
കഷണ്ടിക്കും അസൂയക്കും മരുന്നില്ല എന്നാണല്ലോ പഴമൊഴി. ഗള്‍ഫ് ഗേറ്റ് വന്ന ശേഷം കഷണ്ടിയെ ഈ വകുപ്പില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അസൂയക്ക് ഇത് വരെ ആരും ഗള്‍ഫ് ഗേറ്റ് കണ്ടു പിടിച്ചിട്ടുമില്ല. പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസിക്കാന്‍ സ്വന്തമായി കാശില്ലാത്ത എംപി മാരാണ് തരൂരിനെതിരെ അസൂയ വാളുമായി വന്നിരിക്കുന്നത്.
"പതിമൂന്നു സംസ്ഥാനങ്ങളിലെ 240 ജില്ലകളില്‍ ഈ വര്ഷം കൊടിയ വരള്‍ച്ചയാണ്, ഇത്തരമൊരു അവസ്ഥയില്‍ ഒരാള്ക്കെങ്ങിനെ താജില്‍ കഴിയാന്‍ പറ്റും?" എന്നാണു ഒരു തൊഴിലാളി എംപിയുടെ ചോദ്യം. കുളിര് കോരുന്ന ചോദ്യം തന്നെ. പക്ഷെ ഈ ചോദ്യം ചോദിച്ച എംപിയോട് തിരിച്ചു ചില ചോദ്യങ്ങളുണ്ട്. 240 ജില്ലയില്‍ ആളുകള്‍ വരള്‍ച്ച കൊണ്ട് എരിപിരി കൊള്ളുമ്പോള്‍ നിങ്ങള്‍ക്കെങ്ങിനെ എസീ കോച്ചില്‍ യാത്ര ചെയ്യാന്‍ കഴിയുന്നു?. ഇരുപതു രൂപയില്‍ താഴെ ദിവസ വരുമാനവുമായി ഇന്ത്യയിലെ ദരിദ്ര നാരായണന്മാര്‍ ആകാശം നോക്കിയിരിക്കുമ്പോള്‍ ഒരു സിറ്റിങ്ങിനു ആയിരക്കണക്കിന് രൂപ ബത്ത വാങ്ങാന്‍ താങ്കള്‍ക്കെങ്ങിനെ കഴിയുന്നു? ഉത്തരേന്ത്യന്‍ ഗ്രാമീണര്‍ കാള വണ്ടിയില്‍ യാത്ര ചെയ്യുമ്പോള്‍ സര്‍ക്കാര്‍ ചിലവില്‍ ഫസ്റ്റ് ക്ലാസ്സ് വിമാന യാത്ര നടത്തുമ്പോള്‍ മനസ്സില്‍ വല്ലതും തോന്നാറുണ്ടോ? ഇതൊക്കെ താങ്കള്‍ അടക്കമുള്ള 545 എംപിമാര്‍ക്ക് ചെയ്യാമെന്കില്‍ സ്വന്തം കാശ് കൊടുത്തു താജില്‍ താമസിക്കാന്‍ തരൂര്‍ജിക്കും അവകാശമുണ്ട്. മൂത്രം കുടിച്ചിട്ട് ഇഞ്ചിപ്പച്ചടി തൊട്ടുകൂട്ടരുത് സഖാവേ..

15 കോടി ആസ്തിയുന്ടെന്നാണ് തരൂര്‍ജി ഇലക്ഷന്‍ കമ്മീഷന് എഴുതിക്കൊടുത്ത്തത്. താജിലെ ദിവസ വാടക നാല്പതിനായിരത്തിന് പുറമേ മസ്സാജ്, പന്നിയിറച്ചി, സ്റ്റീം ബാത്, തുടങ്ങിയ ആവറേജ് പഞ്ചനക്ഷത്ര ശീലങ്ങള്‍ ഉണ്ടെങ്കില്‍ അതിനു ഒരു നാല്‍പതിനായിരം വേറെയും വേണം. തട്ട് കടയില്‍ നിന്ന് സോഡാ സര്‍വതും ഓംലെറ്റും തിന്നാനുള്ള പണത്തിനു പുറമെയാണിത് . ദിവസം എന്പത്തയ്യായിരം കളിയില്ലാതെ പോകുമെന്നര്‍ത്ഥം. അക്കണക്കിന് നൂറു ദിവസത്തിന് ഇതുവരെ ഒരു കോടിക്കടുത്തു ചിലവാക്കി കാണണം. ഇങ്ങനെ നാലോ അഞ്ചോ വര്ഷം തുടര്‍ച്ചയായി താജില്‍ കഴിഞ്ഞാല്‍ ഇലക്ഷന്‍ കമ്മീഷന് എഴുതി ക്കൊടുത്ത പണത്തിന്റെ ഉരുപ്പടികളൊക്കെ ബ്ലേഡുകാരന്‍ കൊണ്ട് പോയി കഴിഞ്ഞിരിക്കും. കയ്യിലെ കാശ് തീര്നാല്‍ തരൂരെന്നല്ല മുകേഷ് അംബാനിയാണേലും താജില്‍ നിന്നറിങ്ങി ശ്രീ കൃഷ്ണ ലോഡ്ജില്‍ മുറി കിട്ടുമോ എന്നന്വേഷിക്കും. അത്രയും കാത്തിരിക്കാനുള്ള ക്ഷമ ഇല്ലാത്തത് കൊണ്ടാണ് ആളുകള്‍ തരൂര്‍ജിയുടെ മെക്കട്ട് കയറുന്നത്.
അവസാനിപ്പിക്കാം. ധൂര്‍ത്തും ആഡംബരവുമൊക്കെ കണക്കാക്കുന്നത് ഓരോരുത്തരുടെ കയ്യിലെ പണത്തിന്റെ അളവ് വെച്ചാണ്. ആഫ്രിക്കയില്‍ ആളുകള്‍ പട്ടിണി കിടക്കുന്നു എന്ന് വെച്ച് ബില്‍ ഗേറ്റ്സ് വള്ളിക്കുന്നിലെ കുഞ്ഞിരാരുവിന്റെ തട്ടുകടയില്‍ നിന്ന് പുട്ടും കടലയും കഴിക്കണമെന്ന് പറഞ്ഞാല്‍ അത് ശുദ്ധ ഫ്രോഡാണ്. അയാളുടെ നിലവാരമനുസരിച്ച് ഒരു നേരത്തെ ഭക്ഷണത്തിന് ആയിരം ഡോളര്‍ ചിലവാക്കിയാലും ധൂര്തെന്നു പറയാന്‍ ആവില്ല. എന്നാല്‍ അതെ പണം ഒരു നേരത്തെ ഭക്ഷണത്തിന് ഞാന്‍ ചിലവാക്കിയാല്‍ എന്നെ ഉടനെ ഊളമ്പാറയില്‍ എത്തിക്കണം.
ഇത്രയും കാശ് ദിവസേന പൊടി പൊടിക്കുന്ന തരൂര്‍ജിയുടെ വക്കാലത്തുമായി വരുകയല്ല എന്റെ ഉദ്ദേശം. പക്ഷെ തരൂരിന്റെ മെക്കട്ട് കയറി പുണ്യവാളന്മാര്‍ ചമയുന്ന മറ്റു എംപീ മാരുടെ ഫ്രോഡ് പണി കാണുമ്പോഴുള്ള ചൊറിച്ചില്‍ മാറ്റാനാണ് ഇത്രയും എഴുതിയത്. ലോക സമസ്താ സുഖിനോ ഭവന്തൂ ..
ഒരു ദിവസമെന്കില്‍ ഒരു ദിവസം താജില്‍ കഴിയാന്‍ എനിക്കും പൂതിയുണ്ട്.
ReplyDelete:)
ReplyDelete:)
ReplyDelete:)
ReplyDeleteഇന്‍ഡ്യന്‍ മന്ത്രിമാരെ (അത് കോണ്‍ഗ്രസ്സ് മന്ത്രിമാരാണെങ്കില്‍ പിന്നെ നിര്‍ബന്ധമായും )തൊഴുത്തില്‍ താമസിപ്പിക്കുകതന്നെവേണം ഇന്‍ഡ്യ പട്ടിണിപ്പാവങ്ങളുടെ രാജ്യമല്ലെ!
ReplyDeleteബില്‍ഗേറ്റ്സിന്റെ ഉപമ രസിച്ചു :)
പാര്‍ലമെന്ററി കമ്മിറ്റിയുടെ തെളിവെടുപ്പിനോ യോഗത്തിനോ പോയപ്പോഴാണ് കൃഷ്‌ണദാസ് താജ് ഹോട്ടലില്‍ താമസിച്ചത്. അന്നത്തെ പത്രങ്ങളെല്ലാം അത് വ്യക്തമായി റിപ്പോര്‍ട്ട് ചെയ്‌തിരുന്നതുമാണ്. ആ കമ്മിറ്റിയില്‍ എല്ലാ പാര്‍ട്ടികളുടേയും പ്രതിനിധികള്‍ ഉണ്ടാവും. ഞാന്‍ കമ്യൂണിസ്റ്റാണ് അതുകൊണ്ട് ഞാന്‍ പുറത്ത് വേറെ ഹോട്ടലില്‍ താമസിച്ചോളാം എന്നു പറയാന്‍ കഴിയുമോ എന്നറിയില്ല. ദുര്‍ബലമായ വാദമാണ് താജ് സംഭവം എന്നു പറയാന്‍ ആഗ്രഹിക്കുന്നു.
ReplyDelete:)
ReplyDeleteബഷീര്‍ സാഹിബ് ഇത് എഴുതിയില്ലെങ്കിലെ അത്ഭുതമുള്ളൂ.. ഇ അഹ്മദ് സഹിബിന്‍റെ ഓരോ കാല്പെരുമാറ്റവും ആകോഷിച്ച താങ്കള്‍ ഹജ്ജ് കോട്ട അഴിമതിയെ കുറിച്ച് മിണ്ടാതിരുന്നു.. കേരളത്തിലെ ഒരു ഭൂര്ഷോ പത്രവും അത് റിപ്പോര്‍ട്ട് ചെയ്തില്ല.. താങ്കളും..
ReplyDeleteഇപ്പൊ ഈ പോസ്റ്റ് നാളെ അഹ്മദ് സാഹിബിനും "ഇതുപോലെ ഒരു വിമര്‍ശനം വന്നാല്‍, ഒരു മുന്‍കരുതല്‍ ആയി കൊടുത്തതല്ലേ എന്ന് സംശയിക്കാതെ തര്മില്ലേ..
ആട്ടിന്‍ തോലണിഞ്ഞ ചെന്നായയാണ് ഇ അഹ്മദ്. ലീഗിനകത്തെ ഒരേ ഒരു കോണ്ഗ്രസ്കാരന്‍....
സംഗതിയൊക്കെ കൊള്ളാം
ReplyDeleteഎന്നാലും ദൂര്‍ത്തിനെ അല്പം ന്യായികരിചില്ലേ എന്നൊരു സംശയം
"വെറുതെ കളയുകയാനെങ്കിലും അളന്നു കളയനമെന്നാണല്ലോ "
ന്യായീകരണം കൊള്ളാം. പക്ഷേ, ഒരു പൊതുപ്രവര്‍ത്തകന്‍, അതും മന്ത്രി "ഞാനെന്റെ സ്വന്തം കീശയില്‍ നിന്നെടുത്താണല്ലോ" എന്ന് പറയുന്നത് ശുദ്ധ അഹങ്കാരമാണ്. സ്വകാര്യതയും ജിംനേഷ്യവും പഥ്യമായിരുന്നെങ്കില്‍ ഇങ്ങേരെന്തിന് രാഷ്ട്രീയത്തില്‍ വന്നു?.
ReplyDeleteശരി തരൂരിന് പൈസയുണ്ട് സമ്മതിച്ചു, എന്നാല്‍ നമ്മുടെ കൃഷ്ണയോ, ഇതിന്റെ കൂടെ അക്കാര്യം കൂടി ഒന്ന് പറഞ്ഞാല്‍ നമുക്ക് പ്രണബ് മുഖര്‍ജി ഉണ്ടാക്കിയ വിവാദത്തിന് സഖാക്കന്മാരുടെ നെഞ്ചത്തു കയറാമായിരുന്നു
ReplyDeleteശശി തരൂരിന്റെ കോടിക്കളിയെ ന്യായീകരിക്കാനാണ് ഞാന്‍ ഈ പോസ്ടിട്ടത് എന്ന് പലരും ധരിച്ചതില്‍ ഖേദമുണ്ട്. താജ് ഹോട്ടലിലാണ് അങ്ങേരുടെ താമസം എന്നറിഞ്ഞത് മുതല്‍ എന്റെ മനസ്സില്‍ ഉണ്ടായിരുന്നത് 'താമസിക്കട്ടെ താമസിക്കട്ടെ .. കാശ് തീരുമ്പോള്‍ താനേ കേരള ഹൌസില്‍ എത്തിക്കോളും.. ' എന്ന ഒരു വികാരമായിരുന്നു. പക്ഷെ, മറ്റു ചില എംപീ മാരുടെ ഫ്രോഡ് ഡയലോഗുകള്‍ കേട്ടപ്പോള്‍ തരൂര്‍ജിയോടുള്ള പുച്ഛവും സഹതാപവും അല്പമൊന്നു കുറഞ്ഞു.. പിന്നെ ടപ്പേന്ന് പോസ്റ്റി..
ReplyDeleteവായിച്ചു ബഷീർ..എന്റെ അഭിപ്രായം ഇവിടെ കാണാം.
ReplyDeleteആശംസകൾ1
നമ്മുടെ ഈ കൊച്ചു കേരളത്തിൽ ഓരോ തവണയും മന്ത്രിസഭകൾ മാറുമ്പോൾ (ഇടത് വലത് വ്യത്യാസങ്ങൾ ഇല്ലാതെ) പുതുതായി താമസം തുടങ്ങുന്ന മന്ത്രിമാർ വീട് മോടിപിടിപ്പിക്കാൽ ചെലവാക്കുന്ന തുകയുടെ കണക്കുകൾ നിയമസഭയിലും മറ്റും അവതരിപ്പിച്ചതിന്റെ വാർത്തകൾ പത്രമാധ്യമങ്ങളിൽ വായിക്കുമ്പോൾ തോന്നാറുണ്ട് അതിനു മുൻപ് അവിടെ താമസിച്ചിരുന്നവർ കുളം കുഴിച്ചിട്ടാണോ പേയതെന്ന്. ദരിദ്രകേരളത്തിന്റെ അവസ്ഥ ഇതാണെങ്കിൽ കേന്ദ്രത്തിലെകാര്യം പ്രത്യേകം പറയണോ. കാട്ടിലെ തടി തേവരുടെ ആൻ വലിയെടാ..............
ReplyDeleteമണികണ്ഠന്‍ പറഞ്ഞപോലെ....കാട്ടിലെ തടി............ വലിയെടാ വലി
ReplyDeleteപക്ഷേ ഈ രണ്ട് വിദേശകാര്യന്‍മാരെയും ന്യയീകരിക്കാന്‍ ഞാനില്ല...അവര്‍ക്കിട്ട് ഒന്ന് താങ്ങാന്‍ ചൊറിയുന്നു.
പൊതുപ്രവര്‍ത്തകന്‍, ജനപ്രതിനിധി .... അതുകൊണ്ട് മാത്രം ന്യായികരിക്കാന്‍ ആകുന്നില്ല
ReplyDeleteThis comment has been removed by the author.
ReplyDeleteനമുക്ക് വേണ്ടി ശശി തരൂര്‍ കഷ്ടപ്പെടുന്നത് കാണുമ്പോള്‍ 40,000 രൂപ ദിവസ വാടകക്ക് താജ് ഹോട്ടലില്‍ താമസിച്ചത് ഒരു തെറ്റായി കാണാനെ പറ്റുന്നില്ല. ജനസേവനത്തിന് വേണ്ടി യുള്ള ഈ ട്ടപ്പാച്ചിലിനിടയില്‍ ഒന്ന് തല ചായ്കാന്‍ ഒരിടം. അത്രയുമേ അദ്ദേഹം ഉദ്തെഷിചിട്ടുള്ളൂ. അതിനാണോ ഈ കോലാഹലമൊക്കെ. മന്ത്രി ആയവര്കറിയാം അതിന്റെ കഷ്ടപ്പാടുകള്‍. പാവം ശശി തരൂര്‍ . എന്‍റെ കണ്ണുകള്‍ നിറയുന്നു.
ReplyDeleteതരൂര്‍ അരുതാത്തതായി എന്തെങ്കിലും പ്രവര്‍ത്തിച്ചതായി എനിയ്ക്കു തോന്നുന്നില്ല.
ReplyDeleteതല്ലിപ്പൊളി
ReplyDeleteതരൂര്‍ സര്‍ക്കാര്‍ ബംഗ്ലാവില്‍ താമസിച്ചെങ്കില്‍ അഞ്ച് പൈസപോലും ഖജനാവില്‍നിന്ന് അഞ്ച് പൈസപോലും ചെലവാകില്ലായിരുന്നു. ഇവിടെ പ്രശ്നം അതല്ല. പ്രണബ് മുഖര്‍ജി പറയുന്നതിന് മുന്നേതന്നെ ശശിതരൂര്‍ താജ് ഹോട്ടല്‍ ഒഴിഞ്ഞിരുന്നു. അപ്പോള്‍ എന്തിനായിരുന്നു കോലാഹലം?
ReplyDelete