February 25, 2010

മനോരമയെ എന്തിനാണ് ബഹിഷ്കരിക്കുന്നത്?

മലയാള മനോരമയും മാതൃഭൂമിയും ബഹിഷ്കരിക്കുവാന്‍ ആഹ്വാനം ചെയ്തു കൊണ്ടുള്ള ഒരു ഇമെയില്‍ എനിക്ക് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കിട്ടി. പൊതുവേ ഇത്തരം ഇമെയിലുകളൊന്നും ഞാന്‍ തുറക്കാറേ ഇല്ല. സബ്ജക്റ്റ്‌ ലൈന്‍ നോക്കി ഡിലീറ്റ് ചെയ്യുകയാണ് പതിവ്. അമേരിക്കന്‍ ഉല്പന്നങ്ങള്‍ ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ട് സ്ഥിരമായി വരാറുള്ള വഴിപാടു മെയിലുകളുടെ കൂട്ടത്തിലാണ് ഞാന്‍ ഇത്തരം മെയിലുകളെ കാണാറുള്ളത്. ഒരു അന്താരാഷ്‌ട്ര ‘ഇടതു’ വായനക്കാരനും ബുദ്ധിജീവിയുമായ സുഹൃത്ത് ഉദയന്‍ ('ഉദയോവിസ്കി' എന്ന് ഞാന്‍വിളിക്കുന്ന ) അയച്ചതായത് കൊണ്ട് മാത്രമാണ് ഞാന്‍ ഈ മെയില്‍ തുറന്നത്. ചെക്കോവ്, കസാന്ത്‌ സാക്കീസ്‌, സാര്‍ത്ര് തുടങ്ങി എന്‍റെ ചെറിയ ബുദ്ധിക്ക് ഉള്‍കൊള്ളാനാകാത്ത ഉരുപ്പടികള്‍ മാത്രം അയക്കുന്ന ഈ പഹയന് മനോരമയിലും മാതൃഭൂമിയിലും എന്ത് കാര്യം എന്ന ആകാംക്ഷയോടെ ഞാന്‍ ഓപ്പണ്‍ ക്ലിക്കി.

അപ്പോഴാണ്‌ കാര്യം പിടി കിട്ടിയത്. എടവനക്കാട്‌ മുസ്ലിം ജുമുഅത്ത്‌ പള്ളി കമ്മറ്റി പ്രസിഡന്റ്‌ കെ എം അബ്ദുല്‍ മുജീബ്‌ എന്നയാള്‍ പേര് വെച്ച് എഴുതിയ ഒരു കത്താണ് ഉള്ളടക്കം. “എടവനക്കാട്‌ മഹല്ലിലെ എല്ലാ മുസ്ലിം സംഘടനകളുടെയും ഇമാമുമാരുടെയും അംഗീകാരത്തോടെ രണ്ടായിരത്തി പത്ത് ഫെബ്രുവരി ഒന്ന് മുതല്‍ മാര്‍ച്ച് മുപ്പത്തൊന്ന് വരെ മനോരമ, മാതൃഭൂമി പത്രങ്ങളെ ഈ മഹല്ലില്‍ നിന്നും ബഹിഷ്കരിക്കുകയാണ്, നിങ്ങളും സഹകരിക്കുക” എന്നതാണ് കത്തിന്റെ ആകെത്തുക.

കുളത്തിനോട് പിണങ്ങി ചന്തി കഴുകാതിരിക്കരുത് എന്ന് കാരണവമാര്‍ പറയാറുണ്ട്‌. ചന്തി നമ്മുടേതാണ്, അത് കഴുകിയിട്ടില്ലെങ്കില്‍  കുളത്തിനു പ്രത്യേകിച്ച് കുഴപ്പമൊന്നും ഇല്ല എന്നാണു ആ പഴമൊഴി അര്‍ത്ഥമാക്കുന്നത്. അതുപോലുള്ള ഒരു വികാരമാണ് എനിക്ക് ആദ്യം തോന്നിയത് എങ്കിലും ഒരു മഹല്ല് നിവാസികള്‍ ഒന്നടങ്കം ഈ രണ്ടു പത്രങ്ങളെ ബഹിഷ്കരിക്കാന്‍ തീരുമാനിക്കണമെങ്കില്‍ അതിന് എന്തെങ്കിലും മതിയായ കാരണം കാണുമല്ലോ. അതുകൊണ്ട് തന്നെ രണ്ടു പേജുള്ള ആ കത്ത് ഞാന്‍ പൂര്‍ണമായും വായിച്ചു.

കത്തില്‍ എനിക്ക് ദഹിക്കാത്തതായി പലതും ഉണ്ടെങ്കിലും അപ്പാടെ തള്ളിക്കളയാവുന്ന ഒന്നല്ല അബ്ദുല്‍ മുജീബിന്റെ കത്ത്. കയ്യില്‍ കാശില്ലാത്തത് കൊണ്ട് ഒരായിരം പേര്‍ പത്രം വായിക്കുന്നത് നിര്‍ത്തിയാലും  പത്രമുതലാളിയെ സംബന്ധിച്ചിടത്തോളം അതില്‍ ബേജാറാകേണ്ട കാര്യമില്ല. കയ്യില്‍ കാശുണ്ടാവുമ്പോള്‍ അവര്‍ വീണ്ടും വായന തുടങ്ങിക്കോളും. എന്നാല്‍ പത്രത്തിന്റെ ഉള്ളടക്കം ദഹിക്കുന്നില്ല എന്ന് പറഞ്ഞു ഒരാളെങ്കിലും വായന നിര്‍ത്തിയാല്‍ മുതലാളി ശ്രദ്ധിക്കണം. അത് പത്രത്തിന്റെ ക്രെഡിബിലിറ്റിയുടെ പ്രശ്നമാണ്. എടവനക്കാട്‌ മഹല്ലിലെ പത്തോ നൂറോ പേര്‍ പത്രം നിര്‍ത്തിയാല്‍ മാത്തുക്കുട്ടിച്ചായന്‍ പത്രം പൂട്ടി കാശിക്ക് പോകില്ല. ആകാശം നോക്കി കുരിശ് വരച്ച് മുട്ടിപ്പായി പ്രാര്‍ത്ഥിച്ചു കൊള്ളണമെന്നുമില്ല. പക്ഷെ അതയാളുടെ ചെകിടത്ത് കിട്ടുന്ന ഒരടിയായി കണക്കാക്കണം. അതുകൊണ്ടാണ് ഈ ബഹിഷ്കരണം വാര്‍ത്തയാവുന്നത്.

മനോരമയും മാതൃഭൂമിയും ഇതിനു മാത്രം എന്ത് തെറ്റാണ് ചെയ്തത്? ഓരോ പ്രദേശത്തെയും മതവും ജാതിയും തിരിച്ചുള്ള വായനക്കാരുടെ കണക്കനുസരിച്ച് അവരവര്‍ക്ക് വേണ്ട വിഭവങ്ങളാണ് ദിവസവും നല്‍കിക്കൊണ്ടിരിക്കുന്നത്. മലപ്പുറത്ത് മമ്പുറം പള്ളിയും ആണ്ട് നേര്‍ച്ചയും കോട്ടയത്ത് കുരിശുപള്ളിയും കൂദാശയും തിരോന്തരത്ത് പദ്മനാഭസ്വാമിയും പൊങ്കാലയും സമയവും സന്ദര്‍ഭവും നോക്കി ഒന്നാം പേജില്‍ വിളമ്പിക്കൊടുക്കാന്‍ എന്തോരം പാടുപെടണം. എന്നിട്ടും നാട്ടുകാര്‍ക്ക് പരാതിയോ?.

ബഹിഷ്കരണത്തിന് കാരണമായി പറയുന്ന പല കാര്യങ്ങളോടും വ്യക്തിപരമായി എനിക്ക് വിയോജിപ്പുണ്ടെങ്കിലും ഒരു കാര്യം സമ്മതിക്കാതെ വയ്യ. ലവ് ജിഹാദ്‌ വിഷയത്തില്‍ മനോരമയുടെ നേതൃത്വത്തില്‍ ചില മാധ്യമങ്ങള്‍ നടത്തിയ വിഷലിപ്തമായ പത്രപ്രവര്‍ത്തനം പതിനായിരക്കണക്കിനു പരമ്പരാഗത വായനക്കാരെ അവരില്‍ നിന്ന് അകറ്റിയിട്ടുണ്ട്. പത്രം ബഹിഷ്കരിച്ചാലും ഇല്ലെങ്കിലും അത്തരം റിപ്പോര്‍ട്ടുകള്‍ ആ പത്രങ്ങളുടെ വിശ്വാസ്യതയെ വല്ലാതെ ഉലച്ചിട്ടുണ്ട്. ഒരേ സ്കൂളില്‍ പഠിക്കുന്ന, ഒരേ ബെഞ്ചില്‍ ഇരിക്കുന്ന വിവിധ മതത്തിലും ജാതിയിലും പെട്ട പിഞ്ചു കുഞ്ഞുങ്ങളെ പരസ്പരം പകയോടെ നോക്കിക്കാണുവാന്‍ പ്രേരിപ്പിക്കുന്ന അസംബന്ധകഥകളുടെ കൊട്ടിഘോഷം അരങ്ങേറിയ ആ ദിനങ്ങള്‍ കേരളപത്രപ്രവര്‍ത്തന ചരിത്രത്തിലെ ഏറ്റവും കറുത്ത നാളുകളാണ്. ഒരു നൂറ്റാണ്ട് വായിച്ചു വളര്‍ത്തിയ പൊതുസമൂഹത്തെ വെട്ടിമുറിച്ച് പരുന്തിന് ഇട്ടുകൊടുക്കാനുള്ള ശ്രമമായി അതിനെ കണ്ടവരുണ്ട്. സത്യവുമായി പുലബന്ധം പോലുമില്ലാത്ത കഥകള്‍ തുടരെത്തുടരെ പ്രസിദ്ധീകരിച്ച് കേരളത്തിലെ മതസൌഹൃദ സമൂഹത്തില്‍ വിള്ളലുണ്ടാക്കാന്‍ ശ്രമിച്ച പത്രം ‘മലയാളത്തിന്റെ സുപ്രഭാത’മായല്ല 'വിഷപ്രഭാത'മായാണ് ഒരു സമൂഹം കാണുന്നതെങ്കില്‍ അതിനവരെ കുറ്റം പറയാന്‍ കഴിയില്ല. കോടതിയും സര്‍ക്കാരും തള്ളിക്കളഞ്ഞ ഒറ്റപ്പെട്ട  ആരോപണങ്ങളെ എതിര്‍ത്തില്ലെങ്കിലും അത് പ്രചരിപ്പിക്കാതിരിക്കാനുള്ള സാമാന്യമര്യാദയെങ്കിലും ഈ പത്രമുത്തശ്ശിമാര്‍ക്കില്ലാതെ പോയി. ഇത്തരം ജനവിരുദ്ധ സമീപനത്തോട് അര്‍ത്ഥഗര്‍ഭമായി പ്രതികരിക്കുവാന്‍ മുന്നോട്ട് വന്ന എടവനക്കാട്‌ മഹല്ല് നിവാസികളെ ഞാന്‍ അഭിനന്ദിക്കുന്നു. ഏതാനും നാളുകള്‍ അത്തരം പത്രങ്ങളെ പടിക്ക് പുറത്തിരുത്തുന്നത് വഴി വായനക്കാരനും ചിലത് പറയാനുണ്ട് എന്ന സന്ദേശമാണ് അവര്‍ നല്‍കുന്നത്.

സംഗതി ഇങ്ങനെയൊക്കെയാണെങ്കിലും മഹല്ല് കമ്മറ്റിയുടെ നോട്ടീസ് ഡ്രാഫ്റ്റ്‌ ചെയ്തു കൊടുത്തത് ഒരു പീ ഡീ പി/എന്‍ ഡീ എഫ് പേന കൊണ്ടാണോ എന്ന് എനിക്ക് ഒരു ചെറിയ സംശയവും ഇല്ലാതില്ല. പത്രങ്ങളുടെ ജനവിരുദ്ധ നിലപാടുകകള്‍പ്പുറത്തേക്ക് കാര്യങ്ങളെ കൊണ്ടുപോകാനുള്ള ഒരു ശ്രമം വായിച്ചെടുക്കാനും കഴിയുന്നുണ്ട്. അത്തരം അജണ്ടക്കാര്‍ ഇതിനു പിന്നില്‍ ഉണ്ടെങ്കില്‍ അതീ ബഹിഷ്കരണ നീക്കത്തെ ശക്തിപ്പെടുത്തുകയല്ല മറിച്ച് ദുര്‍ബലപ്പെടുത്തുകയാണ് ചെയ്യുക. വാസ്തവ വിരുദ്ധമായ ചില പരാമര്‍ശങ്ങളും നോട്ടീസില്‍ ഉണ്ട്. ബാബരി മസ്ജിദ്‌ തകര്‍ന്ന നാളുകളില്‍ മലയാള മാധ്യമങ്ങളില്‍ അന്തസ്സോടെ പ്രതികരിച്ച ഒരു പത്രമാണ് മാതൃഭൂമി. മാത്തുക്കുട്ടിച്ചായന്റെ പത്രമാണ് പതിവ് പോലെ ആണും പെണ്ണുംകെട്ട ഷണ്ഡത്വം കാട്ടിയത്. ഈ ഒരു വിഷയത്തിലെങ്കിലും മാതൃഭൂമിക്കെതിരെയുള്ള ആരോപണം വാസ്തവവിരുദ്ധമാണ് എന്ന് ഞാന്‍ പറയും.       

എടവനക്കാട്‌ എവിടെയാണെന്ന് എനിക്കറിയില്ല. എറണാകുളം ജില്ലയില്‍ വൈപ്പിന് അടുത്താണെന്ന് മനസ്സിലാക്കാന്‍ ഗൂഗിളില്‍ തിരയേണ്ടി വന്നു. കത്തില്‍ പറയുന്ന പ്രകാരം ആണെങ്കില്‍ ബഹിഷ്കരണം തുടങ്ങിയിട്ട് ഏതാണ്ട് ഒരു മാസമായി. കത്തിലെ ആഹ്വാനം മഹല്ലിലെ ജനങ്ങള്‍ എങ്ങനെയാണ് ചെവിക്കൊണ്ടത് എന്നറിയില്ല. അവിടത്തുകാര്‍ ആരെങ്കിലും ഈ ബ്ലോഗിന്റെ വായനക്കാര്‍ ആയി ഉണ്ടെങ്കില്‍ ബഹിഷ്കരണത്തിന്റെ ലേറ്റസ്റ്റ് വിവരം കമന്റ് കോളത്തില്‍ ഫ്ലാഷ് ന്യൂസ്‌ ആയി ചേര്‍ക്കണം. അത് അറിയാന്‍ കൂടിയാണ് ഞാന്‍ ഈ പോസ്റ്റ് ഇടുന്നത്.

75 comments:

 1. ഇതിലൊരു പോയിന്റ്‌ ഇല്ലാതില്ല.

  ReplyDelete
 2. നമ്മുടെ കയ്യിലിരിക്കുന്ന കാശും കൊടുത്തു എന്തിനാ വെറുതെ കടിക്കുന്ന എന്തോ ഒന്നിനെ വാങ്ങുന്നത് ??

  ReplyDelete
 3. Basheerka,
  Congratulation for birnging up this issue from a new angle.

  ReplyDelete
 4. Emerging Blogger
  VS
  Muthashi Pathram!

  Ha ..Ha.

  It is a fantastic idea!

  ReplyDelete
 5. This comment has been removed by the author.

  ReplyDelete
 6. പത്രങ്ങള്‍ ബഹിഷ്കരിക്കുന്നതിനോട് യോജിക്കുന്നില്ല. മുതലാളിമാരുടെ താല്പര്യങ്ങള്‍ക്കനുസരിച്ച് പത്ര ത്തൊഴിലാളികള്‍ പേന ഉന്തിത്തുടങ്ങിയതോടെ പത്രത്തിന്‍റെ ക്രെടിബിലിറ്റി നഷ്ടമായി. അല്ലെങ്കിലും പത്ര വാര്‍ത്തയെ പൂര്‍ണമായി ആശ്രയിക്കുന്ന കാലം എന്നേ കഴിഞ്ഞു. ഓരോ പത്രങ്ങള്‍ക്കും അവരുടെതായ ആശയ പ്രചാരണത്തിനുള്ള ഹോം പേജുകളായി മാറി പല പത്രങ്ങളും. ഹോട്ട് ഡോഗ് തീറ്റ മത്സരത്തില്‍ ഒരു വമ്പന്‍ 60 നായ്ക്കളെ ഒറ്റ ഇരുപ്പിന് ചൂടോടെ തിന്നു കളഞ്ഞു എന്ന് വരെ എഴുതിയ പത്രക്കാരുണ്ടായി നമ്മുടെ നാട്ടില്‍. ലോക വിവരവും കോമണ്‍ സെന്‍സും ഇങ്ങിനെ പോയാല്‍ ലവ് ജിഹാദല്ല അതിനപ്പുറവും വെബ് സൈറ്റുകളെ ആശ്രയിച്ചു ഇവര്‍ ഐഴുതിപ്പിടിപ്പിക്കും. മലയാളത്തിന്‍റെ സുപ്രഭാദങ്ങളെ കിംവദന്തികളുടെ ചെണ്ട മേളങ്ങളാക്കുകയാണോ പത്ര ധര്‍മ്മം. ?

  ഒരു കാമ്പുള്ള പോസ്റ്റ്. വള്ളിക്കുന്നിന്‍റെ സമകാലിക ചിന്തകള്‍ക്ക്, ശക്തമായ പ്രതികരങ്ങള്‍ക്ക്, സ്വാധീനിക്കനാവാത്ത നിഷ്പക്ഷതക്ക്, നിലപാടുകള്‍ക്ക് എന്‍റെ അഭിനന്ദനങ്ങള്‍

  ReplyDelete
 7. മാതൃഭൂമി , മനോരമ പത്രങ്ങളെക്കാള്‍ മറ്റ് പത്രങ്ങളാണ് ‘ലവ് ജിഹാദ്’ വാര്‍ത്തകള്‍ നല്‍കിയത്. ഈ വാര്‍ത്ത ശരിക്ക് ആഘോഷിച്ചത് കേരളകൌമദിയായിരുന്നു. ജനയുഗവും ലവ് ജിഹാദുകൊണ്ട് പേജുകള്‍ നിറച്ചു. ജനയുഗം ‘കുരിശു പ്രണയം’ എന്നൊരു വാക്കുപോലും ഉപയോഗിച്ചിരുന്നു. സ്വാഭാവികമായി ഇതിനെ പ്രതിരോധിക്കാന്‍ മാധ്യമവും തേജസും തങ്ങളെക്കൊണ്ട് ആവും വിധം ശ്രമിച്ചു.

  വാര്‍ത്തകള്‍ നല്‍കുന്നത് ഒരു തെറ്റാണന്ന് തോന്നുന്നില്ല. തങ്ങള്‍ക്ക് ഹിതകരമല്ലാത്താ വാര്‍ത്തകള്‍ നല്‍‌കുന്നവയെ നിരോധിക്കണം/ ഉപേക്ഷിക്കണം എന്ന് പറയുന്നത് ഫാസിസം ആണ്.

  ReplyDelete
 8. Dear Basheer,

  I am not a supporter of Manorama. But I appreciate their professionalism.
  Though we cannot approve their coverage of love jihad during last Ramzan days.
  Mathrubhumi and Manorama retains their enviable positons in Malayalam newspaper industry. Of course Mangalam coverage of recent controversial issues were excellent. And that paper competes with Deshabhimani to become third paper of the state. You cannot compete with these top ranking papers unless you have financial and intellectual support.
  Just see what happened in the case of Sadvartha and Varthamanam. They were blessed with funds. But flopped owing to mismanagement and lack of professionalism.
  There are about half a dozen dailies published from the state, owned by the minority community.
  They are fighting with each other.
  How can they become substitute for Mathrubhumi or Manorama?
  Their managements should learn from the Andhra example. There Andhrabhoomi and another Andhra prabha were no 1 and no.2. (upto early 80's) But since tycoon Ramoji Rao Launched Eenadu the entire scenario changed.
  Now Eenadu is the number one daily in the state. And the number two is Vartha owned by another business magnet. Let us pray for the good day when an affluent and intelligent businessman (Not Faris type people) bring out an excellent paper in Malayalam.

  In your post you said, the place edavankad is somewhere near Vaikom. As per my information, It's in Ernakulam district near cranganore or Alwaye. I don't know the exact location. Anyway not in Kottayam district.

  Best wishes and compliments for writing in a different angle.

  Azeez

  ReplyDelete
 9. കത്തില്‍ എനിക്ക് ദഹിക്കാത്തതായി പലതും ഉണ്ടെങ്കിലും അപ്പാടെ തള്ളിക്കളയാവുന്ന ഒന്നല്ല അബ്ദുല്‍ മുജീബിന്റെ കത്ത്. കയ്യില്‍ കാശില്ലാത്തത് കൊണ്ട് ഒരായിരം പേര്‍ പത്രം വായിക്കുന്നത് നിര്‍ത്തിയാലും പത്രമുതലാളിയെ സംബന്ധിച്ചിടത്തോളം അതില്‍ ബേജാറാകേണ്ട കാര്യമില്ല. കയ്യില്‍ കാശുണ്ടാവുമ്പോള്‍ അവര്‍ വീണ്ടും വായന തുടങ്ങിക്കോളും. എന്നാല്‍ പത്രത്തിന്റെ ഉള്ളടക്കം ദഹിക്കുന്നില്ല എന്ന് പറഞ്ഞു ഒരാളെങ്കിലും വായന നിര്‍ത്തിയാല്‍ മുതലാളി ശ്രദ്ധിക്കണം. അത് പത്രത്തിന്റെ ക്രെഡിബിലിറ്റിയുടെ പ്രശ്നമാണ്. എടവനക്കാട്‌ മഹല്ലിലെ പത്തോ നൂറോ പേര്‍ പത്രം നിര്‍ത്തിയാല്‍ മാത്തുക്കുട്ടിച്ചായന്‍ പത്രം പൂട്ടി കാശിക്ക് പോകില്ല. ആകാശം നോക്കി കുരിശ് വരച്ച് മുട്ടിപ്പായി പ്രാര്‍ത്ഥിച്ചു കൊള്ളണമെന്നുമില്ല. പക്ഷെ അതയാളുടെ ചെകിടത്ത് കിട്ടുന്ന ഒരടിയായി കണക്കാക്കണം. അതുകൊണ്ടാണ് ഈ ബഹിഷ്കരണം വാര്‍ത്തയാവുന്നത്.

  അത്രയെങ്കിലും ആകട്ട്‌............

  ReplyDelete
 10. This comment has been removed by the author.

  ReplyDelete
 11. നല്ല പ്രതികരണം.
  (വീടു കത്തുന്നതിനിടയിൽ ബീഡിക്ക് തീ പിടിക്കുന്നവരെ സൂക്ഷിക്കേണ്ടതുണ്ട്)

  ReplyDelete
 12. ബഷീറെ,

  മനോരമയും മാത്യഭൂമിയും ഒക്കെ ആളുകള്‍ ബഹിഷ്കരിച്ച് തുടങ്ങിയിട്ടുണ്ട്. ബഷീര്‍ ഈ ഇ മെയില്‍ ഫോര്‍ വേഡിന് കാത്തിരുന്നത് കൊണ്ട്ണ് അത് അറിയാതെ പോയത്. എടവനക്കാട് മഹല്ലില്‍ ജനങ്ങള്‍ ഈ പത്രങ്ങള്‍ വായിക്കേണ്ടതില്ല എന്ന് തീരുമാനിച്ചാല്‍ ബഷീറ്രെന്തിന് ബേജാറാവണം. ഒരു സമരം അല്ലെങ്കില്‍ പ്രതിഷേധം എന്നൊക്കെ പറഞ്ഞാല്‍ അങ്ങനെയാണ്. വാളെടുത്ത് ബദറ് യുദ്ധത്തിന് പോകുന്നത് മാത്രമല്ല പ്രതിഷേധം. എടവനക്കാട്ടുകാരെ പോലെ പത്ത് മഹല്ലുകള്‍ ഇത് മുമ്പെ തീരുമാനിച്ചുവെങ്കില്‍ പത്രങ്ങള്‍ നിലപാടുകള്‍ പുന പരിശോധിച്ചേനെ.

  താങ്കളുട്റ്റെ പ്രതികരണം ബാലിശമായി പോയി എന്ന് പറയാതെ വയ്യ.

  ReplyDelete
 13. കുഞ്ഞേ ജിക്കുവേ... ഈ പോസ്റ്റും കമ്യൂണിസ്റ്റുകാരും തമ്മിലെന്തുവാ ബന്ധം??? മനോരം കശ് മുടക്കി അടിയ്ക്കുന്ന പത്രം അവര് സൌജന്യം ആയിട്ടൊന്നും അല്ലല്ലോ നല്‍കുന്നത്?

  ഇന്ന് ഏത് ചാനലിലാണ് ഒബി വാനുകള്‍ ഇല്ലാത്തത്? മനോരമയ്ക്ക് ഇന്ന് മലയാളത്തില്‍ മാത്രമല്ല പ്രസിദ്ധീകരണങ്ങള്‍ ഉള്ളത്. പത്രം മാത്രമല്ല അവരുടെ ബിസ്‌നസും...

  ഇനിയെങ്കിലും അറിയാന്‍ വയ്യാത്ത കാര്യങ്ങളില്‍ അഭിപ്രായം പറയരുത്

  ReplyDelete
 14. This comment has been removed by the author.

  ReplyDelete
 15. Dear Basheer,

  Edavanakkad is in Ernakulam District itself, but not near Vaikom. It's in Vypin Island, near Ernakulam High Court!

  And I am from Nayarambalam, village next to Edavanakkad. As of now, I have not even heard of the letter. Will enquire and report here later.

  Arunanand T A

  http://ceconline.wordpress.com

  ReplyDelete
 16. Thank you ceconline. Waiting for your LIVE coverage from Edavanakkad.

  ReplyDelete
 17. basheerkka psot nannaayi

  jikkos oru pakkkaaa communist aanennum manassilaayi...

  allel pinne saghaakkkale ithrakkittu theri vilikkano???  pathram upekshikkunnathum vaayikkaathirikkunnathumellaam facism aaavumo??

  Vakkam moulaviyum raamkrishnapillayumokke piravi konda naatil thanneyaanu manoramayum mathrubhumiyumokke, love jihadum paadi kaikotti kalikkunnath ennu manassilaakumbol puchamaanu thonnunnath,,,

  enthu cheyyum... azeez paranh pole.. allukalkkidayil ee pathrangalkk pakaram vekkaan mattonninum kazhiyunnilla ennoth nissahayanaavaane kazhiyoooo  but we must understand,, oru bahishkarana viplavam thudarnnnaal , maathukuttichaayanalla athilum valiya kuberanmaarum kettum ketti povendi varum
  maalikamukaleriya mannante tholil maarappu kettunnathum bhavaaan.....


  marakkanda

  ReplyDelete
 18. വാര്‍ത്തകളുടെ നിജസ്ഥിതി മനസ്സിലാക്കാതെ പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങള്‍ക്ക് ഇടക്ക് ഇതുപോലെയുള്ള ഓരോ ഷോക്ക്‌ കൊടുക്കുന്നത് നല്ലതാണ്. ഈ വിഷയത്തില്‍ വളരെ അപക്വമായിരുന്നു അവരുടെ നിലപാടുകള്‍.

  പ്രതിഷേധിക്കാനുള്ള അവരുടെ സ്വാതന്ത്ര്യത്തിനെ മാനിക്കുന്നു.

  ReplyDelete
 19. This comment has been removed by the author.

  ReplyDelete
 20. This comment has been removed by the author.

  ReplyDelete
 21. This comment has been removed by the author.

  ReplyDelete
 22. ഇതിലൊരു പോയിന്റ്‌ ഇല്ലാതില്ല

  ReplyDelete
 23. ഇന്ന് വാര്‍ത്തകള്‍ ഉണ്ടാവുകയല്ല , ഉണ്ടാക്കപ്പെടുകയാണ്.. മുഖ്യധാരാ മാധ്യമങ്ങളെല്ലാം തന്നെ പേജ് 3 നിലവാരത്തിലേക്ക് തരം താണിരിക്കുന്നു.. എന്ത് കാണിച്ചാലും ജനങ്ങള്‍ സഹിച്ചോളും എന്ന നിലയിലേക്ക് മാധ്യമങ്ങള്‍ കാര്യങ്ങളെ എത്തിച്ചു എന്ന് തന്നെയാണ് എനിക്ക് തോന്നുന്നത്..

  ReplyDelete
 24. ആദ്യ വരി :-
  അറിയാത്ത കാര്യങ്ങളെക്കുറിച്ച് അഭിപ്രായങ്ങള്‍ ആധികാരികങ്ങളെന്ന രൂപത്തില്‍ പ്രകടിപ്പിക്കുകയോ കൂടിയാലോചന ഇല്ലാതെ ഊഹങ്ങളുടെ അടിസ്ഥാനത്തില്‍ ഒറ്റക്ക് തീരുമാനമെടുക്കുമ്പോള്‍ ഒക്കെയാണ് സത്യത്തോട് നീതി പുലര്‍ത്താത്ത വാര്‍ത്തകളും വെളിപ്പെടുത്തലുകളും പ്രച്ചരിപ്പിക്കപെടുന്നത്. ഈ കാര്യം പത്ര-മാധ്യമമങ്ങള്‍ ക്കെന്ന പോലെ വ്യെക്തികള്‍ക്കും ബാധകം.
  എറണാകുളം ജില്ലയിലെ വൈപ്പിന്‍ കരയില്‍ ഏതാണ്ട് മധ്യ ഭാഗത്താണ് എടവനക്കാട് മഹല്‍ :-
  ജമ-മുജ-സുന്നികളുള്ള മഹല്ലിന്റെ മസ്ജിദ് പരിപാലന കമ്മിറ്റി കമ്മ്യൂനിസ്ടുകാരില്ലാത്ത നിക്ഷ്പഷരായ പതിനൊന്ന് അംഗ കമ്മിറ്റി മഹല്ല് നിവാസികള്‍ ബാലറ്റിലൂടെ തെരഞ്ഞെടുത്തതാണ്. ഇതിന്റെ പ്രസിഡന്റ്‌ കെ എം അബ്ദുല്‍ മുജീബ് ഉള്‍ക്കൊള്ളുന്ന കമ്മിറ്റി ചര്‍ച്ചകളിലൂടെ മഹല്ലിലേക്ക് വേണ്ടി തയ്യാറാക്കിയ നോട്ടീസാണ് പ്രച്ചരിക്കപെട്ടത്‌.
  കമ്മിറ്റി അംഗങ്ങളെ വ്യെക്തിപരമായി അറിയുന്നതിനാല്‍ ഇവരിലാരും പി ഡി പി / എന്‍ ഡി എഫ് പ്രവര്‍ത്തകര്‍ അല്ലെന്നു പറയാനാവും.
  എടവനക്കാട് മഹല്ലിനു പഴയൊരു ബ്രിട്ടീഷ്‌ കാല ചരിത്രമുണ്ട് , പുരോഗമന പ്രസ്ഥാനങ്ങള്‍ ഒന്നുമില്ലാതിരുന്ന കാലത്ത് ജുമാ ഖുത്തുബകള്‍ മലയാളത്തില്‍ വേണമെന്ന് മഹല്ലിലെ ജനങ്ങള്‍ക്കിടയില്‍ അഭിപ്രായമുയരുകയും, ഒടുവില്‍ മഹല്ലിലെ ഭൂരിഭാഗം അംഗങ്ങളുടെ അഭിപ്രായത്തെ മാനിച് തുടങ്ങിയ മലയാള ഖുതുബ വെള്ളിയാഴ്ചകളില്‍ ഇന്നും തുടരുന്നു. സുന്നി മഹല്ലെന്നു അറിയപ്പെടുന്ന എടവനക്കാട് മഹല്ലില്‍ ജമ-മുജകള്‍ ഇതുവരെ ഭരണം കയ്യാളിയിട്ടില്ല.
  പത്ര ബഹിഷ്ക്കരണം ഇപ്പോഴവസ്ഥ: -
  ആയിരത്തി നൂറോളം വീടുകളുള്ള മഹല്ലില്‍ മാതൃഭൂമി/മനോരമ വാങ്ങിയിരുന്നത് ഇരുന്നൂറ്റി അറുപത്തെട്ടു വീടുകളിലായിരുന്നു, അതില്‍ ഇരുന്നൂറ്റി നാല്പ്പതാര്‍ വീടുകളില്‍ മാതൃഭൂമി/മനോരമ നിറുത്തി. ബാക്കി വരുന്ന ഇരുപത്തി രണ്ടില്‍ ദീര്‍ഘ കാലാടിസ്ഥാനത്തില്‍ വരി ചേര്‍ന്നവരില്‍ ചിലരും ബഹിഷ്ക്കരണം തുടക്കത്തില്‍ വേണ്ടെന്നു പറഞ്ഞവരില്‍ ചിലരുമാണ്. ഇവര്‍ കൂടി താമസിയാതെ
  സഹകരിക്കുമെന്ന് മഹല്‍ കമ്മിറ്റിയില്‍ നിന്നറിയാന്‍ കഴിഞ്ഞു. കൂടാതെ എടവനക്കാടിന്റെ അടുത്തുള്ള മഹല്ലുകളില്‍ ഒന്നായ മാലിപ്പുറവും , തൃശൂര്‍ ജില്ലയിലെ അറിയപ്പെടുന്ന കൊടുങ്ങല്ലൂരിലെ ചേരമാന്‍ മസ്ജിദും ബഹിഷ്കരണ നിര്‍ദേശം കഴിഞ്ഞ ആഴ്ച നല്‍കുകയുണ്ടായി.
  (വായിക്കേണ്ടത് പലതും ഡിലീറ്റ് ചെയ്യപ്പെടുന്നുണ്ട് , ബഷീറിന്റെ വരികളയച്ചുതന്ന അന്‍വര്‍ വടക്കാങ്ങരക്ക് നന്ദി )

  -റസാഖ്

  ReplyDelete
 25. വിഷയം ചര്ച്ചക്കിട്ട ബഷീര്‍ സഹിബോ അദ്ദേഹത്തെ പിന്തുനച്ചവരോ, ചില മീഡിയകല്‍ തീവ്ര വാദത്തിന്റെ മറവില്‍ (അപ്പോഴേ മുസ്ലിം സമൂഹത്തില്‍ പെട്ട ചിലരുടെയും പിന്തുണ കിട്ടുകയുള്ളൂ) നടത്തുന്ന മുസ്ലിം വേട്ടക്കെതിരില്‍ എന്താണ് പരിഹാരം എന്ന് നിര്‍ദേശിച്ചു കണ്ടില്ല.
  ബഷീര്‍ സാഹിബ്‌ നോട്ടീസ് കണ്ടിട്ട് അതിലെ പി ഡി പി -എന്‍ ഡി എഫ് ടച്ച്‌ വായിചെടുത്തതുപോലെതെന്നെയാണ് പല മീഡിയകളും മുസ്ലിം സമൂഹത്തെ കുറിച്ചും എഴുതിവിടുന്നത്.. അന്‍വര്‍ വടക്കാങ്ങര

  ReplyDelete
 26. പ്രിയ ബഷീര്‍‌ക്ക വായിച്ചറിയുന്നതിനായി മൊയ്തീന്‍‌ എഴുതുന്നത്‌ എന്തെന്നാല്‍‌,

  ഞാനിപ്പോള്‍‌ ഇവിടെ അമേരിക്കയില്‍‌ ഒരു സായിപ്പിന്റെ വീട്ടിലാണ്‌‌ താമസം. എനിക്കു പരമ സുഖം. അടുത്ത വീട്ടിലെ മദാമ്മയുടെ "മാഗി"പ്പൂച്ചയാണ് എന്റെ പുതിയ ഗേള്‍ഫ്രണ്‍ട്. ഇവിടെ ലൗ ജിഹാദിന്റെ ഗുലുമാലുകളൊന്നുമില്ലാത്തതു കൊണ്ട് കാര്യങ്ങളൊക്കെ സ്മൂത്ത് ആയി നടക്കുന്നു.
  ഇക്ക ദയവു ചെയ്ത് അങ്ങോട്ടു തിരിച്ചു വരുന്ന കാര്യം മാത്രം പറയരുത്. ഞാനിവിടെ സുഖമായി ജീവിക്കുന്നതു കണ്ടിട്ട് ഇക്കായ്ക്കു സഹിക്ക്‌ണില്ല..അല്ലേ?

  സ്‌നേഹത്തോടേ
  സ്വന്തം മൊയ്തീന്‍ പൂച്ച.
  മ്യാവു..മ്യാവൂ....

  P.S. ഇതിന്റെ കൂടെ കുറച്ച്‌ ഡോളര്‍‌ അയയ്‌ക്കുന്നു. അതെന്റെ അമ്മിണിക്കുട്ടിക്കും മക്കള്‍ക്കും കൊടുക്കണം.

  ReplyDelete
 27. ചില മാധ്യമങ്ങളുടെ മുസ്ലിം വിരുദ്ധ നിലപാടുകള്‍ കണ്ടില്ലെന്ന് നടിക്കാനാവുമോ...
  മാധ്യമങ്ങളെ നിലക്കു നിര്‍ത്താന്‍ ബഹിഷ്‌കരണം തന്നെ വേണം...
  പക്ഷെ, ഈ പറഞ്ഞ കാരണങ്ങളാണെങ്കില്‍, ഈ രണ്ടു പത്രങ്ങള്‍ മാത്രമാണോ...
  മുസ്ലിം വിരുദ്ധത മുഖമുദ്രയായി കൊണ്ട് നടക്കുന്ന ബാക്കി ദൃശ്യ-അച്ചടി മാധ്യമങ്ങള്‍..

  ചില മാധ്യമങ്ങള്‍ക്ക് മൂക്കയറിടേണ്ട കാലം അധിക്രമിച്ചിട്ടുണ്ട്...

  ReplyDelete
 28. എടവനക്കാടിനെക്കുറിച്ച് പറഞ്ഞപ്പോള്‍ വൈപ്പിന് അടുത്തു എന്നതിന് പകരം വൈക്കത്തിനു അടുത്തു എന്നായിപ്പോയി. തെറ്റ് ചൂണ്ടിക്കാണിച്ച എല്ലാവര്ക്കും നന്ദി.

  റസാക്ക് എടവനക്കാടിനു ഞാന്‍ പ്രത്യേകം നന്ദി പറയുന്നു. ബഹിഷ്കരണത്തിന്റെ അവസ്ഥ എന്തെന്നറിയുക എന്നതായിരുന്നു എന്റെ പ്രധാന ഉദ്ദേശം. ഇരുന്നൂറ്റി അറുപത്തിയെട്ടു വരിക്കാരില്‍ ഇരുനൂറ്റി നാല്പതു പേര്‍ പത്രം നിറുത്തി എന്നത് മഹല്ല് കമ്മറ്റിയുടെ ആഹ്വാനം നൂറ്റൊന്നു ശതമാനം വിജയിച്ചു എന്നതിന്റെ തെളിവാണ്.

  പത്രമുതലാളിമാര്‍ക്ക് പെട്ടെന്ന് മനസ്സിലാവുന്ന ഒരു സന്ദേശമാണ് ഇടവനക്കാട്ടുകാര്‍ നല്‍കിയത്.

  മറ്റൊരു ഉദ്ദേശവും കൂടെ എനിക്കുണ്ടായിരുന്നു. ഇങ്ങനെയൊരു ബഹിഷ്കരണം നടക്കുന്നുണ്ട് എന്നത് ചര്ച്ചയാക്കുക. അത് വിജയിച്ചു എന്ന് തോന്നുന്നു. മനോരമയിലെ എന്റെ സുഹൃത്ത് ഈ പോസ്റ്റ് പത്രത്തിലെ എല്ലാ ഉന്നതന്മാര്‍ക്കും ഇമെയില്‍ ആയി അയച്ചു കൊടുത്തിട്ടുണ്ട്. അവന്റെ പണി പോകാതിരുന്നാല്‍ മതിയായിരുന്നു.

  ReplyDelete
 29. @: തെക്കേടന്‍ / ഷിബു മാത്യു: താങ്കള്‍ പറഞ്ഞിതിനോട് നൂറു ശതമാനവും യോജിക്കുന്നു. വാര്‍ത്തകള്‍ നല്‍കുന്നത് തെറ്റല്ല. അത് നിരോധിക്കണം എന്ന് പറയുന്നത് ഫാസിസം തന്നെ. പക്ഷെ ലവ് ജിഹാദ് വിഷയത്തില്‍ വന്നതെല്ലാം വാര്‍ത്തകള്‍ ആയിരുന്നോ ഷിബൂ?. ജില്ല തിരിച്ചു ആയിരവും പതിനായിരവും ലവ് ജിഹാദ് കേസുകള്‍ ഉണ്ടെന്നു പറഞ്ഞപ്പോള്‍ ഞെട്ടിയത് കേരളത്തിലെ മതേതര മനസ്സായിരുന്നില്ലേ. അസംബന്ധ കഥകള്‍ വാര്‍ത്തകള്‍ ആയി വരുന്നതിനെയാണ് ഞാന്‍ സൂചിപ്പിച്ചത്.

  ReplyDelete
 30. @ C.O.T. Azeez: നാട്ടിലും ഗള്‍ഫിലും പത്രപ്രവര്‍ത്തന രംഗത്തുള്ള താങ്കളുടെ അനുഭവ സമ്പത്തിന്റെ വെളിച്ചത്തില്‍ പറഞ്ഞ കാര്യങ്ങള്‍ ഒരു പുനര്‍വിചിന്തനത്തിന് വക നല്‍കുന്നുണ്ട്. വളരെ കയ്പേറിയ ചില സത്യങ്ങള്‍ ആണ് താങ്കള്‍ സൂചിപ്പിച്ചത്.

  @ Vayady: താങ്കളുടെ കമന്റ്‌ ഞാന്‍ വല്ലാതെ ആസ്വദിച്ചു. മെയ്തീന്റെ വിവരങ്ങള്‍ അറിഞ്ഞതില്‍ വളരെ സന്തോഷം. സോറി, അയച്ച ഡോളര്‍ ഞാന്‍ അമ്മിണിക്കുട്ടിക്ക് കൊടുത്തിട്ടില്ല. അവള്‍ക്കിപ്പോള്‍ കൂറ് വേറെ ചിലരോടാ.. താങ്കളുടെ കമന്റ്‌ ഒരു പോസ്ടായി കാച്ചിയാലോ എന്ന് വരെ ഞാന്‍ ആലോചിക്കുന്നുണ്ട്. ഒരു നല്ല ത്രെഡ് ആണ് അത്.

  ReplyDelete
 31. മനോരമയുടെ
  മനോരഥം
  മനോരോഗമോ
  മനോ 'രോമ'മോ...?

  മനോവൃത്തിയും
  മനോഭാവവും
  മാനവകുലത്തിന്
  മാനക്കേടായാല്‍
  മാനം പോയ
  മത്തനെപ്പോലെ
  മാനിച്ചാല്‍ മതി
  മാലോകരേ;

  മാന്യതയില്ലാത്ത
  മാത്തുക്കുട്ടിച്ചായനെയും
  മന്ദ്രപ്രജ്ഞ 'രമ'യെയും

  ReplyDelete
 32. എടവനക്കാട് മഹല്ല് മൊത്തമായി എടുത്ത ഒരു തീരുമാനത്തെ ഒന്ന് ചെരുതാകി കാണിക്കാന്‍ ശ്രമിച്ച ബഷീര്‍ സാഹിബ്‌ അല്പം വിയര്‍ത്തു.

  തികച്ചും ശ്ലാഗനീയമായ ഒരു പ്രവര്‍ത്തനത്തെ കൂടുതല്‍ അന്വേഷിച്ചു വിലയിരുതെണ്ടാതായിരുന്നു. എല്ലാ മഹാല്ലുകളും ചെയ്യേണ്ട ഒരു കാര്യം ഇനി എടവനക്കാട്കാര്‍ ആദ്യം ചെയ്തതിലുള്ള കെരുവോ?

  ReplyDelete
 33. തീര്‍ച്ചയായും മനോരമയും മാത്രഭൂമിയും ബഹിഷ്കരണം അര്‍ഹിക്കുന്നു. ആരോ ചോദിച്ചതു കണ്ടു, അങ്ങിനെയെങ്കില്‍ കൌമുദിയും മറ്റും എന്തേ? കേരളകൌമുദി, ജനയുഗം തുടങ്ങിയവ ലൌ ജിഹാദ്‌ വിഷം അവരെക്കാള്‍ കൂടുതല്‍ വിളബ്ബി എന്നത്‌ ശരി തന്നെ പക്ഷേ ഒരു ബഹിഷ്കരണം അവര്‍ താങ്ങുമോ? അതിണ്റ്റെ ആവശ്യം ഇല്ലാതെ തന്നെ ദുര്‍ബലമാണു. മനോരമയും മാത്രഭൂമിയും എന്താണു ചെയ്യുന്നത്‌ ഒരു ഫുള്‍ പേജ്‌ കളര്‍ സപ്ളിമെണ്റ്റിറക്കുന്നു നബിദിനത്തിനു. അടുത്ത ദിവസം ഇല്ലാത്ത കുറെ കഥകള്‍ ഫീചറുകളായി ഇറക്കുന്നു. ഒറ്റ നോട്ടത്തില്‍ നോ പ്രോബ്ളം. യഥാര്‍തഥത്തില്‍ കളര്‍ സപ്ളിമണ്റ്റ്‌ കാണിച്ച്‌ ആകര്‍ഷിക്കുകയും ശേഷം മുട്ടന്‍ വടി കൊണ്ട്‌ ഊക്കുകയും ചെയ്യുന്നു. ഇത്‌ വളരെയധികം ആളുകള്‍ക്ക്‌ തിരിച്ചറിയാന്‍ കഴിയാതെ പോകുന്നു.

  ReplyDelete
 34. മനോരമ ദീനിനെ തൊട്ടപ്പോഴാണോ കള്ളം പറയുന്നവരായത്? സഖാക്കള്‍ ഇത്രയും കാലം ഇതു തന്നെയല്ലേ പറഞ്ഞോണ്ടിരുന്നത്? എന്നു വച്ച് പത്രം ബഹിഷ്കരിക്കാനൊന്നും സഖാക്കള്‍ പറയില്ല.
  ഇവിടുത്തെ ഏതു പത്രമാ(ചാനലാ) നുണപറയാത്തത്? എല്ലാവര്‍ക്കും സ്വന്തം ബിസിനസ്സിനപ്പുറമൊന്നുമില്ല. ഒരു ചെവിയില്‍കൂടി കേട്ട് മറ്റേ ചെവിയില്‍ കൂടി വിടുകയാണ് ബുദ്ധി. ജിക്കൂവിന്റെ അഭിപ്രായം കലക്കി!!

  ReplyDelete
 35. മനോരമ കള്ളം പറയാത്തവരാണെന്നു ഇതിനുമുന്‍പും ആരും പറഞ്ഞിട്ടില്ലല്ലോ ബിജുകുമാര്‍, പിന്നെ എന്തിനു ദീനും മാര്‍ക്സിസവും ഒക്കെ കടന്നു വരണം.? ഇവിടെ പ്രശ്നം തട്ടുപൊളിപ്പന്‍ നുണകഥകള്‍ പ്രസിദ്ദീകരിച്ചവര്‍ അതിലുള്ള പ്രതിഷേധം മനസ്സിലാക്കാനും ഭാവിയിലെങ്കിലും ഇത്തരം കഥകള്‍ പ്രസിദ്ദീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കാനും വേണ്ടിയാണു. അല്ലാതെ കൂറച്ച്‌ ആളുകള്‍ അല്ലെങ്കില്‍ ഒരു വിഭാഗം ഏേതെങ്കിലും പത്രം ബഹിഷ്കരിക്കുബ്ബോഴേക്കും അവര്‍ ആപ്പീസും പൂട്ടി ബീച്ചില്‍ പോയി കടല കൊറിക്കും എന്നു കരുതിയിട്ടല്ല. ഒരു പ്രതിഷേധ മാര്‍ഗം അത്ര മാത്രം. കളമശ്ശേരി ബസ്‌ കത്തിക്കല്‍ മദനിക്ക്‌ ജാമ്യം നിഷേധിചതില്‍ പ്രതിഷേധിച്ചായിരുന്നു എന്ന് ഈയിടെ എന്‍ ഐ എ കോടതിയില്‍ പറഞ്ഞതായി കണ്ടു. ഈ പ്രതിഷേധത്തെ എങ്ങനെ ഭീകര പ്രവര്‍ത്തനമാക്കാം എന്ന വിദ്യ ഈയിടെ നമ്മുടെ കൂട്ടത്തിലുള്ളവര്‍ തന്നെ നമുക്ക്‌ കാണിച്ചു തന്നു. പ്രതിഷേധത്തിണ്റ്റെ ഭാഗമായി വേണമെങ്കില്‍ നമുക്ക്‌ പത്രം കത്തിക്കാം. പക്ഷേ അത്‌ പിന്നീട്‌ (അഞ്ചോ പത്തോ) വര്‍ഷം കഴിഞ്ഞ്‌ ഭീകര പ്രവര്‍ത്തനമാണെന്നും പറഞ്ഞ്‌ എഫ്‌ ബി ഐ ക്കോ സി ബി ഐ ക്കോ ഒക്കെ കൈമാറില്ലെന്ന് ആരു കണ്ടു. അതു കൊണ്ടാവണം കത്തിക്കലൊക്കെ ഒഴിവാക്കി "ഭീകര പ്രവര്‍ത്തനം" എന്ന് ഒരിക്കലും കള്ളകേസെടുക്കാന്‍ വഴിയില്ലാത്ത വിധം അവര്‍ ബഹിഷ്കരണത്തിലേക്ക്‌ തിരിഞ്ഞത്‌, കാരണം ബഹിഷ്കരണാഹ്വാനം നടത്തിയത്‌ മുസ്ളീങ്ങളാണെ!!

  ReplyDelete
 36. കുരുത്തം കെട്ട സഹോദരാ,
  ഇതേ മനോരമ പടച്ചുവിട്ട പെരും നുണ വച്ചല്ലേ എല്ലാവരും ഇത്ര കാലം സഖാക്കളെ പൂശിക്കൊണ്ടിരുന്നത്? അന്ന് ഇവര്‍ പറയുന്നത് നുണയാണെന്ന് ആരെങ്കിലും പറഞ്ഞോ?
  ഇന്നിപ്പം ദീനിന്റെ കാര്യം വന്നപ്പോഴാണത് പലര്‍ക്കും ബോധ്യമായത്. നല്ലകാര്യം. നടക്കട്ടെ

  ReplyDelete
 37. ഈ പത്രബഹിഷ്കരണം വളരെപ്രധാനപ്പെട്ട ഒരു സംഭവമാണു.ഇതിനു ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടു.ശ്രദ്ധയില്പെടുത്തിയതിനു നന്ദി.

  ReplyDelete
 38. ബൂലോകം ഓണ്‍ ലൈനില്‍ ഈ പോസ്റ്റില്‍ ഞാന്‍ എഴുതിയ കമന്റ് ഇവിടെക്കൂടി ചേര്‍ക്കുന്നു.
  “എടവനക്കാട് ഇത്തരം ഒരു സംഭവം നടന്ന വാര്‍ത്ത ഇപ്പോളാണ് അറിയുന്നത്. ഞാന്‍ എടവനക്കാടിന്റെ സമീപവാസിയാണ്. ഇതേ മഹല്ല് കമ്മറ്റിയുടെ കീഴിലുള്ള ഹിദായത്തുള്‍ ഇസ്ലാം ഹൈസ്ക്കൂളിലെ ഒരു പൂര്‍വ്വ വിദ്യാര്‍ത്ഥിയും ഈ മഹല്ല് കമ്മറ്റി ഓഫീസ് സ്ഥിതിചെയ്യുന്ന പഴങ്ങാട് എട്ട് വര്‍ഷം താമസിച്ചിരുന്ന വ്യക്തിയും ആണ്. അധികം യാഥാസ്തികരല്ലാത്ത ആളുകളാണ് ഇവിടത്തുകാര്‍ എന്നതാണ് എന്റെ നിഗമനം. മഹല്ല് കമ്മറ്റിയുടെ ആഹ്വാനം വിജയിച്ചു എന്ന് താങ്കളുടെ ബ്ലൊഗില്‍ ശ്രീ റസാക്കിന്റെ കമന്റില്‍ നിന്നും അറിയാന്‍ കഴിഞ്ഞു. എന്നാലും ഞങ്ങളുടെ ഏജന്റ് ഉള്‍പ്പടെ കുറച്ചുപേര്‍ ഇപ്പോഴും മനോരമ വരിക്കാരായി അവിടെ ഉണ്ട്. ഈ വിഷയത്തില്‍ എന്റെ അഭിപ്രായം ഒരു പത്രത്തില്‍ വരുന്ന വാര്‍ത്തകള്‍ മുഴുവന്‍ കണ്ണുമടച്ച് വിശ്വസിക്കേണ്ടതില്ല എന്നു മാത്രം. ഏതു പത്രം വായിക്കണം എന്നത് ഓരോരുത്തരുടേയും ഇഷ്ടമാണ്, അവകാശമാണ്. മുഴുവന്‍ സത്യസന്ധമായ വാര്‍ത്തകള്‍ എഴുതുന്ന ഒരു പത്രവും ഇന്ന് ഇല്ലതന്നെ. രണ്ട് പത്രങ്ങള്‍ ബഹിഷ്കരിക്കണം എന്ന് പറയുന്നവര്‍ സത്യസന്ധമായ വാര്‍ത്തകള്‍ മാത്രം എഴുതുന്നത് ഏതു പത്രമാണെന്നു കൂടി പ്രസ്താവിക്കുന്നത് നല്ലതാവും എന്ന് കരുതുന്നു.“

  ReplyDelete
 39. 1 )
  എടവനക്കാട് ജുമ: മസ്ജിദ് പരിപാലന കമ്മിറ്റിയാണ് തങ്ങളുടെ പരിധിയില്‍ വരുന്ന വിശ്വാസികളോട് ‌അവര്‍ പണം കൊടുത്തു വാങ്ങികൊണ്ടിരിക്കുന്ന അവരെ തന്നെ കളിയാക്കി പരിഹസിച്ചു കൊണ്ടിരിക്കുന്ന പത്രങ്ങള്‍ തല്ക്കാലം ബഹിഷ്ക്കരിക്കാന്‍ നിര്‍ദേശിച്ചത്, ബഹുഭൂരിപക്ഷവും നിര്‍ദേശം നടപ്പിലാക്കുകയുണ്ടായി,
  2 )
  എടവനക്കാട് പ്രദേശത്തെ ഒരു സാമൂഹിക-സാംസ്കാരിക സ്ഥാപനമാണ്‌ പഴങ്ങാടുള്ള "ഇര്‍ഷാദുല്‍ മുസ്ലിമൂന്‍ സഭ" , ഈ സഭയുടെ കീഴിലുള്ളതാണ് ശ്രീ.മണികണ്ഠനും ഞാനുമൊക്കെ പഠിച്ചിരുന്ന "ഹിദായത്തുല്‍ ഇസ്ലാം ഹയര്‍ സെക്കന്ററി സ്കൂള്‍". ഈ സഭയോ സ്കൂളോ എടവനക്കാട് ജുമ: മസ്ജിദ് പരിപാലന കമ്മിറ്റിയുടെ കീഴിലുള്ള സ്ഥാപനങ്ങളല്ല. ഈ സ്ക്കൂളിനോട് ചേര്‍ന്നും ജുമ: നടക്കുന്ന മസ്ജിദ് ഉണ്ട്, ഇതിനും വേറെ കമ്മിറ്റിയാനുള്ളത്.
  3 )
  ശ്രീ.മണികണ്ഠന്‍ പറഞ്ഞതാണ്‌ ശരി, "അധികം യാഥാസ്തികരല്ലാത്ത ആളുകളാണ് ഇവിടത്തുകാര്‍ എന്നതാണ് എന്റെ നിഗമനം"
  4 )
  എന്നെ തല്ലേണ്ടാ, ഞാന്‍ നന്നാവില്ലെന്നു പറയാന്‍ മന്ദബുദ്ധികള്‍ അല്ലല്ലോ പത്രലോകം!

  (ബൂലോകത്തേക്കും ഇതയക്കണേ)
  -റസാഖ്

  ReplyDelete
 40. ആടിനെ പട്ടിയാക്കിയും പട്ടിയെ പൂച്ചയാക്കിയും, മുന്‍പെ എത്താന്‍ വെമ്പല്‍ കൊണ്ട് സം‌ഭവം നടക്കുന്നതിന് മുന്‍പ് റിപ്പോര്‍ട്ട് തയ്യാറാക്കുന്ന മലയാള മാധ്യമങ്ങള്‍ക്ക് എതിരെ അണ്ണാന്‍ കുഞ്ഞും തന്നാല്‍ ആയത് എന്ന വിധത്തില്‍ ഒരാള്‍ അതു ബഹിഷ്ക്കരിച്ചാല്‍ അത്രയും നല്ലത്.

  ReplyDelete
 41. പക്ഷെ ഇന്നത്തെ അവസ്ഥ വച്ചു നോക്കുൻപോൾ അതിന്റെ അവശ്യം ഉണ്ടു എന്നു തോന്നുന്നില്ല....വീരേന്ദ്രകുമാർ എൽ.ഡി.എഫിൽ നിന്നും പോന്നതിനു ശേഷം മാതൃഭൂമിക്കുണ്ടായ മാറ്റം നോക്കൂ.... ജനം തന്നെ സ്വയം ബഹിഷ്കരിക്കുന്ന അവസ്ഥ ആകും...
  പണ്ടു മാതൃഭൂമി വയിക്കാൻ ഒരു രസമുണ്ടായിരുന്നു...ഇപ്പൊ വെറും ബൂർഷാ പത്രം പോലെ ആയി...വെറുതെ യു.ഡി.എഫ്‌ അനുകൂലിച്ചു എഴുതൽ മാത്രമായി...പണ്ടു ഒരു നിഷ്പക്ഷത ഉണ്ടായിരുന്നു....

  ReplyDelete
 42. ഒറ്റപ്പെട്ട സംഭവങ്ങളില്‍ മണം പിടിച്ച് മലയാള മനോരമയിലെ നാല്‍വ ര്‍ സംഘമാണ് ആയിരത്തൊന്ന് രാവുകളെ അമ്പരപ്പിക്കും വിധം നാലായിരം പ്രണയകഥകളുമായി കേരളത്തിന്റെ പ്രഭാതത്തെ വിരുന്നൂട്ടാന്‍ പ്രാതല്‍ തയ്യാറാക്കിയത്. ഡീ. ജീ. പീ ജേക്കബ് പുന്നൂസും അദ്ദേഹത്തിന്റെ വരുതിയിലുള്ള സ്പെഷല്‍ ബ്രാഞ്ച്,ക്രൈം ബ്രാഞ്ച് തൊട്ടുള സകലമാന ഏമാന്മാരും അരിച്ചു പെറുക്കീട്ടൂം കണ്ടെത്താത്ത നാലായിരം പ്രണയ കുസുമങ്ങളെ മനോരമയിലെ ചുണക്കുട്ടികള്‍ “ഇതാ പിടിച്ചോളൂ“ എന്ന മട്ടില്‍ കണ്ടെത്തിയെങ്കില്‍ കാടു തിരയുന്നതിനിടയില്‍ ഡീ . ജീ. പീ മരം കാണാതായതാവാനേ തരമുള്ളൂ..

  ReplyDelete
 43. Before criticising the main stream New papers, they have to introspect the the so called Muslim friendly news papers like Madymam and Thejas damaging the entire society with lies. These papers ignite the communal feelings in and outside this religion. The insiders turn into extremists and the outsiders turn hostile to Muslim community. I remeber the college where I studied where in SIMI propgated lot hatred . This is around 1985 , critcs here always say that all started happening after Babri masjid demolition. But Muslim community never expels or tried to stop the decay inside the society instead tried to shut others mouth. This is what happening in edvanakkad also, and I am sure the other community there will actively start subscribing for the main stream papers.I feel this declaration will not help to reduce the gap between the society but it increases.

  ReplyDelete
 44. ബഹിഷ്കരണത്തിന്റെ ആദ്യ കുറിപ്പ് കിട്ടിയപ്പോള്‍ ഞാന്‍ അതിന്റെ ശില്‍പികളെ അഭിനന്ദിക്കുകയും
  എന്റെ സുഹൃത്ത്‌ വലയത്തില്‍ കുറെ പേര്‍ക്ക് അതയച്ചു കൊടുക്കുകയും ചെയ്തിരിന്നു
  തുടര്‍ "പ്രത്യാഘാതങ്ങള്‍' അറിയാന്‍ താല്പര്യമുണ്ടായിരുന്നു. ഇപ്പോള്‍ അറിഞ്ഞതില്‍ വളരെ സന്തോഷം
  ഇനി അറിയാന്‍ താല്പര്യമുള്ള ഒരു വിഷയം എന്തെന്നാല്‍:

  ശക്തമായ തലവേദന കാരണം അവര്‍ കഴിച്ച തലവേദനാ സംഹാരിയുടെ എണ്ണമാണ്!!!!

  ഐക്യ മത്യം മഹാ ബലം!!!

  ബഷീര്‍, റസാക്ക്‌ - ശേഷം എല്ലാവര്ക്കും നമോവാകം

  -ഇബ്ന്‍ കോയക്കുട്ടി / ജെദ്ദ

  ReplyDelete
 45. മനോരമ ബഹിഷ്കരണത്തിന് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.
  കുറേ കാലായി അവര് വിലസി നടക്കാന് തുടങ്ങിയി്ട്.
  അവരുടെ ഒരുമാതിരി പത്രപ്രവര്ത്തനത്തിന്റെ മേലുള്ള ഒരുചെറിയ അടിയായി ഈ ബഹിഷ്കരണം.........

  മുസ്ലിംകളുടെ മെക്കിട്ട് കേറുന്ന ഇത്തരം പത്രങ്ങളുടെ കോപ്രാട്ടിത്തരങ്ങള്ക്ക് ശക്തമായ മറുപടി നല്കിയ എടവനക്കാട് മഹല്ല് നിവാസികള്ക്ക് അഭിനന്ദനങ്ങള്

  ReplyDelete
 46. മനോരമ ബഹിഷ്കരണത്തിന് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.
  കുറേ കാലായി അവര് വിലസി നടക്കാന് തുടങ്ങിയി്ട്.
  അവരുടെ ഒരുമാതിരി പത്രപ്രവര്ത്തനത്തിന്റെ മേലുള്ള ഒരുചെറിയ അടിയായി ഈ ബഹിഷ്കരണം.........

  മുസ്ലിംകളുടെ മെക്കിട്ട് കേറുന്ന ഇത്തരം പത്രങ്ങളുടെ കോപ്രാട്ടിത്തരങ്ങള്ക്ക് ശക്തമായ മറുപടി നല്കിയ എടവനക്കാട് മഹല്ല് നിവാസികള്ക്ക് അഭിനന്ദനങ്ങള്

  ReplyDelete
 47. ലൗ ജിഹാദില്‍ കുടുങ്ങി വിവിധ ജില്ലകളില്‍ നിന്ന് അപ്രത്യക്ഷമായ കുട്ടികളുടെ വിശദമായ പട്ടിക
  ദാ ഇവിടെയുണ്ട്.ജന്മഭൂമിക്കാരും മാത്തുക്കുട്ടിച്ചായനും ഒരുമിച്ചിരുന്നായിരിക്കണം പട്ടിക തയ്യാറാക്കിയത്.അപാരമായ സാമ്യത.ഒരക്കം പോലും മാറീട്ടില്ല.

  പ്രിയപ്പെട്ട ജിക്കൂസേ സഖാക്കളും അല്ലാത്തവരും ബ്ലോഗില്‍ മാത്തുക്കുട്ടിച്ചായനെ ഇച്ചിരി കൂടുതലായി എടുത്തിട്ടലക്കുന്നത് വെറുതെയല്ല.തുടങ്ങിയാല്‍ ഇനിയുമൊരുപാട് എഴുതിപ്പിടിപ്പിക്കേണ്ടി വരും.സമയക്കുറവുള്ളതിനാലാണ് ലൗജിഹാദ് മാത്രം ഉദാഹരിച്ചത്.

  ReplyDelete
 48. ജിക്കൂസിന്‍റെ വരികള്‍ ഒന്ന് കോപ്പി ചെയ്യുന്നു.

  'സത്യത്തില്‍ മനോരമ എന്ത് ചെയ്യണം?ഒരു പത്രത്തിന് അവരുടെതായ വ്യവസ്ഥാപിതമായ നയങ്ങള്‍ ഉണ്ട് ..നല്ലതാകട്ടെ ചീതയാകട്ടെ....അവര്‍ കാശ് മുടക്കി അടിക്കുന്ന പത്രത്തില്‍ അച്ചടിക്കരുത് എന്ന് നമ്മുക്ക് പറയാന്‍ പറ്റുമോ?
  ഇനി മനോരമയിലേക്ക് കടക്കാം..പലപ്പോഴും പലരും കാണാതെ പോയ ഒരു വസ്തുതയുണ്ട് .മനോരമ സത്യത്തില്‍ ഒരു പ്രസ്ഥാനം എന്നതില്‍ ഉപരി കേരളത്തിന്റെ ഒരു സംസ്കാരമാണ്..ഒന്ന് ചോദിച്ചോട്ടെ സഖാക്കള്‍ ഇത്രയും പരിശ്രമിച്ചു മനോരമയെ തകര്‍ക്കുമ്പോള്‍ സത്യത്തില്‍ മനോരമ തകരുന്നുണ്ടോ?(ഉണ്ടെകില്‍ പ്രചരണത്തില്‍ നല്ല ഒരു ഇടിവ് വരണ്ടാതല്ലേ?) ഇത്രയും ശ്രമിച്ചിട്ട് നടക്കുന്നില്ലെങ്കില്‍ കമ്യൂണിസ്റ്റ് എന്ന പാര്‍ടി കേരളത്തില്‍ വെറും ഒരു ന്യൂനപക്ഷം എന്നായി പോവില്ലേ?

  അപ്പൊ എന്താണ് ഇപ്പോളും മനോരമയുടെ ജീവ നാഡി എന്ന് ആരെങ്കിലും ചിന്തിച്ചോ?മനോരമയെ സ്നേഹിക്കുന്നവര്‍ ഉണ്ട്..രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നവര്‍ ഉണ്ട് ..അന്താ രാഷ്ട്ട്ര തലത്തില്‍ ഒട്ടു മിക്ക വാര്‍ത്ത ഏജന്‍സികളിലും മെംബെര്‍ഷിപ്‌ ഉള്ള പത്രം വേറെ ഉണ്ടോ?മനോരമ ന്യീസിന്റെ തരത്തിലുള്ള ഒരു കോടിയിലേറെ വില വരുന്ന ഓ ബി വാനുകള്‍ കൈരളില്‍ പീപ്പിളിനോ ദേശാഭിമാനിക്കോ മേടിക്കാന്‍ പറ്റിയിട്ടുണ്ടോ? അതോ ഈ കാശെല്ലാം മാത്തുകുട്ടിചായാനു ദൈവം ഒരു സുപ്രഭാതത്തില്‍ കൊടുതതാനെങ്കില്‍ ഞാന്‍ സമ്മതിക്കാം ..മനോരമ എന്തെങ്കിലും നേടിയിട്ടുന്ടെകില്‍ മലയാളികളുടെ ഇടയില്‍ നിന്ന് തന്നെയാണ് നേടിയത് ..അല്ലെന്നു ആര്‍ക്കെങ്കിലും പറയാമോ?അറബി വായിച്ചു മനോരമ ഏതായാലും വളരില്ല '

  ഇതിനൊക്കെ ജിക്കൂസിനോട് എന്താ മറുപടി പറയാന്ന് സത്യായിട്ടും അറിയില്ല.

  ReplyDelete
 49. ദോഹയില്‍ ഒരു പണി തിരയുന്ന തിരക്കിലായതിനാല്‍ എത്താന്‍ വൈകി.തകര്‍പ്പന്‍ ലേഖനം ബഷീര്‍ക്കാ.പലര്‍ക്കും മാതൃകയാക്കാവുന്ന എടവനക്കാട് മഹല്ലിന്‍റെ ഈ പ്രതിഷേധത്തിനും വിഷയം ബൂലോകത്തെത്തിച്ച ബഷീര്‍ക്കാക്കും അഭിനന്ദനങ്ങള്‍.

  പിന്നേയ് നോട്ടീസിലെ പി.ഡി.പി/എന്‍.ഡി.എഫ് പേന കൊണ്ടെഴുതിയ ആ വരികള്‍ ഏതാണെന്ന് പടച്ചോനാണേ എത്രാലോചിച്ചിട്ടും നിക്ക് മനസ്സിലായില്ലാട്ടോ :(

  ReplyDelete
 50. അഹ് ആഹ് അഹ് അഹ് അഹ് ):

  ഈ പത്രവ്യഭിചാരം സഖാക്കന്മാര്ടെ മെക്കട്ട് കേറുമ്മ രോമാഞ്ചം കൊള്ളുന്ന കാക്കാമാര് തന്നാണോ ലപ്-ശിഹാദ് കൊണ്ട് ഇസ്ലാമിനെ തകര്‍ത്ത (ഹി ഹി ) മാത്തുക്കുട്ടിയെ ഫെഹിഷ്ക്കരിക്കുന്നെ..തൊലിപ്പൊറത്തു മുട്ടീപ്പ എന്താ കാക്കാമാര്ടെ ഒരു ഉന്ഗൃതി !!....കുളിര്...

  പൂയ് :: ജിക്കൂസേ .... ..തെക്കേലെ മെത്രാമ്മാര് തൊടങ്ങ്യ ട്രേഡ് യൂണിയന്റെ ജെനെറല്‍ സെക്രെട്ടെറി ആകാനുള്ള ഒരു നസീബ് അനക്ക് ഞമ്മള് കാണണൊണ്ട് കേട്ടാ...ഹി ഹി ഹു ....

  ReplyDelete
 51. This comment has been removed by the author.

  ReplyDelete
  Replies
  1. Shakeelante padathinnu alu koodunundennu paranna entha artham?
   Athenne !!

   Delete
  2. dushtane daivam pana pole valarthum ennalleda jikkooose

   Delete
 52. കേരള മുസ്ലിംകളുടെ "തലസ്ഥാനമായ" മലപ്പുറത്ത്, മറ്റിടത്തോ എടവനക്കാടിന്റെ അനുരണനം വല്ലതുമുണ്ടയോന്നറിയാന്‍ ആഗ്രഹം.

  ReplyDelete
 53. ഏതോ മുസ്ലിം പയ്യന്മാര്‍ ലവ് ജിഹാദ് ഉണ്ഡാക്കിയ വാറ്ത്ത കണ്ട് അതു ഞങളെ പറ്റിയാണെന്നും അതുകൊന്ടു പത്രം ബഹിഷ്കരികണമെന്നും പറയുന്നതിന്റെ അര്‍ ദ്ധം എന്താണു .. അഛ്ചന്‍ പത്തായത്തില്‍ ഇല്ല എന്നു പറയും പോലെ അല്ലേ .

  ReplyDelete
 54. mattupalarum ithum ithilappuravum cheythittum,enthe vaarthayakathath,
  achanum appoopanum pathayathil thanneyundennalle

  ReplyDelete
 55. മനോരമയെ ബഹിഷ്കരിക്കുക  http://boycottmanorama.blogspot.com/

  ReplyDelete
 56. സംഗതി ഇങ്ങനെയൊക്കെയാണെങ്കിലും മഹല്ല് കമ്മറ്റിയുടെ നോട്ടീസ് ഡ്രാഫ്റ്റ്‌ ചെയ്തു കൊടുത്തത് ഒരു പീ ഡീ പി/എന്‍ ഡീ എഫ് പേന കൊണ്ടാണോ എന്ന് എനിക്ക് ഒരു ചെറിയ സംശയവും ഇല്ലാതില്ല.@#$%^^&&
  ബഷീര്കാണ്ടേ വിശകലന ശേഷിയും ദിക്ടക്ടീവ് ബുദ്ധിയും സമ്മതിച്ചു ..... ഹോ രോമാന്ജം കൊള്ളുന്നു :)))

  ReplyDelete
 57. മനോരമ ബഹിഷ്കരണ ആഹ്വാനം അത്യധികം പ്രതീക്ഷാര്‍ഹം.
  എന്നാല്‍..
  "അമേരിക്കന്‍ ഉല്പന്നങ്ങള്‍ ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ട് സ്ഥിരമായി വരാറുള്ള വഴിപാടു മെയിലുകളുടെ കൂട്ടത്തിലാണ് ഞാന്‍ ഇത്തരം മെയിലുകളെ കാണാറുള്ളത്" (ഭയങ്കരം തന്നെ, കേട്ടോ!).
  ബഹിഷ്കരിക്കാന്‍ മാത്രം "മനോരമയിലും മാതൃഭൂമിയിലും എന്ത് കാര്യം എന്ന (അതെ) ആകാംക്ഷ" എന്തുകൊണ്ട് അമേരിക്കന്‍ ഉല്പന്നങ്ങള്‍ ബഹിഷ്കരിക്കാന്‍ ഉള്ള ആഹ്വാനം കണ്ടപ്പോള്‍ തോന്നിയില്ല??..

  അട്ടം പൊട്ടുന്ന നുണകള്‍ മറയാക്കി അമേരിക്ക ലോകം മുഴുവന്‍ കുഞ്ഞുങ്ങളെയും സ്ത്രീകളെയും കൊന്നൊടുക്കുകയാണ്. (വികി ലീക്സ്‌ ഒക്കെ നോക്കി കാണുമല്ലോ!) നമ്മള്‍ പെപ്സിയും കൊക്കക്കോളയും കുടിക്കുകയും മറ്റു ഉല്പന്നങ്ങള്‍ വാങ്ങുകയും ചെയ്യുന്ന പണം കൊണ്ട് തന്നെ വേണോ ഈ ക്രൂരത ചെയ്യിക്കാന്‍? മനോരമയോടു തോന്നുന്നത്ര വിരോധം പോലും അമേരിക്കന്‍ ക്രൂരതയോട് ബഷീറിന് തോന്നാത്തത് കൌതുക കരം തന്നെ.

  ReplyDelete
 58. This comment has been removed by the author.

  ReplyDelete
 59. This comment has been removed by the author.

  ReplyDelete
 60. This comment has been removed by the author.

  ReplyDelete
 61. @ജിക്കൂസ്‌ Jikku said...
  ജിക്കൂസിനുള്ള ഉത്തരം.
  ഒന്നാമതായി പതിനേഴു ലക്ഷം കോപ്പിയുടെ കഥ പറയാം. ഈ കൊപ്പികളൊക്കെ ആളുകള്‍ വായിച്ചു തീര്‍ക്കുന്നു എന്നാണോ ജിക്കുവിന്റെ വിചാരം.
  എന്നാല്‍ കേട്ടോ... ദിവസേന അടിക്കുന്ന മനോരമ പത്രക്കെട്ടുകള്‍ വിതരണം ചെയ്യാതെ കത്തിച്ചു കളഞ്ഞാലും മനോരമക്ക് ലാഭം മാത്രം. കാരണം പരസ്യം. മനോരമയിലെ പരസ്യങ്ങള്‍ ഒന്ന് എന്നി നോക്കാമോ.. എത്ര പേജുകളാ ഒരു കോപ്പി പത്രത്തില്‍!!! മൊത്തം ഒരു കിലോക്കടുത്ത് കാണും. അതില്‍ പത്ത് ശടമാനം പോലും വാര്‍ത്ത കാണില്ല.
  പിന്നെ ഇത്രയും കോപ്പി ആവാന്‍ എത്ര കാലം എടുത്തു എന്നറിയാമോ? നീണ്ട ഒരു നൂറ്റാണ്ട് കാലം. (മുത്തശ്ശി പത്രം എന്ന് വെറുതെ വിളിക്കുന്നതല്ല).
  പിന്നെ ഈ പതിനേഴര ലക്ഷം എന്നത് കേരള ജനതയുടെ പകുതിയോന്നുമല്ല കേട്ടോ... മൂന്നു കോടി ഇരുപത്തഞ്ചു ലക്ഷത്തോളം വരും മലയാളി ജനസംഖ്യ. എന്ന് വെച്ചാല്‍ ജനസന്ഖ്യയുടെ അര ശതമാനം പോലും വരില്ല ഈ സര്‍ക്കുലേഷന്‍.
  അത് പോട്ടെ...
  ഇപ്പഴത്തെ മലയാളം മുന്‍ നിര പത്രങ്ങള്‍ എതോക്കെയെന്നു അറിയാലോ. മനോരമ, മാതൃഭുമി, മാധ്യമം, പിന്നെ കുറെ ചെറു പത്ത്രങ്ങളും.
  ഇതില്‍ പ്രായം കൊണ്ട് മുത്ത്‌ മുത്തശ്ശിമാര്‍ ആണ് മനോരമയും മാതൃഭൂമിയും. എന്നാല്‍ മാധ്യമമോ?
  മാധ്യമം അത് തുടങ്ങിയത് 1987 ല് ആണ്. വെറും ഇരുപത്തിമൂന്നു വര്ഷം. മാധ്യമം കേരളത്തില്‍ ഒന്‍പതു എഡിഷനും ഗള്‍ഫില്‍ ഏഴു എഡിഷനും ആയി ഇന്ന് മൂന്നു പ്രധാന മുന്‍നിര മലയാള പത്രങ്ങളില്‍ ഒന്ന് ആയിരിക്കുന്നു.
  പൂട്ടി പ്പോയത് കൂടാതെ നിലവിലുള്ള മലയാള പത്രങ്ങളുടെ പ്രായം ഒന്ന് നോക്കൂ:

  മലയാള മനോരമ (1890)120 years
  മാതൃഭൂമി (1923) 87 years
  മാധ്യമം (1987)23 years
  കേരള കൌമുദി (1911) 99 years
  ചന്ദ്രിക (1934)76 years
  ദീപിക (1887)123 years
  ദേശാഭിമാനി (1942) 68 years
  ജനയുഗം (1947)62 years

  നൂറ്റിയിരുപതു വര്ഷം പഴക്കമുള്ള ഒരു പത്രത്തിനു ഇത്ര സര്‍ക്കുലേഷന്‍ എങ്കിലും വേണ്ടേ?
  മാത്രവുമല്ല, ഭൂരിഭാഗം വായനക്കാരും മനോരമ വാങ്ങുന്നത് പിതാമാഹന്മാരായിട്ട് തുടര്‍ന്ന് പോരുന്ന ഒരു കാര്യം നിര്ത്തി കളയണ്ട എന്ന് കരുതിയാണ്. പരമ്പരാഗത മലയാളി കൈപ്പത്തി ചിഹ്നത്തില്‍ കുത്തുന്നത് പോലെ. (ഇടതു പാര്‍ട്ടിക്കാര്‍ ഒരു വൃദ്ദയെ പോളിംഗ് ബൂത്തില്‍ എത്തിച്ച കഥ അറിയില്ലേ.. കസേരയിലിരുത്തി താങ്ങി പിടിച്ചു കൊണ്ടുപോയി വയര് നിറയെ ഭക്ഷണമൊക്കെ വാങ്ങി കൊടുത്തു ബൂത്തില്‍ എത്തിച്ചു, വോട്ടു ചെയ്യുമ്പോള്‍ കൈപ്പ്പത്തിക്ക് തന്നെ കുത്തി, ദേഷ്യം വന്ന പാര്‍ട്ടിക്കാര്‍ ചോദിച്ചപോ വൃദ്ധ പറഞ്ഞു: "പണ്ട് കാലം മുതലേ കൈപ്പതിയാ എന്റെ ചിഹ്നം.. അത് മാറി കുത്തുന്ന പരിപാടിയെ ഇല്ലാ...". വൃദ്ധയെ കണ്ടിടത്ത് കളഞ്ഞ്ഞ്ഞിട്ടു പാര്‍ട്ടിക്കാര്‍ പോയി).

  പ്രായം പരിഗണിച്ചുള്ള വളര്‍ച്ചാ നിരക്ക് നോക്കിയാല്‍ മാധ്യമമാണ് ഒരു അത്ഭുതം. ഇപ്പോഴത്തെ വളര്‍ച്ച നിരക്കനുസരിച്ച് അതിനു നൂറു വയസ്സാവുബോള്‍ എത്ര സര്‍ക്കുലേഷന്‍ കാണും.

  ജേര്‍ണലഇസത്തിന് പഠിക്കുന്നത് കൊണ്ട് ജിക്കൂസിനു കാര്യം എളുപ്പം പിടി കിട്ടിക്കാണുമല്ലോ

  ReplyDelete
  Replies
  1. നിങ്ങള്‍ കൊടുത്തിരിക്കുന്ന .. പത്രങ്ങളുടെ പ്രായം നോക്ക് ..

   ദീപിക മനോരമയെകാല്‍ .. മൂന്ന്‍ കൊല്ലം മുന്‍പ് തുടങ്ങിയതാണ്‌ ..അങ്ങനെ വരുമ്പോള്‍ നിങ്ങളുടെ തിയറി വെയ്ച്ചു ദീപികയ്ക്ക് മനോരമയെകാല്‍ കൂടുതല്‍ സര്‍ക്കുലേഷന്‍ ഉണ്ടാവേണ്ടതല്ലേ ..?

   99 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന കേരള കൌമുദിയ്ക്ക് 87 വര്ഷം മാത്രം പാരമ്പര്യം ഉള്ള മാതൃഭൂമിയെക്കാള്‍ കൂടുതല്‍ സര്‍ക്കുലേഷന്‍ ഉണ്ടോ ..?


   പിന്നെ മൂന്ന് കോടി ആളുകള്‍ ഉള്ള നാട്ടില്‍ 17 ലക്ഷം മാത്രം ഉള്ള പത്രത്തെ പറ്റി പറഞ്ഞുവല്ലോ ..

   എന്റെ വീട്ടില്‍ നാല് ആളുകള്‍ ഉണ്ട് .. ഈ നാല് പേര്‍ക്കും കൂടി ഞങ്ങള്‍ ഒരു മനോരമയെ മേടിക്കുന്നുള്ള് ..
   തറവാട്ടില്‍ ഏഴു പേര്‍ ഉണ്ട് അവിടെയും ഒരു മനോരമയെ ഉള്ളു

   നിങ്ങളുടെ നാട്ടില്‍ ഓരോര്ത്തരും ..ഓരോ മനോരമ വീതം മേടിക്കുന്നവര്‍ ആണോ ..?

   അക്ഷരം കൂടി വായിക്കുവാന്‍ അറിയാത്ത കുഞ്ഞുങ്ങളും .. കണ്ണ് പിടിക്കാതെ വല്യപ്പന്‍മ്മാരും പത്രം വാങ്ങി വായിക്കാറുണ്ടോ ..?


   ഇങ്ങനെ അന്ധമായ് മനോരമ വിരോധം എന്തുകൊണ്ടാണ് എന്ന് അറിയില്ല പരിപ്പ് വടയ്ക്കും കട്ടന്‍ചായയ്ക്കും ഒപ്പം അല്പം സന്തോഷ്‌ ബ്രമി കൂടി കഴിക്കുക

   Delete
 62. ഞാനും ഒരു പ്രത്യേക ചിരി ചിരിച്ച്
  കുളത്തിനോട് പിണങ്ങി ചന്തി കഴുകാതിരിക്കരുത് അടുത്തു നിക്കുന്നവന്റെ കണ്ണടിച്ച് പോകും ..
  മനോരക്കു ഒക്കേ എന്തും ആകാല്ലോ

  ReplyDelete
 63. മുമ്പൊക്കെ നാട്ടിന്‍ പുറത്ത് മിക്കവാറുംഎല്ലാ വീട്ടിലും പത്രം വരുത്താറുണ്ടായിരുന്നു.

  ഇപ്പോള്‍ പത്രം വരുത്തുന്നത് ഓഫീസുകളിലും
  ഷോപ്പുകളിലും പിന്നെ ഒരു അന്തസിനുവേണ്ടി ചില വീട്ടുകളിലും മാത്രമാണ്.ദ്യശ്യമാധ്യമങ്ങളുടെ സ്വാധീനമാണ് ഇതിനു കാരണമെന്ന് തോന്നുന്നു. മഹല്ല് കമ്മിറ്റികളുടെ നിര്‍ദ്ദേശം ഓഫീസുകളെയും ഷോപ്പുകളെയും അത്രകണ്ട് സ്വാധീനിക്കുകയില്ലെന്നാണ് എനിക്ക് തോന്നുന്നത്. തലമൂപ്പന്‍ പത്രമെന്ന നിലയില്‍ അന്തസ് നോക്കുന്നവര്‍ “മനോരമ” തന്നെ വാങ്ങുമായിരിക്കും. ഞാന്‍ പറഞ്ഞു വന്നത് മഹല്ല് കമ്മിറ്റിയുടെ നിര്‍ദ്ദേശം മനോരമ വകവെയ്ക്കാന്‍ സാധ്യത കുറവാണ്. ഒരു പത്തു പതിനഞ്ചു വര്‍ഷം മുന്‍പായിരുന്നെങ്കില്‍ ഇതൊരു സംഭവമായേനെ. മാധ്യമ സിന്‍ഡിക്കേറ്റുകള്‍ എന്ന് പറഞ്ഞാല്‍ ഇപ്പൊള്‍ ദ്യശ്യമാധ്യമങ്ങള്‍ തന്നെയാണ്.

  എങ്കിലും ഈ കുഞ്ഞ് പ്രതിഷേധത്തിന് പിന്തുണ അര്‍ഹിക്കുന്നു.

  ReplyDelete
 64. പത്രം വായിച്ച് അതിൽ പറയുന്നതെല്ലാം സത്യം ആണെന്ന് വിശ്വസിച്ച് ദിവസവും ചർച്ചിക്കുന്നവരെ ഓർത്ത് നമുക്ക് ലജ്ജിക്കാം. വിവേചനബുദ്ധി പണ്ടേ ഇല്ലാത്തവരാണല്ലോ മലയാളികൾ. പരസ്യം മാത്രമാണ് വായനക്കാർക്ക് ഗുണകരമായ ഒരേ ഒരു കാര്യം എന്ന മേതിലിന്റെ അഭിപ്രായത്തോട് കൂട്ടുകൂടാം.

  ReplyDelete
 65. മലയാള പത്രങ്ങള്‍ക്കെല്ലാം തന്നെ സമുദായ രാഷ്ട്രീയ ചായ്വുണ്ട്...പ്രചാരത്തില്‍ മുന്പന്തിയില്‍ നില്‍ക്കുന്ന പത്രങ്ങളില്‍ താരതമ്യേ നിഷ്പക്ഷമായത് മനോരമ ആണെന്നു തോന്നുന്നു., എന്നാല്‍ നിഷ്പക്ഷമായ മറ്റു പത്രങ്ങള്‍ ഉണ്ട്. എന്നാല്‍ കവറേജും സര്‍കുലേഷനും ഇല്ല. Love jihad ഇന്നത്തെ എല്ലാ media കൊണ്ടു നടക്കുന്ന മസാലവല്‍ക്കരണത്തിന്‍റ്റെ ഫലമാണ്. അതില്‍ വര്‍ഗ്ഗീയത ഉണ്ട് എന്ന് തോന്നുന്നില്ല.

  ReplyDelete
 66. No one can say manorama (newspaper) is not biased...

  ReplyDelete
 67. വിഷയങ്ങളെ നാനാഭാഗത്തു നിന്നും വീക്ഷിക്കാനും അത് ചോര്‍ന്നു പോകാതെ വായനക്കാരനില്‍ എത്തിക്കുന്നതിനും വള്ളിക്കുന്നിന്റെ കഴിവ് സ്തുത്യര്‍ഹം തന്നെ...

  ReplyDelete
 68. മലയാള നോണോരമ എന്ന് നമ്മളും മലയാള മനോരമ എന്ന് അവരും പറയുന്ന കേരളത്തിലെ പത്രം.

  ഒരു ചെറു പുഞ്ചിരിയോടെ മനോരമ വായിക്കാം എന്ന് ആരോ പറഞ്ഞത് ഞാന്‍ ഓര്‍ക്കുന്നു.

  കേരളത്തില്‍ കമ്മ്യൂണിസ്റ്റ്‌ ഭരണം വന്നാല്‍ ഞാന്‍ ആത്മഹത്യ ചെയ്യും എന്ന് പ്രഖ്യാപിച്ച ചീഫ് എഡിറ്ററുടെ പത്രം.
  ഈ പത്രം ആദ്യമായി പുറത്തിറങ്ങിയ ദിവസം അതിലെ പ്രധാന വരികള്‍ ഇങ്ങനെ ആയിരുന്നു

  " സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിലെ രാജ്ഞിക്ക് വേണ്ടി ഞങ്ങള്‍ സമര്‍പ്പിക്കുന്നു "

  ഇന്ന് കേരളത്തിലെ മാധ്യമ സിണ്ടിക്കെറ്റിന്റെ സുപ്രീം പൊസിഷനില്‍ ഇരുന്നു കൊണ്ട് UDF നും മറ്റു കോര്‍പ്പറെറ്റ്കള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്നു വാര്‍ത്തകളും കോളങ്ങളും വില്‍പ്പനക്ക് വച്ചിരിക്കുന്നു.

  ഇടതുപക്ഷ പ്രസ്ഥാനങ്ങളെയും വിശിഷ്യാ അതിന്റെ നേതാക്കെളെയും കരിവാരിത്തേക്കാന്‍ അസത്യങ്ങള്‍ അച്ചടിക്കുന്നു. അതിനെതിരെ ആക്ഷേപം വന്നാല്‍ യാതൊരു ഉളുപ്പും ഇല്ലാതെ മാപ്പ് പറയുന്നു ( ഉള്‍പേജില്‍ ).


  ഇത് മനോരമയുടെ തരംതാണ പത്ര പ്രവര്‍ത്തന

  ReplyDelete
 69. മത്രുഭൂമി കുറച്ചൊക്കെ ഭേദം ആണെങ്കിലും ....മനോരമ എന്ന പത്രത്തെ മുസ്ലിം സമുഉഹം വേരുക്കതിരിക്കാനുള്ള കാരണങ്ങള്‍ തിരയുന്നതായിരിക്കും എളുപ്പം....എന്തായാലും എടവനക്കാട് ജമാത് ഇന് എന്റെ അഭിവാദ്യങ്ങള്‍

  ReplyDelete
 70. https://www.facebook.com/photo.php?fbid=1722852104460&set=a.1719980032660.96348.1033076183&type=3&theater

  ReplyDelete
 71. ബാബരി മസ്ജിദ്‌ തകര്‍ന്ന നാളുകളില്‍ മലയാള മാധ്യമങ്ങളില്‍ അന്തസ്സോടെ പ്രതികരിച്ച ഒരു പത്രമാണ് മാതൃഭൂമി. മാത്തുക്കുട്ടിച്ചായന്റെ പത്രമാണ് പതിവ് പോലെ ആണും പെണ്ണുംകെട്ട ഷണ്ഡത്വം കാട്ടിയത്.

  തമ്മില്‍ വളരെ ഭേദം മാതൃഭൂമി തന്നെ.....

  ReplyDelete