May 16, 2014

ഇനി പ്രാർത്ഥിക്കാം. മോഡിക്ക് നല്ല ബുദ്ധി കൊടുക്കണമേ..

കത്രീന ചുഴലിക്കാറ്റിന്റെ പതിന്മടങ്ങ്‌ ശക്തിയിലാണ് ഇന്ത്യയിൽ മോഡി കൊടുങ്കാറ്റ് ആഞ്ഞ് വീശിയിരിക്കുന്നത്. തകർപ്പൻ വിജയമെന്ന് പറഞ്ഞാൽ പോര..  'അതിഭീകര' വിജയമെന്ന് തന്നെ പറയണം. ഈ കൊടുങ്കാറ്റിൽ   കോണ്‍ഗ്രസ്സും സഖ്യകക്ഷികളും തകർന്നടിഞ്ഞു. മതേതര മുന്നണികൾ നിലം പൊത്തി. മോഡി അധികാരത്തിൽ വരാതിരിക്കാൻ ഇന്ത്യയിലെ മതേതര  വിശ്വാസികൾ പരമാവധി ശ്രമിച്ചതാണ്. കോണ്‍ഗ്രസും മൂന്നാം മുന്നണിയും നൂറായിരം ചെറുകക്ഷികളും പല കൂട്ടുകെട്ടുകളിൽ ഏർപെട്ടു. പലവിധ പ്രചാരണങ്ങൾ നടത്തി. ഊണും ഉറക്കവുമില്ലാതെ മോഡിക്കെതിരെ ജനാഭിപ്രായം രൂപീകരിക്കാൻ കൊണ്ടുപിടിച്ച ശ്രമങ്ങൾ നടത്തി. പക്ഷേ അവയെയെല്ലാം പുഷ്പം പോലെ അതിജയിച്ച്‌ മോഡി ഇന്ത്യയുടെ ഭരണചക്രം കയ്യിലെടുത്തിരിക്കുകയാണ്. ജനവിധി തനിക്കലുകൂലമാക്കി മാറ്റിയിരിക്കുകയാണ്. മോഡി ഇനി ബി ജെ പിയുടെ പ്രധാനമന്ത്രിയല്ല, നമ്മുടെ എല്ലാവരുടെയും പ്രധാന മന്ത്രിയാണ്. ഇന്ത്യൻ ജനാധിപത്യവും മതേതര വ്യവസ്ഥകളും ഇപ്പോഴുള്ളത് പോലെ തന്നെ കോട്ടമൊന്നും തട്ടാതെ നിലനിന്ന് കാണണമെന്ന് ആഗ്രഹിക്കുന്ന എല്ലാവർക്കും ഇനി ചെയ്യാനുള്ളത് ഒരേയൊരു കാര്യമാണ്. മുട്ടിപ്പായി പ്രാർത്ഥിക്കുക. പടച്ചോനെ.. മോഡിക്ക് നല്ല ബുദ്ധി കൊടുക്കണമേ.

ഇന്ത്യയുടെ മതേതര പൈതൃകവും അതിന്റെ അടിസ്ഥാന ശിലകളും ലോകത്ത് ഇന്ന് നിലവിലുള്ള ഏതൊരു ജനാധിപത്യ വ്യവസ്ഥിതിയേയും നിയമ സംവിധാനങ്ങളേയും അതിജയിച്ച് നില്ക്കാവുന്ന രൂപത്തിൽ കുറ്റമറ്റതും അതുല്യവുമാണ്. മത ന്യൂനപക്ഷങ്ങൾക്കും മുഖ്യധാരയിൽ നിന്നും പാർശ്വവത്കരിക്കപ്പെട്ട മുഴുവൻ ജനവിഭാഗങ്ങൾക്കും സമ്പൂർണ സുരക്ഷയും സ്വൈര്യജീവിതവും ഉറപ്പ് വരുത്തുന ഒരു ഭരണഘടനയും നിയമവ്യവസ്ഥയുമാണ് നമ്മുടെ രാജ്യത്തിന്റെ കരുത്തും ശക്തിയും വിളിച്ചറിയിക്കുന്നത്. കഴിഞ്ഞ ആറര പതിറ്റാണ്ട് കാലമായി ലോകത്തിന് മുന്നിൽ ഇന്ത്യ തലയുയർത്തി പിടിച്ചു നില്ക്കുന്നത് ജാതിമത ചിന്തകൾക്ക് അതീതമായി സാമൂഹ്യ സുരക്ഷിതത്വം ഉറപ്പ് വരുത്തുന്ന ഈ മതേതര ചട്ടക്കൂടിന്റെ കൂടി പിൻബലത്തിലാണ്. 

ഇന്ത്യന്‍ മതേതരത്വം അതിന്റെ അടിസ്ഥാന തത്വങ്ങള്‍ കരുപ്പിടിച്ചു കൊണ്ടിരുന്ന വേളയില്‍ ജവഹര്‍ലാല്‍ നെഹ്‌റു പറഞ്ഞ ശ്രദ്ധേയമായ ഒരു വാചകമുണ്ട്. അതിങ്ങനെയാണ് . "A Muslim minority who are so large in numbers that they cannot, even if they want, go anywhere else. That is a basic fact about which there can be no argument. Whatever the provocation from Pakistan and whatever the indignities and horrors inflicted on non-Muslims there, we have got to deal with this minority in a civilized manner. We must give them security and the rights of citizens in a democratic state". ("ഇന്ത്യയില്‍ ഒരു വലിയ മുസ്‌ലിം ന്യൂനപക്ഷമുണ്ട്‌. അവര്‍ ആഗ്രഹിച്ചാല്‍ ‍പോലും മറ്റെവിടെയും പോകാന്‍ അവര്‍ക്ക്‌ സാധിക്കില്ല. ഒട്ടും തര്‍ക്കത്തിന് അവകാശമില്ലാത്ത  ഒരടിസ്ഥാന യാഥാര്‍ഥ്യമാണത്‌. പാക്കിസ്ഥാനില്‍ നിന്ന്‌ എന്ത്‌ പ്രകോപനമുണ്ടായാലും, അവിടെ അമുസ്‌ലിംകള്‍ എത്രതന്നെ പീഡിപ്പിക്കപ്പെട്ടാലും   ഈ മത ന്യൂനപക്ഷത്തോട്‌ ഒരു  പരിഷ്‌കൃതരീതിയില്‍ നാം ഇടപഴകിയേ മതിയാവൂ. ഒരു ജനാധിപത്യരാഷ്ട്രത്തിലെ പൗരന്മാര്‍ക്കുള്ള എല്ലാ അവകാശങ്ങളും സുരക്ഷിതത്വവും അവര്‍ക്ക്‌ നാം നല്‌കണം") 1947 ഒക്ടോബര്‍ മാസത്തില്‍ പ്രവിശ്യ മുഖ്യമന്ത്രിമാര്‍ക്ക് അയച്ച കത്തിലാണ് നെഹ്‌റു ഇത് പറഞ്ഞത്.

മോഡിയെ നേതാവായി അംഗീകരിക്കാത്തവർ പാക്കിസ്ഥാനിലേക്ക് പോകണം എന്ന് ഒരു ബി ജെ പി നേതാവ് തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ പറഞ്ഞിരുന്നു. അതിരുകടന്ന ഒരു ഭ്രാന്തൻ പ്രസ്താവനയായിട്ടാണ് അതിനെ ബി ജെ പി നേതാക്കൾ പോലും  കണ്ടതും പ്രതികരിച്ചതും. എന്നിരുന്നാലും അത്തരമൊരു ചിന്തയുടെ വിത്ത്‌ ചില അതിതീവ്ര മനസ്സുകളിലെങ്കിലും ഉണ്ടായിക്കൂടെന്നില്ല. അത്തരമാളുകൾ വിഭജന കാലത്ത് കലാപം കത്തിനിന്ന നാളുകളിൽ നെഹ്‌റു കുറിച്ചിട്ട ഈ വരികൾ ഒരാവർത്തി വായിക്കുന്നത് നന്നായിരിക്കും. ഇന്ത്യയിലെ മത ന്യൂനപക്ഷങ്ങൾക്ക് ഇവിടെ രക്ഷയില്ല എന്ന് വിലപിച്ച് ഇന്ത്യക്കെതിരെ പടനയിക്കാൻ തീവ്രവാദ പാതയിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്ന 'ജിഹാദി' ഗ്രൂപ്പുകൾക്കും ഇന്ത്യയുടെ മതേതര മനസ്സ് എന്തെന്ന് തിരിച്ചറിയാൻ ഈ വരികൾ ഉപകരിക്കും.

മോഡിയിൽ വൻ പ്രതീക്ഷയർപ്പിച്ചിരിക്കുന്ന ഒരു വലിയ ജനവിഭാഗം ഇന്ത്യയിലുണ്ട്. തൂവാലയിൽ നിന്ന് വെള്ളരിപ്രാവുകളെ സൃഷ്ടിക്കുന്ന മാന്ത്രികനെ പ്പോലെ ഇന്ത്യയുടെ വർത്തമാന കാല ദുരിതങ്ങളെ മോഡി തന്റെ മാന്ത്രികത്തൂവാല കൊണ്ട് ഇല്ലായ്മ ചെയ്യുമെന്നാണ് അവരുടെ പ്രതീക്ഷകൾ.. അത്തരം പ്രതീക്ഷകളെ സാക്ഷാത്കരിക്കാൻ മോഡിക്കെന്നല്ല സാക്ഷാൽ മോഹൻ ദാസ്‌ കരംചന്ദ്‌ ഗാന്ധിക്ക് പോലും ഇന്നത്തെ അവസ്ഥയിൽ സാധിക്കില്ല. പക്ഷെ മോഡിക്ക് മറ്റൊന്ന് ചെയ്യാൻ സാധിക്കും. മോഡിയെ പേടിച്ചു കഴിയുന്ന ഒരു വലിയ വിഭാഗം ജനങ്ങളുടെ ഭയപ്പാടും ആകുലതകളും ബുദ്ധിപരമായ ചില നീക്കങ്ങളിലൂടെ ഇല്ലായ്മ ചെയ്യാൻ സാധിക്കും. മത ന്യൂനപക്ഷങ്ങളുടെയും പിന്നോക്ക വിഭാഗങ്ങളുടെയും വിശ്വാസവും പിന്തുണയും നേടിയെടുക്കുക എളുപ്പമല്ലെങ്കിലും അവരുടെ ഭയപ്പാടും ആകുലതകളും ഇല്ലാതാക്കാൻ ചില നടപടികൾക്കും സമീപനങ്ങൾക്കും സാധിക്കും. സാധിക്കേണ്ടതുണ്ട്‌.

മോഡിയെ ഒരു ഭീകരനും  വംശഹത്യയുടെ നായകനുമായി മാത്രം അവതരിപ്പിക്കുന്ന സമീപനങ്ങൾക്കും ഇനി ചില മാറ്റങ്ങൾ ആവശ്യമുണ്ട്. ചുറ്റുപാടുകളെ മനസ്സിലാക്കി പ്രായോഗികമായ ചില നീക്കുപോക്കുകൾക്കും നിലപാടുകൾക്കും  ന്യൂനപക്ഷ സംഘടനകളും ഇടതുപക്ഷ രാഷ്ട്രീയ പ്രവർത്തകരും സന്നദ്ധമാകണം. ഗുജറാത്ത് കൂട്ടക്കൊല ഒരു ചരിത്രമാണ്. അതിന്റെ പാപഭാരത്തിൽ നിന്നും മോഡിക്കും സംഘ പരിവാർ ശക്തികൾക്കും ചരിത്രം അവശേഷിക്കുവോളം കൈ കഴുകാനാവില്ല എന്നത് സത്യം തന്നെ. എന്നാൽ ആ കൂട്ടക്കൊലയുടെ വിധിതീർപ്പും നിയമപോരാട്ടങ്ങളും ഇന്ത്യൻ നീതിപീഠത്തിനും കോടതികൾക്കും വിട്ടു കൊടുത്ത് കൊണ്ട് മുന്നോട്ട് പോവുകയല്ലാതെ ഈ രാജ്യത്തിനു മുന്നിൽ മറ്റു വഴികളില്ല. മോഡി ഇന്ത്യയുടെ പ്രധാനമന്ത്രി പദത്തിൽ എത്തിക്കഴിഞ്ഞു.  അദ്ദേഹം അധികാരത്തിൽ വന്നിരിക്കുന്നത് ഇന്ത്യയിലെ ബഹുഭൂരിപക്ഷം ജനങ്ങളുടെ പിന്തുണയോടെ ജനാധിപത്യ രീതിയിലാണ്. ചില തന്ത്രങ്ങളും കുറുക്കുവഴികളും അതിനു അദ്ദേഹം അവലംബിച്ചിരിക്കാം. എന്നാൽ അത്തരം തന്ത്രങ്ങൾ അദ്ദേഹം മാത്രമല്ല പയറ്റിയിട്ടുള്ളത്. എല്ലാ രാഷ്ട്രീയ കക്ഷികളും ഏറിയും കുറഞ്ഞും പല തന്ത്രങ്ങളും കുതന്ത്രങ്ങളും കാലാകാലങ്ങളിൽ പ്രയോഗിച്ചിട്ടുണ്ട്. ജനവിധിയെ മാനിക്കുക എന്നത് ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വമാണ്. മോഡി ഇന്ത്യൻ പ്രധാന മന്ത്രി പദത്തിൽ എത്തി എന്നത് ഒരു യാഥാർത്ഥ്യമാണ്. ആ യാഥാർത്ഥ്യത്തെ അംഗീകരിച്ചു കൊണ്ടുള്ള ചില സമീപനങ്ങളാണ് രാജ്യത്തിന്റെ താത്പര്യത്തിന് അനുഗുണമായിട്ടുള്ളത്‌. പഴയ കാല ചെയ്തികളുടെ പോസ്റ്റ്‌മോർട്ടവും അനുബന്ധ അസ്വസ്ഥതകളും നമ്മുടെ നാടിനെ എവിടെയുമെത്തിക്കില്ല. കഴിഞ്ഞതെല്ലാം കഴിഞ്ഞു. ഇനി നമുക്ക് ഭാവിയിലേക്ക് നോക്കാം.

മോഡിക്കും ഒരു മാറ്റം ആവശ്യമുണ്ട്. ജനവിധിയുടെ കരുത്തിൽ ഏകാധിപത്യ പ്രവണതകളിലേക്ക് സ്വയം നീങ്ങിപ്പോകുന്നതിനു പകരം ആ കരുത്തു പകർന്ന് നല്കുന്ന ഉത്തരവാദിത്വ ബോധത്തിലേക്ക്‌ അദ്ദേഹം വളർന്ന് വരേണ്ടതുണ്ട്. ഒരു വ്യാഴവട്ടക്കാലമായി തന്നെ പൊതിഞ്ഞു നില്ക്കുന്ന പ്രതിച്ഛായ മാറ്റിയെടുക്കേണ്ടതുണ്ട്. മത ജാതി ഭേദമന്യേ ഇന്ത്യയിലെ മുഴുവൻ ജനങ്ങളുടെയും വിശ്വാസം ആർജിക്കേണ്ടതുണ്ട്. അത്തരം ചില മാറ്റങ്ങൾക്ക് മോഡിയും ബി ജെ പിയും തയ്യാറാണ് എങ്കിൽ അതിനുള്ള അവസരം അവർക്ക് ലഭിക്കണം.  ഇന്ത്യൻ ജനതയിൽ നിന്ന് അതിനുള്ള പിന്തുണ അവർക്ക്  കിട്ടുകയും വേണം. വിമർശനങ്ങളും പ്രതിഷേധങ്ങളും ആവശ്യമുള്ളിടത്ത് അതാവാം. പക്ഷെ അത് മാത്രമാവരുത് ലക്ഷ്യവും താത്പര്യങ്ങളും.    രാജ്യതാത്പര്യങ്ങൾക്കാണ്  മറ്റെല്ലാ താത്പര്യങ്ങളെക്കാളും മുൻഗണന ലഭിക്കേണ്ടത്.  ബി ജെ പി യെയും അതിന്റെ തലപ്പത്തുള്ള മോഡിയേയും കൂടുതൽ തീവ്രമായ ഹിന്ദുത്വ നിലപാടുകളിലേക്ക്‌ തള്ളിവിടുന്നതിനു പകരം മതേതരത്വ നിലപാടുകളോട് അനുഭാവം പുലർത്തുന്ന ഒരു സമീപനത്തിലേക്ക് കൊണ്ട് വരാനുള്ള ശ്രമങ്ങളാണ് മീഡിയയുടെയും വിവിധ രാഷ്ട്രീയ ന്യൂനപക്ഷ കക്ഷികളുടെയും ഭാഗത്തു നിന്ന് ഉണ്ടാകേണ്ടത്. അതിനു വേണ്ടത് ഈ സർക്കാരിനോടും അതിന്റെ നയങ്ങളോടും നിഷേധാത്മക സമീപനം സ്വീകരിക്കുന്നതിനു പകരം കുറേക്കൂടി ബുദ്ധിപൂർവകമായ ഒരു ക്രിയാത്മക സമീപനം വളർത്തിക്കൊണ്ട് വരിക എന്നതാണ്.

വർഗീയതയുടെ പാതയിലേക്ക് പോകുന്നതിൽ നിന്ന് എത്ര പേരെ തടയാൻ സാധിക്കുന്നുവോ അത്രയും പേരെ തടയുക എന്നതാണ് ഇന്ത്യയുടെ ഭാവിക്ക് ആവശ്യമായിട്ടുള്ളത്. മോഡി സർക്കാരിന് ഒരു ക്ലീൻ ചിറ്റ് നല്കുക എന്നതല്ല ഇപ്പറഞ്ഞതിനു അർത്ഥം. അങ്ങനെ തെറ്റിദ്ധരിക്കേണ്ടതില്ല. മതേതര ചട്ടക്കൂടിനും നിലവിലുള്ള നിയമ സംവിധാനങ്ങൾക്കും പോറലേൽക്കാതെ നോക്കാൻ ജാഗ്രതയോടെ കാത്തിരിക്കണം. അതിനു വേണ്ടി മതേതര സമൂഹത്തിന്റെ കൂട്ടായ്മക്ക് വേണ്ട ശ്രമങ്ങളുണ്ടാവണം. അവ അപകടപ്പെടുമ്പോൾ സമരമുഖങ്ങളിൽ കരുത്തു കാട്ടണം. എന്നാൽ മോഡി അധികാരത്തിലെത്തി എന്നതിന്റെ പേരിൽ മാത്രം രാജ്യത്തെ ജനങ്ങളിലും പ്രത്യേകിച്ച് ന്യൂനപക്ഷ സമൂഹങ്ങളിലും അരക്ഷിതത്വ ബോധം സൃഷ്ടിക്കുവാനും അതുവഴി വർഗീയ തീവ്രവാദ മുതലെടുപ്പിന് ശ്രമിക്കുവാനും ആരെയും അനുവദിക്കുകയുമരുത്. ഇന്ത്യൻ ജനാധിപത്യത്തെയും മതേതര വ്യവസ്ഥകളെയും ശക്തമായി മുന്നോട്ടു നയിക്കാൻ വേണ്ട പാകതയും പക്വതയും മോഡിക്കുണ്ടാവാൻ വേണ്ടി മുട്ടിപ്പായി പ്രാർത്ഥിക്കണമെന്ന് പറയുന്നത് മോഡിയോടുള്ള സ്നേഹം കൊണ്ടല്ല. ഇന്ത്യൻ ജനത കൂടുതൽ വർഗീയ ധ്രുവീകരണത്തിലേക്കും സാമുദായിക സംഘർഷങ്ങളിലേക്കും നീങ്ങിപ്പോകരുത് എന്ന് അതിയായി ആഗ്രഹിക്കുന്നത് കൊണ്ടാണ്. ഈ മണ്ണിനോടും ഈ മണ്ണിന്റെ പാരമ്പര്യത്തോടുമുള്ള സ്നേഹം കൊണ്ടാണ്. ഈ രാജ്യം ഇത് പോലെ നിലനിന്നു കാണണമെന്ന ആഗ്രഹം കൊണ്ടാണ്. ജനവിധിയെ മാനിക്കുക. അതിനെ ഗുണപരമായി ഉപയോഗപ്പെടുത്താൻ വേണ്ട ശ്രമങ്ങൾക്ക് പിന്തുണ നല്കുക. എല്ലാ ജനാധിപത്യ വിശ്വാസികളുടെയും പ്രഥമവും പ്രധാനവുമായ കടമ അതാണ്‌.

Recent Posts
വാഗാ അതിർത്തിയിലെ കാഴ്ചകൾ
സുരാജിന് ദേശീയ അവാർഡ്, ന്റെ പടച്ചോനെ !
ജോസഫിനെക്കൂടി ആത്മഹത്യ ചെയ്യിക്കരുത് !          

298 comments:

 1. പ്രതീക്ഷിച്ച പോസ്റ്റ്‌ തന്നെ. വിവേക പൂർവ്വമായ വിശകലനം. ജനാധിപത്യത്തെ ശക്തിപെടുത്തുന്നതിനു ഒന്നിച്ചു നില്ക്കുക, മോദിയുടെ കര്മ്മ പരിപാടികളെ വസ്തു നിഷ്ടമായി വിലയിരുത്തികൊണ്ട് വിവേകപൂര്ന്നവും ക്രിയത്മകവുമായി പ്രതിവര്ത്ത്തിക്കുക എന്ന ജനാധിപത്യ ധര്മ്മം നിർവഹിക്കുക എന്നതാണ് മോദി പേടി വളര്ത്തി മുതലെടുപ്പ് നടത്തിയിരുന്ന മാധ്യമങ്ങള്ക്കും രാഷ്ട്രീയ കക്ഷികല്ക്കും ഇനി മുന്നിലുള്ള ഒരേ ഒരു മാര്ഗ്ഗം.

  ReplyDelete
 2. അഴിമതിയും, അഹമ്തിയും, ഭരണ പരാജയവും, മാത്രം പ്രോഗ്രസ്സ് റിപ്പോര്‍ട്ട്‌ രേഗപെടുത്തിയ ഒരു സര്‍കാര്‍നെ ജനങ്ങള്‍ ഒരുമിച്ചു നിന്ന് പുലകുളി അടിയന്ധരം നടത്തിയതാണ് ഇന്ത്യ കണ്ടത്.

  ReplyDelete
 3. പലരും 1975ലെ അടിയന്തരാവസ്ഥക്ക് ശേഷം തിരിച്ചുവരുന്നത് പോലെ അടുത്ത് തന്നെ കാൺഗ്രസ് തിരിച്ചുവരുമെന്നൊക്കെ തട്ടിവിടുന്നു. അന്ന് അധികാരം നഷ്ടപെടാൻ അടിയന്തരാവസ്ഥ കാരണമായെങ്കിൽ ഇന്നെന്താണ് കാരണമെന്ന് ആലോചിക്കുന്നില്ല. അതിനാൽ തന്നെ മൂല കാരണം എടുത്തുകളയാതെ തിരിച്ചുവരവ് എളുപ്പവുമല്ല. ആം ആദ്മിയുടെ അടിയേറ്റത് മതേതര കക്ഷികൾക്കാണ് എന്നത് ഏറെ പഠിക്കേണ്ട വിഷയമാണ്, ഹിന്ദുത്വം ചില മേഖലകളിൽ മാത്രമായിരുന്നു കളിച്ചിരുന്നത് എങ്കിൽ ഇനിയത് ദേശീയ തലത്തിലായിരിക്കും, ഏതൊക്കെ സംവിധാനങ്ങളിൽ സംഘപരിവാരങ്ങൾ കുടികൊള്ളുമെന്നും അതിന്റെ പരിണിത ഫലം ഏതൊക്കെ മേഖലയിലേക്ക് വന്നെത്തുമെന്നും കണ്ടറിയുകയല്ലാതെ രക്ഷയില്ല..

  ReplyDelete
  Replies
  1. മോഡി യുടെ ചരിത്രം എന്തോ ആവട്ടെ .ഭാരതത്തിലെ ജനങ്ങളില്‍ ഭൂരിപക്ഷം ആഗ്രഹിക്കുന്നത് മോഡി പ്രാധാനമന്ത്രി ആവാനാണ് ,ബി ജെ പി ഇന്ത്യ ഭരിക്കാനാണ് . വോട്ടു കൊടുത്തുകൊണ്ട് അവരത് ലോകത്തെ ബോധ്യപ്പെടുത്തി .ജനാതിപത്യ വിശ്വാസികള്‍ അത് അന്ഗീകരിച്ചേ മതിയാവൂ .ഇറാക്ക് കുവൈറ്റ് പിടിച്ചടക്കിയപ്പോള്‍ ആണ് സദ്ദാം ലോകത്തില്‍ ശ്രദ്ടിക്കപ്പെട്ടത്‌ . ഗുജറാത്ത് കലാപത്തോടെ മോഡിയും

   Delete
 4. "HINDU FUNDAMENTALISM" : THE TRUTH : -The basic philosophy of Hinduism or Sanatana Dharma, as it was originally called is in a nutshell: this visible universe, including our persons, is divine. Everything is permeated by the same divine essence which is called by many names. Hindus do not, unlike Christians and Muslims, divide humanity into those who are chosen by God and those who are eternally damned. Hindus are those rare human beings whose dharma requires them to regard all as brothers and sisters. Their dharma requires them further to respect nature and not to harm unnecessarily any living being. Hindu children are not taught to look down on those who are not Hindus, unlike children of the dogmatic religions who are taught that their God does not love those others unless they officially join their ‘true’ religions. Hindus are also comparatively kinder to animals. The great bulk of vegetarians worldwide are Hindus. http://mariawirthblog.wordpress.com/2014/04/18/are-hindus-dangerous/

  ReplyDelete
  Replies
  1. ഓ...ഇങ്ങനെ വിളംബാൻ കൊള്ളാം....! ജാതി തിരിച്ചു മനുഷ്യരെ തൊട്ടു കൂടാൻ പാടില്ലാത്തവർ എന്നും തീണ്ടി കൂടാൻ പാടില്ലാത്തവർ എന്നും തരം തിരിച്ചു അകറ്റി നിർത്തിയതും ഇന്ത മതം താനേ...??!!

   Delete
  2. Plants and Vegitables are also living thing...you should be kind to them also and eat nothing....

   Delete
 5. Quote "മോഡി ഇന്ത്യൻ പ്രധാന മന്ത്രി പദത്തിൽ എത്തി എന്നത് ഒരു യാഥാർത്ഥ്യമാണ്. ആ യാഥാർത്ഥ്യത്തെ അംഗീകരിച്ചു കൊണ്ടുള്ള ചില സമീപനങ്ങളാണ് രാജ്യത്തിന്റെ താത്പര്യത്തിന് അനുഗുണമായിട്ടുള്ളത്‌........" Unquote.

  ReplyDelete
 6. Angayude abhipraya sarvveyude post neekkiyo atho ippozhum undo ? ...

  ReplyDelete
 7. പിന്നേ.. മത്തൻ കുരു കുഴിച്ചിട്ടിട്ട്‌ പ്രാർത്ഥിച്ചാൽ കുമ്പളം മുളയ്ക്കുമോ..?

  12 കൊല്ലമായിട്ട്‌ തന്റെ ഭരണകാലത്തുണ്ടായ കലാപം ഖേദകരമായിപ്പോയി എന്നു പോലും പറയാത്തയാളാ..

  പിന്നെ പ്രധാനമന്ത്രി ആയാൽ സ്വിച്ചിടുന്ന പോലെ നല്ല ബുദ്ധികിട്ടണേൽ ഇമ്മിണി പുളിയ്ക്കും..

  ReplyDelete
  Replies
  1. very correct.

   Delete
  2. ഡല്‍ഹി വഴി പാകിസ്ഥാനിലേക്ക് ഉരു പോകുന്നുണ്ട് .... അവിടെ പോയി “മോഡിജീക്കാ ദുശ്മന്‍” എന്ന് പറഞ്ഞാല്‍ മതി അവര് ഫ്രീയായിട്ട് പാകിസ്ഥാനിലോട്ട് കൊണ്ടുവിട്ടോളും —പിന്നല്ല് ഇത് എന്നതാ

   Delete
 8. http://www.saudigazette.com.sa/index.cfm?method=home.regcon&contentid=20140516205240

  Quote"........To Indian Muslims who are mortified at the thought of Modi as prime minister, I say, be like Moses and his followers - stand up to the modern day Pharaoh.

  Unfortunately, Indian Muslims have become insular and rigid. Their self-appointed leaders, the mullahs and others, have not served them well. For them education is the key to societal advancement. They should make use of the Indian system which by and large allows for self-expression, accomplishment and advancement. They should shun extremism and ignorant and obstructionist clerics. Indian Muslims are also important stakeholders in their country. They should not pay heed to accusations by extremist Hindutva nationalists. Indian secularism and liberalism are the ingredients for the nation’s future well-being. Everyone should have the opportunity to use the system.

  The majority of Indians are focusing on the larger picture: A progressive India that can play a prominent role in global affairs. It has a lot to offer.

  The Muslims of India should get on the India Train. They cannot get on board by wallowing in self-pity and groveling in mortification.

  If Modi assumes power, so what? He is clever enough not to allow a large segment of society to resort to violence in order to achieve justice. The stakes are high. He will have to negotiate, compromise and deal with all. India is not Gujarat. Modi will not want to go down in history as the man who tore India apart by his rejection of Gandhian principles. Indians will never forgive him for that. " Un Quote

  ReplyDelete
 9. Advise people from your religion to be less fanantic.

  ReplyDelete
 10. All these days you prayed to God to defeat Modi. God dinot listened to it. Do you understand anything about God's likes?

  ReplyDelete
 11. വള്ളിക്കുന്ന് ഇത്ര പെട്ടെന്ന് കൂറ് മാറുമെന്നു കരുതിയില്ല. മോഡിയെ വിമര്ശിക്കുന്ന നിങ്ങളുടെ പഴയ ബ്ലോഗുകള നിങ്ങൾ തന്നെ വീണ്ടും വായിക്കണം എന്ന് അപേക്ഷിക്കുന്നു.

  ReplyDelete
  Replies
  1. എനിക്ക് മാത്രമല്ല, ആ പോസ്റ്റുകൾ ആർക്കും വായിക്കാം. ഒന്നും ഡിലീറ്റ് ചെയ്തിട്ടില്ല. ജനാധിപത്യ പ്രക്രിയയിൽ ഭൂരിപക്ഷത്തിന്റെ ജനവിധിയെ മാനിക്കുന്നതിന്റെ ആവശ്യകത എന്റെ കാഴ്ചപ്പാടിൽ അവതരിപ്പിക്കുകയാണ് ഈ പോസ്റ്റിൽ ചെയ്തത്.

   Delete
 12. What's his idea. See how audience reacts. Now the entire nation celebrating his victory.

  http://www.youtube.com/watch?v=Cbmz7eE9LBg

  ReplyDelete
 13. മോഡിയുടെ ഭരണം യാഥാര്‍ഥ്യമായി.ഈജിപ്റ്റിലും മറ്റും സംഭവിച്ചത് ഇവിടെ ആവര്‍ത്തിക്കുകയില്ല എന്നു പ്രതീക്ഷിക്കാം.പ്രചാരത്തിലൂടെ നീളം ഒരു നിലവാരക്കുറവ് മോഡി കാണിച്ചിട്ടുണ്ട്. ഭരണത്തില്‍ അത് ഉണ്ടാവില്ല എന്നു ആശിക്കാം.സാമ്പത്തിക രംഗത്ത് മന്‍മോഹന്‍റെ നയങ്ങള്‍ ഇനി കൂടുതല്‍ ശക്തിയോടെ നടപ്പിലാവും.കാത്തിരുന്ന് കാണാം.

  ReplyDelete
  Replies
  1. adutha pathu varsham Modi thanne India bharikkum. Irkkili paarttikal palathum illaathaavum. Athu Indiakku atyaavasyamaanu.

   Delete
  2. Wow, great finding. Your holy cows the prince & princess showed excellent standards during campaign, my dear veteran, people are looking for a good, prosperous India and not looters, and pumping money to Italy.

   Delete
  3. എന്താണ് താങ്കള്‍ പേര് വെയ്ക്കാത്തത്? മോഡി നന്നായി ഭരിച്ചാല്‍ കൊള്ളാം.പക്ഷേ മോഡിയെക്കുറിച്ച് വലിയൊരു ഭയം നില നില്‍ക്കുന്നത് കാണാതിരുന്നു കൂടാ.രാഹൂല്‍ തോറ്റിരുന്നെങ്കില്‍ എന്നു ആശിച്ച ആളാണ് ഞാന്‍.അയാള്‍ക്ക് പ്രാധാനമന്ത്രിയാകാനുള്ള ഒരു യോഗ്യതയുമില്ല

   Delete
 14. pratyeka vibhaagathinte maatram sarkkar ayirikkillennu narendra modi

  ReplyDelete
  Replies
  1. അങ്ങിനെ ആശിക്കാം

   Delete
 15. മോഡി ഒരു യഥാര്‍ത്ഥ രാഷ്ട്രീയക്കാരനാണെങ്കില്‍ ഇപ്പോള്‍ പലരിലും ഉണ്ടായിരിക്കുന്ന ആശങ്കയെ നീക്കി അദ്ദേഹം ജനങ്ങളെ കയ്യിലെടുക്കും.ഇല്ലെങ്കില്‍ അടുത്ത തെരഞ്ഞെടുപ്പിന് അതിന്റെ ഫലം അദ്ദേഹത്തെ പാര്‍ട്ടി അനുഭവിക്കും. അതല്ലേ കാലാ കാലങ്ങളായി ഇന്ത്യയില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത്.

  ReplyDelete
 16. മോഡി നന്നാകാനല്ല പ്രാര്ത്ഥിക്കേണ്ടത് മോഡി പ്രധാനമന്ത്രി സ്ഥാനാര്ത്ഥിയായതുമുതല് ക്രിമി കടി കൂടിയ ചില ചെന്നീരിടോടിയവര്ക്ക് നല്ല ബുദ്ധി തോന്ന്ന് വേണ്ടി പ്രാര്ത്ഥിക്ക് എന്തെല്ലാം വാര്ത്തകള് ഫോട്ടോഷോപ്പില് ചെയ്യാവുന്നതിലും അപ്പുറം എഡിറ്റിങ്ങുകള് മോഡിക്കെതിരെ പടച്ചുവിട്ടു കേരളത്തിന്റെ തീട്ട പേപ്പറായ തേജസ്സ് മോഡിയെ കരിവാരിത്തേക്കാന് ഫ്രണ്ട് പേജില് സ്ഥിരമൊരുകോളം ഒഴിച്ചിട്ടു എന്തായി ജനം മറുപടി നല്കി ഇന്ത്യ കട്ടുമുടിച്ച മദാമ്മയ്ക്കും സംഘത്തിനും

  ReplyDelete
 17. ഇന്ത്യയിലെ മത ന്യൂനപക്ഷങ്ങള്‍ക്ക് ഇവിടെ രക്ഷയില്ല എന്ന് വിലപിച്ച് ഇന്ത്യക്കെതിരെ പടനയിക്കാന്‍ തീവ്രവാദ പാതയിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്ന ‘ജിഹാദി’ ഗ്രൂപ്പുകള്‍ ഏതൊക്കെയാണ്. ഒന്നു തെളിച്ചുപറയാമോ ബഷീറിക്ക ?

  ReplyDelete
  Replies
  1. sdpi is the most close example

   Delete
  2. Dear siddique, you may ask this question to Rahul gand(h)i also. He was telling the same regarding Mussafarsbad riots.

   Delete
  3. If you read articles in madhyamam online you can find some of them. They will publish outspoken and hatred comments only. If you point out their mentality they will edit your comment or won't publish at all. They are trying to create insecure feeling among Muslim community. They are doing more harm to Muslim community than Togadiya gang can do.

   Delete
 18. ഇത്ര ശക്തരായി മോഡിയും ബി ജെ പിയും അധികാരത്തിൽ വന്നത് ന്യൂനപക്ഷ സമുദായങ്ങൾക്ക് മാത്രമല്ല എല്ലാ സമുദായങ്ങൾക്കും നന്മയായാണ് വരുത്തുക. മത ജാതീയ സമവാക്യങ്ങളിൽ ആണ്ടുപോയ ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഗതി മാറുകയാണ്. ഈ വിജയം ജാതിക്കതിഷ്ടിതമായി മാത്രം വിജിയിച്ചിരുന്ന പല ചെറിയ പാർട്ടികളെയും ഇല്ലാതാക്കും. വില പെശലുകൾ അവഗണിക്കപ്പെടും. RSS പോലുള്ള സംഘടനകൾക്ക് മോദിയുടെയും ബി ജെ പി യുടെയും റിമോട്ട് നഷ്ടമാകും. ന്യൂനപക്ഷം ഭൂരിപക്ഷം മതം ജാതി മുതലായ വേര്തിരിവാണ് ആദ്യം ഇല്ലാതാവേണ്ടത്.

  ReplyDelete
  Replies
  1. ന്യൂനപക്ഷം ഭൂരിപക്ഷം മതം ജാതി മുതലായ വേര്തിരിവാണ് ആദ്യം ഇല്ലാതാവേണ്ടത്. Completely agreed.

   Delete
 19. ചരിത്രത്തിൽ സ്വയം പ്രാധാനമന്ത്രിയാവണം എന്ന് ആഗ്രഹിച്ച മറ്റു വെക്തികള്ണ്ടാവുമോ

  ReplyDelete
  Replies
  1. Indira Gandhi, Charan Singh, Chandrasekhar were having the wish and they became. Devilal, Jyalalitha, Mulayam, Maya etc.... Endless list is there of who wish to become PM.

   Delete
  2. പ്രധാന മന്ത്രി ആവാൻ ആഗ്രഹമില്ലാത്ത ഏതെങ്കിലും രാഷ്ട്രീയക്കാരൻ ഉണ്ടോ?

   Delete
 20. well said Basheer bhai...

  ReplyDelete
 21. 1 . അറസ്റ്റ് വാദ്ര
  2. പാകിസ്ഥാനെ ഒരു യുദ്ധത്തിലൂടെ പാഠം പഠിപ്പിക്കുക
  3. ഇറ്റലിയൻ നാവികരെ തൂകിലെട്ടുക
  4. സ്വിസ് ബാങ്കിലെ കള്ള പണം തിരികെ കൊണ്ട് വരുക
  5. മാംസ കയറ്റുമതിയും ഉപ ഭോഗവും ഇല്ലാതാക്കുക ( Remember Pink Revolution)
  6. പെട്രോൾ @ 40
  7. ദിര്ഹം @ 10
  8. ഡോളർ @ 35
  9. ചൈനയുടെ കൈ വശം ഉള്ള ഭൂമി തിരിച്ചു പിടിക്കുക
  10. ഭാരതത്തിലെ എല്ലാ നദികളും ഗംഗ ഉള്പാടെ ശുധികരിക്കുക
  11. ഒരു കോടിയോളം വരുന്ന ബംഗ്ലാ ടെഷികളെ തിരിച്ചയക്കുക. ( ഇപ്രാവശ്യം ബംഗ്ലാ ടെഷികൾ ബീ ജെ പീ ക്കാന് വോട്ട് കൊടുത്തത്. ആസാമിൽ 7 സീറ്റ് ബി ജെ പീക് )
  12. ഇന്ടിയിലെ എല്ലാ ആള്കര്ക്കും കക്കൂസ് ഉണ്ടാക്കി കൊടുക്കുക
  13. രാമ ക്ഷ്ത്രം ഒരു പരിഹാരം ഉണ്ടാക്കുക ( ബി ജെ പീ ക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം ഉള്ള സ്ഥിതിക്ക് )
  14. യുനിഫോരം സിവിൽ കോഡ് ( ബി ജെ പീ ക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം ഉള്ള സ്ഥിതിക്ക് )
  15. സെക്ഷൻ 370 ( ബി ജെ പീ ക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം ഉള്ള സ്ഥിതിക്ക് )

  ReplyDelete
  Replies
  1. ഇതിൽ രണ്ടും മൂന്നും നടക്കില്ല.

   പാകിസ്താനെതിരെ ഇന്ത്യ യുദ്ധം ചെയ്താൽ അമേരിക്ക ഇടപെടും. കാരണം അമേരിക്കയുടെ ലക്ഷ്യം പാകിസ്താൻ തീവ്രവാദം വളർത്തി ഇന്ത്യയെ അസ്ഥിരപ്പെടുത്തലും, പാകിസ്ഥാനിൽ ആയുധക്കച്ചവടം നടത്തി സ്വന്തം കീശ വീർപ്പിക്കലുമാണ്‌.

   ഇറ്റാലിയൻ നാവികരെ തൂക്കുന്നത് പോയിട്ട് ഒന്ന് തൊടാൻ പോലും പാശ്ചാത്യ രാജ്യങ്ങൾ സമ്മതിക്കില്ല.
   വിദേശ അച്ചായന്മാർക്ക് ചാരപ്പണി ചെയ്യുന്ന കാളിദാസ കുറുക്കൻ ഇക്കര്യങ്ങളൊക്കെ എപ്പോ അവർക്ക് കൈമാറി എന്ന് ചോദിച്ചാ മതി.

   പാകിസ്താൻ തീവ്രവാദത്തെ എതിർക്കാനാണെന്ന പേര്‌ പറഞ്ഞ് മോഡിയുമായി പുതിയ ആയുധക്കച്ചവട കരാരിന്‌ ബാരക് ഒബാമ ഉടനെ നരേന്ദ്രമോഡിയെ ക്ഷണിക്കുമെന്ന കാര്യം ഉറപ്പാണ്‌.   Delete
  2. മോദി പ്രധാന മന്ത്രി ആയാല്‍ അച്ചായന്‍മാര്‍ക്ക് പ്രത്യേകിച്ചു നഷ്ടമുണ്ടെന്ന് തോന്നുന്നില്ല. അച്ചായന്‍മാരുടെ മേലെ ഗുജറാത്തില്‍ മോദി കൈ വച്ചിട്ടുമില്ല. പിന്നെ അവരെന്തിനു പേടിക്കണം?കൈ വച്ചാല്‍ ഉടനെ അതൊക്കെ റോമും വത്തിക്കാനും അമേരിക്കയും കൈ കാര്യം ചെയ്യും. പക്ഷെ കോയമാരെ ഗുജറാത്തില്‍ കൂട്ടക്കൊല ചെയ്തപ്പോള്‍ മക്കക്ക് ഒന്നും ചെയ്യാന്‍ ആയില്ല എന്നോര്‍ക്കുക. ഇത് മറ്റെവിടെയെങ്കിലും ആവര്‍ത്തിച്ചാലും മക്കക്ക് നെറ്റി ഭൂമിയില്‍ മുട്ടിച്ച് മുട്ടിപ്പായി പ്രാര്‍ത്ഥിക്കാന്‍ മാത്രമേ പറ്റൂ. അച്ചായന്‍മാരുടെ കര്‍ദ്ദിനാള്‍ മോദിയെ സ്വാഗതം ചെയ്തു കഴിഞ്ഞു. കോയമാരുടെ ഒരു നേതാവും ഇതു വരെ വായ തുറന്നിട്ടില്ല. ഞെട്ടലില്‍ നിന്നും മുക്തരാവാന്‍  കുറച്ചു സമയമെടുക്കും.

   ഓ ടോ. അയമ്മദ് സായിപ്പ് മന്ത്രി ആയിരുന്നപ്പോള്‍ പിടിച്ചെഴുന്നേല്‍പ്പിക്കാനും നേരെ നിറുത്താനും, നടത്താനും കൈ പിടിച്ച് ഒപ്പിടുവിക്കാനും, പെഴ്സണല്‍ സ്റ്റാഫ് എന്നും പറഞ്ഞ് കുറച്ചു പേരെ കൂടെ കൊണ്ടു നടക്കായിരുന്നു. ഇനി വെറും എം പി ആണ്. എം പി ക്കും കൂടെ പെഴ്സണല്‍  സ്റ്റാഫിനെ കിട്ടുമോ ആവോ? പാര്‍ലമെന്റിന്റെ പടികള്‍  കയറാന്‍ ഇനി എന്തു ചെയ്യും ന്റെ റബ്ബേ.

   Delete
  3. ഉവ്വ ഉവ്വ, റോമും വത്തിക്കാനും അമേരിക്കയും ആറ്റിലേക്ക് ഇറങ്ങി നിന്ന് വലിയൊരു വളി വിടും. അത് കേട്ട് മോദി പേടിച്ചു പത്തായപ്പുരയിൽ ഒളിക്കും. ഹ ഹ ഹാ....

   Delete
  4. അമേരിക്കയിൽ നിന്നും വത്തിക്കാനിൽ നിന്നും റോമിൽ നിന്നും ഒക്കെ ഡോളറുകൾ ഒഴുക്കി ഇവിടെ ക്രിസ്തുമതം അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്ന കള്ള കാളിദാസ മിഷനറിമാരും പീഡന വീരന്മാരായ അച്ചന്മാരും സൂക്ഷിച്ചോ. അറിയാവുന്ന ഒരേ ഒരു പണി കൂട്ടിക്കൊടുപ്പാണ്. ഇനി പണിയില്ലാതെ തേരാ പാരാ നടക്കുന്നത് കാണാം.

   Delete
  5. രണ്ട് മലയളി മീന്‍പിടുത്തക്കാരെ പച്ചക്ക് വെടി വച്ചു കൊന്ന രണ്ട് ഇറ്റാലിയന്‍ നവികര്‍ ഇപ്പോള്‍ ഡെല്‍ഹിയിലെ ഇറ്റാലിയന്‍ എംബസിയില്‍ സുഖ വാസം അനുഭവിക്കുന്നുണ്ട്. അതിന്റെ കാരണം ഇറ്റാലിയന്‍ മദമ്മയും കത്തോലിക്കാ സഭയുമാണെന്നായിരുന്നു കോയാമരും സംഘികളും കരഞ്ഞു നടന്നിരുന്നത്. ഇപ്പോള്‍ മോദി ഭഗവാന്‍ പ്രധാന മന്ത്രി ആണ്. കൊലപാതകത്തിനു ശിക്ഷ വധ ശിക്ഷയാണ്. മദമ്മയേയും റോമിനേയും വത്തിക്കാനെയും എതിര്‍ക്കുന്ന മോദിക്ക് അത്ര കഴിവുണ്ടെങ്കില്‍  ഇവരുടെ വിചാരണ നീണ്ടു നീണ്ടൂ പോകാതെ വേഗം നടത്തി ശിക്ഷിക്കട്ടെ. അപ്പോഴല്ലെ ഇതു വരെ പറഞ്ഞ് നടന്നതൊക്കെ വിലയുള്ളതാണെന്നു തെളിയൂ. അപ്പോള്‍ സംഘികള്‍ക്കും കോയമാര്‍ക്കും സന്തോഷമാകുമല്ലോ.

   Delete
  6. അതിനു മോദി വത്തിക്കാനെയും രോമിനെയും എതിർക്കുന്നില്ലല്ലൊ അവരെ ഉടനെ പിടിച്ചു തൂക്കിലിടാൻ? അവരെ എങ്ങനെ എതിർക്കാതിരിക്കുന്നുവോ അതുപോലെ മക്കയെയും എതിര്ക്കുന്നില്ല. മക്കയെ എങ്ങനെ കാണുന്നുവോ അതെ രീതിയിൽ തന്നെയേ വത്തിക്കാനെയും കാണുന്നുള്ളൂ. അല്ലാതെ വത്തിക്കാന് പ്രത്യേക പരിഗണന ഒക്കെ കിട്ടുമെന്ന് പറയുന്നത് പൂങ്കിനാവ് കാണുന്ന പോലെയാണ്.

   Delete
  7. >>>>അതിനു മോദി വത്തിക്കാനെയും രോമിനെയും എതിർക്കുന്നില്ലല്ലൊ അവരെ ഉടനെ പിടിച്ചു തൂക്കിലിടാൻ? <<<<

   വത്തിക്കാനെയും റോമിനെയും മോദി എതിര്‍ക്കുന്നില്ലെങ്കില്‍  അച്ചായന്‍മാര്‍ക്ക് ഒട്ടും പേടിക്കാനില്ല. അച്ചായന്‍മാര്‍ക്കുള്ള ഒരു സഹായവും നിന്നു പോകില്ല. ബാക്കി വരുന്നത് അമേരിക്കയില്‍ നിന്നാണല്ലോ. അമേരിക്കയേയും എതിര്‍ക്കുന്നില്ലെങ്കില്‍ അച്ചായന്‍മാര്‍ക്ക് കുശാലാണ്. മക്കയെ അനുകൂലിക്കുന്നു എങ്കില്‍ കോയമാര്‍ക്കും പേടിക്കേണ്ട. കോയമാരൊക്കെ അയമ്മദ് സായിപ്പിനെ പാര്‍ലമെന്റിലേക്ക് പൊക്കി കൊണ്ടു പോകാന്‍ ഉള്ള ക്രെയിനിനേപ്പറ്റി ബേജാറയാല്‍ മാത്രം മതി.

   തെരഞ്ഞെടുപ്പു പ്രചരണം തുടങ്ങിയപ്പോഓള്‍ മോദിയുടെ വേഷത്തില്‍ വന്ന ഒരു രൂപം  പറഞ്ഞത് ഇതൊക്കെ ആയിരുന്നു.

   Modi targets Sonia Gandhi over Italian marines case

   "Who was it in Delhi who allowed them to flee? On whose direction was the government acting?"

   "Will Sonia Gandhi teach us patriotism? I urge you madam, never question the patriotism of the 1.5 billion Indians in the country,"

   "Italian soldiers kill our fishermen, they are allowed to go. Is that defending the country's interest? And you are trying to give us a certificate in patriotism."

   Modi demanded the government come clear on the whereabouts of the sailors, who are thought to be at the Italian embassy as they await trial. "Which prison are they in? Who is responsible?"

   "You gave them 60 years, give me 60 months. I promise I will change the country,"

   അത് മോദിയല്ലായിരുന്നു എങ്കില്‍ നാവികര്‍ക്ക് സന്തോഷമാകാനേ വഴിയുള്ളു.

   60 മാസം കൊണ്ട് ഇന്‍ഡ്യയെ സ്വര്‍ഗ്ഗമാക്കാം എന്ന തമാശ ഏതായാലും കോയമാര്‍ക്ക് കോയി ബിരിയാണി തിന്നുന്ന സുഖമുണ്ടാക്കുന്നു എന്നറിഞ്ഞതിനൊരു നമോ വാകം.

   പറഞ്ഞ വാക്കിനു വിലയുണ്ടെങ്കില്‍ ഈ നാവികരെ ഇറ്റാലിയന്‍ എംബസിയില്‍ നിന്നും പിടിച്ചുകൊണ്ടു വന്ന് ജയിലില്‍ ഇടണം. എങ്കില്‍ ഞാന്‍ മോദിക്ക് ഒരു നമോവാകം കൂടി പറയാം. മോദിയെ പിന്തുണക്കുന്ന മലക്കിനോടൊരു ചോദ്യം. ഈ നാവികരെ ഇന്‍ഡ്യന്‍ ജയിലില്‍ അടക്കാന്‍ മോദിക്കു സാധിക്കുമോ? മോദി അത് ചെയ്യുമോ? അവര്‍ ഇറ്റാലിയന്‍ എംബസിയില്‍ പോയി സുഖിച്ചു കഴിയുന്നതിന്റെ ഉത്തരവാദി ഇറ്റലിക്കാരിയും ക്രിസ്ത്യാനിയുമായ സോണിയ ആണ്, എന്നാണ്, മോദി പറഞ്ഞത്.

   Delete
  8. @മോദിയെ പിന്തുണക്കുന്ന മലക്കിനോടൊരു ചോദ്യം. ഈ നാവികരെ ഇന്‍ഡ്യന്‍ ജയിലില്‍ അടക്കാന്‍ മോദിക്കു സാധിക്കുമോ? മോദി അത് ചെയ്യുമോ? അവര്‍ ഇറ്റാലിയന്‍ എംബസിയില്‍ പോയി സുഖിച്ചു കഴിയുന്നതിന്റെ ഉത്തരവാദി ഇറ്റലിക്കാരിയും ക്രിസ്ത്യാനിയുമായ സോണിയ ആണ്, എന്നാണ്, മോദി പറഞ്ഞത്.

   നരേന്ദ്ര മോദി അങ്ങനെ ചോദിച്ചതിൽ യാതൊരു തെറ്റും ഞാൻ കാണുന്നില്ല. ഇറ്റാലിയൻ നാവികരെ ജയിലിൽ അടക്കാൻ നരേന്ദ്ര മോഡി തന്നെ വേണമെന്നും ഇല്ല. നമ്മുടെ കൊച്ചു കേരളത്തിലെ സാദാ പോലീസുകാരാണ് അവരെ പിടിച്ചോണ്ട് വന്നു ജയിലിൽ ഇട്ടത്. ഇവിടെ നിന്ന് അവരെ പൊക്കിക്കൊണ്ട് പോയത് പിന്നെ ആരാണ്? അതിനു ശേഷം അവരെ ഇറ്റലിയിൽ പോകാൻ അനുവദിച്ചതു ആരാണ്? അന്ന് ചോദിക്കേണ്ട ഒരുത്തന്റെ എങ്കിലും വായ പൊങ്ങിയൊ? എന്തായിരിക്കും കാരണം? കാരണം മറ്റൊന്നുമല്ല ചോദിക്കെണ്ടവരുടെ വായടപ്പിക്കുന്ന ശക്തി അപ്പുറത്ത് ഉണ്ടായിരുന്നു. ഇതൊക്കെ നരേന്ദ്ര മോഡി അല്ല, അഭിമാനമുള്ള പല ഇന്ത്യാക്കാരും പലപ്പോഴും ചോദിച്ച ചോദ്യമാണ്. അത് മോഡി ഒന്ന് ഓർമ്മപ്പെടുത്തിയെന്ന് മാത്രം.

   പിന്നെ മോദി അവരെ ജയിലിൽ അടക്കുമോ എന്നത്. അവരെ ജയിലിൽ അടക്കണോ വേണ്ടയോ എന്നൊക്കെ തീരുമാനിക്കുന്നത് ഇപ്പോൾ കോടതിയാണ്. മോഡി അത് ചെയ്യുമോ എന്ന് എനിക്ക് എങ്ങനെ അറിയാം? അദ്ധെഹത്തോട് തന്നെ ചോദിക്കുന്നതാണ് ഉചിതം.

   Delete
  9. Ittaliyil pokaan anuvadichathu Soniya Gandhiyum makkaluma......Malakkinte kandupidutham

   Delete
  10. >>>>ഇവിടെ നിന്ന് അവരെ പൊക്കിക്കൊണ്ട് പോയത് പിന്നെ ആരാണ്? അതിനു ശേഷം അവരെ ഇറ്റലിയിൽ പോകാൻ അനുവദിച്ചതു ആരാണ്? അന്ന് ചോദിക്കേണ്ട ഒരുത്തന്റെ എങ്കിലും വായ പൊങ്ങിയൊ? എന്തായിരിക്കും കാരണം? കാരണം മറ്റൊന്നുമല്ല ചോദിക്കെണ്ടവരുടെ വായടപ്പിക്കുന്ന ശക്തി അപ്പുറത്ത് ഉണ്ടായിരുന്നു.
   <<<<


   ഞാന്‍ മനസിലാക്കിയ കാര്യം ഇതാണ്. നോട്ടിക്കല്‍ മൈലിന്റെയും  മറ്റും കാര്യം ഉന്നയിച്ച്, നാവികര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി. കേരള പോലീസിനു കേസെടുക്കാന്‍ അധികാരം ഇല്ല എന്നായിരുന്നു അതിന്റെ കാതല്‍. കോടതി അപ്പീല്‍ അനുവദിച്ച് കേസൊക്കെ കേന്ദ്ര ഏജന്‍സിക്ക് കൈമാറന്‍ പറഞ്ഞു. കൈ മാറി. ഇതേ കോടതിയില്‍ ജാമ്യം വേണമെന്നും ഇറ്റലിയില്‍ പോകാന്‍  അനുവദിക്കണമെന്നും നവികര്‍ ആവശ്യപ്പെട്ടപ്പോള്‍ കോടതി അനുവദിച്ചു. ഒന്നല്ല,രണ്ടു പ്രാവശ്യം. അന്നീ കേസ് കൈ കാര്യം ചെയ്തത് അല്‍ത്തമാസ് കബീര്‍ എന്ന മുസ്ലിം ചീഫ് ജസ്റ്റിസായിരുന്നു. അദ്ദേഹത്തിന്റെ താല്‍പ്പര്യം ​കൊണ്ടാണോ ഇവര്‍ക്ക് ജാമ്യം  നല്‍കി ഇറ്റലിയിലേക്ക് വിട്ടത്?

   മോദി പറഞ്ഞത് അത് സോണിയ എന്ന ഇറ്റാലിയന്‍ ക്രിസ്ത്യാനി കാരണം ആയിരുന്നു എന്നാണ്.

   താങ്കള്‍ തെളിച്ചു പറ. ആരാണിതിന്റെ ഉത്തരവാദി? സോണിയ എന്ന ക്രിസ്ത്യാനിയോ അല്‍ത്തമാസ് കബീറെന്നെ മുസ്ലിമോ? അതോ മറ്റാരെങ്കിലുമോ?

   ഈ വിഷയത്തേപ്പറ്റി നമ്മള്‍ ദീര്‍ഘമായി ചര്‍ച്ച ചെയ്തിട്ടുള്ളതുകൊണ്ടാണ്, ഞാന്‍ ഈ ചോദ്യം താങ്കളോട് ചോദിച്ചത്. അവരെ ഇപ്പോള്‍ ശിക്ഷിക്കും എന്നായിരുന്നു താങ്കള്‍ പറഞ്ഞത്. വര്‍ഷം രണ്ടു കഴിഞ്ഞു. ഒന്നും നടന്നിട്ടില്ല.

   സോണിയക്ക് ഇപ്പോള്‍ യാതൊരു അധികാരവുമില്ല. മോദിയാണു പ്രധാന മന്ത്രി. സോണിയ കാരണമായിരുന്നു, നാവികര്‍ രക്ഷപ്പെട്ടതെങ്കില്‍,മോദി കാരണം അതിനെ മാറ്റി മറിക്കാം. ശിക്ഷ കൊടുപ്പിക്കാം. അതുകൊണ്ടാണ്, മോദിക്ക് എന്തു ചെയ്യാന്‍  ആകുമെന്ന് താങ്കളോട് ചോദിച്ചത്.

   സോണിയ ആയിരുന്നു ഇറ്റാലിയന്‍ നാവികരെ രക്ഷിച്ചതെങ്കില്‍ മോദിക്ക് നിശ്ചയമായും അത് തിരുത്താന്‍ സാധിക്കും. കാരണം  അന്ന് സോണിയക്കുണ്ടായിരുന്ന അതേ അധികാരം ഇന്ന് മോദിക്കുണ്ട്.

   >>പിന്നെ മോദി അവരെ ജയിലിൽ അടക്കുമോ എന്നത്. അവരെ ജയിലിൽ അടക്കണോ വേണ്ടയോ എന്നൊക്കെ തീരുമാനിക്കുന്നത് ഇപ്പോൾ കോടതിയാണ്. മോഡി അത് ചെയ്യുമോ എന്ന് എനിക്ക് എങ്ങനെ അറിയാം? അദ്ധെഹത്തോട് തന്നെ ചോദിക്കുന്നതാണ് ഉചിതം.<<<

   "ഇപ്പോള്‍ കോടതി ആണ്", എന്നു പറയുന്നതിലെ ധ്വനി. " പണ്ട് കോടതി ആയിരുന്നില്ല "എന്നല്ലേ?

   സോണിയ ആയിരുന്നു ഇറ്റാലിയന്‍ നാവികരെ രക്ഷപ്പെടുത്തിയതെന്ന് പ്രചരിപ്പിച്ച ആരും ഇന്ന് മോദിയോട് ഒന്നും ചോദിക്കില്ല. അതിന്റെ കാരണം അറിയാന്‍ സാധാരണ ബുദ്ധി മതി. ഹാര്‍വാര്‍ഡിലെ എം  ബി എ ഒന്നും വേണ്ട.

   Delete
  11. @മോദി പറഞ്ഞത് അത് സോണിയ എന്ന ഇറ്റാലിയന്‍ ക്രിസ്ത്യാനി കാരണം ആയിരുന്നു എന്നാണ്.
   താങ്കള്‍ തെളിച്ചു പറ. ആരാണിതിന്റെ ഉത്തരവാദി? സോണിയ എന്ന ക്രിസ്ത്യാനിയോ അല്‍ത്തമാസ് കബീറെന്നെ മുസ്ലിമോ? അതോ മറ്റാരെങ്കിലുമോ?


   താങ്കള് എന്തിനാണ് എഴുതാപ്പുറം വായിക്കുന്നത്? ഇതിൽ ക്രിസ്ത്യാനി എന്നോ മുസ്ലീം എന്നോ വിവേചനം എന്തിനാണ്? ക്രിസ്ത്യാനി ആയ സോണിയാ ഗാന്ധി മുസ്ലീം ആയ അല്‍ത്തമാസ് കബീർ എന്നൊക്കെ താങ്കള് അല്ലാതെ മറ്റാരും പറഞ്ഞതായി എനിക്ക് മനസിലാക്കാൻ സാധിക്കുന്നില്ല.

   താങ്കള് കൊടുത്ത ലിങ്ക് വായിച്ചാൽ മോഡി പറഞ്ഞതൊക്കെ ഇങ്ങനെ.

   "Who was it in Delhi who allowed them to flee? On whose direction was the government acting?"

   "Will Sonia Gandhi teach us patriotism? I urge you madam, never question the patriotism of the 1.5 billion Indians in the country,"

   "Italian soldiers kill our fishermen, they are allowed to go. Is that defending the country's interest? And you are trying to give us a certificate in patriotism."

   "Which prison are they in? Who is responsible?"

   ക്രിസ്ത്യാനി ആയ സോണിയാ ഗാന്ധി മുസ്ലീം ആയ അല്‍ത്തമാസ് കബീർ എന്നൊക്കെ വായിച്ചെടുക്കുന്ന താങ്കളുടെ മനോഭാവം മാറ്റേണ്ടിയിരിക്കുന്നു.


   @ഈ വിഷയത്തേപ്പറ്റി നമ്മള്‍ ദീര്‍ഘമായി ചര്‍ച്ച ചെയ്തിട്ടുള്ളതുകൊണ്ടാണ്, ഞാന്‍ ഈ ചോദ്യം താങ്കളോട് ചോദിച്ചത്. അവരെ ഇപ്പോള്‍ ശിക്ഷിക്കും എന്നായിരുന്നു താങ്കള്‍ പറഞ്ഞത്. വര്‍ഷം രണ്ടു കഴിഞ്ഞു. ഒന്നും നടന്നിട്ടില്ല.

   എന്തിനായിരുന്നു ചര്ച്ച എന്ന് താങ്കള് മറന്നു പോയി. അവരെ ക്രിസ്മസ് ആഘോഷിക്കാൻ ഇറ്റലിയിലേക്ക് വിട്ടപ്പോൾ അവർ ഒരിക്കലും തിരിച്ചു വരില്ല എന്ന് പറഞ്ഞായിരുന്നു താങ്കളുടെ വാദം. അവരെ തിരിച്ചു കൊണ്ടുവരാനുള്ള കഴിവ് ഇന്ത്യക്ക് ഇല്ല എന്നായിരുന്നു താങ്കള് വാദിച്ചത്. എന്നിട്ട് അവർ തിരിച്ചു വന്നോ? വന്നു. ഇപ്പോൾ അവർ വിചാരണ നേരിടുകയാണ്. കോടതി ശിക്ഷ വിധിക്കട്ടെ.

   പിന്നെ മോഡി എന്ത് ചെയ്യും എന്ന കാര്യം. ഞാൻ ആദ്യമേ പറഞ്ഞല്ലോ 'എനിക്കറിയില്ല'.

   Delete
  12. >>>ക്രിസ്ത്യാനി ആയ സോണിയാ ഗാന്ധി മുസ്ലീം ആയ അല്‍ത്തമാസ് കബീർ എന്നൊക്കെ വായിച്ചെടുക്കുന്ന താങ്കളുടെ മനോഭാവം മാറ്റേണ്ടിയിരിക്കുന്നു.<<<<<

   സോണിയ ക്രിസ്ത്യാനി ആണെന്നും ഇറ്റലിക്കാരി ആണെന്നും ഇന്‍ഡ്യക്കാരെ കൂടെ കൂടെ ഓര്‍മ്മിപ്പിക്കുന്ന മോദിയുടെ മനോഭാവം മാറ്റണമെന്ന് താങ്കളെന്തു കൊണ്ടു പറയുന്നില്ല. സോണിയയെ ഇതുപോലെ ആക്ഷേപിക്കുന്ന സംഘ പരിവാറിന്റെ ആയിരക്കണക്കിനു ലേഖനങ്ങള്‍  ഞാന്‍ താങ്കളുടെ ശ്രദ്ധയില്‍ കൊണ്ടു വരാം. ഇതേ ബ്ളോഗില്‍ അത്തരത്തില്‍ എഴുതിയിട്ടുള്ള അനേകം കമന്റുകളും കാണിച്ചു തരാം. ക്രിസ്ത്യാനി ആയ സോണിയ ക്രിസ്ത്യാനികളും ഇറ്റലിക്കാരുമായ നാവികരെ വിട്ടയച്ചു എന്ന് ആര്‍ എസ് എസ്നേതാവ് ആക്ഷേപിക്കുന്നത് കാണിച്ചു തരാം.

   രണ്ടു വാചകം പറഞ്ഞാല്‍ അതിലൊന്ന് മുസ്ലിം പ്രീണനം  എന്നു പ്രയോഗിക്കുന്ന മോദിയുടെയുജം ​ബി ജെ പിയുടെയും സംഘ പരിവാറിന്റെയും മനോഭാവം മാറ്റേണ്ടതല്ലേ? മുസ്ലിം ക്രിസ്ത്യന്‍  വോട്ടുകള്‍ ഇല്ലാതെ ഹിന്ദു വോട്ടുകൊണ്ട് മാത്രം മോദി വിജയിച്ചു എന്ന അവകാശവാദം മാറ്റേണ്ടതല്ലേ?

   ഞാന്‍ തന്നിരിക്കുന്ന ലിങ്കില്‍ മോദി പറയുന്നത്, സോണിയക്ക് രാജ്യ സ്നേഹമില്ല. അതുകൊണ്ട് ഇറ്റാലിയന്‍ നാവികരെ വിട്ടയച്ചു എന്നു തന്നെയല്ലേ? എന്താണതിന്റെ അര്‍ത്ഥം സോണിയക്ക് ഇന്‍ഡ്യയോടല്ല, ഇറ്റലിയോടാണു കൂറ്, എന്നു തന്നെയല്ലേ?

   സംഘ പരിവാര്‍ എന്നും മതാധിഷ്ടിതമായി മാത്രമേ ചിന്തിക്കാറുള്ളു. അതിനോട് പ്രതികരിച്ചാണു ഞാന്‍ സോണിയയുടെയും അല്‍തമാസ് കബീറിന്റെയും മതം ചൂണ്ടിക്കാണിച്ചത്. മതം ഈ വിഷയത്തില്‍ ഇടപെട്ടിട്ടുണ്ടോ എന്ന് വ്യക്തത വരുത്താന്‍ വേണ്ടിയാണ്, ഇവരുടെ മത വിശ്വാസത്തേപ്പറ്റി പരാമര്‍ശിച്ചത്.

   ഇനി താങ്കള്‍ ഉത്തരം പറയുക., ആരാണ്, ഇറ്റാലിയന്‍ നാവികരെ വിട്ടയച്ചത്? സോണിയ ഗാന്ധിയോ അല്‍തമാസ് കബീറോ? സോണിയ ഇറ്റലിക്കാരി ആയതുകൊണ്ട് വിട്ടയച്ചു എന്ന മോദിയുടെ അഭിപ്രായത്തോട് താങ്കള്‍ യോജിക്കുന്നുണ്ടോ?

   ഞാന്‍ ഒരഭിപ്രായവും ഇവിടെ എഴുതുന്നതിനു മുന്നെ ഒരു മുസ്ലിം ഇവിടെ എഴുതിയത് താങ്കള്‍ വായിച്ചിരുന്നോ?

   വിദേശ അച്ചായന്മാർക്ക് ചാരപ്പണി ചെയ്യുന്ന കാളിദാസ കുറുക്കൻ ഇക്കര്യങ്ങളൊക്കെ എപ്പോ അവർക്ക് കൈമാറി എന്ന് ചോദിച്ചാ മതി.

   അമേരിക്കയിൽ നിന്നും വത്തിക്കാനിൽ നിന്നും റോമിൽ നിന്നും ഒക്കെ ഡോളറുകൾ ഒഴുക്കി ഇവിടെ ക്രിസ്തുമതം അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്ന കള്ള കാളിദാസ മിഷനറിമാരും പീഡന വീരന്മാരായ അച്ചന്മാരും സൂക്ഷിച്ചോ. അറിയാവുന്ന ഒരേ ഒരു പണി കൂട്ടിക്കൊടുപ്പാണ്. ഇനി പണിയില്ലാതെ തേരാ പാരാ നടക്കുന്നത് കാണാം.


   ഇവരുടെ ഒക്കെ ഭാവനയില്‍  പോലും കടന്നു വരുന്നത് മതമാണ്.

   സംഘ പരിവാരികളും  മുസ്ലിം തീവ്രവാദികളും ഒരേ തരത്തില്‍ ആണു ചിന്തിക്കുന്നത്.

   അപ്പോള്‍ ആരുടെ ഒക്കെ മനോഭാവം മാറേണ്ടതുണ്ട്.

   Delete
  13. >>>എന്തിനായിരുന്നു ചര്ച്ച എന്ന് താങ്കള് മറന്നു പോയി. അവരെ ക്രിസ്മസ് ആഘോഷിക്കാൻ ഇറ്റലിയിലേക്ക് വിട്ടപ്പോൾ അവർ ഒരിക്കലും തിരിച്ചു വരില്ല എന്ന് പറഞ്ഞായിരുന്നു താങ്കളുടെ വാദം. അവരെ തിരിച്ചു കൊണ്ടുവരാനുള്ള കഴിവ് ഇന്ത്യക്ക് ഇല്ല എന്നായിരുന്നു താങ്കള് വാദിച്ചത്. എന്നിട്ട് അവർ തിരിച്ചു വന്നോ? വന്നു. ഇപ്പോൾ അവർ വിചാരണ നേരിടുകയാണ്. കോടതി ശിക്ഷ വിധിക്കട്ടെ.<<<<<

   അവർ ഒരിക്കലും തിരിച്ചു വരില്ല എന്ന് തന്നെയായിരുന്നു ഞാന്‍ വാദിച്ചത്. കൊലപാതകത്തിനു വധ ശിക്ഷ നല്‍കുന്ന വകുപ്പുകള്‍ ചുമത്തില്ല എന്ന് ഉറപ്പു ലഭിച്ചപ്പോള്‍ അവര്‍ തിരികെ വന്നു. ഏറിയാല്‍ 10 വര്‍ഷം തടവു ശിക്ഷ വിധിക്കാവുന്ന കുറ്റമേ ചുമത്തിയിട്ടുള്ളു. ശിക്ഷ വിധിച്ചാലും ഇറ്റലിയില്‍ പോയി അനുഭവിച്ചാല്‍ മതി. അതുകൊണ്ട് അവര്‍ തിരിച്ചു വന്നു. ഇപ്പോള്‍ ഇറ്റാലിയന്‍ എംബസി ഉദ്യോസ്ഥരായി ജീവിക്കുന്നു. അവരുടെ അടുത്ത ബന്ധുക്കളൊക്കെ ഇറ്റാലിയന്‍ സര്‍ക്കാര്‍ ചെലവില്‍ ഇവിടെ അവരെ സന്ദര്‍ശിക്കുന്നു. അവരുടെ കൂടെ താമസിക്കുന്നു. ഇതൊക്കെ ഇന്‍ഡ്യന്‍ സുപ്രീം കോടതി അനുവദിച്ചു തന്നെയാണു നടക്കുന്നത്. സോണിയ ആണിതൊക്കെ ചെയ്യിച്ചതെന്നു പറയുന്ന മോദിക്ക് ഇത് തിരുത്താന്‍ ഉള്ള തന്റേടമുണ്ടോ എന്നാണറിയേണ്ടത്. സോണിയക്ക് രാജ്യസ്നേഹമില്ല എന്നു മോദി ആരോപിക്കുന്നു. അതിന്റെ കാരണം  അവര്‍ ഇറ്റാലിയന്‍ നാവികര്‍ക്ക് സഹായം ചെയ്തുകൊടുത്തു എന്ന തോന്നലില്‍ നിന്നാണ്. രാജ്യ സ്നേഹം വഴിഞ്ഞൊഴുകുന്ന മോദി ഇവര്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ മേടിച്ചു കൊടുത്താണത് തെളിയിക്കേണ്ടത്. നിരപരാധികളെ പോലും അന്യസംസ്ഥാനങ്ങളില്‍ നിന്നും പിടിച്ചു കൊണ്ടു വന്നിട്ട് അവരൊക്കെ തനെ വധിക്കാന്‍ വന്നവരെന്നു പറഞ്ഞ ആളാണു മോദി. കൊലപാതകം ചെയ്തു എന്നു തെളിഞ്ഞ ഇറ്റാലിയന്‍ നാവികരെ ശിക്ഷിക്കാനുള്ള നടപടികള്‍ എടുത്താണ്, തന്നെ 56 ഇഞ്ച് നെഞ്ചിന്റെ ഉള്ളില്‍ രാജ്യ സ്നേഹമുണ്ടെന്നു തെളിയിക്കേണ്ടത്.

   Delete
  14. >>>പിന്നെ മോഡി എന്ത് ചെയ്യും എന്ന കാര്യം. ഞാൻ ആദ്യമേ പറഞ്ഞല്ലോ 'എനിക്കറിയില്ല'. <<<<

   മോദി എന്താണു ചെയ്യുകയെന്നത് താങ്കള്‍ക്കെന്നല്ല, ബി ജെ പി ക്കുള്ളിലെ ആര്‍ക്കും തന്നെ അറിയില്ല. ഇക്കാര്യത്തില്‍ മാത്രമല്ല. മറ്റ് ഭരണ വിഷയങ്ങളിലും ഇതാണവസ്ഥ.

   ഫലപ്രഖ്യാപാനം  വന്നിട്ട് ഒരാഴ്ച് ആയി. ആരൊക്കെ മന്ത്രിമാരാകും ഏതൊക്കെ വകുപ്പുകള്‍ കൈ കാര്യം ചെയ്യും എന്നൊന്നുമിതു വരെ തീരുമാനമായില്ല. ബി ജെ പിയും മോദിയും ആര്‍ എസ് എസും തമ്മിലുള്ള വടം വലി കഴിഞ്ഞിട്ടില്ല.ഇതുപോലെ ഒരു അനിശ്ചിതത്വം ഇന്‍ഡ്യയുടെ ചരിത്രത്തില്‍ ഇതു വരെ ഉണ്ടായിട്ടില്ല.

   മോദി എന്തു ചെയ്യുമെന്ന് താങ്കള്‍ പറയേണ്ട. മോദിയെ പിന്തുണക്കുന്ന ഒരു വ്യക്തി എന്ന നിലയില്‍ മോദി ഈ വിഷയത്തില്‍ എന്തു ചെയ്യണമെന്നാണു താങ്കളാഗ്രഹിക്കുന്നത്. സോണിയ ചെയ്ത തെറ്റ് മോദി പറഞ്ഞു. കുറഞ്ഞ പക്ഷം അത് തിരുത്തണമെന്നെങ്കിലും പറഞ്ഞു കൂടെ?

   Delete
 22. Dear Vallikkunu,

  Now there is no point in praying to your padachavan. If you pray to Rama or Krishna or Shiva it may work because Modi prays only to them.

  ReplyDelete
  Replies
  1. Bloody fool, stupid Ollassa don't make such foolish comments.

   Just watch today's his speech at Varanasi after Ganga Arathi. He is praying to all the same one and only one GOD. Some people calling him siva, some people calling him Allah, some people calling him Jesus. God is one

   Delete
  2. Anonymous എല്ലാം ഒരു ദൈവമാണെങ്കില്‍ പിന്നെ എല്ലാവര്‍ക്കും അമ്പലത്തിലും പള്ളിയിലും ചര്‍ച്ചിലും കയറിക്കൂടേ. എല്ലാ വീട്ടിലും ഏതെങ്കിലും ദൈവത്തിന്റെ പടം വച്ചാല്‍ മതിയല്ലൊ. എന്തിനാ പിന്നെ മതത്തിന്റെ പേരില്‍ വിദ്Wഏഷമുണ്ടാക്കുന്നത്? ഒരു മതത്തിന്റെ പ്രചാരകരും പറഞ്ഞിട്ടില്ലല്ലൊ നമ്മുടെ ദൈവം മറ്റവന്‍ പറയുന്ന ദൈവമാണ്, അതുകൊണ്ട് അവനും നമ്മുടെ മതക്കാരനാണെന്ന്!

   പൊന്നു ചേട്ടായീ ഈ മാതിരി ഉടായിപ്പ് ഡയലോഗൊക്കെ സര്‍വ്വ മത വേദികള്‍ എന്നുപറയുന്ന കാപട്യ സ്റ്റേജുകളില്‍ പരസ്പര താത്പര്യ സംരക്ഷണത്തിന്നായി ഓരോ കഴുകന്മാര്‍ വച്ചു കാച്ചുന്നതാണ്. ചിന്താ ശേഷിയില്ലാതെ അതൊന്നും ഇവിടെക്കൊണ്ട് വന്ന് ചര്‍ദ്ദിക്കരുതേ, നാറും.

   Delete
  3. ചെപ്പായി എന്നത് താങ്കളുടെ യദാർത്ഥ പേരാണോ വട്ടപ്പെരാണോ? എന്തിനാ രണ്ടു പേര്? താങ്കളുടെ അമ്മ താങ്കളെ എന്ത് പേരാണ് വിളിക്കുന്നത്‌? ഭാര്യയോ? കൂട്ടുകാരോ? സഹോദരരോ, ബന്ധുക്കളോ? എല്ലാവരും 'ചേപ്പായി' എന്ന പേരാണോ വിളിക്കാറ്? എന്തിനാ പല പേരുകൾ? താങ്കള് ഒരാള് ആണല്ലോ അപ്പോൾ എല്ലാവരും ഒരേ ഒരു പേര് വിളിച്ചാൽ പോരെ?

   പിന്നെ പല ആരാധനാലയങ്ങൾ. അത് ഓരോ വിഭാഗം മനുഷ്യരുടെ സ്വകാര്യത ആണ്. താങ്കള്ക്കും താങ്കളുടെ ഭാര്യക്കും ഒരു മുറി ഉണ്ടാവാം. എന്തുകൊണ്ട് ഒരു മുറി വേണം? അവിടെ മറ്റുള്ളവർ കടന്നു വന്നാൽ താങ്കളുടെ സ്വകാര്യത നശിക്കില്ലേ? താങ്കളും ഭാര്യയും മുറി ഉപയോഗിക്കാതെ പൊതു സ്ഥലത്ത് പോയാൽ മറ്റുള്ളവരുടെ സ്വകാര്യതയും നശിക്കില്ലേ? അപ്പോൾ പറയൂ ഓരോരുത്തർക്ക് അവരവരുടെ ആരാധനാലയങ്ങൾ ഉള്ളതാണോ പൊതുവായ സ്ഥലം ഉള്ളതാണോ നല്ലത്?

   Delete
  4. Dear ollassa, you don't have to pray other than whom or what you what. Because In Bhagavat gita tells "if you worship anybody, anything in any form it comes to me" So you can pray to Jehova, Jesus, Allah, Rama, Krishna, Mother, Feather, Guru, kallu, mullu, thoonu, thurumbu... or whatever you think as god. Religion is personal for each and everybody. But your first commitment must be towards our motherland. Jai Hind.

   Delete
 23. ഹ ഹ ഹ...
  എത്ര പെട്ടെന്നാണ് ഓരോരുത്തര്‍ മതേതര വാദികളാകുന്നത്.
  ഒരു മോദിക്ക് ഇങ്ങനെയൊക്കെ കഴിയുമെന്ന് ഞാന്‍ കരുതിയതേയില്ല. ഇനി അടുത്തപടി മോദിയുടെ തോളില്‍ കയ്യിട്ട് “ഞമ്മളെ തല്ലാന്‍ ആരുണ്ടെടാ“ എന്നു വള്ളിക്കുന്നിനെ പോലുള്ളവര്‍ ചോദിക്കുന്നത് കാണേണ്ടിവരുമോയെന്തോ?

  ReplyDelete
  Replies
  1. അപ്പൊ വല്ലിക്കുന്നൻ കീലേരി അച്ചു ആണോ ??

   Delete
  2. മതേതര വാദികള്‍  ആയതൊന്നുമല്ല. ചങ്കിടിപ്പു കൊണ്ട് എഴുതിപ്പോകുന്നതാണ്. കേരളം തീവ്രവാദത്തിന്റെ പിള്ളത്തൊട്ടിലാണെന്നാണു മോദി കേരളത്തില്‍ വന്നപ്പോള്‍ പറഞ്ഞത്. ഏത് തീവ്രവാദം എന്നറിയാന്‍ പാഴൂര്‍ പടിപ്പുര വരെ പോകേണ്ട ആവശ്യമുണ്ടോ? കേരളത്തിലെ ഏത് മുസ്ലിമിനും ഇസ്രത് ജഹാന്റെയോ സൊഹ്രബുദ്ധിന്‍ ഷേക്കിന്റെയോ ഗതി വരാം. അതൊഴിവാക്കാന്‍ നോക്കുന്നതാണ്.

   Delete
 24. മോഡി ഇത്ര സീറ്റും വാങ്ങി ജയിച്ചതിന്റെ ഫസ്റ്റ്‌ അടി പ്രവാസിക്ക് തന്നെ. രൂപയുടെ മൂല്യം കേറാന്‍ തുടങ്ങി. പാക്കിസ്ഥാനിക്കും ബന്ഗാളിക്കും മുന്‍പില്‍ നമ്മടെ ഉറുപ്യ അത്ര വെല എന്ന് മേനി നടിക്കാമെങ്കിലും നാട്ടിലയക്കുന്ന പണത്തിന്‍റെ കട്ടി നന്നേ കുറയും. മന്മോഹന്‍ ജി കനിഞ്ഞു ഉറുപ്യ വെല കെട്ടു കേടന്നതോണ്ടാ ഇവിടെ അല്പമെങ്കിലും മാന്യമായി പിടിച്ചു നിന്നിരുന്നെ. ഇപ്പൊ സുസ്ഥിര ഭരണമായി... നമ്മളെ വെല പോയി

  ReplyDelete
  Replies
  1. രൂപകേറട്ടേ മാഷേ!!! അതോടൊപ്പം രാജ്യവും പുരേഗമിക്കട്ടെ..... പിന്നെ ബംഗാളിയെയും പച്ചകളെയും പോലെ ഇവിടെ വന്ന് അറിബിക്ക് അടിമ പ്പണിചെയ്യാന് ഭാവിയില് ഇന്ത്യക്കാര് നമ്മുടെ അടുത്തതലമുറ ഉണ്ടാവാതിരിക്കട്ടെ അവര് ജന്മനാട്ടില് കുടംബത്തോടൊപ്പം ജീവിക്കാന് ഭാഗ്യമുള്ളവരായിത്തിരട്ടെ....................ഒരോ ശ്വാസത്തിലും നാടിനെ ഓര്ക്കുന്ന പ്രശ്നങ്ങളൊടുങ്ങത്ത ഒരു പ്രവാസി

   Delete
  2. തത്കാലം രൂപയെ രക്ഷിക്കാൻ മോഡിക്കും കഴിയില്ല. ഇപ്പോൾ ഉള്ള രൂപയുടെ മൂല്യം ഉയര്ന്നത് താത്കാലികം മാത്രമാണ്. ഇന്ത്യയിലേക്കുള്ള FII/FDI ഒഴുക്ക് ഒരുപാട് കൂടാൻ സാദ്യത ഇല്ല. ഇന്ത്യയിൽ നിന്നുള്ള കയറ്റുമതിയിൽ കുത്തനെ ഒരു കയറ്റം പ്രതീക്ഷിക്കണ്ട. ഓയിൽ വില കുത്തനെ ഇടിയാൻ സാധ്യത കാണുന്നില്ല. സ്വർണം ഇറക്കുമതി ചെയ്യുന്നത് കുറയാൻ യാതൊരു സാദ്യതയും ഇല്ല. വിലക്കയറ്റം ഒരു പരിധിയിൽ കൂടുതൽ പിടിച്ചു നിർത്താൻ കഴിയില്ല. മോഡിക്ക് ആഗ്രഹം ഉണ്ടെങ്കിൽ കൂടി പലിശ കുറക്കാൻ റിസേർവ് ബാങ്ക് ഗവർണ്ണർ അനുവദിക്കുമെന്ന് തോന്നുന്നില്ല. ഇന്ത്യയിൽ മോഡി വന്നെന്നു വച്ച് മറ്റു രാജ്യങ്ങളുടെ വളര്ച്ച മുരടിക്കാൻ സാധ്യത ഇല്ല. അടുത്തെങ്ങും അമേരിക്കയിൽ വൻ സാമ്പത്തിക തകർച്ചക്ക് സാധ്യത കാണുന്നില്ല. ആഗ്രഹം ഉണ്ടെങ്കിൽ കൂടി കള്ളപ്പണം തിരികെ കൊണ്ടുവരാൻ മോഡിക്ക് കഴിയുമെന്ന് തോന്നുന്നില്ല. തീവ്രവാദം മൊത്തമായി തുടച്ചു നീക്കാൻ കഴിയുമെന്നു തോന്നുന്നില്ല. അഴിമതി ഒരു പരിധിയിൽ കൂടുതൽ തടയാൻ കഴിയുമെന്നും തോന്നുന്നില്ല.

   ഇതൊന്നും ഇല്ലാത്ത സ്ഥിതിക്ക് രൂപയുടെ മൂല്യം എങ്ങനെ ഉയര്ത്താൻ കഴിയും എന്ന് എനിക്കും മനസിലാവുന്നില്ല. രൂപയുടെ മൂല്യം ഉയര്ത്താൻ മോഡി മാത്രം വിചാരിച്ചാൽ പോരാ. ഓരോ ഇന്ത്യാക്കാരനും വിചാരിക്കണം. കടിനാദ്വാനം ചെയ്യാൻ തയ്യാറാകണം. അതും ഇല്ലാത്ത സ്ഥിതിക്ക് ഇപ്പോൾ ഉള്ള രൂപയുടെ മൂല്യ വർദ്ധന താത്കാലികം മാത്രമാണ്. അധികം താമസിയാതെ ഇടിഞ്ഞു താഴെ പോകുന്നത് കാണാം.

   Delete
  3. അപ്പോൾ, ഈ 'modification' വെറും പൊയ്ക്കാലിൽ കോലം ആയിരുന്നൂ എന്നർത്ഥം ...!! :)

   Delete
  4. കൃത്യമായി പറയുക അസാധ്യമാണ്. എങ്കിലും മോഡി ഫിക്കെഷൻ ഒരു വ്യവസായ ലോകത്തിനാകെ ഒരു ഉണർവ് നല്കുന്നുണ്ട്. മോഡി പ്രധാന മന്ത്രി സ്ഥാനാർഥി ആയതിനു ശേഷം ഇന്ത്യൻ സെക്യൂരിറ്റി മാർക്കറ്റിൽ മാത്രം വിദേശത്തു നിന്ന് ഒഴുകിയെത്തിയത് ഒരു ലക്ഷം കോടി രൂപയാണ്. ആ ഒഴുക്ക് തുടർന്നുകൊണ്ടിരിക്കുന്നു.

   പുതിയ ഗവണ്മെന്റിന്റെ മന്ത്രിമാരെ പ്രഘ്യാപിക്കട്ടെ. അപ്പോൾ ഒരു കയറ്റിറക്കം പ്രതീക്ഷിക്കാം. അപ്പോഴും രൂപയുടെ മൂല്യം ഉയരാനാണ് സാദ്യത. ആദ്യ ബജറ്റ് അവതരണം കഴിയുമ്പോൾ ഏകദേശ ധാരണ ഉണ്ടാകും.

   Delete
  5. മോദി വന്നാല്‍ കോര്‍പറേറ്റുകള്‍ക്ക് കിടന്ന് കളിക്കാന്‍ ഉള്ള എല്ലാ സഹായവും ഉണ്ടാകുമെന്ന് അവര്‍ക്കറിയാം. കൊള്ള ലാഭമുണ്ടാക്കുന്ന രംഗത്ത് നിക്ഷേപിക്കാന്‍ അവര്‍ പാഞ്ഞു വരും, വാള്‍ മാര്‍ട്ടാണ്, അടുത്ത് മോദിയെ കാണാന്‍ വരുന്നത്. ഇതു വരെ കുറഞ്ഞ വിലക്ക് കിട്ടിയിരുന്ന പലതിനും ഇരട്ടി വില നല്‍കാം. ഉണര്‍വല്ലേ. ജൂണ്‍ ഒന്നിനാണ്, അംബാനി ഗ്യാസു വില ഇരട്ടിയാക്കാന്‍ ലക്ഷ്യം വച്ചിരിക്കുന്നത്.

   Delete
 25. "ഇനി അടുത്തപടി മോദിയുടെ തോളില്‍ കയ്യിട്ട് “ഞമ്മളെ തല്ലാന്‍ ആരുണ്ടെടാ“ എന്നു വള്ളിക്കുന്നിനെ പോലുള്ളവര്‍ ചോദിക്കുന്നത് കാണേണ്ടിവരുമോയെന്തോ?"
  -ഇഷ്ടായിട്ടോ...

  ReplyDelete
 26. സുധാകരൻ തോറ്റത് അറിയാതെ ലീഗുകാര് തളിപ്പറമ്പിൽ ലഡ്ഡു വിതരണം കടത്തി
  സിരിച്ചു സിരിച്ചു മരിക്കും ഈ കൊപ്പന്മാര് കാരണം!!!!!

  ReplyDelete
  Replies
  1. ലിത് വായിച്ചിട്ട് എനക്ക് സിരിക്കാതിരിക്കാൻ പറ്റണില്ല.....

   Delete
 27. പോൾ പോട്ടും ഹിട്ലറും രാജ്യത്തിന്റെ ഭരണതികാരം പിടിച്ചടക്കിയപ്പോൾ അവരുടെ രാജ്യത്തെ ജനങ്ങൾ ഭയന്നതിന്റെ നൂറിൽ ഒരംശം എങ്കിലും ഉണ്ടാവുന്ന ആശങ്ക മോഡി ഭരണത്തിൽ വരുമ്പോൾ ഇന്ത്യയിലെ മതേതര വാദികളായ മനുഷ്യർക്ക്‌ ഉണ്ടാകുന്നുണ്ട് .. അത് കൊണ്ടാണ് നാം പറയുന്നത് --"മോഡിക്ക് നല്ല ബുദ്ധി കൊടുക്കണമേ.."

  ReplyDelete
  Replies
  1. മലയാളികള്‍ക്ക് ഒരാളെ മനസ്സിലാക്കുന്നതിനേക്കാള്‍ ഉത്സാഹം അവരെ തെറ്റിദ്ധരിക്കാനാണ് കലാപം കലാപമെന്നു പറഞ്ഞു നടന്ന ഗുജറാത്ത് ബിജെപി തൂത്തുവാരി ഡല്ലിയും മഹാരാഷ്ട്രയും എന്തിന് ഇന്ത്യയില് തന്നെ മോഡി തരംഗം ഇവിടെയിപ്പോഴും ഗുജറാത്തിലുള്ളവരേക്കാള് ദുഖിതരാണ് ഒരു കൂട്ടര് ആരുടേയോ ചെവിയില് എന്തോ ഓതിയിട്ടു കാര്യമില്ലാനു കാര്ന്നോമ്മാര് ചുമ്മാ പറയില്യാന്ന് ബോധ്യായി

   Delete
 28. " ഇന്ത്യയിലെ മതേതര വാദികളായ മനുഷ്യർക്ക്‌ " ഒരു തികഞ്ഞ മതേതരവാദിയെന്തിനാ മോഡിയെ ഭയക്കുന്നത് ? മതേതരത്വത്തിന്റെ അര്ത്ഥമെന്താണെന്ന് ഈ ബഹളം വയ്ക്കുന്നവര്ക്കറിയാവോ മോഡി ഭരണം കീഴടക്കിയദിവസം ബ്ലാക്ക് ഡേയ് എന്നും നരഭോജിയെന്നും അലറിവിളിക്കുന്ന സുഡാപ്പികളുടെ ദുഖത്തിനു കാരണം ആശങ്കയാണോ? അസഹിഷ്ണുതയല്ലേ..........

  ReplyDelete
 29. അറിയാത്തവർ അറിയട്ടെ..........

  ഓലഞ്ചേരി രാജഗോപാൽ എന്ന ഓ.രാജഗോപാൽ
  ചെയ്യ്ത തെറ്റുകള്‍.......????

  നിങ്ങളില്‍ പലരും വോട്ടു ചെയ്യാതെ ഈ വ്യക്തിയെ തോല്‌പിച്ചതിനു പ്രതികാരമായി ഈ വ്യക്തി അന്ന്യ സംസ്ഥാനത്തു നിന്നും ജയിച്ചു കേന്ദ്രമന്ത്രിയായി നമ്മളോ...ട് ചെയ്യ്ത പത്ത് തെറ്റുകള്‍ ?
  അറിയാവുന്നത് തഴെ പറയുന്നു??.
  ഇതുകൊണ്ടായിരിക്കാം നിങ്ങളില്‍ പലരും വിണ്ടും വോട്ടു ചെയ്യുമ്പോള്‍ ഈ വ്യക്തിയെ മറക്കുന്നത് ?

  ഈ വ്യക്തി നമ്മളോട് ചെയ്യ്ത മറക്കാന്‍ പറ്റാത്ത പത്ത് തെറ്റുകള്‍ ?

  1. കേരളത്തിവേണ്ടി 12 പുതിയ ട്രെയിനുകള് അനുവദിച്ചു.

  2 . റെയില് പാത ഇരട്ടിപ്പിക്കുനതിനു വേണ്ടിയുള്ള പദ്ധതികള് ആവിഷ്കരിക്കരിക്കുകയും അത് നടപ്പിലാക്കുകയും ചെയ്തു.

  3 . അടിസ്ഥാന സൗകര്യം ഇല്ലാതിരുന്ന 14 റെയില്വേ് സ്റ്റേഷന്നു കളെ വികസനത്തിന്റെ പാതയില് എത്തിച്ചു.

  4 . കേരളത്തിന്റെ പ്രധാനപെട്ട 9 റെയില്വേ സ്റ്റേനുകളെ മാതൃക റെയില്വേ സ്റ്റേഷന്നുളകളായി വികസിപ്പിച്ചു.

  5 . കേരളത്തിന് വേണ്ടി 57 റെയില്വേ പാലങ്ങള് ! ! കേരള റെയില്വേ ചരിത്രത്തില് മറ്റൊരു ചരിത്രം കുറിച്ചു....

  6 . റെയില്വേ വൈദുതീകരണ പദ്ധതികള് ആവിഷ്കരിക്കുകയും നടപ്പിലാക്കുകയും ചെയ്തു.

  7 . 5 സ്ഥലങ്ങളില് പുതിയ റെയില്പാത കൊണ്ടുവന്നു ... ഇനിയും ഏറെ ..............

  8 . കേരളത്തില് ഗ്രാമങ്ങളിലും പട്ടണത്തിലും ഒരുപോലെ ഭവനനിര്മാണം , അടിസ്ഥാന സൗകര്യ വികസനം തുടങ്ങി നെടുമ്പാശേരി പോലെയുള്ള അന്ത: രാഷ്ട്രവിമാന താവളത്തില് എത്തിനില്ക്കുന്ന വികസന പ്രവര്ത്തനങ്ങള്ക്ക് തുടക്കം കുറിച്ചു .

  9 . നഗര വികസന പ്രവര്ത്തനങ്ങള്ക്ക് കോടാനുകോടി രൂപ സാമ്പത്തിക സഹായങ്ങള് കേന്ദ്ര സര്ക്കാരില് നിന്നും നേടിയെടുക്കാന് സാധിച്ചു.

  10 . കെല്ട്രോണ് , H M T , കൊച്ചിലെ ഷിപ്പിയാര്ഡ് തുടങ്ങിയ സ്ഥാപനങ്ങളെ തകര്ച്ചയില് നിന്നും കര കയറ്റുന്നതിനും ഏഴിമല നേവല് അക്കാദമിയിലുടെ മലബാര് മേഖലയെ ശക്തിപെടുതനും സാധിച്ചു.

  ഇത്രയും വലിയ തെറ്റുകള്‍ ചെയ്യ്ത വ്യക്തിയെ കുറിച്ചു പറയുകയാണക്കില്‍ കേരളത്തിലെ ജനപ്രിയനായ നേതാവ്‌. എല്ലാ രാഷ്ട്രീയ നേതാക്കളും ഒന്നടങ്കം ഇഷ്ട്ടപെടുന്ന പൊതുപ്രവര്ത്ത കന്‍ ,രാഷ്ട്രീയത്തിനപ്പുറം വ്യക്തിബന്ധങ്ങള്‍ സൂക്ഷിക്കുകയും ഇടപെടലുകളില്‍ അങ്ങേയറ്റം മാന്യത കാത്തുസൂക്ഷിക്കുകയും ചെയ്യുന്ന ഒരു നല്ല വ്യക്തിത്വമുള്ള മനുഷ്യന്‍

  ReplyDelete
  Replies
  1. Onnum parayanilla. TN & Karnataka will get misinsters and benefits. We can "celebrate " Harthal in protest of " Kendra Avaganana" and disturb the public.

   Delete
  2. കേരളത്തില്‍ നിന്നു ജയിക്കുന്ന മന്ത്രിമാരുണ്ടെങ്കില്‍ മാത്രമേ മോദി എന്ന ഇന്‍ഡ്യന്‍ പ്രധാന മന്ത്രി കേരളത്തിനു വേണ്ടി എന്തെങ്കിലും ചെയ്യുകയുള്ളോ? എങ്കില്‍ പിന്നെ മോദി എങ്ങനെ കേരളത്തിന്റെ കൂടെ പ്രധാന മന്ത്രി ആകും? കേരളം പിനെ ഇന്‍ഡ്യയില്‍ തുടരുന്നതില്‍ അര്‍ത്ഥമില്ലല്ലോ. രാജഗോപാലിനു കേരളത്തില്‍ നിന്നും ജയിക്കാതെ തന്നെ ഇതൊക്കെ ചെയ്യാമെങ്കില്‍ മോദിക്കും അതുപോലെ ചെയ്തു കൂടെ?

   താങ്കള്‍ പറയുന്ന തറ രാഷ്ട്രീയം കളിക്കാതെ ഇന്‍ഡ്യന്‍ പ്രധാന മന്ത്രി എന്ന നിലയില്‍ കേരളത്തിനു ന്യായമായും അവകാശപ്പെട്ടതൊക്കെ നല്‍കുക എന്നതാണ്, ഇന്‍ഡ്യന്‍ പ്രധാനമന്ത്രിയുടെ കടമ. അത് ചെയ്തില്ലെങ്കില്‍ ലാലുവിനേപ്പോലെയോ, ബാലുവിനേപ്പോലെയോ മാത്രമേ കേരളം മോദിയെ കാണുകയുള്ളു.

   കേരളത്തില്‍ നിന്നും കഴിഞ്ഞ മന്ത്രിസഭയില്‍  ഏഴു കിഴങ്ങന്‍മാരായിരുന്നു ഉണ്ടായിരുന്നത്. അതുകൊണ്ട് കേരളത്തിനു പത്തു പൈസയുടെ ഗുണമുണ്ടായിട്ടില്ല ശാലുമേനോന്റെയും, സരിതയുടെയും, പുസ്കരന്റെയുമന്‍ സാരിത്തുമ്പില്‍ നടക്കാനും നാലു പേരു താങ്ങിപ്പിടിച്ചാല്‍ മാത്രം എഴുന്നേറ്റു നില്‍ക്കാനും  ശേഷിയുള്ളവരേക്കൊണ്ട് ഒരു ഗുണവും ഉണ്ടായിട്ടില്ല. ഇനി മോദി എന്തു ചെയ്യുമെന്നു നോക്കാം. മോദി ബുദ്ധിമാനാണെങ്കില്‍  ഇപ്പറഞ്ഞ ഉണ്ണാക്കമോറന്‍മാര്‍ക്ക് ചെയ്യാന്‍ കഴിയാതിരുന്ന കാര്യങ്ങളൊക്കെ ചെയ്ത് സ്വന്തം  പാര്‍ട്ടിക്ക് അടിതറ ഉണ്ടാക്കാന്‍ നോക്കാം.

   Delete
 30. ആ അമൂൽ ബേബി രാഹുൽ ഗാന്ധി എങ്ങാനും ഇന്ത്യയുടെ പ്രധാനമന്ത്രി ആയി മാറിയിരുന്നെങ്കിൽ ആരെ വിളിച്ച് കരയണം? എങ്കിൽ പടച്ചോന് പോലും ഇന്ത്യയെ രക്ഷിക്കാൻ കഴിയുമായിരുന്നെന്നു തോന്നുന്നില്ല. തുണി പറിച്ച് നടുറോഡിൽ ഓടിച്ച് വിട്ട അവസ്ഥ ആക്കിയില്ലേ കോണ്ഗ്രസ് പ്രസ്ഥാനത്തെ. തട്ടിയും മുട്ടിയും അയാള് പ്രധാന മന്ത്രി ആയിരുന്നെങ്കിൽ അധികം താമസിയാതെ ഇന്ത്യയുടെ അവസ്തയും അത് തന്നെ ആകുമായിരുന്നു.

  കൊണ്ഗ്രസ്സിനെ പോലെ മുന്നില് നിന്ന് ഇളിച്ചു കാണിച്ചു പിന്നിൽ നിന്ന് ഇഞ്ചിഞ്ചായി ഞെരിച്ച് കൊല്ലുന്നതിലും നല്ലത് ബിജെപി യെ പോലെ മുന്നില് നിന്ന് ഒറ്റയടിക്ക് കുത്തി കൊല്ലുന്നതാ. വീണ്ടും കോണ്ഗ്രസ് വരുന്നതിലും നൂറ് ഇരട്ടി നല്ലതാണ് ഒരു മോദി വരുന്നത്. ഇന്ത്യക്കാർ ആനാധരല്ലന്ന തോന്നലെങ്കിലും വിദേശ ഇന്ത്യാക്കാർക്ക് ഫീൽ ചെയ്യും നോക്കിക്കോ.

  ReplyDelete
 31. Modi has proved that he can win without muslim or christian vote. Now instead for praying for a change in Modi's attitude towards minorities, it will be easier for the minorities to change their attitude towards Modi.

  ReplyDelete
  Replies
  1. അനോണി ആയി വന്നു ഉത്തരേന്ത്യയിൽ കള്ള ചെയ്യുന്നത് പോലെ ഇവിടെ അനോണി ആയി വന്നു കമന്റ്‌ ഇടുന്നത് കൊണ്ട് ഒരു ഉപകാരവും ഉണ്ടാകുമെന്ന് തോന്നുന്നില്ല

   Delete
  2. അനോണി ആയി വന്നു ഉത്തരേന്ത്യയിൽ കള്ള വോട്ടു ചെയ്യുന്നത് പോലെ ഇവിടെ അനോണി ആയി വന്നു കമന്റ്‌ ഇടുന്നത് കൊണ്ട് ഒരു ഉപകാരവും ഉണ്ടാകുമെന്ന് തോന്നുന്നില്ല

   Delete
  3. ഇത് തിരിച്ചെഴുത് മാഷേ. ഹിന്ദു വോട്ടുകൊണ്ടു മാത്രം ജയിക്കാന്‍ സാധിക്കുമെന്ന് മോദി തെളിയിച്ചു. അതാണു മോദി പറഞ്ഞ ഹൈന്ദവ ദേശീയത. ഇതിനെ മറ്റുള്ളവര്‍ പറയുന്നത് വര്‍ഗ്ഗീയ ധ്രുവീകരണം എന്നാണ്. അതാണു വാസ്തവത്തില്‍ ഉണ്ടായതും.

   മുസ്ലിം  വോട്ടു ബാങ്ക് മുസ്ലിം വോട്ട് ബാങ്ക് എന്നാണ്, മോദിയും  ആര്‍ എസ് എസും പറയുന്നത്. പക്ഷെ മുസ്ലിം വോട്ടുകള്‍ കോണ്‍ഗ്രസിനും, എസ് പി ക്കും, ബി എസ് പിക്കും, അര്‍ ജെ ഡിക്കും, ജെ ഡി യു വിനും, കമ്യൂണിസ്റ്റുപാര്‍ട്ടികള്‍ക്കും, ടി എം സിക്കും  ഒക്കെ ആയി വിഭജിച്ചു പോകുന്നു എന്ന് അവര്‍ പറയാറില്ല. അത് മനസിലാക്കാനുള്ള വിവേകമോ വിവരമോ തീവ്ര ഹിന്ദുക്കള്‍ക്കും ഇല്ല. ആര്‍ എസ് എസും മോദിയും പറയുന്നു. അവര്‍ അപ്പാടെ വിഴുങ്ങുന്നു. മുസ്ലിം പേടി ആയിരുന്നു അമിത് ഷാ ഉത്തര്‍ പ്രദേശില്‍ പ്രചരിപ്പിച്ചത്. മുസ്ലിങ്ങളെ പ്രീണിപ്പിക്കുന്നവര്‍ക്ക്, തെരഞ്ഞെടുപ്പിലൂടെ മറുപടി നല്‍കണമെന്നാണദ്ദേഹം ഹിന്ദുക്കളോട് പ്രസംഗിച്ചതും. ഹിന്ദുക്കള്‍ മറുപടിയും നല്‍കി.

   മോദി മുന്നില്‍ നിന്നാല്‍ ഹിന്ദു വര്‍ഗ്ഗിയത ഇളക്കിവിടാന്‍  സാധിക്കും എന്ന ആര്‍ എസ് എസ് അജണ്ടായാണു ജയിച്ചത്. മറ്റു രാഷ്ട്രീയ പാര്‍ട്ടികളൊക്കെ മുസ്ലിം പ്രീണനം നടത്തുന്നു എന്ന കള്ളം അവര്‍  സാധാരണ ഹിന്ദുക്കളെ പറഞ്ഞു പേടിപ്പിച്ചു. മോദിക്കും ബി ജെ പിക്കും അനുകൂലമായി ഹിന്ദു വോട്ടുകളുടെ കേന്ദ്രീകരണം ഉണ്ടായി. ഇതായിരുന്നു ആര്‍ എസ് എസ് കാലങ്ങളായി ആഗ്രഹിച്ചതും. മോദിയെ പേടിച്ച് കേരളത്തില്‍ മുസ്ലിം വോട്ടുകളുടെ ഏകീകരണമുണ്ടായി. മുസ്ലിം പാര്‍ട്ടികള്‍ അതിലും വിജയിച്ചു. അയമ്മദിനെ വേണ്ട എന്ന് മുസ്ലിം ലീഗ് മലപ്പുറം ഘടകം പറഞ്ഞതാണ്. പോളിംഗ് ശതമാനം കുറഞ്ഞിട്ടും മലപ്പുറത്ത് അയമ്മദിനു ഭൂരിപക്ഷം കൂടി. ലീഗിനനുകൂലമായി മുസ്ലിം ധ്രുവീകരണം ഉണ്ടായതാണതിന്റെ കാരണം. കാസര്‍ കോട്ട് സിദ്ദിക്കിനു വോട്ടു കൂടാനും കാരണമതാണ്. മൊത്തത്തില്‍ അത് യു ഡി എഫിനു കേരളത്തില്‍ ഗുണം ചെയ്തു.


   ഹിന്ദു വോട്ടുകള്‍ ഇടതുപക്ഷത്തുനിന്നുപോലും ബി ജെ പിക്ക് കിട്ടി. അര്‍ എസ് എസിന്റെ ലക്ഷ്യം അതു തന്നെയായിരുന്നു. അതവര്‍ നേടി. ഇനി ഈ വോട്ടുകളെ ഉറപ്പിക്കാന്‍  വേണ്ടി മോദിയുടെ പിന്‍ബലത്തില്‍ സംഘ പരിവാര്‍  എന്തു ചെയ്യുമെന്ന് കാത്തിരുന്നു കാണാം, ഗുജറാത്തോ അതോ ഖാന്ദമാലോ? വൈകാതെ അറിയാം.

   Delete
  4. സ്വച്ഛം നീലവർണ്ണം നഭസ്സിതിൽ
   വിഷ്ണ്വം ദർശനപുണ്യം പകരവേ
   ശ്വേതം ഹിമാലയശൃംഗനിരകളും
   രുദ്രം ശിവോഹമന്ത്രം ജപിക്കവേ

   വംഗദേശമാം വസ്ത്രാഞ്ചലം മെല്ലെ
   മന്ദമാരുതസ്പർശത്തിലിളകവേ
   സിംഹഗർജ്ജനം ശ്രവിക്കും മുംബാദേവിതൻ
   ചുണ്ടിൽ ചെറുമന്ദസ്മിതം വിടരവേ

   തെക്കു മാതൃഭൂവിൻ ചരണങ്ങളെ
   മുക്കടൽ ഭക്ത്യം നനച്ചു നമിക്കവേ
   വജ്രരൂപിയാം ഭാരതക്ഷേത്രം
   ഭദ്രം, സുശക്തമിനിയീ കരങ്ങളിൽ

   Delete
  5. Mr. Kaalidaasan ... your observations are good and real facts..!!

   Delete
 32. മോഡിക്കു വേണ്ടിയല്ല ഈ പിതൃശൂന്യന്മാര്ക്ക് വേണ്ടി പ്രാര്ത്ഥിക്ക്!!!!!!!!!!!!
  മോഡിയെ വധിക്കുമെന്ന് സിമി തീവ്രവാദികള്‍!!!!!!!!!!!!!!
  രാജ്യത്തിന്റെ നിയുക്ത പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വധിക്കുമെന്ന് ആക്രോശം മുഴക്കിക്കൊണ്ട് സിമി തീവ്രവാദികള്‍. മധ്യപ്രദേശിലെ ഖണ്ട്വ ജയില്‍ ഭേദനതിനും മറ്റു ഭീകരപ്രവര്‍ത്തനങ്ങള്‍ക്കുമായി അറസ്റ്റ് ചെയ്യപ്പെട്ട 18 സിമി പ്രവര്‍ത്തകരാ‍ണ് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവരുന്നതിനിടെ ഭീഷണിമുഴക്കിയത്. പ്രവര്‍ത്തകര്‍ കോടതി പരിസരത്ത് വച്ച് താലിബാന്‍ അനുകൂല മുദ്രാവാക്യങ്ങള്‍ വിളിക്കുകയും നിയുക്ത പ്രധാനമന്ത്രി മോഡിയെ വധിക്കുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തു. താലിബാന്‍സിന്ദാബാദ്, അടുത്ത ഊഴം മോഡിയുടേത് തുടങ്ങിയ മുദ്രാവാക്യങ്ങളാണ് കോടതി പരിസരത്ത് വച്ച് ഇവര്‍ മുഴക്കിയത്.

  ഇവരില്‍ സിമിയുടെ മധ്യപ്രദേശ് മേധാവിയായി അറിയപ്പെടുന്ന ഫൈസലും ഉള്‍പ്പെടുന്നു. പ്രതികള്‍ക്കെതിരെ ഐപിസിയുടെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ടെന്നു പോലീസ് അറിയിച്ചു.

  ReplyDelete
 33. തെരഞ്ഞെടുപ്പു പ്രചരണ സമയത്ത് മോദി ചോദിച്ച മറ്റൊരു ചോദ്യം കൂടി ഉണ്ട്. എന്തുകൊണ്ട് ഇന്‍ഡ്യക്ക് ഇത് വരെ ദാവൂദ് ഇബ്രാഹിമിനെ വിട്ടുകിട്ടിയില്ല.

  Modi: why is India not able to get Dawood?

  “Terrorism, Maoism, narco-terrorism and fake currency, all these issues are destroying the country from within. The government should have a zero-tolerance policy against them,”

  “Why is the Indian government not able to get Dawood? Do these things happen through the medium of newspapers? Did the U.S. issue a press note before they killed bin Laden? Did the U.S. government hold a press conference saying they will go on this particular date to get bin Laden? I am ashamed that that the Union Home Minister is giving such statements.”

  അമേരിക്ക ബിന്‍ ലാദനെ പിടിച്ചതുപോലെ കോണ്‍ഗ്രസ് സര്‍ക്കാര്‍  എന്തുകൊണ്ട് പിടിച്ചില്ല എന്നായിരുന്നു മോദി ചോദിച്ചത്.

  ഇപ്പോള്‍  മോദി പ്രധാന മന്ത്രി ആണ്. ദാവൂദിനെ വല വീശിപ്പിടിക്കാനുള്ള എല്ലാ അധികാരവും മോദിക്കുണ്ട്. ഇസ്രത് ജഹാനെയും സൊഹ്രാബുദ്ദിന്‍ ഷേക്കിനേയും പോലെ എളുപ്പം പിടിച്ചു കൊണ്ടു വരാവുന്നതേ ഉള്ളു. എന്നു പിടിച്ചു കൊണ്ടു വരും എന്നേ ഇനി അറിയാനുള്ളു. ആ നല്ല നാളേക്കു വേണ്ടി നമുക്ക് കാത്തിരിക്കാം. അതോ ഇനി ദാവൂദും മതേതര വാദി ആണെന്ന് മോദി തിരിച്ചറിയുമോ എന്തോ.

  പണ്ട് അദ്വാനി ആഭ്യന്തര മന്ത്രി ആകുന്നതിനു തൊട്ടു മുന്നെ പാകിസ്താനിലെ ഭീകര താവളങ്ങളൊക്കെ ബോംബിട്ട് തകര്‍ക്കും എന്ന് വീരവാദം മുഴക്കിയിരുന്നു. അദ്വാനി ആഭ്യന്തര മന്ത്രി ആയി. ഒന്നും  നടന്നില്ല. പക്ഷെ ജിന്ന മതേതര വാദി ആണെന്നദ്ദേഹം തിരിച്ചറിഞ്ഞു. അന്ന് ആര്‍ എസ് എസ് അദ്ദേഹത്തെ ചെവിക്കു പിടിച്ചു പുറത്താക്കി. പിന്നീടദ്ദേഹം പോയ വഴി പോലുമാര്‍ക്കും നിശ്ചയമില്ല. ഇപ്പോള്‍ പലതിനും വേണ്ടി മോദിയുടെ മുന്നില്‍ കെഞ്ചി നടക്കുന്നു.

  ReplyDelete
  Replies
  1. http://news.keralakaumudi.com/news.php?nid=bc0229dc9e036b92157cd83bc141a246

   ദാവൂദ് മുങ്ങി.

   Delete
  2. ദാവൂദ് എവിടേക്ക് മുങ്ങിയാലും  ഇനി പിടിച്ചു കൊണ്ടു വരേണ്ട ബാധ്യത മോദിയുടേതാണ്. കോണ്‍ഗ്രസിനു സാധിച്ചില്ല, തനിക്ക് സാധിക്കും എന്നായിരുന്നു വീമ്പടിച്ചത്. അമേരിക്ക കമാണ്ടോകളെ അയച്ചായിരുന്നു ലാദനെ പിടിച്ചു കൊന്നത്. മോദി ആരെ അയച്ചാലും  വേണ്ടില്ല. ഇന്‍ഡ്യയില്‍ സ്ഫോടനം നടത്തി മുങ്ങിയ ദാവൂദിനെ പിടിച്ചു കൊണ്ടു വന്നാല്‍ മതി

   Delete
 34. Your are right Mr. Kaalidaasan

  ReplyDelete
 35. The great revolution that Modi brought in is the consolidation of Hindu votes. Hindus were so far split into 6 rigid compartments based on their caste. Congress and other so called Secular parties encouraged these divisions for their own political benefits. Modi united them into single Hindu vote along with Sikh vote in Punjab. Lets hope that he will unite other religious people also in this fold so that there will be only one caste and religion i.e. Indian.

  ReplyDelete
  Replies
  1. >>>>The great revolution that Modi brought in is the consolidation of Hindu votes.
   <<<<


   നമോ വാകം.

   Delete
  2. മോഡിയുടെ വിജയം ഹിന്ദു ഏകീകരണം മാത്രമല്ല. അദ്ദേഹം പല വേഷങ്ങൾ കെട്ടിയാടി. വര്ഗീയത വേണ്ടിടത്ത് വര്ഗീയത പ്രചരിപ്പിച്ചും, വികസനം പറയേണ്ടിടത്ത് വികസനം പറഞ്ഞും, തൊഴിലില്ലായ്മ വേണ്ടിടത്ത് അത് പറഞ്ഞും താഴ്ന്ന ജാതിക്കാരൻ എന്ന് സ്വയം വിശേഷിപ്പിച്ചും ചായ വിൽപ്പനക്കാരൻ എന്ന് വിശേഷിപ്പിച്ചു സമൂഹത്തിന്റെ അടിത്തട്ടിലെക്കിരങ്ങിയും ഗൌരവം കാട്ടേണ്ട കാര്യം വരുമ്പോൾ ഗൌരവം കാട്ടിയും നേതൃ പാടവം കാട്ടെണ്ടിടത്തു നേതാവായും സൌമ്യത കാട്ടെണ്ടിടത്തു തല കുമ്പിട്ടും അടിച്ചമർത്തെണ്ടിടത്തു അടിച്ചമർത്തിയും പിണങ്ങി നിന്നവരെ ഇണക്കിയും പണം ഇറക്കെണ്ടിടത്തു പണം വാരിയെറിഞ്ഞും ഇന്ത്യ മുഴുവൻ ഓടി നടന്നും 3ഡി റാലികൾ നടത്തിയും അങ്ങനെ അങ്ങനെ പല പല അടവുകൾ പയറ്റിയാണ് ഓരോ പടവുകളും കയറിയത്.

   എന്നാൽ മറു പുറത്തു എതിരാളികൾ അദ്ദേഹത്തിന്റെ വര്ഗീയ മുഖം മാത്രമേ കണ്ടുള്ളൂ. കൂടാതെ എടുത്തു പറയത്തക്കതായ യാതൊന്നും സ്വന്തം ആവനാഴിയിൽ ഇല്ലാതെയും പോയി. വര്ഗീയ മുഖം മാത്രമാണ് മോഡി എന്ന് പ്രചരിപ്പിച്ചു. അതുകൊണ്ട് കാര്യം ഉണ്ടായില്ല എന്ന് പറയാൻ കഴിയില്ല ചരിത്ര പരാജയം ആയിരുന്നു എങ്കിലും 10 ശതമാനത്തോളം ന്യൂനപക്ഷ വോട്ടുകൾ കൊണ്ഗ്രസ്സിനു കൂടി. വര്ഗീയ ദ്രുവീകരനം എന്നൊക്കെ വിളിച്ചാൽ രണ്ടു ഭാഗത്തും തെറ്റ് (തെറ്റാണോ എന്ന് ഓരോരുത്തർ സ്വയം വിശ്വസിക്കട്ടെ) കാണാം.

   Delete
  3. മോദി ഒരു മായാജാലക്കാരനേപ്പോലെ പല വേഷങ്ങളും കെട്ടിയാടി. കൂറെ ഇന്‍ഡ്യക്കാര്‍ അതില്‍ ഭ്രമിച്ച് കൂടെ കൂടി. ശരിക്കുള്ള മോദിയുടെ വേഷം ഹിന്ദു ദേശിയതയാണ്. അതിലേക്കുള്ള വഴികളായിരുന്നു മറ്റെല്ലാ വേഷങ്ങളും. അതൊക്കെ വഴിയെ മനസിലാകാനിരിക്കുന്നതേ ഉള്ളു.

   മോദി ശരിക്കും  എന്താണെന്നുള്ളതിന്റെ ചില സൂചനകള്‍ ഗുജറാത്തില്‍ നിന്നും വരുന്നുണ്ട്. ജനാധിപത്യം ജനാധിപത്യം എന്ന് പുട്ടിനു പീര വയ്ക്കുന്നതുപോലെ പറയുന്ന മോദി, ഗുജറാത്തിലെ പാര്‍ട്ടിയില്‍ പക്ഷെ ജനാധിപത്യം വേണ്ട എന്നാണു ശഠിക്കുന്നത്. താന്‍ ഒഴിഞ്ഞു പോന്ന മുഖ്യ മന്ത്രി സ്ഥാനത്തേക്ക് ജനാധിപത്യ രീതിയില്‍ എം  എല്‍ എ മാര്‍ നേതാവിനെ തെരഞ്ഞെടുത്തോട്ടെ എന്നൊന്നും  തീരുമാനിച്ചില്ല. ആരു മുഖ്യ മന്ത്രി ആകണമെന്നു മോദി തന്നെ തീരുമാനിക്കുന്നു. സോണിയ ചെയ്യുന്നതു പോലെ. ഗുജറാത്തിലെ എല്‍ എല്‍ എ മാരോട് തെരഞ്ഞെടുത്തോളാന്‍ അല്ല പറഞ്ഞത്. തന്റെ വിനീത സേവിക ആയിരിക്കും എന്ന് തീര്‍ച്ചയുള്ള ആനന്ദി ബെന്‍ പട്ടേലിനെ നിര്‍ബന്ധ പൂര്‍വം അടിച്ചേല്‍പ്പിച്ചു. സ്വേഛാധിപതിക്ക് അറിയുന്നത് അതേ ഉള്ളു. ഗുജറാത്തില്‍ ചെയ്തതുപോലെ എല്ലാം എന്നിലൂടെ എന്നതായിരിക്കും നയം. അതുകൊണ്ടാണ്, എതിര്‍ക്കാന്‍ സാധ്യതയുള്ളവരെ ഒക്കെ ഒതുക്കുന്നതും.

   ഹിന്ദു വോട്ടുകളുടെ ഏകീകരണം മോദി നടത്തി എന്ന് മോദിയുടെ ആരാധകരാണിവിടെ പറഞ്ഞത്., അത് ശരി ആണെന്നേ ഞാന്‍ പറഞ്ഞുള്ളു. ഹിന്ദു വോട്ടുകളെ ഏകീകരിക്കാന്‍ ഇന്ന് ശേഷിയുള്ള ഏറ്റവും നല്ല നേതാവ് മോദിയാണ്. അതുകൊണ്ടാണ്, ആര്‍ എസ് എസ് മോദിയെ മുന്നില്‍ നിറുത്തി കളിച്ചതും. അതവരുടെ എക്കാലത്തെയും സ്വപ്നമായിരുന്നു. അതിനവര്‍ ഉപയോഗിച്ചത് മുസ്ലിം വോട്ടു ബാങ്കെന്ന മിഥ്യയും. ഇങ്ങനെയൊരു മുസ്ലിം വോട്ടു ബാങ്കുണ്ടായിരുന്നെങ്കില്‍ മോദിക്ക് ഇപ്പോള്‍ പ്രധാന മന്ത്രി ആകാന്‍  സാധിക്കില്ലായിരുന്നു. ഓരോ മണ്ഡലത്തിലെയും മുസ്ലിങ്ങള്‍ ഒറ്റ സ്ഥാനാര്‍ത്ഥിക്ക് വോട്ടു ചെയ്തിരുന്നു എങ്കില്‍ ബി ജെ പി 200 കടക്കില്ലായിരുന്നു. മൂന്നര ലക്ഷം മുസ്ലിം വോട്ടര്‍മാര്‍ വാരാണസിയിലുണ്ട്. അവര്‍ ഒന്നാകെ ഒരു സ്ഥാനാര്‍ത്ഥിക്ക് ഇപ്രാവശ്യം വോട്ടു ചെയ്തിരുന്നു എങ്കില്‍ മോദി അവിടെ വിജയിക്കില്ലായിരുന്നു.

   വര്‍ഗ്ഗീയതയും സ്വേഛാധിപത്യവും അല്ലാതെ മറ്റെന്താണു താങ്കള്‍ മോദിയില്‍ കണ്ടത്? സാമൂഹ്യ പുരോഗതിയുടെ ഏതെങ്കിലും ഒരു parameter ല്‍ ഗുജറാത്ത് കേരളത്തിനും  മുന്നിലാണോ? അല്ലല്ലോ. പിന്നെ എന്തു മഹത്വമാണ്, ഒരു ഭരണാധികാരി എന്ന നിലയില്‍ താങ്കള്‍ മോദിയില്‍ കാണുന്നത്?

   ഗുജറാത്ത് നിയമസഭയില്‍ മോദി എഴുതി നല്‍കി ഗവര്‍ണര്‍ വായിച്ച നയപ്രഖ്യാപനം  മറ്റൊരിടത്ത് പകര്‍ത്തി വച്ചതുപോലെ വീണ്ടും പകര്‍ത്തി വയ്ക്കാതെ യഥാര്‍ത്ഥ വസ്തുതകള്‍ അവതരിപ്പിക്കാമോ?

   Delete
  4. കാളിദാസൻ ആദ്യം ഒരു കാര്യം മനസിലാക്കണം. മോദിയെ വെള്ളപൂശി വെളുപ്പിക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. അതുകൊണ്ട് അദ്ദേഹം ചെയ്ത എല്ലാ കാര്യവും ഞാൻ ന്യായീകരിക്കാനും പോകുന്നില്ല. പ്രധാന മന്ത്രി സ്ഥാനാർഥികളായി മത്സരിച്ച രണ്ടുപേരാണ് രാഹുൽ ഗാന്ധിയും മോഡിയും അതിൽ മോഡിയെ ഞാൻ സപ്പോര്ട്ട് ചെയ്യുന്നു. ഇന്ന് അദ്ദേഹം ഇന്ത്യയുടെ പ്രധാനമന്ത്രി ആകാൻ പോകുന്നു. അതിലും ഞാൻ സന്തോഷിക്കുന്നു.

   @ശരിക്കുള്ള മോദിയുടെ വേഷം ഹിന്ദു ദേശിയതയാണ്.

   RSS ൻറെ നിർവചനപ്രകാരം ആരാണ് ഹിന്ദു. താങ്കള് ഉദ്ദേശിച്ച ഹിന്ദു ദേശീയത എന്താണ്?

   @താന്‍ ഒഴിഞ്ഞു പോന്ന മുഖ്യ മന്ത്രി സ്ഥാനത്തേക്ക് ജനാധിപത്യ രീതിയില്‍ എം എല്‍ എ മാര്‍ നേതാവിനെ തെരഞ്ഞെടുത്തോട്ടെ എന്നൊന്നും തീരുമാനിച്ചില്ല. ആരു മുഖ്യ മന്ത്രി ആകണമെന്നു മോദി തന്നെ തീരുമാനിക്കുന്നു.

   നേതാവ് ആകേണ്ടിടത്തു നേതാവിന്റെ ഗുണം കാണിക്കണം. ഇത് മോദിയുടെ തീരുമാനം ആണെങ്കിൽ മോഡി അത് കാണിച്ചു. മോഡിയുടെ ഈ തീരുമാനത്തെ ഞാൻ പൂർണ്ണമായും പിന്താങ്ങുന്നു. ഒരുപക്ഷെ ഗുജറാത്തിലെ മുസ്ലീം സമൂഹത്തിനാകെ ആശ്വാസം പകരുന്ന ഒരു തീരുമാനമാണ് മോഡി എടുത്തത്. ഇത് ജനാധിപത്യ രീതിയിൽ പോയിരുന്നു എങ്കിൽ തീവ്ര ഹിന്ദു അജണ്ട ഉള്ള ഏതെങ്കിലും നേതാവാകും അവിടെ മുഖ്യമന്ത്രി ആവുക. വാജുഭായ് വാല, നിതിൻ പട്ടേൽ, ബിക്കുഭായ് ദാൽസാനിയ, അമിത് ഷാ ഇവരെയൊക്കെ മാറ്റി നിരത്തിയ മോഡിയുടെ തീരുമാനം തന്നെയാണ് ശരി. അങ്ങനെ ഗുജറാത്തിനു ആദ്യ വനിതാ മുഖ്യമന്ത്രിയെ ലഭിച്ചു. തന്റെ വികസന സ്വപ്നങ്ങള്ക്ക് തിളക്കം കൊടുത്ത ഗുജറാത്തിലെ റെവന്യൂ മന്ത്രിയാണ് ഇപ്പോൾ മുഖ്യമന്ത്രി ആവാൻ പോകുന്നത്. ഓര്ക്കുക അമിത് ഷായുടെ നയങ്ങളുടെ എതിരാളി കൂടിയാണ് ഇവർ.

   Delete
  5. >>>കാളിദാസൻ ആദ്യം ഒരു കാര്യം മനസിലാക്കണം. മോദിയെ വെള്ളപൂശി വെളുപ്പിക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. <<<<


   താങ്കള്‍ മോദിയെ വെള്ളപൂശി വെളുപ്പിച്ചാലും ഞാന്‍ അതിനെ വിമര്‍ശിക്കില്ല. താങ്കള്‍ക്കതിനുള്ള സ്വാതന്ത്ര്യം ​ ഇന്‍ഡ്യന്‍ ഭരണ ഘടന നല്‍കുന്നുണ്ട്.

   രാഹുല്‍ ഗാന്ധിയേക്കാള്‍ നല്ലത് മോദി ആണെന്ന താങ്കളുടെ നിലപടിനെ ബഹുമാനിക്കുന്നു. പക്ഷെ എന്താണു രാഹുലിന്റെ കുഴപ്പം എന്നു കൂടി പറയേണ്ടി ഇരിക്കുന്നു.

   മന്‍ മോഹന്‍ സിംഗ് ഭരിച്ചപ്പോള്‍  കാര്യങ്ങള്‍  തീരുമാനിച്ചതൊക്കെ അമ്മയും മകനും ആയിരുന്നു എന്നാണു മോദി ആരോപിക്കുന്നതും ബി ജെ പിയും സംഘ പരിവാറും പ്രചരിപ്പിക്കുന്നതും മോദിയെ പിന്തുണക്കുന്ന ഹിന്ദുക്കള്‍ വിശ്വസിക്കുന്നതും. അമ്മയുടെയും ​ മകന്റെയും ദുര്‍ഭരണത്തില്‍ നിന്ന് ഭാരതത്തെ മോചിപ്പിക്കുകയാണ് എന്റെ കടമ ,എന്നാണദേഹം പറഞ്ഞത്. ഇവര്‍ ഭരിച്ച 10 വര്‍ഷം കൊണ്ട് ഇന്‍ഡ്യ ജപ്പാനെ കടന്ന് മൂന്നാമത്തെ സാമ്പത്തിക ശക്തി ആയി മാറിയിരിക്കുന്നു? അതിന്റെ ക്രെഡിറ്റ് താങ്കള്‍ മോദിക്കാണോ കൊടുക്കുക? കുറച്ചെങ്കിലും രാഹുല്‍ ഗാന്ധിക്ക് കൊടുത്ത് കൂടെ?

   മോദി ഇല്ലാതെ തന്നെ ഇന്‍ഡ്യക്കീ നേട്ടമുണ്ടാക്കാന്‍ സാധിച്ചെങ്കില്‍  എന്താണു മോദിയുടെ അനിവാര്യത? സാമ്പത്തിക വികസനം  തന്നെ ആണല്ലോ മോദിയുടെ തുറുപ്പു ചീട്ട്.

   കോടിക്കണക്കിനു രൂപ ചെലവഴിച്ച് നടത്തുന്ന പ്രചരണത്തില്‍ വീണു പോകരുത് എന്നേ ഞാന്‍ ഉദേശിച്ചുള്ളു. പ്രത്യേകിച്ചും അഭ്യസ്ഥവിദ്യര്‍  കാര്യങ്ങള്‍ മനസിലാക്കി പ്രതികരിക്കണമെന്നേ ഞാന്‍ പറയുന്നുള്ളു.

   ഇവിടെ തന്നെ മോദിക്ക് നല്ല ബുദ്ധി തോന്നിക്കണേ എന്നാണ്, വള്ളി പ്രാര്‍ത്ഥിച്ചതെന്നോര്‍ക്കുക. അതിന്റെ അര്‍ത്ഥം, അദ്ദേഹം ബുദ്ധി മോശം കാണിച്ചിട്ടുണ്ട്. ഇനിയും കാണിക്കന്‍  സാധ്യതയുണ്ട് എന്നൊക്കെയാണ്. നല്ല വ്യക്തികള്‍ക്ക് നല്ല ബുദ്ധി കൊടുക്കാന്‍ വേണ്ടി ആരും പ്രാര്‍ത്ഥിക്കാറില്ല. മോദിയെ ചുറ്റിപ്പറ്റി ഇപ്പോഴും പൊതു ജനത്തിനിടയില്‍ സംശയങ്ങളുണ്ട്. 31% ആളുകളേ മോദിക്ക് വോട്ടു ചെയ്തിട്ടുള്ളു. എന്നു വച്ചാല്‍ 69% ത്തിനും മോദിയെ സ്വീകര്യമല്ല എന്നാണ്. താങ്കള്‍ക്ക് മോദിയെ പിന്തുണക്കാന്‍ കാരണമുള്ളതുപോലെ ഇവര്‍ക്ക് മോദിയെ എതിര്‍ക്കാനും കാരണമുണ്ട്.

   ഇതു വരെ മറഞ്ഞു നിന്ന് നിഷ്പക്ഷരെന്ന് അഭിനയിച്ചിരുന്ന പലരും മോദിക്ക് പരസ്യ പിന്തുണയുമായി വരുന്നു. കേരളത്തില്‍ ബി ജെ പി നേട്ടമുണ്ടാക്കുന്നു. മുസ്ലിം ലീഗിനു 8% വോട്ടുള്ളപ്പോള്‍ ബി ജെ പിക്ക് 10% ആയി ഉയര്‍ന്നു. മുസ്ലിം ലീഗ് അഞ്ചാമത്തെ മന്ത്രിയെ പിടിച്ചു മേടിച്ചപ്പോള്‍ ഈ ബ്ളോഗില്‍ തന്നെ ഒരു ചര്‍ച്ച നടന്നിരുന്നു. ഞാന്‍ അതില്‍ എഴുതിയത് കേരളത്തിലെ, മതേതര ഹിന്ദുക്കളെ ബി ജെ പിയിലേക്ക് ആട്ടിയോടിക്കാനേ ലീഗ്ജ്ന്റെ ദുശാഠ്യങ്ങള്‍ വഴി വക്കൂ എന്നായിരുന്നു. ഇപ്പോള്‍ 6 നിയമസഭാ മണ്ഡലങ്ങളില്‍ ബി ജെ പി ഭൂരിപക്ഷം നേടിയിരിക്കുന്നു. ഓര്‍ത്തഡോക്സ് സഭ പരസ്യമായി തന്നെ മോദിയെ പിന്തുണക്കാന്‍ തീരുമാനിച്ചിരിക്കുന്നു.

   Face Book ല്‍ കണ്ട് ഒരഭിപ്രായമിതാണ്. ബി ജെ പിയെ തടയാന്‍ മുസ്ലിം ലീഗിനേ കഴിയൂ. മലപ്പുറം അത് തെളിയിച്ചിരിക്കുന്നു. മലപ്പുറത്തെ മുസ്ലിങ്ങള്‍ കേരളത്തില്‍ ബി ജെ പിയെ തടയും എന്നൊക്കെ വീമ്പടിക്കുന്നവര്‍ക്കു കൂടി നല്ല ബുദ്ധി തോന്നണേ എന്ന് വള്ളി പ്രാര്‍ത്ഥിക്കുന്നത് നല്ലതായിരിക്കും.

   Delete
  6. >>>RSS ൻറെ നിർവചനപ്രകാരം ആരാണ് ഹിന്ദു. താങ്കള് ഉദ്ദേശിച്ച ഹിന്ദു ദേശീയത എന്താണ്?<<<<

   മോദിയുടെ ഹൈന്ദവ ദേശീയതയെ ആണു ഞാന്‍ പരാമര്‍ശിച്ചത്. അത് ഹിന്ദു മതത്തില്‍ വിശ്വസിക്കുന്ന, ഗംഗയെ അമ്മയായി കാണുന്ന, അമ്മക്ക് ആരതി നടത്തുന്നവരുടെ ദേശീയത ആണ്.

   Delete
  7. >>>നേതാവ് ആകേണ്ടിടത്തു നേതാവിന്റെ ഗുണം കാണിക്കണം. ഇത് മോദിയുടെ തീരുമാനം ആണെങ്കിൽ മോഡി അത് കാണിച്ചു. <<<<

   ജനാധിപത്യത്തില്‍ നേതാവ് ആരാണെന്നു തീരുമാനിക്കേണ്ടത് എങ്ങനെയാണു വ്യക്തികളാകുന്നത്? ഇത് ഭരണ പരമായ ഒരു തീരുമാനമല്ല. നിയമസഭാ കക്ഷി നേതാവ് ആരെന്നു തീരുമാനിക്കേണ്ടത് നിയമസഭാ കക്ഷി ആണ്.

   മോദിയുടെ ഏകാധിപത്യവും സ്വേഛാധിപത്യവും ആണു ഞാന്‍ ചൂണ്ടിക്കാണിച്ചത്.

   ഇത് ജനാധിപത്യ രീതിയിൽ പോയിരുന്നു എങ്കിൽ തീവ്ര ഹിന്ദു അജണ്ട ഉള്ള ഏതെങ്കിലും നേതാവാകും അവിടെ മുഖ്യമന്ത്രി ആവുക, എന്നു താങ്കള്‍ പറയുമ്പോള്‍ ഇതു വരെ ഗുജറാത്തില്‍ എന്തു നടന്നു എന്നതിന്റെ നേര്‍ വായന എനിക്കു കിട്ടി. ഗുജറാത്ത് നിയമസഭാ കക്ഷിയിലെ ഭൂരിഭാഗം പേര്‍ക്കും തീവ്ര ഹിന്ദുത്വ അജണ്ട ആണുള്ളത് എന്നൊക്കെ ഒരു മോദി ഭക്തന്‍ പറയുമ്പോള്‍ യഥാര്‍ത്ഥ മോദി ആരാണെന്നു വെളിവാകുന്നു. ഇത് സമ്മതിച്ചതിനു താങ്കളോട് നന്ദി ഉണ്ട്. ഗുജറാത്ത് തീവ്ര ഹിന്ദുത്വയുടെ നാടാണെന്ന് താങ്കള്‍ പറയുന്നതിന്റെ ഗൌരവം ശരിക്കും  ഉള്‍ക്കൊള്ളുന്നുണ്ടോ?

   ഇത്രക്ക് ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല ഇത്ര നാളും തീവ്ര ഹിന്ദുത്വ അജണ്ട നടപ്പിലാക്കുന്നതില്‍ നിന്നും ഗുജറാത്തിലെ ഭരണ കക്ഷിയെ തടഞ്ഞ മോദിക്ക് ആയിരം നമോ വാകങ്ങള്‍.

   മോദി ജനാധിപത്യത്തെ തുരങ്കം വയ്ക്കുന്നതുപോലും ന്യായീകരിക്കുന്ന താങ്കളോട് സഹതാപം ​തോന്നുന്നു മലക്കേ. ഇത് മാത്രമല്ല, തെരഞ്ഞെടുപ്പില്‍ ജയിക്കുന്നതിനപ്പുറം എല്ലാ ജനാധിപത്യ സംവിധാനങ്ങളെയും മോദി ഗുജറാത്തില്‍ അട്ടിമറിക്കുകയാണുണ്ടായത്. അത് മോദി ഭരിച്ച ഗുജറാത്തിനേക്കുറിച്ച് കൂടുതല്‍ പഠിച്ചാല്‍ ബോധ്യമാകും.

   Delete
  8. @രാഹുല്‍ ഗാന്ധിയേക്കാള്‍ നല്ലത് മോദി ആണെന്ന താങ്കളുടെ നിലപടിനെ ബഹുമാനിക്കുന്നു. പക്ഷെ എന്താണു രാഹുലിന്റെ കുഴപ്പം എന്നു കൂടി പറയേണ്ടി ഇരിക്കുന്നു.

   രാഹുൽ ഗാന്ധിക്ക് എന്ത് കുഴപ്പം? യാതൊരു കുഴപ്പവും ഇല്ല. സുന്ദരനും സുമുഖനും സത്സ്വഭാവിയുമായ ചെറുപ്പക്കാരൻ. പക്ഷെ മോദിയുടെ അത്രയും പ്രവർത്തന മികവും അദ്വാനവും കാട്ടാൻ സാധിക്കുന്നില്ല എന്നൊരു കുറവേ ഉള്ളൂ.


   @അമ്മയുടെയും ​ മകന്റെയും ദുര്‍ഭരണത്തില്‍ നിന്ന് ഭാരതത്തെ മോചിപ്പിക്കുകയാണ് എന്റെ കടമ ,എന്നാണദേഹം പറഞ്ഞത്. ഇവര്‍ ഭരിച്ച 10 വര്‍ഷം കൊണ്ട് ഇന്‍ഡ്യ ജപ്പാനെ കടന്ന് മൂന്നാമത്തെ സാമ്പത്തിക ശക്തി ആയി മാറിയിരിക്കുന്നു? അതിന്റെ ക്രെഡിറ്റ് താങ്കള്‍ മോദിക്കാണോ കൊടുക്കുക? കുറച്ചെങ്കിലും രാഹുല്‍ ഗാന്ധിക്ക് കൊടുത്ത് കൂടെ?

   മൂന്നാമത്തെ സാമ്പത്തിക ശക്തി എന്നൊക്കെ പറച്ചിൽ അല്ലാതെ സാധാരണക്കാർക്ക് ആർക്കും മനസിലാക്കാനോ അനുഭവിക്കാനോ കഴിയുന്നുണ്ടെന്ന് തോന്നുന്നില്ല. എന്തായാലും മോഡി പറഞ്ഞ പോലെ ചെയ്തു. അമ്മയും മകനും തലപ്പത്തിരിക്കുന്ന പാർട്ടിയുടെ കയ്യിൽ നിന്ന് ഭാരതത്തെ മോചിപ്പിച്ചു.

   ബി ജെ പി, അമ്മയും മകനും എന്നൊക്കെ പറഞ്ഞ് വോട്ട് പിടിച്ചെങ്കിലും യദാർത്ഥ ഭരണം നടത്തിയത് അവരായിരുന്നു എന്നും ഞാൻ കരുതുന്നില്ല. ഈ പറയുന്ന പോലെ ഇന്ത്യ സാമ്പത്തിക നിലയിൽ മൂന്നാം സ്ഥാനത്തു യടാര്ത്വത്തിൽ എത്തിയിട്ടുണ്ടെങ്കിൽ രാഹുൽ ഗാന്ധിക്ക് ആ ക്രെഡിറ്റ് കൊടുക്കേണ്ട ആവശ്യവും ഇല്ല.

   തോൽവിയുടെ ഉത്തരവാദിത്വം രാഹുൽ ഗാന്ധിക്കും സോണിയാ ഗാന്ധിക്കും മാത്രമാണ് എന്നും ഞാൻ കരുതുന്നില്ല. അഴിമതി രഹിതവും ഉത്തരവാദിത്വ പരവുമായ എല്ലാവരെയും ഒരുപോലെ കാണുന്ന ഒരു നല്ല ഭരണം ആയിരുന്നു എങ്കിൽ രാഹുൽ ഗാന്ധി എത്ര ആർമാദിച്ചു നടന്നിരുന്നു എങ്കിലും ജനത്തിന് പ്രശ്നം ഇല്ലായിരുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു. അതുകൊണ്ട് ജനം എല്ലാം കാണുന്നും കേള്ക്കുന്നും ഉണ്ടെന്നു മനസിലാക്കിയാൽ എല്ലാവർക്കും നല്ലത്. അത് ഇനി ബി ജെ പി ഭരിച്ചാലും അങ്ങനെ തന്നെ.

   @31% ആളുകളേ മോദിക്ക് വോട്ടു ചെയ്തിട്ടുള്ളു. എന്നു വച്ചാല്‍ 69% ത്തിനും മോദിയെ സ്വീകര്യമല്ല എന്നാണ്. താങ്കള്‍ക്ക് മോദിയെ പിന്തുണക്കാന്‍ കാരണമുള്ളതുപോലെ ഇവര്‍ക്ക് മോദിയെ എതിര്‍ക്കാനും കാരണമുണ്ട്.

   അങ്ങനെ കാണുന്നതിൽ യാതൊരു അർത്ഥവും ഇല്ല. ഒരുപക്ഷെ അത് ഇന്ത്യൻ ജനാധിപത്യ വ്യവസ്ഥിതിയുടെ പ്രശ്നവും ആകാം. അതിൽ വോട്ട് ഷെയർ അല്ല സീറ്റുകൾ ആണ് പ്രധാനം. അതുപോലെ ഇന്ത്യൻ ചരിത്രത്തിൽ ഒരു പാര്ട്ടിയും 50% മുകളിൽ വോട്ട് പിടിച്ച് അധികാരത്തിൽ വന്നിട്ടില്ല. കഴിഞ്ഞ സർക്കാരിലെ കോണ്ഗ്രസ് പാര്ട്ടിക്കു കിട്ടിയ വോട്ട് ഷെയർ 28.5% ആയിരുന്നു. ഇപ്പോൾ അത് 19.8 ആയി കുറഞ്ഞു. കോണ്ഗ്രസ് അതിന്റെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ വോട്ട് ഷെയർ കൊണ്ടും ബി ജെ പി അതിന്റെ ചരിത്രത്തിലെ ഏറ്റവും കൂടിയ വോട്ട് ഷെയർ കൊണ്ടും ആണ് പുതിയ സര്ക്കാര് അധികാരത്തിൽ വരുന്നത്. അതുപോലെ 116 (ഏകദേശം 21.5 ശതമാനം) മണ്ഡലങ്ങളിൽ ബി ജെ പി മത്സരിച്ചില്ല എന്നതും ശ്രദ്ധേയമാണ്. എന്നിട്ടും NDA യുടെ 38.5 % ജനങ്ങളും നരേന്ദ്ര മോഡിയെ പ്രധാന മന്ത്രി ആയി അംഗീകരിക്കുന്നു.

   ഇപ്പോൾ കേരളത്തിൽ തന്നെ മുസ്ലീം ലീഗിന് 20 സീറ്റും 5 മന്ത്രിമാരും ഉണ്ട് എത്രയാണ് അവരുടെ വോട്ട് ഷെയർ? എത്രയാണ് കേരള കോണ്ഗ്രസ്സിന്റെ വോട്ട് ഷെയർ? ഏറ്റവും കൂടുതൽ വോട്ട് ഷെയർ ഉള്ള സിപിഎം എത്ര സീറ്റ് നേടി? എന്നിട്ട് അവർക്ക് ഭരണം കിട്ടിയോ? അവർക്ക് മന്ത്രിമാർ ഉണ്ടോ?   ജനാധിപത്യ രീതിയിൽ ഉള്ള കാനടയോ UK യോ എടുത്താലും സംഗതി ഇങ്ങനെ ഒക്കെ തന്നെ. കഴിഞ്ഞ നാല് പ്രാവശ്യത്തെ തെരഞ്ഞെടുപ്പുകളിലും അധികാരത്തിൽ എത്തിയ ഒരു പാർട്ടിയും 40% ത്തിൽ കൂടുതൽ വോട്ട് നേടിയിട്ടില്ല. ഇനി ഇന്ത്യൻ ജനാധിപത്യ വ്യവസ്ഥിതി മാറിയെന്നു വെക്കാം, അമേരിക്കൻ വ്യവസ്ഥിതി ഉദാഹരണം. മോഡിയും രാഹുലും നേർക്കുനേർ മത്സരിക്കുന്നു. കൂടി പോയാല 20% അതിൽ കൂടുതൽ രാഹുൽ ഗാന്ധിക്ക് വോട്ട് ലഭിക്കില്ല. അപ്പോഴും മോഡി തന്നെ ഭരണത്തിൽ വരും.

   Delete
  9. മോദിയുടെ ഹൈന്ദവ ദേശീയതയെ ആണു ഞാന്‍ പരാമര്‍ശിച്ചത്. അത് ഹിന്ദു മതത്തില്‍ വിശ്വസിക്കുന്ന, ഗംഗയെ അമ്മയായി കാണുന്ന, അമ്മക്ക് ആരതി നടത്തുന്നവരുടെ ദേശീയത ആണ്.

   അതിൽ എന്താണ് കുഴപ്പം? ഇന്ത്യൻ ഭരണ ഘടന അനുശാസിക്കാത്ത ഒരു കാര്യമല്ലല്ലോ അത്? ഹിന്ദു ആയ ഒരാള് ഹിന്ദു ആചാരങ്ങല്ക്കും വിശ്വാസങ്ങൾക്കും പ്രാധാന്യം കൊടുക്കുന്നതിൽ യാതൊരു തെറ്റും ഇല്ല. ഹിന്ദു ആയ മോഡി ഹിന്ദു ആചാര പ്രകാരം ജീവിക്കുന്നു. സോണിയ ക്രിസ്ത്യൻ രീതിയിലും മുസ്ലീം മന്ത്രിമാർ ഇസ്ലാം അനുശാസിക്കുന്ന രീതിയിലും ജീവിക്കുന്നു. യാതൊരു തെറ്റും ഇല്ല.

   Delete
  10. ഗുജറാത്ത് തീവ്ര ഹിന്ദുത്വയുടെ നാടാണെന്ന് താങ്കള്‍ പറയുന്നതിന്റെ ഗൌരവം ശരിക്കും ഉള്‍ക്കൊള്ളുന്നുണ്ടോ? ഇത്രക്ക് ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല ഇത്ര നാളും തീവ്ര ഹിന്ദുത്വ അജണ്ട നടപ്പിലാക്കുന്നതില്‍ നിന്നും ഗുജറാത്തിലെ ഭരണ കക്ഷിയെ തടഞ്ഞ മോദിക്ക് ആയിരം നമോ വാകങ്ങള്‍.

   അതിൽ എന്താണ് സംശയം ഗുജറാത്ത് തീവ്ര ഹിന്ദുക്കളുടെ നാടായിരുന്നു. തീവ്ര ഹിന്ദുക്കൾ മാത്രമല്ല തീവ്ര മുസ്ലീങ്ങളുടെയും നാടായിരുന്നു. 1960 മുതൽ ഉണ്ടായ നൂറു കണക്കിന് കലാപങ്ങൾ അതിനു തെളിവാണ്. കുറഞ്ഞത്‌ ഒരു ആയിരം കലാപങ്ങൾ എങ്കിലും 2002 നു മുൻപ് ഉണ്ടായിട്ടുണ്ട്. ആര്ക്ക് വേണ്ടി? എന്തായിരുന്നു അതിന്റെ പ്രയോജനം? അങ്ങനെ തമ്മിൽ തല്ലി ചത്തുകൊണ്ടിരുന്ന ഒരു ജനതയ്ക്ക് മതം മാത്രമല്ല വേണ്ടത് എന്ന ബോധം ജനിപ്പിക്കാൻ ശ്രമിച്ചത് മോദി ആണ്. ഇപ്പോൾ അവർ വികസനത്തിന്റെ പാതയിൽ മാറി ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. മോഡി തീവ്ര ഹിന്ദു മാത്രം ആയിരുന്നെങ്കിൽ റോഡ്‌ വികസനത്തിനായി അനധികൃതമായി പണിത മുന്നൂറോളം ക്ഷേത്രങ്ങൾ എന്തിനു പൊളിച്ചു കളഞ്ഞു? അതിനു ശേഷവും അദ്ദേഹത്തിന്റെ ജനസമ്മതി ഉയര്ന്നു നില്ക്കുന്നു. എന്താണ് അതിന്റെ അർഥം? ജനം തീവ്ര ഹിന്ദുത്വം ഉപേക്ഷിക്കാൻ തയാറായിരിക്കുന്നു. ചോദിക്കാൻ ചെന്ന തീവ്ര ഹിന്ദുക്കളോട് ഇന്ത്യയിൽ ആരാധനാലയങ്ങലെക്കാൾ ആവശ്യം ശോച്യാലയങ്ങൾ ആണെന്നാണ്‌ മോഡി പറഞ്ഞത്. ആരെയും പിണക്കാതെ വേണ്ടി വന്നാൽ വികസനത്തിനായി ഇന്ത്യയിൽ ക്ഷേത്രങ്ങൾ പോലും പൊളിക്കാൻ കഴിവുള്ള ഒരേ ഒരു നേതാവാണ്‌ നരേന്ദ്ര മോഡി.

   മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളിൽ പോലും ബിജെപി ജയിച്ചു വരുന്നത് ഇന്ന് കാണാം. ഓരോ പ്രാവശ്യവും മോഡി ഗുജറാത്തിൽ അധികാരത്തിൽ വന്നപ്പോഴും മുസ്ലീങ്ങൾക്ക് അദ്ദേഹത്തോടുള്ള വിരോധം കുറഞ്ഞു കുറഞ്ഞു വരുന്നതായാണ് എല്ലാ സർവേകളും പറയുന്നത്. എന്താണ് അതിനു അർത്ഥം? തീവ്ര മുസ്ലീം ചിന്ത ഉപേക്ഷിക്കാൻ ഗുജറാത്തിലെ മുസ്ലീങ്ങളും തയ്യാറാണ് എന്നല്ലേ? മോഡിയെ ഒരു ഹൈന്ദവ തീവ്രവാദി മാത്രമായി കാണുന്നതും അങ്ങനെ പ്രചരിപ്പിക്കുന്നതും ആർക്കാണ് പ്രയോജനപ്പെടുന്നത് എന്ന് ആലോചിച്ചാൽ മനസിലാക്കാവുന്നതെ ഉള്ളൂ. ഇതേ രീതിയിൽ അടുത്ത പത്ത് ഇരുപതു വര്ഷം കൂടി ഗുജറാത്തിനു പോകാൻ കഴിഞ്ഞാൽ പണ്ട് നടന്നതെല്ലാം ഒരു ഭീകര സ്വപ്നം കണ്ടതുപോലെ മാത്രമേ അവർ ഒര്ക്കുകയുള്ളൂ. അങ്ങനെ ഹിന്ദുവും മുസൽമാനും ക്രിസ്ത്യാനിയും എല്ലാവരും ഒന്നിച്ചു നില്ക്കുന്ന ഒരു ഇന്ത്യയാണ് നമുക്ക് ആവശ്യം.

   Delete
  11. >>>>പക്ഷെ മോദിയുടെ അത്രയും പ്രവർത്തന മികവും അദ്വാനവും കാട്ടാൻ സാധിക്കുന്നില്ല എന്നൊരു കുറവേ ഉള്ളൂ.<<<<

   ദിവസം 11 രൂപാ വരുമാനമുണ്ടെങ്കില്‍  ദരിദ്ര്യ രേഖക്കു മുകളിലാണെന്നു പറയുന്നതില്‍ എന്തു പ്രവര്‍ത്തന മികവാണു താങ്കള്‍ കാണുന്നത്? മറ്റൊരു സംസ്ഥാനവും  നേടാത്ത എന്തു മികച്ച നേട്ടമാണ്, മോദി ഗുജറാത്തിനു നേടി തന്നത്?

   Delete
  12. >>>>മൂന്നാമത്തെ സാമ്പത്തിക ശക്തി എന്നൊക്കെ പറച്ചിൽ അല്ലാതെ സാധാരണക്കാർക്ക് ആർക്കും മനസിലാക്കാനോ അനുഭവിക്കാനോ കഴിയുന്നുണ്ടെന്ന് തോന്നുന്നില്ല. <<<<

   മോദി എന്നു കേട്ടപ്പോഴേക്കും ഇന്‍ഡ്യയിലേക്ക് നിക്ഷേപം ഒഴുകി എത്തി എന്ന താങ്കള്‍ പറഞ്ഞു. അതെങ്ങനെ ആണു താങ്കള്‍ മനസിലാക്കിയതും അനുഭവിച്ചതും? മോദി സര്‍ക്കാര്‍ വരുന്നു എന്ന് കേട്ടപ്പോഴേക്കും രൂപയുടെ മൂല്യം ഉയര്‍ന്നു എന്നും പറയുന്നു. അതും എങ്ങനെ ആണ്, മനസിലാക്കിയതും അനുഭവിച്ചതും?

   Delete
  13. >>>>അങ്ങനെ കാണുന്നതിൽ യാതൊരു അർത്ഥവും ഇല്ല. ഒരുപക്ഷെ അത് ഇന്ത്യൻ ജനാധിപത്യ വ്യവസ്ഥിതിയുടെ പ്രശ്നവും ആകാം.<<<<

   ഇന്‍ഡ്യയിലെ എല്ലാ മണ്ഡലങ്ങളിലും  ബി ജെ പിയുടെയും സഖ്യകക്ഷികളുടെയും സ്ഥാനാര്‍ത്ഥികളുണ്ടായിരുന്നു. എന്നിട്ടും 69% വോട്ടര്‍മാര്‍ അദ്ദേഹത്തെ തള്ളിക്കളഞ്ഞു. അത് ഇന്‍ഡ്യന്‍ ജനാധിപത്യത്തെ പ്രശനമൊന്നുമല്ല. ഭൂരിപക്ഷം ആളുകളും മോദിയെ തള്ളിക്കളഞ്ഞു എന്നതിന്റെ തെളിവാണ്.

   Delete
  14. >>>>അതിൽ എന്താണ് കുഴപ്പം? <<<<

   അതില്‍ എന്തെങ്കിലും കുഴപ്പമുണ്ടോ ഇല്ലയോ എന്നല്ലല്ലോ താങ്കള്‍ ചോദിച്ചത്. മോദിയുടെ ഹൈന്ദവ ദേശീയത എന്താണെന്നല്ലേ. ഞാന്‍ അതിനുള്ള മറുപടിയും പറഞ്ഞു.

   Delete
  15. >>>>അതിൽ എന്താണ് സംശയം ഗുജറാത്ത് തീവ്ര ഹിന്ദുക്കളുടെ നാടായിരുന്നു <<<<

   ഇപ്പോള്‍ എന്തിന്, ആയിരുന്നു എന്ന് താങ്കള്‍ പറയുന്നു. കഴിഞ്ഞ കമന്റില്‍ എഴുതിയത് ഭൂരിപക്ഷ അഭിപ്രായ പ്രകാരം നിയമസഭാ കക്ഷി നേതാവിനെ തെരഞ്ഞെടുത്താല്‍ തീവ്ര ഹിന്ദു നേതാവായി വരും, എന്നാണ്. അതിനൊരു അര്‍ത്ഥമേ ഉള്ളു മലക്കെ. ഇപ്പോഴും ഭൂരിപക്ഷം എം എല്‍ എ മാരും തീവ്ര ഹിന്ദുക്കളാണെന്നാണ്. മോദിക്കൊന്നും ഈ തീവ്ര ഹിന്ദുത്വ മാറ്റാന്‍ കഴിഞ്ഞിട്ടില്ല.

   ഇപ്പോള്‍ എന്റെ സംശയം  മാറി. ഗുജറാത്ത് തീവ്ര ഹിന്ദുക്കളുടെ നാടാണെന്നും മോദി അവരുടെ നേതവാണെന്നും മനസിലായി. സംശയം ഒക്കെ തീര്‍ന്നു.

   Delete
  16. >>>>ഇപ്പോൾ കേരളത്തിൽ തന്നെ മുസ്ലീം ലീഗിന് 20 സീറ്റും 5 മന്ത്രിമാരും ഉണ്ട് എത്രയാണ് അവരുടെ വോട്ട് ഷെയർ? <<<<

   8% വോട്ടുകള്‍ ഉള്ള മുസ്ലിം ലീഗെന്ന മത രാഷ്ട്രീയ പാര്‍ട്ടി കഷ്ടിച്ചു ഭൂരിപക്ഷമുള്ള ഒരു സര്‍ക്കാരിനെ ബന്ദി ആക്കി നിറുത്തുന്നു. നിയമസഭയില്‍ 20 സീറ്റുകളുണ്ട് എന്ന ഹുങ്കില്‍ അവര്‍ മറ്റുള്ളവരെ അവഗണിക്കുന്നു. അത് മറ്റ് സമുദായക്കാരില്‍ അരിശമുണ്ടാകുന്നു. നിയമസഭയീല്‍ ഭൂരിഅപ്ക്ഷ ഉണ്ടായിരുന്നതുകൊണ്ടാണ്, മോദിക്ക് സംഘ പരിവാറിന്റെ അഴിഞ്ഞാട്ടം ഗുജറാത്തില്‍ അനുവദിക്കാന്‍ സാധിച്ചത്. അതേ അവസ്ഥ ആണിപ്പോള്‍ കേന്ദ്രത്തിലും.

   31 % വോട്ടുകള്‍ മാത്രമുള്ള ബി ജെ പി യുടെ തണലില്‍ ആര്‍ എസ് എസ് പോലുള്ള സംഘടനകള്‍ മത രാഷ്ട്രീയം കളിക്കും. അതാണു ഗുജറാത്തില്‍ ഉണ്ടായത്. ഇന്‍ഡ്യയില്‍ ആവര്‍ത്തിക്കാന്‍  സാധ്യതയുള്ളത്. അതാണ്, ഭൂരിഭാഗം ഇന്‍ഡ്യക്കാര്‍ക്കും ഉള്ള പേടി. വള്ളിയൊക്കെ മോദിക്ക് നല്ല ബുദ്ധി തോന്നിക്കാന്‍ പ്രാര്‍ത്ഥിക്കുന്നതും അതുകൊണ്ടാണ്.