വാർത്തകളുടെ രാഷ്ട്രീയം നമുക്കെല്ലാം പരിചിതമാണ്. ജേർണലിസം കോഴ്സുകളിൽ ക്ലാസ്സെടുക്കാൻ വരുന്ന വിദ്വാന്മാരൊക്കെ ആദ്യം പറയുന്ന ഒരു ഡയലോഗുണ്ട്. 'പട്ടി മനുഷ്യനെ കടിച്ചാൽ അത് വാർത്തയല്ല. മനുഷ്യൻ പട്ടിയെ കടിച്ചാൽ അത് വാർത്തയാകും' എന്ന്. ആളുകൾക്ക് വായിക്കാനും കാണാനും ഹരമുള്ള എന്തെങ്കിലും 'വെറൈറ്റി' വേണം എന്നത് കൂടിയാണ് അപ്പറഞ്ഞതിന്റെ ഭാഷാർത്ഥം. പക്ഷേ 'വെറൈറ്റി' വരുത്താൻ വേണ്ടി ഉറക്കത്തിൽ കണ്ടത് വാർത്തയാക്കി എഴുതരുത് എന്നതും ജേർണലസത്തിന്റെ ബാലപാഠമാണ്. പക്ഷേ അത്തരം ബാലപാഠങ്ങൾ നൂറ് വരിക്കാരെ കൂടുതൽ കിട്ടാൻ വേണ്ടി നമ്മുടെ മാധ്യമങ്ങൾ നിരന്തരം ബലി കഴിക്കുന്നു. റേറ്റിംഗ് ചാർട്ടുകൾക്കും എ ബി സി കണക്കുകൾക്കും വേണ്ടി എല്ലാ ബാലപാഠങ്ങളും വിസ്മരിക്കപ്പെടുന്നു. കൂടുതൽ വിറ്റഴിക്കപ്പെടുന്നതെന്തോ അതാണ് ഒരു ഉപഭോക്തൃ സമൂഹത്തിലെ 'സത്യം'. കൂടുതൽ വിറ്റഴിക്കപ്പെടുന്ന വാർത്തയാണ് ഒരു മാധ്യമ സമൂഹത്തിലെ സത്യം. അത് പൈങ്കിളിയാണെങ്കിലും ക്രിക്കറ്റാണെങ്കിലും തീവ്രവാദമാണെങ്കിലും അതിൽ കയറി പിടിക്കുക എന്നതാണ് രീതി. വിപണിയുടെ രാഷ്ട്രീയം അതാണ്. മാധ്യമങ്ങളുടെ രാഷ്ട്രീയവും അത് തന്നെ.
കേരളത്തിലെ വനിതാ പ്രസിദ്ധീകരണങ്ങൾ അടിച്ചു കസറുകയാണ്. പരസ്യങ്ങളുടെ പ്രളയം കാരണം മാസികയിൽ നിന്ന് ദ്വൈവാരികയിലേക്ക് എല്ലാവരും മാറിക്കഴിഞ്ഞു. എന്നിട്ടും രക്ഷയില്ലാതെ ഒടുക്കത്തെ പരസ്യങ്ങൾ വരുമ്പോൾ ഒരു വാരികക്ക് പകരം രണ്ടെണ്ണം അച്ചടിച്ച് കൊടുക്കുകയാണ്. അധികം താമസിയാതെ ഈ വനിതകളും മഹിളകളുമൊക്കെ വാരികകളായി മാറും. സെക്സും ഫാഷനും ഗോസിപ്പും സമാസമം ചേർത്ത് ഇത്തിരി ആരോഗ്യവും ബാക്കി വാരഫലരാശികളും ചേർത്ത് വിളമ്പിയാൽ ഇറങ്ങിയ ദിവസം തന്നെ ന്യൂസ് സ്റ്റാന്റ് കാലി. അതാണ് ഇപ്പോഴത്തെ ട്രെൻഡ്. അപ്പോൾ അതാണ് ഇപ്പോഴത്തെ സത്യവും മാധ്യമ ധർമവും.
കഴിഞ്ഞ വർഷം പുറത്തിറങ്ങിയ നേറ്റീവ് ബാപ്പയോട്
പ്രമേയത്തിലും അവതരണത്തിലും സാമ്യത പുലർത്തുന്നുണ്ട് അൽ മൊയ്തു.
ആദ്യത്തേത് മ്യൂസിക് വീഡിയോയും ഇത് ഷോർട്ട് ഫിലിമുമാണ്. രണ്ടിലും പ്രധാന
കഥാപാത്രത്തെ അവതരിപ്പിച്ചത് മാമുക്കോയയാണ്. നേറ്റീവ് ബാപ്പ സൃഷ്‌ടിച്ച ഒരു
പ്രൊഫഷനൽ ഇമ്പാക്റ്റ് അൽ മൊയ്തുവിനു ഉണ്ടാക്കാൻ കഴിയുമോ എന്നറിയില്ല.
പക്ഷേ ആ സംഗീത ആൽബത്തിന്റെ തീവ്രമായ അർത്ഥ തലങ്ങൾ മനസ്സിലാക്കിയെടുക്കാൻ
പ്രയാസമുള്ള സാധാരണക്കാരനും അൽ മൊയ്തു എളുപ്പം വഴങ്ങും. കയ്യിൽ തസ്ബീഹ് മാല
(ജപമാല) പിടിച്ച് കള്ള് കച്ചവടം നടത്തുന്ന മലപ്പുറം
കാക്കയുടെ കഥാപാത്രത്തെ കള്ള് ജിഹാദിലേക്ക് സന്നിവേശിപ്പിച്ച രീതി
നന്നായിട്ടുണ്ട്. വീര്യമുള്ള കള്ള് നല്കി ആളുകളെ മയക്കിക്കിടത്തിയ ശേഷം തലയിൽ പൊന്നാനിത്തൊപ്പി കമഴ്ത്തിയാണ് അൽ മൊയ്തു മതം മാറ്റം നടത്തുന്നത്. ഇത്തരം കഥകൾ ആളുകൾ വിശ്വസിക്കുമോ എന്ന് ചോദിച്ചാൽ ലവ് ജിഹാദ് വിശ്വസിച്ച കിഴങ്ങന്മാർ ഇതും വിശ്വസിക്കും എന്നാണ് സെൻസേഷൻ എക്സ്പേർട്ടിന്റെ മറുപടി. തീവ്രവാദ വിഷയത്തിൽ എന്ത് കൊടുത്താലും അത് വിശ്വസിക്കുന്ന പരുവത്തിലേക്ക് വർത്തമാന സാമൂഹ്യ മനസ്സ് വളർന്നു കഴിഞ്ഞു എന്ന് സാരം.
ബിംബങ്ങളും ചമത്കാരങ്ങളുമില്ലാതെ പറയാനുള്ളത് നേർക്ക് നേരെ പറയാനാണ് അഷ്ക്കറും റമീസും ചേർന്നൊരുക്കിയ ഈ ഷോർട്ട് ഫിലിം ശ്രമിച്ചിട്ടുള്ളത്. എന്നിരുന്നാലും കുറേക്കൂടി ഭംഗിയാക്കാമായിരുന്നു എന്നൊരു തോന്നലാണ് കണ്ടു കഴിഞ്ഞപ്പോൾ ഉണ്ടായത്. മാമുക്കോയയെ ഒട്ടും ഉപയോഗപ്പെടുത്തിയില്ല എന്ന് തന്നെ പറയണം. കീലേരി അച്ചുവിന്റെ ലുക്കുണ്ടെങ്കിലും കഥാപാത്രം ആവശ്യപ്പെടുന്ന ഭാവങ്ങൾ ആ മുഖത്ത് വന്നു കണ്ടില്ല. ഫ്രീയായിട്ട് അഭിനയിച്ചതാണോ എന്തോ?.. കൊല്ലം ഷാഫിയെ മാപ്പിളപ്പാട്ട് ആൽബങ്ങളിലാണ് കണ്ടിട്ടുള്ളത്. മൊഞ്ചത്തി, തഞ്ചത്തി, കൊഞ്ചത്തി എന്നിങ്ങനെ ഷാഫി പാടുന്ന പാട്ടുകൾ ചാനലുകളിലോ മറ്റോ തല പൊക്കുമ്പോൾ തന്നെ ജീവനും കൊണ്ട് ഓടുകയാണ് എന്റെ പതിവ്. ആ ഷാഫിയെ ഈ ആൽബത്തിൽ ഒരു വ്യത്യസ്തമായ ഭാവത്തിൽ കണ്ടപ്പോൾ സന്തോഷം തോന്നി. വളരെ നന്നായി എന്നൊന്നും പറഞ്ഞു കൂടെങ്കിലും മോശം പറയിപ്പിച്ചിട്ടില്ല.
തീവ്രവാദ ആശയങ്ങളെയും അവ വിറ്റ് ജീവിക്കുന്നവരെയും എതിർത്ത് തോൽപ്പിക്കണമെങ്കിൽ തീവ്രവാദത്തെ ഒരു പണ്ഡിറ്റ് ഫിലിമാക്കി അവതരിപ്പിക്കാതിരിക്കണം. ദൗർഭാഗ്യകരമെന്നു പറയട്ടെ നമ്മുടെ മാധ്യമങ്ങളിൽ അധികവും ചെയ്തു കൊണ്ടിരിക്കുന്നത് അതാണ്. മാധ്യമങ്ങൾ നടത്തുന്ന അത്തരം കോമഡികളെ അമച്വർ രൂപത്തിലെങ്കിലും ചെറുതായൊന്ന് കുടയുവാൻ അൽ മൊയ്തുവിന് കഴിഞ്ഞിട്ടുണ്ട്. തീവ്രവാദം എങ്ങിനെ ജനിക്കുന്നു എന്നത് അറിഞ്ഞും മനസ്സിലാക്കിയുമാണ് അതിന് ചികിത്സിക്കേണ്ടത്. ലവ് ജിഹാദ് കഥകൾ അവതരിപ്പിച്ചത് പോലെ പത്രമോഫീസിലെ പണ്ഡിറ്റുമാരുടെ അളിഞ്ഞ ഭാവനയുടെ ഒരു ബൈ പ്രൊഡക്റ്റാക്കി തീവ്രവാദത്തെ അവതരിപ്പിക്കുമ്പോൾ ശരിക്കും ഊരിച്ചിരിക്കുക യഥാർത്ഥ തീവ്രവാദികൾ ആയിരിക്കുമെന്നത് മനസ്സിലാക്കാതെ പോകരുത്. തീവ്രവാദമെന്നത് ഒരു സമൂഹത്തിന്റെ മരണമാണ്. അതിനെ കുറേക്കൂടി ബുദ്ധിപരമായും ഗൗരവമായും സമീപിക്കണം.
Recent Posts
വഹ്ബ ക്രെയ്റ്റർ: മരുഭൂമിയിലെ ദൃശ്യവിരുന്നിലേക്കൊരു സാഹസികയാത്ര
ആം ആദ്മി കേരള ഘടകത്തിന് അഞ്ച് ഉപദേശങ്ങൾ
FB Poll: കേജരിവാളിന് തകർപ്പൻ ലീഡ്. മോദി മൂന്നാം സ്ഥാനത്ത്
Related Posts
തള്ളേ, ഇന്ത്യൻ മുജാഹിദീൻ ഫയങ്കരം തന്നെ!!
ഷക്കീല മതി, വിശ്വരൂപം വേണ്ട!!
ബോംബേയ്..ബോംബ്!!
മനോരമയെ എന്തിനാണ് ബഹിഷ്കരിക്കുന്നത്?
ഷാഹിന തീവ്രവാദി തന്നെ!!!
ചാനല്‍ ചര്‍ച്ചക്കാരുടെ കൂട്ടക്കൊല
തീവ്രവാദം എങ്ങിനെ ജനിക്കുന്നു എന്നത് അറിഞ്ഞും മനസ്സിലാക്കിയുമാണ് അതിന് ചികിത്സിക്കേണ്ടത്. ലവ് ജിഹാദ് കഥകൾ അവതരിപ്പിച്ചത് പോലെ പത്രമോഫീസിലെ പണ്ഡിറ്റുമാരുടെ അളിഞ്ഞ ഭാവനയുടെ ഒരു ബൈ പ്രൊഡക്റ്റാക്കി തീവ്രവാദത്തെ അവതരിപ്പിക്കുമ്പോൾ ശരിക്കും ഊരിച്ചിരിക്കുക യഥാർത്ഥ തീവ്രവാദികൾ ആയിരിക്കുമെന്നത് മനസ്സിലാക്കാതെ പോകരുത്. തീവ്രവാദമെന്നത് ഒരു സമൂഹത്തിന്റെ മരണമാണ്. അതിനെ കുറേക്കൂടി ബുദ്ധിപരമായും ഗൗരവമായും സമീപിക്കണം. - you said it man
ReplyDeleteനാളിതുവരെ വാര്‍ത്തകള്‍ വളച്ചൊടിക്കുകയും ഇല്ലാത്തവ സൃഷ്ടിക്കുകയും ചെയ്യുമ്പോള്‍ തലയും താഴ്ത്തി നില്കുന്നതിനു പകരം ഇത്തരത്തില്‍ ഒരു പ്രതിരോധം സൃഷ്ടിക്കാന്‍ ശ്രമിച്ച ഈ യുവാക്കള്‍ക്ക് അഭിന്ദനങ്ങള്‍ .!
ReplyDeleteNot so perfect.. but a good attempt to convey the reality...
ReplyDeleteNalloru vishakalanam vaayichu. Ini short film kaanano enna samshayam. Ente adutha projectinu upakaarappetenkilo. Thx Basheer
ReplyDeleteനിങ്ങളെപ്പോലുള്ള ആളുകൾ തീവ്രവാദികളെ സപ്പോർട്ട് ചെയ്യുന്ന ഇത്തരം പോസ്റ്റുകൾ ഇടുന്നത് കഷ്ടമാണ്. അത് ഗുണത്തെക്കാളേറെ ദോഷം ചെയ്യും എന്ന് ഉനരുതുന്നു
ReplyDeleteഒരു തീവ്രവാദികളേയും സപ്പോർട്ട് ചെയ്യരുത് എന്ന്തന്നെ ആണു എന്റേയും ബഹുഭൂരിപക്ഷം പേരുടേയും അഭിപ്രായം എന്നതിൽ തർക്കമില്ല. തീവ്രവാതികൾ ആരുമായികൊള്ളട്ടെ weather it Bin Ladden, Narrendra Modi or George Bush അവർക്ക് പിന്തുണ നൽകരുത്
Delete@Anonyതാങ്കള്‍ പറഞ്ഞത് ശരിയാണ്.ഒരൊറ്റ തീവ്രവാദിയെയും സപോര്‍ട്ട് ചെയ്യരുത്.പ്രത്യേകിച്ചും മലപ്പുറത്തെ തീവ്രവാദികളെ. കഴിഞ്ഞ ദിവസം കുറെ കുട്ടി തീവ്രവാദികളെ നമ്മുടെ ഒരു ദേശസ്നേഹി കാവല്‍ ഭടന് പാലക്കാട്ട് ചൂണ്ടി ക്കാണിച്ചു തന്നിരിക്കുന്നു. മലപ്പുറത്ത് നിന്നുള്ളവരാ. അവര്‍ കലോത്സവ വേദിയില്‍ ബോംബ് വെചൂന്നോ ഒക്കെ ആണ് കേള്‍ക്കുന്നത്. ഒറ്റപ്പെടുത്തണം നമുക്കവരെയും അടുപ്പിക്കരുത് അവരെ പിടികൂടണം വിചാരണ ചെയ്യണം എന്താ പോരെ അനോണി ചേട്ടാ ?
DeleteFirst Anony: തീവ്രവാദികളെ സപ്പോർട്ട് ചെയ്യുന്ന പോസ്റ്റാണ് ഇതെന്ന് കണ്ടുപിടിച്ചതും അവരെ സപ്പോർട്ട് ചെയ്യരുതെന്ന ഉപദേശത്തിനും നന്ദി. ഭയങ്കര തലയാണ് വെയില് കൊള്ളിക്കേണ്ട
Deleteകൊല്ലം ഷാഫിയെ മാപ്പിളപ്പാട്ട് ആൽബങ്ങളിലാണ് കണ്ടിട്ടുള്ളത്. മൊഞ്ചത്തി, തഞ്ചത്തി, കൊഞ്ചത്തി എന്നിങ്ങനെ ഷാഫി പാടുന്ന പാട്ടുകൾ ചാനലുകളിലോ മറ്റോ തല പൊക്കുമ്പോൾ തന്നെ ജീവനും കൊണ്ട് ഓടുകയാണ് എന്റെ പതിവ്. itu super
ReplyDeletekandu. Boring. no home work. No proper theme.
ReplyDeleteസാമാന്യം ലളിതമായി വിഷയം അവതരിപ്പിച്ചു... അണിയറയില്‍ പ്രവര്‍ത്തിച്ച എന്റെ സുഹൃത്ത് കൂടി ആയ നവാസ് ജാനേ ക്കും ആശംസകള്‍
ReplyDeleteKandu esttapettu,
ReplyDeleteകലക്കി..കള്ളു ജിഹാദ്
ReplyDelete"ലവ് ജിഹാദ് കഥകൾ അവതരിപ്പിച്ചത് പോലെ പത്രമോഫീസിലെ പണ്ഡിറ്റുമാരുടെ അളിഞ്ഞ ഭാവനയുടെ ഒരു ബൈ പ്രൊഡക്റ്റാക്കി തീവ്രവാദത്തെ അവതരിപ്പിക്കുമ്പോൾ ശരിക്കും ഊരിച്ചിരിക്കുക യഥാർത്ഥ തീവ്രവാദികൾ ആയിരിക്കുമെന്നത് മനസ്സിലാക്കാതെ പോകരുത്.",
ReplyDeletesir,this short film is not about terrorism, its about how media portrays terrorism and never fails to find some sorts of terrorism linkage to all activities of a particular group of people. Its about how media stereotypes a group of people that forms an integral part of the Indian society. Speaking openly about this bias is not helping terrorism in any way. Its about opening the societies eyes.
Read my post again. I think you did not get the context of this post.
Deleteഇത് കൊല്ലം ഷാഫിക്കു കൂടിയുള്ള ഒരു സന്ദേശമാണ്. വാര്‍ത്തകള്‍ മാത്രമല്ല വിനോദ ചിത്രങ്ങളും സാഹിത്യവും കലയും ഗാനങ്ങളുമൊക്കെ നമ്മുടെ സമൂഹത്തെ സ്വാധീനിക്കാറുണ്ട്. ഇദ്ദേഹത്തിന്റെ ഗാനങ്ങളും വീടിയോകളുമൊക്കെ നമ്മുടെ പെണ്‍കുട്ടികളെ എത്രത്തോളം സ്വധീനിചിട്ടുന്ടെന്നും ഈ കവിയുടെ രചനകള്‍ മാപ്പിളപ്പാട്ടെന്ന മഹാകലയെ ഏതു വഴിക്കാക്കിയെന്നും ഒന്ന് ആത്മ പരിശോധന നടത്തുന്നത് നന്നായിരിക്കും.
ReplyDeleteഅപ്പൊ ഒരു ഡൌട്ട് ഭഷീര്‍ കാക്ക ... ഇതെന്താ ലോക വ്യാപകമായി എല്ലാരും ഞമ്മേനെ മാത്രം കുറ്റം പറേന്നെ ..
ReplyDeleteഒരു സര്‍ദാര്‍ കഥ:-
ഭാര്യ സര്ധര്ജിയെ ഫോണില്‍ വിളിച്ചിട്ട് പറഞ്ഞു ..തിരേക്കേറിയ ട്രാഫിക് റൂട്ടില്‍ ഒരാള്‍ മാത്രം സിഗ്നലോന്നും നോക്കാതെ പോകുന്നുണ്ട് നിങ്ങള്‍ സൂക്ഷിക്കണം ..
സര്‍ദാര്‍:- നിനക്ക് തെറ്റിപോയി .. ഞാന്‍ മാത്രമാണ് ശരിക്കും വണ്ടിയോടിക്കുനത് ബാക്കിയെല്ലാവരും റോങ്ങ് സൈഡിലാണ് പോകുന്നത് ..
സോറി ഇതൊരു ഉദാഹരണം മാത്രമാണ് ..
ലോകവ്യാപകമായുള്ള കുറ്റം പറയലുകളെക്കുറിച്ചല്ല, സെൻസേഷന് വേണ്ടി തീവ്രവാദം വില്‍ക്കുന്ന മാധ്യമങ്ങളെക്കുറിച്ചാണ് ഇവിടെ സൂചിപ്പിച്ചത്. സർദാർജിയുടെ കഥ കൊള്ളാം. സൂക്ഷിച്ചു വെച്ചാൽ മറ്റെവിടെയെങ്കിലും ഉപയോഗിക്കാൻ പറ്റും.
Deleteനേറ്റീവ് ബാപ്പ യില്‍ പാടി ആഭിനയിച്ച ഹാരിസ് സലിം തന്നെയാണ് അല്‍ മോയിധുവിലും പാടിയത്
ReplyDeleteകൊള്ളാം
ReplyDeleteസർകുലഷൻ കൂട്ടാൻ വേണ്ടി എന്തു നെറി കേടും ചെയ്യുന്ന മാധ്യമ മുത്തശ്ശി മാര്‍ക്കുള്ള മറുപടി യാണ് അൽ മൊയ്ദു
ReplyDeleteഅവതരണത്തില്‍ ഒരുപാട് പാളിച്ചകള്‍ ഉണ്ടായി,കോണ്‍സെപ്റ്റ് നന്നായി പറയാന്‍ സാധിച്ചു, മാമുക്കോയയെ ഒരുവിധത്തിലും ഉപയോഗപ്പെടുത്തിയില്ല എന്നത് വിഷമകരം തന്നെ...
ReplyDeleteകൊല്ലം ഷാഫിയോട് വല്ലാതെ വെറുപ്പിക്കലായി ബാബ്വേട്ടാ എന്ന് പറയാന്‍ തോന്നി
ആരോഗ്യ മാസികയ്ക്കു മുകളില്‍ വെച്ച ലഡുവും കിക്സ്ച്ചറും വാരി വാരി തിന്നുന്ന സീനാണ് ഏറെ പിടിച്ചത് :)
ReplyDelete'അൽ മൊയ്തു' കാര്യം ഭംഗിയായി പറഞ്ഞു. പോരാ എന്ന് തോന്നുന്നവര്‍ക്ക് സ്വയം മറ്റൊന്ന് നിര്‍മിച്ച് പോരായ്മ നികത്താം. അണിയറ ശില്പികൾക്ക് അഭിനന്ദനങ്ങൾ !
ReplyDeleteഷെബു പറഞ്ഞ പോലെ 'ലവ് ജിഹാദും' മറ്റും വളരെ ഭംഗിയായി അവതരിപ്പിച്ചവര്‍ക്ക് വേറെ ഏതെങ്കിലും ജിഹാദെടുത്തു നിർമിച്ചു വിജയിപ്പിക്കാൻ അവസരങ്ങൾ ബാക്കി കിടക്കുന്നുണ്ടല്ലോ.
ReplyDeleteഒരു മൂവി ക്യാമറ കയ്യിലുന്ടെന്കിൽ ആർക്കും നിർമ്മിച്ച് യൂട്യൂബിലിട്ടു ലൈക് വാങ്ങാൻ പറ്റിയ സാധനമായിട്ടുണ്ട് ഇന്ന് മലയാള ലഘുചിത്രങ്ങൾ. പത്തും പതിനഞ്ചും മിനിട്ട് മാത്രം ദൈർഘ്യമുള്ളതുകൊണ്ട് ആരും ചിലപ്പോൾ കണ്ടെന്നുമിരിക്കും. എന്നാൽ ചെറുകഥപോലെ, ഭാവഗീതം പോലെ, ഒരു സർഗാത്മക സൃഷ്ടിയാണ് ലഘു ചിത്രവുമെന്നു ഇതൊക്കെ പടച്ചുവിടുന്നവർ ഓർക്കുന്നുണ്ടോ? കാണുന്നവരുടെ ഹൃദയത്തിലേക്ക് ധിഷണയുടെ മാധ്യസ്ഥതയില്ലാതെ അത് കടന്നുവരണം. ഒരു നല്ല ആശയം, സാമൂഹ്യ പ്രതിബദ്ധത ഇതൊക്കെ മാത്രം ഉണ്ടായാൽ മതി നല്ലൊരു കലാസൃഷ്ടി ഉണ്ടാക്കിക്കളയാം എന്ന് ആർക്കെങ്കിലും തോന്നിയാൽ അവർ അൽ മൊയ്ദു പോലെ ഒരെണ്ണം ചിലപ്പോൾ ഉണ്ടാക്കിക്കളയും. ബഷീർ വള്ളിക്കുന്നിനെപ്പോലെ ഒരാൾ, മുൻകൂർ ജാമ്യമെദുത്തിട്ടാണെങ്കിൽ പോലും, ചിലപ്പോൾ ഇങ്ങനെയൊക്കെ എഴുതിയെന്നും വരും. ഈ ചിത്രമെദുത്തവർ വാസ്തവത്തിൽ ആദ്യം ചെയ്യേണ്ടത്, കുറെ വിശ്വപ്രസ്സിദ്ധ ലഘു ചിത്രങ്ങൾ കാണുകയെന്നതാണ്. എന്നിട്ടാകാം നിങ്ങളുടെ ഇത്തരം അഭ്യാസപ്രകടനങ്ങൾ.
ReplyDeleteവിശ്വപ്രസിദ്ധ ലഘു ചിത്രങ്ങൾ കാണുന്നത് നല്ലതാണ്. പക്ഷേ അത്തരം ചിത്രങ്ങളുടെ നിലവാരം ഉണ്ടെങ്കിൽ മാത്രമേ ഒരു ഷോർട്ട് ഫിലിം പുറത്തിറക്കാവൂ എന്ന് പറയുന്നത് കുറച്ച് കടുത്ത വാദമാണ്.
Deleteഇസ്ലാമിന്റെ നേരിട്ടുള്ള ഉത്പന്നമായ തീവ്രവാദത്തെ പിന്തുണയ്ക്കാനും മൂടിവെക്കാനും ഇസ്ലാമിസ്റ്റുകൾ പല അഭ്യാസങ്ങളും പുറത്തെടുക്കും. ചിലര്‍ കഥ പറയും കവിതയെഴുതും സിനിമയെടുക്കും, അൽ മൊയ്തു അത്തരത്തിലൊന്നാണ്
ReplyDeleteAyyyooo... from where you get to know that terrorism is a direct product of Islam..??
Delete