ഇതൊരു നവമാധ്യമ കാലമാണ്. പുതുതലമുറയുടെ മാത്രമല്ല, പഴയ തലമുറയുടെയും ആശയ സംവേദന വേദിയായി സോഷ്യൽ മീഡിയ മാറിക്കഴിഞ്ഞു. അതുകൊണ്ട് തന്നെ സമൂഹത്തിൽ ഏറെ സ്വാധീനവും പരിഗണനയും ലഭിക്കുന്ന പണ്ഡിതന്മാർ സോഷ്യൽ മീഡിയയുടെ സാധ്യതകളെ ഉപയോഗപ്പെടുത്തുന്നത് നല്ല കാര്യം തന്നെയാണ്. ആശയ പ്രചാരണത്തിനും ബോധവത്കരണങ്ങൾക്കും അനന്ത സാധ്യതകളുള്ള ഈ മാധ്യമത്തെ അവഗണിച്ചു കൊണ്ട് വരും നാളുകളിൽ ആർക്കും മുന്നോട്ട് പോകാനാവില്ല. എത്ര പെട്ടെന്ന് ഇ-ഇടങ്ങളിൽ ഇരിപ്പുറപ്പിക്കുന്നുവോ അത്രയും നല്ലത് എന്നേ പറയാൻ പറ്റൂ.. ഇപ്പോൾ അറച്ചു നില്‍ക്കുന്നവരും മടിച്ചു നില്ക്കുന്നവരുമൊക്കെ ഇന്നല്ലെങ്കിൽ നാളെ ഇ-വഴികളിൽ സജീവമാകും. ഡോ.ഹുസൈൻ മടവൂരിന്റെ പേരിൽ ഒരു എഫ് ബി പേജ് വളരെ മുമ്പേ ഉണ്ട്. അദ്ദേഹത്തിന്റെ ഒഫീഷ്യൽ പേജല്ലെങ്കിലും ചില അപ്ഡേറ്റുകൾ അതിൽ കാണുന്നുണ്ട്. ജമാഅത്തെ ഇസ്ലാമിയുടെ പ്രമുഖ നേതാവായ ഷെയ്ഖ് മുഹമ്മദ് കാരക്കുന്നും എഫ് ബിയിൽ സജീവമാണ്. അതുപോലെ കേരളത്തിലെ മതരംഗത്തുള്ള പലരും ഇപ്പോൾ സോഷ്യൽ മീഡിയ ഉപയോഗിച്ചു തുടങ്ങുന്നുണ്ട്.
കാന്തപുരവും മടവൂരും കാരക്കുന്നുമടക്കം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഉള്ളവരും ഇനി വരാനിരിക്കുന്നവരുമായ എല്ലാ പണ്ഡിതൻമാരോടും വളരെ ബഹുമാനപൂർവ്വം അഭ്യർത്ഥിക്കാനുള്ളത് ഒരൊറ്റക്കാര്യമാണ്. കൊളമാക്കരുത്!!. കാരണം കേരളത്തിലെ മുസ്ലിംകൾക്കിടയിൽ നിലവിലുള്ള ഭിന്നിപ്പുകളും സമൂഹത്തിൽ അതുയർത്തുന്ന പ്രശ്നങ്ങളും നാം നിത്യേന അനുഭവിക്കുന്നവരാണ്. പരസ്പരമുള്ള തർക്കങ്ങൾ, വെല്ലുവിളികൾ, പരസ്യമായ വിഴുപ്പലക്കലുകൾ, വാഗ്വാദങ്ങൾ.. പള്ളികളിലും തെരുവുകളിലും നടക്കുന്ന ഖേദകരമായ തർക്കങ്ങൾ. സുന്നികൾ പിളർന്ന് രണ്ട് ഗ്രൂപ്പായി. മുജാഹിദുകൾ പിളർന്നു അതിലെറെയായി. ഓരോ പിളർപ്പും സൃഷ്ടിക്കുന്ന മാനസിക അകൽച്ചകൾ, ശബ്ദ മലിനീകരണങ്ങൾ, കുടുംബ ബന്ധങ്ങളിലെ വിള്ളലുകൾ.. ഇത്രയും കാലം അതൊക്കെയും നാം പ്രധാനമായും അനുഭവിച്ചത് സോഷ്യൽ മീഡിയക്ക് പുറത്താണ്. സോഷ്യൽ മീഡിയയിൽ ഇല്ല എന്നല്ല. ഉണ്ട്.. നിരന്തരമായ തർക്കങ്ങളും സഭ്യമല്ലാത്ത ഭാഷാപ്രയോഗങ്ങളും കൊണ്ട് ഇ-ഇടം മലിനമാക്കുന്ന നിരവധി പേരുണ്ട്. പക്ഷേ അവരൊക്കെയും താരതമ്യേന താഴേ തട്ടിലുള്ള പ്രവർത്തകരാണ്. അതുകൊണ്ട് തന്നെ പൊതുസമൂഹത്തിന്റെ വൻ തോതിലുള്ള ശ്രദ്ധ അവയിൽ പതിയില്ല.
എന്നാൽ ഇത്തരം സംഘടനകൾക്ക് സംസ്ഥാന തലത്തിലും അഖിലേന്ത്യാ തലത്തിലും നേതൃത്വം കൊടുക്കുന്ന പണ്ഡിതന്മാർ സോഷ്യൽ മീഡിയയിൽ എത്തുമ്പോൾ അവരുടെ വാക്കുകളും അപ്ഡേറ്റുകളും പൊതുവിഷയങ്ങളിലുള്ള നിലപാടുകളും സമൂഹം സാകൂതം വീക്ഷിക്കും. വിശകലനം ചെയ്യും. പഠന ക്യാമ്പുകളിലോ പാതിരാപ്രഭാഷണങ്ങളിലോ പ്രയോഗിക്കപ്പെടുന്ന തർക്ക വിതർക്കങ്ങളുടെയും വാഗ്വാദങ്ങളുടെയും ശൈലികൾ ഒരു ബഹുമത ബഹുസ്വര സമൂഹത്തിലെ അംഗങ്ങൾ ഒന്നിച്ചിടപഴകുന്ന സോഷ്യൽ മീഡിയയുടെ തലങ്ങളിൽ പ്രയോഗിക്കപ്പെടാൻ ഇടവരരുത്. അനുയായികളിൽ നിന്ന് വരുന്ന അത്തരം അപക്വമായ സമീപനങ്ങളെ തിരുത്തുവാനും ശാസിക്കുവാനും കഴിയണമെങ്കിൽ നേതൃ നിരയിൽ ഉള്ളവർ ആ പാതയിൽ നിന്ന് പൂർണമായി വിട്ടു നില്‍ക്കണം. പൊതുസമൂഹത്തിന്റെ ശ്രദ്ധ കൂടുതൽ പതിയുന്ന സോഷ്യൽ മീഡിയയിൽ പ്രത്യേകിച്ചും. 'കുളമാക്കരുത്' എന്ന പ്രയോഗം ഒരു തമാശയ്ക്ക് വേണ്ടി നടത്തിയതല്ല, കേരളത്തിലെ മുസ്ലിം സമൂഹത്തിന്റെ വർത്തമാന അവസ്ഥയെക്കുറിച്ചുള്ള ബോധവും ബോധ്യവും ജനിപ്പിച്ച തിരിച്ചറിവിന്റെ നാടൻ ഭാഷയിലുള്ള തുറന്ന് പറച്ചിലാണത്.
ഭാര്യയുടെ ആർത്തവ കാലത്തെ പുരുഷന്റെ ലൈംഗിക ആവശ്യങ്ങൾക്കാണ് ബഹുഭാര്യത്വം ഇസ്ലാം അനുവദിച്ചത് എന്നത് പോലുള്ള ചരിത്ര പ്രസിദ്ധമായ വങ്കത്തങ്ങൾ സോഷ്യൽ മീഡിയയിൽ എഴുന്നള്ളിക്കരുത്. അത്തരം വിഡ്ഢിത്തങ്ങൾ ഇവിടെ ആവർത്തിച്ചാൽ പ്രസംഗ വേദികളിൽ കിട്ടുന്നത് പോലെ നിർത്താത്ത കയ്യടികളും തക്ബീർ വിളികളും മാത്രമായിരിക്കില്ല കിട്ടുക. നിശിതമായ വിമർശനങ്ങളും പരിഹാസങ്ങളും ഏല്‍ക്കേണ്ടി വരും. നവ മാധ്യമങ്ങളിൽ ഇറങ്ങുമ്പോൾ അത് കൂടി ശ്രദ്ധിക്കണം. സോഷ്യൽ മീഡിയ അനുമോദങ്ങളേക്കാൾ കൂടുതൽ വിമർശനങ്ങളും നിരൂപണങ്ങളും വരുന്ന വേദിയാണ്. ബുദ്ധിയും ചിന്തയും നേതാവിന് മുന്നിൽ സമർപ്പിച്ച പതിനായിരക്കണക്കിന് അനുയായികൾ മാത്രമുള്ള വേദികളിൽ പറയുകയും പ്രസംഗിക്കുകയും ചെയ്യുന്ന പോലെ സോഷ്യൽ മീഡിയയിൽ കളിച്ചാൽ ഇന്നുള്ള സ്ഥാനമാനങ്ങളും ബഹുമാന ആദരവുകളും എപ്പോൾ നായ നക്കി എന്ന് ചോദിച്ചാൽ മാത്രം മതി.
തീവ്രവാദം ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്നത് ഇന്ന് നവമാധ്യമങ്ങളിലാണ്. സമാധാന ജീവിതം ആഗ്രഹിക്കുന്ന ആരെയും ആശങ്കപ്പെടുത്തുന്ന രൂപത്തിൽ അവ അനുദിനം വർദ്ധിച്ചു വരികയാണ്. ഏതെങ്കിലും ഒരു മതവിഭാഗത്തിൽ മാത്രമല്ല, എല്ലാ വിഭാഗങ്ങളിലും ഏറിയും കുറഞ്ഞും ഇത് കാണുന്നുണ്ട്. സാമൂഹിക മാധ്യമങ്ങളിൽ ഇടപെടുന്ന പണ്ഡിതൻമാർക്ക് ഈ രംഗത്ത് ക്രിയാത്മകമായ ചിലത് ചെയ്യാൻ കഴിയും. സമാധാനത്തിന്റെ സന്ദേശം ആവുന്നത്ര രൂപത്തിൽ പ്രചരിപ്പിക്കുവാനും അനുയായികളിലേക്ക് സമർത്ഥമായി അത് പകർന്നു നല്കുവാനും ഈ മാധ്യമങ്ങളിലൂടെ സാധിക്കും. എത്ര ലൈക്കുകൾ കിട്ടുന്നുണ്ട് എന്നതല്ല, കിട്ടിയ ലൈക്കുകളെ എത്ര ക്രിയാത്മകമായി ഉപയോഗപ്പെടുത്തുന്നുണ്ട് എന്നതിലാണ് കാര്യം. മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും നസ്റിയയുടെയും ഫാൻസുകൾ തമ്മിൽ ലൈക്കുകളുടെയും ഷെയറുകളുടേയും എണ്ണം പറഞ്ഞ് പരസ്പരം അടി കൂടുന്നത് പോലുള്ള തരംതാണ തലത്തിലേക്ക് പണ്ഡിതമാരുടെ സോഷ്യൽ മീഡിയ സാന്നിധ്യം അവരുടെ അനുയായികളെ നയിക്കാതിരിക്കട്ടെ. അവരുടെ നവമാധ്യമ സാന്നിധ്യം സമൂഹത്തിനും സമുദായത്തിനും അപമാനവും ബാധ്യതയുമാകില്ല എന്നും മറിച്ച് അത് സമുദായത്തിന്റെ സാംസ്കാരിക സാമൂഹ്യ നവോത്ഥാനത്തിന് ആക്കം കൂട്ടുവാനുള്ള അവസരങ്ങൾ സൃഷ്ടിക്കുമെന്നും നമുക്ക് പ്രത്യാശിക്കാം. കാന്തപുരത്തിന്റെ എഫ് ബി പേജ് ഞാൻ ലൈക്കിയിട്ടുണ്ട്. നാളെ അണ്‍ലൈക്ക് ചെയ്യണമെന്ന് തോന്നിയാൽ അതിനുള്ള ഓപ്ഷനും എഫ് ബിയിൽ ഉണ്ടല്ലോ. അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ പ്രവേശനത്തിന് എല്ലാ ആശംസകളും..
21.08.2014
എന്തിന്റെ സൂക്കേടാണ് മക്കളേ നിങ്ങള്‍ക്ക്? (ഈ പോസ്റ്റിന് ലഭിച്ച പ്രതികരണങ്ങളെ ആസ്പദമാക്കി ഇന്ത്യാവിഷൻ പേജിൽ എഴുതിയ കുറിപ്പ്). എന്റെ ഫേസ്ബുക്ക് പേജിലും വായിക്കാം
Related Posts
കാന്തപുരത്തില്‍ നിന്ന് പഠിക്കേണ്ടത്
തിരുകേശപ്പള്ളി: വൈ ദിസ് കൊലവെറി?
ഹുസൈൻ മടവൂരിന്റെ ലേഖനവും മുജാഹിദ് ഐക്യ പ്രതീക്ഷകളും
Recent Posts
ബ്രിട്ടാസ് നായകൻ ! കൊല്ല്.. കൊല്ല്.. ഞങ്ങളെയങ്ങ് കൊല്ല്...
നിനക്ക് തട്ടമിട്ടൂടേ പെണ്ണേ?
ഇതാണെടാ അവതാരക.. ഇവളാണെടാ പുലി !
Fb yil kaleduth vakkunna ellavarkum article upakarappedum.
ReplyDeleteഷറപോവയുടെ അനുഭവം ഉസ്താദും പാഠമാക്കും എന്ന് കരുതാം.
ReplyDeleteഇത്രകാലം കൊണ്ടിട്ടും ഉസ്താദ് പഠിച്ചിട്ടില്ല. പിന്നെയാ ഷറപ്പോവ
DeleteKanthapuram is an international personality never compare with local politicians or celebrities. This page started to make aware about the issues and convey real message of lslam to the world. ....not mearly likes and comments.
ReplyDelete<<. എത്തി മണിക്കൂറുകൾക്കകം പതിനായിരക്കണക്കിന് ലൈക്കുകളാണ് ഉസ്താദിന് കിട്ടിയത്.>>> ജൂലായ് 17 മുതൽ ഈ പേജ് ഉണ്ട് എന്ന് കാണുന്നു... ഒരു പക്ഷേ പ്രഖ്യാപനം നടത്തിയത് ഇന്നലെയായിരിക്കണം...
ReplyDeleteഎന്തായാലും വിമർശനങ്ങളും പ്രോൽസാഹനങ്ങളും "തക്ബീർ" വിളികളും എല്ലാം ഇനി നേരിട്ട് ഉസ്താദ് കാണും എന്നു വിശ്വസിക്കുന്നു...
ഭാര്യയുടെ ആർത്തവ കാലത്തെ പുരുഷന്റെ ലൈംഗിക ആവശ്യങ്ങൾക്കാണ് ബഹുഭാര്യത്വം ഇസ്ലാം അനുവദിച്ചത് എന്നത് പോലുള്ള ചരിത്ര പ്രസിദ്ധമായ വങ്കത്തങ്ങൾ സോഷ്യൽ മീഡിയയിൽ എഴുന്നള്ളിക്കരുത്......../........Brother Basheer Vallikkunnu pity on you ....Kanthapuram has described many conditions and reasons to marry second women with the help of lslamic shareeath and addition to that it was a single sentence he used between. .and media took it as the main openion of Kanthapuram usthad. ...now you also spreading false news about him....
ReplyDeleteഅങ്ങനെ ആയിരുന്നില്ല ഭായ്.. ബഹുഭാര്യത്വം വേണ്ടിവരുന്ന ചില സാഹചര്യങ്ങൾ അദ്ദേഹം വിശദീകരിച്ചു. (ഭാര്യയുടെ മാറാരോഗം, കുട്ടികളില്ലാത്ത അവസ്ഥ).. അതൊക്കെ പറഞ്ഞ് കഴിഞ്ഞ ശേഷം ഇനി ഇതൊന്നുമില്ലെങ്കിലും ആർത്തവ കാലത്ത് ഒരാഴ്ചയോ അതിലധികമോ ദിവസം ഭാര്യയുമായി ബന്ധപ്പെടാൻ കഴിയില്ല. അതുകൊണ്ട് പുരുഷന്മാർക്ക് ഇതാവാം എന്നാണ് അദ്ദേഹം പറഞ്ഞത്. See this video link, shared by one of my readers in facebook just now in the discussion of this post. http://www.youtube.com/watch?v=vbOG0voXuuA
Deleteസോഷ്യല്‍ മീഡിയയില്‍ ഒരു അക്കൗണ്ടുപോലും ഇല്ലാതിരുന്ന കാന്തപുരത്തിന്റെ പേരില്‍ ഫേസ്ബുക്കില്‍ ഇരുപതിലധികം വ്യാജ അക്കൗണ്ടുകള്‍ നേരത്തെയുണ്ട്. തന്റെ പേരില്‍ വ്യാജമായി പ്രവര്‍ത്തിക്കുന്ന ഫേസ്ബുക്ക് അക്കൗണ്ടുകളില്‍ പലതും പ്രശ്നങ്ങള്‍ സൃഷ്ടിച്ചിരുന്നതായി കാന്തപുരം വ്യക്തമാക്കുന്നു. അണികളുമായി കൂടുതല്‍ അടുക്കുന്നതിനൊപ്പം സംഘടനാ കാര്യങ്ങളില്‍ അണികളെ സജീവമാക്കാന്കൂടിയാണു സോഷ്യല്‍മീഡിയാ പ്രവേശനംകൊണ്ട് ഉദ്ദേശിക്കുന്നത്. യമനിലെ മതപണ്ഡിതനായ ഹബീബ് ജിഫ്രിയെ പോലുള്ളവരുമായി സോഷ്യല്‍ മീഡിയയിലൂടെ ഇസ്ലാമിക് ചര്‍ച്ചകള്‍ക്കുള്ള വേദിയൊരുക്കാന്‍ ശ്രമിക്കുമെന്നും കാന്തപുരം പറഞ്ഞു
ReplyDeleteഎല്ലാവരും സോഷ്യല്‍ മീഡിയയില്‍ സജീവമായാല്‍ പള്ളിയില്‍ ഇഅത്തിക്കാഫ് ഇരിക്കാന്‍ ആരുമില്ലാതാവില്ലേ.
ReplyDeleteഎന്താടാ ദാസാ ഈ ഫുദ്ധി നമുക്ക് നേരത്തെ തോന്നാഞ്ഞേ !!....
ReplyDeleteഷെയ്ക്ക് എഫ് ബി തുടങ്ങിയിട്ടുണ്ട് എങ്കില്‍ അതിനു പിന്നില്‍ ചില ലകഷ്യമുണ്ടാവും ,, അധികം വൈകാതെ നമുക്ക് അത് മനസ്സിലാവുകയും ചെയ്യും :)
ഭാര്യയുടെ ആർത്തവ കാലത്തെ പുരുഷന്റെ ലൈംഗിക ആവശ്യങ്ങൾക്കാണ് ബഹുഭാര്യത്വം ഇസ്ലാം അനുവദിച്ചത് എന്നത് പോലുള്ള ചരിത്ര പ്രസിദ്ധമായ വങ്കത്തങ്ങൾ സോഷ്യൽ മീഡിയയിൽ എഴുന്നള്ളിക്കരുത്.
ReplyDeleteഇത് കാന്തപുരം പറഞ്ഞതാണെന്ന് വ്യക്തമായി പറയാമായിരുന്നു. മറ്റു രണ്ടു പണ്ഡിതന്മാരെ തെറ്റിദ്ധരിക്കും. അവർ രണ്ടു പേരും ഇതുപോലുള്ള പൊട്ടാൻ വർത്തമാനങ്ങൾ പരയാതവരാന്.
Two others are not scholars. ...They don't have knowledge in lslamic shareeath. ...
Delete"ആരെങ്കിലും എന്റെ പേരില്‍ മനപ്പൂര്‍വം ഒരു കളവു പറഞ്ഞാല്‍ അവന് നരകത്തില്‍ അവന്റെ വാസ സ്ഥലം ഉറപ്പിച്ചു കൊള്ളട്ടെ" എന്ന തിരുവചനത്തിന്റെ അടിസ്ഥാനത്തില്‍ നബി (സ) യുടെതെന്നു പറഞ്ഞു പ്രചരിപ്പിക്കുന്ന മുടിയുടെ പേരില്‍ അവരില്‍ തന്നെ ചേരിതിരിവും ആ മുടി ബോംബയില്‍ നിന്നും ഒരു "വാല" കൊടുത്തതാനെന്നും അതല്ല അത് തൂപ്പുകാരി അമ്മുവിന്റെതാനെന്നും മറ്റും അവര്‍ക്കിടയില്‍ തന്നെ അഭിപ്രായ പ്രകടനങ്ങളും തര്‍ക്കവിതര്‍ക്കങ്ങളും നടക്കുമ്പോള്‍ അതിന്റെ സത്യാവസ്ഥ പറഞ്ഞു കൊടുക്കാന്‍ ഉത്തരവാദപ്പെട്ടവര്‍ക്ക് ബാധ്യതയുണ്ട്. അതവര് നിറവേറ്റുമെന്നു കരുതട്ടെ.
ReplyDeleteകാന്തപുരം ഇംഗ്ലീഷ് ഭാഷയിലാണ് തുടങ്ങിയത്, ഒരു അന്താരാഷ്ട്ര പ്രതിച്ഛായ നിലനിര്‍ത്താന്‍ അത് ഉപയോഗപ്പെടും, താഴെക്കിടയിലെ വിഴുപ്പലക്കലുകാര് ഇംഗ്ലീഷില്‍ എത്തുന്നത് വരെ സുരക്ഷിതമാണ്. പിന്നെ പ്രൊഫഷണലിസം നിലനിര്‍ത്തുന്ന കാര്യത്തില്‍ കാന്തപുരത്തെ കഴിഞ്ഞേ ആരും ഉള്ളൂ.... തരംതാണ ആരോപണങ്ങളും കാന്തപുരത്തില്‍ നിന്ന് പ്രതീക്ഷിക്കേണ്ട, ആ ഡിപ്പാര്‍ട്ട്മെന്റ് കൈകാര്യം ചെയ്യാന്‍ താഴെക്കിടയില്‍ വേറെ ആളുകള്‍ ഉണ്ട്. എന്തായാലും ഈ നീക്കം അഭിനന്ദനീയം തന്നെ! കാര്യങ്ങള്‍ ഗുണകരമായി ഭവിക്കട്ടെ
ReplyDeleteഇംഗ്ലീഷിൽ ആയത് കൊണ്ട് ഒരു ഗുണമുണ്ട്.. അനുയായികൾക്ക് വായിക്കാതെ തന്നെ ലൈക്ക് അടിക്കാം. ഷെയ്ഖ് ഏത് ഭാഷയിൽ പറഞ്ഞാലും അത് ശരിയായിരിക്കും. :)
Deleteവള്ളിക്കുന്നില്‍ മാത്രമാണ് ഇംഗളീഷ് പഠിപ്പിക്കുന്നതെന്ന് കാന്തപുരത്തിന്റെ അനുയായികള്‍ അറഞ്ഞിട്ടുണ്ടാകില്ല. അതറിഞ്ഞിരുന്നെന്കില് അവിടെ വന്ന് താങ്കളുടെ ശിഷ്യത്വം സ്വീകരിച്ചേനേ... ആരെയും ഇകഴ്ത്താനല്ല തന്റെ ലേഘനം എന്ന താങ്കളുഎട ആത്മാര്തഥമായ മുന്‍കൂര്‍ ജാമ്യം തീര്‍ച്ചയായും വാസ്തവം എന്ന് ഈ അഭിപ്രായത്തിലൂഎട ബോധ്യപ്പെട്ടു. ഇത്രയും അസഹിഷ്ണുത എന്തിനാ ഭായീ....
Deleteബഷീര്‍..., താങ്കളുടെ മുകളിലെ കമന്റിലൂടെ താങ്കളോട് സഹതാപമാണ് തോന്നിയത്. ഒരു വിഭാഗത്തെ മുഴുവന്‍ അറിവില്ലാത്തവരായി ഇകഴ്ത്തിയ താങ്കളുടെ അറിവിന്റെ മഹത്വം അത്യുന്നതം തന്നെ...
DeleteBrother Basheer Vallikkunnu feel pity o you for above comment. .....It shows your conditioned mind set about Kanthapuram usthad
Deleteസത്യം വിളിച്ചു പറഞ്ഞതിന് കാന്തഭക്തര്‍ ഇന്ന് ഇന്ത്യവിഷനെയും ബഷീര്‍ വള്ളികുന്നിനെയും കടിച്ചു കീറും തീര്‍ച്ച,, അമ്മ ഭക്തരും കാന്ത ഭക്തരും തലച്ചോര്‍ പണയം വച്ചവര്‍ ആണ്... അമ്മ ഭക്തരും കാന്തഭക്തരും FB വഴിയുള്ള ലൈക് മത്സരം പിരിമുറുകി . അമ്മക്ക് ഒരു മാസം കൊണ്ട് 6.9 ലക്ഷം likes കാന്തപുരം മൌലവിക്ക് ഒരു ദിവസം കൊണ്ട് നാല്പതിനായിടം likes..ഇരുകൂട്ടരും ലൈക് നേടാന്‍ വേണ്ടി നെട്ടോട്ടത്തില്‍...നിരന്തരം ലൈക്ക് അഭ്യര്‍ത്ഥിക്കുന്നുണ്ട് .
Delete40 കോടിയുടെ പേരും പറഞ്ഞു 400 കോടി വളരെ ഈസിയായി പിരിച്ച ആള്‍ക്കാണോ 40നായിരം ലൈക്ക് ഉണ്ടാക്കാന്‍ പണി. വലീയ ആരവങ്ങളും കൊട്ടിഘോഷങ്ങളും ഒന്നും ഉണ്ടായിട്ടില്ല 3.5 ലക്ഷം likeമായി ആയിരകണക്കിന് ഷെയറകലുമായി FB verification അടക്കം ഉള്ള കേരളത്തില്‍ ഏറ്റവും കൂടുതല്‍ followerസ് ഉള്ള മുസ്ലിം നേതാവ് മുസ്ലിം കേരളത്തിന്റെ കിരീടാവകാശി പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ ഒഫീഷ്യല്‍ FB പേജ്:
Munavvar Ali Thangal official page: https://www.facebook.com/sayyidmunavvaralishihab
ELLAVARUDEYUM SH'RADDACK INDIA YIL VALLIKUNNU BASHEERINOD CHOODIKKATHE AARUM ENG PARAYARUTHEE...................................................................
Deleteഷെയ്ഖ് അബൂബക്കര്‍, ഷെയ്ഖ് മുഹമ്മദ്,....... മടവൂരിനുകൂടി ഷെയ്ഖ് ഹുസൈന് മടവൂര്‍ എന്നാക്കാമായിരുന്നു
ReplyDeleteHow it can be,, Madvoor njammante swantham aal allea?
Deleteഒരു അഭിമുഖത്തിൽ ബഹുഭാര്യത്ത്വം ചർച്ച ചെയ്തപ്പോൾ അതിന്റെ കാരണങ്ങളുടെ കൂട്ടത്തിൽ ഒരു കാരണമായി മാത്രമണ് ആർത്തവ കാലം പറഞ്ഞത്. അല്ലാതെ അതുമാത്രമാണ് ബഹുഭാര്യത്വത്തിന്റെ ആവശ്യമെന്ന് കാന്തപുരം പറഞ്ഞിട്ടില്ല. പത്രക്കരെ പോലെ നിങ്ങൾക്കാവശ്യമുള്ള 'കഷണം' വെട്ടിയെടുത്ത് വിമർശിക്കുന്നത് താങ്കളെ പോലുള്ള മാന്യന്മാർക്ക് യോജിച്ചതല്ല, താങ്കളൊരു മാന്യനാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. Shameer Thalikulam
ReplyDeleteTHIS CONTREVERSIAL STATEMENT HE WAS DECLARED ON 2008 NOVEMBER.AFTER 5 YEARS NOBODY FORGET IT!!WHY!!!
ReplyDeleteലോക പ്രശസ്ത പണ്ടിതരായ ഷൈഖ് യൂസുഫുൽ ഖർദാവി തുടങ്ങി പല മുസ്ലിം വെക്തിത്വങ്ങൾക്കും സോഷ്യൽ മീഡിയയിൽ പേജുകളുണ്ട്..സജീവ സാനിധ്യമുണ്ട്,ഏതു വിഷയത്തെ പറ്റിയും പണ്ഡിതോചിതമായ അവരുടെ ആധികാരിക അഭിപ്രായം അവർപറയാറുമുണ്ട് എന്നിരിക്കെ,എ പി ഒരു ഫേസ് ബുക്ക് പേജു ആരംഭിച്ചതിനു വള്ളിക്കുന്ന് ഇത്ര ബേജാറാ വുന്നത് എന്തിനു? ഇസ്ലാമും മുസ്ലിംകളും ഏറ്റവും തെറ്റിദ്ധരി ക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണിത്.. അതിനു മാധ്യമാകുന്നത് പ്രധാനമായും സോഷ്യൽ മീഡിയയു മാണ്..മത വിഷയങ്ങളിൽ ഇടപെടാനും ആധികാരികമായി അഭിപ്രായം പറയാനും ഏറ്റവും അർഹർ മത പണ്ഡിതൻമാരാണ് എന്നിരിക്കെ അവർ ഇത്തരം സോഷ്യൽ മീഡിയകൾ ഉപയോകപ്പെടുതുന്നത് ശ്ലാകനീയം തന്നെയാണ്.. വള്ളിക്കുന്ന് വെറുതെ അഭിപ്രായം പറഞ്ഞു കുളമാക്കതിരുന്നാൽ മതി..
ReplyDeleteap ye enthenkilum paranjal Mujahidukalku oru sugam kittum athaanu vallikkunnante post
ReplyDelete"ബുദ്ധിയും ചിന്തയും നേതാവിന് മുന്നിൽ സമർപ്പിച്ച പതിനായിരക്കണക്കിന് അനുയായികൾ മാത്രമുള്ള വേദികളിൽ പറയുകയും പ്രസംഗിക്കുകയും ചെയ്യുന്ന പോലെ "- what u mean by this. ഇത് ഒരു തരം തരംതാണ പരിഹാസമായിപ്പോയി..
ReplyDeleteഇത്തരം നവമാധ്യമങ്ങള്‍ വഴി , നാട്ടില്‍ മുസ്ലിംകള്ക്കിടയില് നടമാടുന്ന സ്ത്രീധനം , ലഹരി , അഴിമതി ...മുതലായ കാര്യങ്ങള്‍ക്കെതിരെ നേതാക്കള്‍ പ്രതികരിച്ചാല്‍ , ആളുകളുമായി സംവദിച്ചാല്‍ അതൊരു നല്ല തുടക്കം ആയിരിക്കും ( ഒരു വൃഥാ മോഹം !!)
ReplyDeleteThis comment has been removed by the author.
Deleteഇപ്പോൾ ലൈക് കിട്ടി കൊണ്ടിരിക്കുന ഷെയ്ഖ് അവറാൻ മൊല്ല അതികം വയികാതെ ഞാൻ പ്രവാചകൻ ആണ് എന്ന് പറഞ്ചു വരുന്നത് നമുക്ക് കാണാം .
ReplyDeletePravachakanekkal mahaan ennanallo eyide oru paripaatiyil adehathe iruthi oranuyaayi paranjathu.
DeleteBasheer, Njangalum malayaalikalaan...ninte cheep velakal njangalkkum manassilaavum.. nee valiya bhudhimaanenn karuthi swayam cheruthaavaruth.. kaanthapurathinte positive vashangalkk vendi nee pen edukkum enn njangal chinthikkan njangal kazhuthakalalla...pity on you...nee ninte jeevitham naaya nakkathe nokkanam... ( ninte makkalod orapeksha: Makkale, ningalude bappaye kayaroori vidaathe nokki kollanam...allengil baappante jeevitha naaya nakkum..)
ReplyDeleteസോഷ്യല്‍ മീഡിയയില്‍ വന്‍ ഹിറ്റായ കാന്തപുരം ഉസ്താദിന്റെ ഫൈസ് ബുക്ക് പേജ് ഒരേ ഒരുദിവസം കൊണ്ട് അരലക്ഷം ആളുകള്‍ ലൈക്ക് ചെയ്തു.
ReplyDeleteഉസ്താദിന്റെ ആദ്യ നിലപാടും പ്രതികരണവും ഇന്ത്യന്‍ മതേതരത്വത്തിന് വിഘാതം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെയായിരുന്നു...
വിമര്‍ശകര്‍ക്ക് പാഠമുള്കൊള്ളാം ....
© Like & share ● Visit ►
www.facebook.com/SheikhAboobacker
നാണവുമില്ല മാനവുമില്ല ഈ എ പി വര്‍ഗത്തിന് ,പിന്നെ എന്ത് ചെയ്യും,അല്ലാഹു നല്ലബുദ്ധി കൊടുക്കട്ടെ
ReplyDeleteDear Basheer Vallikkunnu saheb you criticising most of the issues and put forward suggestions in your own views. ....but the most dangerous problem you purposefully ignoring is the split of VAHABISM in to 8 groups. ....now all VAHABI groups accusing SHIRK on other groups and say all other VAHABI groups are kafirs. ...don't you feel any ugliness in this issue. .
ReplyDeleteMr. Abumiyan i do respect your comments. The first thing you have to understand is my blog is to reflect my personal views. it has no connection with any organisation or any party. The topic i used to select is entirely my personal choice. you can't dictate what topic i have to write upon. if Mujahid organisation splits in to 4 or 8 or whatever numbers, what do i have to do with it..it is their internal problem. not mine. When Dr. Hussain Madavoor initiated for unity in Mujahid groups, i have supported it and wrote a post on it. If suppose, sunni groups are initiating for unity, i may even write another post. In this blog, i have mentioned the splits of Mujahid groups the similar way i have mentioned the splits in Sunni groups. what is wrong in it. it is all your pre-occuppied perceptions that provoke you, nothing else. Believe me i am not interested at all in the debates related to the splits, arguments and counter arguments to write upon. Regarding my posts related to Kanthapuram Musliar, it is socially relevant topics which are the mainstream media and people discuss about it. such as the issue of Thirukesham Masjid. As a person active in Social Media, i pick this topic for my post to express my enthusiasm on the recently started facebook page of Kanthapuram usthad. it also carries a positive note on it.. I have nothing else to say, and I leave the topic to your consciousness and understanding..
DeleteThis comment has been removed by the author.
Deleteആരാണീ വള്ളിക്കുന്ന് ബഷീര്‍ ?? പറയാം ...
ReplyDeleteമൌലവി ഗ്രൂപ്പ് മുജാഹിദ് സംസ്ഥാന പ്രസിഡന്റ് ടി പി അബ്ദുള്ളക്കോയ മദനിയുടെ പേരമകന് ...തീര്‍ന്നില്ല ..
മടവൂര്‍ഗ്രൂപ്പ് മുജാഹിദ് നേതാവ് ഹുസൈന് മടവൂരിന്റെ മാധ്യമവക്താവും..!!
ചിത്രം ഏകദേശം പിടികിട്ടിയില്ലേ ??
സ്വന്തം നേതാവ് തന്റെ കാര്‍മികത്വത്തില്‍ ഒരു പേജ് തുടങ്ങിയിട്ട് കൊല്ലം രണ്ടായി.ഇപ്പോഴും ആ പേജ് മുളച്ചിടത്ത് മുരടിച്ചിരിക്കയാ ..പിന്നെങ്ങിനെ സഹിക്കും ..?
ഇവനാ കാന്തപുരം ഉസ്താദിന്റെ ഫൈസ് ബുക്ക് പേജിനെ കുറിച്ച് ബഡായി പറഞ്ഞു പേനയുന്തുന്നത് ...!! സാര്‍ തല്ക്കാലം സ്വന്തം നാട്ടില്‍ നിന്ന് കിലോമീറ്റര്‍ ദൂരംമാത്രം ബാക്കിയുള്ള തിരൂരങ്ങാടിയില്‍ പോയി പൂര്വ്വികഗ്രൂപ്പ് മുജാഹിദുകളെയൊന്ന് ഉപദേശിക്കുക ..!! അവര്‍ ജിന്നായും ഇന്സായും പള്ളിക്കകത്ത് വെള്ളിയാഴ്ച ജുമുഅ സമയത്ത് വരെ കൂട്ടത്തല്ലാണ് സാര്‍ ...ഗ്രൂപ്പ് തൌഹീദ് അരക്കിട്ടുറപ്പിക്കാന്‍ ..!! തൂലിക അവിടേക്ക് തിരിക്കൂ സാര്‍ ..
കുറഞ്ഞ പക്ഷം അമ്മാവനെ(ടി പി അബ്ദുള്ളക്കോയ മദനി) പോയി കണ്ടെങ്കിലും ഉപദേശം നല്‍കുക ..കട്ടപാടത്ത് ജുമുഅ നിസ്കരിക്കുന്ന ആ നാട്ടുകാരും പെമ്പിള്ളേരും എങ്കിലും രക്ഷപ്പെടട്ടെ ....നമോവാകം ബസീര്ക്കാ...!!
എ.പി.ഉസ്താദിനെ ഔദ്യോഗികാവശ്യത്തിന് ഒരിക്കല്‍ സന്ദര്‍ശിക്കാന്‍ ഇടവന്നിട്ടുണ്ട്.അദ്ദേഹത്തിന്റെ പെരുമാറ്റവും സഹകരണവും വളരെ മികച്ചതായിരുന്നു. അന്ന് തോന്നിയ ഒരു കാര്യമുണ്ട്. അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നവര്‍ ആരും മികച്ചവരായി തോന്നിയില്ല.അവര്‍ക്ക് തീരുമാനങ്ങളെടുക്കാന്‍ അവകാശമുള്ളതായും തോന്നിയില്ല. ഇന്നലെ കുന്നമംഗലത്തുകൂടി കടന്നുപോകുമ്പോള്‍ ഞാന്‍ ഓര്‍ത്തത് ഇതാണ്-അദ്ദേഹത്തിന്റെ കാലശേഷം ഈ സ്ഥാപനങ്ങളുടെയും ഭീമമായ സമ്പത്തിന്റെയും ഗതിയെന്താവും?
ReplyDeleteഒരു വലിയ വര്‍ഗീയ കലാപത്തിന്റെ ശാപക്കറ പേറി നടന്ന സാക്ഷാല്‍ മോഡിയെ വരെ modify ചെയ്ത് ഒരു രാജ്യത്തിന്റെ ഔന്നിത്യത്തില്‍ എത്തിക്കാമെങ്കില്‍ പിന്നെയാണോ promoter മാരുടെ ഒരു പട തന്നെയുള്ള കാന്തപുരത്തിന് facebook പേജ് തുടങ്ങുന്നതിനു.., ഇനി എന്തൊക്കെ ഏതൊ
ReplyDeleteവള്ളിക്കുന്ന മഹാരാജാ... ഉത്തരവ്... ബഹുകേമം , ഉപദേശം. ലോകത്ത് ഏറ്റവും സ്വാധീനമുള്ള 500 മുസ്ലിം വ്യക്തിത്വങ്ങളില്‍ കാന്തപുരം ഇടം നേടിയത് വള്ളിക്കുന്നന്റെ ശിഷ്യത്വത്തിലാന്ന് തോന്നിപ്പോകും ഉത്തരവ് കണ്ടാല്‍ .. ചങ്ങാതീ.. സോഷ്യല്‍ മീഡിയയില്‍ എന്നല്ല .. പാര്‍ശ്വവത്കരിക്കപ്പെട്ട ഒരു ജനതതിയെ സാമൂഹിക മുഖ്യധാരയുടെ നെടും തൂണുകള്‍ ആക്കിമാറ്റിയ ഭാരതീയ ഇസ്ലാമിക ചരിത്രഭൂമിയിലെ വിസ്മയം തീര്‍ത്ത മഹത്തുക്കളുടെ ശ്രേണിയിലിരിക്കുന്ന ഒരു പണ്ഡിത ജ്യോതിസ്സിന് നിന്റെ ഉപദേശത്തിന്റെ കുറവേ ഉണ്ടായിരുന്നോള്ളൂ. ഇനി നല്ല കുട്ടിയായി നിന്റെ "കൊളം" കാലക്കാതെ ജീവിച്ചോളും .. !
ReplyDeleteവള്ളിക്കുന്നിനെ കല്ലെറിയുന്നത് ശരിയല്ല , വിമര്‍ശിക്കാം ...... വള്ളിക്കുന്നിനെ പോലുള്ളവരുടെ വിമർശനങ്ങൾ സോഷ്യൽ മീഡിയയിൽ ഒഴിച്ചുകൂടാൻ ആകാത്തത് ആണ് . പ്രത്യേകിച്ച് അദ്ദേഹം സ്പര്ഷിക്കുന്നത് ഒരു മേഖല അല്ല എന്നത് കൊണ്ട് അതിൽ എന്തെങ്കിലും ഹിഡൻ അജണ്ട എന്നൊന്നും പറയാൻ ആര്‍ക്കും ഇടനൽകാത്ത വിധം ആണ് ഇടപെടലുകൾ .
ReplyDeleteസത്താർ PT യുടെ ഭാഷ കാണുമ്പോൾ എനിക്ക് ചേകന്നൂർ മൌലവിയുടെ തിരോധാനം ഓര്‍മ്മ വരുന്നു ..ചിലപ്പോൾ യാദൃശ്ചികം ആകാം ..
ഇവിടെയുള്ള ആൾ ദൈവങ്ങളെയും , മന്ത്രവാധതെയും . സഭയേയും , കപട രാഷ്ട്രീയക്കാരെയും , സമൂഹത്തിലെ ബഹുമാന്യർ എന്ന് മേനി നടിക്കുന്നവരുടെയും ഇരട്ടതാപ്പുകൾ വിമര്ഷിക്കാൻ അനേകം വല്ലിക്കുന്നുമാർ ഉണ്ടാവട്ടെ ..
വല്ലിക്കുന്നിനു നേരെ വിമര്ഷണത്തിന് അതീതമായി ഒരു കല്ലെറിയൽ സംസ്ക്കാരം രൂപപെടുമ്പോൾ ചെറുതെങ്കിലും ആയ ആവിഷക്കര സ്വാതന്ത്ര്യ മുറവിളി ഉയരും അപ്പോൾ വള്ളിക്കുന്നിനാൽ വിമര്ഷിക്കപെടുന്നവരുടെ പക്ഷത് നിൽക്കുന്നവർ അപരിഷ്ക്രുതർ ആയി ചിത്രീകരിക്കപെടും . സ്വയം അപഹാസ്യർ ആകുന്ന ഇത്തരം ഫാൻ & ഫോല്ലോവേര്സ് എല്ലാവര്ക്കും ഗുനതെക്കൾ ഏറെ ദോഷം ചെയ്യും എന്നാ ബാലപാഠം എല്ലാവരും അറിഞ്ഞിരുന്നാൽ നല്ലത്..
Tracking...
ReplyDeleteകാന്തപുരംന്റെ ജീവിതത്തിലെ പല നാഴികക്കല്ലുകളും ഫോട്ടോ സഹിതം പോസ്റ്റ് ചെയ്തിട്ടുണ്ട്.പക്ഷെ അദ്ദേഹം പറയുന്ന തിരുമുടിയുടെയോ മക്കത്തെ പള്ളിയിലെ ഇബ്രാഹിം നബിയുടെ മഖാമിനേക്കാളോ ശ്രേഷ്ടമായ പാനപത്രതിന്റെതോ ഒരൊറ്റ ഫോട്ടോയും ആ പേജിൽ ഇല്ല.
ReplyDeleteഅവ രണ്ടും അദ്ദേഹം അവകാശപ്പെടുന്നപോലെ നബി (സ) യുടെ മുടി ആണെന്നും പാന പാത്രം നബി (സ) കുടിച്ച പാത്രമാണെന്നും അദ്ദേഹം വിശ്വസിക്കുന്നുവെങ്കിൽ അവയല്ലേ ഏറ്റവും ആദ്യം പോസ്റ്റ് ചെയ്യേണ്ടത്?
ഇനി അത് പോസ്റ്റ് ചെയ്യാൻ മടി ഉണ്ടെങ്കിൽ അതിന്റെ കാരണം സമൂഹത്തിനു മുന്നില്‍ ബോധിപ്പിക്കേണ്ടതുണ്ട്.
ഇനി അദ്ദേഹത്തിന് അവ രണ്ടിലും വിശ്വാസമില്ലെങ്കിൽ അത് സമൂഹത്തിനു മുന്നിൽ തുറന്നു പറഞ്ഞു തെറ്റ് തിരുത്തേണ്ടതുണ്ട്. അല്ലെങ്കിൽ ഒരു സമൂഹം മൊത്തമാണ് വഞ്ചിക്കപ്പെടുന്നത്. കാലം എല്ലാത്തിനും സാക്ഷിയാണ് എന്ന് ഓർമിപ്പിക്കട്ടെ..
ഏച്ചുകെട്ട് : പള്ളീന്റെ കാര്യം മുണ്ടണ്ട.
എന്റെ ഫേസ്ബുക്ക് പേജിൽ ഇന്ന് നല്കിയ കുറിപ്പ്
ReplyDeleteഎന്തിന്റെ സൂക്കേടാണ് മക്കളേ നിങ്ങൾക്ക്?.
=======================================
'കാന്തപുരത്തിന്റെ ഫേസ്ബുക്ക്' എന്ന പേരിൽ ഒരു പോസ്റ്റ് ഇന്നലെ ബ്ലോഗിൽ ഇട്ടതിന്റെ പേരിൽ ഉസ്താദിന്റെ ശിഷ്യന്മാർ എനിക്കെതിരെ ഹാലിളകി വന്നിരിക്കുകയാണ്. ഇൻബോക്സിൽ തെറികളും ഭീഷണികളും.. എഫ് ബിയിലും ഇന്ത്യാവിഷന്റെ പേജിലും ബ്ലോഗിലും കൊണ്ട് പിടിച്ച വ്യക്തിഹത്യയും.. പണ്ഡിതന്മാർ സോഷ്യൽ മീഡിയയിൽ വരുന്നത് നല്ല ലക്ഷണമാണെന്നും എല്ലാ വിഭാഗം പണ്ഡിതന്മാരും ഈ രംഗത്ത് ചില നൈതിക സമീപനങ്ങൾ സ്വീകരിച്ചാൽ സോഷ്യൽ മീഡിയയിലൂടെ മുസ്ലിം സമൂഹത്തിൽ വലിയ സാംസ്കാരിക മാറ്റം ഉണ്ടാവുമെന്നും സൂചിപ്പിക്കുകയാണ് എന്റെ പോസ്റ്റ് കൊണ്ട് ഉദ്ദേശിച്ചത്. ദൗർഭാഗ്യകരമെന്ന് പറയട്ടെ, ഹാലിളകി വന്ന ഒരെണ്ണം ഞാൻ എഴുതിയത് വായിച്ചിട്ടില്ല എന്നതാണ് സത്യം. ഏത് മന്ദബുദ്ധിക്കും മനസ്സിലാകുന്ന തരത്തിൽ വളരെ ലളിതമായ ഏതാനും വരികൾ മാത്രമുള്ള ആ പോസ്റ്റ്വായിച്ചിരുന്നെങ്കിൽ ഈ കോലാഹലം ഉണ്ടാക്കുമായിരുന്നില്ല, മറിച്ച് അല്പം ബുദ്ധിയുണ്ടെങ്കിൽ ആ പോസ്റ്റിനെ പ്രൊമോട്ട് ചെയ്യുമായിരുന്നു. എന്തോ ആരോ പറഞ്ഞു കേട്ടു. ഉടനെ കൊടിയും പിടിച്ച് എന്റെ നേരെ ഹാലിളകി വന്നു. വൻ വെല്ലുവിളികളാണ് മുസ്ലിയാരുടെ അനുയായികൾ നടത്തിയിട്ടുള്ളത്. 'അമ്പതിനായിരം ലൈക്കുകലാണ് ഞങ്ങളുടെ ഉസ്താദിന് ലഭിച്ചിട്ടുള്ളത്. നീയൊന്നും സ്വപ്നം കണ്ടാൽ അങ്ങോട്ട് എത്തില്ല' എന്ന്.. എനിക്ക് അമ്പതിനായിരം ലൈക്ക് വേണ്ട മക്കളേ.. അത് നിങ്ങൾ തന്നെ എടുത്തോളൂ.. സോഷ്യൽ മീഡിയയിൽ അമ്പതിനായിരം എന്നത് അത്ര വലിയ സംഭവമാണെന്ന് ഞാൻ കരുതുന്നില്ല. പലരും തട്ടമിടീക്കാൻ നടന്ന ഒരു പെങ്കൊച്ച് ഉണ്ടല്ലോ..നസ്റിയ.. ആ പെങ്കൊച്ചിന്റെ പേജിലുള്ള ലൈക്കിന്റെ എണ്ണം അറുപത്തി മൂന്ന് ലക്ഷമാണ്. എത്ര എത്ര?.. അറുപത്തി മൂന്ന് ലക്ഷം.. അക്കാര്യം ബഹുമാനപ്പെട്ട ഉസ്താദിനോട് ഒന്ന് പറഞ്ഞേക്ക്.. അതിനിടയിലാണ് ഐമ്പതിനായിരം ലൈക്ക് എന്ന് പറഞ്ഞ് ആരാന്റെ മെക്കിട്ട് കയറാൻ വരുന്നത്. പറയുമ്പോൾ എല്ലാം പറയണമല്ലോ.. ഞാൻ ഒരാൾ മാത്രമെഴുതുന്ന എന്റെ ബ്ലോഗിൽ ഇതിനകം ഹിറ്റുകളുടെ എണ്ണം മുപ്പത്തിനാല് ലക്ഷം കവിഞ്ഞിട്ടുണ്ട്!!. ഫേസ്ബുക്കിൽ തന്നെ രണ്ട് പ്രൊഫൈലിലും ഒരു പേജിലുമായി ഇരുപതിനായിരത്തിലധികം പേർ ഒന്നുമല്ലാത്ത ഈ പാവത്തെ ഫോളോ ചെയ്യുന്നുമുണ്ട്. അപ്പോൾ ഇത്രയധികം പണവും പ്രതാപവും സ്വാധീനവുമുള്ള ഒരു നേതാവിന് ഐമ്പതിനായിരം ലൈക്ക് കിട്ടി എന്നത് ഒരു വലിയ വാർത്തയൊന്നുമല്ല. (അതിലൊരു ലൈക്ക് എന്റെതാണ് എന്നത് വേറെ കാര്യം
മറ്റൊന്ന് വ്യക്തിപരമായ ഇകഴ്ത്തലുകലാണ്. അതിനെ ഞാൻ കാര്യമാക്കുന്നില്ല. ഓരോരുത്തരും അവരുടെ സംസ്കാരം കാണിക്കും. വിമർശിക്കുന്നവരോട് കാണിക്കേണ്ട സംസ്കാരം ഇങ്ങനെയായിരിക്കണം എന്നാണ് മുസ്ലിയാർ അനുയായികളെ പഠിപ്പിച്ചിട്ടുള്ളതെങ്കിൽ അതിനെ ഈ ഭൂമിയിൽ ആര് വിചാരിച്ചാലും മാറ്റാൻ കഴിയില്ല. നിങ്ങൾ നടത്തിയ വിമർശനമൊക്കെ നിങ്ങളുടെ സംസ്കാരം എന്തെന്നതിന്റെ തെളിവായി അവിടെ കിടക്കട്ടെ. അങ്ങേയറ്റം അസഭ്യമായ ചിലതൊക്കെ അബദ്ധത്തിൽ ഞാൻ ഡിലീറ്റ് ചെയ്തു പോയിട്ടുണ്ടെങ്കിലും. അത്തരം വിമർശനങ്ങളിൽ എനിക്കൊട്ടു പരാതിയുമില്ല. ബ്ലോഗ് തുടങ്ങിയ കാലം മുതൽ ഇതൊക്കെ എനിക്ക് പതിവാണ്. വലിയ തമാശയായി തോന്നിയ ഒരു കാര്യം ഡോ. ഹുസൈൻ മടവൂരുമൊത്ത് ജിദ്ദയിലെ ഒരു സദസ്സിൽ ഞാനിരിക്കുന്ന ഫോട്ടോ ചുവന്ന മഷി കൊണ്ട് മാർക്ക് ചെയ്ത് കൊലപ്പുള്ളികളെ പത്രത്തിൽ കാണിക്കുന്ന പോലെ ഇവനാണ് വള്ളിക്കുന്ന് എന്ന് പറഞ്ഞ് എഫ് ബി പേജുകളിൽ അവതരിപ്പിക്കുന്നതാണ്. കേന്ദ്ര ന്യൂനപക്ഷ മന്ത്രാലത്തിന്റെ കേരള കോ ഓർഡിനേറ്ററായി ഡോ. മടവൂർ ചാർജെടുത്ത ഉടനെ ജിദ്ദയിൽ വിളിച്ചു ചേർത്ത സംഘടന പ്രതിനിധികളുടെ (എല്ലാ രാഷ്ട്രീയക്കാരും സുന്നി മുജാഹിദ് ജമാഅത്തെ ഇസ്ലാമി അടക്കമുള്ള ന്യൂനപക്ഷ സംഘടനാ പ്രതിനിധികളും) പങ്കെടുത്ത യോഗത്തിലെ ഫോട്ടോ. ഗതികേട് നോക്കണേ.. ഡോ. ഹുസൈൻ മടവൂരിന്റെ കൂടെ ഇരിക്കുന്നതും അദ്ദേഹത്തിന്റെ കൂടെ പ്രവർത്തിക്കുന്നതും ഇത്ര വലിയ പാതകമാണോ മക്കളേ?.. "വള്ളിക്കുന്നിനെ അറിയുമോ?.. ഇദ്ദേഹം കെ എൻ എം സംസ്ഥാന പ്രസിഡന്റ് ടി പി അബ്ദുള്ളക്കോയ മദനിയുടെ മരുമകനാണ്" എന്ന് പറഞ്ഞ് മറ്റൊരു പോസ്റ്റ് എന്റെ വാളിൽ തന്നെ നൂറു തവണ ഒട്ടിച്ചു വെച്ചിട്ടുണ്ടാകും. എന്താണ് ഇതുകൊണ്ടൊക്കെ നിങ്ങൾ അർത്ഥമാക്കുന്നത് എന്ന് എനിക്ക് മനസ്സിലാകുന്നില്ല. ടി പി എന്റെ അമ്മാവനാണ്. കാന്തപുരം മുസ്ലിയാരെക്കുറിച്ച് ഒരു പോസ്റ്റ് എഴുതുവാൻ എനിക്കെന്റെ പ്രിയപ്പെട്ട അമ്മാവനെ മാറ്റാൻ കഴിയുമോ? എന്തിന്റെ സൂക്കേടാണ് മക്കളേ നിങ്ങൾക്ക്?. (continued)
ഒരു ഉറുമ്പിന്റെ ബുദ്ധിയെങ്കിലും ഉണ്ടായിരുന്നെങ്കിൽ ഇക്കൂട്ടര്‍ AP സമസ്തക്കാർ ആവുമോ ബഷീര്‍ക്കാ ......??? സ്വന്തം അനുയായികൾക്ക് ഒരു അണുമണിത്തൂക്കം ബുദ്ധിയും വിവരവും ഇല്ല എന്നാ വിവരമാണ് ശ്രീമാൻ ലൈക്കുനാ ക്കുനാ ക്കുനാ ക്കുനാ യുടെ വിജയം.......രണ്ടാലൊരു ഉമറിനെക്കൊണ്ട് ദീനിനെ ശക്തിപ്പെടുത്തനെ എന്ന് നബി പ്രാര്ത്തിച്ച്ചതിൽ രണ്ടാമത്തെ ഉമറായ അമ്രു ബിൻ ഹിശാമിനെ ഇസ്ലാം അബൂ ജാഹിൽ ( വിവരക്കേടിന്റെ വാപ്പ ) എന്ന് വിളിച്ചത് അവന്റെ അഹങ്കാരവും വിവരക്കേടും അത്രമാത്രം ഉണ്ടായിരുന്നത് കൊണ്ടായിരുന്നു. അത് വച്ച് നോക്കിയാൽ ഈ സമസ്തക്കാരിൽ ഭൂരിഭാഗവും അവരുടെ ഈ തരത്തിലുള്ള പ്രവർത്തനങ്ങൾ ഒന്നുകൊണ്ടു മാത്രം ആ പേരിനു അര്‍ഹരല്ലേ എന്ന് തോന്നിപ്പോകുന്നു.....
Delete(തുടർച്ച)
ReplyDeleteവളരെ വിനയത്തോടെ ഒരു കാര്യം പറയട്ടെ. എന്റെ ബ്ലോഗിൽ ഇന്ത്യൻ പ്രധാനമന്ത്രി മുതൽ ലോക്കൽ കമ്മറ്റി സെക്രട്ടറി വരെയുള്ളവരെ വിമർശിച്ച് പോസ്റ്റ് എഴുതിയിട്ടുണ്ട്. ഇതിലും ശക്തമായ ഭാഷയിലും ശൈലിയിലും. അമൃതാനന്ദമയി അമ്മ മുതൽ ഇങ്ങ് താഴോട്ടു പലരെക്കുറിച്ചും പോസ്റ്റുകളുണ്ട്. വിമർശിക്കണം എന്ന് തോന്നുമ്പോൾ വിമർശിക്കാറുണ്ട്. അനുമോദിക്കണം എന്ന് തോന്നുമ്പോൾ അതും ചെയ്യാറുണ്ട്. അപ്പോഴൊന്നും ഇതുപോലുള്ള ഒരു ഹാലിളക്കം കണ്ടിട്ടില്ല. തെറികളും പുലഭ്യങ്ങളും കൊണ്ട് ഫേസ്ബുക്ക് നിറയ്ക്കാനാണ് നിങ്ങളുടെ പരിപാടിയെങ്കിൽ എന്റെ കുറിപ്പിൽ ഞാൻ പങ്ക് വെച്ച ആശങ്ക യാഥാർത്ഥ്യമായി എന്ന് തന്നെ വേണം കരുതുവാൻ.. മുസലിയാർ ഫേസ്ബുക്കിലെത്തി ഒറ്റദിവസം കൊണ്ട് ഇതാണ് അവസ്ഥയെങ്കിൽ നാളത്തെ കാര്യം പറയാനുണ്ടോ?. ഒരു കാര്യം മാത്രം പറയാം. സംസ്കാരമെന്നത് അങ്ങാടിയിൽ നിന്ന് വാങ്ങാൻ കിട്ടില്ല. അത് സ്വയം വളർത്തിക്കൊണ്ടു വരേണ്ട ഒന്നാണ്. നേരിയ വിമർശനങ്ങളോട് പോലും ഇതുപോലുള്ള പ്രതികരണങ്ങളും സമീപനങ്ങളുമാണ് സ്വീകരിക്കുന്നതെങ്കിൽ പണ്ട് ടി കെ ഹംസ നിങ്ങളെപ്പറ്റി പറഞ്ഞ പ്രസിദ്ധമായ ആ വാചകമുണ്ടല്ലോ അതാവർത്തിക്കേണ്ടി വരും.. 'ഹാദാ ഖൗമുൻ ജാഹിലൂൻ' പടച്ചോനേ, നീ ഇവർക്ക് പൊറുത്തു കൊടുക്കേണമേ.. ('ഹാദാ ഖൗമുൻ ജാഹിലൂൻ' = വിവരം കെട്ട ഒരു സമൂഹമാണ് ഇത്).
ഒരു ഉറുമ്പിന്റെ ബുദ്ധിയെങ്കിലും ഉണ്ടായിരുന്നെങ്കിൽ ഇക്കൂട്ടര്‍ AP സമസ്തക്കാർ ആവുമോ ബഷീര്‍ക്കാ ......??? സ്വന്തം അനുയായികൾക്ക് ഒരു അണുമണിത്തൂക്കം ബുദ്ധിയും വിവരവും ഇല്ല എന്നാ വിവരമാണ് ശ്രീമാൻ ലൈക്കുനാ ക്കുനാ ക്കുനാ ക്കുനാ യുടെ വിജയം.......രണ്ടാലൊരു ഉമറിനെക്കൊണ്ട് ദീനിനെ ശക്തിപ്പെടുത്തനെ എന്ന് നബി പ്രാര്ത്തിച്ച്ചതിൽ രണ്ടാമത്തെ ഉമറായ അമ്രു ബിൻ ഹിശാമിനെ ഇസ്ലാം അബൂ ജാഹിൽ ( വിവരക്കേടിന്റെ വാപ്പ ) എന്ന് വിളിച്ചത് അവന്റെ അഹങ്കാരവും വിവരക്കേടും അത്രമാത്രം ഉണ്ടായിരുന്നത് കൊണ്ടായിരുന്നു. അത് വച്ച് നോക്കിയാൽ ഈ സമസ്തക്കാരിൽ ഭൂരിഭാഗവും അവരുടെ ഈ തരത്തിലുള്ള പ്രവർത്തനങ്ങൾ ഒന്നുകൊണ്ടു മാത്രം ആ പേരിനു അര്‍ഹരല്ലേ എന്ന് തോന്നിപ്പോകുന്നു.....
Deleteചിലർ ചോദിക്കുന്ന പ്രസക്തമായ ഒരു ചോദ്യമുണ്ട്. മുസ്ലിം പണ്ഡിതന്മാരിൽ പലരും ഫേസ്ബുക്ക് പേജ് തുടങ്ങിയപ്പോൾ ഇതുപോലുള്ള ഒരു പോസ്റ്റ് നിങ്ങൾ എന്ത് കൊണ്ട് ഇട്ടില്ല എന്ന്.. മറുപടിയർഹിക്കുന്ന ഒരു ചോദ്യമാണത്. എനിക്ക് പറയാനുള്ളത് അവരൊന്നും പേജ് തുടങ്ങിയപ്പോൾ ഇത് പോലുള്ള പ്രചാരണങ്ങളും മാർക്കറ്റിംഗും കണ്ടിരുന്നില്ല എന്നതാണ്. പേജ് വരുന്നേ പേജ് വരുന്നേ എന്ന ബഹളം സോഷ്യൽ മീഡിയയിൽ കലശലായപ്പോഴാണ് ഞാൻ പോസ്റ്റ് ഇട്ടത്. ഓരോ മണിക്കൂറിലും കിട്ടിയ ലൈക്കുകളുടെ എണ്ണം വെച്ച് സിറാജ് പത്രത്തിലും ഓണ്‍ലൈൻ മീഡിയകളിലും പോസ്റ്റുകൾ വന്നതോടെ വളരെ സോദ്ദേശ്യപൂർവ്വം ആ പേജിനെ സ്വാഗതം ചെയ്തു കൊണ്ട് ഒരു പോസിറ്റീവ് നോട്ടോടെ ചില കാര്യങ്ങൾ സൂചിപ്പിച്ചതാണ്. നോക്കൂ, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ പേജിന് മൂന്നര ലക്ഷത്തിനടുത്ത് ലൈക്കുണ്ട്. ഇത്ര ലൈക്ക് കിട്ടിയേ എന്ന് പറഞ്ഞ് അദ്ദേഹത്തിന് വേണ്ടി ആരും ഓടിനടക്കുന്നത് കണ്ടില്ല. ആവേശം കാണിച്ചുള്ള മാർക്കറ്റിംഗും കണ്ടില്ല. അതാണ് വ്യത്യാസം. എല്ലാം നല്ലതാണ്.. പക്ഷേ ഒവറാകരുത് :D
ReplyDeleteഹറാമായതെല്ലാം ഹരമായി മാറുന്നു ............ഫേസ്ബുക്കില്ലാണ്ട് ഞമ്മക്കെന്താഘോഷം
DeleteKERALATHIL ETTAVUM ADHIKAM LIKE KITTIYA MUSLIMKAL
ReplyDelete1) NAZRIYA NAZIM (61 LACK)
2) DULQAR SALMAN (25 LACK)
IVARUDE ADUTH EE MOONARA LAKSHAM LIKE ENTHU!!!!
മറുപടിയായി ഒരൊറ്റ വാചകം മാത്രമേ താങ്കളും കൂട്ടരും അർഹിക്കുന്നുള്ളൂ : "കഷ്ടം !"
ReplyDeleteതലക്കെട്ട് മാത്രമല്ല, വരികള്‍ക്കിടയിലുള്ളതും കൂടി വായിച്ചു തന്നെയാണ് പ്രതികരിക്കുന്നത്. കാന്തപുരം വിരോധം കൊണ്ട് കണ്ണുകാണാതായ ചില പേനയുന്തികള്‍ തുടങ്ങുംമുമ്പേ അവരുടെ ഉദ്ധേശ 'ശുദ്ധി' വിലയിരുത്താന്‍ മാത്രം പ്രബുദ്ധരാണ് സുന്നികള്‍. 'സീറോ' യും, 'വള്ളിയും' അതില്‍ ചിലര്‍ മാത്രം. സൈബര്‍ രംഗത്തേക്കുള്ള കാന്തപുരത്തിന്റെ അരങ്ങേറ്റവേളയില്‍ തന്നെ ഉപദേശവുമായി വന്ന 'സദു'ദേശത്തെയാണ് വിമര്‍ശന വിധേയമാക്കിയത്.അതിനിത്ര അസഹിഷ്ണുതപ്പെടാന് എന്തിരിക്കുന്നു? വീട്ടിലിരിക്കുന്നവരെ വിളിച്ചിറക്കി മര്യാദ പഠിപ്പിക്കുകയല്ലല്ലോ, മര്യാദക്കിരിക്കുന്നവരെ ഉപദേശിക്കാനും, പെരുമാറ്റച്ചട്ടങ്ങള്‍ ഉത്തരവായി പുറപ്പെടിയിക്കാന് ഒരുങ്ങിയപ്പോഴാണല്ലോ ഈ കോലാഹലം മുഴുവനുമുണ്ടായത്. എന്നിട്ടിപ്പോള്‍ നല്ലപിള്ള ചമയാന്‍ ശ്രമിക്കുന്നു. ബ്ലോഗര്‍ക്ക് ഭൂമിക്കു താഴെയുള്ള ആരെയും വിമര്‍ശിക്കാം. ഇവിടെ കേസില്ല, കൂട്ടവുമില്ല. തിരിച്ച് പറ്റില്ലെന്നോ? റേഡിയോ യുഗം അവസാനിച്ച കഥയൊന്നും ഈ പാവം അറിഞ്ഞ മട്ടില്ല. വെറുതെ വഴിക്ക് പോകുന്നവരെ തോണ്ടാന്‍ നിന്നാല്‍ ഇതും ഇതിലപ്പുറവും ഇനിയും പ്രതീക്ഷിക്കുക. www.facebook.com/MSadiqC123
ReplyDeletehttp://1blogan.blogspot.in/2014/08/blog-post_12.html
ReplyDeleteസന്തോഷ് പണ്ഡിറ്റും വള്ളിക്കുന്ന് ബസീറും ഒരേ ട്രാക്കിലോടുന്ന വണ്ടികളാണെന്ന് നാലാള് അറിയാനും ഉസ്താദിന്റെ ഫൈസ് ബുക്ക് പേജ് പ്രയോചനപ്പെട്ടു ..!!
ReplyDeleteനാട്ടാര് ചോദിക്കുന്നു >>>'നിനക്കൊക്കെ തട്ടിമിട്ടൂടെ പെണ്ണേ' എന്ന ബ്ളോഗിന് പിറ്റെ ദിവസ്സം തന്നെ നിനക്കൊക്കൊന്ന് നന്നായിക്കൂടെ മുജായിദുകാരാ എന്നൊരു ബ്ളോഗ് എഴുതിയിരുന്നെങ്കിൽ സ്വന്തം മാളത്തിലെ അൽ കഴുതകൾക്കതൊരു പാഠമാകുമായിരുന്നു.....!
kandapuraum usthadum anikalum pannathinu meetheyanu panathinu meethe oru parunthum parakkilla usthadine vimarshichal anikalkku sahikkilla sooskikkanm basheer anikalkalkku vivaram illa namukku prarthikkam kandpurathine anikalkku vivaram nalkaney 10 class jayich otta ennavum athillilla 4 class kazhinju pallidarsil poyee samastha yude ulamakkale theri paranju padich purathirangi usthad enthu paranjalum allahu akbar
ReplyDeletehada koumun jahiloon!