February 16, 2014

ബാബ രാംദേവും സാദിഖലി തങ്ങളും

കോഴിക്കോട്ടെ കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന്‍ നടത്തിയ സോമയാഗ വേദിയില്‍ മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ പങ്കെടുത്തതായ വാർത്ത കണ്ടു. സന്യാസി വര്യന്മാരും സാദിഖലി തങ്ങളും ചേർന്ന് യാഗ സദസ്സ് ഗംഭീരമാക്കിയ വാർത്ത വായിച്ചപ്പോൾ കേരളത്തിന്റെ മത സൗഹാര്‍ദ്ദവും സാമുദായിക സഹവർത്തിത്വവും ഓർത്ത്‌ അല്പം അഭിമാനവും തോന്നി. ഓരോ മത വിഭാഗത്തിലെ നേതാക്കളും മറ്റു മതവിഭാഗങ്ങളുടെ പൊതുപരിപാടികളിൽ സൗഹാർദ്ധ പ്രതിനിധികളായി പങ്കെടുക്കുന്നതും സംസാരിക്കുന്നതും ഇന്ത്യയെപ്പോലുള്ള ഒരു ബഹുമത ബഹുസ്വര സമൂഹത്തിൽ തീർത്തും ഗുണപരമായ ചലനങ്ങൾ സൃഷ്ടിക്കുമെന്നതിൽ സംശയമില്ല. മലബാറിലെ മുസ്ലിം സമൂഹത്തിൽ ഏറെ സ്വാധീനമുള്ള പാണക്കാട് കുടുംബത്തിലെ ആരെങ്കിലും ഇത്തരം ചടങ്ങുകളിൽ പങ്കെടുത്താൻ ആ ചടങ്ങുകളുടെയും അതിൽ പങ്കെടുത്തവരുടെയും മിഴിവ് അല്പം കൂടുകയല്ലാതെ കുറയുകയില്ല.

എന്നാൽ ഈ സോമയാഗ വേദിയിലെ മുഖ്യ താരം വിവാദ സന്യാസി ബാബ രാംദേവ് ആയിരുന്നുവെന്നതാണ് പ്രത്യേകത. ഇന്ത്യയിലെ ആൾദൈവ വ്യവസായ ശൃംഖലയിലെ അംബാനിയെന്ന് വിളിക്കാവുന്ന വിവാദ വ്യക്തിത്വം. ബി ജെ പി യുടെയും നരേന്ദ്ര മോദിയുടെയും ശക്തനായ വക്താവും പ്രചാരകനും. സംഘ പരിവാരം നേതൃത്വം നല്കുന്ന തീവ്ര ഹിന്ദുത്വ ജാഗരണത്തിന് എല്ലാവിധ ആശയ പിന്തുണയും ആൾബലവും കൊടുക്കുന്നയാൾ. വൻതോതിൽ സാമ്പത്തിക ക്രമക്കേടുകകൾ നടത്തിയതിന്റെയും അനധികൃത സ്വത്തുകൾ സമ്പാദിച്ചതിന്റെയും പേരിൽ നിരന്തരം വാർത്തകളിൽ നിറഞ്ഞു നിന്ന വ്യക്തി. നരേന്ദ്ര മോഡിക്ക് ഈ വരുന്ന പാർലിമെന്റ് തിരഞ്ഞെടുപ്പിൽ മുന്നൂറു സീറ്റുകൾ നേടിക്കൊടുക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ച   ആൾ ദൈവം. ആ ദൗത്യത്തിനു വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിക്കൊണ്ടിരിക്കുന്നതിനിടയിലാണ് രാംദേവ് കോഴിക്കോട്ടെത്തിയത്. ഇങ്ങനെയൊരാൾ വൻ പ്രചാരണത്തോടെ മുഖ്യ അതിഥിയും കാർമികനുമായി എത്തിയ ഒരു ചടങ്ങിലാണ് സാദിഖലി ശിഹാബ് തങ്ങൾ പങ്കെടുത്തത്.  ബഹുഭൂരിപക്ഷം ഹൈന്ദവ വിശ്വാസികളും തള്ളിപ്പറയുന്ന ഇത്തരം വിവാദ സന്യാസിമാർക്കും ആൾ ദൈവങ്ങൾക്കും സാമൂഹിക അംഗീകാരവും സ്റ്റാറ്റസും നേടിയെടുക്കാൻ ഉപകാരപ്പെടും വിധം സമൂഹത്തിലെ സമാദരണീയരായ വ്യക്തികൾ ഇതുപോലുള്ള  ചടങ്ങുകളിൽ പങ്കെടുക്കേണ്ടതുണ്ടോ എന്ന പ്രസക്തമായ ചോദ്യമാണ് ചില കോണുകളിൽ നിന്ന് ഇപ്പോൾ ഉയർന്നു വന്നിരിക്കുന്നത്.  

എന്റെ ചിന്ത പോയത് മറ്റൊരു വഴിക്കാണ്. മോഡി അജണ്ട വ്യക്തമായി നടപ്പിലാക്കുന്ന ഇത്തരമൊരു വിവാദവ്യക്തിയുമായി ചേർന്ന് വേദി പങ്കിട്ടത് നമ്മുടെ പാവം പി സി ജോർജെങ്ങാനും ആയിരുന്നെങ്കിൽ എന്താകുമായിരുന്നു പുകില്. കോണ്‍ഗ്രസുകാരും ലീഗുകാരും പുരപ്പുറത്ത് കയറി ബഹളം വെക്കില്ലേ. ടെലിവിഷൻ അവതാരകരും അന്തിചർച്ചകളിലെ പ്രതികരണ തൊഴിലാളികളും ചേർന്ന് ആ പാവത്തെ ഇടിച്ചു പരത്തി ചമ്മന്തിയാക്കി കയ്യിൽ കൊടുക്കില്ലേ.. ചെയ്തത് സാദിഖലി തങ്ങളായപ്പോൾ ലീഗുകാർക്കു മിണ്ടാട്ടമില്ല. കോണ്‍ഗ്രസ്‌കാർക്ക് അത്രയുമില്ല. പാണക്കാട് തങ്ങൾമാർക്കെതിരെ മിണ്ടിയാൽ യു ഡി എഫ് ഇടിഞ്ഞു പൊളിഞ്ഞു വീണാലോ?

ഈ സോമയാഗ ചടങ്ങിൽ പങ്കെടുത്തത് മുസ്ലിം സമൂഹത്തിലെ ഏതെങ്കിലും മത ഗ്രൂപ്പുകളുടെ നേതാക്കളിൽ ആരെങ്കിലും ആയിരുന്നെങ്കിലും എന്താകുമായിരുന്നു സ്ഥിതി. സാദിഖലി തങ്ങൾക്കു പകരം കാന്തപുരം അബൂബക്കർ മുസ്ലിയാരായിരുന്നു ഈ ചടങ്ങിൽ പങ്കെടുത്തത് എങ്കിൽ ലീഗുകാരുടെ  പ്രതികരണം എന്താകുമായിരുന്നു. അവർ നാടാകെ ഇളക്കി മറിക്കുമായിരുന്നില്ലേ. ഫേസ്ബുക്കിലും മറ്റ് സോഷ്യൽ മീഡിയകളിലും കാന്തപുരത്തിന്റെയും രാംദേവിന്റെയും ഫോട്ടോകൾ വെച്ച് പൂരപ്പാട്ട് നടക്കില്ലേ.  മുജാഹിദ് നേതാവ് ഹുസൈൻ മടവൂരോ ജമാഅത്തെ ഇസ്ലാമി അമീർ ആരിഫലിയോ ആയിരുന്നുവെങ്കിലും പ്രതികരണം രൂക്ഷമായി ഉയരുമായിരുന്നില്ലേ. മോഡിയുടെ മുഖ്യ പ്രചാരകന്റെ കൂടെ വേദി അലങ്കരിച്ചത് കൊടപ്പനക്കൽ തറവാട്ടിൽ നിന്നുള്ള ഒരാളായപ്പോൾ ലീഗുകാരുടെ നാക്ക് അണ്ണാക്കിലേക്ക് ഇറങ്ങിപ്പോയോ?       

സന്യാസി സമൂഹത്തിന് തന്നെ അപമാനമായ ബാബാ രാംദേവിനൊപ്പം വേദി പങ്കിട്ട സാദിഖലി തങ്ങളുടെ നടപടി ഒരു തരത്തിലും ന്യായീകരിക്കാനാവില്ലെന്നും ഈ വേദി പങ്കിടൽ ഉത്തരേന്ത്യയിലുള്‍പ്പെടെ മോഡി പ്രചാരണായുധമാക്കുമെന്നും കെ.ടി ജലീല്‍ എം.എല്‍.എ പറഞ്ഞത് ശ്രദ്ധേയമാണ്. പല മൊല്ലാക്കമാരും മൗലവിമാരും മോഡിയോടൊപ്പം നില്ക്കുന്ന ഫോട്ടോകൾ കാണിച്ചാണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ബി ജെ പി വോട്ട് പിടിക്കാറുള്ളത്. തലയിൽ വലിയ തൊപ്പിയും കമഴ്ത്തി ബാബ രാംദേവിനൊപ്പം സാദിഖലി ശിഹാബ് തങ്ങൾ നില്ക്കുന്നത് നാളെ ബി ജി പിയുടെ പോസ്റ്ററുകളിൽ വന്നു കൂടെന്നില്ല.

മത വേദികളിലും അനുബന്ധ പൊതുപരിപാടികളിലും പരസ്പരം സഹകരിക്കുന്നതും ആശംസകൾ കൈമാറുന്നതും നമ്മുടെ മണ്ണിന്റെ മത സൗഹാർദ്ദ അന്തരീക്ഷം കാത്തുസൂക്ഷിക്കാൻ നല്ലതാണ്. പക്ഷേ മത വിശ്വാസങ്ങളെ ചൂഷണം ചെയ്തു ജീവിക്കുന്ന ആൾ ദൈവങ്ങൾക്ക്  (അത് സ്വാമിയായാലും സൂഫിയായാലും) സാമൂഹിക അംഗീകാരം നേടിക്കൊടുക്കുന്ന രൂപത്തിൽ പൊതു ചടങ്ങുകൾ സംഘടിപ്പിക്കുന്നതും അവരെ പ്രോത്സാഹിപ്പിക്കുന്നതും മിതമായ ഭാഷയിൽ പറഞ്ഞാൽ സാമൂഹ്യ ദ്രോഹമാണ്. New post ആശ്രമത്തിലെ 'നരക'ക്കാഴ്ചകളും വാർത്ത മുക്കിയ മാധ്യമങ്ങളും

Recent Posts
ജസീറാ, ബെറുപ്പിക്കല്ലേ!!
കൊലയാളികളുടെ സ്വന്തം പോളിറ്റ് ബ്യൂറോ
മെഹര്‍ തരാര്‍ ഹീ ഹോ ഹൂം.. 

65 comments:

 1. ബാബ രാംദേവു എന്ന ആൾ ദൈവത്തിന്റെ സദസ്സ് ഗംഭീരമാക്കാൻ പാണക്കാട്ടെ തങ്ങൾ. മത സൌഹാർദം ഊട്ടി ഉറപ്പിക്കാൻ ഇതൊക്കെ ഉപകരിക്കുമെങ്കിൽ ആ നിലക്ക് തെറ്റില്ല..എന്നാൽ മോഡിയുടെ വക്താവായ ഈ ആൾ ദൈവം നടത്തുന്ന യാഗ സദസ്സിൽ പങ്കെടുക്കുമ്പോൾ മത ആത്മീയ രംഗത്തെ നിലപാട് കൂടി വ്യക്തമാക്കേണ്ടതുണ്ട്.. നിങ്ങളുടെ രാഷ്ടീയവും..

  ReplyDelete
  Replies
  1. @എന്നാൽ മോഡിയുടെ വക്താവായ ഈ ആൾ ദൈവം നടത്തുന്ന യാഗ സദസ്സിൽ പങ്കെടുക്കുമ്പോൾ മത ആത്മീയ രംഗത്തെ നിലപാട് കൂടി വ്യക്തമാക്കേണ്ടതുണ്ട്.

   പറയുന്നത് കേട്ടാൽ തോന്നും ബാബാ രാംദേവ് ആണ് യാഗം നടത്തുന്നത് എന്ന്.

   Delete
 2. ബഷീര് സാബ്, പറയാതെ വയ്യ അല്ലെ ? ! സാദിഖലി തങ്ങള് കോട്ടക്കല് മുജാഹിദ് സമ്മേളനത്തില് പങ്കെടുക്കാത്ത സമയം ആയതിനാല് വിശിഷ്യാ ഇതിന് പ്രസക്തിയുണ്ട് !

  ReplyDelete
  Replies
  1. മുജാഹിദ് സമ്മേളനത്തിന് വരാത്തതും ഇതുമായി ബന്ധപ്പെടുത്തേണ്ട ആവശ്യമില്ല. അത് മറ്റൊരു തലത്തില്‍ ചര്‍ച്ച ചെയ്യേണ്ട വിഷയമാണ്. ആള്‍ ദൈവങ്ങളുടെ രാഷ്ട്രീയത്തെ ലീഗ് നേതാക്കള്‍ എങ്ങിനെ കാണുന്നുവെന്നതാണ് വിഷയം.

   Delete
  2. ആൾ ദൈവം ആണെന്ന് വിശ്വസിക്കുന്നവർ വിശ്വസിച്ചോട്ടെ. അല്ലെന്ന് വിശ്വസിക്കുന്നവർ അങ്ങനെയും. അതിൽ എന്താണ് കുഴപ്പം? പിന്നെ ആൾ ദൈവം ആയാൽ രാഷ്ട്രീയം പറയാൻ പാടില്ല എന്ന് നിയമം ഉണ്ടോ? അതോ ഹിന്ദു സന്യാസികൾ മാത്രം രാഷ്ട്രീയം പറയാൻ പാടില്ല, പറഞ്ഞാല നരകത്തിൽ പോകും എന്നൊക്കെ ഉണ്ടോ?

   Delete
  3. ഏത് 'ദൈവത്തിനും' രാഷ്ട്രീയം പറയാം. പക്ഷേ അത്തരം കപട ദൈവങ്ങളെ ഓടിച്ചെന്ന് കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുന്നവരെക്കുറിച്ചാണ് ഈ പോസ്റ്റ്‌ അനോണീ..

   Delete
  4. ഇതിലും വലിയ കപട ദൈവത്തെ പ്രവാചകൻ എന്ന് വിളിച്ച് മുസ്ലീങ്ങൾ നൂറ്റാണ്ടുകളായി കൊണ്ട് നടക്കുന്നുണ്ടല്ലോ? ബാബാ രാം ദേവും അദ്ദേഹവും തമ്മിലുള്ള വ്യത്യാസം എന്താണ്?

   Delete
  5. സുഹൃത്തേ, താങ്കൾക്ക് എവിടെയോ തെറ്റ് പറ്റി.. ഇയാളെ പോലുള്ളവരെ മുസ്ലിങ്ങൾ പ്രവാചകൻ എന്നല്ല മറിച്ച് ഇബിലീസ് എന്നാണു വിളിക്കുന്നത്‌..

   Delete
  6. വാളെടുത്തു നാലാളെയെങ്കിലും വെട്ടിക്കൊല്ലണം ; എന്നാലേ പ്രവാചകനാവുള്ളൂ

   Delete
  7. !!!!!സുഹൃത്തേ, താങ്കൾക്ക് എവിടെയോ തെറ്റ് പറ്റി.. ഇയാളെ പോലുള്ളവരെ മുസ്ലിങ്ങൾ പ്രവാചകൻ എന്നല്ല മറിച്ച് ഇബിലീസ് എന്നാണു വിളിക്കുന്നത്‌.. !!!

   ഓ! ആയിക്കോട്ടെ. ബാബാ രാം ദേവ് മുസ്ലീങ്ങളുടെ ഇബലീസ്, മുഹമ്മദ്‌ മറ്റു മതസ്ഥരുടെ ഇബലീസ്. പ്രശനം തീർന്നല്ലോ.

   Delete
  8. അതിന്നും പറ്റുല്ല......14 ആം നൂറ്റാണ്ടിന്‌ ശേഷമുള്ള .. ഇന്ത്യയില്ലുള്ള എല്ലാവരും ഇബലീസ്,....

   ശ്രി .വള്ളിക്കുന്ന്... ഇപ്പൊ എല്ലാം ശരിയായി ..
   .
   ഇനി ആരാന്റെ പല്ലില്‍ കുട്ടി .. സ്വയം നാറ്റിച്ചോ....

   Delete
 3. ആത്മീയ വ്യാപാരം നടത്തുന്ന ആളെന്ന നിലക്കും മോഡിയുടെ സ്തുതിപാടകനെന്ന നിലക്കും ആണ് ഈ വിമർശനം എങ്കിൽ, സാദികലി
  തങ്ങൾ ബാബാ രാംദേവിന്റെ കൂടെ വേദി പങ്കിട്ടുന്നതും AP അബൂബക്കർ മുസ്ലിയാരുടെ കൂടെ പങ്കിടുന്നതും ഒരു പോലെയാണെന്നാണ് എനിക്ക് തോന്നുന്നത്! പിന്നെ ഈ ആത്മീയ വ്യാപാരത്തിന്റെ RANGE ന്റെ കാര്യത്തിലെ ഇവരൊക്കെതന്നെ തമ്മിൽ വിത്യാസമുള്ളൂ…ഈ പൌരോഹിത്യം മോത്തത്തിലെ കച്ചവടമല്ലേ…അല്ലെങ്കിൽ നന്നേ ചുരുങ്ങിയത് പലർക്കും കച്ചവടത്തിനുള്ള ഒരു മറയെങ്കിലും അല്ലെ?

  ReplyDelete
 4. മുസ്ലിം ലീഗിന്റെ ജില്ലാ പ്രസിഡണ്ട് എന്ന നിലക്ക് സാദിഖലി തങ്ങൾ ആ പരിപാടിയിൽ പങ്കെടുത്തത് വ്യക്തിപരമായി അനികൂലിക്കാനാവില്ല !

  ReplyDelete
  Replies
  1. അപ്പൊ മുസ്ലീം ലീഗ് മതേതര കക്ഷി ആണെന്ന് ഇത്രയും നാൾ പറഞ്ഞു കൊണ്ടിരുന്നത് പച്ച കള്ളം ആയിരുന്നു അല്ലെ?

   Delete
  2. M K രാഘവൻ , മേയെർ prof. A .K പ്രേമജം, CPIM നേതാക്കൾ എന്നിവരെല്ലാം ഈ പരിപാടിയിൽ നിന്നും വിട്ടു നിന്നവരാണ് ..
   എന്നുവെച്ചാൽ മതെതരത്വമല്ല ഇവിടുത്തെ വിഷയം അനോണീ .. വര്ഗീയതയാണ് ..

   Delete
  3. അത് ശരി അപ്പൊ വര്ഗീയത ആണ് പ്രശ്നം അല്ലെ? എന്നിട്ട് മുസ്ലീം ലീഗിൽ നിന്ന് ഒരാളെ മാത്രമേ കണ്ടുള്ളല്ലോ? എല്ലാവരും എന്താ പോകാതിരുന്നത്? കേരളത്തിലെ ഏറ്റവും വലിയ വര്ഗീയ പ്രസ്ഥാനം എന്ന നിലക്ക് ലീഗിൽ നിന്ന് എല്ലാവരും ഇതിനു പോകേണ്ടിയിരുന്നു.

   Delete
 5. ബാബ രാംദേവ് .. ഹിന്ദുക്കൾ ഭൂരിപക്ഷത്തിനും താല്പര്യമില്ലാത്ത സന്യാസി..

  അംഗീകരിക്കുന്നു ..

  പക്ഷെ ആരാണാവോ ഈ സാദിഖലി ശിഹാബ് തങ്ങൾ ?

  കേരളത്തിലെ മത സൗഹാർദം ഉയരത്തി പിടിക്കുന്ന ഒരു നേതാവോ? അതോ സാമൂഹിക പ്രവർത്തകനൊ?

  മത സൗഹാർദം എന്ന വാക്കിന്റെ അർത്ഥം അറിയുമായിരുന്നുവെങ്കിൽ അദ്ദേഹം ആദ്യം ചെയ്യേണ്ടത്

  അദ്ദേഹത്തിന്റെ പാർട്ടിയുടെ പേര് മാറ്റുക എന്നാണ് .

  പാർട്ടിയുടെ പേരിൽ പോലും മതത്തെ കൂട്ട് പിടിച്ചിരിക്കുന്ന ഒരു നേതാവും..
  സ്വന്തമായി ഒരു ബിസിനസ്‌ കെട്ടി പ്പടുത്തിരിക്കുന്ന ഒരു സന്യാസിയും ..

  ഇവര് തന്നെയാണ് ഒന്നാവേണ്ടത് .. :)

  ReplyDelete
 6. സോമയാഗ വേദിയില്‍ പങ്കെടുത്ത തങ്ങളുടെ വീക്ഷണ കോണിലൂടെ നോക്കുമ്പോൾ അതിൽ ഒരു തെറ്റും കാണാൻ കഴിയില്ല.
  ഹിന്തു മത വിശ്വാസികളെ പരമാവതി ചൂഷണം ചെയ്ത് തടിച്ചു കൊഴുത്ത ബാബാ രാംദേവും
  മുസ്ലിം മത വിശ്വാസികളെ പരമാവതി ചൂഷണം ചെയ്ത് തടിച്ചു കൊഴുത്ത തങ്ങളും ഒരുമിച്ച് ഒരു വേദിയിലിരിക്കുമ്പോൾ അവിടെ ഒരു കെമിസ്ട്രി രൂപപ്പെടുന്നുണ്ട്. ആ രസ'തന്ത്രം' വേണ്ടപോലെ മനസ്സിലാകാത്തതുകൊണ്ടാണ്‌ നിങ്ങളതിനെ എതിർക്കുന്നത്.

  ReplyDelete
  Replies
  1. @തടിച്ചു കൊഴുത്ത ബാബാ രാംദേവും........തടിച്ചു കൊഴുത്ത തങ്ങളും...........

   ആ പട്ടിണി പാവങ്ങളെ ആണോ ഉദ്ദേശിച്ചത്? ഹഹ...

   Delete
  2. കോടിക്കണക്കിനു രൂപ യോഗയിലൂടെയും കള്ള കച്ചവടത്തില്‍ കൂടിയും ബാബാ രാം ദേവ് സമ്പാദിച്ചിട്ടുണ്ട്. എന്നാല്‍, തങ്ങള്‍ ഏതു മുസ്ലിം വിശ്വാസികളെയാണ് ചൂഷണം ചെയ്ത് തടിച്ചു കൊഴുത്തു യുസുഫ് സാഹിബെ ?

   Delete
  3. തങ്ങളുടെ ആസ്തി എത്ര ആണെന്ന് ഇങ്ങൾക്ക്‌ വല്ല പിടുത്തവും ഉണ്ടോ റബ്ബേ? അതൊക്കെ ആകാശത്തു നിന്ന് പൊട്ടി വീണതാണോ?

   Delete
 7. വേണ്ടിടത്ത് കാണാതിരിക്കുകയും വേണ്ടാത്തിടത്ത് പ്രത്യക്ഷപ്പെടുകയും ചെയ്യുന്ന നേതാക്കൾ നയിക്കുകയല്ല; ആരാലോ നയിക്കപ്പെടുകയാണ്. സ്വയം നിലപാടില്ലാതെ ഉപജാപക സംഘങ്ങൾക്ക് വഴിപ്പെട്ടാൽ വലിയ ദുരന്തങ്ങൽ സംഭവിക്കും!

  ReplyDelete
  Replies
  1. ഒരൊന്നൊന്നര കമന്റാണ്.. വരികള്‍ക്കിടയില്‍ വായിക്കാന്‍ ധാരാളമുണ്ട് :)

   Delete
  2. ഒരൊന്നൊന്നര രണ്ട് രണ്ടര കമന്റായി മനാഫിക്കാ.!

   Delete
  3. വേണ്ടതും വേണ്ടാത്തതും തീരുമാനിക്കാന്‍ അയാള്‍ക്ക് സ്വാതന്ത്ര്യമില്ലേ?അത് മറ്റുള്ളവര്‍ കരുതുന്നതുപോലെ വേണമെന്ന് ശഠിക്കുന്നതല്ലെ ഭായീ 'ആരാലോ നയിക്കപ്പെടല്‍'?

   Delete
 8. സന്യാസി സമൂഹത്തിന് തന്നെ അപമാനമായ ബാബാ രാംദേവിനൊപ്പം വേദി പങ്കിട്ട സാദിഖലി തങ്ങളുടെ നടപടി ഒരു തരത്തിലും ന്യായീകരിക്കാനാവില്ലെന്നും ഈ വേദി പങ്കിടൽ ഉത്തരേന്ത്യയിലുള്‍പ്പെടെ മോഡി പ്രചാരണായുധമാക്കുമെന്നും കെ.ടി ജലീല്‍ എം.എല്‍.എ പറഞ്ഞത് ശ്രദ്ധേയമാണ്

  ReplyDelete
 9. മുസ്‌ലിം സമുദായത്തിലെ വലിയൊരു വിഭാഗത്തെ
  പ്രതിനിധീകരിക്കുന്ന കൊടപ്പനക്കല്‍ തറവാടിനെ
  ചോദ്യം ചെയ്യുന്നത് ന്യൂ ജനറേഷന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ മാത്രം..
  പരമ്പരാഗത രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അതിന് ധൈര്യമില്ല..
  ഇപ്പോള്‍ വള്ളിക്കുന്നും..?
  കാറ്റ് തിരിച്ചു വീശുന്നുവോ...

  ReplyDelete
  Replies
  1. കാറ്റാവുമ്പോൾ ഒരേ ദിശയിൽ തന്നെ എപ്പോഴും വീശണമെന്നില്ല. ഇടക്കൊക്കെ മാറിയും മറിഞ്ഞും വരും. പുരിഞ്ചാച്ചാ?..

   Delete
 10. ഇത്ര പൊട്ടനായിരുന്നൊ ഈ സാദികലി. തങ്ങൾ കുടുംബത്തിന്റെ പേര് നാഷമാക്കാൻ ഓരോന്നു ഇറങ്ങിക്കോളും.

  ReplyDelete
  Replies
  1. എന്ത് പേര്?.. നിങ്ങൾ ലീഗ് മൂരികൾക്കിടയിൽ പേരുണ്ടാകും. സമൂഹത്തിൽ എന്ത് പേര്?

   Delete
  2. anonymous പറഞ്ഞത് വിവര മില്ലായ്മ

   Delete
 11. live trafic speed okke aayi full setup aanallo ingalu..... :p nammale keri vayikkan thudangiyappolekum "a visitor from riyadh saudi arabis" ennu kanichu kalanjallo... :P ningalude veekshanam valare sheriyayitta enikkum thonniyadu.... keep going... paanakkadinde "porisha" ippolum pokkikondu nadakkunna chilar.... bhaavam --> pucham

  ReplyDelete
 12. Is this blog support any party?

  ReplyDelete
 13. https://www.facebook.com/photo.php?fbid=709015869118543&set=gm.628323587252254&type=1&theater

  ReplyDelete
 14. സാദിഖലി തങ്ങള്‍ക്കു പകരം കാന്തപുരം അബൂബക്കര്‍ മുസ്ലിയാരായിരുന്നു ഈ ചടങ്ങില്‍ പങ്കെടുത്തത് എങ്കില്‍ എന്താകുമായിരുന്നു (കറക്റ്റ്) അതുപോലെ കോണ്‍ഗ്രസ് ഓഫീസില്‍ നടന്ന മൃഗീയമായ കൊലപാതകം ഒരു cpm ഓഫീസില്‍ വെച്ചാണ് നടന്നിരുന്നതെങ്കിലോ എന്താകുമായിരുന്നു ഇന്ന് ഏറ്റവും കൂടുതല്‍ പത്രമാധ്യമങ്ങളും ഫൈസ്ബുക്കികളും ആഖോഷമാക്കുന്ന വാര്‍ത്തകള്‍ ഒന്ന് കാന്തപുരതിനെതിരെ രണ്ടു cpm നെതിരെ ഞാന്‍ ഒരു cpm കാരനോ കാന്തപുരം കാരനോ ഒന്നുമല്ല തികച്ചും നിഷ്പക്ഷമായ ഒരു വിലയിരുത്തല്‍

  ReplyDelete
 15. നിങ്ങള്‍ ഒരു മതേതര പാര്‍ട്ടിയാണെന്ന് ജനങ്ങളെ ബോധിപ്പിക്കാന്‍ വേറെ എന്തെല്ലാം വഴിയുണ്ട് മോനെ ചാദിക്ക് അലി.ഇത് ലോകത്തൊന്നും പെന്നില്ലാഞ്ഞിട്ടു പെങ്ങളെ കെട്ടി എന്ന് പറഞ്ഞപോലെയായി . Anwar Kumbalam

  ReplyDelete
 16. @എന്നാൽ ഈ സോമയാഗ വേദിയിലെ മുഖ്യ താരം വിവാദ സന്യാസി ബാബ രാംദേവ് ആയിരുന്നുവെന്നതാണ് പ്രത്യേകത. ഇന്ത്യയിലെ ആൾദൈവ വ്യവസായ ശൃംഖലയിലെ അംബാനിയെന്ന് വിളിക്കാവുന്ന വിവാദ വ്യക്തിത്വം. ബി ജെ പി യുടെയും നരേന്ദ്ര മോദിയുടെയും ശക്തനായ വക്താവും പ്രചാരകനും. സംഘ പരിവാരം നേതൃത്വം നല്കുന്ന തീവ്ര ഹിന്ദുത്വ ജാഗരണത്തിന് എല്ലാവിധ ആശയ പിന്തുണയും ആൾബലവും കൊടുക്കുന്നയാൾ.

  ഇതേ വ്യക്തിക്കാണ് മൂന്നു യൂണിവേര്സിറ്റികൾ ഡോക്ടരറ്റ് നല്കി ആദരിച്ചത്. ഇതേ വ്യക്തിയാണ് അഴിമതിക്കും കള്ളപ്പനത്തിനും എതിരെ നിരാഹാരം കിടന്നത്. അതുപോലെ അദ്ദേഹം നരേന്ദ്ര മോഡിക്ക് പിന്തുണ കൊടുത്താൽ എന്താണ് കുഴപ്പം? അത് പാപം ആണോ?

  @ആ ദൗത്യത്തിനു വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിക്കൊണ്ടിരിക്കുന്നതിനിടയിലാണ് രാംദേവ് കോഴിക്കോട്ടെത്തിയത്. ഇങ്ങനെയൊരാൾ വൻ പ്രചാരണത്തോടെ മുഖ്യ അതിഥിയും കാർമികനുമായി എത്തിയ ഒരു ചടങ്ങിലാണ് സാദിഖലി ശിഹാബ് തങ്ങൾ പങ്കെടുത്തത്.

  അപ്പൊ ബാബ രാം ദേവ് വന്നത് എന്തിനാണെന്ന് മനസിലായില്ല അല്ലെ? എന്നിട്ടാണോ പൊട്ടന്റെ മാവേൽ ഏറു പോലെ എറിയുന്നത്? യാഗത്തിന്റെ ഭാഗമായുള്ള വേദിക് കൊന്ഫരൻസ് ആണ് അദ്ദേഹം ഉത്ഘാടനം ചെയ്തത്. അത് യാഗത്തിന്റെ ഒരു ഭാഗം മാത്രമേ ഉള്ളൂ. വേദങ്ങളിൽ പരിജ്ഞാനം ഉള്ള ആൾ എന്ന നിലയില അദ്ദേഹം അതിനു അര്ഹനാണ്. സാദിഖലി ശിഹാബ് തങ്ങള് പങ്കെടുത്തത് യാഗത്തിന്റെ മറ്റൊരു ഭാഗമായ 'ജാതി ലിഗ ഭേതമില്ലാത്ത ഒരു യാഗം' എന്ന രീതിയിലും ആണ്. എല്ലാം കൂടി ഒരു വേദിയിൽ ആയി എന്നത് ഒരു നല്ല കാര്യം അല്ലെ? ഇതിനിടയിൽ നരേന്ദ്ര മോഡി എങ്ങനെ വന്നു? ഇഷ്ടമില്ലാത്തച്ചി തൊട്ടതെല്ലാം കുറ്റം.

  ReplyDelete
  Replies
  1. വീരപ്പന് വരെ ഡോക്ടറേറ്റ് കിട്ടുന്ന കാലമാണ്. അത് നാലെല്ല നാനൂറെണ്ണം കിട്ടിയിട്ടും വലിയ കാര്യമൊന്നുമില്ല മോനേ

   Delete
  2. A doctorate is an academic degree or professional degree that, in most countries, qualifies the holder to teach at the university level in the specific field of his or her degree, or to work in a specific profession.

   കാട്ടുകള്ളന്മാര്ക്കായി ഒരു ഡോക്ടരറെ ഏതെങ്കിലും യൂണിവേർസിറ്റി കൊടുക്കുന്നുണ്ടെങ്കിൽ ലീഗ് നേതാക്കന്മാരുടെ ഗുരുവായ വീരപ്പന് കൊടുക്കുന്നതിൽ എന്താണ് തെറ്റ്? വീരപ്പനെ പറഞ്ഞാലുണ്ടല്ലോ?

   Delete
  3. മൂന്ന് യുനിവേർസിറ്റികൾ ഡോക്ടറേറ്റ്‌ കൊടുത്തു എന്ന് കരുതി ആൾ ദൈവം ആൾ ദൈവം അല്ലതാവൊ ..?? താൻ എവിടുന്നാടോ വരുന്നത് ...

   Delete
  4. ആൾ ദൈവം ആണെന്ന് കരുതുന്നവർ അങ്ങനെ കരുതട്ടെ. മുഹമ്മദ്‌ എങ്ങനെ ആൾ ദൈവം ആയി? മുഹമ്മദിനെ പോലെ ആളുകളെയും മൃഗങ്ങളെയും കൊല്ലുന്നില്ലെങ്കിലും അഞ്ചാറ് കല്യാണം കഴിക്കുന്നില്ലെങ്കിലും ഏതാണ്ട് അതുപോലെ ഒക്കെ ബാബാ രാം ദേവും ആൾ ദൈവം ആയിക്കോട്ടെന്നെ.

   Delete
 17. മൊങ്ങതൽബിFebruary 16, 2014 at 3:30 PM

  മുന്ടണ്ടന്ന്യാളെ കുരുത്തകേട് പറ്റും

  ReplyDelete
 18. വളളിക്കുന്നിന്റെ വിമര്ശം മുജാഹിദ് സമ്മേളനവുമായി ബന്ധപ്പെടുത്തേണ്ട കാര്യം ഉണ്ടെന്ന് തോന്നുന്നില്ലെന്ന് മാത്രമല്ല.. വിമര്ശനങ്ങളെ നേരിടാന് കരുത്തില്ലാത്തവര് മറുവിമര്ശനവുമായി വാ കീറുന്നത് ആര്ക്കുവേണ്ടിയാണെന്ന് അവരുതന്നെ അറിയില്ല. ലീഗിന്റെ മതേതരത്വം 916 ആണ് എന്ന് തെളിയിക്കാനാണോ സാദിഖലി പങ്കെടുത്തത്?. എങ്ങനെ ആയാലും ഇതില് നിന്ന് വിളവ് കൊയ്യുന്നത് വേട്ടക്കാര് തന്നെയായിരിക്കും.

  ReplyDelete
 19. ഇതിൽ ഏറ്റവും വലിയ കോമഡി ലീഗുകാർ ആയ മുസ്ലീങ്ങളുടെ ആത്മ സംഘർഷം ആണ് ."തങ്ങൾ " എന്ന വാൽ പേരിനൊപ്പം ഉള്ള ഒരാളുടെ കാൽ കഴുകി വെള്ളം കുടിച്ചാൽ അത് പുണ്യം എന്ന് വിശ്വസിക്കുന്ന ടീംസ് ആണ് .നമ്പൂതിരി ജന്മം കൊണ്ട് തന്നെ ഉന്നതൻ ആണെന്ന് കീഴാളർ വിശ്വസിക്കുന്ന പോലെ ,തങ്ങൾ ജന്മം കൊണ്ട് തന്നെ ഉന്നതർ ആണെന്ന് ഇവരും കരുതുന്നു .ഇസ്ലാമും ബ്രാഹ്മണ്യവും സന്ധി ചെയ്യുന്ന ഒരിടത്ത് ആണ് മുസ്ലിം ലീഗ് എന്ന പാർട്ടി അഞ്ചു പൈസയുടെ നന്മ ചെയ്യാതെ തന്നെ നിരന്തരം ജയിക്കുന്നത് ."തങ്ങൾ " ആ ഒറ്റ വാക്ക്!

  തങ്ങൾ എന്ത് കൊണ്ട് ഇത്രയും ആദരിക്കപ്പെടുന്നു എന്ന് അന്വേഷിച്ചു പോയാൽ ,"ഞാനുമായി ബന്ധപ്പെട്ട എല്ലാത്തിനെയും സ്നേഹിക്കുക " എന്ന പ്രവാചകന്റെ അധ്യാപനത്തിൽ എത്തി ചേരും .നബിയുടെ വകയിലെ ബന്ധുവിന്റെ പിന്നേം വകയിലെ വകയിലെ ബന്ധുവിന്റെ ആരുടെയോ താവഴി ആണ് "തങ്ങൾ "!അപ്പൊ പിന്നെ തങ്ങൾ പുണ്യ പുരുഷൻ അല്ലെ?ദതാണ് ,മുസ്ലീങ്ങൾ നബിയോട് കാണിക്കുന്ന ആ ഒരു ഭ്രാന്ത് ചൂഷണം ചെയ്യാം എന്ന് വൈകി മനസ്സിലാക്കിയ ആളാണ് കാന്തപുരം .അതിനു എത്രയോ മുൻപേ പാണക്കാട് ഫാമിലിയും ലീഗ് എന്ന പാർട്ടിയും അത് ചെയ്യുന്നു .

  ഈ ബ്രാഹ്മണി ശൈലി കൊണ്ടാണ് സംഘികൾക്ക് കേരളത്തിൽ ഏറ്റവും ഇഷ്ടമുള്ള നേതാവ് പാണക്കാട് തങ്ങൾ ആയതു !മണ്ടന്മാർ ആയ ലീഗുകാർ അത് മനസിലാക്കുന്നില്ല ,അവർക്ക് അതൊരു ക്രെഡിറ്റ് ആണ് .പണ്ട് ഇ എം എസ പറഞ്ഞൊരു വാചകം ഓർമ്മിപ്പിക്കുന്നു "മനോരമ എന്നെ പറ്റി നല്ലത് പറയുന്നു എങ്കിൽ എനിക്ക് ഉറപ്പാണ്‌ ,ഞാൻ\എന്റെ കൂട്ടരോട് എന്തോ തെറ്റ് ചെയ്യുന്നുണ്ട് "!സംഘി ആലിംഗനത്തിൽ കോൾ മൈരു കൊണ്ട് നിക്കുന്ന തങ്ങളെ കാണുമ്പോൾ അതൊർക്കുന്നു !

  ReplyDelete
 20. ഇത്തവണ ഒരു ചെയിഞിനു ഒരു മാധ്യമം പത്രത്തിന്റെ ഒരു വാറ്ത്താലിങ്കു പോസ്റ്റു ചെയ്യുന്നു:http://www.madhyamam.com/news/271370/140215 വായിക്ക്കുക.

  ReplyDelete
 21. സുല്‍ഫത്ത്February 16, 2014 at 6:12 PM

  മുജാഹിദ് സമ്മേളനത്തിന് സാദിഖലി തങ്ങള്‍ വരാത്തതാണോ താങ്കളെ പ്രകോപിപ്പിച്ചത് എന്നെഴുതിയാല്‍ എന്തിനാ ബഷീറാക്കാ ഡിലീറ്റ് ചെയ്യുന്നത്....

  ReplyDelete
  Replies
  1. മുജാഹിദ് സമ്മേളനവുമായി ഈ പോസ്റ്റിന് ഒരു ബന്ധവുമില്ല മോളേ.. അത് മുകളിലെ ഒരു കമന്റിൽ പറഞ്ഞിട്ടുണ്ട്. വീണ്ടും വീണ്ടും അത് തന്നെ ആവർത്തിച്ചത് കൊണ്ടാണ് ഡിലീറ്റ് ചെയ്തത്. പുള്ളി സമ്മേളനത്തിൽ പങ്കെടുത്തോ ഇല്ലയോ എന്നത് എന്റെ വിഷയമല്ല. പങ്കെടുക്കാത്ത വിവരം തന്നെ അറിയുന്നത് ഈ ചർച്ചകളിലൂടെയാണ്.

   Delete
 22. തെരഞ്ഞെടുപ്പ് അടുപ്പിച്ച് എതിര്‍പക്ഷത്ത് നില്‍ക്കുന്നവരെ അതി സമര്‍ത്ഥമായി ട്രാപിലെത്തിച്ച് ഫോട്ടോ പ്രദര്‍ശനം നടത്തുന്ന ഒരു ഗ്രാന്‍ഡ്‌ PR ഗെയിം അജണ്ട പരിവാറിനുണ്ട് എന്നതാകണം ശരി. ഇതിന്‍റെ പേരില്‍ ആളുകള്‍ അനുകൂലിച്ചാലും പ്രതികൂലിച്ച്‌ ബഹളം വെച്ചാലും നേട്ടം നമോവാദികള്‍ക്ക് തന്നെ. കാക്ക മുസ്ലിയാര്‍ തങ്ങള്‍മാര്‍ക്ക് ഇത് മനസ്സിലാക്കി പ്രവര്‍ത്തിക്കാനുള്ള വിവേകം ഇല്ലാതെ പോകുന്നു. ഒന്നുകില്‍ പരിശുദ്ധ ബാവമാരെ പോലെ നമ്മള്‍ക്ക് കുഴപ്പമില്ല എന്ന് തുറന്ന് പറയുക. അല്ലെങ്കില്‍ വ്യക്തമായി വിയോജിക്കുക. രണ്ടിനുമിടയില്‍ പൊട്ടന്‍ കളിക്കുന്നത്കൊണ്ട് ഇരകള്‍ക്ക് ഒരു നേട്ടവുമില്ല.

  ReplyDelete
 23. സുലൈമാന്‍ തിരൂര്‍February 16, 2014 at 8:32 PM

  തെരഞ്ഞെടുപ്പ് അടുപ്പിച്ച് എതിര്‍പക്ഷത്ത് നില്‍ക്കുന്നവരെ അതി സമര്‍ത്ഥമായി ട്രാപിലെത്തിച്ച് ഫോട്ടോ പ്രദര്‍ശനം നടത്തുന്ന ഒരു ഗ്രാന്‍ഡ്‌ PR ഗെയിം അജണ്ട പരിവാറിനുണ്ട് എന്നതാകണം ശരി. ഇതിന്‍റെ പേരില്‍ ആളുകള്‍ അനുകൂലിച്ചാലും പ്രതികൂലിച്ച്‌ ബഹളം വെച്ചാലും നേട്ടം നമോവാദികള്‍ക്ക് തന്നെ. കിട്ടിയ അവസരം ഉപയോഗിച്ച് പരസ്പരം ചെളിവാരിയെറിയെന്ന ഇത്തരം ഏര്‍പ്പാട് നിര്‍ത്തി പരിവാര്‍ അജണ്ടകളെ സമര്‍ഥമായി പ്രധിരോധിക്കാനുള്ള വഴികള്‍ നോക്കാം നമുക്ക്.....പ്രത്യേകിച്ചും സാദിഖലി തങ്ങള്‍ സംഭവത്തെ ന്യായീകരിക്കാത്ത സഥിതിക്ക്....

  ReplyDelete
 24. തൊപ്പിവെച്ച ഫോട്ടോ കണ്ടാൽ ഏത് ചെകുത്താനും വോട്ട് കുത്താൻ പാകത്തിലാണിന്നും ഉത്തരേന്ത്യയിലെ മുസ്ലീം സമൂഹമെങ്കിൽ ആ ക്രോണിക്ക് സൂക്കോടിനാണ് ആദ്യം പരിഹാരം കാണേണ്ടത്. ഇനിയും പിന്നോക്കമാക്കണമെന്ന് പത്രസമ്മേളനം നടത്തുന്ന നേരം കൊണ്ട് അത്തരം പട്ടിണിപ്പാവങ്ങളെ സാമൂഹികമായി ഉദ്ദരിക്കാനാണ് സമുദായത്തിലെ തറവാട്ടുകാർ ശ്രമിക്കേണ്ടത്. കടപ്പുറത്ത് ആയിരങ്ങൾക്ക് പാട്ടുപാടിക്കൊടുക്കുന്നവർ, വീണുകിട്ടിയ ജനപ്രതിനിധിസ്ഥാനങ്ങളും മന്ത്രിസ്ഥാനങ്ങളുമൊക്കെ അൽപ്പസ്വൽപ്പം നന്മകൾക്കായി ഉപയോഗിച്ചിരിന്നെങ്കിൽ ഇത്തരം കെട്ടിപ്പിടുത്ത ഫോട്ടോകളിൽ അപകടം മണത്ത് ബോധം കെടേണ്ട അവസ്ഥ വരുമായിരുന്നില്ല.

  ReplyDelete
 25. ബഷീറിന്റെ ഈ കൊപ്രായത്തിൽ വേറൊന്നും ഇല്ല, നരേന്ദ്ര മോഡിക്ക് കൂടുതൽ ഇമേജ് കിട്ടുമോ എന്ന പേടി. അതായത് ഭയം. എങ്കിലും ഞാൻ ഒരു കാര്യം പറയാം. ഈ നാട്ടിലെ മുസ്ലീങ്ങൾ വിചാരിച്ചാൽ നരേന്ദ്ര മോഡിയെ ഒരു പുണ്ണാക്കും ചെയ്യാൻ കഴിയില്ല. മുസ്ലീങ്ങൾ മുഴുവൻ അദേഹത്തിന് വോട്ട് ചെയ്തില്ലെങ്കിലും ജയിക്കാനുള്ള ആര്ജവം അദേഹത്തിന് ഉണ്ട്. അല്ല അല്ലെങ്കിലും ഒരു മുസ്ലീമും മോഡിക്ക് വോട്ട് ചെയ്യാൻ പോകുന്നില്ല എന്നും അറിയാം. അത്രക്ക് വെറുപ്പാണ് അദ്ധെഹത്തോട് മുസ്ലീങ്ങൾ കാട്ടുന്നത്. ഈ വെറുപ്പ്‌ കാണുമ്പോൾ എനിക്ക് അദേഹത്തിന് തന്നെ വോട്ട് ചെയ്യണം എന്ന് തോന്നുന്നു. ഞാൻ ചെയ്യുകയും ചെയ്യും.

  നരേന്ദ്ര മോഡി പ്രവാചകന് എതിരെയോ ഏതെങ്കിലും മതത്തിന് എതിരെയോ അദ്ദേഹത്തിന്റെ ജീവിതത്തിൽ ഒരു വാക്ക് പോലും പറയുന്നത് ഞാൻ കേട്ടിട്ടില്ല. അദ്ധെഹം തെറ്റ് ചെയ്തിട്ടുണ്ട് എന്ന് ഒരു കോടതിയിലും തെളിയിച്ചിട്ടും ഇല്ല. കൂടാതെ തെറ്റ് ചെയ്തവരെ ശിക്ഷിക്കുകയും ചെയ്തിട്ടുണ്ട്. തെറ്റ് ചെയ്തു എന്ന് വെറുതെ അങ്ങ് പറഞ്ഞാൽ പോരാ, ഇതിപ്പോ അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്ന് പറയുന്ന പോലെ ഉണ്ട്.

  ReplyDelete
  Replies
  1. തെറ്റ് പറ്റിപ്പോയി മുത്തെ , പൊറുക്ക് _/\_

   മുസ്ലീങ്ങളല്ല, ഇനി ആര് വോട്ട് ചെയ്തില്ലെങ്കിലും ജയിക്കാനുള്ള ആർജവം അദ്ദേഹത്തിനുണ്ട് ..

   മോഡി നിഷ്കളങ്കനും, ലോല ഹൃദയനും, സർവോപരി സമാധാന പ്രിയനുമാണ് ..

   ഇനി ആരെങ്കിലും ഇങ്ങനെ അല്ല എന്ന് പറഞ്ഞാൽ തന്നെ, നീ മൈൻഡ് ചെയ്യേണ്ടാടാ കുട്ടാ ..

   Delete
 26. ആത്മീയ വ്യാപാര മത വ്യഭിചാര സമിതിയിലെ രണ്ടംഗങ്ങൾ കെട്ടിപ്പിടിച്ചതിനു വള്ളി കുന്നനു എന്തിന്റെ കേടാണ്.

  ലോകത്തിലെ എല്ലാ മതങ്ങളും മൊത്തം തട്ടിപ്പാണ്, അതിലെ രണ്ടു കള്ളന്മാർ കെട്ടി പിടിച്ചതിൽ വലിയ തെറ്റൊന്നും ഇല്ല. അണ്ടിയും കുണ്ടിയും എന്ന് ഒന്നിച്ചു തന്നെ ..........

  ReplyDelete
 27. പാണക്കാട് തങ്ങൾമാർക്കെതിരെ മിണ്ടിയാൽ യു ഡി എഫ് ഇടിഞ്ഞു പൊളിഞ്ഞു വീണാലോ?
  മുണ്ടല്ലീം ബഷീറിക്കാ, ങ്ങള് വെറ്തേ എടങ്ങേറ്ണ്ടാക്കല്ലീം.

  ReplyDelete
 28. This comment has been removed by the author.

  ReplyDelete
 29. >>>>പക്ഷേ മത വിശ്വാസങ്ങളെ ചൂഷണം ചെയ്തു ജീവിക്കുന്ന ആൾ ദൈവങ്ങൾക്ക് (അത് സ്വാമിയായാലും സൂഫിയായാലും) സാമൂഹിക അംഗീകാരം നേടിക്കൊടുക്കുന്ന രൂപത്തിൽ പൊതു ചടങ്ങുകൾ സംഘടിപ്പിക്കുന്നതും അവരെ പ്രോത്സാഹിപ്പിക്കുന്നതും മിതമായ ഭാഷയിൽ പറഞ്ഞാൽ സാമൂഹ്യ ദ്രോഹമാണ്.<<<<

  2014 ലെ ഏറ്റവും വലിയ തമാശ.

  ബാബ രാം ദേവ് ആള്‍ദൈവമാണെന്നു പറയുന്നത് മിതമായ ഭാഷയില്‍ പറഞ്ഞാല്‍ വിവരക്കേടാണ്. അദ്ദേഹം മതവിശ്വാസങ്ങളെ ചൂക്ഷണം ചെയ്തു ജീവിക്കുന്നു എന്നത് ശരിയാണ്. അപ്പോള്‍ പാണക്കാട്ടു തങ്ങള്‍മാരോ? ചരടും വെള്ളവും ജപിച്ചൂതി കൊടുക്കുന്നത് ശാസ്ത്രമൊന്നുമല്ലല്ലോ. വിവരമില്ലാത്ത മുസ്ലിങ്ങളെ ചൂക്ഷണം ചെയ്യുന്ന തട്ടിപ്പു തന്നെയല്ലേ?

  ആരാണീ സാദിക്കലി? ഏത് പൊതു സമൂഹത്തിലാണിദ്ദേഹം സമാദരണീയനെന്നു പറയുന്നത്. മലപ്പുറം ജില്ലയിലെ മുസ്ലിം സമൂഹത്തിലോ? 25% വരുന്ന കേരള മുസ്ലിങ്ങളില്‍ വെറും 7% ആളുകളുടെ പാര്‍ട്ടി ആയ മുസ്ലിം ലീഗിന്റെ ഒരു ജില്ലാ സെക്രട്ടറി അല്ലേ ഇദ്ദേഹം. മുസ്ലിം ലീഗുകാര്‍ക്കിടയില്‍ അദ്ദേഹം ആദരണീയനായിരിക്കാം. പക്ഷെ കേരള പൊതു സമൂഹത്തില്‍ അല്ല. അങ്ങനെ ആദരിക്കേണ്ട എന്തെങ്കിലും അദ്ദേഹം ഇതു വരെ ചെയ്തതായി കേട്ടിട്ടില്ല. പിന്നെ എങ്ങനെയാണു സമൂഹത്തിലെ ആദരണീയനെന്നൊക്കെ പറയുക?പണക്കാട്ടെ ആട്ടുകല്ലിനെ വരെ ആദരിക്കുന്നവര്‍ സ്വയം ആദരിച്ചാല്‍ മതി. കേരള പൊതു സമൂഹത്തിന്റെ ചുമലില്‍ കയറി നിന്ന് ആദരിക്കേണ്ട.

  മുസ്ലിം  ലീഗും ബി ജെ പിയും മതരാഷ്ട്രിയപാര്‍ട്ടികളാണ്. അതിലെ രണ്ടു തട്ടിപ്പുകാര്‍ കെട്ടിപ്പിടിക്കുന്നതോ ഉമ്മ വയ്ക്കുന്നതോ പൊതു സമൂഹത്തില്‍ അത്ഭുതമൊന്നും ഉണ്ടാക്കില്ല. ഒരേ തൂവല്‍ പച്ചികള്‍ എന്നേ പൊതു സമൂഹം വിലയിരുത്തൂ.

  ReplyDelete
  Replies
  1. thats correct.....

   Delete
  2. മുസ്ലിം ലീഗും ബി ജെ പിയും മതരാഷ്ട്രിയപാര്‍ട്ടികളാണ്. അതിലെ രണ്ടു തട്ടിപ്പുകാര്‍ കെട്ടിപ്പിടിക്കുന്നതോ ഉമ്മ വയ്ക്കുന്നതോ പൊതു സമൂഹത്തില്‍ അത്ഭുതമൊന്നും ഉണ്ടാക്കില്ല. ഒരേ തൂവല്‍ പക്ഷികള്‍ എന്നേ പൊതു സമൂഹം വിലയിരുത്തൂ.

   അത്രയേയുള്ളു.

   Delete
  3. മുസ്ലിം ലീഗും ബിജെപിയും മത രാഷ്ട്രീയ പാര്ടികലാണ് എന്ന നിരീക്ഷണത്തോട്‌ യോജിപ്പില്ല . പേരില് മുസ്ലിം ഉള്ളതുകൊണ്ട് ലീഗ് മുസ്ലിം പാർട്ടി ആവില്ല. മുസ്ലിം സകുദായതിൽ വെരൂട്ടമുള്ള അല്ലെങ്കിൽ അവിടെ മാത്രം ഉള്ള രു ജനടിപത്യ രാഷ്ട്രീയ പാര്ടി യാണ് കേരളത്തിലെ ലീഗ്. ദേശീയത അടിസ്ഥാനപെടുത്തി രൂപീകരിച്ചിട്ടുള്ള രാഷ്ട്രീയ പർറ്റ്യാനു BJP. 27% മുസ്ലിങ്ങളുള്ള കേരളത്തില ലീഗിന് കിട്ടുന്ന വോട്ട് എത്രയാണ് ? 60% വരുന്ന വിശാല ഹിന്ദു സമുദായത്തിൽ എത്ര BJP വോട്ട് ഉണ്ട്?
   ഈ രണ്ടു പര്ടികളും നല്ല രീതിയിൽ സാമുദായിക രാഷ്ട്രീയം കളിക്കുന്നുണ്ട് വാസ്തവം PNR

   Delete
 30. മറ്റേതു രാഷ്ട്രീയ പാര്‍ട്ടികളും പോലെ തന്നെ മുസ്ലിം ലീഗുമേന്നതില്‍ കവിഞ്ഞ് , ഇസ്ലാമും മുസ്ലീം ലീഗും തമ്മില്‍ ഒരു ബന്ധവുമില്ല-എന്നറിഞ്ഞാല്‍ ഈ വക സംഭവത്തിലോന്നും ഒരു പ്രത്യേകതയും ഇല്ല .

  ReplyDelete
 31. ഓരോ മത വിഭാഗത്തിലെ നേതാക്കളും മറ്റു മതവിഭാഗങ്ങളുടെ പൊതുപരിപാടികളിൽ സൗഹാർദ്ധ പ്രതിനിധികളായി പങ്കെടുക്കുന്നതും സംസാരിക്കുന്നതും ഇന്ത്യയെപ്പോലുള്ള ഒരു ബഹുമത ബഹുസ്വര സമൂഹത്തിൽ തീർത്തും ഗുണപരമായ ചലനങ്ങൾ സൃഷ്ടിക്കുമെന്നതിൽ സംശയമില്ല.

  ReplyDelete
 32. മോഡിയുടെ മുഖ്യ പ്രചാരകന്റെ കൂടെ വേദി അലങ്കരിച്ചത് കൊടപ്പനക്കൽ തറവാട്ടിൽ നിന്നുള്ള ഒരാളായപ്പോൾ ലീഗുകാരുടെ നാക്ക് അണ്ണാക്കിലേക്ക് ഇറങ്ങിപ്പോയോ?

  ReplyDelete
 33. അവ്ടെ തങ്ങൾ പോയത് ലീഗുകാരാൻ ആയത് കൊണ്ട് അല്ല
  മുസ്ലിം ആയത് കൊണ്ടും ..അല്ല
  നിങ്ങള്ക്ക് അറിയാ..; അറിഞ്ചു കൊണ്ട് അറിയില്ലന്ന്
  നടിക്കുകയാണ് നിങ്ങൾ ;;
  അദ്ദേഹം
  മത മൈത്രിയിൽ പേരുകേട്ട പാണക്കാട് തറവാട്ടിൽ നിന്നാ വരുന്നത്...
  ഇത് എന്താ ക്ഷണിച്ചാൽ ക്ഷണം സ്വീകരിക്കൽ തെറ്റാണോ .....
  എന്നാൽ ഞങ്ങൾ പഠിച്ചത് അങ്ങനെ ല്ല

  മാത്രമല്ല എത്ത്രയോ RSS പരിപാടികളിൽ സമധാനി സാഹിബ്‌ പങ്കെടുത്തിട്ട്ന്ദ്
  എത്രയോ വേദങ്ങളും ഉപനിഷത്തുകളും മനപ്പാടമാണ്
  ഇതിൽ ഒക്കെ എന്താ ഇത്ര അപകടകരമായ കാര്യം
  രാംദേവ് ഇന്റെ പരിപാടിയിൽ
  പങ്കെടുത്താൽ enthe
  രാംദേവ് നെ പോലെ ആകുമോ ..???

  എന്താ നിങ്ങളുടെ ഒക്കെ ഉദ്ദേശം??
  ഇന്ത്യയിലെ ഓരോ രാഷ്ട്രീയ പാർട്ടിയെയും പോലെ ലീഗ് നും
  ഈ രാജ്യത്തോട് കൂറും സ്നേഹവും ഒക്കെ ഉണ്ട് അത് കൊണ്ടആൺ ..... !!! ഞങ്ങൾ പങ്കെടുക്കുന്നത് .....!!!
  ഇന്ത്യൻ ഭരണഗടന പ്രകാരം അത് ഓരോ പാർട്ടികളുടെ കടമയുമാണ്
  ...
  അല്ല അറിയാത്തോണ്ട് ചോദിക്ക്ക്യ ..
  നിങ്ങള്ക്ക് ഒന്നും പാണക്കാട് കുടുംബത്തെ പറ്റിയും മുസ്ലിം ലീഗ് പാര്ടിയെ പറ്റി എന്തെകിലും അറിയോ??? ...
  1992 ബാബറി മസ്ജിദ് ഇന്റെ തായിക കുടങ്ങൾ തച് തകര്ത്തപ്പോ
  തങ്ങള് പറഞ്ച്ച ഒരു വാക്കുണ്ട്
  "ആയിരം പള്ളി തകര്ത്താലം ഒരു ക്ഷേത്ത്രത്തിൽ ഒരു തരി മണ്ണ് പോലും നമ്മളാൽ വീയരുത് " എന്ന പറഞ
  ഞങ്ങളെ .
  രാജ്യ സ്നേഹവും ..
  തെറ്റും ശെരിയും പഠിപ്പിക്കാൻ ഇങ്ങൾ ആയിട്ടില്ല ....!!!!
  :::::::MIND IT YOU IDIOT FELLOWS::::::

  ReplyDelete