കാശ്മീർ യാത്രക്കിടയിൽ എന്നെ ഏറ്റവും ആകർഷിച്ച സ്ഥലം ഏതെന്നു ചോദിച്ചാൽ ഒറ്റ ഉത്തരമേയുള്ളൂ. ഗുൽമാർഗ്. ശ്രീനഗറിൽ നിന്നും ഏതാണ്ട് അമ്പത് കിലോമീറ്റർ ദൂരം. ഗുൽമാർഗ് എന്നാൽ പൂക്കളുടെ താഴ്വാരം എന്നാണർത്ഥം. പേരിന്റെ അർത്ഥവും ആ പേര് വഹിക്കുന്ന ആളുടെയോ / വസ്തുവിന്റെയോ പ്രകൃതവും തമ്മിൽ വളരെ അപൂർവമായി മാത്രമേ ഒത്തു പോകാറുള്ളൂ. (ബഷീർ എന്ന പദത്തിന് അറബിയിൽ സന്തോഷ വാർത്തകൾ പറയുന്നവൻ എന്നാണർത്ഥം!!). അതുപോലുള്ള ഒരു പേരല്ല ഗുൽമാർഗിന്റെത്. എല്ലാ അർത്ഥത്തിലും പൂക്കളുടെ പുൽമേട് തന്നെ. ('ദാൽ തടാകത്തിലെ രണ്ടു രാത്രികൾ' എന്ന പേരിൽ ഒരു പോസ്റ്റ് ഇതിനു മുമ്പ്
എഴുതിയിരുന്നു. ചിലരെങ്കിലും അത് വായിച്ചു കാണുമെന്നു കരുതുന്നു. അതിന്റെ
തുടർച്ചയായി ഈ പോസ്റ്റിനെ കണ്ടാൽ മതി).