May 10, 2010

ആ വട്ടന്‍ ആരാണ് ?

ലോക ജനസംഖ്യയില്‍ നാലിലൊന്ന് മാനസിക രോഗികള്‍ ആണെന്നാണ്‌ വിദഗ്ദ കണക്ക്. അതായത് ഓരോ നാല് പേരെ എടുത്താലും അതിലൊരാള്‍ക്ക്  അല്പം വട്ട് കാണും. ഇത് കേരളത്തിലെ മാത്രം കണക്കാണോ അതല്ല മൊത്തം വേള്‍ഡും ഇങ്ങനെയാണോ എന്നൊന്നും ചോദിക്കരുത്. നാലിലൊരാള്‍ക്ക് വട്ട് എന്ന് പറഞ്ഞാല്‍ മുഴുത്ത വട്ട് എന്ന് അര്‍ത്ഥമാക്കണ്ട. എന്തെങ്കിലുമൊക്കെ മാനസിക വൈകല്യങ്ങള്‍ കാണും എന്നേ പറയാവൂ. ടീവിയില്‍ ഒരു ഡോക്റ്റര്‍ പറഞ്ഞു കേട്ട ഓര്‍മ വെച്ചാണ് ഞാന്‍ ഈ ലോക വിവരം നിങ്ങള്‍ക്ക് കൈ മാറുന്നത്. ഓരോരുത്തരും അവരവര്‍ക്ക് കിട്ടിയ വിജ്ഞാനം മറ്റുള്ളവര്‍ക്കും പകര്‍ന്നു കൊടുക്കണം എന്നാണല്ലോ.

ഈ നാലിലൊരാളെ പെട്ടെന്ന് കണ്ടു പിടിക്കാന്‍ കഴിയില്ല. കുതിരവട്ടത്ത്‌ എത്താന്‍ മാത്രം പ്രശ്നങ്ങള്‍ കാണിക്കുന്ന അപൂര്‍വം പേരെ മാത്രമേ എളുപ്പത്തില്‍ പിടിക്കാന്‍ കഴിയൂ. ബാക്കിയുള്ളവര്‍ക്ക് പെട്ടെന്ന് കണ്ടുപിടിക്കാന്‍ കഴിയുന്ന അടയാളങ്ങള്‍ കുറവായിരിക്കും. ഏറെ നാള്‍ ഗവേഷണം നടത്തി ഞാന്‍ കണ്ടു പിടിച്ച ഒരു ചെറിയ ഐഡിയയുള്ളത് ഇതാണ്. നിങ്ങളുടെ ഏറ്റവും അടുത്ത മൂന്നു സുഹൃത്തുക്കളെ മനസ്സില്‍ കാണുക. അവര്‍ മൂന്നു പേരും ഓ കെ ആണെന്ന് നിങ്ങള്‍ക്ക് തോന്നുന്നുവെങ്കില്‍ ഒട്ടും സംശയിക്കേണ്ട. നമ്മള്‍ കണ്ടെത്താന്‍ ശ്രമിക്കുന്ന നാലാമന്‍ നിങ്ങള്‍ തന്നെയാണ്. ഉടനെ ഒരു മനശ്ശാസ്ത്ര വിദഗ്ദനെ കണ്ടു മരുന്ന് തുടങ്ങുക. ഇത്തരം കാര്യങ്ങളൊന്നും ഒട്ടും വെച്ച് താമസിപ്പിക്കരുത്.

നാലിലൊരാള്‍ വട്ടന്‍ എന്ന തിയറി അനുസരിച്ച് നാല് മന്ത്രിമാരില്‍ ഒരാള്‍ക്ക്‌ അല്പം വട്ട് കാണും. കേരളത്തില്‍ പതിനാറു മന്ത്രിമാര്‍ ഉണ്ട് എന്ന് സങ്കല്പിച്ചാല്‍ അതില്‍ നാല് പേരെ വളരെ ശ്രദ്ധിക്കണം. ഇത് വായിക്കുമ്പോള്‍ നിങ്ങളുടെ മനസ്സില്‍ ഓരോ മന്ത്രിമാരുടെയും മുഖം മിന്നി മറയുന്നുണ്ടാവും. അവരില്‍ നാല് പേരെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്തെടുക്കാനുള്ള ഒരു താല്പര്യം നിങ്ങള്‍ക്കുണ്ടാവുന്നതും സ്വാഭാവികം. ഒരാളെ പെട്ടെന്ന് പിടി കിട്ടിയിട്ടുണ്ടാവുമെങ്കിലും ബാക്കി മൂന്നു പേര്‍ ആരാണെന്ന് അല്പം കണ്‍ഫ്യൂഷന്‍ മിക്കവര്‍ക്കും ഉണ്ടാകാന്‍ ഇടയുണ്ട്. അല്പം കുരുട്ടു ബുദ്ധി എനിക്കുള്ളത് കൊണ്ട് വണ്‍ പ്ലസ്‌ ത്രീ നാല് പേരെ ഞാന്‍ ഓള്‍റെഡി സെലക്ട്‌ ചെയ്ത് വെച്ചിട്ടുണ്ട്. പക്ഷെ വിഷയം വളരെ സെന്‍സിറ്റീവായയത് കൊണ്ട് ആരൊക്കെയാണ് അതെന്ന് ഇപ്പോള്‍ പറയുന്നില്ല. നിങ്ങളും പറയണ്ട. അടുത്ത വോട്ട് വരുമ്പോള്‍ സംഗതി മറക്കാതിരുന്നാല്‍ മതി.ഈ തിയറി മന്ത്രിമാര്‍ക്ക് മാത്രമല്ല, എല്ലാവര്ക്കും ബാധകമാണ്. നാലാള്‍ കൂടുന്നിടത്തൊക്കെ ഇത് പ്രാവര്‍ത്തികമാക്കി നോക്കാവുന്നതാണ്. തല്ലു കൊള്ളാതെ കാര്യങ്ങള്‍ കൈകാര്യം ചെയ്യണം എന്ന് മാത്രം. 

നാല് ബ്ലോഗര്‍മാരെയെടുത്താല്‍ അതിലൊരു ബ്ലോഗര്‍ നേരത്തെ പറഞ്ഞ വകുപ്പില്‍ പെടും. നിങ്ങള്‍ക്കറിയുന്ന നാല് ബ്ലോഗ്ഗര്‍മാരെ മനസ്സില്‍ വിചാരിക്കുക. അതല്ലെങ്കില്‍ വേണ്ട. ഞാന്‍ എനിക്കറിയാവുന്ന നാല് പേരെ പറയാം. ഒന്ന് നമ്മുടെ ഇടിവെട്ട് ആശാന്‍ തന്നെ. ബെര്‍ളി , രണ്ട് വിശാല മനസ്കന്‍ (ഫുള്ളി ഫണ്ടത്തെ പോലെ ഇപ്പോള്‍ സജീവമല്ല. എന്നാലും ഫഴയ ഫുലിയാണ്) മൂന്നാമനായി നമ്മുടെ പോങ്ങുമ്മൂടന്‍ , ഈ മൂന്നു പേരുകള്‍ കിട്ടിയപ്പോള്‍ തന്നെ നിങ്ങള്‍ ആളെ പിടിച്ചു കഴിഞ്ഞു എന്നെനിക്കറിയാം. നാലാമനായി എന്റെ പേരും ചേര്‍ത്തോളൂ. ഇപ്പോള്‍ വീണ്ടും കണ്‍ഫ്യൂഷന്‍ ആയി, അല്ലെ.. ഈ ഫ്യൂഷന്‍ ആണ് ഈ തിയറിയുടെ ഏറ്റവും വലിയ പ്രശ്നം. അയാളാണോ ഇയാളാണോ എന്ന കണ്‍ഫ്യൂഷന്‍  
‍. 

ഞാന്‍ ഈ ലോകവിവരം നിങ്ങളുമായി പങ്കു വെക്കുന്നത് ഇങ്ങനെ കണ്‍ഫ്യൂഷന്‍ ഉണ്ടാക്കാന്‍ വേണ്ടിയില്ല. ഒരു സദുപദേശം നല്‍കാനാണ്.   എന്റെ ബ്ലോഗ്‌ വായിക്കുന്നത് കൊണ്ട് നിങ്ങള്‍ക്കും എന്തെങ്കിലും ഉപകാരം വേണമല്ലോ. നാലിലൊരാള്‍ക്ക് അല്പം ലൂസ് കാണാമെന്ന തിയറി അറിഞ്ഞത് മുതല്‍ ആരുമായി ഇടപഴകുമ്പോഴും ഞാന്‍ അല്പം ശ്രദ്ധിക്കും. നിങ്ങളും അക്കാര്യം ശ്രദ്ധിക്കണം. നമ്മളായിട്ട് പ്രശ്നം ഉണ്ടാക്കരുത്. ആരെയും അനാവശ്യമായി പ്രകോപിപ്പിക്കരുത്. കാരണമില്ലാതെ ആരെങ്കിലും ഇങ്ങോട്ട്‌ പ്രകോപിക്കുന്നുവെങ്കില്‍ സംശയത്തിന്‍റെ ആനുകൂല്യം നല്‍കി തടിയെടുക്കുന്നതാണ് നല്ലത്. സിമ്പിള്‍ ആയി പറഞ്ഞാല്‍ അയാള്‍ നാലിലൊരാള്‍ ആയിരിക്കുമെന്ന് കരുതി നമ്മള് ഊരുക എന്ന് തന്നെ. പ്രോബ്ലം സോള്‍വ്‌ഡ്‌.  

ഈ ഒരു തിയറി എല്ലാവരും പ്രാവര്‍ത്തികമാക്കിയാല്‍ ഒട്ടുമിക്ക പ്രശ്നങ്ങളും ഇല്ലാതാവും. അങ്ങാടികളില്‍ തല്ല് നടക്കില്ല. വീട്ടില്‍ കശപിശ ഉണ്ടാവില്ല. ഭാര്യയും ഭര്‍ത്താവും ലോഹ്യത്തില്‍ ആവും. ഏതാണ്ടെല്ലാ രാജ്യങ്ങളുടെ കയ്യിലും ആറ്റം ബോംബുള്ള കാലമായതിനാല്‍ രാഷ്ട്ര നായകന്മാര്‍ പരസ്പരം വെല്ലുവിളിക്കില്ല.. മേല്‍പറഞ്ഞ നാലിലൊരാളാണ് മറുപക്ഷത്തെങ്കില്‍ സംഗതി കുഴഞ്ഞില്ലേ. ചുരുക്കത്തില്‍ എല്ലാവരുമായും ശ്രദ്ധിച്ചും കണ്ടും ഇടപഴകുക. കുതിരവട്ടത്തെ സെല്ലുകള്‍ക്കു മുന്നിലൂടെ നടക്കുമ്പോള്‍ കാണിക്കുന്ന ശ്രദ്ധയില്‍ ഒരംശം പുറത്തും ഉണ്ടാവണം എന്ന് ചുരുക്കം. ഒരു വലിയ ലോക തത്വം നിങ്ങള്‍ക്ക്‌ എല്ലാവര്ക്കും പകര്‍ന്ന് നല്‍കിയ ചാരിതാര്‍ത്ഥ്യം എനിക്കുണ്ട്. ഞാന്‍ നടത്തുന്ന ഇത്തരം പൊതു താത്പര്യ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചില്ലേലും നിന്ദിക്കരുത്.

24 comments:

 1. ബഷീര്‍ക്കാക്കും വിഷയ ദാരിദ്യമോ ????????????????????????????????????????????????????????????????????????!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!..........................................................................

  ReplyDelete
 2. അപ്പോ നെല്ലിക്കാ തളത്തിനാണല്ലേ നാട്ടില്‍ വന്നത്..??
  ഭാര്യയും രണ്ട് മക്കളും രക്ഷപെട്ടു

  ReplyDelete
 3. @ Noushad Vadakkel : കണ്ടില്ലേ, ഇതാണ് ഞാന്‍ പറഞ്ഞത്.. കാര്യമായി വല്ല ഉപദേശവും നാട്ടുകാര്‍ക്ക് കൊടുത്താല്‍ അപ്പോള്‍ പറയും വിഷയ ദാരിദ്ര്യമാണെന്ന്. (ജീവിതത്തില്‍ ഇത്ര മാത്രം ഉപകാരപ്പെടുന്ന ഒരു പോസ്റ്റ്‌ വേറെ നിങ്ങള്‍ വായിച്ചിട്ടുണ്ടോ? )..നിര്‍ത്തി. ഇതോടെ നിര്‍ത്തി. ഇനി ആരെയും ഉപദേശിക്കുന്നില്ല. ആര്‍ക്കും ഫ്രീയായി വില പിടിപ്പുള്ള ചിന്തകള്‍ കൊടുക്കുന്നുമില്ല. പോരെ..

  @ കൂതറHashimܓ: നീയും നാലില്‍ ഒരാള്‍ ആണോ?

  ReplyDelete
 4. ആരണ് വട്ടൻ എന്ന് ആലോചിക്കുംതേറും ആലേചനകൾ എന്നിലെക്ക്തന്നെ
  ഉറഞ്തുള്ളി തിരിച്ചെത്തുന്നു. ഞാൻ പതിയെ ചിരിച്ചു....... അട്ടഹസിച്ച്ചിരിച്ചു.........

  ReplyDelete
 5. പടച്ചോനെ കുഴങ്ങിയല്ലോ ബഷീര്‍ക."ബ്ലോഗി പെണ്ണിനെ"കൂടെ കൂട്ടിയിട്ടു നാള് കുറച്ചേ
  ആയിട്ടോല്ലോ, നാളിതുവരെ ഒരറ്റ "മഹലൂക്കും"ഞമ്മെന്റെ ബ്ലോഗി പെണ്ണിനെ അന്യഷിച്ചു വന്നിട്ടില്ല.
  ഇപ്പോ ഒരു സംശയം "വട്ടെന്മാരുടെ"കൂട്ടയ്മയാണോ ബ്ലോഗ്‌ ?അല്ല ബഷീര്‍കാടെ ഈ പോസ്റ്റും കൂടി കണ്ടപ്പോള്‍
  ഒരു സംശയം

  ReplyDelete
 6. Chirichu Chirichu Kannu Nananju.......
  Thank you very much.

  Its a classic one.

  Kalakki.

  ReplyDelete
 7. @ബഷീര്‍ക്കാ .... ഹ ! മാഷെ ങ്ങള് ചൂടാകാതെ , ബാലരമക്കും പൂമ്പാറ്റയ്ക്കും ഓണ്‍ ലൈന്‍ എഡിഷന്‍ ഉണ്ടാകും വരെ ഈ ബ്ലോഗും കൊണ്ട് നടക്കീന്‍ ... ;)

  ReplyDelete
 8. ഇത് വളരെ സിമ്പിള്‍, ഓരോ നാല് പേരെ എടുക്കുമ്പോഴും അതില്‍ ഒന്ന് ബഷീര്‍ സാഹിബിനെ കൂട്ടിയാല്‍ പോരെ, പിന്നെ എന്തിനു കണ്ഫ്യൂശ്യന്‍,

  ReplyDelete
 9. ബഷീര്‍ക്കയില്‍ നിന്നും ഇത്തരമൊന്ന് തീരെ പ്രതീക്ഷിച്ചില്ല, കൃത്യമായ ഇടവേളകളില്‍ മാത്രം പോസ്റ്റുന്ന ബഷീര്‍ക്കയില്‍ നിന്നും ആനുകാലികമായ പോസ്റ്റ് ആയിരുന്നു പ്രതീക്ഷിച്ചിരുന്നത്. ഇതൊക്കെ ഡെയിലി ബ്ലോഗര്‍മാരുടെ വിഷയമാണ്. pls keep it your standard.

  ReplyDelete
 10. ബ്ലോഗി പെണ്ണിനെ മൊഴി ചൊല്ലിയതിന്റെ കുരുത്ത കേടാണെന്ന് തോന്നുന്നു.

  ReplyDelete
 11. ഇത് വായിച്ചു കഴിഞ്ഞപ്പോള്‍ ആളെ പിടികിട്ടി.!

  ReplyDelete
 12. എന്റെ റൂമില്‍ ഞാനടക്കം നാലു പേരുണ്ട്..
  ഇപ്പോ
  ഒരു സംശയം....

  ReplyDelete
 13. ബലേ...ഭേഷ്!!... ഇത്തരം ബ്ലോഗുകള്‍ വായിക്കുന്നത് തന്നെ വട്ടിന്റെ ലക്ഷണമാണ്. അതുകൊന്ട്ട് തത്കാലം ഇത് വായിക്കുന്നില്ല.
  അബ്ബാസ്‌ വി.ടി , jeddah

  ReplyDelete
 14. അല്ല ബഷീര്‍ക്കാ.. എന്താ ഈ വട്ട്...?? എല്ലാരും പറയണ കേട്ടിട്ടുണ്ട്..!!
  പിന്നെ.... ബഷീര്‍ക്ക പറഞ്ഞ മന്ത്രിമാരില്‍ അങ്കമാലിയിലെ പ്രധാന മന്ത്രി പെടുമോ?

  ReplyDelete
 15. അയ്യൊ,
  എന്റെ ക്യുബിക്കിളിൽ ഇരിക്കുന്ന മറ്റു മൂന്നുപേർക്കും വട്ടില്ല.

  ReplyDelete
 16. കൊള്ളാം ....എടുത്തു ചാടി ഇനി ഞാന്‍ ഒന്നും ചെയ്യില്ല... തീര്‍ച്ച, എങ്കിലും ഞാന്‍ ഏതാണ്ട് വള്ളികുന്നിനടുത്ത് തന്നെയാണ് കണ്ടു മുട്ടാന്‍ ഇട വന്നാല്‍ ബാക്കി അന്ന് നേരില്‍ വാങ്ങിച്ചോളാം ഇങ്ങനെ കൊല്ലാകൊല ചെയ്യരുത്‌

  ReplyDelete
 17. ഇപ്പൊ സംഗതി പിടികിട്ടി
  താങ്കു

  ReplyDelete
 18. കാശ്മീരിന്റെ അഴകും ഊട്ടിയുടെ കുളിരും ഒക്കെ കാത്തിരുന്നവ ന്റെ ആപീസ് പൂട്ടിയ പോസ്റ്റിങ്ങ്‌... അതിങ്ങനെ മനശ്ശാസ്ത്ര രോഗ ഗ്രസ്ത മാകുമെന്ന് കരുതിയില്ല... ഇത്രയും സഹിച്ചവര്‍കു ഒരു ഷോക്ക്‌ ട്രീട്മെന്റ്റ് അല്ലെ.. താങ്കള്‍ക്ക് കുഴപ്പം ഒന്നും ഇല്ല എന്ന് കരുതുന്നു... പ്രവാസത്തിന്റെ ഊഷര ഊഷ്മളതയിലെകും വീണ്ടും സ്വാഗതം .

  ReplyDelete
 19. കുറേ നാളായിട്ട് എനിക്കീ സംശയം ഉണ്ടായിരുന്നു. ഇപ്പോള്‍ ആളെ പിടികിട്ടി! :)

  ReplyDelete
 20. ഇതാപ്പോ നന്നായത്!, മാത്യു വെല്ലുരിനെ പോലെ ഉള്ളവരുടെ പണി കളയല്ലേ! മാഷെ
  സൗദിയില്‍ ആയതിനാല്‍ വട്ടു വച്ചവരെ കാണാനിടയായിട്ടുണ്ട്
  പിന്നെ നമ്മുടെ സിനിമകാരുടെ കാര്യം ഒന്നുമല്ലല്ലോ (Let's refer to the post of തിലകന് വട്ടുണ്ടോ?)
  ഹ ഹ ഹ ..................

  ReplyDelete
 21. This comment has been removed by the author.

  ReplyDelete
 22. @ The Best87 said... "ബഷീര്‍ക്കയില്‍ നിന്നും ഇത്തരമൊന്ന് തീരെ പ്രതീക്ഷിച്ചില്ല"..
  ഇടക്കൊക്കെ ഇങ്ങനെ പ്രതീക്ഷിക്കാത്തത് കിട്ടുന്നത് നല്ലതല്ലേ ബെസ്ട്ടെ.. എപ്പോഴും പ്രതീക്ഷിക്കുന്നത് എഴുതിയാല്‍ എന്നെ നിങ്ങള്‍ എഴുതി തള്ളില്ലേ..

  @ Ashraf Unneen "ആപീസ് പൂട്ടിയ പോസ്റ്റിങ്ങ്‌..." ആ പ്രയോഗം ശ്ശി പിടിച്ചു.. കശ്മീര്‍ യാത്രയെക്കുറിച്ച് എഴുതണം എന്നുണ്ട്. ഒരു മൂഡ്‌ വന്നാല്‍ ഞാന്‍ എഴുത്ത് തുടങ്ങും. പിന്നെ നിര്‍ത്താന്‍ പറയരുത്.

  ReplyDelete
 23. സത്യത്തില്‍ ആര്‍ക്കും വട്ടില്ല എന്നാല്‍ എല്ലാര്‍ക്കും കുറേച്ചെ വട്ടുണ്ട് അതാണ് സത്യം

  ReplyDelete