August 26, 2014

പാഠം ഒന്ന്: ദിൽഖുഷ് വലിച്ചെറിയരുത്

കുട്ടിക്കാലത്തെ ഒരു സംഭവമാണ്.

കർണാടകയിലെ ദാവണ്‍ഗരെയിൽ.. അവധിക്കാലത്ത് ഞങ്ങൾ അവിടെയായിരിക്കും.

ഉപ്പക്ക് അവിടെ കച്ചവടമാണ്. ഒരു ഹോട്ടലും രണ്ട് കടകളുമുണ്ട്. അങ്ങിനെ ഒരവധിക്കാലത്താണ് സംഭവം.

ഒരു ദിവസം കാലത്ത് ഉപ്പയുടെ എളാപ്പയുടെ മകൻ ബഷീർക്കയും ഹോട്ടലിൽ ജോലി ചെയ്തിരുന്ന ഹസ്സൻക്കയും സൈക്കിളുമായി വന്നു.

"വാ നമുക്ക് പുഴയിൽ കുളിക്കാൻ പോകാം.."
ബഷീർക്ക പറഞ്ഞു.

പുഴ, കുളി രണ്ടും അന്നേ വീക്ക്നെസ്സാണ്. ഞാൻ ചാടിപ്പുറപ്പെട്ടു. ബഷീർക്ക പിറകിൽ.. ഞാൻ മുന്നിലെ കുട്ടികൾ ഇരിക്കുന്ന ചെറിയ സീറ്റിൽ. ഹസ്സൻക്ക സൈക്കിൾ ചവിട്ടുന്നു.

'ഹോട്ടലിന് മുന്നിലെത്തിയാൽ സ്പീഡിൽ വിട്ടോ. ഉപ്പ കാണണ്ട'.
ഞാൻ ഹസ്സൻക്കയോട് പറഞ്ഞു.

പറഞ്ഞ പോലെ ഹസ്സൻക്ക അടിച്ചു മിന്നിച്ചു വിടുകയാണ്. പക്ഷേ ഞങ്ങൾ സൈക്കിളിൽ വരുന്ന  കാഴ്ച  ഹോട്ടലിന് മുന്നിൽ ബീഡി വലിച്ചു നില്ക്കുന്ന ഉപ്പ ദൂരെ നിന്നേ കണ്ടു. ഉപ്പയെ കണ്ടതും ഹസ്സൻക്കയുടെ ചവിട്ടിന്റെ സ്പീഡ് താനേ കുറഞ്ഞു.

"സ്പീഡ് കൂട്ട്.. സ്പീഡ് കൂട്ട്".. ഞാൻ ഹസ്സൻക്കയോട് പറഞ്ഞു കൊണ്ടേയിരുന്നു.

പക്ഷേ സ്പീഡ് കൂടിയില്ല. ഹസ്സൻക്ക ആഞ്ഞ് ചവിട്ടിയിട്ടും നാലഞ്ച് ചെകുത്താന്മാർ ഒരുമിച്ച് സൈക്കിൾ പിറകോട്ട് പിടിച്ചു വലിക്കുന്ന പോലെ..

ചുരുക്കിപ്പറഞ്ഞാൽ സൈക്കിൾ ഉപ്പയുടെ മുന്നിൽ കൃത്യമായി വന്നു നിന്നു.

"ഇവനേയും കൊണ്ട് എങ്ങോട്ടാ?"

ഉപ്പയുടെ ചോദ്യം.. ഞാൻ ബഷീർക്കയോട് കണ്ണിറുക്കി കാണിച്ചു. പക്ഷേ പാവം ബഷീർക്ക ഉള്ളത് ഉള്ളത് പോലെ പറഞ്ഞു.

"പുഴയിലേക്ക് കുളിക്കാനാ.. വേഗം മടങ്ങി വരും".

"ഇവനെ ഇവിടെ ഇറക്കി നിങ്ങൾ പൊയ്ക്കോ.. ഇവൻ പുഴയിൽ കുളിക്കാനൊന്നും ആയിട്ടില്ല".

ഉപ്പയുടെ ഹൃദയ ഭേദകമായ കല്പന.

ബഷീർക്ക തല ചൊറിഞ്ഞു.  ഉപ്പയുടെ വാക്കല്ലേ. തെറ്റിക്കാൻ പറ്റില്ല. ഹസ്സൻക്ക എന്നെ പിടിച്ച് താഴെയിറക്കി.

ഞാൻ കരച്ചിലിന്റെ വക്കിലെത്തി. എന്നെ സമാധാനിപ്പിക്കാൻ ഹോട്ടലിലെ ഭരണിയിൽ നിന്നും ഒരു ദിൽഖുഷ് (പ്രത്യേക തരം കട്ടിയുള്ള കേക്ക്) എടുത്ത് ഉപ്പ എനിക്ക് തന്നു. അത് വാങ്ങി ഞാൻ നേരെ ഒരേറ്.

അന്തരീക്ഷം പന്തിയല്ല എന്ന് കണ്ട സപ്ലയർ ഭാസ്കരേട്ടൻ എന്നെ പിടിച്ച് ഹോട്ടലിന് പിറകിലെ റൂമിലേക്ക്‌ കൊണ്ട് പോയി.

സല്യൂട്ട് അടിച്ച് നിൽക്കുന്നത് ഞാൻ.. ഇരിക്കുന്നവരിൽ വലത്ത് നിന്ന് രണ്ടാമത് ഉപ്പ. 

ഏതാണ്ട് ഒരു മണിക്കൂർ കഴിഞ്ഞു കാണും. ഹോട്ടലിനുള്ളിൽ ഒരു ബഹളം.. എല്ലാവരും അങ്ങോട്ടുമിങ്ങോട്ടും ഓടുന്നു. മുഖങ്ങളിൽ പരിഭ്രാന്തി. ഹോട്ടലിന്റെ ഡോറുകൾ ധൃതിയിൽ അടക്കുന്നു. അപ്പുറത്തെ ഞങ്ങളുടെ പായക്കടയും അടക്കാൻ പറയുന്നു.

ഞാൻ ചായക്കാരൻ അബ്ദുവിനോട് ചോദിച്ചു.

എന്താ സംഭവം?..

തേങ്ങിത്തേങ്ങി അബ്ദു പറഞ്ഞു

'ബഷീർക്ക മരിച്ചു. ആക്സിഡന്റാ"

പുഴയിലേക്കുള്ള വഴിയിൽ പൂന-ബാംഗ്ലൂർ റോഡിലെ തിരക്ക് പിടിച്ച ഇറക്കത്തിൽ ബാലൻസ് തെറ്റി എതിരെ വന്ന ലോറിക്കടിയിലേക്ക് സൈക്കിൾ മറിഞ്ഞു. ബഷീർക്കയുടെ വയറ്റിന് മുകളിലൂടെ ലോറി കയറിയിറങ്ങി. ശരീരം പല കഷണങ്ങളായി ചതഞ്ഞരഞ്ഞു.

വീഴ്ചയിൽ മറുഭാഗത്തേക്ക് മറിഞ്ഞതിനാൽ ഹസ്സൻക്ക തലനാരിഴക്ക് രക്ഷപ്പെട്ടു. പക്ഷേ ആ അപകടദൃശ്യം അയാളുടെ മാനസിക നില തെറ്റിച്ചു. ആദ്യം വന്ന ഏതോ ഒരു ബസ്സിൽ കയറി അദ്ദേഹം എങ്ങോട്ടോ പോയി. പിന്നെ ഒരിക്കലും തിരിച്ചു വന്നിട്ടില്ല. പല കഷണങ്ങായി മുറിഞ്ഞ സൈക്കിളിന്റെ ഒരു ഭാഗത്ത് ഹോട്ടലിന്റെ നമ്പർ കണ്ട ആരോ ആണ് ഉപ്പയെ വിവരം അറിയിച്ചത്.

അപകടത്തിന്റെ വിവരം അബ്ദു പറഞ്ഞപ്പോൾ ഒരു നിമിഷം മരവിച്ചു പോയി.. ശ്വാസം കിട്ടാത്ത പോലെ.. വലിച്ചെറിഞ്ഞ ദിൽഖുഷിലേക്കാണ് ആദ്യം എന്റെ കണ്ണ് പോയത്.. അതെവിടെത്തന്നെ കിടക്കുന്നുണ്ട്.. ചുമരിന്റെ മൂലയിൽ..

ഞാനത് കയ്യിലെടുത്തു പിടിച്ചു.

വാർത്തയുടെ ഷോക്കിൽ തലയ്ക്ക് കൈ കൊടുത്ത് എന്ത് ചെയ്യണമെന്നറിയാതെ ഉപ്പ ഹോട്ടലിന്റെ ക്യാഷ് കൌണ്ടറിൽ പരിഭ്രമിച്ചു നില്ക്കുകയാണ്.

ഞാൻ ഉപ്പയുടെ അടുത്തെത്തി മെല്ലെ തുണിയിൽ പിടിച്ചു. പിന്നെ ആ കൈകളിൽ തൊട്ടു.

ദിൽഖുഷ് വലിച്ചെറിഞ്ഞതിന് ചീത്ത പറയുമോ എന്ന പേടിയോടെ ഉപ്പയുടെ മുഖത്തേക്ക് നോക്കി. പെട്ടെന്ന് ഉപ്പ എന്നെ വാരിപ്പുണർന്നു. വിറയ്ക്കുന്ന കൈകളോടെ എന്നെ തലോടി.

ആ ഒരു നിമിഷം എന്റെ ജീവിതത്തിൽ ഒരിക്കലും മറക്കാത്ത നിമിഷമാണ്. നിരാശകളും മോഹ ഭംഗങ്ങളും കടന്നു വരുന്ന നിരവധി അവസരങ്ങൾ ജീവിതത്തിൽ ഉണ്ടാകാറുണ്ട്. അപ്പോഴെക്കെ എന്നെ സൈക്കിളിൽ നിന്ന് പിടിച്ചിറക്കിയ ഉപ്പയുടെ മുഖം ഓർമയിലെത്തും. ചില അവസരങ്ങൾ നഷ്ടപ്പെടുമ്പോൾ, ചില പ്രതീക്ഷകൾ അവസാന നിമിഷം തകർന്നടിയുമ്പോൾ ദിൽഖുഷ് വലിച്ചെറിഞ്ഞ പോലെ പ്രതികരിക്കരുതെന്ന് ഞാൻ എന്നോട് തന്നെ പറയാറുണ്ട്‌.

എല്ലാം നല്ലതിനാകും. പ്രത്യക്ഷത്തിൽ  പരാജയപ്പെടുകയാണ് എന്ന് നമുക്ക് തോന്നുമെങ്കിലും ദൈവം മറ്റൊന്നാകാം നമുക്ക് വേണ്ടി കരുതിയിട്ടുണ്ടാകുക. നടക്കാതെ പോയ ആ കുളിയും സൈക്കിൾ യാത്രയും എന്നെ പഠിപ്പിച്ച പാഠമതാണ്.

38 comments:

 1. കണ്ണ് നിറച്ചല്ലോ ബഷീര്‍ സാബ്

  ReplyDelete
 2. എല്ലാം നല്ലതിനാകും. പ്രത്യക്ഷത്തിൽ പരാജയപ്പെടുകയാണ് എന്ന് നമുക്ക് തോന്നുമെങ്കിലും ദൈവം മറ്റൊന്നാകാം നമുക്ക് വേണ്ടി കരുതിയിട്ടുണ്ടാകുക......................അള്ളാഹു എല്ലാം അറിയുന്നവനും സൂക്ഷ്മ ജ്ഞാനിയുമാകുന്നു...

  ReplyDelete
 3. താൽക്കാലിക വിഷമങ്ങളും ചെറിയ പരാജയങ്ങളും ഒരു പക്ഷേ വലിയ സന്തോഷങ്ങൾക്കോ വിജയങ്ങൾക്കോ വേണ്ടിയാവും ... !!

  #എന്നാലും വല്ലാത്ത ഒരു രക്ഷപ്പെടലാണു അന്ന് താങ്കൾ രക്ഷപ്പെട്ടത് ... !!

  ReplyDelete
  Replies
  1. annu രക്ഷപ്പെട്ടത് കൊണ്ട് നമുക്കൊരു ബ്ലോഗ്ഗരെ കിട്ടി അല്ലെ സമീര്

   Delete
 4. ഹൃദ്യമായ അവതരണം.. ബഷീര്ക്കയുടെ ഇത്തരം വിവരണങ്ങൾ വായിച്ചാൽ പിന്നെ എന്നും അത് മനസ്സിൽ തങ്ങി നില്ക്കും..

  ReplyDelete
 5. കാന്തപുരം ഉസ്താദിനെക്കുരിചോക്കെ വേണ്ടാത്തത് എഴുതുന്നതിനു പകരം ഇതുപോലുള്ള വല്ലതും എഴുതൂ വല്ലിക്കുന്നാ. പടച്ചോൻ ഭാഗത്ത്‌ നിന്ന് കൂലി കിട്ടും. ഉസ്താദിനെക്കുറിച്ച് എഴുതിയത്തിനു പടചോനോട് മാപ്പ് തേടൂ.

  ReplyDelete
  Replies
  1. Thanne pole mandanmar innum nattil undello ennu orthu lajja thonnunnu.

   Delete
  2. ഓണത്തിനിടക്ക് പുട്ട് കച്ചവടം..വള്ളിക്കുന്ന് ഒരു നല്ല ജീവിത പാഠം എഴുതിയപ്പോൾ അതിനിടയിൽ കാന്തപുരതിനെ തള്ളി കൊണ്ട് വന്നിരിക്കുന്നു ഒരുത്തൻ. കാന്തപുരം ആരാടോ പടചോനോ അതോ പ്രവാചകനോ .നാണം ഇല്ലല്ലോടാ..ഏതായാലും വള്ളിക്കുന്ന് ഒന്ന് മാപ് പറഞ്ഞേരെ ..അല്ലെങ്കിൽ പടച്ചോൻ നരകത്തിൽ വിട്ടാലോ!!!

   Delete
  3. ഹ ഹ ഹ .അതു നന്നായി

   Delete
  4. ഹ ഹ ഹ .അതു നന്നായി

   Delete
 6. {وَعَسَى أَنْ تَكْرَهُوا شَيْئًا وَهُوَ خَيْرٌ لَكُمْ وَعَسَى أَنْ تُحِبُّوا شَيْئًا وَهُوَ شَرٌّ لَكُمْ وَاللَّهُ يَعْلَمُ وَأَنْتُمْ لَا تَعْلَمُونَ}

  ReplyDelete
  Replies
  1. And it may be that you dislike a thing which is good for you, and that ye love a thing which is bad for you, and God knows and you know not.

   Delete
 7. ഇടക്ക് ഇതുപോലുള്ളതും എഴുതണം ബഷീർക.. ചെയിഞ്ച് മാത്രമല്ല ചിലത് പഠിക്കാനും കഴിയും. ഇനിയും എഴുതൂൂ. വായിക്കാൻ ഞങ്ങൾ റെഡി.

  ReplyDelete
 8. ബഷീറിന്‍റെ വളരെ വ്യത്യസ്തമായ പോസ്റ്റ്. ഇത്തരം പോസ്റ്റുകള്‍ വായനക്കാരന്‍റെ മനസ്സില്‍ മങ്ങാതെ നില്‍ക്കും 

  ReplyDelete
 9. ചെറുപുഷ്പംAugust 26, 2014 at 1:27 PM

  കൊള്ളാം ...വളരെ നല്ല പോസ്റ്റ്‌..

  ReplyDelete
 10. Nice reading experience...

  congrats..

  ReplyDelete
 11. കെ.സുരേന്ദ്രന്‍റെ "മായ" എന്ന നോവലില്‍ ഡീസന്‍റ് ശങ്കരപ്പിള്ള എന്നൊരു കഥാ പാത്രമുണ്ട്.ഇടയ്ക്കു ഇറങ്ങിയത് കൊണ്ട് ഒരു കാര്‍ ആക്സിഡന്‍റില്‍ നിന്നു രക്ഷപ്പെട്ടു എന്നു പറഞ്ഞ കഥാ പാത്രത്തോട് ശങ്കരപ്പിള്ള പറയുന്ന മറുപടി കടമെടുക്കട്ടെ.-വള്ളിക്കുന്നിനെ സൈക്കിള്‍ നിര്‍ത്തി അവിടെ ഇറക്കിയതുകൊണ്ടല്ലേ ഈ അപകടം സംഭവിച്ചത്? അല്ലെങ്കില്‍ ആ ലോറിയെ ആ സമയം ആ ഇറക്കത്തില്‍ മുട്ടേണ്ടി വരുമായിരുന്നില്ലല്ലോ.

  ReplyDelete
  Replies
  1. Yes Vettathan sir.. ഒരു ലോജിക്കൽ വ്യൂ പോയിന്റാണ് അത്..
   നമ്മുടെ ചിന്തകൾക്കും നിയന്ത്രണത്തിനും അപ്പുറമുള്ള എന്തെല്ലാം നമുക്ക് ചുറ്റും നടന്നു കൊണ്ടിരിക്കുന്നു.. അവയിലൊക്കെ നമ്മുടെ റോൾ വളരെ പരിമിതമാണെന്ന് തിരിച്ചറിയാൻ പറ്റും..

   Delete
  2. excellent logic but still hurting..

   Delete
  3. Cycle avde nirthiyillenkil orupakshe mattoru vandiyakaam aa samayath kootimuttan varunnath. Ariyilla.... ellam vidhi.

   Delete
 12. Basheer bai write more of this type of posts. enjoyed reading. this time something different from you

  ReplyDelete
 13. ബഷീര്‍ക്കാ,
  ഒരു വട്ടം വായിച്ചു കഴിഞ്ഞപ്പോള്‍ വീണ്ടും ഒരിക്കല്‍ക്കൂടി വായിക്കാന്‍ തോന്നി. ഹൃദ്യം. ഹൃദയഭേദകം. ബഷീര്‍ക്ക മരിച്ചെന്നറിഞ്ഞപ്പോള്‍ ഉപ്പയുടെ മനസ്സില്‍ തോന്നിയ അഗാധമായ ദുഃഖം അടക്കമുള്ള പലവിധ വികാരങ്ങളും അതിനപ്പുറം മകനെക്കെട്ടിപ്പിടിച്ച് പുണരുമ്പോഴുള്ള വാത്സല്യവുമൊക്കെ വാക്കുകളിലൊതുക്കാന്‍ പറ്റുന്നതിനേക്കാളപ്പുറമായിരിക്കും. ബഷീര്‍ക്കായുടെ സത്യസന്ധത, ഉപ്പയുടെ ദീര്‍ഘവീക്ഷണത്തോടെയുള്ള ശാസന എല്ലാത്തിനും നന്ദി പറയണം, എന്നുമെന്നും!!!!

  ReplyDelete
  Replies
  1. Hari | (Maths)
   എല്ലാത്തിനും നന്ദി പറയണം, എന്നുമെന്നും!!!! Absolutely..

   Delete
 14. >>പ്രത്യക്ഷത്തിൽ പരാജയപ്പെടുകയാണ് എന്ന് നമുക്ക് തോന്നുമെങ്കിലും ദൈവം മറ്റൊന്നാകാം നമുക്ക് വേണ്ടി കരുതിയിട്ടുണ്ടാകുക.<<

  ReplyDelete
 15. 'ഹോട്ടലിന് മുന്നിലെത്തിയാൽ സ്പീഡിൽ വിട്ടോ. ഉപ്പ കാണണ്ട'.
  അന്നതനുസരിച്ച് ബാപ്പയെ കടന്നു പോയിരുന്നെങ്കിൽ ലോറി ഇറക്കത്തിൽ വരുന്നതിനു മുൻപേ സൈക്കിൾ കടന്നു പോകുമായിരുന്നു. ആ അപകടം ഒഴിവാകുമായിരുന്നു. പക്ഷേ,ബഷീർക്കായുടെ സമയം അടുത്തിരിക്കണം....

  ReplyDelete
 16. E Kadha Kettappol enikku orma vannathu orikkal njaan maranaththil ninnu rekshapetta kadhayyaanu......

  Ente Veedu Alappuzha jillayile chengannur talukle Venmoney enna Gramathilaanu....njan schoolil poyrunnathu achankovil river murichu kadannanu...kadathuvallakkar undu 2-3 per..oru govt vallavum..1996 ile oru july-aug masathil...vellappoka samayam....vellam pongyal pinne njangakku road il koodi vallam pokumarunnu annu...

  pathivupole schoolil pokan ravile 7:45 ayappol kadavil vannu..govt vallamanu kidakkunnathu...kure alukal ayale vallam edukku...8-10 per ayappol vallam eduthu...achankovil aar kara kavinju ozhukunna samayamaanu..sakthamaay ozhukkaanu aattil...kadathukarante kayil valiya thuzhayum cheriya thuzhayum undu...

  azham koodiya sdalathu use cheyan anu cheriya thuzha..valiya mula kodnulla thuzha azham kuravulla bhagathum use cheyum..

  sakthamaay ozhukkullathukondu adyam kure ozhukkine ethire side vazhy pokum allankil ethir disayil ethan kazhiyilla....
  e samayathanu njgde MLA sobhana george avte palam pani thudangyathu..palathinte 4 piller pongy nilponu....appozhekkum vellapokamayi...vallam mukalikke eduthu pakshe udesicha athra sdalam vare munnodtu poyilla...vallathinte niyanthranam vittu....
  sakthammaya ozhukkil thazekku poyi..njan nokkumpol karayil nikkunna alukal alari vilichu koovunnu..pakshe vallathil nina enikko mattullavarkko onnum thoniyilla...njangallku speed manslakkan kazhnjilla...piller ne lekshyamakki vallam paanju...njan vallam thuzhayunna alinte face lekku nokki...vilari veluthu erikyanu pully..pakshe enikku oru pediyum thonyilla..pilleril edikkum ennayappol ellavarodum erikkan paranju kadathukaran...ellarum erunnu....vallam pilleril edichu..edikunnathnu mumpu kadathukaran ayalude kayil erunna thuzha kondu onnu chavity nokkyenkilum oru use undayilla...sakthamaayi edichu vallam onnu valanju...padacha thamuparante karuna kondu vallathnu onnum sambhavichilla....pinneyum ozhuki kure thazhekku...avasanam njayinkkana (karimpu pole nikkunna chedi) pidichu njanum koode ullavarum kayari..karayail kalu kuthyappol ente kaalukal virachu....enikkarayam vallathil vellam kayaryirunnenkil...swimming ariyatha njan annathe divasam ehaloka vasam vedinjene ennu....

  annu late ayi school ethyappol..class teacher chodichu enthe late ayathennu..........njan paranju,,..." teachere njan eppol teachernte munpil nikkunnathu daiva krupa kondanu" ithu ente second life anu...orikkalum marakkan kazhiyatha incident anu ente life le........

  ReplyDelete
 17. ഭാഗ്യം തന്നെ.

  നല്ലൊരു ഓര്‍മ്മക്കുറിപ്പ്

  ReplyDelete
 18. This comment has been removed by the author.

  ReplyDelete
 19. ഇന്ന് ആരുടെ നെഞ്ചിലാണ് പൊങ്കാലയിട്ടത് എന്ന് അറിയാൻ വേണ്ടിയിട്ടാണ് ഇന്ന് കേറിനോക്കിയത് .. പക്ഷെ തികച്ചും വിത്യസ്തമായ ഒരു പോസ്റ്റ്‌... ഇതുപോലുള്ള എഴുത്തുകൾ ഇനിയും വരട്ടെ.. :)

  ReplyDelete
 20. kannu nanayichu. Last para was superb.. Do write this type of real life stories Basheer

  ReplyDelete
 21. മരണത്തെ മുഖാമുഖം കണ്ടപ്പോഴും ആ സഹോദരന്‍റെ മനസ്സില്‍ താങ്കള്‍ കൂടെ ഇല്ലാതിരുന്നത് ഇത്തിരി സമാദാനം നല്‍കിയിരിക്കും ഒപ്പം താങ്കളെ പാതിവഴിയില്‍ നിര്‍ബന്ധിച്ച് ഇറക്കിയതിന് താങ്കളുടെ ഉപ്പയോടും പടച്ച റബ്ബിനോടും നന്ദിയും.

  ReplyDelete
 22. Dear Basheer,

  Good One

  ReplyDelete
 23. വല്ലാത്തൊരു വിധി.

  ReplyDelete
 24. Dear Basheerbhai,
  ഉപ്പയെ കണ്ടതും ഹസ്സൻക്കയുടെ ചവിട്ടിന്റെ സ്പീഡ് താനേ കുറഞ്ഞു. "സ്പീഡ് കൂട്ട്.. സ്പീഡ് കൂട്ട്".. ഞാൻ ഹസ്സൻക്കയോട് പറഞ്ഞു കൊണ്ടേയിരുന്നു.
  പക്ഷേ സ്പീഡ് കൂടിയില്ല. [ഹസ്സൻക്ക ആഞ്ഞ് ചവിട്ടിയിട്ടും നാലഞ്ച് ചെകുത്താന്മാർ ഒരുമിച്ച് സൈക്കിൾ പിറകോട്ട് പിടിച്ചു വലിക്കുന്ന പോലെ..]
  Inherent Humor like one in above is a specialty in your blog and same brings nostalgic memories to many. I gone to 1970's when we get new
  calendar of Davengere Mills with out fail. An employee of that mill visit us on leave time. They had paddy field in 'Anthikad Kole Paadam' for which we were advisors.

  ReplyDelete
 25. Thanks to your father...touching...hassanka and story

  ReplyDelete
 26. ബഷീർക്കാ ...പിന്നീട്‌ എപ്പോഴെങ്കിലും ഹസ്സൻ കയുടെ വിവരം വല്ലതും കിട്ടിയോ? മോഹൻ ലാൽ അന്യേഷിച്ച പോലെ നമുക്ക്‌ ഒന്നന്യേഷിച്ചാലോ....

  ReplyDelete