December 30, 2014

ബ്രിട്ടാസേ ചിരിപ്പിച്ച് കൊല്ലല്ലേ..

ഇന്നലെ കൈരളി പീപ്പിൾ ചാനലിൽ ചൂടുള്ള ഒരു ചർച്ചയുണ്ടായിരുന്നു. ഫേസ്ബുക്ക്‌ ഓഫീസുകളിൽ തൊഴിലാളികൾ ഫേസ്ബുക്ക് ഉപയോഗിക്കുന്നത് മാർക്ക്‌ സക്കർബർഗ് നിരോധിച്ചു എന്ന വാർത്തയെ അടിസ്ഥാനമാക്കിയാണ് എസ് വി പ്രദീപ് നയിച്ച ചർച്ച.. ഫേസ്ബുക്ക്‌ സ്ഥാപകൻ തന്നെ തന്റെ ഓഫീസുകളിൽ ഫേസ്ബുക്ക്‌ നിരോധിച്ചു എന്നത് ചൂടുള്ള വാർത്തയാണ്. അതിനെക്കുറിച്ച് ഒരു ചർച്ച സംഘടിപ്പിക്കുന്നത് നല്ല കാര്യവുമാണ്. പക്ഷേ ഇത്തരമൊരു ചൂടു വാർത്ത മറ്റെവിടെയും കാണാത്തത് കൊണ്ട് എന്തോ ഒരു പന്തികേട് തോന്നി. ഗൂഗിളിൽ ഈ വാർത്ത തിരഞ്ഞു നോക്കി. പൊടി പോലും കാണുന്നില്ല. പക്ഷേ മറ്റൊരു വാർത്തയുണ്ട്. പല അന്താരാഷ്‌ട്ര മാധ്യമങ്ങളിലും അത് വന്നിട്ടുണ്ട്. കുട്ടികൾ ഫേസ്ബുക്ക്‌ ഉപയോഗിക്കുന്നതിനെ മാതാപിതാക്കൾ നിരുത്സാഹപ്പെടുത്തുന്നത് ശരിയായ സമീപനമല്ല എന്നും അവരുടെ സാങ്കേതിക കാര്യങ്ങളിലുള്ള വളർച്ചയേയും വ്യക്തി വികാസത്തേയും അത് ബാധിക്കുമെന്നും സക്കർബർഗ്  ഒരു ചർച്ചയിൽ പറഞ്ഞതായുള്ള വാർത്തയാണത്.

November 2, 2014

തരൂരിന്റെ 'ഞാനമ്മ' ഉയർത്തുന്ന ചില ടൈപ്പിംഗ് ചിന്തകൾ

ഇന്റർനെറ്റിൽ മലയാളം എഴുതുക എന്നത് ഒരു ദുരിതം പിടിച്ച പണിയാണ്. മലയാള ഭാഷ നന്നായി കൈകാര്യം ചെയ്യുന്ന ആളുകൾക്ക് പോലും ഓണ്‍ലൈനിൽ നാലക്ഷരം തെറ്റ് കൂടാതെ ടൈപ്പ് ചെയ്യണമെങ്കിൽ വളരെ പ്രയാസമാണ്. മംഗ്ലീഷിൽ ടൈപ്പ് ചെയ്ത് അതിനെ മലയാളത്തിലേക്ക് മാറ്റുന്ന സോഫ്റ്റ്‌വെയറുകളാണ് കൂടുതൽ ആളുകളും ഇതിനായി ഉപയോഗിക്കുന്നത്. ഇംഗ്ലീഷുകാരന് ഇംഗ്ലീഷ് എഴുതണമെങ്കിൽ ഇംഗ്ലീഷ് അക്ഷരങ്ങൾ ടൈപ്പ് ചെയ്‌താൽ മതി. അറബികൾക്ക് അറബി എഴുതുവാൻ അറബി അക്ഷരങ്ങളും. നമ്മൾ മലയാളികൾക്ക് മലയാളം എഴുതാൻ ഇംഗ്ലീഷ് അക്ഷരങ്ങൾ ടൈപ്പ് ചെയ്യണം. സാങ്കേതിക പ്രയാസങ്ങൾ കാരണം മലയാളം കീ ബോർഡ് ഉപയോഗിക്കുന്നവർ വളരെ കുറവാണെന്നതാണ് അതിന് കാരണം. കേരളപ്പിറവി ദിനത്തോടനുബന്ധിച്ചു ശശി തരൂർ ട്വീറ്റ് ചെയ്ത ഒരു മലയാള സന്ദേശമായിരുന്നു കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിലെ സൂപ്പർ ഹിറ്റ്. തരൂരിന്റെ ട്വിറ്റർ അക്കൗണ്ടിൽ പണ്ട് തൊട്ടേ ഗുളികന്റെ ശല്യം ഉണ്ട്. പല ഗുലുമാലുകളിലും അദ്ദേഹം ചെന്ന് ചാടിയിട്ടുള്ളത് ട്വിറ്ററിലൂടെയാണ്. കേറ്റിൽ ക്ലാസ്സിൽ തുടങ്ങി മെഹർ തരാർ വരെ അത് നീണ്ടു കിടക്കുന്നു. അദ്ദേഹത്തിന് പച്ച വെള്ളം പോലെ വഴങ്ങുന്ന ഇംഗ്ലീഷിൽ എഴുതുമ്പോഴാണ് ഇത്തരം ഗുലുമാലുകളൊക്കെ വന്ന് പെട്ടിട്ടുള്ളത്. അപ്പോൾ ഒട്ടും വഴങ്ങാത്ത മലയാളത്തിൽ എഴുതിയാലുള്ള പൊല്ലാപ്പ് പറയാനുണ്ടോ?.

October 28, 2014

മറൈൻ ഡ്രൈവിൽ ചുംബിക്കാൻ പോകുന്നവരോട്

കോഴിക്കോട് ഡൌണ്‍ ടൌണ്‍ ഹോട്ടലിൽ യുവമോർച്ച പ്രവർത്തകർ നടത്തിയ അക്രമപ്രവർത്തനങ്ങളെ തുടർന്നുണ്ടായ പ്രതികരണങ്ങൾ ഒരു പുലിവാൽ കല്യാണമായി മാറാൻ പോവുകയാണ്. പുലിയും വാലും റെഡിയായിക്കഴിഞ്ഞു. കല്യാണം നവംബർ രണ്ടിന് നടക്കും. അന്നേ ദിവസം യുവതീ യുവാക്കൾ മറൈൻ ഡ്രൈവിൽ ഒത്തുകൂടി പരസ്യമായി ചുംബിച്ച് യുവമോർച്ച പ്രവർത്തകരെ വെല്ലുവിളിക്കും. ധൈര്യമുണ്ടെങ്കിൽ വന്ന് തടയെടാ എന്ന ലൈനിൽ. ന്യൂ ജനറേഷൻ സമരരീതിയെന്നാണ് ഈ ചുംബന ഉത്സവത്തെ പത്രവാർത്തകളിൽ വിശേഷിപ്പിക്കുന്നത്. ഒരു പ്രശ്നത്തെ അതിന്റെ മർമത്തിൽ പിടിച്ചു കൊണ്ട് അതുയർത്തേണ്ട പ്രസക്തമായ ചിന്തകളെ പൊതുജനങ്ങളുടെ അറിവിനും ബോധ്യത്തിനും സമർപ്പിക്കുമ്പോഴാണ് ആ സമരരീതിയെ ബുദ്ധിപൂർവമെന്നോ ശാസ്ത്രീയമെന്നോ നാം പറയുക. പ്രശ്നത്തെ അതിന്റെ മർമത്തിൽ നിന്ന് എടുത്തു മാറ്റി ഓരോരുത്തരുടെയും ഭാവനകൾക്കനുസൃതമായ രൂപത്തിൽ വിശകലനം ചെയ്യുകയും പ്രതികരിക്കുകയും ചെയ്യുമ്പോൾ വിഷയത്തിന്റെ മെറിറ്റ് അകാല ചരമമടയുന്നു. ചുംബന സമരത്തിലും സംഭവിക്കുന്നത് അതാണ്‌.

October 25, 2014

ബി ജെ പിയുടെ ഏഷ്യാനെറ്റ് ബഹിഷ്കരണം. സത്യമെന്താണ്?

ഏഷ്യാനെറ്റും ബി ജെ പിയും തമ്മിൽ പിണങ്ങിയിരിക്കുകയാണ്. ചാനലിനെ ബഹിഷ്കരിക്കുകയാണെന്ന് ബി ജെ പി പ്രഖ്യാപിച്ചു. അവരുടെ ചർച്ചകളിൽ ബി ജെ പി പ്രതിനിധികളാരും പങ്കെടുക്കുകയില്ലെന്ന് പാർട്ടി നേതൃത്വം പത്ര സമ്മേളനം നടത്തി പറഞ്ഞു. ഏഷ്യാനെറ്റ് തന്നെ അത് വലിയ വാർത്തയാക്കി. അവരുടെ വെബ്‌ എഡിഷനുകളിൽ ഈ ബഹിഷ്കരണ വാർത്ത തുടരെത്തുടരെ അപ്ഡേറ്റ് ചെയ്യപ്പെട്ടു. കഴിഞ്ഞ ദിവസം ആ ബഹിഷ്കരണത്തെ വിശകലനം ചെയ്യുന്ന ഒരു പ്രത്യേക പരിപാടിയും അവർ അവതരിപ്പിച്ചു. അജണ്ട എന്ന വാർത്താ വിശകലന പരിപാടിയിലാണ് ബി ജെ പി ബഹിഷ്കരണം വിഷയമായത്. ഏഷ്യാനെറ്റിനെതിരെ ബി ജെ പി ഉയർത്തുന്ന ആരോപണങ്ങളെ എണ്ണിയെണ്ണിപ്പറഞ്ഞ് അതിനുള്ള ചാനലിന്റെ പ്രതികരണങ്ങൾ ആയിരുന്നു ഈ പരിപാടിയിൽ. മോദിയുടെ അമേരിക്കൻ സന്ദർശനം ഏഷ്യാനെറ്റ് വളരെ മോശമായാണ് റിപ്പോർട്ട്‌ ചെയ്തത് എന്ന ബി ജെ പിയുടെ ആരോപണത്തെ സത്യമല്ലെന്ന് തെളിയിക്കുവാൻ അന്ന് നല്കിയ ചില റിപ്പോർട്ടുകളുടെ ക്ലിപ്പിംഗ് കാണിച്ചു. സത്യം പറഞ്ഞാൽ ബി ജെ പി മുഖപത്രം പോലും പറയാത്തത്ര ആവേശത്തിൽ മോഡി ഭക്തി വഴിഞ്ഞൊഴുകുന്ന റിപ്പോർട്ടുകളാണ് ഏഷ്യാനെറ്റ്‌ കൊടുത്തിട്ടുള്ളത്. ഇങ്ങനെയൊക്കെ ഞങ്ങൾ കൊടുത്തിട്ടും നിങ്ങൾ എന്തിനാണ് പിണങ്ങിയത് എന്നാണ് ചാനൽ ചോദിക്കുന്നത്. സങ്കടം തോന്നിപ്പോയി ആ ചോദ്യം കേട്ടിട്ട്.

October 20, 2014

ബഹറയിലെ സാൻഡ് ഡ്രൈവിംഗ്

ബഹറയിലെ സാൻഡ് ഡ്രൈവിംഗ് കേന്ദ്രത്തെ പരിചയപ്പെടുത്താനാണ് ഈ പോസ്റ്റ്‌. ജിദ്ദ- മക്ക എക്സ്പ്രസ് ഹൈവേയിൽ ജിദ്ദയിൽ നിന്ന് ഏതാണ്ട് നാല്പത് കിലോമീറ്റർ സഞ്ചരിച്ചാൽ ബഹറയിൽ എത്താം. സാൻഡ് ഡ്രൈവിംഗ് ഹരമായവർക്ക് അതിമനോഹരമായൊരു ലൊക്കേഷനാണിത്.  സുഹൃത്ത് ഷജാസാണ് ഇങ്ങനെയൊരു ട്രിപ്പിനെക്കുറിച്ച് ആദ്യമായി സൂചിപ്പിച്ചത്. യാമ്പു മരുഭൂമിയിൽ ഒരു മൂവന്തി നേരം കഴിച്ചു കൂട്ടിയതിന്റെ ത്രില്ല് പങ്ക് വെച്ച് കൊണ്ട് ഫേസ്ബുക്കിൽ ഒരു കുറിപ്പും കുറച്ച് ഫോട്ടോകളും
ഷെയർ ചെയ്തിരുന്നു.  ഉടനെ ഷജാസിന്റെ മെയിൽ വന്നു. അടുത്ത മരുഭൂ യാത്രയിൽ ബഹറ പരീക്ഷിക്കൂ.. ഈ ഫോട്ടോകൾ കാണൂ എന്ന് പറഞ്ഞ് കൊതിപ്പിക്കുന്ന കുറച്ച് ഫോട്ടോകളും അയച്ചു തന്നു. വരാൻ തയ്യാറാണെങ്കിൽ എല്ലാ സംവിധാനങ്ങളും ഞാൻ ചെയ്യാമെന്ന പ്രലോഭനവും.. അങ്ങനെ ബഹറ ട്രിപ്പ്‌ റെഡി. സ്റ്റാർട്ട്‌, ക്യാമറ, ആക്ഷൻ.. ജിദ്ദയിൽ നിന്നും മക്ക എക്സ്പ്രസ്സ് വേയിലൂടെ നാല് വാഹനങ്ങൾ.. എട്ട് യാത്രികർ.. ഷജാസിന്റെ ബി എം ഡബ്ലിയൂ X5മുന്നിൽ.. തൊട്ടു പിറകെ സുൽഫിയുടെ ട്രയൽ ബ്ലേസർ.. അതിന് പിന്നിൽ നജീബിന്റെ ലാൻഡ്‌ ക്രൂസർ പ്രാഡോയും ഹാഷിഫിന്റെ ഡസ്റ്ററും.

October 14, 2014

വാട്സ് ആപ്പിലെ സരിത

ഇ-മാധ്യമങ്ങളിൽ പല തരം ഉത്സവങ്ങൾ നടക്കാറുണ്ട്. വിഷുവും ഓണവും പെരുന്നാളും വരുന്ന പോലെ ഇവിടെ ഉത്സവങ്ങൾ വാർത്തകളാണ്. ചൂടുള്ള വാർത്തകളുടെ ഉത്സവങ്ങൾ.. ആർത്തു വിളിച്ചും അട്ടഹസിച്ചും ലൈക്ക് ചെയ്തും ഷെയർ ചെയ്തും ഉയരുന്ന ആരവങ്ങൾ.. ആയിരങ്ങളിൽ നിന്ന് പതിനായിരങ്ങളിലേക്ക് നിമിഷങ്ങൾ കൊണ്ട് പകരുന്ന പടരുന്ന വാർത്തകൾ.. പ്രേമത്തിലും യുദ്ധത്തിലും വീണ്ടുവിചാരം കുറയും എന്ന് പറയുന്ന പോലെ ഈ ഉത്സവ കാലങ്ങളിലും വീണ്ടുവിചാരങ്ങൾ ഉണ്ടാവാറില്ല. ഒരു തരം ലഹരിയിൽ അറിയാതെ ആടുകയും പാടുകയും ചെയ്യുന്ന അവസ്ഥയിലായിരിക്കും മിക്കവരും. സരിതയുടെ നഗ്ന ക്ലിപ്പുകൾ ഉയർത്തിയ വാട്സ് ആപ്പ് തരംഗവും ഈ ഉത്സവക്കാഴ്ച്ചകളുടെ പതിവ് രീതികൾ തെറ്റിച്ചില്ല.  വാട്സ് ആപ്പ് എന്തെന്ന് അറിയാത്തവർ പോലും ഒറ്റ ദിവസം കൊണ്ട് അതിന്റെ ആരാധകരും പ്രായോജകരുമായി.

September 22, 2014

പ്രവാസിക്കും വേണ്ടേ ഇത്തിരി ആരോഗ്യം?

ബാഡ്മിന്റൻ കോർട്ടിൽ കളിച്ചു കൊണ്ടിരിക്കുമ്പോഴാണ് അയാളെ ഞാൻ അവസാനമായി കണ്ടത്. ഞങ്ങൾ കളിക്കുന്നത് അയാളെന്നും നോക്കി നിൽക്കാറുണ്ട്. അന്നും ഏറെ നേരം നോക്കി നിന്ന ശേഷം അയാൾ കടയിലേക്ക് പോകുന്നത് കണ്ടിരുന്നു. കളി കഴിഞ്ഞു ഞാൻ തിരിച്ചു പോകുമ്പോൾ കടയുടെ സമീപത്ത് ആൾകൂട്ടം. ഒരാൾ വീണു കിടക്കുന്നു. അരണ്ട വെളിച്ചത്തിൽ തിരിച്ചറിയാൻ പറ്റാത്ത രൂപത്തിൽ കമിഴ്ന്നടിച്ചു കിടക്കുകയാണ്. ചലനമറ്റിട്ടുണ്ട്. ഒരു സൗദി പൗരൻ തട്ടിനോക്കിയിട്ട് പറഞ്ഞു. ഖലാസ്.. അയാൾ പോലീസിനെ വിളിച്ചു. നിമിഷങ്ങൾക്കുള്ളിൽ പോലീസും ആംബുലൻസും എത്തി. വണ്ടിയിലേക്ക് ബോഡി എടുത്തു മാറ്റുമ്പോൾ ഞാൻ ഞെട്ടലോടെ മനസ്സിലാക്കി. അതയാൾ തന്നെ. ജിദ്ദയിൽ ഞങ്ങൾ കളിക്കാൻ പോകുന്ന കോമ്പൌണ്ടിനുള്ളിലെ ലേബർ അക്കോമഡേഷനിൽ താമസിക്കുന്ന മലപ്പുറത്തുകാരൻ. അടുത്ത ആഴ്ച നാട്ടിൽ പോകാനുള്ള ഒരുക്കത്തിലായിരുന്നുവെന്നു കൂടെ താമസിക്കുന്ന ഒരാൾ പറയുന്നത് കേട്ടു. പെട്ടി നിറയെ കൊച്ചു മകൾക്കുള്ള കളിപ്പാട്ടങ്ങളാണെന്ന് പറഞ്ഞ് അയാൾ വിതുമ്പുന്നു.

August 31, 2014

ഫറസാൻ ദ്വീപിലേക്ക്

ഏറെക്കാലമായി മനസ്സിലുള്ള ഒരാഗ്രഹമായിരുന്നു ഫറസാൻ ദ്വീപ്‌ സന്ദർശിക്കുക എന്നത്. സൗദി അറേബ്യയുടെ തെക്ക് പടിഞ്ഞാറൻ പ്രവിശ്യയിൽ ജിസാൻ തീരത്ത് നിന്നും ഏതാണ്ട് അമ്പത് കിലോമീറ്റർ അകലത്തിൽ ചിതറിക്കിടക്കുന്ന നിരവധി ദ്വീപുകളുടെ ഒരു കൂട്ടം.  ചരിത്രത്തിന്റെ ഗതകാല ഓർമകളിൽ പോർച്ചുഗീസ്, ഓട്ടോമൻ അധിനിവേശങ്ങളുടെ കഥ പറയുന്ന കടൽ തുരുത്തുകൾ. രേഖപ്പെടുത്തപ്പെട്ടതും അല്ലാത്തതുമായ ചരിത്ര സംഭവങ്ങളിൽ കടൽ കൊള്ളക്കാരുടെയും സാഹസിക നാവികരുടേയും കീഴടക്കലുകളും സംഘട്ടങ്ങളും നിറഞ്ഞു നില്ക്കുന്ന ചെങ്കടലിന്റെ നിഗൂഡ തീരങ്ങൾ.. അന്തമാനിലേക്കെന്ന പോലെ പഴയ കാലത്ത് കള്ളന്മാരെയും രാഷ്ട്രീയ തടവുകാരെയും നാടുകടത്തിയിരുന്ന ഒറ്റപ്പെട്ട ദ്വീപുകൾ..  ആൾകൂട്ടങ്ങളുടെ ബഹളങ്ങളും നാഗരിക ജീവിതത്തിന്റെ തിരക്കുകളും മടുപ്പുളവാക്കുമ്പോൾ ഒറ്റപ്പെട്ട ഇത്തരം പ്രദേശങ്ങളിലേക്കും തുരുത്തുകളിലേക്കും നടത്തുന്ന യാത്രകൾ ജീവിതത്തിന് പുതുമയുള്ള ചില നിറക്കൂട്ടുകൾ നല്കും.. കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചയുടെ ഉത്സവങ്ങളില്ലെങ്കിലും കാതടിപ്പികുന്ന ശബ്ദങ്ങളുടെ ആഘോഷങ്ങളില്ലെങ്കിലും മനസ്സിലും ചിന്തയിലും  ഇത്തിരി ശുദ്ധ വായു നിറയ്ക്കും... ഓർമയിൽ തങ്ങി നില്ക്കാൻ ചില മുഹൂർത്തങ്ങൾ സമ്മാനിക്കും.

August 26, 2014

പാഠം ഒന്ന്: ദിൽഖുഷ് വലിച്ചെറിയരുത്

കുട്ടിക്കാലത്തെ ഒരു സംഭവമാണ്.

കർണാടകയിലെ ദാവണ്‍ഗരെയിൽ.. അവധിക്കാലത്ത് ഞങ്ങൾ അവിടെയായിരിക്കും.

ഉപ്പക്ക് അവിടെ കച്ചവടമാണ്. ഒരു ഹോട്ടലും രണ്ട് കടകളുമുണ്ട്. അങ്ങിനെ ഒരവധിക്കാലത്താണ് സംഭവം.

ഒരു ദിവസം കാലത്ത് ഉപ്പയുടെ എളാപ്പയുടെ മകൻ ബഷീർക്കയും ഹോട്ടലിൽ ജോലി ചെയ്തിരുന്ന ഹസ്സൻക്കയും സൈക്കിളുമായി വന്നു.

"വാ നമുക്ക് പുഴയിൽ കുളിക്കാൻ പോകാം.."
ബഷീർക്ക പറഞ്ഞു.

പുഴ, കുളി രണ്ടും അന്നേ വീക്ക്നെസ്സാണ്. ഞാൻ ചാടിപ്പുറപ്പെട്ടു. ബഷീർക്ക പിറകിൽ.. ഞാൻ മുന്നിലെ കുട്ടികൾ ഇരിക്കുന്ന ചെറിയ സീറ്റിൽ. ഹസ്സൻക്ക സൈക്കിൾ ചവിട്ടുന്നു.

'ഹോട്ടലിന് മുന്നിലെത്തിയാൽ സ്പീഡിൽ വിട്ടോ. ഉപ്പ കാണണ്ട'.
ഞാൻ ഹസ്സൻക്കയോട് പറഞ്ഞു.

പറഞ്ഞ പോലെ ഹസ്സൻക്ക അടിച്ചു മിന്നിച്ചു വിടുകയാണ്. പക്ഷേ ഞങ്ങൾ സൈക്കിളിൽ വരുന്ന  കാഴ്ച  ഹോട്ടലിന് മുന്നിൽ ബീഡി വലിച്ചു നില്ക്കുന്ന ഉപ്പ ദൂരെ നിന്നേ കണ്ടു. ഉപ്പയെ കണ്ടതും ഹസ്സൻക്കയുടെ ചവിട്ടിന്റെ സ്പീഡ് താനേ കുറഞ്ഞു.

"സ്പീഡ് കൂട്ട്.. സ്പീഡ് കൂട്ട്".. ഞാൻ ഹസ്സൻക്കയോട് പറഞ്ഞു കൊണ്ടേയിരുന്നു.

പക്ഷേ സ്പീഡ് കൂടിയില്ല. ഹസ്സൻക്ക ആഞ്ഞ് ചവിട്ടിയിട്ടും നാലഞ്ച് ചെകുത്താന്മാർ ഒരുമിച്ച് സൈക്കിൾ പിറകോട്ട് പിടിച്ചു വലിക്കുന്ന പോലെ..

August 20, 2014

കാന്തപുരത്തിന്റെ ഫേസ്ബുക്ക്‌ !!

അവസാനം അതും സംഭവിച്ചു. കാന്തപുരം ഉസ്താദും ഫേസ്ബുക്കിലെത്തി. എത്തി മണിക്കൂറുകൾക്കകം പതിനായിരക്കണക്കിന് ലൈക്കുകൾ ഉസ്താദിന് കിട്ടി. സിനിമാ താരങ്ങളും രാഷ്ട്രീയ നേതാക്കളും പ്രാദേശിക സെലിബ്രിറ്റികളും  എന്ന് വേണ്ട ഭൂലോക പീഡന വീരത്തികൾ വരെ ഫേസ്ബുക്കിൽ നിറഞ്ഞാടുമ്പോൾ മത പണ്ഡിതൻമാർക്ക് മാത്രമായിട്ട് ഇവിടെ പഞ്ഞമുണ്ടാവുന്നത് ശരിയല്ലല്ലോ.. ലേറ്റായി വന്താലും ലേറ്റസ്റ്റായി വരുവേന്‍ എന്ന് പറഞ്ഞ പോലെ വളരെ രാജകീയമായിത്തന്നെയാണ് ഉസ്താദ് അവർകൾ വന്നിട്ടുള്ളത് (വെരിഫൈഡ് മാർക്ക് ഡ്യൂപ്ലിക്കേറ്റാണെന്ന ഒരൊറ്റ കുറവേ എന്റെ ശ്രദ്ധയിൽ പെട്ടുള്ളൂ) . കേരളത്തിൽ ലക്ഷക്കണക്കിന്‌ അനുയായികളുള്ള സൂപ്പർ ലക്ഷ്വറി പണ്ഡിതനായതിനാൽ അതിന്റെ കെട്ടും മട്ടും സോഷ്യൽ മീഡിയയിലും കാണണമല്ലോ. തുടക്കം മോശമായിട്ടില്ല എന്ന് വേണം പറയാൻ. ലൈക്കുകളും  ഷെയറുകളും വേണ്ടത്ര ലഭിക്കുന്നുണ്ട്. അനുയായികൾ പറന്ന് നടന്ന് പ്രമോട്ട് ചെയ്യുന്നുണ്ട്, ലൈക്ക് അഭ്യർത്ഥിക്കുന്നുണ്ട്. സംഗതി പൊടിപൂരമായി മുന്നോട്ട് പോകുന്നുണ്ട് എന്നർത്ഥം. വിഷയത്തിലേക്ക് വരാം. കാന്തപുരത്തിന്റെ ഫേസ്ബുക്ക് പേജിനെ പ്രൊമോട്ട് ചെയ്യുവാനോ അതല്ലെങ്കിൽ ഇകഴ്ത്തുവാനോ വേണ്ടിയല്ല ഈ പോസ്റ്റ്‌. അദ്ദേഹത്തിന്റെ ഫേസ്ബുക്ക്‌ അരങ്ങേറ്റത്തിന്റെ വെളിച്ചത്തിൽ മനസ്സിൽ തോന്നിയ ചില കാര്യങ്ങൾ പങ്ക് വെക്കുക മാത്രമാണ്.

August 9, 2014

കൊല്ല്.. കൊല്ല്.. ഞങ്ങളെയങ്ങ് കൊല്ല്...

ഇതൊരു ഗോസ്സിപ്പ് പോസ്റ്റായി എടുത്താൽ മതി. ഗോസ്സിപ്പ് ഇഷ്ടമില്ലാത്തവർ ദാ ഇപ്പോൾ വായന നിർത്തി തിരിച്ചു പോണം. നാവ് പുറത്തിട്ട് മുഴുവൻ വായിച്ചു കഴിഞ്ഞ ശേഷം ബഷീർക്കാ നിങ്ങളിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ല, വിഷയ ദാരിദ്ര്യമുണ്ടല്ലേ തുടങ്ങിയ കമന്റുകൾ പാസ്സാക്കരുത്. പറഞ്ഞേക്കാം.  എനിക്ക് എഴുതുണമെന്ന് ഉൾവിളിയുണ്ടാകുന്ന വിഷയങ്ങളാണ് ഞാൻ എഴുതുന്നത്‌. ഇന്ന് രാവിലെ ഉറങ്ങി എഴുന്നേറ്റപ്പോൾ തന്നെ ഒരുൾവിളിയുണ്ടായി. ഒരു ഗോസ്സിപ്പ് എഴുതണമെന്ന്. അതിനു വേണ്ട വിഷയങ്ങൾ പരതുമ്പോഴാണ് ബ്രിട്ടാസിന്റെ ഒരു പാട്ട് മുന്നിൽ വന്ന് പെട്ടത്. എന്നാൽ പിന്നെ അതിൽ പിടിച്ചു തൂങ്ങി നോക്കാം എന്ന് കരുതി. അത്രേയുള്ളൂ.. ബ്രിട്ടാസിനോട് പ്രത്യേക വൈരാഗ്യമൊന്നും ഉള്ളത് കൊണ്ടല്ല എന്നർത്ഥം. ബ്രിട്ടാസ് നായകനാകുന്ന വെള്ളി വെളിച്ചത്തില്‍ എന്ന സിനിമ ആഗസ്ത് പതിനഞ്ചിന് ഇറങ്ങും. ആഗസ്ത് പതിനഞ്ചിൽ തന്നെ ഇത്തരമൊരു കടും കൈ വേണ്ടിയിരുന്നോ ബ്രിട്ടാസേ എന്ന് ചിലർ ചോദിക്കുന്നുണ്ട്. ഒരു ദിവസം അങ്ങോട്ടോ ഇങ്ങോട്ടോ ആക്കിക്കൂടെ എന്ന്. അതുകൊണ്ട് പ്രത്യേകിച്ച് ഗുണമൊന്നുമില്ല എന്നാണ് എനിക്ക് പറയാനുള്ളത്. വരാനുള്ളതൊന്നും വഴിയിൽ തങ്ങിയ ചരിത്രം ലോകത്തൊരിക്കലും ഉണ്ടായിട്ടില്ല.

July 27, 2014

നിനക്ക് തട്ടമിട്ടൂടേ പെണ്ണേ?

കേരളം പഴയ കേരളമല്ല. സാമുദായിക സൗഹാർദത്തിന്റെയും സഹിഷ്ണുതയുടേയും കൊടിയടയാളങ്ങൾ പതിയെ താഴ്ന്നു തുടങ്ങുന്നുവോ എന്ന് സംശയിക്കപ്പെടേണ്ട വിധം വർഗീയ ധ്രുവീകരണത്തിന്റെ കാറ്റ് അങ്ങിങ്ങായി വീശിത്തുടങ്ങുന്നുണ്ട്. ഈ ധ്രുവീകരണം വളരെ പ്രകടമായ തലത്തിലേക്ക് വളർന്നു കൊണ്ടിരിക്കുന്നത് ഇന്ന് നവ മാധ്യമങ്ങളിലാണ്. പുറം ലോകത്തിന്റെ  കണ്ണാടിയാണ് നവമാധ്യമങ്ങൾ. സമൂഹത്തിൽ കാണുന്ന പല മാറ്റങ്ങളുടെയും ആദ്യ പ്രതികരണങ്ങൾ പ്രത്യക്ഷപ്പെടുന്നത് സോഷ്യൽ മീഡിയയിലാണ്. അതുകൊണ്ട് തന്നെ ഈ കണ്ണാടിക്കാഴ്ച്ചകളെ വളരെ കരുതലോടെ വേണം കാണുവാൻ.. ആശങ്കകളോടെ വേണം സമീപിക്കുവാൻ. നവമാധ്യമങ്ങൾ നല്കുന്ന ആശയ പ്രചാരണ സ്വന്തന്ത്ര്യവും സമാന്തര വാർത്താ സാധ്യതകളും ഒരു വിസ്ഫോടനം തന്നെ സമൂഹത്തിൽ സൃഷ്ടിച്ചിട്ടുണ്ട്. വിപ്ലവങ്ങളും പ്രതിവിപ്ലവങ്ങളും വേര് പിടിക്കുന്നതും പടരുന്നതും നവ മാധ്യമങ്ങളുടെ സാധ്യതകൾ ഉപയോഗപ്പെടുത്തിയാണ് എന്നതിന് നിരവധി ഉദാഹരണങ്ങൾ സമീപകാല ചരിത്രത്തിൽ നമുക്ക് മുന്നിലുണ്ട്. സോഷ്യൽ മീഡിയ ഇടപെടലുകളെ, അവിടെ വീശുന്ന കാറ്റിനെ, വളർന്നു വരുന്ന തരംഗങ്ങളെ അല്പം ജാഗ്രതയോടെ കാണാൻ ശ്രമിക്കാത്ത പക്ഷം വൈകിപ്പോയ തിരിച്ചറിവുകളുടെ പട്ടികയിൽ മറ്റൊന്ന് കൂടി ചേർക്കേണ്ടി വരും.

July 14, 2014

ഇതാണെടാ അവതാരക.. ഇവളാണെടാ പുലി !

വേറിട്ട പല വാർത്താ അവതാരകരെക്കുറിച്ചും ഈ ബ്ലോഗിൽ മുമ്പ് എഴുതിയിട്ടുണ്ട്. വാർത്താ വായനക്കിടയിൽ പൊട്ടിക്കരഞ്ഞ അവതാരകയും വാർത്ത വായിക്കുന്നതിനിടെ സ്റ്റുഡിയോവിലേക്ക് ഓടിക്കയറിയ മകളെക്കണ്ട് പതറാതെ വാർത്ത തുടർന്ന വായനക്കാരിയുമെല്ലാം അതിലുൾപ്പെടും. പതിനായിരക്കണക്കിന് വാർത്ത അവതാരകർക്കിടയിൽ ഏറെ ശ്രദ്ധേയയായ ഒരു ന്യൂസ് പ്രസന്ററെക്കുറിച്ചാണ് ഈ പോസ്റ്റ്‌. അബ്ബി മാർട്ടിൻ. പൊതുവേ സൗന്ദര്യം കൂടുതലുള്ളവർക്ക് ബുദ്ധി കുറയാറുണ്ട് :). അമേരിക്കക്കാരാണെങ്കിൽ പറയുകയും വേണ്ട. ഇവിടെ ബുദ്ധിയും സൗന്ദര്യവും നിരീക്ഷണ പാടവവും കട്ടക്ക് കട്ടക്ക് നിൽക്കുന്ന ഒരു മാധ്യമ പ്രവർത്തക. അതും ഒരമേരിക്കക്കാരി. കോർപറേറ്റ് മാധ്യമങ്ങളുടെ കൃത്യമായ അജണ്ടകൾക്കപ്പുറത്തേക്ക് വാർത്തയുടെ നേരിനേയും നെറിയേയും ഇഴകീറി അടർത്തിയെടുത്ത് പ്രേക്ഷകന് സമർപ്പിക്കാനുള്ള അനിതര സാധാരണമായ കഴിവുള്ള മാധ്യമ ലോകത്തെ വേറിട്ട ശബ്ദം..

July 7, 2014

പച്ച ബോർഡ് നിങ്ങളെ പിടിച്ച് കടിച്ചാ?.

സോഷ്യൽ മീഡിയയിലെ പ്രതികരണക്കാർ മാധ്യമ പ്രവർത്തകരെ വല്ലാതെ വേട്ടയാടുന്നു. ആവശ്യത്തിനും അനാവശ്യത്തിനും അവരുടെ തലയിൽ കയറി പൊങ്കാലയിടുന്നു.  എന്റെ പല മാധ്യമ സുഹൃത്തുക്കൾക്കുമുള്ള ഒരു പൊതു പരാതിയാണിത്.  ഈ വിഷയം സൂചിപ്പിച്ചു കൊണ്ട് പരിചയ സമ്പന്നനായ ഒരു ദൃശ്യ മാധ്യമ പ്രവർത്തകൻ ഫേസ്ബുക്കിൽ ശ്രദ്ധേയമായ ഒരു പോസ്റ്റ്‌ എഴുതുകയുമുണ്ടായി. റേറ്റിംഗ് മാത്രം പരിഗണിച്ച് കിട്ടുന്ന പരസ്യമാണ് ടെലിവിഷൻ ചാനലുകളുടെ ഏക വരുമാനമെന്നും അതുകൊണ്ട് തന്നെ പല വിട്ടുവീഴ്ചകളും ചെയ്യാൻ മാധ്യമ പ്രവർത്തകർ നിർബന്ധിതരാവുകയാണെന്നും അദ്ദേഹം എഴുതി. ഒരു സ്റ്റോറി കിട്ടിയാൽ അതിനെക്കുറിച്ച് ശരിയാം വണ്ണം പഠിച്ച് റിപ്പോർട്ട്‌ ചെയ്യണമെന്ന് പലപ്പോഴും കരുതും, എന്നാൽ അതിനകം തന്നെ മറ്റു ചിലർ അത് വാർത്തയാക്കി കത്തിക്കയറും. അപ്പോൾ പിന്നെ പിടിച്ചു നില്ക്കാൻ വേണ്ടി മുന്നും പിന്നും നോക്കാതെ, വലിയ പഠനത്തിനൊന്നും മിനക്കെടാതെ കിട്ടിയത് വെച്ച് വാർത്ത പൊലിപ്പിക്കാൻ നിർബന്ധിതമാകും. സോഷ്യൽ മീഡിയയിൽ പ്രതികരിക്കുന്നവർക്ക് ഇതൊന്നും അറിയേണ്ട ആവശ്യമില്ലല്ലോയെന്നും അദ്ദേഹം പരിതപിക്കുന്നു. "ജേര്‍ണലിസ്റ്റുകളെ തെറി പറയാൻ എല്ലാവര്‍ക്കും പറ്റും...ഇതൊക്കെ അര്‍ഹിക്കുന്ന പുച്ഛത്തോടെ തള്ളിക്കളയുക...ഈ പറയുന്നവനൊക്കെ ഫേസ്ബുക്കിന് പുറത്തുള്ള ലോകത്ത് ഒരു പുല്ലുപോലും പറിച്ചിട്ടുണ്ടാകില്ല" എന്നാണ്  മറ്റൊരു മാധ്യമ പ്രവർത്തകകൻ ആ പോസ്റ്റിന് താഴെ കമന്റായി എഴുതിയത്. റേറ്റിംഗ് കൂട്ടുന്നതും കുറക്കുന്നതുമൊക്കെ പ്രേക്ഷകരാണെന്നും അവരുടെ ഉത്തരവാദിത്വം മറക്കരുതെന്നും ഫേസ്ബുക്കിൽ സജീവയായ മറ്റൊരു മാധ്യമ പ്രവർത്തകയുടെ കുറിപ്പും  കാണുകയുണ്ടായി. ഒരു ചാനലിൽ സരിതയെ കാണുമ്പോൾ ആ ചാനൽ മാറ്റി സാമൂഹ്യ പ്രതിബദ്ധതയുള്ള മറ്റൊരു വാർത്ത കാണുവാൻ പ്രേക്ഷകർ തയ്യാറാകുമോയെന്നും അവർ ചോദിക്കുകയുണ്ടായി.

June 23, 2014

'അൽ കഴുതകൾ' അഥവാ ഇസ്ലാമിന്റെ നവസംരക്ഷകർ

മുസ്ലിം ഭീകരവാദം വീണ്ടും ചർച്ചകളിൽ സജീവമാവുകയാണ്. ഈ ചർച്ചകളുടെ ട്രിഗ്ഗർ വലിച്ചത് പ്രധാനമായും ചില വാർത്തകളാണ്. ഇറാഖിൽ സുന്നി മുസ്ലിംകളുടെ ഒരു സായുധ സേന ഷിയാ മുസ്ലിംകളുടെ ഒരു വലിയ ഗ്രൂപ്പിനെ നിരത്തിക്കിടത്തി വെടിവെച്ചു കൊന്നതിന്റെ ഇമേജുകൾ. കാശ്മീരിനെ മോചിപ്പിക്കാൻ വേണ്ടി മുസ്ലിംകളോട് വിശുദ്ധ ജിഹാദിന് ആഹ്വാനം ചെയ്യുന്ന അൽഖായിദയുടേന്ന് വിശ്വസിക്കപ്പെടുന്ന വീഡിയോ. സോമാലിയയിലെ മുസ്ലിം തീവ്ര ഗ്രൂപ്പ് കെനിയൻ തീരത്ത്‌ നടത്തിയ ഞെട്ടിപ്പിക്കുന്ന കൂട്ടക്കൊല. അങ്ങനെ ഒന്നിന് പിറകെ ഒന്നായി വന്നുകൊണ്ടിരിക്കുന്ന വാർത്തകകളാണ് തീവ്രവാദ ചർച്ചകളിലേക്ക് വീണ്ടും ആളെ കൂട്ടിയത്. രണ്ടു തരം പ്രതികരണങ്ങളാണ് ഇത്തരം ചർച്ചകളിൽ പ്രധാനമായും കേൾക്കുന്നത്. ഒന്ന്  ഇസ്ലാം മതത്തെ ഭീകര മതമായി ചാപ്പകുത്തി സർട്ടിഫിക്കറ്റ് അറ്റസ്റ്റ് ചെയ്തു കൊടുക്കുന്ന ടിപ്പിക്കൽ പ്രതികരണങ്ങൾ. മറ്റൊന്ന് ഇതൊന്നും മുസ്ലിംകളുടെ കുഴപ്പമല്ല, എല്ലാം അമേരിക്ക ഉണ്ടാക്കുന്നതാണ്. ഞങ്ങളും ഞങ്ങളുടെ വിശ്വാസവും നയൻ വണ്‍ സിക്സാണ്. അതിനെ തൊട്ട് കളിക്കരുത്.

May 16, 2014

ഇനി പ്രാർത്ഥിക്കാം. മോഡിക്ക് നല്ല ബുദ്ധി കൊടുക്കണമേ..

കത്രീന ചുഴലിക്കാറ്റിന്റെ പതിന്മടങ്ങ്‌ ശക്തിയിലാണ് ഇന്ത്യയിൽ മോഡി കൊടുങ്കാറ്റ് ആഞ്ഞ് വീശിയിരിക്കുന്നത്. തകർപ്പൻ വിജയമെന്ന് പറഞ്ഞാൽ പോര..  'അതിഭീകര' വിജയമെന്ന് തന്നെ പറയണം. ഈ കൊടുങ്കാറ്റിൽ   കോണ്‍ഗ്രസ്സും സഖ്യകക്ഷികളും തകർന്നടിഞ്ഞു. മതേതര മുന്നണികൾ നിലം പൊത്തി. മോഡി അധികാരത്തിൽ വരാതിരിക്കാൻ ഇന്ത്യയിലെ മതേതര  വിശ്വാസികൾ പരമാവധി ശ്രമിച്ചതാണ്. കോണ്‍ഗ്രസും മൂന്നാം മുന്നണിയും നൂറായിരം ചെറുകക്ഷികളും പല കൂട്ടുകെട്ടുകളിൽ ഏർപെട്ടു. പലവിധ പ്രചാരണങ്ങൾ നടത്തി. ഊണും ഉറക്കവുമില്ലാതെ മോഡിക്കെതിരെ ജനാഭിപ്രായം രൂപീകരിക്കാൻ കൊണ്ടുപിടിച്ച ശ്രമങ്ങൾ നടത്തി. പക്ഷേ അവയെയെല്ലാം പുഷ്പം പോലെ അതിജയിച്ച്‌ മോഡി ഇന്ത്യയുടെ ഭരണചക്രം കയ്യിലെടുത്തിരിക്കുകയാണ്. ജനവിധി തനിക്കലുകൂലമാക്കി മാറ്റിയിരിക്കുകയാണ്. മോഡി ഇനി ബി ജെ പിയുടെ പ്രധാനമന്ത്രിയല്ല, നമ്മുടെ എല്ലാവരുടെയും പ്രധാന മന്ത്രിയാണ്. ഇന്ത്യൻ ജനാധിപത്യവും മതേതര വ്യവസ്ഥകളും ഇപ്പോഴുള്ളത് പോലെ തന്നെ കോട്ടമൊന്നും തട്ടാതെ നിലനിന്ന് കാണണമെന്ന് ആഗ്രഹിക്കുന്ന എല്ലാവർക്കും ഇനി ചെയ്യാനുള്ളത് ഒരേയൊരു കാര്യമാണ്. മുട്ടിപ്പായി പ്രാർത്ഥിക്കുക. പടച്ചോനെ.. മോഡിക്ക് നല്ല ബുദ്ധി കൊടുക്കണമേ.

April 28, 2014

വാഗാ അതിർത്തിയിലെ കാഴ്ചകൾ

വാഗാ അതിർത്തിയേയും അവിടുത്തെ കൗതുക കാഴ്ചകളേയും വെറുമൊരു ടൂറിസ്റ്റിന്റെ കണ്ണിലൂടെ മാത്രം നമുക്ക് നോക്കിക്കാണാൻ ആവില്ല. ഓരോ ഇന്ത്യക്കാരനും അവന്റെ ദേശത്തോടും അതിർത്തിയോടും പറഞ്ഞറിയിക്കാൻ പറ്റാത്ത ഇഷ്ടവും സ്നേഹവും പകർന്നു നല്കുന്ന ഒരവസ്മരണീയ അനുഭവമാണ് വാഗ. അതൊരു വിനോദക്കാഴ്ച മാത്രമല്ല, അതിനുമപ്പുറമുള്ള ചിലതാണ്. ഇന്ത്യക്കാരെപ്പോലെ തന്നെ പാക്കിസ്ഥാനികൾക്കും അവരുടെ ദേശാഭിമാനത്തിന്റെ കൊടിയടയാളമാണ് വാഗ. വാഗയിൽ ഒരു വൈകുന്നേരം ചിലവഴിച്ചു കഴിഞ്ഞാൽ ജീവിതത്തിലൊരിക്കലും ആ സായന്തനത്തെ മറക്കാൻ കഴിയില്ല. ഓർമയുടെ ഓളങ്ങളിൽ വാഗ തെന്നിക്കളിച്ചു കൊണ്ടേയിരിക്കും. ആയിരം കിലോമീറ്ററോളം നീണ്ടു കിടക്കുന്ന ഇന്ത്യ പാക്കിസ്ഥാൻ അതിർത്തിയിൽ ഇരു രാജ്യങ്ങളിലേക്കുമുള്ള ഏക പ്രവേശന കവാടമാണ് വാഗ. അതിർത്തികളിലെ ആക്രമണങ്ങളുടെയും പ്രത്യാക്രമണങ്ങളുടെയും വാർത്തകളും റിപ്പോർട്ടുകളും നിരന്തരം നാം കേൾക്കാറുണ്ട്. എന്നാൽ ഇരു രാജ്യത്തേയും പട്ടാളക്കാർ നേർക്ക്‌ നേരെ നിന്ന് കായികാഭ്യാസങ്ങൾ നടത്തുന്നതും അവസാനം കൈ കൊടുത്ത് പിരിയുന്നതും  വാഗയിൽ മാത്രം കാണുന്ന ദൃശ്യമാണ്.  വാഗ ഒരതിർത്തി മാത്രമല്ല. അതൊരു അനുഭവവും വികാരവും കൂടിയാണ്.

April 16, 2014

സുരാജിന് ദേശീയ അവാർഡ്, ന്റെ പടച്ചോനെ !

സുരാജിന്റെ കഷ്ടകാലം തുടങ്ങീന്നാ തോന്നണത്.. നിറയെ സിനിമകൾ, വൈവിധ്യമാർന്ന കഥാപാത്രങ്ങൾ. ആരെയും അസൂയപ്പെടുത്തുന്ന സൗഹൃദ വലയം. സൂപ്പർ മെഗാ സ്റ്റാറുകളുമായി മൂക്ക് തോണ്ടിക്കളിക്കാവുന്ന ചങ്ങാത്തം. ചുരുങ്ങിയ കാലങ്ങൾക്കുള്ളിൽ സുരാജ് വെട്ടിപ്പിടിക്കാത്ത മേഖലകളില്ല. ടി വി പരിപാടികൾ.. മോഹൻ ലാലിനും മമ്മൂട്ടിയോടും ഒപ്പമുള്ള സ്റ്റേജ് ഷോകൾ. അങ്ങനെയങ്ങിനെ ശുക്ര നക്ഷത്രം വെട്ടിത്തിളങ്ങി ക്കൊണ്ടിരിക്കുന്നതിനിടയിലാണ് ഇടിവെട്ട് പോലെ ഈ അവാർഡ് വാർത്തയെത്തിയിരിക്കുന്നത്. ഒരു കൊലച്ചതിയാണ് ദേശീയ അവാർഡ് കമ്മറ്റി സുരാജിനോട് ചെയ്തിരിക്കുന്നത്. ഇതുപോലൊരു ചതി വളർന്നു വരുന്ന ഒരു കലാകാരനോടും ചെയ്യാൻ പാടില്ലാത്തതാണ്. ഇനി സുരാജിന് ഒറ്റ സിനിമ കിട്ടാൻ പാടാണ്. പാവം ഇനിയെങ്ങിനെ ജീവിച്ചു പോകും?

March 20, 2014

ജോസഫിനെക്കൂടി ആത്മഹത്യ ചെയ്യിക്കരുത് !

സംഭവിച്ചു പോയ ഒരു കാര്യത്തെയും നമുക്ക് തിരിച്ചു വിളിക്കാനാവില്ല. ന്യൂമാൻ കോളേജിലെ പ്രൊഫസർ ജോസഫ് ചോദ്യപേപ്പർ തയ്യാറാക്കിയതും അതിലെ ചില ഭാഗങ്ങൾ വിവാദമായതും ഇനി തിരിച്ചെടുക്കാൻ കഴിയില്ല. കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ ഒരു കറുത്ത അദ്ധ്യായം തുന്നിച്ചേർത്ത് ജോസഫിന്റെ വലത് കൈപ്പത്തി ചില മനുഷ്യമൃഗങ്ങൾ അറുത്തെടുത്തതും ആർക്കും ഡിലീറ്റ് ചെയ്ത് മാറ്റാൻ കഴിയില്ല. കേരളീയ പൊതുസമൂഹത്തെ മൊത്തം ഞെട്ടിച്ചു കൊണ്ടുള്ള സലോമയുടെ ആത്മഹത്യയും ഏതാനും മണിക്കൂറുകൾക്ക് മുമ്പ് സംഭവിച്ചു പോയി. കഴിഞ്ഞതെല്ലാം കഴിഞ്ഞു. സമയസൂചിക ഒരു നിമിഷം പോലും പിറകോട്ട് ചലിക്കുകയില്ല. ഒന്നിനെയും തിരിച്ചു വിളിക്കാനാവില്ല, തിരിച്ചു പിടിക്കാനുമാവില്ല. അസ്വസ്ഥപ്പെടുത്തുന്ന ഓർമകളായി അവ പെയ്ത് തീരട്ടെ..പക്ഷേ ഇനിയെന്ത് ചെയ്യാൻ കഴിയും എന്നതാണ് ഈ സന്ദർഭത്തിൽ നാം ചിന്തിക്കുകയും ആലോചിക്കുകയും ചെയ്യേണ്ടത്. ഇനിയൊരു ആത്മഹത്യകൂടി ആ കുടുംബത്തിൽ ഉണ്ടായിക്കൂട. സർക്കാരിനും സഭകൾക്കും ന്യൂമാൻ കോളേജ് അധികാരികൾക്കും സർവോപരി കേരളീയ സമൂഹത്തിനും ഈ വിഷയത്തിൽ എന്ത് ചെയ്യാൻ പറ്റും?.

March 13, 2014

ഇന്ത്യാവിഷന് എന്ത് പറ്റി?

ഇന്ത്യാവിഷൻ വാർത്താ സംപ്രേഷണം താത്കാലികമായി നിർത്തി എന്ന വാർത്ത അല്പം മുമ്പ് കേട്ടപ്പോൾ ശരിക്കും ഞെട്ടിപ്പോയി. ഇന്ത്യാവിഷൻ പൂട്ടും പൂട്ടും എന്ന് പലരും പല തവണ പറഞ്ഞിട്ടുണ്ടെങ്കിലും പൂട്ടില്ല പൂട്ടില്ല എന്ന് വിശ്വസിക്കാനായിരുന്നു വ്യക്തിപരമായി എനിക്ക് താത്പര്യം. കാരണം ഇത്തരമൊരു ചാനൽ കേരളത്തിന്റെ സജീവമായ മാധ്യമ രംഗത്ത് നില നില്ക്കേണ്ടത് അത്യാവശ്യമായിരുന്നു. 'വളരെ നന്നായി.. എന്നോ പൂട്ടേണ്ടതായിരുന്നു. ഇപ്പോഴെങ്കിലും പൂട്ടിയല്ലോ.. ഞങ്ങളുടെ കാശ് കൊണ്ട് തുടങ്ങി ഞങ്ങൾക്കെതിരെ തന്നെ റിപ്പോർട്ട്‌ കൊടുക്കുമ്പോൾ ഓർക്കണമായിരുന്നു'. വാർത്താ സംപ്രേഷണം നിർത്തി എന്ന് കേട്ടപ്പോൾ സോഷ്യൽ മീഡിയയിൽ കണ്ട ഒരു കമന്റാണ്. ഇത്തരം അഭിപ്രായ പ്രകടനങ്ങൾ നടത്തുന്ന ചുരുക്കം ചിലർ കാണുമെങ്കിലും കേരളീയ പൊതുസമൂഹത്തിലെ ഒരു വലിയ വിഭാഗം ആളുകൾ ഇന്ത്യാവിഷൻ പോലൊരു ചാനൽ നിലനിന്നു കാണണമെന്ന് ആഗ്രഹിക്കുന്നവരാണ്.

March 5, 2014

ബ്രിട്ടാസേ, ഇജ്ജാണെടാ ആണ്‍കുട്ടി

മാധ്യമ പ്രവർത്തകരെ അഭിനന്ദിക്കേണ്ട സമയത്ത് അഭിനന്ദിക്കണം. വിമർശിക്കേണ്ട സമയത്ത് വിമർശിക്കണം. ഒരിക്കൽ പോലും അഭിനന്ദിക്കാതെ എപ്പോഴും വിമർശിച്ചു കൊണ്ടേയിരുന്നാൽ അതൊരു വണ്‍വേ ട്രാഫിക്കായിപ്പോകും. മാത്രമല്ല, ആളുകൾ തെറ്റിദ്ധരിക്കുകയും ചെയ്യും. ന്യൂ ഇന്ത്യൻ എക്സ്പ്രസ്സിലെ സീനിയർ സബ് എഡിറ്ററായ അനുപമ ഒരിക്കലെന്നോട് ചോദിച്ചത് ഇങ്ങനെയാണ്. "മാധ്യമ പ്രവർത്തകരോട് നിങ്ങൾക്ക് എന്താണിത്ര കലിപ്പ്?. അവരെന്തെങ്കിലും പണി തന്നോ?". സത്യത്തിൽ ഒരു പണിയും ആരും തന്നിട്ടില്ല. ആരോടും ഒരു കലിപ്പുമില്ല. അവരിൽ പലരുമായും സൗഹൃദം കാത്തു കാത്തുസൂക്ഷിക്കാൻ ശ്രമിക്കാറുണ്ട്. പക്ഷേ അഭിനന്ദിക്കേണ്ട സന്ദർഭങ്ങൾ വളരെ അപൂർവമായാണ് ലഭിക്കാറുള്ളത് എന്ന് മാത്രം. ഇപ്പോൾ അങ്ങനെ ഒരു സന്ദർഭമാണ് ലഭിച്ചിരിക്കുന്നത്. അതുകൊണ്ടാണ് ഒട്ടും താമസിപ്പിക്കാതെ അതങ്ങ് പറയാമെന്ന് തീരുമാനിച്ചത്. ബ്രിട്ടാസേ, കൊട് കൈ.. ഇജ്ജാണെടാ ആണ്‍കുട്ടി

March 2, 2014

വഹ്ബ ക്രെയ്റ്റർ: മരുഭൂമിയിലെ ദൃശ്യവിരുന്നിലേക്കൊരു സാഹസികയാത്ര

അറേബ്യൻ മരുഭൂമിയിൽ ഒരു ദൃശ്യവിസ്മയമുണ്ട്. പലപ്പോഴായി അതിനെക്കുറിച്ച് കേട്ടിട്ടുണ്ട്. ചിലർ അവിടേക്ക് നടത്തിയ സാഹസിക യാത്രകളെക്കുറിച്ച് വായിച്ചിട്ടുണ്ട്. ഏറെക്കാലമായുള്ള ആഗ്രഹമായിരുന്നു അവിടേക്കുള്ള ഒരു യാത്ര. മരുഭൂമിയുടെ ഉള്ളിലേക്കുള്ള യാത്രകൾ എപ്പോഴും വിസ്മയകരമായ അനുഭവങ്ങളുടെ നൈരന്തര്യത്താൽ സമ്പന്നമായിരിക്കും. സഞ്ചാരികളെ തന്റെ വശ്യസൗന്ദര്യത്താൽ മയക്കിയെടുത്ത് ആകർഷിക്കുമെങ്കിലും കത്തിപ്പഴുക്കുന്ന മണൽകാടിന്റെ ചുഴിയിൽ നിർദ്ദയം കൊന്ന് കുഴിച്ചു മൂടുന്ന സ്വഭാവവും മരുഭൂമിക്കുണ്ട്. അതുകൊണ്ട് തന്നെ ഓരോ മരുഭൂയാത്രയും അത്യന്തം ആവേശകരവും ഒപ്പം അപകടകരവുമാണ്. വഹ്ബ ക്രെയ്റ്ററിലേക്ക്  മരുഭൂമിയിലൂടെ കൃത്യമായ റോഡുള്ളതിനാൽ വഴിയറിയുമെങ്കിൽ അങ്ങോട്ട്‌ എത്തിപ്പെടുക ഒട്ടും സാഹസികമല്ല എന്ന് തന്നെ പറയാം. പക്ഷേ അവിടെ എത്തിയ ശേഷം ക്രെയ്റ്ററിനെ ചുറ്റിക്കറങ്ങി ശരിക്കൊന്ന് കാണുകയും അനുഭവിക്കുകയും ചെയ്യുക എന്നത് തീർത്തും സാഹസികം തന്നെയാണ്. ഞങ്ങളുടെ യാത്ര തന്നെ ഒരു വലിയ ദുരന്തത്തിൽ കലാശിക്കുമായിരുന്നു. ഭാഗ്യം കൊണ്ടാണ് പോയ പോലെ തിരിച്ചു വരാൻ കഴിഞ്ഞത്. അത് വഴിയേ പറയാം.

February 23, 2014

പത്രമുത്തശ്ശിമാരും ഏഷ്യാനെറ്റും നവകേരളത്തിന്റെ ശാപങ്ങളോ?

മാതാ അമൃതാനന്ദമയിയുടെ വള്ളിക്കാവ് ആശ്രമവുമായി ബന്ധപ്പെട്ട് ഉയർന്നു വന്ന വിവാദവും അത് കേരളത്തിലെ മാധ്യമങ്ങൾ കൈകാര്യം ചെയ്ത രീതിയും ചില വിശകലനങ്ങൾ അർഹിക്കുന്നുണ്ട്. വാർത്തകളുടെ ലോകത്തെ മാധ്യമങ്ങളുടെ ധർമമെന്ത്?. വായനക്കാരോടും പ്രേക്ഷകരോടുമുള്ള അവരുടെ ബാധ്യതയെന്താണ്?. പൊതുസമൂഹത്തിന്റെ അറിയാനുള്ള അവകാശത്തോട് അവർ സ്വീകരിക്കേണ്ട നൈതികമായ സമീപനമെന്ത്?. കേരളത്തിലെ പ്രമുഖ പത്രങ്ങളെയും ദൃശ്യമാധ്യമങ്ങളെയും ഈ വിവാദവുമായി ബന്ധപ്പെട്ട് അവർ സ്വീകരിച്ച സമീപനങ്ങളുടെ പശ്ചാത്തലത്തിൽ വിലയിരുത്തുമ്പോൾ ആരെയും അസ്വസ്ഥപ്പെടുത്തുന്ന ചില നിഗമനങ്ങളിലാണ് എത്തിച്ചേരാൻ സാധിക്കുന്നത് എന്ന് പറയാതെ വയ്യ. പ്രബുദ്ധ കേരളമെന്ന് നാം സ്വയം വിളിക്കുമ്പോഴും പ്രബുദ്ധമല്ലാത്ത നിരവധി ഘടകങ്ങളുടെ തടവറയിൽ നിന്ന് നമ്മുടെ ബോധവും ബോധ്യങ്ങളും വിട്ടു മാറിയിട്ടില്ല എന്നും നമ്മുടെ മുൻനിര മാധ്യമങ്ങൾ പോലും പ്രാകൃതമായ ഒരു സാംസ്കാരിക തലത്തിൽ നിന്ന് കൊണ്ടാണ് നമ്മോട് സംവദിച്ചു കൊണ്ടിരിക്കുന്നത് എന്നും അസ്വസ്ഥതയോടെ തിരിച്ചറിയേണ്ട അവസ്ഥയുണ്ട്.  

February 19, 2014

ആശ്രമത്തിലെ 'നരക'ക്കാഴ്ചകളും വാർത്ത മുക്കിയ മാധ്യമങ്ങളും

ആൾദൈവങ്ങൾക്ക് മതമില്ല. അവരുടെ മതം അവരുടെ സ്വന്തം താത്പര്യങ്ങളും ജനങ്ങളെ വിശ്വസിപ്പിക്കാൻ ശ്രമിക്കുന്ന കെട്ടുകഥകളുടെ കൂമ്പാരങ്ങളുമാണ്. അത്തരം ദൈവങ്ങളിൽ ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയുമെല്ലാം കാണും. അവരൊരുക്കുന്ന കപട ആത്മീയ വലയത്തിൽ അകപ്പെടുന്ന പാവം പിടിച്ച അനുയായികളെ സംബന്ധിച്ചിടത്തോളം പ്രചരിക്കപ്പെടുന്ന മിത്തുകളും കെട്ടുകഥകളും വെള്ളം തൊടാതെ വിഴുങ്ങാനുള്ള ഉരുപ്പടികളാണ്. അവിടെ ചിന്തകളോ ചോദ്യങ്ങളോ ഇല്ല. വിധേയത്വവും കീഴ്പ്പെടലും മാത്രം. ബുദ്ധിയോ വിചാരമോ ഇല്ല, വികാരങ്ങളും വിഭ്രാന്തികളും മാത്രം. മാതാ അമൃതാനന്ദമയിയെന്ന അമ്മയുടെ കൂടെ വർഷങ്ങൾ ചിലവഴിച്ച ഓസ്ട്രേലിയക്കാരിയായ ഗെയില്‍ ട്രെഡ്‌വെല്‍ എഴുതിയ 'വിശുദ്ധ നരകം' (Holy Hell - A memoir of Faith, Devotion and Pure Madness) എന്ന പുസ്തകമാണ് ആൾദൈവ പരമ്പരയിലെ ഒടുവിലത്തെ (അവസാനത്തേതല്ല) വെടിക്കെട്ട്‌ ഉതിർത്തിരിക്കുന്നത്. 229 പേജുള്ള പുസ്തകത്തിന്റെ പി ഡി എഫ് കോപ്പി കയ്യിൽ കിട്ടിയപ്പോൾ വെറുതെ ഒന്ന് രണ്ടു അദ്ധ്യായങ്ങൾ വായിച്ചു നോക്കി. തല തിരിഞ്ഞ വിഷയമായത് കൊണ്ട് തല തിരിച്ചാണ് വായനയും തുടങ്ങിയത്. അവസാനത്തിൽ നിന്ന് മുകളിലോട്ട്!!.

February 16, 2014

ബാബ രാംദേവും സാദിഖലി തങ്ങളും

കോഴിക്കോട്ടെ കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന്‍ നടത്തിയ സോമയാഗ വേദിയില്‍ മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ പങ്കെടുത്തതായ വാർത്ത കണ്ടു. സന്യാസി വര്യന്മാരും സാദിഖലി തങ്ങളും ചേർന്ന് യാഗ സദസ്സ് ഗംഭീരമാക്കിയ വാർത്ത വായിച്ചപ്പോൾ കേരളത്തിന്റെ മത സൗഹാര്‍ദ്ദവും സാമുദായിക സഹവർത്തിത്വവും ഓർത്ത്‌ അല്പം അഭിമാനവും തോന്നി. ഓരോ മത വിഭാഗത്തിലെ നേതാക്കളും മറ്റു മതവിഭാഗങ്ങളുടെ പൊതുപരിപാടികളിൽ സൗഹാർദ്ധ പ്രതിനിധികളായി പങ്കെടുക്കുന്നതും സംസാരിക്കുന്നതും ഇന്ത്യയെപ്പോലുള്ള ഒരു ബഹുമത ബഹുസ്വര സമൂഹത്തിൽ തീർത്തും ഗുണപരമായ ചലനങ്ങൾ സൃഷ്ടിക്കുമെന്നതിൽ സംശയമില്ല. മലബാറിലെ മുസ്ലിം സമൂഹത്തിൽ ഏറെ സ്വാധീനമുള്ള പാണക്കാട് കുടുംബത്തിലെ ആരെങ്കിലും ഇത്തരം ചടങ്ങുകളിൽ പങ്കെടുത്താൻ ആ ചടങ്ങുകളുടെയും അതിൽ പങ്കെടുത്തവരുടെയും മിഴിവ് അല്പം കൂടുകയല്ലാതെ കുറയുകയില്ല.

February 3, 2014

ജസീറാ, ബെറുപ്പിക്കല്ലേ!!

ഏത് വിഷയവും വല്ലാതെ ഓവറാക്കുന്നവരോട് ഞങ്ങൾ നാട്ടുമ്പുറത്തുകാർ പറയുന്ന ഡയലോഗാണ് 'വല്ലാതെ ബെറുപ്പിപ്പിക്കാതെ പോ' എന്നത്. ജസീറയോടും അതാണ്‌ പറയാനുള്ളത്. വല്ലാതെ ഓവറാക്കല്ലേ മോളേ. പണി പാളും. ഡൽഹിയിൽ നിന്നുള്ള സമരം തീർത്ത ശേഷം ജസീറ നേരെ പോയത് ചിറ്റിലപ്പിള്ളിയുടെ വീട്ടിലേക്കാണ്. പാരിതോഷികമായി പ്രഖ്യാപിച്ച കാശ് വേണമെന്ന് പറഞ്ഞ്.. കൊച്ചു കുഞ്ഞുങ്ങളെയും പ്രദർശിപ്പിച്ചുള്ള കുത്തിയിരുപ്പ് സമരവും തുടങ്ങിക്കഴിഞ്ഞു. ഏതോ ഒരു സിനിമയിൽ ഇന്നസെന്റ് ചോറ് വിളമ്പുന്ന ഒരു കോമഡി രംഗമുണ്ട്. അല്പം ചോറിടട്ടെ എന്ന് പല കുറി ചോദിച്ചിട്ടും വേണ്ട എന്ന് പറഞ്ഞ കക്ഷി പിന്നെ ഇന്നസെന്റിനെ തിരിച്ച് വിളിച്ചു ചോറ് ചോദിക്കുന്ന രംഗം. അപ്പോൾ ഇന്നസെന്റ് ഒരു പ്രത്യേക രീതിയിൽ തല വെട്ടിച്ചു കൊണ്ട് ഒരു ഡയലോഗടിക്കുന്നുണ്ട്. ആ ഡയലോഗാണ് ജസീറയുടെ ഇപ്പോഴത്തെ സത്യാഗ്രഹം കാണുമ്പോൾ ഓർമ വരുന്നത്. ഡൽഹിയിൽ നിന്നും തിരിച്ചു വരുമ്പോൾ ചിറ്റിലപ്പിള്ളിയുടെ വീട്ട് പടിക്കലേക്കു പോകുന്നതിന് പകരം കൊലക്കത്തി രാഷ്ട്രീയത്തിനെതിരെ കേരളമൊട്ടാകെ തരംഗമുയർത്തി സമരം നടത്തുന്ന കെ കെ രമയുടെ നിരാഹാര പന്തലിലേക്ക് ജസീറ പോയിരുന്നെങ്കിൽ അതൊരു അന്തസ്സുള്ള വാർത്തയാകുമായിരുന്നു.

February 2, 2014

കൊലയാളികളുടെ സ്വന്തം പോളിറ്റ് ബ്യൂറോ

കൊലയാളികൾക്ക് ചോദിക്കാനും പറയാനും ആളില്ലെന്ന് കരുതരുത്. അവരുടെ ക്ഷേമം അന്വേഷിക്കാനും അവർക്കൊരു പോറലേറ്റാൽ ഓടിയെത്തി ആശ്വസിപ്പിക്കാനും വേണ്ടി വന്നാൽ ഒരു തീപ്പന്തം കണക്കെ കത്തിജ്വലിക്കാനും അവർക്കൊരു പോളിറ്റ് ബ്യൂറോയുണ്ട്. സ്വന്തം പോളിറ്റ് ബ്യൂറോ.. കേരളത്തിലെ ജയിലുകളിൽ നിരവധി കൊലക്കേസ് പ്രതികളുണ്ട്. കഠിന തടവും ജീവപര്യന്തവും അനുഭവിക്കുന്ന നിരവധി പേർ. പക്ഷേ ഈ പോളിറ്റ് ബ്യൂറോയുടെ പ്രത്യേകത ഒരു പ്രത്യേക കൊലക്കേസിലെ പ്രതികളെക്കുറിച്ച് മാത്രമാണ് അവർക്ക് ആധിയും വ്യാധിയുമുള്ളത് എന്നതാണ്. സഖാവ് ടി പി യെ അമ്പത്തൊന്ന് വെട്ട് വെട്ടി മൃഗീയമായി കൊന്ന ഈ പ്രതികൾ ജീവപര്യന്തം തടവ്‌ ശിക്ഷ വിധിക്കപ്പെട്ട് വിയ്യൂർ സെൻട്രൽ ജയിലിൽ എത്തിയിട്ട് കൃത്യം നാല് ദിവസം തികഞ്ഞിട്ടില്ല. അതിനിടയിലാണ് പോളിറ്റ് ബ്യൂറോ മെമ്പർ കൊടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തിൽ എം എൽ എ മാരുടെ ഒരു സംഘം കൊലപ്പുള്ളികളെ സന്ദർശിച്ചു അവർ ജയിലിൽ അനുഭവിക്കുന്ന പ്രയാസങ്ങളെക്കുറിച്ച് വലിയ വായിൽ നിലവിളിക്കുന്നത്. എന്തൊരു സങ്കടം. എന്തൊരു വേവലാതി. പെറ്റ തള്ളക്ക് പോലും ഇത്രയും വിഷമവും സങ്കടവും കാണുമോ എന്നത് സംശയമാണ്.

January 30, 2014

മെഹർ തരാർ കോ മിലേഗാ?.. പിന്നല്ലാതെ മിലേഗാ മിലേഗാ..

കൈരളി പീപ്പിൾ ടി വിയിലെ വാർത്താ അവതാരകൻ മെഹർ തരാറിനെ 'ഫോണിൽ വിളിച്ചത്' മുടിഞ്ഞ ഹിറ്റായിട്ടുണ്ട്. ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കർ മരിച്ച ഞെട്ടലുളവാക്കുന്ന വാർത്ത പുറത്ത് വന്ന ഉടനെയാണ് തരൂരിന്റെ വിവാദ കാമുകിയും പാക്കിസ്ഥാനിലെ സെലിബ്രിറ്റി പത്രപ്രവർത്തകയുമായ  മെഹർ തരാറിനെ ലൈനിൽ കിട്ടാൻ വേണ്ടി കൈരളി അവതാരകൻ ലാൽ നടത്തിയ ഒടുക്കത്തെ പരാക്രമം വൈറലായത്. മെഹർ തരാറുമായുള്ള ശശി തരൂരിന്റെ ബന്ധം അറിഞ്ഞ സുനന്ദ അസ്വസ്ഥയായിരുന്നുവെന്നും അവർ ഉറക്ക് ഗുളികകൾ അമിതമായി കഴിച്ച് ആത്മഹത്യ ചെയ്തതാണ് എന്നുമുള്ള വാർത്തകൾ കത്തിക്കയറുന്ന സന്ദർഭം. പുഷ്കറിന്റെ മരണ വാർത്ത പുറത്ത് വന്ന രാത്രിയിൽ മലയാള ദൃശ്യ മാധ്യമങ്ങൾ പരസ്പരം മത്സരിക്കുകയായിരുന്നു. ആരാണ് വമ്പൻ, ആരാണ് മുമ്പൻ എന്ന് തെളിയിക്കാനുള്ള മത്സരം. ലൈനിൽ കിട്ടിയ സകല പി ടി (പ്രതികരണ തൊഴിലാളി) കളെയും വിളിച്ചും ഡയലോഗടിപ്പിച്ചും മാക്സിമം കത്തിക്കുകയാണ് എല്ലാവരും. ഇന്ത്യൻ ദേശീയ ചാനലുകളും പാക്കിസ്ഥാനിലേതടക്കമുള്ള അന്താരാഷ്‌ട്ര മാധ്യമങ്ങളും മെഹർ തരാറിനെ നേരിട്ട് കിട്ടാത്തതിനാൽ അവരുടെ ട്വിറ്റർ അപ്ഡേറ്റുകളെ മാത്രം ആശ്രയിച്ചു കൊണ്ട് വാർത്ത കൊടുത്തു കൊണ്ടിരിക്കുന്നതിനിടയിലാണ് 'ഹം തറാർ കാ ഫ്രണ്ട് ഹൂം..' എന്ന് പറഞ്ഞ് കൈരളി അവതാരകനായ ലാൽ എങ്ങോട്ടോ ഫോണ്‍ വിളിച്ച്   അഭ്യാസങ്ങൾ കാട്ടിയത്.

January 23, 2014

അൽ മൊയ്തുവിന്റെ കള്ള് ജിഹാദ്

ഫേസ്ബുക്കിലെ മെസ്സേജ് ബോക്സിലേക്ക് ഒരു യൂടൂബ്  ലിങ്ക് തിരുകിക്കയറ്റിയിട്ട് ഒരാൾ ഇന്നലെ പറഞ്ഞു.. 'ബഷീർക്കാ ഇതൊന്ന് കണ്ട് അഭിപ്രായം പറയൂ'. ഇത്തരം ലിങ്ക് അയച്ചു തരുന്നവരോട് സാധാരണ പറയാറുള്ളത് പോലെ 'അല്പം തിരക്കിലാണ്.. സമയം പോലെ നോക്കാം' എന്ന് പറഞ്ഞ് ഒഴിവാക്കി. പക്ഷേ അതേ ലിങ്ക് തന്നെ മറ്റു ചിലരും കൈമാറിയപ്പോൾ ഇതെന്തെടാ സാധനം എന്ന് നോക്കാൻ വേണ്ടിയാണ് ലിങ്ക് വഴി യൂ ടൂബിൽ കയറിയത്. കണ്ടു കഴിഞ്ഞപ്പോൾ തോന്നി സാധനം കൊള്ളാമല്ലോ എന്ന്. എന്നാൽ പിന്നെ ഒന്ന് ഷെയറിക്കളയാം എന്ന് കരുതിയാണ് ഈ പോസ്റ്റ്‌. 'അൽ മൊയ്തു' ഒരു വലിയ സംഭവമൊന്നുമല്ല. പതിനെട്ടു മിനുട്ട് മാത്രമുള്ള ഒരു ഷോർട്ട് ഫിലിം. അതിന്റേതായ പരിധികളും പരിമിതികളും ഒരു അമച്വർ സംരംഭമെന്ന നിലക്കുള്ള ബാലാരിഷ്ടതകളും ധാരാളമുള്ള ഒരു സാധനം. എന്നാലും ഒരു മീഡിയ സറ്റയർ എന്ന നിലക്ക് ഒരു ചെറിയ പടക്കം പൊട്ടിക്കാൻ  'അൽ മൊയ്തു' ശ്രമിക്കുന്നുണ്ട് എന്ന് പറയാതെ വയ്യ.

January 13, 2014

ആം ആദ്മി കേരള ഘടകത്തിന് അഞ്ച് ഉപദേശങ്ങൾ

പതിയെ പതിയെ ആം ആദ്മി ഡൽഹിയിൽ നിന്നും പുറത്ത് കടക്കുകയാണ്. നമ്മുടെ കേരളത്തിലും അവർ തരംഗം സൃഷ്ടിച്ച് തുടങ്ങിയിട്ടുണ്ട്. കൊച്ചിയിൽ അവരുടെ സംസ്ഥാന കമ്മറ്റി ഓഫീസ് പ്രവർത്തിച്ചു തുടങ്ങി. നിരവധി സാധാരണക്കാർ ആം ആദ്മിയിൽ അംഗത്വം എടുത്തു തുടങ്ങിയിരിക്കുന്നു. ആം ആദ്മി എന്നത് ഒരു സന്തോഷ്‌ പണ്ഡിറ്റ്‌ സിനിമയുടെ ലെവലിൽ കണ്ടിരുന്ന വലതു പക്ഷവും ഇടതുപക്ഷവും ഇപ്പോൾ അതിനെ നോക്കിക്കാണുന്നത് ഒരു ധൂം ത്രീ  ലെവലിലാണ്. ഡൽഹിയിൽ കാണിച്ചത് പോലെ ഈ പഹയന്മാർ ഇവിടെയും വല്ല ഗ്രേറ്റ്‌ ഇന്ത്യാ സർക്കസും കാണിക്കുമോ എന്ന് അവർ ആശങ്കയോടെ നോക്കിക്കൊണ്ടിരിക്കുകയുമാണ്‌. ചിക്കാഗോ പാലം എടുത്തു ചാടി കിടിലൻ ബൈക്കിൽ ആമിർ ഖാൻ വന്നത് പോലെയാണ് ഡൽഹിയിൽ കേജരിവാളിന്റെ വരവുണ്ടായത്‌. മോഡിയും രാഹുലും കട്ടിയുള്ള ജാക്കറ്റ് ധരിക്കുന്നത് കൊണ്ടാണ് അവരുടെ നെഞ്ചിടിപ്പിന്റെ തോത് പുറത്തേക്ക് അറിയാത്തത്. അതിനേക്കാൾ വലിയ മിടിപ്പ് ഇവിടെ കേരളത്തിലെ ചില നേതാക്കൾക്കും ഉണ്ടായിക്കൂടെന്നില്ല. സംഗതിയുടെ പോക്ക് അങ്ങോട്ടാണ്.

January 2, 2014

തള്ളേ, ഇന്ത്യൻ മുജാഹിദീൻ ഫയങ്കരം തന്നെ!!

ടൈംസ് ഓഫ് ഇന്ത്യ രണ്ടു ദിവസം മുമ്പ് പ്രസിദ്ധീകരിച്ച ഒരു കിടിലൻ റിപ്പോർട്ട് ഏതൊരു ഇന്ത്യക്കാരനേയും ഞെട്ടിക്കുന്നതാണ്!!. ഭീകരവാദികൾ ഇന്ത്യയിൽ ന്യൂക്ലിയർ ബോംബ്‌ പൊട്ടിക്കാൻ ശ്രമങ്ങൾ തുടങ്ങിയിരിക്കുന്നു എന്നതാണ് റിപ്പോർട്ടിന്റെ ചുരുക്കം. സോഷ്യൽ മീഡിയയിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ട ഈ ന്യൂസിന്റെ തലക്കെട്ട് കണ്ടപ്പോൾ തന്നെ ഉള്ളൊന്ന് കാളി. ഒരു സാധാരണ ബോംബ്‌ പൊട്ടിയാൽ തന്നെ നൂറുകണക്കിന് ആളുകൾ മരിച്ചു വീഴുന്ന കാലമാണ്. ലോകത്ത് ദിനേനയെന്നോണം ഇത്തരം സ്ഫോടനങ്ങൾ നടക്കുന്നുണ്ട്. ഇനിയീ പന്നികളുടെ അടുത്ത് ആറ്റം ബോംബ്‌ കൂടി കിട്ടിയാലുള്ള സ്ഥിതിയെന്താവും?. തലക്കെട്ട്‌ കണ്ടയുടനെ 'പടച്ചോനെ കാക്കണേ'യെന്ന വിളിയാണ് നാവിൽ നിന്ന് വന്നത്. ഏതായാലും രണ്ടും കല്പിച്ച് ലിങ്കിൽ ക്ലിക്കി ടൈംസ് ഓഫ് ഇന്ത്യയിലെത്തി.