ഇന്ത്യാവിഷൻ വാർത്താ സംപ്രേഷണം താത്കാലികമായി നിർത്തി എന്ന വാർത്ത അല്പം മുമ്പ് കേട്ടപ്പോൾ ശരിക്കും ഞെട്ടിപ്പോയി. ഇന്ത്യാവിഷൻ പൂട്ടും പൂട്ടും എന്ന് പലരും പല തവണ പറഞ്ഞിട്ടുണ്ടെങ്കിലും പൂട്ടില്ല പൂട്ടില്ല എന്ന് വിശ്വസിക്കാനായിരുന്നു വ്യക്തിപരമായി എനിക്ക് താത്പര്യം. കാരണം ഇത്തരമൊരു ചാനൽ കേരളത്തിന്റെ സജീവമായ മാധ്യമ രംഗത്ത് നില നില്‍ക്കേണ്ടത് അത്യാവശ്യമായിരുന്നു. 'വളരെ നന്നായി.. എന്നോ പൂട്ടേണ്ടതായിരുന്നു. ഇപ്പോഴെങ്കിലും പൂട്ടിയല്ലോ..
ഞങ്ങളുടെ കാശ് കൊണ്ട് തുടങ്ങി ഞങ്ങൾക്കെതിരെ തന്നെ റിപ്പോർട്ട്
കൊടുക്കുമ്പോൾ ഓർക്കണമായിരുന്നു'. വാർത്താ സംപ്രേഷണം നിർത്തി എന്ന്
കേട്ടപ്പോൾ സോഷ്യൽ മീഡിയയിൽ കണ്ട ഒരു കമന്റാണ്. ഇത്തരം അഭിപ്രായ പ്രകടനങ്ങൾ
നടത്തുന്ന ചുരുക്കം ചിലർ കാണുമെങ്കിലും കേരളീയ പൊതുസമൂഹത്തിലെ ഒരു വലിയ
വിഭാഗം ആളുകൾ ഇന്ത്യാവിഷൻ പോലൊരു ചാനൽ നിലനിന്നു കാണണമെന്ന്
ആഗ്രഹിക്കുന്നവരാണ്.
വിമർശനങ്ങളും പഴികളും ഏറെ കേട്ടിട്ടുണ്ടെങ്കിലും കഴിഞ്ഞ പതിനൊന്നു വർഷക്കാലമായി മലയാളിയുടെ വാർത്താ സംസ്കാരത്തിൽ ഇടതടവില്ലാത്ത സാന്നിധ്യമായി ഇന്ത്യാവിഷനുണ്ട്. ചാനൽ നടത്തിപ്പുമായി ബന്ധപ്പെട്ട് മാനേജ്മെന്റിലെ ചിലരുടെ സമീപനങ്ങൾക്കും അഴിമതികൾക്കും എതിരായ മാധ്യമ പ്രവർത്തകരുടെ പ്രതിഷേധമാണ് വാർത്താ സംപ്രേഷണം നിർത്തി വെക്കാൻ കാരണമായി ഇന്ത്യാവിഷൻ വെബ് സൈറ്റിലൂടെ തന്നെ അവർ പുറത്തിറക്കിയ കുറിപ്പ് പറയുന്നത്. അതെന്തോ ആകട്ടെ.. ആത്മാർത്ഥമായി പണിയെടുക്കുന്ന മാധ്യമ പ്രവർത്തകർക്ക് ശരിയായ ശമ്പളം കിട്ടുന്നില്ല എന്നതാണ് പ്രധാന കാരണമെന്നത് അവർ പുറത്തു പറയാതെ തന്നെ അറിയാവുന്ന കാര്യമാണ്.
ഇന്ത്യാവിഷൻ മാനേജ്മെന്റിനെതിരെ അതിലെ ചില മാധ്യമപ്രവർത്തകർ ഉന്നയിച്ചിരിക്കുന്നത് ഗുരുതരമായ ആരോപണങ്ങളാണ്.. എം കെ മുനീർ അടക്കമുള്ള അതിന്റെ തലപ്പത്തിരിക്കുന്നവർ മറുപടി പറയേണ്ട ചില ആരോപണങ്ങൾ.. എക്സിക്യൂട്ടീവ് എഡിറ്റർ സ്ഥാനത്ത് നിന്ന് ഇപ്പോൾ പുറത്താക്കപ്പെട്ട എം പി ബഷീർ ന്യൂസ് മൊമെന്റ്സ് എന്ന ന്യൂസ് പോർട്ടലിൽ എഴുതിയ കുറിപ്പിലെ ചില വരികൾ ഇവിടെ ഉദ്ധരിക്കാം. "ഒരു പ്രമുഖ ജ്വല്ലറി ഗ്രൂപ്പിന്റെ പരസ്യങ്ങളാല്‍ സമ്പന്നമാണ് ഇന്ത്യാവിഷനിലെ 3 പ്രോഗ്രാമുകളും പത്തിലധികം ബുള്ളറ്റിനുകളും. മാര്‍ക്കറ്റിംഗ് ബാക്ക് ഓഫീസിലെ കണക്കനുസരിച്ച് കഴിഞ്ഞ 3 വര്‍ഷത്തിനിടയില്‍ മൂന്നേ മുക്കാല്‍ കോടി രൂപയുടെ പരസ്യം വരും ഇത്. എന്നാല്‍ ഒരു പൈസ പോലും ഓഫീസില്‍ രേഖപ്പെടുത്തുകയോ ബില്ലാക്കുകയോ ചെയ്തിട്ടില്ല. വാര്‍ഷിക ജനറല്‍ ബോഡിക്ക് വന്നവര്‍ക്ക് സ്വര്‍ണ്ണനാണയം സമ്മാനമായി നല്‍കിയത് ഈ ഗ്രൂപ്പാണെന്നായിരുന്നു ഇതേകുറിച്ചുള്ള അന്വേഷണങ്ങള്‍ക്ക് ലഭിച്ച മറുപടി. ഒന്നോ രണ്ടോ ഗ്രാം തൂക്കമുള്ള 50ല്‍ താഴെ സ്വര്‍ണ്ണ നാണയങ്ങള്‍ക്ക് മൂന്നേ മുക്കാല്‍ കോടി രൂപ വില!"
ബഷീർ തുടരുന്നു. "ഒരു വ്യവസായപ്രമുഖന് വാര്‍ത്താസമ്മേളനത്തിനൊടുവില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ടാബ് ലറ്റുകള്‍ വിതരണം ചെയ്തപ്പോള്‍ അത് നിരസിച്ച സിത്താര ശ്രീലയം എന്ന കൊല്ലം റിപ്പോര്‍ട്ടര്‍, ഓഫീസിലേക്ക് കയറിവന്ന് കാര്യങ്ങള്‍ സംസാരിച്ച് പിരിയുമ്പോള്‍ ഒരു പ്രമുഖ ജ്വല്ലറിയുടെ പ്രതിനിധി ഗിഫ്റ്റ് എന്ന് പറഞ്ഞ് മുന്നിലേക്ക് വെച്ച സ്വര്‍ണകോയിന്‍ തിരിച്ചെടുത്ത് ഇറങ്ങിപ്പോകാന്‍ പറഞ്ഞ കോഴിക്കോട് റിപ്പോര്‍ട്ടര്‍ എം എം രാഗേഷ്. ഇവരൊക്കെ ഉള്ളതായിരുന്നു ഞങ്ങളുടെ ടീം. അത് കൊണ്ട് അഹങ്കരിക്കാന്‍ ഞങ്ങള്‍ക്ക് അവകാശമുണ്ട്. ഇങ്ങനെയുള്ള ഒരു വാര്‍ത്താ സംഘം വര്‍ഷങ്ങള്‍ കൊണ്ട് ഉണ്ടാക്കിയെടുത്ത വിശ്വാസ്യതയുടെ മറവിലാണ് ജമാലുദ്ധീന് ഫാറൂഖി തീവെട്ടിക്കൊള്ള നടത്തുന്നത് എന്നതായിരുന്നു തിരുത്തല്‍ നടപടികള്‍ ശക്തമായി തന്നെ വേണം എന്ന തീരുമാനത്തിലേക്ക് ഞങ്ങളെ എത്തിച്ചത്. ഇത് ഒന്നോ രണ്ടോ ആളുകളുടെ തീരുമാനമായിരുന്നില്ല, ന്യൂസ് ടീം ഒന്നിച്ചെടുത്ത നിലപാടായിരുന്നു." (എം പി ബഷീർ - ന്യൂസ് മൊമെന്റ്സ്)
നൂറ്റി ഇരുപത്തിയഞ്ച് വര്‍ഷം പിന്നിട്ട മുതു മുത്തശ്ശി മാധ്യമങ്ങളുള്ള കേരളത്തില്‍ പതിനൊന്നു വര്‍ഷം ഒരു വലിയ കാലയളവല്ല. പക്ഷേ കേരളത്തിലെ ദൃശ്യ മാധ്യമങ്ങളുടെ വളര്‍ച്ചയും വികാസവും സൂക്ഷ്മമായി നിരീക്ഷിക്കുന്നവര്‍ക്ക് ഇന്ത്യാവിഷന് പിന്നിട്ട പതിനൊന്ന് വര്‍ഷങ്ങളെ അത്ര നിസ്സാരമായി തള്ളിക്കളയാനാവില്ല. ചടുലമായ ഒരു ദൃശ്യമാധ്യമ സംസ്കാരം കേരളത്തിന് പരിചയപ്പെടുത്തിയത് ഇന്ത്യാവിഷനാണ്. ഉണങ്ങിപ്പിടിക്കുന്ന അച്ചടി മഷികള്ക്കപ്പുറത്ത് വാര്‍ത്തകള്‍ക്ക് പിടക്കുന്ന ഒരു മനസ്സുണ്ടെന്ന് കാണിച്ചു തന്നതും അവരാണ്. നാടകങ്ങള്‍ക്ക് രംഗ സജ്ജീകരണം നടത്തുന്നതിനിടക്ക് സമയം പോക്കാന്‍ വേണ്ടി ഭക്തി ഗാനങ്ങള്‍ ആലപിക്കുന്ന പോലെ സീരിയലുകള്‍ക്കും ചിത്രഗീതങ്ങള്ക്കുമിടയിലെ ഇടവേളകളില്‍ ടൈം ഫില്ലിങ്ങിന് വേണ്ടിയുള്ള ഒരു വഴിപാട് ഏര്‍പാടായി വാര്‍ത്തകള്‍ നിലനിന്നിരുന്ന കാലത്ത് ഇരുപത്തിനാലു മണിക്കൂറിന്റെ വാര്‍ത്താ ചാനല്‍ എന്നത് ഒരു ചെറിയ കാര്യമായിരുന്നില്ല. അത്തരമൊരു പരീക്ഷണത്തെ വിജയിപ്പിച്ചു എന്ന് മാത്രമല്ല, നിരവധി മുഴുസമയ വാര്‍ത്താ ചാനലുകള്‍ക്ക് ധൈര്യമായി കടന്നു വരുവാന്‍ കേരളത്തിന്റെ വാര്‍ത്താ മനസ്സിനെ പാകപ്പെടുത്തി എന്നത് കൂടിയാണ് അവര്‍ നിര്‍വഹിച്ച ചരിത്ര ദൌത്യം.
പുതിയ ഷര്‍ട്ടും ടൈയുമിട്ട് ആദ്യമായി സ്കൂളില്‍ പോകുന്ന ഒരു എല്‍ കെ ജി
കുട്ടിയുടെ രൂപ ഭാവങ്ങളോടെ രണ്ടായിരത്തി മൂന്ന് ജൂലൈ പതിനാലിന് നികേഷ് ആദ്യ
വാര്‍ത്ത വായിക്കുമ്പോള്‍ ഇന്ത്യാവിഷന് സ്റ്റുഡിയോ മാറുന്ന ഒരു ദൃശ്യ
മാധ്യമ സംസ്കാരത്തിന് തുടക്കം കുറിക്കുകയായിരുന്നു. ഇരുപത്തിനാലു
മണിക്കൂര്‍ വാര്‍ത്ത പറയാന്‍ കേരളത്തില്‍ എന്തുണ്ട് എന്നതായിരുന്നു
അന്നത്തെ ചോദ്യം. വെറും ഇരുപത്തി നാല് മണിക്കൂറില്‍ ഈ വാര്‍ത്തകളൊക്കെ
ഉള്കൊള്ളിക്കുന്നതെങ്ങിനെ എന്നാണ് ഇന്നത്തെ ചോദ്യം. ഈ രണ്ടു
ചോദ്യങ്ങള്ക്കിടക്കുള്ള ദൂരം നികേഷിന്റെ എല്‍ കെ ജി ചിരിയില്‍ നിന്ന്
ഇന്നത്തെ വാര്‍ത്താ ചടുലതയിലേക്കുള്ള ദൂരമാണ്.
മലയാളത്തിലെ ഏറ്റവും പ്രഗത്ഭരായ ദൃശ്യ മാധ്യമ പ്രവര്‍ത്തകര്‍ ഇന്ത്യാവിഷന്റെ കളരിയില്‍ നിന്നാണ് പ്രാഗത്ഭ്യം നേടിയത്. നികേഷ് കുമാര്‍, പ്രമോദ് രാമന്, ഗോപീകൃഷ്ണന്, അനുപമ, എന്‍ പി ചന്ദ്രശേഖര്‍, ഷാനി പ്രഭാകര്‍, ഭഗത് ചന്ദ്രശേഖരന്, പി ടി നാസര്‍, നിഷ പുരുഷോത്തമന്, എം ഡി അജയ ഘോഷ് തുടങ്ങി ആ നിര വളരെ നീണ്ടതാണ്. അവരൊക്കെയും പുതിയ ലാവണങ്ങള്‍ തേടി ഇന്ത്യാവിഷന് വിട്ടു പോയി. എന്നിട്ടും ഉള്ളവരെ മിനുക്കിയെടുത്ത്, പുതിയവരെ പരിശീലിപ്പിച്ച്, ഇന്ത്യാവിഷന് തല താഴ്ത്താതെ നിവര്‍ന്ന് നിന്നിട്ടുണ്ട്. നികേഷ് പോയാല്‍ ഇന്ത്യാവിഷന് പൂട്ടുമോ? എന്ന ടൈറ്റിലില്‍ ഏതാണ്ട് നാലു വര്‍ഷങ്ങള്‍ക്കു മുമ്പ് ഞാനൊരു പോസ്റ്റിട്ടിരുന്നു. ചാനല്‍ പച്ച പിടിച്ച് തുടങ്ങുമ്പോള്‍ അതിനെ പ്രതിസന്ധികളില്‍ നിന്ന് കരകയറ്റിയ അമരക്കാരന്റെ തിരോധാനം ഉയര്‍ത്തുന്ന ആശങ്കകളായിരുന്നു അതില്‍ പങ്ക് വെച്ചത്. നിരവധി കോണുകളില്‍ നിന്നുയര്‍ന്ന അത്തരം ആശങ്കകളെ എം പി ബഷീറിന്റെ നേതൃത്വത്തിലുള്ള ടീം സമര്‍ത്ഥമായി മറികടന്നിരുന്നു.
ഇന്ന് മറ്റേതൊരു മലയാള ചാനലിനോടും കിടപിടിക്കാവുന്ന ഒരു പ്രൊഫഷനല്‍ ടീം ഇന്ത്യാവിഷനുണ്ട്. മലയാളത്തിലെ ഏറ്റവും നല്ല രണ്ട് വാര്‍ത്താ അവതാരകര്‍. വീണയും സനീഷും. ന്യൂസ് നൈറ്റ് അവരുടെ കൈകളില്‍ ഭദ്രമാണ്. കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും നല്ല വാര്‍ത്താ അവതാരകനുള്ള അവാര്‍ഡും സനീഷിനായിരുന്നു. എ സഹദേവന്, അഭിലാഷ് മോഹന്‍, മനീഷ് നാരായണന് തുടങ്ങി കൈകാര്യം ചെയ്യുന്ന പരിപാടികളെ തീര്‍ത്തും വ്യത്യസ്തവും മികവുറ്റതുമാക്കാന്‍ കഴിവുള്ള ഒരു ടീമും അവര്‍ക്കുണ്ട്. സ്റ്റുഡിയോക്ക് പുറത്ത് ശക്തമായ ഒരു റിപ്പോര്‍ട്ടിംഗ് നിരയും. 24 ഫ്രെയിംസ്, പൊളിട്രിക്സ്, ഗ്രേറ്റ് ഇന്ത്യന്‍ സര്‍ക്കസ്, ബോക്സ് ഓഫീസ്, വാരാന്ത്യം തുടങ്ങി എണ്ണം പറഞ്ഞ ചില 'പേറ്റന്റു'കളും അവരുടേതായിട്ടുണ്ട്.
പിന്നിട്ട വഴികളില്‍ വാര്‍ത്തകളുടെ ലോകത്ത് അതിരുകളും അരുതുകളും പാലിക്കാതെ ഇന്ത്യാവിഷന് പലതും ചെയ്തിട്ടുണ്ട്. അവയുടെ നൈതികത മറ്റൊരു വേളയില്‍ ചര്‍ച്ച ചെയ്യാവുന്നതാണ്. ഈ ചാനൽ നിലനിന്നേ തീരൂ.. മുഖ്യധാരാ മാധ്യമങ്ങൾ മുക്കിയ പല വാർത്തകളും പുറം ലോകത്തെത്തിച്ചത് ഇന്ത്യാവിഷനാണ്. പല ഉദാഹരണങ്ങളും ഈ പതിനൊന്ന് വർഷക്കാലത്തെ ചരിത്രത്തിൽ നമുക്ക് കണ്ടെത്താൻ പറ്റും. അമൃതാനന്ദമയി മഠത്തെക്കുറിച്ച് ഉയർന്ന ആരോപണങ്ങളെക്കുറിച്ച് രാത്രിയിലെ ന്യൂസ് പ്രൈം ടൈമിൽ ചർച്ച ചെയ്യാൻ ധീരത കാണിച്ച ചാനലും ഇന്ത്യാവിഷനായിരുന്നു. അവസാന ഉദാഹരണം അതാണ്. മലയാളിയുടെ ദൃശ്യമാധ്യമ സംസ്കാരത്തിൽ അവരിനിയും ഉണ്ടാകണം.ഇന്ത്യാവിഷൻ അതിന്റെ പ്രതിസന്ധികളെ അതിജീവിച്ച് വാർത്തകളുമായി തിരിച്ചു വരുമെന്ന് പ്രതീക്ഷിക്കാം. ഈ ചാനലിന്റെ തലപ്പത്തിരിക്കുന്നത് മുനീറായാലും മുത്തൂറ്റായാലും പ്രതിസന്ധികൾ പരിഹരിക്കാനും മാധ്യമ പ്രവർത്തകരുടെ ആവശ്യങ്ങൾ പരിഹരിച്ച് വാർത്താ സംപ്രേഷണം പുനരാരംഭിക്കാനും ശ്രമങ്ങളുണ്ടാവുമെന്ന് പ്രത്യാശിക്കാം. (Note: ഇന്ത്യാവിഷന്റെ പത്താം വാർഷികത്തോട് അനുബന്ധിച്ച് ഞാനെഴുതിയ കുറിപ്പിൽ നിന്നുള്ള ഭാഗങ്ങളാണ് ഈ പോസ്റ്റിൽ കൂടുതലും ഉപയോഗിച്ചിട്ടുള്ളത്)
Related Posts
വേണു, വീണ, നികേഷ്, വിനു. ആരെയാണ് കാണേണ്ടത്?
പത്രമുത്തശ്ശിമാരും ഏഷ്യാനെറ്റും നവകേരളത്തിന്റെ ശാപങ്ങളോ?
നികേഷ് പോയാല്‍ ഇന്ത്യാവിഷന് പൂട്ടുമോ?
വിമർശനങ്ങളും പഴികളും ഏറെ കേട്ടിട്ടുണ്ടെങ്കിലും കഴിഞ്ഞ പതിനൊന്നു വർഷക്കാലമായി മലയാളിയുടെ വാർത്താ സംസ്കാരത്തിൽ ഇടതടവില്ലാത്ത സാന്നിധ്യമായി ഇന്ത്യാവിഷനുണ്ട്. ചാനൽ നടത്തിപ്പുമായി ബന്ധപ്പെട്ട് മാനേജ്മെന്റിലെ ചിലരുടെ സമീപനങ്ങൾക്കും അഴിമതികൾക്കും എതിരായ മാധ്യമ പ്രവർത്തകരുടെ പ്രതിഷേധമാണ് വാർത്താ സംപ്രേഷണം നിർത്തി വെക്കാൻ കാരണമായി ഇന്ത്യാവിഷൻ വെബ് സൈറ്റിലൂടെ തന്നെ അവർ പുറത്തിറക്കിയ കുറിപ്പ് പറയുന്നത്. അതെന്തോ ആകട്ടെ.. ആത്മാർത്ഥമായി പണിയെടുക്കുന്ന മാധ്യമ പ്രവർത്തകർക്ക് ശരിയായ ശമ്പളം കിട്ടുന്നില്ല എന്നതാണ് പ്രധാന കാരണമെന്നത് അവർ പുറത്തു പറയാതെ തന്നെ അറിയാവുന്ന കാര്യമാണ്.
ഇന്ത്യാവിഷൻ മാനേജ്മെന്റിനെതിരെ അതിലെ ചില മാധ്യമപ്രവർത്തകർ ഉന്നയിച്ചിരിക്കുന്നത് ഗുരുതരമായ ആരോപണങ്ങളാണ്.. എം കെ മുനീർ അടക്കമുള്ള അതിന്റെ തലപ്പത്തിരിക്കുന്നവർ മറുപടി പറയേണ്ട ചില ആരോപണങ്ങൾ.. എക്സിക്യൂട്ടീവ് എഡിറ്റർ സ്ഥാനത്ത് നിന്ന് ഇപ്പോൾ പുറത്താക്കപ്പെട്ട എം പി ബഷീർ ന്യൂസ് മൊമെന്റ്സ് എന്ന ന്യൂസ് പോർട്ടലിൽ എഴുതിയ കുറിപ്പിലെ ചില വരികൾ ഇവിടെ ഉദ്ധരിക്കാം. "ഒരു പ്രമുഖ ജ്വല്ലറി ഗ്രൂപ്പിന്റെ പരസ്യങ്ങളാല്‍ സമ്പന്നമാണ് ഇന്ത്യാവിഷനിലെ 3 പ്രോഗ്രാമുകളും പത്തിലധികം ബുള്ളറ്റിനുകളും. മാര്‍ക്കറ്റിംഗ് ബാക്ക് ഓഫീസിലെ കണക്കനുസരിച്ച് കഴിഞ്ഞ 3 വര്‍ഷത്തിനിടയില്‍ മൂന്നേ മുക്കാല്‍ കോടി രൂപയുടെ പരസ്യം വരും ഇത്. എന്നാല്‍ ഒരു പൈസ പോലും ഓഫീസില്‍ രേഖപ്പെടുത്തുകയോ ബില്ലാക്കുകയോ ചെയ്തിട്ടില്ല. വാര്‍ഷിക ജനറല്‍ ബോഡിക്ക് വന്നവര്‍ക്ക് സ്വര്‍ണ്ണനാണയം സമ്മാനമായി നല്‍കിയത് ഈ ഗ്രൂപ്പാണെന്നായിരുന്നു ഇതേകുറിച്ചുള്ള അന്വേഷണങ്ങള്‍ക്ക് ലഭിച്ച മറുപടി. ഒന്നോ രണ്ടോ ഗ്രാം തൂക്കമുള്ള 50ല്‍ താഴെ സ്വര്‍ണ്ണ നാണയങ്ങള്‍ക്ക് മൂന്നേ മുക്കാല്‍ കോടി രൂപ വില!"
ബഷീർ തുടരുന്നു. "ഒരു വ്യവസായപ്രമുഖന് വാര്‍ത്താസമ്മേളനത്തിനൊടുവില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ടാബ് ലറ്റുകള്‍ വിതരണം ചെയ്തപ്പോള്‍ അത് നിരസിച്ച സിത്താര ശ്രീലയം എന്ന കൊല്ലം റിപ്പോര്‍ട്ടര്‍, ഓഫീസിലേക്ക് കയറിവന്ന് കാര്യങ്ങള്‍ സംസാരിച്ച് പിരിയുമ്പോള്‍ ഒരു പ്രമുഖ ജ്വല്ലറിയുടെ പ്രതിനിധി ഗിഫ്റ്റ് എന്ന് പറഞ്ഞ് മുന്നിലേക്ക് വെച്ച സ്വര്‍ണകോയിന്‍ തിരിച്ചെടുത്ത് ഇറങ്ങിപ്പോകാന്‍ പറഞ്ഞ കോഴിക്കോട് റിപ്പോര്‍ട്ടര്‍ എം എം രാഗേഷ്. ഇവരൊക്കെ ഉള്ളതായിരുന്നു ഞങ്ങളുടെ ടീം. അത് കൊണ്ട് അഹങ്കരിക്കാന്‍ ഞങ്ങള്‍ക്ക് അവകാശമുണ്ട്. ഇങ്ങനെയുള്ള ഒരു വാര്‍ത്താ സംഘം വര്‍ഷങ്ങള്‍ കൊണ്ട് ഉണ്ടാക്കിയെടുത്ത വിശ്വാസ്യതയുടെ മറവിലാണ് ജമാലുദ്ധീന് ഫാറൂഖി തീവെട്ടിക്കൊള്ള നടത്തുന്നത് എന്നതായിരുന്നു തിരുത്തല്‍ നടപടികള്‍ ശക്തമായി തന്നെ വേണം എന്ന തീരുമാനത്തിലേക്ക് ഞങ്ങളെ എത്തിച്ചത്. ഇത് ഒന്നോ രണ്ടോ ആളുകളുടെ തീരുമാനമായിരുന്നില്ല, ന്യൂസ് ടീം ഒന്നിച്ചെടുത്ത നിലപാടായിരുന്നു." (എം പി ബഷീർ - ന്യൂസ് മൊമെന്റ്സ്)
നൂറ്റി ഇരുപത്തിയഞ്ച് വര്‍ഷം പിന്നിട്ട മുതു മുത്തശ്ശി മാധ്യമങ്ങളുള്ള കേരളത്തില്‍ പതിനൊന്നു വര്‍ഷം ഒരു വലിയ കാലയളവല്ല. പക്ഷേ കേരളത്തിലെ ദൃശ്യ മാധ്യമങ്ങളുടെ വളര്‍ച്ചയും വികാസവും സൂക്ഷ്മമായി നിരീക്ഷിക്കുന്നവര്‍ക്ക് ഇന്ത്യാവിഷന് പിന്നിട്ട പതിനൊന്ന് വര്‍ഷങ്ങളെ അത്ര നിസ്സാരമായി തള്ളിക്കളയാനാവില്ല. ചടുലമായ ഒരു ദൃശ്യമാധ്യമ സംസ്കാരം കേരളത്തിന് പരിചയപ്പെടുത്തിയത് ഇന്ത്യാവിഷനാണ്. ഉണങ്ങിപ്പിടിക്കുന്ന അച്ചടി മഷികള്ക്കപ്പുറത്ത് വാര്‍ത്തകള്‍ക്ക് പിടക്കുന്ന ഒരു മനസ്സുണ്ടെന്ന് കാണിച്ചു തന്നതും അവരാണ്. നാടകങ്ങള്‍ക്ക് രംഗ സജ്ജീകരണം നടത്തുന്നതിനിടക്ക് സമയം പോക്കാന്‍ വേണ്ടി ഭക്തി ഗാനങ്ങള്‍ ആലപിക്കുന്ന പോലെ സീരിയലുകള്‍ക്കും ചിത്രഗീതങ്ങള്ക്കുമിടയിലെ ഇടവേളകളില്‍ ടൈം ഫില്ലിങ്ങിന് വേണ്ടിയുള്ള ഒരു വഴിപാട് ഏര്‍പാടായി വാര്‍ത്തകള്‍ നിലനിന്നിരുന്ന കാലത്ത് ഇരുപത്തിനാലു മണിക്കൂറിന്റെ വാര്‍ത്താ ചാനല്‍ എന്നത് ഒരു ചെറിയ കാര്യമായിരുന്നില്ല. അത്തരമൊരു പരീക്ഷണത്തെ വിജയിപ്പിച്ചു എന്ന് മാത്രമല്ല, നിരവധി മുഴുസമയ വാര്‍ത്താ ചാനലുകള്‍ക്ക് ധൈര്യമായി കടന്നു വരുവാന്‍ കേരളത്തിന്റെ വാര്‍ത്താ മനസ്സിനെ പാകപ്പെടുത്തി എന്നത് കൂടിയാണ് അവര്‍ നിര്‍വഹിച്ച ചരിത്ര ദൌത്യം.
![]() |
ഇന്ത്യാവിഷനിലെ ആദ്യ വാർത്ത ബുള്ളറ്റിനുമായി നികേഷ് |
മലയാളത്തിലെ ഏറ്റവും പ്രഗത്ഭരായ ദൃശ്യ മാധ്യമ പ്രവര്‍ത്തകര്‍ ഇന്ത്യാവിഷന്റെ കളരിയില്‍ നിന്നാണ് പ്രാഗത്ഭ്യം നേടിയത്. നികേഷ് കുമാര്‍, പ്രമോദ് രാമന്, ഗോപീകൃഷ്ണന്, അനുപമ, എന്‍ പി ചന്ദ്രശേഖര്‍, ഷാനി പ്രഭാകര്‍, ഭഗത് ചന്ദ്രശേഖരന്, പി ടി നാസര്‍, നിഷ പുരുഷോത്തമന്, എം ഡി അജയ ഘോഷ് തുടങ്ങി ആ നിര വളരെ നീണ്ടതാണ്. അവരൊക്കെയും പുതിയ ലാവണങ്ങള്‍ തേടി ഇന്ത്യാവിഷന് വിട്ടു പോയി. എന്നിട്ടും ഉള്ളവരെ മിനുക്കിയെടുത്ത്, പുതിയവരെ പരിശീലിപ്പിച്ച്, ഇന്ത്യാവിഷന് തല താഴ്ത്താതെ നിവര്‍ന്ന് നിന്നിട്ടുണ്ട്. നികേഷ് പോയാല്‍ ഇന്ത്യാവിഷന് പൂട്ടുമോ? എന്ന ടൈറ്റിലില്‍ ഏതാണ്ട് നാലു വര്‍ഷങ്ങള്‍ക്കു മുമ്പ് ഞാനൊരു പോസ്റ്റിട്ടിരുന്നു. ചാനല്‍ പച്ച പിടിച്ച് തുടങ്ങുമ്പോള്‍ അതിനെ പ്രതിസന്ധികളില്‍ നിന്ന് കരകയറ്റിയ അമരക്കാരന്റെ തിരോധാനം ഉയര്‍ത്തുന്ന ആശങ്കകളായിരുന്നു അതില്‍ പങ്ക് വെച്ചത്. നിരവധി കോണുകളില്‍ നിന്നുയര്‍ന്ന അത്തരം ആശങ്കകളെ എം പി ബഷീറിന്റെ നേതൃത്വത്തിലുള്ള ടീം സമര്‍ത്ഥമായി മറികടന്നിരുന്നു.
ഇന്ന് മറ്റേതൊരു മലയാള ചാനലിനോടും കിടപിടിക്കാവുന്ന ഒരു പ്രൊഫഷനല്‍ ടീം ഇന്ത്യാവിഷനുണ്ട്. മലയാളത്തിലെ ഏറ്റവും നല്ല രണ്ട് വാര്‍ത്താ അവതാരകര്‍. വീണയും സനീഷും. ന്യൂസ് നൈറ്റ് അവരുടെ കൈകളില്‍ ഭദ്രമാണ്. കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും നല്ല വാര്‍ത്താ അവതാരകനുള്ള അവാര്‍ഡും സനീഷിനായിരുന്നു. എ സഹദേവന്, അഭിലാഷ് മോഹന്‍, മനീഷ് നാരായണന് തുടങ്ങി കൈകാര്യം ചെയ്യുന്ന പരിപാടികളെ തീര്‍ത്തും വ്യത്യസ്തവും മികവുറ്റതുമാക്കാന്‍ കഴിവുള്ള ഒരു ടീമും അവര്‍ക്കുണ്ട്. സ്റ്റുഡിയോക്ക് പുറത്ത് ശക്തമായ ഒരു റിപ്പോര്‍ട്ടിംഗ് നിരയും. 24 ഫ്രെയിംസ്, പൊളിട്രിക്സ്, ഗ്രേറ്റ് ഇന്ത്യന്‍ സര്‍ക്കസ്, ബോക്സ് ഓഫീസ്, വാരാന്ത്യം തുടങ്ങി എണ്ണം പറഞ്ഞ ചില 'പേറ്റന്റു'കളും അവരുടേതായിട്ടുണ്ട്.
പിന്നിട്ട വഴികളില്‍ വാര്‍ത്തകളുടെ ലോകത്ത് അതിരുകളും അരുതുകളും പാലിക്കാതെ ഇന്ത്യാവിഷന് പലതും ചെയ്തിട്ടുണ്ട്. അവയുടെ നൈതികത മറ്റൊരു വേളയില്‍ ചര്‍ച്ച ചെയ്യാവുന്നതാണ്. ഈ ചാനൽ നിലനിന്നേ തീരൂ.. മുഖ്യധാരാ മാധ്യമങ്ങൾ മുക്കിയ പല വാർത്തകളും പുറം ലോകത്തെത്തിച്ചത് ഇന്ത്യാവിഷനാണ്. പല ഉദാഹരണങ്ങളും ഈ പതിനൊന്ന് വർഷക്കാലത്തെ ചരിത്രത്തിൽ നമുക്ക് കണ്ടെത്താൻ പറ്റും. അമൃതാനന്ദമയി മഠത്തെക്കുറിച്ച് ഉയർന്ന ആരോപണങ്ങളെക്കുറിച്ച് രാത്രിയിലെ ന്യൂസ് പ്രൈം ടൈമിൽ ചർച്ച ചെയ്യാൻ ധീരത കാണിച്ച ചാനലും ഇന്ത്യാവിഷനായിരുന്നു. അവസാന ഉദാഹരണം അതാണ്. മലയാളിയുടെ ദൃശ്യമാധ്യമ സംസ്കാരത്തിൽ അവരിനിയും ഉണ്ടാകണം.ഇന്ത്യാവിഷൻ അതിന്റെ പ്രതിസന്ധികളെ അതിജീവിച്ച് വാർത്തകളുമായി തിരിച്ചു വരുമെന്ന് പ്രതീക്ഷിക്കാം. ഈ ചാനലിന്റെ തലപ്പത്തിരിക്കുന്നത് മുനീറായാലും മുത്തൂറ്റായാലും പ്രതിസന്ധികൾ പരിഹരിക്കാനും മാധ്യമ പ്രവർത്തകരുടെ ആവശ്യങ്ങൾ പരിഹരിച്ച് വാർത്താ സംപ്രേഷണം പുനരാരംഭിക്കാനും ശ്രമങ്ങളുണ്ടാവുമെന്ന് പ്രത്യാശിക്കാം. (Note: ഇന്ത്യാവിഷന്റെ പത്താം വാർഷികത്തോട് അനുബന്ധിച്ച് ഞാനെഴുതിയ കുറിപ്പിൽ നിന്നുള്ള ഭാഗങ്ങളാണ് ഈ പോസ്റ്റിൽ കൂടുതലും ഉപയോഗിച്ചിട്ടുള്ളത്)
Related Posts
വേണു, വീണ, നികേഷ്, വിനു. ആരെയാണ് കാണേണ്ടത്?
പത്രമുത്തശ്ശിമാരും ഏഷ്യാനെറ്റും നവകേരളത്തിന്റെ ശാപങ്ങളോ?
നികേഷ് പോയാല്‍ ഇന്ത്യാവിഷന് പൂട്ടുമോ?
ഇന്ത്യവിഷം ചാനെല്‍ ന്യൂസ് മേതാവി എം പീ ബഷീര്‍ കോടികളുടെ അഴിമതി അദ്ധേഹത്തെ ഇന്ത്യവിഷം അതിക്ര്തര് പുറത്താക്കിയപ്പോള്‍ ചാനെല്‍ പൂട്ടി _________________________________________________ എന്ന് നിര്‍ത്തണം ....നിങ്ങള്‍ എം പീ ബഷീറും സംഘവും വിവാദ ഫോറോഡ റൌഫില്‍ നിന്ന് കോടികള്‍ വാങ്ങി വിവാദ സീഡി ഉണ്ടാക്കി മലപ്പുറം ഹില്‍ഫോര്‍ട്ട് ഹോട്ടലില്‍ വെച്ച് ലക്ഷങ്ങളുടെ ഇടപാട് നടന്നിരുന്നു . എന്നത് നാട്ടാരിവന്നു ഹോട്ടല്‍ സീ സീ ടീ വി നോക്കുക നിയമസഭാ തെരഞ്ഞെടുപ്പിന് നാലു മാസങ്ങള്‍ക്ക് മുമ്പ് കുഞ്ഞാലിക്കുട്ടി യെ കുടുക്കി യു ഡി എഫ് അതികാരത്തില്‍ വരാതിരിക്കാന്‍ അച്ചുവിന്നു വേണ്ടി കോടികളുടെ ഇടപാപാടും നടന്നതായി ആരോപണം ഉണ്ടായിരുന്നു എല്ലാം അന്നെഷിക്ക്കുക , (ഹില്ഫോര്തില് വെച്ച് കുഞ്ഞാലിക്കുട്ടി യുടെ പഴയ ഡ്രൈവര്‍ അരവിന്ദനുമായി വീഡിയോ രേകോര്ദിംഗ് പണ്ടികേട് തോന്നി അദ്ദേഹം ഇറങ്ങി ഓടി എന്നാണ് നാട്ടറിവ് ഇതുമായി മലപ്പുറം പോലീസ് സ്റ്ഷനില്‍ കേസുണ്ട് - അനേഷണം നടത്തുക
ReplyDeleteലീഗ് കാരൻ എന്നും ലീഗ് കാരൻ തന്നെ. ഈ വർഗത്തിന് പണ്ടേ വിവരമില്ല. അത് നിന്നെ പോലുള്ള മര മാക്രികൾ എന്നും തെളിയിക്കാറുണ്ട്.
Delete"പാറട്ടങ്ങനെ പാറട്ടെ പച്ച ചെങ്കൊടി പാറട്ടെ "
ഇതെന്ത് ഭാഷ ?????????
Deleteഒരു പൊട്ടന്!!!!!!!!!!!!!!!
Deletecouldn't understand anything!!
Deleteഡൈ അനോണികളെ ഇങ്ങള് പൊട്ടന്മാരാ ??
Deleteമലയാള വാർത്ത അവതരണത്തിന്നും ചാനൽ ഫാഷനും ഒരു സ്വാഭാവികതയും ലോക നിലവാരത്തിലുള്ള അവതരണവും കാലത്തിനൊത്ത് എങ്ങനെ മാറാം എന്ന് പഠിപ്പിക്കുന്നതിൽ ഇന്ത്യാവിഷൻ മലയാളിക്ക് നൽകിയ ആ വലിയ പാഠം ഒരിക്കലും വിസ്മരിച്ചു കൂട,
ReplyDeleteപാടി പതിഞ്ഞ ചില ഉച്ച വാർത്തകൾക്ക് എതിരെ മുഴുവൻ സമയം നിലയ്ക്കാതെ വാർത്ത പറഞ്ഞപ്പോൾ ഒരാൾക്കും മടുപ്പ് തോന്നിയില്ല,
ഇന്ത്യാ വിഷൻ തിരിച്ച് വരും , ചെറിയ ഒരു പണിമുടക്ക് മാത്രമായിരിക്കട്ടെ ഇത്
മലയാളിയുടെ ദൃശ്യമാധ്യമ സംസ്കാരത്തിൽ അവരിനിയും ഉണ്ടാകണം.ഇന്ത്യാവിഷൻ അതിന്റെ പ്രതിസന്ധികളെ അതിജീവിച്ച് വാർത്തകളുമായി തിരിച്ചു വരുമെന്ന് പ്രതീക്ഷിക്കാം.
ReplyDeleteഅതൊക്കെ ശരിതന്നെ.. ഇന്ത്യ വിഷൻ എന്ന ചാനലിനു വേണ്ടി ഗൾഫിലുട നീളം നടന്നു പാവങ്ങളായ ലീഗുകാരെ തെറ്റിദ്ധരിപ്പിച്ചു പിരിവു നടത്തിയവർ ഒരു നന്ദി വാക്കെങ്കിലും ആ പാവങ്ങളോട് പറഞ്ഞതായി കേട്ടിട്ടില്ല..
ഞാൻ കൊടുത്തിട്ടില്ല കേട്ടോ..അത് വേറെ കാര്യം..കടലിൽ എണ്ണി എറിയണം എന്നതാണ് ഞമ്മളെ പോളിസി.. :)
പിരിവെടുത്തവരും ചാനല്‍ മുതലാളിമാരുമല്ലേ അതിന് കാരണക്കാര്‍. ചാനലിന്റെ ഉദ്ദേശ ലക്ഷ്യങ്ങളെക്കുറിച്ച് പാര്‍ട്ടി പ്രവര്‍ത്തകരെ തെറ്റിദ്ധരിപ്പിച്ചാണ് പണപ്പിരിവ് നടത്തിയതെങ്കില്‍ അവര്‍ തീര്‍ച്ചയായും ഷെയര്‍ നല്കിയവരോട് മറുപടി പറയണം.
Deleteഉദ്ദേശ്യ ലക്ഷ്യം
Deleteഅതൊക്കെ ശരിതന്നെ.. ഇന്ത്യ വിഷൻ എന്ന ചാനലിനു വേണ്ടി ഗൾഫിലുട നീളം നടന്നു പാവങ്ങളായ ലീഗുകാരെ തെറ്റിദ്ധരിപ്പിച്ചു പിരിവു നടത്തിയവർ ഒരു നന്ദി വാക്കെങ്കിലും ആ പാവങ്ങളോട് പറഞ്ഞതായി കേട്ടിട്ടില്ല..
ReplyDeleteഞാൻ കൊടുത്തിട്ടില്ല കേട്ടോ..അത് വേറെ കാര്യം..കടലിൽ എറിഞ്ഞാലും എണ്ണി എറിയണം എന്നതാണ് ഞമ്മളെ പോളിസി.. :)
വ്യക്തിപരമായി ഇന്ത്യാ വിഷന്‍ നിലനില്‍ക്കണം എന്ന് താങ്കള്‍ ആഗ്രഹിക്കുന്നത് പോലെ
ReplyDeleteഇന്ത്യാ വിഷന്‍ പൂട്ടി പോകണം എന്നാഗ്രഹിക്കുവാനും സ്വാതന്ത്ര്യം താങ്കള്‍ നല്‍കണം.
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും 'ഇത് ഞമ്മളുടെ ചാനലാണ്. എന്ന് പറഞ്ഞു പ്രവാസനാട്ടില്‍ നിന്നും മുസ്ലിം ലീഗ് അനുകൂലികള്‍ നല്കിയ തുക കൊണ്ട് തന്നെയാണ് ചാനല്‍ തുടങ്ങിയത്. എന്നിട്ട് ചാനലും അതിലെ ശമ്പളക്കാരും എന്താ ലീഗ് പാര്‍ട്ടിയോട് കാണിച്ചത് ? ലീഗിനെതിരെ വാര്‍ത്ത നല്‍കരുത് എന്നല്ല. മറിച്ച് ഒരല്പം മാന്യത ആവാമായിരുന്നു എന്ന് പലതവണ തോന്നീട്ടുണ്ട്.
കേട്ടാൽ തോന്നും ലീഗുകാർ ചെയ്തു കൂട്ടുന്നതെല്ലാം വളരെ നല്ല കാര്യങ്ങളാണ് എന്ന്. എന്തെങ്കിലും ഉണ്ടായിട്ടു വേണ്ടേ കൊടുക്കാൻ. ഫൂ ..... ലീഗ് കാരനാണത്രെ ലീഗുകാരൻ
Deleteപ്രവാസികളുടെയും ലീഗ് അനികളുടെയും ഏറെ കാലത്തെ സ്വപ്നമാണ് പൂവണിഞ്ഞത്. വല്ലിക്കുന്നൻ ബ്ലോഗും അടുത്ത് തന്നെ പൂട്ടേണ്ടി വരും.
ReplyDeleteവള്ളിക്കുന്ന് ബ്ലോഗ് പൂട്ടിയ ശേഷം താക്കോൽ നിങ്ങളെ എല്പിക്കാം. ന്താ...?
Deleteരണ്ടിലും പൊതുവായി, ഓരോ ബഷീറുമാര്‍ ഉണ്ട്!!!
Deleteകുട്ടികള്‍ എന്തെങ്കിലും പറഞ്ഞൂന്ന് വെച്ച ചൂടാവല്ലേ ബഷീറേ... വട്ടാളീ....
Deleteചങ്ങതി ഇങ്ങക്ക് പുടി കുട്ടി.....ഓണ്‍ നീയ്യാ ല്ലേ !!
Deleteഇക്കാര്യത്തില്‍ ലീഗ്കാര് പറയുന്നതു ശരിയാണ്. പാവം (ലീഗ്) പ്രവാസികളുടെ ഒരുപാടു പൈസ "ഞമ്മടെ" ചാനലാണ് വരുന്നത് എന്നും പറഞ്ഞു വാങ്ങിയെടുതിട്ടു അവസാനം ലീഗ് നേതാക്കള്‍ക്കെതിരെ തന്നെ വാര്‍ത്ത കൊടുക്കുന്ന തരത്തില്‍ മാറിയപ്പോള്‍ ഇത്തരം പ്രതികരണങ്ങള്‍ സ്വാഭാവികം. ഒന്നുമല്ലെങ്കിലും പാര്‍ട്ടി സ്നേഹം എങ്കിലും കാണിക്കണമായിരുന്നു. അല്ലെങ്കില്‍ അദ്ദേഹം (മുനീര്‍) പാര്‍ട്ടിയില്‍ നിന്നും രാജി വെച്ചതിനു ശേഷം വേണമായിരുന്നു ചാനല്‍ നടത്തേണ്ടിയിരുന്നത്.
ReplyDeleteഇന്ത്യാവിഷൻ നിലനില്‍ക്കണം. പക്ഷേ അതിലെ ആ ബഷീറിനെ പുറത്താക്കണം.
ReplyDeleteManish Narayanan's Box Office. I am going to miss that if they stop transmission.
ReplyDeleteമുനീര്‍ സാഹിബും കുഞ്ഞാലികുട്ടി സാഹിബും തമ്മിലുള്ള സ്വരച്ചേര്‍ച്ചയില്ലായ്മ പരസ്യമായൊരു രഹസ്യമാണ്.... അങ്ങനെ കുഞ്ഞാലി കുട്ടി സാഹിബിനെ കുത്താന്‍ കിട്ടിയ ഒരു കോല് അവര്‍ നന്നായി ഉപയോഗിച്ചു... അത്ര മാത്രം
ReplyDeleteIndiavisionil nadanna/nadakkunna saampathika kramakkedukal CBI ye kkondu anweshikkanam.....
ReplyDelete"ആര്.ശ്രീജിത്ത് ഇന്ത്യാവിഷന്വിട്ട് റിപ്പോര്‍ട്ടറിലേക്ക് പോയപ്പോള്‍ സി.പി.എം ബീറ്റ് അന്ന് തിരുവനന്തപുരം ബ്യൂറോയിലുണ്ടായിരുന്ന എന്നെയാണ് ഏല്‍പ്പിച്ചത്. അതിനുശേഷം മീറ്റിങ്ങിനായി ബഷീര്‍ എന്നെ കൊച്ചിയിലേക്ക് വിളിപ്പിച്ചു. സി.പി.എം ബീറ്റ് ശക്തമാക്കണമെന്ന് ആവശ്യപ്പെട്ടു. സി.പി.എമ്മിനെ തകര്‍ക്കണം. അതിനായുള്ള വാര്‍ത്തകള്‍ ശേഖരിക്കണം. സി.പി.എമ്മിനെ തകര്‍ക്കുക എന്റെ ലക്ഷ്യമല്ലെന്ന് ബഷീറിനോട് ഞാന്‍ വ്യക്തമാക്കി. അതേസമയം സത്യസന്ധമായ വാര്‍ത്തകളും വിവരങ്ങളും നല്‍കാമെന്ന് അറിയിച്ചു. ബഷീറിന്റെ മുഖം ഇരുണ്ടു. പിന്നെ എന്നെ കാത്തിരുന്നത് പ്രതികാര നടപടികളായിരുന്നു. നിരന്തരമായ കള്ള പ്രചാരണങ്ങള്‍. മാനേജ്മെന്റിനെ തെറ്റിദ്ധരിപ്പിക്കല്‍. ബഷീറിന്റെ തൊഴിലാളി വിരുദ്ധ സമീപനം ഞാന്‍ തിരിച്ചറിഞ്ഞു. വൈകാതെ ഇന്ത്യാവിഷന്റെ പടിയിറങ്ങി".....
ReplyDeleteഎന്‍.വി. ബാലകൃഷ്ണന്, ഇന്ത്യാവിഷന് മുന്‍ ഡെപ്യൂട്ടി ന്യൂസ് എഡിറ്റര്‍
ഇന്ത്യാവിഷന് മാനേജ്മെന്റല്ല, എക്സിക്യൂട്ടീവ് എഡിറ്റര്‍ എം.പി. ബഷീറാണ് തൊഴിലാളി വിരുദ്ധനെന്ന് ഇന്ത്യാവിഷന് മുന്‍ ഡെപ്യൂട്ടി ന്യൂസ് എഡിറ്ററും ഇപ്പോള്‍ കൈരളി ടി.വി തിരുവനന്തപുരം ബ്യൂറോ ചീഫുമായ എന്‍.വി. ബാലകൃഷ്ണന്. ബഷീറിന്റെ നയങ്ങള്‍ക്ക് കീഴടങ്ങുകയും വഴങ്ങുകയും ചെയ്യുന്നവര്‍ക്ക് ഇന്ത്യാവിഷനില്‍ ശമ്പള വര്‍ധനയും പ്രമോഷനും നല്‍കും. എതിര്‍ക്കുന്നവരെ പീഡന നടപടികള്‍ കൊണ്ട് വശംകെടുത്തും. വര്‍ഷം മൂന്നും നാലും സ്ഥലം മാറ്റങ്ങള്‍ വരെ നേരിടേണ്ടി വന്നവരുണ്ട് ഇന്ത്യാവിഷനില്‍. ബാലകൃഷ്ണന് സെക്രട്ടറിയായ മാധ്യമ സംഘടന ഇത് ചോദ്യം ചെയ്തു. ഇ.എസ്.ഐയും പി.എഫും ജീവനക്കാര്ക്കില്ലെന്ന് സംഘടന ചൂണ്ടിക്കാട്ടി. എന്നാല്‍ അന്ന് പരാതി നല്‍കിയതിന്റെ പേരില്‍ പ്രതികാര നടപടികള്‍കൊണ്ടാണ് ബഷീര്‍ തന്നെ വേട്ടയാടിയതെന്ന് ബാലകൃഷ്ണന് പറയുന്നു. ഇന്ത്യാവിഷനില്‍ ബഷീര്‍ നടപ്പാക്കിയത് ജമാഅത്തെ ഇസ്ലാമിയുടെ നയങ്ങളാണ്. മാധ്യമം വാരികയിലെ വാര്‍ത്തകള്‍ അതേപടി നല്‍കിയും ദേശീയ അന്തര്‍ദേശീയ വിഷയങ്ങളില്‍ ജമാഅത്തെ ഇസ്ലാമിയുടെ നയങ്ങള്‍ സ്വീകരിച്ചും ബഷീര്‍ ആ സംഘടനയെ സഹായിച്ചു. ഇന്ത്യാവിഷന്റെ നിലപാടുകളില്‍ വിഷം ചേര്‍ത്തും സംഘടനയുടെ വികസന വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് അമിത പ്രചരണവും പ്രാധാന്യവും നല്കി. ജമാഅത്തെ ഇസ്ലാമിയുടെ നയങ്ങളാണ് ബഷീര്‍ നടപ്പാക്കുന്നതെന്ന് ഇന്ത്യാവിഷന് ഡയറക്ടര്‍ ബോര്‍ഡില്‍ തന്നെ ചിലര്‍ രേഖാമൂലം പരാതികള്‍ ഉന്നയിച്ചിരുന്നു. -വൈഫൈ റിപ്പോര്‍ട്ടറിനോട് ബാലകൃഷ്ണന് പറഞ്ഞു. ബാലകൃഷ്ണന്റെ വെളിപ്പെടുത്തലുകളുടെ വഴിയെ വൈഫൈ റിപ്പോര്‍ട്ടര്‍ സഞ്ചരിക്കുന്നു. എം.പി. ബഷീര്‍ സമരം ചെയ്യുന്നത് ആര്‍ക്കുവേണ്ടി?. വൈഫൈ റിപ്പോര്‍ട്ടര്‍ ചീഫ് എഡിറ്ററും മുന്‍ ഇന്ത്യാവിഷന് മുന്‍ ചീഫ് റിപ്പോര്‍ട്ടറുമായ എം.എസ്. സനില്‍കുമാര്‍ നടത്തുന്ന അന്വേഷണം. വൈകാതെ വായിക്കുക. വൈഫൈ റിപ്പോര്‍ട്ടറില്‍
https://www.facebook.com/wifireporter
സംഗതി കൊള്ളാം... വൈഫൈ എന്ത് പറയുന്നു എന്ന് നോക്കാം..
Deleteഅത ന്നെ..എന്താല്ലെ ?
Deleteഇന്ത്യാവിഷന് വന്നശേഷമാണ് മലയാളികള്‍ യഥാര്‍ത്ഥ വാര്‍ത്താവതരണം മനസ്സിലാക്കിയത്. അതുവരെ അഭിമുഖം ചെയ്യപ്പെടുന്നവന്റെ മുന്നില്‍ അയാള്‍ക്കിഷ്ടപ്പെടുന്ന ചൊദ്യങ്ങളുമായി വണങ്ങിനിന്ന അവതാരകര്‍ക്ക് മുന്നില്‍ നട്ടെല്ലോടെ കാര്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങിയത് ഇന്ത്യാവിഷനാണ്. ജനങ്ങലെ അതുവരെ കബളിപ്പിച്ചിരുന്ന വമ്പന്മാരെ (മനോരമ, മാതൃഭൂമി, ഏഷ്യാനെറ്റ്) ഒന്നൊതുക്കിയതും ഇന്ത്യാവിഷന്റെ വരവോടെയായിരുന്നു. ഇന്ത്യാവിഷനും മുമ്പ് മനോരമയോ മാതൃഭൂമിയോ വിചാരിച്ചാല്‍ ഒരു മന്ത്രിസഭ പൊളിക്കാനോ ഒരു വാര്‍ത്ത തമസ്കരിക്കാനോ കഴിയുമായിരുന്നു. ഇന്നതിനാവില്ല. അങ്ങനെയാകാത്തതിന്റെ കലിപ്പ് മാറാത്ത കുറെപ്പേര് ഇന്ത്യാവിഷന്റെ രക്തത്തിന് ദാഹിക്കുന്നുണ്ട്. ഒന്നുണ്ട്, ഇന്ത്യാവിഷന് ഇനി നിലച്ചാലും അത് തുണ്ടങ്ങിവച്ച മുന്നേറ്റം തടയാന്‍ ആര്‍ക്കും കഴിയില്ല. സോഷ്യല്‍ മീഡിയകള്‍ കൂടി രംഗത്ത് വന്നതോടെ കോര്‍പ്പറെറ്റ് മീഡിയകളുടെ പതനം തുടങ്ങിക്കഴിഞ്ഞു.
ReplyDeletewell said
DeleteWell said...വാർത്ത അത് സത്യസന്ധമായാലും അല്ലേലും വിരോധികൾ ഉണ്ടാവും. ഇന്ത്യാ വിഷന്റെ പതനം ആഘോഷിക്കുന്നത് പോലെ വള്ളിക്കുന്നിന്റെ പതനവും ആഗ്രഹിക്കുന്ന ചിലര്‍ ഉണ്ടെന്നു കമന്റ് കണ്ടപ്പോ തോന്നി. കഷ്ടം. താങ്കൾ തുടർന്നോളൂ ബഷീർ, ഇവിടെ മുതലാളി സ്വന്തം മനസ്സാക്ഷി തന്നെ ആയതു കൊണ്ട് പ്രശ്നമില്ലല്ലോ...
ReplyDeleteഈന്ത്യാവിഷൻ ഇന്ത്യാ വിഷം ആയപ്പോഴാണു പൂട്ടേണ്ടി വന്നതു. സാരമില്ല. ഇന്ത്യാവിഷൻ പൂട്ടിയാൽ ഇവിടെ ഒരു ചുക്കും സംഭവിക്കുകയില്ല ബഷീറെ. നിങ്ങൾ വിഷമിക്കേണ്ട. ഏതായാലും എല്ലാ ചാനലുകളും വാറ്ത രിപ്പൊർട്ടു ചെയ്യുന്നതിനു പകരം വാറ്ത്ത സൃഷ്ടിക്കുകയല്ലേ, അതുകൊണ്ടു വെറുതെ ദു:ഖിക്കേണ്ട.
ReplyDeleteenth cheyyan, kurachokke nee nadakkunnavar vedakkayi kkanan agrahikkukayum ath nadakkethe varumbo cheetha vilikkukayum athum nadakkathe varumbol inganeyoronnu parenathum sheriyallennu namukkokke manasilakkanulla vivaramund to
Deleteenth cheyyan, kurachokke nere nadakkunnavar vedakkayi kkanan agrahikkukayum ath nadakkethe varumbo cheetha vilikkukayum athum nadakkathe varumbol inganeyoronnu parenathum sheriyallennu namukkokke manasilakkanulla vivaramund to
DeleteBasheerka they are back. I just watched their NewsNight. A new guy presented the news. terrible presentation.
ReplyDeleteha..ha.. who was that 'new guy' who terribly presented the news?
Deleteഇന്ത്യാവിഷന്റെ പുതിയ സി.ഇ.ഓ ആയ എ.പി.നവീൻ സാർ എന്ത് പറയുന്നു എന്നറിയുന്നില്ല..അദ്ദേഹം ഏത് പക്ഷത്താണ്? ജീവനക്കാരുടെ കൂടെയോ അതോ മാനേജ്മെന്റിന്റെ കൂടെയോ? അതറിയാൻ താൽപ്പര്യമുണ്ട്. അറിയുന്നവർ കമന്റ് ചെയ്താൽ ഉപകാരം....
ReplyDeleteShafi sir, I have no idea about him
Deleteഇന്ത്യാവിഷന്റെ പുതിയ സി.ഇ.ഓ ആയ എ.പി.നവീൻ സാർ എന്ത് പറയുന്നു എന്നറിയുന്നില്ല..അദ്ദേഹം ഏത് പക്ഷത്താണ്? ജീവനക്കാരുടെ കൂടെയോ അതോ മാനേജ്മെന്റിന്റെ കൂടെയോ? അതറിയാൻ താൽപ്പര്യമുണ്ട്. അറിയുന്നവർ കമന്റ് ചെയ്താൽ ഉപകാരം....
ReplyDeleteഒളി ക്യാമറ ഓപറേഷൻ വഴി അമ്മക്ക് ഏറ്റവും വലിയ പണി കൊടുത്തത് മീഡിയവണ്‍ ആണ്. മീഡിയ വണ്‍ ന്യുസ് സെൻസേഷൻ ആവുന്നു എന്ന് തോന്നിയപ്പോൾ മാത്രമാണ് ഇന്ത്യ വിഷനും റിപ്പോർട്ടർ ടി വി യും അതേറ്റുടുത്തത്. അമ്മയുടെ ആരാധകരായ ചിലരുടെ കമന്റ് താഴെ കണ്ടു, അമ്മയുടെ ശാപം ആണ് പോലും ഇന്ത്യ വിഷൻ വാര്‍ത്ത നിലച്ചത്. ഇന്ത്യ വിഷന്റെ പിന്നാപുറത്തു കുറെ കാലമായി നടക്കുന്ന പ്രശ്നങ്ങളുടെ പൊട്ടിത്തെറിയാണ് ഇപ്പോൾ അവസാനമായി കണ്ടത്.
ReplyDeleteഅമ്മയുടെ ശക്തി അപാരം ആണ് എങ്കിൽ അത് ആദ്യം കനിക്കേണ്ടിയിരുന്നത് മീഡിയ വണ്നോടും, അമ്മയെ കുറിച്ച് പുസ്തകം പ്രസിദ്ധികരിച്ച ആളുകളോടും ആയിരുന്നു. . അവർ തുറന്നു വിട്ട ഭൂതം ആണല്ലോ പുറത്തു വന്നിരിക്കുന്നത്. അമ്മ പ്രേമികളുടെ അവകാശവാദം എന്തായാലും കുഞ്ഞാലികുട്ടിയും, റജീനയുടെയും, ലീഗുകാരും ശരിവച്ചു തരും എന്ന് തോന്നുന്നില്ല കാരണം അവരും കുറെ കാലമായി ശാപ വാക്കുക്കൾ ചൊരിഞ്ഞു കൊണ്ടിരിക്കുന്നുണ്ട്. ആരുടെ ശാപമാണ് എന്ന് തീരുമാനിക്കാൻ ഇനി ഒരു ഹോമം/നേര്‍ച്ച നടത്തേണ്ടി വരും എന്ന് തോന്നുന്നു.
waw, thats a good one.... :)
Deleteവാര്‍ത്തകള്‍ വന്നുകൊണ്ടേയിരിയ്ക്കുന്നു
ReplyDeleteകൊയിത്തുകാലമല്ലേ പുതിയ കുപ്പായമിട്ട് തിരിച്ചു വന്നേക്കാം ???
ReplyDeleteഇന്ത്യാവിഷന് ആദ്യത്തെ വാര്‍ത്താചാനലാണ്.പക്ഷേ ആദ്യം തൊട്ടേ വാര്‍ത്തകള്‍ വളച്ചൊടിക്കുന്ന,സ്വന്തം താല്‍പ്പര്യത്തിന് വാര്‍ത്തകള്‍ പടച്ചുവിടുന്ന പതിവ് അവര്‍ക്കുണ്ടായിരുന്നു.സത്യസന്ധമായ മാദ്ധ്യമ പ്രവര്‍ത്തനമാണ് അവര്‍ നടത്തിയത് എന്നും പറയാന്‍ വയ്യ.(പലപ്പോഴും സത്യത്തിന്റെയും നീതിയുടെയും കൂടെ അവര്‍ നിന്നിട്ടുണ്ടെന്ന് മറക്കുന്നില്ല) കേരളത്തില്‍ ഇന്ന് നിലവിലുള്ള അവിഞ്ഞ മാദ്ധ്യമ സംസ്ക്കാരത്തിന്റെ കാരണം നിഖേഷും കുട്ടികളും തന്നെയാണ്. മാദ്ധ്യമ
ReplyDeleteതീരെ വളച്ചൊടിക്കാത്ത സത്യസന്തമായ വാര്‍ത്തകള്‍ മനൊരമയിലും മാത്ര്ഭൂമിയിലും മാത്രം എന്ന് കൂടി പറഞ്ഞേക്കൂ സഹോദരാ.......
Deleteതീരെ വളച്ചൊടിക്കാത്ത സത്യസന്തമായ വാര്‍ത്തകള്‍ മനൊരമയിലും മാത്ര്ഭൂമിയിലും മാത്രം
Delete====
പോരെ
നാലായിരത്തി ഇരുനൂറ്റി എഴുപത്തി ഒന്നേ ?
??
>>അമൃതാനന്ദമയി മഠത്തെക്കുറിച്ച് ഉയർന്ന ആരോപണങ്ങളെക്കുറിച്ച് രാത്രിയിലെ ന്യൂസ് പ്രൈം ടൈമിൽ ചർച്ച ചെയ്യാൻ ധീരത കാണിച്ച ചാനലും ഇന്ത്യാവിഷനായിരുന്നു. << ഹും.. അമ്മേട ശാപം കണ്ടോരുണ്ടോ?
ReplyDeleteWell, the great valor is shown by John Brittas in the case of Amrithanadamayi. I do really appreciate him for that. Yes, India vision had a high rating as long as Nikesh was the news reader who taught the media a new approach for news reading. Now, India vision had gone to do@@###. Pathetic condition of a great channel, sad to see. Even then India vision is far better than the so called media one bull***$$$## channel.
ReplyDeleteJain HInd
Vin
"ഇന്ത്യാവിഷം" എന്ന് പൊതുവേ പറയാറുണ്ടെങ്കിലും ഇത്തരമൊരു "വിഷം" അത്യാവശ്യം തന്നെയാണ്. അല്പം വിഷം ഉണ്ടെങ്കിലെ ചിലര്‍ക്കെങ്കിലും ഒരു ഭയം ഉണ്ടാകുള്ളൂ.
ReplyDeleteഒരുപാട് "അമൃതുകളുടെ" സത്യം പുറത്തുകൊണ്ടുവരാന്‍ ഇതുപോലൊരു "വിഷം" വേണ്ടിവരും.
ഈ പോസ്റ്റിനു അനുശോചനക്കുറിപ്പിന്റെ ഛായയുണ്ട് .
ReplyDeleteകഴിഞ്ഞ 10 വര്‍ഷതിനിടക്ക് പലപ്പോഴും വിഷൻ വാർത്താമാധ്യമമെന്ന നിലയില പരാജയപെട്ടിട്ടുണ്ട്. സമൂഹത്തെ വിമര്‍ശ്ശിക്കുമ്പോൾ തന്നെ സ്വയം വിമര്സനതിനു വിമർശനത്തിനു വിധേയമാകാനും കഴിയണമായിരുന്നു. പക്ഷെ പലപ്പോഴും ധാര്‍ഷ്ട്യമായിരുന്നു ചന്നലിന്റെ മുഖമുദ്ര. രഹസ്യ അജണ്ടാകളാണ് ആ മാധ്യമത്തെ നയിച്ചിരുന്നത് എന്ന് അതിനകതുള്ളവർ തന്നെ പിന്നീട് വെളിപ്പെടുത്തിയിട്ടുണ്ട്. ചടുലമായ വര്താവതരണം മാത്രമല്ല് മുന്‍ വിധിയും , സ്ഥാപിത ലക്ഷ്യങ്ങലുമുള്ള വാർത്തകൾ നിര്‍മ്മിക്കുന്നതിനുള്ള തുടക്കവും ഈ ചാനെൽ തന്നെയാണ് ആദ്യമായി അവതരിപ്പിച്ചത്. പെയ്ഡ് വാര്തകളെ കുറിച്ചുള്ള ചർച്ചകൾ നടക്കുന്ന ഈ കാലഘട്ടത്തിൽ വിഷൻ കേരളത്തിലെ ദൃശ്യ മാധ്യമ രംഗത്ത് കൊണ്ടുവന്ന ഈ പ്രവണതകളും ചര്‍ച്ച ചെയ്യപെടെണ്ടാതാണ്. കേവലമായ തൊഴില്‍ തർക്കങ്ങൾ പരിഹരിച്ചു വീണ്ടും വാർതകലുമായി എത്തുമ്പോൾ വ്യക്തമായ ആശയവും സുതാര്യമായ നിഷ്പക്ഷതയും സമൂഹത്തോടുള്ള പ്രതിപത്തിയും വാര്‍ത്തയുടെ ലോകത്ത് പുതിയ വിപ്ലവങ്ങൾ സൃഷ്ട്ടിക്കാൻ ആർജ്ജവമാകുമെന്നു പ്രത്യാശിക്കാം.PRN
ഇന്ത്യാവിഷന് മാനേജ്മെന്റിന് എതിരെ അതിലെ ചില മാധ്യമപ്രവര്‍ത്തകര്‍ ഉന്നയിച്ചിരിക്കുന്നത് ഗുരുതരമായ ആരോപണങ്ങളാണ്.. ചില സാമ്പിളുകള്‍
ReplyDelete-----------------------------------
"ഒരു പ്രമുഖ ജ്വല്ലറി ഗ്രൂപ്പിന്റെ പരസ്യങ്ങളാല്‍ സമ്പന്നമാണ് ഇന്ത്യാവിഷനിലെ 3 പ്രോഗ്രാമുകളും പത്തിലധികം ബുള്ളറ്റിനുകളും. മാര്‍ക്കറ്റിംഗ് ബാക്ക് ഓഫീസിലെ കണക്കനുസരിച്ച് കഴിഞ്ഞ 3 വര്‍ഷത്തിനിടയില്‍ മൂന്നേ മുക്കാല്‍ കോടി രൂപയുടെ പരസ്യം വരും ഇത്. എന്നാല്‍ ഒരു പൈസ പോലും ഓഫീസില്‍ രേഖപ്പെടുത്തുകയോ ബില്ലാക്കുകയോ ചെയ്തിട്ടില്ല. വാര്‍ഷിക ജനറല്‍ ബോഡിക്ക് വന്നവര്‍ക്ക് സ്വര്‍ണ്ണനാണയം സമ്മാനമായി നല്‍കിയത് ഈ ഗ്രൂപ്പാണെന്നായിരുന്നു ഇതേകുറിച്ചുള്ള അന്വേഷണങ്ങള്‍ക്ക് ലഭിച്ച മറുപടി. ഒന്നോ രണ്ടോ ഗ്രാം തൂക്കമുള്ള 50ല്‍ താഴെ സ്വര്‍ണ്ണ നാണയങ്ങള്‍ക്ക് മൂന്നേ മുക്കാല്‍ കോടി രൂപ വില!"
"ഒരു വ്യവസായപ്രമുഖന് വാര്‍ത്താസമ്മേളനത്തിനൊടുവില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ടാബ് ലറ്റുകള്‍ വിതരണം ചെയ്തപ്പോള്‍ അത് നിരസിച്ച സിത്താര ശ്രീലയം എന്ന കൊല്ലം റിപ്പോര്‍ട്ടര്‍, ഓഫീസിലേക്ക് കയറിവന്ന് കാര്യങ്ങള്‍ സംസാരിച്ച് പിരിയുമ്പോള്‍ ഒരു പ്രമുഖ ജ്വല്ലറിയുടെ പ്രതിനിധി ഗിഫ്റ്റ് എന്ന് പറഞ്ഞ് മുന്നിലേക്ക് വെച്ച സ്വര്‍ണകോയിന്‍ തിരിച്ചെടുത്ത് ഇറങ്ങിപ്പോകാന്‍ പറഞ്ഞ കോഴിക്കോട് റിപ്പോര്‍ട്ടര്‍ എം എം രാഗേഷ്. ഇവരൊക്കെ ഉള്ളതായിരുന്നു ഞങ്ങളുടെ ടീം. അത് കൊണ്ട് അഹങ്കരിക്കാന്‍ ഞങ്ങള്‍ക്ക് അവകാശമുണ്ട്. ഇങ്ങനെയുള്ള ഒരു വാര്‍ത്താ സംഘം വര്‍ഷങ്ങള്‍ കൊണ്ട് ഉണ്ടാക്കിയെടുത്ത വിശ്വാസ്യതയുടെ മറവിലാണ് ജമാലുദ്ധീന് ഫാറൂഖി തീവെട്ടിക്കൊള്ള നടത്തുന്നത് എന്നതായിരുന്നു തിരുത്തല്‍ നടപടികള്‍ ശക്തമായി തന്നെ വേണം എന്ന തീരുമാനത്തിലേക്ക് ഞങ്ങളെ എത്തിച്ചത്. ഇത് ഒന്നോ രണ്ടോ ആളുകളുടെ തീരുമാനമായിരുന്നില്ല, ന്യൂസ് ടീം ഒന്നിച്ചെടുത്ത നിലപാടായിരുന്നു." എം പി ബഷീര്‍ എഴുതിയ ലേഖനത്തിന്റെ പൂര്‍ണ രൂപം ഇവിടെയുണ്ട്
ഇന്ത്യാവിഷന് മാനേജ്മെന്റ് തൊഴിലാളികളില്‍ നിന്ന് തട്ടിയെടുത്ത് 12 കോടി അഴിമതിക്ക് കൂട്ടുനിന്നത് മുനീര്‍ അതിലിപ്പെന്താ പുതുമ ചുക്കില്ലാണ്ട് എന്ത് കഷായം ലീഗില്ലാതെ എന്തഴിമതി...മതത്തിന്റെ പേരില്‍ കുറേ ചെറുപ്പക്കാരെ ചാവേറുകളാക്കി കാര്യം നേടുന്ന കുറേ പച്ച പരിഷ്കാരികള്‍ കഷ്ടം .കൂടുതലറിയാന്‍ ലിങ്ക് ക്ലിക്ക് ചെയ്യുക http://newsmoments.in/NEWS/KERALAM/1584/
ReplyDeleteഇന്ത്യാവിഷൻ ഇല്ലതായാൽ അതിന്റെ പ്രയോജകർ 'മ' ചാനലുകളും ചവറു പത്രങ്ങളുമായിരിക്കും.സത്യസന്ധമായ വാർത്തകൾക്ക് ചാനൽ നിലനിൽക്കേണ്ടതുണ്ട്.
ReplyDeleteഎന്തായാലും നാട്ടുകാരെ നന്നാക്കാന്‍ വേണ്ടി കച്ചവടകണ്ണുള്ള മുതലാളിമാര്‍ക്ക് ആവില്ല .. അത് കൊണ്ട് കിട്ടിയത് മിച്ചം വെച്ച് അവര്‍ പൂട്ടി പോയതാവും,
ReplyDeleteകച്ചവടത്തില്‍ കൂട്ടും കുടുംബവുമില്ല എന്നുള്ള ഒരു പഴയ പഴംചെല്ല് ഓര്‍ത്ത് പോയി.
അതിനിടക്ക് ബഷീര്ഭായി നികേഷിനെക്കുറിച്ച് നര്‍മ്മത്തില്‍ ചാലിച്ച വാക്കുകള്‍ ഒന്നിരുത്തി ചിരിപ്പിച്ചു.