January 27, 2021

കെ സുരേന്ദ്രൻ വായിച്ചറിയുവാൻ

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനും മകൾക്കും വേണ്ടി എല്ലാവരും സംസാരിച്ചു കഴിഞ്ഞു, ഇനി സുരേന്ദ്രനോടും നമുക്കൊന്ന് സംസാരിക്കാം..  

ശ്രീ സുരേന്ദ്രൻ, 

മകളോടൊപ്പമുള്ള മനോഹരമായ ഒരു ഫോട്ടോ താങ്കൾ ഫെയ്‌സ്ബുക്കിൽ ഷെയർ ചെയ്തതും ചില വികൃത മനസ്സുകൾ ആ ഫോട്ടോക്ക് താഴെ എഴുതിയ വൃത്തികെട്ട കമന്റുകളും സൈബർ രംഗത്ത് വലിയ ചർച്ചയാവുകയുണ്ടായല്ലോ. താങ്കളെയും മകളേയും അധിക്ഷേപിച്ചവർക്കെതിരെ സൈബർ സമൂഹം ഒറ്റക്കെട്ടായി നിന്നത് താങ്കൾ ശ്രദ്ധിച്ചു കാണുമെന്ന് തന്നെ കരുതുന്നു, പാർട്ടിയോ ജാതിയോ മതമോ നോക്കാതെ എല്ലാവരും താങ്കളോടൊപ്പം നിന്നു. താങ്കളുടേയും മകളുടേയും ആ ഫോട്ടോ സോഷ്യൽ മീഡിയയിൽ വലിയ തരംഗമായി. 

മകൾക്ക് ആശംസകൾ നേർന്ന് കൊണ്ടും സ്നേഹം പകർന്ന് കൊണ്ടും ഒരായിരം പേരാണ് എഴുതിയത്. കേരളീയ പൊതുസമൂഹത്തിന്റ സാംസ്കാരിക ഔന്നിത്യമാണ് അത് കാണിക്കുന്നത്. ജാതിമത ചിന്തകൾക്കപ്പുറത്ത് നമ്മുടെ പൊതുഇടത്തിന്റെ മനസ്സാണ് ആ കണ്ടത്.

January 18, 2021

അർണബിന്റെ വാട്സ്ആപ് : ഇന്ത്യൻ മീഡിയ എവിടെ എത്തി നിൽക്കുന്നു?


അർണബ് ഗോസ്വാമിയുടെ പുറത്ത് വന്ന വാട്സാപ്പ് ചാറ്റുകൾ ലോകത്തിന് മുന്നിൽ ഒരു കാര്യം വളരെ കൃത്യമായി തുറന്ന് കാട്ടുന്നുണ്ട്. ഇന്ത്യൻ മാധ്യമ രംഗത്തെ സംഘ്പരിവാർ ഭരണകൂടം എങ്ങിനെ കൈപ്പിടിയിൽ ഒതുക്കി എന്നും അതിനെ അവർ എങ്ങിനെ ഉപയോഗപ്പെടുത്തുന്നുവെന്നും..

നാല്പത് സൈനികരുടെ ജീവൻ നഷ്ടപ്പെട്ട പുൽവാമ ആക്രമണത്തിന്റെ ഞെട്ടിപ്പിക്കുന്ന വാർത്ത പുറത്ത് വന്ന ഉടനെ "നാം വിജയിച്ചിരിക്കുന്നു" എന്ന് അയാൾ വാട്സാപ്പ് സന്ദേശം അയക്കുന്നു. അതീവ രഹസ്യമായി ഇന്ത്യൻ സേന നടത്തിയ ബാലക്കോട്ട് സ്‌ട്രൈക്കിന്റെ മൂന്ന് ദിവസം മുമ്പ് അക്കാര്യം സൂചിപ്പിച്ചു കൊണ്ട് അയാൾ വാട്സാപ്പ് ചെയ്യുന്നു. ഈ വാർത്ത പുറത്ത് വരുന്നതോടെ ജനവികാരം പാരമ്യതയിൽ എത്തുമെന്നും ഇലക്ഷൻ തൂത്തുവാരുമെന്നും അയാൾ ആവേശഭരിതനാകുന്നു. കാശ്മീരിൽ എന്താണ് ചെയ്യാൻ പോകുന്നത് എന്ന് അയാൾ മുൻകൂട്ടി പറയുന്നു. ആർട്ടിക്കിൾ 370 എടുത്ത് കളയുന്നതിന് രണ്ട് ദിവസം മുമ്പ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലുമായി അയാൾ രഹസ്യ കൂടിക്കാഴ്ച നടത്തിയ കാര്യം പറയുന്നു.

January 13, 2021

വാട്സ്ആപ് പണി പറ്റിക്കുമോ?

വാട്സ് ആപ്പിന്റെ പ്രൈവസി പോളിസി അപ്ഡേറ്റുമായി ബന്ധപ്പെട്ട് നിരവധി ആശങ്കകൾ ഉയർന്ന് വന്നിട്ടുണ്ട്. ഉപയോക്താവിന്റെതായി വാട്സാപ്പ് ശേഖരിക്കുന്ന സ്വകാര്യ വിവരങ്ങൾ അവരുടെ തന്നെ ഉടമയിലുള്ള  ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലേക്കും മറ്റ് വാണിജ്യ ആവശ്യങ്ങൾക്കും ഉപയോഗപ്പെടുത്തുന്നതിന് അനുമതി നൽകുന്നവർക്ക് മാത്രമേ 2021 ഫെബ്രുവരി 8 മുതൽ വാട്സാപ്പ് ഉപയോഗിക്കാൻ കഴിയുകയുള്ളൂ എന്നതാണ് ഈ അപ്ഡേറ്റിൽ പറയുന്ന പ്രധാന കാര്യം. ആശങ്കപ്പെടേണ്ടതായി ഒന്നുമില്ലെന്നും ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങളിലേക്ക് ഒരുനിലയിലുള്ള കടന്നുകയറ്റവും ഉണ്ടാകില്ലെന്നും വാട്സാപ്പ് വിശദീകരിക്കുന്നുണ്ടെങ്കിലും ഈ വിഷയകമായി വലിയ ആശങ്കകളും ചർച്ചകളും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നടക്കുന്നുണ്ട്.

വാട്സ്ആപ്പ് മെസ്സേജുകൾ എൻഡ് ടു എൻഡ് എൻക്രിപ്റ്റഡ് ആയത് കൊണ്ട് നാം കൈമാറുന്ന മെസ്സേജുകളിൽ പ്രൈവസി സംബന്ധമായ ആശങ്കകൾ ഇല്ല എന്ന് പറയാം. ഒരു തേർഡ് പാർട്ടിക്കോ തേർഡ് പാർട്ടി സോഷ്യൽ മീഡിയ പ്ലാറ്റഫോമിനോ വാട്സാപ്പിന് തന്നെയോ അവ വായിക്കുവാനും കാണുവാനും അവസരം ഉണ്ടാകുന്നില്ല എന്നതാണ് എൻഡ് ടു എൻഡ് എൻക്രിപ്റ്റഡ് അർത്ഥമാക്കുന്നത്. എങ്കിലും മെസ്സേജുകൾക്കപ്പുറത്ത്, നമ്മുടെ വാട്സാപ്പിൽ ശേഖരിച്ചിട്ടുള്ള കോൺടാക്ട് ഇൻഫർമേഷൻ, ഐ പി അഡ്രസ്, ലൊക്കേഷൻ, ഡിവൈസ് ഇൻഫർമേഷൻ, നമ്മുടെ മൊബൈലുകളിൽ ശേഖരിച്ചിട്ടുള്ള ചിത്രങ്ങൾ വീഡിയോകൾ ഇവയൊക്കെ എത്രമാത്രം സുരക്തിതമാണ്, ഇവ മറ്റേതെങ്കിലും ഒരു തേർഡ് പാർട്ടിക്ക് ലഭിക്കാനോ കൈമാറ്റം ചെയ്യപ്പെടാനോ ഉള്ള സാധ്യതയുണ്ടോ?.. How Private is WhatsApp എന്ന വലിയൊരു ചോദ്യമാണ് ഇപ്പോൾ ഉപയോക്താക്കൾ ഉയർത്തുന്നത്.