January 2, 2014

തള്ളേ, ഇന്ത്യൻ മുജാഹിദീൻ ഫയങ്കരം തന്നെ!!

ടൈംസ് ഓഫ് ഇന്ത്യ രണ്ടു ദിവസം മുമ്പ് പ്രസിദ്ധീകരിച്ച ഒരു കിടിലൻ റിപ്പോർട്ട് ഏതൊരു ഇന്ത്യക്കാരനേയും ഞെട്ടിക്കുന്നതാണ്!!. ഭീകരവാദികൾ ഇന്ത്യയിൽ ന്യൂക്ലിയർ ബോംബ്‌ പൊട്ടിക്കാൻ ശ്രമങ്ങൾ തുടങ്ങിയിരിക്കുന്നു എന്നതാണ് റിപ്പോർട്ടിന്റെ ചുരുക്കം. സോഷ്യൽ മീഡിയയിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ട ഈ ന്യൂസിന്റെ തലക്കെട്ട് കണ്ടപ്പോൾ തന്നെ ഉള്ളൊന്ന് കാളി. ഒരു സാധാരണ ബോംബ്‌ പൊട്ടിയാൽ തന്നെ നൂറുകണക്കിന് ആളുകൾ മരിച്ചു വീഴുന്ന കാലമാണ്. ലോകത്ത് ദിനേനയെന്നോണം ഇത്തരം സ്ഫോടനങ്ങൾ നടക്കുന്നുണ്ട്. ഇനിയീ പന്നികളുടെ അടുത്ത് ആറ്റം ബോംബ്‌ കൂടി കിട്ടിയാലുള്ള സ്ഥിതിയെന്താവും?. തലക്കെട്ട്‌ കണ്ടയുടനെ 'പടച്ചോനെ കാക്കണേ'യെന്ന വിളിയാണ് നാവിൽ നിന്ന് വന്നത്. ഏതായാലും രണ്ടും കല്പിച്ച് ലിങ്കിൽ ക്ലിക്കി ടൈംസ് ഓഫ് ഇന്ത്യയിലെത്തി.

കഴിഞ്ഞ ആഗസ്റ്റ്‌ ഇരുപത്തിയേഴിന് പിടിയിലായ കൊടും ഭീകരൻ യാസീൻ ബട്കലിനെ ചോദ്യം ചെയ്യുന്നതിനിടെ എൻ ഐ എ ക്ക് ലഭിച്ച ഞെട്ടിക്കുന്ന വിവരങ്ങൾ ടൈംസ്‌ ഓഫ് ഇന്ത്യ പുറത്ത് വിടുകയാണ്. മത്തങ്ങ വലിപ്പത്തിലുള്ള ലീഡ് സ്റ്റോറി. നീരജ് ചൗഹാൻ എഴുതിയ 'ഞെട്ടിക്കുന്ന റിപ്പോർട്ട്‌' ശ്രദ്ധയോടെ വായിച്ചു കഴിഞ്ഞതോടെ ഒരു കാര്യം ഞാൻ ഏതാണ്ട് ഉറപ്പിച്ചു. അടുത്ത പ്രധാനമന്ത്രി മോദി തന്നെ. ഇന്ത്യയിലെ കോർപറേറ്റ് മാധ്യമങ്ങളൊക്കെ അതിന് വേണ്ട പണികൾ തുടങ്ങിക്കഴിഞ്ഞു. ഈയിടെയായി നിരന്തരം പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്ന പെയിഡ് സ്റ്റോറികളുടെ ശ്രേണിയിൽ ഏറ്റവും ഒടുവിലെത്തേതാണ് ഇത് (അവസാനത്തേതല്ല). ഈ സ്റ്റോറിയുടെ ഘടനയും അതിന്റെ കെട്ടും മട്ടും ഒരു ടിപ്പിക്കൽ ഫാബ്രിക്കേറ്റഡ് സ്റ്റോറിയുടെ എല്ലാ രൂപഭാവങ്ങളും ഉൾകൊള്ളുന്നവയാണ്. ഞെരിച്ച് പൊരിച്ചെടുത്ത ആവി പറക്കുന്ന നെയ്‌റോസ്റ്റ്. പെട്ടെന്ന് ചെലവാകും. വാർത്തയുടെ പിന്നിലെ രാഷ്ട്രീയം അറിയാത്ത സാധാരണക്കാരന്റെ ദിശാബോധത്തെ സ്വാധീനിക്കാനും വഴിതിരിച്ചു വിടാനും കഴിയുന്ന ത്രെഡ്.

ടൈംസ് ഓഫ് ഇന്ത്യയുടെ എക്സ്ക്ലൂസീവ് സ്റ്റോറി ഇങ്ങനെയാണ്. ഇന്ത്യയിലെ ഭീകരൻ പാക്കിസ്ഥാനിലെ ഭീകരനോട് ചോദിക്കുന്നു. "ഒരു ആറ്റം ബോംബ്‌ കിട്ടുമോ" (ചൂടുള്ള ഒരു പഴം പൊരി കിട്ടുമോ എന്നൊക്കെ ചോദിക്കുന്ന പോലെ). "ഓ അതിനെന്താ ഇവിടെ അത് സുലഭമാണല്ലോ" എന്ന് മറുപടി. ഇന്ത്യൻ ഭീകരൻ സന്തോഷം കൊണ്ട് തുള്ളിച്ചാടി.. പക്ഷേ അപ്പോഴേക്കും പണ്ടാരം പിടിച്ച ഒരു ഡൌട്ട് പാക്കിസ്ഥാൻ ഭീകരന്റെ തലയിൽ കത്തി. പഹയന് ഒടുക്കത്തെ ബുദ്ധിയാണ്. "ചങ്ങായീ, മീററ്റിൽ പൊട്ടിച്ചാൽ മുസ്ലിംകളും മരിക്കില്ലേ". ഒരൊന്നൊന്നര ഡൌട്ടാണ്. "അമുസ്ലിംകളെ മാത്രം തിരഞ്ഞു പിടിച്ചു കൊല്ലുന്ന ആറ്റം ബോംബുണ്ടോ" എന്ന് ഇന്ത്യൻ മുജാഹിദീൻ തിരിച്ചു ചോദിച്ചില്ല. ഭാഗ്യം. പകരം അയാൾ ഒരു എമണ്ടൻ ഐഡിയ പറഞ്ഞു. "അതിന് വഴിയുണ്ട്. ആറ്റം ബോംബ്‌ പൊട്ടിക്കാൻ പോകുന്നു എന്ന് മീററ്റിലെ പള്ളികളിൽ ഒരു നോട്ടീസ് ഞാൻ പതിക്കും. മുസ്ലിംകളൊക്കെ സ്ഥലം വിടും".. രാംജി റാവുവിൽ തല വെട്ടിച്ച് ഇന്നസെന്റ് ചോദിക്കുന്ന പോലെ 'എങ്ങനുണ്ട്, എങ്ങനുണ്ട് എന്റെ ഐഡിയ' എന്ന് അയാൾ ചോദിച്ചു കാണണം. 'കിടിലൻ മോനേ' എന്ന് പാക്കിസ്ഥാനിലെ ഭീകരൻ പറഞ്ഞും കാണണം. പക്ഷേ അത് റിപ്പോർട്ടിൽ കൊടുക്കാൻ ടൈംസ്‌ ഓഫ് ഇന്ത്യ വിട്ട് പോയിട്ടുണ്ട്. ചുരുക്കി പറഞ്ഞാൽ തീരുമാനിച്ചുറപ്പിച്ച ആറ്റം ബോംബ്‌ കൈമാറുന്നതിന് മുമ്പ് തന്നെ നമ്മുടെയൊക്കെ ഭാഗ്യത്തിന് ഭീകരൻ ഇന്ത്യൻ പോലീസിന്റെ പിടിയിലായി.

ഇന്ത്യൻ മുജാഹിദീനെ കഥാപാത്രമാക്കി ഒരു കഥ കുക്ക് ചെയ്തെടുക്കുമ്പോൾ മിനിമം ടീ വി സീരിയലിൽ തിരക്കഥ എഴുതുന്നവന്റെ ബുദ്ധിയെങ്കിലും കാണിക്കേണ്ടേ. കറിയിൽ അല്പം എരിവും പുളിയുമൊക്കെ നല്ലതാണ്. പക്ഷേ ഒരു കിലോ കോഴിയിലേക്ക് നാല് കിലോ കാ‍ന്താരി മുളക് ചേർക്കുകയാണ് ടൈംസ് ഓഫ് ഇന്ത്യയിലെ പൊട്ടൻ ചെയ്തിരിക്കുന്നത്‌ (പൊട്ടനല്ല, അതി ബുദ്ധിമാൻ). ഞാൻ ഈ ലേഖകന്റെ ടൈംസിലെ പ്രൊഫൈൽ നോക്കി. ഇന്ത്യൻ മുജാഹിദീൻ വിഷയമാക്കി സമാനസ്വാഭാവമുള്ള നിരവധി സ്റ്റോറികൾ തുടരെത്തുടരെ വന്നിട്ടുണ്ട്. എല്ലാം എൻ ഐ എ യിലെയും ഐ ബിയിലെയും 'വിശ്വസ്ത കേന്ദ്ര'ങ്ങളെ ഉദ്ധരിച്ചാണ്. മോദിയെ വധിക്കാൻ പദ്ധതിയിട്ട ഭീകരരുടെ റിപ്പോർട്ടുകളും അക്കൂട്ടത്തിലുണ്ട്. കൂട്ടി വായിക്കേണ്ട ഒരാവശ്യവുമില്ല, ഒന്നും കൂട്ടാതെ തന്നെ എല്ലാം വായിച്ചെടുക്കാൻ പറ്റും.

വർത്തമാനം ദിനപത്രം 03 Jan 2014

ലോകത്ത് ഭീകര രാജ്യങ്ങളുടെ പട്ടികയിലുള്ള ഇറാനും വടക്കൻ കൊറിയയുമൊക്കെ ലഭ്യമായ എല്ലാ സാങ്കേതിക വിദ്യകളുടെയും പിൻബലത്തോടെ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും ഉണ്ടാക്കാൻ കഴിയാത്ത ന്യൂക്ലിയർ ബോംബ്‌ ഇന്ത്യൻ മുജാഹിദീന്റെ നാല് കൂതറ മൊല്ലമാർ വിചാരിച്ചാൽ ഉണ്ടാക്കാൻ പറ്റുമോ?.. പോട്ടെ.. 'ന്നാ പോയി പൊട്ടിച്ചോ' എന്ന് പറഞ്ഞു നാലെണ്ണം പാക്കിസ്ഥാൻ കൊടുത്താലോ?. (ഉവ്വ്..അങ്ങനെ കൊടുത്താൽ കൊടുത്തവന്റെ തലയിലേക്ക് ആദ്യം ഒരെണ്ണം എറിഞ്ഞ ശേഷമായിരിക്കും ബാക്കിയുള്ളത് എടുത്ത് സഞ്ചിയിലിടുക. ഇന്ത്യയിൽ ഒരു ബോംബ്‌ പൊട്ടിക്കുമ്പോൾ പാക്കിസ്ഥാനിൽ നൂറ്റമ്പതെണ്ണം പൊട്ടിച്ചു കളിക്കുന്ന പാർട്ടികളാണ്). ധൂം ത്രീ കഥയാണ്. ചോദ്യം പാടില്ല. പാക്കിസ്ഥാൻ കൊടുത്തൂന്ന് വിശ്വസിക്കുക. എന്നാൽ തന്നെ 'അടുത്ത തിങ്കളാഴ്ച കൃത്യം പത്ത് മണിക്ക് മീററ്റിൽ ആറ്റം ബോംബ്‌ പൊട്ടിക്കുമെന്നു പള്ളിയിൽ നോട്ടീസ് എഴുതി ഒട്ടിക്കാൻ മാത്രം പൊട്ടൻമാരാണോ ഈ ലോകത്തിന് മുഴുവൻ തലവേദന സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന ഈ ഭീകരർ?. ഇത്തരം സ്റ്റോറികൾ നിർവഹിക്കുന്ന ദൌത്യമെന്താണ്?. പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം ഈ പിടിയിലായ ആൾ കൊടിയ ഭീകരനാണ് എന്ന കാര്യത്തിൽ സംശയമില്ല. അത്തരം ഭീകരരോടും അവരുടെ തലതിരിഞ്ഞ ആശയങ്ങളോടും ഒരിക്കലും രാജിയാവാൻ സാമാന്യ ബുദ്ധിയും വിവേകവുമുള്ള ഒരു മനുഷ്യ ജീവിക്കും സാധ്യമല്ല. പക്ഷേ രാഷ്ട്രീയ ലക്ഷ്യങ്ങൾ മുന്നിൽ കണ്ട് കൊണ്ട് പടച്ചു വിടുന്ന ഇത്തരം അസംബന്ധങ്ങളോട് ബുദ്ധിയുള്ള ഒരു സമൂഹം എങ്ങിനെയാണ് പ്രതികരിക്കേണ്ടത്. ഒരു തുക്കടാ പത്രമല്ല, ഗിന്നസ് ബുക്കിൽ പേരുള്ള ലോകത്തെ ഏറ്റവും കൂടുതൽ വായനക്കാരുള്ള ഇംഗ്ലീഷ് പത്രത്തിന്റെ ബ്രേക്കിംഗ് സ്റ്റോറിയാണ് ഇതെന്നോർക്കണം. ദൗത്യം വ്യക്തമാണ്. സന്ദേശം കൃത്യമാണ്. കോണ്‍ഗ്രസിന്റെ ഭരണം കൊണ്ട് ഭീകരരുടെ കയ്യിൽ ന്യൂക്ലിയർ ബോംബ്‌ വരെയെത്തി. ഇനി മോദി വരികയല്ലാതെ രക്ഷയില്ല.

ഇന്ത്യ ഒരു തിരഞ്ഞെടുപ്പിന്റെ പടിവാതിൽക്കലാണ്. ഏതാനും മാസങ്ങൾക്കുള്ളിൽ അതുണ്ടാവും. അതിനിടയിൽ സമാനമായ ഒരുപാട് മാധ്യമ കഥകൾ വരാനിരിക്കുന്നു.ആറ്റം ബോംബും ന്യൂക്ലിയർ ബോംബും മാത്രമല്ല, വധശ്രമങ്ങളെ അട്ടിമറിച്ച ധീരസാഹസിക കഥകളും എൻകൌണ്ടറുകളും വരാനിരിക്കുന്നുണ്ട്. ഇന്ത്യൻ കോർപറേറ്റ് ലോബികൾക്കും അവരുടെ കയ്യിലെ മാധ്യമങ്ങൾക്കും ഇനി പിടിപ്പത് പണിയാണ്. എൻ ഐ എ യിലെയും ഐ ബി യിലേയും മോദി ഭക്തരും തിരക്കിലായിരിക്കും. ദിവസം ഓരോന്ന് വെച്ച് നേരോടെ നിർഭയം നിരന്തരം ബ്രേക്കിംഗ് ന്യൂസുകൾ വന്നു കൊണ്ടിരിക്കും. അവയൊക്കെ കണ്ടും കേട്ടും മൂക്കത്ത് വിരൽ വെച്ച് നമുക്ക് പറയാം. തള്ളേ, ഇന്ത്യൻ മുജാഹിദീൻ ഫയങ്കരം തന്നെ !!

Related Posts
ബോംബേയ്..ബോംബ്‌!!
ചാനല്‍ ചര്‍ച്ചക്കാരുടെ കൂട്ടക്കൊല
കൈ വെട്ടിയവരോട് രണ്ട് വാക്ക്
കാറ്റ് വിതച്ചു കൊടുങ്കാറ്റ്‌ കൊയ്തവര്‍ ‍ 
പഞ്ചാബിലെ സുഹൃത്ത്, അയോധ്യയിലെ പള്ളി
 
Recent Posts
തല്ല് കൊള്ളാന്‍ നേരം മുത്തപ്പനും വന്നു
സന്ധ്യയേയും കൊച്ചൌസേപ്പിനേയും ചൊറിയുന്നവരോട് 

61 comments:

 1. ചെന്നൈ എക്സ്പ്രസ്സില്‍ ഷാറൂഖ് ഖാന്‍ ഇടയ്ക്കിടെ പറയുന്ന ഒരു ഡയലോഗുണ്ട്. Don't under estimate the power of a common man. അത് പോലെ ഒരു ഡയലോഗാണ് ഇത്തരം മീഡിയകളോട് പറയാനുള്ളത്. Don't under estimate the common sense of a common reader.

  ReplyDelete
  Replies
  1. @നീരജ് ചൗഹാൻ എഴുതിയ 'ഞെട്ടിക്കുന്ന റിപ്പോർട്ട്‌' ശ്രദ്ധയോടെ വായിച്ചു കഴിഞ്ഞതോടെ ഒരു കാര്യം ഞാൻ ഏതാണ്ട് ഉറപ്പിച്ചു. അടുത്ത പ്രധാനമന്ത്രി മോഡി തന്നെ.
   @വാർത്തയുടെ പിന്നിലെ രാഷ്ട്രീയം അറിയാത്ത സാധാരണക്കാരന്റെ ദിശാബോധത്തെ സ്വാധീനിക്കാനും വഴിതിരിച്ചു വിടാനും കഴിയുന്ന ത്രെഡ്.

   എന്താ ബഷീറെ താങ്കൾക്കു ഇത്രക്ക് കോമണ്‍സെൻസെ ഉള്ളോ? ഇന്ത്യൻ മുജാഹിദീൻ ഇന്ത്യയിൽ ബോംബ്‌ പൊട്ടിച്ചാൽ അല്ലെങ്കിൽ പൊട്ടിക്കാൻ പോകുന്നു എന്ന വാര്ത്ത പുറത്തു വന്നാൽ മോഡി പ്രധാന മന്ത്രി ആകുന്നതു എങ്ങനെ? ഇങ്ങനെ ഒരു ന്യൂസ് വന്നാൽ ഓടി ചെന്ന് മോഡിക്ക് വോട്ട് ചെയ്യുന്ന പോട്ടന്മാരാണോ ഇന്ത്യാക്കാർ? എന്താണ് അതിൻറെ ഗുട്ടൻസ്? വാര്ത്ത ഞാനും വായിച്ചു. അതിൽ മോഡിക്ക് അനുകൂലമായി എന്താണ് ഉള്ളതെന്ന് മനസിലാവുന്നില്ല. പിന്നെ ഭീകരർ തമ്മിലുള്ള സംഭാഷണം. നടക്കാത്ത കാര്യം ആണെങ്കിലും അതിൽ നിന്നും എന്താണ് മനസിലാവുന്നത്? ബുദ്ധിയും ബോധവും ഇല്ലാത്ത മണ്ടന്മാരാണ് അവർ എന്നും അവരുടെ ലക്ഷ്യം മുസ്ലീങ്ങളെ ഒഴിച്ച്ചുള്ളവരെ കൊന്നു കളയുക എന്നുള്ളതും ആണ്.

   @ധൂം ത്രീ കഥയാണ്. ചോദ്യം പാടില്ല. പാക്കിസ്ഥാൻ കൊടുത്തൂന്ന് വിശ്വസിക്കുക. എന്നാൽ തന്നെ 'അടുത്ത തിങ്കളാഴ്ച കൃത്യം പത്ത് മണിക്ക് മീററ്റിൽ ആറ്റം ബോംബ്‌ പൊട്ടിക്കുമെന്നു പള്ളിയിൽ നോട്ടീസ് എഴുതി ഒട്ടിക്കാൻ മാത്രം പൊട്ടൻമാരാണോ ഈ ലോകത്തിന് മുഴുവൻ തലവേദന സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന ഈ ഭീകരർ?.

   പൊട്ടന്മാർ ആണെന്നുള്ളതിൽ എന്താ സംശയം? പൊട്ടന്മാർ ആയതു കൊണ്ടാണല്ലോ ഈ പരിപാടിക്ക് ഇറങ്ങി പുറപ്പെട്ടതും. പൊട്ടന്മാർ ആയതു കൊണ്ടാണല്ലോ ഇങ്ങനെ ആശയ വിനിമയം നടത്തിയതും. പൊട്ടന്മാർ ഭയങ്കര ബുദ്ധിമാന്മാരെ പോലെ സംസാരിക്കണം എന്ന് എന്താ ഇത്ര നിര്ബന്ധം?

   @ദൗത്യം വ്യക്തമാണ്. സന്ദേശം കൃത്യമാണ്. കോണ്‍ഗ്രസിന്റെ ഭരണം കൊണ്ട് ഭീകരരുടെ കയ്യിൽ ന്യൂക്ലിയർ ബോംബ്‌ വരെയെത്തി. ഇനി മോഡി വരികയല്ലാതെ രക്ഷയില്ല.

   മോഡിയെ കുറിച്ചു പറയാൻ ഉണ്ടെങ്കിൽ അത് അങ്ങ് നേരിട്ട് പറഞ്ഞാല പോരെ? ഇങ്ങനെ ഒക്കെ വളഞ്ഞു മൂക്കിൽ പിടിക്കണോ? കോണ്ഗ്രസ്സിന്റെ ഭരണം കൊണ്ടാണ് അവർ ഇങ്ങനെ സംസാരിച്ചത് എന്ന് വാർത്തയിൽ പറഞ്ഞിട്ടുണ്ടോ? ഈ പറഞ്ഞ കോണ്ഗ്രസ്സിന്റെ പോലീസ് തന്നെ അല്ലെ അവരെ അറസ്റ്റ് ചെയ്തത്? എന്നിട്ടും പറയുന്നു വാര്ത്ത മോഡിക്ക് അനുകൂലമാണ് എന്ന്.

   Delete
  2. i agree to what you said above ...Basheer ikka is worried about Modi becoming PM of India ...

   Delete
  3. @anoops.. not only basheer, all secular indians are worried about Modi becoming PM of india

   Delete
 2. വരുന്ന പൊതു തിരഞ്ഞെടുപ്പ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിര്‍ണ്ണായകമാണ്. ഒരു വശത്ത് എന്തും പറയാനും എന്തും ചെയ്യാനും ഉളുപ്പില്ലാത്ത മോഡി,ആര്‍.എസ്.എസ്സിന്‍റെയും വ്യവസായിക ഭീമന്‍മാരുടെയും പൂര്‍ണ്ണ പിന്തുണയോടെ (കള്ള) പ്രചാരണ കൊടുങ്കാറ്റു അഴിച്ചുവിടുന്നു. ആ വാക്കിലും നോക്കിലും മോഡിയുടെ വ്യക്തിത്വം തെളിഞ്ഞു വരുന്നുണ്ട്.എത്ര കണ്ടു തറയാകാനും ആ മനുഷ്യനു മടിയില്ല. ഒരിക്കല്‍ അധികാരത്തില്‍ വന്നാല്‍ ഇന്ത്യയുടെ സെക്കുലര്‍ ഫ്രയിം മാറി മറിഞ്ഞത് തന്നെ. ഇപ്പോള്‍ അയാള്‍ക്ക് വഴിയൊരുക്കാന്‍ മല്‍സരിക്കുന്ന പുണ്യ ദേഹങ്ങള്‍ അതൊന്നും ശ്രദ്ധിക്കുന്നില്ല. മറുവശത്തു കോണ്‍ ഗ്രസ്സിന്‍റെ നില ദയനീയമാണ്. വിനോദ് റായ് എന്ന്‍ ബി.ജെ.പ്പിക്കാരന്‍ സി.എ.ജി ഊതിപ്പെരുപ്പിച്ച കള്ളക്കഥകളുമായി അവരെ ജന മദ്ധ്യത്തില്‍ വെറും കൊള്ളക്കാരാക്കി.അതിനെ വേണ്ട വിധത്തില്‍ പ്രതിരോധിക്കാന്‍ കോണ്‍ ഗ്രസ്സ് ശ്രമിച്ചുമില്ല. ഇപ്പോള്‍ തീരെ പക്വത കാണിക്കാത്ത രാഹൂലിനെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ആയി ഉയര്‍ത്തിക്കാണിക്കുന്നതു ഗുണം ചെയ്യുമെന്നും തോന്നുന്നില്ല.
  ഏതായാലും വരും ദിവസങ്ങളില്‍ മോഡി ടീമിന്റെ നിറം പിടിപ്പിച്ച നുണക്കഥകള്‍ ധാരാളം പ്രതീക്ഷിക്കാം.

  ReplyDelete
 3. ബോംബേയ് !! എന്ത് ?? ബോംബ് !! അദ്ദും ആറ്റം ബോംബ് !!! ... ങ്ങളു പറഞ്ഞത് ശര്യാ...

  തള്ളേ, ഇന്ത്യൻ മുജാഹിദീൻ ഫയങ്കരം തന്നെ !! :)

  ReplyDelete
 4. ഇയർ എണ്ടിങ്ങിൽ അക്കൌണ്ട്സ് ക്ലോസിംഗ് തിരക്കുകൾക്കിടയിൽ ഈ ആറ്റം ബോംബ്‌ തലക്കെട്ട്‌ കണ്ട് ഒന്ന് വായിച്ചു നോക്കിയതാ. ഇത്ര വലിയ ആട്ടും കാട്ടമാണ് ഈ ഇന്ത്യൻ മുജാഹിദീൻ പൊട്ടിക്കാൻ പോകുന്നതെന്ന് ടൈംസ്‌ ഓഫ് ഇന്ത്യക്കാര് അവരുടെ ഫയങ്കരമായ ബുദ്ധി ഉപയോഗിച്ച കണ്ടു പിടിച്ചതെന്നരിഞ്ഞപ്പോ ശരിക്കും പേടിച്ച് ചിരിച്ചു പോയി. ഈ ഇന്ത്യൻ മുജാഹിദീന്റെ ഓരോരോ ഫീകര തമാശകളേ..... ഹോ ഇതിനിടയിലും മുസ്ലീങ്ങളെ രക്ഷിക്കാനുള്ള അവരുടെ ഫയങ്കരമായ ഫുദ്ധി കേട്ടിട്ട് പുളകം കൊണ്ട് പോയി. തിരക്കിനിടയിലും ചിരിക്കാൻ ഒരു വക തരപ്പെടുത്തിയതിനു താങ്കള്ക്ക് ഒരു ലൈക്..... Anzar

  ReplyDelete
 5. ഹ ഹ ഒരു ആറ്റം ബോംബിനു എന്ത് വില വരും.. :)

  ReplyDelete
 6. ഇത്തരം വാര്‍ത്തകള്‍ എങ്ങനെ സമൂഹത്തെ സ്വാധീനിക്കുന്നു എന്നറിയാന്‍ വള്ളിക്കുന്ന് തന്നെ നല്ല ഉദാഹരണം, ടൈംസിന്‍റെ സ്റ്റോറിയെയും മോഡിയെയും വേണ്ട വിധം അലക്കിയിട്ട് ബഷീര്‍ പറയുന്നു " പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം ഈ പിടിയിലായ ആൾ കൊടിയ ഭീകരനാണ് എന്ന കാര്യത്തിൽ സംശയമില്ല. അത്തരം ഭീകരരോടും അവരുടെ തലതിരിഞ്ഞ ആശയങ്ങളോടും ഒരിക്കലും രാജിയാവാൻ സാമാന്യ ബുദ്ധിയും വിവേകവുമുള്ള ഒരു മനുഷ്യ ജീവിക്കും സാധ്യമല്ല." തലയില്‍ അത്യാവശ്യം ആള്‍പ്പാര്‍പ്പമുള്ള ബഷീര്‍ അടക്കമുള്ളവര്‍ക്ക് കഥയുടെ പകുതി വിശ്വസിക്കാമെങ്കില്‍ സാധാരണക്കാര്‍ക്ക് മൊത്തം വിശ്വസിച്ചു കൂടെ..... ?
  മോഡിയോടൊപ്പം ചിത്രത്തില്‍ കാണുന്ന ദേഹം 'യാസീന്‍ ബട്കല്‍ ' എന്ന ഒരു മനുഷ്യന്‍ ഇല്ല, അതൊരു പോലീസ് കഥാപാത്രം മാത്രമാണ് എന്ന്‍ ആ പേരില്‍ പോലീസ് പിടിച്ച് അകത്തിട്ട വേറൊരു മനുഷ്യന്‍റെ അഭിഭാഷകനും, നട്ടെല്ലുള്ള ചില മാധ്യമങ്ങളും തെളിവുകള്‍ അക്കമിട്ട് നിരത്തി വിവരിച്ചത് ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ്, ബഷീര്‍ പോലും കണ്ടില്ല........പേര് ബഷീര്‍ എന്നായത് കൊണ്ട് കണ്ടാലും മിണ്ടുന്നതിന് പരിധിയും ഉണ്ടല്ലോ.....

  ReplyDelete
  Replies
  1. >> പേര് ബഷീര്‍ എന്നായത് കൊണ്ട് കണ്ടാലും മിണ്ടുന്നതിന് പരിധിയും ഉണ്ടല്ലോ..... << അതേ, പേരും വിലാസവും ഫോട്ടോയും എല്ലാം വെച്ചിട്ടാണ് ഞാന്‍ എഴുതുന്നത്‌. അതിന്റെ പരിധിയും പരിമിതിയും എനിക്ക് നന്നായി അറിയുകയും ചെയ്യാം. നിങ്ങളെപ്പോലെ ഊരും പേരും വെളിപ്പെടുത്താന്‍ ധൈര്യമില്ലാത്തവര്‍ക്ക് ധീരത പ്രസംഗിക്കാന്‍ എളുപ്പമുണ്ട്

   Delete
  2. KALAKKIIIIIIIIIIIIIIIIIIIIIIIIIIIIIIIIIII

   Delete
 7. മുംബൈ ആക്രമണത്തില് ദുരൂഹമായി കൊല്ലപ്പെട്ട ATS ഉദ്യോഗസ്ഥൻ ഹേമന്ത് കരക്കാരെ സൈന്യത്തിൽ നിന്നും ആർ ഡി എക്സ് കട്ട് സ്ഫോടനം നടത്തുന്ന സനാതാൻ സസ്ത പ്രതികളെ തൊണ്ടി സഹിതം കയ്യോടെ പിടികൂടി കഥ പൊളിക്കുന്നത് വരെ, ആർ ഡീ എക്സ് ഉപയോഗിച്ചുള്ള സ്ഫോടനങ്ങള് മുസ്ലിംകളുടെ കുത്തയകയായിരുന്നു. പൊട്ടിയത് ആർ ഡി എക്സ് ആണോ എങ്കിൽ മുസ്ലിം എന്നതായിരുന്നു അന്വേഷണത്തിന്റെ അതുവരെയുള്ള രീതി.കാക്കമാരുടെ തലയില് കെട്ടിവെച്ചു കുറെ താടിക്കാരെ പിടിച്ചു ജീവച്ചവമാക്കിയ മലഗോവിലെയും, മക്ക മസ്ജിടിലെയും, സംജോടയിലെയും ഒക്കെ സ്ഫോടനങ്ങള് നടത്തിയ പുതിയ പ്രതികളെ അദ്ദേഹം ഈ ലോജിക് തകര്ത് കൊണ്ട് കണ്ടെത്തുകയായിരുന്നു. ആർ ഡി എക്സ് കുത്തക പോയ സ്ഥിതിക്ക് ഇനിയിപ്പോ അണുവായുധം തന്നെയാ നല്ലത്.

  ReplyDelete
  Replies
  1. Hindukkale konnal hindukkal thirichum kollunna kaalam vannu. Athinu karanakkar, muslim bheekarar enthu cheythaalum athine nyayeekarikkunna oru koottam muslingal anu...
   Iniyum raajyadrohikalaya muslim bheekarar hindukkale kollan vannal...Malegavilum maca masjithilum, pinne samjhotha expressilum maathramalla, vere pala idangalilum bombu pottiyennum varam... athu swabhavikam maathram.. udaharanam gujarathu kalapam.

   Delete
  2. അനോണി പറഞ്ഞത് വളരെ ശരിയാ. ഹിന്ദു സംഘടനകള്, ഹിന്ദു ഭീകരരെ (മലഗോവിലും, മക്കാ മസ്ജിദിലും........സ്ഫോടനങ്ങള് നടത്തിയതിന്റെ പേരില്) അപലപിക്കുന്ന പദയാത്ര, പൊതുയോഗം, ധർണ, എന്നിത്യാധി പരിപാടികള് കൊണ്ട് നാട്ടില് വഴി നടക്കാൻ വഴിയാതായി.

   Delete
  3. അനോനി പറഞ്ഞത് ശിരിയാണ്. ഇവറ്റകളെ തിരിച്ചു കൊല്ലാൻ തുടങ്ങിയപ്പോൾ ആണ് ബോംബു പൊട്ടിക്കൽ കുറച്ചു കുറഞ്ഞത്‌. ഉദാ ബാട്ല ഹൌസിൽ കുറെ അവന്മാരെ വെടിവച്ചു കൊന്നത്.. അത് RSS ഉം RAW കൂടിചെര്ന്നു ചെയ്തതാണെന്ന ഒരു വാര്ത്ത പാകിസ്താൻ പത്രത്തില വന്നിരുന്നു..അതും പറഞ്ഞു കുറെ നാൾ നടന്നു...എന്നിട്ട് സുപ്രീം കോടതി വിധി വന്നപ്പോൾ പിന്നേം പവനായി .ശവമായി....ഇപ്പോൾ ബോംബെ ആക്രമണവും Ajmal Kasab ഒക്കെ ROW , RSS ഒക്കെ ചെയ്തതാ എന്നൊക്കെ പറഞ്ഞോണ്ട് നടക്കുന്നുണ്ട്....

   പിന്നെ ബോംബെ ആക്രമണത്തിൽ അജ്മൽ കസബ് കൊന്നവര്ക്ക് വേണ്ടി പ്രാർത്ഥിക്കാൻ മറന്നെങ്കിലും....അജ്മൽ കസബിനു വേണ്ടി പ്രാർത്ഥിക്കാൻ പള്ളികളും താടിയും തലപ്പാവും വച്ച വിചിത്ര ജീവികൾ മറന്നില്ല...കൂടെ കാശ്മീരിൽ ഇന്ത്യൻ പട്ടാളത്തിന്റെ വെടി കൊണ്ടു മരിക്കുന്ന ഭീകരര്ക്കും ( സോറി ഇവർ പോരാളികൾ ആണ്) സ്പെഷ്യൽ പ്രാര്ത്ഥന ഉണ്ട്.

   Delete
 8. ജനാധിപത്യത്തിെൻറ നാലാം തൂൺ ....അറപ്പ് തോന്നുന്നു

  ReplyDelete
 9. ഇനി അറ്റം ബോംബു എവിടെയൊക്കെ വെച്ചിട്ടുണ്ട് എന്നതിന്റെ ഡീടൈല്‍സ് ഇന്ത്യന്‍ മുജാഹിദീന്‍ ബി ജെ പി ഓഫീസിലേക്ക് കത്തയച്ചു വിശദമാക്കും. എങ്ങനെ?

  ReplyDelete
  Replies
  1. Yes. All others except BJP is worried when Yaseen Bhatkal was arrested, because he is going to reveal tomorro where all he got support from. No secular paper will publish Yaseens revealations. And he will tell that he too became a terrorist tempted by Hurries and such stuff supplied by madars teachings. When will the world try Islam in court? Hope intelligent human beings quit Islam soon.

   Delete
 10. വളളിക്കുന്നേ ഇന്നത്തെ ബ്ലോഗ് കലക്കി. മീഡിയയിലെ ഇസ്ലാം -ദലിത് വിരുദ്ധതയെയും മീഡിയയുടെ തട്ടിപ്പിനെയും കുറിച്ച് ആധികാരികമായും വസ്തുനിഷ്ഠയോടും "മാധ്യമം" വീക്കിലിയിലെ 'മീഡിയാ സ്കാനും' (ഇപ്പോള് മീഡിയാ വണിലും) ആണ് പരാമര്ശിക്കപെടാറുളളത്. എന്നാല് അതിനേക്കാള് മികച്ചതായി വളളിക്കുന്നിന്റെ ലേഖനം. അര്നപ് ഗോ സാമിയെപ്പോലുളളവരെ കണ്ടാണ് നമ്മുടെ പല ചാനല് അവതാരകരും മാതൃകയാക്കുന്നതെന്ന് പറയാതെ വയ്യ. പെയ്ഡ് ന്യൂസ് കയ്യടക്കുന്ന മീഡിയാ രംഗത്തെ കളളനാണയങ്ങളെ തുറന്നു കാട്ടിയതിന് അഭിനന്ദനങ്ങള്.

  ReplyDelete
 11. അപ്പോല്‍ ഒരു കാര്യം ഉറപ്പായി. മോഡി പ്രധാനമന്ത്രിയായാല്‍ ഇന്ത്യയില്‍ "അണു അമിട്ട്‌" പൊട്ടും. ഇന്ത്യന്‍ മുജാഹിദീന്‍ എന്ന സഘപരിവാര്‍ സംഘടനക്ക്‌ അതൊക്കെ കിട്ടാന്‍ എളുപ്പവുമാവുമല്ലൊ.

  ReplyDelete
 12. മലയാള ചാനലുകളില്‍ ഈ വാര്‍ത്ത (ഇപ്പോള്‍) ആറ്‍.എസ്സ്‌.എസ്സ്‌ ചാനലായി പ്രവര്‍ത്തിക്കുന്ന ഏഷ്യാനെറ്റില്‍ മാത്രമേ കണ്ടുള്ളു എന്നാണ്‌ ഓര്‍മ്മ.

  ReplyDelete
 13. They (MSM) were waving the tail for Pappu & team till the last day and now they realized that the people are going to take a firm decision for a change. Thus to keep their ass safe they may come up with such stories. It was Kongress who was having this privilege and now it the other guy's turn. Well, one of hard core Sickular Kongress fan commented here"could be some drastic changes in sickular face of India and so on" would like to look request to look behind and see what's left behind when the current party leaves the power.

  ReplyDelete
 14. It is a fact that there is a mass pro-NaMo/BJP campaigning/advertising in newspapers, social media, etc.
  I feel some print media even have daily targets to have minimum number of "Namo headlines" in their Business, sports and entertainment sections!
  Examples - from Business section:
  Can Modi, Raghuram keep US Fed fears at bay?
  Brand 'Namo': From beer mugs to chips, products being named after Modi
  A Modi win may not mean much in first year: Franklin Asian Equities
  Saffron wave! Sensex closes at record high of 21,326
  BJP win a positive for markets: Will America play spoilsport?
  Expected:
  Whether a BJP win could help Spain to retain the World Cup title?
  Namo Magic: Bollywood actor wins Oscar
  ... Obviously Results of Mizoram Assembly Elections did not appear among the headlines in these "National" dailies!
  If the results were in reverse order (Congress win 4 Hindi states and BJP wins Mizoram), these people should have given headlines like "Literate electorate back Namo"!!!

  ReplyDelete
  Replies
  1. Excellent Mr. Jophy..
   some more Expected headlines
   Special Dua (prayer) for Modi in Delhi Juma Masjid
   Salman Khan says Modi will do wonders
   Pakistan may withdraw from POK if Modi wins

   Delete
 15. ഫാദർ ഓഫ് പ്രൊപഗണ്ടയുടെ പിതാവ് എഡ്‌വാർഡ് ബർനിയുടെ തിയറി സി.ഐ.എ നടപ്പാക്കിയത് 1960കളിലാണെങ്കിൽ ഇന്നതിന്റെ പുതിയ രീതിയിൽ ഇന്ത്യ്യയിൽ ഹിന്ദുത്വവാദികൾ നടപ്പിലാക്കുന്നു. ആ പ്രൊജക്റ്റിന്റെ നിറങ്ങളും ചിത്രങ്ങളുമാണ് മീഡിയകളിലൂടെ പ്രതിഫലിക്കുന്നത്...

  ReplyDelete
 16. ഏതെങ്കിലും ഒരുത്തനെ കയ്യിൽ കിട്ടിയാൽ ഉടനെ അവനെ പിടിച്ച് സൌത്ത് ഇന്ത്യൻ കമ്മാണ്ടർ, നോർത്ത് ഇന്ത്യൻ കമ്മാണ്ടർ, കോത്താഴത്തെ കമാണ്ടർ എന്നൊക്കെ അങ്ങ് പേരിടും.. അവനെയൊക്കെ കണ്ടാലറിയാം മിക്കവനും ഒരു വാർഡ്‌ കമ്മാണ്ടർ പോലും ആകാനുള്ള ആമ്പിയർ ഇല്ലെന്നു. ചുമ്മാ തോക്കും കൊടുത്ത് പറഞ്ഞുവിട്ട എവനെങ്കിലും ആകും. അപ്പൊ പിന്നെ ലവനോക്കെ ഇങ്ങനെ പറഞ്ഞില്ലെങ്കിലെ അത്ഭുതം ഉള്ളൂ...
  മ്മടെ ഐബിക്കാരോടാ കളി? സ്പോട്ടിൽ ചോർത്തി ഒരു മുന്നറിയിപ്പ് ആകാശത്തേക്ക് പറത്തിവിടും !!!!
  പിന്നെയൊക്കെ നാലാം തൂണുകൾ ആയിക്കോളും

  ReplyDelete
 17. ഇത്തരം നല്ല സ്കോപ് ഉള്ള കഥകളുടെ രണ്ട് വിത്ത് ഉണ്ടോ കിട്ടാൻ, ഇന്ന് തന്നെ കുഴിച്ചിട്ടാൽ അടുത്ത പുതു വര്ഷത്തിണോ / സ്വാതന്ത്ര്യ ദിനത്തിനോ / റിപ്പബ്ലിക് ദിനത്തിനോ മറ്റോ ആവശ്യമാകുമ്പോൾ പൊട്ടിക്കാനാ... ആവശ്യമാകുമ്പോൾ ഇടയ്ക്കിടയ്ക്ക് ഐ എൻ എ ബി ബി യിലും പോയി ശല്യം ച്യ്യേണ്ടി വരില്ലല്ലോ ???

  ReplyDelete
 18. ഈ വാര്‍ ത്ത പുറത്തു വിട്ടതിലാണോ , മുസ്ലിം പ്രതിയായതാണോ ,
  മോദി പ്രധാന മന്ത്രിയാകുന്നതിലുള്ള അമര്‍ ഷമാണോ ഈ ലേഖനത്തിന്റെ പിന്നില്‍ ?
  എന്തായാലും മീഡിയായുടെ പ്രവര്‍ ത്തനത്തിലുള്ള അമര്‍ ഷമല്ല. കാരണം അതു അല്ലെങ്കിലും
  ഇങ്ങനൊക്കെ തന്നെ . ഇതു കണ്ടാല്‍ ഭീകരര്‍ ആറ്റം ബോമ്ബു കണ്ടാലും പേടിച്ചു മാറി നടക്കുമെന്നു
  തോന്നുമല്ലോ . ഇവിടെ ഉണ്ടായ സ്ഫോടനങ്ങാളെല്ലാം ആര്‍ ക്കോ പ്രധാനമന്ത്രിയാവാന്‍ പ്ളാന്‍
  ചെയ്തതാണെന്നു തോന്നും . ഇനിയെങ്കിലും മതത്തിന്റെ പേരിലുള്ള ഈ സഹാനുഭൂതി നിര്‍ ത്തിക്കൂടേ ?

  ReplyDelete
  Replies
  1. ഇങ്ങൾ ബെജരകെല്ലെയ് നമ്മുടെ കൊഫിഅന്നൻ സകല മുജയിടിനും ഇപ്പൊ തന്നെ ഉപരോതം എര്പെടുതും

   Delete
  2. mathathinte perilulla vertiriv nirthiyalalle mathathinte perilulla sahanubhoothi nirthan pattu?

   ethenkilum prathyeka mathathil janichu ennathu kond vettayadappedunnath kashdam thanne. wat abt dat?
   pinne kure psycopaths cheythu koottunnathinu bakkiyullavarkk enth cheyyan pattum?

   Delete
 19. കൊല്ലുന്ന മോഡി രാജന് തിന്നുന്ന ടൈംസ് ഓഫ് ഇന്ത്യ തന്നെ മന്ത്രി മഹോദയ് ..! (ഈനാം പേച്ചിക്ക് മരപ്പട്ടിയെ അല്ലാതെ ആട്ടിൻ കുട്ടിയെ കൂട്ടിന് കിട്ടുമോ..?)

  ReplyDelete
 20. എടാ ബഷീരെ നീ കുറേക്കാലം മുസ്ലിം തീവ്രവാധികളെ തെറി വിളിച്ചു നടന്നതല്ലേ. ഇപ്പോൾ നിനക്ക് നേരം വെളുത്ത് വരുന്നുണ്ട് അല്ലേ.

  ReplyDelete
  Replies
  1. ഓ........സൂചി കേറ്റാൻ ചാൻസ് കിട്ടിയപ്പോൾ തൂമ്പ കേറ്റാൻ "സുടാപി" മോൻ ഇറങ്ങി.

   നിന്നെ പോലുള്ള പുന്നാര മക്കൾ തന്നെയാണ് ഈ മോഡിയെയും അമിത് ഷായെയും സൃഷ്ടിക്കുന്നത്. ഇവിടുത്തെ ഭൂരിപക്ഷം വരുന്ന ജനങ്ങൾ മണ്ടൻമാരോന്നുമല്ല "മോഡിക്ക് " ഈ വാര്ത്തയുടെ പേരില് വോട്ടു ചെയ്യാൻ. പാവപ്പെട്ടവൻ ജീവിക്കാൻ നട്ടം തിരിയുന്നു. അതിനെതിരെ ഒരു കൊപ്പനും ഒന്നും പറയാനും എഴുതാനും ഇല്ല. "ഇന്ത്യൻ മുജാഹിദീൻ" "മോഡി" എന്നൊക്കെ കേട്ടാൽ എല്ലാ മാധ്യമ പുംഗവൻ മാറും "മീഡിയ" സ്കാൻ കാരനും ഇറങ്ങി കൊള്ളും അവന്റെ അമ്മൂമ്മേടെ അഭിപ്രായവും ബ്ലോഗും കോപ്പും ആയി . ഫൂ ............

   Delete
 21. ആ പഴയ ബ്ലൊഗൊക്കെ നീ ഡാലിറ്റ് ചെയ്യണോ അതോ ഞങ്ങൾ ചെയ്യണോ

  ReplyDelete
 22. തീവ്രവാദികളെ തെറിവിളിച്ച ഒരുത്തന്റെ മനസ്സുമാറിയെന്നു ചിലര്‍ സന്തോഷിക്കുന്നു. ലേഖകന്‍
  തന്നെ മറുപടി പരയണം . ഭിന്നതകളുണ്ടെങ്കിലും ഒരു രാജ്യസ്നേഹിയും മോഡിയേക്കാള്‍ ഭദ്കലിനെ
  അം ഗീകരിക്കില്ല . ദേശദ്രോഹികളെക്കാള്‍ ഭേദം വര്‍ ഗ്ഗീയവാദി തന്നെ ..

  ReplyDelete
 23. ഇപ്പോൾ ആണ് ഈ വാർത്ത‍ കാണുന്നത്.

  സൂറത്തിൽ അണുബോംബ് ഇടാനുള്ള സാധ്യത ഭറ്റ്കൽ അന്വേഷിച്ചു ,പാകിസ്താനിലെ സഹപ്രവര്തകനോട്.
  അയാൾ പറഞ്ഞു;" പാകിസ്താനിൽ നിന്നും എന്തും ഒപ്പിക്കാം "എന്ന് .

  ഇന്ത്യയിൽ ബോംബ്‌ ,അതും അണുബോംബ് തന്നെ പൊട്ടി ക്കാണണം
  എന്ന് പാക്‌ ഭീകരന് ആഗ്രഹിക്കാൻ പാടില്ല എന്നാണോ...?
  ഏറ്റവും കൂടുതൽ നാശം ഓരോ സ്ഫോടനത്തിലും ഉണ്ടാകണം
  എന്നായിരിക്കാം ഇത്തരം ക്രൂരന്മാരുടെ മനസ്സിലിരുപ്പ്.
  അണുബോംബ് എളുപ്പം കിട്ടുമോ എന്നും അതിന്റെ സംകീര്ന്നതകളും
  മനസ്സിലാക്കാതെ പോയത് ഭീകരന്മാര്ക്ക് പറ്റിയ പാളിച്ച ആയിക്കൂടെ..?
  കഥകൾ മെനയുന്ന പത്രക്കാരെ അറിയാത്തത് കൊണ്ടല്ല ഈ കമന്റ്.
  ഈ സാധ്യത കൂടി ചൂണ്ടിക്കാട്ടി എന്ന് മാത്രം.

  ReplyDelete
  Replies
  1. what you have pointed out is the truth i believe....

   Delete
 24. This comment has been removed by the author.

  ReplyDelete
 25. ടൈംസ്‌ ഓഫ് ഇന്ത്യ പോലും ഇക്കിളി കഥയുടെ പുറകെ എങ്കില്‍ മറ്റുള്ളവരുടെ കാര്യം എന്തു പറയാന്‍ പ്രധാന മന്ത്രി ആവാന്‍ മേജര്‍ മഹാദേവന്‍ തന്നെ ബെസ്റ്റ്

  ReplyDelete
 26. അതിന് അണു ബൊംബ് പാകിസ്താന്റെ കയ്യില്‍ ഉന്‍ടൊന്നുള്ള സംശയം ആദ്യം തീരട്ടെ. എന്നിട്ട് പൊരേ ബൊംബ് പൊട്ടിക്കല്‍

  ReplyDelete
 27. New Year Post is bahuth Zabardast. You reach at your peak when you write on Media. God save India and Democracy from Namo.

  ReplyDelete
 28. മീഡിയാ രംഗത്തെ കളളനാണയങ്ങളെ തുറന്നു കാട്ടിയതിന് നന്ദി

  ReplyDelete
 29. വിവരം ഇല്ലാത്തതു ഒരു കുറ്റം അല്ലല്ലോ ! Nuclear threat ഒരു യാദര്ത്യമാണ് National geographic ചാനൽ എപ്പോഴെങ്കിലും കാണുക .. മുകളിൽ ഉള്ള പണ്ഡിതന്മാരും

  http://www.youtube.com/watch?v=Tqn3CnTTTOA

  ReplyDelete
 30. "മോദി പ്രധാനമന്ത്രിയാവുന്നത് രാജ്യത്തെ ഏറ്റവും വലിയ ദുരന്തമായിരിക്കും. നിരപരാധികളെ കൊന്നൊടുക്കുന്നതിനെയല്ല കരുത്ത് എന്ന് വിളിക്കേണ്ടത്" പൊതുവേ വായ തുറക്കാറില്ലെങ്കിലും ഇന്ന് സർദാർജി അടിച്ചത് ഇടിവെട്ട് ഡയലോഗാണ്.

  ReplyDelete
  Replies
  1. ഒരു സര്‍ദാര്‍ തമാശ കൂടി .....എന്തായാലും ഇദ്ദേഹതിനെക്കാള്‍ വലിയ ദുരന്തമൊന്നും ഉണ്ടാവാനില്ല .....ഇതൊരു മാതിരി ജനത്തിനെ വെല്ലുവിളിക്കുന്ന നിലപാടായി പോയി .....മോഡിയെ പ്രധാന മന്ത്രി ആക്കിയാ നീയൊക്കെ അനുഭവിക്കുമേ എന്ന ഒരു ലൈന്‍....പിന്നെ നിരപരാധികളെ കൊന്ന കഥയൊക്കെ പറഞ്ഞതു ചെലപ്പോ സുപ്രീം കമാന്റു വേറൊരു തെരഞ്ഞെടുപ്പിന് മുന്നേ മൗത് കാ സൗദാഗര്‍ എന്നൊക്കെ പറഞ്ഞിട്ടോടുവില്‍ തെര്ഞ്ഞെടുപ്പീ തോക്കാന്‍ കാരണം ആ പരാമര്‍ശം വരുത്തിവച്ച വര്‍ഗീയ ധ്രുവീകരണ മായിരുന്നു എന്ന് കണ്ടെത്തിയ അനുഭവം ഓര്‍ത്തിട്ടാണോ ( പിന്നെ സുപ്രീം കമാന്റു , ഇങ്ങേര് പോണ പോക്കിന് ചത്തു പോയ കെട്ടിയൊനിട്ടൊരു കുത്തു കൊടുത്തതാണോ എന്നു സംശയിക്കാനും വകയുണ്ട് - അന്നത്തെ നിരപരാധികളൊക്കെ ഇദ്ദേഹത്തെ പോലെ തലേക്കെട്ട് കാരായിരുന്നല്ലോ )

   Delete
  2. പാവം അദ്ദേഹത്തിന്റെ ഏറ്റവും വലിയ നേട്ടം ഇന്ത്യ അമേരിക്ക ആണവ കരാർ ആണെന്ന്. ഇന്ത്യക്ക് എന്ത് നേട്ടമാണോ ഇതുകൊണ്ട് ഉണ്ടായത്? ഇപ്പോൾ ആ കരാറിന്റെ നില എന്താണെന്ന് ആർക്കും മനസിലാവില്ലേ സർദാർ ജീ? ചെയ്യേണ്ടതൊന്നും ചെയ്യാതെ ഒരു പ്രയോജനവും ഇല്ലാത്ത കരാറും പൊക്കി പിടിച്ചു നടക്കുന്നു.

   Delete
 31. ആവശ്യമുള്ളതിനൊന്നും വാ തുറക്കാത്ത വിദ്വാന്‍ ഇവിടെ മാത്രം എന്തോ തള്ളിയതു പ്രശം സിക്കാനെന്തിരിക്കുന്നു .. മോദി വിരുദ്ധതയായതു കൊണ്ടു മാത്രം എന്നു വ്യക്തം ..

  ReplyDelete
  Replies
  1. entha suhruthe,

   deshadrohiyanelum vargeeya vadiyanelum cheyyunnath ore karyamalle, manushyare konnodukkuka.

   Delete
  2. janadhipathyathiloode thiranjedukkappettayal vargeeyavadiyanenkilum janangalude munnil utharam parayendi varum... rajyadrohikku arude munnilum bodhippikkanda.. rajyathinte nasam kandal mathi .. athanu vyathyasam ..

   Delete
  3. janadhipathyathiloode thiranjedukkappettayal vargeeyavadiyanenkilum janangalude munnil utharam parayendi varum.
   athukondanallo avar PM, CM okkeyakunnath..avar PM kasera nokki chadumbol koodechaduvan kure alukalum , ha ha ha, What a jke man

   Delete
 32. "Yes, memories, after the assassination of Indra, what happened in Delhi for the Sikhs, it is clear that the next successor was free from the wrath of demised citizen and of course the "Sickular Party" as well , well done MMS, it is a wonderful joke"

  ReplyDelete
 33. തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ ഇനി എന്തൊക്കെ വായിക്കണം ,ഞെട്ടണം. ഹാ ആർക്കറിയാം :(

  ReplyDelete
 34. http://www.mathrubhumi.com/story.php?id=419463
  Ithum paid news ayirikkum?

  ReplyDelete
 35. ഇനിയീ പന്നികളുെട അടുത്ത് ആറ്റം േബാംബ് കൂടി കിട്ടിയാലുള്ള സ്ഥിതിെയന്താവും?. തലെക്കട്ട് കണ്ടയുടെന 'പടേച്ചാെന കാക്കേണ'െയന്ന വിളിയാണ് നാവി നിന്ന് വന്നth

  ReplyDelete
 36. ആശയം നന്നായ്‌ വരുന്നുണ്ട്.പന്നി ലാംഗുാജ്‌ ഒഴിവക്കനം

  ReplyDelete
 37. ഇതല്ല ഇതില്ലപ്പുറവും നടക്കും. അമര്‍നാഥ് സംഭവകഥ മറന്നോ....??? അവിടെ പോയി 9 ഇന്നോവ കാറില്‍ എല്ലാ ഭക്തന്‍മാരെയും റോഡ്‌ മാര്‍ഗം അടുത്ത എയര്‍പോര്‍ട്ട് എത്തിച്ചു അവിടെന്നു എയര്‍പോര്‍ട്ട് അധികൃതര്‍ പോലും അറിയാതെ 4 സ്പെഷ്യല്‍ ഫ്ലൈറ്റ് പിടിച്ചു എല്ലാ ഗുജറാത്ത് ഭക്തന്മാരെയും രക്ഷപെടുത്തിയ സൂപ്പര്‍മാന്‍ ആണു ഇതിന്‍റെ പിറകിലും.... പൊതുജനം കഴുത.. പക്ഷെ ഇതു ഏതു കഴുതക്കും മനസ്സിലാക്കാം....

  ഇക്കാലത്ത് പലരും ഫേസ് ബുക്ക്‌ ഉപയോഗിക്കുന്നത് തന്നെ മത സ്നേഹം കാണിക്കാനാ. അതിന്‍റെ ഒരുമാതിരി വേറെ വെര്‍ഷന്‍.....

  ReplyDelete
 38. സുഹൃത്തേ താങ്കളുടെ പോസ്റ്റിനുള്ള

  എന്റെ മറുപടി ഞാൻ ഒരു ഇവിടെ കൊടുത്തിട്ടുണ്ട് . സമയം കിട്ടുമ്പോൾ ഒരു മറുപടി ഇടുമല്ലോ..

  http://vavaachi.blogspot.in/2014/01/blog-post.html

  ReplyDelete
  Replies
  1. Dear Nurungukal, I have read your blog and tried to post the following comment there, but some technical issues it seems.. anyway I am copying it here "ഇങ്ങനെ ഒരു കുറിപ്പ് എഴുതിയതിനും ആ വിവരം നേരിട്ട് അറിയിച്ചതിനും അഭിനന്ദനങള്‍. എന്റെ പോസ്റ്റിനോടുള്ള സത്യസന്ധമായ താങ്കളുടെ പ്രതികരണത്തെയും അതിലെ നിരീക്ഷണങ്ങളെയും ആദരവോടെ കാണുന്നു. വ്യത്യസ്തമായ വീക്ഷണങ്ങളും നിരീക്ഷണങ്ങളും സമചിത്തതയോടെ പങ്കു വെക്കുക എന്നത് തന്നെ വലിയ കാര്യമാണ്. മാധ്യമങ്ങളുടെ രാഷ്ട്രീയത്തെ നിരീക്ഷിക്കുന്ന ഒരാള്‍ എന്ന നിലക്ക് ഇത്തരം വിഷയങ്ങളില്‍ ഞാന്‍ സ്ഥിരമായി പോസ്റ്റുകള്‍ ഇടാറുണ്ട്. ടൈംസ്‌ ഓഫ് ഇന്ത്യയുടെ വാര്‍ത്തയിലെ രാഷ്ട്രീയത്തോടുള്ള എന്റെ പ്രതികരണമാണ് ആ പോസ്റ്റ്‌. തീവ്രവാദ പ്രവര്‍ത്തനങ്ങളെ ഏതെങ്കിലും തരത്തില്‍ ന്യായീകരിക്കുവാന്‍ വേണ്ടിയല്ല. അത്തരക്കാരോടുള്ള എന്റെ സമീപനം എന്ത് എന്ന് വര്‍ഷങ്ങളായി എന്റെ ബ്ലോഗ്‌ വായിക്കുന്ന ആളുകള്‍ക്കറിയാം. നിരവധി പോസ്റ്റുകള്‍ ആ വിഷയത്തില്‍ ഉണ്ട്.. വേണമെങ്കില്‍ ഒന്നോ രണ്ടോ ലിങ്കുകള്‍ ഇവിടെ നല്കാം. 1) കൈ വെട്ടിയവരോട് രണ്ട് വാക്ക് . 2) കാറ്റ് വിതച്ചു കൊടുങ്കാറ്റ്‌ കൊയ്തവര്‍ . എന്റെ ബ്ലോഗിലൂടെ ബ്രൌസ് ചെയ്‌താല്‍ കൂടുതല്‍ പോസ്റ്റുകള്‍ ഈ വിഷയത്തില്‍ കാണാന്‍ പറ്റും.

   നല്ല ഭാഷയില്‍ എഴുതാന്‍ സാധിക്കുന്ന ഒരാള്‍ എന്ന നിലക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു.

   Delete
  2. ആദ്യമായി എന്റെ പോസ്റ്റിനു മറുപടി എഴുതിയതിൽ നന്ദി അറിയിച്ചു കൊള്ളട്ടേ ..

   ടൈംസ്‌ ഓഫ് ഇന്ത്യയുടെ വാര്‍ത്തയിലെ രാഷ്ട്രീയത്തോട് തീര്ച്ചയായും താങ്കളെ പോലുള്ളവർ ശക്ത്മായ രീതിയിൽ പ്രതികരിക്കണം . ആ കാര്യത്തിൽ എനിക്ക് ഒരു എതിരഭിപ്ര്രായം ഇല്ല. താങ്കൾ അത് അവിടെ വച്ച് നിര്ത്തിയിരുന്നുവെങ്കിൽ ഈ പോസ്റ്റിന്റെ ഗതി തന്നെ മാറിപ്പോയേനെ . അതിനു പകരം മോഡി വിരോധികളുടെ തൊഴുത്തിൽ കൊണ്ടു പോയി കേട്ടിയതിനോടാണ് എന്റെ എതിർപ്പ്.

   " തീവ്രവാദ പ്രവര്‍ത്തനങ്ങളെ ഏതെങ്കിലും തരത്തില്‍ ന്യായീകരിക്കുവാന്‍ വേണ്ടിയല്ല. അത്തരക്കാരോടുള്ള എന്റെ സമീപനം എന്ത് എന്ന് വര്‍ഷങ്ങളായി എന്റെ ബ്ലോഗ്‌ വായിക്കുന്ന ആളുകള്‍ക്കറിയാം"

   ഇങ്ങിനെ അല്ലാതെ ഈ പോസ്റ്റ്‌ മാത്രം വായിക്കുന്ന ആള്ക്കാരും ഉണ്ടാവില്ലേ ? അങ്ങിനെ ഉള്ളവരുടെ മാനസികാവസ്ഥ എന്തായിരിക്കും സുഹൃത്തെ ?

   ഞാൻ ആദ്യമായി വായിക്കുന്ന താങ്കളുടെ പോസ്റ്റ് "പുലിക്കാട്ട് : ദൃശ്യവിസ്മയങ്ങളുടെ തമിഴ് ഗ്രാമത്തിലേക്കൊരു യാത്ര" ആയിരുന്നു . അതിനു ശേഷം താങ്കളുടെ ബ്ലോഗിൽ ഉള്ള ഒട്ടു മിക്ക പോസ്റ്റുകളും
   (കമന്റ്കൾ ഉൾപ്പെടെ ) ഞാൻ വായിച്ചിരുന്നു . താങ്കളുടെ ശൈലി ,സത്യസന്ധമായ വിശകലനങ്ങൾ എല്ലാം എന്നെ വളരെ ആകർഷിച്ചിരുന്നു ( എതിർപ്പ്കൾ ഇല്ല എന്നല്ല..അഡ്വക്കേറ്റ് ജയശങ്കരിനെ കുറിച്ചുള്ള പരിഹാസങ്ങൾ താങ്കളുടെ രീതിക്ക് ചേർന്നതല്ല എന്ന് തോന്നിയിട്ടുണ്ട് ..). എന്നെ ഏറ്റവും കൂടുതൽ ആകര്ഷിച്ച കാര്യം " ഇന്ത്യയിലെ ഹൈന്ദവ ഫാസിസ്റ്റുകളെ കാലാകാലങ്ങളായി എതിര്‍ത്ത് തോല്‍പ്പിച്ചത് മുസ്‌ലിംകളോ കൃസ്ത്യാനികളോ ആയിരുന്നില്ല, ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന ഹൈന്ദവസമൂഹമായിരുന്നു എന്നതല്ലേ യാഥാര്‍ത്ഥ്യം" എന്ന താങ്കളുടെ നിരീക്ഷണവും അത് തുറന്ന് പറയാൻ കാണിച്ച ആർജവവും ആണ്. പിന്നെ അദ്ധ്യാപകന്റെ കൈ വെട്ടിയ സംഭവത്തിൽ ഞാൻ വായിച്ച സത്യസന്ധമായ 2 പ്രതികരണങ്ങൾ ഒന്ന് താങ്കളുടെയും മറ്റൊന്ന് യുക്തിവാദി സംഘത്തിലെ ജബ്ബാർ സാറിന്റെയും ആയിരുന്നു.. ജബ്ബാർ സാറിന്റെ കുറച്ചുകൂടി രൂക്ഷമായ പ്രതികരണം ആയിരുന്നു എന്ന് മാത്രം . അങ്ങിനെയുള്ള താങ്കളിൽ നിന്നും ഇങ്ങിനെയൊരു പോസ്റ്റും അതിനെ സപ്പോർട്ട് ചെയ്ത് കൊണ്ട് താങ്കളുടെ തന്നെ കമന്റ്സും പുറകെ ഒരു യുക്തി സഹമല്ലാത്ത ഒരു എക്സിറ്റ് പോളും കണ്ടപ്പോഴാണ് ഞാൻ ഇങ്ങിനെയൊരു പോസ്റ്റ്‌ ഇടാൻ തന്നെ കാരണം. മത തീവ്രവാദം താങ്കളുടെ ബ്ലോഗിൽ കണ്ടിരുന്നുവെങ്കിൽ ഞാൻ ഒരിക്കലും ഒരു കമന്റ്‌ ഇടാൻ പോലും മിനക്കെടില്ലായിരുന്നു .

   "ദുർജ്ജനങ്ങളുടെ അലർച്ചയേക്കാൾ എന്നെ ഭയപ്പെടുത്തുന്നത് സജ്ജനങ്ങളുടെ നിശബ്ദതയാണ് " താങ്കൾ നിശബ്ദതയിൽ നിന്നും പുറകിലോട്ട് പോകുന്നു എന്ന് തോന്നിയത് കൊണ്ടാണ് ഞാൻ എന്റെ ആശങ്കകൾ പങ്ക് വക്കാൻ തുനിഞ്ഞത്.

   കമന്റ്‌ കളിൽ (including my post ) ചോദിച്ചി രിക്കുന്ന കാര്യങ്ങൾ (especially the NAT GEO video) വിശദീകരിക്കാൻ താങ്കൾ ബാധ്യസ്ഥനാണ് എന്ന് കൂടി ഞാൻ വിശ്വസിക്കുന്നു. കാരണം താങ്കൾ തന്നെ പറഞ്ഞത് പോലെ " മാധ്യമങ്ങളുടെ രാഷ്ട്രീയത്തെ നിരീക്ഷിക്കുന്ന ഒരാള്‍ " ആണ് ബഷീര് എന്ന ബോധ്യം ഉള്ള ചെറുതല്ലാത്ത ഒരു വായന സമൂഹം താങ്കൾക്കു ചുറ്റും ഉണ്ട് . അവർ ഒരു പക്ഷെ ഇതിലെ രാഷ്ട്രീയ നിരീക്ഷണങ്ങൾക്ക് പുറകെ പോകാതെ താങ്കളെ വിശ്വസിക്കുവാനായിരിക്കും കൂടുതൽ സാധ്യത. 28 ലക്ഷം ഹിറ്റുകൾ ഉള്ള ബ്ലോഗ്ഗർ എന്നത് താങ്കളിൽ ഒരു വലിയ ഉത്തരവാദിത്തമാണ് ഏൽപ്പിച്ചിരിക്കുന്നത് എന്ന് കൂടി പറഞ്ഞു കൊള്ളട്ടെ ..


   Delete