മരുഭൂമിയിലൂടെയുള്ള പുലർ കാല യാത്രകൾ ഏറെ ആനന്ദകരമാണ്.. പുലർകാലം, അതല്ലെങ്കിൽ സന്ധ്യാനേരം.. മരുഭൂമി അതിസുന്ദരിയായി നമ്മോട് ചങ്ങാത്തം കൂടുക ഈ രണ്ട് സമയങ്ങളിലാണ്.. അതിവെയിലിന്റെ ഉച്ചയും തണുത്ത കാറ്റ് വീശുന്ന രാത്രിയും ആ ചങ്ങാത്തത്തിന് ഭംഗം വരുത്തിയേക്കും.. പുലർകാലത്ത് പല തവണ മരുഭൂ യാത്ര നടത്തിയിട്ടുണ്ടെങ്കിലും ഈ യാത്രയ്ക്ക് ചില പ്രത്യേകതകളുണ്ട്.. മരുഭൂമിയിൽ വെച്ച് ഒരു കിടിലൻ ബ്രേക്ക് ഫാസ്റ്റ് ഉണ്ടാക്കണം.. അത് കഴിഞ്ഞു മർവാനി ഡാം സന്ദർശിക്കണം.. അതിന് ശേഷം ഡാമിന് സമീപത്തുള്ള കൃഷിത്തോട്ടങ്ങളിൽ കറങ്ങണം. ജിദ്ദയിൽ നിന്ന് അതിരാവിലെ യാത്ര തുടങ്ങി..
എട്ട് പേരടങ്ങിയ സംഘം.. രണ്ട് വണ്ടികൾ.. ഹിജാസ് കൊച്ചിയും ഷബീറുമാണ് വളയം പിടിക്കുന്നത്.. ജിദ്ദ അസ്ഫാൻ റോഡിൽ ഖുലൈസ് താഴ്വരയിലാണ് മർവാനി ഡാമുള്ളത്.. ഏതാണ്ട് നൂറ്റി ഇരുപത്തിയഞ്ച് കിലോമീറ്റർ ദൂരം.. മരുഭൂമിയെ കീറിമുറിച്ചുള്ള റോഡാണ്.. വെള്ളത്തിൽ കഴുകി മിനുക്കിയെടുത്തത് പോലുള്ള പാറക്കൂട്ടങ്ങൾ ഈ റോഡിന്റെ ഇരുവശത്തും ധാരളാമായി കാണാം. ഖുലൈസ് താഴ്വരയിലേക്കുള്ള മരുഭൂപാത ഏത് യാത്രികനേയും മത്ത് പിടിപ്പിക്കും..