ഇ-മാധ്യമങ്ങളിൽ പല തരം ഉത്സവങ്ങൾ നടക്കാറുണ്ട്. വിഷുവും ഓണവും പെരുന്നാളും വരുന്ന പോലെ ഇവിടെ ഉത്സവങ്ങൾ വാർത്തകളാണ്. ചൂടുള്ള വാർത്തകളുടെ ഉത്സവങ്ങൾ.. ആർത്തു വിളിച്ചും അട്ടഹസിച്ചും ലൈക്ക് ചെയ്തും ഷെയർ ചെയ്തും ഉയരുന്ന ആരവങ്ങൾ.. ആയിരങ്ങളിൽ നിന്ന് പതിനായിരങ്ങളിലേക്ക് നിമിഷങ്ങൾ കൊണ്ട് പകരുന്ന പടരുന്ന വാർത്തകൾ.. പ്രേമത്തിലും യുദ്ധത്തിലും വീണ്ടുവിചാരം കുറയും എന്ന് പറയുന്ന പോലെ ഈ ഉത്സവ കാലങ്ങളിലും വീണ്ടുവിചാരങ്ങൾ ഉണ്ടാവാറില്ല. ഒരു തരം ലഹരിയിൽ അറിയാതെ ആടുകയും പാടുകയും ചെയ്യുന്ന അവസ്ഥയിലായിരിക്കും മിക്കവരും. സരിതയുടെ നഗ്ന ക്ലിപ്പുകൾ ഉയർത്തിയ വാട്സ് ആപ്പ് തരംഗവും ഈ ഉത്സവക്കാഴ്ച്ചകളുടെ പതിവ് രീതികൾ തെറ്റിച്ചില്ല. വാട്സ് ആപ്പ് എന്തെന്ന് അറിയാത്തവർ പോലും ഒറ്റ ദിവസം കൊണ്ട് അതിന്റെ ആരാധകരും പ്രായോജകരുമായി.
സരിതയുൾപെട്ട സോളാർ വിവാദവും കേരള രാഷ്ട്രീയത്തിൽ അതുയർത്തിയ പ്രശ്നങ്ങളും മാറ്റി നിർത്തി ഈ വാട്സ് ആപ്പ് എപ്പിസോഡിനെ വിശകലനം ചെയ്താൽ നമുക്ക് മനസ്സിലാകുന്നത് എന്താണ്. ഭയപ്പെടേണ്ട ഒരു സാംസ്കാരിക മലിനത നമ്മുടെ സമൂഹത്തിന്റെ എല്ലാ തലങ്ങളിലും വളരെ ആഴത്തിൽ വേരോടിയിരിക്കുന്നു. ഇങ്ങനെയൊരു ക്ലിപ്പ് നമ്മുടെ കയ്യിൽ കിട്ടിയാൽ അവ ഉടനെ ഡിലീറ്റ് ചെയ്ത് മൊബൈൽ വൃത്തിയാക്കുന്നതിന് പകരം അത് സേവ് ചെയ്ത് മറ്റൊരു കൂട്ടുകാരന് അയച്ചു കൊടുക്കുന്നത് വഴി നിർവഹിക്കപ്പെടുന്ന ദൗത്യമെന്താണ്?. സരിത ഒരു അഴിമതിക്കേസിലെ കക്ഷിയാണെന്നതോ അവർ ലൈംഗിക ആരോപണങ്ങളിലും കേസുകളിലും ഉൾപെട്ടിട്ടുണ്ട് എന്നതോ അവരുടെ സ്വകാര്യതയെ ആഘോഷിക്കാനുള്ള ന്യായീകരണമല്ല. മറ്റൊരാൾ ചിത്രീകരിച്ചതല്ല, സന്തോഷത്തോടെ സ്വയം ചിത്രീകരിച്ച വീഡിയോകളാണ് എന്നൊരാൾ ടി വി ചർച്ചയിൽ പറയുന്നത് കേട്ടു. എങ്കിലെന്ത്?. സ്വയം സന്തോഷത്തോടെ ചിത്രീകരിച്ച എന്തും അങ്ങാടിയിൽ വില്പനയ്ക്ക് വെക്കാനുള്ള അവകാശമുണ്ടെന്നോ?. നൂറു പേർക്ക് ഫോർവേഡ് ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ടെന്നോ?.
ധാർമികതയുടെ തലം മാറ്റി നിർത്തി വ്യക്തി സ്വാതന്ത്ര്യത്തിന്റെ കാര്യം എടുക്കുക. ഒരാൾക്ക് അയാളുടെ (അല്ലെങ്കിൽ ഇണകൾക്ക് അവരുടെ) നഗ്ന ചിത്രങ്ങൾ എടുക്കുവാനുള്ള സ്വാതന്ത്ര്യമുണ്ട്. അവർക്ക് തമ്മിൽ അവ പരസ്പരം കൈമാറണമെന്ന് തോന്നിയാൽ അതിനുള്ള സ്വാതന്ത്ര്യവുമുണ്ട്. എന്നാൽ മൂന്നാമതൊരു കക്ഷിക്ക് അവ കവർന്നെടുത്ത് പ്രചരിപ്പിക്കുവാനുള്ള സ്വാതന്ത്ര്യമില്ല, അവകാശമില്ല. അത് അവരുടെ സ്വകാര്യതയിലേക്കുള്ള അന്യായമായ കടന്നു കയറ്റമാണ്. വളരെ ആഴത്തിലുള്ള മനുഷ്യാവകാശ ലംഘനമാണ്. പോണ് മൂവികൾ പരസ്യ വിപണനം ലക്ഷ്യം വെച്ച് നിർമിക്കുന്നവയാണ്. അത് കൊണ്ട് തന്നെ അതിലെ താരങ്ങൾ വിപണിയുടെ ഉത്പന്നങ്ങളാണ്. എന്നാൽ വ്യക്തികൾ സ്വകാര്യമായി പകർത്തുന്ന വീഡിയോകൾ ആ ഗണത്തിൽ പെടുന്നില്ല എന്നത് തിരിച്ചറിയപ്പെടണം.
ലൈംഗികതയോടുള്ള മലയാളിയുടെ അമിത താത്പര്യമാണ് ഈ വാട്സ് ആപ്പ് തരംഗം സൃഷ്ടിച്ചത് എന്ന അഭിപ്രായത്തോട് യോജിക്കുക വയ്യ. ഹാർഡ് കോർ പോണ് മൂവികൾ ഇഷ്ടം പോലെ ലഭിക്കുന്ന സൈബർ സ്പേസിൽ ഒരു മലയാളി യുവതിയുടെ ഏതാനും ക്ലിപ്പുകൾ വൈറലാകേണ്ട ഒരു കാര്യവുമില്ല. പക്ഷേ സരിതയിലെ സെലിബ്രിറ്റി സ്റ്റാറ്റസാണ് ആ വൈറലിന് കാരണമായത്. അപ്പോഴും നാം ചോദിക്കേണ്ട ഒരു ചോദ്യമുണ്ട്. ഒരു സെലിബ്രിറ്റിയാണ് എന്നത് അവരുടെ സ്വകാര്യതയുടെ മേൽ ഉടമാവകാശം സ്ഥാപിക്കുവാനും അതിനെ പ്രചരിപ്പിക്കുവാനും നമുക്ക് അധികാരം നല്കുന്നുണ്ടോ എന്നത്.
അഴിമതിക്കേസിലെ പ്രതി എന്നതിലുപരി മാർക്കറ്റുള്ള ഒരു പ്രദർശന വസ്തു എന്ന നിലയ്ക്കാണ് മാധ്യമങ്ങൾ സരിതയെ ഉപയോഗിച്ചത്. അവരുൾപെട്ട തട്ടിപ്പിനേക്കാൾ അവരുടെ ശരീരമായിരുന്നു ഫോക്കസ് ചെയ്യപ്പെട്ടത്. ആ ഫോക്കസ് സരിതയും ആസ്വദിച്ചു തുടങ്ങിയപ്പോൾ ടി വി ഷോകളുടെയും സീരിയലുകളുടെയും വരവായി. ഈ വാട്സ് ആപ്പ് ചുഴലിക്കാറ്റ് പുറത്ത് വന്ന ദിവസം തന്നെയാണ് ഏഷ്യാനെറ്റ് ഏറെ പ്രചാരണ കോലാഹലങ്ങളോടെ അവരുടെ സരിത ടി വി ഷോ എയർ ചെയ്തത്. സരിത ഡാൻസ് ചെയ്യുന്ന സെലിബ്രിറ്റി ഷോയുടെ ക്ലിപ്പിംഗ് ടി വിയിലും അവരുടെ നഗ്നത ആഘോഷിക്കുന്ന ക്ലിപ്പിംഗ് വാട്സ്ആപ്പിലും വൈറൽ.. ഇവ രണ്ടും എങ്ങിനെ സിൻക്രനൈസ് ചെയ്തു വന്നു എന്ന പ്രസക്തമായ ഒരു ചോദ്യവും ഇവിടെ ഉയരുന്നുണ്ട്. മലയാളിയുടെ ഞരമ്പ് ലക്ഷ്യമാക്കിയുള്ള മാധ്യമങ്ങളുടെ റേറ്റിംഗ് തന്ത്രങ്ങളും ഇതിന്റെ പിന്നിൽ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് ആരെങ്കിലും സംശയിച്ചാൽ അതിനെ കുറ്റം പറയുക വയ്യ. ഒരു പോലീസ് കേസ് ഈ വിഷയത്തിൽ ഉണ്ടാകുന്ന പക്ഷം ആ ദിശയിലും ചില അന്വേഷണങ്ങൾ നടക്കേണ്ടതുണ്ട്.
ആരുടേയും സ്വകാര്യതകളെ മാനിക്കുക എന്നത് സംസ്കാരത്തിന്റെ പ്രാഥമിക പാഠങ്ങളിൽ ഒന്നാണ്. അത് തിരിച്ചറിയാതെ ആൾക്കൂട്ടത്തിന്റെ ആഘോഷങ്ങളിൽ പങ്കെടുക്കുന്ന ഓരോരുത്തരും തന്റെ ഉള്ളിലെ സംസ്കാരത്തെക്കുറിച്ച് വ്യാകുലപ്പെടണം. തന്റെ ഉള്ളിൽ പുകഞ്ഞുകൊണ്ടിരിക്കുന്ന ഒരു ഗോവിന്ദച്ചാമിയെക്കുറിച്ച് അസ്വസ്ഥനാകണം. തിരിച്ചറിവിന്റെയും തിരുത്തലുകളുടെയും പ്രക്രിയ നമ്മുടെയുള്ളിൽ തന്നെ നിരന്തരം നടക്കുമ്പോഴാണ് നാം പൂർണ മനുഷ്യരാകുന്നത്.
Related Post
നിനക്ക് തട്ടമിട്ടൂടേ പെണ്ണേ?
സൂക്ഷിക്കുക, ഭാര്യ ഫേസ്ബുക്കിലുണ്ട് !!.
Recent Posts
പ്രവാസിക്കും വേണ്ടേ ഇത്തിരി ആരോഗ്യം?
ഫറസാൻ ദ്വീപിലേക്ക്
പാഠം ഒന്ന്: ദിൽഖുഷ് വലിച്ചെറിയരുത്

ആരുടേയും സ്വകാര്യതകളെ മാനിക്കുക എന്നത് (അതൊരു തെരുവ് വേശ്യ ആണെങ്കിൽ പോലും) സംസ്കാരത്തിന്റെ പ്രാഥമിക പാഠങ്ങളിൽ ഒന്നാണ്. athanne
ReplyDeleteThat is the key point...
Deleteജയലളിതയെ ജയിയിലടച്ചതില് സങ്കടപ്പെട്ട് ആത്മഹത്യ ചെയ്ത തമിഴരുടെ ബൗദ്ധികനിലവാരത്തെ പരിഹസിക്കുന്ന മലയാളി ബൗദ്ധികപരമായി എവിടെ നില്ക്കുന്നു എന്ന് മനസ്സിലാക്കിത്തരുന്ന വാർത്ത....
എന്തൊരുന്മാദം എന്തൊരാവേശം... സോളാർ വിവാദം കണ്ടില്ലെന്നു നടിച്ച ബ്ലോഗർക്ക് സരിതയുടെ എന്തോ കണ്ടപ്പോൾ ഉണ്ടായ ജുബ്ജുബ്മ്ബുത്സവം...
Delete
ReplyDeleteബഷീർക്ക സരിതയുടെ ഭാഗം ചേർന്നോ?
ഇത്രയും വായിച്ചിട്ട് അതാണോ മനസ്സിലായത് അനോണീ.. ഇനി മേലാൽ ഈ വഴി കണ്ടു പോകരുത്.. :)
Deleteഅങ്ങനെ കടുപ്പിച്ച് പറയല്ലേ ബഷീറേ.. ചിരിച്ചു കുടലു മറിയാന്‍ ഇങ്ങനെയും ചിലരു വേണ്ടേ... :-)
Deleteസരിതക്കെതിരെ കേസ് എടുക്കുക ...
ReplyDeleteകേരള ജനതെയെ മുഴുവൻ അശ്ലീല ക്ലിപ്സ് കാണിച്ചു ചീത്തയാക്കിയ സരിതക്കെതിരെ കേസ് എടുക്കണം.
Great sarcasm.
Deleteരജീനയുടെ രക്തം കുടിച്ചു ചീർത്തു വണ്ണംവെച്ച നികേഷിന്റെ ചാനലിൽ ഇന്നെലെ മുഖ്യചര്‍ച്ച ചരിത
ReplyDeleteഒരു പെണ് കുട്ടി സോഷ്യൽ നെറ്റ് വർക്കിൽ ഒരു ഫോട്ടോ ഇട്ടാൽ അത് എടുത്തു മറ്റുള്ളവർ മറ്റു പല ആവിശ്യങ്ങല്ക്കും ഉപയോഗിച്ചാൽ എന്താകും പലരുടെയും ന്യായികരണം....അത് നഗ്നമയതനെകിലും അല്ലെങ്കിലും മിസ്സ് യുസേ ചെയ്യപ്പെട്ടാൽ ആരുടെ തെറ്റാണു?? ഇനി അവൾ എന്ത് സ്വഭാവം ഉള്ളതെങ്കിലും ആയിക്കോട്ടെ!! സ്വന്തം ഇഷ്ട്ട പ്രകാരം അലല്തെ മറ്റുള്ളവർ സ്വകാര്യതയിലേക്ക് കൈ കടത്തുന്നതിന് എന്ത് ന്യയികരണമാണ് ഉള്ളത്?? വേശ്യകൾക്ക് ഒരു ന്യായവും മറ്റുള്ളവര്‍ക്ക് വേറെ ന്യായവും ആരുണ്ടാക്കി....ഇന്നലെ ആ വിദെഒസ് ഷെയർ ചെയ്യാ പെടുമ്പോൾ ഉണ്ടായ ആവേശം എത്രയും കാലം നിങ്ങൾ വിളിച്ചു പറഞ്ഞ സംസ്ക്കാരത്തിനു യോചിച്ചതാണോ....അല്ലെങ്കിലും എല്ലാവര്ക്കും കിട്ടു്പോ സദാചാര പോലീസിന് മിണ്ടാട്ടം ഉണ്ടാകില്ലെലോ....(നന്ദി ഉണ്ട് ബഷീര്‍ ഇക്ക )
ReplyDeleteഇനി സരിത സെല്‍ഫ് മറക്കെട്ടിംഗ് ആണ് നടത്തിയതെങ്കിൽ ....നിനക്ക് കിട്ടിയോട....എത്ര കിട്ടി എന്നൊക്കെ ചോതിച്ചു ഓടി നടന്നു ഷെയർ ചെയ്ത മലയാളികൾ ആണ് ശശി ആയതു
ReplyDeleteഅല്ലണ്ണാ...... ഇതിപ്പൊ എങ്ങനാ വാട്ട്സപ്പിൽ കിട്ടണെ? ങെ ങെ ;) ഈ സംഭവം ഇപ്പൊ ദേ ഈ ബ്ലോഗിലൂടെയാണ് ചെറുത് അറിയുന്നത്. ഇനീപ്പൊ..........!!!!
ReplyDeleteഒരു തരത്തിൽ പറഞ്ഞാൽ അണ്ണനിപ്പൊ ചെയ്തതും സരിതേടെ ക്ലിപ്പിംങ്സ് പ്രചരിപ്പിക്കലായിപോയി.
വീഡിയൊ കാണാത്തതുകൊണ്ട് അതിനെ പറ്റി അഭിപ്രായം പറയാൻ വയ്യ. ഏഷ്യാനെറ്റിലെ പ്രോഗ്രാമും അന്നത്തെ വാട്ട്സപ്പ് വൈറൽ വീഡിയോയും എന്നൊക്കെ പറയണതിൽ കാര്യം ഇല്ലാതില്യ. റേറ്റിംങിനു വേണ്ടിയുള്ള ചാനലുകളുടെ തോന്ന്യാസങ്ങൾ പലപ്പോഴായി നമ്മൾ കണ്ടുകൊണ്ടിരിക്ക്യാണല്ലൊ.
ശരിയാണ്,ഒരു വേശ്യയ്ക്ക് പോലും അവകാശങ്ങളുണ്ട്. അത് മറക്കുന്നവര്‍ ഏതായാലും സംസ്കാര സമ്പന്നരല്ല
ReplyDelete//സരിതയുൾപെട്ട സോളാർ വിവാദവും കേരള രാഷ്ട്രീയത്തിൽ അതുയർത്തിയ പ്രശ്നങ്ങളും മാറ്റി നിർത്തി ഈ വാട്ട്സ് ആപ്പ് എപ്പിസോഡിനെ വിശകലനം ചെയ്താൽ//
ReplyDeleteഅങ്ങനെ ഇതൊക്കെ മാറ്റി നിർത്തി വിശകലനം ചെയ്യണ്ട കാര്യമുണ്ടെന്നു തോന്നുന്നില്ല... കൊട്ടക്കണക്കിനു കേസുകളുള്ള ഒരു കൂതറ (അങ്ങനെ തന്നെ വിശേഷിപ്പിക്കാനെ പറ്റുകയുള്ളു) സർകാരിനെയും പൊതുജനങ്ങളെയും കഴുതകളാക്കി വിലസി നടക്കുന്നത് കാണുന്ന നികുതി അടക്കുന്ന ഏതൊരു പൗരനിലും ഉണ്ടാകുന്ന ഒരു തരം പ്രതികാരം, ഇതിനെ അങ്ങനെ കണ്ടാൽ മതിയെന്ന് തോന്നുന്നു. ഇത് സ്പ്രെഡ് ചെയ്തവരെ ന്യായീകരിക്കുകയല്ല, എങ്കിലും അവർക്ക് തോന്നാത്ത സ്വകാര്യതയും മാന്യതയും മറ്റുള്ളവർക്ക് തോന്നണം എന്ന് നിർബന്ധം പിടിക്കുന്നതിലും കാര്യമില്ല. മേൽപറഞ്ഞ വീഡിയോസ് കണ്ട എല്ലാവരും ലൈംഗിക ദാരിദ്ര്യം അനുഭവിക്കുന്നവരാണ് എന്ന് പറയുന്നതിലും കാര്യമില്ല, ഒരു കൌതുകം എന്നതിലപ്പുറം മറ്റൊന്നുമല്ല.
ഒരു ചാനലിലെ വാർത്താവതാരികയുടെ ഫെയ്സ്ബുക് പോസ്റ്റ് അതിലേറെ രസകരമാണ്. മേൽപറഞ്ഞ വീഡിയോസ് ഷെയർ ചെയ്തത് ഒട്ടും ശരിയായില്ലത്രേ. ജോസ് തെറ്റയിലിന്റെ വീഡിയോ ഒരു ഉളുപ്പുമില്ലാതെ രാവിലെ മുതൽ വൈകിട്ട് വരെ സംപ്രേക്ഷണം ചെയ്ത ടീംസാ ഇവരൊക്കെ, എന്നിട്ടിപ്പോ ബോധോദയം വന്നിരിക്കുന്നു. വേറൊന്നുമല്ല, ഈ സാധനം അവർക്ക് കിട്ടിയില്ല, അത് കൊണ്ട് അവർക്ക് ആഘോഷിക്കാനും പറ്റിയില്ല, അതിന്റെയൊരു വിഷമം... അത്രേ ഉള്ളൂ
സിനിമയിലും, സീരിയലിലും മദ്യപാന/പുകവലി രംഗങ്ങൾ കാണിക്കുമ്പോൾ ആരോഗ്യത്തിനു ഹാനികരം എന്ന് അടിയിൽ എഴുതി കാണിക്കുന്നു. നല്ലൊരു മുന്നറിയിപ്പ് ആണത്... വാട്സ് അപ്പിൽ പറന്നു നടക്കുന്ന പോലത്തെ അശ്ലീല രംഗങ്ങളും ബലാൽസംഘങ്ങളും ടിവിയിലും,സിനിമയിലും ഒക്കെ ഇതുപോലെ പ്രക്ഷേപണം ചെയ്താൽ എന്താ കുഴപ്പം. അടിയിൽ 'പരസ്ത്രീ-പുരുഷ ബന്ധം ആരോഗ്യത്തിനു ഹാനികരം' എന്ന് മുന്നറിയിപ്പ് എഴുതി കാണിച്ചാൽ മതിയാവും!!
ReplyDeleteഒരേ അളവുകൊലുകൊണ്ട് എല്ലാറ്റിനെയും അളക്കുന്നതിൽ ഒരു യുക്തി ഭംഗം ഉണ്ടെന്നു തോന്നുന്നു.അതിർത്തിയിൽ ശത്രുവിനെ വെടിവെച്ചിടുന്ന പട്ടാളക്കാരനെ നാം കൊലപാതകി എന്ന് വിളിക്കാറില്ലല്ലോ.വാട്സാപ്പ്ൽ പ്രചരിച്ച വീഡിയോ കണ്ടവരും ഷെയർ ചെയ്തവരും ഗോവിന്ദ ചാമിയുടെ മനസിന്റെ ഉടമകൾ ആണെന്ന് ആരോപിക്കുന്നതിൽ ഇതേ യുക്തി ഭംഗം ഉണ്ടെന്നു തോന്നുന്നു.
ReplyDeleteഇക്കഴിഞ്ഞ ദിവസം കണ്ട ഒരു സംഭവംമറക്കാറായിട്ടില്ല.അപകടത്തെ തുടർന്നു ബൈക്കിൽ നിന്ന് തെറിച്ചുവീണ ഒരു 16 കാരിയുടെ പാവാട ഊരി തെറിച്ചു പോയിരുന്നു.അബോധാവസ്ഥയിലായിരുന്ന ആ കുട്ടിയുടെ നഗ്നത സ്വന്തം മുണ്ട് പറിച്ചു പുതപ്പിച്ചു മറച്ച മധ്യവയസ്ക്കനായ ഒരു തെരുവ് കച്ചവടക്കാരന്റെ പ്രവര്‍ത്തി ആരുടേയും പ്രേരണയുടെ .ഫലമായിരുന്നില്ല. അവിടെ കൂടിനിന്ന ആരും മൊബൈൽ ഫോണിലെ ക്യാമറ ഉപയോഗിച് ഫോട്ടോ എടുക്കുന്നതായും കണ്ടില്ല.
Great!!. മധ്യവയസ്ക്കനായ ആ തെരുവ് കച്ചവടക്കാരന്റെ സംസ്കാരത്തെയാണ് നാം മാനിക്കേണ്ടത്. അത്തരമൊരു സംസ്കാരത്തെ മറന്നു പോകരുതെന്നാണ് എഴുതാൻ ശ്രമിക്കുന്നതും.
DeleteYou said it. Here what we see is political & media prostitution. What we see here she opened everything in front of his dear one. The dear one can be her husband, or friend or for herself. But exposing it through WhatsApp is a kind of prostitution, a kind of political and media prostitution. These Kind of Govindachamimar will remain here to sell their sisters and mother.
Deleteകാര്യബോധമുളള എഴുത്തുക്കാരൻ. നനന്നായി എഴുതി. അഭിനന്ദിക്കുന്നു...
ReplyDeleteപക്ക ഹറാമായ കാര്യം എത്ര കൂളായിട്ടാണ് ഒരോരുത്തരും കാണുന്നതും ഫോർവേഡ് ചെയ്യുന്നതും!! മലയാളിയുടെ ധാർമിക അധപതനത്തിൻറെ ആഴം മരിയാന ട്രഞ്ചോളമെത്തിയോ???
വള്ളിക്കുന്നിന്റെ സാരോപദേശത്തിന് നന്ദി, കേരളത്തിലെ ഓരോ മാധ്യമവും ചെയ്തു കൊണ്ടിരിക്കുന്നതല്ലേ സാറും ചെയ്തത്. സരിതയുടെ പേരില്‍ വായനക്ക് ആളെക്കൂട്ടാന്‍?
ReplyDeleteവായനക്ക് ആളെ കൂട്ടുകയല്ല. പറയണമെന്ന് തോന്നിയ കാര്യങ്ങൾ പറയുകയാണ്. അതിലെ സന്ദേശം ഉൾകൊള്ളുന്നവർക്ക് അതാവാം. മുകളിലെ ഒരു എഫ് ബി കമന്റ് നോക്കൂ.. I too shared them.. I did not think in this angle..I feel you are right എന്നാണ് അദ്ദേഹം എഴുതിയത്. ഒരാൾക്കെങ്കിലും ഇത് വായിച്ചിട്ട് താൻ ചെയ്തത് തെറ്റായിരുന്നു എന്ന് തോന്നിയെങ്കിൽ അത് തന്നെയാണ് ഈ കുറിപ്പ് നിർവഹിച്ച ദൗത്യവും.
Deleteസരിതയുടെ ഇക്കിളി എഴുതി ആളെക്കൂട്ടേണ്ട ആവശ്യം ബഷീറിനുണ്ടെന്ന് ഇതു വരെ തോന്നിയിട്ടില്ല... പിന്നെ സാറ് സരിതേടെ ഫോട്ടം കണ്ടിട്ട് ഇതു വഴി വന്നിട്ട് പ്രതീക്ഷ തെറ്റിയ സങ്കടത്തിലാണെങ്കീ ഇനി ഇമ്പയിക്ക് ബരേണ്ട അത്രേന്നെ...
Deleteഒരു തരത്തിൽ പറഞ്ഞാൽ ചിലർ വാട്ട്സപിൽ പ്രചരിപ്പിക്കുന്നതും ചാനൽ റേറ്റ് കൂട്ട്ടാൻ ചെയ്യുന്നതും ബ്ലോഗിങ്ങ് റേറ്റ് കൂട്ടാൻ ചെയ്യുന്നതും ഒന്ന് തന്നെയാണ് ...
ReplyDeleteഅവളുടെ റേറ്റ് കൂട്ടി കൊണ്ടിരികുകയാണ് .. അവസരങ്ങൾ "utilize" ചെയ്യുകയാണ് . നിങ്ങളെങ്കിലും ഇത് അവഗണിച്ചിരുന്നെങ്കിൽ അത്രയും പ്രചരണം കുറയുമായിരുന്നു .... ഏതായാലും എല്ലാ പ്രചാകാരര്കും "നല്ല നമസ്കാരം "
സെൽഫി എന്താണെന്ന് തിരിച്ചറിയാനുള്ള ആവറേജ് വെവരം സരിതക്കില്ലെങ്കിലും ബാക്കി ഏത് മലയാളിക്കുമുണ്ട്. പിന്നെ ഡാൻസ്, അത് ഏതു നെറികേടും വളമാക്കുന്ന ചാനലുകാരുടെ പതിവു ഗവേഷണം
ReplyDeleteസരിത ഡാൻസ് ചെയ്യുന്ന സെലിബ്രിറ്റി ഷോയുടെ ക്ലിപ്പിംഗ് ടി വിയിലും അവരുടെ നഗ്നത ആഘോഷിക്കുന്ന ക്ലിപ്പിംഗ് വാട്ട്സ് ആപ്പിലും വൈറൽ.. ഇവ രണ്ടും എങ്ങിനെ സിൻക്രനൈസ് ചെയ്തു വന്നു എന്ന പ്രസക്തമായ ഒരു ചോദ്യവും ഇവിടെ ഉയരുന്നുണ്ട്. good question.
ReplyDeleteസ്വന്തം കിടപ്പറയിൽ ഉടുതുണിയില്ലാതെ നിന്ന ഒരു സ്ത്രീയെ തെരുവിലേക്ക് വലിച്ചിട്ടു കൂട്ടമാനഭംഗം ചെയ്തുകൊണ്ടിരിക്കുന്നു ജാതി-മത-പ്രായ ഭേദമന്യേസൈബർ ലോകത്തെ പുരുഷസമൂഹം. തൻറെ ഊഴം കഴിഞ്ഞിട്ടും രതിമൂർഛ വരാതെ, വഴിയിലൂടെ പോകുന്നവർക്കെല്ലാം കാഴ്ച വെച്ചു നിർവൃതിയടയുന്ന ചെറ്റകൾ.
ReplyDeleteWell said.
Deleteജയലളിതയെ ജയിയിലടച്ചതില് സങ്കടപ്പെട്ട് ആത്മഹത്യ ചെയ്ത തമിഴരുടെ ബൗദ്ധികനിലവാരത്തെ പരിഹസിക്കുന്ന മലയാളി ബൗദ്ധികപരമായി എവിടെ നില്ക്കുന്നു എന്ന് മനസ്സിലാക്കിത്തരുന്ന വാർത്ത....
Dear Basheerbhai, Your comments are to the point.
ReplyDeleteഗോവിന്ദ ചാമി യിൽ നിന്ന് തുടങ്ങാം. ഇന്നലെ [14-10-14]ട്രെയിനിൽ അശ്ലീലത്തിൽ തുടങ്ങി പീഡനത്തിൽ എത്താൻ നോക്കിയാ ക്രിമിനൽ ക്രോശിച്ചത്
വായിച്ചു. എന്നെ ഒരു പോലീസും തൊടില്ല എന്ന്. അവസാനം നടന്നതും അത് തന്നെ. ഗുരുവായൂര്‍ എക്സ്പ്രെസ്സ്സിൽ ഉണ്ടായ താന്‍ സംഗതി. തൃശൂർ എത്തി സ്റ്റേഷൻ പോലീസിനു RPFര്പ്ഫ് കൈമാറി. എന്നാൽ അയാളെ കുടിച്ചു ബഹളം വെച്ച കേസ് ആകി പിഴ അടപ്പിച്ചു പറഞ്ഞയച്ചു .
ഒരു ഗോവിന്ദ ചാമി എല്ലാവരിലും പാതി യിരിക്കുന്നു. തങ്ങള്‍ എഴുതിയത് നൂറു ശതമാനം കര്രെക്റ്റ് !!!
ഗോവിന്ദ ചാമിയുടെ വക്കീല 'ad. ആളൂർ' കാലാവുധി തീരുമ്പോൾ അവനെ [ചാമിയെ]വീട്ടില്‍ പണിക്കു നിരത്തുമോ ആവോ. ഒരു കൈ സഹായം ആകുമല്ലോ. യീ സരിതയിൽ എന്തിരിക്കുന്നു. കഷ്ട്ടം. കിര്ശോർ എന്നാ തുടക്കക്കാരാൻ ഏഷ്യ നെറ്റിൽ സരിതയുടെ മൂക്ക് കയറ ഉമായി വന്നപ്പോൾ അതിശയം തോന്നി. മര്ടോകിനെണ്ട് പോയി? കേരളം പിന്നാക്കം പോയല്ലും അയാൾക്ക് ഒന്നും ഇല്ല തന്നെ!!!
പിന്നെ മുഖം മറച്ചു വെച്ച് സ്വന്തം കെട്ടിയോളുടെ വീഡിയോ എടുത്തു വിട്ടു കാശാക്കുന്ന വിദ്വാൻ മാരും ഉള്ള നാട്ടില ല്ലേ ഇത് രസിക്കാതെ ോവുക ? ഇരചിക്കിപ്പോ എന്താ വില ! കാരണോർ പറഞ്ഞത് കടയിലെ വില്‍ക്കുന്ന ഇറച്ചിക്ക് തന്നെ.. മറ്റേ ഐറ്റം അല്ല.
ഇനി എന്നെക്കുറിച്ച് നീ പോസ്റ്റിട്ടാൽ അടുത്ത തവണ നിന്റെ പേരും പറയും.
ReplyDeleteഎന്തായാലും സരിതമൂലം കേരളത്തില്‍ മതസൌഹാര്‍ദ്ദം ഒന്നു ബലപ്പെട്ടു വീഡിയോ ഷെയറിങ്ങിന്റെ കാര്യത്തില്‍ ഹിന്ദുസ്ഥാനിയും അച്ചായനും മാപ്പിളയും ഒരേ തൂവല്‍ പക്ഷികളായിരുന്നു
ReplyDelete((സരിതയുൾപെട്ട സോളാർ വിവാദവും കേരള രാഷ്ട്രീയത്തിൽ അതുയർത്തിയ പ്രശ്നങ്ങളും മാറ്റി നിർത്തി ഈ വാട്ട്സ് ആപ്പ് എപ്പിസോഡിനെ വിശകലനം ചെയ്താൽ...))
ReplyDeleteഎന്തിനാണ് അങ്ങനെ എല്ലാം മാറ്റിനിര്‍ത്തി വിശകലനം ചെയ്യുന്നത്!
വിത്തും വേരും മരവും ചില്ലയും എല്ലാം മറന്ന് കാഫലത്തെ കുറിച്ച് മാത്രം ചര്‍ച്ച ചെയ്യുന്നത് കൊണ്ട് എന്ത് സല്‍ഫലമാണ് താങ്കള്‍ ലക്ഷ്യമാക്കുന്നത്!! സ്വന്തം ബിസിനസ് നേട്ടങ്ങള്‍ക്ക് വേണ്ടി തികച്ചും അവിഹിതവും അനാശാസ്യവുമായ വഴികളിലൂടെ കേരള ഭരണസംവിധാനത്തെ തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചു എന്നാരോപിക്കപ്പെട്ട ഒരു മുതിര്‍ന്ന സ്ത്രീയെ വളരെ ദുര്ബ്ബലയായും സഹതാപാര്ഹയായും ചിത്രീകരിക്കുവാന്‍ മാത്രമല്ലേ ആ മാറ്റിനിര്‍ത്തലുകള്‍ ഉപകരിക്കൂ!
സമൂഹവഞ്ചനയുടെ വഴിയില്‍ ഒരുമ്പെട്ടിറങ്ങിയ പ്രായവും പക്വതയുമുള്ള ഒരു സ്ത്രീയുടെ നടപടികളെ വിദൂരമായെങ്കിലും ന്യായീകരിക്കാന്‍ ശ്രമിക്കുന്നു എന്ന് തോന്നുംവിധം ഇങ്ങനെയൊരു നിരൂപണം നടത്തുന്നതിലും എത്രയോ ഭേദം വാട്ട്സപ്പിലെ വൃത്തികെട്ട മലയാളി വൈകൃതങ്ങളെ അര്‍ഹിക്കുന്ന അവജ്ഞയോടെ അവഗണിക്കുകയായിരുന്നു, എന്നേ വ്യക്തിപരമായി എനിക്ക് തോന്നുന്നുള്ളൂ.
ഞാൻ എഴുതിയ വിഷയത്തിന്റെ കോർ എന്താണെന്ന് മനസ്സിലാകാത്തത് കൊണ്ടോ അത് മനസ്സിലായില്ലെന്ന് നടിക്കുന്നത് കൊണ്ടോ എന്നെനിക്കറിയില്ല. സരിതയെന്നല്ല, അതിനേക്കാൾ അലമ്പായ ഒരു കൂതറയുടെ ലൈംഗിക ദൃശ്യങ്ങൾ ആണെങ്കിൽ പോലും അത് ഇതുപോലെ സമൂഹ മധ്യത്തിൽ ആഘോഷിക്കപ്പെടേണ്ടതും കൈമാറ്റം ചെയ്യപ്പെടേണ്ടതും ആണെന്ന് ഞാൻ വിശ്വസിക്കുന്നില്ല. അവരുൾപെട്ട അഴിമതിക്കേസും മറ്റും നിയമത്തിന്റെ വഴിക്കാണ് കൈകാര്യം ചെയ്യേണ്ടത്. ഒരാൾ സ്വയം ഇഷ്ടപ്പെട്ട് പകർത്തിയതാണെങ്കിലും മറ്റൊരാൾക്ക് വേണ്ടി എടുത്തതാണെങ്കിലും അവ പൊതുസമൂഹത്തിന്റെ സ്വത്തല്ല. അവരുടെ പോലീസ് പിടിച്ചെടുത്ത മൊബൈലിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഇവയെന്നതാണ് ഇപ്പോൾ വരുന്ന ചില വാർത്തകൾ. അതെന്തോ ആകട്ടെ, അവ കവർന്നെടുത്ത് പരസ്യപ്പെടുത്തുന്നതിൽ, കാട്ടുതീ പോലെ പടർത്തുന്നതിൽ അടങ്ങിയിരിക്കുന്ന അസാംസ്കാരികത തിരിച്ചറിയണം. അതൊരു സമീപനമാണ്, പൊതു നിലപാടാണ്. ആ നിലപാടിനെ സരിതയെന്ന ഒരു അലമ്പ് കേസിനെ ന്യായീകരിക്കുകയാണെന്ന് വായിക്കുന്നത് വിഷയത്തിന്റെ കോറിൽ നിന്നുള്ള വ്യതിചലനമാണ്.
Deleteബഷീര്ഭായി ചതി കോടും ചതി 8ാമത്തെ വീഡിയോ ഉണ്ടെന്നു കരുതിയാണ് ഇല്ലാത്ത സമയമുണ്ടാക്കി ഇവിടെ വന്നത് ന്നാലും ന്നോട് ഈ ചെയ്ത്ത് വേണ്ടായിരുന്നു
DeleteGud Comment "Indi Mate". Kollendathu Kondu.
Deleteമലയാളികള്‍ അധപതിച്ചു എന്നാ രീതിയിലാണ് എല്ലാ വാരതയുടെയും പരിണാമം
ReplyDeleteഈ ക്ലിപ്കൾ മുഴുവൻ മലയാളിയുടെ കയ്യില എത്തുന്നത് കൂടുതലും മാധ്യമങ്ങളുടെ കയിൽ നിന്നാണ്. ഈ മാധ്യമങ്ങൾ ആണോ മലയാളിസമൂഹത്തിന്റെ representatives ?
paaparazi എന്നാ സമൂഹത്തെ മലയാളി സൃഷ്ടിച്ചതല്ല. അതിന്റെ തുടര്ചാവകാശികൾ ആണ് നമ്മുടെ മാധ്യമങ്ങൾ. അവർ തന്നെ തോണ്ടുന്നു.. അവർ തന്നെ പരത്തുന്നു എന്നിട്ട് അത് മുഴുവൻ മലയാളിയുടെ തലയില വക്കുന്നു
റിപ്പോർട്ടർ ഇന്റെ സരിത interviews കണ്ടാൽ മതി ഇത് മനസ്സിലാവാൻ
ഇവളെ വേശ്യയെന്ന് പോലും വിളിക്കാൻ പറ്റില്ല വള്ളിക്കുന്നേ..
ReplyDeleteഎന്നാൽ പേരൂരാൻ എന്ന് വിളിച്ചോ
Deleteഞങ്ങള്‍ക്കേ തെളിവുവേണം ചുമ്മാ ഒരു സ്ത്രീയെക്കുറിച്ച് അതുമിതും എഴുതരുത് വീഡിയോ എവിടെ????????? I AM ASKING WHERE IS THE VIDEO???
ReplyDeleteസരിത , സൈബര്‍ സെല്‍ , പാറേപ്പള്ളി , ധ്യാനം . . . . എവിടെ നോക്കിയാലും ഇത് തന്നെ !!
ReplyDeleteസരിതയുടേതെന്നു പറയപ്പെടുന്ന ഈ വീഡിയോസ് ഞാനും കണ്ടിരുന്നു !! സരിത പുല്ലിംഗം ആണോ സ്ത്രീലിംഗം ആണോ എന്ന കാര്യത്തില്‍ ഒരു തീരുമാനം ഉണ്ടായി എന്നല്ലാതെ യാതൊരു വിധ മേന്മയും മേല്‍പ്പറഞ്ഞ ക്ലിപ്പില്‍ ദര്‍ശിച്ചില്ല . അത് കണ്ടിട്ട് ലിംഗാഗ്രം തുടിക്കുന്നു എന്നൊക്കെ പറഞ്ഞവന്മാര് വീട്ടുവളപ്പില്‍ മുള്ളുമുരിക്കു നട്ടുപിടിപ്പിക്കേണ്ട സമയമായി !
ഇതേ പാറ്റേണിലുള്ള വീഡിയോസ് നേരത്തെയും കണ്ടിട്ടുണ്ട് ! അതിന്റെയൊക്കെ അവസാനം നായിക ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പരുകളോ മെയില്‍ ഐ ഡിയോ എഴുതിയ ഒരു പേപ്പര്‍ കഷ്ണം പിടിച്ചു നില്ക്കുന്നുണ്ടാവും , ഇതില്‍ അതില്ല എന്ന വ്യത്യാസം മാത്രം . ഉദേശം രണ്ടും ഒന്നു തന്നെ ! കച്ചവടം .
പിന്നെ കേസ് , സൈബര്‍സെല്‍ . . . കൂടെക്കിടന്നവന്മാര്ക്കെതിരെയും കൂട്ടിക്കൊടുത്തവന്മാര്ക്കെതിരെയും ആദ്യം കേസെടുക്ക് . . . പിന്നെയാകാം അഭിസാരികയുടെ വ്യഭിചാരക്ഷണത്തിനുള്ള പരസ്യം കണ്ടവര്‍ക്കെതിരെ കേസെടുക്കുന്നത് .
ഈ വിഷയത്തില്‍ വളരെ പക്വമായി പ്രതികരിച്ച ഒന്ന്. മനുഷ്യന്റെ സ്വകാര്യതകളെ മാനിക്കാത്തതാണ് ഇന്നിന്റെ ഏറ്റവും പ്രശ്നങ്ങളില്‍ ഒന്ന്.
ReplyDeleteഒരു തരത്തിൽ താങ്കളും ഇതിനെ ഉപയോഗിക്കുകയല്ലേ ? വല്ല തെരുവ് വേശ്യയുടെ video ആയിരുന്നേൽ താങ്കൾ എഴുതുമായിരുന്നോ ?
ReplyDeleteഇത് വേറെ അനോണി..
Deleteസന്തർഭം അതായിപോയി.
ബഷീര്കനെ പറഞ്ഞിട്ട്കാര്യംഇല്ല.
ബ്ലോഗ്ഗിന്റെ ആശയത്തിലാണ് കാര്യം
അമ്മയെ തല്ലിയാലും 2 പക്ഷം പിടിക്കുന്ന ഈ നാട്ടിൽ ഇതിനെ കുറിച്ചൊക്കെ എന്തഭിപ്രായം പറയാൻ?......സ്വന്തം കാര്യം സിന്ദാബാദ്
ReplyDeleteനാം എങ്ങോട്ട് എന്ന് ഓരോരുത്തരും സ്വയം ചോദിച്ചു നോക്കുക.
ReplyDeletehttp://justthinkfornow.blogspot.in/2014/10/blog-post_19.html
ReplyDeleteUseful Whatsapp public groups: http://grouplokam.blogspot.com/
ReplyDelete