August 15, 2010

ഒബാമ എനിക്കയച്ച ഇമെയില്‍

ഒബാമ എന്റെ ബ്ലോഗ്‌ സ്ഥിരമായി വായിക്കുന്ന ആളല്ല. വല്ലപ്പോഴും വായിക്കാറുണ്ടോ എന്ന് ഞാനൊട്ടു ചോദിച്ചിട്ടുമില്ല. പക്ഷെ അദ്ദേഹം എനിക്കൊരു ഇമെയില്‍ അയച്ചു എന്നത് സത്യമാണ്. ഇന്‍ബോക്സില്‍ ഫ്രം ബാരക്‌ ഒബാമ എന്ന് കണ്ടപ്പോള്‍ ഞാനൊന്ന് ഞെട്ടി. ‘നിങ്ങള്‍ക്ക് രണ്ടര മില്യന്‍ ലോട്ടറി അടിച്ചിട്ടുണ്ട്. നൂറു ഡോളര്‍ ഇങ്ങോട്ട് അയച്ചു തന്നാല്‍ രണ്ടര മില്യന്‍ അങ്ങോട്ടയക്കാം’ എന്ന മട്ടില്‍ ഇമെയിലുകള്‍ ദിവസവും വരാറുണ്ട്. ഇങ്ങനെ വന്ന ഇമെയിലിന് പിറകെ പോയി നാല്‍പത്‌ ലക്ഷം രൂപ നൈജീരിയയിലേക്ക്‌ അയച്ചു കൊടുത്ത ഒരു പൊട്ടന്‍ മലയാളിയെക്കുറിച്ച് ഞാന്‍ തന്നെ ഈ ബ്ലോഗില്‍ എഴുതിയിട്ടുള്ളതുമാണ്.

ബില്‍ ഗേറ്റ്സ്‌, വാറന്‍ ബഫറ്റ്, കരീന കപൂര്‍ തുടങ്ങി വിനീത് ശ്രീനിവാസന്റെ പേരില്‍ വരെ വ്യാജന്മാര്‍ വരുന്ന കാലമാണ്. ഒബാമയുടെ മെയില്‍ ആദ്യമായി കിട്ടുന്നത് കൊണ്ട് ഞാനത് തുറന്നു. ഇമെയിലിന്റെ ഉറവിടം ലിങ്ക് ചെയ്തു നോക്കിയപ്പോള്‍ സംഗതി ഒറിജിനലാണ്. ഒബാമയുടെ പേര്‍സണല്‍ വെബ്‌ സൈറ്റിന്‍റെ മെയില്‍ സര്‍വറില്‍ നിന്നാണ് കക്ഷി വന്നിരിക്കുന്നത്. വള്ളിക്കുന്ന്.കോമില്‍ ഇനി എന്നെ വിമര്‍ശിക്കരുത്, എന്റെ പോപ്പുലാരിറ്റി കുത്തനെ ഇടിയുന്നതിന് നിങ്ങളാണ് കാരണക്കാരന്‍ എന്നെങ്ങാനും പറഞ്ഞു പ്രസിഡണ്ട്‌ അയച്ചതാവും എന്നാണ് ഞാന്‍ കരുതിയത്‌. വായിച്ചു നോക്കിയപ്പോള്‍ വിഷയം അതല്ല.

“ഈ വര്‍ഷത്തെ  ബര്‍ത്ത് ഡേ ഗിഫ്റ്റായി പുതുമയുള്ള ഒന്ന് പ്ലാന്‍ ചെയ്തിട്ടുണ്ട് എന്ന് ഭാര്യ മിഷേല്‍  പറഞ്ഞു” എന്ന ഡയലോഗോട് കൂടിയാണ് മിസ്റ്റര്‍ ഒബാമയുടെ മെയില്‍ തുടങ്ങുന്നത്. ആ വാചകം  വായിച്ചതോടെ എന്റെ ട്യൂബ് കത്തി. അപ്പോള്‍ അതാണ്‌ കാര്യം. ഞാന്‍ ഒബാമക്ക് ഒരു ബര്‍ത്ത് ഡേ കാര്‍ഡ്‌ അയച്ചിരുന്നു. ( വട്ടുണ്ടല്ലേ എന്ന് ചോദിക്കാന്‍ വരട്ടെ ).. ഒരു സുഹൃത്ത്‌ ഫോര്‍വേഡ് ചെയ്തു തന്ന ഫേസ്ബുക്ക്‌ ലിങ്കിലൂടെയാണ് പുള്ളിക്ക് ഞാന്‍ ആശംസ നേര്‍ന്നത്. കാര്‍ഡില്‍ ഞാന്‍ ഇങ്ങനെ എഴുതി. “ബര്‍ത്ത് ഡേ ആഘോഷിക്കുന്നതൊക്കെ കൊള്ളാം. നാല് വര്ഷം ഇപ്പോള്‍ തീരും. പ്രസിഡന്റ്‌ പഥത്തിലെത്താന്‍ വേണ്ടി പറഞ്ഞ വാഗ്ദാനങ്ങള്‍ ഒന്നും മറക്കേണ്ട”. ക്ലിക്കിയ ശേഷം എനിക്ക് നേരിയ ഒരു പേടി. കളി അമേരിക്കന്‍ പ്രസിഡന്റിനോടാണ്. പിടിച്ചാല്‍ ഗോണ്ടനാമോയിലെത്തും. (അത് പൂട്ടിയോ എന്തോ? പൂട്ടുമെന്ന് പുള്ളി പറഞ്ഞാരുന്നു). നന്ദി പറഞ്ഞു കൊണ്ട് മെയില്‍ വന്നതോടെ സംഗതി സുള്ളായി എന്നുറപ്പ്.

ഇതുവരെ സഹായിച്ച പോലെ ഇനിയും സഹായിക്കണം എന്നാണ് ഒബാമ എന്നോട് ആവശ്യപ്പെട്ടിരിക്കുന്നത്!! ഒന്നര വര്‍ഷത്തില്‍ അധികമായി പുള്ളി ഓവല്‍ ഓഫീസിന്റെ കസേരയില്‍ ഇരുന്ന് കറങ്ങുന്നു. ക്ലിന്റന്റെ മോള്‍ ചെല്‍സിയക്ക് ഒരു നല്ല പുതിയാപ്പിളയെ കിട്ടി എന്നതൊഴിച്ചാല്‍ അമേരിക്കയില്‍ പറയത്തക്ക ‘ചേഞ്ചു’ കളൊന്നും വന്നിട്ടില്ല. (ആറ്റു നോറ്റു വന്ന ആ കല്യാണത്തിനൊട്ട് ഒബാമയെ ക്ഷണിച്ചതുമില്ല). കൈറോ യൂണിവേര്‍സിറ്റിയില്‍ വെച്ചു നടത്തിയ ഒരു തട്ടുപൊളിപ്പന്‍ പ്രസംഗം ഒഴിച്ച് നിര്‍ത്തിയാല്‍ പശ്ചിമേഷ്യക്കും ഒരു നുള്ള് ചേഞ്ച്‌ കിട്ടിയിട്ടില്ല. എല്ലാം പഴയ പടി പോലെ തന്നെ. ഇറാഖിലും അഫ്ഗാനിസ്ഥാനിലും കാര്യങ്ങള്‍  നായയ്ക്കും നരിക്കുമല്ലാതെ തന്നെയാണ് മുന്നോട്ട് പോകുന്നത്. (അഫ്ഗാനിസ്ഥാനിലെ മിലിട്ടറി ക്യാമ്പിലുള്ള ബ്ലോഗര്‍ ലൈജുവിനെ പടച്ചവന്‍ കാക്കട്ടെ).. 

ആദ്യ രാത്രിയില്‍ തന്നെ ഭാര്യ പ്രസവിച്ചത് പോലെ അകാലത്തില്‍ ഒരു നോബല്‍ സമ്മാനം കിട്ടി എന്നത് മാത്രമാണ് മിസ്റ്റര്‍ ഒബാമയുടെ ക്രെഡിറ്റില്‍ ഇപ്പോള്‍ ഉള്ളത്. (പ്രസിഡന്റിന്റെ പണി തുടങ്ങുന്നതിനു മുമ്പേ നോബലുകാര്‍ വന്നു സമ്മാനം കൊടുത്തിട്ട് പോയത് ഒബാമയുടെ കുറ്റമായി ഞാന്‍ പറയില്ല) ഇത്തരം കാര്യങ്ങളൊക്കെ തലയില്‍ കിടന്നു കറങ്ങിയത് കൊണ്ടാണ് ബെര്‍ത്ത്‌ ഡേ കാര്‍ഡില്‍ ഞാന്‍ അങ്ങിനെ കുറിച്ചത്. അമേരിക്കയുടെ നാല്പത്തിനാലാം പ്രസിഡന്റായി ഒരു കറുത്ത വംശജന്‍ വൈറ്റ് ഹൌസിന്റെ പടി കയറിയപ്പോള്‍ ഉണ്ടായ ആവേശത്തില്‍ ഏതാനും ലേഖനങ്ങള്‍ ഞാനും എഴുതിയിട്ടുണ്ട്. അതൊക്കെ ‘അങ്കമാലിയിലെ പ്രധാന മന്ത്രി’യെപ്പോലെ ആയി എന്ന് മാത്രം പറഞ്ഞാല്‍ മതിയല്ലോ.. അടുത്ത ഓഗസ്റ്റ്‌ നാലിനും ഒബാമക്ക് ഞാന്‍ ഒരു ബര്‍ത്ത് ഡേ കാര്‍ഡ്‌ അയക്കും. നിങ്ങളും അയക്കണേ.. പുള്ളി എങ്ങനേലും ജീവിച്ചു പോട്ടെ..
 
മ്യാവൂ: “ഒബാമക്ക് ലക്ഷക്കണക്കിന് പേര്‍ ബര്‍ത്ത് ഡേ കാര്‍ഡ്‌ അയച്ചു കാണും. അവര്‍ക്കൊക്കെ ഒബാമയുടെ സൈറ്റില്‍ നിന്നുള്ള ഓട്ടോമാറ്റിക്‌ മെസ്സേജും പോയിക്കാണും. ഇതൊക്കെ വലിയ ആനക്കാര്യമായി ബ്ലോഗിലെഴുതുന്ന തനിക്ക് വേറെ പണിയൊന്നുമില്ലേ?”. (ഒന്ന് പോടെയ്‌..)

28 comments:

 1. “ബര്‍ത്ത് ഡേ ആഘോഷിക്കുന്നതൊക്കെ കൊള്ളാം. നാല് വര്ഷം ഇപ്പോള്‍ തീരും. പ്രസിഡന്റ്‌ പഥത്തിലെത്താന്‍ വേണ്ടി പറഞ്ഞ വാഗ്ദാനങ്ങള്‍ ഒന്നും മറക്കേണ്ട”

  ReplyDelete
 2. ഒന്നര വര്‍ഷത്തില്‍ അധികമായി പുള്ളി ഓവല്‍ ഓഫീസിന്റെ കസേരയില്‍ ഇരുന്ന് കറങ്ങുന്നു. ക്ലിന്റന്റെ മോള്‍ ചെല്‍സിയക്ക് ഒരു നല്ല പുതിയാപ്പിളയെ കിട്ടി എന്നതൊഴിച്ചാല്‍ അമേരിക്കയില്‍ പറയത്തക്ക ‘ചേഞ്ചു’ കളൊന്നും വന്നിട്ടില്ല.

  ithaanu sathyam

  ReplyDelete
 3. “ഒബാമക്ക് ലക്ഷക്കണക്കിന് പേര്‍ ബര്‍ത്ത് ഡേ കാര്‍ഡ്‌ അയച്ചു കാണും. അവര്‍ക്കൊക്കെ ഒബാമയുടെ സൈറ്റില്‍ നിന്നുള്ള ഓട്ടോമാറ്റിക്‌ മെസ്സേജും പോയിക്കാണും. ഇതൊക്കെ വലിയ ആനക്കാര്യമായി ബ്ലോഗിലെഴുതുന്ന തനിക്ക് വേറെ പണിയൊന്നുമില്ലേ?”.

  ReplyDelete
 4. ആ 'മ്യാവൂ' ഇങ്ങു തന്നേര്
  അങ്കമാലിയിലെ പ്രധാനമന്ത്രീ...

  ReplyDelete
 5. ആദ്യ രാത്രിയില്‍ തന്നെ ഭാര്യ പ്രസവിച്ചത് പോലെ അകാലത്തില്‍ ഒരു നോബല്‍ സമ്മാനം കിട്ടി എന്നത് മാത്രമാണ് മിസ്റ്റര്‍ ഒബാമയുടെ ക്രെഡിറ്റില്‍ ഇപ്പോള്‍ ഉള്ളത്. ha.. ha..
  ഈ വരികള്‍ക്ക് ഒരു നോബല്‍ സമ്മാനം എന്റെ വക.

  ReplyDelete
 6. ഇറാക്കില്‍നിന്ന് പട്ടാളത്തെ പിന്‍വലിക്കുമെന്നു പറഞ്ഞിരുന്നു.
  പട്ടാളത്തെ പിന്‍വലിച്ചില്ലെങ്കിലും ഒബാമ ആ വാക്ക് പിന്‍വലിച്ചില്ലേ .

  പശ്ചിമേഷ്യയില്‍ "സമാധാന"മുണ്ടായില്ല. ശരിയാണ് കാരണം
  "സമാധാന"ത്തിനുള്ള സമ്മാനം ഒബാമക്കായിരുന്നു.

  ഗോണ്ടനാമോ അടച്ചു പൂട്ടുകയോ ? അതിച്ചിരി പുളിക്കും
  അതിലും എളുപ്പം വൈറ്റ് ഹൌസ് പൂട്ടുന്നതായിരിക്കും.

  അഫ്ഗാനിസ്ഥാന്‍ ഇപ്പൊ ശരിയാക്കിത്തരാം എന്ന് പറഞ്ഞത് നേരാ...
  അവിടെ ചെന്നപ്പഴാണറിയുന്നത്‌ ലാദനെക്കാള്‍ വലുതാണ്‌ മടയിലെന്നു.

  ആഗസ്റ്റ്‌ നാല് ഇനിയും വരും. പക്ഷെ അത് വൈറ്റ് ഹൌസില്‍ തന്നെ-
  ആഘോഷിക്കണമെന്ന് ആര്‍ക്കാ പ്പോ ത്ര നിര്‍ബന്ധം- ഒബാമാക്കീ.. ജയ്.

  ReplyDelete
 7. ഈ പോസ്റ്റിലെ തെളിഞ്ഞ ഹാസ്യത്തില്‍ നിറഞ്ഞു ചിരിച്ചുകൊണ്ട് തന്നെ പറയട്ടെ, ഇതിന്‍റെ കാമ്പ് അതിലടങ്ങിയ ഒബാമ വിമര്‍ശനമാണ്.

  ഓവല്‍ ഒഫീസിലെ ഒബാമയുടെ ഒന്നാം ദിനത്തിനും മുന്‍പേ റോബര്‍ട്ട്‌ ഫിസ്ക്നെ പോലുള്ളവര്‍ U.S വിദേശനയത്തില്‍ ഒരു മാറ്റവും വരാന്‍ പോവുന്നില്ല എന്ന് അസന്നിഗ്ധമായി പ്രവചിച്ചിരുന്നു. ബുഷിന്‍റെ മാഡംബിത്തം തുളുമ്പുന്ന വാക്കുകള്‍ക്ക് പകരം മയപ്പെട്ട Diplomatic parlance ലുള്ള വാക്കുകള്‍ പറയാന്‍ പുസ്തകങ്ങള്‍ വായിക്കുന്ന ഒബാമ ശ്രമിക്കുന്നു എന്നതിലപ്പുറം ഒരു മാറ്റവും പ്രതീക്ഷിക്കേണ്ടതില്ല.

  ഇസ്രയെലി ലോബിയും, ഇവാന്ജലിസ്റ്റ് സഖ്യവും പിന്നെ ഗ്ലോബല്‍ കോര്‍പറേറ്റും ചേര്‍ന്നാണ് U.S നയങ്ങള്‍ തീരുമാനിക്കുന്നത് എന്ന് എല്ലാവര്‍ക്കും അറിയാം. പ്രസിഡണ്ട്‌ ഡെമോക്രാറ്റായാലും റിപ്പബ്ലിക്കനായാലും വെറും ഉപകരണം മാത്രം.

  ReplyDelete
 8. 'ലോകപിള്ള'യുടെ കൂടെ വത്തിക്കാനിലെ ബാല്‍കണിയില്‍ പ്രത്യക്ഷപ്പെട്ട മാര്‍പാപ്പയെ അറിയാഞ്ഞിട്ട്‌ ഒരു വത്തിക്കാനി മറ്റേ വത്തിക്കാനിയോട് ചോദിച്ച പോലെ [എടാ ഉവ്വേ... ആ ലോകപിള്ളയുടെ കൂടെ ബാല്‍കണിയില്‍ നില്‍ക്കുന്നത് ആരാ...?] എനിക്കൊരു സംശയം, "അണ്ണാ....... ഈ ബഷീര്‍ വള്ളിക്കുന്നിന് ഇമെയില്‍ അയച്ച ഒബാമ ആരാണണ്ണാ.....?

  ReplyDelete
 9. @ salam pottengal: "ഇസ്രയെലി ലോബിയും, ഇവാന്ജലിസ്റ്റ് സഖ്യവും പിന്നെ ഗ്ലോബല്‍ കോര്‍പറേറ്റും ചേര്‍ന്നാണ് U.S നയങ്ങള്‍ തീരുമാനിക്കുന്നത് എന്ന് എല്ലാവര്‍ക്കും അറിയാം. പ്രസിഡണ്ട്‌ ഡെമോക്രാറ്റായാലും റിപ്പബ്ലിക്കനായാലും വെറും ഉപകരണം മാത്രം"
  സത്യമാണ്. എന്നിരുന്നാലും അല്പമൊരു പ്രതീക്ഷ ഒബാമയില്‍ ഉണ്ടായിരുന്നു. ഫിസ്കിന്റെ ലേഖനങ്ങള്‍ സ്ഥിരമായി വായിക്കാറുണ്ട്. അധികം പ്രതീക്ഷ വേണ്ട എന്ന് അദ്ദേഹത്തെപ്പോലുള്ളവര്‍ പറഞ്ഞപ്പോഴും മനസ്സിനെ വിശ്വസിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. ഇല്ല, ഒബാമ അങ്ങനെയാവില്ല എന്ന്.. ഇനി രണ്ടു വര്ഷം കൂടെ ബാക്കിയുണ്ട്, കാത്തിരുന്നു കാണാം എന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല, അല്ലെ..

  ReplyDelete
 10. ഇതുവരെ സഹായിച്ച പോലെ ഇനിയും സഹായിക്കണം എന്നാണ് ഒബാമ എന്നോട് ആവശ്യപ്പെട്ടിരിക്കുന്നത്!! ഒന്നര വര്‍ഷത്തില്‍ അധികമായി പുള്ളി ഓവല്‍ ഓഫീസിന്റെ കസേരയില്‍ ഇരുന്ന് കറങ്ങുന്നു. ക്ലിന്റന്റെ മോള്‍ ചെല്‍സിയക്ക് ഒരു നല്ല പുതിയാപ്പിളയെ കിട്ടി എന്നതൊഴിച്ചാല്‍ അമേരിക്കയില്‍ പറയത്തക്ക ‘ചേഞ്ചു’ കളൊന്നും വന്നിട്ടില്ല. (ആറ്റു നോറ്റു വന്ന ആ കല്യാണത്തിനൊട്ട് ഒബാമയെ ക്ഷണിച്ചതുമില്ല).

  good....!!

  ReplyDelete
 11. ബഷീര്ക (സോറി, ബഷീര്‍), ഇതൊന്നും വെറുതെ കളയരുത്..സംഗതി വെച്ച് കൊറച്ചു കാശുണ്ടാക്കാന്‍ നോക്ക്. പ്രസിഡന്റിന്റെ ഇമെയില്‍ കിട്ടി, മൂപ്പരെ സ്വന്തക്കാരനാ എന്നൊക്കെ തട്ടിവിട്ടാല്‍ മതി..ഇനി ഇന്ത്യയില്‍ വരുമ്പോള്‍ ആരാ ഈ വള്ളിക്കുന്നുകരന്‍ എന്ന് ചോദിച്ചു ഒരവാര്‍ഡും കിട്ടും..പിന്നെ ഗ്രീന്‍ കാര്‍ഡ്‌, വൈറ്റ് ഹൌസില്‍ ത്രിഭാഷി ആയി ജോലി (അറബി-ഇംഗ്ലീഷ്-മലയാളം)....അപ്പൊ ഞമ്മളെയൊന്നും മറക്കരുതേ...
  റമദാന്‍ മാസത്തില്‍ ഇങ്ങനെ പുളു അടിക്കാതെ മാഷെ എന്നായിരിക്കും......ഹ ഹ ഹ..

  ReplyDelete
 12. Obama may not have fulfilled his words...........but there was no new aggression from his side. So far so good.

  After all the time has changed!

  - China is lending trillions to US in order to keep the purchasing power of US citizens!
  - Corporate America is no more a model for the world!
  - Developing countries are looking east!
  - A sure to fail move of increasing the fees of H1 visa is on the role!
  - American professionals and companies are available cheaper ever for jobs and for works!
  - Vidachathu Koyyum.......Poor Obama can not change the rule of nature.

  ReplyDelete
 13. ഈ ഒബാമയുടെ ഒരു കാര്യം..../

  ReplyDelete
 14. Why you are blaming Mr. Obama?! You cannot see our own Achu mama! anything happend here?!

  ReplyDelete
 15. @ Abdul Lathief

  U.S പുതിയ യുദ്ധങ്ങളൊന്നും തുടങ്ങിയിട്ടില്ലെങ്കില്‍ അത് പാണ്ടന്‍‍ നായയുടെ പല്ലിനു ശൌര്യം പണ്ടേ പോലെ ഫലിക്കാത്തതിനാലാണ്. ഒബാമയുടെ ആദ്യത്തെ മുഖ്യ തീരുമാനങ്ങളിലൊന്ന് അഫ്ഘാന്‍ യുദ്ധം കൂടുതല്‍ ‍ ശക്തമാക്കാനും വ്യാപിപ്പിക്കാനും ആയിരുന്നു എന്ന് ഓര്‍ക്കുക. U .S ഇക്കോണമി തകര്‍ന്നു കിടക്കുമ്പോഴും ഇറാനില്‍‍ പുതിയ യുദ്ധമുഖം തുറക്കാനുള്ള നീക്കങ്ങളില്‍ നിന്ന് ഇദ്ദേഹം പിന്നോട്ട് പോവുന്നില്ല എന്നതും ചേര്‍ത്ത് വായിക്കാം.

  ഇനി ഇറാഖില്‍ നിന്ന് സൈന്യത്തെ "പിന്‍‍വലിക്കുന്ന" തിന്‍റെ നിജസ്ഥിതി നോക്കാം. അവിടെ നേരിട്ടുള്ള സൈന്യത്തിന് പകരം ക്വട്ടേഷന്‍‍ സംഘങ്ങളെ ആ ജോലി ഏല്‍പിക്കാനാണ് പരിപാടി. "outsourcing of peace keeping" (war) എന്നാണ് ഓമനപ്പേര്. ഇത് ഇറാഖില്‍ നേരത്തെതന്നെയുള്ളതാണ്. ഈ കില്ലര്‍ ‍സംഘങ്ങളെ കൂടുതല്‍ വ്യാപിപ്പിക്കാനും സ്ഥിരപ്പെടുത്താനും പോവുകയാണ്. ഒബാമ വന്നു കുറെയേറെ ഓക്കേയായി എന്നത് ഒരു illusion മാത്രമായിരിക്കും.

  ReplyDelete
 16. >>ഒബാമ എന്റെ ബ്ലോഗ്‌ സ്ഥിരമായി വായിക്കുന്ന ആളല്ല. വല്ലപ്പോഴും വായിക്കാറുണ്ടോ എന്ന് ഞാനൊട്ടു ചോദിച്ചിട്ടുമില്ല.<<
  ഹോ.. എന്തൊരെളിമ, ഒന്നും സമ്മതിച്ചു തരൂല്ല.. അതാ ബഷീറി.. (അല്ലേല്‍ വേണ്ട) :-P

  ReplyDelete
 17. മ്യാവൂ: “ഒബാമക്ക് ലക്ഷക്കണക്കിന് പേര്‍ ബര്‍ത്ത് ഡേ കാര്‍ഡ്‌ അയച്ചു കാണും. അവര്‍ക്കൊക്കെ ഒബാമയുടെ സൈറ്റില്‍ നിന്നുള്ള ഓട്ടോമാറ്റിക്‌ മെസ്സേജും പോയിക്കാണും. ഇതൊക്കെ വലിയ ആനക്കാര്യമായി ബ്ലോഗിലെഴുതുന്ന തനിക്ക് വേറെ പണിയൊന്നുമില്ലേ?”. (ഒന്ന് പോടെയ്‌..)

  ReplyDelete
 18. @ AKbar
  @ Abdul Lathief
  @ Salam Pottengal

  അങ്കിള്‍ സാം എടുക്കുന്ന തീരുമാനങ്ങളില്‍ വൈറ്റ് ഹൌസില്‍ ഇരിക്കുന്ന പ്രസിടെന്റിന് അതിന്റേതായ say ഉണ്ട് എന്ന് തന്നെയാണ് എന്റെ വിശ്വാസം. അത്തരമൊരു തീരുമാനത്തെ അട്ടിമറിക്കാനുള്ള കരുത്തു സലാം സൂചിപ്പിച്ച ബാഹ്യശക്തികള്‍ക്ക് ഉണ്ട് എന്നുള്ളതും നേരാണ്. സീനിയര്‍ ബുഷ്‌, ജൂനിയര്‍ ബുഷ്‌ എന്നിവരുടെ കാലത്തെ അപേക്ഷിച്ച് പുതിയ അധിനിവേശങ്ങളില്‍ തലയിടാന്‍ ഒബാമ ശ്രമിച്ചിട്ടില്ല. കുടുങ്ങിയ തല ഊരാനുള്ള പെടാപാടാണ് അദ്ദേഹം കാണിക്കുന്നത്. പക്ഷെ അതത്ര എളുപ്പമല്ല എന്ന തിരിച്ചറിവ് വൈകിയെങ്കിലും സാമ്രാജ്വത്വം മനസ്സിലാക്കിയിരിക്കുന്നു. ഇവിടെയാണ്‌ മിലിട്ടറി ഔട്ട്‌സോര്‍സിംഗ് ആലോചനയില്‍ വരുന്നത്. അഫ്ഘാനില്‍ ഇത് പരീക്ഷിക്കുവാന്‍ പല തവണ ശ്രമിച്ചതാണ്. നാറ്റോ സഖ്യം പോലും അവിടെ ചിന്നിച്ചിതറിയിരിക്കുന്നു. യുദ്ധമുഖത്ത് ഒറ്റപ്പെടുമ്പോള്‍ കാണിക്കുന്ന വെപ്രാളം ആണ് ഇപ്പോള്‍ അവിടെ നടക്കുന്നത്.

  എന്തൊക്കെയോ ചെയ്യണം എന്ന് ഒബാമയുടെ മനസ്സില്‍ ഉണ്ട്. ഗ്രൌണ്ട് സീറോക്ക് സമീപം പള്ളി നിര്മിക്കുന്നതിനെ അനുകൂലിച്ചുള്ള അദ്ദേഹത്തിന്‍റെ പ്രസ്താവന ശ്രദ്ധിച്ചില്ലേ.?

  ReplyDelete
 19. @ കുരുത്തം കെട്ടവന്‍ : വീ എസ്സിനെ ഇങ്ങോട്ട് കൊണ്ട് വരല്ലേ.. അല്പം ലോക കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനിടയില്‍ അലമ്പ് കേസുകളൊന്നും എടുത്തിട്ട്‌ നാറ്റിക്കല്ലേ കെ കെ..

  ReplyDelete
 20. @ Saleem E.P & Aiwa

  രണ്ടു പേരുടെയും 'ടമാഷ'കള്‍ ശരിക്കും ആസ്വദിച്ചു.. ഞാന്‍ റിംഗ് ബാറിന്റെ മുകളില്‍ ആണ് ഇരിക്കുന്നത്. കയ്യടിച്ചാല്‍ താഴെ വീഴും.

  ReplyDelete
 21. ഗസ്സ ഫ്ലോട്ടില സംഭവത്തെ പ്രതിശേതി ക്കുന്നതിന്നു പകരം സമാധാന ആവശ്യങ്ങള്‍ക്കു വേണ്ടി അണുശക്തി വികസിപ്പിക്കുന്ന ഇറാനെതിരില്‍ തിരിയാന്‍ ആണ് ഒബമാക്കിഷ്ട്ടം .
  ബുഷ്‌ പോയി ഒബാമ അധികാരത്തിലേറിയപ്പോള്‍ പ്രകടമായ മാറ്റം നിരപരതികളെ കൊന്നു ഒടുക്കുന്നത് ഇറാഖില്‍ നിന്നും അഫ്ഘാന്‍ പക്സിതാന്‍ ഗോത്ര വര്‍ഗ പ്രദേശത്തേക്ക് മാറി എന്ന് മാത്രം .
  ഇനിയുള്ള കാലയലവിലെങ്കിലും "Change we can believe in" എന്നതിലെ CHANGE കൊണ്ട് ഉദ്ദേശിക്കുന്നത് എന്തെന്ന് ഒബാമ കാണിച്ചു തരുവായിരിക്കും.

  ReplyDelete
 22. മദനിയെ പിടിച്ചിട്ട, പിടിച്ചിടാന്‍ പോവുന്ന സെല്ലിന്‍റെ അപ്പുറത്തെ സെല്ലുകളില്‍ ഗുജറാത്ത് വംശഹത്യക്ക് നേതൃത്വം കൊടുത്തവരും, മുംബൈ കലാപത്തിന്‍റെ സൂത്രധാരകരും, വാടകയ്ക്ക് കലാപങ്ങള്‍ എര്‍പാടാക്കിക്കൊടുക്കുന്നവരും, സംജ്ഹോത എക്സ്പ്രസ്സ്‌, മലെഗാവ്, നന്ടെദ്‌, മക്ക മസ്ജിദ്, അജ്മീര്‍ കൂട്ടക്കൊലാകള്‍ക്ക് നേതൃത്വം കൊടുത്തു എന്ന് സിബിഐ പറയുന്ന മറ്റു സ്വയം സേവക നേതാക്കളും കിടക്കുമ്പോള്‍ മാത്രം, അപ്പോള്‍ മാത്രമാണ് ഇന്ത്യന്‍ ജാനാതിപത്യം സാര്‍ഥകമാവുക. നബിദിനത്തിന് സ്കൂള്‍ അവധി കിട്ടിയാല്‍ തീരുന്നതല്ല ഈ പ്രശ്നം.

  ഫലസ്തീനിലെ zionist, US ന്‍റെ ഇറാഖ്‌, അഫ്ഘാന്‍ അധിനിവേശങ്ങള്‍ അവസാനിപ്പിക്കാന്‍ വ്യക്തമായ ചുവടുകള്‍ വെച്ചാല്‍ മാത്രമേ ലോകത്തിന്‍റെ മുറിവുണക്കാന്‍ പറ്റൂ. Ground zero യില്‍ പള്ളി പണിയാന്‍ സമ്മതം കൊടുത്തത് കൊണ്ട് തീര്‍ക്കാവുന്നതല്ല ഇത്.

  @ Basheer Vallikkunnu ഈ കാര്യങ്ങള്‍ കൂടി അടുത്ത ഈമെയിലില്‍ ഒബാമയെയും മന്മോഹനെയും അറിയിക്കും എന്ന് എനിക്ക് ഉറപ്പാണ്‌.

  ReplyDelete
 23. @ skp: CHANGE എന്നത് വെറും കളര്‍ ചേഞ്ച്‌ ആയിപ്പോയി എന്നാണ് വൈറ്റ് ഹൌസ് പിന്നാമ്പുറ സംസാരം.

  @ Salam Pottengal : ഇമെയില്‍ അയക്കുക മാത്രമല്ല, വിളിക്കുമ്പോള്‍ പറയുകയും ചെയ്യാം.

  ReplyDelete
 24. @ basheer vallikunnu, salam pettangal
  'ഗ്രൌണ്ട് സീറോക്ക് സമീപം പള്ളി'
  ഇത് എവിടെയാണ് മനസിലായില്ല

  ReplyDelete
 25. @ Ashraf
  ദാ ഇവിടെയാണ്‌ 'ഗ്രൌണ്ട് സീറോക്ക് സമീപം പള്ളി'

  ReplyDelete