December 30, 2014

ബ്രിട്ടാസേ ചിരിപ്പിച്ച് കൊല്ലല്ലേ..

ഇന്നലെ കൈരളി പീപ്പിൾ ചാനലിൽ ചൂടുള്ള ഒരു ചർച്ചയുണ്ടായിരുന്നു. ഫേസ്ബുക്ക്‌ ഓഫീസുകളിൽ തൊഴിലാളികൾ ഫേസ്ബുക്ക് ഉപയോഗിക്കുന്നത് മാർക്ക്‌ സക്കർബർഗ് നിരോധിച്ചു എന്ന വാർത്തയെ അടിസ്ഥാനമാക്കിയാണ് എസ് വി പ്രദീപ് നയിച്ച ചർച്ച.. ഫേസ്ബുക്ക്‌ സ്ഥാപകൻ തന്നെ തന്റെ ഓഫീസുകളിൽ ഫേസ്ബുക്ക്‌ നിരോധിച്ചു എന്നത് ചൂടുള്ള വാർത്തയാണ്. അതിനെക്കുറിച്ച് ഒരു ചർച്ച സംഘടിപ്പിക്കുന്നത് നല്ല കാര്യവുമാണ്. പക്ഷേ ഇത്തരമൊരു ചൂടു വാർത്ത മറ്റെവിടെയും കാണാത്തത് കൊണ്ട് എന്തോ ഒരു പന്തികേട് തോന്നി. ഗൂഗിളിൽ ഈ വാർത്ത തിരഞ്ഞു നോക്കി. പൊടി പോലും കാണുന്നില്ല. പക്ഷേ മറ്റൊരു വാർത്തയുണ്ട്. പല അന്താരാഷ്‌ട്ര മാധ്യമങ്ങളിലും അത് വന്നിട്ടുണ്ട്. കുട്ടികൾ ഫേസ്ബുക്ക്‌ ഉപയോഗിക്കുന്നതിനെ മാതാപിതാക്കൾ നിരുത്സാഹപ്പെടുത്തുന്നത് ശരിയായ സമീപനമല്ല എന്നും അവരുടെ സാങ്കേതിക കാര്യങ്ങളിലുള്ള വളർച്ചയേയും വ്യക്തി വികാസത്തേയും അത് ബാധിക്കുമെന്നും സക്കർബർഗ്  ഒരു ചർച്ചയിൽ പറഞ്ഞതായുള്ള വാർത്തയാണത്.

പടച്ചോനെ, ഒരാഴ്ച പഴക്കമുള്ള  ഈ വാർത്തയെങ്ങാനും ആരെങ്കിലും ട്രാൻസ്ലേറ്റ് ചെയ്ത് കുളമാക്കിയോ എന്നായിരുന്നു എന്റെ ആദ്യ സംശയം. മുമ്പ് 'ഹോട്ട് ഡോഗ്' വാർത്ത ദേശാഭിമാനി കൊടുത്തത് പോലെ.. അറുപത്തിയെട്ട് പട്ടികളെ ഒരാൾ പത്തു മിനുട്ടിൽ തിന്നു എന്നായിരുന്നു  ദേശാഭിമാനി അന്ന് വെച്ച് കാച്ചിയത്. സാൻഡ്‌ വിച്ച് ഉണ്ടാക്കുമ്പോൾ അതിനുള്ളിൽ ഇടുന്ന വേവിച്ചതോ ഗ്രിൽ ചെയ്തതോ ആയ സോസജിനാണ് ഹോട്ട് ഡോഗ് എന്ന് പറയുക. അതിനെയാണ് ദേശാഭിമാനി പട്ടിയാക്കി വാർത്ത കാച്ചിയത്. അറുപത്തെട്ട് പട്ടികൾ.. അതും പത്ത് മിനുട്ടിൽ.. !!!

  പഴയ ഹോട്ട് ഡോഗ്

അതുപോലെയുള്ള വല്ല പരിഭാഷാ അബദ്ധങ്ങളും വന്നോ എന്നായിരുന്നു എന്റെ സംശയം. ഏതായാലും സംശയം തീർക്കാൻ ഫേസ്ബുക്കിൽ ഒരു സ്റ്റാറ്റസ് ഇട്ടു.  'സക്കർബർഗ് ഫേസ്ബുക്ക്‌ നിരോധിച്ച വാർത്ത' നിങ്ങളാരെങ്കിലും എവിടെയെങ്കിലും കണ്ടോ എന്ന് ചോദിച്ചു കൊണ്ട്.. ഉടനെ വന്നു ഒരു സുഹൃത്തിന്റെ കമന്റ്. Facebook to block Facebook എന്ന പേരിൽ ടൈംസ്‌ ഓഫ് ഇന്ത്യയിൽ ഒരു വാർത്ത.

ആ വാർത്തയുടെ നിജസ്ഥിതി അറിയാൻ പോയി നോക്കിയപ്പോഴാണ് തമാശ..  ടൈംസ്‌ ഓഫ് ഇന്ത്യയിൽ ഒരു കോളമുണ്ട്. സാങ്കല്പിക വാർത്തകൾ എഴുതി തമാശയുണ്ടാക്കുക.  Mocktale എന്നാണ് അവർ ആ പംക്തിക്ക്  കൊടുത്തിരിക്കുന്ന പേര് തന്നെ.  ഇന്നലെ ആ പംക്തിയിൽ ഒരു തമാശക്കാരൻ ഒരു വാർത്തയെഴുതി. Facebook to block Facebook എന്ന ടൈറ്റിലിൽ.. എഴുതിയ ആളുടെ പേര് തന്നെ ജോക്ക് സിംഗ് എന്നാണ്. സർദാർജിമാർ പണ്ടേ മുടിഞ്ഞ തമാശക്കാരാണല്ലോ. ആ ടൈറ്റിലിന് തൊട്ട് താഴെ വെണ്ടയ്ക്ക അക്ഷരത്തിൽ ടൈംസ്‌ ഓഫ് ഇന്ത്യ ഇങ്ങനെ കൊടുത്തിട്ടുണ്ട്. കൈരളിക്കാരനുണ്ടോ അതൊക്കെ നോക്കുന്നു. കണ്ടത് പാതി കാണാത്തത് പാതി ടപ്പേന്ന് ബ്രേക്കിംഗ് ന്യൂസ് കൊടുത്തു. അത് പോരാഞ്ഞിട്ട് വൈകിട്ട് ഈ രംഗത്തെ വിദഗ്ദന്മാരെ വിളിച്ചു വരുത്തി അര മണിക്കൂർ കിടിലൻ ചർച്ചയും.


പുതിയ ഹോട്ട് ഡോഗ് വന്ന വഴി

ബ്രേക്കിംഗ് ന്യൂസിന്റെ വെണ്ടയ്ക്ക..

 കഥയറിയാതെ ആട്ടം കാണുന്ന രാഹുൽ ഈശ്വർ ചർച്ചയിൽ കത്തിക്കയറുന്നു.


ചർച്ചയുടെ ഏതാനും ഭാഗം ഈ വീഡിയോയിൽ കാണാം. 
യൂടൂബിൽ അപ്‌ലോഡ്‌ ചെയ്തിരുന്ന ഈചർച്ച കൈരളി പിന്നീട് ഡിലീറ്റ് ചെയ്തു.  

'ബഹുമുഖ പ്രതിഭ' രാഹുൽ ഈശ്വറായിരുന്നു ഈ ചർച്ചയിലെ പ്രധാന താരം. കിട്ടിയ ചാൻസിൽ പുള്ളി കത്തിക്കയറി. സക്കർബർഗിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. മാത്രമല്ല, തന്നെപ്പോലുള്ളവർ പലപ്പോഴും പറയുന്ന വാദങ്ങൾക്ക് സപ്പോർട്ട് നല്കുന്നതാണ് സക്കർബർഗിന്റെ തീരുമാനം എന്നൊക്കെ വെച്ച് കീച്ചി. സത്യം പറയാമല്ലോ, അതൊക്കെ കേട്ടപ്പോൾ ചിരിക്കണോ അതോ കരയണോ എന്ന് ഡൌട്ടായിപ്പോയി.  ചർച്ചയിൽ പങ്കെടുത്ത എന്റെ സുഹൃത്ത് വി കെ ആദർശ് ഈ വാർത്തയുടെ നിജസ്ഥിതി പരിശോധിക്കണം എന്ന് ആവശ്യപ്പെട്ടിട്ട് പോലും കൈരളി കുലുങ്ങിയില്ല എന്നതാണ് അതിലേറെ വലിയ തമാശ.

ചുരുക്കിപ്പറഞ്ഞാൽ നമ്മുടെ വാർത്താ മാധ്യമങ്ങളുടെ സ്ഥിതിയിതാണ്. വല്ലതും വല്ലിടത്തു നിന്നും കേൾക്കും. അതെന്താണെന്നോ അതിന്റെ സത്യാവസ്ഥ എന്താണെന്നോ നോക്കാതെ വെച്ചങ്ങു കാച്ചും. മാങ്ങക്ക് എറിയുന്ന പോലെ.. കൊണ്ടാൽ കൊണ്ടു, പോയാൽ പോയി!. അത്തരം പല വാർത്തകളുടെയും സത്യാവസ്ഥ പരിശോധിക്കാൻ നമുക്കാർക്കും കഴിയുകയില്ല. അതിനുള്ള മാർഗവുമുണ്ടാകില്ല. കണ്ണടച്ച് വിശ്വസിക്കുകയല്ലാതെ.. ഇവിടെ ഭാഗ്യത്തിന് ടൈംസ് ഓഫ് ഇന്ത്യയുടെ  തമാശപ്പേജ് കിട്ടിയത് കൊണ്ട് വാർത്തയുടെ ഉറവിടം പിടി കിട്ടി എന്ന് മാത്രം. അല്ലായിരുന്നെങ്കിൽ പാവം സക്കർബർഗ് തെണ്ടിപ്പോയേനെ !! ഫേസ്ബുക്കിനെയല്ലേ നിരോധിച്ചു കളഞ്ഞത് !!

Note: കൈരളി ചർച്ചയെ ന്യായീകരിച്ചു കൊണ്ട് വാർത്താ അവതാരകൻ തന്നെ രംഗത്ത് വന്നിരിക്കുന്നു. കമന്റ് കോളം ശ്രദ്ധിക്കുക.

Related Posts
മെഹർ തരാർ കോ മിലേഗാ?.. പിന്നല്ലാതെ മിലേഗാ മിലേഗാ..
'തങ്ങൾ ചന്ദ്രിക വിട്ടു'.. തോമസുകുട്ടീ വിട്ടോടാ.. 
ബ്രിട്ടാസ് നായകൻ ! കൊല്ല്.. കൊല്ല്.. ഞങ്ങളെയങ്ങ് കൊല്ല്
 കനകയുടെ മരണം കൂടുതൽ രേഖകൾ ലഭിച്ചു.. ശവസംസ്കാരം ദാ ഇപ്പോ ശരിയാക്കിത്തരാം   

125 comments:

 1. Such a column from a UK tabloid was used to spread the conversion story of Pope Benedict recently..LOL

  ReplyDelete
 2. ചിരിക്കണോ .കരയണോ ? ഈ ആക്രാന്തം പിടിച്ച മാധ്യമ ----കൾ ഇനി എന്തൊക്കെ കാണിക്കാനിരിക്കുന്നു ..കഷടം

  ReplyDelete
 3. ഒരു അത്ഭുതവുമില്ല.നമ്മുടെ മാദ്ധ്യമ പ്രവര്‍ത്തകര്‍ മറ്റാരും സഞ്ചരിക്കാത്ത വഴികളിലൂടെ സഞ്ചരിക്കുകയാണ്. ഈശ്വരോ രക്ഷതു.

  ReplyDelete
 4. നമ്മുടെ വാർത്താ മാധ്യമങ്ങളുടെ സ്ഥിതിയിതാണ്. വല്ലതും വല്ലിടത്തു നിന്നും കേൾക്കും. അതെന്താണെന്നോ അതിന്റെ സത്യാവസ്ഥ എന്താണെന്നോ നോക്കാതെ വെച്ചങ്ങു കാച്ചും. മാങ്ങക്ക് എറിയുന്ന പോലെ.. കൊണ്ടാൽ കൊണ്ടു, പോയാൽ പോയി!.

  Absolutely....

  ReplyDelete
 5. കൈരളി ചർച്ച ഇവിടെ കാണാം. അവർ ഡിലീറ്റ് ചെയ്യുന്നതിന് മുമ്പ് കണ്ടോളൂ.. https://www.youtube.com/watch?v=oVmbZGCPEXE

  ReplyDelete
  Replies
  1. ചർച്ച മുഴുവനും കാണുവാൻ ഈ ലിങ്ക് വഴി പോകാം. Full Episode is here https://www.youtube.com/watch?v=JM9y6Luv8vc

   Delete
  2. Video deleted! ആരെങ്കിലും ഡൗൺലോട് ചെയ്തിട്ടുണ്ടോ ?

   Delete
  3. please give the video

   Delete
  4. Hi hi removed

   Delete
  5. വീഡിയോ ഡിലീറ്റ് ചെയ്ത് കൈരളി മുങ്ങി മോനേ.. അതല്ലേ ഞാൻ ആദ്യമേ പറഞ്ഞത്.. പെട്ടെന്ന് കാണേണ്ടവർ കണ്ടോളൂ എന്ന്.. :)

   Delete
 6. ഹ ഹ ഹ ബല്ലാത്ത മാധ്യമ പുലികൾ....... ചിരിപ്പിച്ചു കൊല്ലും..

  ReplyDelete
 7. ഹഹഹ...എന്തൊക്കെ കാണണം

  ReplyDelete
 8. ഇത് ബ്രേക്കിങ് ന്യൂസിലിടാൻ കാരണം ബ്രേക്കാ‍യി പോകുന്നത് കൊണ്ടാവും :P

  ReplyDelete
 9. love to read your posts on Media affairs. one and only vallikunnu

  ReplyDelete
 10. ഹോട്ട് ഡോഗിനു ചൂടുളള പട്ടിയിറച്ചി എന്ന ദേശാഭിമാനി വാർത്ത കണ്ടപ്പോൾ ഒരിക്കല് പരസപരം ഇംഗ്ലീഷ് സംസാരിക്കാൻ ആഗ്രഹിക്കുന്ന ഒരു കോട്ടയം സുപർവൈസർ എന്റെ കൂടെ കൊണ്ടൊട്ടി നേർച്ച കാണാൻ വന്ന രംഗം ഓർത്തു പോയി .

  വലിയ പെട്ടി വരവു പതുക്കെ പോയിരിക്കെ അതിനെ ഓവർ ടേക്ക് ചെയ്തു കൊണ്ടു ഹരിജനങ്ങളുടെ (കണക്കന്മാർ ) പെട്ടി വരവു കടന്നു പോയി ഒന്നു രണ്ടു കരിമരുന്നു പ്രയോഗം നടത്തി . ഒരു രസത്തിന് വേണ്ടി അപ്പോഴും ഞങ്ങൾ ഇന്ഗ്ലീഷിൽ ആയിരുന്നു സംസാരിച്ചു കൊണ്ടിരുന്നത്. അതും കേരളാ ഇംഗ്ലീഷ് .

  ഇതു കണ്ട ഉടനെ അയാൾ ചോദിച്ചു. what ‌is this ?

  ദാറ്റ്‌ ഈസ്‌ ബ്ലാക്ക്‌ മെഡിസിൻ ഓഫ്‌ mathmatitions . ഞാൻ പറഞ്ഞു.

  അതു കണക്കന്മാരുടെ കരിമരുന്നു പ്രയോഗമാണു് എന്നായിരുന്നു ഞാൻ ഉദ്ദേശിച്ചതു. ഏതായാലും ആ സംഭവം കഴിഞ്ഞതോടെ പിന്നെ ഞങ്ങൾ തമ്മിൽ ഇന്ഗ്ലീഷിൽ സംസാരിച്ചിട്ടില്ല.

  ഇപ്പോൾ അതേ സമാനത കൈരളിയിൽ ആവർത്തിച്ചു എന്ന് കേട്ടപ്പോൾ ദേശാഭിമാനി ദ്വിഭാഷിക്ക് കൈരളിയിലെക്കെങ്ങാൻ പ്രമോഷൻ കിട്ടിയിരിക്കുമോ ?

  ReplyDelete
 11. പണ്ട് പത്തു മിനുട്ടിൽ 68 പട്ടിയെ തീറ്റിച്ച ദേശാഭിമാന വാർത്തക്കാരിൽ നിന്ന് ഫെയ്സ്ബുക്കിൽ ഫെയ്സ്ബുക്ക് നിരോധിച്ച വാർത്തയും അതിന്മേൽ അരമണിക്കൂർ ചർച്ചയും കൈരളിയിലെ പീപ്പിൾസിനെ ഉദ്ബുദ്ധരാക്കിയത് നിങ്ങളറിഞ്ഞോ...?

  ഇല്ലെങ്കിൽ ദേ ഇവിടെ ക്ലിക്കിക്കോ! ►►► Click Here...!

  ReplyDelete
 12. ഹോട്ട്‌ ഡോഗ്‌ റീ 'ലോഡ്‌' ! :p

  ReplyDelete
 13. ചിരിക്കാതെന്തു ചെയ്യും.

  ReplyDelete
 14. 80കളുടെ ആദ്യപകുതിയിലാണെന്നു തോന്നുന്നു കലാകൗമുദി വാരികയില്‍ ടൈംസ് ഒാഫ് ഇന്ത്യിലേതുപോലെയുള്ള ഒരു പംക്തിയുണ്ടായിരുന്നു.

  ReplyDelete
 15. ഇതിനെക്കാളും നല്ലത് ധോണി പോയാല്‍ രാജ്യത്തെ പ്രളയം വിഴുങ്ങുമോ എന്ന ചര്‍ച്ച തന്നെയായിരുന്നു.

  ReplyDelete
 16. പൊളിച്ചടുക്കല്‍ നന്നായി.

  ReplyDelete
 17. ഇപ്പള്‍ ഒര്‍മവന്നു, പുളു എന്നായിരുന്നു കലാകൗമുദിയിലെ ആ പംക്തിയുടെ പേര്.

  ReplyDelete
 18. 2015 മുതൽ ഫേസ്ബുക്ക്‌ ഉപയോഗിക്കുന്നതിന് പൈസ കൊടുക്കണം എന്ന ഒരു പോസ്റ്റ്‌ ഗൂഗിൾ പ്ലസിൽ വായിച്ചതിന് പിന്നാലെയാണ് ഇത് കാണുന്നത്... ഇനി ആ വാർത്തയുടെ സ്ഥിതി എന്താണാവോ??

  ReplyDelete
 19. FB "നിരോധനം!!" FB യിലും!!??
  ( വന്നാലോ!!??)
  (ഉത്പാദനക്ഷമത പ്രശ്നമായാൽ)

  ഫേസ്ബുക്കിനെ ലോകത്തെങ്ങുമുളള ഫേസ്ബുക്ക് ഓഫീസുകളിൽ നിരോധിക്കാനൊരുങ്ങി (ആശയം സ്വപ്നമാകാം) ഫേസ്ബുക്ക് CEO സുക്കർബർഗ്!!!!!!!!!?????? (അങ്ങനെ ചിന്ത ഉണ്ടായാൽ!!!!!!!????????)
  BEFORE INTERMISSION!!!!!!!??????

  ((((((എല്ലാംകണ്ടും അറിഞ്ഞും മനസിലാക്കിയും തന്നെയാണ് മാധ്യമങ്ങൾ വാർത്ത കൈകാര്യം ചയ്യുന്നത്.....
  വിഷയം തിരഞ്ഞെടുക്കുന്നതും....
  times of india യും മറ്റും അജ്ഞാത സ്രോതസ്സല്ല...
  എല്ലാപേർക്കും എപ്പോഴും ലഭിക്കും.....
  ഇനി മുതൽ വാർത്തയോടൊപ്പമുളള ചിഹ്നങ്ങളും ദയവായി ശ്രദ്ധിക്കണം........
  ചർച്ചകളെല്ലാം 'വാർത്ത'കളാകണം എന്ന നിർബന്ധം പഴയകാല കാഴ്ചപാടാണ്......
  അതിനും മാറ്റമുണ്ടാകണം.....
  ആശയവും (അത് എന്തായാലും) ചർച്ചയ്ക്ക് കാരണമാകും...
  ഇതൊക്കെ ഗസ്റ്റുകളോട് സംസാരിച്ച് അവരെ ബോദ്ധ്യപ്പെടുത്തി (അവർ ഉൾപ്പെടാൻ തയ്യാറായാൽ) (ഉൾപ്പെടാത്തവരെ ഒഴിവാക്കിയും)
  ഫേസ് ബുക്ക് ഉപയോഗത്തിലെ ധാർമ്മികത മാത്രമല്ല മറ്റ് പല (എല്ലാം) "വിഷയങ്ങളും" അത് (ഏത്!!!! എന്ത്!!!! ആര്!!!!എവിടെ!!!! എങ്ങനെ!!!!എപ്പോൾ!!!!) ഉദ്ധരിച്ചും ഇനിയും ചർച്ച ഉണ്ടാകും...
  ഏത് ആശയവും വിലയിരുത്തലിനായി മുന്നോട്ട് കൊണ്ട് വരും....
  സഹിഷ്ണുത ഉണ്ടെങ്കിൽ മാത്രം കണ്ടാൽ മതി...
  അല്ലാത്തവർക്ക് റിമോർട്ട് അമർത്താൻ എല്ലാ സ്വാതന്ത്ര്യവുമുണ്ട്....
  മാധ്യമ "സദാചാര പോലീസിംഗ്" ആരും കുത്തക ആക്കണ്ട...എത്ര ഉന്നതനായാലും....))))))))
  AFTER EFFECT

  എന്തിലായാലും '"നിരോധനമല്ല"' '"നിയന്ത്രണം"' ആണ് ആവശ്യമെന്ന് രാഹുൽ ഈശ്വറും
  V K ആദർശും..........................
  FB ഉത്പാദനക്ഷമത ഇല്ലാതാക്കുന്നുവോ!!!!!?????
  (ആശയം ചർച്ചയ്ക്ക്)
  ITS FOR ALL..............
  FB "നിരോധനം!!" FB യിലും!!?? ( വന്നാലോ!!??) (ഉത്പാദനക്ഷമത പ്രശ്നമായാൽ) ഫേസ്ബുക്കിനെ ലോകത്തെങ്ങുമുളള ഫേസ്ബുക്ക് ഓഫീസുകളിൽ നിരോധിക്കാനൊരുങ്ങി (ആശയം സ്വപ്നമാകാം) ഫേസ്ബുക്ക് CEO സുക്കർബർഗ്!!!!!!!!!?????? (അങ്ങനെ ചിന്ത ഉണ്ടായാൽ!!!!!!!????????) BEFORE INTERMISSION!!!!!!!?????? ((((((എല്ലാംകണ്ടും അറിഞ്ഞും മനസിലാക്കിയും തന്നെയാണ് മാധ്യമങ്ങൾ വാർത്ത കൈകാര്യം ചയ്യുന്നത്..... വിഷയം തിരഞ്ഞെടുക്കുന്നതും.... times of india യും മറ്റും അജ്ഞാത സ്രോതസ്സല്ല... എല്ലാപേർക്കും എപ്പോഴും ലഭിക്കും..... ഇനി മുതൽ വാർത്തയോടൊപ്പമുളള ചിഹ്നങ്ങളും ദയവായി ശ്രദ്ധിക്കണം........ ചർച്ചകളെല്ലാം 'വാർത്ത'കളാകണം എന്ന നിർബന്ധം പഴയകാല കാഴ്ചപാടാണ്...... അതിനും മാറ്റമുണ്ടാകണം..... ആശയവും (അത് എന്തായാലും) ചർച്ചയ്ക്ക് കാരണമാകും... ഇതൊക്കെ ഗസ്റ്റുകളോട് സംസാരിച്ച് അവരെ ബോദ്ധ്യപ്പെടുത്തി (അവർ ഉൾപ്പെടാൻ തയ്യാറായാൽ) (ഉൾപ്പെടാത്തവരെ ഒഴിവാക്കിയും) ഫേസ് ബുക്ക് ഉപയോഗത്തിലെ ധാർമ്മികത മാത്രമല്ല മറ്റ് പല (എല്ലാം) "വിഷയങ്ങളും" അത് (ഏത്!!!! എന്ത്!!!! ആര്!!!!എവിടെ!!!! എങ്ങനെ!!!!എപ്പോൾ!!!!) ഉദ്ധരിച്ചും ഇനിയും ചർച്ച ഉണ്ടാകും... ഏത് ആശയവും വിലയിരുത്തലിനായി മുന്നോട്ട് കൊണ്ട് വരും.... സഹിഷ്ണുത ഉണ്ടെങ്കിൽ മാത്രം കണ്ടാൽ മതി... അല്ലാത്തവർക്ക് റിമോർട്ട് അമർത്താൻ എല്ലാ സ്വാതന്ത്ര്യവുമുണ്ട്.... മാധ്യമ "സദാചാര പോലീസിംഗ്" ആരും കുത്തക ആക്കണ്ട...എത്ര ഉന്നതനായാലും....)))))))) AFTER EFFECT എന്തിലായാലും '"നിരോധനമല്ല"' '"നിയന്ത്രണം"' ആണ് ആവശ്യമെന്ന് രാഹുൽ ഈശ്വറും V K ആദർശും.......................... FB ഉത്പാദനക്ഷമത ഇല്ലാതാക്കുന്നുവോ!!!!!????? (ആശയം ചർച്ചയ്ക്ക്) ITS FOR ALL..............

  ReplyDelete
  Replies
  1. Enthoru Mandatharam ... Inganathey mandanmarey aano channel inte thalapathue kayatti iruthiyirikkanatnu .
   Veenidathu Kidannu Uruluka ennu parayanathu.

   Delete
 20. FB "നിരോധനം!!" FB യിലും!!??
  ( വന്നാലോ!!??)
  (ഉത്പാദനക്ഷമത പ്രശ്നമായാൽ)

  ഫേസ്ബുക്കിനെ ലോകത്തെങ്ങുമുളള ഫേസ്ബുക്ക് ഓഫീസുകളിൽ നിരോധിക്കാനൊരുങ്ങി (ആശയം സ്വപ്നമാകാം) ഫേസ്ബുക്ക് CEO സുക്കർബർഗ്!!!!!!!!!?????? (അങ്ങനെ ചിന്ത ഉണ്ടായാൽ!!!!!!!????????)
  BEFORE INTERMISSION!!!!!!!??????

  ((((((എല്ലാംകണ്ടും അറിഞ്ഞും മനസിലാക്കിയും തന്നെയാണ് മാധ്യമങ്ങൾ വാർത്ത കൈകാര്യം ചയ്യുന്നത്.....
  വിഷയം തിരഞ്ഞെടുക്കുന്നതും....
  times of india യും മറ്റും അജ്ഞാത സ്രോതസ്സല്ല...
  എല്ലാപേർക്കും എപ്പോഴും ലഭിക്കും.....
  ഇനി മുതൽ വാർത്തയോടൊപ്പമുളള ചിഹ്നങ്ങളും ദയവായി ശ്രദ്ധിക്കണം........
  ചർച്ചകളെല്ലാം 'വാർത്ത'കളാകണം എന്ന നിർബന്ധം പഴയകാല കാഴ്ചപാടാണ്......
  അതിനും മാറ്റമുണ്ടാകണം.....
  ആശയവും (അത് എന്തായാലും) ചർച്ചയ്ക്ക് കാരണമാകും...
  ഇതൊക്കെ ഗസ്റ്റുകളോട് സംസാരിച്ച് അവരെ ബോദ്ധ്യപ്പെടുത്തി (അവർ ഉൾപ്പെടാൻ തയ്യാറായാൽ) (ഉൾപ്പെടാത്തവരെ ഒഴിവാക്കിയും)
  ഫേസ് ബുക്ക് ഉപയോഗത്തിലെ ധാർമ്മികത മാത്രമല്ല മറ്റ് പല (എല്ലാം) "വിഷയങ്ങളും" അത് (ഏത്!!!! എന്ത്!!!! ആര്!!!!എവിടെ!!!! എങ്ങനെ!!!!എപ്പോൾ!!!!) ഉദ്ധരിച്ചും ഇനിയും ചർച്ച ഉണ്ടാകും...
  ഏത് ആശയവും വിലയിരുത്തലിനായി മുന്നോട്ട് കൊണ്ട് വരും....
  സഹിഷ്ണുത ഉണ്ടെങ്കിൽ മാത്രം കണ്ടാൽ മതി...
  അല്ലാത്തവർക്ക് റിമോർട്ട് അമർത്താൻ എല്ലാ സ്വാതന്ത്ര്യവുമുണ്ട്....
  മാധ്യമ "സദാചാര പോലീസിംഗ്" ആരും കുത്തക ആക്കണ്ട...എത്ര ഉന്നതനായാലും....))))))))
  AFTER EFFECT

  എന്തിലായാലും '"നിരോധനമല്ല"' '"നിയന്ത്രണം"' ആണ് ആവശ്യമെന്ന് രാഹുൽ ഈശ്വറും
  V K ആദർശും..........................
  FB ഉത്പാദനക്ഷമത ഇല്ലാതാക്കുന്നുവോ!!!!!?????
  (ആശയം ചർച്ചയ്ക്ക്)
  ITS FOR ALL..............
  FB "നിരോധനം!!" FB യിലും!!?? ( വന്നാലോ!!??) (ഉത്പാദനക്ഷമത പ്രശ്നമായാൽ) ഫേസ്ബുക്കിനെ ലോകത്തെങ്ങുമുളള ഫേസ്ബുക്ക് ഓഫീസുകളിൽ നിരോധിക്കാനൊരുങ്ങി (ആശയം സ്വപ്നമാകാം) ഫേസ്ബുക്ക് CEO സുക്കർബർഗ്!!!!!!!!!?????? (അങ്ങനെ ചിന്ത ഉണ്ടായാൽ!!!!!!!????????) BEFORE INTERMISSION!!!!!!!?????? ((((((എല്ലാംകണ്ടും അറിഞ്ഞും മനസിലാക്കിയും തന്നെയാണ് മാധ്യമങ്ങൾ വാർത്ത കൈകാര്യം ചയ്യുന്നത്..... വിഷയം തിരഞ്ഞെടുക്കുന്നതും.... times of india യും മറ്റും അജ്ഞാത സ്രോതസ്സല്ല... എല്ലാപേർക്കും എപ്പോഴും ലഭിക്കും..... ഇനി മുതൽ വാർത്തയോടൊപ്പമുളള ചിഹ്നങ്ങളും ദയവായി ശ്രദ്ധിക്കണം........ ചർച്ചകളെല്ലാം 'വാർത്ത'കളാകണം എന്ന നിർബന്ധം പഴയകാല കാഴ്ചപാടാണ്...... അതിനും മാറ്റമുണ്ടാകണം..... ആശയവും (അത് എന്തായാലും) ചർച്ചയ്ക്ക് കാരണമാകും... ഇതൊക്കെ ഗസ്റ്റുകളോട് സംസാരിച്ച് അവരെ ബോദ്ധ്യപ്പെടുത്തി (അവർ ഉൾപ്പെടാൻ തയ്യാറായാൽ) (ഉൾപ്പെടാത്തവരെ ഒഴിവാക്കിയും) ഫേസ് ബുക്ക് ഉപയോഗത്തിലെ ധാർമ്മികത മാത്രമല്ല മറ്റ് പല (എല്ലാം) "വിഷയങ്ങളും" അത് (ഏത്!!!! എന്ത്!!!! ആര്!!!!എവിടെ!!!! എങ്ങനെ!!!!എപ്പോൾ!!!!) ഉദ്ധരിച്ചും ഇനിയും ചർച്ച ഉണ്ടാകും... ഏത് ആശയവും വിലയിരുത്തലിനായി മുന്നോട്ട് കൊണ്ട് വരും.... സഹിഷ്ണുത ഉണ്ടെങ്കിൽ മാത്രം കണ്ടാൽ മതി... അല്ലാത്തവർക്ക് റിമോർട്ട് അമർത്താൻ എല്ലാ സ്വാതന്ത്ര്യവുമുണ്ട്.... മാധ്യമ "സദാചാര പോലീസിംഗ്" ആരും കുത്തക ആക്കണ്ട...എത്ര ഉന്നതനായാലും....)))))))) AFTER EFFECT എന്തിലായാലും '"നിരോധനമല്ല"' '"നിയന്ത്രണം"' ആണ് ആവശ്യമെന്ന് രാഹുൽ ഈശ്വറും V K ആദർശും.......................... FB ഉത്പാദനക്ഷമത ഇല്ലാതാക്കുന്നുവോ!!!!!????? (ആശയം ചർച്ചയ്ക്ക്) ITS FOR ALL..............SHOW NEVER DELETED.....SO WATCH WATCH WATCH....ITS THE AIM OF THE SHOW...THESE TYPE OF MATTERS WILL DISCUSS IN FUTURE ALSO NO DOUBT....THANKS FOR THE RESPONSE....WE WILL AIM TO INCREASE THE DURATION OF THESE TYPE OF SHOWS...THANK YOU

  ReplyDelete
  Replies
  1. പ്രിയ പ്രദീപ്‌, ചാനലിൽ ചർച്ച അവതരിപ്പിച്ച താങ്കൾ തന്നെ ഒരു വിശദീകരണവുമായി ഇവിടെ എത്തിയതിൽ വളരെ സന്തോഷമുണ്ട്. അപൂർവമായി മാത്രമാണ് വിമർശനങ്ങളോട് നേരിട്ട് പ്രതികരിക്കാനുള്ള ധീരത പത്രപ്രവർത്തകർ കാണിക്കാറുള്ളത്. അതിന് തയ്യാറായ താങ്കളോട് ആദ്യമായി അഭിനന്ദനം അറിയിക്കട്ടെ.

   ഒരു ആശയം ചർച്ചക്കെടുക്കുന്നതിനെ ആരും വിമർശിക്കുകയില്ല. ഓഫീസുകളിൽ ഫെയ്സ്ബുക്ക്‌ നിരോധിക്കുന്നതിനെക്കുറിച്ചും അവ ജോലിയുടെ കാര്യക്ഷമതയെ ബാധിക്കുന്നതിനെക്കുറിച്ചുമെല്ലാം പലവിധ ചർച്ചകൾ പലയിടങ്ങളിൽ നടക്കാറുണ്ട്. അവയെ ഞാനടക്കമുള്ള ആരും വിമർശിച്ചതായി കാണില്ല. ഇവിടെ സക്കർബർഗ് തന്റെ ഓഫീസുകളിൽ ഫേസ്ബുക്ക്‌ നിരോധിച്ചു എന്ന ബ്രേക്കിംഗ് ന്യൂസ് തുടരെത്തുടരെ കാണിച്ചു കൊണ്ടാണ് നിങ്ങൾ ചർച്ച നടത്തിയത്. പോസ്റ്റിൽ ഞാൻ ചേർത്ത സ്ക്രീൻ ഷോട്ടിലും അത് കാണാം. ചർച്ചയിൽ ഉടനീളം ടൈംസ്‌ ഓഫ് ഇന്ത്യയിലെ തമാശ ലേഖനത്തിൽ പറഞ്ഞ 'വസ്തുതകൾ' എണ്ണിയെണ്ണി പറയുന്നുണ്ട്. സക്കർബർഗ് ഒരിക്കലും പറയാത്ത കാര്യങ്ങളാണ് നിങ്ങൾ അയാളുടെതായി വാർത്ത നല്കിയത്. അതിനെക്കുറിച്ചാണ് ചർച്ച നടത്തിയത്. ഒരാശയം ചർച്ചക്ക് എടുക്കുകയായിരുന്നില്ല.

   "എല്ലാംകണ്ടും അറിഞ്ഞും മനസിലാക്കിയും തന്നെയാണ് മാധ്യമങ്ങൾ വാർത്ത കൈകാര്യം ചയ്യുന്നത്.....വിഷയം തിരഞ്ഞെടുക്കുന്നതും....
   times of india യും മറ്റും അജ്ഞാത സ്രോതസ്സല്ല...എല്ലാപേർക്കും എപ്പോഴും ലഭിക്കും" എന്ന താങ്കളുടെ വരികളിൽ എന്താണ് ഉദ്ദേശിച്ചത് എന്ന് മനസ്സിലായില്ല. ടൈംസ്‌ ഓഫ് ഇന്ത്യ അജ്ഞാത സ്രോതസ്സാണെന്ന് ഞാൻ എവിടെയും പറഞ്ഞിട്ടില്ല. ഇന്ത്യയിലെ എണ്ണം പറഞ്ഞ മാധ്യമങ്ങളിൽ ഒന്നാണത്. അവരുടെ സൈറ്റിൽ ആ വാർത്തയില്ല എന്നും പറഞ്ഞിട്ടില്ല. പക്ഷേ അതൊരു വാർത്തയായിരുന്നില്ല. വായനക്കാർക്ക് സാങ്കല്പിക വാര്ത്തകൾ ഉണ്ടാക്കി തമാശ കളിക്കുവാനുള്ള ഒരു പംക്തി മാത്രമാണത്. ടൈംസ്‌ ഓഫ് ഇന്ത്യയുടെ ഒരു വാർത്തയെ അടിസ്ഥാനമാക്കിയാണ് നിങ്ങളുടെ ചർച്ചയെങ്കിൽ എന്റെ ഈ പോസ്റ്റ്‌ ഉണ്ടാകുമായിരുന്നില്ല.

   ഒരു അബദ്ധം പിണഞ്ഞാൽ അതിനെ മാന്യമായി അംഗീകരിച്ച് ഒരു ചെറിയ സോറി പറയുന്നതിലൂടെ മാധ്യമ നൈതികതയും ധാർമികതയും ഉയർത്തിപ്പിടിക്കാൻ സാധിക്കും. എന്നാൽ ഉരുണ്ടു കളിക്കാൻ തുടങ്ങിയാൽ അനന്തമായ ശയന പ്രദക്ഷിണം തന്നെ വേണ്ടി വരും.

   വാർത്തകൾ അവതരിപ്പിക്കാനുള്ള താങ്കളുടെ കഴിവിനേയും ചടുലതയേയും ആദരിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു. ഈ പോസ്റ്റ്‌ വ്യക്തിപരമായ ഒരാക്രമണമല്ല, വാർത്തകളുടെ കൃത്യതയെക്കുറിച്ചും മാധ്യമ നൈതികതയെക്കുറിച്ചുമുള്ള ഒരു പൊതു ഇടപെടലാണ്. ഒരിക്കൽ കൂടി നന്ദി..

   Delete
  2. വീണിടത്തു കിടന്ന് ഉരുളാതെ മാഷെ..., കഷ്ടം!

   വള്ളിക്കുന്ന് പറഞ്ഞപോലെ, "ഒരു അബദ്ധം പിണഞ്ഞാൽ അതിനെ മാന്യമായി അംഗീകരിച്ച് ഒരു ചെറിയ സോറി പറയുന്നതിലൂടെ മാധ്യമ നൈതികതയും ധാർമികതയും ഉയർത്തിപ്പിടിക്കാൻ സാധിക്കും. എന്നാൽ ഉരുണ്ടു കളിക്കാൻ തുടങ്ങിയാൽ അനന്തമായ ശയന പ്രദക്ഷിണം തന്നെ വേണ്ടി വരും."

   Delete
  3. ഡിയർ പ്രതീപ്

   താങ്കൾ എന്താണ് പറഞ്ഞതെന്ന് മനസ്സിലായിട്ടില്ല, കുറഞ്ഞ വക്കിൽ കൃത്യമായി കാര്യങ്ങൾ അവതരിപ്പിക്കാൻ പഠിക്ക് സാറേ, എന്നിട്ട് നമുക്ക് ഉരുണ്ടു കളിക്കുകയോ, കൊഞ്ഞനം കുത്തിക്കളിക്കുകയോ ചെയ്യാം.

   അഷ്‌റഫ്‌

   Delete
  4. Dear Pradeepji,

   NEVER DELETE.....NEVER DELETE THE SHOW....WATCH...WATCH...WATCH.. എന്ന് നിങ്ങൾ മുകളിൽ എഴുതിയെങ്കിലും ഇപ്പോൾ ആ ചർച്ച യു ടൂബിൽ നിന്ന് ഡിലീറ്റ് ചെയ്തിരിക്കുന്നു. നിങ്ങളുടെ വാദഗതികൾ ശരിയാണ് എന്ന് വിശ്വാസമുണ്ടെങ്കിൽ എന്തിനാണ് ആ ക്ലിപ്പ് ഡിലീറ്റ് ചെയ്തിരിക്കുന്നത്. ഒരു മറുപടി പ്രതീക്ഷിക്കുന്നു.

   Delete
  5. Mr. Pradeep you portray yourself as a comedy character here through your comments. admit your mistake or keep mum. dont make further damage to your firm

   Delete
  6. Look at his arrogance . "Venamengil Remote Amarti Channel Mattanam ennu" ... Ivan aaru ... ? Oru public ne face cheyyana madhayamathinte thalappathu itharam pottanmare pidichu iruthiyal ithalla ithente apparam mandan charchakal varum ... Mosham ...

   Delete
  7. PRADEEP, LEAVE BASHEER!! HE ONLY WATCH KAIRALI TV AND BRITTAS!!!!!!!

   Delete
  8. ഓഹോ ! ഒരുപാട്‌ പയങ്ങര ഉൾക്കാഴ്ചയും ദൂരക്കാഴ്ചയും ഒള്ളവരു പറയുന്നതൊക്കെ വെവരമില്ലാത്തവർക്ക്‌ വിവരക്കേടാണെന്ന് തോന്നുന്നതാണെന്ന് ! മിടുക്കൻ ! വേഗം ആ 68 പട്ടികളുടെ മാംസോം കൂടി ന്യായീകരിക്ക്‌ .

   Delete
 21. DEAR GOOD FRIEND,, WHEN A MEDIA USE "TIMES OF INDIA" AS REFERENCE, THEY CAN UNDERSTAND WHAT.... WHERE... HOW.....ETC... THE SAID NEWS TREATED.....WITH ALL RESPECT,,, FIRST YOU TRY TO UNDERSTAND WHAT IT IS.....HERE NO MATTER TO SAY ""SORRY""....WHY EXPLAINED IS, IN FUTURE ALSO U CAN SAW THESE TYPE OF TREATMENT...FIRST U PEOPLE PLEASE TRY TO UNDERSTAND THAT THE OTHERS ALSO KNOW WHAT TIMES OF INDIA AND THEIR COLOUMNS ARE....ITS OUR DECISION THAT IN FUTURE ALSO WE WILL TAKE A COUPLE OF POINTS FROM SUCH COLOUMNS AND MAKE DISCUSSIONS ON OUR OWN ASPECT WITH NOTED GUESTS...PLEASE FOLLOW US IN REGULAR AND REQUEST YOU TO GIVE US THIS TYPE OF PLATFORM FOR A NEW THINKING OF HOW A SINGLE STRIP OF POINTS TURN TO A TOPIC OF DISCUSSION...WITH ALL RESPECT THANK YOU ONCE AGAIN AND REQUEST YOU TO TAKE THIS STAND IN FUTURE ALSO..

  ReplyDelete
  Replies

  1. വള്ളിക്കുന്ന് പറഞ്ഞപോലെ, "ഒരു അബദ്ധം പിണഞ്ഞാൽ അതിനെ മാന്യമായി അംഗീകരിച്ച് ഒരു ചെറിയ സോറി പറയുന്നതിലൂടെ മാധ്യമ നൈതികതയും ധാർമികതയും ഉയർത്തിപ്പിടിക്കാൻ സാധിക്കും. എന്നാൽ ഉരുണ്ടു കളിക്കാൻ തുടങ്ങിയാൽ അനന്തമായ ശയന പ്രദക്ഷിണം തന്നെ വേണ്ടി വരും."

   Delete
  2. ഒരു വീഴ്ചയൊക്കെ ഏത് മാധ്യമപ്രവർത്തകനും പറ്റും. വീണ സ്ഥിതിക്ക് ഒന്ന് ഉരുളുന്നതിലും തെറ്റില്ല. പക്ഷെ നിരന്തരം ഉരുണ്ടു കൊണ്ടിരുന്നാൽ...???

   Delete
  3. പ്രദീപിന് ഇംഗ്‌ളീഷ് അറിയില്ല എന്ന് മനസ്സിലായി... ദയവായി മലയാളത്തില്‍ പറഞ്ഞോളൂ... ഞങ്ങള്‍ക്ക് താങ്കളുടെ ബുദ്ധിമുട്ട് മനസ്സിലാകും.:P

   Delete
  4. Dear Mr. Pradeep SV,

   Typing in all caps is Internet code for shouting, and it is rude. So please...

   Delete
  5. ഞാനിത് കാണാൻ വൈകിയല്ലോ ബഷീര്ക
   എടൊ പൊട്ടാ പ്രധീപേ ഇത് നിന്റെ കൈരളി പോലെയല്ല ലക്ഷക്കനക്കിന് ആളുകള് വായിക്കുന്ന ബ്ലോഗാണ്. ഇവിടെ വന്ന് വിവരക്കേട് പുലംബാതെ. തെറ്റ് പറ്റി ഇനി മിണ്ടാതിരി

   Delete
  6. Aaadyam poyi Nakku vadikkedu , pinne poyi English padikku ...Ennittu ee okkanikkal nadatham .... Pattillengil malayalathil ezhuthi pidippikku ...

   Delete
 22. ALSO MY DEAR GOOD FRIEND,,,, VARTHA MADHYAMANGALKKU ONNUM PATIYILLAAAAA......TANKAL TANNE ROUNDS VARACHU POST CHEYTIRIKKUNNA TIMES OF INDIA YUDE PAGE ETU KOCHU KUTTIKKUM MANASILAKUMENNUM ATU MATULLAVAR KAIKARYAM CHEYYUMBOL AVARKKU AVARUDETAYA KAZHCHAPADUM UDESAVUM UNDAKAMENNUM TIRICHARIYUKA.....THANKALUDE EEE UDYAMAM KRIYATMAKAMAYA KARYANGALKKU VINIYOGICHAL ATUM VARTHAYAKUNNA KALAM ANU.....WITH ALL LOVE AND RESPECT YOURS......

  ReplyDelete
  Replies
  1. വീണു..വീണിടത്ത് കിടന്നു ഉരുളുകയും ചെയ്തു..ഇനി ആ ചളിയിൽ കിടന്നു നീന്താതെ മാഷെ.

   Delete
  2. Ivane onnum veetil paranju vidan Kairali TV il aalkar ille ...

   Delete
  3. WELL SAID PRADEEP.!!! CHETTANU IPPOL PIDI KITTI KKANUM!!!!!!

   Delete
  4. Kairaliyil munpu 2000 roopayaayirunnu sambalam. Annu local committiyil ninnum ezhuthum kondu varunna ethu pottanum joli kittukayum cheyyum. 20000 nte voucher vaangi britassinu Delhiyil 5000 vachu koduthappol avan pinaraayikku raaji koduthu. Udane MD yaakki. Ithokke ellaavarkkum ariyaam.

   Delete
 23. pradeep,

  these questions have to be answered.
  1.why you have made such a fictional column into fact by scrolling news flash?
  2.why you have not mentioned in discussion as it is s fictional news and if this is happening what do you think?
  3.why you are not accepting as a mistake first instead of advising others?
  4.why you are forgetting that readers and viewers are not fools?
  (remember basheer once said to civilian,don't forget that readers are more intelligent and sensible than you)

  when you are doing these typt of 'veenedathu kidannu urulal',you are mocking yourself and a reputed institution like kairali.If I were in the director board of kairali both you and brutas will be suspended and remain to hear your explanations,and submit to a panel of experts and act accordingly.your bosses are not doing this and these mistakes are repeated and ustified or even glorified.nonsense.

  ReplyDelete
  Replies
  1. Thanks Hafiz sir.. താങ്കളെപ്പോലൊരു വലിയ എഴുത്തുകാരന്റെ വാക്കുകളെങ്കിലും ഈ മാധ്യമ പ്രവർത്തകർ ശ്രദ്ധിക്കുമെന്ന് കരുതാം. അതിന് പകരം വീണ്ടും ഉരുളാനാണ് ശ്രമമെങ്കിൽ അവർക്ക് 'നല്ല നമസ്കാരം' നേരാം..

   Delete
 24. sorry,me too made a mistake in typing.it is not civilian,read as KOVILAN,our great writer,
  instead of ustified read as justified.

  ReplyDelete
 25. They don't want to be honest with their viewer's..... Other wise once find news is wrong they should apologize to viewers.... Now questions is new generation people are working in these kind of media's. How can say these media's are fourthestate...

  ReplyDelete
 26. പാർട്ടി ചാനലെന്ന ലേബലിൽ ഒരാധികാരികതയുമില്ലാത്ത വാർത്തകൾ നിരന്തരം വിസർജിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ പറ്റിയ പുതിയ അക്കിടി.

  ReplyDelete
 27. ലിങ്ക് ഇവിടുണ്ട്
  http://www.youtube.com/watch?v=JM9y6Luv8vc&feature=youtu.be

  ReplyDelete
  Replies
  1. Poland ne kurachu oraksharam mindaruthu

   Delete
 28. Mehar Thararji.... Hai...Hum...Ho... angine palathum parayum... Basheerka ingalathu kaaryamaakkanda..Hai..Hum..HHHHOOO....

  ReplyDelete
 29. ലേഖനവും ചര്‍ച്ചയും നന്നായി..ശ്രീ പ്രദീപ്‌ പങ്കെടുത്തതും നല്ലത് തന്നെ..വാര്‍ത്തകള്‍ ദിവസവും പല പ്രാവശ്യം വെബ്ബില്‍ പരതുന്ന എന്നെ പോലുള്ള പലരും ഈ വാര്‍ത്ത കണ്ടിട്ടുണ്ടാവില്ല..മാതൃഭൂമിയോ മനോരമയോ ഒന്നും ഈ വാര്‍ത്ത കൊടുത്തിട്ടില്ല..അപ്പോള്‍ എന്തിനാണ് ഈ ഉരുണ്ട്കളി? അബദ്ധം പറ്റിയാല്‍ അതംഗീകരിച്ചാല്‍ പോരെ? എല്ലാവര്‍ക്കും പുതുവത്സരാശംസകളോടെ..

  ശ്രീകാന്ത്‌ മണ്ണൂര്‍
  www.sreemannur.blogspot.in

  ReplyDelete
 30. DEAR NP JIIIIIIII AND BASHEER JIIIIIIII UR CONCEPT ON SCROLL PORTION IN VISUAL MEDIA IS ACCEPTABLE ONE AND RESPECTED ONE...BUT IN VISUAL MEDIA WHY CANT WE USE SCROLL PORTION TO HIGHLIGHT THE THEME OF THE SHOW..YS IT CAN BE BELIEVE IN THAT....WE USE THE SCROLL SPACE TO HIGHLIGHT THE THEME OF A PARTICULAR SHOW...OTHER THAN NEWS ITEMS THE SPACE IN TV SHOULD USE FOR ATTRACTION OR LEAD THE AUDIENCE TO THE GRAVITY OF THE SHOW....ANY WAY RESPECT BOTH OF U S OPIS....HONEST....APOLOGIZE THE WORDS HERE USED....WHY U INSIST ALL THOSE....DEAR ONES ITS A STAND OF TREATMENT OF SPACE....U CAN SEE THESE IN FUTURE....USE OF SAPCE IN TV CREATIVLY FOR GETTING ATTENTION OF AUDIENCE......IN EARLY TIMES WE HAVE THE SENSE OF FLASH....BREAKING.... ...SCROLL....JUSTIN ETC IN TV...... NOW WHAT HAPPEN....PROGRAMME CHANLS ALSO USE SCROLL PORTION AS THEIR OWN.....SO IN FUTURE U CAN SEE HOW THINGS GONE....THE THING IS YS OR NO...NOT THE WAY RIGHT OR WRONG....U SAID WRONG...WE TAKE IT AS NO....THERE ARE LOT OF YES ALSO....SO NP JIIIIII BASHEER JIIIIII WE USE THIS WAY OF TREATMENT OF SPACE IN FUTURE ALSO ....THERE TO MAKE IT MORE ATTRACTIVE WE PUT BOTH OF URS OPIS IN MIND AND MADE CHANGES AS ACCCORDING....BUT STILL THE STAND IS THERE....URS OPIS ARE VALUABLE....WE THINK HOW WE CAN MAKE THAT SENSE MORE RELIABLE.....OK ANY WAY RESPECTED NP JIIIIII AND BASHEER JIIIIIII PLZ FOLLOW US IN REGULAR.......WE EXPECT AND VALUE URS HARD TYPE CRITICISM,,,,SURE THAT LEAD US TO MAKE OUE STANDS MORE COLOURFUL.....NOT RIGHT OR WRONG ITS ONLY YES OR NO

  ReplyDelete
  Replies
  1. ITS ME PRADEEP SV WROTE NOT namaste

   Delete
  2. Onnum manassilaavunnilla Namasthe.....

   Delete
  3. Pradeep, in an article that is written in malayalam, reply in malayalam itself, or if you think you can roll around better in english, reply in proper english. Your command over english languagr is way poor and tge use of broken sentences with dashes and way too many dots and all of that in capital letters just shows your frustration. You guys have always been news bending assholes just as clean as it was mentioned here with the hot dog innovation..which clearly shows how shamelessly you are waitibg to jump and hump on interesting news however logicless it sounds.. 68 dogs in 10 mina..my foot. Now stop making an ass of yourself and stay silent so that you may save a little respect coz each word you throw around here in your verbal diarrhoea is just an unappealing..

   Delete
  4. Pradeep jiii, did you learn emglish from that srimati teacher? Sounds very much like that

   Delete
  5. Dear Pradeep, that may be the sort of reaction Basheer expected from you, but you've the full right to express your views and defend yourself. We're all watching. Let the discussion go on, becuse your writing style is evidently improving. Your first reaction in the blog was terribly substandard, putting your dignity into stake. You must learn to use symbols and denotations properly, which are used to express the idea better, not to create utter confusion as you did.

   Second, when channels are criticsing everyone and creating sensations out of everything, there must be some public platforms to criticise and alert media too, otherwise you guys will continue to be confident of your ignorances, proud of your arrogances and get orgasm in posting different photos as you did above.

   Finally, convey my regard to your colleague who phoned 'Mehr Tarar Jee' live from your desk, at the outburst of sensationalizing.

   ARPV, KSA

   Delete
  6. പ്രദീപ്ജി, ഓൾ കാപ്സിൽ എഴുതുന്നത് വളരെ അരോചകമാണെന്നു സാന്ദർഭികമായി ഉണര്ത്തുന്നു.
   (ശവത്തിൽ കുത്താൻ താല്പര്യമില്ലാത്തതിനാൽ പ്രധാന വിശയത്തിൽ ഒന്നും പറയുന്നില്ല)

   Delete
  7. ഇപ്പോഴും ന്യായീകരിക്കുന്ന സ്ഥിതിക്ക് ഒരു കാര്യം മാത്രം ചോദിച്ചോട്ടെ Mr. Pradeep.. ചെയ്തത് ശരിയാണ് എന്ന് ഉത്തമ ബോധ്യമുണ്ടെങ്കിൽ പിന്നെ എന്തിനാണ് നിങ്ങൾ ആ വീഡിയോ യുടൂബിൽ നിന്ന് നീക്കം ചെയ്തത്?.. ആളുകൾക്ക് മനസ്സിലാകുന്ന ഭാഷയിൽ ഒരു മറുപടി തന്നാൽ കൊള്ളാം. Another Request : Please dont write in English, that too in Capital letters :)

   Delete
  8. അരിയെത്ര?. പയറഞ്ഞാഴി . ശ്രീ പ്രദീപിന്റെ മറുപടികൾ ഇങ്ങനെ പോകുന്നു .

   Delete
  9. Its sad and depressing to see such idiots occupying anchoring positions in our society . Most of or opinions are shaped by these people and the guy cannot even write one sentence without jarring mistakes. And after all that he cannot Man Up and own up the mistake. Instead he's wriggling from pillar to post while making absolutely no sense. If I were at the helm of the things at Kairali, I will ask him to return his ID card and vacate the premises immediately. But I'm sure thats not going to happen as he might be having blessings from some big daddy in the party. Shame on you People Channel .

   Delete
  10. ഒന്നുമേ പുരിയലയെ...

   Delete
  11. THAT TOO IN CAPITAL!!!!!!!! YOU DONT LIKE IT??????????????

   Delete
 31. 'നൂറുക്കണക്കിനു' ആളുകള്‍ കാണുന്ന ഒരു ചാനലിനെപറ്റി ഇങ്ങനെ ഒന്നും പറയരുത് :)

  ReplyDelete
 32. പാർട്ടി ചാനലെന്ന ലേബലിൽ ഒരാധികാരികതയുമില്ലാത്ത വാർത്തകൾ നിരന്തരം വിസർജിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ കൈരളിക്കാരനുണ്ടോ അതൊക്കെ നോക്കുന്നു. കണ്ടത് പാതി കാണാത്തത് പാതി ടപ്പേന്ന് ബ്രേക്കിംഗ് ന്യൂസ് കൊടുത്തു.
  .ശ്രീ പ്രദീപ്‌, എല്ലാംകണ്ടും അറിഞ്ഞും മനസിലാക്കിയും എന്തിനാണ് ഈ ഉരുണ്ട്കളി?

  ReplyDelete
 33. pradeep should say sorry for the blunder he committed journalist without basic skills

  ReplyDelete
 34. അബദ്ധം മനസ്സിലാക്കിയിട്ടും ആ മൈ... ഡിയർ ന്യൂസ്‌രീഡർ -ന്റെ ഒരു അഹങ്കാരം കണ്ടില്ലേ... ഇവനൊക്കെ അരി ആഹാരം തന്നെയാണോ കഴിക്കുന്നത്‌? ഫൂ....

  ReplyDelete
 35. യതാർത്ഥ അന്വേഷണാത്മക റിപ്പോര്ട്ട് ഇതാണ്, അല്ലാതെ ചാനൽ പയ്യൻസ് റോഡിൽ ഇരിന്നു കേട്ടിച്ചമച്ച്ുണ്ടാക്കുന്ന മണ്ടത്തരങ്ങൾ അല്ല. വള്ളിക്കുന്ന്.കോമിനു അഭിനനന്ദ ങ്ങൾ

  ReplyDelete
 36. Mr.Pradeep SV, ഇംഗ്ലീഷ് അറിഞ്ഞൂടെങ്കിൽ മലയാളത്തിൽ ടൈപ്പ് ചെയ്താ മതി...

  ReplyDelete
 37. ഒരു വീഴ്ചയൊക്കെ ഏത് മാധ്യമപ്രവർത്തകനും പറ്റും. വീണ സ്ഥിതിക്ക് ഒന്ന് ഉരുളുന്നതിലും തെറ്റില്ല. പക്ഷെ നിരന്തരം ഉരുണ്ടു കൊണ്ടിരുന്നാൽ...???
  ഇനി പട്ടിയെ തിന്നതിനും ന്യായീകരണവുമായി ആ ലേഖകനും വന്നേക്കും...
  (എല്ലാം) "ചൂടൻ പട്ടി" അത് (ഏത്!!!! എന്ത്!!!! ആര്!!!!എവിടെ!!!! എങ്ങനെ!!!!എപ്പോൾ!!!!) ഇതൊക്കെ ചർച്ചക്ക് വന്നേക്കാം

  ReplyDelete
 38. avar deleetunathinu munpe basheerka athu downloadiyile... :P chilapo pineed avishyam ayi varum.... ;)

  ReplyDelete
 39. Dear pradeep SV, it was nonsense.. please accept and extend apologies.. period.

  ReplyDelete
 40. കൊല്ലണ്ടാ ....................

  ReplyDelete
 41. പണ്ട് "ഉറങ്ങിക്കിടന്നവർ വെള്ളത്തിൽ ഒലിച്ചുപോയി" എന്ന് (railway sleepers വെള്ളപ്പൊക്കത്തിൽ ഒഴുകിപ്പോയതിനെ കുറിച്ചു) ഒരു പത്രത്തിൽ വാർത്ത വന്നത് ഓർക്കുന്നു.

  ReplyDelete
 42. കാള പെറ്റ് എന്ന് കേൾക്കുമ്പോൾ തന്നെ കയർ
  എടുത്ത് ഒടുകയാ ഞമ്മളെ മാധ്യമ പ്രവർത്തകരും പിന്നെ രാഹുലിനെ പോലോത്ത അന്ധം ഉണ്ടെന്നു സ്വയം ധരിച്ചു വച്ച അന്ധം കമ്മികളും

  ReplyDelete
 43. എന്തായാലും വാർത്തയും വിശദീകരണവും അതിനുള്ള മറുപടികളും നന്നായി... എങ്കിലും ഒരു കാഴ്ചക്കാരനു തോന്നുന്നത്; ടി റിപ്പോർട്ടർ ഇപ്പോഴും പിണഞ്ഞത് അബദ്ധമല്ല എന്നു സമർഥിക്കാനു ശ്രമിക്കുമ്പോഴുള്ള "ഉരുളൽ" ഏതു കറസ്പോണ്ടൻസി കോഴ്‌സിൽ ലഭിച്ച വിദ്യയാണെന്ന അത്ഭുതമാണു..

  ആ ഇൻസ്റ്റിറ്റ്യൂട്ടിൽ ഇനിയുമുണ്ടാവുമോ എന്തോ ഇത്തരം കോഴ്‌സുകൾ !!!

  പ്രദീപ് സാർ... സമ്മതിച്ചു കൊടുക്കലാണു ഏറ്റവും കൂടിയ മാന്യത...

  ഒരു തിരുത്ത് പ്രതീക്ഷിക്കുന്നത് അത്യാഗ്രഹം ആവില്ല എന്നു കരുതുന്നു...

  ReplyDelete
 44. ദേശാഭിമാനി യിലെ പട്ടി വാര്‍ത്ത‍യെ കുറിച്ച് ഇപ്പോള്‍ ആണ് അറിഞ്ഞത് . രസകരം ആയിരിക്കുന്നു . പത്രപ്രവര്‍ത്തനം ഇപ്പോള്‍ കേവലം ശമ്പളം നേടാനുള്ള ഒരു തൊഴില്‍ ആയി മാറിയിരിക്കുന്നു . മുന്ബോക്കെ പത്രപ്രവര്‍ത്തനത്തില്‍ താല്പര്യമുള്ളവര്‍ ആണ് ആ മേഖലയിലേക്ക് കടന്നു വന്നിരുന്നത് , അവിടെ ഡിഗ്രീ യോ ഡിപ്ലോമയോ ഒന്നും ഒരു വിഷയം അല്ലായിരുന്നു . എന്നാല്‍ ഇന്ന് മര്യാദക്ക് മലയാളം എഴുതാന്‍ അറിയാത്തവര്‍ ഒക്കെ ആണ് ഡിഗ്രി കഴിഞ്ഞു പുറത്തു വരുന്നത് .മലയാള സാഹിത്യം ഒക്കെ കാണാതെ പഠിച്ചു പരീക്ഷ പേപ്പറില്‍ ചര്ദിച് ആണ് പലരും ഡിഗ്രി നേടുന്നത് . അത് കൊണ്ട് തന്നെ ഹോട്ട് ഡോഗ് നല്ല ചൂടുള്ള പട്ടി ഇറച്ചി ആയതില്‍ ഒരു അത്ഭുതവും ഇല്ല .

  ReplyDelete
 45. ഗള്‍ഫില്‍ മറ്റൊരു ജോലി ചെയ്യന്നതിന്റെ ഇടയില്‍ സമയം ലഭിക്കുമ്പോള്‍ ആണ് വള്ളിക്കുന്നും അതുപോലെ പലരും ഇത്തരം കാര്യങ്ങള്‍ വായിക്കുന്നതും എഴുതുന്നതും . എന്നാല്‍ മുഴു സമയവും ഇതൊരു ജോലിയായി ചെയ്യുന്നവര്‍ വിശദമായി കാര്യങ്ങള്‍ മനസ്സിലാക്കുന്നില്ല എന്നത് ഖേദകരം തന്നെ .

  ReplyDelete
 46. It is unfortunate that person who lead intellectual discussions in a major TV channels has vacum in his head.

  ReplyDelete
 47. ഈ പ്രദീപ്‌ - ബ്രിട്ടാസ് മാരെ നമുക്ക് ബു ജീ കളെന്നു വിളിക്കാം !

  ReplyDelete
 48. പ്രദീപ്‌ പറയുന്നപോലെയാണ് കാര്യങ്ങള്‍ എങ്കില്‍ പിന്നെ എന്തിനാണ് ഈ ചര്‍ച്ചയുടെ ക്ലിപ്പ് യൂട്യൂബില്‍ നിന്ന് ഡിലീറ്റ് ചെയ്തത്? അമളി പറ്റി എന്ന പരസ്യമായ സമ്മതിക്കലാണ് ഈ ഡിലീറ്റ് ചെയ്യല്‍. പക്ഷെ അതില്‍ കുഴപ്പം ഒന്നും തന്നെയില്ല. ചാനലിന്‍റെ തന്നെ ഏതെങ്കിലും കോമഡി ഷോയില്‍ ഇത് ഉള്‍പെടുത്താം. ഈ വര്‍ഷത്തെ ഏറ്റവും നല്ല റിയാലിറ്റി കോമഡി പരിപാടിക്കുള്ള അവാര്‍ഡ് ഒന്നും ആലോചിക്കാതെ തന്നെ ഇതിന് ആരും നല്‍കും.

  ReplyDelete
 49. 68 പേരെ പട്ടിക്ക് തീറ്റയായി കൊടുത്ത പഹയന്‍ 69 മതായി സുക്കര്‍ ബര്‍ഗിനെ അവന്റെ ഉച്ചിഷ്ടം ബര്‍ഗര്‍ ആയി കൊടുത്തും തീറ്റിച്ചു...

  ReplyDelete
 50. Dear Pradeep, that may be the sort of reaction Basheer expected from you, but you've the full right to express your views and defend yourself. We're all watching. Let the discussion go on, becuse your writing style is evidently improving. Your first reaction in the blog was terribly substandard, putting your dignity into stake. You must learn to use symbols and denotations properly, which are used to express the idea better, not to create utter confusion as you did. Second, when channels are criticsing everyone and creating sensations out of everything, there must be some public platforms to criticise and alert media too, otherwise you guys will continue to be confident of your ignorances, proud of your arrogances and get orgasm in posting different photos as you did above. Finally, convey my regard to your colleague who phoned 'Mehr Tarar Jee' live from your desk, at the outburst of sensationalizing.

  ARPV, KSA

  ReplyDelete
 51. my deepest regrets for this channel. still I awe at those poor comrades who gulp the entire kairali news feeds four times a day. I wonder which news editor had approved for this talk show without proper vetting.

  ReplyDelete
 52. ഞാനിത് കാണാൻ വൈകിയല്ലോ ബഷീര്ക
  എടൊ പൊട്ടാ പ്രധീപേ ഇത് നിന്റെ കൈരളി പോലെയല്ല ലക്ഷക്കനക്കിന് ആളുകള് വായിക്കുന്ന ബ്ലോഗാണ്. ഇവിടെ വന്ന് വിവരക്കേട് പുലംബാതെ. തെറ്റ് പറ്റി ഇനി മിണ്ടാതിരി

  ReplyDelete
 53. Can't believe that Mr pradeep is a news reader and journalist. Such a horrible language and shameful response :/

  ReplyDelete
 54. ഈ വിഷയത്തിൽ അതി ശക്തമായ രണ്ടഭിപ്രായമുണ്ടായി...
  പരസ്പര ബഹുമാനത്തോടെ അഭിപ്രായം രേഖപ്പെടുത്തിയവർ....
  സഭ്യതയില്ലാതെ നിലവിളിച്ചവർ.....
  എല്ലാ അഭിപ്രായങ്ങളെയും ബഹുമാനിച്ച് കൊണ്ട് ചർച്ചയ്ക്ക് തുടക്കമിട്ട ബഷീർജിക്ക് കുറിച്ച അവസാന കുറിപ്പ്....
  """"""NILAVARAVUM NANEKKEDUM NISCHAIKKUNNA PRABRUKK ALKKU VANDANAM........WITH ALL RESPECT TO ALL SENIOR CITIZENS....BE SMILE TO DIFFERENCE OF OPINIONS....TRY TO UNDERSTAND WHAT OTHERS SAY EVEN A CHILD...... .DONT UNDERESTIMATE OPPOSITE VIEWS.....OTHERWISE TEARS SHED LIKE THIS FROM THE EYES OF BHEESHMACHARYANS......100 % STICK ON THE STAND... WHAT I SAID IN THE FIRST DAY....ITS 100% CORRECT....SAME TIME UNDERSTAND AND RESPECT ONLY WHAT SENIORS LIKE BASHEERJIIIII AND OTHER REPUTED ONES COMMENT HERE...NO DOUBT, WHAT WE TAKE A DECISION ON A PARTICULAR SHOW, IITS 100 % CORRECT AS FAR AS THAT SHOW IS CONCERNED.....DIFFERENCE OF VIEWS ARE THERE AND GIVE RESPECT ON THAT.......NO NEED TO STUDY ON THAT ASPECT FROM ANY, BECOZ ONLY OF SENIORITY.......ONCE AGAIN THANKS TO ALL....HERE I STOP ANY FURTHER COMMENT REGARDING THIS TOPIC....BASHEERJIIIIIII WISH U A HEARTY HAPPY 2015.....EVENTHOUGH I HAVE DIFFERENCE OF OPINION, I RESPECT U A LOT....HERE MY COMMENTS ARE ONLY BASED ON A STAND LIKE U AND NOT PERSONAL....BYE"""""""
  നിലപാടിൽ ഉറച്ച് നിൽക്കനിൽക്കുന്നു...
  മറ്റു നിലാടുകളെ ബഹുമാനിക്കുന്നു....
  ഞാൻ കൈകാര്യം ചെയ്ത എല്ലാ 7.30 pm ഷോസിൻറെ വീഡിയോസും ലഭിക്കുമെങ്കിൽ ഇതും ലഭിക്കും...
  ബ്രിട്ടാസ് എന്ന വലിയ മനുഷ്യൻറയും കൈരളി എന്ന വലിയ സ്ഥാപനത്തിൻറെയും പേര് ഉപയോഗിച്ച് ചീപ്പ് പബ്ളിസിറ്റിക്ക് ശ്രമിക്കുന്നവർക്ക് എന്തു ന്യായീകരണവും തൃപ്തമാകില്ലെന്നറിയാം......
  ചർച്ചകൾ അനന്തമായി നീളുന്നതിൽ അർത്ഥമില്ല..
  നിലപാടുകൾ പരസ്പരം പങ്കുവച്ചു..അറിഞ്ഞു..
  അറിയിച്ചു
  (അതിശക്തമായി) ഓരോരുത്തർക്കും നന്ദി....
  SV Pradeep signoff from this TOPIC....BYE....

  ReplyDelete
  Replies
  1. ദേ പിന്നെയും . ഈ ഇംഗ്ലീഷിൽ ഉള്ള അലറൽ ഒന്ന് നിരത്തിയിട്ടു നല്ല പച്ച മലയാളത്തിൽ കാര്യം പറഞ്ഞാൽ നന്നായിരുന്നെനെ .

   Delete
  2. ADHEHAM UDHESHICHATHU KITTIYITTUNDAAVILLA PRADEEP, HAHA. CAPITAL LETTER UPAYOGIKKANE PAADILLA

   Delete
 55. അബദ്ധം പറ്റിയാൽ അത് സമ്മതിക്കുക എന്നതാണ് മാന്യമായവഴി. എന്നാൽ താത്വികങ്ങൾ ഇറക്കാൻ ആഗ്രഹിക്കുന്നവർക്ക് കൂടുതൽ അപഹാസ്യരാകാം എന്നുമാത്രം.

  ReplyDelete
 56. Pradeep Sv പ്രതികരണത്തിൻറെ ആദ്യാക്ഷരം അറിയാത്ത, സഭ്യതയുടെ ബാലപാഠം അറിയാത്ത, മന്യതയില്ലാതെ ഇവിടെയും എൻറെ അക്കൗണ്ടിലും ഒരേ സമയം ഓടിനടന്ന് പ്രതികരണം രേഖപ്പെടുത്തിയ, വിവരദോഷത്തിന് (അവരോട് മാത്രം) അതേ നാണയത്തിൽ മറുപടി നൽ കാത്തത്!!!!!!........ വിഷയാധിഷ്ഠിതമല്ലാത്ത എല്ലാ പ്രതികരണങ്ങളേയും Basheer Vallikkunnu ൻറേതടക്കം പൂർണ്ണ അവജ്ഞയോടെ ചവറ്റുക്കട്ടയിൽ ഇട്ടതിനാലാണ് ഓരോ കമൻറിനും പ്രതികരിക്കാത്തത്.......
  എന്നാൽ വിഷയാടിസ്ഥാനത്തിൽ പ്രതികരിച്ചവർച്ചവരോട് മാന്യമായരീതിയിൽ നലപാട് മറുപടിയായി പറഞ്ഞു...
  (പല കമൻറ്സും ഒരു സുഹൃത്ത് ഫോർവേഡ് ചെയ്തപ്പോഴാണ് കണ്ടത്...)
  അഭിപ്രായം ശക്തമായി രേഖപ്പെടുത്തണം...
  സംശയമില്ല...
  പക്ഷേ ഇവിടെ കണ്ടത് വിവരിക്കാൻ സംസ്കാരം അനുവദിക്കുന്നില്ല.....
  കഷ്ടം..........
  ബഷീർ വളളിക്കുന്ന്,,,,,താങ്കളുടെ പല പ്രതികരണങ്ങളും കണ്ടപ്പോഴും കഷ്ടം തോന്നി...
  താങ്കളെപോലെ ഉന്നതനായ വ്യക്തിത്വത്തിൽ നിന്നും ഒട്ടും പ്രതീക്ഷിച്ചില്ല...
  വിഷയം അവതരിപ്പിച്ച് ചർച്ചയ്ക്ക് വിടുന്നതിനുപകരം വളലെ നിലവാരം കുറഞ്ഞ കമൻറുകൾക്ക് പിന്തുണയും കമൻറും താങ്കളുടെ ഭാഗത്ത് നിന്നും കണ്ടതിൽ കുറ്റപ്പെടുത്തൽ ഇല്ല അവജ്ഞയോടെ തളളിക്കളയുന്നു...
  മാധ്യമങ്ങൾക്ക് നിലവാരം അത്യന്താപേക്ഷിതം എന്ന പോലെ പ്രതികരണങ്ങൾക്കും അത് അത്യാവശ്യം തന്നെ......

  ReplyDelete
  Replies
  1. "ബഷീർ വളളിക്കുന്ന്,,,,,താങ്കളുടെ പല പ്രതികരണങ്ങളും കണ്ടപ്പോഴും കഷ്ടം തോന്നി..."

   എന്ന് താങ്കൾ എഴുതിക്കണ്ടു. അത് ഏത് പ്രതികരണങ്ങളാണെന്ന് അറിഞ്ഞാൽ കൊള്ളാം. കൈരളിയുടെ ഒരു ഹിമാലയൻ വങ്കത്തത്തെ തുറന്നു കാട്ടുകയാണ് ഞാൻ ചെയ്തത്. എന്റെ പോസ്റ്റിൽ താങ്കളുടെ പേര് പോലും ഞാൻ സൂചിപ്പിച്ചിട്ടില്ല. കൈരളിയുടെ തലപ്പത്തിരിക്കുന്ന ആൾ എന്ന നിലക്ക് ബ്രിട്ടാസിന്റെ പേര് സൂചിപ്പിച്ചു. അതിൽ അദ്ദേഹത്തിന് പരാതിയുണ്ടാകുമെന്നും ഞാൻ കരുതുന്നില്ല. അദ്ദേഹത്തെ അഭിനന്ദിക്കേണ്ടപ്പോൾ അഭിനന്ദിച്ചും വിമർശിക്കേണ്ടപ്പോൾ വിമർശിച്ചും നിരവധി പോസ്റ്റുകൾ ഈ ബ്ലോഗിലുണ്ട്. താങ്കൾ നേരിട്ട് വന്ന് പ്രതികരിച്ചപ്പോഴാണ് ഞാൻ അതിന് മറുപടി നല്കിയത്. എൻ പി ഹാഫിസ് മുഹമ്മദിനെപ്പോലുള്ള എഴുത്തുകാരും മാധ്യമ രംഗത്തെ താങ്കളുടെ തന്നെ സഹപ്രവർത്തകരും എണ്ണമറ്റ വായനക്കാരും താങ്കളുടെ നിലപാടുകളിലെ അപഹാസ്യത ഇവിടെയും സോഷ്യൽ മീഡിയയിൽ പലയിടത്തും ചൂണ്ടിക്കാട്ടിയതാണ്. ഈ വീഡിയോ ഡിലീറ്റ് ചെയ്യില്ല എന്ന് പല തവണ ആണയിട്ട താങ്കൾ തന്നെയാണ് ആ വീഡിയോ യൂടൂബിൽ നിന്ന് നീക്കം ചെയ്തത്. അപ്പോൾ തെറ്റ് ബോധ്യപ്പെട്ടു എന്നർത്ഥം. എന്നിട്ടും അത് സമ്മതിക്കാനുള്ള ആർജവം ഇല്ലാതെ പോയി. അതിനെയാണ് വായനക്കാർ പരിഹസിച്ചത്‌. വീഡിയോയുടെ കാര്യം ചോദിച്ചപ്പോൾ എന്റെ ചർച്ചകളുടെ എല്ലാ വീഡിയോയും യൂടൂബിൽ കിട്ടുമെങ്കിൽ ഇതും കിട്ടുമെന്ന മറുപടിയാണ് താങ്കൾ നല്കിയത്. താങ്കളുടെ എല്ലാ വീഡിയോകളും യൂടൂബിൽ അപ്‌ലോഡ്‌ ചെയ്യാൻ ഞങ്ങൾ ആവശ്യപ്പെട്ടിട്ടില്ല. അവിടെ ഉണ്ടായിരുന്ന വീഡിയോ രണ്ട് ദിവസത്തിനുള്ളിൽ എന്തിന് ഡിലീറ്റ് ചെയ്തു എന്നാണ് ചോദിച്ചത്. നേരിട്ടുള്ള ചോദ്യമായിരുന്നു അത്. എന്നാൽ മാന്യമായി മറുപടി പറയുന്നതിന് പകരം "പിന്തുണ കൂട്ടാൻ ആളെ ആവശ്യമുണ്ട്............ QUALIFICATIONS" എന്നൊക്കെ ടൈറ്റിൽ നല്കി വ്യംഗ്യമായി അപമാനിക്കുന്ന പല പോസ്റ്റുകളും ഇടുകയാണ് താങ്കൾ ചെയ്തത്. ഇതാണോ സുഹൃത്തേ മാന്യത. ഒരു കാര്യം പറയാം. ജോലി തേടി ഒരു മാധ്യമ സ്ഥാപനത്തിലും ഞാൻ പോയിട്ടില്ല. ഇങ്ങോട്ട് വന്ന ഓഫറുകൾ പലതും നിരസിക്കുകയാണ് ഉണ്ടായത്. നാട്ടിലും ഗൾഫിലും വളരെ മാന്യമായ ഒരു ജോലി എനിക്കുണ്ട്. ഒഴിവ് വേളകളിൽ ചെയ്യാവുന്ന ചില പാർട്ട്‌ ടൈം മാധ്യമ ചുമതലകൾ വഹിച്ചിട്ടുണ്ട്‌ എന്ന് മാത്രം.

   ഈ ചർച്ച നീട്ടിക്കൊണ്ടു പോകുന്നതിൽ എനിക്ക് താത്പര്യമില്ല. ജനങ്ങൾക്ക്‌ കാര്യം മനസ്സിലായി. അത് മതി.. എന്റെ പ്രതികരണങ്ങളിൽ താങ്കൾക്ക് വിഷമകരമായി എന്തെങ്കിലും തോന്നിയിട്ടുണ്ടെങ്കിൽ ക്ഷമിക്കുക.

   Delete
  2. "പ്രതികരണത്തിൻറെ ആദ്യാക്ഷരം അറിയാത്ത, സഭ്യതയുടെ ബാലപാഠം അറിയാത്ത, മന്യതയില്ലാതെ ഇവിടെയും എൻറെ അക്കൗണ്ടിലും ഒരേ സമയം ഓടിനടന്ന് പ്രതികരണം രേഖപ്പെടുത്തിയ, വിവരദോഷത്തിന്" Dear Pradeep, this is what called autobiographic elements in writing. All the adjectives mentioned are perfectly matching your writing style. One good element I have seen in you is that- you're so proud of your ignorance and confident of your hollowness. We can only take horse to the water, can't make it drink. As for you, you won't feel thirsty to drink any more water because your master might need only a donkey to simply read out the news from desk.

   ARPV, KSA

   Delete
 57. https://www.facebook.com/pradeep.sv.90 ,,,,,,,,,, https://www.facebook.com/pages/S-V-Pradeep/239338719581601

  ReplyDelete
 58. This comment has been removed by the author.

  ReplyDelete
  Replies
  1. Basheer, why did you delete some comments from Pradeep. Let him proclaim his deep knowledge and high standards to the world..... let people know such a great personality who live in our times.

   ARPV, KSA

   Delete
  2. Dear ARPV
   That is removed by Mr. Pradeep himself, not by me.
   I did not deleted any single comment so far..

   Delete
  3. Dear Basheer,

   That's more fun that he deleted some of his comments thinking they're substandard/inappropriate, which means, rest of his comments that are still available here are up to his standard and appropriateness. Feeling really curious to see the comments deleted!

   ARPV

   Delete
 59. This comment has been removed by the author.

  ReplyDelete
 60. Pradeep Sv NINGALUM NINGAUDE BLOG MEMBERSUM ,,,,NINGAL CHINTHIKKUMBOLOKKEYUM,,,, PRAVARTIKKUNNNA STAPANAM ALLA OR CHANNEL MR Basheer Vallikkunnu...ORO STAPANATINUM ATINENTAYA NILAPADU UNDU.....ATU ORAL EDUKKUNNA TEERUMANAMALLAAAAA.....TANGAL IVIDE SOOCHIPICHA ENNAM PARANJA ALKKARUDE NILAPADUKAL ENTANENNU ELLAPERKKUM ARIYAM....ATU IVIDE AVARUDE PRATIKARANANGALIL NINNUM MANASILAIII....ORU MADHYAMA STAPANAM ENGANE ANU PRAVARTHIKKUNNATENNU ARIYATA COMMENTS TANGALUDE BHAGATU NINNU VARUNNATU 'PART TIME' AYATINAL ANU....TANGALKKU 'SORRY' VENAM......TANGALKKU 'VIDEO' VENAM....TANGAL PARAYUM POLE ORU MADHYAMA STAPANAM PRAVARTHIKKANAM ...ARANU TANGAL???????!!! MADHYAMA STAPANANGALUDE LOGO UPOYODICHU BLOG VALARTAN NADAKKUNNAA ONE PERSON....TANGAL SOOCHIPPICHA KURACHU PER KADHA ARIYATE ATTAM NADATHI TANGALE PINTUNACHU ENNU TANGAL VARUTHI TEERKKUNNU....SORRY TO SAY PLEASE STOP THESE KIND OF"........................" TANGALUDE NILAPAD ANUSARICHU PRAVARTIKKUNNAAAA STAPANAM ALLAAAA MADHYAMA STAPANAM......BLOG ALLAAA TV CHANNEL...VERUTE SMAYAM MINAKKEDUTHATE POKUUU MR "........" MANYATAYODE PADANGAL USE CHEYYAMENKIL MATRAM MUNNOTTU VARUUU.....NJAN PRATIKARICHATU AAAA SHOWYUDE PRODUCER ENNA NILAIKKANU....TANAGALUDE POSTINE NJAN VIMARSICHILLAAA.......BAHUMANICHU KONDU NILAPADANU ARIYICHATU....NEWSINU TIME BOUND ULLATU POLE VIDEOSINUM TIME BOUND UNDU.....TANGAL AVASYAPPEDUMBOZHOKKEYUM NEWSUM VIDEOSUM UPLOAD CHEYYAN BLOG ALLA CHANNEL ENNU ADYAM MANASILAKUUU....TANGAL EZHUTI 48 HOURS KAZHINJUM AA VIDEO UNDAYIRUNNU ENNU TANGALUDE PRATIKARANANGALIL NINNUM MANASILAY...ENTE PRATIKARANATODUNDAYA VILA KURANJA PARATIKARNANGAL KERALATILE MOTAM PREKSHAKANTEYUM CHUMALIL KETTIVAIKKANDA......PATTO PATINJO PERU NILAVARAMILLATE PRATIKARICHAL TERIKKUNNA MOOKKALLA ORU MADHYAMA STAPANAM.....TANGAL TANGALUDE PRATIKARANANGALIL NILAVARUM PULARTUUUUU ADYAM....ENNITTU SOCIAL MEDIA WATCH DOG AKUUUUU......<<<""""""""NJANGAL INNIYUM ATHARAM SHOWS CONDUCT CHEYYUM.....TANGAL EZHUTAN TAYYAREDUKKUUU....LOGO KALAYATE SOOKSHIKKUUUUU.........ISHTAMILLENKIL KANANDA.....ANNU VIDEOS LIBRARIYIL SOOKSHIKKUUUU....APPO PINNALE NADANNU AVASYAPPEDENDI VARILLAAAAAA"""""""""">>>.....SORRY TO SAY.....WITH ALL RESPECT......GOOD BYE

  ReplyDelete
  Replies
  1. ഞാൻ പിടിച്ച മുയലിനു 2 കൊമ്പ്... വേണമങ്കിൽ അംഗീകരിക്കുക ..ഇനിയും ഞാൻ നാല് കൊമ്പുള്ള മുയലിനെ പിടിച്ചെന്നിരിക്കും...താങ്കൾക്ക് വേണമെങ്കിൽ അംഗീകരിക്കാം.. ഇതാണ് ശ്രീ പ്രദീപിന്റെ ലൈൻ ....

   Delete
  2. ശ്രീമാൻ പ്രദീപ് എസ് വി....

   ദയവു ചെയ്ത് വലിയ അക്ഷരത്തിൽ ഇംഗ്ലീഷ് ടൈപ്പ് ചെയ്യരുത്... നാലാളുകൾ വായിക്കണം എന്ന ഉദ്ദേശത്തിലാണു കമന്റുന്നതെങ്കിൽ വലിയ അക്ഷരങ്ങൾ ഒഴിവാക്കുകയാണുചിതം... പിന്നെയല്ലേ മംഗ്ലീഷ് വായിക്കാൻ സാധിക്കുക..

   ഇവിടെ കമന്റിയവരെയും ഈ ബ്ലോഗരുടെയും നിലവാരം താങ്കൾക്ക് മനസ്സിലാക്കാൻ സാധിക്കുമെങ്കിൽ ; ഒരു പിശക് (അതാർക്കും സംഭവിക്കാം..) തിരുത്തുവാൻ കൂടിയുള്ള നിലവാരം താങ്കളിൽ നിന്നും പ്രതീക്ഷിച്ചിരുന്നു...

   പക്ഷേ താങ്കൾ വീണ്ടും വീണ്ടും നിരാശപ്പെടുത്തിക്കളഞ്ഞു.......

   Delete
  3. Mr Pradeep I was a senior Journalist in Delhi when Brittas was a trainee in Desabhimani in Delhi.It is a clear mistake on the news editor's part . Same thing happened in Kerala Kaumudi 30 years back.A PTI news about " 20000 sleepers drowned in Flood" was translated as "Puzhayorathu kidannurangiya 20000 per ozhukkil pettu marichu" and published as Front page Main story. It was about wooden rail sleepers. So in your case also a mistake happened.You could have said sorry.

   Delete
 61. വല്ലപ്പോഴും ഒക്കെ ഇത് വഴി വരാറുണ്ട് ഇത് വരെ അഭിപ്രായം ഒന്നും പറഞ്ഞിട്ടില്ല . ഇത്രയും വായിച്ചപ്പോൾ ഒരു കാര്യം പറയണം എന്ന് തോന്നുന്നു . Mr .SV Pradeep , നിങ്ങളുടെ ഇംഗ്ലീഷ് ഭാഷയിൽ ഉള്ള പരിക്ഞാനം അത്രയ്ക്ക് അങ്ങോട്ട്‌ പോര ( ഒരു മാധ്യമ സ്ഥാപനത്തിൽ ജോലി ചെയ്യുന്നത് വച്ച് നോക്കുമ്പോൾ ). കൂടാതെ നിങ്ങളുടെ പ്രതികരണങ്ങങ്ങളും ഒരു Professional നിലവാരത്തിൽ എത്തിയിട്ടില്ല .
  സംശയം ഉണ്ടെങ്കിൽ Govt Law College , MG College ഇവിടെയൊക്കെ ഉള്ള മാഷുമാരോട് ഒന്ന് ചോദിച്ചു നോക്കൂ .( അവിടെയൊക്കെ പോയിട്ടുണ്ടെന്ന് Profile ഇൽ എഴുതിയിരിക്കുന്നത് കണ്ടു ).

  ~Kelvish

  ReplyDelete
 62. Dear Mr. SV Pradeep

  I don't want to comment on the said show or this article.

  Evan I am not saying you must say Sorry , but I just want to get a clarification from you, because you are a public figure in a public media

  What is the meaning of these special charters in betwen your comments ( like ("""""""""">>>....., ......<<<"""""""" etc )

  Please don't respond like "Nee areada ennode clarification chodikane enne"

  ReplyDelete
 63. These are called frustration marks, also called confusion marks, used when somebody does not know what to say, but still want to say something to confuse himself and others. Ultimately the writer feels that he has written something, and the reader feels that he has understood something but cannot exactly identify what it is (purpose served). For proper usage, please go through comments above.

  ReplyDelete
 64. ഈ പോസ്റ്റ് നേരത്തെ വായിച്ചിരുന്നു. പക്ഷെ ഈ ചർച്ച ചൂടു പിടിച്ച വിവരം അറിഞ്ഞില്ല. ഇപ്പോഴാണു കണ്ടത്. ഈ വൈകിയ വേളയിൽ ഞാൻ ഇതിൽ ഇനി ഇടപെടേണ്ടെന്നു കരുതുന്നു. പകരം താങ്കൾക്കു മനസ്സിലാകുന്ന ഒരു ചിരി ചിരിച്ചിട്ടു പോകുന്നു.

  ReplyDelete
 65. Is this pradeep is a Real Fool or acting as a fool???. He is saying that he is giving due respect to all related comments, but only his comments violates that. Dear Mr. Pradeep- I am seeing a jealous , intolerant, and ultimately arrogant personality in you. This attitude I am first seeing in some one who in Media. It is just the lack of culture in you and that can't build in this age, it is to be builded from childhood and from home. Anyway the majority are not fools and happy to see that they are supporting the blogger.

  ReplyDelete
  Replies
  1. G S പ്രദീപും, S V പ്രദീപും ഒരു പോലെ പ്രതികരണത്തിൽ.
   (പറയുന്നവനും കേൾക്കുന്നവനും മനസ്സിലാകാത്ത ഗഹനമായ വാചകങ്ങൾ )
   ഒരു ജയരജാൻ ടച്ചും ഉണ്ട്.

   Delete
 66. ഹയ്യോ ചിരിച്ചിട്ട് വയ്യ...... ഇതുപോലെയുള്ള പോട്ടന്മാരാണോ കൈരളിയിൽ പ്രോഗ്രാം അവതരിപ്പിക്കുന്നത്‌ ??

  ReplyDelete
 67. Hi Pradeep,

  In a conventional keyboard capslock key is placed to your left between the 'tab' key and the 'shift' key and is the fourth key from the top in the left most set of keys. Unless you are a drooling troll or a blithering idiot you should be able to locate it. If its on (the capslock key is what Im reffering to by 'it', because I get a feeling that you have the attention span of a goldfish) a blue light resembling a lock with a "A" on it will be displayed on top of the keyboard to your right. Please turn that off.
  Then continue on with this hilarity, please dont stop this because it is really valuable material for future students in media classes.
  Im not describing what to do in case you are using a phone to type because quite honestly I dont think you will be using a modern day smartphone which my 8 year old nephew can easily manoeuvre.

  ReplyDelete
 68. Dear Vallikkunnu,

  dont thing you are great and intelligent...its not mean pradeep only the person who did all things dont try to harass a person this much may be your attitude and culture getlost

  ReplyDelete
 69. Basheer kka well done.

  Pradeep ji please understand ur mistake, i think this is not a abuse.

  ReplyDelete
 70. ഹയ്യോ ചിരിച്ചിട്ട് വയ്യ...... ഇതുപോലെയുള്ള പോട്ടന്മാരാണോ കൈരളിയിൽ പ്രോഗ്രാം അവതരിപ്പിക്കുന്നത്‌ ??

  ReplyDelete
 71. പരിപാടിയുടെ പോഴത്തരം വ്യക്തം

  പ്രേക്ഷകരെ വിഡ്ഡികളക്കുക. എന്നിട്ട്‌ തന്നിലെ മണ്ടത്തരത്തിനു കൊമ്പുണ്ടെന്ന് സമർത്ഥിക്കുക.. പ്രദീപ്‌ മാഷേ.. മോശം.. മോശം

  താങ്കളിലെ അസഹിശ്ണുതയുടെ തീവ്രത തന്നെ പോഴതരത്തിന്റെ ഹൈലേറ്റ്‌

  ReplyDelete
 72. To err is human, to repeat it and justify it is mere arrogance and stupidity.

  ReplyDelete

 73. Nice post. I learn something totally new and challenging on blogs I stumbleupon everyday. It's always useful to read through content from other authors and practice something from their web sites. gmail login email

  ReplyDelete