ഒന്നര പതിറ്റാണ്ട് കാലത്തെ പിളർപ്പിന് ശേഷം കേരളത്തിലെ മുജാഹിദ് പ്രസ്ഥാനം വീണ്ടും ഐക്യപ്പെടുകയാണ്. പ്രബലമായ രണ്ട് വിഭാഗങ്ങൾ ഒന്നിച്ചു ചേരുന്നു. സംഘടനകളുടെ പിളർപ്പുകളുടെ ചരിത്രത്തിൽ വളരെ അപൂർവ്വമായാണ് ഇത്തരം ഒന്നിക്കലുകൾ ഉണ്ടാകാറുളളത്. ഒരിക്കൽ പിളർന്നവ വീണ്ടും പിളരുകയും കൂടുതൽ ശിഥിലമാകുകയും ചെയ്യുന്നതാണ് പൊതുവെ കണ്ടു വരാറുള്ളത്. സ്ഥാപനങ്ങളും കീഴ്ഘടകങ്ങളും യൂണിറ്റുകളുമൊക്കെയായി വളരെ ആഴത്തിൽ പിളർപ്പ് വേരുപിടിക്കുകയും ആരോപണ പ്രത്യാരോപണങ്ങളിലൂടെ സാംസ്കാരിക രംഗത്ത് ഏറെ മാലിന്യങ്ങൾ നിക്ഷേപിക്കുകയും ചെയ്ത ശേഷം ഇങ്ങനെയൊരു ഐക്യപ്പെടൽ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചതല്ല. ചരിത്ര നിയോഗം മറന്നു കൊണ്ട് തമ്മിൽ തല്ലി കൂടുതൽ സാംസ്കാരിക മാലിന്യങ്ങളുണ്ടാക്കി പൊതുസമൂഹത്തിന്റെ ശ്രദ്ധയിൽ നിന്നും അത് വഴി ചരിത്രത്തിൽ നിന്ന് തന്നെയും പതിയെ അപ്രത്യക്ഷമാകുമെന്ന് കരുതിയിടത്തു നിന്നാണ് നവോത്ഥാന വഴിയിലെ ഒരു തിരിച്ചു വരവിന് വഴിയൊരുക്കിക്കൊണ്ടുള്ള ഈ ഐക്യപ്പെടൽ ഉണ്ടായിരിക്കുന്നത്. അതുകൊണ്ട് തന്നെ അത് തികച്ചും സ്വാഗതാർഹവുമാണ്. കേരളക്കരയിലെ മുസ്ലിം സമൂഹത്തിന്റെ നവോത്ഥാന ചരിത്രത്തിൽ വലിയ സംഭാവനകൾ അർപ്പിച്ച ഒരു പ്രസ്ഥാനമെന്ന നിലക്ക് മാറിയ കാലത്തിന്റെ സാഹചര്യങ്ങളിൽ ഈ പ്രസ്ഥാനത്തിന്റെ സാമൂഹ്യവും സാംസ്കാരികവുമായ ഇടം എന്തെന്നതിനെക്കുറിച്ച ചില ചിന്തകൾ പങ്ക് വെക്കുക മാത്രമാണ് ഈ കുറിപ്പ് കൊണ്ട് ഉദ്ദേശിക്കുന്നത്.
December 13, 2016
November 20, 2016
തും ബിൽകുൽ ഹം ജയ്സേ നിക് ലേ
പാക്കിസ്ഥാനി കവയത്രിയും ആക്ടിവിസ്റ്റുമായ ഫഹ്മിദ റിയാസിന്റെ പ്രശസ്തമായ ഒരു കവിതയുണ്ട്. ഇന്ത്യയിൽ വർഗീയ ശക്തികൾ വേര് പിടിക്കുകയും ബി ജെ പി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി പാർലമെന്റിലെത്തുകയും ചെയ്ത അവസരത്തിലാണ് അവർ ഈ കവിത എഴുതിയത്. അതിന്റെ തലക്കെട്ട് ഇതായിരുന്നു. "തും ബിൽകുൽ ഹം ജയ്സേ നിക് ലേ"..
October 31, 2016
ഏകസിവിൽകോഡ് : 'വാറുണ്ണി'യാകുന്ന മുസ്ലിം നേതാക്കൾ
ഗ്രാമത്തിൽ പുലിയിറങ്ങിയപ്പോൾ അതിനെ പിടിക്കാൻ രംഗത്തെത്തുന്ന സാഹസികനാണ് വാറുണ്ണി. മമ്മൂട്ടി തകർത്തഭിനയിച്ച മൃഗയയിലെ കഥാപാത്രം. പുലി നാട്ടുകാർക്കും വളർത്തു മൃഗങ്ങൾക്കും ജീവന് ഭീഷണിയുയർത്തിയപ്പോൾ വാറുണ്ണി ജീവൻ പണയം വെച്ച് പുലിയോട് ഏറ്റുമുട്ടാനെത്തുകയാണ്. ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ നാട്ടുകാർക്ക് രണ്ട് ശത്രുക്കളായി. വാറുണ്ണിയും പുലിയും. അതിന് ഒരളവോളം വാറുണ്ണിയുടെ 'സ്വാഭാവഗുണവും' കാരണമായിട്ടുണ്ട്. വാറുണ്ണിക്ക് പാര പണിയാൻ നാട്ടിൽ പലരും രംഗത്തെത്തി. നാട്ടിലെ സകല അലമ്പുകളും അക്കൂട്ടത്തിലുണ്ടായിരുന്നു. പുലിയോട് ഏറ്റുമുട്ടി വാറുണ്ണി ചത്താലും കുഴപ്പമില്ല, വാറുണ്ണിയോട് ഏറ്റുമുട്ടി പുലി ചത്താലും കുഴപ്പമില്ല എന്നതായിരുന്നു അവരുടെ ലൈൻ. രണ്ട് ശത്രുക്കളിൽ ഒരെണ്ണം കുറഞ്ഞുകിട്ടുമല്ലോ. ഏതാണ്ട് ഇതുപോലെയാണ് ഏകസിവിൽ കോഡിന് എതിരെ പൊരുതാനിറങ്ങിയ മുസ്ലിം സംഘടനാ
നേതാക്കളുടെ അവസ്ഥ. താത്വികമായി ഏക സിവിൽ കോഡിന് എതിരാണ് ഏതാണ്ടെല്ലാ
മതനേതാക്കളും പുരോഹിതന്മാരും. ഗ്രാമത്തിലെ മൊത്തം ജനങ്ങൾ പുലിക്കെതിരായ
പോലെ. അതിൽ ഹിന്ദുക്കളും മുസ്ലിംകളും കൃസ്ത്യാനികളും സിക്കുകാരും
പാഴ്സികളുമെല്ലാമുൾപ്പെടും. കാരണം വിവാഹം, വിവാഹമോചനം, പിന്തുടർച്ചാവകാശം,
ദത്തെടുക്കൽ തുടങ്ങി മതശാസനകൾ നിലനില്ക്കുന്ന മേഖലകളിൽ ഓരോ
മതവിശ്വാസിക്കും ഏറെക്കുറെ അവരുടെ മതനിയമങ്ങൾക്കനുനുസരിച്ച് ജീവിക്കാനുള്ള അവകാശം ഇന്ത്യൻ ഭരണഘടന നല്കുന്നുണ്ട്. അതിനനുസരിച്ച് ഓരോ മതവിഭാഗങ്ങൾക്കും
വെവ്വേറെ നിയമങ്ങളും ഇന്ത്യയിലുണ്ട്. പക്ഷേ ഏക സിവിൽകോഡിനെതിരേ യുദ്ധം
നയിക്കാൻ ഇറങ്ങിപ്പുറപ്പെട്ടിട്ടുള്ളത് വാറുണ്ണിയുടെ റോളിത്തെത്തുന്ന
മുസ്ലിം മതനേതാക്കളാണ്. ബാക്കിയുള്ളവരൊക്കെ വാറുണ്ണിക്ക് പാര പണിയുന്ന
തിരക്കിലും. ഞാനൊറ്റക്ക് ചെയ്യേണ്ട പോരാട്ടമാണോ ഇതെന്ന് ഇവിടെ വാറുണ്ണിയാണ്
ചിന്തിക്കേണ്ടത്.
July 10, 2016
പോടാ, പോയി ചാകെടാ !
ഐ എസ് കേരളത്തിൽ വീണ്ടും ചർച്ചാവിഷയമാവുകയാണ്. കേരളത്തിലെ ഏതാനും യുവതീ യുവാക്കൾ ഐ എസ് താവളങ്ങളിലേക്ക് യാത്ര പോയിരിക്കുന്നു എന്ന വാർത്തയാണ് ചർച്ചക്ക് തിരി കൊളുത്തിയിരിക്കുന്നത്. ആ വാർത്തയുടെ നിജസ്ഥിതി അന്വേഷിക്കേണ്ടതും സത്യം പുറത്ത് കൊണ്ട് വരേണ്ടതും നമ്മുടെ പോലീസും അന്വേഷണ വിഭാഗവുമാണ്. അതവർ നടത്തട്ടെ.. കേരളത്തിലെ ഏതാനും യുവാക്കൾ സിറിയയിലേക്കോ ഐ എസിന്റെയോ അൽഖാഇദയുടെയോ താവളങ്ങളിലേക്കോ പോയിട്ടുണ്ടോ എന്നതിനേക്കാൾ പ്രധാനം അങ്ങനെ പോകാനുള്ള സാഹചര്യത്തിലേക്ക് യുവാക്കളെ എത്തിക്കുന്ന വിധത്തിൽ തീവ്രവാദം നമ്മുടെ മണ്ണിൽ വേര് പിടിക്കുന്നുണ്ടോ എന്ന ചിന്തയാണ്. കാരണം അറബ് രാജ്യങ്ങളിൽ നിന്ന് മാത്രമല്ല, യൂറോപ്യൻ, അമേരിക്കൻ നാടുകളിൽ നിന്നും ഭീകരവാദ താവളങ്ങളിലേക്ക് കുടിയേറുന്നവരുടെ എണ്ണം നാൾക്കുനാൾ വർദ്ധിച്ചു വരുന്നു എന്ന പേടിപ്പെടുത്തുന്ന വസ്തുത നമ്മുടെ മുന്നിലുണ്ട്. ഇതുവരെ കേരളത്തിൽ നിന്ന് ഒരാളും ഐ എസ് കേന്ദ്രങ്ങളിലേക്ക് പോയിട്ടില്ല എന്ന് അന്വേഷണ ഉദ്യോഗസ്ഥന്മാർ സാക്ഷ്യപ്പെടുത്തിയാൽ പോലും സമീപ ഭാവിയിൽ അത്തരമൊന്ന് ഉണ്ടാകില്ല എന്ന് ഉറപ്പിച്ചു പറയാൻ നമുക്ക് കഴിയില്ല. സ്ഥിതിഗതികൾ ആ ദിശയിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. തീവ്രവാദ ചിന്തകൾ എല്ലാ രംഗങ്ങളിലും നാൾക്കുനാൾ വർദ്ധിച്ചു വരുന്നു എന്നത് ഒരു വസ്തുതയാണ്. ഒരു നാഗരിക സമൂഹമെന്ന നിലക്ക് നമ്മെ അസ്വസ്ഥപ്പെടുത്തേണ്ടത് അതാണ്. ഇത്തരമൊരു ആശങ്കയുടെ ഘട്ടത്തിൽ നാം ചെയ്യേണ്ട മുൻകരുതലുകൾ എന്തൊക്കെയാണ്, ഒരു ക്രിയാത്മക സമൂഹമെന്ന നിലക്ക് സ്വീകരിക്കേണ്ട നടപടികൾ എന്തൊക്കെയാണ് എന്നതെല്ലാം തുറന്ന് ചർച്ച ചെയ്യേണ്ട ഘട്ടം എത്തിയിരിക്കുന്നു.
May 20, 2016
മണ്ണാര്ക്കാട് തകർന്നടിഞ്ഞത് പൗരോഹിത്യത്തിന്റെ അഹന്ത
May 11, 2016
മാധ്യമങ്ങളേ , നിങ്ങൾ മുക്കിയാൽ വാർത്ത മുങ്ങുമോ?
'പണം സംസാരിക്കുമ്പോൾ സത്യം മൗനം പാലിക്കും' എന്നൊരു ചൈനീസ് പഴമൊഴിയുണ്ട്. പ്രമുഖ ജ്വല്ലറി വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ കഴിഞ്ഞ ദിവസം പുറത്തു വന്ന വിവാദ വീഡിയോ കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങൾ മുക്കിയ രീതി കാണുമ്പോൾ ഈ ചൈനീസ് പഴമൊഴി എത്രമാത്രം അർത്ഥവത്താണ് എന്ന് നമുക്ക് ബോധ്യപ്പെടും. നിരവധി സ്ത്രീകളെ പ്രേമം അഭിനയിച്ച് വശത്തിലാക്കി ലൈംഗിക വൈകൃതങ്ങൾക്ക് ഉപയോഗിച്ച ശേഷം വലിച്ചെറിയുന്നു എന്നാണ് ഒരു ഒളിക്യാമറ ദൃശ്യത്തിലൂടെ പീഡനത്തിനിരയായ യുവതി തന്നെ വെളിപ്പെടുത്തിയിരിക്കുന്നത്. ബോബിക്കെതിരെ നടപടിയാവശ്യപ്പെട്ട് മാസങ്ങൾക്ക് മുമ്പ് കേരള പോലീസിന് നല്കിയ പരാതിയോടൊപ്പമുള്ള വീഡിയോയാണ് വിവരാകാശ നിയമത്തിലൂടെ സംസ്ഥാന ഇന്റലിജന്സ് എഡിജിപി ഓഫിസില് നിന്ന് ലഭിച്ചതെന്നാണ് ഈ വാർത്ത പുറത്ത് വിട്ട വെബ് പോർട്ടൽ പറയുന്നത്. "എത്ര പെൺകുട്ടികളെയാണ് നീ ചതിച്ചിരിക്കുന്നത്. ഞാനൊരനാഥയാണ്. എനിക്കൊരു അച്ഛനുണ്ടായിരുന്നെങ്കിൽ നീയിതെന്നോട് ചെയ്യുമായിരുന്നില്ല" എന്നൊക്കെ ആ പെൺകുട്ടി വീഡിയോയിൽ പറയുന്നുണ്ട്. "ഞാൻ ചാരിറ്റിയും നടത്തും, പെണ്ണ് പിടുത്തവും തുടരും. നാട്ടുകാർ അറിഞ്ഞാലും എനിക്കൊരു പ്രശ്നമല്ല" എന്നയാൾ ആ പെണ്ണിനോട് കയർക്കുന്നുമുണ്ട്. ആ ഫ്രാഡ് ചട്ടയും മുണ്ടും തന്നെയാണ് അപ്പോഴും വേഷം.
March 5, 2016
കനയ്യ ഒരു പ്രതീക്ഷയാണ്
കനയ്യ കുമാർ ഉയർത്തിയ ആസാദി മുദ്രാവാക്യം സംഘപരിവാർ ശക്തികളെ അസ്വസ്ഥരാക്കിയെങ്കിൽ അതിൽ ഒട്ടും പുതുമയില്ല, ആസാദി എന്ന പദത്തോട് ചരിത്രപരമായി തന്നെ ഈ ശക്തികൾക്ക് അലർജിയുണ്ട്. ബ്രിട്ടീഷുകാർക്കെതിരെ ഗാന്ധിജി ആസാദി മുദ്രാവാക്യം ഉയർത്തിയപ്പോൾ ബ്രിട്ടീഷുകാരേക്കാൾ അസ്വസ്ഥരായത് സംഘികളുടെ അപ്പൂപ്പന്മാരായിരുന്നു എന്നത് ചരിത്രമാണ്. ബ്രിട്ടീഷുകാരന്റെ കാലു പിടിച്ച് അവന് മാപ്പെഴുതിക്കൊടുത്ത് സുഖജീവിതം ഉറപ്പ് വരുത്തിയ പൂർവപിതാക്കളുടെ പാരമ്പര്യത്തിൽ നിന്നും 'ആസാദി' എന്നല്ല, മനുഷ്യവംശത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് ഗുണകരമാവുന്ന ഒരു തൂവൽക്കൊടി പോലും ജന്മം കൊള്ളില്ല. മറിച്ച് അവർ പകരം വെക്കുന്നത് ആസാദി എന്ന ചിന്തയുടെ അടിവേര് തോണ്ടുന്നതും മനുഷ്യ വംശത്തെ ജാതിയുടേയും മതത്തിന്റേയും പേരിൽ വിഭജിച്ചും കൊന്നും കൊലവിളി നടത്തുന്നതുമായ രക്തപങ്കിലമായ ഒരു ദേശീയതയതായിരിക്കും. ആസാദി നേടിത്തന്ന രാഷ്ട്രപിതാവിനെ വെടിവെച്ചു കൊന്ന പിശാചിന്റെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തുന്നവർക്ക് കനയ്യ വിളിച്ച ആസാദിയുടെ അർത്ഥം മനസ്സിലായാലാണ് നാം ഞെട്ടേണ്ടത്.
February 10, 2016
ആ പരിപ്പ് ഇവിടെ വേവില്ല മോനേ
January 4, 2016
ജിദ്ദയിലെ പ്രകാശനം. ഫോട്ടോകളും വിശേഷങ്ങളും
മറ്റൊരു പുസ്തക പ്രകാശന ചടങ്ങ് കൂടി നടന്നു, ജിദ്ദ സോഷ്യൽ മീഡിയ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ. അതിന്റെ ഫോട്ടോകളും വിശേഷങ്ങളും പങ്കു വെക്കാനാണ് ഈ പോസ്റ്റ്. 'നിനക്ക് തട്ടമിട്ടൂടേ പെണ്ണേ' ഔപചാരികമായി പ്രകാശനം ചെയ്തത് ഷാർജ പുസ്തക മേളയിൽ വെച്ചാണ്. ജിദ്ദയിൽ ഒരു പ്രകാശന പരിപാടി സംഘടിപ്പിക്കുവാൻ ജിദ്ദ സോഷ്യൽ മീഡിയ ഫോറത്തിന്റെ ഊർജ്ജസ്വലരായ പ്രവർത്തകർ ആവശ്യപ്പെട്ടപ്പോൾ അതിത്രയും മനോഹരമായ ഒരു ചടങ്ങായി പര്യവസാനിക്കുമെന്ന് കരുതിയതല്ല. ഒരു പുസ്തക പ്രകാശന ചടങ്ങിന് ജിദ്ദ നഗരത്തിൽ ലഭിക്കാവുന്നതിൽ വെച്ച് ഏറ്റവും പ്രൌഡമായ സദസ്സ്. അർത്ഥഗർഭമായ ചർച്ചകൾ, അഭിപ്രായങ്ങൾ, വിമർശനങ്ങൾ, വിശകലനങ്ങൾ. എന്ത് കൊണ്ടും വേറിട്ട ഒരു പരിപാടി. മലയാളത്തിന്റെ പ്രിയ കഥാകാരൻ അബു ഇരിങ്ങാട്ടിരിയുടെ 'ഇരിങ്ങാട്ടിരിയും ചില ചെറിയ കഥകളും' എന്ന ചെറുകഥാ സമാഹാരവും അതേ ചടങ്ങിൽ വെച്ച് പ്രകാശനം ചെയ്യപ്പെട്ടു. മലയാള സാഹിത്യ ലോകത്ത് ഏറെ ചർച്ച ചെയ്യപ്പെട്ട 'ദൃഷ്ടാന്തങ്ങ'ളുടെ കഥാകാരനൊപ്പം പുതുവർഷത്തലേന്ന് രാത്രിയിൽ ഒരു സാംസ്കാരിക സദസ്സ്.
Subscribe to:
Posts (Atom)