) മാത്രമല്ല രണ്ടു പേരും സ്വന്തം മക്കളെ സാക്ഷിയക്കിയാണ് താലികെട്ടിയത്. ഇതിനും വലിയ ചേര്‍ച്ച മറ്റെന്താണ് വേണ്ടത്?, ദൈവമേ ഈ മക്കള്‍ക്ക് ഈ ജന്മത്തില് ഈ മാതാപിതാക്കളുടെ മറ്റൊരു തലികെട്ടിനു സക്ഷിയകാനുള്ള ഒരവസരം നല്കരുതേ. കാരണം മറ്റൊന്നുമല്ല, വിത്തുഗുണം പത്തുഗുണം എന്ന് പണ്ടാരോ പറഞ്ഞത് കേട്ടിട്ടുണ്ട്. ഈ പിള്ളേര് അവരെ മാതൃകയാക്കാന്‍ ശ്രമിക്കരുതേ,"
vittu kala. Randu perum ore samayal allallo 3 kettiyathu. Niyamaparamaayi vivaahamochanam nedi vere kettaan avarkku avakaasham undu.
It’s unfortunate that some comments here are violating the decorum of this page and transgressing into unwarranted personal slander.
ReplyDeleteജീവിച്ചിരിക്കുമ്പോള്‍ വാര്‍ത്തയില്‍ ഇടം നേടാനും
ReplyDeleteശേഷം ചരിത്രത്താളുകളില്‍ ചിരിതൂകി നില്‍ക്കാനും
ഓരോരുത്തര്‍ക്കും ഓരോ കാരണം. ട്വീറ്റിംഗില് തുടങ്ങിയ നിരന്തര വെടിയുതിര്‍ക്കല്‍
ഇപ്പം ഇവിടെ വരെ എത്തി.മാധ്യമ ലോകം തരൂര്‍ജിയെ ഏതാണ്ട് സ്കൈല് കൊണ്ട് അളന്നു ഒരു മൂലയില്‍ ഇരുത്തിയെന്നാ തോന്നുന്നെ.
ഏതായാലും 'പക്വത' നമുക്ക് അങ്ങേരില്‍ നിന്ന് പഠിച്ചേക്കാം. തരൂര്‍ജിക്ക് കുറെ മംഗളങ്ങള്‍ മുന്നേ നേര്‍ന്നത് കൊണ്ട് ഇത്തവണ ഒരു
"മനോരമ ഭവന്തു"!
വിവാഹ വീരന് എന്ന പറഞ്ഞ് ഈ പത്രങ്ങളിലൊക്കെ കാണുന്നത് ഇത്തരക്കാരാണോ?!
ReplyDelete@basheer
കാളിദാസന് എന്ന ചെല്ലപേരില്‍ ബ്ളോഗ് ലോകത്ത് കാളംകൂടം നിറക്കുന്ന അനോണി അച്ചായനെ ആര്‍ക്കും അറിയില്ലെന്നുണ്ടോ?! പുള്ളിക്ക് മറുപടി പറഞ്ഞാല്‍ പറഞ്ഞവന് നാറും. അത്രക്ക് കാളകൂടമാണത്. ഇടക്കാലത്ത് കാളി അച്ചായണ്റ്റെ ചെക്ക് മുടങ്ങിയിരുന്നതിനാല്‍ ബ്ളോഗും എഴുതിയിരുന്നില്ല. ചെക്ക് അക്കൌണ്ടില്‍ വന്ന ശേഷം പൂര്‍വാധികം ശക്തിയോടെ ഒരു പ്രത്യാകവിഭാഗത്തിനെതിരില് മാത്രം എഴുത്തു തുടരുന്നു. ആദ്യകാലങ്ങളില്‍ സി പി എമ്മിനും കൈരളീ ചാനലിനുമെതിരിലായിരുന്നു അനോണീ അചായണ്റ്റെ എഴുത്തു. ചെക്ക് മുടങ്ങിയപ്പോള്‍ അത് നിര്‍ത്തി. ഇപ്പോള്‍ പുതിയൊരു ടീമാണു ഇസ്ലാം മതത്തിനെതിരില്‍ എഴുതാന്‍ ചെക്ക് കൊടുത്തുകൊണ്ടിരിക്കുന്നത്. അത് വണ്ടിചെക്കാകുന്നതോടെ അതും നിര്‍ത്തും.
Off topic
ReplyDeleteThe media and the Great Kerala Terrorist Hunt
read at
http://countermedia.wordpress.com/2010/08/20/the-media-and-the-great-kerala-terrorist-hunt/
തീര്‍ത്തും വ്യക്തിപരമായ ഒരു കാര്യത്തിന്റെ സാമൂഹിക വീക്ഷണങ്ങളില്‍ ഒന്ന്.
ReplyDeleteഇങ്ങിനെയും വീക്ഷിക്കാം എന്ന് ബഷീര്‍ തന്നെ പറയുമ്പോള്‍,
വ്യഖ്യാതമായ ബഷീറിയന്‍ വീക്ഷണങ്ങളില്‍ ഉള്‍പ്പെടുത്തി അഭിനന്ദിക്കുകയും ആകാം.
മൂന്നാം കെട്ടിന് പുതിയാപ്പിള പോക്ക് ഹെലികോപ്ടോരില് എന്ന പുതിയ സാന്റെശമാണ് തരൂര്‍ജി നമുക്ക് തരുന്നത് .ബഷീര്‍ക്ക ബഷീര്‍ സാഹിബഇന്റെ ആദ്യ കെട്ടിന് കാളവണ്ടി അയിരുനെനു ഒരു 'വള്ളിക്കുന്ന് ഫ്രെണ്ട് പറഞ്ഞിരുന്നു
ReplyDeleteI am UKG
കൊള്ളാം.... ഗുഡ് ലക്ക്!
ReplyDeleteവിചാരണക്ക് മുന്‍പ് വായിച്ചിരിക്കേണ്ടവ
ReplyDeleteThe Great Elavanchery Gatecrash
Posted on August 22, 2010 by countermediaadmin
http://countermedia.wordpress.com/
അടയാളപ്പെടുത്തി വെക്കേണ്ട മറ്റൊരു ലിങ്ക്:
ReplyDeletehttp://malayalamcountermedia.blogspot.com/
കഷ്ടം......!
ReplyDelete(ഈ പോസ്റ്റിന്റെ കാര്യമാ പറഞ്ഞത്)
വള്ളിക്കുന്നും മലയാളിയാണല്ലോ എന്ന് സമാധാനിക്കാം. മറിച്ച് പ്രതീക്ഷിക്കുന്നതില്‍ അര്‍ത്ഥമില്ലല്ലോ.
വിവാഹ മോചിതനായ തരൂരിന് ഒരു പുനര്‍ വിവാഹം ആവശ്യമാണെന്ന് തോന്നുന്നതില്‍ ഒരു തെറ്റുമില്ല. ഒരു പുരുഷന് ആയിരം സ്ത്രീകളെ വ്യഭിച്ചരിചാലും നമ്മുടെ സമൂഹത്തിനു ഒരു പ്രശ്നവുമില്ല, എന്നാല്‍ ഒരു കല്യാണം കൂടി കഴിച്ചാലോ അത് ആകാശത്തോളം വലിയ പ്രശ്നമായി. തരൂരും സുനന്ദയും സായിപ്പിന്റെ ഭാഷയില്‍ പറഞ്ഞാല്‍ 'long term relationship ' നേക്കാള്‍ നല്ലതല്ലേ ഒരു കുടുംബ ജീവിതം? ഒരു പക്ഷെ അവര്‍ കുറെ കാലം നല്ല ഭാര്യ ഭര്ത്താക്കന്മാര് ആയി ജീവിച്ചാല്‍ ആര്‍ക്കാണ് നഷ്ടം? നാം എന്തിനു അവരുടെ സ്വകാര്യതയ്ക്ക് ഒരു ഭീഷണിയാവുന്നു. 'തരൂരിനും സുനന്ദക്കും ആയിരമായിരം ആശംസകള്‍'
ReplyDelete@ Abu Hani
ReplyDeleterelationship എന്ന് പറഞ്ഞു കൂടെ കൊണ്ട് നടക്കുന്നതിനേക്കാള്‍ ആയിരം വട്ടം നല്ലതാണ് കല്യാണം കഴിച്ചത്. രാഷ്ട്രീയക്കാരുടെ പതിവ് അഭ്യാസങ്ങള്‍ക്കു നില്‍ക്കാതെ കാര്യങ്ങള്‍ നേരെ ചൊവ്വേ പറയുകയും ചെയ്യുകയും ചെയ്യുന്ന ആളാണ് തരൂര്‍. അതുകൊണ്ടാണ് അദ്ദേഹത്തിനു ആശംസ നേരാന്‍ ഞാന്‍ മുതിര്‍ന്നതും. ചുരുക്കാത്തില്‍ നമ്മള് എല്ലാവരും പറഞ്ഞു കൊണ്ടിരിക്കുന്നത് ഒരേ കാര്യമാണ്. തരൂര്‍ജീ കീ ജയ്..