July 27, 2014

നിനക്ക് തട്ടമിട്ടൂടേ പെണ്ണേ?

കേരളം പഴയ കേരളമല്ല. സാമുദായിക സൗഹാർദത്തിന്റെയും സഹിഷ്ണുതയുടേയും കൊടിയടയാളങ്ങൾ പതിയെ താഴ്ന്നു തുടങ്ങുന്നുവോ എന്ന് സംശയിക്കപ്പെടേണ്ട വിധം വർഗീയ ധ്രുവീകരണത്തിന്റെ കാറ്റ് അങ്ങിങ്ങായി വീശിത്തുടങ്ങുന്നുണ്ട്. ഈ ധ്രുവീകരണം വളരെ പ്രകടമായ തലത്തിലേക്ക് വളർന്നു കൊണ്ടിരിക്കുന്നത് ഇന്ന് നവ മാധ്യമങ്ങളിലാണ്. പുറം ലോകത്തിന്റെ  കണ്ണാടിയാണ് നവമാധ്യമങ്ങൾ. സമൂഹത്തിൽ കാണുന്ന പല മാറ്റങ്ങളുടെയും ആദ്യ പ്രതികരണങ്ങൾ പ്രത്യക്ഷപ്പെടുന്നത് സോഷ്യൽ മീഡിയയിലാണ്. അതുകൊണ്ട് തന്നെ ഈ കണ്ണാടിക്കാഴ്ച്ചകളെ വളരെ കരുതലോടെ വേണം കാണുവാൻ.. ആശങ്കകളോടെ വേണം സമീപിക്കുവാൻ. നവമാധ്യമങ്ങൾ നല്കുന്ന ആശയ പ്രചാരണ സ്വന്തന്ത്ര്യവും സമാന്തര വാർത്താ സാധ്യതകളും ഒരു വിസ്ഫോടനം തന്നെ സമൂഹത്തിൽ സൃഷ്ടിച്ചിട്ടുണ്ട്. വിപ്ലവങ്ങളും പ്രതിവിപ്ലവങ്ങളും വേര് പിടിക്കുന്നതും പടരുന്നതും നവ മാധ്യമങ്ങളുടെ സാധ്യതകൾ ഉപയോഗപ്പെടുത്തിയാണ് എന്നതിന് നിരവധി ഉദാഹരണങ്ങൾ സമീപകാല ചരിത്രത്തിൽ നമുക്ക് മുന്നിലുണ്ട്. സോഷ്യൽ മീഡിയ ഇടപെടലുകളെ, അവിടെ വീശുന്ന കാറ്റിനെ, വളർന്നു വരുന്ന തരംഗങ്ങളെ അല്പം ജാഗ്രതയോടെ കാണാൻ ശ്രമിക്കാത്ത പക്ഷം വൈകിപ്പോയ തിരിച്ചറിവുകളുടെ പട്ടികയിൽ മറ്റൊന്ന് കൂടി ചേർക്കേണ്ടി വരും.

കേരളത്തിലെ മുസ്ലിം ചെറുപ്പക്കാരുടെ സോഷ്യൽ മീഡിയ അക്ടിവിസത്തെക്കുറിച്ച സ്വയം വിമർശനാത്മകമായ ഒരു കുറിപ്പാണിത്. പൊതുവായി പറഞ്ഞാൽ പോരേ, മുസ്ലിംകളുടെ കാര്യം മാത്രം ഫോക്കസ് ചെയ്ത് പറയണമോ എന്ന് ചോദിക്കുന്നവരോട് വേണം എന്ന് തന്നെയാണ് ഉത്തരം. വിശ്വാസി സമൂഹത്തിൽ കണ്ടു വരുന്ന തെറ്റായ പ്രവണതകളെയും സമീപനങ്ങളെയും അതത് മത വിഭാഗങ്ങൾക്കകത്തെ സാമൂഹിക പ്രതിബദ്ധതയുള്ളവർ ശ്രദ്ധിക്കുകയും തിരുത്താൻ ശ്രമിക്കുകയും വേണം. അത് ഓരോ മത സമൂഹങ്ങളിലും നടക്കേണ്ട ആന്തരിക ശുദ്ധീകരണത്തിന്റെ ഭാഗമാണ്. ഇത്തരം ശുദ്ധീകരണ പ്രക്രിയകൾ സമൂഹത്തിന്റെ ഓരോ സെക്ടറിലും നടക്കുമ്പോഴാണ് പൊതുസമൂഹത്തിന്റെ ആരോഗ്യപരമായ നിലനില്പ് സാധ്യമാകുന്നത്.

മുസ്ലിംകളുടെ സോഷ്യൽ മീഡിയയിലെ വൈകാരിക പ്രതികരണങ്ങൾ പലപ്പോഴും അതുകൊണ്ട് ഒരിക്കലും അർത്ഥമാക്കാത്ത ചില പ്രതിപ്രവർത്തനങ്ങൾ നിർവഹിക്കുന്നുണ്ട് എന്നത് കാണാതെ പോകരുത്. ന്യൂട്ടന്റെ മൂന്നാം ചലന നിയമം പോലെയാണത്. ഗസ്സയിലെ ഇസ്രാഈൽ അതിക്രമങ്ങൾക്കെതിരെ സോഷ്യൽ മീഡിയയിലെ മുസ്ലിം ചെറുപ്പകാരുടെ പ്രതികരണങ്ങളുടെ കാര്യം ഉദാഹരണമായി എടുക്കാം. ഇത്തരം പ്രതികരണങ്ങൾ പലപ്പോഴും അതർത്ഥമാക്കുന്ന അധിനിവേശ വിരുദ്ധ നിലപാടായാല്ല, മത വൈകാരികതയുടെ ഭാഗമായാണ് വായിക്കപ്പെടുന്നതും വിലയിരുത്തപ്പെടുന്നതും. എന്ത് കൊണ്ടാണ് ഇത് സംഭവിക്കുന്നത്‌ എന്ന് സൂക്ഷ്മ വിശകലനം നടത്താൻ തയ്യാറായാൽ ഒരു കാര്യം അർത്ഥശങ്കക്കിടയില്ലാതെ ബോധ്യപ്പെടും. ലോകത്ത് മാനുഷികതക്ക് നേരെ നടക്കുന്ന ഒരക്രമത്തിനെതിരെയും നാളിതു വരെ പ്രതികരിച്ചിട്ടില്ലാത്ത ഒരുത്തൻ ഒരു സുപ്രഭാതത്തിൽ ഗസ്സയിലെ കൂട്ടക്കുരുതിക്കെതിരെ നിലവിളി കൂട്ടുമ്പോൾ അത് തെറ്റായി വായിക്കപ്പെടുന്നെങ്കിൽ അതിൽ അത്ഭുതമില്ല. ഇറാഖിലും സിറിയയിലും ആയിരക്കണക്കിന് ആളുകളെ മുസ്ലിംകൾ പരസ്പരം വെടിവെച്ചു കൊല്ലുമ്പോൾ മൗനി ബാബകൾ ആകുന്നവർ ഗസ്സയിൽ ഇസ്രാഈൽ ബോംബ്‌ വർഷിക്കുമ്പോൾ മാത്രം സടകുടഞ്ഞു എഴുന്നേറ്റ് ബോലോ തക്ബീർ മുഴക്കുമ്പോൾ അതിലൊരു സൂക്കെടുണ്ടെന്നു മറ്റൊരു മതവിശ്വാസി കരുതിയാൽ അയാളെ കുറ്റം പറയാനാവില്ല. പ്രത്യേകിച്ചും ഇത്തരം പ്രതികരണങ്ങളും പ്രതികരണമില്ലായ്മകളും എല്ലാവരും ശ്രദ്ധിക്കപ്പെടുന്ന സോഷ്യൽ മീഡിയയിലാകുമ്പോൾ.

അൽഖായിദയോ താലിബാനോ ഐസിസോ ബോകോ ഹറം ഭീകരരോ നടത്തുന്ന കൂട്ടക്കുരുതികൾക്കെതിരെ പ്രതികരിക്കുന്നവൻ ഗസ്സയിലെ കൂട്ടക്കുരുതിക്കെതിരെ പ്രതികരിക്കുമ്പോൾ അതിലൊരു പ്രതികരണത്തിന്റെ സത്യസന്ധതയുണ്ട്. പാക്കിസ്ഥാനിൽ ഷിയാ - അഹമ്മദിയാ വിഭാഗങ്ങൾക്കെതിരെയും അവിടെയുള്ള ക്രൈസ്തവ ന്യൂനപക്ഷങ്ങൾക്കെതിരെയും അതിക്രമങ്ങൾ ഉണ്ടാകുമ്പോൾ മാനസിക വിഷമം പ്രകടിപ്പിച്ചവൻ പ്രതികരിക്കുമ്പോൾ അതിലിത്തിരി മാനുഷികതയുടെ സ്പർശമുണ്ട്. അത്തരം കുരുതികളൊന്നും എനിക്ക് പ്രശ്നമല്ല, 'മുസ്ലിംകളെ അമുസ്ലിംകൾ കൊല്ലുമ്പോൾ' ഞാൻ പ്രതികരണവുമായി വരും എന്ന് പറയുന്നിടത്താണ് ന്യൂട്ടൻ പറഞ്ഞ പ്രതിപ്രവർത്തനം ശക്തമാകുന്നത്. ഇസ്രാഈലിന്റെ അധിനിവേശ നിലപാടുകളെ അതിശക്തമായി എതിർക്കുന്ന ആളുകൾ പോലും മുസ്ലിം ചെറുപ്പക്കാരുടെ ഈ ഏകമുഖ പ്രതികരണം കാണുമ്പോൾ ഇസ്രാഈൽ അനുകൂലികളായി മാറുന്ന കാഴ്ചയുണ്ട്. സോഷ്യൽ മീഡിയയിൽ ഇത്തരത്തിൽ വ്യക്തമായ ഒരു മറുതരംഗം ഈയിടെ ശ്രദ്ധയിൽ പെടുകയുണ്ടായി. വളരെ ഭയപ്പാടോടെ കാണേണ്ട ഒരു മറു തരംഗമാണത്. ഗസ്സയുടെ വിഷയത്തിൽ മാത്രമല്ല, എല്ലാ സാമൂഹിക പ്രശ്നങ്ങളിലും ഇത്തരം ഏകമുഖ പ്രതികരണങ്ങളുടെ പ്രതിപ്രവർത്തനം നടക്കുന്നുണ്ട്. ഗസ്സ ഒരു ഉദാഹരണമായി പറഞ്ഞു എന്ന് മാത്രം.സോഷ്യൽ മീഡിയയിലെ പ്രതികരണക്കാർക്ക് മാത്രം ബാധകമായ ഒന്നല്ല ഇത്, മുസ്ലിം മത സംഘടനകൾക്കും രാഷ്ട്രീയ പാർട്ടികൾക്കുമൊക്കെ ഈ 'ഏക ജാലക' പ്രതികരണക്കൂട്ടിൽ നിന്ന് പുറത്ത് കടക്കാനുള്ള ബാധ്യതയുണ്ട്.

പ്രവാചകനെ അവഹേളിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ട ഒരാളെ ഗൾഫിലെ ഏതാനും ചെറുപ്പക്കാർ ചേർന്ന് കൈകാര്യം ചെയ്യുന്ന ഒരു വീഡിയോ വാട്ട്സ്അപ്പിലൂടെ പ്രചരിക്കുന്നതായി ഈയിടെ കണ്ടു. കിട്ടുന്നവരൊക്കെ അവരുടെ കോണ്ടാക്റ്റ് ലിസ്റ്റിലുള്ള എല്ലാവര്ക്കും അത് അയച്ചു കൊടുക്കുന്നു. ഒരു വലിയ പ്രബോധന ദൗത്യം നിർവഹിക്കുന്ന ചാരിതാർത്ഥ്യത്തോടെയാണ് അവരത് ചെയ്യുന്നത്. വിവിധ ജാതി മത വർഗ വംശ വിഭാഗങ്ങൾ ജീവിക്കുന്ന പൊതുസമൂഹത്തിന്റെ വീക്ഷണ കോണിൽ നിന്ന് കൊണ്ട് ചിന്തിക്കുമ്പോൾ നാം മനസ്സിലാക്കേണ്ടുന്ന അടിസ്ഥാനപരമായ കാര്യം ആരും വിമർശനങ്ങൾക്ക്‌ അതീതരല്ല എന്നതാണ്. ഒരു മതവും ഒരു പ്രവാചകനും ആ അടിസ്ഥാന ആശയത്തിൽ നിന്ന് അപ്രമാദിത്വം കല്പിച്ചു ഒഴിവാക്കപ്പെടേണ്ടതല്ല. ആരെയും ആർക്കും വിമർശിക്കാവുന്ന ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നത്. പ്രവാചകനെ വിമർശിക്കരുത്, അദ്ദേഹത്തെ അവഹേളിക്കരുത് എന്നത് ഒരു മതവിശ്വാസിയുടെ മനസ്സാണ്. പക്ഷേ അത് പൊതുസമൂഹത്തിന്റെ മനസ്സാകണമെന്ന് വാശി പിടിക്കാൻ പറ്റില്ല. ഹൈന്ദവ ദേവന്മാരെയും ദേവികളെയും വിമർശിക്കരുത് എന്നത് ഒരു ഹൈന്ദവ ഭക്തന്റെ മനസ്സാണ്. അതുപോലെ എല്ലാ മതങ്ങളുടെയും വിശ്വാസികൾക്ക് അവരുടെ വിശ്വാസവുമായി ബന്ധപ്പെട്ട വ്യക്തികളെയും ചിഹ്നങ്ങളേയും ആശയങ്ങളേയും വിമർശന വിധേയമാക്കുന്നത് ഇഷ്ടമുള്ള കാര്യമാകില്ല. മനുഷ്യനോളം പഴക്കമുള്ള മതവിശ്വാസങ്ങളുടെ കാര്യം മാത്രമല്ല, ഇന്നലെ പൊട്ടിമുളച്ച ആൾദൈവങ്ങളുടെ കാര്യത്തിൽ പോലും ഇതാണ് വികാരം. അമൃതാനന്ദമയി അമ്മയെ വിമർശിക്കരുത് എന്നത് ഒരു അമ്മ ഭക്തന്റെ മനസ്സാകുന്നത് അതുകൊണ്ടാണ്. പക്ഷേ ഇതൊന്നും ഒരു പൊതുസമൂഹം പാലിക്കേണ്ട ലിഖിത നിയമമാക്കി നടപ്പിലാക്കാൻ കഴിയില്ല. കഴിയേണ്ടതുമില്ല.

Indiavision Live
വിമർശനങ്ങളുടെ പെരുമഴക്കാലത്തിലൂടെയാണ് പ്രവാചകൻ ജീവിച്ചു പോയത്. മാന്യമായ വിമർശനങ്ങൾ മാത്രമല്ല, പരിഹാസങ്ങളും അതിക്രൂരമായ മർദ്ദനങ്ങളും വരെ വിശ്വാസി സമൂഹം അദ്ദേഹത്തിന്റെ ജീവിതകാലത്ത് നേരിട്ടിട്ടുണ്ട്. അവയോടൊക്കെ അതേ നാണയത്തിൽ പ്രതികരിക്കുവാൻ അദ്ദേഹം ആവശ്യപ്പെട്ടിട്ടില്ല. വിമർശനങ്ങളോട് ഒരിക്കലും അസഹിഷ്ണുത പ്രകടിപ്പിച്ചിട്ടുമില്ല.  കവിതയിലൂടെ വിമർശിച്ചവർക്കു കവിതയിലൂടെ മറുപടി കൊടുക്കാനാണ് അദ്ദേഹം നിർദേശിച്ചത്. അപ്പോൾ പിന്നെ അദ്ദേഹത്തിന്റെ അനുയായികൾ എന്ന് പറയപ്പെടുന്നവർ ഒരു ഫേസ്ബുക്ക്‌ സ്റ്റാറ്റസ് കാണുമ്പോഴേക്കു ഇങ്ങനെ വികാരജീവികളായി മാറേണ്ടതുണ്ടോ എന്ന ചോദ്യമുണ്ട്. സോഷ്യൽ മീഡിയയിലൂടെ വിമർശിച്ചാൽ അതേ മീഡിയയിലൂടെ തന്നെ അതിന് മാന്യമായ മറുപടി നല്കാം. ആശയത്തെ ആശയം കൊണ്ട് നേരിടാം. വിമർശിച്ചവന്റെ മുഖത്തടിച്ച് അവനെക്കൊണ്ട്‌ മാപ്പ് പറയിപ്പിച്ച് അത് വാട്ട്സ് അപ്പിലിട്ട് ആഘോഷിക്കുന്നവർ ശിക്ഷയർഹിക്കുന്ന ക്രിമിനലുകൾ മാത്രമല്ല, പ്രവാചകന്റെ ഒന്നാം നമ്പർ ശത്രുക്കളുമാണ് എന്ന് പറയേണ്ടി വരും.

ഒരു നവമാധ്യമ സാക്ഷരത അനിവാര്യമായ കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. സോഷ്യൽ മീഡിയയിൽ പ്രതികരിക്കുന്നവർ മനസ്സിലാക്കേണ്ട ഒരു കാര്യം ഇതൊരു പൊതു ഇടമാണ് എന്നതാണ്. പൊതു ഇടങ്ങളിൽ പൊതു മര്യാദകൾ ഉണ്ട്. ഒരു ബെഡ് റൂമിന്റെ സ്വകാര്യതയിൽ ചെയ്യാവുന്ന കാര്യങ്ങൾ ഒരു പൊതുവഴിയിൽ ചെയ്യാൻ പറ്റില്ല. ഒരു പൊതു ഇടത്ത് പ്രദർശിപ്പിക്കാൻ പറ്റുന്നതും പങ്ക് വെക്കാൻ പറ്റുന്നതും എന്ത് എന്നതിനെക്കുറിച്ച ഒരു സാമാന്യ ബോധം വേണം. അതൊരു സാക്ഷരതയാണ്. പങ്ക് വെക്കുന്നത് മതമായാലും രാഷ്ട്രീയമായാലും കുടുംബ വിശേഷങ്ങളായാലും ആ സാക്ഷരത പ്രകടമാവണം. സാമൂഹ്യ മാധ്യമങ്ങളിൽ ഒരു കാര്യം ഷെയർ ചെയ്യുന്നതിന് ചില നിയതമായ രീതികളുണ്ട്. ഷെയർ ചെയ്യപ്പെടുന്നവർ ആരെന്ന് കൃത്യമായി നിർവചിക്കാൻ പറ്റും. കുടുംബക്കാർ, നാട്ടുകാർ, സുഹൃത്തുക്കൾ എന്നിങ്ങനെ ആ വൃത്തം പടിപടിയായി വർദ്ധിപ്പിച്ച് ലോകത്തുള്ള ആർക്കും എത്തുന്ന രൂപത്തിൽ ഒരു കാര്യം ഷെയർ ചെയ്യാം. അപ്പോൾ ഷെയർ ചെയ്യപ്പെടുന്നത് എന്ത് എന്നതിന്റെ അടിസ്ഥാനത്തിൽ അതിന്റെ പ്രേക്ഷക സമൂഹത്തെ കൃത്യമായി നിർവചിക്കാൻ സാധിക്കണം. പക്ഷേ പൊതുവിൽ കാണുന്ന സ്വഭാവം ഇത്തരമൊരു ഫിൽറ്ററിംഗ് ഇല്ലാതെ എല്ലാം എല്ലാവരുമായി ഷെയർ ചെയ്യപ്പെടുന്നു എന്നതാണ്.

നവമാധ്യമ സാക്ഷരതയുടെ അഭാവം വല്ലാതെ പ്രകടമാകുന്ന അവസ്ഥയുണ്ട് എന്നർത്ഥം. You are what you share എന്ന് പറയാറുണ്ട്‌. സോഷ്യൽ മീഡിയയെ സംബന്ധിച്ചിടത്തോളം വളരെ പ്രസക്തമായ ഒന്നാണിത്. നിങ്ങൾ എന്ത് ഷെയർ ചെയ്യുന്നുവോ അതാണ്‌ നിങ്ങൾ.  പലരും ചെയ്യുന്നത് അതല്ല, ആരോ എന്തോ അയച്ചു കൊടുക്കുന്നു. ഒരു സെക്കന്റ് അതിനെക്കുറിച്ച് ആലോചിക്കാതെ, അതിന്റെ ഉറവിടത്തെക്കുറിച്ച് ചിന്തിക്കാതെ, അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് ബോധ്യമില്ലാതെ ഷെയർ ചെയ്യുകയാണ്. അത് ഫേസ്ബുക്കിലാകാം, ട്വിറ്ററിലാകാം, വാട്ട്സ് അപ്പിലാകാം. ഷെയർ ചെയ്യുക എന്നത് കണ്ണും പൂട്ടി ചെയ്യേണ്ട ഒന്നല്ല. സമൂഹത്തിൽ കുഴപ്പമുണ്ടാക്കാൻ ശ്രമിക്കുന്ന ആളുകൾ വല്ല വാർത്തകളും കൊണ്ടുവന്നാൽ നിങ്ങളതിന്റെ നിജസ്ഥിതി അറിയാൻ ശ്രമിക്കണമെന്നത് വിശുദ്ധ ഖുർആനിന്റെ ഒരദ്ധ്യാപനമാണ്. ഈ അദ്ധ്യാപനം പള്ളികളിലും വീടുകളിലും പൊടിപിടിച്ച ഗ്രന്ഥങ്ങളിലാക്കി സൂക്ഷിക്കേണ്ട ഒന്നല്ല. പ്രായോഗിക ജീവിതത്തിൽ നടപ്പിലാക്കാൻ ശ്രമിക്കേണ്ടത് കൂടിയാണ്.

എല്ലാ സാമൂഹിക പ്രശ്നങ്ങളെയും മതവൈകാരികതയുടെ കോണിലൂടെ നോക്കിക്കാണേണ്ടതുണ്ടോ എന്ന അതിപ്രസക്തമായ മറ്റൊരു ചോദ്യവുമുണ്ട്. ഗസ്സ തന്നെ ഉദാഹരണമായി എടുക്കാം. മതമല്ല, അധിനിവേശമാണ് ഗസ്സയിലെ പ്രധാന പ്രശ്നം. അവിടെ ജീവിക്കുന്നവരുടെ മതത്തേക്കാൾ അവർ അനുഭവിക്കുന്ന സ്വാതന്ത്ര്യനിഷേധവും മനുഷ്യാവകാശ ലംഘനവുമാണ് പ്രതികരണക്കാരുടെ വിഷയമാകേണ്ടത്‌. അതൊരു സാമൂഹിക പ്രശ്നമാണ്. മത വിശ്വാസികളും അല്ലാത്തവരുമൊക്കെ ശബ്ദമുയർത്തേണ്ട നീതിനിഷേധം. മുസ്ലിംകൾക്കെതിരെയുള്ള അക്രമമായി അതിനെ ചിത്രീകരിക്കുക വഴി, ഇസ്രാഈലിനെതിരെ ജിഹാദിന്റെ മുദ്രാവാക്യം ഉയർത്തുക വഴി ഒരു വലിയ മാനുഷിക പ്രശ്നത്തിന്റെ ഗ്രാവിറ്റിയെ ഒരു മതപ്രശ്നത്തിന്റെ വൈകാരിക തലത്തിലേക്ക് ചുരുക്കിക്കൊണ്ട് വരികയാണ് ചെയ്യുന്നത്.

South Live
സുബ്രമഹ്ണ്യം സ്വാമിയുടെ ട്വീറ്റുകളും ഫേസ്ബുക്ക്‌ അപ്ഡേറ്റുകളും ശ്രദ്ധിക്കുന്ന ആളുകൾക്ക് മനസ്സിലാക്കാൻ പറ്റുന്ന ഒരു കാര്യം ഇന്ത്യയുടെ മതേതര മനസ്സിൽ ആഴത്തിലുള്ള മുറിവുകൾ സൃഷ്ടിക്കുവാൻ വളരെ ബോധപൂർവവും തന്ത്രപരവുമായ ശ്രമങ്ങൾ അദ്ദേഹം നടത്തുന്നു എന്നതാണ്. അത്തരം ആളുകളുടെ നവമാധ്യമ ത്രെഡുകളിൽ നിന്ന് കത്തിപ്പടരുന്ന സാമുദായിക വിദ്വേഷത്തിന്റെ വിത്തുകളെ നട്ടു വളർത്തുന്നവർ ധാരാളമുണ്ട്. അതൊരു സംഘ പരിവാർ അജണ്ടയുടെ ഭാഗമാണ്. അത്തരം അജണ്ടകൾക്ക് പ്രാഥമിക തലത്തിൽ തന്നെ പ്രതിരോധം തീർക്കുന്നവരാണ് ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന മതേതര സമൂഹം എന്ന് തിരിച്ചറിയേണ്ടതുണ്ട്. ആ മതേതര സമൂഹത്തെ മതേതരരായി തന്നെ നിലനിർത്തുവാനുള്ള ശ്രമങ്ങളാണ് ഇന്ത്യയിലെ മതന്യൂനപക്ഷങ്ങളുടെ സുരക്ഷിതമായ നിലനില്പിന് അവശ്യം ആവശ്യമായിട്ടുള്ളത്. എന്നാൽ പ്രതികരണങ്ങളിൽ സന്തുലിതത്വവും സമഭാവനയും പാലിക്കാത്ത മുസ്ലിം ചെറുപ്പക്കാരുടെ വൈകാരികതകൾ സംഘ പരിവാർ അജണ്ടകൾക്ക് പ്രതിരോധം തീർക്കുന്ന ശുദ്ധ മതേതരരെപ്പോലും മാറിച്ചിന്തിക്കാൻ പ്രേരിപ്പിച്ചേക്കും എന്നത് നാം മറന്നു കൂട. അതാണ്‌ പലയിടത്തും നാമിപ്പോൾ കണ്ടു വരുന്നത്. സാമുദായിക സൗഹാർദത്തിനും മതേതര മൂല്യങ്ങൾക്കും വേണ്ടി ശക്തമായി നിലകൊണ്ടിരുന്ന പലരും പതിയെ ഒരു സോഫ്റ്റ്‌ ഹിന്ദുത്വ നിലപാടിലേക്ക് മാറുന്നത് ആശയ വിനിമയ തലത്തിലെ ചില പൊരുത്തക്കേടുകളുടെ കൂടി ഫലമായിട്ടാവാം.

മുസ്ലിം സിനിമാ നടികളുടെ ഫേസ്ബുക്ക്‌ പേജുകളിൽ പോയി 'ഇസ്ലാമിന് ചീത്തപ്പേര് ഉണ്ടാക്കാതെ നിനക്ക് തട്ടമിട്ട് അഭിനയിച്ചു കൂടെ പന്നീ..' എന്ന് ചോദിക്കുന്നവൻ താൻ നിർവഹിക്കുന്നത് ഒരു വലിയ പ്രബോധന ദൗത്യമാണ് എന്ന് കരുതുന്നുണ്ടാകണം. എന്നാൽ അത്തരം പ്രതികരണങ്ങൾ സൃഷ്ടിക്കുന്ന പ്രതി-പ്രതികരണങ്ങളുടെ രസതന്ത്രം തിരിച്ചറിയപ്പെടാതെ പോകുന്നു. ആ സിനിമാ നടിയുടെ ഒറ്റ സിനിമയും മുടങ്ങാതെ കാണുന്നവന് പെട്ടെന്നൊരു നിമിഷത്തിൽ മതത്തിന്റെ കല്പന ഓർമ വരുന്നതാണ്. ആ നിമിഷത്തിൽ അയാളൊരു 'മഹാ പ്രബോധകനായി' മാറുകയാണ്. അടുത്ത നിമിഷത്തിൽ മറ്റൊരു സിനിമാ നടിയുടെ പേജിലെ ഗ്ളാമർ ചിത്രം ബ്രൌസ് ചെയ്യാൻ അയാൾ പോവുകയുമായി. ഒരു പബ്ളിക്ക് സ്പേസിൽ താൻ നടത്തിയ പ്രതികരണവും അതുയർത്തുന്ന പൊതുവികാരവും അയാൾ അറിയുകയോ അതിനെക്കുറിച്ച് വ്യാകുലപ്പെടുകയോ ചെയ്യുന്നില്ല. ഒരു സ്വകാര്യ ഇടമെന്ന പോലെയാണ് സോഷ്യൽ മീഡിയയെ അത്തരക്കാർ ഉപയോഗിക്കുന്നത്. നന്മ കല്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുക എന്നത് ഒരു വിശ്വാസിയുടെ ബാധ്യതയാണ്. എന്നാൽ അത് പരിസര ബോധമില്ലാതെ ചെയ്യേണ്ട ഒന്നല്ല. ബുദ്ധിയും ചിന്തയും അടുപ്പിലിട്ട് കത്തിച്ച ശേഷം മരത്തലയുമായി വന്ന് ചെയ്യേണ്ട ദൗത്യവുമല്ല. സോഷ്യൽ മീഡിയയെ ഗുണപരമായ ചർച്ചകൾക്കും സംവാദങ്ങൾക്കും ഉപയോഗപ്പെടുത്താൻ ഏറെ സാധ്യതകളുണ്ട്. ആശയ പ്രചാരണ ഉപാധിയായും അതിനെ ഫലപ്രദമായി ഉപയോഗിക്കാൻ പറ്റും. പക്ഷേ ചിന്തിക്കുന്ന ഒരു തലയുടെ അഭാവം ഗുണത്തെക്കാളേറെ ദോഷമാണ് ചെയ്യുക. കയറൂരി വിട്ട ഒരു കാളക്കൂറ്റനെപ്പോലെ ഏത് വേലിയും പൊളിക്കാവുന്ന ഏത് ചെടിയും തിന്നാവുന്ന പ്രകൃതത്തിൽ സോഷ്യൽ മീഡിയയിൽ പെരുമാറുന്നവർക്ക് ചികിത്സ അനിവാര്യമാണ്. ഒരു നവമാധ്യമ ഉഴിച്ചിൽ ചികിത്സ.  (ശബാബ് വാരികക്ക് വേണ്ടി എഴുതിയത് - 25 July 2014)

Recent Posts
ബ്രിട്ടാസ് നായകനായി. കൊല്ല്.. കൊല്ല്.. ഞങ്ങളെയങ്ങ് കൊല്ല്...
ഇതാണെടാ അവതാരക.. ഇവളാണെടാ പുലി !
മാധ്യമപ്രവർത്തകരെ കുതിര കയറുന്നത് എന്ത് കൊണ്ട്?
'അൽ കഴുതകൾ' അഥവാ ഇസ്ലാമിന്റെ നവസംരക്ഷകർ

Related Posts
കൈ വെട്ടിയവരോട് രണ്ട് വാക്ക് 
പഞ്ചാബിലെ സുഹൃത്ത്, അയോധ്യയിലെ പള്ളി 
സൂക്ഷിക്കുക, ഭാര്യ ഫേസ്ബുക്കിലുണ്ട് !!.
കാറ്റ് വിതച്ചു കൊടുങ്കാറ്റ്‌ കൊയ്തവര്‍ 
 പ്രവാചകനോ അതോ സിനിമയോ വലുത്?

256 comments:

 1. Replies
  1. World's highest paid sports is Boxing.Most Earning Sports Personality in the world is a Florence Mayweather,a Boxer. This is because we all love to see a fight whether it is in the neighbour's home between husband and wife or between Israel and Hamas.God need to seriously do a genetic re-engineering for the generations to come if he wants to see them at peace. I really doubt if God (irrespective of religion)also is enjoying these fights!

   PS: I am a believer and a critic of god

   Delete
  2. Very well written. Cogently argued. May independant thinkers and courageous writers like you, increase in every community.

   Rgds

   Delete
  3. തീര്‍ച്ചയായും ഈലേഖനം ഒരു നിമിശം ആലോചിക്കാന്‍അവസരം നല്‍കി

   Delete
  4. ആര് പറഞ്ഞു ഇത് മുസ്ലിങ്ങൾക്ക് മാത്രം ബാധകമാണെന്ന്? ഇത് ഹിന്ദുക്കൾക്കും ക്രിസ്ത്യാനികൾക്കും മതമില്ലാത്തവർക്കും ഒരു പോലെ ബാധകം ..എന്ത് ഷെയർ ചെയ്യുന്നു എന്നും മറ്റുള്ളവരുടെ ഷെയറുകൾ നമ്മുടെ വാള്ളിൽ പ്രത്യക്ഷപ്പെടാൻ അനുവദിക്കുന്നതിലൂടെ അത് നമ്മുടെ നിലപാടാണെന്ന് മറ്റുള്ളവര ധരിക്കാൻ സാധ്യതയുണ്ട് എന്നു ഓരോരുത്തരും തിരിച്ചരിയണ്ടതിന്റെ ആവശ്യകത ജാതി മത ഭേതേന്യ സമർധിച്ചിരിക്കുന്നു...ഈദിന്റെ അന്ന് തന്നെ ഇത് പ്രസിദ്ധീകരിച്ച ഇന്ത്യ വിഷനും പ്രത്യേകം അഭിനന്ദനം...ഇത്രയും കാലം എന്റെ ഉത്തരേന്ത്യൻ സുഹൃത്തുക്കൾ ഷെയർ ചെയ്ത സുബ്രഹ്മണ്യൻ സ്വാമിയുടെ പൊസ്റ്റുകൽക്കെതിരെ പ്രതികരിക്കഞ്ഞതിൽ, എനിക്ക് പാസ്സിവ് കംപ്ലയൻസ് തോന്നിപ്പിച്ച എന്നെ ഇരുതിചിന്തിപ്പിച്ച ലേഖനം...അഭിനന്ദനങ്ങൾ..കൂട്ടത്തിൽ നിങ്ങളുടെ gazza അനുകൂല ലേഖനം വരെ ഒരു ബോലോ തക്ബീർ വിളിയായി കണ്ടതിൽ ക്ഷമ ചോദിക്കുന്നു ..

   Delete
 2. നന്നായിരിക്കുന്നു....!!! പലപ്പോയും പറയണമെന്ന് ആഗ്രഹിച്ച കാര്യങ്ങൾ...!!!

  ReplyDelete
 3. വളരെ ശ്രദ്ധേയമായ ലേഖനം...
  മതേതര മനസ്സുകളെ പൊളിച്ചടുക്കാൻ പാടുപെടുന്ന സ്വാമിമാരുടെ 'ഇരകളായി' തീരുന്ന മണ്ടൻ മുത്തപ്പ മാരെ തുറന്നു കാണിച്ചത് അവസരോചിതമായി...
  ഈ ലേഖനം പ്രസിദ്ധീകരിച്ച ഇടം അതിലേറെ മനോഹരമായി,
  സോഷ്യൽ മീഡിയയെപ്പോലെ ഒരു പൊതു ഇടമാണ് നമ്മുടെ അങ്ങാടികളും ആ ബോധം തൊട്ടു തീണ്ടിയിട്ടില്ല്ലാത്ത ചില കവല പ്രസംഗക്കാർ നടത്തുന്ന പരിസര മലിനീകരണം നിനക്ക് തട്ടമിട്ട് അഭിനയിച്ചു കൂടെ പന്നീ... എന്ന് ചോദിക്കുന്നതിനേക്കാൾ അരോചകമാണ്... കോമണ്‍സെന്സില്ലാത്ത ഇവന്മാരുടെ തൊലി ഉരിയുന്ന തൗഹീദ് വിളംബരങ്ങൾ യുടുബിൽ പാറി നടക്കുകയാണ് . പൊതു സമൂഹത്തിൽ മുസ്ലിംകളെ അവമതിക്കുന്നതിൽ ഇക്കൂട്ടർ വഹിക്കുന്ന പങ്ക് ഒട്ടും ചെറുതല്ല ലേഖനം ശബാബിൽ തന്നെ വന്നത് കൊണ്ട് കവല മലിനീകരണ യുണിയനിൽ പെട്ട വലിയൊരു വിഭാഗം വായിച്ചിട്ടുണ്ടാവും എന്ന് തന്നെ വിശ്വസിക്കാം...

  ReplyDelete
 4. ഇന്നത്തെ ...ചിന്താ വിഷയം ...ഇത് നന്നായിരിക്കുന്നു എന്ന് പറഞ്ഞാല്‍ പോര ..വളരെ വളരെ വളരെ ....നന്നായിരിക്കുന്നു .....

  ReplyDelete
 5. പലരും പറയാൻ ഓങ്ങിയിരുന്ന വിഷയം.. ഇങ്ങനെ പറയാനും ഒരു പ്രത്യേക ധൈര്യം വേണം ... Hearty congrats !!

  ReplyDelete
 6. ഈ കൂട്ടത്തില്‍ എഴുതാന്‍ വിട്ടുപോയ ഒരു ടീം സോഷ്യല്‍ മീഡിയയില്‍ ഉണ്ട്‌. 'മാഷാ അല്ലാഹ്‌' ടീം. സത്യമാണോ ഫോട്ടോഷോപ്പ്‌ ആണോ എന്നൊന്നും വകതിരിവില്ലാതെ ഷെയറും ലൈക്കും ചെയ്തുകൊണ്ടിരിക്കും. പച്ചതുള്ളലില്‍ 'അല്ലാഹ്‌', മേഖങ്ങളില്‍ എന്നൊക്കെ പറഞ്ഞുകൊണ്ട്‌. മുസ്ളിം സിനിമാ നടിമാരെ 'ഇസ്ളാമാക്കാന്‍' കിണഞ്ഞ്‌ ശ്രമിക്കുന്നവര്‍ ഇത്തരം കൂറിപ്പുകള്‍ വായിക്കുന്നത്‌ നല്ലതാണൂ.

  ReplyDelete
 7. വളരെ നല്ല ലേഖനം. സോഷ്യല്‍ മീഡിയയുടെ ഇപ്പോഴത്തെ ചുറ്റുപാടില്‍ ഈ ലേഖനം വളരെ അത്യാവശ്യം തന്നെ. ബഷീര്‍ ഒരെഴുത്തുകാരന്റെ ധര്‍മ്മം ശരിക്കും നിര്‍വഹിച്ചിരിക്കുന്നു. അഭിനന്ദനങ്ങള്‍

  ReplyDelete
 8. വളരെ ശരിയാണ്.ഗാസയിലെ പ്രശ്നങ്ങള്‍ ചര്‍ച്ചയായ ആദ്യ നാളുകളില്‍ അതിനിത്ര മത വൈകാരിക സ്വഭാവം ഉണ്ടായിരുന്നില്ല.പിന്നീടങ്ങോട്ട് ഫേസ് ബുക്കിലെ ഒരു വിധപ്പെട്ട ഗ്രൂപ്പുകളിലെല്ലാം ഇസ്രയേലിനെ ശപിക്കുന്നവരെയും തെറിയഭിഷേകം നടത്തുന്നവരെയുമാണ് കാണാന്‍ കഴിഞ്ഞത്. ഇസ്രയേലിന്റെയോ ഹമാസിന്റെയോ ഭാഗത്തു നിന്നായാലും നിരപരാധികള്‍ കൊല്ലപ്പെടുന്നതിനെ സാമാന്യ ബുദ്ധിയുള്ള ആരും അന്ഗീകരിക്കില്ല .അതിനിടയ്ക്കാണ് ’അല്ലാഹു ഇസ്രായേലിന്റെ മേല്‍ തീമഴ വര്‍ഷിക്കേണമേ’ എന്നൊക്കെയുള്ള update കള്‍ സുലഭം. അതും പോരാഞ്ഞു മറ്റു രാഷ്രങ്ങളില്‍ നടന്നിട്ടുള്ള കൂട്ടക്കൊലകളെപ്പറ്റി പറയുന്നവരെ കേട്ടാലറയ്ക്കുന്ന തെറി വിളിക്കുന്നതും കണ്ടു.ഫലത്തില്‍ ‘ഗാസയില്‍ നിരപരാധികള്‍ കൊല്ലപ്പെടുന്നു’ എന്നതില്‍ നിന്നും അഹങ്കാരികളായ മുസ്ലിങ്ങള്‍ അടി ചോദിച്ചു വാങ്ങി’ എന്ന തലത്തിലേക്ക് സമൂഹത്തിന്‍റെ പൊതു ധാരണയെ മാറ്റിമറിച്ചു എന്നതാണ് ഇത്തരം പ്രതിഷേധക്കാര്‍ ഉണ്ടാക്കിയ ഫലം.മനുഷ്യരെ മനുഷ്യരായി കാണാന്‍ നാമെന്നാണ് പഠിക്കുക.

  ReplyDelete
 9. പ്രമുഖ പ്രവാസി സംഘടനയുടെ നെറ്റ് സോണിൽ എന്തും വിളിച്ചു പറയാം എന്നായിരിക്കുന്നു .

  "ഈ പന്നിയെ വെറുക്കുന്നവർ ലൈക് ചെയ്യുക " . ഇവളെ കാർക്കിച്ചു തുപ്പുന്നവർ ലൈക്ക് ചെയ്യുക . ഒരു ലൈക്കോടെ എല്ലാം തീർന്നു . ഉത്തരവാദിത്വപ്പെട്ട ഒരു സംഘയുടെ പേരില് ഒരു പേജ് ഉണ്ടാക്കി അതിൽ അനുയായികൾ എന്ന പേരില് കേറി കുറേ വിവരമില്ലാത്തവർ നടത്തുന്ന ഇത്തരം കാര്യങ്ങൾ ഉത്തരവാദിത്ത്വപ്പെട്ടവർ ഇടപ്പെട്ട് നിർത്തേണ്ട സമയം അതിക്രമിച്ചു . അതിൽ പറയുന്നവർ ശരിയാണ് എന്നല്ല . അവർ ചെയ്തതും തെറ്റാവും . പക്ഷേ ഇതുതീരുമല്ലോ പോലെ വിലകുറഞ്ഞ ഏർപ്പാട് കൊണ്ടല്ല അത് നേരിടേണ്ടത് . ഒരു ലൈക്കടിച്ചാൽ തീരുന്നതാണോ പ്രതിഷേധം .

  ReplyDelete
 10. Where ever we muslims live, we are in an absolute chaotic condition. We do preach about a peaceful religion and do live as the masters of violence. If violence is erupted anywhere between two communities, one of them would be, in most cases, representatives of islam. Take the examples of Iraq, Pakistan, Afganistan, Syria, Lebanon, Sudan, Nigeria, Libya etc to name a few. We are mastering the art of human genocide. By seeing the atrocities committed in the muslim nations across the globe, a moderate minded person can establish an opinion against islam.

  ReplyDelete
 11. തീര്‍ച്ചയായും അഭിനന്ദനമര്‍ഹിക്കുന്ന ലേഖനം. ഇത്തരം നേര്‍വഴിനടത്തങ്ങള്‍ കുറച്ച് പേരെയെങ്കിലും ചിന്തിപ്പിക്കുകയാണെങ്കില്‍ അത് വലിയ മാറ്റം കൊണ്ടുവരും. അഭിനന്ദനങ്ങള്‍ ബഷീറിക്കാ..

  ReplyDelete
 12. മതം നോക്കാതെ കൂട്ട് ചേര്‍ന്ന് നാട്ടിലെ സ്കൂളിലെ അച്ചന്റെ അനുവാദം വാങ്ങി അവരുടെ മൈതാനത്ത്, ആവധി ദിവസങ്ങളില്‍ ക്രിക്കറ്റ്‌ കളിക്കുമായിരുന്ന ഒരു സ്കൂള്‍ കാലഘട്ടമുണ്ടായിരുന്നു ഞങ്ങള്‍ക്ക്. പിന്നീട് കോര്‍പ്പറേറ്റ് ലോകത്തിന്റെ ഭാഗമായപ്പോള്‍, പലരും ഒരു സമുദായത്തെ ഭയത്തോടെ സമീപിക്കുന്നതു കണ്ടപ്പോള്‍, "അവരെ hire ചെയ്യാന്‍ എനിക്ക് ഭയമാണ്" എന്ന് ഒരു കമ്പനി ഉടമ എന്നോട് പറഞ്ഞപ്പോള്‍, ഞാന്‍ അതിനെ ശക്തിയുക്തം എതിര്‍ത്തത് ആ കുട്ടിക്കാല ഓര്‍മകളുടെ പേരിലായിരുന്നു.

  എന്നാല്‍, സോഷ്യല്‍ മീഡിയയില്‍ ഇവരുടെ പോസ്റ്റുകളും ഷെയറുകളും കണ്ട് തുടങ്ങിയപ്പോള്‍, എന്റെ വിശ്വാസത്തിനും ക്ഷതമേറ്റു തുടങ്ങി. അതൊരു ഭയമായിരുന്നില്ല, പക്ഷെ വല്ലാത്ത ഒരു നൊംബരമായിരുന്നു. ഇന്ന് താങ്കളുടെ ഈ പോസ്റ്റിനു ലഭിച്ച ഒരുപാട് നല്ല പ്രതികരണങ്ങളില്‍, ഒരു സന്തോഷം തോന്നുന്നു. നല്ല സുഖമുള്ള ഒന്ന്. നന്ദി സഹോദരാ!

  ReplyDelete
 13. അഭിനന്ദനങ്ങള്‍!!! നല്ല ലേഖനം.... ഇങ്ങിനെയൊരു എഴുത്ത് അത്യാവശ്യമായിരുന്നു.

  ReplyDelete
 14. ഒരു മതവും extremism-ത്തിന്റെ സാധ്യതകളിൽ നിന്ന് പൂർണമായും മോചിതമല്ല. കുരിശുയുദ്ധവും ജിഹാദും ഗുജറാത്തിലും ആയോദ്യയിലും പുനർജനിക്കുന്ന മഹാഭാരതയുദ്ധവും ആവർത്തിക്കപ്പെടാവുന്നതെ യുള്ളൂ. അതില്നിന്നും കരകയറണമെങ്കിൽ പാശ്ചാത്യ ക്രിസ്തീയത (കേരളം അടങ്ങുന്ന നാടുകളിലെ പൗരസ്ത്യ ക്രിസ്തീയത അല്ല) കൈകൊണ്ട വഴി ഉചിതമായെക്കുമെന്ന് തോന്നുന്നു. മതത്തിന്റെ progressive പഠനത്തിന് പാശ്ചാത്യ ക്രിസ്തീയത പച്ചക്കൊടി കാണിച്ച കാലം മുതൽ ആ മതത്തിനുള്ളിൽ തന്നെ extreme നിലപാടുകൾ എതിർക്കപ്പെടുന്നുണ്ട്. വിമോചന ദൈവശാസ്ത്രവും സാർവ്വമാനവീകതയുടെ ശബ്ദമായി ഒരു നേതൃത്തവും (ഫ്രാൻസിസ് മാർപ്പാപ്പ) അതിലേക്കാണ് വിരൽചൂണ്ടുന്നത്.

  ReplyDelete
 15. Fantastic. U just took the words from my mind ...

  ReplyDelete
 16. പരിപൂർണ്ണമായ യോജിപ്പ് .

  ReplyDelete
 17. നൂറു ശതമാനം യോജിക്കുന്നു. ഒന്ന്: മറ്റുള്ളവരെയെല്ലാം, പ്രത്യേകിച്ച് സ്ത്രീകളെ സ്വര്‍ഗ്ഗത്തില്‍ അയച്ചേ അടങ്ങൂ, അതിനു വേണ്ടി താന്‍ നരകത്തില്‍ പോയാലും ശരി എന്ന വാശി. രണ്ട്: പന്നിയിറച്ചി, അദ്ധ്യാപകന്‍ എന്നൊക്കെ കേള്‍ക്കുംബോഴെക്ക് കുട്ടികള്‍ക്ക് പന്നിയിറച്ചി വിളമ്പി എന്നൊക്കെ തെറ്റായ ചിന്താ പ്രസാരണം നടത്താനുള്ള വിവേകശൂന്യത. അനുഭവങ്ങള്‍ കൊണ്ടോ, വായന കൊണ്ടോ ശരിയായ മാനവിക ബോധം ഉണ്ടാക്കിയെടുക്കാതെ പ്രതിലോമ ചിന്തകളുടെ കുടുസ്സുമുറികളില്‍ ഒതുങ്ങിപ്പോകുന്നത് കൊണ്ട് സംഭവിക്കുന്നത്. നവ മാധ്യമങ്ങള്‍ വ്യാപകമായതോടെ പൊതു ഇടങ്ങളിലേക്ക് ഇതൊക്കെ കവിഞ്ഞൊഴുകാന്‍ തുടങ്ങി. സുടാപി ലൈന്‍ ആയാലും, സംഘി ലൈന്‍ ആയാലും അവ പരസ്പരം പരിപോഷിപ്പിക്കുന്ന Insoluble vicious circle ആയി മാറി. എന്താണൊരു പോംവഴി? ഈ ലേഖനം നല്ലൊരു തുറന്നു പറച്ചിലാണ്. ഇത്തരം എഴുത്തുകള്‍ കൂടുതല്‍ ഉണ്ടാവട്ടെ, കൂടുതല്‍ ഷെയര്‍ ചെയ്യപ്പെടട്ടെ.

  ReplyDelete
 18. ഞാന്‍ ഇത്ര നാളും വായിച്ചിട്ടുള്ളവയില്‍ വച്ച് ഏറ്റവും മനോഹരമായ ലേഖനങ്ങളിലൊന്ന്. ആറ്റിക്കുറുക്കിയെടുത്തതു പോലെ പക്വതാപരമായ വരികള്‍. സോഷ്യല്‍ മീഡിയയില്‍ ഇടപെടുന്നവര്‍ മതഭേദമന്യേ നിര്‍ബന്ധമായും വായിച്ചിരിക്കേണ്ട ഒരു ലേഖനമാണിതെന്ന് നിസ്സംശയം പറയാം.

  ReplyDelete
 19. മതത്തിന്റെ നഷ്ടപ്പെട്ടു പോയി കൊണ്ടിരിക്കുന്ന ആത്മീയത
  തിരിച്ചു പിടിക്കുക .
  .ഇപ്പോൾ എല്ലാം പ്രകടനപരതയിലേക്ക് വഴി മാറി കഴിഞ്ഞു .

  അകത്തുള്ള ശത്രുവിനോട് ആയിരിക്കട്ടെ നമ്മുടെ വിശുദ്ധ യുദ്ധം .

  അപ്പോൾ പുറത്തെ ശത്രുക്കൾ സ്വയം ഇല്ലാതാകുന്നത് കാണാം

  ReplyDelete
 20. Very nice.ethanu nammude samoogathinu venda upadesam

  ReplyDelete
 21. Such articles are the need of the time. Those who react so foolishly don't know what they are doing. This article may make them aware of the wrong they are doing

  ReplyDelete
 22. First time such sensible writing from auther...... .many reaction on gasa attact dont have humanitarian touh... but only imtional outburst of extreemist attitude.. this will definitely go against their whole community..... after seing some comments , I really doubt some fake names are the eniny of a community... but many are really lost their humanity to religoin.

  t

  ReplyDelete
 23. നന്നായി പറഞ്ഞു. എല്ലാവർക്കും സ്വയം വിമർശ്ശനത്തിന്നു ഉതകട്ടെ. മുസ്ലിം ചെറുപ്പക്കാർ മതവുമായി ബന്ധപ്പെട്ട ചില പോസ്റ്റുകൾ, വീഡിയോകൾ ഷെയർ ചെയ്യാറുണ്ട്‌.പക്ഷേ മുസ്ലിംകൾ അന്യ മതസ്ഥരെ,അവരുടെ വിശ്വാസത്തെയോ ആരാധ്യ വസ്തുക്കളെയോ അവഹേളിക്കാറില്ല. ഉണ്ടെങ്കിൽ തന്നെ തുലോം വിരളമായിരിക്കും. ഇസ്ലാമിനെതിരെയുള്ള വിമർശ്ശനത്തെ ആർക്കാണു പേടി..? ആർക്കും പേടിയില്ല പൂർണ്ണ ആത്മവിശ്വാസമുണ്ട്‌ താനും. ബഷീർക്ക തന്നെ പറഞ്ഞപോലെ വിമർശനങ്ങളുടെ പെരുമഴക്കാലം പ്രവാചക കാലത്തും ശേഷമുള്ള 1500 വർഷങ്ങളിലും നേരിട്ടതാണു. ഇത്രയും കാലത്തിനിടയിൽ ഉയർത്താത്ത വിമർശ്ശനങ്ങളൊന്നും പുതുതായി വന്നിട്ടുമില്ല.പക്ഷേ ഇവിടെ ചിലർ വിമർശിക്കുകയല്ല, അവഹേളിക്കുകയാണു, അപഹസിക്കുകയാണു.(ഉദാഹരണത്തിന്ന് ചിത്രം കാണുക.കുരു പൊട്ടിക്കാനായി ഇങ്ങനെ ചിലര്‍..) ഇവർ ഇസ്ലാമിനെയെന്നല്ല, സ്വന്തം മതത്തെ പോലും പഠിക്കാത്തവരാണ് . അല്ലെങ്കിൽ
  വികലമായി പഠിച്ചവരോ ആണ്. കൂട്ടായി ചില യുക്തിരഹിതവാദികളുമുണ്ട്‌.

  മറ്റൊരു നല്ല വശം സംഘികളെപ്പോലെ പൊതുവിൽ മുസ്ലിം ചെറുപ്പക്കാർ തെറി പറയാറില്ല, സ്ത്രീകൾക്ക്‌ നേരേ വൃത്തികെട്ട ഭാഷയിൽ വധ, ബലാൽസംഗ ഭീഷണികൾ മുഴക്കാറില്ല.(റീന ഫിലിപ്പ്‌,ശ്രീജ നെയ്യാറ്റിന്‍കര, പ്രീത ജി.പി, അനുപമ തുടങ്ങി ഇടതു- മതേതര പോസ്റ്റുകളിടുന്ന എല്ലാ വനിതകൾക്കുമറിയാം).
  പഞ്ചാരവിതറുന്നവരുണ്ട്.തെറി വിളിക്കുന്നവർ താരതമ്യേന കുറവാണ്.

  ഗസ്സയുടെ വിഷയം മാനവികതയുടെതാണ്.ചിലരുടെ അമിതാവേശം അത്‌ മത വൈകാതികതയിൽ ഒതുക്കാൻ കാരണമായിട്ടുണ്ടെങ്കിൽ അത്‌ പുനപരിശോധിക്കേണ്ടത്‌ തന്നെയാണ്. പക്ഷേ മുസ്ലിംകൾ ഗാസക്കനുകൂലമായി സംസാരിക്കുന്നു എന്നത്‌ കൊണ്ട്‌ നിക്ഷ്പക്ഷരായ,കാര്യങ്ങളെ വസ്തുതാപരമായി വിലയിരുത്തുന്ന ആർക്കെങ്കിലും ഇസ്രയേലിനെ അനുകൂലിക്കാൻ കഴിയിമോ..? അപ്പോൾ അവിടെ മുസ്ലിംകൾ പ്രതികരിച്ചുവെന്നതല്ല വിഷയം. ഗസ്സയിൽ പിടഞ്ഞുവീഴുന്ന ഒരു വയസ്സുകാരനോ രണ്ടു വയസ്സുകാരനോ മുസ്ലിം മാതാപിതാക്കൾക്ക്‌ ജനിച്ചുവെന്നതാണു വിഷയം. അതുകൊണ്ട് സംഘികളാകാനുള്ളവർ ഓരോ കാരണങ്ങൾ കണ്ടെത്തിക്കൊണ്ടേയിരിക്കും.

  ഇങ്ങനെയൊക്കെയാണു കാര്യമെങ്കിലും മതേതരത്വം തെളിയിക്കാനും രാജ്യത്തോടുള്ള കൂറു തെളിയിക്കാനും കഷ്ടപ്പെട്ട് ബാലൻസിങ്ങ് കളിക്കുന്നവരും ഒട്ടും കുറവല്ല.
  എനിക്ക് തോന്നുന്നത് സമുദായത്തികത്ത് നിന്ന് തന്നെ സമൂഹ്യപ്രതിബദ്ധതയുള്ള ശബ്ദങ്ങളുയർന്ന് വരുന്നു.ബഷീർക്കയുടെ ഈ പോസ്റ്റ് തന്നെ ഉദാഹരണം.പിന്നെ ഇന്നത്തെ 'പന്നിയിറച്ചി' വിവാദവും അത് ഒരു വിവാദമാക്കിയതിനെതിരെ മുസ്ലിംകളിൽ നിന്ന് തന്നെ ഉയർന്ന് വന്ന വിമർശനവും കാണുക. ചപ്പാത്തി തീറ്റിച്ച സംഭവത്തില്‍ ആരോപിതര്‍ക്കെതിരെ ഇത്റ വിമര്‍ശനമുയര്‍ന്നിട്ടില്ല.

  ReplyDelete
  Replies
  1. മാതാ അമൃതാനന്ദമയിയുമായി ബന്ധപ്പെട്ടു ഉണ്ടായ വിവാദവും അതിന്റെ പേരില് ഇപ്പറയുന്ന മുസ്ലീം സുഹ്രുത്തുക്കളിട്ട പോസ്റ്റുകളൊന്നും താങ്കള് കണ്ടിട്ടില്ലാ എന്ന് തോന്നുന്നു.. ഇത് പോലെ മൂഡ സ്വർഗത്തിൽ ജീവിക്കുന്ന താങ്കളെ പോലുള്ളവർക്ക് വേണ്ടി ആണ് ഈ പോസ്റ്റ്‌. ഇക്കാര്യത്തിൽ ആരും മോശമല്ല സുഹൃത്തെ .. പിന്നെ കൈവെട്ടുന്നവനെയും അധ്യാപകനെ ചവിട്ടി കൊല്ലുന്നവനെയും അക്ഷരം പറഞ്ഞു തരുന്നവരെ അടിച്ചു വീഴിക്കുന്നവരെക്കാലും എന്ത് കൊണ്ടും ഭേദം ആണ് ഈ തെറി വിളികാർ

   Delete
  2. നിങ്ങള്‍ ഉദ്ദേശിക്കുന്ന സംഘികളും ഇതേ വാദങ്ങള്‍ തന്നെയാണ്‌ പറയാറുള്ളത്‌(തെറി പറയാറില്ല, സ്ത്രീകൾക്ക്‌ നേരേ വൃത്തികെട്ട ഭാഷയിൽ വധ, ബലാൽസംഗ ഭീഷണികൾ മുഴക്കാറില്ല.). ഇനി വല്ലവരും ചില ഉദാഹരണം കാണിച്ചാല്‍ അതെല്ലാം വെറും മുസ്‌ലീം നാാമധാരികളും ഫേക്ക്‌ പ്രൊഫൈലും

   Delete
  3. "ഇവിടെ ചിലർ വിമർശിക്കുകയല്ല, അവഹേളിക്കുകയാണു, അപഹസിക്കുകയാണു.(ഉദാഹരണത്തിന്ന് ചിത്രം കാണുക.കുരു പൊട്ടിക്കാനായി ഇങ്ങനെ ചിലര്‍..)". ഇങ്ങനെ കുരു പൊട്ടുന്ന വികാരജീവികളോട്‌ എന്തിനാണ്‌ Mansur ഒരു ചായ്‌വ്‌ ? ഒരു കൂട്ടർക്ക്‌ എം എഫ്‌ ഹുസൈന്‍ പ്രിയങ്കരനാകുകയും സല്‍മാന്‍ റഷ്‌ദി ആജന്‍മ ശത്രുവാകുന്നതും മറ്റൊരു കൂട്ടർക്ക്‌ നേരെ തിരിച്ചുമാകുന്നത്‌ ഈ കുരുപൊട്ടല്‍ എന്നു നിനിങ്ങള്‍ വിശേഷിപ്പിക്കുന്ന വ്യാധി കൊണ്ടാണ്‌. അത്തരക്കാരെ മൊത്തമായി വിമർശിച്ചതാണ്‌ ബഷീർ. പിന്നെ പറഞ്ഞുവന്ന വിഷയം മുസ്‌ലീം സംബന്ധിയായതു കൊണ്ട്‌ വിമർശനവും അതിനെക്കുറിച്ചാകുമല്ലോ... ഇതേ ലേഖനം വേറെ മതനാമധാരി എഴുതിയിരുന്നെങ്കിലോ അല്ലെങ്കില്‍ ബഷീർ തന്നെ എഴുതിയത്‌ വേറെ മതസംബന്ധിയായ വിമർശനമായിരുന്നെങ്കിലോ ഇവിടം ഒരു വാക്‌യുദ്ധക്കളമായേനെ.

   Delete
 24. 1. ഞാന്‍ മനസ്സിലാക്കിയിടത്തോളം ഈ വര്‍ഗീയ മനോഭാവം ഇത്തരം ആളുകളുടെ മനസ്സില്‍ പണ്ടേ ഉണ്ട്.. പക്ഷെ ഇത്തരം കാര്യങ്ങള്‍ മറ്റുള്ളവരുടെ മുഖത്ത് നോക്കി പറയാന്‍ ഉള്ള ധൈര്യവും അതിനെ കുറിച്ച് തര്‍ക്കിക്കാനുള്ള വിവരവും ഇല്ലാത്തതു കൊണ്ട് അവര്‍ സോഷ്യല്‍ മീഡിയ എന്ന പ്രതലം ഉപയോഗിക്കുന്നു. അവിടെ എന്തും വിളിച്ചു പറയാം നമ്മളെ ആരും ഒന്നും ചെയ്യാന്‍ പോകുന്നില്ലലോ എന്നുള്ള മനോഭാവം...

  2. മലയാളികള്‍ക്ക് ഫേസ്‌ബുക്ക്‌ ഉപയോഗിക്കാന്‍ അറിയില്ല എന്ന് പറഞ്ഞതില്‍ അല്പം കാര്യം ഉണ്ട്.. എന്താണ് ഷെയര്‍ ചെയ്യുന്നതെന്ന് അവര്‍ ആലോചിക്കുന്നില്ല. പലപ്പോഴും പല ഹോക്സ് വാര്‍ത്തകളും എന്റെ സുഹൃത്തുക്കള്‍ ഷെയര്‍ ചെയ്യുന്നത് കാണുമ്പോള്‍ ഞാന്‍ അവരോടു അതിനെ കുറിച്ചൊരു മുന്നറിയിപ്പ് കൊടുക്കാറുണ്ട്. ഷെയര്‍ ചെയ്യുന്നതിന് മുന്‍പ് ആ വാര്‍ത്ത‍ ഒന്ന് ഗൂഗിളില്‍ തിരഞ്ഞാല്‍ നിജസ്ഥിതി മനസ്സിലാകും.

  3. പിന്നെ വേറെ ഒരു വിഭാഗം ആണ് ആകാശത്തും ചെളിയിലും കുട്ടിയുടെ നെറ്റിയിലും മരചില്ലയിലും ഒക്കെ ദൈവങ്ങളുടെ രൂപവും പേരുകളും കണ്ടെത്തി ഷെയര്‍ ചെയ്തു നടക്കുന്നവര്‍. ഇതില്‍ ഭൂരി ഭാഗവും ഫോട്ടോ ഷോപ്പ് ആണ് എന്ന് അവര്‍ക്ക് മനസ്സിലാകുന്നില്ലായിരിക്കാം.

  മലയാളികള്‍ ഭ്രാന്തന്മാര്‍ തന്നെ.....

  ReplyDelete
 25. വളരെ അർത്ഥവത്തായ ഇടപെടലുകൾ , സത്യസന്തമായി സോഷ്യൽ മീഡിയ സ്പന്ദനങ്ങൾ വായിച്ചറിഞ്ഞ കുറിപ്പുകൾ.. ബഷീര് വള്ളിക്കുന്നിനു അഭിനന്ദനങൾ ഇങ്ങനെ ആരെങ്കിലും തുറന്നു പറയണം എന്ന് കരുതിയവരുടെ കാത്തിരിപ്പിന് വിരാമമായി

  ReplyDelete
 26. വളരെ നല്ല ലേഖനം ...നമുക്ക് വേണ്ടത് രു മതത്തിനു അകത്തെ സ്വാതന്ത്ര്യമാണെന്ന് തോന്നുന്നു ...മതതിനകാതെ പുഴുകുതുകൾ സ്വ് മതസ്ഥാൻ തന്നെ ചൂണ്ടികനിച്ചാൽ പോലും അവനെ ഒതുക്കാൻ ശ്രമിക്കുന്ന കാഴ്ചയാണ് നാം കാണുന്നത് ...മുള്ളിലും ,മീനിലും കല്ലിലും ദൈവ നാമം കാണുകയും ..അന്ധമായി വിശ്വസിക്കയും ചെയ്യുന്ന ഒരുകൂട്ടം വിശ്വാസികൾ വളരെ മോശമായി പ്രതികരിക്കും ...സൗദി അറേബ്യയിൽ ക്രിസ്ത്യൻ പള്ളി ഉണ്ടാക്കാത്ത തിനോട് പരതികരിച്ചു കണ്ടു ...ചിലര് ...ഇസ്ലാം വിട്ടു മറ്റുമതങ്ങൾ സീകരിക്കുന്നവരെ കൊല്ലൻ വരെ വിക്കുന്ന നിയമവുമായി നടകുന്നവർ അവിടെ അന്യമത ആരാധനാലയങ്ങൾ വന്നു മതസൌഹര്ധം സ്വപ്നം കണ്ടിരികുകയാണ് ...തന്റെ മതം ചോദ്യം ചെയ്യാൻ പടില്ലതതനെന്ന വാശി മുസ്ലിം കളെ പോലെ ആർകുമില്ല എന്ന് തോന്നുന്നു...
  നമ്മുടെ നാട്ടിലെ ചിലരുടെ മതസൌഹര്ധം ..
  ഭയത്തില് നിന്നും ഉണ്ടാകുന്നതാണ് ..
  അങ്ങനത്തെ മതസൌഹര്ധം മുന്ബോട്ടു പോകില്ലല്ലോ ...

  ReplyDelete
  Replies
  1. suhrthinode oru thiruthal "തന്റെ മതം ചോദ്യം ചെയ്യാൻ പടില്ലതതനെന്ന വാശി മുസ്ലിം കളെ പോലെ ആർകുമില്ല എന്ന് തോന്നുന്നു..." thangal islamine padichittilla enne thonunnu....karanam logathil ettavum koodudath chodiyam cheyunna madam islamanne.....enne onne manasilakuka....pinne suhrthine polullavarude mun vidi yanne angine chindippikunnade .... oru cheriya vibakamalam muslikal enne manasilakuka ...pinne ഇസ്ലാം വിട്ടു മറ്റുമതങ്ങൾ സീകരിക്കുന്നവരെ കൊല്ലൻ വരെ വിക്കുന്ന നിയമവുമായി നടകുന്നവർ അവിടെ അന്യമത ആരാധനാലയങ്ങൾ വന്നു മതസൌഹര്ധം സ്വപ്നം കണ്ടിരികുകയാണ് ...... pinne thangal payunna സൗദി അറേബ്യ evide yanne enne ariyilla marche ellavarkkum ariyunna സൗദി അറേബ്യയിൽ angine oru vidi (madam mariyitte konnade) arivilla mariche madam mari aa ragiyathineyum arajiaythinte niyamnagaleyum velluvilikkumbol aaa rajiyathinte baranagadana anuarikunna vidi prasthavichadayee kandittunde ade oru thettanne enne nishpakchamaye chindikunna thangal engine parayum...appol thangalude nishpakcham oru munvidiyayee,,, thonunu..

   Delete
 27. ബഷീര്‍,എനിക്കു നിങ്ങളെ കെട്ടിപ്പിടിക്കാന്‍ തോന്നുന്നു.

  ReplyDelete
 28. അടുത്ത കാലത്തുണ്ടായ സംഭവങ്ങളിൽ മുസ്ലിം സഹോദരന്മാര് നടത്തുന്ന അമിത ആവേശ പ്രകടനങ്ങൾ പലപ്പോയും മറ്റു മതങ്ങളിലെ സഹോദരങ്ങല്ക്ക് മുസ്ലിം സമുദായത്തോട് ഉള്ള വെറുപ്പ്‌ വര്ധിക്കാൻ കാരണമായിട്ടുണ്ട് എന്നാണ് എന്റെ അഭിപ്രായം . കേവലം മനുഷ്യർ ചെയ്യുന്ന പ്രവര്തികളെ സമുദായത്തിന്റെ പേരിൽ ആക്കാൻ ഇറങ്ങി തിരിച്ചിരിക്കുന്ന ഇസ്ലാമിക ശതൃക്കൾക്ക് ഇവരെ പോലുള്ളവർ വലിയ ആശ്വാസം ആണ്..
  നമ്മുടെ മനസ്സില് തോന്നുന്നത് എന്തും കൈ വിരലുകൾ അമര്തികൊണ്ട് അപ്ഡേറ്റ് ചെയ്യുമ്പോൾ അതിന്റെ തീവ്ര ത നാം അതിക പേരും അളക്കാൻ ശ്രമിക്കാറില്ല .

  ഫേസ് ബുക്ക്‌ എന്ന മീഡിയ തങ്ങളുടെ കയ്യിൽ കിട്ടിയപ്പോൾ എന്തും എഴുതിവിട്ടു കാര്യങ്ങളെ പക്വത യോടെ കാണാതെ ആഘോഷിക്കുന്നത് കാണുമ്പോൾ സഹതാപം തോന്നാറുണ്ട് .

  എഴുതി ഫലി പ്പികാനുള്ള കഴിവുണ്ടെങ്കിൽ ഇത്തരം സംഭവങ്ങളെ കുറിച്ച് എഴുതണം എന്ന് ഒരു പാട് ആഗ്രഹിച്ചിട്ടുണ്ട് , ഇപ്പോൾ വളരെ നല്ല രീതിയിൽ വിഷയങ്ങളെ കൈ കാര്യം ചെയ്യുന്ന ബഷീര് വള്ളിക്കുന്ന് എഴുതിയതിൽ അതീയായ സന്തോഷം .

  നന്ദി .

  ReplyDelete
 29. സ്ലിം സിനിമാ നടികളുടെ ഫേസ്ബുക്ക്‌ പേജുകളിൽ പോയി 'ഇസ്ലാമിന് ചീത്തപ്പേര് ഉണ്ടാക്കാതെ നിനക്ക് തട്ടമിട്ട് അഭിനയിച്ചു കൂടെ പന്നീ..' എന്ന് ചോദിക്കുന്നവൻ താൻ നിർവഹിക്കുന്നത് ഒരു വലിയ പ്രബോധന ദൗത്യമാണ് എന്ന് കരുതുന്നുണ്ടാകണം. എന്നാൽ അത്തരം പ്രതികരണങ്ങൾ സൃഷ്ടിക്കുന്ന പ്രതി-പ്രതികരണങ്ങളുടെ രസതന്ത്രം തിരിച്ചറിയപ്പെടാതെ പോകുന്നു. ആ സിനിമാ നടിയുടെ ഒറ്റ സിനിമയും മുടങ്ങാതെ കാണുന്നവന് പെട്ടെന്നൊരു നിമിഷത്തിൽ മതത്തിന്റെ കല്പന ഓർമ വരുന്നതാണ്. ആ നിമിഷത്തിൽ അയാളൊരു 'മഹാ പ്രബോധകനായി' മാറുകയാണ്. അടുത്ത നിമിഷത്തിൽ മറ്റൊരു സിനിമാ നടിയുടെ പേജിലെ ഗ്ളാമർ ചിത്രം ബ്രൌസ് ചെയ്യാൻ അയാൾ പോവുകയുമായി. ഒരു പബ്ളിക്ക് സ്പേസിൽ താൻ നടത്തിയ പ്രതികരണവും അതുയർത്തുന്ന പൊതുവികാരവും അയാൾ അറിയുകയോ അതിനെക്കുറിച്ച് വ്യാകുലപ്പെടുകയോ ചെയ്യുന്നില്ല. ഒരു സ്വകാര്യ ഇടമെന്ന പോലെയാണ് സോഷ്യൽ മീഡിയയെ അത്തരക്കാർ ഉപയോഗിക്കുന്നത്. നന്മ കല്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുക എന്നത് ഒരു വിശ്വാസിയുടെ ബാധ്യതയാണ്. എന്നാൽ അത് പരിസര ബോധമില്ലാതെ ചെയ്യേണ്ട ഒന്നല്ല. ബുദ്ധിയും ചിന്തയും അടുപ്പിലിട്ട് കത്തിച്ച ശേഷം മരത്തലയുമായി വന്ന് ചെയ്യേണ്ട ദൗത്യവുമല്ല.

  ReplyDelete
 30. വളരെ ശരിയും ശ്രദ്ധേയവുമായ ഒരു ലേഖനം. ശരിയായ നിരീക്ഷണവും നിര്‍ദേശങ്ങളും.

  ReplyDelete
 31. ടി പി വധവുമായി ബന്ധപെട്ടു ചാനലുകളുടെ വാർത്തകളെ അതേപടി പകർത്തി ഒരുതരം "ക്രൈം" നിലവാരത്തിൽ വള്ളിക്കുന്ന് താഴ്ന്നതുമുതൽ ബഷീറിന്റെ വാർത്തകളെ ആക്ഷേപ ഹാസ്യം എന്നതിലപ്പുറം കാണാറില്ലായിരുന്നു. പക്ഷെ ഇത് എല്ലാവരും വായിച്ചിരിക്കേണ്ട ഒന്ന്. മലയാളി സമൂഹത്തെ ഗുരുതമായി ബാധിച്ച നവ മാധ്യമ രംഗത്തെ ഭ്രാന്തൻ ഇടപെടലുകൾക്കെതിരെയുള്ള ഒരു വിമർശനാത്മക ലേഖനം. അഭിനന്ദനങ്ങൾ മിസ്റ്റർ ബഷീര്..

  ReplyDelete
 32. മുള്ളിലും വേരിലും...കല്ലിലും ദൈവത്തെ കാണുന്നവരുടെ താഴ്ന്ന മാനസിക നിലവാരം ...എല്ലാവര്ക്കും മനസിലാകും ...സ്വന്തം മതത്തിൽ ഒരു കുശപ്പവുമില്ല എന്ന് വിശ്വാസിയാണ് എല്ലാ കുശപ്പങ്ങലുമുന്ദകുന്നതു ...ബഷീര് കയുടെ ലേഖനം വളരെ വളരെ നന്നായി...ഇത് തീര്ച്ചയായും എന്തെങ്കിലും മാട്ടമുണ്ടാകതിരികില്ല...

  ReplyDelete
 33. ലേഖനം കാര്യമാത്ര പ്രസക്തമാണ്.വിമര്‍ശനത്തിനു ആരും അതീതരല്ല പക്ഷെ അവഹേളിക്കാന്‍ പാടുണ്ടോ?!

  ReplyDelete
 34. Sensible observations and opinions, as always, Basheerka!

  ReplyDelete
 35. @jijo moolayil - ജോനാതന്‍ ലിയോണ്സ് എഴുതിയ 'ജ്ഞാനത്തിന്റെ ഭവനം' (house of Wisdom)എന്ന പുസ്തകം വായിക്കണമെന്ന് അഭ്യര്ത്തിക്കുന്നു.

  ReplyDelete
  Replies
  1. റിയാസ്, അപ്പൻ ആനപ്പുറത്ത് ഇരുന്ന കാര്യം പറഞ്ഞിട്ട് വല്ല കാര്യവുമുണ്ടോ? മോഡേണ്‍ സയൻസും തത്വശാസ്ത്രവും ഒക്കെ ചേർത്ത് വായിക്കേണ്ട ഒന്നാണ് മതം. ഇസ്ലാമിക ലോകത്തിന് ഇപ്പോൾ ലോകത്തിനു എന്ത് contribute-ചെയ്യാൻ കഴിയുന്നു എന്നതിലാണ് കാര്യം. മുസ്ലിം പെണ്‍കുട്ടികൾ അടക്കമുള്ളവർ നമ്മുടെ നാട്ടിൽ പോലും വിദ്യാഭ്യാസത്തിൽ മുൻനിരയിലെത്താൻ തുടങ്ങിയിട്ട് അധികമായില്ല എന്ന് ആ സമൂഹം തന്നെ സമ്മതിക്കുമല്ലോ.

   Delete
  2. dear Jijo ... മോഡേണ്‍ സയൻസും തത്വശാസ്ത്രവും ഒക്കെ ചേർത്ത് വായിക്കേണ്ട ഒന്നാണ് മതം... enna thangalude kandathel thanneyanne aaa grandayum thangal prayunna shashtravum othe cherth vayikkan musligal parayunnade .... pinne ഇസ്ലാമിക ലോകത്തിന് ഇപ്പോൾ ലോകത്തിനു എന്ത് contribute-ചെയ്യാൻ കഴിയുന്നു ennade kalam teliyikkum...pinne namude nattily മുസ്ലിം പെണ്‍കുട്ടികൾ അടക്കമുള്ളവർ നമ്മുടെ നാട്ടിൽ പോലും വിദ്യാഭ്യാസത്തിൽ മുൻനിരയിലെത്താൻ തുടങ്ങിയിട്ട് അധികമായില്ല എന്ന് ആ സമൂഹം തന്നെ സമ്മതിക്കുമല്ലോ...... ente suhrth nammude nattile പെണ്‍കുട്ടികൾ വിദ്യാഭ്യാസത്തിൽ മുൻനിരയിലെത്താൻ തുടങ്ങിയ de anne kanunnade mariche kalangalkke munne ഇസ്ലാമിക ലോകത്തിൽ പെണ്‍കുട്ടികൾ വിദ്യാഭ്യാസത്തിൽ മുൻനിരയിൽ ayade kandilla enne nadikkunnu pakche aaa samooham ade kalangalkke munne sadhichade annne

   Delete
 36. മുസ്ലിം ചെറുപ്പക്കാർ മതവുമായി ബന്ധപ്പെട്ട ചില പോസ്റ്റുകൾ, വീഡിയോകൾ ഷെയർ ചെയ്യാറുണ്ട്‌.പക്ഷേ മുസ്ലിംകൾ അന്യ മതസ്ഥരെ,അവരുടെ വിശ്വാസത്തെയോ ആരാധ്യ വസ്തുക്കളെയോ അവഹേളിക്കാറില്ല

  ReplyDelete
  Replies
  1. അമൃതാനന്ദ മയി മഠവുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദത്തില്‍ social media യില്‍ വന്ന post കളില്‍ ഏറ്റവുമധികം വന്നത് ആരുടെ ആയിരുന്നുവെന്നും അവയില്‍ ഭൂരിഭാഗവും ഏതു നിലവാരത്തില്‍ ഉള്ളവ ആയിരുന്നുവെന്നും ഒന്നോര്‍ത്തു നോക്കുക

   Delete
  2. Unknown....vayikkunnavar manasilakkttee....nall kazchapadodu kudiyulla oru leganm....well done man

   Delete
  3. മറ്റു മതങ്ങളെ വിട്‌ ബാബുമോനെ, യൂട്യൂബില്‍ മറ്റു ഗ്രൂപ്പുകളെ തെറി പറഞ്ഞുള്ള കവലപ്രസംഗങ്ങളുടെ വീഡിയോ എല്ലാം താനെ പൊട്ടിമുളച്ചതായിരിക്കും അല്ലേ ?അല്ലെങ്കില്‍ സാധാരണ നമ്മള്‍ പറയാറുള്ളതു പോലെ മുസ്‌ലീം നാ\ാമധാരികള്‍, വഹാബി ,സലഫി etc... അല്ലേ

   Delete
 37. ഒരു ഇരുപതു വര്ഷം ആയിരുനെങ്ങിൽ ഇങ്ങനെ ഒരു
  ചോദ്യം നസ്രിയയോടു ആരും ചോദിക്കില്ലായിരുന്നു .. എന്നാൽ ഇന്ത്യയിൽ 92 ,
  2002 ഇല സംഭവങ്ങൾ തീവ്ര മതമൗലിക വാദികളുടെ പ്രചരണത്തിന് കേരളത്തിൽ സ്വീകാര്യത ഉണ്ടാക്കി .. അതുവരെ പത്തി മടക്കിയിരുന്ന മത തീവ്രവാദികൾ ന്യൂനപക്ഷങ്ങളുടെ സ്വതബോധം ചൂഷണം ചെയ്തു അവരിൽ മറ്റു\സമുദായങ്ങളിൽ വിഭിന്നമായി സ്വത്വം പ്രകടിപ്പിക്കാൻ ആഹ്വാനം ചെയ്തു .. ന്യൂനപക്ഷ
  മനസ്സ് വേദനിച്ചിരുന്ന കാലത്ത് ആയതു കൊണ്ട് ഇവയ്ക് സ്വീകാര്യത ലഭിച്ച് .. ഇത് ഒരു തരം ശത്രുത കാണിക്കൽ പ്രക്രിയ മാത്രമാണ് .. ഞാൻ വേറെ നീ വേറെ എന്നുള്ള നിലപാട്.. ഞാൻ 97 വരെ മുഖം മൂടികെട്ടിയ ഒരു സ്ത്രീയെ പോലും തിരുവനതപുരത്ത് കണ്ടിട്ടില്ല ..ഒരു സ്കൂൾ കുട്ടിയെ പോലും ചെവി മൂടിയ ഹിജാബ് ധരിച്ചു കണ്ടിട്ടില്ല ... എന്നാൽ 30% സ്ത്രീകളും ഇപ്പോൾ വേഷം മാറ്റി മാറ്റി തീവ്ര വാദികൾ ഇത് കൊട്ടി കൊഷികുകയും ചെയ്തു . തീവ്രവാദി ചാനൽ അയ മീഡിയ one ഏറ്റവും വലിയ " "നേട്ടം " ആയി പറഞ്ഞത് തട്ടം ഇട്ട പെണ്ണിനെ കൊണ്ട് വാർത്ത‍ വായിപ്പിച്ചു എന്നാണ് .അപ്പോൾ മനസിലാക്കേണ്ട കാര്യം .. മാറ്റം ..ഇത് മറ്റു സമുദായങ്ങളും സമുദായങ്ങളും കാണുന്നുണ്ട് .. പെട്ടന്ന് ഒരു സുപ്രഭാതത്തിൽ വേഷത്തിൽ മാറ്റം സംഭവികുമ്പോൾ അത് മറ്റുളവർ കാണുന്നു എന്ന് ആരും വിചാരിച്ചില്ല .. ഈ നിലപാട് കാരണം വര്ഗീയ വല്ക്കരണം മറ്റു സമുദായങ്ങളിലും നടന്നിരിക്കാൻ സാദ്യത ഉണ്ട് .. പക്ഷെ വേഷങ്ങളിലൂടെ പുറത്തു കാണിക്കാൻ അവിടെ വകുപ്പ് ഇല്ല .. എന്നാൽ നവ മാധ്യമങ്ങളിൽ അത് മറ നീക്കി പുറത്തു വരുന്നു

  ReplyDelete
  Replies
  1. "ഞാൻ വേറെ നീ വേറെ എന്നുള്ള നിലപാട്.. ഞാൻ 97 വരെ മുഖം മൂടികെട്ടിയ ഒരു സ്ത്രീയെ പോലും തിരുവനതപുരത്ത് കണ്ടിട്ടില്ല ..ഒരു സ്കൂൾ കുട്ടിയെ പോലും ചെവി മൂടിയ ഹിജാബ് ധരിച്ചു കണ്ടിട്ടില്ല ... എന്നാൽ 30% സ്ത്രീകളും ഇപ്പോൾ വേഷം മാറ്റി മാറ്റി തീവ്ര വാദികൾ ഇത് കൊട്ടി കൊഷികുകയും ചെയ്തു"

   appol suhrthinte kanakkil mugam moodikettiya sthreegal theevravadikal anne enna kandathal adishayamakunnu....enda suhrthe ee thattathinodum pardayodum ethra veruppe ororutharkum avaravarkke eshttamulla vesham darikette... suhrthe ende konde parayunnilla kaniyasthrikalude veshethe patti hindu madathile sanysi sthreegale patti avarellam madagarapragarmulla veshangal darikunnu... prashnamilla...mariche muslim sthreegal avarude madhathil paranchadaya reediyilum allatharediyilum dress darichal endanne kuzappam....ഈ നിലപാട് കാരണം വര്ഗീയ വല്ക്കരണം മറ്റു സമുദായങ്ങളിലും നടന്നിരിക്കാൻ സാദ്യത ഉണ്ട് engineyanne suhrthe muslim sthreegal avarude madagarapragarm nadannal theevravadam undakunnade ...... pinne thangal orusuprabadathil kandu enne parayunnuuu...suhrthe ade kannan shramicittilla....mariche suhrthinte തിരുവനതപുരത്ത് mathram odungi ninnu ennade kondanne ....suhrthe oru thiruvanadapuram mathramalla musligal ulla sthalam ....... pinne veshangl oru madathineyum theevravadam makkilla suhrthe angine annengil ange Malappurathum Kasarkodum ....ulla saniyasi samoohathe kanditte ende avarkke engine oru chinda varathade .... ede suhrthine polullavarude manasile kudiladayanne purathakkunnade.... karanam muslim sthreegal avarde dress ettal aval madha thinode aduthu ade theevravadam...suhrthe ee madam theevravadamadamalla enne aaa madathe kuriche padikkan chan abiyarthikunnu...pinne seriyanne..92 num 2006 num sesham kurache alukal.... chila activisam nadathunnu...adine media kal oru samoohathe onnadagam ottapeduthunnu....suhrthum...adinte bagamano enne shamshayikunnu....

   Delete
 38. Awesome article.. Basheerkka has nailed it with this one.. Equally applies to facebook activists any other of other religious/political beliefs too.. People fail to realize that their own religion/ethnic group/political-party will be unfairly judged by society based on such actions..

  ReplyDelete
 39. nobody like muslims even muslims doesn't like each other .......so hurting ...........Brother Basheer you don't have to go and fight for Gaza or Syria or Egypt, you don't have to pray for them , you don't do anything ...but please you should have avoided like this type of articles even though you got lot of good comments ...
  People from other religion is behind muslims to find the mistakes they do ,but they should realize that we are also human beings we do mistakes , but when we do we are called as “terrorists” and when other do it is “antiterrorism”…….
  GAZA…NOT A MATTER OF RELIGION … “HUMANITY”

  ReplyDelete
 40. Good article..Need of the time..

  ReplyDelete
 41. You said it Baseerkka, Bravo!

  ReplyDelete
 42. This is so far the best post I have read. It calls for introspection. Please do keep enlightening people.

  ReplyDelete
 43. പാലസ്തീന്‍ പ്രശ്നത്തിന്റെ പഴയ ചരിത്രം എന്തുമാകട്ടെ .....ഇപ്പോള്‍ നടക്കുന്ന നരനായാട്ടിനെ വിമര്‍ശിക്കുന്ന പലരും കണ്ടില്ലെന്നു നടിക്കുന്ന ഒരു വസ്തുത........ജൂലൈ 8 നു തുടങ്ങിയ ആക്രമണം ഈജിപ്റ്റിന്റെ മധ്യസ്ഥ നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ചു കൊണ്ടു ജൂലൈ 15 നു നിര്‍ത്തുവാന്‍ ഇസ്രയേല്‍ സമ്മതിക്കുകയും തുടര്‍ന്നു ആറു മണിക്കൂര്‍ നേരം ആക്രമണം നിര്‍ത്തുകയും ചെയ്തിരുന്നു .....അന്ന് ഗാസയിലെ മരണ സംഖ്യ 185 ആയിരുന്നു .....എന്നാല്‍ ഈജിപ്റ്റ്‌ അതിര്‍ത്തി തുറന്നു കൊടുക്കണം എന്ന ആവശ്യമുയര്‍ത്തി വെടിനിര്‍ത്തല്‍ തള്ളി കളഞ്ഞ ഹമാസ് ഇസ്രായേലിലേക്ക് റോക്കറ്റുകള്‍ വിക്ഷേപിക്കുന്നത് വഴി വീണ്ടും ആക്രമണം ആരംഭിക്കുന്നതിനു ഇസ്രായേലിനെ പ്രകോപിപ്പിക്കുക ആണ് ചെയ്തത് .....തുടര്‍ന്നു തുടക്കത്തിലെ വ്യോമാക്രമണം കരയുദ്ധത്തിലേക്കും വ്യാപിച്ചപ്പോള്‍ ഗാസായിലെ മരണ സംഖ്യ 1050 ലെത്തി നില്ക്കുന്നു .........ഈയടുത്ത ദിവസം ഐക്യ രാഷ്ട്ര സഭയുടെയും മറ്റു ലോകരാജ്യങ്ങലുടെയും എല്ലാം അഭ്യര്‍ത്ഥന മാനിച്ചു 24 മണിക്കൂര്‍ വെടിനിര്തലിനു തയ്യാറായ ഇസ്രയേല്‍ അതു ദീര്ഘിപ്പിക്കുവാന്‍ ഒരുക്കമായിരുന്നു എങ്കിലും തങ്ങളുടെ വ്യവസ്ഥകള്‍ അംഗീകരിച്ചു കൊണ്ടല്ലാതെ ഒരു വെടി നിര്‍ത്ത ലിനു തയ്യാറല്ല എന്നു പ്രഖ്യാപിച്ച ഹമാസ് ഇസ്രയേലിനെതിരെ റോക്കറ്റാക്രമണം തുടരുകയാണ് ........നിരപരാധികളായ ജനങ്ങളെ കൊന്നൊടുക്കുന്ന ഇസ്രായേലിന്റെ മനുഷ്യാവകാശ ലംഘനങ്ങളെ അപലപിക്കുന്നതോടൊപ്പം ഹമാസ് എന്ന സംഘടന അവരുടെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി സ്വന്തം ജനതയെ കുരുതി കൊടുക്കുകയാണ് എന്ന വസ്തുതയ്ക്ക് നേരേ കണ്ണടച്ചു ഇരുട്ടാക്കുകയാണ് മിക്കവരും ചെയ്യുന്നത്‌ .......

  ReplyDelete
  Replies
  1. I Totally agree with this article and I have shated it on my FB timeline too.

   My dear Ananth,
   The GAZA attack was a preplanned one. Recently it came out in the western media that, the 3 kids hasnt been killed by Hamas but some Palestinians acting alone. But Israel took this as a chance to attack Gaza , since Hamaz and Fatah agreed for unity government for Westbank and Gaza which Israel doesn't like.

   If you dont know, Gaza has been blocked from all around from 2007. Its because Gaza people democratically elected Hamas.

   Hamas need this blockade to be lifted for their people. So they want to be included in the ceasefire.
   Its not like someone come and attack you as they wish then put the ceasefire terms as they wish.

   Unless we go through this we never really understand how those poor people feel and suffer.

   Delete
  2. aside from the history of palestine, the blockade of gaza, hamas being elected etc....the fact is that on july 15th if hamas had agreed for the ceasefire, (1060-185) palestinian lives would have been spared and think of all those injured and the destruction to the property etc in addition.......fatha is as much a representative of palestinian people as hamas, but the residents of west bank whom they represent have been spared...the difference is, fatha has accepted the reality and have chosen the path of negotiations to achieve their ultimate goal of a free palestine nation, whereas the hamas charter still calls for the destruction of israel.....with their ineffective rockets they are in no position to dictate truce terms to israel, but they have only the power to bring more destruction on their people......they should have agreed for the ceasefire and lived to fight another day.....as such their callous disregard for paletinian lives matches that of israelis, is what i said....most of those who go overboard in their sympathy for palestinian cause seem to be in a state of denial of this reality.

   Delete
  3. oru thiruthe Mr Ananth ...thangal paranchade ..."ഇപ്പോള്‍ നടക്കുന്ന നരനായാട്ടിനെ വിമര്‍ശിക്കുന്ന പലരും കണ്ടില്ലെന്നു നടിക്കുന്ന ഒരു വസ്തുത........ജൂലൈ 8 നു തുടങ്ങിയ ആക്രമണം ഈജിപ്റ്റിന്റെ മധ്യസ്ഥ നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ചു കൊണ്ടു ജൂലൈ 15 നു നിര്‍ത്തുവാന്‍ ഇസ്രയേല്‍ സമ്മതിക്കുകയും തുടര്‍ന്നു ആറു മണിക്കൂര്‍ നേരം ആക്രമണം നിര്‍ത്തുകയും ചെയ്തിരുന്നു" ede namude oru vibakam Mediakal pragarippichade .....suhrthe world amnesty ude sitil thangalkkulla marupadi unde enne parayunnadinode koode .... aa vedi nirthal 2 manikoorinne sesham Israel thnne yanne bedichade ..pinne എന്നാല്‍ ഈജിപ്റ്റ്‌ അതിര്‍ത്തി തുറന്നു കൊടുക്കണം എന്ന ആവശ്യമുയര്‍ത്തി വെടിനിര്‍ത്തല്‍ തള്ളി കളഞ്ഞ ഹമാസ് ഇസ്രായേലിലേക്ക് റോക്കറ്റുകള്‍ വിക്ഷേപിക്കുന്നത് വഴി വീണ്ടും ആക്രമണം ആരംഭിക്കുന്നതിനു ഇസ്രായേലിനെ പ്രകോപിപ്പിക്കുക ആണ് ചെയ്തത് ..... suhrthe avideyum evideyum ulla varthagal onnippiche adine niyeegarikkan nokkunnu......suhrthe Hamas paranchade avarude vevasthagal angeegarikkan thanneyanne karanam aa vevasthagal hamas theerumanichadalla ade ariyan avarude charithram padikuka thanne vennam "തുടര്‍ന്നു തുടക്കത്തിലെ വ്യോമാക്രമണം കരയുദ്ധത്തിലേക്കും വ്യാപിച്ചപ്പോള്‍ ഗാസായിലെ മരണ സംഖ്യ 1050 ലെത്തി നില്ക്കുന്നു .........ഈയടുത്ത ദിവസം ഐക്യ രാഷ്ട്ര സഭയുടെയും മറ്റു ലോകരാജ്യങ്ങലുടെയും എല്ലാം അഭ്യര്‍ത്ഥന മാനിച്ചു 24 മണിക്കൂര്‍ വെടിനിര്തലിനു തയ്യാറായ ഇസ്രയേല്‍ അതു ദീര്ഘിപ്പിക്കുവാന്‍ ഒരുക്കമായിരുന്നു എങ്കിലും തങ്ങളുടെ വ്യവസ്ഥകള്‍ അംഗീകരിച്ചു കൊണ്ടല്ലാതെ ഒരു വെടി നിര്‍ത്ത ലിനു തയ്യാറല്ല എന്നു പ്രഖ്യാപിച്ച ഹമാസ് ഇസ്രയേലിനെതിരെ റോക്കറ്റാക്രമണം തുടരുകയാണ് ........നിരപരാധികളായ ജനങ്ങളെ കൊന്നൊടുക്കുന്ന ഇസ്രായേലിന്റെ മനുഷ്യാവകാശ ലംഘനങ്ങളെ അപലപിക്കുന്നതോടൊപ്പം ഹമാസ് എന്ന സംഘടന അവരുടെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി സ്വന്തം ജനതയെ കുരുതി കൊടുക്കുകയാണ് എന്ന വസ്തുതയ്ക്ക് നേരേ കണ്ണടച്ചു ഇരുട്ടാക്കുകയാണ് മിക്കവരും ചെയ്യുന്നത്‌ ....... suhrthe aarum kannadakunnilla karanam ഐക്യ രാഷ്ട്ര സഭയുടെ madhyasthadayill cherna vevasthagal nadappilakkanam ennane aa rashtreeya sagadana avashyapedunnade .....adinne Israel enna rajiyam thayaralla... karanam avar prayunnade angine oru rajiyam venda ennanne... pinne hamasinte rokattakramanathil oru Israeli polum marichitte undayirunnilla mariche kara sainniyam gasayil preveshichappol anne avarude alukal mariche veezan thudangiyade......edallam thangalepolullavar kannadache eruttakkiyal thankalkke mathrame eruttavooo....

   Delete
  4. dear ananth ... thangal prayunna madiri hamas angeegarikathavarum fatha angeegarichavarumanne enne pakche suhrthe thangal onne avarude charithram padikuka .... thangal.. pranch fatha yeyum hamasineyum binnippikuka enna thandram falikukayum adinanisariche karukkal neekukayum cheyunna Israel pakchathya lobiyude eragalanne...avar...pinne ade ariyan thangal prayunna madiri pazaya charithram padikuka thanne vennam allengil ade padicha Dr.wisent ne olullavar parayunnade kelakkanulla sanmanase engilum kanikkoooo ennte prayuka avide eee lobikal engine pravarthikunnu ennne ....

   Delete
  5. @Ibrahim Unni / Anonymous...........i have no objection if you choose stay in a state of denial.....the news about the ceasefire acceptance by israel on july15th and their compliance has been widely reported by international media.....even after that hamas has cynically rejected many other ceasefire proposals.......as for the state of affairs in gaza leading upto the current crisis and the background history check out this article that gives a balanced view.

   Who Bears More Responsibility for the War in Gaza?

   Delete
 44. വള്ളിക്കുന്നേ, കൊട് കൈ...

  മൂലകാരണങ്ങളിലേക്കിറങ്ങിച്ചെന്ന് വസ്തുനിഷ്ഠമായി അപഗ്രഥിച്ച ഒരു ലേഖനം... ആശംസകൾ...

  ReplyDelete
 45. എന്ത് കൊണ്ട് ഗാസ സ്നേഹം ? എന്ത് കൊണ്ട്
  ഇസ്രായേൽ വെറുപ്പ് ? ഉത്തരം ദാ താഴെ

  1, ഗാസ 1967 മുതൽ
  ഇസ്രായേലിന്റെ നിയന്ത്രണത്തിൽ
  ആയി ,അതായത് അനധികൃതമായി ഗാസ
  ഇസ്രായേൽ പിടിച്ചെടുത്ത

  2 .ഗാസയുടെ 3 വശം ഇസ്രായേൽ ബ്ലോക്ക്
  ചെയ്തു ,ഒരു വശം ഇസ്രായേലിന്റെ നിര്ദേശ
  പ്രകാരം egypth അടച്ചു ,അതായത് 4
  വശവും അടച്ച ജയിൽ ആണ് ഗാസ

  3 .ഗാസയിൽ എയർ പോർട്ട് ഇല്ല ,സീ പോർട്ട്
  ഇല്ല ,റെയില്വേ സ്റ്റേഷനും ഇല്ല

  4 .ഗാസയിലെ ആള്കാര്ക് പുറം രാജ്യങ്ങളിൽ
  പോവാൻ കഴിയില്ല ,അവര്ക് പാസ് പോർട്ട്
  ഇല്ല ,എല്ലായിടത്തും ഇസ്രയേൽ ചെക്ക്
  പോസ്റ്റ് ഉണ്ട് മാത്രമല്ല പുറം രാജ്യത്തുള്ള
  ആര്ക്കും ഗാസയിൽ വരാൻ
  കഴിയില്ല ,ഇസ്രായേലിന്റെ അനുവാദം ഇല്ല ..

  .
  5 . ഗാസയിലേക് വരുന്ന പാൽ , മറ്റു ഭക്ഷണ
  സാധനങ്ങൾ എല്ലാം ഇസ്രായേൽ ചെക്ക്
  പോയിന്റ് കടന്നു മാത്രമേ വരാൻ കഴിയു ,
  അതിനു വലിയ ടാക്സ് ഇസ്രായേൽ ഏര്പെടുത്തി

  6 .ഗാസയുടെ ഉള്ളിൽ ഒരുപാട്
  ഇസ്രായേലി ചെക്ക് പോസ്റ്റ് ഉണ്ട് ,ചെക്ക്
  പൊയന്റിൽ ഇസ്രായേൽ സൈനികർ
  ഗാസയിലെ കുട്ടികളെയും സ്ത്രീകളെയും എല്ലാ തരത്തിലും ഉപദ്രവിക്കുന്നു
  ..

  7 .U N പലതവണ പറഞ്ഞിട്ടും ചെക്ക്
  പോസ്റ്റ് എടുത്തു കളയാൻ ഇസ്രായേൽ
  തയ്യാറായില്ല , 50 തവണ U N
  പ്രമേയം പാസാകിയെകിലും അതോകെ ഇസ്രായേൽ
  പുല്ല് പോലെ തള്ളി കളഞ്ഞു ,അമേരിക
  ഇസ്രായേലിനു അനുകൂലമായി നിന്ന

  .

  8 .ഗാസയിലേക് കൊണ്ട് വരുന്ന
  ഭക്ഷണവും ,മരുന്നുകളും എന്നും ഇസ്രായേൽ
  തടഞ്ഞ്
  വെക്കും ,വെള്ളവും കറന്റ്റ്റും പൂര്ണമായി ഇസ്രായേൽ
  നിയന്ത്രണത്തിൽ ആണ് ,ദിവസം മാക്സിമം 8
  മണികൂര് കറന്റ


  9 .ഗാസയിൽ നല്ല
  ആശുപത്രി ഇല്ല ,ഗുരുതരമായി പരിക്ക്
  പറ്റിയാൽ പുറത്തു ചികിത്സ നേടാൻ
  ഇസ്രായേൽ അനുവദികില്ല ,ചെക്ക്
  പൊയ്ന്റിൽ തടഞ്ഞു വെക്കും ,
  അവസാനം പരിക്ക് പറ്റിയ ആൾ
  മരിക്കും അല്ലങ്കിൽ ഹാന്ടി ക്യാപ് ആകും

  10 .ഒരു കാലത്ത് പണകാർ ആയ ആ ജനങ്ങള്
  സ്വന്തം രാജ്യത്ത് ഇപ്പോൾ പിച്ചകാരൻ
  അല്ലങ്കിൽ ഇസ്രായേൽ ജയിലിൽ

  11 .13 വർഷത്നിടയിൽ 1658
  പാലസ്തീനി കുട്ടികളെ ഇസ്രായേൽ
  സൈന്യം കൊലപെടുത്തി ,

  കാരണം അവർ തന്ന
  ഉണ്ടാകും .......
  ഇതൊകെ സഹിക്കാൻ വയാതെ ഒരു കല്ലെടുത്
  എറിഞ്ഞാൽ ആരോ കൊടുത്ത
  ശക്തിയില്ലാത്ത ROCKET വിട്ടാൽ ആ
  ജനത്തെ തീവ്രവാദികൾ എന്ന് വിളിക്കുന്ന
  ആൾകാർ മുകളിൽ പറഞ്ഞ പോലെ ജീവിക്കാൻ
  തയ്യാറാവുമോ ? ആറ്റം ബോംബ്
  ഉണ്ടാകി ഇസ്രായേലിന്റെ തലയിൽ
  പൊട്ടികില്ലേ ?......
  പാലസ്തിനോടു ഇസ്രായേൽ ചെയ്ത ക്രൂരതയിക്
  അവർ കണക്ക് പറയേണ്ട ദിവസം വരിക തന്ന
  ചെയ്യും

  ReplyDelete
  Replies
  1. മിഡിൽ ഈസ്റ്റിലും ആഫ്രിക്കയിലും നടക്കുന്ന മറ്റു അനീതികൾ ചൂണ്ടിക്കാണിച്ചു പലസ്തീനികൽക്കെതിരെ ജൂതർ കാണിക്കുന്ന അന്യായത്തെ വരട്ടു വാദം കൊണ്ട് ന്യായീകരിക്കുന്നവർ ഉണ്ട്, ബഷീര്ക്ക അത്തരത്തിൽ പെടുന്ന ആൾ ആണെന്ന് കരുതേണ്ടതില്ല. പലസ്തീനികൽക്കെതിരെ അനീതി ഇല്ല എന്നും അയ്യാൾ പറയുന്നോന്നുമില്ല.
   എന്നാൽ ഇസ്രായേൽ ഒരു മാസം കൊണ്ട് കൊന്ന അത്ര മുസ്ലീംകളെ ബാഷർ അസ്സാദ് ഒരു ആഴ്ച കൊണ്ട് കൊന്നില്ലേ? ഇറാക്കിലെ ശിയാക്കളെ ആടുകളെ കൊല്ലുന്ന ലാഘവത്തോടെ ദിവസവും ബോംബിട്ടു കൊല്ലുന്നു.
   പിന്നെ ഉത്സവ ബത്ത, ബോണസ് എന്നൊക്കെ പറയുന്നത് പോലെ പാകിസ്ഥാനിലെ ക്രയിസ്തവർ, നൈഗീരിയയിലെ ആരൊക്കെയോ ഇവർ ഒക്കെ "നമ്മുടെ പോരാളികളുടെ" തല്ലു മേടിക്കുന്നുണ്ട്‌. അതൊക്കെ കണ്ടിട്ടും കാണാതെ ഇസ്രായേൽ വെടി പൊട്ടിക്കുമ്പോ മാത്രം മനുഷ്യത്വം സട കുടഞ്ഞെഴുന്നെല്ക്കുന്ന കാപട്യത്തെ ആണ് ബഷീർ പരാമര്ഷിക്കുന്നത് , അതിനെപ്പറ്റി ബാബുമോന് എന്തെങ്കിലും പറയാൻ ഉണ്ടോ?

   Delete
  2. suhrthe bashar aside konnadine arum chayeegarikkunnilla ..Iraq ile shiyakkaleyum pakisthanileum mattupalydathum ulllavare : namude poralikal" enna viseshanam...kollam ...arude poralikal....evarellam theevravadikal allade islaminte poralikal alla enne evide kurikkunnu pinne thangal prancha oru pravarthiyeyum islaminte .oru muslim pandidhanum adine chayeegarichade kandittilla...ella akramatheyum edirkunnavaranne muslikal...thangalepolullavar kabdimayee... anukoolichengil ade islaminte kuzappam alla......pinne Israel vedipottikkunadum mattullavar adayade thangal parayunna theevravadi pottikunnadum oremadiri kannan thangalkke kaziyum pakche mattullavark angine avanam ennilla.....oru samoohathe kalakalangalayee... chuttukollunna baranakooda begarada yanne Israel nadathikondirikunnade ....mattullade aarajiyathe vibagippikkan aarajiyathe thanne orovibagaum shramikunnu....ade kondanne Israel vedipottikumbol ellavarum sadakudanche eunelkunnade ....pinne,,,,,,mattulla ella vedipottikkalinum ....eee prancha ellavarum sadakudnche ezunelkunnunde suhrthe ....adum koode kananam...

   Delete
 46. "ആറാം ദിനമാണ് ദൈവത്തിനു കയ്യബദ്ധം പിണഞ്ഞത് പ്രണയമില്ലാതെ പ്രാപിക്കുകയും, വിനയമില്ലതെ പ്രാർത്ഥിക്കുകയും, തിന്നാനല്ലാതെ കൊല്ലുകയും ചെയ്യുന്ന മനുഷ്യനെ സൃഷ്ടിച്ച ദിവസം" എന്ന് പ്രശസ്തകവി സച്ചിദാനന്ദൻ പറഞ്ഞ വാക്കുക്കൾ അന്വര്ത്വ മാക്കുന്ന അത്യന്തം വിനാശ കരമായ ഒരു കാലത്തിലോടെയാണ് നാം കടന്നു പോയികൊണ്ടിരിക്കുന്നത്.ചെകുത്താനു വേണ്ടി ഒരു യുദ്ധവും ഭൂമിയിൽ നടന്നിട്ടില്ല ആരെയും കൊന്നിട്ടുമില്ല. കൊന്നതും കൊല്ലിചതുമെല്ലം ആറാം ദിനം കയ്യബദ്ധം പിണഞ്ഞ ദൈവത്തിന്റെ പേരില് തന്നെ വേണമെന്ന് നാം ശഠിക്കുകയാണ്. അങ്ങനെ യഹോവയുടെയും അല്ലാഹുവിന്റെയും ക്രിസ്തുവിന്റെയും രാമന്റെയും പേരില് ജാതിയുടെയും മതത്തിന്റെയും കാള കൂറ്റൻ മാരെ ഇറക്കി നാമത് സുന്ദരമായി നിര് വഹിച്ചു വരുന്നു.പണത്തിനും അധികാരത്തിനും ഒരു തുണ്ട് ഭൂമിക്കും വേണ്ടി. കൊന്നോടുക്കപെടുന്നതാകട്ടെ മുലപ്പാലിന്റെ ഗന്ധം മാറാത്ത പിഞ്ചു പൈതങ്ങളും നിരലബാരായ സാധാരണക്കാരും. ദൈവത്തിൻറെ പുണ്ണ്യ ഭൂമി കൈശപ്പെടുത്തൻ വേണ്ടി പണ്ട് നടത്തിയ പടയോട്ടത്തിൽ കൊന്നോടുക്കപ്പെട്ട ആയിരക്കണക്കിനു ബാല്യങ്ങളുടെ കരച്ചിൽ ഇവരുടെയൊന്നും കാതുകളിൽ അലയടിക്കാത്തത് എന്ത് കൊണ്ടാണ്?. കാലങ്ങളോളം ജീവിച്ചു പോന്ന മാതൃദേശം വിട്ടരിഞ്ഞു പരദേശിയായി അലയാൻ ഒരു ജന വിഭാഗത്തെ വലിച്ചെറിയാൻ പ്രേരിപ്പിക്കുന്ന ചേതോവികാരം എന്താണ് ? ഏതു മത സംഹിതയാണു ഇതിനായി കൂട്ട് പിടിക്കുന്നത്? അല്ലങ്കിൽ ഏതു ദൈവത്തിന്റെ അരുള പ്പാടാണ് അവരെ കൊണ്ട് ഈ കടും കൈ ചെയ്യിക്കുന്നത്.ഭീരുക്കൾക്കും അധികാരമോഹികൾക്കും ചാരിനിന്നു സ്വന്തം കാര്യം നിറവേറ്റാനുള്ള മതിലാണോ മതങ്ങളും ദൈവങ്ങളും?. ഇന്ധനം നെല്കുകയും ഇരകള്ക്ക് വേണ്ടി കണ്ണീരു പോയിക്ക്കുകയും, ദേവന്മാരായി കരുതുകയും അസുരന്മാരോളം താഴ്ന് പോകുകയും ചെയ്യുന്ന സാമ്രാജ്യത്വ രാഷ്ട്രിയ കുടില തന്ത്രഞ്ഞരായ ഇത്തിൾ കണ്ണികളുടെ വഞ്ചന തിരിച്ചറിയാതെ എന്തിനും ഏതിനും മതത്തിന്റെ പേര് പറഞ്ഞു സമൂഹ ധ്രുവീകരണം നടത്താൻ കച്ചകെട്ടിറങ്ങുന്നു സാമൂഹ്യ ദ്രോഹികളെയാണ് ആദ്യം കല്ലരിയേണ്ടത്.

  ReplyDelete
 47. മുഴുത്ത മത ഭ്രാന്തിന്റെയും അഹംഭാവത്തിന്റെയും ആവി എൻജിനുകൾ മനുഷ്യ മത്തി ഷ്കത്തിലെ പാളങ്ങൾ തകർത്ത് കൊണ്ട് തലങ്ങും വിലങ്ങും കുതിച്ചോടി കൊണ്ടിരിക്കുന്ന ഒരു വര്ത്തമാനതിലുടെയാണ് നാം കടന്നു പോയ് കൊണ്ടിരിക്കുന്നനത്. വാർന്ന് വീഴുന്ന രക്തത്തിന്റെ നിറത്തിനോ പൊലിയാറായ ജീവനോ മതമോ ജാതിയോ ഇല്ലന്ന് തിരിച്ചറിവില്ലാതെ ഒരു വാഹനാപകടം ഉണ്ടായാൽ പോലും മാനവിക മനോഭാവം കൈവിട്ടു ജാതിയും മതവും നോക്കി സഹതാപിക്കുകയും സഹായിക്കുകയും തിരസ്കരിക്കകയും ചെയ്യ്ന്നവരുടെ ന്യൂന പക്ഷ ഭൂരി പക്ഷ നാടായി മാറിയിട്ടുണ്ട് നമ്മുടേത്.തെറ്റുകളും കുറ്റങ്ങളും മതത്തിന്റെയും ജാതിയുടെയും പേരില് ഇകത്തിയും പർവ്വതികരിചും കൈകാര്യം ചെയ്തു യഥാര്ത്വ വസ്തുതയെ മറ്റൊന്നാക്കാൻ ഏറെ മിടുക്കരാണ് മലയാളികള് ഇന്ന്. മനുഷത്വം തൊട്ടു തീണ്ടിയിട്ടില്ലാത്ത ഇത്തരക്കാർക്ക് എങ്ങനയാണ് ചുറ്റും നടക്കുന്ന സംഭവങ്ങളെ ശരിയായ രീതിയിൽ അനലൈസ് ചെയ്യാൻ പറ്റുക. തങ്ങള്ക്കുച്ചുറ്റും മൂടിയിരിക്കുന്ന വര്ഗിയതയകുന്ന ഇരുട്ടിന്റെ തിരശ്ശീല വകഞ്ഞു മറ്റാനകാതെ.
  നമ്മുടെ സമൂഹം ഇത്രമാത്രം വര്ഗീയമായി ധ്രുവികരിക്കാൻ മാധ്യമങ്ങൾ വിശിഷ്യ സോഷ്യൽ നെറ്റ് വര്ക്കിംഗ് മേഖല വഹിക്കുന്ന പങ്കു ചെറുതല്ല.അപ്പോപ്പോൾ തോന്നുന്ന വികാര പ്രകടനങ്ങൾക്ക് വേദിയാകുകയാണ് പലപ്പോഴും ഇത്തരം മേഖല.ഒന്ന് കൂടി ചിന്തിച്ചു എഴുതാനിരുന്നാൽ തനിക്കു ലഭിച്ചേക്കാവുന്ന ലൈക്കുകളുടെയും ഷെരുകളുടെയും എണ്ണം കുറഞ്ഞു പോകുമോയെന്ന് ഭയം കാരണം വിഷയത്തിന്റെ ആധികരികാതെ ചെക്ക് ചെയ്യാനുള്ള സാവകാശം പോലും ഇത്തരകർ മനപൂർവം ഒഴുവക്കുന്നു. തൽഫലമായി സംഭവിക്കുന്നതോ തികച്ചും ഏകാപക്ഷിയവും തന്റെ ഇടുങ്ങിയ ചിന്തക്ക് യോജിച്ചതുമായൊരു നിലപടിലെത്തുകയും അത് പൊതു സമക്ഷം വിളമ്പുകയും ചെയ്യുന്നു അനന്തര ഫലങ്ങള ഒന്നും ഓര്ക്കാതെ. ഇത്തരം ആകലതകൾ പങ്കു വെച്ച ബഷീര് വള്ളികുന്നിന്റെ ലേഖനം അർത്വവത്തും സന്ദര്ഭോചിത മായി തീര്ന്നു... അഭിനന്ദനങ്ങൾ

  ReplyDelete
 48. Gaza problem s different from other atrocities as this crime s from a establshed govt , dat shud b definitely condemned and every man shud protest against it . Other cases which v r comparing r frm terrorist organisation or something which even if v condemn or protest dey wont mind. So dis article in a way tellind truth dat israel govt s a terrorist organisation

  ReplyDelete
 49. വളരെ കാലിക പ്രസക്തിയുള്ള വിഷയം.. ബഷീര്‍ ഒരെഴുത്തുകാരന്റെ ധര്‍മ്മം ശരിക്കും നിര്‍വഹിച്ചിരിക്കുന്നു. അഭിനന്ദനങ്ങള്‍.........

  ReplyDelete
 50. വളരെ നല്ല ലേഖനം...

  ReplyDelete
 51. ലുട്ടാപ്പി മായവി കളിക്കുന്ന അനോണിമി ഐഡികളെയും പരാമർശിക്കാമായിരിന്നു.
  സോഷ്യൽ മീഡിയ ഐഡികൾക്കൊക്കെ ഐഡി പ്രൂഫ് നിർബന്ധമാക്കേണ്ട കാലം കഴിഞ്ഞിരിക്കുന്നു.

  ReplyDelete
 52. കാലികപ്രസക്തമായ വിഷയം. നന്നായി എഴുതിയിരിക്കുന്നു.

  ReplyDelete
 53. നന്നായിട്ടുണ്ട് ...പലപ്പോഴും മനസ്സില്‍ തോന്നിയിട്ടുള്ള കാര്യങ്ങളാണിതൊക്കെ ...

  ReplyDelete
 54. പലരുടെയും മനസ്സിലുള്ള കാര്യം വളരെ വ്യക്തമായി പറഞ്ഞു.. 1000 Likes.

  I Support Gaza , പക്ഷേ ബ്രയിൽ വാഷ് ചെയ്യപ്പെട്ട ചിലരുടെ മതാന്ധതയും അസഹിഷ്ണുതകളും പലരൂപത്തിൽ FB യിൽ സ്റ്റാറ്റസുകളായി കാണുമ്പോൾ മിക്കവരും ഐക്യദാർഡ്യം പോലും പ്രകടിപ്പിക്കാൻ മനസ്സു വരാതെയാവുന്നത് അറിയാനിട വന്നു.
  ഈയിടെ സാനിയ മിർസയുടെ FB പേജ് കാണാനിട വന്നു, ടെന്നിസ് വേഷങ്ങൾ പോലുള്ള വേഷങ്ങൾ ധരിക്കുന്ന ഫോട്ടോസ് ഇടുന്നത് റംസാൻ മാസത്തിൽ പ്രത്യേകിച്ച് ശരിയല്ല എന്നുപദേശിക്കുന്ന നിരവധി മുസ്ലിം സഹോദരങ്ങൾ !!! കഷ്ടം... ഇതിനെ പരിഹസിച്ച വേറെ ആളുകളെ അതേ സഹോദരങ്ങൾ പച്ചത്തെറി കൊണ്ട് അഭിഷേകം ചെയ്യുന്നുണ്ട്, അതിനു പുണ്യമാസം ഒരു തടസ്സമല്ല. അതുപോലെ ബാഗ്ലൂർ ഡേയ്സിലെയോ മറ്റോ നായയോടൊപ്പം ഫഹദ് ഫാസിൽ നിൽക്കുന്ന ഒരു ഫോട്ടോയ്ക്കു താഴെ ഉള്ള കമന്റുകളും, നസ്രിയയുടെ ഫോട്ടോസിനു താഴെ ഉള്ള കമന്റുകളും മറ്റ് മത സഹോദരങ്ങൾ അതേറ്റ് പിടിച്ച് കയ്യാങ്കളി എത്തുന്നത് കൂടി കാണുമ്പോൾ FB യോടേ വിരക്തി തോന്നും.


  എന്തായാലും മതവർഗീയത നമ്മുടെ നാട്ടിൽ വല്ലാതെ വേരു പിടിച്ചിരിക്കുന്നു. അത് വളർത്തുന്നതിൽ ഏറ്റവും പ്രധാന പങ്ക് FACEBOOK വഹിക്കുന്നുണ്ട്, FB യുടെ തെറ്റല്ലെങ്കിൽ കൂടി.
  ഇത് വളർന്ന് വളർന്ന് മറ്റൊരു കലാപം നാട്ടിൽ പടരാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. മറ്റ് മതങ്ങളിൽ വിശ്വസിക്കേണ്ട, പക്ഷേ അവരെ റെസ്പക്ട് ചെയ്യാനും,സ്വന്തം മതത്തിൽ പെട്ടവരുടെയും അല്ലാത്തവരുടെയും വ്യക്തി സ്വാതന്ത്യം മാനിക്കാനും എല്ലാവരും ശീലിക്കേണ്ടിയിരിക്കുന്നു. നിരീശ്വരവാദികൾക്കും ഇത് ബാധകമാണു.

  ആരോഗ്യപരമായ സംവാദം ആകാം എന്നിരുന്നാലും , സംവാദം സ്പോഞ്ച് പോലെയാണു ചിലരതിനെ വർഗീയത കയറ്റി വിടാൻ ഉപയോഗിക്കുന്നു.

  ReplyDelete
 55. Exactly same thoughts. ... well written!!

  ReplyDelete
 56. മനസ്സിരുത്തി വായിച്ചാൽ വിമർശനത്തിനു ഒരു പഴുത് പോലും കാണാത്ത നല്ല വീക്ഷണം. അഭിനന്ദനങ്ങൾ ബഷീർ ജി. നിഷ്പക്ഷമതികൾക്ക് ദിശാബോധം നൽകാൻ താങ്കൾക്കു കഴിയുന്നു..ദോഷൈകദൃക്കുകളെ ആരാലും തിരുത്താനാവില്ല. അതിനാൽ അവരെ അവരുടെ പാട്ടിനു വിടാം..

  ReplyDelete
 57. >>ഇറാഖിലും സിറിയയിലും ആയിരക്കണക്കിന് ആളുകളെ മുസ്ലിംകൾ പരസ്പരം വെടിവെച്ചു കൊല്ലുമ്പോൾ മൗനി ബാബകൾ ആകുന്നവർ ഗസ്സയിൽ ഇസ്രാഈൽ ബോംബ്‌ വർഷിക്കുമ്പോൾ മാത്രം സടകുടഞ്ഞു എഴുന്നേറ്റ് ബോലോ തക്ബീർ മുഴക്കുമ്പോൾ അതിലൊരു സൂക്കെടുണ്ടെന്നു മറ്റൊരു മതവിശ്വാസി കരുതിയാൽ അയാളെ കുറ്റം പറയാനാവില്ല<<<

  ReplyDelete
 58. ഞാൻ കുറച്ചു കാലമായി ഫെയ്സ്ബുക്കിൽ കുറിച്ച് ഇടണം എന്ന് കരുത്യിരുന്ന കുറെ കാര്യങ്ങൾ വന്ന ഒരു ലേഖനം... പക്ഷെ ഈ ലേഖനത്തിന്റെ അടിയിൽ ഉള്ള കമന്റ്‌ ഇട്ട നല്ല സഹോദരങ്ങളുടെ പേരുകള കാണുമ്പോൾ അറിയാം എന്ത് കൊണ്ട് ഞാൻ അത് ചെയ്തില്ലെന്ന്....
  ഒരു മതസ്ഥരെ വേറൊരു മതത്തിൽ ഉള്ളവന വിമർശിക്കുമ്പോൾ അതിലെ സത്യം അന്ഗീകരിക്കാനും തെറ്റു ഉണ്ടേൽ നല്ല മനസ്സോടെ തിര്ത്തുവാനും ഉള്ള മനസ്സ് ഇന്ന് പലര്ക്കും നഷ്ടപ്പെട്ടു കൊണ്ട് ഇരിക്കുന്നു...
  ഇത് ഷെയര് എത്ര പേര് ചെയ്തു കാണും .....Sajesh Vetiyattil

  ReplyDelete
 59. കുറെ കാലമായി ആരെങ്കിലും ഇതൊന്നു പറഞ്ഞെങ്കില്‍ എന്ന് കരുതുന്നു. നന്ദി.

  ReplyDelete
 60. ബഷീര്ക്ക, ഇത് ഞാൻ അങ്ങീകരിക്കില്ല...എന്റെ മനസ്സിലുള്ള കാര്യങ്ങളെല്ലാം, നിങ്ങൾ അടിച്ചു മാറ്റി ഒരു പോസ്ടിയിരിക്കുന്നു, ജോർ ജോർ..
  ബോകോ ഹറാമിന്റെ ഹരങ്ങളും മൃഗയാ വിനോദങ്ങളും കോട്ട് വായിട്ടു കൊണ്ട് കണ്ടു കളയുകയും എന്നിട്ട് ഗാസയിൽ ഇസ്രായേൽ ബോംബിടുമ്പോ മാത്രം ഒരു പ്രത്യേക മാനുഷികത സട കുടഞ്ഞെഴുന്നെല്ക്കുന്ന സമുദായത്തിലെ (കപട)"മനുഷ്യ സ്നേഹികൾ" മുതൽ ഔപചാരിക വിദ്യാഭ്യാസം ഉണ്ടെങ്കിൽ പോലും തലക്കകത്ത് ചപ്പാത്തിയും ദാൽ കറിയും കറ കളഞ്ഞ വർഗീയ്യവാദവും മാത്രമുള്ള മന്ദബുദ്ധികളായ ഒരു ന്യൂനപക്ഷം ഹിന്ദുക്കളെ ഉത്തേജിപ്പിക്കാൻ വിവരക്കേട് ചര്ദ്ധിക്കുന്ന സുബ്രമണ്യ ചാമി വരെ ഉള്ളവരെക്കുരിച്ചു നിങ്ങൾ പറഞ്ഞത് നൂറു ശതമാനം ശരി.
  മാധ്യമത്തിനു രണ്ടു കൊട്ടു കൊടുതിട്ടാകാം ജനഗണമന - ഗാസ പ്രശ്നം കേരളത്തിലെ പ്രശ്നം ആക്കുക വഴി മുസ്ലീം സമൂഹത്തിലെ ആളുകളെ ഒരു ആഗോള പ്രശ്നത്തിന്റെ പേരില് കൂടുതൽ ജമാഅത്തെ ഇസ്ലാമിയുടെ പാൻ ഇസ്ലാമിസ്റ്റു ചിന്താഗതിയിലേക്ക് നയിക്കുക അല്ലെ അജണ്ട എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അതിനു ബദലെന്നൊനം ഒരു കൂട്ടം ക്രൈസ്തവരും മത മൌലികവാദത്തിന്റെ കൂട്ട് പിടിച്ചു തന്നെ പലസ്തീൻ എന്നോന്നെ ഇല്ലെന്നും ആ പ്രദേശം മൊത്തവും(ഈ ഭൂമി തന്നെ മൊത്തവും വേണേൽ) തങ്ങളുടെ ദൈവം ദൈവത്തിന്റെ "തിരഞ്ഞെടുക്കപ്പെട്ട ജനതയ്ക്ക് " കൊടുത്തതായും പ്രക്യാപിക്കുന്നുണ്ട്, മാധ്യമത്തിന്റെ തന്നെ കമ്മന്റു കോളത്തിലും സോഷ്യൽ മീടിയകളിലും. പോരെ.
  ഗാസയിലെ ജനങ്ങൾ കടുത്ത അനീതി നേരിടുന്നുണ്ടെങ്കിലും ചിന്താശൂന്യർ ആയ ഇസ്ലാമിക തീവ്രവാടികലെക്കാൾ നല്ലത് ചിന്തിക്കാൻ അല്പ്പമെങ്കിലും കഴിവുള്ള ജൂത തീവ്രവാദികൾ ആണെന്ന് മറ്റു മതങ്ങളിലെ നിഷ്പക്ഷർ ചിന്തിച്ചാലും കുറ്റം പറയാൻ ആവില്ല.

  ReplyDelete
 61. കാര്യങ്ങള്‍ വളരെ വ്യക്തവും ശക്തവുമായി പറഞ്ഞു ബഷീര്‍ ഭായ് .. ഭക്തിയുടെ പേരില്‍ സോഷ്യല്‍മീഡിയകളില്‍ വിറളിപിടിച്ച ജാതിപ്പിശാച്ചുക്കള്‍ കാട്ടിക്കൂട്ടുന്ന പേക്കൂത്തുകള്‍ കാണുമ്പോള്‍ പലപ്പോഴും മനസ്സില്‍ ഉടലെടുത്തിരുന്ന വികാരങ്ങളാണ് ഈ പോസ്റ്റിലൂടെ വായിച്ചെടുക്കാനായത് ..സന്തോഷം.

  ReplyDelete
 62. This comment has been removed by the author.

  ReplyDelete
 63. വളരെ ആനുകാലികവും പ്രസക്തവും മനോഹരവുമാണ് ഈ കുറിപ്പ്..
  മതങ്ങൾ നമ്മുടെ സമൂഹത്തിൽ തീര്ക്കുന്ന മതിലുകൾ ഉയർന്നു വരുന്ന
  ഇക്കാലത്ത് ഓരോ മതത്തിന്റെയും ശുദ്ധീകരണം നടക്കേണ്ടത്‌ അതാത്
  മതങ്ങളിലെ ചിന്താശക്തിയുള്ള ചെറുപ്പക്കാരിലൂടെയാണ്

  ReplyDelete
 64. I agree with the Author on most of the issues covered on this article, and I appreciate you on this. But there are few points which is unacceptable and are below.
  1. The so called Muslim social activist’s reaction on Gaza attack of Israel, is a realistic one and on mind it is an issue you have been hearing from very young. A person reacts on an event, when the issue is exposed very much, thru the main stream media and social network. You are forced to react on the humanitarian grounds and the in-effectiveness of the world leaders and the United Nation. Gaza is far beyond more exposed than any other events as of now and the reaction will subside in due course till a new issue is risen up.
  This cannot be related on the IRAQ and SYRIA issue, which is an internal one related to capture of power or a civil war. Iraq and Syria has been on the headlines as far as the jasmine revolution as the media put it. (Where nothing of a revolution).
  AND why do the Muslim needs to react to all events in the world. Do the Hindu leaders condemn the Gujarat Genocide, Do Dalai Lama condemn the Buddhist atrocities against Muslims in Sri Lanka and Burma, Does Christian leaders condemn the Europe’s violent past. Or do any of leaders condemn atrocities done on other communities by different communities. Why only Muslims need to condemn, all terrorist activities done by Muslim Name takers. I DON’T GET THE LOGIC BEHIND THIS…..
  And beyond Gaza and Israel is very attached to the history of ISLAM
  2. Criticism and degradation of Prophets and GOD’s – These words have entirely two meaning. You can criticize your (anybody’s) Prophets or GOD’s in a acceptable manner but you cannot degrade other’s GOD’s or Prophets. Because belief is religion and Religion is deep rooted in the existing environment.
  3. In the recent past, as a close observant, has realised that the so called secular thinkers, secular communities and secular political parties has failed to condemn the comments and actions of Religious Leaders both Minority and Majority. When they end up shutting their mouth, they will be replaced by others who have their own view point. These Radicals react to the action in such a way; the backbone of the country is jeopardized. Then the so called secular thinkers, secular communities and secular political parties take charge, which is of use.

  ReplyDelete
  Replies
  1. You said you agree with the Author on most of the issues covered in this article..but here you are diagreeing with almost all of his points..Your defence of actions of terrorists in Syria and Iraq by terming it as their internal matter is laughable.. it would have helped Hitler justify sending people to the gas chambers.

   Delete
 65. Well said .good article

  ReplyDelete
 66. ബസീറെ മ്വോനേ . അന്റെ എയ്ത്ത് ന്യിക്ക് പെരുത്ത്‌ ഷ്ട്ടായി . പച്ചേ , പാകിസ്ഥാനില് ഷിയാ അഹമ്ദീയ ക്രിസ്ത്യാനി ഒക്കെ പീഡിപ്പിക്ക പെടുമ്പോ ദുഖിക്കണ മാപ്ലാര് ഒക്കെ നല്ലോരാണ് ന്നു പറഞ്ഞപ്പോ ജ്ജ് ന്തേ ഹിന്ദുക്കളെയും സിക്കുകാരെയും ബിട്ട് കളഞ്ഞത് . ആയ കാലം തൊട്ടു കൊന്നും പീഡിപ്പിച്ചും ബലാൽ സംഗം ചെയ്തും മതം മാറ്റിയും , പാകിസ്ഥാനിലും ബംഗ്ലാ ദേശി ലും അഫ്ഘാനിസ്ഥാനിലും , ഉന്മൂലനം ചെയ്യപ്പെട്ടതൊക്കെ ഹിന്ദുവും സിഖും ആയ്ര്ന്നു മോനെ ബസീറെ . അത് കൊണ്ട് മ്വോൻ ചെല്ല് , മനസ്സിലായാ കാരണം മൃദു ഹിന്ദുത്വം , ഹിന്ദുത്വം ഒക്കെ എങ്ങനാ ണ്ടാവുന്നത് ? ഇതന്നെ കാരണം . അതൊന്നും കാണാൻ അനക്കൊന്നും കയ്യാത്തത് .

  ReplyDelete
  Replies
  1. പാകിസ്ഥാനിലെ ഹിന്ദുക്കൾ മൊത്തം വിഭജന കാലത്ത് ഇന്ത്യയിലേക്ക്‌ കുടിയേറി, അല്ലാതെ എല്ലാവരും ബാലാല്സങ്ങതിരിര ആയതു ഒന്നുമല്ല. കുറച്ചു പേരെ ബാക്കി ഉണ്ടായിരുന്നുള്ളൂ.
   പിന്നെ സിക്കുകാരനോട് ഉള്ള സ്നേഹം ഒക്കെ മോൻ അങ്ങ് അവിയലിലിട്ടു കഴിച്ചാൽ മതി. സിക്കുകാരനും ഒരു കാലത്ത് ഇന്ത്യയിലെ പല ഭാഗത്തും പ്രമുഖ മതമായ ബുദ്ധ മതവുമെല്ലാം പീടിപ്പിക്കപ്പെട്ടത്‌ ആര്ഷ ഫാരതക്കാരൻ തന്നെ ആണ്. പിന്നെ ബാലാല്സങ്ങതിന്റെ കണക്കും പറയാതിരിക്കുക ആണ് ഭേദം, ഗുജറാത്‌, മുസാഫർനഗർ കലാപം തന്നെ എടുക്കുക

   Delete
  2. Anony, the content of this article is about people like you. Religion may be different but you are one of the specimens of attitude referred here. Basher has taken examples of Muslims since corrections within will be more effective than external corrections.

   Delete
 67. Actually Indian Muslims were culturally far ahead than fundamentalist in Saudi and other gulf countries. People like allama Iqbal came with this rich knowledge and philosophical thinking. In late 90s Muslims are hijacked by Arab culture.Cruelty and intolerance was the face of this culture. Gulf money brought up the financial status but it killed the mental strength of the native Muslim I born and brought up in Malappuram district and I had lot of Muslim friends.I used to goto their home many time especially during the Ramzan. The ladies at that time was wearing very decent dress, i never see a Purda etc. Sorry to say , Today with the influence of Gulf Money, Muslims in these area is trying to walk backward. This really instigates suspicion in other religion. In my school days we used to get water or sarbat from a Muslim shop keeper. But today you go this area many dont even give a bottled water. Some of them are really experiment how to insult others. When I say this, equally some in other community also does the same but not this extend. How the Majority rules in Other muslim countires are example. Ask to convert. Ask to do fasting or do not eat outside. This what some fundamental Muslims wanted to practice in a district mere the reason that they are Majority. Sadly the tolerant, and the above culturally forward muslims are outdated in their community

  ReplyDelete
  Replies
  1. I wish if everybody had the courage to speak up

   Delete
  2. I too wish for the courage to speak up .. and tell the truth .. instead of being an Anonymous.Vimarshanathinteyum avahelanathinte yum athirthikal theerumanikkunnavar ..theevranmaarakumbol.. dheera anonymous aayi jeevikkunnathaanu nallathu. Oru karyam koodi parayatte. Basheerinte lekham valare nannyittundu. Social media yile muslingalude image engane nannakkam ennu nallapole vilayiruthiyittundu. Pakshe adisthana nilapaadukale vimarshikkan onnum dheeratha aa lekhanam kaanikkunnilla. Pakaram, ithram theevravada/muslim related charchakal kurachu koodi surakshithmaaya circle kalilekku mathram othukkanam ennum soochana undu.

   Some comments are very notable. Muslims seldom wore their black bukha/parda and long dress until 15 years back. I know now a days all the mosques issue orders to men to make their women wear isalmic dress. All these intentional prevention of mixing with the main stream communities , give muslims physical strength .. but become poor and poor spiritually.

   What ever you replant from a time in history, from a geography , from a society to another time,geography and society, it should evolve.

   Delete
 68. are sukhippikkananu e lekhanamennu coomentsukal vayikkumbol sharikkum bodhyamavunnundu.. alochikkathe comments adikkunnavarum share cheyyunnavarum undakam... pakshe shakthamaya israel zionist virudha vikarathe thanuppikkan american iftharinte vakthakkalude mukhapathram minakkedunnathil albhuthappedanilla... israeline shakthamayi ethirkkumbozhekku chilar israel pakshapathikalakunnuvenkil itharam lekhanangal athilere israel pakshapathikale shristikkathirikkilla.. commentsukal vayichal vallikkunnukaranu bodhyamavum..

  ReplyDelete
 69. Excellent post Mr. basheer. One of your best best post. I admire your courage.. sharing to all my friends.

  ReplyDelete
  Replies
  1. ohh bhayankara dhairyam thanne..

   Delete
 70. itharam lekhakarkku kayyadikal thalkkalikamayi kittiyekkam..pakshe kalam ivare chavattukottayil eriyuka thanne cheyyum...

  ReplyDelete
  Replies
  1. ha ha ha, you are so hilarious mr.whatever,

   Delete
 71. palarudeyum comments vayichal vallikkunnu etho veera krithyam cheytha poleyundu...ivideyirunnu kondu fascistukale sukhippikkan bhayankara dhairyam thanne venamallo??? ningal areya viddikalakkunnathu ? MN karasseriyum Hameed chennamangaloorum sukhamayi ivide thanne jeevikkunnundu....

  ReplyDelete
 72. ബഷീർക്കാാാാാ.....

  ഇങ്ങളെ പെരുത്തിഷ്ടായിഷ്ടാ..

  ReplyDelete
 73. Thanks Vallikkunnu for the wonderful essay. Indeed relevant and well presented. This will strengthen secular progressive forces. Thanks again. PJJ Antony

  ReplyDelete
 74. ഈ പോസ്റ്റ്‌ ഫേസ്ബുക്കിൽ ഷെയർ ചെയ്ത ശേഷം ബി ആർ പി ഭാസ്കർ സാർ അതിനു താഴെ ശ്രദ്ധേയമായ ഒരു നിരീക്ഷണവും കൂടി എഴുതി. "ഇന്റർനെറ്റ് മുസ്ലിം പ്രതികരണമാണ് ബഷീർ വള്ളിക്കുന്ന് ചർച്ച ചെയ്യുന്നത്. ഇന്റർനെറ്റ് ഹിന്ദു പ്രതികരണത്തിലും സമാനമായ പ്രശ്നങ്ങളുണ്ട്. ഇവയിൽ രാഷ്ട്രീയനേതാക്കളും സാമൂഹ്യശാസ്ത്രജ്ഞരും പഠിക്കേണ്ട അരക്ഷിതാവസ്ഥയും, മന:ശാസ്ത്രജ്ഞന്മാർ പഠിക്കേണ്ട അപകർഷതാ/ഉൽകർഷതാബോധവും അടങ്ങിയിരിപ്പുണ്ടെന്ന് തോന്നുന്നു"..

  ഞാൻ പ്രതികരിച്ചത് ഇങ്ങനെയാണ്.. അതേ, ബി ആർ പി സാർ പറഞ്ഞത് പോലെ മറ്റ് മതവിഭാഗങ്ങളിലും ഇതുപോലുള്ള പ്രവണതകൾ ഉണ്ട്.. ഇന്നത്തെ അവസ്ഥയിൽ ഓരോ മതവിഭാഗങ്ങൾക്കകത്ത് നിന്ന് തന്നെ അതിനെതിരെയുള്ള സദുദ്ദേശത്തോടെയുള്ള ഉണർത്തലുകൾ ആണ് ആവശ്യം. അതല്ലാത്ത പക്ഷം അവ തെറ്റിദ്ധരിക്കപ്പെടുന്ന പരിതാപകരമായ അവസ്ഥയുണ്ട്. എന്റെ ഈ കുറിപ്പ് തന്നെ മറ്റേതെങ്കിലും മതവിഭാഗത്തിലെ ഒരാൾ എഴുതിയിരുന്നു എങ്കിൽ ഏറെപ്പേർ അതിനെ വായിക്കുക മറ്റൊരു കണ്ണിലൂടെയാണ്. വല്ലാത്ത ഒരു ദുരന്ത കാലത്തിലൂടെയാണ്‌ നാം കടന്നു പോകുന്നത്.

  ReplyDelete
  Replies
  1. അതെ,ഇതേ രീതിയില്‍ ഒരു പോസ്റ്റ് ക്രിസ്ത്യാനിയെയും ഹിന്ദുവിനെയും കുറിച്ചു ബഷീര്‍ ഒന്ന് എഴുതി നോക്കൂ. പിന്നെ നിങ്ങള്‍ ബുള്ളറ്റ് പ്രൂഫ്‌ ഇട്ടു നടക്കേണ്ടി വരും. അത്രയ്ക്ക് പരിതാപകകരമായിമായിപ്പോയി ലോകത്തിന്റെ അവസ്ഥ

   Delete
  2. "എന്റെ ഈ കുറിപ്പ് തന്നെ മറ്റേതെങ്കിലും മതവിഭാഗത്തിലെ ഒരാൾ എഴുതിയിരുന്നു എങ്കിൽ ഏറെപ്പേർ അതിനെ വായിക്കുക മറ്റൊരു കണ്ണിലൂടെയാണ്. വല്ലാത്ത ഒരു ദുരന്ത കാലത്തിലൂടെയാണ്‌ നാം കടന്നു പോകുന്നത്." അതെ ബഷീർ. എത്രപ്രാവശ്യം ഞാൻ എന്തെങ്കിലും ഇതിനെക്കുറിച്ച്‌ കുറിക്കണമെന്ന് വിചാരിച്ചിട്ട് വെണ്ടന്ന് വെച്ചെന്നോ. നമ്മുക്ക് വെറും 'മനുഷ്യർ' എന്ന നിലയിൽ സമൂഹത്തിൽ നടക്കാനുള്ള ഇടം പോലും നഷ്ടപ്പെട്ടു പോവുകയാണോ? ചില നേരങ്ങളിൽ പേര് പോലും ഒരു ബാധ്യതയാകുന്നുവല്ലേ?

   Delete
 75. ഇതിൽ പറഞ്ഞ എല്ലാ കാര്യങ്ങളോടും ശക്തമായിത്തെന്നെ യോജിക്കുന്നു . പലപ്പോഴും മനസിലൂടെ പോയകാര്യങ്ങൾ ആണ്. ഇവിടെ എഴുതി കണ്ടതിൽ സന്തോഷം...

  ReplyDelete
 76. തട്ടമിടീക്കാന്‍ നടക്കുന്നതിലും നല്ലത് സിനിമാ അഭിനയം (ഔറത്ത് കാണിച്ചുള്ള )നിര്‍ത്തിക്കൂടെ എന്ന് ചോദിക്കുന്നതാണ് നല്ലത്.(നസ്രിയ യെ കൊണ്ട് തട്ടമിടീക്കുന്നത് വട്ടി പലിശക്കാരന്‍ സക്കാത്ത് കൊടുക്കുന്നത് പോലെയുള്ളൂ )

  ReplyDelete
  Replies
  1. എന്നാലും നസ്രിയയെ ഞമ്മള്‌ ബെർതെ ബിടൂല അല്ലെ... ബഷീർ ഇത്രയും നേരം കുത്തിര്‌ന്ന്‌ എഴുതിയത്‌ ബെർത്യായല്ലോ പടച്ചോനെ.....

   Delete
  2. കയാമത്തില്‍ വിശ്വസിക്കുന്നു എന്നഭിമാനിക്കുന്ന സത്യവിശ്വാസികള്‍ നസ്രിയയെപ്പറ്റി എന്തിന്‌ ബേജാറാകണം ?ആഖിറത്തില്‍ പടച്ചോന്‍ നിങ്ങളോട്‌ എന്തേ നസ്രിയയെ തട്ടമിടീച്ചില്ലാന്ന്‌ ചോദിക്കുമോ അതോ നിങ്ങളുടെ സ്വന്തം പ്രവർത്തികളെ വിലയിരുത്തുമോ?

   Delete
 77. പലപ്പോഴും കമെന്റ് കോളങ്ങളില്‍ ആവര്‍ത്തിച്ച് പറയാറുള്ള കാര്യമാണ് പലസ്തീനിലെ പ്രശ്നം ഒരു ജനതയ്ക്ക് നേരെയുള്ള അടിച്ചമര്‍ത്തലാണ് മതത്തെ ഉന്മൂലനം ചെയ്യുകയല്ല എന്നത്. പലരും അത് സമ്മതിച്ചു തരികയില്ല.

  ബൈബിളിലെ പഴയനിയമത്തില്‍ ആവര്‍ത്തിച്ചു പ്രതിപാദിക്കുന്ന 'തിരഞ്ഞെടുക്കപ്പെട്ട ദൈവത്തിന്റെ ജനം' എന്ന സമരണയാലാവാം ചില നസ്രാണികള്‍ ഇപ്പോഴും ഇസ്രായേലിന്റെ പക്ഷം പിടികുന്നത്. തന്റെ വിശ്വാസം എവിടെ ആരംഭിക്കുന്നു എന്നറിവില്ലാത്ത അവര്‍ക്ക് വിവരമില്ലന്നു മാത്രമേ പറയാനുള്ളൂ.

  പലസ്തീന്‍ ജനതയെ സ്നേഹിക്കുന്നവര്‍ ഇപ്പോഴത്തെ യുദ്ധകൊലാഹലങ്ങനെ ഒരിക്കലും സപ്പോര്‍ട്ട് ചെയ്യുകയില്ല. യാസര്‍ അരാഫത്തിന്റെ ഇടപെടലുകളും ഇപ്പോഴത്തെ ഹമാസിന്റെ പ്രത്യാക്രമണവും തമ്മില്‍ ഒരുപാട് അന്തരമുണ്ട്. നയതന്ത്ര ചര്‍ച്ചകള്‍ വഴി ലോക രാഷ്ട്രങ്ങളുടെ സമാധാന പരമായ നിര്‍ദേശങ്ങള്‍ക്ക് വഴങ്ങി പലസ്തീനുമായി ഒരു ഒത്തു തീര്‍പ്പ്‌ ഉണ്ടാക്കേണ്ടി വരുമോ എന്നതാണ് ഇസ്രായേല്‍ ഭയപ്പെടുന്ന ഏക കാര്യം. അവര്‍ ആഗ്രഹിക്കുന്നത് യുദ്ധമാണ്. അതിന് ഏതെങ്കിലും കാരണം കണ്ടെത്താന്‍ അവര്‍ ചികഞ്ഞു നോക്കി കൊണ്ടിരിക്കും. ഒരു കുട്ടിയോ ആട്ടിന്‍‌കുട്ടിയോ അതിര്‍ത്തി ലംഘിച്ചു എന്ന് പറഞ്ഞ് അവര്‍ വെടിവെയ്ക്കും! ആ കുബുദ്ധി തിരിച്ചറിയാതെ നമുക്ക് യുദ്ധത്തിലൂടെ രാജ്യം വീണ്ടെടുക്കാം എന്ന് പാവപ്പെട്ട ജനതയെ തെറ്റിദ്ധരിപ്പിച്ച് പോരിനിറങ്ങിയ ഹമാസിന്റെ നടപടി ആത്മഹത്യാപരമാണ്. അവക്ക് എന്ത് നഷ്ടപ്പെടുന്നു? മധ്യ പൂര്വെഷ്യയില്‍ എവിടെ പ്രശ്നബാധിതമാണോ അവിടൊക്കെ ചില സംഘടിത ശക്തികള്‍ മതത്തെ നല്ലവണ്ണം ഉപയോഗപ്പെടുത്തുന്നുണ്ട്.

  സാമ്പത്തികമായും ആയുധബലം കൊണ്ടും ഭീകര ശക്തിയായി വളര്‍ന്നിരിക്കുന്ന ഒരു രാജ്യത്തിനെതിരെ ചെറുത്തു നില്‍പ്പ് എന്ന പേര് വിളിച്ച് കുഞ്ഞുങ്ങളെയും സ്ത്രീകളെയും യുവാക്കളെയും കുരുതി കൊടുക്കരുത് എന്നേ പ്രാര്തനയുള്ളൂ. വെട്ടിപ്പിടിച്ച പ്രദേശം വെള്ളം കയറാത്ത തടയണപോലെ ഗാസയ്ക്ക് ചുറ്റും ബണ്ട് കെട്ടി സംരക്ഷിച്ചിരിക്കുകയാണ് ഇസ്രായേല്‍. സൌഹൃദത്തിനായി അതിരുകള്‍ തുറക്കുക എന്ന് പറഞ്ഞാന്‍ അവരെ സംബന്ധിച്ചിടത്തോളം ബണ്ടുകള്‍ ഭേദിച്ച് വെള്ളം അകത്തേയ്ക് കടക്കാന്‍ അനുവദിക്കുക എന്നതാണ്. അതവര്‍ ഒരിക്കളും ചെയ്യില്ല. അങ്ങനെ ചെയ്‌താല്‍പിന്നെ പലസ്തീനും ഇസ്രെയെലും തമ്മിലുള്ള അതിര്‍ത്തി വ്യത്യാസമില്ല. "യുദ്ധമില്ലെങ്കില്‍ ഇസ്രയേല്‍ ഇല്ല" എന്ന അവരുടെ പ്രധാനമന്ത്രിയുടെ വാക്കുകള്‍ പരിശോധിച്ചാല്‍ തന്നെ എല്ലാം സ്പഷ്ടമാണ്.
  നമുക്ക് യുദ്ധമല്ല വേണ്ടത്.

  ReplyDelete
 78. ബഷീറിക്ക, അനിവാര്യമായിരുന്നു ഇങ്ങനൊരു പോസ്റ്റ്‌..

  ReplyDelete
 79. കൊടു കൈ! ഇസ്ലാമിനു മാത്രമല്ല, ഹിന്ദുവിനും, കൃസ്ത്യനും, ജൂതനും ഒക്കെ ബാധകമായ കാര്യങ്ങൾ!

  ReplyDelete
 80. കാര്യപ്രസക്തമായ ലേഖനം.

  ReplyDelete
 81. ലോകത്ത് മാനുഷികതക്ക് നേരെ നടക്കുന്ന ഒരക്രമത്തിനെതിരെയും നാളിതു വരെ പ്രതികരിച്ചിട്ടില്ലാത്ത ഒരുത്തൻ ഒരു സുപ്രഭാതത്തിൽ ഗസ്സയിലെ കൂട്ടക്കുരുതിക്കെതിരെ നിലവിളി കൂട്ടുമ്പോൾ അത് തെറ്റായി വായിക്കപ്പെടുന്നെങ്കിൽ അതിൽ അത്ഭുതമില്ല. ഇറാഖിലും സിറിയയിലും ആയിരക്കണക്കിന് ആളുകളെ മുസ്ലിംകൾ പരസ്പരം വെടിവെച്ചു കൊല്ലുമ്പോൾ മൗനി ബാബകൾ ആകുന്നവർ ഗസ്സയിൽ ഇസ്രാഈൽ ബോംബ്‌ വർഷിക്കുമ്പോൾ മാത്രം സടകുടഞ്ഞു എഴുന്നേറ്റ് ബോലോ തക്ബീർ മുഴക്കുമ്പോൾ അതിലൊരു സൂക്കെടുണ്ടെന്നു മറ്റൊരു മതവിശ്വാസി കരുതിയാൽ അയാളെ കുറ്റം പറയാനാവില്ല.

  ReplyDelete
 82. Navas OT
  ഫലസ്തീനില്‍ നിന്നുള്ള വാര്‍ത്തകള്‍ക്ക് നിങ്ങള്‍ ഇത്രമാത്രം പ്രധാന്യം നല്‍കാന്‍ കാരണമെന്തെന്ന് നിങ്ങളുടെ മകന്‍ ചോദിച്ചാല്‍ എന്തായിരിക്കും നിങ്ങളുടെ മറുപടി. ഇങ്ങനെ ഒരു ചോദ്യം മകന്‍ ചോദിച്ചാല്‍ അതിന് നല്‍കേണ്ട മറുപടിയെ കുറിച്ച് നമുക്ക് അല്‍പം ആലോചിക്കാം. ബൈത്തുല്‍ മുഖദ്ദസിനെയും ഫലസ്തീനെയും കുറിച്ച ഈ കാര്യങ്ങള്‍ നിങ്ങളെയതിന് സഹായിക്കും. നമ്മുടെ മക്കള്‍ അനിവാര്യമായും അറിഞ്ഞിരിക്കേണ്ടവയാണവ. എന്തുകൊണ്ട് നാം ഫലസ്തീന് ഇത്ര പ്രാധാന്യം നല്‍കുന്നുവെന്നും അവിടെ നടക്കുന്നത് എന്താണെന്നും അതിലൂടെ അവര്‍ക്ക് അറിയാം. ഈ ലേഖനം നിങ്ങള്‍ മക്കള്‍ക്ക് വായിച്ചു കൊടുക്കണം അല്ലെങ്കില്‍ ഇതിന്റെ ലിങ്ക് വാട്ട്‌സ് ആപ്പിലൂടെയും മറ്റോ അവരിലേക്ക് എത്തിക്കണം. ജീവിതത്തില്‍ എത്ര തിരക്കുണ്ടെങ്കിലും ഫലസ്തീന്‍ നമ്മുടെ മുഖ്യവിഷയം തന്നെയാണെന്നത് അവരറിയേണ്ടതുണ്ട്.

  താങ്കള്‍ മകനോട് പറയുക, മോനേ ഫലസ്തീന്‍ പ്രവാചകന്‍മാരുടെ ഭവനമാണത്. നമ്മുടെ പ്രവാചകനായ ഇബ്‌റാഹീം നബി ഫലസ്തീനിലേക്കായിരുന്നു പലായനം ചെയ്തത്. ലൂത്വ് നബിയുടെ സമൂഹത്തിന് മേല്‍ ദൈവിക ശിക്ഷ വന്നപ്പോള്‍ അദ്ദേഹത്തെ രക്ഷപ്പെടുത്തിയത് ആ വിശുദ്ധ മണ്ണിലേക്കായിരുന്നു. ദാവൂദ് നബി ജീവിച്ചതും അദ്ദേഹത്തിന്റെ പ്രസിദ്ധമായ മിഹ്‌റാബ് ഒരുക്കിയതും അവിടെയായിരുന്നു. സുലൈമാന്‍ നബി ലോകം ഭരിച്ചതും ആ വിശുദ്ധ മണ്ണില്‍ നിന്നായിരുന്നു. ഉറുമ്പുമായി സംസാരിച്ച അദ്ദേഹത്തിന്റെ ചരിത്രം വളരെ പ്രസിദ്ധമാണ്. പ്രസ്തുത സംഭവം നടന്ന അസ്ഖലാനിനടുത്ത പ്രദേശമാണ് 'വാദി നംല്' (ഉറുമ്പിന്‍ താഴ്‌വര) എന്ന പേരില്‍ അറിയപ്പെടുന്നത്. സകരിയ നബിയുടെ മിഹ്‌റാബും അവിടെ തന്നെയാണ്. പ്രസ്തുത വിശുദ്ധ ഭൂമിയില്‍ പ്രവേശിക്കാനാണ് മൂസാ നബി തന്റെ സമൂഹത്തോട് ആവശ്യപ്പെട്ടത്. ബഹുദൈവാരാധനയില്‍ നിന്നും ശുദ്ധീകരിച്ച് പ്രവാചകന്‍മാരുടെ ഗേഹമാക്കിയതിനാലൂടെയാണ് അത് വിശുദ്ധ ഭൂമിയായത്. നിരവധി ദൈവിക ദൃഷ്ടാന്തങ്ങള്‍ക്ക് സാക്ഷിവഹിച്ച പ്രദേശം കൂടിയാണത്. ഈസാ നബിക്ക് അദ്ദേഹത്തിന്റെ മാതാവ് മര്‍യം ജന്മം നല്‍കിയത് അവിടെ വെച്ചായിരുന്നു. ഇത്തരം നിരവധി കഥകളുടെയും ചരിത്രത്തിന്റെയും ദേശമാണ് ഫലസ്തീന്‍.

  പ്രവാചകന്‍ മുഹമ്മദ് നബി(സ)ക്ക് ഫലസ്തീനുമായി എന്ത് ബന്ധമാണുള്ളതെന്ന് മകന്‍ ചോദിക്കുന്നു. ആദ്യത്തില്‍ അതായിരുന്നു മുസ്‌ലിംകളുടെ ഖിബ്‌ല. അവിടേക്ക് തിരിഞ്ഞായിരുന്നു പ്രവാചകന്‍(സ) നമസ്‌കരിച്ചിരുന്നത്. നബി തിരുമേനി മിഅ്‌റാജ് യാത്രക്ക് മുമ്പായി പോയ പ്രദേശമാണത്. മക്കയില്‍ നിന്നും യാത്ര തിരിച്ച നബി തിരുമേനി പൂര്‍വ പ്രവാചകന്‍മാരുടെ ആസ്ഥാനമായ അവിടെ ഇറങ്ങിയാണ് ആകാശയാത്ര നടത്തിയത്.

  മോനേ, അബൂബകര്‍(റ) ഖലീഫയായിരിക്കെ അറേബ്യയില്‍ മുര്‍ത്തദ്ദുകള്‍ ഉണ്ടാക്കിയ അസ്വസ്ഥകള്‍ ഏറെയായിട്ടും ശാമിലേക്ക് അയക്കാന്‍ നബി(സ) ഉത്തരവിട്ട സൈന്യത്തെ അദ്ദേഹം റദ്ദാക്കിയില്ല. മുര്‍തദ്ദുകളുമായി യുദ്ധം ചെയ്യുന്നതിനും അറേബ്യന്‍ ഉപഭൂഖണ്ഡത്തെ സുസ്ഥിരമായ അവസ്ഥയിലെത്തിക്കുന്നതിനും എല്ലാ ശേഷിയും ഉപയോഗിക്കേണ്ട സമയമായിട്ടും ശാമിലേക്കുള്ള സൈന്യത്തെ അതില്‍ നിന്ന് മാറ്റി നിര്‍ത്തിയത് വ്യക്തമാക്കുന്നത് അതിന്റെ പ്രാധാന്യമാണ്. ഇസ്‌ലാമിക വിജയങ്ങളുടെ സുവര്‍ണകാലമായ ഉമര്‍(റ) ഖിലാഫത്തില്‍ നിരവധി നാടുകള്‍ ഇസ്‌ലാമിന് കീഴില്‍ വന്നെങ്കിലും അവയില്‍ ഒന്നിന്റെ പോലും ആഘോഷത്തിന് അദ്ദേഹം മദീനക്ക് പുറത്ത് കടന്നിരുന്നില്ല. എന്നാല്‍ ഫലസ്തീന്‍ അദ്ദേഹം തന്നെ നേരിട്ട് ചെന്ന് സന്ധിയിലൂടെ അതിനെ വിജയിക്കുകയാണ് ചെയ്ത്. റോമക്കാരുടെ അതിക്രമത്തില്‍ നിന്ന് ക്രിസ്ത്യാനികളെ രക്ഷിക്കുന്നതിന് അദ്ദേഹം തന്നെ അതിന്റെ താക്കോല്‍ ഏറ്റുവാങ്ങി. പിന്നീട് ഹിജ്‌റ 583-ല്‍ സലാഹുദ്ദീന്‍ അയ്യൂബി ഒരിക്കല്‍ കൂടി അത് ജയിച്ചടക്കി.

  എന്തു കൊണ്ടാണ് ബൈത്തുല്‍ മുഖദ്ദസ് എന്ന പേര് വിളിക്കുന്നതെന്ന മകന്‍ ചോദിക്കുന്നു. വിശുദ്ധ ഖുര്‍ആന്‍ അവതരിക്കുന്നതിന് മുമ്പുള്ള നാമമാണത്. ഖുര്‍ആന്‍ അവതരിച്ചപ്പോള്‍ അതിനെ മസ്ജിദുല്‍ അഖ്‌സ എന്നാണ് വിളിച്ചത്. ആ പ്രദേശത്തിനുള്ള വിശുദ്ധി കാരണമാണ് 'വിശുദ്ധമാക്കപ്പെട്ട' എന്ന അര്‍ഥമുള്ള മുഖദ്ദസ് എന്ന പേര്‍ വന്നത്. ഫലസ്തീനും ശാമും പോരാളികളുടെ നാടാണ്. റോമക്കാരുടെ അതിക്രമത്തില്‍ നിന്ന് ഫലസ്തീനും ബൈത്തുല്‍ മുഖദ്ദസും മോചിപ്പിക്കാന്‍ നടത്തിയ പോരാട്ടത്തില്‍ 5000 ത്തോളം സഹാബിവര്യമാന്‍ രക്തസാക്ഷികളായിട്ടുണ്ട്. ഇന്നും അവിടെ രക്തസാക്ഷികള്‍ ജനിച്ചു കൊണ്ടേയിരിക്കുന്നു. നിശ്ചയം പോരാളികളുടെയും രക്തസാക്ഷികളുടെയും ഭൂമിയാണത്.

  Cntd....

  ReplyDelete
  Replies
  1. താങ്കളുടെ കൂടി ജന്മദേശമായ ഈ ഭാരതം, ലോകാ സമസ്താ സുഖിനോ ഭവന്തു എന്നും അസതോ മാ സത് ഗമയ എന്നും 3000 വര്ഷങ്ങള്ക്ക് മുൻപേ വേദങ്ങൾ ഉദ്ഘോഷിച്ച ഈ ഭാരതം പുണ്യ ഭൂമി ആണെന്ന് എന്നെങ്കിലും തോന്നിയിട്ടുണ്ടോ? ബുദ്ധനും മഹാവീരനും ജീവിച്ച ഈ മണ്ണ് വിശുദ്ധ ഭൂമിയെന്നു കരുതിയിട്ടുണ്ടോ എന്നെങ്കിലും? അങ്ങനെ നിങ്ങളുടെ മകനോട്‌ പറഞ്ഞിട്ടുണ്ടോ ഒരിക്കലെങ്കിലും?

   പാലസ്തീനെ താങ്കളുടെ വിശുദ്ധ ഭൂമി ആയി കരുതുന്നതിലോ അവിടെ പോയി വിശുദ്ധ യുദ്ധത്തിൽ പങ്കു ചേരുന്നതിനൊ ആര്ക്കും എതിർപ്പുണ്ടാകുകയില്ല. പക്ഷെ ഇന്ത്യുടെ മോചനം ഇസ്ലാമിലൂടെ എന്ന് പറഞ്ഞു ഇറങ്ങുന്നവർ ഒന്നോർക്കണം - നിങ്ങൾ പാലസ്തീനെയും അറെബിയയെയും വിശുദ്ധ ഭൂമിയായി കാണുന്നത് പോലെ ഈ ഇന്ത്യയെ വിശുദ്ധ ഭൂമിയായി കരുതുന്നവർ ഇനിയും ബാക്കിയുണ്ട്. പണ്ടത്തെ പോലെ അവർ അസംഘടിതരും അല്ല.

   Delete
 83. Cntd...

  മകന്‍ ചോദിക്കുന്നു: മക്കയിലെയും മദീനയിലെയും ഇരു ഹറമുകള്‍ക്കുമുള്ള പോലെ പ്രാധാന്യം മസ്ജിദുല്‍ അഖ്‌സക്കും ശാമിനും ഉണ്ടോ? അതെ, പ്രാധാന്യമുണ്ട്. അല്ലാഹു അവയെ ചേര്‍ത്താണ് പരാമര്‍ശിച്ചിരിക്കുന്നത്. 'അത്തിയാണ, ഒലീവാണ, സീനായിലെ തൂര്‍ മലയാണ, നിര്‍ഭയമായ ഈ നഗരം (മക്ക)ആണ് സത്യം.' ഇബ്‌നു അബ്ബാസ് ഇതിനെ വിശദീകരിച്ചു കൊണ്ട് പറയുന്നു : അത്തി കൊണ്ടുദ്ദേശിക്കുന്നത് ശാം പ്രദേശവും ഒലിവ് കൊണ്ടുദ്ദേശിക്കുന്നത് ഫലസ്തീനും സീനായിലെ തൂര്‍ പര്‍വതം കൊണ്ട് മൂസാ നബിയോട് അല്ലാഹു സംസാരിച്ച ഈജിപ്തിലെ പര്‍വതമാണ്.
  അല്ലാഹു പറയുന്നത് കാണുക: 'സബൂറില്‍ ഉദ്‌ബോധനത്തിനു ശേഷം നാം രേഖപ്പെടുത്തിയിട്ടുണ്ട്; എന്തെന്നാല്‍, ഭൂമിയുടെ അവകാശികള്‍ നമ്മുടെ സജ്ജനങ്ങളായ ദാസന്മാരായിരിക്കും.' മുഹമ്മദ് നബിയുടെ ഉമ്മത്ത് വിശുദ്ധ ഭൂമി അന്തരമെടുക്കുമെന്ന ഒരു വിശദീകരണം അതിനുണ്ട്. ഫലസ്തീന്റെയും മസ്ജിദുല്‍ അഖ്‌സയുടെയും പ്രാധാന്യം എനിക്ക് ബോധ്യമായി എന്ന് മകന്‍. മസ്ജിദുല്‍ അഖ്‌സയില്‍ വെച്ചുള്ള നമസ്‌കാരത്തിന് അഞ്ഞൂറിരട്ടി പ്രതിഫലമുണ്ടോ എന്നാണ് അവന് അറിയേണ്ടത്. ആ പറയുന്നത് ശരിയാണെന്ന് ഞാന്‍ അവനോട് പറഞ്ഞു. മോനെ, സര്‍വശക്തനോടുള്ള നിന്റെ പ്രാര്‍ഥനയില്‍ ഫലസ്തീനെയും ഫലസ്തീന്‍ മക്കളെയും ഒരിക്കലും മറക്കരുത്.

  ReplyDelete
  Replies
  1. pls, mr.
   thankalude postukaleppolulla asthanath asamayath kayari postidunnavarekkurichulla prathikaranangalanu e kanunnath mottham,

   appol mattullavarude chilavil aalu koodunnidath ingane postidan nanmille, bakki lokathu nadakkunna manushyakkuruthiyonnum kuruthiyalle... its really a shame to see this

   Delete
  2. എന്തവാടെ, ഇതൊക്കെ...?

   Delete
 84. You said it..
  Good work.

  ReplyDelete
 85. ശ്രീനിവാസന്‍ ഒറ്റത്തയ്യില്‍July 28, 2014 at 1:25 PM

  ഏതൊരു മനുഷ്യാവകാശ പ്രശ്നത്തെയും വിശകലനം ചെയ്യാന്‍ ഒരളവുകോല്‍ മുന്‍കൂട്ടി നിശ്ചയിക്കുകയാണ് കേരളത്തിലെ ഓരോ വിഭാഗവും. ഇങ്ങനെ നിശ്ചയിക്കപ്പെടുന്ന അളവുകോലുകളാണ് വിഭാഗീയമായ ചിന്തകള്‍ ഉല്പാദിപ്പിക്കുന്നത്.വിഭാഗീയ ചിന്തയുടെ ഉല്പന്നമായ കാഴ്ചപാടുകളാകട്ടെ പ്രശ്നത്തിന്റെ മുഴുവന്‍ വശവും കാണാന്‍ ആളുകളെ പ്രാപ്തരാക്കുന്നില്ല.ഇത്തരം വികലമായ കാഴ്ചപ്പാടുകളാണ് എന്നും മനുഷ്യ വര്‍ഗ്ഗത്തെ തമ്മില്‍ തല്ലിച്ചത്.നാം ഓരോരുത്തരും എന്തുകാണണം എന്തുകേള്‍ക്കണം എന്തു പറയണം എന്ന് പഠിപ്പിച്ചുറപ്പിക്കുകയാണ് ഇവിടെ ചെയ്യുന്നത്.പ്രത്യക്ഷത്തില്‍ വളരെ നിഷ്കളങ്കമെന്നു തോന്നുന്ന ഇത്തരം പഠനങ്ങളില്‍ നിന്നാണ് നിലക്ക് തട്ടമിട്ടു കൂടെ പെണ്ണേ അല്ലെങ്കില്‍ ചന്ദനകുറി ചാര്‍ത്തികൂടെ എന്ന തരത്തിലുള്ള ചോദ്യങ്ങള്‍ ഉയര്‍ന്നുവരുന്നത്. പറയുന്നവനെപോലെ തന്നെ കേള്‍ക്കുന്നവനും ഇതു വ്യക്തമായി മനസ്സിലാക്കി പോകുന്നുണ്ട്.ഇത്തരം ഒരു പരിസരത്തില്‍ നിന്നുതന്നെയാണ് ധാര്‍മിക ,സദാചാര ബോധമുണ്ടാകണമെങ്കില്‍ അവനവന്റെ സമുദായത്തില്‍പ്പെട്ട കുട്ടികള്‍ അവനവന്റെ വിദ്യാഭ്യാസ സ്ഥാപനത്തില്‍ തന്നെ പഠിക്കണമെന്ന് പറയാനുള്ള ധൈര്യം നമ്മുടെ ആത്മീയ നേതാക്കന്മാര്‍ക്കുണ്ടാവുന്നത്.അവര്‍ക്കറിയാം നാം ഓരോരുത്തരും വടക്കുനോക്കിയന്ത്രങ്ങളാണെന്ന്.പൊതു ഇടങ്ങള്‍ നന്നേ ചുരുങ്ങിപ്പോയ ഒരു ജനതയാണ് ഓരോ കേരളീയനുമെന്ന്.സ്വതന്ത്രരെന്ന് കെട്ടിഘോഷിക്കപ്പെടുമ്പോഴും അസ്വാതന്ത്രത്തിന്റെ വേലിക്കെട്ടുകളിലാണ് നാം ഓരോരുത്തരും ജീവിക്കുന്നതെന്ന്.ഇത്തരം വിലക്കുകള്‍ക്കിടയിലും പ്രതീക്ഷ നല്‍കുന്ന വഴിവിളക്കു തന്നെയാണ് ശ്രീ.ബഷീര്‍ താങ്കളുടെ ചിന്തകള്‍

  ReplyDelete
 86. മനുഷ്യർക്ക് എല്ലാ വേദനയും തുല്യ അളവിൽ ഉൾക്കൊളളാനാവുകയില്ല.അടുപ്പമുളളവരുടെ ദുഖവും വേർപാടുമൊക്കെ നമ്മുടെ മനസ്സിനെ കൂടുതൽ മഥിക്കും.നമ്മുടെ വീട്ടിലെ മരണവും അയൽപക്കത്തെ മരണവും തമ്മിൽ താരതമ്യം ചെയ്യുന്നത് ശരിയല്ല.സുഹൃത്തിൻറെ യും പരിചയക്കാരൻറെയും വേദന ഒരേ പോലെയല്ല നാം ഉൾക്കൊളളുക.ഇഷ്ടവും അടുപ്പവുമൊക്കെ നമ്മുടെ പ്രതികരണങ്ങളിൽ പ്രതിഫലിക്കും.നമ്മുടെ ചുററും വിവാഹമോചനങ്ങൾ ഏറെ നടക്കുമ്പോളും ദിലീപിൻറെയും മഞ്ജുവിൻറെയും കാര്യം നമ്മൾ ചർച്ച ചെയ്യുന്നത് ഇക്കാരണത്താലാണ്.മുസ്ലിം സമുദായത്തിൻറെ 3 പുണ്യകേന്ദ്രങ്ങളിലൊന്നായ ജറുസലേമിലെ പളളി (1മക്ക2മദീന)സ്ഥിതി ചെയ്യുന്ന നാടും ആ നാട്ടുകാരും മററുളളവരേക്കാൾ മുസ്ലിം സമുദായത്തിന് അടുപ്പമുളളവരായി മാറുന്നു എന്നത് കൊണ്ടാണ് ഫലസ്തീൻ ഒരു വൈകാരിക പ്രശ്നമായി മാറുന്നത്.ആ ഒരടുപ്പം ഇതര മതസ്ഥർക്ക് ഫലസീനോട് ഇല്ലാത്തത് കൊണ്ടാണ് ഈ മുസ്ലിം വേവലാതിയിൽ അദ്ഭുതപ്പെടുന്നതും

  ReplyDelete
 87. എല്ലാ സുടാപ്പി / സംഘി മനസ്സുകളിലും വെളിച്ചം വിതറാന്‍ ഈ ലേഖനം സഹായിചെങ്കില്‍ എന്നാശിക്കുന്നൂ.....! ഗാസയിലെ ഇസ്രായേല്‍ അധിനിവേശവും സൈനീക ക്രുരതകളും ഒരു മാനുഷീക പ്രശ്നം എന്ന നിലയില്‍ നിന്നും ഒരു മുസ്ലീം വര്ഗ്ഗീശയ പ്രശ്നമായി നിസ്സാരവല്ക്കരരിച്ചതില്‍ കേരളത്തിലെ ചില മുസ്ലീങ്ങളുടെ പങ്കു ചെറുതല്ല..! ബഷീറിനെ പോലെ ഉള്ളവര്‍ അത് മനസ്സിലാക്കി തുടങ്ങിയത് ആശാവഹം തന്നെ.

  baiju elikkattoor

  ReplyDelete
 88. Your message is good, but using taqiyya, kitman is not good.its counterproductive. This link below is in response to the sixth paragraph of your article. this is just one of the examples , there are many.

  http://wikiislam.net/wiki/List_of_Killings_Ordered_or_Supported_by_Muhammad

  Two poets were murdered.
  Asma' bint Marwan, a women and Abu 'Afak, a 120 year old man , both were killed for opposing the prophet through poetry.

  ReplyDelete
  Replies
  1. If you are that bothered about two poets murdered, but hypocrites like you have no problem issuing death threat against MF Hussein. Basheer at-least wrote this much despite being a Muslim league sympathizer. Can you show at-least a single similar writing from Sangh pariwar?
   Now about the death of poets - 6th century was a time when politics, religion, social rules all were a single legal system. Not just Muslims, Christian, Jews and Pagans killed those who opposed them whenever they had power.
   Prophet Mohammed was not just a religious leader, he was a ruler and tribal leader as well. If you write "poetry" which was in fact an incitement to kill Prophet and destroy Islam which was both political and legal entity in Arabia, then what would you expect? You would see Lord Krishna inciting for war and treachery in Maha bharat and pretty much all the Biblical figures were violent figures. So mone kuttaa, be careful before you copy-paste from some Zionist propaganda websites.

   Delete
  2. Dear Anonymous, the website of the link you have cited ( wikiislam) is just a vague attempt by some people to spread wrong information on Islam. So just take care and always check your sources before posting.

   Delete
  3. @fascism monitor- the reference to poets being killed in retaliation is pointed by the anonymous in response to this in the main article "വിമർശനങ്ങളോട് ഒരിക്കലും അസഹിഷ്ണുത പ്രകടിപ്പിച്ചിട്ടുമില്ല. കവിതയിലൂടെ വിമർശിച്ചവർക്കു കവിതയിലൂടെ മറുപടി കൊടുക്കാനാണ് അദ്ദേഹം നിർദേശിച്ചത്." you are not disputing the veracity of what anonymous said, but are trying to justify it in comparison to the other religions and the practices prevalent in those times, neither of which is relevant to the point that the anonymous is attempting to make

   Delete
  4. @Anonymous Life of Prophet is an open book, documented like that of no other religious leader through Hadees. If there was any need by Muslims to hide anything, then these Hadees could have been destryoed.

   These criticisms are mostly from JudeoChristian fundamentalists whose aim is to malign Islam by portraying Prophet as intolerant based on certain incidents that are taken out of context. By copy-pasting those, "Anon" is thinking that he has come up with something new, but these are nothing new .
   This only shows how desperate they are. My reply is also in line with that.

   Delete
  5. @Fascism monitor_ you are still not coming to grips with the real issue - that the poets were killed in retaliation for criticism , as given in hadits is something you agree- if that is so, to say that "വിമർശനങ്ങളോട് ഒരിക്കലും അസഹിഷ്ണുത പ്രകടിപ്പിച്ചിട്ടുമില്ല. കവിതയിലൂടെ വിമർശിച്ചവർക്കു കവിതയിലൂടെ മറുപടി കൊടുക്കാനാണ് അദ്ദേഹം നിർദേശിച്ചത്." would be incorrect. This is the point that is raised in the first comment by anonymous. As to whether muslims have anything to hide/whether any books have been edited or destroyed/ who is spreading these with what motive etc are issues that you are un-necessarily dragging in here.

   Delete
  6. To AnonymousJuly 29, 2014 at 12:59 PM:

   This is what these people do (beating around the bush) when encountered with facts.


   ''വിമർശനങ്ങളോട് ഒരിക്കലും അസഹിഷ്ണുത പ്രകടിപ്പിച്ചിട്ടുമില്ല. കവിതയിലൂടെ വിമർശിച്ചവർക്കു കവിതയിലൂടെ മറുപടി കൊടുക്കാനാണ് അദ്ദേഹം നിർദേശിച്ചത്."

   and for the above sentence, either the author is ignorant or using Taqiya/ kitman, which is normally used to fool nonmuslims.

   Delete
  7. "This is what these people do (beating around the bush) when encountered with facts.


   ''വിമർശനങ്ങളോട് ഒരിക്കലും അസഹിഷ്ണുത പ്രകടിപ്പിച്ചിട്ടുമില്ല. കവിതയിലൂടെ വിമർശിച്ചവർക്കു കവിതയിലൂടെ മറുപടി കൊടുക്കാനാണ് അദ്ദേഹം നിർദേശിച്ചത്."
   ------
   Islam like any other religion has a limit on the amount of criticism it can accept. In the older times, under certain circumstances it has resulted in persecuting those who engaged in blasphemy. But that is not to be seen as a general intolerance, if you make fun of a king/emir/leader in those times, you knew what you were doing. Basheer was just making a broad statement, it is senseless to try to prove him wrong by pointing out certain incidents that are taken out of context.

   "and for the above sentence, either the author is ignorant or using Taqiya/ kitman, which is normally used to fool nonmuslims."
   -----
   oh those poor gullible non Muslims. My point again is this: these things are openly available for anyone to read and make their own conclusions for centuries. Then why don't these non muslims stop being "fools" after a while. Basheer/Muslims has every right to make their own conclusions just like Jews/Christians/Hindus have a right to (often falsely) believe that their religion is very peaceful.

   Delete
  8. @Fascism monitor- you have made an excellent defence Basheer/Muslims has every right to make their own conclusions just like Jews/Christians/Hindus have a right to (often falsely) believe that their religion is very peaceful.
   indeed they do have the right to believe in any falsehood and write them, but so do those who read , to point out that those beliefs are false- nobody is saying that this falsehood is recently found out -it has been known for centuries as you say.-and everytime someone attempts to palm off the falsehood as wisdom somebody would be around to remind that it is false.Nothing more

   Delete
  9. the takeaway from this exchange is that Fascism monitor , in spite of his claim that Basheer has taken the words out of his mouth in writing this article, has proved that he hasn't a clue as to what this is all about. Basheer is exhorting everyone to see things as they are and make judgements about right or wrong without the constraints of the loyalty to ones religion. Fascism monitor is trying to paint as fools, those who point out that the belief basheer has about his religion being the most peaceful one is factually incorrect, even while fascism monitor himself knows the facts. Is n't this article trying to tell everyone to shed such misplaced loyalty to ones religion ?

   Delete
 89. ഇന്നത്തെ മതനേതാക്കളും രാഷ്ട്രീയനേതാക്കളും യുവതലമുറയെ അനാവശ്യവും അപകടകരവുമായ ഒരു മാനസിക തലത്തിലേക്കാണ് നയിച്ചുകൊണ്ടിരിക്കുന്നത്. വിഭജിച്ചു ഭരിക്കുക എന്ന തന്ത്രം എന്നും വിജയം കണ്ടിട്ടുള്ള ഫോര്‍മുലയാണ്. ഒന്നുകില്‍ മതത്തിന്റെ പേരില്‍ അല്ലെങ്കില്‍ രാഷ്ട്രീയത്തിന്റെ പേരില്‍ ജനങ്ങളെ വിഘടിപ്പിച്ചു നിര്‍ത്തുക. മേല്‍പറഞ്ഞവരും അതുതന്നെയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. അതിന്റെ പ്രതിഫലനങ്ങളാണ് മുഖപുസ്തക താളുകളിലും കാണുന്നത്. താങ്കളുടെ പ്രതികരണം നല്ലഫലങ്ങള്‍ കൊണ്ടുവരുമാറാകട്ടെ എന്നാശംസിക്കുന്നു.

  ReplyDelete
 90. The God delusion .what else?

  ReplyDelete

 91. സോഷ്യൽ മീഡിയ - മുല്ലപ്പു വിപ്ലവം അടക്കമുള്ള ഒത്തിരിയേറെ മാറ്റങ്ങൽക്കു സമൂഹത്തിൽ ബീജാപവാഹം നടത്തിയ ഒരു മാധ്യമം ആണ്. എന്നാൽ മൂന്നു പ്രധാനപ്പെട്ട തെറ്റുകൾക്ക് കൂടി അത് ബീജാപവാഹം. 1) സ്വകാര്യത (വ്യക്തി സ്വാതന്ത്ര്യവും പ്രൈവസിയും), 2) അമിതമായ മത ജാതി വര്ഗീയ ചിന്തകൾ, 3) സഹിഷ്ണുത ഇല്ലായ്മ.

  ഒന്നാമത്തെ കാര്യത്തിൻറെ അതിർ വരമ്പ് നിർവചിക്കുക പ്രയാസമാണ്. എങ്ങനെ സിനിമ നടീ നടന്മാരുടെ വ്യക്തി ജീവിതം മുതൽ സമൂഹത്തിൽ അല്പം ഉന്നതരായ എല്ലാവരുടെയും വ്യക്തി ജീവിതത്തിലെ ഏതു കാര്യവും അല്പം പൊടിപ്പും തൊങ്ങലും ചേർത്ത് ആഘോഷിക്കാൻ ഇന്ത്യകാർക്ക് പ്രത്യേകിച്ച് മലയാളികൾക്ക് താല്പര്യമാണ്. ഒരു മുറിയിൽ കഴിഞ്ഞു എന്നതിന്റെ പേരില് അറസ്റ്റ് ചെയ്യാൻ നിയമം ഇല്ലാത്ത നാട്ടിൽ ആ പേര് പറഞ്ഞു എത്ര പേരെ അറസ്റ്റ് ചെയ്യാൻ പോലീസെ ന്ര്ബധിതരാക്കപെടുന്നു.. വ്യക്തി ജീവിതത്തിലെ താള പിഴകൾക്ക് നല്ല ഒരു മന്ത്രിയെ നാം രാജി വെപ്പിച്ചു....

  ഒന്നാമത്തെ കാര്യത്തിലും രൂക്ഷമാണ് രണ്ടാമത്തെ കാര്യം.. എന്തിനെയും ഏതിനെയും നാം എന്തിനാണ് മതത്തിലൂടെ കാണുന്നത്.. കുറച്ചു നാൾ മുൻപ് യുപിയിൽ നടന്ന ബലാൽസംഘത്തെ കുറിച്ചുള്ള പോസ്റ്റിൽ "കുറ്റവാളികളെ അറിഞ്ഞിട്ടും അറസ്റ്റ് ചെയ്യുന്നില്ല (കുറ്റവാളികളുടെ പേരു എഴുതിയിരുന്നു.. എല്ലാവരും ഒരേ മതസ്ഥർ ആയിരുന്നു.) എസ്പി കര അല്ലാത്ത ആർക്കും ജീവിക്കാൻ ആകില്ല" എന്ന് ആരോ എഴുതിയിരുന്നു. അതിനു വന്ന ഒരു കമന്റ്‌ ഇപ്രകാരമായിരുന്നു "നിങ്ങൾ എന്താണ് ഉദേശിക്കുന്നത് ഈ മതക്കാർ എല്ലാം കുറ്റവാളികൾ ആണെന്നോ..?"
  കുറ്റവാളികളുടെ മതവും ജാതിയും നാം എന്തിനു നോക്കണം...?
  സർക്കാർ ചെയ്യുന്ന ഏതു കാര്യത്തെയും സമൂഹത്തിൽ നടക്കുന്ന നല്ലതും ചീത്തയും ആയ ഏതു കാര്യവും മതത്തിന്റെ കണ്ണിലൂടെ മാത്രം കാണാൻ ആരാണ് നമ്മെ പഠിപ്പിച്ചത്. വിമർശനങ്ങളെ ഉൾകൊള്ളാൻ വിശാല ഹൃദയം ഇല്ലാത്ത വിദ്യഭ്യാസ മന്ത്രി ഒരു പ്രധാന അധ്യാപികയെ സ്ഥലം മാറ്റിയപ്പോൾ അതും താഴ്ന്ന ജാതിയിലുള്ള വ്യക്തിയെ സ്ഥലം മാറ്റി എന്നായി.. മോശം ഭക്ഷണം വിളമ്പിയ ഉദ്യോഗസ്ഥന്റെ വായിൽ തിരുകി കേറ്റിയ ഭക്ഷണം നിര്ബന്ധിച്ചു നോമ്പ് മുറിപ്പിക്കലായി.. ഇതിനർഥം മന്ത്രിയും എം പി യും ചെയ്തത് ശെരി എന്നല്ല, മറിച്ചു ആ തെറ്റുകളെ യഥാർത്യ ബോധത്തോടെ തിരുത്തുക... മത ജാതി വര്ഗീയതക്കുപരി കാര്യങ്ങളെ കാണുക കേൾക്കുക മനസിലാക്കുക

  മേല്പറഞ്ഞ രണ്ടു കാര്യങ്ങൾക്കും മൂല കാരണമായി നില്ക്കുന്നത് നമ്മുക്ക് കൈ മോശം വന്ന സഹിഷ്ണുതയാണ്‌... സ്വാമി വിവേകാനന്ദൻ ഭാരതത്തിന്റെ സഹിഷ്ണുതയെ ആണ് ചികാഗോ പ്രസംഗത്തിൽ വാനോളം പ്രശംസിച്ചത് എങ്കിൽ ഇന്ന് നമുക്ക് കൈ മോശം വന്നിരിക്കുന്നത് അതെ സഹിഷ്ണുതയാണ്. രാഷ്ട്രീയ കൊലപാതകങ്ങളിൽ കാണുന്ന അതെ അസഹിഷ്ണുത തന്നെയാണ് ഫേസ് ബുകിലെ കമൻറുകളിലും ചാനൽ ചർച്ചകളിലും മുറ്റിനിൽക്കുന്നതു.. ഒന്ന് വ്യക്തിയെ കൊല്ലുമ്പോൾ മറ്റേതു പൊസ്റ്റിട്ട വ്യക്തിയെയോ അല്ലെങ്കിൽ ചർച്ചയിൽ പങ്കെടുക്കുന്ന വ്യക്തിയെയോ അംഗീകരിക്കാതെ ആശയപരമായും വ്യക്തിപരമായും ഇടിച്ചുതഴ്ത്താനും തേജോവധം ചെയ്യാനും ഇല്ലായ്മ ചെയ്യാനും ശ്രമിക്കുന്നു..

  ഈ നഷ്ടപെട്ട സഹിഷ്ണുത എങ്ങനെ നമുക്ക് വീണ്ടെടുക്കാനാകും..?
  "I do not agree with what you have to say, but I'll defend to the death your right to say it." - Voltaire

  ReplyDelete
 92. The problem in Gaza is different.innocent children, and women are bombarded everyday.this is not a war,sheer aggression

  ReplyDelete
 93. ഇരുത്തി ചിന്തിപ്പിക്കാവുന്ന ഒരു നല്ല ലേഖനം വായിച്ചതിന്റെ സുഖം മനസ്സിൽ. പക്ഷെ ഇത് ചക്കിനു വെച്ചത് കൊക്കിനു കൊണ്ടു എന്നത് പോലെയേ ആകു - കാരണം മുസ്ലിംസ് അത്രക്കും അസഹിഷ്ണുക്കൾ ആയി കഴിഞ്ഞിരിക്കുന്നു. (കുറെ നാൾ ആയി ഞാൻ ശ്രദ്ധിച്ചിരുന്നു അവർ സ്ഥാനത്തും അസ്ഥാനത്തും, ആവശ്യത്തിനും അനാവശ്യത്തിനും അമുസ്ലിമ്സിനെ മോശം വാക്കുകളാൽ അഭിഷേകം ചെയ്തു, അവരുടെ ആത്മാഭിമാനത്തിന് മുറിവേല്പ്പിച്ചു കൊണ്ടു അവരെ നിശബ്ദർ ആക്കി മാറ്റി വിജയശ്രീ ലാളിതർ ആയതു പോലെ സ്വയം അഹങ്കരിച്ചിരുന്ന കാലം. തിരഞ്ഞെടുപ്പ് സമയത്ത് ആണ് അത് ഉച്ച കോടിയിൽ എത്തിയത്. അങ്ങനെ അഭിമാനത്തിന് ഏറ്റ മുറിപ്പാടുകളും ആയി സട കുടഞ്ഞു എഴുനേറ്റ സിംഹങ്ങളെ പോലെ ആണ് മുസ്ലിംസ് നു എതിരെ ഇപ്പോൾ ചാടി വീഴുന്നത്). ഈ ലേഖനം കുറച്ചു നേരത്തെ എഴുതിയിരുന്നു എങ്കിൽ ഞങ്ങളിൽ പലരും ഇപ്പോഴും മതേതര ചിന്താഗതിക്കാർ ആയി തുടർന്നെനെ. ഏതായാലും ഒരിക്കലും എഴുതാതെ പോകുന്നതിലും നല്ലതാണല്ലോ താമസിച്ചു എങ്കിലും എഴുതിയത്. ലോകത്ത് ഉള്ളവർക്ക് എല്ലാവർക്കും നന്മ മാത്രം വരട്ടെ (എന്ന് വളരെ നാളുകൾക്കു ശേഷം വീണ്ടും ആഗ്രഹിച്ചു പോകുന്നു)

  ReplyDelete
  Replies
  1. aah, typical rhetoric and great excuse for your bigotry. If not seeing a blog in time is your rationale not to be secular (means most probably subscribing to hateful politics of Sangh Parivar), then Muslims can also present a million reasons for their response on many issues as well - their has been no scarcity of violence, discrimination and prejudice against Muslims as well. Before you broadly categorize Muslims as intolerant, open your eyes and just check out the sheer number of anti Muslim pogroms that has happened and colorfully branded as "communal violence" in our own country over last 10-15 years.

   Delete
  2. മോണിട്ടറൊക്കെ കിടക്കുന്ന പൊട്ടക്കിണറ്റില്‍ സുഖം തന്നെ അല്ലേ. പല മുസ്ലിം നിലപാടുകളും മതേതര ഹിന്ദുക്കളെ സംഘ പരിവാറിന്റെ ആലയിലേക്ക് ഓടിച്ച് കയറ്റാനേ ഉപകരിക്കൂ എന്ന് പല വട്ടം ഞാന്‍ തന്നെ ഈ ബ്ളോഗില്‍ എഴുതിയിട്ടുണ്ട്. അന്നൊക്കെ മോണിട്ടറേപ്പോലെ ഉള്ളവര്‍ എന്നെ കൊഞ്ഞനം കുത്തി ഇരുന്നു.

   2% വോട്ടില്‍ നിന്നും 31% വോട്ടിലേക്കും ഒറ്റക്ക് ഭൂരിപക്ഷം ലഭിക്കുന്ന അവസ്ഥയിലേക്കും ബി ജെ പി വളര്‍ന്നത് മതേതര ഹിന്ദുക്കളുടെ ചുവടുമാറ്റമാണെന്ന് മോണിട്ടറേപ്പോലുള്ള മന്തന്‍മാര്‍ക്ക് ഒരു കാലത്തും  മനസിലാകില്ല. ഇനിയും മനസിലാക്കണമെന്നുമില്ല. കേരളത്തില്‍ 7% വോട്ടുകളുണ്ടായിരുന്ന ബി ജെ പി ഇപ്പോള്‍ 12% വോട്ടുകളിലേക്കും വളര്‍ന്നു. ലീഗിന്റെ പച്ചപ്പു കൊണ്ടാണോ അതോ മോണിട്ടര്‍മാരുടെ വിവരക്കേടുകളാണോ അതിലേക്കൊക്കെ വഴി വച്ചതെന്ന് മോണിട്ടര്‍ മനസിലാക്കാന്‍ ശ്രമിക്കുക.

   Delete
  3. കാളിദാസൻ, പൊട്ടക്കിണറ്റിൽ വീണു കിടക്കുന്ന മാക്രിക്ക് ലോകം കിണറിന്റെ മതിൽക്കെട്ടിൽ അവസാനിക്കുന്നു എന്ന് മാത്രമല്ല, ബാക്കി എല്ലാവരും അത് പോലെ ഒരു പൊട്ടക്കിണർ യൂനിവേര്സിൽ ആണ് താമസം എന്നും തോന്നിയേക്കാം.
   ഇസ്ലാമിനെ ആവശ്യത്തിനും അനാവശ്യത്തിനും തെറി പറയുമ്പോ ബാക്കി ചില മാക്രികൾ പേക്രോം പേക്രോം എന്ന് പറയുന്നത് വായിക്കുമ്പോ ചിലപ്പോ ആ ചിന്തകള് കൂടുതൽ ശരി എന്നും ചില പൊട്ടക്കിണറ്റിലെ തവളകൾക്ക് തോന്നിയേക്കാം.

   ഒരു വര്ഗീയ്യത മറ്റു വിഭാഗങ്ങളിലെ വര്ഗീയ്യത വളർത്തും എന്ന് മനസ്സിലാക്കുന്നതിനു അത്ര വലിയ ബുദ്ധി ഒന്നും ആവശ്യമില്ല. ആ ഒരു തിയറി വച്ച് മുസ്ലീംകളുടെ പല നിലപാടുകളും പലരെയും BJP യിലേക്ക് നയിചിട്ടുണ്ടാകാം എന്ന് വാദിക്കാം. എന്നാൽ മദനി പോലുള്ള ആളുകള്ക്ക് വളം വച്ചതും ഇത് പോലെ ഒരു കൂട്ടം ഹിന്ദുക്കളുടെ തീവ്ര നിലപാടുകൾ സൃഷ്‌ടിച്ച ആശങ്ക അല്ലെ? വെറുതെ കോഴി ആണോ മുട്ട ആണോ ആദ്യം ഉണ്ടായത് എന്ന് വാദിച്ചു സമയം കളയുന്നത് പോലെ ആണത്.

   BJP യുടെ വളർച്ച വെറും കുറെ മുസ്ലീംകളുടെ തീവ്ര നിലപാടുകൾ ആണെന്ന കണ്ടെത്തൽ ഭയങ്കരം തന്നെ. BJP യുടെ ഗുണം എന്നതിനേക്കാൾ കോണ്ഗ്രസ്സിന്റെ പോക്രിതരങ്ങളിൽ മനം മടുപ്പ് ആണ് BJP ക്ക് ഇത്തവണ മ്രിഗീയ്യ ഭൂരിപക്ഷം നേടിക്കൊടുത്തത്. എന്നാൽ BJP എന്ന കക്ഷിക്ക് കഴിഞ്ഞ ഇരുപതു വർഷങ്ങളിൽ ഉണ്ടായ അസൂയാവഹമായ വളര്ച്ചയ്ക്ക് കാരണങ്ങൾ അതൊന്നും അല്ല, രാമജന്മഭൂമി ക്ഷേത്രം ഉണ്ടാക്കും തുടങ്ങിയ അവരുടെ വര്ഗീയ്യ കാമ്പയിൻ ആണ് അവര്ക്ക് ജനപ്രീതി നേടിക്കൊടുത്തത്. മുസ്ലീംകളുടെ ചില നിലപാടുകൾ വെറും മേമ്പൊടി മാത്രം.

   Delete
  4. "ചില മാക്രികൾ പേക്രോം പേക്രോം എന്ന് പറയുന്നത്"

   you mean "pogrom" "pogrom" .........?

   Delete
 94. മാധ്യമത്തിനെ കൊട്ടാനൊക്കെ ചിലർ കൈയോങ്ങുന്നതു കണ്ടു..!! നമ്മളൊക്കെ വലിയ സൈബർ ബുദ്ധി ജീവികളായി ചർച്ച തുടങ്ങിയപ്പോള്‍ "മാധ്യമ'മൊക്കെ വെറും ടിഷ്യൂപേപ്പർ ആയല്ലേ.?? എന്നാല്‍, ഞാനെന്ന അല്‍പ്പന്‍ കരുതുന്നു.., സോഷ്യമീഡിയയും, മണ്ണാങ്കട്ടയുമൊന്നുമില്ലാത്ത കാലത്ത്‌ മാധ്യമാണ്‌ ഇത്തരം ചർച്ചകള്‍ കേരളത്തില്‍ തുടങ്ങിവെച്ചതുതന്നെ എന്ന്‌..!! അംഗീകരിച്ചാലും ശരി.,ഇല്ലെങ്കിലും...!!!

  ReplyDelete
 95. I would see this post as a timely reality check from inside the community. And those who read it better take note of it as well. Good work Basheer.That said, ever since the ascendance of the rightwing forces to power in Delhi, we witness a wide scale switching side of allegiances in favor of the new ruling class among the intellectuals, social activists and journalists across the country. In Kerala's context we may be able to attribute this phenomenon increasing day by day as a result of the things narrated in the post. But step out of Kerala, go to north, west and east, you see this community has been helplessly marginalized across these places, they have no voice and they make no noise, neither in the public place nor on the social media. Yet the intolerant chauvinistic groupings have found their greatest strength in those soils where none of these minority negative activism was present / is present. Doubtlessly, all the things said in the post are true and relevant forever. More than that, all the sane heads cutting across the faiths should realize the undeniable fact that the triumph of total majoritarian dominance in all spheres of politics and day today life was not the dream that the founding fathers of this great country dreamt for.

  ReplyDelete
 96. വെറും ടിഷ്യൂ പേപ്പര് ആക്കി എന്നത് നിങ്ങളുടെ വ്യാഖ്യാനം. മാധ്യമം വളരെ പ്രഫശ്ശനൽ ആയി നടത്തപ്പെടുന്ന കേരളത്തിലെ ഏറ്റവും മികച്ച പത്രങ്ങളിൽ ഒന്ന് തന്നെ ആണ്. മാധ്യമത്തിന്റെ പോർട്ടൽ ചിട്ടിപ്പരസ്യവും റിയൽ എസ്റെടു പരസ്യവും കൊണ്ട് മലിനമായ "മ" പത്രങ്ങളുടെതിനേക്കാൾ എത്രയോ മികച്ചതാണ്.
  മാധ്യമത്തിലെ ചർച്ചകൾ മറ്റു പല പത്രങ്ങളിലെ ചര്ച്ചകലെക്കാലും നിലവാരം പുലര്താരുണ്ട്, വലിയ ഒരു പരിധി വരെ എങ്കിലും അഭിപ്രായ സ്വാതന്ത്ര്യം നല്കാരുമുണ്ട്. അത് കൗമുദിയിലെ മാലിന്യപരമായ കമ്മന്റുകലുമായി താരതമ്യം ചെയ്യുന്ന നിഷ്പക്ഷമതികൾക്ക് മനസ്സിലാകും. പ്രൊഫഷനൽ മുസ്ലീം വിരുദ്ധര്ക്ക് വരെ ഇസ്ലാമിനെ കരി വാരിതെക്കാനും മറ്റും മാധ്യമത്തിലൂടെ സാധിക്കാറുണ്ട് പലപ്പോളും.
  ഇങ്ങനെ ഒക്കെ ആയാലും മാധ്യമത്തിന്റെ എദിറ്റൊരിയൽ പോളിസിയും പിന്നെ മിഡിൽ ഈസ്ടെൻ ഇസ്ലാമിസ്റ്റു ലോക വീക്ഷണവും കാരണം മാധ്യമം ഒരിക്കലും ഒരു മുഖ്യധാരാപത്രം ആയി കേരളത്തിലെ മുസ്ലീംകൾ ഉള്പ്പെടെ ഉള്ള ജനങ്ങള് അന്ഗീകരിക്കില്ല. അവരുടെ മൌദൂടിസ്റ്റ് ലോക വീക്ഷണത്തിന് ഇന്ത്യൻ ഉപഭൂഗണ്ടതിലും ഇന്തോനേഷ്യയിലും ഒന്നും ഇപ്പോളും കാര്യമായ പിന്തുണ ഒന്നുമില്ല താനും.

  ReplyDelete
 97. This article should not be taken from a religious stand point, People do share stupidest things about everyother thing too. Do verify the facts. Every coin has a two sides. your views should not be based on certain one sided posts or articles, try to understand the untold version too, there are so many informative things available in the internet.

  ReplyDelete
 98. Agree to your this point. Israelis are most patriotic people in the world in my opinion. They are going ruthlessly to protect their motherland to any extend. Sometimes or most of the times they won't consider human rights and international law. The first thing Hamas should do is to accept the existence of Israel is a reality. Now their acts are making the people against them. The truce offered was rejected.കുഞ്ഞുങ്ങളോടുള്ള സ്നേഹമാണോ ഇസ്രയേലിനോടുള്ള വെറുപ്പാണോ വലുതെന്നു അവര്‍ സ്വയം തീരുമാനിക്കട്ടെ .

  ReplyDelete
  Replies

  1. That doesn't sound like "Nishpaksham". Truce was rjected by both on several times.

   Actually most of the genocidal campaign that Israel has done over years is to get some benefits in internal politics. Poor Palestinian people are being made a pawn in the game. This time. the main aim is to destroy the unity govt. of Hamas and Abbas, rest are just stories of their imagination which the Zionist controlled western media says 1000 times in the hope of becoming it a truth.

   Delete
  2. ഏതു വിശ്വാസത്തിന്റെ പുറത്തായാലും അറിഞ്ഞു കൊണ്ട്‌ അപകടം വിളിച്ചു വരുത്തുന്നതിനെയാണ്‌ ഞാന്‍ ചൂണ്ടിക്കാണിച്ചത്‌. സ്വർഗ്ഗം വാഗ്‌ദാനം നല്‍കി വിശുദ്ധ യുദ്ധത്തിനായി പോയി ഈ മനേനാഹരമായ ഭൂമിയില്‍ ജീവിക്കേണ്ടെന്നു വെക്കുന്നതത്‌ മൗഢ്യമല്ലേ? തികച്ചും ആത്‌മഹത്യാപരമായ നിലപാടാണ്‌ ഹമാസിന്റേത്‌. കുഞ്ഞുങ്ങളുടെ ശവശരീരങ്ങള്‍ കണ്ടാലോ നിലവിളി കേട്ടാലോ കൈയ്യറക്കാത്തവർക്കു മുന്നിലേക്ക്‌ നിരപരാധികളെ വലിച്ചെറിഞ്ഞിട്ട്‌ ഹമാസ്‌ എന്തു നേടി? കുറേ വിലകുറഞ്ഞ സഹതാപമോ?

   Delete
  3. I do not agree with Hamas ideologically. But believing in the Israeli propaganda that Hamas is the root cause of the conflict, you are being way too naive.
   Actually Hamas was born out of frustration with the ineffectiveness of PLO, a secular party which did not believe in any holy war. But that gave nothing to Palestinian people - they saw their land being gradually captured by Jews. This resulted in the radicalization of a section of Palestinian people.
   I agree that Hamas is not the best option they could have had, but just like Palestinians are forced to accept that Jewish state is a reality, they must also accept that Hamas is a reality.

   Delete


  4. ഹമാസിന്റെ അടിസ്ഥാന ഐഡിയോളജി ഇസ്രായേലിനു നില നില്‍ക്കാന്‍  അവകാശമില്ല എന്നതാണ്. ഈ ഐഡിയോളജിയെ പിന്തുണക്കുന്ന ആളുകളാണ്, അവരെ ഭൂരിപക്ഷം നല്‍കി അധികാരത്തിലേറ്റിയിരിക്കുന്നത്. ഈ ഐഡിയോളജിക്കെതിരെ ഇസ്രയേല്‍ കണ്ണടക്കുമെന്നു കരുതുന്നവരല്ലേ മണ്ടന്‍മാര്‍.

   പി എല്‍ ഓക്കും പണ്ട് ഇതേ ഐഡിയോളജി ആയിരുന്നു. അവര്‍ അതൊക്കെ ഉപേക്ഷിച്ചു. ഹമാസിന്റെ ഈ ഐഡിയോളജി ആണ്, ഇപ്പോള്‍ പാലസ്തീനികളെ കുരുതി കൊടുക്കുന്നത്. ഹമാസിന്റെ ഈ ഐഡിയോളജി ഒരു യാഥര്‍ത്ഥ്യമായി ഇസ്രായേല്‍ അംഗീകരിക്കണമെന്നു താങ്കള്‍ പറയുമ്പോള്‍ ഹമാസിനോടൊപ്പം ചേര്‍ന്ന് പാലസ്തീനികളെ കുരുതി കൊടുക്കാന്‍ താങ്കളും കൂട്ടുനില്‍ക്കുന്നു.

   ഇസ്രായേല്‍ ആയുധം താഴെ വച്ചാല്‍ നാളെ ഇസ്രായേല്‍ എന്ന രാഷ്ട്രം ഇല്ലാതാകും. അതറിയുന്നതുകൊണ്ടാണ്, അമേരിക്കയേപ്പോലുള്ള ലോക രാഷ്ട്രങ്ങള്‍ ഒരു പരിധി വരെ ഇസ്രയേലിനെ പിതുണക്കുന്നതും, ഹമാസിനെ എതിര്‍ക്കുന്നതും. ഹമാസ് ആയുധം താഴെ വച്ചാല്‍ ഒരു പക്ഷെ നാളെ പാലസ്തീന്‍ എന്ന രാഷ്ട്രം ഉണ്ടാകും. മോണിട്ടര്‍മാരേപ്പോലുള്ളവര്‍ ലോകം മുഴുവനുള്ളപ്പോള്‍ ഈ സാധ്യത വിദൂരമാണ്.

   Delete
  5. "Actually Hamas was born out of frustration with the ineffectiveness of PLO, a secular party which did not believe in any holy war. " fascism monitor.....you are right about palestinian people getting fed up with plo/fatha.....they too used to be fire brand like hamas once upon a time.....but once they reached a compromise with israel and accepted limited autonomy, what followed was a gluttony of corruption among their top brass.....most of the money that eu etc poured in to the fledgeling statelet ended up in the numbered accounts of the leaders......in contrast hamas spent most the money that it received as aid to war efforts like acquiring rockets and bombs and constructing tunnels etc.....either way the money that the world donated for the welfare of the palestine people never reached them....most of the hamas leaders have ensured the personal safety of their own family and children by sending them abroad and they find no qualms in showing foolhardy bravado that invites deadly retaliation from israel ( much like our left leaders call for disruptive strikes in schools and colleges while their own children are sent abroad for their studies)....once this war is over, which may be quite a while later , the international community will have to set up some kind of governing mechanism to oversee the corrupt leadership of fatha and reign in the what may be left of hamas, to see the massive re-construction efforts through....israel is unlikely loosen its vice-like grip on palestine any time soon and the prospect of some moderate leadership willing to actually implement 2 nation theory is almost nil

   Delete
 99. സോഷ്യല്‍ മീഡിയയില്‍ ഇടപെടുന്നവര്‍ മതഭേദമന്യേ നിര്‍ബന്ധമായും വായിച്ചിരിക്കേണ്ട ഒരു ലേഖനമാണിതെന്ന് നിസ്സംശയം പറയാം.

  ReplyDelete
 100. ഗോസിപ്പ് നിലവാരത്തിലേക്ക് താണു പോകാറുള്ള ലേഖനങ്ങള്‍ സ്ഥിരമായി എഴുതുന്ന വള്ളിക്കുന്ന് എഴുതിയ പ്രസക്തമായ കാമ്പുള്ള ലേഖനം. ഇസ്ലാമിനുള്ളില്‍ നിന്നും ഇതുപോലെ ആത്മപരിശോധന ഉണ്ടാകേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഇസ്ലാമിക ലോകമാണിന്ന് ലോകത്ത് ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്നത്.

  ReplyDelete

 101. ചരിത്രത്തേക്കുറിച്ച് യാതൊരു വിവരവുമില്ലാത്ത ഒരു മുസ്ലിം മുകളില്‍ എഴുതിയത്, ഒരു യഹൂദന്റെ വാക്കുകളില്‍ എങ്ങനെ ഇരിക്കുമെന്നു നോക്കാം.

  പാലസ്തീനില്‍  നിന്നുള്ള വാര്‍ത്തകള്‍ക്ക് യഹൂദര്‍  ഇത്രമാത്രം പ്രധാന്യം നല്‍കാന്‍ കാരണമെന്തെന്ന് ചോദിച്ചാല്‍ എന്തായിരിക്കും മറുപടി? കാനാനേക്കുറിച്ചും പാലസ്തീനേക്കുറിച്ചുമുള്ള ചിലകാര്യങ്ങള്‍ നിങ്ങളെയതിന് സഹായിക്കും. നമ്മുടെ മക്കള്‍ അനിവാര്യമായും അറിഞ്ഞിരിക്കേണ്ടവയാണവ. എന്തുകൊണ്ട് നാം പാലസ്തീന് ഇത്ര പ്രാധാന്യം നല്‍കുന്നുവെന്നും അവിടെ നടക്കുന്നത് എന്താണെന്നും അതിലൂടെ അവര്‍ക്ക് അറിയാം. ഈ ലേഖനം നിങ്ങള്‍ മക്കള്‍ക്ക് വായിച്ചു കൊടുക്കണം അല്ലെങ്കില്‍ ഇതിന്റെ ലിങ്ക് വാട്ട്‌സ് ആപ്പിലൂടെയും മറ്റോ അവരിലേക്ക് എത്തിക്കണം. ജീവിതത്തില്‍ എത്ര തിരക്കുണ്ടെങ്കിലും പാലസ്തീന്‍ നമ്മുടെ മുഖ്യവിഷയം തന്നെയാണെന്നത് അവരറിയേണ്ടതുണ്ട്.

  താങ്കള്‍ മകനോട് പറയുക, മോനേ പാലസ്തീന്‍ നമ്മുടെ പ്രവാചകന്‍മാരുടെ ഭവനമാണത്. നമ്മുടെ ദൈവമായ യഹോവ നമ്മുടെ പൂര്‍വ്വപിതാക്കന്‍മാര്‍ക്ക് വാഗ്ദാനമായി നല്‍കിയ സ്ഥലമാണത്. നമ്മുടെ പ്രവാചകനായ എബ്രഹാം പാലസ്തീനിലേക്കായിരുന്നു പലായനം ചെയ്തത്. ലോത്തിന്റെ സമൂഹത്തിന് മേല്‍ ദൈവിക ശിക്ഷ വന്നപ്പോള്‍ അദ്ദേഹത്തെ രക്ഷപ്പെടുത്തിയത് ആ വിശുദ്ധ മണ്ണിലേക്കായിരുന്നു. ദാവീദ് രാജാവു ജീവിച്ചതും അദ്ദേഹത്തിന്റെ പ്രസിദ്ധമായ കൊട്ടാരവും ശവകുടീരവും  ഒരുക്കിയതും അവിടെയായിരുന്നു. സോളമന്‍  ലോകം ഭരിച്ചതും ആ വിശുദ്ധ മണ്ണില്‍ നിന്നായിരുന്നു. സഖറിയയയുടെ കബറിടം അവിടെ തന്നെയാണ്. പ്രസ്തുത വിശുദ്ധ ഭൂമിയില്‍ പ്രവേശിക്കാനാണ് മൂശയോടും  തന്റെ സമൂഹത്തോടും  യഹോവ ആവശ്യപ്പെട്ടത്. ബഹുദൈവാരാധനയില്‍ നിന്നും ശുദ്ധീകരിച്ച് പ്രവാചകന്‍മാരുടെ ഗേഹമാക്കിയതിനാലൂടെയാണ് അത് വിശുദ്ധ ഭൂമിയായത്. നിരവധി ദൈവിക ദൃഷ്ടാന്തങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച പ്രദേശം കൂടിയാണത്. ക്രിസ്ത്യാനികളുടെ ദൈവമയ യേശുവിന്, അദ്ദേഹത്തിന്റെ മാതാവ് മറിയം  ജന്മം നല്‍കിയത് അവിടെ വെച്ചായിരുന്നു. ഇത്തരം നിരവധി കഥകളുടെയും ചരിത്രത്തിന്റെയും ദേശമാണ് പാലസ്തീന്‍.

  മുസ്ലിം പ്രവാചകന്‍ മുഹമ്മദ് നബിക്ക് പാലസ്തീനുമായി യാതൊരു ബന്ധവുമില്ല. അദ്ദേഹം ജനിച്ചതും ജീവിച്ചതും മക്കയിലായിരുന്നു. ഇസ്ലം മതം സ്ഥാപിച്ചപ്പോള്‍ ,മുസ്ലിങ്ങളോട് പാലസ്തീനിലെ ജെറുസലേമിനു നേരെ തിരിഞ്ഞ് പ്രാര്‍ത്ഥിക്കാന്‍  അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. പിന്നീട് എന്തോ ദുരൂഹമായ കാരണത്താല്‍ അതുപേക്ഷിക്കാനും മുസ്ലിങ്ങളോട് അദ്ദേഹം ആവശ്യപ്പെട്ടു. അദ്ദേഹം മക്കയില്‍ നിന്നും ഒറ്റ രാത്രി കൊണ്ട് ജെറുസലേമിലെത്തി സ്വര്‍ഗ്ഗത്തിലേക്ക് പോയി എന്ന് മുസ്ലിങ്ങള്‍ വിശ്വസിക്കുന്നുണ്ട്. അത് ജെറുസലേമില്‍ അവര്‍ക്ക് അവകാശം സ്ഥാപിക്കാന്‍  കെട്ടിപ്പൊക്കിയ കഥ മാത്രമാണ്.

  മുസ്ലിം പ്രവാചകന്‍ ഖലീഫ ആയപ്പോള്‍ അറേബ്യ മുഴുവന്‍ അദ്ദേഹത്തിന്റെ ആധിപത്യത്തില്‍ കൊണ്ടു വന്നു. അവിടെ ഉണ്ടായിരുന്ന യഹൂദരെ എല്ലാം മുസ്ലിങ്ങളാക്കി മാറ്റി. യഹൂദ മത വിശ്വാസം  ഉന്മൂലനം ചെയ്തു. ഇന്നും അറേബ്യയില്‍ ഇസ്ലാമല്ലാതെ മറ്റൊരു മതവിശ്വാസവും അനുവദിക്കുന്നില്ല. പിന്നീട് ഖലീഫ ആയ ഉമര്‍ ജെറുസലെം പിടിച്ചടക്കിയപ്പോള്‍  പലസ്തീനിലും ഇസ്ലാം അടിച്ചേല്‍പ്പിച്ചു. മുസ്ലിങ്ങാളല്ലാത്തവരൊക്കെ ജിസ്‌യ എന്ന പ്രത്യേക നികുതി കൊടുക്കാനും  അദ്ദേഹം നിര്‍ദ്ദേശിച്ചു. ഇന്ന് ഇറാക്കില്‍ ആധിപത്യം നേടിയിരിക്കുന്ന ഖിലാഫത്തിലെ ഖലീഫയും  ഇതാണവിടത്തെ മറ്റ് മത വിശ്വാസികളോട് ആവശ്യപ്പെടുന്നത്. ജിസ്‌യ എന്ന നികുതി കൊടുക്കാന്‍ തയ്യാറല്ലെങ്കില്‍ വാളിനിര ആകണമെന്നതാണവിടത്തെ അവസ്ഥ.

  ReplyDelete


 102. എന്തു കൊണ്ടാണ് ജെറുസലെം ദേവാലയം നമുക്ക് പ്രിയപ്പെട്ടതെന്ന് മകന്‍  ചോദിക്കുന്നു. നമ്മുടെ പൂര്‍വികനായ സോളമന്‍  രാജാവ് ആയിരക്കണക്കിനു വര്‍ഷങ്ങള്‍ക്ക് മുന്നെ പണി കഴിപ്പിച്ചതാണത്. റോമാക്കര്‍ അത് പല വട്ടം  നശിപ്പിച്ചിട്ടുണ്ട്. ഇസ്ലാം മതം ഉണ്ടായ ശേഷം മുസ്ലിങ്ങള്‍ അത് പിടിച്ചെടുത്ത് മുസ്ലിം ദേവാലയമാക്കി മാറ്റി. കോണ്‍സ്റ്റാന്റിനോപ്പിള്‍ എന്ന ക്രൈസ്തവ നഗരം പിടിച്ചെടുത്ത അവര്‍ അതിന്റെ പേര്, ഇസ്താംബൂള്‍ എന്നാക്കി മാറ്റിയത് മകനറിയാമല്ലോ. അവിടത്തെ ക്രൈസ്തവ ദേവാലയാമായിരുന്ന ഹേജിയ സോഫിയ കത്തീഡ്രല്‍ അവര്‍ മുസ്ലിം ദേവാലയമാക്കി മാറ്റുകയും ചെയ്തു. അതുപോലെ ജെറുസലെം പിടിച്ചടക്കി അതിന്റെ പേരവര്‍ അല്‍ ഖുദ്സ് എന്നാക്കി മാറ്റി. 1948 ല്‍ നമ്മള്‍ നമ്മുടെ പുരാതന രാഷ്ട്രമായ ഇസ്രായേല്‍ പുനസ്ഥാപിച്ച ശേഷവും അത് മുസ്ലിങ്ങളുടെ കൈവശം ആയിരുന്നു. 1967ല്‍ നമ്മുടെ രാഷ്ട്രത്തെ ഇല്ലാതാക്കാന്‍ മുസ്ലിങ്ങളൊക്കെ കൂടെ നടത്തിയ യുദ്ധത്തില്‍ യഹോവ നമ്മുടെ കൂടെ ഉണ്ടായിരുന്നതുകൊണ്ട് നമുക്ക് നമ്മുടെ പുരാതന ദേവാലയം ​നില്‍ക്കുന്ന സ്ഥലവും നമ്മുടെ അധീനതയില്‍ കൊണ്ടു വരാന്‍  സാധിച്ചു. അങ്ങനെ യഹോവ നമുക്ക് നല്‍കിയ വാഗ്ദാനം പാലിക്കപ്പെട്ടു. ഈ യുദ്ധത്തില്‍ അനേകം യഹൂദ യോദ്ധാക്കള്‍ രക്തസാക്ഷിത്തം വരിച്ചിട്ടുമുണ്ട്. ഇപ്പോഴും നമ്മുടെ ഈ പുരാതന ദേവാലയം നമ്മുടെ പൂര്‍ണ്ണ അധീനതയില്‍ വന്നിട്ടില്ല. എങ്കിലും ഇതുള്‍പ്പെടുന്ന ജെറുസലെം പ്രദേശം മുഴുവന്‍ നമ്മള്‍ നമ്മുടെ കൈ വശം സൂക്ഷിക്കുന്നു. ഇനി ഒരിക്കലുമത് മുസ്ലിങ്ങള്‍ക്കോ ക്രിസ്ത്യാനികള്‍ക്കോ വിട്ടു കൊടുക്കില്ല എന്നന്താണ്, നമ്മുടെ നിലപാട്. കാരണം അത് നമ്മുടേതാണ്. ഇടക്കെങ്ങോ പിടിച്ചടക്കി കുറച്ചു കാലം കൈവശം വച്ചു എന്നതുകൊണ്ട് കൈവശാവകാശം അവര്‍ക്ക് ലഭിക്കില്ല.

  മക്കയിലെയും മദീനയിലെയും മുസ്ലിം ദേവാലയങ്ങള്‍ക്കുള്ള പോലെ പ്രാധാന്യം ജെറുസലെം ദേവലായത്തിനും  ഉണ്ടെന്ന് മുസ്ലിങ്ങള്‍ അവാകശപ്പെടുന്നു. അതിനവര്‍  നിരത്തുന്ന ന്യയീകരണം അവരുടെ വേദ പുസ്തകത്തിലെങ്ങോ പറയുന്ന ഒരു വാചകമാണ്. 'അത്തിയാണ, ഒലീവാണ, സീനായിലെ തൂര്‍ മലയാണ, നിര്‍ഭയമായ ഈ നഗരം (മക്ക)ആണ് സത്യം.' എന്നതിലെ അത്തി ജെറുസലേമും  ഒലിവ് പാലസ്തീനും ആണെന്ന അടിസ്ഥാനമില്ലാത്ത ദുര്‍വ്യാഖ്യാനമാണ്. അത്തിയും ഒലിവും വെറും മരങ്ങളാണെന്ന് മകനറിയാമല്ലൊ.

  ജെറുസലേം ദേവാലയത്തിലുള്ള നമസ്കാരത്തിന്,അഞ്ഞൂറിരട്ടി പ്രതിഫലമുണ്ടെന്ന് മുസ്ലിങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്. അങ്ങനെ മുസ്ലിങ്ങള്‍ വിശ്വസിക്കുന്നതുകൊണ്ട് യഹൂദരായ നമുക്ക് യാതൊരു എതിര്‍പ്പുമില്ല. അവര്‍ നമസ്കരിച്ചോട്ടെ. ഇപ്പോള്‍ ചെയ്യുന്നതുപോലെ പുറത്ത് വച്ച് നമസ്കരിച്ചോട്ടെ. പക്ഷെ കാനാന്‍ പ്രദേശം യഹോവ നമുക്ക് വാഗ്ദാനമായി നല്‍കിയ പ്രദേശമാണ്. അവിടെ സോളമന്‍ പണുത ദേവാലയമാണ്, ജെറുസലെം ദേവാലയം. അതിന്റെ ഉടമസ്ഥാവവകാശം നമ്മള്‍ ആര്‍ക്കും വിട്ടുകൊടുക്കില്ല. ഇസ്ലാമിനു മുമ്പു ജനിച്ച മതമായ ക്രിസ്തുമതത്തിനും ജെറുസലെം വളരെ പ്രധാനപ്പെട്ടതാണ്. അവരുടെ ദൈവമായ യേശു ജെറുസലെം ദേവാലയത്തില്‍ പഠിപ്പിച്ചിട്ടുള്ളതാണെന്നോര്‍ക്കുക. പക്ഷെ അവരൊന്നും നമ്മുടെ പുരാതന സ്വത്തായ ജെറുസലെം ദേവാലയം വേണമെന്നു വാശിപിടിക്കുന്നില്ല എന്നും മകന്‍ മനസിലാക്കുക.

  ReplyDelete
  Replies
  1. >>>ഇനി ഒരിക്കലുമത് മുസ്ലിങ്ങള്‍ക്കോ ക്രിസ്ത്യാനികള്‍ക്കോ വിട്ടു കൊടുക്കില്ല എന്നന്താണ്, നമ്മുടെ നിലപാട്. കാരണം അത് നമ്മുടേതാണ്. ഇടക്കെങ്ങോ പിടിച്ചടക്കി കുറച്ചു കാലം കൈവശം വച്ചു എന്നതുകൊണ്ട് കൈവശാവകാശം അവര്‍ക്ക് ലഭിക്കില്ല. <<<<

   @ കാളിദാസന്‍ .....യഹൂദന്മാരുടെ വക്കാലത്തിനായി താങ്കളുന്നയിക്കുന്ന ഈ വാദഗതി സംഘ പരിവാരുകാര് ഭാരതത്തിലെ തര്‍ക്ക വിഷയമായ ഭൂമികളുടെ ഉടമസ്ഥാവകാശ തര്‍ക്കങ്ങളില്‍ ഉന്നയിച്ചാല്‍ താങ്കളതിനെ ന്യായീകരിക്കുമോ ?......അതോ യഹൂദന്മാരുടെ ഭാഗം പറഞ്ഞെന്നേ ഉള്ളൂ എന്റെ അഭ്പ്രായമതല്ല എന്നു പറഞ്ഞു ഉരുണ്ടു കളിക്കുമോ

   Delete


  2. അനന്ത്,

   ഞാന്‍ എഴുതിയ കമന്റിന്റെ മുകളില്‍ ഒരു വാചകമുണ്ടായിരുന്നു. ഇങ്ങനെ.

   ചരിത്രത്തേക്കുറിച്ച് യാതൊരു വിവരവുമില്ലാത്ത ഒരു മുസ്ലിം മുകളില്‍ എഴുതിയത്, ഒരു യഹൂദന്റെ വാക്കുകളില്‍ എങ്ങനെ ഇരിക്കുമെന്നു നോക്കാം.

   നവാസ് ഒ റ്റി എന്ന പേരില്‍ ഒരു മുസ്ലിം എഴുതിയ അഭിപ്രായം ഒരു യഹൂദന്‍ എഴുതിയാല്‍  എങ്ങനെ ഇരിക്കുമെന്ന് വായനക്കാരെ ഓര്‍മ്മിപ്പിച്ചതാണ്.

   യഹൂദന്‍മാരുടെ വക്കാലത്തിനായി ഞാന്‍ ഇവിടെ ഒന്നും ഉന്നയിച്ചിട്ടില്ല. അതുകൊണ്ട് താങ്കളുടെ അഭിപ്രായത്തോട് പ്രതികരിക്കുന്നുമില്ല.

   പാലസ്തീന്‍ പ്രശ്നത്തിലെ കാതലായ വിഷയം യാഥാര്‍ത്ഥ്യങ്ങളെ അംഗീകരിക്കണോ അതോ ഏതെങ്കിലും വേദ പുസ്തകത്തില്‍ എഴുതി വച്ചിരിക്കുന്ന അസംബന്ധങ്ങളില്‍ അഭിരമിക്കണോ എന്നതാണ്. ഇസ്രയേല്‍ എന്ന രാഷ്ട്രം ഒരു യാഥാര്‍ത്ഥ്യമാണ്., അതംഗീകരിക്കാതെ ഈ പ്രശ്നത്തിനു പരിഹാരം ഉണ്ടാകില്ല.

   നവാസ് ഒ റ്റി എന്ന ഇന്‍ഡ്യക്കാരന്‍ പറയുന്നത് ജെറുസലെം ദേവാലയവും പലസ്തീന്‍  പ്രദേശവും  മുസ്ലിം ദൈവമായ അള്ളാ നവാസിനും മറ്റ് ഇന്‍ഡ്യന്‍ മുസ്ലിങ്ങള്‍ക്കും പതിച്ചു നല്‍കിയതാണെന്നാണ്. താങ്കള്‍ പ്രതികരിക്കുന്നെങ്കില്‍ അതിനോട് പ്രതികരിക്കുക.പാലസ്തീന്‍ എങ്ങനെ ഇന്‍ഡ്യയില്‍ ജീവിക്കുന്ന മുസ്ലിമിന്, ഒസ്യത്തായി കിട്ടി എന്ന് അദ്ദേഹത്തോട് ചോദിക്കുക.

   Delete
 103. നിക്ഷ്പക്ഷമതികളെ പോലും വര്‍ഗീയ വാദികളും പക്ഷപാതികളും ആക്കുന്ന ഫെയ്സ്ബുക്കിയന്‍ സാഹചര്യത്തില്‍ ശ്രദ്ധേയമായ ലേഖനം ...
  മത വിശ്വാസികള്‍ (ദൈവ വിശ്വാസികള്‍ അല്ല) മലീനസമാക്കുന്ന മുഖപുസ്തകത്തിന്റെ ഇതളുകളില്‍ നിന്നുയരുന്ന വിദ്വേഷവും വെറുപ്പും സമൂഹത്തില്‍ ഉണ്ടാക്കുന്ന പ്രത്യാഘതങ്ങള്‍ ഗുരുതരമാണ് ...
  ആരോഗ്യകരമായ സംവാദങ്ങളില്‍ ഊന്നി സൌഹാര്‍ദപരമായ ഇടപെടലുകള്‍ സോഷ്യല്‍ മീഡിയകളില്‍ നിന്നുയരട്ടെ ...
  ആശംസകള്‍

  ReplyDelete
 104. ലരും ലേഖനം മുഴുവൻ വായികാതെയോ, അല്ലെങ്കിൽ വായിച്ചുവിട്ടിട്ടും മനസ്സിലാക്കാതെയോ ആണ്‌ പ്രതികരണം പുകയ്ക്കാനായി ഇറങ്ങുന്നതെന്നു തോന്നുന്നു. ഇവിടെ കണ്ട പല അഭിപ്രായങ്ങളും എന്റെ പലസുഹൃത്തുക്കളും എന്നോട് നേരിട്ടറിയിച്ചവയാണ്‌.

  അവരുടെ പ്രധാന പരാതികൾ

  1. വള്ളിക്കുന്ന് അനവസരത്തിൽ ഇങ്ങനെയൊരു ലേഖനമെഴുതി ഗസ്സ വിഷയത്തെ ഡൈല്യൂട്ട് ചെയ്യുകയാണ്‌.

  2. ഒറ്റപ്പെട്ട ചില സംഭവങ്ങൾ ചൂണ്ടിക്കാട്ടി വള്ളിക്കുന്ന് മതത്തിന്‌ ചീത്തപ്പേരുണ്ടാക്കുന്നു.

  രണ്ട് ആരോപണങ്ങളും സത്യത്തിന്‌ നിരക്കാത്തവയാണെന്ന് ലേഖനം മനസ്സിരുത്തിവായിച്ചിട്ടുള്ള ആർക്കും മനസ്സിലാവും. മേല്പറഞ്ഞ ലേഖനം ഗസ്സയെക്കുറിച്ചേയല്ല. മതത്തിന്റെ പതാകാ വാഹകരും സംരക്ഷകരുമായി സ്വയം അവരോധിച്ചിരിക്കുന്ന ചിലരെക്കൊണ്ട് മതം നേരിടുന്ന ഭീഷണികളെക്കുറിച്ചാണിത്. ആ വിഷയത്തിൽ മതത്തെക്കുറിച്ച് ചിന്തയും സ്നേഹവുമുള്ള വിശ്വാസികൾ തന്നെ എടുക്കേണ്ട ജാഗ്രതയെക്കുറിച്ചാണ്‌. സമയത്ത് ഇങ്ങനെയൊരു ഇടപെടൽ എടുത്തില്ലെങ്കിൽ മതം വീണുപോവാവുന്ന പടുകുഴിയെക്കുറിച്ചുള്ള ഒരു സത്യവിശ്വാസിയുടെ ആശങ്കകളാണീ ലേഖനം.

  മതത്തിലെ കളകൾ കണ്ടുപിടിച്ച് അവയെ പറിച്ചു കളയുകയാണ്‌ വേണ്ടത്. അല്ലാതെ മതത്തിൽ പ്രശ്നമൊന്നുമില്ല എന്ന് എന്നും മൂഢസ്വർഗ്ഗത്തിലിരുന്നാൽ ഒരിക്കലും കാലം ഏല്പ്പിക്കുന്ന പരിക്കുകളിൽ നിന്ന് മതത്തിന്റെ പ്രായോഗികജീവിതം രക്ഷപ്പെടില്ല.

  മതം അനുശാസിക്കുന്ന ഗ്രന്ഥവും മറ്റ് മാർഗ്ഗനിർദ്ദേശങ്ങളും അനുസരിച്ചുതന്നെ പോവണം. എന്നാൽ അത് ‘'മരത്തല കൊണ്ടാവരുത്.. തലച്ചോറും ചിന്തയും അടുപ്പിലിട്ട് കത്തിച്ചിട്ടാവരുത്..“. മതം അനുശാസിക്കുന്ന ജീവിതം പ്രായോഗികമാക്കണമെങ്കിൽ, അതിനാവശ്യം അറിവാണ്‌.. അറിവിന്റെ ലോകമാവട്ടെ അതിവൈകാരികതയുടേത് അല്ലേയല്ലതാനും...

  ReplyDelete
 105. I look up to Islam today because of this article.I respect the religion because, the teachings of the religion has eventually produced one person like you who can sit back, retrospect and self-criticize his own religion and more importantly gather the guts to write an article about the same. You have nailed it here Basheerkka. Any one with your writing caliber would have chosen the safe and convenient route of not writing such a piece, which would invite criticism from the hard liners within the sect. Each line in your article is relevant and I wish if the ill-informed youth would care to read this article daily until each and every word of it makes sense to them. A critical brain with an examining mindset also can derive satisfactory guideline for life from Qur'an-e-Majeed and the Sunna:. All they need is to keep their eyes wide open and their brains ventilated.. You deserve a standing ovation.

  ReplyDelete
 106. മതനിരപേക്ഷ സമൂഹത്തില്‍ ജീവിക്കുന്ന ഒരു മുസ്ലിം പുതിയ കാലത്തെ മാധ്യമ സാധ്യതകളെ വിനിയോഗിക്കുമ്പോള്‍ പാലിക്കേണ്ട സാമാന്യ മര്യാദകളുടെ അഭാവം വസ്തു നിഷ്ടമായി ചൂണ്ടിക്കാട്ടുന്ന ഒരു ലേഖനത്തെ അതിന്റെ അതി വായനയില്‍ ഗാസ വിഷയവുമായി മാത്രം കൂട്ടിക്കെട്ടി മറ്റൊരു തലത്തില്‍ പ്രതിഷ്ഠിക്കുന്നത് ഈ ലേഖനം വിമര്‍ശനപരമായി മുന്നോട്ടു വെക്കുന്ന മീഡിയ ആക്ടിവിസത്തിന്റെ വകതിരിവില്ലായ്മയുടെ തന്നെ ഉത്തമോദാഹരണമാണ്. അതി വൈകാരിതയില്‍ ഒരു മതവും അതിന്റെ സാരാംശങ്ങളും തെറ്റായി പ്രസരണം ചെയ്യപ്പെടുന്നു എന്ന ആശങ്കയെ വിലയിരുത്താനോ സ്വയം വിമര്‍ശനാത്മകമായി ഉള്‍ക്കൊള്ളാനോ സാധിക്കാതെ വരും വിധം ഇത്രമേല്‍ മീഡിയ നിരക്ഷരത എങ്ങിനെ ഉണ്ടാവുന്നു എന്നത് സാമാന്യബുദ്ധിക്കുമേല്‍ അടിച്ചെല്‍പ്പിക്കപ്പെടുന്ന മത മൌലികതയുടെ തെറ്റായ ആശയ സാന്ദ്രതയെ സൂചിപ്പിക്കുന്നുണ്ട്. ഇത് ഉല്പാദിപ്പിക്കുന്ന ഭയാനകമായ വര്‍ഗീയ ധ്രുവീകരണമെന്ന ദൂര വ്യാപകമായ വിപത്തു കാണാതെ പോകുമ്പോള്‍ അത് മാത്രം ലക്‌ഷ്യം വെച്ചു നാളുകളായി പ്രവര്‍ത്തിക്കുന്നവരുടെ അജണ്ട ആയാസമില്ലാതെ നടപ്പാക്കപ്പെടുന്നു. മതേതരമൂല്യങ്ങള്‍ സൂക്ഷിക്കുന്ന ഈ രാജ്യത്തെ ബഹുഭൂരിപക്ഷം സുമനസ്സുകളുമായി താദാത്മ്യപ്പെടാതെ ശാന്തിയും സമാധാനവും നിറഞ്ഞ ഒരതിജീവനത്തെ തേടുന്നത് തങ്ങളുടെ സ്വകീയമായ സ്വത്വ ജീവിതത്തെ പോലും അപകടപ്പെടുത്തും എന്നെങ്കിലും തിരിച്ചറിയേണ്ടതല്ലേ?!

  ReplyDelete
 107. പണ്ട് കാലത്ത് വിശപ്പിന്റെ വില അറിയുന്ന കാലമായിരുന്നു ഇന്ന് അതുമാറി, അത്യാവശ്യം ചുറ്റുപാടും ജീവിതസഹചര്യവും മാറി വിശപ്പ്‌ മറന്നു ജീവിക്കുന്നതിന്റെ ഉദാഹരണങ്ങളാണ്. പട്ടിണി കിടക്കുമ്പോൾ അറിയാം എത്രപേർ പ്രതികരിക്കും എന്ന്.

  ReplyDelete
 108. ഈ അടുത്തകാലങ്ങളിൽ വായിച്ച ഏറ്റവും ശക്തമായ ഇടപെടൽ. വായിച്ചു കോരിത്തരിച്ചു. മൊബൈൽ ഫോണിൽ ടൈപ് ചെയ്യാനുള്ള വിഷമം കൊണ്ട് പ്രതികരണം മനസ്സിൽ ശ്വാസം മുട്ടിച്ച് ഒതുക്കി വച്ചു. സോഷ്യൽ മീഡിയത്തിൽ സജീവരായ കേരളത്തിലെ സാമൂഹ്യ, സാഹിത്യ, അക്കാദമിക, പത്രപ്രവർത്തനരംഗത്തെ അതികായരിൽ പലരും ഈ വാക്കുകളെ ആവേശപൂർവം നെഞ്ചേറ്റുകയും, അവരിൽ ചിലരെങ്കിലും ഒന്നിലധികം തവണ ഈ പോസ്റ്റ്‌ ഷെയർ ചെയ്യുകയും ചർച്ചയാക്കുകയും ചെയ്തത് അഭിമാനപൂർവം കണ്ടുനിന്നു.

  പ്രിയപ്പെട്ട ബഷീർ മാഷ്‌, സാമൂഹ്യപ്രതിബദ്ധത എന്നത്, തന്റെ നിലപാട് ധീരതയുടെയും സത്യസന്ധതയുടെയും മൂശയിൽ വാർത്തെടുത്ത അക്ഷരങ്ങൾ കൊണ്ട് പ്രകടിപ്പിക്കുക എന്നത് കൂടിയാണ്. മലയാളിയെപ്രത്യേകിച്ചും, മനുഷ്യനെ പൊതുവിലും ബാധിക്കുന്ന, അവരുടെ സാമൂഹ്യ സുസ്ഥിതിയെ പ്രതികൂലമായി എഫെക്റ്റ് ചെയ്യുന്ന ഓരോ പ്രശ്നങ്ങളിലുമുള്ള താങ്കളുടെ നിലപാടുകളും ഇടപെടലുകളും സാമൂഹ്യപ്രതിബദ്ധതയുള്ള ഒരു സാമൂഹ്യജീവിയുടെ ആത്മാർഥതയുടെ നിദർശങ്ങളായിരുന്നു. അഭിനന്ദനങ്ങൾ...

  മലയാളിയുടെ മതേതര മനസ്സ് എന്ന പുറം മോടിക്ക് അകത്ത് വർഗീയ ചിന്തയുടെ പേടിപ്പെടുത്തുന്ന ഒരഗ്നിപർവതം കിടന്നുറങ്ങുന്നുണ്ടെന്ന് നിരീക്ഷിച്ചത് ആദരണീയനായ ചരിത്രപണ്ഡിതൻ കെ.എൻ. പണിക്കർ സാറാണ്. അദ്ദേഹത്തിന്റെ നിരീക്ഷണങ്ങൾക്ക് അടിവര ചാർത്തുന്ന ഒട്ടനേകം സംഭവങ്ങൾ കുറച്ചുകാലങ്ങളായി ജാള്യതയേതുമില്ലാതെ കേരളത്തിൽ നടന്നുവരുന്നുണ്ട്. പക്ഷെ, 'മതി, നിറുത്താൻ സമയമായി' എന്ന് ഗുണദോഷിക്കാൻ, അരുതെന്ന് കൈ പിടിക്കാൻ ആരും തയ്യാറാവാത്ത ഭീതിജനകമായൊരു സ്ഥിതിവിശേഷം ഇവിടെ നിലനില്ക്കുന്നുണ്ട്. ഇവിടെയാണ്‌, താനുൾക്കൊള്ളുന്ന സമുദായത്തിന്റെ അംഗങ്ങൾക്ക് അടിയന്തിരമായി ഉണ്ടാവേണ്ട സാമൂഹ്യ മാധ്യമ സാക്ഷരതയെക്കുറിച്ച് അകത്തേക്ക് ടോർച്ചടിക്കുന്ന ശൈലിയിൽ പതിവുപോലെ ആത്മാർഥത നിറഞ്ഞുനിൽക്കുന്ന നിലപാടുതറയിൽ നിന്നും വള്ളിക്കുന്ന് കാര്യങ്ങൾ വിളിച്ചുപറയുന്നത് കൂടുതൽ ശ്രദ്ധേയമാകുന്നത്; പ്രസക്തമാകുന്നതും! മാത്രമല്ല, മലയാളത്തിലെ ഏറെ പ്രചാരമുള്ള ശബാബ് വാരികയിൽ സുധീരമായ ഈ വാക്കുകൾക്ക് സ്ഥലം നല്കി എന്നതും ഒട്ടും പ്രാധാന്യം കുറഞ്ഞ കാര്യമല്ല - ഇന്ത്യൻ മതേതരത്വത്തിന്റെ പ്രശോഭിതമായ നിലനില്പിനുവേണ്ടി ഏറെ പ്രയത്നിച്ചിട്ടുള്ള ഒരു പ്രസ്ഥാനത്തിന്റെ ജിഹ്വയിൽ ഇത്തരം ആത്മവിമർശനപരമായ നിലപാടുകൾ അപൂർവകാഴ്ച അല്ലെങ്കിലും.

  സാംസ്കാരിക വൈജാത്യങ്ങളും, മതവൈവിധ്യങ്ങളും ആശയവ്യത്യാസങ്ങളും എമ്പാടുമുള്ള ബഹുസ്വരതയുടെ ഒരു മഴവിൽ ലോകത്ത് തന്റെ കണ്ണടയുടെ നിറത്തിൽ കൂടി മാത്രം കാര്യങ്ങൾ ദർശിക്കുന്ന സങ്കുചിതത്വത്തിനു അനാവശ്യമായി ഇസ്‌ലാം പ്രതിക്കൂട്ടിൽ കയറ്റപ്പെടുന്നു എന്ന ദുര്യോഗത്തിന് ശരിക്കും പ്രതിക്കൂട്ടിൽ കയറ്റപ്പെടേണ്ടത് സൈബർ ലോകത്തെ സമുദായത്തിനു വേണ്ടി ശബ്ദിക്കുന്നു എന്ന് സ്വയം കരുതുന്ന അപക്വമതികളായ ആവേശകാരി മുസ്‌ലിം ചങ്ങാതിമാർകൂടിയാണ് എന്ന തിരിച്ചറിവ് സന്തുലിതവും പാകമായതുമായൊരു മനസുകൊണ്ട് രോഗനിർണ്ണയം നടത്തുമ്പോൾ അയത്നലളിതമായി മനസ്സിലാവുന്ന കാര്യമാണ്.

  ഗസ്സയും ഫലസ്ത്വീനും ലോകനീതിയുടെ ഹൃദയം തകർക്കുന്ന ആഴമേറിയ മുറിവാണ്. പക്ഷെ, അത് മതപരമായ ഒരു പ്രശ്നമാക്കി ചുരുക്കുവാൻ, വിശാലചിന്തയെ വൈകാരികതയുടെ സങ്കുചിതത്വം വിഴുങ്ങിയപ്പോൾ മുസ്‌ലിം ആവേശകാരികൾ കൂടി കാരണമായി എന്ന് പറയുമ്പോൾ ദേഷ്യം പിടിച്ചിട്ടും, നെറ്റി ചുളിച്ചിട്ടും കാര്യമില്ല. അതൊരു വസ്തുതയാണ്. താൻ ജൂതന്മാരിൽ ചിലരെ വെറുതെ വിട്ടത് അവരുടെ നീചത്വം വരുംകാല ലോകത്തിനു മനസ്സിലാകുവാൻ വേണ്ടിയാണെന്ന അഡോൾഫ് ഹിറ്റ്‌ലറുടെതെന്നു പ്രചരിപ്പിക്കപ്പെട്ട വാക്കുകൾ, ബാക്കിയുള്ളവരെകൂടി കൊന്നുകൂടായിരുന്നോ എന്ന ചോദ്യത്തോടെ മുസ്‌ലിം പേരുകളിലുള്ള ഐഡികളിൽ വ്യാപകമായി പ്രത്യക്ഷപ്പെട്ടിരുന്നു ഈ ദിവസങ്ങളിൽ. എത്രമാത്രം അപക്വവും വൃത്തികെട്ടതുമായിരുന്നു ആ കാമ്പയിൻ! ആ ഹിറ്റ്ലർ വാക്കുകൾ പ്രചരിപ്പിച്ചവർ തന്നെ, ഈ അടുത്ത ദിവസങ്ങളിൽ യുദ്ധത്തിനെതിരെ ഇസ്രായേലിലെ ഇടതുപക്ഷ ജൂതന്മാർ നടത്തിയ കൂറ്റൻ പ്രകടനത്തിന്റെ ചിത്രങ്ങൾ ഷെയർ ചെയ്യുന്ന വിരോധാഭാസവും കാണാനിടയായി.

  ഫലസ്തീനികൾക്ക് വേണ്ടി ശബ്ദിക്കുന്ന, മലയാളികൾക്ക് സുപരിചിതയായ സൂസൻ നഥാനെപ്പോലെയുള്ള ആക്ടിവിസ്റ്റുകളും, നോം ചോംസ്കിയെപ്പോലെയുള്ള സുധീരരായ ദാർശനികരും ജൂതരാണ് എന്ന് അവർ മനസ്സിലാക്കാതെ പോയി!

  വികാരം വിചാരത്തെ വിഴുങ്ങുമ്പോൾ കാഴ്ചശക്തിയും, കാഴ്ചപ്പാടുകളിലെ സത്യസന്ധതയും വിനഷ്ടമാകുന്നതിന്റെ ഒരുദാഹരണം കൂടിയാണിത്.

  ReplyDelete
  Replies
  1. പ്രിയ നൗഷാദ് സാബ്.. ഇത്രയും മനോഹരമായ ഒരു റിവ്യൂ എന്റെ പോസ്റ്റ്‌ അർഹിക്കുന്നുണ്ടോ എന്ന് സംശയമുണ്ട്‌.. ഈ വാക്കുകൾക്ക് പെരുത്ത് നന്ദി. ഈ ലേഖനം കടപ്പെട്ടിരിക്കുന്നത് പ്രിയ മുജീബ് കിനാലൂരിനോടാണ്. അദ്ദേഹമാണ് ഈ വിഷയത്തിൽ ഒരു ലേഖനം ഇന്ന് രാത്രി തന്നെ എഴുതിത്തരണമെന്ന് പറഞ്ഞ് നിർബന്ധിച്ചത്‌.. അല്പം ശക്തമായ ഭാഷയിൽ തന്നെ വേണമെന്നും പറഞ്ഞു.. ശബാബിന് വേണ്ടി എഴുതിയ ഈ കുറിപ്പ് ബ്ലോഗിൽ ഇടണമോ വേണ്ടയോ എന്ന് ഒരുപാട് ശങ്കിച്ചു. പല രീതിയിൽ വായിക്കപ്പെടുമെന്ന് ആശങ്കയുണ്ടായിരുന്നു. സോഷ്യൽ മീഡിയയിൽ ഈ പോസ്റ്റ്‌ ഇത്ര ചർച്ച ചെയ്യപ്പെടുമെന്ന് പ്രതീക്ഷിച്ചതേയില്ല.

   Delete
 109. --ഗ്രിഗറിJuly 29, 2014 at 1:55 PM

  പ്രിയപ്പെട്ട ബഷീർക്കാ,
  വളരെ നല്ല ലേഖനം. നല്ല ഭാഷ, നല്ല ആശയം.

  പക്ഷെ ഒരു ദുഃഖ:സത്യം പറഞ്ഞോട്ടെ, ഇത് വായിച്ച് ആരും നന്നാവാൻ പോകുന്നില്ല. ഒരു മതക്കാരനും.കാരണം അത്രയേറെ മതം ഇന്ന് പല മനുഷ്യരുടെയും തലച്ചോറിനെ കാർന്ന് തിന്നു കഴിഞ്ഞു.

  എന്റെ വ്യക്തിപരമായ ചില അഭിപ്രായങ്ങൾ കുറിച്ചോട്ടെ.
  1. മുസ്ലിം വിശ്വാസികളുടെ ഇടയിൽ വർഗ്ഗീയത വളർത്തുന്നതിൽ മാധ്യമം പത്രത്തിന്റെ പങ്ക് ഒരു നിഷ്പക്ഷ ചിന്താഗതിക്കാരനും നിഷേധിക്കാൻ കഴിയുന്നതല്ല. പല വാർത്തകളുടെയും ഉദ്ദേശ്യം മുസ്ലിം യുവാക്കൾക്കിടയിൽ ഒരുമിച്ച് നിന്നില്ലെങ്കിൽ എന്തോ അപകടം വരുമെന്ന രീതിയിലുള്ള അരക്ഷിതാവസ്ഥ ഉണ്ടാക്കുന്നതാണ്.
  പല വാർത്തകളുടെയും താഴെയുള്ള മുസ്ലീം കമന്റുകൾ മുസ്ലീം ജനതയോടുള്ള സ്നേഹം കുറയ്ക്കാനേ ഉപകരിച്ചിട്ടുള്ളൂ.നമ്മുടെ രാജ്യത്തെ നിയമങ്ങളും വ്യവസ്ഥിതികളും മുസ്ലീമിന് എതിരാണ് എന്നൊരു ലൈൻ മിക്കവാറും എല്ലാ എഡിറ്റോറിയൽ ലേഖനങ്ങളിലും ഉണ്ട്.
  മദനിയേപ്പോലുള്ളവരെ വിചാരണ കൂടാതെ തടവിൽ ഇട്ടിരിക്കുന്നത്, മാധ്യമത്തിനു എന്നുമൊരു ചാകരയാണ്. "ബോക്കോ ഹറാം പോരാളികൾ", "അൽ ക്വൈദ പോരാളികൾ" എന്നൊക്കെ ഇടയ്ക്കിടെ വാർത്തകളിൽ കാണാം.

  2. താൻ പണ്ട് തെറ്റായ പാതയിൽ ആയിരുന്നു എന്നും, ഇപ്പൊ ഒരു പുതിയ മനുഷ്യൻ ആണ് താൻ എന്നും അവകാശപ്പെടുന്ന മദനി, കഴിഞ്ഞ ആഴ്ച തുറന്ന ഫേസ്ബുക്ക്‌ പേജിന്റെ ആദ്യ പോസ്റ്റിലും, പാലസ്തീനിൽ ഉള്ളവര്ക്ക് വേണ്ടി പ്രാർത്ഥിക്കാൻ ആണ് ആവശ്യപ്പെടുന്നത്. മദനി തന്റെ വാക്കുകളിലെ വിഷം മാത്രമേ നിർത്തിയിട്ടുള്ളൂ, പ്രവൃത്തി മാറ്റിയിട്ടില്ല. മുസ്ലീങ്ങൾ വേട്ടയാടപ്പെടുന്നവർ ആണെന്നും ഒരുമിച്ച് നിൽക്കേണ്ടവർ ആണെന്നും വരുത്തിത്തീർത്താലേ മദനിയെപ്പോലെയുള്ളവർക്ക് നേട്ടമുള്ളൂ. മദനിയെ മനുഷ്യസ്നേഹത്തിന്റെ പേര് പറഞ്ഞു പുറത്തു കൊണ്ടുവരാൻ വാദിക്കുന്നവർ ഇതൊന്നും കാണില്ല.

  3. ഏതാണ്ട് 10 വർഷങ്ങൾക്ക് മുൻപ്, കോഴിക്കോടുള്ള എന്റെ സുഹൃത്തിന്റെ വീട്ടിൽ താമസിക്കുമ്പോൾ, അടുത്തുള്ള മദ്രസയിൽ പോകുന്ന ഒരു പയ്യനോട്, അവിടെ എന്തൊക്കെ പഠിപ്പിക്കുന്നു എന്ന് ചോദിച്ചു. പയ്യന്റെ മറുപടി ഇതാണ്.."നമ്മുടെ മണ്ണ് നമ്മൾ ഒരിക്കലും ഹിന്ദുക്കൾക്ക് കൊടുക്കരുത്. നമ്മൾ അവരിൽ നിന്ന് ഭൂമി വാങ്ങുകയെ ചെയ്യാവൂ". എട്ടോ ഒൻപതോ വയസ്സുള്ള കുട്ടികൾക്ക് മതപണ്ഡിതന്മാർ ഉപദേശിച്ചു കൊടുത്ത കാര്യമാണ് ഇത്. ചെറിയ പ്രായത്തിൽ തന്നെ മതപഠനം എന്ന പേരിൽ വർഗ്ഗീയവിഷം കുത്തി വെയ്ക്കുന്ന കാര്യത്തിൽ, ചില മദ്രസകൾ എങ്കിലും താൽപര്യം കാണിക്കുന്നു എന്ന കാര്യം നിരീക്ഷിക്കപ്പെടെണ്ട കാര്യമാണ്.

  4. വിശ്വരൂപം സിനിമയുടെ വിവാദം കത്തി നിന്ന സമയം. 19 വയസ്സുള്ള ഒരു പയ്യൻ അവന്റെ പോസ്റ്റിൽ എഴുതിയത് വായിച്ചു ഞാൻ കണ്ണ് തള്ളി ഇരുന്നു പോയി. "കമലഹാസൻ - അവനെ അല്ലാഹു ശിക്ഷിക്കും, അവന് നരകത്തിൽ കൊടുക്കേണ്ടത് എന്താണെന്ന് പടച്ചോൻ തീരുമാനിച്ചിട്ടുണ്ട്. ഇസ്ലാമിനെ തകർക്കാൻ ശ്രമിക്കുന്ന ദ്രോഹി".
  വലിയവരുടെ മനസ്സിൽ തീവ്രവാദം വളർത്താൻ ബുദ്ധിമുട്ടാണ്. കുട്ടികളുടെ മനസ്സിലേക്ക് വർഗ്ഗീയതയുടെ വേരുകൾ ഇറങ്ങിയാൽ, ആ വേരുകൾക്ക് കാലത്തിന് പെട്ടെന്ന് ക്ഷയിപ്പിക്കാൻ പറ്റാത്ത ഉറപ്പുണ്ടാകും എന്ന് പറഞ്ഞു കൊടുക്കുന്നവർക്ക് അറിയാം.

  ഹിന്ദു യുവാക്കളും ഇത്തരത്തിൽ പ്രതികരണങ്ങൾ എഴുതി വിടാറുണ്ട്. പക്ഷെ ലൈക്കുകളും ഷെയറുകളും കുറവായത് കൊണ്ട് ഭാഗ്യത്തിന് അത് അധികം പടരുന്നില്ല എന്ന് മാത്രം.
  ഒരു കാര്യം നിഷേധിക്കാതെ വയ്യ. ഇവിടത്തെ ഭൂരിപക്ഷസമൂഹം മതചിന്താഗതി അധികം ഇല്ലാത്തവരാണ്. ഉണ്ടായിരുന്നെങ്കിൽ ഇന്ന് RSS ആശയങ്ങള പടർത്താൻ ശ്രമിക്കുന്ന ശ്രീകലയെപ്പോലെയുള്ളവർ എന്നേ മദനിക്ക് സമം ആരാധകവൃന്ദം ഉള്ളവർ ആയേനെ.
  "രാമനോ മുണ്ടില്ല, ലക്ഷ്മണന് തോർത്തില്ല, ഹനുമാൻ ഓരോ രോമങ്ങൾ പിഴുതെറിഞ്ഞു" എന്നൊക്കെ ദിലീപ് മീനത്തിൽ താലികെട്ട് സിനിമയിൽ രാമായണം നോക്കി വായിക്കുന്നത് കണ്ട്, അതിലെ നർമ്മം ആസ്വദിക്കുകയല്ലാതെ മതനിഷേധം എന്ന് പറഞ്ഞു ഒരു മണ്ടൻ പോലും വന്നിട്ടില്ല.
  സമാനമായ ഒരു രംഗം ബൈബിളോ ഖുറാനോ വെച്ചായിരുന്നു ചിത്രീകരിച്ചിരുന്നത് എങ്കിൽ ഇവിടെ എന്താകുമായിരുന്നു അവസ്ഥ എന്ന് ആലോചിക്കുന്നത് രസകരമായ ഒരു ചിന്തയാവും.

  ReplyDelete
  Replies
  1. Dear Gregory,
   ഞാന്‍ മാധ്യമം വായന നിർത്തിയത്‌ ഇതേ കാരണത്താലാണ്‌. രണ്ടു വിഭാഗങ്ങളിലേയും തീവ്രമായതും തമ്മിലടി മൂപ്പിക്കുന്നതുമായ comments മാത്രം തിരഞ്ഞു പിടിച്ചു പ്രസിദ്ധീകരിക്കുകയാണെന്ന്‌ തോന്നുന്നു. അതിനെ സമാധാനപ്പെടുത്തുന്ന commentകള്‍ അവർ പ്രസിദ്ധീകരിക്കാറില്ല എനിക്കും സുഹൃത്തുക്കള്‍ക്കും നേരിട്ട്‌ അനഌഭവമുള്ളതാണ്‌ ഈ comment മുക്കല്‍

   Delete
  2. dear Gregory.... thangalude sradahyilekke... thangalkke pathrathode ulla veruppe endanne enne mansilayee...ade thangalude isttam....pakche thangal pranchevecha chila kariyangalil vekthada vennam enne thonunnu....enne muslim cheruppakarude edayill oru vibagam angine vijarikunnundakil ee prancha pathramano kranakkar...ado thangal prancha madiri endegilum undo..namude niyama vevasthagalil...mulim vibakathode oru chittama nayaum mattuvibagakarode mattonnum elle enne chindiche pokunnu...ella enne manassil palavattam adiurache viswasikkumbolum thangal prancha pathra madhyamam allatha vartha madyamngalil varunna varthakal kanumbol thonipokunnu....ende konde angine enne chila alukal vijarichal ade drakarikenda kadama namude niyama vevasthagal cheyunnundo...ella ennane thonunnade....madani ye polulla varthagal enne pranchu kandu...enne INDA ill 90 kalke sesham muslim cheruppakar 90 munpe muslim cheruppakr enne thangale polullavar oru vigidanam nadathiyal manasilakunna onnane ....adinne ee pathram matramno karanakkar.....ado namude oruvibagathinode ulla niyama vevasthayude sameepanamo...eee sameepanam manne madaniye polullavare evide shrtichade enne prayade vayaa...pinne thangal pranchamadiri madaniyude kariyam edukkamm....angine prasangikunna ethryoo perukal namukke kandathan kziyum ende namude niyama vevasthagl avreke edire oru cheruviral polum anakunnilla....appol arude kuttamanne pathrathintedo.... pinne thangalude 2 amthe gannika madani pranchu chan pade thettaya padayil ayirunnu enne eppol pudiya padayillanne ennum .....ade adheham avarthichu prayunnu...pakze thangale polullavarkke ade ulkollan kaziyilla karanam thangal pranchade FB adeham Palestine vendi prarthikkan pranchu....ade konde adham ullil mariyittilla enne endanne suhrthe Palestine vendi prarthicahl theevravadamagumo....angine engil thagal ulpede ullavar prarthikarille pattupalarkkum vendi....ende adonnum theevravadam akunnilla....suhrthe edanne chila alukale edayill...oru kootayma vennam enne chindikkan preranayakunnade ...madani pranchadil teevrav

   Delete
  3. adam prayade kandathunna thangal...prayunna matte oru visesham kerlathile madrassagale patti hindu samooham polum prathegiche kozikode dst.... prayatha aropanam..... oru rasamayrunnu... suhrthe malappuram prayukayaeerunnengil....kurache koodi aaadikarikada kittumayrunnu.....ed nikke thonunnu..subramanya somi pranchade adepadi sandarbaum sthalaum matti..oru munvidiyode koode thangal avadarippichu.....suhrthe keralathile oru madrasayengilum thangal prayunna allengil thangalum subramaniya somikalum adepolululla chila alukalum pragarippikkunna madiri.... oru padanam nadakunnundengil...thangl telive sahidam ..... varannam thangele koode nilkkan ee smudayathile cheruppakkar undaum...theercha.....suhrthe..adiyam thangal keralathile madrasagale kuriche padikuka....karanam avide oru padiya padhdi unde ade oru center system thil varkke cheyunnu... adile niyamngal nadpilakde oru madras polum munnotte pokan padilla undegil ade niyama pramayee... ottapedum ennade konde arum adinne mudirilla enne enikke aligidamyee prayan kaziyum ..pinne thangal prayunna madrasagal undekil kaniche kodukoo...ennane enikkum parayan ullade....karanam chanum orumadrssayil padichade anne avide onnum ethrathil oru padanam nadathiyadayee orkunnilla...pinne 8/9 vayssil kuttikalkke madapandidan mar pranche kodukkunnade endanne nnegilum ariyuka karanam aa samyathe orukutti madrasa vidiyabiyassam thudangunna samayamanne avide padippikkunnade ...thante madathile 5 kariyangal anne .....eni thangal parayunna madiri endegilum madrasagal undekil... vivaram kodukkannam namude Gov...aneshikkattee....allade ethram kudila thadrangal kettigoshikkalle...ade thangale polulla nishpakcha chindagadikal enne prayukaum thangal anumanikunna...allengil enne polullavar Read cheyumpol thonipikunna theevra chindagadikkar.... madaniyekkalum vishamayamanne... enne prayade vayya... pinne mudillathakariyam narmam ayee avadarippikumpol ade narmamanne ennum 19 vayasukarnte post kaditte ade theevravadam anne ennum prayunna thangal evideyanne konde chennuvekkunnade enne samaniya mariyada ullavarkke manasilakum....please keralathilengilum etharam vargeeyada padarthade nokkan sramikkannam enne prayette....

   Delete
  4. പ്രിയ ഗ്രിഗറി
   താങ്കളുടെ പല നിഗമനങ്ങളോടും യോജിപ്പില്ല എന്ന് സൂചിപ്പിക്കട്ടെ. പ്രത്യേകിച്ചും >> പാലസ്തീനിൽ ഉള്ളവര്ക്ക് വേണ്ടി പ്രാർത്ഥിക്കാൻ ആണ് ആവശ്യപ്പെടുന്നത്. മദനി തന്റെ വാക്കുകളിലെ വിഷം മാത്രമേ നിർത്തിയിട്ടുള്ളൂ, പ്രവൃത്തി മാറ്റിയിട്ടില്ല. << പലസ്തീനിൽ ഉള്ളവർക്ക് വേണ്ടി പ്രാർത്ഥിക്കുന്നത് തീവ്രവാദമല്ല. അങ്ങനെയൊരു സൂചന താങ്കളുടെ വാക്കുകളിൽ കാണുന്നു. ഫലസ്തീൻ ജനതയുടെ ദുരിതങ്ങൾ മാറാൻ വേണ്ടി ഞാനും പ്രാർത്ഥിക്കാറുണ്ട്.

   >> "നമ്മുടെ മണ്ണ് നമ്മൾ ഒരിക്കലും ഹിന്ദുക്കൾക്ക് കൊടുക്കരുത്. നമ്മൾ അവരിൽ നിന്ന് ഭൂമി വാങ്ങുകയെ ചെയ്യാവൂ" << താങ്കളോട് ഒരു കുട്ടി അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ അതിനെ നിഷേധിക്കുന്നില്ല. പക്ഷേ കേരളത്തിലെ ഏതെങ്കിലും മദ്രസയിൽ പഠിപ്പിക്കുന്ന പാഠഭാഗങ്ങളിൽ ഇതുപോലെ അന്യമത വിദ്വേഷം ഉണ്ടെന്ന് ഞാൻ കരുതുന്നില്ല. മദ്രസകളിൽ പഠിപ്പിക്കുന്ന പുസ്തകങ്ങൾ പുസ്തകശാലകളിൽ പരസ്യ വില്പന നടത്തുന്നവയാണ്. ആർക്കും അവ പരിശോധിക്കാവുന്നതെയുള്ളൂ.. മറ്റ് മതവിഭാഗങ്ങളുടെ ആരാധ്യ വസ്തുക്കളെ ചീത്ത പറയരുത് എന്നും അയൽവാസി ഏത് മത വിശ്വാസി ആയാലും അയാളോട് മാന്യമായി പെരുമാറണമെന്നുമൊക്കെയാണ് മദ്രസകളിൽ നിന്ന് ഞാനടക്കം പഠിച്ചിട്ടുള്ളത്.

   Delete
  5. --ഗ്രിഗറിJuly 30, 2014 at 11:05 AM

   പ്രിയപ്പെട്ട ബഷീർക്ക,
   എന്റെ കമന്റ് വായിച്ച് മറുപടി അയച്ചതിന് നന്ദി.

   മദനിയുടെ കാര്യത്തിൽ ഞാൻ പറഞ്ഞതിൽ നൂറ് ശതമാനം ഞാൻ ഇപ്പോഴും ഉറച്ച് നിൽക്കുന്നു.അങ്ങനെ പറയാൻ വ്യക്തമായ കാരണങ്ങൾ ഉണ്ട്.
   മുസ്ലീങ്ങൾ അമുസ്ലീങ്ങളാൽ കൊല്ലപ്പെടുമ്പോൾ മാത്രമേ മദനിയുടെ ഉള്ളിലെ മനുഷ്യസ്നേഹം പുറത്ത് വരാറുള്ളൂ.. 2008ൽ മുംബൈ ഭീകരാക്രമണത്തിന്റെ പേരിലോ, ലോകത്ത് പല ഭാഗത്തും മുസ്ലീങ്ങൾ തമ്മിൽ കൊല്ലുമ്പൊഴൊ, ബോകോ ഹറാം നിരപരാധികളെ കൊല്ലുമ്പൊഴൊ മദനി ഒരു വാക്കും പറഞ്ഞിട്ടില്ല. അങ്ങനെയുള്ള ഒരാൾ പാലസ്തീനിൽ ഉള്ളവർക്ക് വേണ്ടി മാത്രം പ്രാർത്ഥിക്കാൻ പറയുമ്പോൾ അതിൽ ഉള്ളത് വർഗ്ഗീയത അല്ല, മനുഷ്യസ്നേഹം മാത്രമാണ് എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട്.

   പലസ്തീനിൽ ഉള്ളവർക്ക് വേണ്ടി പ്രാർത്ഥിക്കുന്നത് തീവ്രവാദമാണ് എന്ന് ഞാൻ പറഞ്ഞതിന് അർത്ഥമില്ല.. പറഞ്ഞ ആളിൻറെ പ്രസ്താവനകൾ മുസ്ലീങ്ങൾ അമുസ്ലീങ്ങളാൽ കൊല്ലപ്പെടുമ്പോൾ മാത്രമേ പുറത്ത് വരാറുള്ളൂ.. അത് കൊണ്ടാണ് പറഞ്ഞത് മദനി തന്റെ വാക്കുകളിലെ വിഷം മാത്രമേ നിർത്തിയിട്ടുള്ളൂ, പ്രവൃത്തി മാറ്റിയിട്ടില്ല എന്ന്.

   മദനിയെപ്പോലെയുള്ളവർക്ക് നിലനിൽക്കണമെങ്കിൽ വർഗ്ഗീയത വളർത്താതെ പറ്റില്ല.
   പണ്ട് മതം പറഞ്ഞു മൂപ്പർ പ്രസംഗിക്കുമായിരുന്നു. ഇപ്പൊ മതം പറയാതെ പ്രസംഗിക്കുന്നു. അത്രേ ഉള്ളു വ്യത്യാസം. ഫലം ഒന്ന് തന്നെ. കോയമ്പത്തൂർ ജയിലിൽ നിന്ന് പുറത്ത് വന്ന ശേഷം മൂപ്പർ പൊതുപരിപാടികളിൽ പ്രസംഗിക്കുന്ന രീതി ആണിത്. കേട്ടിട്ടുള്ളവർക്ക് അറിയാം. അല്ലാതെ ഞാൻ ചുമ്മാ എഴുതി വിടുന്നതല്ല.


   പിന്നെ മദ്രസയുടെ കാര്യം. എല്ലാ മദ്രസകളും എന്ന് ഞാൻ പറഞ്ഞിട്ടില്ല. അതൊരു ഒറ്റപ്പെട്ട സംഭവം ആയിരിക്കാം.."ചില മദ്രസകൾ" എന്ന് ഞാൻ എഴുതിയത് താങ്കൾ ശ്രദ്ധിക്കാതെ പോയതാവാം ഇങ്ങനെ എഴുതാൻ കാര്യം. താങ്കൾ പഠിച്ച കാലം അല്ലല്ലോ ഇപ്പോഴത്തേത്.
   എല്ലായിടത്തും മൂല്യച്യുതി സംഭവിച്ച പോലെ മദ്രസ അധ്യാപകരുടെ ഇടയിലും അത് സംഭവിച്ചിട്ടുണ്ട്. വിദ്യാർത്ഥിയെ മദ്രസ അദ്ധ്യാപകൻ പ്രകൃതിവിരുദ്ധ പീഡനം നടത്തിയതും നമ്മുടെ നാട്ടിൽ തന്നെയാണ് എന്നത് തന്നെ ഉദാഹരണം.
   ഈപ്പറഞ്ഞതിന് അർത്ഥം എല്ലാവരും തെറ്റ് ചെയ്യുന്നവരാണ്എന്നല്ല. തെറ്റ് ചെയ്യുന്നവരും ഉണ്ട് എന്നാണ്.

   മാധ്യമത്തിൻറെ കാര്യത്തിൽ വിയോജിപ്പ് കാണാഞ്ഞതിൽ സന്തോഷം.

   Delete
  6. Dear Basheer,
   അങ്ങനെയുള്ള ചില മദ്രസകളുമുണ്ട്‌. ഞാന്‍ ഏഴാം ക്ലാസ്സില്‍ ആയിരുന്നപ്പോള്‍ എന്റെ ഒരു സുഹൃത്ത്‌ പറഞ്ഞിരുന്നു കാഫറീങ്ങളെക്കൊണ്ട്‌ കിതാബ്‌ തൊടീക്കരുതെന്ന്‌ ഉസ്‌താദ്‌ പറഞ്ഞുവെന്ന്‌. അന്ന്‌ കാഫിറെന്നാലെന്തെന്നറിയാത്ത എന്നോടവന്‍ പറഞ്ഞു തന്നത്‌ നിങ്ങളെല്ലാം തന്നെ എന്നായിരുന്നു. പിന്നെ പലപ്പോഴായി അവന്‍ മദ്രസയില്‍ പഠിപ്പിച്ചതായി പറഞ്ഞ കാര്യങ്ങള്‍ ഇവിടെ എഴുതിയാല്‍ ഉജ്ജ്വലമായ ഈ ലേഖനത്തിന്റെ സംവാദം വഴിതിരിച്ചു വിടലായിരിക്കും ഫലം. അത്‌ വെറുമൊരൊറ്റപ്പെട്ട സംഭവമായിട്ട്‌ നമുക്ക്‌ വിട്ടേക്കാം. ഇതു തന്നെ ഇവിടെ എഴുതണോ എന്ന്‌ പലവുരു ആലോചിച്ചിരുന്നു പിന്നെ സലാമിനെപ്പോലെയുള്ളവർ മുന്‍പിന്‍േ നേനാക്കാതെ ഒറ്റയടിക്ക്‌ "ന്യൂനപക്ഷ വിരുദ്ധ, വസ്തുതാ വിരുദ്ധ വര്‍ത്തമാനങ്ങള്‍ കമന്‍റുകള്‍" എന്നടച്ചാക്ഷേപിച്ചപ്പോള്‍ പറഞ്ഞേക്കാമെന്നു കരുതി. ഇവിടെയും കമന്റിയ ചിലർ പലസ്‌തീന്‍ പ്രശ്‌നം അധിനിവേശ മനഌഷ്യാവകാശ പ്രശ്‌നത്തെക്കാളുപരി മുസ്‌ലീം വികാരമായിട്ടാണ്‌ കാണുന്നത്‌. ഇങ്ങനെ സരളമായി കാര്യങ്ങള്‍ വിശദീകരിച്ച ലേഖനം വായിച്ചിട്ട്‌ പിന്നെയും ചിലർ നസ്രിയയോട്‌ തട്ടമിടാനല്ല അഭിനയം നിർത്താനാണ്‌ പറയേണ്ടതെന്നു കമന്റുന്നതും നമുക്ക്‌ ഒറ്റപ്പെട്ട വിഡ്ഡിത്തമായി കാണാം.

   Delete
 110. Here is one more Madhyamam adventure.
  http://itsmyblogspace.blogspot.in/2014/04/blog-post_23.html?m=1

  ReplyDelete
 111. പ്രിയ ബഷീര്‍ സാബ്, താങ്കള്‍ നല്ല ചിന്തയോടെ സ്വയം വിമര്‍ശന ബുദ്ധിയോടെ എഴുതിയ നല്ല ഒരു ലേഖനത്തെ ദുര്‍വ്യാഖ്യാനം ചെയ്ത് ഒന്നാം തരം ന്യൂനപക്ഷ വിരുദ്ധ, വസ്തുതാ വിരുദ്ധ വര്‍ത്തമാനങ്ങള്‍ കമന്‍റുകള്‍ ആയി ലേഖനത്തെ പ്രകീര്‍ത്തിക്കുന്നതിന്‍റെ മറവില്‍ ഇവിടെ വരുന്നത് കാണുന്നുണ്ടല്ലോ. ഒരു ഉദാഹരണം:
  "അടുത്തുള്ള മദ്രസയിൽ പോകുന്ന ഒരു പയ്യനോട്, അവിടെ എന്തൊക്കെ പഠിപ്പിക്കുന്നു എന്ന് ചോദിച്ചു. പയ്യന്റെ മറുപടി ഇതാണ്.."നമ്മുടെ മണ്ണ് നമ്മൾ ഒരിക്കലും ഹിന്ദുക്കൾക്ക് കൊടുക്കരുത്. നമ്മൾ അവരിൽ നിന്ന് ഭൂമി വാങ്ങുകയെ ചെയ്യാവൂ". "മദനി, കഴിഞ്ഞ ആഴ്ച തുറന്ന ഫേസ്ബുക്ക്‌ പേജിന്റെ ആദ്യ പോസ്റ്റിലും, പാലസ്തീനിൽ ഉള്ളവര്ക്ക് വേണ്ടി പ്രാർത്ഥിക്കാൻ ആണ് ആവശ്യപ്പെടുന്നത്. മദനി തന്റെ വാക്കുകളിലെ വിഷം മാത്രമേ നിർത്തിയിട്ടുള്ളൂ, പ്രവൃത്തി മാറ്റിയിട്ടില്ല."

  ഞാന്‍ കുറെ വര്‍ഷങ്ങള്‍ മദ്രസ്സയില്‍ പോയിട്ടുണ്ട്. അവിടെയൊന്നും ഈ മണ്ണ് വാങ്ങലും വില്‍ക്കലും പറയുന്നത് കേട്ടിട്ടില്ല. എന്‍റെ മകനെ ഞാന്‍ ഒന്നിലധികം ആശയക്കാരുടെ മദ്രസകളില്‍ അയച്ചിട്ടുണ്ട്. അവനോടു ഞാന്‍ ചോദിച്ചു നോക്കി, അവനും ഇതൊന്നും കേട്ടിട്ടില്ല. പിന്നെ പലസ്തീന് വേണ്ടി പ്രാര്‍ഥിക്കുന്നത് എങ്ങിനെയാണ് പ്രവൃത്തിയിലെ വിഷമായിട്ട് വരുന്നത് എന്ന് മനസ്സിലാകുന്നില്ല. ബഷീര്‍ജി തന്നെ ഇതിന് മറുപടി ഇവിടെ നല്‍കിയില്ലെങ്കില്‍ താങ്കള്‍ പറഞ്ഞ കാര്യങ്ങളെ ഇവര്‍ റബ്ബര്‍ പോലെ വലിച്ചു നീട്ടി വികൃതമാക്കും.

  ReplyDelete
  Replies
  1. --ഗ്രിഗറിJuly 30, 2014 at 11:13 AM

   സലാംക്ക,
   ലേഖനത്തെ ദുർ:വ്യാഖ്യാനം ചെയ്തു എന്നത് താങ്കളുടെ തോന്നലാണ്. ബഷീർക്ക എഴുതിയത് വളരെ മനോഹരവും കാലികപ്രസക്തി ഉള്ളതുമായ അഭിനന്ദിക്കപ്പെടെണ്ട ഒന്ന് തന്നെയാണ്.
   താങ്കളുടെ സംശയങ്ങൾക്കുള്ള മറുപടി ഞാൻ ബഷീർക്കക്ക് കൊടുത്ത മറുപടിയിൽ ഉണ്ട്.

   Delete
 112. Why tattam / purdah only for muslim women and not for muslim men

  ReplyDelete
  Replies
  1. suhrth Muslim streegale mathrame nokiyette ullooo....muslim purushanmarkkum unde vesham ade kandilla enne nadikkarude ade ettinadakkunnundo ellayeenne nokooo...pinne endegilum vashtram darikkaunnade avaravarude esttam....pinne enda ethra borano suhrthe aaa vesham

   Delete
 113. <<>>>> ഇന്നത്തെ, പ്രത്യേകിച്ച് മലയാളികളുടെ ഫേസ് ബുക്ക്‌ ചര്‍ച്ചകള്‍ കാണുമ്പോള്‍ ഇത് വളരെ പ്രസക്തമാണെന്നു മനസ്സിലാകും. പണ്ട്, ചായക്കടകളിലും, ബാര്‍ബര്‍ ഷാപ്പുകളിലും നടന്നിരുന്ന വിലകുറഞ്ഞ ചര്‍ച്ചകളുടെയും പരദൂഷണത്തിന്റെയും വേഷപകര്ച്ചയായി നമ്മുടെ ഫേസ്ബുക്ക്‌ ചര്‍ച്ചകള്‍ തരംതാണ് പോകുന്നു. മുസ്ലിം യുവത്തത്തിന്റെ ഇന്നത്തെ അസഹിഷ്ണതയ്ക്ക് അവരെമാത്രം കുറ്റപ്പെടുത്തുന്നതില്‍ അര്‍ത്ഥമില്ല. വര്‍ഷങ്ങളായി അമേരിക്ക തുടര്‍ന്നുവന്ന മുസ്ലിം വിരുദ്ധതയുടെ അനുരണങ്ങള്‍ നമ്മുടെ നാട്ടിലും സംഭവിച്ചിട്ടുണ്ട്. ബാബരി മസ്ജിതിനോടൊപ്പം തകര്‍ന്നു വീണത്‌ മുസ്ലിമിന്റെ ആത്മാഭിമാനവും കൂടിയാണ്. ഗുജറാത്തില്‍ കൊലചെയ്യപ്പെട്ടത് മുസ്ലീങ്ങളുടെ ആത്മവിശ്വാസമാണ്. വര്‍ഷങ്ങളായിട്ടും നിയമവും കോടതിയുമൊക്കെ നോക്കുകുത്തികള്‍ ആയി മാറുന്നത് ഒരു വിധത്തിലും ആശാസ്യമല്ല. ചില മലയാള മാദ്ധ്യമങ്ങള്‍ ഈ അടുത്തകാലത്ത് പ്രചരിപ്പിച്ച "ലവ് ജിഹാദ്" പോലെയുള്ള നുണക്കഥകള്‍ പൊതു ധാരയില്‍നിന്നും അവരെ അകറ്റാനുള്ള ബോധപൂര്‍വമായ നടപടികള്‍ ആയിരുന്നു. നാടകങ്ങളിലും സിനിമകളിലും മുസ്ലിം കഥാപാത്രങ്ങളെ മനപ്പൂര്‍വം വില്ലന്മാരും മ്ലേച്ചന്മാരുമായി അവതരിപ്പിക്കുക, അങ്ങിനെ പൊതു മനസ്സില്‍ ഒരു ഇരുണ്ട ചിത്രം അവരെക്കുറിച്ച്സൃഷ്ടിക്കുക തുടങ്ങിയ കലാപരിപാടികള്‍ തുടങ്ങിയിട്ട് കുറച്ചുകാലമായി. ഇന്ന് നാം കാണുന്ന അസഹിഷ്ണതയും, പണ്ടില്ലാതിരുന്ന വൈകാരികമായ മത്ബോധവുമൊക്കെ ഈ ഒരവസ്ഥയില്‍ സ്രിഷ്ടിക്കപ്പെട്ടതാകാനാണ് സാദ്ധ്യത. ഇനിയും ശരിയായ രീതിയില്‍ ഈ വിഷയം അഭിസംഭോധന ചെയ്തില്ലെങ്കില്‍ നാം വളരെ വലിയ വിലകൊടുക്കേണ്ടിവരും.......

  ReplyDelete
 114. വള്ളിക്കുന്നിനെ വളരെ ശ്രദ്ധാപൂര്‍വ്വം വായിക്കാറുണ്ട് , ഇപ്പോള്‍ ചര്‍ച്ചാവിഷയമായഎഴുത്ത് ഞാന്‍ മൂന്ന്‍ പ്രാവശ്യം വായിച്ചു ആദ്യം വായിച്ചത് ഞാന്‍ വെറും ഒരു വായനകാരനായി മാത്രമാണ് ,രണ്ടാമത് വായിച്ചത് അല്പം തീവ്രമായി ചിന്തിക്കുന്ന മത വിശ്വാസിയുടെ രൂപത്തിലാണ് ഇന്ന് വീണ്ടും നല്ലൊരു ഭാരതീയനായി അതിലുപരി കേരളീയനായി അതിനു മപ്പുറം സദാമലയാളിയായി ,അപ്പോഴാണ്‌ ലേഖനത്തിലെ കാര്യഗൌരവം എനിക്ക് ബോധ്യമായത് .
  വെറും വരികളിലൂടെ കണ്ണോടിക്കാതെ അതിനെ വ്യാഖ്യനിക്കുവാനാണ് എന്നിലെ വായനക്കാരന്‍ എന്നോട് പറഞ്ഞത്
  ഉസ്താദ് പറഞ്ഞു തന്ന ഒരു കഥയുണ്ട് ,മുന്‍പൊരു മുസ്‌ലിം നാമ ധാരി ,കള്ളുഷാപ്പില്‍ നിന്നും അവന്‍റെ ഈമാനിന്‍റെ കുരുപൊട്ടിയ കഥ , മൂക്കറ്റം മോന്തിയിട്ട്‌ സ്വബോധം പോയപ്പോഴാണ് മൂപ്പര്‍ക്ക് മറ്റൊരു ബോധം വന്നത് ഉടനെ കള്ളിന്‍കുപ്പി ചുമരിലടിച്ചുപൊട്ടിച്ച് വിളമ്പുകാരനുനേരെ ...അലറിവിളിച്ചു എടാ....മോനെ ......ഞാനൊരുമാപ്ലയാണെന്നറിയില്ലേ ....എന്നിട്ടും ..ഒരു കാഫര്‍കുടിച്ച ഗ്ലാസില്‍ ....നീയെനിക്കെങ്ങിനെ കള്ള് തന്നു .....,
  ഇതുപോലെയൊക്കെ തന്നെയാണ് ഇപ്പോള്‍ ഇവിടെയും നടക്കുന്നത്

  ReplyDelete
 115. One of the best post in these days. But going through the comment section, still people think it's applicable for one particular religion only. feel sorry.
  Keep writing bashir sir. God bless you

  ReplyDelete
 116. I felt great regret seeing people fight shamelessly on facebook walls in the name of religion and as an Indian citizen felt worried seeing the direction which our country is heading. Few years back while M.A. Baby was our education minister, a new syllabus was introduced with a lesson which taught (or at least urged) students to treat all people as ONE irrespective of his name- RAM or RAHMAN. Couldn't believe then that various religious leaders raised protest and this lesson had to be removed from the syllabus. Social media was not that active then, otherwise we would have had another verbal war and mutual abuses over this issue.
  Agree with Mr. Basheer on the context that Expressing extremist religious opinions/ Sharing posts that hurt other religions/ Comments abusing other religions etc on social media may have an opposite impact on the real secular people and they might become less and less tolerant towards the other religion. (To be honest, it has happened in my case). At tender age children should be taught secular lessons and to see everybody as human irrespective of religion. Religious leaders should preach for harmony between people, for the unity of the nation and not for only for the unity among their own community. Political parties should stop playing vote bank politics and start act sensibly, can we start to vote again looking at developmental ideologies of parties and not religious? Otherwise, I am afraid, our country is heading to more and more religious conflicts and may be to domestic war in the years to come.

  ReplyDelete
 117. അഭ്യന്തര കലാപങ്ങളും ...അധിനിവേശത്തിനു നേരെ യുള്ള ഒരു ജനതയുടെ പോരാട്ടവും രണ്ടും രണ്ടാണ് , എന്ന് താഴെ കാക്കി ട്രൌസർ ഇടാത്ത എല്ലാ അരി ഭക്ഷണം കഴിക്കുന്ന മനുഷ്യര്ക്കും മനസിലാകും ....

  പലസ്തീനിൽ നടക്കുന്നത് ഒരർത്ഥത്തിൽ പറഞ്ഞാല നമ്മുടെ ചരിത്ര പുസ്തകങ്ങളില നാം വായിച്ചു ആവേശം തോന്നിയിട്ടുള്ള അധിനിവേശ ശക്തിക്കെതിരെ യുള്ള ഒരു ജനതയുടെ പോരാട്ടം ആണ് .

  എന്നാൽ മറ്റു രാജ്യങ്ങളിൽ നടക്കുന്നത് വിഭാഗീയതയുടെയും വംശീയതയുടെയും പേരിലുള്ള കലാപങ്ങൾ ആണ് ...

  സ്വാതന്ത്ര ത്തിനു വേണ്ടി പോരാടുന്ന പലസ്തീനികളെ പിന്തുണക്കുന്നത് വര്ഗീയത യാണെന്ന് പറയുമ്പോൾ , അതിൽ യുക്തി തോന്നുമെങ്കിലും
  രണ്ടു കലാപങ്ങളുടെയും സ്വഭാവം സൂക്ഷ്മം ആയി പരിശോധിച്ചാൽ അങ്ങനെ അല്ലെന്നു മനസിലാകും ....

  ReplyDelete