February 2, 2014

കൊലയാളികളുടെ സ്വന്തം പോളിറ്റ് ബ്യൂറോ

കൊലയാളികൾക്ക് ചോദിക്കാനും പറയാനും ആളില്ലെന്ന് കരുതരുത്. അവരുടെ ക്ഷേമം അന്വേഷിക്കാനും അവർക്കൊരു പോറലേറ്റാൽ ഓടിയെത്തി ആശ്വസിപ്പിക്കാനും വേണ്ടി വന്നാൽ ഒരു തീപ്പന്തം കണക്കെ കത്തിജ്വലിക്കാനും അവർക്കൊരു പോളിറ്റ് ബ്യൂറോയുണ്ട്. സ്വന്തം പോളിറ്റ് ബ്യൂറോ.. കേരളത്തിലെ ജയിലുകളിൽ നിരവധി കൊലക്കേസ് പ്രതികളുണ്ട്. കഠിന തടവും ജീവപര്യന്തവും അനുഭവിക്കുന്ന നിരവധി പേർ. പക്ഷേ ഈ പോളിറ്റ് ബ്യൂറോയുടെ പ്രത്യേകത ഒരു പ്രത്യേക കൊലക്കേസിലെ പ്രതികളെക്കുറിച്ച് മാത്രമാണ് അവർക്ക് ആധിയും വ്യാധിയുമുള്ളത് എന്നതാണ്. സഖാവ് ടി പി യെ അമ്പത്തൊന്ന് വെട്ട് വെട്ടി മൃഗീയമായി കൊന്ന ഈ പ്രതികൾ ജീവപര്യന്തം തടവ്‌ ശിക്ഷ വിധിക്കപ്പെട്ട് വിയ്യൂർ സെൻട്രൽ ജയിലിൽ എത്തിയിട്ട് കൃത്യം നാല് ദിവസം തികഞ്ഞിട്ടില്ല. അതിനിടയിലാണ് പോളിറ്റ് ബ്യൂറോ മെമ്പർ കൊടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തിൽ എം എൽ എ മാരുടെ ഒരു സംഘം കൊലപ്പുള്ളികളെ സന്ദർശിച്ചു അവർ ജയിലിൽ അനുഭവിക്കുന്ന പ്രയാസങ്ങളെക്കുറിച്ച് വലിയ വായിൽ നിലവിളിക്കുന്നത്. എന്തൊരു സങ്കടം. എന്തൊരു വേവലാതി. പെറ്റ തള്ളക്ക് പോലും ഇത്രയും വിഷമവും സങ്കടവും കാണുമോ എന്നത് സംശയമാണ്.

എന്താണ് ഈ പാർട്ടിക്ക് പറ്റിയത്?. കേരളീയ പൊതുസമൂഹത്തെക്കുറിച്ചും അവരുടെ ബോധമനസ്സിനെക്കുറിച്ചും ഇവന്മാർക്കുള്ള ധാരണകൾ എന്താണ്. ഇത്ര പരസ്യമായി ഒരു കൊലക്കേസ് പ്രതികൾക്ക് വേണ്ടി ശബ്ദിക്കാനും വാദിക്കാനും ഇന്ത്യയിലെ ഒരു ദേശീയ പാർട്ടി അതിന്റെ  പരമോന്നത സമിതിയിലെ അംഗത്തെത്തന്നെ നിയോഗിക്കണമെങ്കിൽ നിയമ വ്യവസ്ഥയോടും സാമൂഹ്യ വ്യവസ്ഥകളോടും ഇവർ വെച്ചു പുലർത്തുന്ന ദാർഷ്ട്യവും ധിക്കാരവും ഏത് അളവുകോൽ വെച്ചാണ് കണക്കാക്കിയെടുക്കാൻ പറ്റുക. സ്വാന്തന്ത്ര്യ സമരത്തിൽ പങ്കെടുത്ത് ജയിലിലായവരെ സന്ദർശിച്ചു മടങ്ങുന്നത് പോലെ നെഞ്ചും വിരിച്ചാണ് നേതാക്കൾ പത്രക്കാരെ കാണാൻ എത്തിയത്. ടി പി വധത്തിലെ പ്രതികളുമായി പാർട്ടിക്ക് ഒരു ബന്ധവുമില്ലെന്ന് പേർത്തും പേർത്തും പറയുക. അത് പറയുന്നതോടൊപ്പം തന്നെ ആ പ്രതികൾക്ക് വേണ്ടി കോടതിയിൽ വാദിക്കാനും കോടതിക്ക് പുറത്ത് പോരാടാനും ആളും അർത്ഥവും  ഒരുക്കിക്കൊടുക്കുക. എല്ലാം സഹിക്കാം. കോടതിയുടെ വിധി വരുന്നത് വരെ ആരെയും കുറ്റവാളികളായി പ്രഖ്യാപിക്കരുത് എന്ന യുക്തിയുടെ പിൻബലത്തിൽ അത്തരം നിലപാടുകളെ ചില മന്ദബുദ്ധികൾക്കെങ്കിലും ന്യായീകരിച്ചു പിടിച്ചു നില്ക്കാൻ പറ്റും. എന്നാൽ കുറ്റക്കാരാണെന്ന് കണ്ടെത്തി ജീവപര്യന്തം തടവിന് ശിക്ഷിച്ചു കൊണ്ടുള്ള കോടതി വിധി വന്നു കഴിഞ്ഞ ശേഷവും ആ പ്രതികളുടെ സ്പോൻസർമാരായി പരസ്യമായി രംഗത്ത് വരുമ്പോൾ ആരും ചോദിച്ചു പോകുന്ന ഒരു ചോദ്യമുണ്ട്.  ഇത് മാർക്സിസമാണോ അതല്ല ഫാസിസമാണോ എന്ന് ?

കൊലയാളികളുടെ ക്ഷേമമന്വേഷിച്ചു കൊണ്ടുള്ള പാർട്ടി നേതാക്കളുടെ ജയിൽ സന്ദർശനത്തക്കുറിച്ചും ആ പ്രതികളുടെ ജയിൽ സൗകര്യങ്ങളുടെ അപര്യാപ്തത ചൂണ്ടിക്കാണ്ടിക്കൊണ്ടുള്ള അവരുടെ പരസ്യ പ്രസ്താവനയെക്കുറിച്ചും സഖാവ്  ടി പി യുടെ വിധവ രമയുടെ വാക്കുകൾ ശ്രദ്ധേയമായിരുന്നു. ജയിലിൽ പ്രയാസങ്ങളുണ്ടായാൽ പ്രതികൾ തങ്ങളെ ഈ കൊല നടത്താൻ എല്പിച്ചവരുടെ പേരുകൾ വിളിച്ചു പറയുമെന്ന ഭയമാണ് അവരുടെ ക്ഷേമവും സുഖവും ഉറപ്പു വരുത്താൻ പാർട്ടി നേതാക്കൾ തിടുക്കം കാണിക്കുന്നതിന്റെ പിന്നിലുള്ളത്. ഈ ഗുണ്ടകൾ സത്യം തുറന്ന് പറഞ്ഞാൽ പ്രതികളുടെ പട്ടിക പോളിറ്റ് ബ്യൂറോ വരെ നീളുമെന്നും രമ പറഞ്ഞു. രമയുടെ ഈ പ്രസ്താവനയെക്കുറിച്ച് സി പി എമ്മിന്റെ കണ്ണൂർ പടത്തലവനായ കേന്ദ്ര കമ്മറ്റി അംഗം സഖാവ് ഇ പി ജയരാജനോട് ഒരു മാധ്യമ പ്രവർത്തകൻ ചോദിച്ചപ്പോൾ അദ്ദേഹത്തിന്റെ മറുപടി വിചിത്രമായിരുന്നു. "രമ, രമ, രമ ... ആരാണീ രമ.. ഏതാണീ രമ.."

സഖാവിനറിയില്ലേ ആരാണീ രമയെന്ന്. മാഷാ അള്ളാ സ്റ്റിക്കർ ഒട്ടിച്ച ഇന്നോവാ കാറും വേണ്ടത്ര വെട്ടുകത്തികളും നല്കി ചന്ദ്രശേഖരന്റെ കുടലെടുക്കാൻ പാർട്ടി ഗുണ്ടകളെ പറഞ്ഞയക്കുമ്പോൾ ഒരു പക്ഷേ രമയാരാണെന്ന് പാർട്ടിക്ക് അറിയില്ലായിരുന്നിരിക്കാം. സംഘടിത രാഷ്ട്രീയ ശക്തികളോട് എതിരിടാൻ കെല്പില്ലാതെ ഭർത്താക്കന്മാർ കൊലചെയ്യപ്പെട്ട എണ്ണമറ്റ ഭാര്യമാർ കണ്ണീരും വിധിയുമായി കഴിഞ്ഞു കൂടുമ്പോൾ തന്റെ ഭർത്താവിന്റെ ആദർശത്തെയും ഓർമകളെയും ജ്വലിപ്പിച്ചു നിർത്തി പോരിനിറങ്ങാൻ ഒരു രമയുണ്ടാകുമെന്നു അന്ന് പാർട്ടി നേതൃത്വം കരുതിക്കാണില്ല. സഖാവ് ടി പി കൊല്ലപ്പെട്ട ശേഷം കേരളീയ പൊതുസമൂഹത്തിൽ ടി പി ക്ക് വേണ്ടി ഉയർന്ന ഏറ്റവും ശക്തമായ ശബ്ദം അദ്ദേഹത്തിന്റെ പത്നി രമയുടേതാണ്. പൊതുവേദികളിലും മാധ്യമങ്ങളിലും ചാനൽ ചർച്ചകളിലും ഒരൊറ്റയാൾ പട്ടാളം കണക്കേ നിറഞ്ഞ് നിന്നത് രമയാണ്. ഇരുത്തം വന്ന മാധ്യമ പ്രവർത്തകരോടും  ചാനൽ അവതാരകരോടും ഞൊണ്ടി ന്യായങ്ങൾ പറഞ്ഞ് തട്ടിക്കയറിയ സി പി എം നേതാക്കളോടും ഒറ്റയ്ക്ക് നിന്ന് പൊരുതുകയായിരുന്നു അവർ. ചുണ്ടിൽ ഇത്തിരി ലിപ്സ്റ്റിക്കും കയ്യിൽ ഒരു പട്ടിക്കുട്ടിയും ഉണ്ടാവുക എന്നതല്ല സ്ത്രീശാക്തീകരണത്തിന്റെ അടയാളങ്ങൾ..രമയുടെ പോരാട്ടം സ്ത്രീശക്തിയുടെ കരുത്തിനെക്കുറിച്ച് കേരളീയ സമൂഹത്തെ ഓർമപ്പെടുത്തുന്നുണ്ട്. ആ ഓർമപ്പെടുത്തലിന്റെ ഭീതിയാണ് "ആരാണീ രമ.. ഏതാണീ രമ" എന്ന ചോദ്യമായി രൂപാന്തരപ്പെട്ടത്.

ഈ പോസ്റ്റ്‌ പ്രസിദ്ധീകരിച്ച മലയാളം ന്യൂസ് (2 Feb), കേരള ഭൂഷണം (4 Feb) പത്രങ്ങൾക്ക് നന്ദി.

കണ്ണൂർ കോഴിക്കോട് ജയിലുകളിൽ പാർട്ടി ഗുണ്ടകൾക്ക് വി ഐ പി പരിഗണനയും സുഖവാസവും ലഭിച്ചപ്പോൾ പാർട്ടി നേതൃത്വം പറഞ്ഞിരുന്നത് അതൊക്കെ ജയിൽ അധികൃതരും സർക്കാരും നോക്കേണ്ട കാര്യങ്ങളാണ് എന്നാണ്. അത്തരമൊരു ഒഴുക്കൻ പ്രസ്താവനക്കപ്പുറം പേരിന് പോലും ഒരു പ്രതിഷേധ സ്വരം അവർ ഉയർത്തിയിരുന്നില്ല.  മറിച്ച് അത്തരം സുഖവാസങ്ങൾ ഉറപ്പ് വരുത്തുന്നതിന് പാർട്ടിയുടെ സ്വാധീനവും ഭീഷണിയും ഉപയോഗപ്പെടുത്തുകയാണ് ചെയ്തത്. എന്നാൽ തടവുകാർക്ക് ഇതുവരെ കിട്ടിപ്പോന്ന സുഖ സൗകര്യങ്ങൾ ലഭിക്കുന്നില്ല എന്ന് വന്നപ്പോൾ ഒരാഴ്ച പോലും കാത്തുനില്ക്കാനുള്ള ക്ഷമയില്ലാതെ പാർട്ടി നേതാക്കളുടെ ഒരു പട തന്നെ ജയിലിലേക്ക് മാർച്ച്‌ ചെയ്യുന്നതാണ് ഇന്നലെ നാം കണ്ടത്. ഒരു പച്ച മനുഷ്യനെ ഇഞ്ചിഞ്ചായി വെട്ടിക്കൊന്ന മൃഗങ്ങളുടെ ശരീരത്തില്‍ ഒരു പോറലേല്‍ക്കുമ്പോഴേക്ക് വാവിട്ട് കരയുന്നതിനെയല്ല മനുഷ്യാവകാശം എന്ന് വിളിക്കേണ്ടത്. മനുഷ്യാവകാശം എന്ന പദം ഇത്തരം ഗുണ്ടായിസങ്ങള്‍ക്ക് ഉപയോഗിക്കാനുള്ളതല്ല. ടി പി യെ കൊന്നവരുമായി പാർട്ടിക്ക് ബന്ധമൊന്നുമില്ല എന്ന് ഇനിയും കേരളത്തിലെ ജനങ്ങൾ വിശ്വസിക്കണമെങ്കിൽ അവരുടെ തലച്ചോറിൽ ദേശാഭിമാനി പ്രസ്സ് ഉരുക്കിയൊഴിക്കേണ്ടിവരും.

കേരളത്തിന്റെ പൊതുബോധത്തെയും സമൂഹമനസ്സാക്ഷിയെയും പുല്ലു വില കല്പിക്കാതെ സി പി എം ഫാസിസ്റ്റ് പാതയിൽ നീങ്ങുന്നത്‌ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നത് ഉറപ്പാണ്. ഇന്ത്യൻ രാഷ്ട്രീയത്തിൽ മോദിയുടെ നേതൃത്വത്തിൽ ഒരു സംഘ പരിവാര ജാഗരണം തുടങ്ങിക്കഴിഞ്ഞു. അത് സൃഷ്ടിക്കുന്ന ഓളങ്ങൾ ചെറിയ രൂപത്തിലാണെങ്കിലും കേരളത്തിലേക്കും നീങ്ങിത്തുടങ്ങുന്നുണ്ട് എന്നത് അവിതർക്കിതമാണ്. സി പി എം പോലുള്ള ഒരു മതനിരപേക്ഷ ഇടതുപക്ഷത്തിന്റെ നിലനില്പ്പും വളർച്ചയും മറ്റെന്നെത്തേക്കാളുമുപരി ആവശ്യമായിട്ടുള്ള ഒരു ചരിത്ര സന്ധിയിലൂടെയാണ് കേരളം കടന്നു പോകുന്നത്. അഴിമതിയും ഭരണരംഗത്തെ പിടിപ്പുകേടും കൊണ്ട് കോണ്‍ഗ്രസ്‌ സർക്കാറുകൾ നിലം പതിക്കുമ്പോൾ പകരം വെക്കാൻ ഒരു മതനിരപേക്ഷ മുന്നണി ഇടതുപക്ഷമല്ലാതെ മറ്റൊന്നില്ല. അത്തരമൊരു ജനപക്ഷം ഗുണ്ടാരാഷ്ട്രീയത്തിന്റെ ഫാസിസ്റ്റ് രീതിയിലേക്ക് രൂപ പരിണാമം പ്രാപിച്ച് ജനങ്ങളിൽ നിന്നകലുമ്പോൾ ഭയപ്പെടേണ്ടത് കേരളത്തിന്റെ മതനിരപേക്ഷ സൗഹൃദ മുഖം നിലനിന്നു കാണണമെന്ന് ആഗ്രഹിക്കുന്ന എല്ലാവരുമാണ്.

Recent Posts
മെഹർ തരാർ ഹീ ഹോ ഹൂം.. മാധ്യമ പ്രവർത്തകർക്ക് പണി കിട്ടുന്ന വിധം.
അൽ മൊയ്തുവിന്റെ കള്ള് ജിഹാദ്
ആം ആദ്മി കേരള ഘടകത്തിന് അഞ്ച് ഉപദേശങ്ങൾ

48 comments:

 1. കൊലക്കേസുമായി പാർട്ടി നേതാക്കൾക്ക് നേരിട്ട് ബന്ധം ഉണ്ടോ എന്ന കാര്യത്തിൽ ഉണ്ടായിരുന്ന സംശയം ഇന്നലത്തെ കൊടിയേരിയുടേയും ജയരാജന്റെയും ജയിൽ സന്ദർശനത്തോടെ മാറിക്കിട്ടി..ഇല്ല ഒരു ബന്ധവും ഇല്ല..

  പിന്നെ അന്ന് കൊല്ലാൻ ആളെ അയക്കുമ്പോൾ വണ്ടിയിൽ ഒട്ടിച്ച ആ "മാഷാ അല്ലാഹ്" സ്റ്റിക്കെർ ഉണ്ടല്ലോ..അത് പറ്റിക്കാൻ ഒട്ടിച്ചതാണെങ്കിലും ദൈവം ഉണ്ട് എന്നുള്ളതിനുള്ള ഒരു മുന്നറിയിപ്പ് തന്നെ ആയിരുന്നു..ഇപ്പൊ കണ്ടില്ലേ സ്വയം മുഖം വെളിപ്പെടുത്തി കൊലയാളികളുടെ ബുദ്ധി കേന്ദ്രം ആരെന്ന് പുറത്തു വരുന്നത്..

  രമയിൽ നിന്നും നിങ്ങളൊക്കെ രാഷ്ട്രീയം പഠിക്കണം സഖാക്കളെ..ഒന്ന് പറഞ്ഞാൽ രണ്ടാമത്തേതിന് ചാനലിൽ നിന്നും ഇറങ്ങി ഓടുന്ന ജയജാരജാൻ സഖാവ് മീഡിയകളുടെ തലങ്ങും വിലങ്ങും ചോദ്യങ്ങള്ക്ക് സൌമ്യമായി മറുപടി പറയുന്ന രമ യോട് ചോദിച്ചു ഒത്തിരി പഠിച്ചു എടുക്കാനുണ്ട് എന്താണ് രാഷ്ട്രീയം എന്ന്...

  ReplyDelete
  Replies
  1. Yes. ഇന്നലത്തെ മാതൃഭൂമി ചര്‍ച്ചയില്‍ ജയരാജന്‍ സഖാവ് നിയന്ത്രണം വിട്ട് രമയോട് കുരച്ചു ചാടുന്നത് കണ്ടു.. അപ്പോഴും സഖാവേ എന്ന് വിളിച്ച് പുഞ്ചിരിയോടെ മറുപടി പറയുന്ന രമയെയും കണ്ടു.. താങ്കള്‍ പറഞ്ഞ പോലെ രമയില്‍ നിന്ന് ഈ നേതാക്കള്‍ എറെ പഠിക്കാനുണ്ട്.

   Delete
 2. അല്ല,വള്ളികുന്ന്‍ സഖാവെ ....?താങ്ങള്‍ക്ക്‌ നാട്ടില്‍ തലയെടുപ്പോടെ പോകണം എന്ന് ആഗ്രഹം ഇല്ലേ...?തലയില്ലങ്ങില്‍ നിങ്ങള്ക്ക് ഒരു രസുവുമുണ്ടാവില്ല..! കളി "ഫാസിസ്റ്റ് സഖാക്കളോടോനന്ന് ഓര്‍മ്മ വേണം,ഇത് പോലെ അവരുടെ ആദര്‍ശത്തെ ചോദ്യം ചെയ്ത ഒരു നേതാവ് തന്നെയായിരുന്നു ആ പാവം സഖാവ്‌ TP. (വാല്‍ കഷ്ണം :"വെട്ടാന്‍ വരുന്ന പോത്തിനോട് വേദമോതിയിട്ട് ഒരു കാര്യവുമില്ല ")

  ReplyDelete
  Replies
  1. എട ഡാഷ് മോനെ ...നെയൊക്കെ നാട്ടുകാരുടെ തല്ലു കൊണ്ടേ അവസാനിക്കു...നിനക്കൊകെ തല്ലും അടിയും അല്ലാതെ വേറെ എന്ത് അറിയാം...നിന്നെ എഉന്ദക്ക്യ സമയത്ത് 2 വാഴ വച്ചിരുന്നേൽ എത്ര നല്ലതാരുന്നു...

   Delete
 3. ടി പി യെ കൊന്നവരുമായി പാർട്ടിക്ക് ബന്ധമൊന്നുമില്ല എന്ന് ഇനിയും കേരളത്തിലെ ജനങ്ങൾ വിശ്വസിക്കണമെങ്കിൽ അവരുടെ തലച്ചോറിൽ ദേശാഭിമാനി പ്രസ്സ് ഉരുക്കിയൊഴിക്കേണ്ടിവരും.

  ReplyDelete
 4. <>
  സഖാവ് ടി പി വധ കേസന്വേഷണത്തിൽ കേരളീയ പൊതു സമൂഹത്തിനു വലിയ പ്രതീക്ഷയുണ്ടായിരുന്നു . കൊന്നവരെയും കൊല്ലിച്ചവരെയും നീതി പീഠത്തിനു മുമ്പിൽ കൊണ്ടുവരുവാൻ കേരള പോലീസിനു കഴിയും എന്നു ഏവരും ആശിച്ചു . എന്നാൽ കേവലം രാഷ്ട്രീയ ലക്ഷ്യങ്ങൾക്കപ്പുറം സത്യസന്ധമായ ഒരു അന്വേഷണം മേൽ തട്ടിലേക്ക് കൊണ്ടു പോവാൻ തിരുവഞ്ചൂരിനു സാധിച്ചില്ല .കാലങ്ങളായി കേരള രാഷ്ട്രീയത്തിൽ നില നിൽക്കുന്ന ഇടത് വലത് സഹകരണം ഇവിടെയും സംഭവിച്ചു . കേരള ജനത വീണ്ടും 'ശശി 'യായി .മനുഷ്യത്വം മരിക്കാത്ത ഏതെങ്കിലും പ്രവർത്തകർ കേരള രാഷ്ട്രീയ പാർടികളിൽ ഉണ്ടെങ്കിൽ അവർ സ്വന്തം പാർടികളിൽ ഒരു ശുദ്ധീകരണം നടത്താൻ ഇനിയെങ്കിലും തയ്യാറാവട്ടെ .അതല്ലെങ്കിൽ ഒരു 'ചൂലു'മായി പുറത്തിറങ്ങട്ടെ .

  ReplyDelete
 5. ഞങ്ങള്‍ രഹസ്യമാക്കി വച്ച കാര്യങ്ങള്‍ ഒക്കെ നിങ്ങള്‍ എല്ലാം മനസ്സിലാക്കിക്കളഞ്ഞല്ലോ !!!!

  ReplyDelete
 6. Well said vallikkunne....but in kerala channel panditts will talk for justice in jail...and peoples will forget everything at election times...

  ReplyDelete
 7. ജനങ്ങളുടെ തലയ്ക്കു മുകളിരുന്നു ശട്ജമിടാതെ കളിക്കുന്ന ഈ കളികൾ ജനങ്ങൾ കാണുന്നുണ്ട്. നിങ്ങളുടെ തൂങ്ങിയാടുന്ന നഗ്നത കണ്ടു നാണിച്ചു അവർ തല താഴ്ത്തുന്നു. നിങ്ങളുടെ അധോ വായുവിന്റെയും വിസർജ്യങ്ങളുടെയും നാറ്റം സഹിച്ചു കൊണ്ടിരിക്കുന്ന ജനങ്ങൾ ചൂലുമായി നിങ്ങളെ ആട്ടിയോടിക്കുന്ന ആ സുന്ദരമായ നിമിഷം അടുത്ത് കൊണ്ടേയിരിക്കുന്നു. അത് വരെ ആട്ടിക്കളിക്ക് സഘാവെ.

  ReplyDelete
 8. പോളിറ്റ് ബ്യൂറോ നിക്കുന്ന നിപ്പു കണ്ടോ..!!!

  ReplyDelete
  Replies
  1. ഒരു ഗുണ്ട നില്ക്കുന്ന പോലുണ്ട്.

   Delete
 9. ഗുണ്ടകളെ തല്ലിക്കൊല്ലാം.അതില്‍ ഒരു മനുഷ്യാവകാശപ്രശ്നവും ഇല്ല. ജയിലിലെ മര്‍ദ്ദനവാര്‍ത്തകള്‍ പുറത്ത് വന്നാല്‍ ആരും ഇടപെടരുത്. സീപീയെം പ്രതേകിച്ചും. ഇനി അഥവാ സീപീയെം ഇടപെടാതിരുന്നെങ്കില്‍ അത് മനുഷ്യാവകാശപ്രശ്നമാകുമായിരുന്നു. കാരണം ഗുണ്ടകളാണെന്ന് വെച്ച് അവരെ തല്ലിക്കൊല്ലാന്‍ ആര്‍ക്കും അവകാശമില്ല. കാരണം അതൊരു മനുഷ്യാവകാശപ്രശ്നമാണ്. അതില്‍ ഇടപെടാന്‍ സീപീയെം തയ്യാറാകാതിരുന്നത് ഇടപെട്ടാല്‍ വിമര്‍ശനം ഉയരും എന്ന് പേടിക്കുന്ന തരത്തിലുള്ള സീപീയെമ്മിന്റെ പൊതുബോധാനുകൂല നിലപാട്

  ReplyDelete
  Replies
  1. മനുഷ്യാവകാശാണ് പോലും.. ഒരു പച്ച മനുഷ്യനെ ഇഞ്ചിഞ്ചായി വെട്ടിക്കൊന്ന മൃഗങ്ങളുടെ ശരീരത്തില്‍ ഒരു പോറലേല്‍ക്കുമ്പോഴേക്ക് വാവിട്ട് കരയുന്നതിനെയല്ല മനുഷ്യാവകാശം എന്ന് വിളിക്കേണ്ടത്. മനുഷ്യാവകാശം എന്ന പദം ഇത്തരം ഗുണ്ടായിസങ്ങള്‍ക്ക് ഉപയോഗിക്കാനുള്ളതല്ല.

   Delete
  2. കഷ്ട്ടം തന്നെ മൊതലാളീ !!!

   Delete
 10. ശാന്ത പശുവിനെ വിറ്റ് വളര്ത്തിയ ഒരു പാർട്ടിയുടെ ഗതികേട്.

  ReplyDelete
 11. ജയിലിൽ പ്രയാസങ്ങളുണ്ടായാൽ പ്രതികൾ തങ്ങളെ ഈ കൊല നടത്താൻ എല്പിച്ചവരുടെ പേരുകൾ വിളിച്ചു പറയുമെന്ന ഭയമാണ് അവരുടെ ക്ഷേമവും സുഖവും ഉറപ്പു വരുത്താൻ പാർട്ടി നേതാക്കൾ തിടുക്കം കാണിക്കുന്നതിന്റെ പിന്നിലുള്ളത്.

  ReplyDelete
 12. മാന്യ മഹാ ജനങ്ങളേ...
  രക്തസാക്ഷി എന്നാൽ രക്തത്തിന് സാക്ഷിയായവൻ എന്ന് തിരുത്തിയതായി ഇതിനാൽ അറിയിക്കുന്നൂ...
  അന്ത റക്തസാച്ചികൾ സിന്ത്രാബാദ്!

  ReplyDelete
 13. കോടിയേരിയും ജയരാജനെയും കുനിച്ചു നിർത്തി 2 പൊട്ടിക്ക പൊട്ടിച്ചാൽ സത്യം പുറത്ത് വരും...

  ReplyDelete
 14. സിപിഎം നേതാവ് ശ്രീ കോടിയേരി ബാലകൃഷ്ണന്‍ ജയിലില്‍ ചന്ദ്രശേഖരന്റെ കൊലയാളികളെ കാണാന്‍ പോയതില്‍ എന്ത് അത്ഭുതമാണ് ഉള്ളത്. അദ്ധേഹത്തെ കുറിച്ച് കൂടുതല്‍ അറിഞ്ഞവര്‍ അത് തെറ്റാണ് എന്ന് ഒരിക്കലും പറയുമെന്ന് ഞാന്‍ കരുതുന്നില്ല. 1978 നവംബര്‍ മാസം ഒന്നാം തീയ്യതി ആര്‍ എസ് എസ് കാരന്‍ കുത്തോത്തുപരമ്പ രവീന്ദ്രന്‍ എന്നയാളെ സിപിഎം ക്രിമിനലുകള്‍ കൊല ചെയ്തിരുന്നു. ആ കേസില്‍ 12 പേരെയാണ് കോടതി ശിക്ഷിച്ചത്.. അതില്‍ പെട്ട ഒരാള്‍ കോടിയേരിയുടെ ഭാര്യ പിതാവ് ആണ്... കണ്ണൂര്‍ ജില്ല സിപിഎം കമ്മറ്റി അംഗം ആയിരുന്ന എം വി രാജഗോപാല്‍ എന്ന ശ്രീ കോടിയേരിയുടെ ഭാര്യ പിതാവ് അന്ന് തലശ്ശേരി എം എല്‍ എ ആണെന് കൂടി അറിയുക. കൊലയാളി ആയിരുന്ന ആളുടെ മരുമകന്‍ കൊലയാളികളെ കാണാന്‍ പോകുന്നതില്‍ പുതുമ ഉണ്ടെന്നു ഞാന്‍ കരുതുന്നില്ല. രവീന്ദ്രനെ കൊന്ന കേസില്‍ തലശ്ശേരി എം എല്‍ എ മാത്രമായിരുന്നില്ല പ്രതി. അന്നത്തെ സിപിഎം തലശ്ശേരി ഏറിയ കമ്മറ്റി അന്ഗവും പോണ്ടിച്ചേരിയിലെ മാഹി നിയമസഭ സീറ്റിലെ എം എല്‍ എ യും ആയിരുന്ന കെ വി രാഘവനും പ്രതി ആയിരുന്നു. ഗൂഢാലോചന നടത്തിയ ചൊക്ലിയിലെ സിപിഎം ബ്രാഞ്ച് സെക്ടറി കെ വി ദാമോദരനും ആ കേസില്‍ ശിക്ഷിക്കെട്ട ആളായിരുന്നു. ഈ എം എല്‍ എ മാര്‍ക്ക് കൊലപാതകത്തിന് പ്രേരണ നല്‍കിയ കുറ്റത്തിന് ആണ് ശിക്ഷ കിട്ടിയത്..കൊലക്കുറ്റത്തിന് ജയിലില്‍ കിടന്ന രാജഗോപാലന്റെ മരുമകന്‍ ആണ് കോടിയേരി എന്നറിഞ്ഞാല്‍ വിയ്യൂര്‍ ജയിലില്‍ കൊടിസുനിയെ കാണാന്‍ പോയതില്‍ തെറ്റുണ്ട് എന്ന് പറയാന്‍ കഴിയുമോ?

  ReplyDelete
  Replies
  1. ചരിത്രത്തിന്റെ രക്തക്കറ പുരണ്ട വഴികളിലേക്ക് ഒരോര്‍മ പുതുക്കല്‍.. നന്നായി Mr. Razack Podiyoor

   Delete
 15. https://www.facebook.com/photo.php?fbid=614456571942801&set=a.120118954709901.32506.100001353900550&type=1&theater&notif_t=like

  ReplyDelete
 16. എന്താണ് ഈ പാർട്ടിക്ക് പറ്റിയത്?. ബഷീർക ചോദിച്ച ഈ ചോദ്യം തന്നെയാണ് നിഷ്പക്ഷരായ സമൂഹം ചോദിക്കുന്നത്. ഇവര്ക്ക് എന്ത് പറ്റി

  ReplyDelete
 17. പാര്‍ട്ടിക്ക് എന്താണ് പറ്റിയത് എന്ന് കൂടുതല്‍ ചിന്തിക്കണ്ട . പണ്ടൊരു കുരങ്ങന്‍, വഞ്ചിയിലെ വെള്ളം കളയാന്‍ തുള ഇട്ടില്ലേ ? അത് പോലെ, അണികള്‍ ചോര്‍ന്നു പോകുന്നതു തടയാന്‍ പാര്‍ട്ടി കണ്ട ഒരു ഉപായം ആയിരിക്കാം ടീ പീ വധം !

  ReplyDelete
 18. 51 വെട്ടു വെട്ടുന്നവർക്ക് മനുഷ്യാവകാശം ഉണ്ട്. 51 വെട്ടു കൊള്ളൂന്നവനില്ലാത്ത മനുഷ്യാവകാശം . നന്ദി യുണ്ട് സഖാക്കളേ നന്ദി .

  ReplyDelete
 19. എല്ലാവരെയും ഒരു സെല്ലിൽ പാർപ്പിക്കണമെന്ന് കൊലപാതകികൾ ജയിൽ അധികൃതരെ ഭീഷണിപ്പെടുത്തിയത്രേ. കോഴിക്കോട്ടെ ജയിലിലെ അതേ അടവ് പ്രയോഗിക്കാൻ തുനിഞ്ഞപ്പോൾ ജയിൽ അധികൃതർ അല്പം ബലം പ്രയോഗിച്ചു. അങ്ങനെയാണ് ചിലർക്ക് പോറലേറ്റതെന്ന് ഡി ഐ ജിയുടെ റിപ്പോർട്ട്‌. നോക്കണേ മനുഷ്യാവകാശം വന്ന വഴി..

  ReplyDelete
  Replies
  1. കോഴിക്കോട്ടെ ജയിലല്ല , വിയൂര് ജയില അല്ലേ ?

   Delete
 20. ടി പി വധക്കേസ്‌ അന്യോഷണ വിഷയത്തില്‍ യു ഡി എഫ് സര്ക്കാധരിന്റെ പോലീസിനു പോലും കുറ്റകരമായ അനാസ്ഥയും അലംഭാവവും ഉണ്ടായത് എല്ലാര്ക്കും അറിവുള്ളതും പരക്കെ ചര്ച്ചാുവിഷയം ആയതുമാണ്. രാഷ്ട്രീയ പരമായി നോക്കിയാല്‍ ആരെക്കാളും ഈ കേസില്‍ താല്പര്യത്തോടെ അന്യോഷിച്ചു ഗൂഡാലോചന പുറത്തു കൊണ്ടുവരാന്‍ ശ്രമിക്കെണ്ടിയിരുന്ന തിരുവ്ന്ജ്ജൂര്‍ പോലീസ് കൂറ് മാറ്റത്തിനു കൂട്ടിക്കൊടുത്തും ജയില്‍ ഫേസ്ബുക്കു സൗകര്യം നല്കി്യും രാഷ്ട്രീയ തൊഴിലാളി ഐക്യം കളിക്കുന്നതാണ് കണ്ടത്. അവരുടെ മുഖങ്ങളില്‍ ഒന്നിലും ഒരാത്മാര്ത്ഥ് വായിച്ചെടുക്കാന്‍ പണിപ്പെട്ടു.രാഷ്ട്രീയ സിംഹാസനങ്ങള്ക്ക് മുന്പിളല്‍ നീതിക്കായി സാധാരണക്കാരന്‍ ഇപ്പോളും കെഞ്ചി നില്ക്കേ ണ്ട ഗതികേടില്‍ തന്നെയാണ് എന്നാണു ഇത്ര ധീര എന്ന് നാം വിശേഷിപ്പിക്കുന്ന രമയുടെ അവസ്ഥപോലും നമ്മെ പഠിപ്പിക്കുന്നത്.

  ReplyDelete
 21. നാണവും മാനവും ഉപേക്ഷിച്ചു നേതാക്കള്‍ ഈ കൊലയാളികള്‍ക്ക് വേണ്ടി പായുമ്പോള്‍ ഒരു കാര്യം വ്യക്തമാണ്. സി.പി.എം കോടി സുനിയെയും രജീഷിനെയും വല്ലാതെ ഭയക്കുന്നു. അവര്‍ വായ തുറക്കരുതെന്ന് ആഗ്രഹിക്കുന്നു. കഷ്ടം.

  ReplyDelete
 22. DEAR BASHEERKA,
  WELL SAID !! CPIM'S CURRENT POLICIES AND PROGRAMS LEADING TO THEM TO THEIR END.......

  ReplyDelete
 23. ടി പി യെ കൊന്നവരുമായി പാർട്ടിക്ക് ബന്ധമൊന്നുമില്ല എന്ന് ഇനിയും കേരളത്തിലെ ജനങ്ങൾ വിശ്വസിക്കണമെങ്കിൽ അവരുടെ തലച്ചോറിൽ ദേശാഭിമാനി പ്രസ്സ് ഉരുക്കിയൊഴിക്കേണ്ടിവരും.

  ReplyDelete
 24. ചുണ്ടിൽ ഇത്തിരി ലിപ്സ്റ്റിക്കും കയ്യിൽ ഒരു പട്ടിക്കുട്ടിയും ഉണ്ടാവുക എന്നതല്ല സ്ത്രീശാക്തീകരണത്തിന്റെ അടയാളങ്ങൾ

  ReplyDelete
 25. ഇനി കൊടി സുനിക്ക് ജയിലിൽ വെച്ച് ഹാർട്ട് അറ്റാക്ക്‌ വന്നാലും ഏറ്റവും കൂടുതൽ സന്തോഷിക്കുക ഈ നേതാക്കന്മാർ തന്നെയാകും. ഒരു വെടിക്ക് രണ്ടു പക്ഷി.

  ReplyDelete
 26. സഖാവ് ടി പി യെ അമ്പത്തൊന്ന് വെട്ട് വെട്ടി മൃഗീയമായി കൊന്ന ഈ ......
  വള്ളിക്കുന്നിന്റെ ഈ ലേഖനത്തിലെ തെറ്റുള്ള ഒരു വരിയാണ് മുകളില്‍ ഉദ്ധരിച്ചത് . ഞങ്ങളുടെ നേതാകന്മാര്‍ തിരിതിയ കാര്യം വീണ്ടും തെറ്റായി താങ്ങള്‍ ആവര്തിരിചിര്‍ക്കുന്നു . പന്ത്രണ്ടു വെട്ടേ ഉള്ളൂ എന്ന്‌ പ്രിയ സഗാവ് ജയരാജന്‍ പ്രസ്താവിച്ചത് കേരളം മുഴുവന്‍ ശ്രവിച്ചതാണ് . അന്പതിഒന്നു കുറക്കണം പന്ത്രണ്ടു = മുപ്പത്തി ഒന്‍പതു വെട്ടിന്റെ വ്യതാസം .താങ്ങള്‍ ഇനിയെങ്കിലും ശ്രദ്ധിക്കുമല്ലോ .

  ReplyDelete
  Replies
  1. എന്നാലും നമ്മുടെ സഖാക്കളുടെ മനുഷ്യാവകാശ ബോധം ഹോ കേരള ജനതയെ കോരിത്തരിപ്പിച്ചു സമ്മതിക്കണം ...

   Delete
 27. നിങ്ങള്‍ക്കൊന്നും ഈ പാര്‍ട്ടിയെ കുറിച്ച് ഒരു ചുക്കും അറിയില്ല,,,

  ReplyDelete
 28. ഒരമ്മ
  ഒരച്ചന്‍
  ഒരു വിധവ
  ഒരു മകന്‍
  ഒരു ഇര
  --------------------------
  കൊലയാളികള്‍
  രാഷ്ട്രീയക്കാര്‍
  അനുകൂലികള്‍
  --------------------------
  രണ്ടു വിഭാഗവും മനുഷ്യാവകാശത്തിനായി പൊരുതുന്നു. സമരത്തിനിറങ്ങുന്ന വിധവ അമ്മയെ കെട്ടിപ്പിടിച്ച്‌ കരയുമ്പോള്‍ നീതിക്ക് വേണ്ടി പോരാടുന്ന കൊലയാളികള്‍ രാഷ്ട്രീയക്കാരെ കെട്ടിപ്പിടിച്ചു ചിരിക്കുന്നു.

  ReplyDelete
 29. പ്രസ്സ് ഉരുക്കി ഒഴിക്കണമെന്നോ... മ്മാതിരി ഐഡിയകളൊന്നും ഫ്രീയായി കൊടുക്കരുത്! ഉരുക്കി വിറ്റാൽ കാശ് കിട്ടുമെങ്കിൽ അതും ചാക്കിലാക്കി വിറ്റുകളയും, പിന്നെ അതിരാവിലെ മലയാളിക്ക് കോമഡി വായിക്കാനെന്തു ചെയ്യും?

  ReplyDelete
 30. ഒരുചാക്ക് ഉപ്പിട്ട് കുഴിച്ചു മൂടിയാല്‍ മതിയായിരുന്നു!

  ReplyDelete
 31. ശരിയാണ്, എല്ലാ പാര്‍ട്ടിക്കാരും കൂടി അഞ്ഞൂറില്‍ അധികം വിധവകളെ ഉണ്ടാക്കിയിട്ടുണ്ട്. അതൊന്നും ആരും മറന്നിട്ടില്ല. മറക്കണം എന്ന അഭ്യര്തനയാണ് രമയെ മുന്നില്‍ നിറുത്തി ചെയ്യുന്നത്.

  പഴയ കണക്കുകള്‍ തീര്‍ത്തിട്ടും തീര്‍ത്തിട്ടും തീരാത്ത പകയുമായി നടക്കുന്നവരോട് പറയാനുള്ളത് ഇതാണ് .മുമ്പ് കൊന്നവരുടെ കൊല്ലപ്പെട്ടവരുടെ കണക്കു വെച്ച് വാദിക്കുമ്പോള്‍ സ്വന്തം നെഞ്ചില്‍ കൈവെച്ചു ചോദിക്കണം, എനിക്കുമില്ലേ ഭാര്യയും മക്കളും എന്ന്. കൊലക്ക് കൊടുക്കാന്‍ തയ്യാറാണോ എന്ന്.

  അല്ലാതെ ഇതിലെ രാഷ്ട്രീയം ചൂഴ്ന്നു നോക്കി കണ്ടവന്റെ രക്തസാക്ഷിത്വം ചര്‍ച്ചിക്കുകയല്ല ഇനിയുള്ള രാഷ്ട്രീയത്തില്‍ ജനങ്ങള്‍ക്ക്‌ വേണ്ടത്. രാഷ്ട്രീയ കൊലപാതകങ്ങള്‍ എല്ലാം അപലപനീയമാണ്.

  കിരാതമായ ഒരു കൊലപാതകം ആയതിനാല്‍ ടി പി യുടെ മരണം അല്പം കൂടുതല്‍ ശ്രദ്ധ നേടുന്നുവെന്ന് മാത്രം. രാജന്‍ കൊലപാതകം ഇതുലുമധികം ചര്‍ച്ച ചെയ്യപ്പെട്ട ഒന്നാണ്. അദ്ദേഹത്തിന്‍റെ പിതാവ് മരിച്ചത് എങ്ങിനെയെന്നും നമ്മള്‍ കണ്ടതാണ്. അതിനാല്‍ എന്ത് കൊണ്ട് ഞങ്ങളെ മാത്രം പര്‍വ്വതീകരിക്കുന്നു എന്ന് ചോദിക്കരുത്. രാഷ്ട്രീയത്തില്‍ മാനുഷികത എന്നൊന്നുണ്ട്. അത്രയേ ആഗ്രഹിക്കുന്നുള്ളൂ

  ReplyDelete
  Replies
  1. നിങ്ങള്‍ക്കൊന്നും ഈ പാര്‍ട്ടിയെ കുറിച്ച് ഒരു ചുക്കും അറിയില്ല,,,

   Delete
 32. പാർട്ടിക്ക് വേണ്ടി കൊടിപിടിച്ച ഒരു സിപിഎം അനുഭാവി ആണു ഞാൻ. പക്ഷേ എന്നിരുന്നാലും പറയട്ടെ, വള്ളിക്കുന്നിനോട് യോജിക്കുന്നു.ഇത്തവണ പാർട്ടി അധികാരത്തിൽ വന്നാൽ അതിനു കാരണം കൂടുതൽ ദുഷിച്ച് നാറിയ കോൺഗ്രസ്സിനെ ചുമക്കാൻ ജനങ്ങൾക്ക് വയ്യാത്തത് കൊണ്ട് മാത്രമായിരിക്കും. പൊളിറ്റിക്സ് ഇപ്പോൾ ഒരു വ്യത്തികെട്ട ബിസിനസ്സ് തന്നെ.

  ReplyDelete
 33. സി ബി ഐ അന്വേഷണം എന്ന് കേള്‍ക്കുമ്പോഴേക്കു സി പി എം എന്തിനാണ് ഇത്ര വിറളി പിടിക്കുന്നത്‌. നിരവധി കേസുകളില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് സമരം ചെയ്ത പാര്‍ട്ടി ഈ കേസില്‍ അത് വേണ്ട എന്ന് പറയുന്നതിന്റെ യുക്തിയെന്ത്?

  ReplyDelete
 34. ഞാനും ഒരു ഇടതുപക്ഷ അനുഭാവിയാണ്....ഈ തോന്യാസങ്ങൾ കാണിക്കുന്ന സമകാലീന നേതാക്കളെ കണ്ടോ അവരിൽനിന്നു പ്രചോദനം ഉൾകൊണ്ടോ അല്ല ശക്തമായ ഇടതുപക്ഷ മനസ് രൂപപ്പെട്ടത്...പകരം വയ്ക്കാനില്ലാത്ത മഹത്തായ ഒരാശയം തന്ന പ്രചോദനം ആണത്...അതുകൊണ്ട് മാത്രം ഇപ്പോഴും ഇടതുപക്ഷ അനുഭവത്തിന് മാറ്റമില്ലാതെ പോകുന്നു...കമ്യൂനിസ്റ്റുകാരനു ഒരിക്കലും ചേരാത്ത ദാർഷ്ട്യത്തിന്റെ കുപ്പായം എടുത്തണിഞ്ഞ ഒരു നേതാവിനോടും ഒരിക്കൽപ്പോലും ആദരവോ ബഹുമാനമോ തോന്നിയിട്ടും ഇല്ല; മറിച്ച് ഇയാൾ എങ്ങനെ ഒരു കമ്മ്യൂണിസ്റ്റായി എന്ന് തോന്നിപ്പോയിട്ടും ഉണ്ട്....

  ReplyDelete
 35. മലയാളം ന്യൂസില്‍ ഞാനെഴുതിയ ഈ പോസ്റ്റിന് (കൊലയാളികളുടെ സ്വന്തം പോളിറ്റ് ബ്യൂറോ) ഒരു വിദ്വാന്‍ എഴുതിയ മറുപടി ലേഖനത്തില്‍ പറയുന്നത് ജയില്‍ സന്ദര്‍ശിച്ച സി പി എമ്മിനെ ആക്ഷേപിക്കാന്‍ യു ഡി എഫു കാര്‍ക്ക് അവകാശമില്ല എന്നാണ്. കാരണമായി പറയുന്നത് മറ്റ് പാര്‍ട്ടികളെപ്പോലെയല്ല സി പി എം, ഏത് പ്രതിസന്ധി ഘട്ടത്തിലും അനുയായികളെ സംരക്ഷിക്കുന്ന പാര്‍ട്ടിയാണ് എന്ന്. ലേഖനത്തെ എതിര്‍ക്കാനാണ് പുളളി എഴുതിത്തുടങ്ങിയത്. പക്ഷേ പറഞ്ഞവസാനിപ്പിച്ചത് എന്റെ തലക്കെട്ട് തന്നെ!!

  ReplyDelete
 36. പത്രങ്ങളിൽ മനോരമ
  ചാനലുകളിൽ ഏഷ്യാനെറ്റ്‌
  ബ്ലോഗിൽ ഒരു എൻ .ഡി .ഫുകാരനും

  ReplyDelete
 37. സുഹൃത്തേ രാഷ്ട്രീയം പലപ്പോഴും ലളിത യുക്തികൾക്ക്‌ വഴങ്ങി എന്ന് വരില്ല
  ചന്ദ്രശേഖരൻ = ഗാന്ധി
  ആർ .എം .പി =ഗാന്ധിയന്മാർ
  പിണറായി=ഗോഡ്സെ
  ഈ equations ആണ് താങ്ങൾ ഉൾ പ്പടെ ഉള്ളവർ പരച്ചരിപ്പിക്കുന്നത്

  ചന്ദ്രശേഖരൻ കൊലക് ശേഷം വടകര മേഖലയിൽ നടന്ന ഉപ തെരഞ്ഞെടുപ്പുകളിൽ c .p .m ജെയിച്ചത് (മുൻപ്‌ കൊണ്ഗ്രെസ്സ് ജെയിച്ചത് ഉൾപ്പടെ ) എങ്ങിനെ എന്ന് അന്വോഷിച്ചാൽ ഇത്തരം ലളിത യുക്തികളുടെ പൊള്ളത്തരം മനസ്സിലാകും

  c .p .m നെ തകർക്കാനുള്ള ഉപജാപങ്ങളെ c .p .m നേരിടും
  പ്രതികളെ തല്ലി ചതച് നേതാകളുടെ പേര് പറയിപ്പിക്കാൻ നോക്കിയാൽ അതിനെ counter ചെയ്യേണ്ടി വരും

  ചന്ദ്രശേഖരൻ കൊലക് ശേഷം 156 പേജുള്ള മൊഴിയാണ് ശ്രീമതി രമ നല്കിയത്
  അന്നില്ലാത്ത പിണറായിയും ജയരാജനും ഇപ്പോൾ എവിടെ നിന്ന് വന്നു .

  നാദാപുരത്ത് പണ്ട് ഒരു മുസ്ലിം സ്ത്രീയെ ബലാല്സംഗം ചെയ്തു എന്നാ case ഓർമയ്യില്ലേ . ആവസാനം എന്തായി

  ReplyDelete