പതിയെ പതിയെ ആം ആദ്മി ഡൽഹിയിൽ നിന്നും പുറത്ത് കടക്കുകയാണ്. നമ്മുടെ കേരളത്തിലും അവർ തരംഗം സൃഷ്ടിച്ച് തുടങ്ങിയിട്ടുണ്ട്. കൊച്ചിയിൽ അവരുടെ സംസ്ഥാന കമ്മറ്റി ഓഫീസ് പ്രവർത്തിച്ചു തുടങ്ങി. നിരവധി സാധാരണക്കാർ ആം ആദ്മിയിൽ അംഗത്വം എടുത്തു തുടങ്ങിയിരിക്കുന്നു. ആം ആദ്മി എന്നത് ഒരു സന്തോഷ് പണ്ഡിറ്റ് സിനിമയുടെ ലെവലിൽ കണ്ടിരുന്ന വലതു പക്ഷവും ഇടതുപക്ഷവും ഇപ്പോൾ അതിനെ നോക്കിക്കാണുന്നത് ഒരു ധൂം ത്രീ ലെവലിലാണ്. ഡൽഹിയിൽ കാണിച്ചത് പോലെ ഈ പഹയന്മാർ ഇവിടെയും വല്ല ഗ്രേറ്റ് ഇന്ത്യാ സർക്കസും കാണിക്കുമോ എന്ന് അവർ ആശങ്കയോടെ നോക്കിക്കൊണ്ടിരിക്കുകയുമാണ്. ചിക്കാഗോ പാലം എടുത്തു ചാടി കിടിലൻ ബൈക്കിൽ ആമിർ ഖാൻ വന്നത് പോലെയാണ് ഡൽഹിയിൽ കേജരിവാളിന്റെ വരവുണ്ടായത്. മോഡിയും രാഹുലും കട്ടിയുള്ള ജാക്കറ്റ് ധരിക്കുന്നത് കൊണ്ടാണ് അവരുടെ നെഞ്ചിടിപ്പിന്റെ തോത് പുറത്തേക്ക് അറിയാത്തത്. അതിനേക്കാൾ വലിയ മിടിപ്പ് ഇവിടെ കേരളത്തിലെ ചില നേതാക്കൾക്കും ഉണ്ടായിക്കൂടെന്നില്ല. സംഗതിയുടെ പോക്ക് അങ്ങോട്ടാണ്.
അമേഥിയിലും ചണ്ടീഗഡിലും കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ആം ആദ്മി റാലികളിൽ പതിനായിരക്കണക്കിന് ആളുകളാണ് പങ്കെടുത്തത്. ചില രാഷ്ട്രീയ ന്യൂനമർദ്ദങ്ങൾ ബംഗാൾ ഉൾക്കടലിലും അറേബ്യൻ ഉൾക്കടലിലും രൂപപ്പെട്ടു വരുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇത്തരം ന്യൂനമർദ്ദങ്ങളാണ് പലപ്പോഴും സുനാമിയും കത്രീനയുമൊക്കെയായി പരിണമിക്കാറുള്ളത്. ചെറിയ തോതിലുള്ള ന്യൂനമർദ്ദവും തെക്ക് വടക്കൻ കാറ്റും ഇപ്പോൾ കേരള തീരത്തും കാണുന്നുണ്ട്. എനിക്കത് നേരിട്ട് ബോധ്യപ്പെട്ടതാണ്. സാറ ജോസഫ് അടക്കമുള്ള പലരും ആം ആദ്മിയാകാൻ തീരുമാനിച്ചതിന് പിന്നിലുള്ളത് ആ ന്യൂനമർദ്ദങ്ങൾ തന്നെയാണ്. കേരളത്തിൽ അത്രയധികം പോപ്പുലർ അല്ലാതിരുന്ന സാറ ജോസഫ് ഒറ്റ രാത്രി കൊണ്ടാണ് അഖിലേന്ത്യാതാരമായത്. അത് സാറയുടെ മിടുക്കായിരുന്നില്ല. ആം ആദ്മിയുടെ ന്യൂനമർദ്ദമായിരുന്നു. (Off Topic: കേജരിവാളിനെക്കാൾ മുന്നേ ചൂലെടുത്തത് ഞാനാണ് തുടങ്ങിയ അല്പത്തരങ്ങൾ ടീച്ചർ ഇപ്പോൾ തന്നെ വിളിച്ചു പറയാൻ തുടങ്ങിയിട്ടുണ്ട്. നാല് ചാനൽ അഭിമുഖങ്ങൾ കിട്ടിയപ്പോൾ ഇതാണ് അവസ്ഥയെങ്കിൽ അവരുടെ ഭാവി എന്താകുമെന്നു കണ്ടറിയണം).
അതിരിക്കട്ടെ, രണ്ട് കോടി രൂപയുടെ കാറിൽ സെക്രട്ടേറിയറ്റിലേക്ക് പോകുന്ന ആം ആദ്മികളുടെ നാടാണ് കേരളം. ഇവിടെ കളിക്കുന്നത് വളരെ ശ്രദ്ധിച്ചു വേണം. മോദിയുടെ പ്രചാരണം പരസ്യമായി ഏറ്റെടുത്ത നിർഭയം നിരന്തരം മാധ്യമങ്ങളും ഇവിടെയുണ്ട്. മർമ്മം നോക്കി അടിക്കാൻ പറ്റിയ ഒരവസരം കാത്തു നില്‍ക്കുകയാണ് എല്ലാവരും. ഒരൊറ്റ ചുവട് പിഴച്ചാൽ എല്ലാം തീരും. അതുകൊണ്ട് തന്നെ വിലപ്പെട്ട അഞ്ച് നിർദേശങ്ങൾ ആം ആദ്മി കേരള ഘടകത്തിന് നല്കാൻ ഞാൻ ഉദ്ദേശിക്കുകയാണ്.കൊല്ലുകയോ തല്ലുകയോ കൊള്ളുകയോ തള്ളുകയോ ചെയ്യാം.
1) ആ തൊപ്പി ഒഴിവാക്കിക്കിട്ടാൻ വല്ലതും ചെയ്യാൻ പറ്റുമോ എന്ന് നോക്കുക. അത് തലയിൽ കാണുമ്പോൾ തന്നെ ഒരു കള്ളലക്ഷണം വരുന്നുണ്ട്. നാരിയൽ പാനി ചോദിച്ചു വന്ന ഇന്നസെന്റിന്റെ ലുക്ക്. ഡൽഹിയിൽ അവർ വെച്ചോട്ടെ. പൈജാമയും കുർത്തയും ധരിക്കുന്നവർ തൊപ്പി വെച്ചാൽ സഹിക്കാൻ പറ്റും. പക്ഷെ കള്ളിമുണ്ടും മുറിക്കയ്യൻ ഷർട്ടുമിട്ട് തൊപ്പി തലയിൽ വെച്ചവരെ കാണുമ്പോൾ താനേ ചിരി വരും. നമ്മൾ കേരളീയർക്ക് ഒരു എക്സ്ക്യൂസ് കിട്ടുമോ എന്ന് നോക്കുക.
2) കണ്ട അലവലാതികളെയൊക്കെ മെമ്പറായിച്ചേർക്കാതിരിക്കുക. അത്തരക്കാരെ കൂടെ ചേർത്ത് തലപ്പത്തിരുത്തിയാൽ കേരളത്തിലെ ആം ആദ്മിയുടെ ആപ്പീസ് എന്ന് പൂട്ടി എന്ന് ചോദിച്ചാൽ മതി. വളരെ ശ്രദ്ധിച്ചു വേണം നേതൃനിരയെ പ്രഖ്യാപിക്കാൻ. പൊതുമുതൽ കട്ടുമുടിച്ച് തിന്ന് പാരമ്പര്യമില്ലാത്ത, നിലവിലെ രാഷ്ട്രീയ പാർട്ടികളിൽ നേതൃസ്ഥാനങ്ങൾ അലങ്കരിക്കാത്ത, പൊതുരംഗത്ത് പ്രവർത്തന പരിചയമുള്ള സുസമ്മതരെ വേണം നേതാക്കളായി എഴുന്നള്ളിക്കാൻ. ഒരു അദ്രുമാൻ മതി മുറ്റം നിറയെ തൂറി നാറിക്കാൻ എന്ന് പറഞ്ഞ പോലെ ഒരെണ്ണം മതി ചീത്തപ്പേര് ഉണ്ടാക്കാൻ. കുമാർ ബിശ്വാസിനെപ്പോലുള്ള മോദി ഭക്തർ നേതൃനിരയിൽ ഉള്ളതിന്റെ പൊല്ലാപ്പ് ഉത്തരേന്ത്യയിൽ എത്രയാണെന്ന് പറയേണ്ടതില്ലല്ലോ. അതുകൊണ്ട് അലവലാതികളെ നാലയലത്തേക്ക് അടുപ്പിക്കരുത്. (എം എൽ എ ആയാലും കൊള്ളാം, എം പി ആയാലും കൊള്ളാം. ഇന്നലെ ഒരെണ്ണം സീറ്റ് തേടി തെക്ക് വടക്ക് നടക്കുന്നത് കണ്ടു)
3) കേരളത്തിന്റെ വികസന പ്രശ്നങ്ങളിൽ കാഴ്ചപ്പാടുകൾ വ്യക്തമാക്കി ഒരു കരട് രേഖ പുറത്തിറക്കുക. ഇ ശ്രീധരൻ, സുരേഷ് ഗോപി, സി ആർ നീലകണ്ഠൻ, ബി ആർ പി ഭാസ്കർ തുടങ്ങി സർവ സമ്മതരായ ആളുകൾ നേതൃനിരയിൽ വന്നാൽ പ്രായോഗികമായ ചില കാഴ്ചപ്പാടുകൾ ഉണ്ടാക്കിയെടുക്കാൻ പറ്റിയേക്കും. ചാനലുകളിൽ കയറിയിരുന്ന് എന്തെങ്കിലും അബദ്ധങ്ങൾ എഴുന്നള്ളിക്കുന്നതിനു മുമ്പ് അത്തരക്കാരെ ചാക്കിട്ട് പിടിക്കാൻ ശ്രമിക്കുക.
4) ഹോൾസെയിലായും റീട്ടെയിലായും പിന്തുണയുമായി ഓടി നടക്കുന്ന പാർട്ടികളെയും സംഘടനകളെയും ഒരു വാര അകലെ നിർത്തുക. ജമാഅത്തെ ഇസ്ലാമി പിന്തുണ പ്രഖ്യാപിച്ചു എന്ന് കേട്ടു. പണ്ട് കൊണ്ടോട്ടിയിൽ സീതി ഹാജി അവരോട് പറഞ്ഞ പോലെ 'നിങ്ങളുടെ പിന്തുണ വേണ്ട മക്കളേ.. കൂടെക്കൂടി എടങ്ങേറാക്കരുത്' എന്ന് തുറന്ന് പറയാനുള്ള ചങ്കൂറ്റം കാണിക്കുക. ജമാഅത്തെ ഇസ്ലാമി മാത്രമല്ല, അത് പോലെ പലരും വരും. മൈത്രാന്മാരും ഇടയന്മാരും ദേവസ്വംകാരുമൊക്കെ കാണും. എല്ലാവരും വോട്ട് ചെയ്തോളൂ.. പക്ഷേ മുൻ ബെഞ്ചിൽ കയറിയിരിക്കേണ്ട എന്ന് തുറന്നങ്ങ് പറയുക.
5) അവസാനത്തേത്. ഋഷിരാജ് സിംഗിനെ ജോലി രാജി വെപ്പിച്ച് സംസ്ഥാന പ്രസിഡന്റ് ആക്കാൻ പറ്റുമോന്ന് നോക്കുക. പുള്ളിയെ കിട്ടിയാൽ അതൊരു ബ്രേക്കായിരിക്കും. മാത്രമല്ല തിരഞ്ഞെടുപ്പിൽ മത്സരിപ്പിച്ചാൽ ഒരു സീറ്റും ഉറപ്പ്. അയാളെ കിട്ടിയില്ലെങ്കിൽ സുരേഷ് ഗോപിയെ പ്രസിഡന്റ് ആക്കിയാലും തത്ക്കാലം ഒപ്പിക്കാം.
ഫ്രീയായി നല്കിയ ഈ അഞ്ച് നിർദേശങ്ങൾ നടപ്പിലാക്കാൻ ശ്രമിച്ചാൽ കേരളത്തിലും സംഗതി ക്ലിക്കാകും. സംശയം വേണ്ട.
Related Posts
FB Poll: കേജരിവാളിന് തകർപ്പൻ ലീഡ്. മോദി മൂന്നാം സ്ഥാനത്ത്
തള്ളേ, ഇന്ത്യൻ മുജാഹിദീൻ ഫയങ്കരം തന്നെ!!
സുരേഷ് ഗോപി സെറോക്സ് കോപ്പിയല്ല
അമേഥിയിലും ചണ്ടീഗഡിലും കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ആം ആദ്മി റാലികളിൽ പതിനായിരക്കണക്കിന് ആളുകളാണ് പങ്കെടുത്തത്. ചില രാഷ്ട്രീയ ന്യൂനമർദ്ദങ്ങൾ ബംഗാൾ ഉൾക്കടലിലും അറേബ്യൻ ഉൾക്കടലിലും രൂപപ്പെട്ടു വരുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇത്തരം ന്യൂനമർദ്ദങ്ങളാണ് പലപ്പോഴും സുനാമിയും കത്രീനയുമൊക്കെയായി പരിണമിക്കാറുള്ളത്. ചെറിയ തോതിലുള്ള ന്യൂനമർദ്ദവും തെക്ക് വടക്കൻ കാറ്റും ഇപ്പോൾ കേരള തീരത്തും കാണുന്നുണ്ട്. എനിക്കത് നേരിട്ട് ബോധ്യപ്പെട്ടതാണ്. സാറ ജോസഫ് അടക്കമുള്ള പലരും ആം ആദ്മിയാകാൻ തീരുമാനിച്ചതിന് പിന്നിലുള്ളത് ആ ന്യൂനമർദ്ദങ്ങൾ തന്നെയാണ്. കേരളത്തിൽ അത്രയധികം പോപ്പുലർ അല്ലാതിരുന്ന സാറ ജോസഫ് ഒറ്റ രാത്രി കൊണ്ടാണ് അഖിലേന്ത്യാതാരമായത്. അത് സാറയുടെ മിടുക്കായിരുന്നില്ല. ആം ആദ്മിയുടെ ന്യൂനമർദ്ദമായിരുന്നു. (Off Topic: കേജരിവാളിനെക്കാൾ മുന്നേ ചൂലെടുത്തത് ഞാനാണ് തുടങ്ങിയ അല്പത്തരങ്ങൾ ടീച്ചർ ഇപ്പോൾ തന്നെ വിളിച്ചു പറയാൻ തുടങ്ങിയിട്ടുണ്ട്. നാല് ചാനൽ അഭിമുഖങ്ങൾ കിട്ടിയപ്പോൾ ഇതാണ് അവസ്ഥയെങ്കിൽ അവരുടെ ഭാവി എന്താകുമെന്നു കണ്ടറിയണം).
വർത്തമാനം 14 ജനുവരി
അതിരിക്കട്ടെ, രണ്ട് കോടി രൂപയുടെ കാറിൽ സെക്രട്ടേറിയറ്റിലേക്ക് പോകുന്ന ആം ആദ്മികളുടെ നാടാണ് കേരളം. ഇവിടെ കളിക്കുന്നത് വളരെ ശ്രദ്ധിച്ചു വേണം. മോദിയുടെ പ്രചാരണം പരസ്യമായി ഏറ്റെടുത്ത നിർഭയം നിരന്തരം മാധ്യമങ്ങളും ഇവിടെയുണ്ട്. മർമ്മം നോക്കി അടിക്കാൻ പറ്റിയ ഒരവസരം കാത്തു നില്‍ക്കുകയാണ് എല്ലാവരും. ഒരൊറ്റ ചുവട് പിഴച്ചാൽ എല്ലാം തീരും. അതുകൊണ്ട് തന്നെ വിലപ്പെട്ട അഞ്ച് നിർദേശങ്ങൾ ആം ആദ്മി കേരള ഘടകത്തിന് നല്കാൻ ഞാൻ ഉദ്ദേശിക്കുകയാണ്.
1) ആ തൊപ്പി ഒഴിവാക്കിക്കിട്ടാൻ വല്ലതും ചെയ്യാൻ പറ്റുമോ എന്ന് നോക്കുക. അത് തലയിൽ കാണുമ്പോൾ തന്നെ ഒരു കള്ളലക്ഷണം വരുന്നുണ്ട്. നാരിയൽ പാനി ചോദിച്ചു വന്ന ഇന്നസെന്റിന്റെ ലുക്ക്. ഡൽഹിയിൽ അവർ വെച്ചോട്ടെ. പൈജാമയും കുർത്തയും ധരിക്കുന്നവർ തൊപ്പി വെച്ചാൽ സഹിക്കാൻ പറ്റും. പക്ഷെ കള്ളിമുണ്ടും മുറിക്കയ്യൻ ഷർട്ടുമിട്ട് തൊപ്പി തലയിൽ വെച്ചവരെ കാണുമ്പോൾ താനേ ചിരി വരും. നമ്മൾ കേരളീയർക്ക് ഒരു എക്സ്ക്യൂസ് കിട്ടുമോ എന്ന് നോക്കുക.
2) കണ്ട അലവലാതികളെയൊക്കെ മെമ്പറായിച്ചേർക്കാതിരിക്കുക. അത്തരക്കാരെ കൂടെ ചേർത്ത് തലപ്പത്തിരുത്തിയാൽ കേരളത്തിലെ ആം ആദ്മിയുടെ ആപ്പീസ് എന്ന് പൂട്ടി എന്ന് ചോദിച്ചാൽ മതി. വളരെ ശ്രദ്ധിച്ചു വേണം നേതൃനിരയെ പ്രഖ്യാപിക്കാൻ. പൊതുമുതൽ കട്ടുമുടിച്ച് തിന്ന് പാരമ്പര്യമില്ലാത്ത, നിലവിലെ രാഷ്ട്രീയ പാർട്ടികളിൽ നേതൃസ്ഥാനങ്ങൾ അലങ്കരിക്കാത്ത, പൊതുരംഗത്ത് പ്രവർത്തന പരിചയമുള്ള സുസമ്മതരെ വേണം നേതാക്കളായി എഴുന്നള്ളിക്കാൻ. ഒരു അദ്രുമാൻ മതി മുറ്റം നിറയെ തൂറി നാറിക്കാൻ എന്ന് പറഞ്ഞ പോലെ ഒരെണ്ണം മതി ചീത്തപ്പേര് ഉണ്ടാക്കാൻ. കുമാർ ബിശ്വാസിനെപ്പോലുള്ള മോദി ഭക്തർ നേതൃനിരയിൽ ഉള്ളതിന്റെ പൊല്ലാപ്പ് ഉത്തരേന്ത്യയിൽ എത്രയാണെന്ന് പറയേണ്ടതില്ലല്ലോ. അതുകൊണ്ട് അലവലാതികളെ നാലയലത്തേക്ക് അടുപ്പിക്കരുത്. (എം എൽ എ ആയാലും കൊള്ളാം, എം പി ആയാലും കൊള്ളാം. ഇന്നലെ ഒരെണ്ണം സീറ്റ് തേടി തെക്ക് വടക്ക് നടക്കുന്നത് കണ്ടു)
3) കേരളത്തിന്റെ വികസന പ്രശ്നങ്ങളിൽ കാഴ്ചപ്പാടുകൾ വ്യക്തമാക്കി ഒരു കരട് രേഖ പുറത്തിറക്കുക. ഇ ശ്രീധരൻ, സുരേഷ് ഗോപി, സി ആർ നീലകണ്ഠൻ, ബി ആർ പി ഭാസ്കർ തുടങ്ങി സർവ സമ്മതരായ ആളുകൾ നേതൃനിരയിൽ വന്നാൽ പ്രായോഗികമായ ചില കാഴ്ചപ്പാടുകൾ ഉണ്ടാക്കിയെടുക്കാൻ പറ്റിയേക്കും. ചാനലുകളിൽ കയറിയിരുന്ന് എന്തെങ്കിലും അബദ്ധങ്ങൾ എഴുന്നള്ളിക്കുന്നതിനു മുമ്പ് അത്തരക്കാരെ ചാക്കിട്ട് പിടിക്കാൻ ശ്രമിക്കുക.
4) ഹോൾസെയിലായും റീട്ടെയിലായും പിന്തുണയുമായി ഓടി നടക്കുന്ന പാർട്ടികളെയും സംഘടനകളെയും ഒരു വാര അകലെ നിർത്തുക. ജമാഅത്തെ ഇസ്ലാമി പിന്തുണ പ്രഖ്യാപിച്ചു എന്ന് കേട്ടു. പണ്ട് കൊണ്ടോട്ടിയിൽ സീതി ഹാജി അവരോട് പറഞ്ഞ പോലെ 'നിങ്ങളുടെ പിന്തുണ വേണ്ട മക്കളേ.. കൂടെക്കൂടി എടങ്ങേറാക്കരുത്' എന്ന് തുറന്ന് പറയാനുള്ള ചങ്കൂറ്റം കാണിക്കുക. ജമാഅത്തെ ഇസ്ലാമി മാത്രമല്ല, അത് പോലെ പലരും വരും. മൈത്രാന്മാരും ഇടയന്മാരും ദേവസ്വംകാരുമൊക്കെ കാണും. എല്ലാവരും വോട്ട് ചെയ്തോളൂ.. പക്ഷേ മുൻ ബെഞ്ചിൽ കയറിയിരിക്കേണ്ട എന്ന് തുറന്നങ്ങ് പറയുക.
5) അവസാനത്തേത്. ഋഷിരാജ് സിംഗിനെ ജോലി രാജി വെപ്പിച്ച് സംസ്ഥാന പ്രസിഡന്റ് ആക്കാൻ പറ്റുമോന്ന് നോക്കുക. പുള്ളിയെ കിട്ടിയാൽ അതൊരു ബ്രേക്കായിരിക്കും. മാത്രമല്ല തിരഞ്ഞെടുപ്പിൽ മത്സരിപ്പിച്ചാൽ ഒരു സീറ്റും ഉറപ്പ്. അയാളെ കിട്ടിയില്ലെങ്കിൽ സുരേഷ് ഗോപിയെ പ്രസിഡന്റ് ആക്കിയാലും തത്ക്കാലം ഒപ്പിക്കാം.
ഫ്രീയായി നല്കിയ ഈ അഞ്ച് നിർദേശങ്ങൾ നടപ്പിലാക്കാൻ ശ്രമിച്ചാൽ കേരളത്തിലും സംഗതി ക്ലിക്കാകും. സംശയം വേണ്ട.
Related Posts
FB Poll: കേജരിവാളിന് തകർപ്പൻ ലീഡ്. മോദി മൂന്നാം സ്ഥാനത്ത്
തള്ളേ, ഇന്ത്യൻ മുജാഹിദീൻ ഫയങ്കരം തന്നെ!!
സുരേഷ് ഗോപി സെറോക്സ് കോപ്പിയല്ല
Post idan mutty ninnappo itta post polayi....:)
ReplyDeleteരണ്ടാമത്തെ അഭിപ്രായം ആണ് കൂടുതൽ ശ്രദ്ധിക്കേണ്ടത് എന്ന് തോന്നുന്നു..
ReplyDeleteനിലവിലുള്ള ഒരു പാർടികൾക്കും ഒന്നും ചെയ്യാൻ കഴിയില്ല ആപ് മാത്രമാണ് രക്ഷ എന്ന നിലയിലേക്കുള്ള ഈ പോക്ക് എന്താകുമെന്ന് കണ്ടുതന്നെ അറിയണം , പടച്ചോൻ കാക്കട്ടെ
ReplyDelete"കേരളത്തിൽ നാലാൾ അറിയാത്ത സാറാ ജോസഫ്" എന്ന പരാമർശം തിരുത്തിയത് നന്നായി , കാരണം വള്ളിക്കുന്നിനെ പോലെയുള്ളവരിൽ നിന്നും ഞങ്ങൾ അത് പ്രതീക്ഷിച്ചതല്ല
ReplyDeleteതിരുത്തല്‍ ശക്തിയാണല്ലോ ആം ആദ്മി.. അപ്പോള്‍ ഒരു തിരുത്ത് എനിക്കും നല്ലതാണല്ലോ :)
Deleteസ്വയം തിരുത്തലുകൾ നമ്മുടെ ജീവിതത്തെ കൂടുതൽ കരുതുള്ളതാക്കുന്നു
DeleteThis comment has been removed by the author.
ReplyDeleteകേരളത്തിൽ 'ആപ്പി'ൽ അംഗമാകാൻ മെമ്പർഷിപ്പിനായി മുസ്ലിംലീഗ് ഓഫീസുകളിൽ തന്നയല്ലേ ബന്ധപ്പെടേണ്ടത്..;)
ReplyDeleteമുസ്ലിം ലീഗ് പറ്റാത്തവര്‍ക്ക് 'ആപ്പി'ലാവാം ...
Deleteവള്ളിക്കുന്ന് സ്വദേശിയായ ഒരു പ്രമുഖ ബ്ലോഗ്ഗറെ മുഖ്യ സ്വതന്ത്ര ഉപദേശകന് ആക്കിയാല്‍ ദോഷമൊന്നും വരില്ല
ReplyDeletecorrect!!
Delete6) സാധാരണക്കാരുടെ വിഷയത്തിൽ മെമ്പർഷിപ്പിന്റെ കാര്യത്തിൽ തുറന്ന സമീപനം കൊള്ളാം മറിച്ചു നേരത്തെ രാഷ്ട്രീയ പ്രവര്‍ത്തന പരിചയമുള്ള "പ്രമുഖർ" ( വ്യക്തികളോ / സംഘടനകളോ) വരുമ്പോൾ അവരുടെ കഴിഞ്ഞ പത്ത് വര്‍ഷത്തെ പെർഫൊമെൻസ് നോക്കുന്നത് നല്ലതായിരിക്കും... കാരണം പലരും 'വീതം വെച്ചതിലൊ' മറ്റോ അസംതൃപ്ത്തരായി പുറത്തു ചാടിയാവരോ പിണങ്ങിയവാരോ ആവാം. .....
ReplyDeleteAnother practical suggestion..
Deleteപല മത സംഘടനകളും ചെയ്യുന്ന പോലെ ഇലക്ഷൻ കഴിഞ്ഞു വിജയിച്ചാല്‍ വിജയിച്ച കക്ഷിയുടെ അടുത്തുപോയി ഞങ്ങളുടെ വോട്ടു കൊണ്ടാണ് വിജയിച്ചത് എന്ന വീരവാദ നയം ജമാഅത്തും എടുത്താലോ? അതിനു വല്ല കുഴപ്പവും കാണുന്നുണ്ടോ?
ReplyDeleteAfter Hrishi Raj Sing, Mr. Raju Narayana Swami IAS is the best person to lead AAP in Kerala
ReplyDeleteGood suggestion.. Another reader in my Google + (Appu Adhyakshari) suggested T. N. Seshan (Former Chief Election Commissioner of India). He is 80+. If he is healthy and interested in social work, he can also be considered as a potential leader for AAP in South.
Deleteഇടതു പക്ഷ പാർട്ടികളെ ബാധിച്ചതെന്തോ അതാണ് ഭാവിയിൽ ആപ്പിനേയും കാത്തിരിക്കുന്നത്. പ്ലാറ്റ് ഫോം വികസിപ്പിക്കുന്നതോടെ പല തരത്തിലുള്ള ജനങ്ങളും അതിൽ അംഗങ്ങളാവും. അത് പാർട്ടിയുടെ ശിഥിലീകരണത്തിനു കാരണമാവുകയുംചെയ്യും
ReplyDelete###കേരളത്തിൽ അത്രയധികം പോപ്പുലർ അല്ലാതിരുന്ന സാറ ജോസഫ് ഒറ്റ രാത്രി കൊണ്ടാണ് അഖിലേന്ത്യാതാരമായത്.###
ReplyDeleteവള്ളിക്കുന്ന് ഒരുപക്ഷെ സാറാജോസഫിനെപ്പറ്റി കേള്‍ക്കുന്നത് ആദ്യമായിട്ടായിരിക്കും. എന്നുവെച്ച് അവര്‍ കേരളത്തില്‍ പോപ്പുലര്‍ അല്ലെന്നും ആപ്പില്‍ ചേര്‍ന്നത് പോപ്പുലാരിറ്റി സ്റ്റണ്ടെന്നുമൊക്കെ പറയുമ്പോള്‍ താങ്കളെക്കുറിച്ചുള്ള ചില ധാരണകളെങ്കിലും തെറ്റായിരുന്നു എന്ന് മനസ്സിലാവുന്നു.
മിനിമം പൊതുവിജ്ഞാനമൊക്കെ എല്ലാവര്ക്കും നല്ലതാണ് എന്നുമാത്രം പറയട്ടെ...
correct!
Deleteസി കെ ജാനുവും ഗീതാന്ധനും കെ എം ഷാജഹാനും ആം ആദ്മിയിലേക്ക് ...
ReplyDeleteകാര്യങ്ങള്‍ ഇങ്ങിനെയാണെങ്കില്‍ ആം ആദ്മിക്ക് ആപ്പില്‍ ഉണ്ടായിരുന്ന പ്രതീക്ഷ അസ്തമിക്കും.
>>കേരളത്തിൽ അത്രയധികം പോപ്പുലർ അല്ലാതിരുന്ന സാറ ജോസഫ് ഒറ്റ രാത്രി കൊണ്ടാണ് അഖിലേന്ത്യാതാരമായത്.<<
ReplyDeleteഈ പൊപുലാരിട്ടി എന്ന് പറയുന്ന സാധനം അളക്കുന്നത് എങ്ങനെ ആണ് ? എന്താണ് അതിന്റെ മാനദന്ധം ?
>>Off Topic: കേജരിവാളിനെക്കാൾ മുന്നേ ചൂലെടുത്തത് ഞാനാണ് തുടങ്ങിയ അല്പത്തരങ്ങൾ ടീച്ചർ ഇപ്പോൾ തന്നെ വിളിച്ചു പറയാൻ തുടങ്ങിയിട്ടുണ്ട്<< അത് കുഞ്ഞാപ്പ സമരം താങ്കൾ ഓർക്കാൻ ഇഷ്ട്ടപ്പെടാത്ത ഒനായതു കൊണ്ടാവും ! ആദ്യം അവർ ചൂലും എടുത്തു സമരത്തിന് ഇറങ്ങിയത് ആ സമരത്തിൽ ആയിരുന്നു എന്നറിയുക ..അന്ന് ആപ്പ് ഉണ്ടായിരുന്നോ ?
ബഷീര്‍ വള്ളിക്കുന്നിനെ , (അപ്പുക്കുട്ടന്വള്ളിക്കുന്നിനെ അല്ല ) പ്രസ് വിഭാഗം സെക്രട്ടറി ആക്കുക - ഈ ആം ആദ്മിയുടെ റിക്വസ്റ്റ് :)
ReplyDeleteജമാഅത്തെ ഇസ്ലാമി പിന്തുണ പ്രഖ്യാപിച്ചു എന്ന് കേട്ടു. പണ്ട് കൊണ്ടോട്ടിയിൽ സീതി ഹാജി അവരോട് പറഞ്ഞ പോലെ 'നിങ്ങളുടെ പിന്തുണ വേണ്ട മക്കളേ.. കൂടെക്കൂടി എടങ്ങേറാക്കരുത്' എന്ന് തുറന്ന് പറയാനുള്ള ചങ്കൂറ്റം കാണിക്കുക. ജമാഅത്തെ ഇസ്ലാമി മാത്രമല്ല, അത് പോലെ പലരും വരും. മൈത്രാന്മാരും ഇടയന്മാരും ദേവസ്വംകാരുമൊക്കെ കാണും. എല്ലാവരും വോട്ട് ചെയ്തോളൂ.. പക്ഷേ മുൻ ബെഞ്ചിൽ കയറിയിരിക്കേണ്ട എന്ന് തുറന്നങ്ങ് പറയുക.
ReplyDeleteഹോൾസെയിലായും റീട്ടെയിലായും ഉപദേശങ്ങളുമായി ഓടി വരുന്നവരെ ഒന്നല്ല, ചുരുങ്ങിയത് ഒരു ഒന്നര വാര അകലെ നിരത്തണം. കാരണം അവരെ നിങ്ങളുടെ കൂടെ നിൽക്കാനോ നല്ല കാര്യങ്ങൾക്ക് ഒരുമിച്ച് പ്രവർത്തിക്കാനോ കിട്ടില്ല. ചുമ്മാ മാറി നിന്ന് ഉപദേശം വിളമ്പും. അതിനു വലിയ ചിലവൊന്നും ഇല്ലല്ലോ
ReplyDelete1) തൊപ്പി തൽക്കാലം എടുക്കാൻ ഉദ്ദേശിക്കുന്നില്ല. (തൊപ്പി അരോചകമായി തോന്നുന്നു എന്ന് ഞാൻ മുൻപ് പോസ്റ്റ് എഴുതിയിട്ടുണ്ട്. സാറടീച്ചറെ പോലെ ബഡായി പറയുന്നതല്ല. തൊപ്പിയും ചൂലും ആദ്യം എനിക്ക് പിടിച്ചിരുന്നില്ല) തൊപ്പി തലയിൽ കാണുമ്പോൾ കള്ളലക്ഷണം തോന്നേണ്ടതില്ല. ക്രമേണ അത് ഒരു നിസ്വാർത്ഥ സാമൂഹ്യപ്രവർത്തകന്റെ അടയാളമായി മനസ്സിലായിക്കോളും.
ReplyDelete2) ആർക്കും മെമ്പറായി ചേരാം. എന്നാൽ ഏത് കൊലക്കൊമ്പനായാലും ചേരുന്നയാൾ ആം ആദ്മി (സാധാരണക്കാരൻ) ആയിരിക്കും. ഞാൻ പഴയ പാർട്ടിയിൽ മറ്റോനാണു മർച്ചോനാണു എന്ന് പറഞ്ഞിട്ടൊന്നും കാര്യമില്ല. ആം ആദ്മി പാർട്ടിയിൽ ശീലിച്ച് പഴകിയ നേതാക്കൾ ഉണ്ടാകില്ല. എല്ലാവരും വളർണ്ടിയർമാർ ആയിരിക്കും. എല്ലാവരുടെയും കഴിവുകൾ ഉപയോഗപ്പെടുത്തും. എല്ലാവർക്കും സമപരിഗണനയായിരിക്കും.
3) കേരളത്തിന്റെ വികസന പ്രശ്നങ്ങളിൽ സമഗ്രമായ കാഴ്ചപ്പാടുകൾ സ്വരൂപിക്കും. സർവ്വസമ്മതരായ ആളുകൾ എ.എ.പി.യിൽ നിന്ന് തന്നെ ഉയർന്നുവരും. ഇപ്പറഞ്ഞ സർവ്വസമ്മതരുടെ സഹായം ഇല്ലാതെ തന്നെ പാർട്ടി ഇത്ര വളർന്നില്ലേ. ഇനിയും വളരും. നേതൃനിരയിലേക്ക് അങ്ങനെ സർവ്വസമ്മതരെ എഴുന്നള്ളിച്ച് കൊണ്ടുവരില്ല. ആർക്കും ആം ആദ്മിയിലേക്ക് കടന്നുവരാം.
4) ഹോൾസെയിലായും റീട്ടെയിലായും പിന്തുണയുമായി ഓടി വരുന്ന സംഘടനകളെയും പാർട്ടികളെയും കണക്കിലെടുക്കുകയില്ല. ആം ആദ്മിക്ക് വേണ്ടത് പ്രവർത്തിക്കാൻ വളണ്ടിയർമാരാണു. സ്ഥാനം മോഹിച്ച് ആരും വരേണ്ടതില്ല.
5) ഋഷിരാജ് സിംഗിനെയോ സുരേഷ് ഗോപിയെയോ ആകർഷിച്ചു കൂട്ടിക്കൊണ്ടുവന്ന് മത്സരിപ്പിച്ച് സീറ്റ് പിടിക്കാൻ ഉദ്ദേശിക്കുന്നില്ല. ആം ആദ്മിയായ സ്ഥാനാർത്ഥികൾക്ക് ജനം വോട്ട് ചെയ്ത് ജയിപ്പിക്കുമെങ്കിൽ ആ സീറ്റ് മതി.
ഫ്രീയായി നിർദ്ദേശങ്ങൾ പോരട്ടെ. പക്ഷെ ക്ലിക്ക് ആകാൻ വേണ്ടി അതൊന്നും നടപ്പിലാക്കും എന്ന് പ്രതീക്ഷിക്കരുത്.
Dear KPS,
Deleteഅക്കമിട്ട പ്രതികരണങ്ങള്‍ നന്നായി. ഒരു സ്റ്റേറ്റ് പ്രസിഡന്റിന്റെ സെറ്റപ്പിലുള്ള മറുപടികളാണ്.. താങ്കളുടെ വാക്കുകളില്‍ നല്ല ശുഭാപ്തി വിശ്വാസം പ്രകടമാവുന്നുമുണ്ട്. താങ്കള്‍ക്കും പുതിയ പാര്‍ട്ടിക്കും എല്ലാ ഭാവുകങ്ങളും നേരുന്നു. ഫ്രീയായ ഉപദേശങ്ങള്‍ നല്കാന് ഞാന്‍ എപ്പോഴും റെഡിയാണ് എന്ന് കൂടി ഉണര്‍ത്തുന്നു .
nge...KPS aam admi aaya? kangrass vitto?
Deleteസാറാ ടീച്ചറുടെ പോപ്പുലാരിറ്റിയെപ്പറ്റി അറിയാതിരിക്കാനുള്ള വായനാശീലവും സാമൂഹ്യ ബോധവും വള്ളിക്കുന്നിനില്ല എന്നു വിശ്വസിക്കാന്‍ പ്രയാസം. ടീച്ചര്‍ വന്നതു കൊണ്ട് ആം ആദ്മി പാര്‍ട്ടിക്കാണ് നേട്ടം. മറിച്ചാണെന്നു സ്ഥാപിക്കാനുള്ള വള്ളിക്കുന്നിന്റെ ‘വള്ളിക്കരണം മറിച്ചില്‍‘ കൈ വിട്ടു പോയി.
ReplyDeleteപണ്ട് സ്വാതന്ത്ര്യസമരക്കാലത്ത് കേരളത്തിലുള്ളവര്‍ തൊപ്പി വച്ചപ്പോള്‍ അവരുടെ മുണ്ടഴിഞ്ഞു പോയിട്ടുണ്ടോ? ഇപ്പോഴും ഗാന്ധിയന്മാര് (കള്ള കോണ്‍ഗ്രസ്സുകാരുടെ തൊപ്പിയല്ല) ഇവിടെ തൊപ്പി വച്ചു നടക്കുന്നില്ലേ? സ്ഥിരം തൊപ്പി വച്ചു നടക്കുന്ന മത വിഭാഗങ്ങള്‍ കേരളത്തിലില്ലേ? ഇപ്പറഞ്ഞ കൂട്ടരുടെ മുഖത്തൊന്നും കണ്ടെത്താന്‍ കഴിയാത്ത ‘കള്ള ലക്ഷണം‘ ആം ആദ്മി തൊപ്പി വച്ചപ്പോള്‍ വള്ളിക്കുന്നത്തുകാരന് എങ്ങിനെ കണ്ടെത്തി എന്നതാണ് അത്ഭുതപ്പെടുത്തുന്ന കാര്യം.
സമയമുണ്ടെങ്കിൽ കുറച്ചു ഉപദേശങ്ങൾ താങ്കളുടെ പാര്‍ടി ആയ ലീഗുനും കൊടുകുക.........അവരും രക്ഷപെടട്ടെ !!!
ReplyDeleteഅത് കലക്കി മാഷെ ഈ കമന്റ് എനിക്ക് വല്ലാതങ്ങ് ബോദിച്ചു.
Deleteഎഴുന്നള്ളിച്ചു കൊണ്ടുവരുന്ന ഒരു നേതാവും വേണ്ട.. അങിനെയുള്ള അധികാരവും വേണ്ട.. ഇതു പാര്‍ട്ടി വേറെയാ.. പാര്‍ട്ടിയില്‍ ആരു വേണമെങ്കിലും ചേരട്ടെ.. ആര്‍ക്കും മുന്‍ഗണന കൊടുക്കില്ല.. ജനസമ്മതം തന്നെ മാനദണ്ധം. വേല കൈയ്യിലിരിക്കട്ടേ മോനേ വള്ളിക്കുന്നേ.. കുളിപ്പിച്ചു കുളിപ്പിച്ചു കുട്ടിയെ ഇല്ലാതാക്കാം എന്ന് അല്ലേ..മോഹം
ReplyDeleteചില മുസ്ലിം പയ്യന്മാരുടെ കമന്റിൽ ഇപ്പോഴും ഒരു വര്‍ഗീയതയുടെയും തീവ്രവാധതിന്റെയും ചുവ കാണാം. അത് ഇവന്മാരുടെ മനസ്സിൽ ജന്മനാ ഉള്ള ഒരു ചൊറിച്ചിലിന്റെ ഭാഗമായിരിക്കും അല്ലെ ?
ReplyDeleteഈ മുൻ ധാരണ തന്നെ ആണ് വർഗീയത. ജാതിയും മതവും നോക്കാതെ എല്ലാവരേയും ഒരേ പോലെ നോക്കികാണാൻ ശ്രമിക്കുക. ഐക്യത്തോട് കൂടി മുന്നോട്ട് പൊകുക, സ്വന്തം നാടിനു വേണ്ടി നില കൊള്ളുക. Jai Hind
Deleteജമാഅതെ ഇസ്ലാമി ആപിന് പിന്തുണ പ്രഖ്യാപിച്ചു എന്ന വാർത്ത ശരിയല്ല, വരുന്ന ലോക സഭാ തിരഞ്ഞെടുപ്പിൽ ഫാഷിസ്ടുകൾക്ക് വിജയസാധ്യത ഉള്ളിടത്ത് ആപ് ശക്തമായ എതിരാളി ആയി വരുമെങ്കിൽ അവർക്ക് വോട്ട് ചെയ്തേക്കാം എന്നേയുള്ളൂ, അതിനെ വാർത്താ മാധ്യമങ്ങൾ ആപിന് പിന്തുണ പതിച്ചു നൽകി എന്ന അർത്ഥത്തിൽ വാർത്ത പടച്ചു വിട്ടതാണ്.
ReplyDeleteപിന്നെ, ലീഗ് പലപ്പോഴും ജമാഅത് പിന്തുണ തേടിയിട്ടുണ്ട്, വോട്ട് കിട്ടാതിരുന്നപ്പോൾ ലീഗിന്റെ കുടക്കീഴിൽ കഴിയുന്ന സുന്നി - മുജാഹിദ് മത പുരോഹിതന്മാരെ ഉപയോഗിച്ച് നേരിടും എന്ന് ഭീഷണിപ്പെടുത്തുകയും അത് പ്രാവർത്തികമാക്കുകയും ചെയ്തിട്ടുണ്ട്, ലീഗ് നേതാവ് കെ എൻ എ ഖാദർ സാഹിബ് പറഞ്ഞത് പോലെ, ജമാഅത് സ്വന്തമായി ചായക്കട തുടങ്ങിയപ്പോൾ പഴയ ചില ഹോട്ടലുടമകളുടെ കണ്ണ് കടിയായിട്ടേ 'നിങ്ങടെ പിന്തുണ നമുക്ക് വേണ്ട' എന്ന വീരവാദത്തെ കാണുന്നുള്ളൂ
ഗെജിര്യവാൽ പിന്തുണ തേടി ഡൽഹിയിലുള്ള ജമാഅത്ത് ആസ്ഥാനത് എത്തുകയായിരുന്നു കാരണം നിലവാരമുല്ലവര്ക് നിലപാടുല്ലവരേ എളുപ്പത്തിൽ തിരിച്ചറിയാം
Deletehttp://jamaateislamihind.org/eng/aam-aadmi-party-chief-meets-ameer-e-jamaat/
ReplyDelete
സാറാ ജോസഫിനെ പോലെ രണ്ടെണ്ണം കൂടി രംഗത്തുവന്നാ മതി. ആം ആത്മി ബീർത്തു...ബീർത്തു വരും. പിന്നെ പോസ്റ്റിൽ പറഞ്ഞ അന്ത്രുമാന് പണി കാണത്തില്ല!
ReplyDeleteThis comment has been removed by the author.
ReplyDelete@David I went through all the comments just now and couldn't find anything offensive at all!! Perhaps, I missed out, could you point out? But your comment indeed sounds quite intolerant.
ReplyDeleteArshid Ibrahim · Follow · Institution of Electronics and Telecommunication Engineers (IETE)
Deleteഅരവിന്ധ കേജ്രവാളിനു പകരം വല്ല അഹമധ് ഖാലിദ് വല്ലതും ആയിരുന്നു ആപിന്റെ നെത്ര്വ്ത്വതില് ഉണ്ടായിരുന്നെങ്കില്‍ .കുറേ തീവ്രവാദ പോസ്റ്റ് ഇടുമായിരികും അല്ലെ ?
ഈ പോസ്റ്റിൽ മാത്രമല്ല ആപിന്റെ പേജിലും ഗ്രൂപ്പിലും എല്ലാമുള്ള പോസ്റ്റുകളുടെ ഒരു പൊതു സ്വഭാവം പറഞ്ഞതാണേ :)
DeleteWell, Sara Joseph is famous among a section of Keralites who are connected to the Malayalam literature of which I doubt the majority wouldn't fall into the category. I'm sure not a crowd puller or so that would empower the AAP.
ReplyDeleteI am on a take that let's omit the symbolic gestures and talk the matter directly. Frivolous obstinations like no Govt house, vehicle, security, bla bla bla.. All stupidity. We need to deliver and we would need our ministers and representatives safe and secure whilst been able to drive quickly.
you are absolutely right on the matter ....they are giving more weightage to style than substance......doing away with security is an irresponsible act.....residence /vehicle etc are not meant for any ostentation but for enabling efficient functioning of the office one holds.....and look at the delivery of promises....they were in such a hurry to implement their poll promises on water and electricity that they forgot about the political propriety that a govt would take major policy decisions only after proving the majority in the floor of the house.....on water , they promised 700 litres free for all people, whereas they ended up giving it only to metered connections ie only the middle and upper class who really do not require such subsidies by the taxpayers money while the poorer sections without pipelines who were dependent on tanker supplies do not get any benefit.....as for electricity bill, what was alleged was that the power companies are charging excessively and the tariff would be brought down.....but what the govt did was to offer subsidies to the power companies.......in effect the consumer gets the bill reduced on account of the taxpayers money and the alleged 'excesses' continue......though the impression is created that the poll promises are kept, the devil is in the detail.....on closer look it all looks more like a subterfuge.....look at the fiasco of 'durbar', ....something our oommen chandy has been conducting very successfully ....they could not plan it properly.....the way they are conducting the act of governance reminds me of the way the old 'art film' director john abraham used to take films....without any script , just making it all up on the fly !!!
Deleteഒരു മാറ്റം അനിവാര്യമാണ്..... എവിടെ വരെ പോകുമെന്ന് നോക്കാം. കേരളത്തില്‍ ചലനമുണ്ടാക്കാന്‍ പ്രമുഖരായ വെക്തിത്വങ്ങള്‍ മുന്നോട്ടു വരട്ടെ..........
ReplyDeleteപൊരുതി മുട്ടിയ ജനത്തിന്റെ പ്രതീക്ഷയാണ് aap . ഇനിയെങ്കിലും പുലരുമോ ജനാധിപത്യം ?
ReplyDeleteഗെജിര്യവാൽ പിന്തുണ തേടി ഡൽഹിയിലുള്ള ജമാഅത്ത് ആസ്ഥാനത് എത്തുകയായിരുന്നു കാരണം നിലവാരമുല്ലവര്ക് നിലപാടുല്ലവരേ എളുപ്പത്തിൽ തിരിച്ചറിയാം
ReplyDeletehttp://jamaateislamihind.org/eng/aam-aadmi-party-chief-meets-ameer-e-jamaat/
ഡെല്‍ഹിയിലെ തിരഞ്ഞെടുപ്പിനു മുന്‍പേ , തസ്ലീമ നസ്രീന്റെ തലയ്ക്കു ഇനാം പ്രഖ്യാപിച്ചു ഫത്വ ഇറക്കിയ മൌലാനാ യെ ചെന്നു കണ്ടു പിന്തുണ തേടിയ കേജ്രിവാളിന്റെ പാര്‍ട്ടിക്ക് ജമാ അത്തിന്റെ പിന്തുണ പഥ്യം ആവില്ല പോലും !!
ReplyDeleteആറെമ്പീ ക്കാര് ആപ്പുമായി സഖ്യ ചര്‍ച്ച നടത്തി എന്നു വാര്‍ത്ത .....ഞങ്ങളാരുമായും ചര്‍ച്ച നടത്തിയിട്ടില്ല എന്നു ആപ്പിന്റെ സംസ്ഥാന നേതൃത്വം
ReplyDeleteആപ്പ് എന്തൊക്കെ ചെയ്യണമെന്നു എണ്ണമിട്ടു ഉപദേശിക്കുന്ന ഒരു അഭ്യുദയ കാംക്ഷി .....അതൊന്നും സാധ്യമല്ല എന്ന് എണ്ണമിട്ടു മറുപടി പറയുന്ന മറ്റൊരു അഭ്യുദയ കാംക്ഷി
പഴയൊരു ഫലിത ബിന്ദു :
ഒന്നാമത്തെ വട്ടന്‍ .....ഞാനാണു കെന്നഡിയെ കൊന്നത്
രണ്ടാമത്തെ വട്ടന്‍ .....തന്നെ അറസ്റ്റു ചെയ്തിരിക്കുന്നു ഞാനാണു ആ കേസന്വേഷിക്കുന്ന CID
മൂന്നാമത്തെ വട്ടന്‍......നിങ്ങള്‍ക്ക് രണ്ടാള്‍ക്കും വട്ടാ ....എന്നെ ആരും കൊന്നിട്ടില്ലടേ
This is Kerala, Nothing will happened...
ReplyDeleteKerala is entirely different from New Delhi. Bear in mind that how was Abdul Nazar Maadani's party during their entrance in the politics ?
ReplyDeleteNow where is PDP ? The same fate will have be for AAP too ... No doubt.
ദൈവത്തെ ഓര്‍ത്തു ജമാഅത്തെ ഇസ്ലാമി കൊടുത്ത പിന്തുണ അവരുടെ വീട്ടില്‍ കൊണ്ടുപോയി തിരിച്ചു കൊടുപ്പിക്കുക ,തൂറിയവനെ പെറിയാല്‍ പേറിയവനും നാറും .പിന്തുണച്ചാല്‍ കിട്ടുന്നത് കൂടിവന്നാല്‍ ഒരു മണ്ഡലത്തില്‍ 7 വോട്ട്.ആ പിന്തുണ വേണ്ടെന്നു വെച്ചാല്‍ ആ കാരണം കൊണ്ട് കിട്ടാനുള്ളത് 7000.ആയിരിക്കും
ReplyDeleteഇത് തന്നെയാണ് എല്ലാവരുടെയും ആഗ്രഹം പ്രിയ സുഹൃത്തേ...
ReplyDeleteകേരളത്തില്‍ കാവിക്ക് മുന്നേ ചൂല് അക്കൗണ്ട് തുറക്കും എന്ന് ആശിക്കുന്നു.
എത്ര ലക്ഷം ആപ്പ ഊപ്പകള്‍ ആപ്പില്‍ അംഗത്വമെടുത്താലും കേരള രാഷ്ട്രീയത്തില്‍ ചലനങ്ങളുണ്ടാക്കാനും മാത്രം critical mass നേടുവാന്‍ പോകുന്നില്ല ....അതിനു വേണ്ടത് വീ എസ് അചുതാനന്ദനെയൊ വീ എം സുധീരനെയൊ പോലെയുള്ള ഒരാള്‍ മുന്നില്‍ നിന്നു നയിക്കുക എന്നതു മാത്രമാണ് .....അല്ലാത്ത പക്ഷം അവരുടെ സാന്നിധ്യം ഇടതു പക്ഷത്തിനു അനുകൂലമായി വലതു പക്ഷ വോട്ടുകള്‍ ഭിന്നിപ്പിക്കുക മാത്രമേ ചെയ്യൂ .....കേരളത്തിലെ മാര്‍ക്സിസ്റ്റു പാര്‍ട്ടിയെ പോലെ cadre based ആയ ഒരു കക്ഷിക്ക് വലിയ പരിക്കൊന്നും പറ്റില്ല .....floating votes ധാരാളം ഉള്ള കോണ്‍ഗ്രസ്സ് പോലുള്ളവര്‍ക്ക് വലിയ നഷ്ടവും ഉണ്ടാവും .....അതു തന്നെയാണല്ലോ ഡെല്‍ഹിയിലും കണ്ടത് ....cadre based ആയ ബീജേപീയെ വോട്ടിലും സീറ്റിലും അത്രയ്ക്ക് ബാധിച്ചില്ല അതേസമയം ആപ്പ് കോണ്‍ഗ്രസിനെ almost replace ചെയ്യുകയും ചെയ്തു
ReplyDeleteദൈവത്തെ ഓര്‍ത്തു ജമാഅത്തെ ഇസ്ലാമി കൊടുത്ത പിന്തുണ അവരുടെ വീട്ടില്‍ കൊണ്ടുപോയി തിരിച്ചു കൊടുപ്പിക്കുക ,തൂറിയവനെ പെറിയാല്‍ പേറിയവനും നാറും .പിന്തുണച്ചാല്‍ കിട്ടുന്നത് കൂടിവന്നാല്‍ ഒരു മണ്ഡലത്തില്‍ 7 വോട്ട്.ആ പിന്തുണ വേണ്ടെന്നു വെച്ചാല്‍ ആ കാരണം കൊണ്ട് കിട്ടാനുള്ളത് 7000.ആയിരിക്കും

ReplyDeleteRASHEED UGRAPURAM
Well said
ReplyDeleteആപ്പിനു ആദ്യത്തെ ആപ്പുമായി ബിന്നി.
ReplyDeleteേഹാ െസയിലായും റീെട്ടയിലായും ഉപേദശങ്ങളുമായി ഓടി വരുന്നവെര ഒന്നലല്, ചുരുങ്ങിയത് ഒരു ഒന്നര വാര അകെല നിരത്തണം.
ReplyDeleteലേറ്റ് ആയി പൊയ്. സോറി.
ReplyDelete6 ) നേതൃനിരയിലേക്ക് യുവാക്കളെ കൊണ്ട് വരിക. പ്രായമായവരെ ഉപദേശക സ്ഥാനത് ഇരുത്തുക.
7 ) മറ്റു പാര്‍ടികളില്‍ നിന്ന് വരുന്നവരെ മിനിമം 3 വര്‍ഷം കഴിയാതെ സ്ഥാനമാനങ്ങള്‍ നല്‍കരുത്.
8 ) 5 ഇല് പറഞ്ഞ സുരേഷ്ഗോപി , അത് തമാശ ആണെന്ന് മനസ്സിലാക്കുക.
സുരേഷ് ഗോപിയെ പ്രസിഡന്റ് ആക്കിയാലും തത്ക്കാലം ഒപ്പിക്കാം.
ReplyDelete