(കേരള മുസ്ലിം സമൂഹത്തിലെ ആന്തരിക ഗ്രൂപ്പുകളുടെ പേരുകളും നയങ്ങളും അറിയാത്ത ഏറെപ്പേർ ഈ ബ്ലോഗിന്റെ വായനക്കാരായി ഉണ്ടാവാൻ ഇടയുണ്ട്. അവരുടെ അറിവിലേക്കായി മാത്രം പറയട്ടെ. മുജാഹിദ് എന്ന് കേൾക്കുമ്പോൾ മുസ്ലിം തീവ്രവാദ 'ജിഹാദി' ഗ്രൂപ്പ് എന്ന് തെറ്റിദ്ധരിക്കരുത്. വക്കം മൗലവി, കെ. എം മൗലവി, കെ എം സീതി സാഹിബ് തുടങ്ങിയ മുഖ്യധാരാ സാമൂഹ്യ പ്രവർത്തകരും അവരോടൊപ്പം പുരോഗമന കാഴ്ചപ്പാടുള്ള മതപണ്ഡിതന്മാരും മുസ്ലിം സമൂഹത്തിലെ അന്ധ വിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ ശബ്ദിക്കുവാനും വിദ്യാഭ്യാസ സാമൂഹ്യ രംഗങ്ങളിലെ അവരുടെ പിന്നാക്കാവസ്ഥയെ മറികടക്കുവാനും വേണ്ടി വളർത്തിക്കൊണ്ടുവന്ന ഒരു നവോത്ഥാന പ്രസ്ഥാനമാണ് കേരളത്തിലെ മുജാഹിദ് പ്രസ്ഥാനം. 'ജിഹാദി' ആശയധാരയുമായി അതിന് ബന്ധമൊന്നുമില്ല. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ 'ആ വഹാബികളല്ല ഈ വഹാബികൾ' എന്ന തലക്കെട്ടിൽ എം എൻ കാരശ്ശേരി എഴുതിയ ഒരു ലേഖനത്തിൽ (2010 ഫെബ്രുവരി 21) ആ 'മുജാഹിദു'കളല്ല ഈ 'മുജാഹിദുകൾ' എന്നത് രസകരമായി അവതരിപ്പിക്കുന്നുണ്ട്. 'മലയാളം' വാരികയിൽ എ വി ഫിർദൗസ് എഴുതിയ 'പിളർന്നു തീരുന്ന മുജാഹിദ് പ്രസ്ഥാനം' എന്ന ലേഖനം - 22 മാര്‍ച്ച് 2013 - ആ സംഘടനയുടെ ചരിത്രവും ഈയടുത്ത കാലത്തുണ്ടായ പിളർപ്പും മനസ്സിലാക്കാൻ ശ്രമിക്കുന്നവർക്ക് വായിക്കാവുന്നതാണ്)
മുജാഹിദ് പ്രസ്ഥാനത്തിലെ ഇരുവിഭാത്തെയും പ്രമുഖ നേതാക്കളുമായി അടുത്തിടപഴകുവാൻ എനിക്ക് അവസരമുണ്ടായിട്ടുണ്ട്. കെ എൻ എമ്മിന്റെ സംസ്ഥാന പ്രസിഡന്റ് ടി പി അബ്ദുള്ളക്കോയ മദനി എന്റെ അമ്മാവനാണ്. മറുപക്ഷത്തിന്റെ പ്രധാന നേതാവ് ഡോ. ഹുസൈൻ മടവൂർ എന്റെ അധ്യാപകനുമാണ്. ഇരുവരുടെയും മനസ്സ് വായിക്കുവാൻ പല സന്ദർഭങ്ങളിലും അവസരമുണ്ടായിട്ടുണ്ട്. അന്ധ വിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരിലുള്ള അബ്ദുള്ളക്കോയ മദനിയുടെ സംസാരങ്ങളും പ്രഭാഷണങ്ങളും കേട്ടുകൊണ്ടാണ് കുട്ടിക്കാലത്ത് വളർന്നത് തന്നെ. ആ സ്വാധീന വലയത്തിലൂടെ തന്നെയാണ് ഈ പ്രസ്ഥാനത്തെ അറിയുന്നതും പരിചയപ്പെടുന്നതും. എന്റെ ഗ്രാമത്തിലും പരിസരപ്രദേശങ്ങളിലും ഇസ്ലാഹി പ്രസ്ഥാനം വളർന്നതിലും വികസിച്ചതിലും അദ്ദേഹത്തിന്റെ പങ്ക് ഏറെ വലുതാണ്. അതുകൊണ്ട് തന്നെ ഈ പ്രസ്ഥാനം നെടുകെ പിളർന്നപ്പോൾ കുടുംബത്തിലും സമൂഹത്തിലും ഏറെ മന:പ്രയാസം അനുഭവിക്കേണ്ടി വന്ന ഒരു തലമുറയുടെ പ്രതിനിധി തന്നെയാണ് ഞാനും.
ഈ കുറിപ്പ് പ്രസിദ്ധീകരിക്കുന്നതിന് മുമ്പും ശേഷവും ഹുസൈൻ മടവൂരുമായി ചില ആശയവിനിമയങ്ങൾ നടത്തുവാൻ എനിക്ക് അവസരമുണ്ടായിട്ടുണ്ട്. ഇസ്ലാഹി പണ്ഡിതനായ അഹമ്മദലി മദനിയുടെ മരണ വാർത്ത അറിഞ്ഞ ദിവസം തന്നെ ഇങ്ങനെയൊരു കുറിപ്പ് എഴുതുന്ന കാര്യം അദ്ദേഹം എന്നോട് സൂചിപ്പിച്ചിരുന്നു. സൗദിയിൽ വരുമ്പോൾ അദ്ദേഹത്തിന്റെ മീഡിയ കോർഡിനേഷനുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അടുത്തിടപഴകാൻ അവസരമുണ്ടാവുന്നതിനാൽ ആ ലേഖനം പ്രസിദ്ധീകരിക്കുന്നതിനു മുമ്പ് തന്നെ ഞാൻ കാണുകയുണ്ടായി. വായിച്ച ശേഷം ഞാൻ അദ്ദേഹത്തോട് ചോദിച്ചു. ഇത്തരമൊരു ലേഖനം താങ്കളുടെ പക്ഷത്തും മറുപക്ഷത്തും ഉയർത്താവുന്ന പ്രതികരണങ്ങൾ വളരെ വലുതല്ലേ, ശരിക്കും പ്രസിദ്ധീകരിക്കാൻ തന്നെയാണോ തീരുമാനം?. (വികാരനിർഭരമായ ആ ലേഖനം വായിച്ചപ്പോൾ എന്റെ മനസ്സിലുണ്ടായ ആശയും ആവേശവും ഒട്ടും പുറത്ത് കാണിക്കാതെയാണ് ഞാനത് ചോദിച്ചത്). "അതെ" എന്ന മറുപടി. താങ്കൾ ഐക്യം ആവശ്യപ്പെടുമ്പോൾ താങ്കളുടെ പക്ഷത്തിന്റെ ദുർബലതയായി അത് വ്യഖ്യാനിക്കപ്പെടില്ലേ എന്ന് ഞാൻ വീണ്ടും ചോദിച്ചു. 'അതിനെക്കുറിച്ച് ഞാൻ വ്യാകുലപ്പെടുന്നില്ല. മുജാഹിദ് പ്രസ്ഥാനത്തിലും ഈ സമുദായത്തിനും ഇതുകൊണ്ടൊരു ദോഷമുണ്ടാകില്ല". വളരെ കൃത്യമായ വാക്കുകൾ.. പതറാത്ത ശബ്ദം. സത്യം പറയാമല്ലോ, ആ മറുപടിയിൽ എന്റെ കണ്ണുകൾ നിറഞ്ഞു. ഞാൻ കേൾക്കാൻ കൊതിച്ചതും ആഗ്രഹിച്ചതുമായ വാക്കുകൾ ..
മലയാളം ന്യൂസ് 16 June 2013
തന്റെ പക്ഷം ഏറെ വ്യവസ്ഥാപിതമായും ശക്തമായും മുന്നോട്ടു പോകുമ്പോഴും ഐക്യത്തിന് വേണ്ടി വിട്ടുവീഴ്ചകൾ ചെയ്യുന്നതും ശിരസ്സ് കുനിക്കുന്നതും ബലഹീനതയല്ല എന്ന് അദ്ദേഹം ഉറച്ച് വിശ്വസിക്കുന്നതായി തുടർന്നുള്ള ഭാഷണങ്ങളിൽ എനിക്ക് ബോധ്യമായി. മറുപക്ഷത്തെ നയിക്കുന്ന അബ്ദുല്ലക്കോയ മദനിയും എ പി അബ്ദുൽ ഖാദർ മൗലവിയും സമാന മനസ്സുകൾ സൂക്ഷിക്കുന്നവരാണ് എന്നെനിക്കുറപ്പുണ്ട്. പല വേളകളിലായി എനിക്കത് തിരിച്ചറിയാനും പറ്റിയിട്ടുണ്ട്. പക്ഷേ ഇരുപക്ഷത്തെയും നേതാക്കളെ ചുറ്റിപ്പറ്റി ജീവിക്കുന്ന ഒരു ചെറിയ ഉപജാപക വൃന്ദം ഇത്തരം ഐക്യ ശ്രമങ്ങളെ തകർക്കാൻ നിരന്തരം ശ്രമിക്കുന്നവരാണ്. ഹുസൈൻ മടവൂർ അത്തരം ശ്രമങ്ങളെ ഒരളവ് വരെ അതിജയിച്ചിരിക്കുന്നു എന്നാണ് ഈ കുറിപ്പ് സൂചിപ്പിക്കുന്നത്.
ചന്ദ്രിക പത്രത്തിൽ ആ ലേഖനത്തിന്റെ പൂർണ രൂപം വന്നിട്ടില്ല. പൂർണ രൂപത്തിലുള്ള കുറിപ്പ് എന്റെ കൈവശമുണ്ട്. അതിലൊരിടത്ത് അദ്ദേഹം പറയുന്നത് ഇങ്ങിനെയാണ്. "ഞാൻ മക്കയിൽ വെച്ചാണ് ഇതെഴുതുന്നത്. എന്നെ ഉപദ്രവിച്ചവരും അഭിമാനത്തിന് ക്ഷതമേൽപ്പിച്ചവരും യാത്ര മുടക്കിയവരും ഭീഷണിപ്പെടുത്തിയവരുമുണ്ട്. ഞാൻ പറയാത്തതും ചെയ്യാത്തതുമായ കാര്യങ്ങൾ എന്റെ മേൽ ആരോപിച്ചവരുണ്ട്. അവർക്കെല്ലാം അല്ലാഹുവിൽ നിന്നുള്ള പ്രതിഫലം പ്രതീക്ഷിച്ച് ഞാൻ മാപ്പ് നല്കിയിരിക്കുന്നു. എന്റെ ഭാഗത്ത് നിന്ന് വല്ല തെറ്റുകളും സംഭവിച്ചിട്ടുണ്ടെങ്കിൽ അതിന്റെ പേരിൽ ബന്ധപ്പെട്ടവരോട് മാപ്പിരക്കുന്നു. ഈ പ്രസ്ഥാനം ഐക്യത്തോടെ മുന്നോട്ട് പോവുകാൻ എന്തൊക്കെ വിട്ടുവീഴ്ചകൾ ചെയ്യണമോ അവയൊക്കെയും വ്യക്തിപരമായി ചെയ്യുവാൻ ഞാൻ സന്നദ്ധനുമാണ്". (ലേഖനത്തിന്റെ പൂർണരൂപം വർത്തമാനം പത്രം പ്രസിദ്ധീകരിച്ചിട്ടുണ്ട്). വിശുദ്ധ മക്കയിൽ വെച്ച് എല്ലാവരോടും ക്ഷമിക്കകയും പൊറുക്കുകയും ചെയ്തിരിക്കുന്നു എന്ന് പ്രഖ്യാപിച്ചതോടൊപ്പം തെറ്റുകൾ പറ്റിയിട്ടുണ്ടെങ്കിൽ അതിന് മാപ്പിരക്കുകയും ചെയ്യുന്നു എന്ന് പറയുക വഴി മടവൂരിന്റെ വ്യക്തിത്വത്തിന് ഒട്ടും ഇടിവ് പറ്റിയിട്ടില്ല. മറിച്ച് അത് കൂടുതൽ പ്രശോഭിക്കുകയാണ് ചെയ്യുന്നത്.

മുസ്ലിം സംഘടനകളിൽ പിളർപ്പുകൾ ഒരു ദുരന്തമായിട്ടു ഏറെക്കാലമായി. കേരളത്തിലെ മുസ്ലിംകളിൽ ഭൂരിപക്ഷമുള്ള സുന്നി വിഭാഗവും രണ്ടു ചേരികളിലായി പോരടിക്കുകയാണ്. ഒരു മാറ്റം അവിടെയും ആവശ്യമുണ്ട്. ഒരേ വിശ്വാസധാരയിൽ ചലിക്കുന്നവർ ഒരുമിച്ചു പ്രവർത്തിച്ചാൽ ഈ സമൂഹത്തിന്റെ പൊതു ഉന്നമനത്തിനായി പലതും ചെയ്യാൻ പറ്റും. അതോടൊപ്പം കേരളത്തിന്റെ ബഹുമത സാമൂഹ്യാന്തരീക്ഷത്തെ മലിനമാക്കുന്ന ഉച്ചഭാഷിണി വിഴുപ്പലക്കലുകളും മാദ്ധ്യമങ്ങളിലൂടെയുള്ള വാക്ക്പോരുകളും ഇല്ലാതാവും. പല ഗ്രൂപ്പുകളിലുമായി അകന്നു കഴിയുന്ന നിരവധി കുടുംബങ്ങളിൽ സ്നേഹവും സൗഹാർദ്ധവും തിരിച്ചെത്തും. മാറ്റമുണ്ടാകേണ്ടത് അണികളിളല്ല, മതം പ്രസംഗിച്ചു നടക്കുന്ന നേതൃനിരയിലാണ്.
ഹുസൈൻ മടവൂരിന്റെ ലേഖനം മുജാഹിദ് പ്രസ്ഥാനത്തിൽ ഒരു പുതുയുഗപ്പിറവിക്കുള്ള നാന്ദി കുറിക്കട്ടെ എന്ന് പ്രത്യാശിക്കുന്നു. പ്രാർത്ഥിക്കുന്നു.
Recent Posts
കണ്ണീരും സാരിയും വില്പനക്കുണ്ട് !!
മാധവിക്കുട്ടിയുടെ മതം: ജുഡീഷ്യൽ അന്വേഷണം വേണം!!
ലുലു തുലയട്ടെ, ഇങ്ക്വിലാബ് ജയിക്കട്ടെ
പതിനാറ് കൂതറകളും മുപ്പത് ക്യാമറകളും
>>>>>ഐക്യ ശ്രമത്തിന് എതിരു നിൽക്കുന്ന ചുരുക്കം ചിലരുടെ താത്പര്യങ്ങളെ അവഗണിച്ച് ഇരുവരും അവരുടെ ഹൃദയ വികാരങ്ങളെ സാക്ഷാത്കരിക്കുവാൻ മുന്നോട്ട് വന്നാൽ കേരളത്തിന്റെ ഇസ്ലാഹി പ്രസ്ഥാന ചരിത്രത്തിൽ അതൊരു നാഴികക്കല്ലാവും. അതല്ല, ഗ്രൂപ്പും വഴക്കും പൊതുപ്രഭാഷണങ്ങളും സാമൂഹ്യ മലിനീകരണം വരുത്തുന്ന വിഴുപ്പലക്കലുകളുമായി ഈ പ്രസ്ഥാനം മുന്നോട്ട് പോകട്ടെ എന്നാണ് തീരുമാനിക്കുന്നതെങ്കിൽ മറ്റൊന്നും പറയാനില്ല. ഡോ. മടവൂർ സൂചിപ്പിച്ച പോലെ മരണം ഏതു നിമിഷവും കടന്ന് വരാം. ആർക്കും എപ്പോഴും അരികെലെത്താം. മരിക്കുന്നതിന് മുമ്പ് ഈ പ്രസ്ഥാനത്തിന്റെ ഐക്യത്തിന് വേണ്ടി അല്പം ചില വിട്ടുവീഴ്ചകൾക്ക് നേതൃനിര
ReplyDeleteസന്നദ്ധമായാൽ ഇസ്ലാഹി ചരിത്രത്തിലെ തങ്ക ലിപികളിൽ അവരുടെ പേരുകൾ ചേർക്കപ്പെടും, ഓർക്കപ്പെടും. അതല്ല എങ്കിൽ ഈ പ്രസ്ഥാനം നെടുകെ പിളർന്നു പോരടിക്കുന്നത് കണ്ട് കണ്ണടക്കേണ്ട ദുരവസ്ഥയും പ്രസ്ഥാന നേതാക്കൾക്ക് വന്ന് ചേരും. 'ദൈവത്തിന്റെ പാശത്തെ നിങ്ങൾ മുറുകെ പിടിക്കുക, ഭിന്നിച്ചു പോകരുത്' എന്ന വിശുദ്ധ ഖുർആനിന്റെ അധ്യാപനം അപ്പോഴും ഒരശരീരി കണക്കെ അന്തരീക്ഷത്തിൽ അലയടിക്കുമെന്നു മാത്രം.<<<<
YOU SAID IT !!!!!!!!!!!!!!!
1/ തങ്കലിപി കൊണ്ട് എഴുതുന്നതിനു മുന്‍പ് നേരത്തെ എഴുതപ്പെട്ടതില്‍ കരി ഓയില്‍ ഒഴിക്കണം.
Delete2/ ദൈവത്തിന്റെ പാശത്തില്‍ ഖുര്‍ആന്‍ , ഹദീസ് എന്നിവ ഉള്‍പ്പെടും. രണ്ടും മുറുകെ പിടിക്കെണ്ടതാണ്.
3/ ദൈവ പാശം മുറുകെ പിടിക്കുമ്പോള്‍ മനസ്സുകള്‍ സ്വമേധയാ ഒന്നാകും.. അതില്‍നിന്നുള്ള അകല്‍ച്ചയാണ് പലപ്പോഴും ഭിന്നതയുടെ വിത്തുകള്‍...
4/ മുജാഹിദുകള്‍ മാത്രം ഒന്നിച്ചാല്‍ മതിയെന്ന ചിന്ത പോലും ഒരു തരം ഭിന്നത മനസ്സിനുള്ളില്‍ ഉള്ളത് കൊണ്ടല്ലേ?
5/ ഈ ഒരു ഐക്യ ചിന്തക്ക് കളമൊരുക്കിയത് മറ്റൊരു ഭിന്നത വിത്തിട്ടു വളര്‍ത്തി പുഷ്പ്പിക്കുകയും കായ്ക്കുകയും ചെയ്തു എന്ന വിചാരത്തില്‍ നിന്നല്ലേ?
ഒരു പച്ച മനുഷ്യൻറെ ഹൃദയത്തിലെ
ReplyDeleteവിശ്വാസ തുടിപ്പിൽ നിന്ന് ഉയിർക്കൊണ്ട
ഈ വാക്കുകൾ കേൾക്കാൻ മടിച്ചാൽ മഹാ -
പാപങ്ങളുടെ ഗണത്തിൽ ഉൾപ്പെട്ടേക്കാം.
പറഞ്ഞതെല്ലാം മറക്കുകയും മനസ്സ് കൊണ്ട്
സലാം പറയുകയും ചെയ്യുന്നതോടെ തീരുന്ന
പ്രശ്നമേ നിലവിലുള്ളൂ എന്നാണെൻറെ അറിവ്
അല്ലാഹു അനുഗ്രഹിക്കട്ടെ .....
അറിവില്‍ കുറവുണ്ട്...
DeleteMr NASEER ABDULLA; NINGALKU ENTHO KURAVUNDU' ORIKELUM MUJAHID PRASTHANAM ONNIKARUTHENNU NINGAL ENTHINU SHATIYAMPIDIKKUNNU?
Deleteഎല്ലാ കാര്യത്തിനും പരിഹാരമുണ്ട്, പ്രത്യെകിച്ചും വിശ്വാസികൾക്ക് ഖുര്‍'ആനും സുന്നത്തുമൊക്കെ ജീവിതത്തിൽ പകർത്താനുള്ളതാണ് അല്ലാതെ മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കാനും മറ്റുള്ളവരെ നന്നാക്കാനും മാത്രമുള്ളതല്ല, അള്ളാഹു അനുഗ്രഹിക്കട്ടെ.. ആമീൻ
Deleteതെറ്റ് പറ്റാത്തവർ ചുരുക്കമാണ് എന്നാൽ അത് തിരിച്ചറിയുമ്പോഴുള്ള വിവേകമാണ് തിരുത്തലുകൾ നടത്തുന്നത്. എന്തുകൊണ്ടും ഹുസൈൻ മടവൂർ അഭിനന്ദനം അർഹിക്കുന്നു. ഇനി എപികൾ എന്തുപറയും എന്ന് കരുതണ്ടാ കാരണം അവർ പറയാൻ പോകുന്നത് അയാളോട് അള്ളാഹു പൊറുക്കട്ടെ എന്നയാൽ നന്നായിരുന്നു. അപ്പോൾ ഐക്യം വരിക തന്നെ ചെയ്യും. അല്ലെങ്കിൽ......
ReplyDeleteപ്രസ്ഥാനം ഒരു പ്രവാഹമാണ്. ആരൊക്കെയോ ആരംഭിച്ച്, എത്രയോ പേര് നേതൃത്വം നല്കി, അതിലുമെത്രയോ പേര് പ്രവര്‍ത്തിച്ച് നീങ്ങിക്കൊണ്ടേയിരിക്കുന്ന ഒരു പ്രവാഹം. ഇനിയുമെത്രയോ ആളുകള്‍ വരുവാനുമുണ്ട്. മുന്‍ഗാമികള്‍ കല്ലും മുള്ളും നീക്കിത്തെളിച്ച പാതയിലൂടെയാണ് പിന്‍ഗാമികള്‍ സഞ്ചരിക്കുന്നത്. കാടും കൂരിരുട്ടും നിറഞ്ഞ വഴികളെ അതികഠിനമായ സാഹസങ്ങളിലൂടെ വെളിച്ചമുള്ളതാക്കി കടന്നുപോയ ആ മഹാശയരെ ഓര്‍ക്കാതെയും പിന്‍പറ്റാതെയും മുന്നോട്ടുപോവുന്ന പിന്തലമുറകള്ക്കൊന്നും വിജയം വരിക്കാനാവില്ല. ഭൂതകാലത്തിന്റെ വളക്കൂറുള്ള മണ്ണില്‍ നിന്ന് സ്ഥൈര്യവും ശക്തിയും തേടുന്നവര്‍ക്ക് മുന്നോട്ടുള്ള വഴികള്‍ സുഗമമായിത്തീരും.സത്യവിശ്വാസത്തിലും ദൈവസ്നേഹത്തിലുമായി മുളപ്പിച്ചെടുത്ത വിത്തുകളാണ് മുസ്ലിം സമൂഹത്തില്‍ നിസ്വാര്‍ഥതയുടെ നിഷ്കളങ്ക സാഹോദര്യമായി പുഷ്പിക്കുന്നത്.തൗഹീദിന്റെ മഹിതമന്ത്രം പ്രചരിപ്പിച്ചുവെന്ന ഒരൊറ്റ കാരണത്താല്‍ നാട്ടുഭരണാധികാരികളുടെയും ജനങ്ങളുടെയും കല്ലേറും കൂക്കുവിളിയും ഏല്ക്കേണ്ടിവന്നവരായിരുന്നു നമ്മുടെ മുന്‍ഗാമികള്‍. ആളുകളുടെ കല്ലേറു ഭയന്ന് തിരൂരങ്ങാടി ദേശത്തിലൂടെ മുഖം മറച്ചുമാത്രം നടന്നിരുന്ന തയ്യില്‍ മുഹമ്മദ് കുട്ടി മുസ്ല്യാരെന്ന കെ എം മൗലവിയും തൗഹീദ് പ്രസംഗിച്ചതിന്റെ പേരില്‍ കണ്ണൂരില്‍ നിന്ന് കല്ലേറുകിട്ടിയ മഖ്ദി തങ്ങളും ചോരകലര്‍ന്ന കുപ്പായവുമായി പ്രഭാഷണ സ്ഥലത്തുനിന്ന് മടങ്ങിവന്ന സെയ്ദ് മൗലവിയും പടുത്തുയര്‍ത്തിയ, ഇളക്കമില്ലാത്ത ഒരു ചരിത്രമുണ്ട്. ആ ചരിത്രത്തിന്റെ വീറും വാശിയും ആവാഹിക്കുന്നവര്‍ക്കേ ഹൃദയസാന്നിധ്യമുള്ള കാല്പ്പാടുകളുണ്ടാവൂ. പൂര്‍വികരെക്കുറിച്ചുള്ള ഓര്‍മകളും ഇരുളടഞ്ഞ വഴികളില്‍ അവര്‍ വിതറിയ വെളിച്ചവുമാകണം നമ്മുടെ മുന്നിലെ നിലാവും വഴിവിളക്കും. അവര്‍ക്കുവേണ്ടിയുള്ള പ്രാര്‍ഥനകളും കൂടെ വേണം. മുമ്പേ നടന്നവര്‍ പോയ വഴികളെ തിരിച്ചറിയാത്ത പുതിയ തലമുറ വേഗത്തില്‍ ക്ഷീണിക്കും.നമ്മുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരകമെന്താവണം? എന്താണ് നമ്മുടെ ചാലകശക്തി? കര്മരംഗത്തിറങ്ങുന്നതിന് മുമ്പ് ഓരോരുത്തരും ആയിരം തവണ സ്വന്തത്തോട് ചോദിക്കേണ്ട ചോദ്യമാണിത്. നമ്മുടെ ചാലക ശക്തിയും പ്രേരകവും അല്ലാഹുവിന്റെ വചനങ്ങളാണ്, അവന്റെ വാഗ്ദാനങ്ങളാണ്. ഉമര്ബിന് അബ്ദില്‍അസീസ് പറഞ്ഞ വിഖ്യാതമായ ഒരു വചനമുണ്ട്: ``ഒരു കൂട്ടര് തങ്ങളുടെ ദീന്‍കാര്യങ്ങളില്‍ അവരുടെ സംഘത്തെ കൂടാതെ രഹസ്യവര്ത്തമാനത്തിലേര്പ്പെട്ടാല് ഓര്‍ക്കുക, അവര്‍ മാര്ഗഭ്രംശനത്തിന് അടിത്തറ പാകിക്കഴിഞ്ഞു.'' (ഇമാം അഹ്മദ്, കിതാബുസ്സുഹ്ദ്, പേജ് 291). പ്രസ്ഥാനത്തിന്റെയും പ്രവര്‍ത്തകരുടെയും വഴിയില്‍ നിന്ന് വേര്‍പെട്ട് അടക്കം പറച്ചിലും സ്വകാര്യ ഭാഷണങ്ങളും നടത്തിയവരാണ് പില്ക്കാലത്ത് ഖവാരിജുകളും ജഹമിയ്യ-മുര്‍ജിഅ വിഭാഗങ്ങളുമായി ഇസ്ലാമില്‍ നിന്ന് വേര്തിരിഞ്ഞുപോയത്.പാണ്ഡിത്യത്തിന്റെ മഹിമയും സൂക്ഷ്മതയും പാലിക്കുന്നവര്‍ ഇന്ന് കുറഞ്ഞുവരികയാണ്.നമ്മുടെ അറിവും അജണ്ടയും ഏതെങ്കിലും പണച്ചാക്കുകള്‍ക്ക് അമ്മാനമാടാനുള്ളതല്ല. നീണ്ട തലമുറകള്‍ നമുക്ക് പിറകെ വരാനുണ്ട്. അവരെഴുതുന്ന ചരിത്രത്തില്‍ നാമൊരിക്കലും കുറ്റവാളികളായിക്കൂടാ.
ReplyDeleteപ്രസ്ഥാനത്തിന്റെ വഴിയില്‍ കടന്നുപോയ ഓരോ നേതാവിന്റെയും പ്രവര്‍ത്തകന്റെയും ചോരയും വിയര്‍പ്പും കണ്ണീരും ഗദ്ഗദങ്ങളുമാണ് നമ്മൂടെ ഈടുവെയ്പ്. നമ്മുടെ കുതിപ്പിനുപിന്നില്‍ അവരുടെ കിതപ്പുകളുണ്ട്. നമ്മുടെ സുഖങ്ങള്‍ക്ക് പിന്നില്‍ അവരുടെ തീരാത്ത ദുഖങ്ങളുണ്ട്. നിലയ്ക്കാത്ത ബാഷ്പങ്ങളുണ്ട്.
ReplyDeleteഈ പ്രസ്ഥാനത്തിന്റെ ഐക്യത്തിന് വേണ്ടി അല്പം ചില വിട്ടുവീഴ്ചകൾക്ക് നേതൃനിര സന്നദ്ധമായാൽ ഇസ്ലാഹി ചരിത്രത്തിലെ തങ്ക ലിപികളിൽ അവരുടെ പേരുകൾ ചേർക്കപ്പെടും, ഓർക്കപ്പെടും.
'ദൈവത്തിന്റെ പാശത്തെ നിങ്ങൾ മുറുകെ പിടിക്കുക, ഭിന്നിച്ചു പോകരുത്'
~ shabab weekly ~
ഇസ്ലാമിന്റെ പേരില്‍ ഒന്നിച്ചവര്‍ക്ക് ഇസ്ലാമിന്റെ പേരില്‍ ഭിന്നിക്കുവാനാകുമോ? ആവില്ല. പക്ഷേ അവരുടെ മനസ്സുകള്‍ക്കിടയില്‍ പിശാചിന്റെ മൂന്നാം കക്ഷി പ്രവര്‍ത്തിക്കും. ഒട്ടിച്ചേര്‍ന്ന അവരുടെ ഹൃത്തടങ്ങളെ തമ്മില്‍ പിണക്കും. അവര്‍ക്കിടയില്‍ നിന്നുതന്നെയുള്ള ഇത്തരം ദുര്‍മന്ത്രണങ്ങളെ കരുതിയിരുന്നില്ലെങ്കില്‍ പിണക്കവും ഭിന്നിപ്പും ഒരു തുടര്‍ക്കഥയായിരിക്കും.
Delete'ദൈവത്തിന്റെ പാശത്തെ നിങ്ങൾ മുറുകെ പിടിക്കുക, ഭിന്നിച്ചു പോകരുത്'
ReplyDeleteഅല്ലാഹു അനുഗ്രഹിക്കട്ടെ...
തെറ്റുകളും കുറ്റങ്ങളും പറ്റാത്തവര്‍ ആരുണ്ട് തെറ്റിയാല്‍ എന്തൊക്കെയാ പറയുക എന്നൊന്നും പറയാന്‍ കയിയില്ലാ ഇനി പറഞ്ഞതില്‍ തട്ടി ഇനിയും പരസപരം പോരടിക്കേണ്ട മതത്തില്‍ പശ്ചാത്താപം എന്നൊരു കാര്യം ഇല്ലേ (ചെയ്തു പോയതിനെ കുറിച്ച് മാപ്പിരക്കുകയും അതില്‍ നിന്നും പൂരണമായി രാജിയാവുകയും ചെയ്യുന്ന സംഭവം) ആ കാര്യം പ്രാവര്തികമാക്കിയാല് പ്രശ്നം തീര്‍ന്നു.
ReplyDeleteകുറിപ്പിനെ പലരും പലരീതിയിലും വ്യകാനിക്കും അവിടെയും വ്യക്യാനങ്ങളെ അവഗണിക്കുക നന്മയെ മുന്‍ നിര്‍ത്തുക
rasparam shirk aaropichathalle, paschathapam pariharamalla, shahada cholli muslimavuka.
DeleteYou are one people, you share in common your weal and woe,
ReplyDeleteYou have one faith, one creed and to one Prophet allegiance owe.
You have one sacred Kaaba, one God and one holy book, the Koran,
Was it so difficult to unite in one community every single Mussalman?
- Muhammad Allama Iqbal -
പ്രിയപ്പെട്ട ഹുസൈന് മടവൂര്‍ സാഹിബിന്റെ ചന്ത്രികയിലെ ലേഖനം കണ്ടു ആത്മാര്‍ത്ഥയുള്ള ഒരു മുജാഹിദ് പ്രവര്ത്തകന് സന്തോഷിക്കാതിരിക്കാന്‍ കഴിയില്ല .മാന്യനായ ഒരു സംഘടനനേതാവില് നിന്ന് ഇങ്ങനെയൊരു അഭിലാഷം വന്നതില്‍ അദേഹത്തെ അറിയുന്ന ഒരാള്‍ക്കും അത്ഭുതം തോന്നുകയുമില്ല.
ReplyDeleteതനിക്കു ചുറ്റും വലവിരിച്ച വേട്ടക്കാരോട് ഇന്നേവരെ മറുത്തൊരു വാക്ക് പറയുന്നത് കേള്‍ക്കാന്‍ നാളിതുവരെ ഞങ്ങള്‍ക്കാര്‍ക്കും കഴിഞ്ഞിട്ടുമില്ല .അതുകൊണ്ട് തന്നെ മടവൂര്‍ സാഹിബിന്റെ ഐക്യഹ്വാനം പുതുമയുള്ള ഒന്നായി ഈയുള്ളവന് തോന്നിയില്ല .ആദര്ശതോടും ,സമുദായത്തോടും ,സംഘടനയോടും കൂറും സ്നേഹവുമുള്ള ഒരു നേതാവിന് ഉണ്ടാവേണ്ട ഗുണം തന്നെയാണത് .
ആയതിനാല്‍ അദേഹത്തിന്റെ ഈ ആഗ്രഹത്തിന് അല്ലാഹുവിന്റെയടുക്കല്‍ മഹത്തായ പ്രതിഫലം ലഭിക്കട്ടെയെന്നു നമ്മുകേവര്ക്കും പ്രാര്‍ഥിക്കാം .
എന്നാല്‍ ഈ ഐക്യഹ്വാനത്തിന്റെ ഫലപ്രാപ്തി എത്രശതമാനംവരെയെന്നു മുന്‍കാലങ്ങളില്‍ നടന്ന ഐക്യശ്രമങ്ങളുടെ ഫലം നോക്കി പ്രവചിക്കുവാന്‍ എളുപ്പം കഴിയുന്നതാണ് .
2002 ഇല് പൂര്‍ണ്ണഅര്‍ത്ഥത്തില്‍ സംഘടന പിളരുന്നതിനു മുന്‍പും ,പിളര്‍പ്പിനു ശേഷവും ഐക്യശ്രമം ഒരു നിഴല്‍പോലെ ഇരു വിഭാഗത്തിന്റെയും കൂടെയുണ്ട് .ഒരു ഘട്ടത്തില്‍ ഇത് ഒന്നിക്കും എന്ന് കൊതിപിക്കുനേടത്തു വരെ എത്തിനിന്നു ഐക്യശ്രമം .
പക്ഷെ നിരാശയായിരുന്നു ഫലം .
നിലവിലുള്ള എല്ലാ സ്ഥാപനങ്ങളും ,സംഘടനാപരമായി വന്നു ചേര്‍ന്നിട്ടുള്ള എല്ലാ സ്ഥാനമാനങ്ങളും ബലവത്തായ ഒരാദര്ശപ്രസ്ഥാനത്തിന്റെ ഐക്യത്തിന് വേണ്ടി ത്യജിക്കുവാന്‍ ഹുസൈന് മടവൂര്‍ സാഹിബും ,അദേഹത്തിന്റെ നിരപരാധിത്വത്തില്‍ കൂടെനിന്ന പണ്ടിതമാരും ,പ്രവര്‍ത്തകരും അനുഭാവികളും അന്നും ഇന്നും ഒരേ മനസോടെ തയാറാണ് .
എന്നാല്‍ പകരമായി ഞങ്ങള്‍ ചോതിച്ചത് ഒന്നുമാത്രമാണ് ,ജീവന്റെ ജീവനേക്കാള്‍ ഞങ്ങള്‍ സ്നേഹിക്കുകയും ജീവിതപാന്ഥവില് തുല്യതയില്ലാത്ത പീഡനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നിട്ടും, കൈയൊഴിയാതെ ഇന്നും ഒരു കെടാവിളക്ക്പോലെ നെഞ്ചിലെറ്റിയ ആദര്‍ശത്തില്‍ നിന്ന് 'വ്യതിയാനം 'വന്നുവെന്ന ആരോപണം പിന്‍വലിക്കണം.
പിന്വലിചെ മതിയാകൂ.അല്ലാതൊരക്യം അപ്പൂര്‍ണമാണ്.
2002 ല്‍ പിളര്‍പ്പിന്റെ പ്രഖ്യാപനം നടത്തിയ വ്യക്തിയെ ആര്‍ക്കെങ്കിലും ഓര്‍മ്മയുണ്ടോ?
Deleteആദര്‍ശത്തിന്റെ കാര്യത്തില്‍ അന്നുള്ളതിനെക്കാള്‍ ബഹുദൂരം നിങ്ങള്‍ പിറകോട്ട് പോയിരുന്നു.. പക്ഷെ ഇന്ന് നിങ്ങളും സംഘടനാ നേതൃത്വവും തമ്മില്‍ ആദര്‍ശത്തില്‍ വലിയ അന്തരമൊന്നും ഇല്ലാതായിട്ടുണ്ട്. അത് തന്നെയാകാം പുതിയ ആഹ്വാനത്തിന്റെ ഭൂമികയും...
കേരളം ഈ മഹാനായ പണ്ഡിതനെ കാണാതെ പോകരുത്, ജീവിതത്തിൽ നേതൃ സ്ഥാനത്തിരുന്നു ചെയ്യാൻ പറ്റുന്നതിൽ ഏറ്റവും ഉയര്‍ന്നു നില്ക്കുന്ന മഹത്തരമായ കാര്യമാണ് മടവൂര്‍ നിർവഹിച്ചത് അല്ലഹു അദ്ദേഹത്തിനു ദീർഘായുസ്സും ആരോഗ്യവും നല്കുമാരാകട്ടെ.
ReplyDeleteകേരളം മാറ്റി ഇന്ത്യ എന്നോ ലോകം എന്നോ എഴുതാമായിരുന്നു.. കുറച്ചത് മോശമായിപ്പോയി...
Deleteപിളര്‍പ്പിനു പശ്ചാത്തലം ഒരുക്കിയതും അതിനു പ്രോത്സാഹനം നല്കിയതും അത് പ്രഖ്യാപിച്ചതും പിന്നീടു പിളര്‍ന്ന ഘടകത്തിന് നേതൃത്വം നല്കിയതും ഒക്കെ ഈ മഹാന് തന്നെയല്ലേ? ഒരു സംശയമാണ്...
പ്രസ്ഥാനത്തിന് വേരോട്ടം കുറഞ്ഞ ഇടുക്കി ജില്ലയിൽ 1999 മുതൽ ഈ പ്രസ്ഥാനത്തിന്റെ ഭാഗമാണ് ..
ReplyDeleteവിഭാഗീയ ചിന്തകൾ ചൂട് പിടിച്ചു തുടങ്ങിയ കാലം . അന്ന് പ്രസ്ഥാനം സ്വീകരിച്ചു വന്ന ആദര്‍ശ നയ പ്രവർത്തന പരിപാടികൾ വലിയ ആവേശത്തോടെയാണ് കണ്ടിരുന്നത് . സമുദായത്തിൽ ഈ പ്രസ്ഥാനം വളര്‍ത്തിയെടുക്കാൻ ശ്രമിച്ചു കൊണ്ടിരുന്ന നവോദ്ധാന ചിന്തകളും അതിനു നേതൃത്വം നല്കിയ പണ്ഡിതന്മാരും നേതാക്കളും ഒക്കെ വളരെയധികം ബഹുമാനിക്കപ്പെട്ടിരുന്നവരാണ് . അവരെയെല്ലാം ആദര്ഷപരമായി വിയോജിക്കുന്നവർ പോലും ബഹുമാനിച്ചിരുന്നു . അത് അവരുടെ സ്വഭാവ സവിശേഷത കൊണ്ടും ഇടപെടലുകളിലെ ഇസ്ലാമിക മൂല്യങ്ങൾ കൊണ്ടുമായിരുന്നു . ഇന്നത്തെ സാഹചര്യം ആകെ മാറിയിരിക്കുന്നു . പണ്ടിതന്മാരെയും നേതാക്കളെയും കുറിച്ചുള്ള മതിപ്പും , ബഹുമാനവും .കുറഞ്ഞിരിക്കുന്നു . ഒരു സ്വയം വിചാരണ മരണത്തിനു മുൻപേ വേണം .അത് പണ്ടിതര്‍ക്കും നേതാക്കല്ക്കുംബാധകമാണ് .അതിനു ശേഷം അവസരമില്ല എന്നാണു ഇസ്ലാം പഠിപ്പിക്കുന്നത് .
ഹുസൈൻ മടവൂർ എന്ന പണ്ഡിതനെ കുറിച്ച് ആദ്യമായുണ്ടായിരുന്ന ധാരണകൾ വളരെ നെഗറ്റീവ് ആയിരുന്നു. അദ്ദേഹത്തെ കുറിച്ച് പ്രചരിപ്പിക്കപ്പെട്ട കഥകൾ വിശ്വസിച്ചതിന്റെ ഫലം .അദ്ദേഹത്തിനെതിരായ പ്രചാരണങ്ങളിൽ ഒരു വേള ഭാഗഭാക്കാകേണ്ടി വന്നിരുന്നു .
എന്നാൽ അദ്ധേഹത്തിന്റെ പ്രഭാഷണങ്ങളും , എഴുത്തുകളും പിന്നെ നേരിട്ടുള്ള സംസാരവും ഒക്കെ ആയപ്പോൾ മനസ്സില്‍ ഉണ്ടായ കുറ്റ ബോധം ഇന്നും മാറിയിട്ടില്ല . ഇന്ന് വരെ അദ്ദേഹം ഒരാളെ കുറിച്ചും മോശമായോ , അവഹെളനപരമായോ ആദർശപരമായ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരിക്കെ പോലും പറഞ്ഞിട്ടില്ല എന്ന് മുസ്ലിംകൾക്കിടയിലുള്ള സംഘടനാ ചലനങ്ങൽ വളരെ അടുത്തും താലപര്യത്തോടെയും അറിയുന്ന അറിയാൻ ശ്രമിക്കുന്ന ഒരാളെന്ന നിലയിൽ നെഞ്ചിൽ കൈ വെച്ച് പറയാൻ .കഴിയും .
സംഘടനാ പിളര്‍പ്പിനു ശേഷമുണ്ടായ ചില അനിഷ്ട സംഭവങ്ങളുടെ പേരിൽ മാനസികമായും സാമ്പത്തികമായും പ്രയാസം അനുഭവിച്ച ഏറെ പേരുണ്ട് . അവര്‍ക്ക് പോലും ഇന്ത്യൻ സാഹചര്യത്തിൽ വ്യക്തമായ ആദര്‍ശ നയപരിപാടികളുടെ അടിസ്ഥാനത്തിൽ സമാധാനപരമായി പ്രവര്‍ത്തിക്കുന്ന മുസ്ലിം സംഘടനകൾ പിളരുന്നത് ഒഴിവാക്കണം എന്ന അഭിപ്രായമാണ് ഉള്ളത്.പിളരാൻ മാത്രമൊന്നുമുള്ള ആദര്‍ശ ഭിന്നതയോന്നും പ്രസ്ഥാനത്തിൽ ഉണ്ടായതായി മഹാ ഭൂരിപക്ഷവും വിശ്വസിക്കുന്നുമില്ല..
ഹുസൈൻ മടവൂര്‍ സാഹിബിന്റെ ചന്ദ്രികയിലും വർത്തമാനത്തിലും വന്ന കുറിപ്പ് എന്നെ അത്ഭുതപ്പെടുത്തുന്നില്ല . അദ്ദേഹവുമായി ബന്ധപ്പെടുന്ന ആര്‍ക്കും അറിയാം എക്കാലത്തും അദ്ധേഹത്തിന്റെ നിലപാട് എന്താണ് എന്ന് . വള്ളിക്കുന്ന് പറഞ്ഞത് പോലെ വളരെ ശക്തമായും സജീവമായും അദ്ദേഹത്തോടൊപ്പം പിളര്‍പ്പിനു ശേഷം നില കൊണ്ടവർ ഇന്ന് സംഘടനാ പരമായി ശക്തമായ നിലയിൽ തന്നെയാണ് .
>>തന്റെ പക്ഷം ഏറെ വ്യവസ്ഥാപിതമായും ശക്തമായും മുന്നോട്ടു പോകുമ്പോഴും ഐക്യത്തിന് വേണ്ടി വിട്ടുവീഴ്ചകൾ ചെയ്യുന്നതും ശിരസ്സ് കുനിക്കുന്നതും ബലഹീനതയല്ല എന്ന് അദ്ദേഹം ഉറച്ച് വിശ്വസിക്കുന്നതായി തുടർന്നുള്ള ഭാഷണങ്ങളിൽ എനിക്ക് ബോധ്യമായി. <<
മടവൂര്‍ സാഹിബിന്റെ കുറിപ്പ് പ്രസക്തമാകുന്നതും അത് കൊണ്ട് തന്നെയാണ് . മുജാഹിദ് ചരിത്രത്തിൽ മാത്രമല്ല മുസ്ലിം സംഘടനകളുടെ തന്നെ ചരിത്രത്തിൽ ഈ കുറിപ്പ് വലിയ ചര്‍ച്ചയായത് സന്തോഷം നല്കുന്നു . കാല ചക്രം ഇനിയും ഉരുളും , പക്ഷെ നമ്മുടെ ആദര്ഷവും നിലപാടുകളുമാണ് ചരിത്രത്തിൽ രേഖപ്പെടുത്തുക .സംഘടനകള ഐക്യപ്പെട്ടാലും ഇല്ലെങ്കിലും ശരി ,അതിൽ ഹുസൈൻ മടവൂര്‍ സാഹിബിന്റെ ഈ കുറിപ്പ് ഇടം പിടിക്കുക തന്നെ ചെയ്യും
ഇനി പ്രതികരിക്കേണ്ടത് ഏ പി യും ടി പി യുമാണ്. അവരുടെ പ്രതികരണങ്ങൾക്കായി കേരളം കാത്തിരിക്കുന്നുണ്ട്. ഐക്യ ശ്രമത്തിന് എതിരു നിൽക്കുന്ന ചുരുക്കം ചിലരുടെ താത്പര്യങ്ങളെ അവഗണിച്ച് ഇരുവരും അവരുടെ ഹൃദയ വികാരങ്ങളെ സാക്ഷാത്കരിക്കുവാൻ മുന്നോട്ട് വന്നാൽ കേരളത്തിന്റെ ഇസ്ലാഹി പ്രസ്ഥാന ചരിത്രത്തിൽ അതൊരു നാഴികക്കല്ലാവും. അതല്ല, ഗ്രൂപ്പും വഴക്കും പൊതുപ്രഭാഷണങ്ങളും സാമൂഹ്യ മലിനീകരണം വരുത്തുന്ന വിഴുപ്പലക്കലുകളുമായി ഈ പ്രസ്ഥാനം മുന്നോട്ട് പോകട്ടെ എന്നാണ് തീരുമാനിക്കുന്നതെങ്കിൽ മറ്റൊന്നും പറയാനില്ല. ഡോ. മടവൂർ സൂചിപ്പിച്ച പോലെ മരണം ഏതു നിമിഷവും കടന്ന് വരാം. ആർക്കും എപ്പോഴും അരികെലെത്താം. മരിക്കുന്നതിന് മുമ്പ് ഈ പ്രസ്ഥാനത്തിന്റെ ഐക്യത്തിന് വേണ്ടി അല്പം ചില വിട്ടുവീഴ്ചകൾക്ക് നേതൃനിര സന്നദ്ധമായാൽ ഇസ്ലാഹി ചരിത്രത്തിലെ തങ്ക ലിപികളിൽ അവരുടെ പേരുകൾ ചേർക്കപ്പെടും, ഓർക്കപ്പെടും. അതല്ല എങ്കിൽ ഈ പ്രസ്ഥാനം നെടുകെ പിളർന്നു പോരടിക്കുന്നത് കണ്ട് കണ്ണടക്കേണ്ട ദുരവസ്ഥയും പ്രസ്ഥാന നേതാക്കൾക്ക് വന്ന് ചേരും. 'ദൈവത്തിന്റെ പാശത്തെ നിങ്ങൾ മുറുകെ പിടിക്കുക, ഭിന്നിച്ചു പോകരുത്' എന്ന വിശുദ്ധ ഖുർആനിന്റെ അധ്യാപനം അപ്പോഴും ഒരശരീരി കണക്കെ അന്തരീക്ഷത്തിൽ അലയടിക്കുമെന്നു മാത്രം.
DeleteAlhamdulillah..enthu vittuveezhcha cheythum nam.mujahidukal onnakenda samayamanithu..aykyahwanam..ippol madavoor nadathunnathu.balaheenathayalla.ihsan aanu.namukku onnakanam.bahumanyanaya T.Pyum.APyum ithinodu yojikkum.insha allah.namukku prarthikkam aa sudinathinu vendi.iru bhagathul ninnum aykyaghinu ethiru nilkkunnavar allahuvine bhayappeduka...
ReplyDeleteB y irshad darussalam
Deleteഒന്നിച്ച് ഒന്നായി പ്രസ്ഥാനത്തിന് നഷ്ടമായ പ്രതാപവും അന്തസ്സും തിരിച്ചുലഭിക്കാന്‍ അല്ലാഹു തുണക്കട്ടെ എന്ന് പ്രാര്‍ഥിക്കുന്നു. നാട്ടിലായതുകൊണ്ട് ഈ വഴിക്കുനടക്കുന്ന എല്ലാ ശ്രമങ്ങള്‍ക്കും കഴിയുന്ന എല്ലാ സഹായവും വാഗ്ദാനം ചെയ്തിരിക്കുകയാണ്. സമാനമനസ്കരായ നിരവധിപേരെ നിത്യവും കാണുന്നു. അവരുമായൊക്കെ ആശയവിനിമയം നടത്തുകയും ചെയ്യുന്നു. നാഥന് അനുഗ്രഹിക്കട്ടെ.
ReplyDeleteAameen.sir theerchayayum ningalude sramam vijaykkkum njanum thudangiyittundu.karunagappalliyil ramadanil thanne yojicha pravarthanathinu sramikkum.insha allah.by.Irshad darjssalam
DeleteDear Arif Zain
Deleteആവേശഭരിതമാണ് താങ്കളുടെ പ്രതികരണം. ഈ വിഷയത്തിൽ മറ്റുള്ളവരേക്കാൾ ഫലപ്രദമായി ഇടപെടുവാൻ താങ്കൾക്ക് കഴിയുമെന്നാണെന്റെ വിശ്വാസം. ശ്രമങ്ങളും ആശയവിനിമയങ്ങളും തുടരുക. പ്രതീക്ഷകളോടെ
ameen
Deleteതാകളുടെ പ്രതികരണം കണ്ടപ്പോൾ മനസ്സില്‍ വല്ലാത്ത പ്രതീക്ഷകൾ..... ഇനിയും ഒരുമിച്ച് മേന്നെരാൻ സാധിക്കട്ടെ എന്ന് പ്രാര്തിക്കുന്നു..... ശ്രമങ്ങള തുടരുക..... പ്രര്തനയോടെ.....
DeleteSir,, please go ahead our pray is with you...
Deleteവളരെ സന്തോഷമുണ്ട്. താങ്കളുടെ ശ്രമങ്ങൾ വിജയത്തിലെത്താൻ നാഥൻ തുണക്കട്ടെ..
DeletePraarthanakalode njangalumund ningalodoppam
Deleteനാഥന് അനുഗ്രഹിക്കുമാറാകട്ടെ..
DeleteArifka...
Deleteivvishayakamaayi thaangalude oru status nu vendi nithyavum nokkaarundaayirunnu...
manassu niranju,....
ellaa praarthanakalum
മഷ അല്ല അല്ൽഹു അനുഗ്രഹിക്കട്ടെ
Deleteആരിഫ് സര്, ഈ പ്രസ്ഥാനം അധികാര വടംവലിയുടെ പേരില്‍ പിരിഞ്ഞതല്ല എന്ന് നിങ്ങള്‍ക്ക് അറിയാമല്ലോ? മുസ്ലിം കൈരളിയുടെ നവോത്ഥാനത്തിനു വേണ്ടി അഹോരാത്രം പണിയെടുത്ത ഈ പ്രസ്ഥാനത്തിന് ഒരു മഹത്തായ പ്രത്യേകത ഉണ്ടായിരുന്നു അത് വള്ളിക്കുന്ന് മുകളില്‍ പറഞ്ഞ ഖുര്‍ആന്‍ ആയത്തിന്റെ ആദ്യ വരികള്‍ അല്ലാഹുവിന്റെ പാശത്തെ മുറുകെ പിടിക്കുക അതെ ആ പാശത്തില്‍ മുറുകെ പിടിച്ചു തന്നെയാണ് കേരള നദുവത്തുല്‍ മുജാഹിദീന്‍ ഇപ്പോഴും മുന്നോട്ട് പോകുന്നത് ആ പ്രസ്ഥാനത്തിന്റെ യുവജന ഘടകമായി ഇരുന്നിട്ട് അത് സ്വതന്ത്രമായി സംഘടന അറിയാതെ രെജിസ്റെര്‍ ചെയ്തത് ഉള്‍പ്പെടെയുള്ള നെറികേടുകള്‍ എല്ലാം മറക്കാം ക്ഷമിക്കാം.. പക്ഷെ അവര്‍ നിഷേധിച്ചു തള്ളിയ സ്വഹീഹായ ഹദീസുകളുടെ കണക്കുകള്‍ ഞാന്‍ പറയാതെ തന്നെ സാറിന് അറിയാമല്ലോ അതൊക്കെ അവര്‍ തിരുത്താന്‍ തയാറാണോ നവ യാഥാസ്തികത എന്ന് പറഞ്ഞു കൊണ്ട് അവര്‍ കളിയാക്കി ചിരിച്ച ഹദീസുകളുടെ പ്രാമാണികത അവര്‍ അന്ഗീകരിക്കുമോ? തുറന്നിട്ടിരിക്കുന്ന ഒരു വിശാലമായ വാതിലുണ്ട് ഈ പ്രസ്ഥാനത്തിന് വിട്ടു വീഴ്ചക്ക് തയ്യാറുള്ള നേതാക്കള്‍ ഉണ്ട് ഞങ്ങള്‍ക്ക് ദീനിന് വേണ്ടി പൊറുക്കാനും ക്ഷമിക്കാനും പഠിച്ച അണികള്‍ ആണ് ഞങ്ങള്‍ അത് കൊണ്ട് ആര്‍ക്കും തിരിച്ചു വരാം പക്ഷെ അത് അല്ലാഹുവിന്റെ പാശത്തെ മുറുകെ പിടിച്ചു കൊണ്ടാകണം. മുത്ത് റസൂലിന്റെ ചര്യ സുന്നത്തിനെ അംഗീകരിച്ചു കൊണ്ടാകണം...
Deleteസര്വശക്തന് അനുഗ്രഹിക്കട്ടെ ....
Deleteമുജാഹിദ് ഐക്യം: പ്രതീക്ഷകള്‍ പൂവണിയട്ടെ : ശൈഖ് മുഹമ്മദ് കാരകുന്ന്
ReplyDeletehttp://www.madhyamam.com/news/230428/130616
കേരള മുസ്ലിം മുന്നേറ്റത്തില്‍ ചെറുതല്ലാത്ത പങ്കു വഹിക്കാന്‍ നദ്വത്തുല് മുജാഹിദീന്‍െറ പ്രവര്‍ത്തനങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്. അത്യന്തം അപകടകരമായ അന്ധവിശ്വാസങ്ങളില്‍നിന്നും അനാചാരങ്ങളില്‍നിന്നും സമുദായത്തിലെ ഗണ്യമായ ഒരു വിഭാഗത്തെ മോചിപ്പിക്കാന്‍ അതിന് കഴിഞ്ഞു. മുസ്ലിംകളുടെ വിദ്യാഭ്യാസ വളര്‍ച്ചയിലും സാമൂഹിക പുരോഗതിയിലും നിര്‍ണായകമായ പങ്കു വഹിച്ചു. ഭൗതിക വിദ്യാഭ്യാസത്തോട് മുഖംതിരിച്ചു നിന്നിരുന്ന മുസ്ലിം സമൂഹത്തിന്‍െറ മനോഗതം മാറ്റുന്നതിലും സ്ത്രീകള്‍ അക്ഷരം പഠിക്കുന്നതില്‍ നിലനിന്നിരുന്ന വിലക്കുകള്‍ നീക്കുന്നതിലും മുജാഹിദ് സംഘടന കാര്യമായ സ്വാധീനം ചെലുത്തി. അശാസ്ത്രീയമായ പാഠ്യരീതികള്‍ പിന്തുടര്ന്നിരുന്ന ഓത്തുപള്ളികള്‍ക്കും പള്ളിദര്‍സുകള്‍ക്കും പകരം മദ്റസകളും അറബിക് കോളജുകളും സ്ഥാപിക്കുന്നതിലും വളര്‍ത്തിക്കൊണ്ടുവരുന്നതിലും അത് വലിയ പങ്കു വഹിച്ചു. ഇങ്ങനെ കേരള മുസ്ലിംകളുടെ ബഹുമുഖമായ വളര്‍ച്ചയില്‍ അഭിമാനാര്‍ഹമായ നേട്ടം കൈവരിക്കാന്‍ അതിന് സാധിച്ചു.
തന്നെ വ്യക്തിപരമായി ആക്ഷേപിക്കുന്നവരോട് പോലും മറുത്തൊരു വാക്ക് പറയാതെ ആദര്‍ശ പ്രചാരണത്തിലും, സമൂഹത്തിന്റെ ഉന്നമനത്തിലും മാത്രം ശ്രദ്ധയൂന്നി കേരളത്തിലും പുറത്തും ഓടി നടക്കുന്ന മടവൂര്‍ സാഹിബ് മറ്റുള്ളവര്‍ക്കെല്ലാം ഒരു മാതൃക തന്നെയാണ്. അതുകൊണ്ട് തന്നെ അദ്ധേഹത്തിന്റെ ഐക്യ ആഹ്വനത്തെയും ആ രീതിയില്‍ കാണേണ്ടതുണ്ട്. വിമര്‍ശനങ്ങള്‍ സ്വാഭാവികം. വിമര്‍ശനമില്ലെങ്കില്‍ ജീവിക്കാന്‍ തന്നെ കഴിയാത്ത ചില ജീവികളുണ്ട്. അവരെ അവഗണിക്കുക. ചിലരുടെ പ്രബോധന ശൈലി കാരണം പൊതുജനങ്ങള്‍ക്കിടയില്‍ ഒരു മുജാഹിത് എന്ന് പറഞ്ഞു നടക്കാന്‍ തന്നെ ഇന്ന് ലജ്ജ തോന്നാറുണ്ട്. പരസ്പരം തെറി പറയില്ല, കുറ്റം പറയില്ല, യോജിക്കാവുന്ന മേഖലകളില്‍ യോജിക്കാം എന്ന ഒരു മിനിമം പരിപാടിയുടെ അടിസ്ഥാനതിലെങ്കിലും നമുക്ക് യോജിക്കാന്‍ കഴിഞ്ഞാല്‍ അത് സമൂഹത്തോടും സമുദായത്തോടും നാം ചെയ്യുന്ന നന്മകളില് ഏറ്റവും മികച്ച നന്മയായിരിക്കും. അല്ലാഹു അനുഗ്രഹിക്കട്ടെ - ആമീന്‍.
ReplyDeleteഎന്നാല്‍, ഈ നേട്ടങ്ങളുടെ ശോഭ കെടുത്തുന്നതായിരുന്നു ആ സംഘടനയിലുണ്ടായ നിര്‍ഭാഗ്യകരമായ പിളര്‍പ്പ്. 1997ല്‍ കണ്ണൂര്‍ ജില്ലയിലെ പിലാത്തറയില്‍ നടന്ന കേരള നദ്വത്തുല് മുജാഹിദീന്‍െറ അഞ്ചാം സംസ്ഥാന സമ്മേളനത്തോടെയാണ് സംഘടനയില്‍ അപസ്വരങ്ങളുയരാനും ഭിന്നതകളുടെ അടയാളങ്ങള്‍ പ്രകടമാകാനും തുടങ്ങിയത്. അഞ്ചു കൊല്ലം കഴിഞ്ഞ് 2002 ആഗസ്റ്റ് 27നാണ് പിളര്‍പ്പ് പൂര്‍ണമായത്. ഇത് ആറാം സംസ്ഥാന സമ്മേളനത്തിന്‍െറ തൊട്ടുമുമ്പായിരുന്നതിനാല്‍ അതേ വര്‍ഷംതന്നെ ഒരു വിഭാഗം എറണാകുളത്തും മറുപക്ഷം കോഴിക്കോട്ടും സംസ്ഥാന സമ്മേളനങ്ങള്‍ നടത്തി. മുജാഹിദ് സംഘടനയിലെ പിളര്‍പ്പിന്‍െറ കാരണം കണ്ടത്തൊനും ഇരുവിഭാഗത്തിനുമിടയിലുള്ള വ്യത്യാസം മനസ്സിലാക്കാനും മുജാഹിദുകള്‍ക്കുപോലും സാധിക്കുമെന്ന് തോന്നുന്നില്ല. മുജാഹിദുകളല്ലാത്തവര്‍ക്കത് അസാധ്യമാണെന്നുതന്നെ പറയാം. എന്നിട്ടും ഇരുവിഭാഗങ്ങള്‍ക്കുമിടയില്‍ കൊടിയ ശത്രുതയും മത്സരവും വളര്‍ന്നുവന്നു.
ReplyDeleteമുജാഹിദ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന മിക്ക പ്രദേശങ്ങളിലും പള്ളികളുടെയും മദ്റസകളുടെയും പേരില്‍ തര്‍ക്കവും കേസും ഉടലെടുത്തു. പിളര്‍പ്പ് മതസ്ഥാപനങ്ങളില്‍ മാത്രമല്ല, വീട്ടകങ്ങളിലും കുടുംബങ്ങളിലും വരെ സംഘര്‍ഷങ്ങള്‍ക്കും കുഴപ്പങ്ങള്‍ക്കും കാരണമായി. തര്‍ക്കങ്ങള്‍ പലതും പൊലീസ് സ്റ്റേഷനുകളിലും കോടതികളിലുമത്തെി. നേരത്തേ ജമാഅത്തെ ഇസ്ലാമിക്കാര്‍ക്കും സുന്നികള്‍ക്കുമെതിരെ ഉപയോഗിച്ചിരുന്നതിനെക്കാള്‍ ക്രൂരമായ പദപ്രയോഗങ്ങളും കുത്തുവാക്കുകളും പരിഹാസങ്ങളും പരസ്പരം പ്രയോഗിച്ചു. ചില സ്ഥലങ്ങളിലെങ്കിലും ശാരീരികാക്രമണങ്ങളും പ്രത്യാക്രമണങ്ങളും നടന്നു.
ReplyDeleteഇതിനിടെ സംഘടനതന്നെ വേണ്ട എന്ന് വാദിക്കുന്ന ഒരു മൂന്നാം സംഘടന മുജാഹിദുകള്‍ക്കിടയില്‍ രൂപംകൊണ്ടു. അടുത്തകാലത്ത് ജിന്നുവിഭാഗത്തിന്‍െറ പേരില്‍ ഒരു നാലാം ഗ്രൂപ്പും രംഗത്തുവന്നിരിക്കുന്നു. ഇതൊക്കെയും മുജാഹിദുകളുടെ പ്രബുദ്ധതയെയും സംസ്കാരത്തെയും സംബന്ധിച്ച മതിപ്പിന് ഭീകരമാംവിധം കോട്ടംതട്ടിച്ചിരിക്കുന്നു. അതോടൊപ്പംതന്നെ ഇത്തരം പിളര്‍പ്പുകളും ഭിന്നതകളും വമ്പിച്ച സമയനഷ്ടവും സാമ്പത്തിക നഷ്ടവും അധ്വാന നഷ്ടവുമാണ് വരുത്തിക്കൊണ്ടിരിക്കുന്നത്. രചനാത്മകമായി ഉപയോഗിക്കപ്പെടുന്നതിനു പകരം അവ വിനിയോഗിക്കപ്പെടുന്നത് പരസ്പരം വിമര്‍ശത്തിനും നശീകരണത്തിനുമാണല്ളോ. അതോടൊപ്പം ഇത് മതസംഘടനകളെയും മതനേതാക്കളെയും സംബന്ധിച്ച മതിപ്പും ആദരവും നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. മതസംഘടനകള്‍ക്കിടയിലെ പിളര്‍പ്പും തുടര്‍ന്നുള്ള ആരോപണ പ്രത്യാരോപണങ്ങളും കണ്ടും കേട്ടും മടുപ്പും വെറുപ്പുംതോന്നി ഇസ്ലാമിനോടുതന്നെ അറപ്പു തോന്നുന്നവരും ഉണ്ടായിക്കൂടെന്നില്ല.
ഈ സാഹചര്യത്തില്‍ മുജാഹിദുകളിലെ പ്രബലമായ ഒരു വിഭാഗത്തിന്‍െറ ഏറ്റവും സമുന്നതനായ നേതാവ് ഡോ. ഹുസൈന് മടവൂര്‍ തുറന്ന മനസ്സോടെ മുജാഹിദ് ഐക്യത്തിനു വേണ്ടി നടത്തിയ അഭ്യര്‍ഥന (ചന്ദ്രിക 2013 ജൂണ്‍ 14, വര്‍ത്തമാനം 2013 ജൂണ്‍ 15) ശ്രദ്ധേയവും ഗൗരവപൂര്‍വം പരിഗണിക്കപ്പെടേണ്ടതുമാണ്. അദ്ദേഹത്തിന്‍െറ ശുഭപ്രതീക്ഷ പൂവണിയണമെന്നാണ് സുമനസ്സുകളൊക്കെയും ആഗ്രഹിക്കുക.
മുസ്ലിംകള് ഐക്യപ്പെടുന്നത് അവര്‍ക്കു മാത്രമല്ല, പൊതുസമൂഹത്തിനും രാജ്യത്തിനും ഗുണകരവും ഫലപ്രദവുമായിരിക്കും. മൗലിക വിഷയങ്ങളില്‍ ഭിന്നവീക്ഷണങ്ങളുള്ള സംഘടനകള്‍ക്ക് ലയിച്ച് ഒന്നാകാന്‍ സാധിച്ചെന്നു വരില്ല. അവക്കു വിനാശകരമായ പരസ്പര പോരിനും അനാരോഗ്യകരമായ കിടമത്സരങ്ങള്‍ക്കും അറുതിവരുത്തി പൊതുവായി യോജിക്കാവുന്ന കാര്യങ്ങളില്‍ ഒന്നിച്ചു നില്ക്കാന് സാധിക്കും. വിവിധ മത സംഘടനകള്‍ക്കിടയില്‍ പരസ്പര ബന്ധത്തിലും വിമര്‍ശങ്ങളിലും സ്വീകാര്യമായ പെരുമാറ്റച്ചട്ടങ്ങളോ ആരോഗ്യകരമായ സമീപനങ്ങളോ രൂപപ്പെട്ടുവരുകയോ അംഗീകരിക്കപ്പെടുകയോ ചെയ്തിട്ടില്ല. അങ്ങനെ സംഭവിച്ചിരുന്നുവെങ്കില്‍ കേരളത്തിലെ മുസ്ലിം മതാന്തരീക്ഷം കൂടുതല്‍ മെച്ചപ്പെട്ടതും മേന്മ നിറഞ്ഞതുമാകുമായിരുന്നു.
മുജാഹിദ് സംഘടനകള്‍ക്കിടയില്‍ പരസ്പരം യോജിച്ച് ഒന്നാകാന്‍ സാധ്യമല്ലാത്ത വിധം രൂക്ഷമായ ഭിന്നതകളൊന്നും മൗലിക വിഷയങ്ങളില്‍ ഇല്ളെന്നാണ് പുറത്തുനിന്ന് പഠിക്കാന്‍ ശ്രമിച്ചപ്പോള്‍ ബോധ്യമായത്. പിളര്‍പ്പിന്‍െറ ഫലമായി ഇരുവിഭാഗവും അകലുകയും അനിഷ്ടകരമായ സമീപനങ്ങള്‍ സ്വീകരിക്കുകയും രൂക്ഷമായ വിമര്‍ശങ്ങള്‍ നടത്തുകയും ചെയ്തിട്ടുണ്ടാകും. ദൈവിക പ്രീതിയും പരലോക നേട്ടവും കേരള മുസ്ലിംകളുടെ പുരോഗതിയും ഇസ്ലാമിന്‍െറ നന്മയും ആഗ്രഹിച്ച് ക്ഷമിക്കാവുന്നവയും മറക്കാവുന്നവയും പൊറുക്കാവുന്നവയുമല്ലാത്ത ഒന്നുമില്ലല്ളോ.
പിളര്‍ന്നു പോയ സമസ്ത വിഭാഗങ്ങളുടെ യോജിപ്പും മുജാഹിദ് സംഘടനകളുടെ ലയനവും ഇസ്ലാമിനും മുസ്ലിംകള്ക്കും നാടിനും നാട്ടുകാര്‍ക്കും ഗുണവും നന്മയുമല്ലാതെ ഒരു ദോഷവും വരുത്തിവെക്കുകയില്ല. മുജാഹിദ് ഐക്യവും ലയനവും സമുദായത്തിലെ അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരായ സമരം ശക്തിപ്പെടാനും പരസ്പര മത്സരത്തില്‍ പാഴാകുന്ന അധ്വാന പരിശ്രമങ്ങള്‍ സമുദായ പുരോഗതിക്കായി വിനിയോഗിക്കാനും സാധിക്കും. കേരള മുസ്ലിംകളുടെ ഹൃദയാഭിലാഷം അതാണെന്നും ഐക്യസമൂഹത്തിന്‍െറ താല്പര്യംപോലും അതിലാണെന്നും തിരിച്ചറിഞ്ഞ് ഇരുവിഭാഗത്തിലെ നേതാക്കന്മാരും പണ്ഡിതന്മാരും സമയമൊട്ടും പാഴാക്കാതെ ഐക്യത്തിനായി രംഗത്തുവരേണ്ടിയിരിക്കുന്നു. സമുദായത്തിലെ നേതാക്കന്മാരും ഗുണകാംക്ഷികളും അതിനു മുന്‍കൈ എടുത്താല്‍ വിജയിക്കുമെന്ന പ്രതീക്ഷ വലിയ തോതില്‍ വളര്‍ത്തുന്നു ഹുസൈന് മടവൂരിന്‍െറ ലേഖനം. അത് സുമനസ്സുകളുടെ സ്വപ്നസാക്ഷാത്കാരം കൂടിയായിരിക്കും.
"ഇക്കാര്യങ്ങൾ ഇപ്പോൾ പറയുന്നത് എന്റെ സംഘടനക്ക് എന്തെങ്കിലും ദുർബലതയോ ക്ഷീണമോ ഉള്ളത് കൊണ്ടാണെന്ന് ആരും ധരിക്കരുത്. അത്തരത്തിൽ യാതൊരു പ്രശ്നങ്ങളുമില്ല. ഞാൻ പ്രതിനിധാനം ചെയ്യുന്ന സംഘടന താഴെ മുതൽ മീതെ വരെ വളരെ ശക്തമാണ്. എല്ലാ ഘടകങ്ങളും വളരെ ശാസ്ത്രീയമായി സംഘടിപ്പിച്ചു കഴിഞ്ഞു. മാത്രമല്ല, സമ്പൂർണമായ ഐക്യത്തോടെയും ഒത്തൊരുമയോടെയും വ്യവസ്ഥാപിതമായി കാര്യങ്ങൾ മുന്നോട്ടു പോകുന്നുമുണ്ട്. അഖിലേന്ത്യാതലത്തിൽ ഇതിനകം തന്നെ വലിയ അംഗീകാരവും ആയിക്കഴിഞ്ഞിട്ടുണ്ട്. പ്രവർത്തനങ്ങൾ കൂടുതൽ സംസ്ഥാനങ്ങളിലേക്ക് ക്രമാനുഗതമായി വ്യാപിച്ചു കൊണ്ടിരിക്കുന്നു. ആശാവഹമായ പ്രതികരണങ്ങളാണ് എല്ലായിടത്തു നിന്നും ലഭിക്കുന്നത്. വിദേശ രാജ്യങ്ങളിൽ ഞങ്ങളുടെ ഇസ്ലാഹി സെന്ററുകൾക്കു കൂടുതൽ സ്വീകാര്യതയും ഔദ്യോഗിക സ്വഭാവവും ഉണ്ടായിട്ടുണ്ട്. സ്ഥാപനങ്ങളും വേണ്ടത്ര ആയിക്കഴിഞ്ഞു. പണ്ഡിതൻമാരും പ്രവർത്തകരും ധാരാളം. ഭൗതിക വിഭവങ്ങളും സാമ്പത്തിക സ്രോതസ്സുകളും വർദ്ധിച്ചിട്ടുണ്ട്. എന്നാലും കാലഘട്ടത്തിന്റെ താത്പര്യവും ഇസ്ലാഹി ആദർശത്തിന്റെ ഭാവിയും ഓർത്തുകൊണ്ടാണ് ഞാൻ ഹൃദയത്തിന്റെ ഭാഷയിൽ ഇത്രയും പറയുന്നത്. "
ReplyDeleteഡോ. മടവൂരിന്റെ ലേഖനത്തിലെ ഈ ഭാഗം ചന്ദ്രികയിൽ വന്നു കണ്ടില്ല. വർത്തമാനത്തിൽ വായിച്ചപ്പോഴാണ് അതിന്റെ പൂർണത കിട്ടിയത്. എല്ലാം നല്ലതിനാവട്ടെ.
അതേ Manaf sab, ലേഖനത്തിന്റെ ഒരു പ്രധാന ഭാഗം തന്നെയാണ് ഇത്. ദുര്‍ബലമാകുമ്പോള്‍ ചെയ്യുന്ന വിട്ടുവീഴ്ചയേക്കാള് തിളക്കമുണ്ട് ശക്തിയോടെ നിലനില്ക്കുമ്പോള് ചെയ്യുന്നതിന്.
Deleteലേഖനത്തിലെ ആ ഭാഗം ചന്ദ്രികയിൽ വരില്ല. വരാത്തതിൽ അത്ഭുതപ്പെടാനുമില്ല.
Deleteനാഥാ നിന്റടുക്കൽ വിജയിക്കാൻ ഇഹലോകത്ത് എന്ത് പരാജയവും ഏറ്റ് വാങാൻ നങൾ തയ്യാറാണു തമ്പുരാനേ.....
ReplyDeleteപ്രതികരണങ്ങള്‍ കിരണങ്ങള്‍ പ്രത്യാശയുടെ നാംബുകള്‍
ReplyDelete“Unite with whoever breaks with you,
ReplyDeletePardon whoever wrongs you,
Give to whoever deprives you,
and Be good to whoever is bad to you…”
-Prophet Muhammad salla Llahu ‘alayhi wa sallam -
ReplyDeleteബഹുമാനിയനയ ഹുസൈന മടവൂർ വ്മുലവി യുടെ ലേഖനവും വായിച്ചു ബഷീര്‍ സാബിന്റെ ലേഖനവും വായിച്ചു ...
എനിക്കു ചില ചോധ്യങ്ങലുട്
1 ഞാൻ അറിഞ്ഞിടത്ലം മുജാഹിദ് പര്സ്തനതില്നിന്നും ഹുസൈന മടവൂർ സാഹിബിനെ ആരെങ്കിലും പുര്തകിയ അറിവില്ല . അപ്പൊ അദ്ദേഹത്തിന് എപ്പഴും തിരിച്ചു വരവുന്നത്തെ ഉള്ളു ..
2. പ്രസ്ഥാന ഐക്യത്തിന് ശ്രമിക്കുന്ന നിരവധി പേരുകള മടവൂർ മൌലവിയുടെ ലേഖനത്തില പരംസ്ര്ഷിക്കുകയുണ്ടായി ഒരു സ്ഥലത്ത് പോലും കെ ജെ യു വിന്റെ പേരു പ്രമര്ഷിക്കപെട്ടതായി കണ്ടില്ല ; കെ ജെ യു നിരവധി തവണ ശ്രമിച്ചില്ലേ തങ്ങലല്ലേ മുഖം തിരിച്ചു പോയത് ..
മൗലവി ങിഒരു ദിവസം നട്ടുച്ചയ്ക്ക് പത്രസമ്മേളനം നടത്തി ഞാൻ പ്രതിനിധാനം ചെയ്യുന്ന വിഭാഗമാണ് മുജാഹിദ് പ്രസ്ഥാനം എന്ന് പറഞ്ഞു മറക്ഴു ദാവയിലേക്ക് കയറിപ്പോയത് തങ്ങലല്ലേ ..അതിനു ശേഷം താങ്ങൾ ഇപ്പൊ അന്ടുബഹ്വിക്കുന്ന വെധനയെക്കൾ ഏറെ എന്നെ പ്പോലെ യുള്ള സാധാരണക്കാരായ മുജാഹിദ് പ്രവതക്ർ എത്രകണ്ട് വെധനിചിട്ടുന്ടെന്നു അറിയുമോ .. സഹോദര്നംർ തമ്മിൽ ...വാപ്പയും മക്കളും തമ്മിൽ .....കുടുംബബഹ്ന്ടങ്ങളിൽ പോലും അതി ഭീകരമായ വിള്ളലുകൾ വരുതിയില്ലേ ...എത്ര പള്ളികളിൽ സന്ഗ്ര്ഷങ്ങലുടായി .... ജമത് നസ്കര്തിൽ ഇമാമു നിന്നിരുന്ന പല വന്ധ്യവയോടികരെയും കോളറിനു പിടിച്ചു താഴെക്കിട്ടിട്ടുണ്ട് മൗലവി ....
എന്റെ ചോദ്യം വളരെ ലളിതമാണ് ഇനി ഒരു പുനരിയ്ക്യത്തിന്റെ ആവശ്യമുണ്ടോ ...കാരണം കഴിഞ്ഞ പത്തു വര്ഷതോലമായി മുസിഫ് കോടതി മുതൽ സുപ്രീം കോടതി വരെ കേസ് നടത്തി , നിരവധി പോലീസെ കേസുകൾ അതിൽ സിവിലും ക്രിമിനലായും ...ഇതൊക്കെ എന്തിന്റെ പേരിലായിരുന്നു ...ഇതെല്ലം നിങൾ വരുത്തി വെച്ചതട്ല്ലേ ... മൗലവി നിഗല്ക്ക് നേതാക്കന്മാര്ക്ക് കൈ കൊടുത്താല്‍ പ്രശനം തീരും പക്ഷെ സാധാരണക്കാരായ ആളുകളുടെ ഇടയില അങ്ങിനെ അല്ല അവർ അടുക്കാനാവാത്ത വിധം അകന്നു പോയിരിക്ക് ന്നു ....
തങ്ങള്‍ പറഞ്ഞപോലെ തങ്ങളുടെ സംഘടന അടിതട്ടുമുടൽ മേല്‍ഘടകം വരെ നല്ല ഉഷരയിട്ടു തട്ന്നെ പോകുന്നുടനല്ലോ പിന്നെ ഇപ്പൊ അഗിലെന്ന്ധായ് അടിഷ്ടന്തിലും ആയി ..ഇനി അങ്ങിനെ അങ്ങട്ട് പോകട്ടെ ഇരു കൂട്ടര്‍ക്കും ആവശ്യത്തിനു സമ്പത്തും ഭൌധിക സഹാജരിയങ്ങളും അണികളും (യെന്പടു ശതമാനം തങ്ങളുടെ കൂടെ ആണെന്ന് മുൻപ് അവക്ഷപെട്ടിരുന്നു) ഉണ്ട് ... ഇനി സ്വതന്ത്രമായി ഇരു കൂട്ടരും പ്രവതിക്കെട്ടെ യോജിക്കാവുന്ന പൊതു പ്രശ്ങ്ങിൽ വേദി പങ്കിട്വുന്നതും ആണ് ....
ബല്ലാത്ത കുടുക്കുന്ന ചോദ്യങ്ങളാണ് ഇങ്ങള് ചോദിച്ചത്.... ഐക്യം ബേണ്ടാ...
Deleteഎന്തേ തസ്ലീമേ രണ്ടു മുജാഹിദു ഗ്രൂപ്പുകള്‍ മാത്രം ഐക്യപ്പെട്ടാല്‍ മതിയോ? ചുരുങ്ങിയ പക്ഷം സമാന ചിന്താഗതികള്‍ വെച്ച് പുലര്‍ത്തുന്ന ജമാഅത്തെ ഇസ്ലാമിയെ കൂടിയും കൂട്ടിക്കൂടെ? നമ്മളെ സംബന്ധിച്ചെടുത്തോളം ദൈവ നിരാസ രാഷ്ട്രീയ പാര്‍ട്ടികള്‍ ഒഴികെ എല്ലാ പാര്‍ട്ടികളിലും പ്രവര്‍ത്തിക്കാമല്ലോ .. അവര്‍ വെല്ഫെയരിലും നമ്മള് നമുക്കിഷ്ടമുള്ള പാര്‍ട്ടികളിലും.. എന്ത്യേ?
Deleteഒരേ വിശ്വാസധാരയിൽ ചലിക്കുന്നവർ ഒരുമിച്ചു പ്രവർത്തിച്ചാൽ ഈ സമൂഹത്തിന്റെ പൊതു ഉന്നമനത്തിനായി പലതും ചെയ്യാൻ പറ്റും. അതോടൊപ്പം കേരളത്തിന്റെ ബഹുമത സാമൂഹ്യാന്തരീക്ഷത്തെ മലിനമാക്കുന്ന ഉച്ചഭാഷിണി വിഴുപ്പലക്കലുകളും മാദ്ധ്യമങ്ങളിലൂടെയുള്ള വാക്ക്പോരുകളും ഇല്ലാതാവും. പല ഗ്രൂപ്പുകളിലുമായി അകന്നു കഴിയുന്ന ഒരുപാട് കുടുംബങ്ങളിൽ സ്നേഹവും സൗഹാർദ്ധവും തിരിച്ചെത്തും. മാറ്റമുണ്ടാകേണ്ടത് അണികളിളല്ല, മതം പ്രസംഗിച്ചു നടക്കുന്ന നേതൃനിരയിലാണ്.
ReplyDeleteYou are absolutely right
ഇവിടെ comment ഇട്ടവരില്‍ എല്ലാവരും ഒരേ സ്വരത്തില്‍ പറയുന്നു ഐക്യം വേണമെന്ന്. ഇത് രണ്ടു വിഭാഗത്തിന്റെയും നേതാക്കള്‍ കണക്കിലെടുക്കുമെന്ന് പ്രത്യാശിക്കുന്നു. വിദ്വേഷത്തിന്റെയും അകല്ച്ചയുടെയും സ്ഥാനത്ത് സ്നേഹവും ഐക്യവും പുലരട്ടെ!! ഒരുമയുള്ളിടത് അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാവും... "Unite each other and strengthen to work better for muslim ummah's prosperity"
ReplyDelete"പക്ഷേ ഇരുപക്ഷത്തെയും നേതാക്കളെ ചുറ്റിപ്പറ്റി ജീവിക്കുന്ന ഒരു ചെറിയ ഉപജാപക വൃന്ദം ഇത്തരം ഐക്യ ശ്രമങ്ങളെ തകർക്കാൻ നിരന്തരം ശ്രമിക്കുന്നവരാണ്. ഹുസൈൻ മടവൂർ അത്തരം ശ്രമങ്ങളെ ഒരളവ് വരെ അതിജയിച്ചിരിക്കുന്നു എന്നാണ് ഈ കുറിപ്പ് സൂചിപ്പിക്കുന്നത്"
ReplyDeleteഹുസൈൻ മൌലവിയുടെ കൂടെ ഇപ്പറഞ്ഞ തരത്തിലുള്ള ഒരു വിഭാഗം ഉള്ളതായി ഇത് വരെ തോന്നിയിട്ടില്ല ,ഇനി വള്ളിക്കുന്നിനു അതിനെപറ്റി എന്തെങ്കിലും അറിവുണ്ടെങ്കിൽ അത് ഉടനെ തന്നെ മൌലവിയെ ബോധ്യപ്പെടുത്താൻ ശ്രമിക്കേണ്ടത് താങ്കളുടെ കടമയാണ്, ബാധ്യതയാണ് .
ഐക്യ ശ്രമങ്ങളില്‍ താത്പര്യമില്ലാത്ത ചുരുക്കം ചിലര്‍ ഏത് പക്ഷത്തും പാര്‍ട്ടിയിലും സംഘടനകളിലും ഉണ്ടാവും എന്നത് അവിതര്‍ക്കിതമാണല്ലോ. അങ്ങനെ ഒരു പൊതുബോധത്തിന്റെ അടിസ്ഥാനത്തില്‍ എഴുതിയ ഒരു വാചകമാണത്. ഡോ. മടവൂരിന്റെ പക്ഷത്ത് ആ ഗണത്തില്‍ പെടുന്ന ആളുകള്‍ ഉള്ളതായി വ്യക്തിപരമായി എന്റെ ശ്രദ്ധയില്‍ പെട്ടിട്ടില്ല. എന്നാല്‍ ഐക്യശ്രമങ്ങളെ സര്‍വാത്മനാ സ്വാഗതം ചെയ്യുന്നവരെയാണ് അദ്ദേഹത്തോടൊപ്പം കൂടുതല്‍ കാണാന്‍ പറ്റിയിട്ടുള്ളത്. എന്നാല്‍ സംഘടന വളരെ ശക്തമായ നിലയില്‍ മുന്നോട്ട് പോകുന്ന ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇങ്ങനെ ഒരു ലയനം ആവശ്യമില്ല എന്ന് പറയുന്ന ചുരുക്കം ചിലര്‍ ആ പക്ഷത്ത് ഉണ്ട് എന്ന് തന്നെയാണ് ഡോ. മടവൂരിന്റെ ഈ ലേഖനം പുറത്ത് വന്ന ശേഷമുള്ള ചില പ്രതികരണങ്ങളില്‍ നിന്ന് മനസ്സിലായിട്ടുള്ളത്. 'ചുറ്റിപ്പറ്റി ജീവിക്കുന്ന ഉപജാപക വൃന്ദം' എന്ന പ്രയോഗം ആരെയെങ്കിലും മാനസികമായി വിഷമിപ്പിച്ചുവെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നു.
Deleteഅതെ, ആ വാക്കുകൾ വേദനിപ്പിച്ചു. കാരണം മടവൂർ പക്ഷത്തുള്ള പ്രവർത്തകരായ ഒരാളെപ്പോലും ഐക്യം വേണ്ടന്നു പറയുന്നവരായി എന്റെ ശ്രദ്ധയിൽ ഇന്നേവരെ പെട്ടിട്ടില്ല. അതിനാൽ ആ പ്രയോഗത്തിൽ വേദന തോന്നി. പക്ഷെ, ഇത് ഐക്യാഹ്വാനവുമായി ബന്ധപ്പെട്ട ഒരു ലേഖനമാണല്ലോ എന്നതിനാൽ താങ്കൾ അപ്രകാരം എഴുതി എന്ന് സമാധാനിക്കുകയായിരുന്നു.
Deleteപക്ഷേ ഇരുപക്ഷത്തെയും നേതാക്കളെ ചുറ്റിപ്പറ്റി ജീവിക്കുന്ന ഒരു ചെറിയ ഉപജാപക വൃന്ദം ഇത്തരം ഐക്യ ശ്രമങ്ങളെ തകർക്കാൻ നിരന്തരം ശ്രമിക്കുന്നവരാണ്. ഹുസൈൻ മടവൂർ അത്തരം ശ്രമങ്ങളെ ഒരളവ് വരെ അതിജയിച്ചിരിക്കുന്നു എന്നാണ് ഈ കുറിപ്പ് സൂചിപ്പിക്കുന്നത്"
ReplyDeleteഹുസൈൻ മൌലവിയുടെ കൂടെ ഇപ്പറഞ്ഞ തരത്തിലുള്ള ഒരു വിഭാഗം ഉള്ളതായി ഇത് വരെ തോന്നിയിട്ടില്ല ,ഇനി വള്ളിക്കുന്നിനു അതിനെപറ്റി എന്തെങ്കിലും അറിവുണ്ടെങ്കിൽ അത് ഉടനെ തന്നെ മൌലവിയെ ബോധ്യപ്പെടുത്താൻ ശ്രമിക്കേണ്ടത് താങ്കളുടെ കടമയാണ്, ബാധ്യതയാണ് .
കേരളത്തിന്റ് മണ്ണിൽ അനൈക്യത്തിന്റെ വിത്ത് പാകി ഉദയം കൊണ്ട , മുസ്ലിംകളെ കാഫിറാക്കാൻ യാതൊരു മടിയുമില്ലാതിരുന്ന വഹാബി പ്രസ്ഥാനം ഇന്ന് എട്ടായി പിളർന്ന് പരസ്പരം കാഫിറാക്കി നടക്കുന്നു. സംഘടനാപരമായ തർക്കങ്ങളല്ല മറിച്ച് ശിർക്കും തൌഹീദും ആണ് ഈ പിളർപ്പുകളുടെ കാരണമെന്ന് മുജാഹിദ് മൌലവിമാർ തന്നെ പറയുന്നു. ഒന്നാകാൻ ഉദ്ദേശിക്കുമ്പോൾ ഇനി ശിർക്കിനും തൌഹീദിനുമൊക്കെ പുതിയ നിർവചനങൾ വഹാബി പാതിരിമാർ കണ്ടെത്തുമെന്ന് കരുതാം.
ReplyDeleteഞാനും അത് തന്നയാ ചിന്തിക്കുന്നത് ഇവര്‍ എന്ത് പറഞ്ഞ് ഒന്നിക്കും,
Delete
Delete'ക്ഷീരമുള്ളോരകിടിന് ചുവട്ടിലും ചോരതന്നെ കൊതുകിന്നു കൌതുകം' എന്ന ചൊല്ല് അന്വര്‍ഥമാക്കുന്ന ചിലര്‍ ഇവിടെ കയറി വന്നില്ലെങ്കിൽ പിന്നെ ശൈത്താൻ എന്തിനാല്ലേ...?
പഴഞ്ചൊല്ലൊന്നും ഇപ്പോ പഴേപോലെ മാച്ച് ചെയ്യുന്നില്ലല്ലോ...
Deleteനിങ്ങൾ സുന്നികളും ഒന്നാവണം എന്നല്ലേ വള്ളിക്കുന്ന് പറഞ്ഞത്...
Deleteഈ സമയം കൊണ്ട് അതിനു വേണ്ടി വല്ലതും ചെയ്യാൻ നോക്കിക്കൂടെ അനോണീ...
സുന്നികൾ തമ്മിൽ ആശയത്തിൽ വിത്യസമൊന്നുമില്ല ഭായ് സംഘടാപരമായ പ്രശ്നങ്ങൾ ..മുജാഹിദ് പിളർന്നത് തൌഹീദും ശിർക്കും വിഷയമാണേന്ന് മൌലവിമാർ തന്നെ പറയുന്നു. അതാണ്..
Deleteഒരുപാട് ചിന്തിച്ചു തലച്ചോർ(അങ്ങനെയൊന്ന് ഉണ്ടെങ്കിൽ) ആവിയാക്കല്ലേ...
Deleteമുജാഹിദുകളോട് സലാം പറയൽ ഹറാം(നിഷിദ്ധം) എന്ന് പഠിപ്പിച്ചുകൊണ്ട് നമ്മുടെ മുസ്ല്യാക്കൾ അല്ലേ കേരളത്തിന്റെ മണ്ണിൽ അനൈക്യത്തിന്റെ വിത്ത് പാകിയത്.?.
മുജാഹിദുകള്‍ തന്നെയാണ് കേരളത്തില്‍ അനൈക്യം ഉണ്ടാക്കിയത്,(അന്ന് വഹാബികള്‍ എന്നായിരുന്നു പേര് ).ഒത്താരുംയോടുകൂടി ജീവിച്ചിരുന്ന കേരള മുസ്ലിമ്കല്കിടയില്‍ അനൈയ്ക്യം ഉണ്ടാക്കിയത് വഹാബീ നേതാക്കള്‍ ആയിരുന്നു . അങ്ങിനെയൊരു നവീന വാദികള്‍ ഉണ്ടായപ്പോഴാണ് അവരോടു സലാം പരയ്രുതെന്നുള്ള നിര്‍ദേശം മുസ്ലിം പണ്ഡിതന്മാര് പുറപ്പെടുവിച്ചത് .
DeleteKAYINJAD KAYINJU ADONNUM INI CHARCHA CHEYYENDA, MADAVOORINDA EE AHONAM MANASA VAJA KARMANA ANGEEKARIKKAN KAHIYUNNAVAR NABI SNAHICHAVARAN KARANAM KURANINDA KALPANAYAN MADAVOOR PARANJAD IDINU ARU THURANGAM VEKKUNNUV AVAR ALLAHUVINDA MUMBIL UTHARAM PARAYENDIVARUM THEERCHA.........STHANA MANAGALAKAL VALUD PARALOKAMALLA....???????? ORKUKA MARANAM.......EE VASHIYUM VAKKANAVUM ENTHINU SAHODARANMARA.....?
ReplyDeleteമടവൂരിന്റെ ലേഖനമുയർത്തിയ അലയൊലികൾ കെട്ടുപോവുന്നതിനു മുമ്പേ ഇങ്ങനെയൊരു ലേഖനം എഴുതിയത് നന്നായി.
ReplyDeleteപൊതു സമൂഹം കൂടി ഇക്കാര്യം അറിഞ്ഞിരിക്കേണ്ടതുണ്ട്.
എന്റെ ദുഃഖം "എതിര് വിഭാഗത്തിലും ഒരു മടവൂര്‍ ഉണ്ടായിരുന്നെങ്കിൽ" എന്നതാണ്. നാഥാൻ അനുഗ്രഹിക്കട്ടെ.
correct,allahu anugrahikkette
Deleteഇതാണ് സാക്ഷാല്‍ പൊരോഹിത്യം,, ഇവര്‍ ഇവരുടേ നേതാക്കന് മാരെ റബ്ബുകളാക്കി വെച്ചിരിക്കുന്നു.. എങ്ങനെ ഇവര്‍ ഒന്നിക്കും ആരുടെ തൌഹീദ് ഇവര്‍ തള്ളും.
ReplyDeleteമുജാഹിദ് വിഭാഗവും കേരളത്തിലെ മറ്റു മുസ്ലിം വിഭാഗങ്ങളും തമ്മിലുള്ള ആശയ ഭിന്നതകളുടെ ഒരു സംവാദ വേദിയായി ഈ പോസ്റ്റിനെ മാറ്റാന്‍ ഉദ്ദേശിക്കുന്നില്ല. അതുകൊണ്ട് തന്നെ അത്തരത്തിലുള്ള ചില കമന്റുകള്‍ നീക്കം ചെയ്യേണ്ടി വന്നിട്ടുണ്ട്. ഡോ. മടവൂരിന്റെ ലേഖനത്തിന്റെ പാശ്ചാത്തലത്തില്‍ ഇരു മുജാഹിദ് വിഭാഗങ്ങളും തമ്മിലുള്ള ഐക്യനീക്കങ്ങളെ സ്വാഗതം ചെയ്തു കൊണ്ടുള്ള ഒരു പോസ്റ്റാണിത്. അതുമായി ബന്ധപ്പെട്ട കമന്റുകള്‍ മാത്രം നല്കുവാന് ശ്രദ്ധിക്കുമല്ലോ.
ReplyDeleteചന്ദ്രിക, വർത്തമാന ലേഖനങ്ങൾ വായിക്കുകയുണ്ടായി.
Deleteഅദ്യേഹത്തിന്റെ അഭിപ്രായത്തെ ഞാൻ പിന്താങ്കുന്നു.
ഒരു യഥാര്ത മുജാഹിദ് കാരന് അദ്ധേഹത്തിന്റെ അഭിപ്രായം തള്ളിക്കളയാൻ ആവില്ല.
സംഘടന പിളര്‍പ്പ് സമയത്ത് മറുഗ്രൂപ്പിൽ നിന്നും ഒരുപാട് പീഡനങ്ങൾ (ആദർശം മാനസികം സാമ്പത്തികം)ഏൽകേണ്ടി വന്നിട്ടുണ്ട്.
അതെല്ലാം പൊറുത്തും ക്ഷമിച്ചും മറന്നും വിട്ടു വീഴ്ചക്ക് തയ്യാറായി.
നാടിനും സമുദായത്തിനും സങ്കടനക്കും ആദർശതിനും വേണ്ടി ഒന്നിക്കുവാൻ എല്ലാവരും തയ്യാറാകണം .
പ്രവാചകന്റെ മാതൃക ജീവിതത്തിൽ പകർതുവാൻ ഇതാണ് ഒരു സുവര്‍ണാവസരം.
ഈ അവസരത്തിൽ ഒന്നിക്കാൻ കഴിഞ്ഞില്ലെങ്കിൽ ?
ഇനി ഒരു അവസരം ഉണ്ടായില്ലെങ്കിൽ ?
മരിക്കുവാൻ കിടക്കുന്നതിനു മുമ്പ് തന്നെ സന്ദർശിക്കുവാൻ വരുന്നവരോട് ഐക്യത്തെ പറ്റി പറഞ്ഞിട്ട് കാര്യമുണ്ടോ?
മരണ ശേഷം മറ്റുള്ളവർ പറയും :"അദ്യേഹത്തിനും നമ്മൾ ഒന്നായി കാണാൻ വലിയ ആഗ്രഹമായിരുന്നു. പക്ഷെ നടന്നില്ല."
ഐക്യത്തിന് വേണ്ടി സ്വയം തോല്‍ക്കുക.
നാളെ പരലോകത് അള്ളാഹു വിജയം തരും..
അതിനു വേണ്ടിയുള്ള ശ്രമം തുടരുക....
ഐക്യം വേണം ..അത് അത്യവശ്യമാണ് ,മുജാഹിദുകൾ മാത്രമല്ല മറ്റു ജനങ്ങളും രക്ഷപ്പെടും. കാഫിറാക്കൽ കലാപരിപാടിയെങ്കിലും അവസാനിക്കുമല്ലോ (ഇല്ല ?
Deleteമാതൃഭൂമി ആഴ്ചപ്പതിപ്പിൽ (2010 ഫെബ്രുവരി 21) 'ആ വഹാബികളല്ല ഈ വഹാബികൾ' എന്ന തലക്കെട്ടിൽ എം എൻ കാരശ്ശേരി എഴുതിയ ലേഖനം ഇവിടെ വായിക്കാം.
ReplyDeleteമുകളിലെ ലിങ്ക് വര്‍ക്കാകുന്നില്ല
Deleteഇതെല്ലേ താങ്കള്‍ പറഞ്ഞത് http://vayanakaaran.blogspot.com/2010/03/blog-post.html
'അതിനെക്കുറിച്ച് ഞാൻ വ്യാകുലപ്പെടുന്നില്ല. മുജാഹിദ് പ്രസ്ഥാനത്തിലും ഈ സമുദായത്തിനും ഇതുകൊണ്ടൊരു ദോഷമുണ്ടാകില്ല". ആത്മാര്‍ത്ഥതയുള്ള ഒരു മുസ്ലിം നേതാവിന്റെ ശബ്ദമാണിത്. ഇത് വായിച്ചതോടെ അദ്ദേഹത്തോടുള്ള ബഹുമാനം കൂടിയിട്ടേയുള്ളൂ. ഗ്രൂപ്പ് ചർച്ചകളിൽ മടവൂര്‍ വിഭാഗം കുറേക്കൂടി മാന്യത പുലര്‍ത്തുന്നതായാണ് തോന്നിയിട്ടുള്ളത്. ഈ പ്രസ്താവന അത് വ്യക്തമായി തെളിയിക്കുന്നു.
ReplyDeleteഇരുപക്ഷത്തെയും നേതാക്കളെ ചുറ്റിപ്പറ്റി ജീവിക്കുന്ന ഒരു ചെറിയ ഉപജാപക വൃന്ദം ഇത്തരം ഐക്യ ശ്രമങ്ങളെ തകർക്കാൻ നിരന്തരം ശ്രമിക്കുന്നവരാണ്. ഹുസൈൻ മടവൂർ അത്തരം ശ്രമങ്ങളെ ഒരളവ് വരെ അതിജയിച്ചിരിക്കുന്നു എന്നാണ് ഈ കുറിപ്പ് സൂചിപ്പിക്കുന്നത്."
ReplyDeleteലേഖനം വളരെ നന്നായി. സന്ദര്‍ഭോചിതവുമായി...
പണ്ധീതന്റെ യോ നേതാവിന്റെയോ പരിവേഷമില്ലാതെ ബഹുമാനപ്പെട്ട ഹുസൈന് മടവൂരിനെ വെറുമൊരു സാധാരണ മനുഷ്യനായി കാണാനും സംസാരിക്കാനും ഒന്ന് രണ്ടു തവണ എനിക്ക് അവസരം കിട്ടിയ്ട്ടുണ്ട്....
എന്റെ മരുമകന്റെ പിതാവ് രോഗ ബാധിതനായി ആശുപത്രിയില്‍ കിടക്കുമ്പോള്‍ അദ്ദേഹത്തെ കാണാനായി ഒരിക്കല്‍ ഹുസൈന് മടവൂര്‍ വന്നത് ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു.രോഗിയെ കൂടാതെ മരുമകന്റെ ഉമ്മയും, ഞാനും എന്റെ ഭാര്യയും മാത്രമേ അപ്പോള്‍ അവിടെ ഉണ്ടായിരുന്നുള്ളൂ..രണ്ടു മണിക്കൂറോളം അവിടെ ചിലവഴിച്ച്ചാണ് അദ്ദേഹം പോയത്..രോഗ വിവരവുമായി ബന്ധപ്പെട്ടതല്ലാത്ത ഒരു വാക്ക് പോലും അന്നദ്ദേഹം അവിടെ സംസാരിച്ചിരുന്നില്ല.ദൈവവുമായി അഭേദ്യ ബന്ധം കാത്തുസൂക്ഷിക്കുന്ന മഹാനായ ഒരു മനുഷ്യന്റെ സാന്നിധ്യമാണ് എനിക്ക് അപ്പോള്‍ അനുഭവിക്കാനായത്..... തീര്‍ച്ചയായും അല്ലാഹുവിന്റെ തൃപ്തി യല്ലാതെ മറ്റൊന്നും കാംക്ഷിക്കാത്ത വ്യക്തിത്വമാണ് അദ്ദേഹത്തിറെത്....
ചന്ദ്രിക, വർത്തമാന ലേഖനങ്ങൾ വായിക്കുകയുണ്ടായി.
ReplyDeleteഅദ്യേഹത്തിന്റെ അഭിപ്രായത്തെ ഞാൻ പിന്താങ്കുന്നു.
ഒരു യഥാര്ത മുജാഹിദ് കാരന് അദ്ധേഹത്തിന്റെ അഭിപ്രായം തള്ളിക്കളയാൻ ആവില്ല.
സംഘടന പിളര്‍പ്പ് സമയത്ത് മറുഗ്രൂപ്പിൽ നിന്നും ഒരുപാട് പീഡനങ്ങൾ (ആദർശം മാനസികം സാമ്പത്തികം)ഏൽകേണ്ടി വന്നിട്ടുണ്ട്.
അതെല്ലാം പൊറുത്തും ക്ഷമിച്ചും മറന്നും വിട്ടു വീഴ്ചക്ക് തയ്യാറായി.
നാടിനും സമുദായത്തിനും സങ്കടനക്കും ആദർശതിനും വേണ്ടി ഒന്നിക്കുവാൻ എല്ലാവരും തയ്യാറാകണം .
പ്രവാചകന്റെ മാതൃക ജീവിതത്തിൽ പകർതുവാൻ ഇതാണ് ഒരു സുവര്‍ണാവസരം.
ഈ അവസരത്തിൽ ഒന്നിക്കാൻ കഴിഞ്ഞില്ലെങ്കിൽ ?
ഇനി ഒരു അവസരം ഉണ്ടായില്ലെങ്കിൽ ?
മരിക്കുവാൻ കിടക്കുന്നതിനു മുമ്പ് തന്നെ സന്ദർശിക്കുവാൻ വരുന്നവരോട് ഐക്യത്തെ പറ്റി പറഞ്ഞിട്ട് കാര്യമുണ്ടോ?
മരണ ശേഷം മറ്റുള്ളവർ പറയും :"അദ്യേഹത്തിനും നമ്മൾ ഒന്നായി കാണാൻ വലിയ ആഗ്രഹമായിരുന്നു. പക്ഷെ നടന്നില്ല."
ഐക്യത്തിന് വേണ്ടി സ്വയം തോല്‍ക്കുക.
നാളെ പരലോകത് അള്ളാഹു വിജയം തരും..
അതിനു വേണ്ടിയുള്ള ശ്രമം തുടരുക....
താന്‍ നേതൃത്വം നല്കുന്ന സംഘടന എന്നത്തേക്കാളേറെ ശക്തമായിരിക്കുന്ന വേളയില്‍ കാലഘട്ടത്തിന്റെ ചുവരെഴുത്ത് വായിച്ച് ഏറെ വിട്ടുവീഴ്ച്ചകളോടെ ഹുസൈന് മടവൂര്‍ സാഹിബ് നടത്തിയ ഐക്യ ആഹ്വാനം മുവഹിദുകള്‍ക്ക് ഏറെ ആനന്ദം നല്‍കുന്നതാണ്. ബഷീര്‍ സാഹിബിന്റെ പോസ്റ്റില്‍ കമന്റ് ചെയ്തുകൊണ്ട് ബഹുമാന്യനായ എ പി അബ്ദുല്‍ ഖാദര്‍ മൌലവിയുടെ പുത്രന് ആരിഫ് സൈന്‍ സാഹിബിന്റെ വരികള്‍ നിസ്വാര്‍ത്ഥരായ ആദര്‍ശ ബന്ധുകള്‍ക്ക് അതിലേറെ ആനന്ദം നല്കുന്നു.
ReplyDeleteഅല്ലാഹു നമ്മുടെ സദുദ്ദേശ്യങ്ങള്‍ പൂര്‍ത്തീകരിച്ചു നല്കുമാറാകട്ടെ...
എന്തൊക്കെ പറഞ്ഞാലും ഉമ്മൻചാണ്ടി രാജി വയ്ക്കണം. അത് കഴിഞ്ഞു ആലോചിക്കാം.
ReplyDeleteബഷീര്കയുടെ വരികള്‍ വായിക്കുമ്പോള്‍ ഭയങ്കര ആവേശം വരും പക്ഷെ .. ഒരു മുറിവ് വെച്ച് കെട്ടുമ്പോള്‍ ആരാണ് ആ മുറിവുകള്‍ ഉണ്ടാകിയത് എന്നും കൂടി എഴുതിയാല്‍ നന്നാകും .. പിന്നെ .. മുജഹിടുകള്‍ ബിന്നിച്ചത് എന്നും ആദര്‍ശപരമായി മാത്രമായിരുന്നു .. അതുപോലെ മുജഹിടുകള്‍ സ്നേഹിച്ചതും അധ്ര്ഷപരമായി മാത്രമാണ് അത് കൊണ്ട് തന്നെ അധ്ര്ഷപരമായി ഭിന്നിച്ചവര്‍ ഒന്നിക്കണമെങ്കില്‍ അധ്ര്ഷപരമായ ഇക്യമാണ് ഉണ്ടാകേണ്ടത് .. ഇനി അധര്ഷത്തില് ഇപ്പോള്‍ ഞങ്ങള്‍ ഒരു പോലെ ആണ് എന്ന് വിശ്വസിക്കുന്ന ഏതെങ്കിലും മുജഹിടുകള്‍ എന്ന് പറയപെടുന്നവര്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് ഒന്നിക്കാം ... അത് സമൂഹത്തിനു മുജഹിടുകള്ക്കും നല്ലതാണ് .. കാര്യങ്ങള്‍ പഠിക്കാന്‍ ആഗ്രഹം ഉള്ള മനുഷ്യന് മാര്‍ക്ക് അത് അതിലേറെ ഉപകാരവും ആണ്... ബഹുമാന്യനായ ഹുസൈന് മടവൂരും .. അബ്ദുല്‍ ഖാടെര് മൌലവിയും ഒന്നിക്കട്ടെ .. ഒന്നിക്കാന്‍ ഉള്ള പോസ്റ്റുകളും വരട്ടെ ...... അല്ലഹിവിന്റെയ് റസൂല്‍ പറഞ്ഞ ഒരു ഹദീസിന്റെയ് രത്ന ചുരുക്കം ഇവിടെ കുറിക്കുന്നു " ജൂതന്മാര് 71 വിഭാഗം ആയി ക്രിസ്ത്യാനികള്‍ 72 ഉം എന്റെ സമൂഹം 73 വിഭാഗം ആകുക തന്നെ ചെയ്യും ." ബഷീര്കയും ഐക്യം ആഗ്രഹിക്കുന്നവരും ഇടക്ക് ബ്ലോഗ് എഴുത്ത് ഇല്ലാത്ത സമയത്ത്( കേരളത്തില്‍ പ്രേതെകിച്ചു ഒരു പീഡനവും നാടകത്ത സമയത്ത്) കോഴിക്കോട്ടെ ഏതെങ്കിലും ബുക്ക് സ്ടാളി ല്പോയാല് ഹദീസ് മലയാളം പരിഭാഷ വാങ്ങാന്‍ കിട്ടും അതില്‍ ഈ ഹദീസ് ഉണ്ടാകും അതൊക്കെ ഒന്ന് വയിക്കുക് പിന്നെ .".ദൈവത്തിന്റെ പാശത്തെ നിങ്ങൾ മുറുകെ പിടിക്കുക, ഭിന്നിച്ചു പോകരുത്' എന്ന വിശുദ്ധ ഖുർആനിന്റെ അധ്യാപനം അപ്പോഴും ഒരശരീരി കണക്കെ അന്തരീക്ഷത്തിൽ അലയടിക്കുമെന്നു മാത്രം." ഖുരനിന്റെയ് ആദ്യപനം എപ്പോഴും അലയടിക്കും ദൈവത്തിന്റെ പാര്ഷത്തില് നിങ്ങള്‍ മുറുക്കി പിടിക്കുക എന്നാ ആയത മനസ്സിലാക്കാന്‍ . അമ്മാവന്റെ വീട്ടില്‍ പോകുമ്പോള്‍ ബഹുമാന്യനായ മുഹമ്മദ് അമ്മനിമൌലവിയുദ് എപരിഭാഷ എടുത്തു ഒന്ന് വായിക്കുക .. പ്രിയ ബഷീര്ക..അലല്ഹു അനുഗ്രഹിക്കട്ടെ .ആമീന്‍
ReplyDeleteആഒരുനല്ലനാളേക്ക് വേണ്ടി നമുക്ക്കാത്തിരിക്കാം അള്ളാഹു അനുഗ്രഹിക്കട്ടെ
ReplyDeleteമുജാഹിദ് ഐക്യം പ്രവർത്തകർക്ക് പറയാനുള്ളത്
ReplyDeleteകഴിഞ്ഞ ദിവസം വർത്തമാനത്തിലും അതിനു മുൻപ് ചന്ദ്രികയിലും വന്ന ഹൂസൈൻ മടവൂരിൻറ ലേഖനമാണ് ഈ കുറിപ്പിനാധാരം.അദ്ദേഹം തൻറ ലേഖനത്തിലൂടെപകരാൻ ശ്രമിച്ച മുജാഹിദ് പ്രസ്ഥാനങ്ങളുടെ ഐക്യം എന്ന ആശയം,ഏറെ നാളുകളായി ഇരു വിഭാഗത്തിലേയും സാധാരണ പ്രവർത്തകരുടെ പൂവണിയാത്ത സ്വപ്നമായിരുന്നു.ഇക്കഴിഞ്ഞ മെയ്മാസത്തിൽ അരീക്കോട് വെച്ചു നടന്ന ജംഇയ്യത്തിെൻറ പരിപാടിയോടെ ഐക്യം യഥാർത്ഥ്യമാവുമെന്ന് ഞാനടക്കമുള്ള സാധാരണ പ്രവർത്തകർ ഏറെ പ്രതീക്ഷ പുലർത്തിയിരുന്നു.
കേരളീയമുസ്ലിം സമൂഹത്തിലാകമാനം മ്ളാനത പരത്തിയ പിളർപ്പ് സംഭവിച്ചത്.ഇന്നിപ്പോൾ പത്തു വർഷം കഴിഞ്ഞിരിക്കുന്നു ഇരു വിഭാഗ
ങ്ങളെയും തമ്മിലകറ്റയ ആ ദുരന്തം നടന്നുകഴിഞ്ഞിട്ട...്.എന്തിൻറ ...പേരിലായാലും അപലപിക്കപെടേന്ഡതായിരുന്നു അത്.ഇനിയിപ്പോൾ ആ പിളർപ്പിൻറ പോസ്ററമോർട്ടം കൊന്ഡ് ആർക്കും ഒരു നേട്ടവും ലഭിക്കാനില്ല,അതിനാൽ തന്നെ ഇരു വിഭാഗവും അതിന് മുതിരാതിരിക്കുന്നതാവും ഭംഗി.
സമുദായത്തെ ബാധിച്ചജീർണ്ണതെക്കെരിൽ സന്ധിയില്ലാസമരം നടത്താൻവേന്ഡിയാണല്ലോ പ്രസ്ഥാനം രൂപീകരിക്കപ്പെട്ടതു തന്നെ.പക്ഷെ പിളർപ്പിനു ശേഷം ആ ലക്ഷ്യത്തിൽ നിന്ന് വഴിമാറി പരസ്പരമുള്ള പഴിചാരലിനായിരുന്നു മുഖ്യ പരിഗണന.സമുദായത്ത്ൻറ പാരത്രീക മോക്ഷത്തിനു വേന്ടി പ്രവർത്തിക്കേന്ട സംഘടനയുടെ പണവും സമയവും വ്യർഥമായി പോകുന്നതിൽ പ്രസ്ഥാനത്തെ സ്നേഹിക്കുന്ന പലരും ആശൿ പ്രകടിപ്പിച്ചിരുന്നു.ഏതായാലുംമടവൂരിനെപോലെയൊരു മുതിർന്ന നേതാവു തന്നെ ഐക്യ ശ്രമവുമായിമുന്നോട്ട്വരുപോൾ മറുപക്ഷവും പച്ചക്കൊടി കാട്ടുമെന്ന് നമുക്ക് പ്രത്യാശിക്കാം,അവി
ുത്തെ മാലിന്യങ്ങളൊക്കെപുറത്തായ സ്ഥിതിക്ക് പ്രത്യേകിച്ചും.
അനുബന്ധമായി ഒന്ന് രന്ഡ് കാര്യങ്ങൾ കൂടിസൂചിപ്പിക്കട്ടെ.മടവൂരിൻറ ലേഖനം സഷ്യൽ നെറ്റവർക്കിംഗ് സൈറ്റുകളിൽ ഇതിനകം ത ന്നെ ചർച്ചയായി കഴിഞ്ഞിരിക്കുകയാണ്.പക്ഷെ ചിലഅസഹിഷ്ണുതാ പക്ഷക്കാർക്ക് അദ്ദേഹത്ത്ൻറ ആഹ്വാനം സംഘടനാദൌർബല്യം മൂലമാണെന്ന് വരുത്തിതീർക്കാൻ വലലാത്തൊരു വ്യഗ്രത.ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോരതന്നെ കൊതുകിനു പ്രിയംകരം.അത്തരക്കാരെ അവഗണിച്ച് ഐക്യശ്രമങ്ങളുമായി ുന്നോട്ട്പോവുക.പ്പരാർത്ഥനകളുമായി പ്പവർത്തകർകൂടെയുന്ട്.ബന്ധപ്പെട്ടർ മുൻകൈയ്യെടുക്കുമെന്് പ്രതീക്ഷിക്കുന്നു.അല്ലാഹു അനുഗ്രഹിക്കട്ടെ...
yes , unity is the strength so dua to allah for it
Deleteസകരിയ വിഭാഗം ആരോപിക്കുന്നത് ഇവരും അവരും തമ്മില്‍ യാതൊരു വ്യത്യാസവുമില്ല എന്നാണ് ഇതില്‍ കൂടുതല്‍ എന്ത് സര്ടിഫിക്കട്ടാണ് ഇനി വേണ്ടത്
ReplyDeleteഇനി പ്രതികരിക്കേണ്ടത് ഏ പി യും ടി പി യുമാണ്. അവരുടെ പ്രതികരണങ്ങൾക്കായി കേരളം കാത്തിരിക്കുന്നുണ്ട്. ഐക്യ ശ്രമത്തിന് എതിരു നിൽക്കുന്ന ചുരുക്കം ചിലരുടെ താത്പര്യങ്ങളെ അവഗണിച്ച് ഇരുവരും അവരുടെ ഹൃദയ വികാരങ്ങളെ സാക്ഷാത്കരിക്കുവാൻ മുന്നോട്ട് വന്നാൽ കേരളത്തിന്റെ ഇസ്ലാഹി പ്രസ്ഥാന ചരിത്രത്തിൽ അതൊരു നാഴികക്കല്ലാവും.
ReplyDeleteതാന്‍ നേതൃത്വം നല്കുന്ന സംഘടന എന്നത്തേക്കാളേറെ ശക്തമായിരിക്കുന്ന വേളയില്‍ കാലഘട്ടത്തിന്റെ ചുവരെഴുത്ത് വായിച്ച് ഏറെ വിട്ടുവീഴ്ച്ചകളോടെ ഹുസൈന് മടവൂര്‍ സാഹിബ് നടത്തിയ ഐക്യ ആഹ്വാനം മുവഹിദുകള്‍ക്ക് ഏറെ ആനന്ദം നല്‍കുന്നതാണ്. ബഷീര്‍ സാഹിബിന്റെ പോസ്റ്റില്‍ കമന്റ് ചെയ്തുകൊണ്ട് ബഹുമാന്യനായ എ പി അബ്ദുല്‍ ഖാദര്‍ മൌലവിയുടെ പുത്രന് ആരിഫ് സൈന്‍ സാഹിബിന്റെ വരികള്‍ നിസ്വാര്‍ത്ഥരായ ആദര്‍ശ ബന്ധുകള്‍ക്ക് അതിലേറെ ആനന്ദം നല്കുന്നു.
അല്ലാഹു നമ്മുടെ സദുദ്ദേശ്യങ്ങള്‍ പൂര്‍ത്തീകരിച്ചു നല്കുമാറാകട്ടെ...
ഗതികേടെ നിന്റെ പോരോ മുജാഹിത് ....... പക്ക തീവ്രവാദകൊട്ടഷന് ടീം ആണ് ഈ പറയുന്ന വഹാബികള്‍ എന്ന് അവരുടെ ചരിത്രവും വര്‍ത്തമാനവും അറിയുന്ന ആര്‍ക്കും അറിയാം!!!, ഇനി അതിനെ ഒന്ന് വെള്ള പൂശി വീണ്ടും മാര്‍കെറ്റില്‍ ഇറക്കണം, അതിന് ബഷീര്‍ സാഹിബും ആരിഫ് സൈനും കുറച്ചതികം വിയര്‍ക്കേണ്ടി വരും കാരണം ഭിന്നത എന്നത് വഹാബിസതിന്റെ മുഖമുദ്രയാണ് , ഐക്യത്തില്‍ കഴിഞ്ഞിരുന്ന മുസ്ലിംകളില് അന്യ്ക്യത്തിന്റെ പടപ്പാട്ട് പാടിയാണ് ഇവര്‍ വന്നത് തന്നെ ; ആ ഇവര്‍ക്ക് അയ്ക്യത്തോടെ മുന്നോട്ട് പോകാന്‍ ആകുമോ എന്നത് കണ്ടറിയാം എന്തായാലും ആ സാകരിയ്യ സ്വലഹിയെയും ബാലുവിനെയും കൂട്ടിക്കോളൂ കോറം തികയണ്ടേ , "ഉപ്പുവെള്ളം കുറെ കുടിച്ചത് കൊണ്ട് ദാഹം മാറില്ല കൂട്ടരേ അതിന് ശുദ്ധ വെള്ളം തന്നെ കുടിക്കണം" ...... പിന്നെ ബഷീര്‍ സാഹിബ്ബ ഒരു തന്ത്രം ഇവിടെ പ്രയോഗിച്ചു സാഹിബിന് കിട്ടുന്ന കൊട്ടിന്റെ കനം കുറക്കാന്‍ സുന്നികള്‍ തമ്മില്‍ ഒന്നാകണം എന്ന് പോലും പറഞ്ഞ് കളഞ്ഞു. ഇനി ഈ ലേഖനത്തെ എതിര്‍ക്കാന്‍ ആരുണ്ടിവിടെ അല്ല പിന്നെ !!!!!
ReplyDeleteഖുര്‍'ആനും സുന്നത്തും ഒക്കെ ജീവിതത്തിൽ പ്രാവർത്തികമാക്കാനുള്ളതാണ്, അതിനുള്ള അവസരങ്ങൾ പലപ്പോഴായി പലര്‍ക്കും ലഭിക്കുന്നു എന്നാൽ അതികമാളുകൾക്കും പ്രയോഗവൽക്കരിക്കാൻ സാധിക്കലില്ല, ജീവിതത്തിൽ ചെയ്യാൻ കഴിയാത്തത് പറയരുതെന്ന ഖുര്‍'ആനിന്റെ നിർദേശം ഉൾകൊള്ളാൻ കഴിയാതെ വെറും പറയൽ മാത്രമല്ലാതിരിക്കട്ടെ, രണ്ടാളുകൾ തെറ്റിയാൽ അതിൽ ആദ്യം സലാം പറയുകയും മിണ്ടുകയും ഒക്കെ ചെയ്യുന്നതിന്റെ പുന്ന്യവും മഹത്വവും, മുഹ്മിനുകൾ മൂന്നു ദിവസത്തിൽ കൂടുതൽ തെറ്റി നില്ക്കരുതെന്നൊക്കെ പടിപ്പിക്കപ്പെടുന്നവർ തെന്നെയല്ലേ നമ്മോളൊക്കെ, ആദർശം അതിൽ വെള്ളം ചേര്‍ക്കാൻ ആരും ആഗ്രഹിക്കുന്നവരല്ല, അതുകൊണ്ട് തന്നെ പണ്ഡിതന്മാർ കൂടിയിരുന്നു തെറ്റിധാരണകൾ നീക്കാൻ ശ്രമിക്കുകയും ചെയ്യാൻ സാധിക്കില്ലേ, യെടാർത്ത ഖുര്‍'ആനും സുന്നത്തും അനുസരിച്ച് ജീവിതം ചിട്ടപ്പെടുത്താനും പരലോക വിജയം നേടാനും അള്ളാഹു അനുഗ്രഹിക്കട്ടെ, ആമീൻ
Deleteമുസ്ലിമും മുശ്രിക്കും എങ്ങനെ ഒന്നിക്കും,, അതും കൊടി ഒന്ന് പറഞാല്‍ നന്നായിരുന്നു..
Deleteولا تجعل في قلوبنا غلا للذين آمنوا...---
ReplyDeleteഹുസൈന് മടവൂര്‍ എന്ന പണ്ഡിതനെ നേരിട്ട് കാണുകയും അദ്ധേഹത്തിന്റെ പ്രസംഗം കേള്‍ക്കുകയും ചെയ്തിരുന്നു മുജാഹിദ് പ്രസ്ഥാനത്തില്‍ നിന്നും ഇതര സംഘടനകളെ കുറ്റം പറയാത്ത ഒരു പ്രസംഗം ഞാന്‍ ആദ്യമായിട്ട് കേട്ടത് അദ്ധേഹത്തില്‍ നിന്നാണ് ... അദ്ധേഹത്തിന്റെ ആഗ്രഹം ശ്രമവും നടന്നാല്‍ മതിയായിരുന്നു .. അതിനു മുജാഹിദ് പ്രസ്ഥാനത്തില്‍ എത്ര ഗ്രൂപ്പുകള്‍ ഉണ്ട് മൂന്നോ നാലോ ഇവരൊക്കെ ഒന്നിച്ചു ഒരു കുടക്കീഴില് വരുമോ എത്രയും നാള് കൊണ്ട് നടക്കാത്ത യോജിപ്പ് പെട്ടെന്ന് നടക്കുമോ ആവൊ? ദൈവം അനുഗ്രഹിക്കട്ടെ... 'ദൈവത്തിന്റെ പാശത്തെ നിങ്ങൾ മുറുകെ പിടിക്കുക, ഭിന്നിച്ചു പോകരുത്'..
ReplyDeleteThis comment has been removed by the author.
ReplyDeleteസാമ്സ്കാരിക വിദ്യാഭ്യാസ നവോത്ഥാന പ്രസ്ഥാനമായ മുജാഹിദ് പ്രസ്ഥാനം ദൌര്‍ഭാഗ്യകരമായ പിളര്‍പ്പിന് ശേഷം കഴിഞ്ഞ പത്ത് വര്‍ഷത്തോളം എന്ത് സംഭാവന സമൂഹത്തിനു നല്കി എന്ന് ചിന്തിച്ചു നോക്കിയാല്‍ അറിയാം ഐക്യത്തിന്റെ പ്രസക്തി.ഗ്രൂപ്പുകള്‍ പരസ്പരം പോരടിക്കുന്നതോഴിച്ചാല് ഒരാളെ പോലും തൌഹീദിലെക്ക് ക്ഷണിക്കനോ ഹിദായത്ത് ഉപദേശിക്കാനോ ആരും സമയം കണ്ടെത്ത്തിയില്ലെന്നു മാത്രമല്ല പരസ്പര ബഹളം കാരണം ഉപദേശിച്ചാല്‍ പോലും ആരും ശ്രദ്ധിക്കാത്ത അവസ്ഥയിലുമായിരുന്നു. മുന്‍പ് മത ഭൌതിക വിദ്യാഭ്യാസ മേഘലയിലെ പ്രസ്ഥാന സ്ഥാപനങ്ങളെ കുറിച്ച് അഭിമാനിചിരുന്നവര്‍ യാഥാസ്ഥിതികരുടെ ഈ മേഘലയിലെ വളര്‍ച്ചകണ്ടു വിരല്‍ കടിക്കേണ്ടി വന്നു.ഭിന്നിച്ചു നിന്നു എത്ര വളര്‍ന്നാലും ഒന്നിച്ച്ച്ചിരിക്കുംമ്പോളുള്ള അഭിമാനവും പ്രവര്‍ത്തന വീര്യവും ഒരിക്കലും കിട്ടാന്‍ പോവുന്നില്ല. അഭിപ്രായ ഭിന്നതകളില്‍ തട്ടി ഈ ഐക്യശ്രമം തകരാന്‍ പാടില്ല. പ്രസ്ഥാനം ഭിന്നിക്കുന്നതിന്നു മുന്‍പും ഈ വ്യതാസങ്ങള്‍ മിക്കതും ഉണ്ടായിരുന്നതും, ഭിന്നതക്ക് ശേഷം പ്രൊജക്ട് ചെയ്യപ്പെട്ട് കാരണമായി കൊണ്ട് വരപ്പെട്ടതുമാണ് . അതായത് ഈ അഭിപ്രായ ഭിന്നതക്ല്ക്കപ്പുരം ഐക്യം സാധ്യമാനെന്നര്ത്ഥം.പിളര്‍പ്പിന് കാരണമായ കുത്തിതിരിപ്പുകള്‍ ഉണ്ടാക്കിയ സംഘത്തെ എല്ലാവരും തിരിച്ചറിഞ്ഞു മൂലക്കിരുത്തിയ സ്ഥിതിക്ക് ഐക്യത്തിന്നെതിരെ അവരില്‍ നിന്നുണ്ടാകുന്ന ഒറ്റപ്പെട്ട ഓരിയിടലുകള്‍ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയാന്‍ നമുക്ക് കഴിയട്ടെ... നേതാക്കള്‍ക്ക് അതിന്നുള്ള മനസ്സോരുക്കം അല്ലാഹു നല്കട്ടെ.. ആമീന്‍
ReplyDeleteRespect your views...
ReplyDelete"ക്ഷീരമുല്ലോരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിന്നു കൌതുകം "
ReplyDeleteപലരുടെയും പ്രതികരണങ്ങൾ കണ്ടപ്പോൾ ഇതാണ് പറയാൻ തോന്നുന്നത് , തന്നെ പറ്റി അപവാദങ്ങൾ പറഞ്ഞവര്‍ക്കെല്ലാം മാപ്പ് കൊടുക്കുകയും , താൻ മൂലം വിഷമം നേരിട്ടവരോട് മാപ് പറയുകയും ചെയ്ത അദ്ധേഹത്തിന്റെ ആ വലിയ മനസ്സ് കാണാൻ കഴിയതവരോട് എന്ത് പറയാൻ
ഹുസൈൻ മടവൂരിന്റെ ലേഖനം മുജാഹിദ് പ്രസ്ഥാനത്തിൽ ഒരു പുതുയുഗപ്പിറവിക്കുള്ള നാന്ദി കുറിക്കട്ടെ എന്ന് പ്രത്യാശിക്കുന്നു. പ്രാർത്ഥിക്കുന്നു.
ReplyDeleteഅല്ലാഹു നമ്മുടെ സദുദ്ദേശ്യങ്ങള്‍ പൂര്‍ത്തീകരിച്ചു നല്കുമാറാകട്ടെ...
ReplyDeleteഎല്ലാം മറക്കാം പൊറുക്കാം ; പക്ഷെ രണ്ടു കൂട്ടരും പുറത്തു വിട്ട സീ ഡീ ഭൂതങ്ങളെ എങ്ങിനെ മായ്ക്കാന്‍ പറ്റും?
ReplyDeleteഈ ഒരൈക്യം കേരള മണ്ണിനെ ശബ്ദ-ശ്രാവ്യ മലിനീകരണങ്ങളില്‍ നിന്ന് മോച്ചിപ്പിക്കും. ജിന്നില്‍ നിന്നും, 20 റകാത് തറാവീഹില്‍ നിന്നും , ഖബറുകളുടെ അളവെടുക്കലില്‍ നിന്നും കുറച്ച് ഊര്‍ജ്ജം ആദിമ കാല നേതാക്കള്‍ ചെയ്തതു പോലെ ക്രിയാത്മകമായി സമൂഹത്തിലേക്കുള്ള ഇടപെടലുകളിലേക്കും പകരപ്പെടുകയാണെങ്കില്, ഇത് കത്തി തീര്‍ന്ന് ബാക്കിയായ ചാരത്തില്‍ നിന്നും ഊര്‍ജ്ജം ഉള്പ്പാദിപ്പിച്ച് പ്രകാശമാനമായ പ്രത്യാശയുടെ ജീവന് നല്‍കുന്നത് പോലെയായിരിക്കും.
ReplyDeleteഇസ്ലാംകളിലെ വിവിധ ഗ്രൂപ്പുകളുടെ തമ്മിൽ തർക്കങ്ങൾ അറിയില്ലെങ്കിലും ഈ പോസ്റ്റിൽ പരിചയപ്പെടുത്തിയ ഡോ. ഹുസൈണ്‍ മടവൂരിനെപ്പോലുള്ള മത നേതാകലെയാണ് ഇന്ത്യക്ക ആവശ്യമുള്ളത്. അദ്ദേഹത്തിന്റെ നല്ല മനസ്സിന് എല്ലാ പിന്തുണയും
ReplyDeleteഇത് ലാസ്റ്റ് ബസ് ആണെന്ന് മറക്കാതിരിക്കുക ഈ ബസ് കൂടി പോയാല്‍ വരാനിരിക്കുന്ന ദൈവ ശിക്ഷ കാത്തിരുന്നു കൊള്ളുക
ReplyDeleteസിദ്ധീക്ക് തിരൂര്‍
A good move and good news.....by God's grace, let it happen
ReplyDeleteഇതിനോട് ചേർത്ത് വായിക്കാവുന്നത്.....
http://ottamyna.blogspot.com/2013/04/blog-post.html
ബ്ലോഗ് വായിച്ചു. ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയം. മനോഹരമായ ഭാഷയിലുള്ള എഴുത്ത്.
Deleteമടവൂര്‍ സാഹിബിന്റെ ലേഖനം തികച്ചും വ്യക്തിപരമാണ്. പിളര്‍ന്ന ഒന്നാം തിയ്യതി തൊട്ടു അദ്ദേഹം പ്രകടിപ്പിച്ച ആഗ്രഹം. ഐക്യ ചർച്ചകൾ മുമ്പ് പല വട്ടം നടന്നപോഴും അന്തിമഘട്ടത്തിൽ പിറകോട്ടു വലിച്ചവർ ആരെന്നു പുറത്തു പറഞ്ഞാൽ തീരുന്നതേയുള്ളൂ ഐക്യത്തിനുള്ള തടസം. ഓരോ ഘട്ടം ചര്‍ച്ചകള്‍ക്കും മുന്നിൽ നിന്നും നയിച്ച അദ്ദേഹത്തിന് അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന വിഭാഗം പൂർണ്ണ പിന്തുണ നല്കി. എന്നാൽ ഇടക്കാലത്ത് മറു വിഭാഗത്തിൽ ഏക ദൈവരധനയിൽ വെള്ളം ചേര്‍ക്കുന്ന നിലപാടുകളുമായി ഒരു കൂട്ടർ പ്രചരണം നടത്തുകയും അതിലെ യുവജന-വിദ്യാർഥി ഘടകങ്ങളിലെ സിംഹ ഭാഗവും പ്രചാരകരുടെ കൂടെ കൂടുകയും ചെയ്തപ്പോൾ ഐക്യ ചര്‍ച്ചകള്‍ക്ക് മടവൂർ സാഹിബ് പ്രതിനിധാനം ചെയ്യുന്ന വിഭാഗം ഉപാധികൾ വെച്ചു. ആദര്‍ശ വൈകല്യം സംഭവിച്ചവരെ മാറ്റി നിർത്തി മാത്രമേ ഐക്യതിനുള്ളൂ എന്ന്. ഇന്ന് ആ കൂട്ടരെ ടി പി വിഭാഗം പുറത്താക്കിയ സ്ഥിതിക്ക് ഐക്യത്തിന് പറ്റിയ സാഹചര്യമാണ് നിലവിലുള്ളത്. അത് കൂടി കണക്കിലെടുത്ത് ആയിരിക്കും മടവൂർ സാഹിബ് ലേഖനം എഴുതിയത്
ReplyDeleteപാണ്ടന്‍ നായയുടെ പല്ലിന് ശൌര്യം പണ്ടേ പോലെ ഫലിക്കുന്നില്ല, അത് കൊണ്ട് മോങ്ങുന്നു
ReplyDeleteആദര്‍ശത്തില്‍ പണ്ഡിതസഭ ഒന്നിച്ചെടുത്തതീരുമാനെങ്ങള് അങ്ങീകാരിച്ചാല് പ്രശ്നം തീര്‍ന്നു
Deleteവല്യ അറിവൊന്നും ഇല്ലാത്ത വിഷയമാണ്. എല്ലാരും ഒന്നായിരിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. ആശംസിക്കുന്നു.
ReplyDeleteപ്രാര്‍ത്ഥനക്കും ആശംസകള്‍ക്കും നന്ദി Mr. ജോസെലെറ്റ്.
Deleteഓളം ഉള്ളപ്പോള്‍ തള്ളാന്‍ അറിയുന്ന ആളാണ് ഹുസൈന് മടവൂര്‍, എണ്‍പത് ശതമാനം മുജാഹിടുകളും കൂടെയുണ്ടെന്ന് അഹങ്കരിച്ചിരുന്ന മടവൂര്‍ സാഹിബിനു ഇപ്പോള്‍ ഇങ്ങനെ ഒരു വെളിപാടുണ്ടായത് മറ്റൊന്നും കൊണ്ടല്ല...സകരിയ്യയും, മുജാഹിദ് ബാലുശേരിയും, ഹുസൈന് സലഫിയും ഒക്കെ പുറത്താണല്ലോ, ഇനി അങ്ങോട്ട് അടുക്കുന്നതാ ബുദ്ധി എന്ന് മാര്കസു ദ്ധഅവയില് ചെന്ന് ആരും അങ്ങോട്ട് പറഞ്ഞു കൊടുക്കേണ്ട.. പിളരുന്നതിനും എത്രയോ മുമ്പ് ഉണ്ടാക്കാന്‍ പോകുന്ന സംഘടനയെ രെജിസ്ടര്‍ ചെയ്ത മഹാനാണ് മടവൂര്‍... പിന്നെ ചിക്ലി എത്ര വേണമെന്നത് എല്ലാവര്ക്കും അറിയാം. മാര്കസു ദ്ധഅവ പണയം വെയ്ക്കാനോന്നും പറ്റില്ലാലോ... :p
ReplyDelete2002 മുതല്‍ മടവൂര്‍ വിഭാഗം മൗലവി വിഭാഗത്തിനെതിരെ ഉന്നയിച്ച ശിര്‍ക്ക് ആരോപണങ്ങള്‍ ഇന്ന് മൗലവി വിഭാഗക്കാര്‍ ഉന്നയിച്ചു തുടങ്ങിയപ്പോഴാണ് ഒരു ഐക്യത്തെ കുറിച്ചുള്ള ചര്‍ച്ച വീണ്ടും മുഖ്യമായി ഇപ്പോള്‍ നടക്കുന്നത്. വര്ഷവങ്ങളോളം ഇസ്ലാഹി പ്രസ്ഥാനത്തിനുവേണ്ടി തൊണ്ടകീറി പ്രസംഗിച്ച സകരിയ സ്വലാഹി, ഹുസൈന് സലഫി, അബ്ദുല്‍ ജബ്ബാര്‍ മൗലവി തുടങ്ങിയ പണ്ഡിതന്മാര് ഇപ്പോള്‍ സംഘടനയ്ക്ക് പുറത്താനുള്ളത് എന്ന കാര്യം മറക്കരുത്. പ്രസ്ഥാനം ഇപ്പോള്‍ 3 വിഭാഗം എന്ന് പറയാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.
ReplyDeleteഅബ്ദുസ്സലാം സുല്ലമി ബുഖാരിയിലെ 60ല്‍ പരം ഹദീസുകള്‍ പരസ്യമായി നിഷേധിക്കുന്നത് എങ്ങനെയാണ് മുജഹിദുകള്‍ അംഗീകരിക്കേണ്ടത്?? ജിന്ന്, സിഹ്’ര്‍ തുടങ്ങിയ പല വിഷയങ്ങളിലും മടവൂര്‍ വിഭാഗം പുലര്‍ത്തി പ്പോരുന്ന ആദര്ശം് എല്ലാ മുജാഹിദുകളും ഏറ്റെടുക്കണോ?? സംഘടന പിളര്ന്നത അന്നുമുതല്‍ മൗലവി വിഭാഗത്തിനെതിരെ ഉന്നയിച്ച ശിര്ക്കാ രോപണങ്ങള്‍.. ഇസ്ലാഹ് മാസികയില്‍ നിന്നും ദുര്വ്യാ ഖ്യാനിച്ചു വീണ്ടും ജീവന് വെപ്പിച്ച അതേ ആരോപണങ്ങള്‍ ഇതൊന്നും മുജാഹിദുകള്‍ പെട്ടെന്ന് മറക്കില്ല. മടവൂര്‍ വിഭാഗം വേണോ അതോ മൗലവി വിഭാഗം വേണോ തൗബ ചെയ്തു വാദം മാറ്റേണ്ടത്??
ഹദീസ് നിഷേധം എങ്ങനെയാണ് മുജാഹിദുകള്‍ സ്വീകരിക്കുക?? ജിന്ന് അഭൗതിക ജീവിയാണ് എന്ന് കെ.എം മൌലവിയോ ഉമ്മര്‍ മൌലവിയോ, ഉസ്മാന് സാഹിബോ പഠിപ്പിച്ചിട്ടുണ്ടോ?? മുഹമ്മദ് നബി (സ്വ)യ്ക്ക് സിഹ്’ര്‍ ബാധിച്ചു എന്ന ഹദീസ് സലാം സുല്ലമി, അലി മദനി, അബ്ദുല്‍ ലത്തീഫ് കരുമ്പിലാക്കല്‍, സി പി സുല്ലമി തുടങ്ങിയവര്‍ അംഗീകരിക്കുമോ അതോ എപി, ടിപി, അബ്ദുല്‍ റഹ്മാന് സലഫി, അനസ്, ഹനീഫ് എന്നിവര്‍ നിഷേധിക്കണോ??
ഹദീസ് ബുദ്ധിക്ക് എതിരാണെന്ന് വെച്ച് അത് നിഷേധിക്കാന്‍ മൗലവി വിഭാഗക്കാര്‍ക്ക്് സാധിക്കുമോ??
ഇരു വിഭാഗം തമ്മിലുള്ള ആശയപരമായ തര്ക്കതങ്ങള് എങ്ങനെ പരിഹരിക്കും? തൗഹീദിന്റെ മൂന്നു വിഭജനങ്ങള്‍, അല്ലാഹുവിന്റെ നുസൂല്‍, പ്രബോധനം, ഹദീസ് നിഷേധം, സ്വഹീഹായ ഹദീസ് ഖുറാനെതിരോ?, ജിന്നുകളിലുള്ള വിശ്വാസം, ജിന്ന് ബാധ, ജിന്ന്-അഭൌതികം, റുഖിയ- ശറഇയ്യ, മന്ത്രം, ഖുര്ആിന്‍ അര്‍ത്ഥി വ്യാഖ്യാനം, താടി വളര്ത്ത ല്‍, സംസം വെള്ളത്തിന്റെ പുണ്യം, ഹറാമായ സംഗീതം, ഹറാമായ സിനിമ, സിഹ്’ര്‍, ഹിപ്നോട്ടിസം, കണ്ണേറ്... ഇങ്ങനെ നോക്കുകയാണെങ്കില്‍ തര്ക്കെങ്ങള് ഇനിയും പലതുണ്ട്. ഐക്യത്തിനെതിരെ ഞാന്‍ സംസാരിക്കുന്നു എന്ന് കരുതരുത്. ഈ വിഷയങ്ങളില്‍ ഖുര്ആണനും സുന്നത്തും അനുസരിച്ചാല്‍ യാതൊരുവിധ ചെരിതിരുവും ഉണ്ടാവില്ല. പരസ്പരം ഒന്നിക്കാം.
അതല്ല, വ്യക്തിപരമായ ഐക്യമാണ് ഉദേഷിക്കുന്നതെങ്കില് അതിനു ആവശ്യമില്ല, കാരണം നമ്മള് ഒന്നാണ്. ഒരേ ഖിബ്’ലയിലേക്ക് തിരിഞ്ഞു നമസ്കരിക്കുന്ന മുസ്ലിങ്ങളാണ്. ആദര്ശകപരമായ ഐക്യം എളുപ്പം സാധിക്കില്ല.
പിളര്പ്പി നു ശേഷം ഒരു പതിറ്റാണ്ട് കഴിഞ്ഞു. ഐക്യഹ്വാനം പണ്ടേമുതല്‍ ഉണ്ടാവേണ്ടതായിരുന്നു. ആദര്ശടപരമായ തര്ക്കയങ്ങള് എത്രയും പെട്ടെന്ന് പരിഹരിച്ചു എല്ലാവരും ഒന്നിക്കണം എന്ന് അല്ലാഹുവിനോട് പ്രാര്‍ഥിക്കുന്നു...
സത്യത്തില്‍ ഹുസൈണ്മടവൂരും കാന്തപുരം അബൂബകര്സാഹിബും ആളുകളെ പൊട്ടന് കളിപ്പികുകയ്നു, ഐക്യിം പെടന്നം എന്ന് പ്രസ്താവനയില്‍ ഒത്തുക്കുന്ന രണ്ട് നേതാക്കല്‍
ReplyDeleteഎണ്‍പത് ശതമാനം മുജാഹിദുകള്‍ കൂടെയുണ്ടെന്ന് അഹങ്കരിച്ചിരുന്ന മടവൂര്‍ സാഹിബ് ഇപ്പോള്‍ കെഎന്എമ്മിലേക്ക് പോകാന്‍ തയ്യാറെടുക്കുന്നത് മറ്റൊന്നും കൊണ്ടല്ല. സകരിയ്യ മൗലവി, ഹുസൈന് സലഫി, മുജാഹിദ് ബാലുശ്ശേരി എന്നിവര്‍ ഇപ്പോള്‍ അവിടെ ഇല്ലാത്തതുക്കൊണ്ടാണ്. പിളര്‍പ്പിനുശേഷം ഒരു പതിറ്റാണ്ട് കഴിഞ്ഞിരിക്കുന്നു. അപ്പോഴൊന്നും ഇല്ലാത്ത ആവേശം ഇപ്പോള്‍ കെഎന്‍എമ്മില്‍ നിന്നും ഇവരെ പുറത്താക്കിയപ്പോള്‍ ഉണ്ടായതിന്റെ കാരണം മുജഹിദുകള്ക്ക് അറിയാം. 'വര്‍ത്തമാനം' തുടങ്ങിവെച്ച സാമ്പത്തിക ബാധ്യത തങ്ങള്‍ തീര്ത്തുക്കൊള്ളാം എന്ന് പറഞ്ഞാല്‍ പിന്നെ മടവൂര്‍ സാഹിബ് അല്ല സലാം സുല്ലമ്മിവരെ 'ആവിയായി പോവില്ലേ'?? മടവൂരികള്‍ തുടങ്ങിവെച്ച് നവ-മടവൂരികള്‍ ഏറ്റെടുത്ത ആരോപണം ഐക്യത്തിന്റെ ഏറ്റവും പുതിയ മുഖമാണ്. ആയിരം കുതിര ശക്തിയോടെ വെല്ലുവിളിക്കാനും ശിര്‍ക്ക് ആരോപിക്കാനും മറ്റൊരു കൂട്ടം ഉള്ളപ്പോള്‍ ഇവരെന്തിനു രണ്ടാകണം. ശത്രുവിന്റെ ശത്രു ആരാണെന്നു ഇവര്‍ മറന്നട്ടില്ല....
DeleteThis article is arguably a PR exercise by Mr. Basheer Vallikkunnu to promote Mr. Hussein Madvoor's article which was shown to him for 'valuable feedback' and 'relevant editing'. It reveals Mr. Vallikkunnu's true colours as an intellectual coterie of Mr. Madavoor.
ReplyDeleteThrough this article, Mr. Basheer,a self-styled independent blogger, has clearly shown who he wants to throws on his lot with.
It’s very interesting to read his justifications for whitewashing the Salafis in kerala as the most progressive lot. Come on…how can those who launched an ideological apartheid in Kerala society by labeling the majority of the Muslims in the state as idolaters and ‘worshippers of graveyard’ for not believing in Salafi’s rigid interpretation of Islam, become liberators and pioneers of progressive Islam.
It was Saudis who aided and abetted Salafism in Kerala to promote their version of retrogressive Islam...
Thank you Mr Vallikkunn for showing where your true loyalties lie, despite all your efforts to prove otherwise…
This article is arguably a PR exercise by Mr. Basheer Vallikkunnu to promote Mr. Hussein Madvoor's article which was shown to him before sending to the editor for 'valuable feedback' and 'relevant editing'. It reveals Mr. Vallikkunnu's true colours as an intellectual coterie of Mr. Madavoor.
ReplyDeleteThrough this article, Mr. Basheer,a self-styled independent blogger, has clearly shown who he wants to throw on his lot with.
It’s very interesting to read his justifications for whitewashing the Salafis in kerala as the most progressive lot. Come on…how can those who launched an ideological apartheid in Kerala society by labeling the majority of the Muslims in the state as idolaters and ‘worshippers of graveyard’ for not believing in Salafi’s rigid interpretation of Islam, become liberators and pioneers of progressive Islam.
It was Saudis who aided and abetted Salafism in Kerala to promote their version of retrogressive Islam...
Thank you Mr Vallikkunn for showing where your true loyalties lie, despite all your efforts to prove otherwise…
അതെ ഇതാദ്യമായാണു ഈ സ്വതന്ത്ര ബ്ലോഗര്‍ സലഫിസത്തിനു വേണ്ടി ഇത്ര പരസ്യമായി കുഴലൂത്തു നടത്തുന്നത്. ഇയാളുടെ പല പോസ്റ്റുകളിലും ജമാഅത്തെ ഇസ്ലാമിയേയും സുന്നികളേയും വിമര്‍ശിക്കാനുള്ള ശ്രമങ്ങളുണ്ടായിരുന്നെങ്കിലും ഈ പോപ്പുലര്‍ ബ്ളോഗര്‍ സലഫി മൂരാച്ചികളോട് ഒരു സോഫ്റ്റ് കോര്‍ണര്‍ പുലര്‍ത്തിയിരുന്നു.
Delete@Izmat,
DeleteI don't know if Vallikkunnu has ever claimed otherwise, to be an independent blogger in religious views. Everyone knows and he himself explicitly revealed many a times his links with Mujahid movements.
Basheer has also clarified in one of his comments that this blog is to discuss the unity among Mujahid factions, NOT among others factions in kerala muslim community. So your argument that Salafis are not progressive doesn't deserve reply here, though it has much been debated and proved among Kerala community.
This is the very concern of all sincere Mujahid members like Basheer and myself that Muajhid groups in last one decade are totally strangled in factional disputes, making it impossible to concentrate on social progressive issues as it was doing two decades back!
So Basheer seeks a unity between mujahid factors like me and many others. let's discuss this, please stay away dear Izmat.
ARPV
KSA
@ARVP,KSA
Delete1) I have not read anywhere earlier that Mr. Basheer is a stooge of Dr. Hussein Madavoor,as exposed in this article.
2) Readers have the right to raise issues with the arguments and standpoints of a write-up in a public forum like this. So get rid of your Salafi intolerance and don't ask me to stay away
Hopeful News! It's the high requirement of the time, and of our State.
ReplyDeleteBut the so called secondary leaders in all factions might create obstacles since they'll have less stages and no pages for their personal abuses. Here itself, some people commented that the other group has to come back correcting their mistakes. Everyone needs to keep in mind that people in all factions are human beings probable of mistakes/misunderstandings. So all true believers must introspect into their stubborn views and must seek sincerely for the views to be moderated and the areas to be walk-in-hand.
Forgone legendary scholars of Islam, including four Imams were having differences of opinions as vast as two poles, yet they respected each other and co-existed compassionately contributing to the progress of Islam, but different factions in our region are undoubtedly deteriorating Islam. Take the example of the source incident referred to as 'Satanic Verses' later, different scholars of Islam had totally opposite views and interpretations on some of the core factors affecting the very divinity of Quran, yet none abused each other's views.
Imam Shafi advocated Qunooth in Fajr, yet when he was visiting the grave of Abu Hanifa, he skipped Qunooth in respect of the latter's view point (Heard, don't know authenticity). But our groups are fighting and splitting over some very weak hadiths like seeking help from Jinn when estranged in lonely deserts....
It's high time we rethink and reunite... May Allah bless us!
ARPV,
KSA
പക്ഷേ ഇരുപക്ഷത്തെയും നേതാക്കളെ ചുറ്റിപ്പറ്റി ജീവിക്കുന്ന ഒരു ചെറിയ ഉപജാപക വൃന്ദം ഇത്തരം ഐക്യ ശ്രമങ്ങളെ തകർക്കാൻ നിരന്തരം ശ്രമിക്കുന്നവരാണ്
ReplyDelete=================================================================================================================================================
ഇസ്ലാമിക സമൂഹത്തിൽ (ചരിത്രത്തിൽ) കപട വിശ്വാസികളുടെ കടന്നുകയറ്റം ഒരു പച്ചയായ യാഥാർത്യം മാത്രമാണ്. ഇത് തുടർന്ന്കൊന്ടെയിരിക്കും ഈ യാഥാർത്ഥ്യം ഉള്കൊളളാതെ ഞങ്ങളെല്ലാം അല്ലെങ്കിൽ ഞങ്ങളുടെ കൂട്ടർ എല്ലാവരും 24 കേരറ്റ് ആളുകളാണ് എന്ന് പറയാൻ ശ്രമിക്കുന്നത് എന്തിന്നു വേണ്ടിയാണ് ?
ഏതൊരു പ്രസ്ഥാനത്തിലും കപട വിശ്വാസികൾ ഉണ്ടാകുന്നത് വ്യത്യസ്ത ഉദേശത്തോടെയാണ്, ചിലര്‍ തങ്ങളുടെ ആദര്‍ശത്തിന്റെ ഭാഗമായി മറ്റേ സംഘത്തിൽ നിന്ന് രഹസ്യങ്ങൾ ചോർത്തുവാനും ആ പ്രസ്ഥാനത്തെ തകര്‍ക്കുവാനും ശ്രമിക്കും.എന്നാൽ സംഘടനകളുടെ തലപ്പത്ത് കയറിയിരുന്ന് അതിന്റെ അധികാരവും സമ്പത്തും ദുരിവിനിയോഗം ചെയ്യാത്തവർ ഇല്ലായെന്ന് എങ്ങിനെ ഉറപ്പിച്ച് പറയാൻ കഴിയും
ഇത്തരം ആളുകളെ തിരിച്ചറിഞ്ഞു അവർ നേതൃ സ്ഥാനത്തേക്ക് വരുന്നത് ബുദ്ധി പൂര്‍വ്വം തടയേണ്ടതുണ്ട്, ഈ കൂട്ടരാണ് എല്ലാ ഐക്യ ശ്രമങ്ങളെയും തകര്‍ക്കാൻ നിരന്തരം ശ്രമിക്കുന്നവർ
ഉപജാപക വൃന്ദം എന്ന് ലേഖകൻ പരാമര്‍ശിച്ച വിഭാഗത്തിലേക്ക് ഇത്തരം ആളുകള്‍ ഉൾപെടും എന്ന് വിശ്വസിക്കാൻ അനുവാദം തേടുന്നു.
ഇനി അല്ലാഹുവിന്റെ അനുഗ്രഹത്താൽ ഐക്യം സാധ്യമായാൽ, മതപരമായി ഉണ്ടാകുന്ന അഭിപ്രായ വ്യത്യാസങ്ങളെ സമീപിക്കേണ്ട രീതി ശാസ്ത്രം എങ്ങിനെയാെണന്ന് അടിയന്തിരമായി ഇരുവിഭാഗം പണ്ഡിതന്മാരും ചര്‍ച്ച ചെയ്യേണ്ടതുണ്ട്. ഭിന്നിപ്പിലേക്ക് നയിച്ച കാരണങ്ങൾ എന്തൊക്കെയാണെന്ന് കൃത്യമായി പഠനം നടത്തി ഭാവിയിലെങ്കിലും ഇത്തരം ദുരന്തങ്ങൾ വരാതിരിക്കാൻ സംഘടനാ രംഗത്തും പ്രാസ്ഥാനിക രംഗത്തും വേണ്ട മുൻ കരുതലുകളെടുക്കുക. സമ്പത്തും ആധികാരവും ദുർവിനിയോഗം ചെയ്യുന്നവര്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കാൻ നേതൃത്വത്തിന് കഴിയേണ്ടതുണ്ട്.
അതിന് കഴിഞ്ഞില്ലെങ്കിൽ രാഷ്ട്രീയ സംഘടനകളെ ബാധിച്ച ജീർണ്ണത മത സംഘടനകളെയും വരിഞ്ഞു മുറുക്കും, ചങ്ങലക്ക് ഭ്രാന്ത് പിടിച്ചാൽ ................. കാലം ഏല്പിക്കുന്ന പരിക്കുകളെ പ്രതിരോധിച്ച്ച്കൊണ്ട് കാലത്തിന്റെ മുമ്പേ നടക്കാൻ ഈ പ്രസ്ഥാനത്തിനും അതിന്റെ നായകന്മാര്ക്കും കഴിയട്ടെ എന്ന് പ്രാര്‍തഥിക്കുന്നു.
ഇത്തരം ആളുകളെ തിരിച്ചറിഞ്ഞു അവർ നേതൃ സ്ഥാനത്തേക്ക് വരുന്നത് ബുദ്ധി പൂര്‍വ്വം തടയേണ്ടതുണ്ട്, ഈ കൂട്ടരാണ് എല്ലാ ഐക്യ ശ്രമങ്ങളെയും തകര്‍ക്കാൻ നിരന്തരം ശ്രമിക്കുന്നവർ
ReplyDelete===================================================================================
ഈ ആരോപണം തികച്ചും അടിസ്ഥാനരഹിതമാണെന്നും കേരളത്തിലെ മുജഹിടുകളും ഗള്‍ഫ് രാജ്യങ്ങളിലെ പണ്ഡിതന്മാരും ഈയൊരു ഐക്യം ആഗ്രഹിക്കുന്നുവെന്നും അറിയിക്കുന്നു.
"ഇസ്ലാഹി ഐക്യം അസാധ്യമോ?" എന്ന തലക്കെട്ടില്‍ ചെറിയമുണ്ടം അബ്ദുല്‍ഹമീദ് മദനി 2013 ജനുവരി മാസത്തെ മടവൂരി മുഖപത്രമായ ശബാബില്‍ എഴുതിയ ലേഖനം, അതുപ്പോലെ തന്നെ കെപിഎ മജീദ് സാഹിബുമായിട്ടുള്ള അഭിമുഖം തുടങ്ങി ഐക്യത്തിനുള്ള ചര്‍ച്ചകളും പരിശ്രമങ്ങളും തികച്ചും അഭിനന്ദനാര്‍ഹാമാണ്.
മടവൂര്‍-- -*-വിഭാഗവും ഔദ്യോഗിക വിഭാഗവും തമ്മിലുള്ള ഐക്യത്തിന് ഞാന്‍ എതിരാണെന്ന് തോന്നിക്കും വിധം എന്റെ ആരോപണങ്ങള്‍ തെറ്റിധരിചെക്കാം... ഇപ്പോഴത്തെ പിളര്‍പ്പിനു കാരണമായ ജിന്നിന്റെയും മലക്കിന്റെയും പേരിലാണ്. ഖുര്‍ആനിലും ഹദീസിലും പ്രതിപാദിക്കപ്പെട്ട ഇവയെ പച്ചയായി നിഷേധിക്കുന്നവര്‍ മടവൂര്‍ വിഭാഗത്തിലും മൗലവി വിഭാഗത്തിലും ഉണ്ടെന്നുള്ള വസ്തുത മറക്കരുത്. ഇതൊക്കെ പരിഹരിച്ചുകൊണ്ട് ഇസ്ലാഹി പ്രസ്ഥാനത്തിനെ അതിന്റെ പൂര്‍വ്വസ്ഥിതിയിലേക്ക് മടക്കിക്കൊണ്ടുവരാനുള്ള ചര്‍ച്ചകള്‍ വേണമെന്നുള്ള ചെറിയമുണ്ടത്തിന്റെ പരാമര്‍ശം അത്യാന്താപേക്ഷികമാണ്.
പക്ഷെ ഇന്നത്തെ പിളര്‍പ്പിനു കാരണമായ വിഷയത്തെ സംബന്തിച്ചു ഇരു വിഭാഗവും കൂടുതല്‍ ചര്‍ച്ച നടത്തണമെന്നുള്ള ഹുസൈന് സലഫിയുടെ ആഹ്വാനം പരസ്യമായി എതിര്‍ത്തവര്‍ ഇപ്പോഴത്തെ നിലയില്‍ ഇപ്പോള്‍ ചര്‍ച്ചയ്ക്ക് തയ്യാറുണ്ടോയെന്നു വ്യക്തമാക്കണം.
ലെറ്റര്‍പാഡ്, സീല്‍ എന്നിവ കൈക്കലാക്കി ചിലരെ അന്യായമായി പ്രസ്ഥാനത്തില്‍ നിന്നും പുറത്താക്കിയ നടപടി പിന്‍വലിക്കുമോയെന്നും അവര്‍ വ്യക്തമാക്കട്ടെ...
@Ashik Mohammed
Deleteമുജാഹിദ് പ്രസ്ഥാനത്തില്‍ താന്കള് എവിടെ നില്ക്കുന്നു എന്ന് താങ്കളുടെ വരികളിലെ ഐക്യാഹ്വനത്തോടുള്ള ഫ്രെസ്ട്രേശനും അസഹിഷ്ണുതയും വ്യക്തമാക്കുന്നു.
പിളര്‍പ്പിനുശേഷം ഒരു പതിറ്റാണ്ട് കഴിഞ്ഞിരിക്കുന്നു. അപ്പോഴൊന്നും ഇല്ലാത്ത ആവേശം ഇപ്പോള്‍ കെഎന്‍എമ്മില്‍ നിന്നും ഇവരെ പുറത്താക്കിയപ്പോള്‍ ഉണ്ടായതിന്റെ കാരണം മുജഹിദുകള്ക്ക് അറിയാം... ആദ്യ പിളര്‍പ്പിന് ബീജാവാപം ചെയ്തവരും പിന്നീട് ഇത്രകാലവും ഐക്യ ശ്രമങ്ങള്‍ക്ക് മുഖ്യ വിഖാതമായിരുന്നവരെയും തനി നിറം മനസ്സിലാക്കി പുറത്താക്കിയ സ്ഥിതിക്ക് തന്നെയാണ് ഈ ഐക്യ ആഹ്വാനത്തിനു കൂടുതല്‍ തിളക്കം ഉണ്ടാവുന്നതും എതിര്വാതികളെ കൂടുതല്‍ ചോടിപ്പിക്കുന്നതും.
Mr. Vallikkunnu..... please ignore theses parda, tv shows, mujahiddin subjects. Pl write something about Shalumenon-Biju relation, saritha - ganesh relation etc. etc. pl put some additional masala
ReplyDeleteഎനിക്ക് വയ്യേ
ReplyDeletewhat happend to Mr. Berly Thomas. Disappeared since last one month.
ReplyDeleteസ്ഥാനങ്ങളും സ്ഥാപനങ്ങള്‍ പങ്കു വെക്കുന്നതിലായിരുക്കും ചിലപ്പോള്‍ ഇവന്മാരുടെ മുറുമുറുപ്പ് സഹോദരന്മാരെ അവരവരുടെ കയ്യിലുള്ള സ്ഥാപനങ്ങള്‍ അത് പോലെ തന്നെ നടക്കെട്ടെ ഒനിച്ചുള്ള സ്ഥലങ്ങളില്‍ ഒന്നിച്ചും പോകട്ടെ ചുരുക്കി പറഞ്ഞാല്‍ നിങ്ങളുടെ മനസ്സുകളിലാണ് മാറ്റം വരേണ്ടത് എല്ലാവരെയും ഉള്‍കൊള്ളാനുള്ള മനസ്സ് ഉണ്ടാവനെമെന്ന് അതുണ്ടായാല്‍ എല്ലാം ശരിയാവും
ReplyDeleteവിശുദ്ധ മക്കയിൽ വെച്ച് എല്ലാവരോടും ക്ഷമിക്കകയും പൊറുക്കുകയും ചെയ്തിരിക്കുന്നു എന്ന് പ്രഖ്യാപിച്ചതോടൊപ്പം തെറ്റുകൾ പറ്റിയിട്ടുണ്ടെങ്കിൽ അതിന് മാപ്പിരക്കുകയും ചെയ്യുന്നു എന്ന് പറയുക വഴി മടവൂരിന്റെ വ്യക്തിത്വത്തിന് ഒട്ടും ഇടിവ് പറ്റിയിട്ടില്ല. മറിച്ച് അത് കൂടുതൽ പ്രശോഭിക്കുകയാണ് ചെയ്യുന്നത്.
ReplyDeleteവള്ളിക്കുന്നിനെ മനസ്സിലാക്കാന്‍ പറ്റി
ReplyDeleteഇത്രേം വൈരുദ്യങ്ങളുടെ ഒരു മഹാ സാഗരം തന്നെ ആണ് വഹാബിസം എന്ന് തിരിച്ചറിഞ്ഞിട്ടൂം ഇതില്‍ ആള്ക്കാര് നിലനില്ക്കുന്നു എന്ന് ആലോചിക്കുമ്പോള്‍ അല്‍ഭുതം തോന്നി,, ഞാനിപ്പോള്‍ തിരിച്ചറിയുന്നു,, ബിദ അത്ത് എന്നത് പേവിഷബാധ ഏറ്റ പോലെ ആണ്,, തുടക്കത്തില്‍ ചികിത്സിച്ചാല്‍ രക്ഷപെടും, പിന്നെ രക്ഷപെടാന്‍ ഭയങ്കര പാടാണ്.
DeleteHey ഒരു കാലത്ത് അന്ധവിശ്വസതിൽനിന്നു പടുകുഴിയിൽ അകപെട്ടിരിന്നു കേരള മുസ്ലി ങ്ങളെ കരകഴറ്റാൻ മുജാഹിദ്
Deleteപ്രസ്ഥാനം വഹിച്ച പങ്കു മഹത്തരമാണെന്നു എല്ലാവരും അന്ഗീകരിക്കും . ഇസ്ലാഹി പ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങൾ കാരണം ഒരു പാട് അന്ധ വിശ്വാസം പ്രച്ചരിപിക്കുന്ന മൊല്ലാക്കമാർക്ക് അണികളെ നഷ്ടപെട്ടപോൾ മുജാഹിദ് പ്രസ്ഥാനക്കാരെ വാഹബികൾ എന്ന് പറഞ്ഞു ആക്ഷേപ പരിപാടികൾ നടത്തുന്നുണ്ടായിരുന്നു .. അത്തരക്കാർ ഇന്നും അനോണി യായി വിഡ്ഢി തം വിളമ്പിയാൽ ആരും അറിയില്ല എന്നാ വിചാരം.
( ഡോ. മടവൂരിന്റെ ലേഖനത്തിന്റെ പാശ്ചാത്തലത്തില്‍ ഇരു മുജാഹിദ് വിഭാഗങ്ങളും തമ്മിലുള്ള ഐക്യനീക്കങ്ങളെ സ്വാഗതം ചെഹ്റ്റ്യ്തു കൊണ്ടുള്ള ഒരു പോസ്റ്റാണിത്. അതുമായി ബന്ധപ്പെട്ട കമന്റുകള്‍ മാത്രം നല്കുവാന് ശ്രദ്ധിക്കുമല്ലോ)
ReplyDeleteഈ ശർത് ഒത്ത കമന്റായതിനാൽ ഡിലീറ്റ് ചെയ്യില്ല എന്ന് പ്രതീക്ഷിക്കുന്ന
മുജാഹിദ് ഐക്യം എന്ന് കേരളീയരിടെ മൊത്തം സ്വപ്നം പൂവണിയാനായി ഈറ്റവും നല്ല ഒരു ഒറ്റമൂലിയാണിത്
ആദ്യം വേണ്ടത് എല്ലാ മുജാഹിദ് വഭാഗക്കാരുടെയും(എട്ടു ഗ്രൂപ്പിന്റെയും)നേതാക്കന്മാരെയും ഒരുമിച്ച്കൂട്ടി ഒരു പൊതു ധാരണ രൂപപ്പെടുത്തുകയാണു.
1.ഒരു ഇസ്ലാമിക പ്രസ്താനമായ നമ്മൾ ഇനിമുതൽ ആധുനിക നവലോക ക്രമ ത്തിൽ ഒരു പ്രാധാന്യവുമിത്ത ഷിർക്ക്,തൊവ്ഹീദ് ,പൊതുസമൂഹത്തിൽ പറയാൻ കൊള്ളാത്ത ജിന്ന് സിഹ്ര് പോലോത്ത കാര്യങ്ങൾ ഇനിമുതൽ സംസരിക്കുകയോ ചർച്ച ചെയ്യുകയോ ഇല്ല്
2. കേരളം ഇന്ന് നേരിട്ട്കൊണ്ടിരിക്കുൻന ഒട്ടനവധ്ഇ പ്രഷ്നങ്ങൾ(ഉദാഹരണത്തിൻ പ്ലാച്ചിമട,അഴിമതി,ഉദ്യൂഗസ്ത ഫാശിസ്റ്റ് വൽരണാം)മാത്രമായിരിക്കുമ് ഇനിമുതല്‍ ജമിയ്യത്തുല്‍ ഉലമയിൽ ചർച്ചെയ്യുക
കേരളം കണ്ടിട്ടുലത്തിൽ വച്ച് ഏറ്റവും വലിയ ആത്മീയ തട്ടിപ് കോഴികോട്ടെ മുടിപള്ളിയുടെ നിര്‍മാണ തിന്നു വേണ്ടി അഹോരാത്രം പ്രവര്‍ത്തിക്കുന്ന പ്രിയ സഹോദരാ... താങ്കളുടെ പ്രവര്തിനിടയിൽ ഒരല്പ്പ സമയം തന്റെ ശത്രുക്കള ഒന്നാകുന്നത് എങ്ങിനെ ഇല്ലാതാക്കാം എന്ന് മന കണക്കു കൂട്ടി നിക്ഷ്പക്ഷ ന്റെ വസ്ത്ര മണി ഞ്ഞു കമ്മന്റു പാസ്സാകിയാൽ നമ്മള്‍ക് ഒന്നും മനസ്സിലാവില്ല എന്ന് വിചാരിക്കരുത് സഹോദരാ ...
Delete3കേരതലെ ജനങ്ങളുടെ നീറുന്ന്പ്രശ്നങ്ങൾക്ക് പരിഹ്ആരം കാണലാൺ ഒരു മുസ്ലിമിന്റെ ആദ്യത്തെ ഭാധത
ReplyDelete(ഇക്കാര്യങ്ങളിൽ ജമാ അത്തെ ഇസ്ലാമി ആഗോള മുസ്ലിം ഉമ്മത്തിനു തന്നെ മാത്ര്ക ആയതിനാൽ അമീീർ ആരിഫലി സാഹിബിനെകണ്ട് ആവിശ്യമായ സാഹജര്യങ്ങളിൽ ആവശ്യമായ ഉപദേശം തേടുന്നതാണു
4.ഇനി മുതൽ സങ്കടനയുടെ കാമ്പെയിനുകളെല്ലാം ആനുകാലിക സാമൂഹിക പ്രശ്നങ്ങളെക്കുറിച്ചായിരിക്കും
5.ഇനി മുതൽ മത പ്രഭാഷണങ്ങ്ല് അമേരിക്കൻ അധിനിവേഷ്ത്തിന്റെകാണാപ്പുരങ്ങ്ല്,ഫലസ്തീനികളുടെ സഹനവും ചെരുത്തുനില്പും തുടങ്ങിയ വിഷയങ്ങളിൽ മാതരമായിരിക്കും
6.വെള്ളിയാഴ്ചകളിൽ ഖുതുബക്ക് ഓരോ ആഴ്ചയിലെയും പത്ത്രത്തിലെ പ്രധാന വാർതകൾ ചേർത്ത് ഉണ്ടാക്കി അതിന്റെ ഒരു കോപ്പി മുജാഹിദ് സെന്റെറിലീക്കയച്ചു വെരിഫയ് ചെയ്യണ്ടതാണു.
ഈ തീരുമാനങ്ങൾ അങ്ങീകരിക്കപ്പെട്ടാൽ കേരളീയർ കഴിഞ്ഞ പത്തുവർഷമായി ആഗ്രഹിച്ചുകൊണ്ടിരിക്കുന്ന ആ സ്വപ്നം പൂവണിയുന്നതായിരിക്കും
പ്രതീക്ഷയോടെ
ഇതൊന്നും ഈ ജന്മം നന്നാകുമെന്ന് തോന്നുന്നില്ല.
Deleteപ്രിയ മഷ്കൂർ,
Deleteകേരളം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ആത്മീയ തട്ടിപ് കോഴികോട്ടെ മുടിപള്ളിയുടെ നിര്‍മാണ തിന്നു വേണ്ടിയുള്ള പണ പിരിവിന്നു ഇടയ്ക്ക്. മര്കസ്സിൽ നിന്നും വല്ല ഇമ്പോ സി ഷനും എഴുതികൊണ്ടുവരാൻ പറഞ്ഞിട്ടുണ്ടെങ്കിൽ അത് ഇവിടെ എഴുതിട്ടു കാര്യമില്ല..
എനിയ്ക്കൊന്നും മനസ്സിലായില്ല, പ്രകാശം പരക്കട്ടെ !!!!
Delete@Jithin (പത്രക്കാരന്) ഞങ്ങൾക്ക് തന്നെ മനസ്സിലായിട്ടില്ല, ന്നട്ടല്ലേ ഇങ്ങൾക്ക്:)
Deleteഎത്രയും പ്രിയപ്പെട്ട ഷിഹാബ്: മുജാഹിദ് പിളർന്നത് കുടുംബവഴക്കൊ,രാഷ്ട്രീയ തർക്കങ്ങളൊ കാരണമായിരുന്നില്ല.മറിച്ച് ഇസ്ലാമിന്റെ അടിസ്താന വിഷ്വാസതെക്കുറിച്ചുള്ള വിഷ്വാസം എങ്ങനെ ആയിരിക്കണം,എന്തായിരിക്കണം എന്ന ചർച്ചയിലുടലെടുത്ത അഭിപ്രായ വ്യത്യാസത്തിൽ നിന്നാൺ.അതിന്റെ ഗൗരവം മനസ്സിലാക്കാതെയോ അല്ലെങ്കിൽ മനസ്സിലാകത്തത് പോലെ നടിച്ചോ കേവലം വ്യക്തികള്‍ക്കിടയിലുള്ള ഈഗോ പ്രഷ്നമായി ഒതുക്കാൻ ഷ്രമിക്കുന്നത് കണ്ണടച്ച് ഇരുട്ടക്കാൻ ഷ്രമിക്കലാൺ സഹോദരാ
Deleteപ്രിയ മഷ്കൂർ,
Deleteമുജാഹിദ് കൾ തമ്മിലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാൻ കാന്തപുരം എ പി ഉസ്താതിന്റെ മര്കസ്സിലെ
കുട്ടികള്‍ വല്ലാതെ വിഷമിക്കുന്നത് കാണുമ്പോൾ അത് ഏതു ഉദ്ദേശ ത്തിലാണ് എന്ന് മനസ്സിലാകാൻ ഉള്ള കഴിവ് ഒ ക്കെ ഇവിടെ എല്ലാവര്ക്കും ഉണ്ട് .... മുജഹിദു വിഭാ ഗത്തിന്റെ ഐക്യത്തെ കുറിച്ച് ചര്‍ച്ച ചെയ്യുമ്പോൾ അതിന്റെ പിളര്പിനെ കുറിച്ച് ഗവേഷണം നടത്തുന്ന തു നിര്‍ത്തൂ എന്നിട്ട് പിളര്‍ന്നു പോയ സമസ്ത ഇ കെ - എ പീ ഗ്രൂപ്പ് കളുടെ ഐക്യത്തെ കുറിച്ച് ഗവേഷണം നടത്തൂ.. കേരളത്തിൽ സലഫികളോട് സലാം ചെല്ലാൻ പാടില്ല പറഞ്ഞു പടിപിച്ച (സൗദി യിൽ പോയാൽ ചെല്ലുകയും ചെയ്യുന്ന ) ഏ പീ സുന്നികളുടെ മുജഹിടുകൊലോടുള്ള ശത്രുത യിൽ നിന്നും വരുന്ന അഭിപ്രായം ആണ് താങ്കളുടേതു എന്ന് എളുപ്പം മനസ്സിലാവും ..
ബഷീര്‍ക്കാ ഇങ്ങളും കമ്യൂണിസ്റ്റ്ആ
ReplyDeleteഐക്യം പല സ്ഥലങ്ങളിലുംപ്രാവര്ത്തികമാക്കി കൊണ്ടിരിക്കുന്നു ഐക്യആഹ്വാനം ചെയ്ത നേതാക്കള്‍ക്ക് അഭിവാദ്യങ്ങള്‍
ReplyDeleteമുജാഹിദ് സംഘടനയിലെ പിളർപ്പ് ഇല്ലാതാകുകയും ഇടക്കാലത്ത് അവർക്കിടയിൽ സംഭവിച്ച അകൽച്ച ഇല്ലാതാകുകയും ഒറ്റ സംഘടനാചട്ടക്കൂടിനകത്ത് നിന്നുകൊണ്ട് ഒരു മനസ്സോടെയുള്ള പ്രവർത്തനം സാധ്യമാകുകയുമാണെങ്കിൽ അത് സമുദായത്തിനേറ്റം ഗുണകരമായിരിക്കും.
ReplyDeleteഅതിനുള്ള അരങ്ങ് ഒരുങ്ങിക്കൊണ്ടിരിക്കുന്നതിനെ തികഞ്ഞ ശുഭാപ്തിവിശ്വാസത്തോടെ കാണുന്നു.
തൌഹീദിന്റെ ധ്വജവാഹകരിലാരും പുറത്തായിപ്പോകരുതെന്ന കരുതൽ ബന്ധപ്പെട്ട എല്ലാവരിലും ഉണ്ടാവണേ എന്നാണ് പ്രാർത്ഥന.
ഒരു പുതിയ ഉണർവ്വോടും ആവേശത്തോടും കൂടി പ്രവർത്തനത്തിൽ മുഴുകാനുള്ള നിശ്ചയത്തെ മുൻ നിർത്തി, മുൻ കാലങ്ങളിൽ വാമൊഴികളിലൂടെയും വരമൊഴികളിലൂടെയും ഉണ്ടായ / ഉണ്ടാക്കിയ മനോവേദനകൾ മറക്കാനും പൊറുക്കാനും പശ്ചാത്തപിക്കാനുമുള്ള വിശാലത നേതാക്കളും അണികളും പ്രദർശിപ്പിച്ചാൽ എല്ലാ പ്രതിബന്ധങ്ങളേയും മറികടക്കാനാകും.
ഒരു സമ്പൂർണ്ണ ഐക്യം അതായിരിക്കട്ടെ ലക്ഷ്യം.
അല്ലാഹു അനുഗ്രഹിക്കട്ടെ. ആമീൻ
മുജാഹിദ് സംഘടനയിലെ പിളർപ്പ് ഇല്ലാതാകുകയും ഇടക്കാലത്ത് അവർക്കിടയിൽ സംഭവിച്ച അകൽച്ച ഇല്ലാതാകുകയും ഒറ്റ സംഘടനാചട്ടക്കൂടിനകത്ത് നിന്നുകൊണ്ട് ഒരു മനസ്സോടെയുള്ള പ്രവർത്തനം സാധ്യമാകുകയുമാണെങ്കിൽ അത് സമുദായത്തിനേറ്റം ഗുണകരമായിരിക്കും.
ReplyDeleteഅതിനുള്ള അരങ്ങ് ഒരുങ്ങിക്കൊണ്ടിരിക്കുന്നതിനെ തികഞ്ഞ ശുഭാപ്തിവിശ്വാസത്തോടെ കാണുന്നു.
തൌഹീദിന്റെ ധ്വജവാഹകരിലാരും പുറത്തായിപ്പോകരുതെന്ന കരുതൽ ബന്ധപ്പെട്ട എല്ലാവരിലും ഉണ്ടാവണേ എന്നാണ് പ്രാർത്ഥന.
ഒരു പുതിയ ഉണർവ്വോടും ആവേശത്തോടും കൂടി പ്രവർത്തനത്തിൽ മുഴുകാനുള്ള നിശ്ചയത്തെ മുൻ നിർത്തി, മുൻ കാലങ്ങളിൽ വാമൊഴികളിലൂടെയും വരമൊഴികളിലൂടെയും ഉണ്ടായ / ഉണ്ടാക്കിയ മനോവേദനകൾ മറക്കാനും പൊറുക്കാനും പശ്ചാത്തപിക്കാനുമുള്ള വിശാലത നേതാക്കളും അണികളും പ്രദർശിപ്പിച്ചാൽ എല്ലാ പ്രതിബന്ധങ്ങളേയും മറികടക്കാനാകും.
ഒരു സമ്പൂർണ്ണ ഐക്യം അതായിരിക്കട്ടെ ലക്ഷ്യം.
അല്ലാഹു അനുഗ്രഹിക്കട്ടെ. ആമീൻ
മുജാഹിദ് ഐക്യശ്രമം സ്വാഗതാര്‍ഹം -ജ. ഷംസുദ്ദീന്
ReplyDeleteകൊച്ചി: അനാചാരങ്ങള്‍ക്കെതിരെ പ്രതികരിക്കുകയും മുസ്ലിം സമുദായത്തിന്‍െറ വൈജ്ഞാനികവും സാമൂഹികവുമായ പുരോഗതിക്കായി ഏറെ സംഭാവനകള്‍ നല്‍കുകയും ചെയ്ത സംഘടനയാണ് കേരള നദ്വത്തുല് മുജാഹിദീനെന്ന് റിട്ട. ജസ്റ്റിസ് പി.കെ. ഷംസുദ്ദീന്. ആധ്യാത്മിക മേഖലയില്‍ അവര്‍ നല്കിയ സംഭാവന ചെറുതല്ല. സംഘടനയിലെ പിളര്‍പ്പ് തന്നെ വേദനിപ്പിച്ചിരുന്നു. എന്നാല്‍, ഏതാനും ദിവസംമുമ്പ് ഡോ. ഹുസൈന് മടവൂര്‍ യോജിപ്പിന്‍െറ അനിവാര്യതയും ആവശ്യകതയെയും കുറിച്ചെഴുതിയ ലേഖനം സ്വാഗതാര്‍ഹമാണ്. അതേതുടര്ന്ന് ശൈഖ് മുഹമ്മദ് കാരകുന്ന് എഴുതിയ പ്രതികരണവും സന്ദര്‍ഭോചിതവും വിശാലാടിസ്ഥാനത്തില്‍ മുസ്ലിം സംഘടനകള്‍ ഒന്നിക്കേണ്ടതിലെ ആവശ്യകതയിലേക്ക് വിരല്‍ ചൂണ്ടുന്നതുമാണെന്ന് പ്രസ്താവനയില്‍ അദ്ദേഹം പറഞ്ഞു.
നദ്വത്തുല് മുജാഹിദീന്‍െറ ചില നേതാക്കളും പ്രവര്‍ത്തകരും ഐക്യത്തിന് അനുകൂലമായി പ്രതികരിച്ചതും ഐക്യപ്പെടാനുള്ള അണികളുടെ തീവ്ര അഭിലാഷമാണ് പ്രതിഫലിപ്പിക്കുന്നത്. ഐക്യം സ്ഥാപിക്കാനുള്ള ഏത് ശ്രമവും ദൈവമാര്‍ഗത്തിലുള്ള പ്രവര്‍ത്തനമായാണ് താന്‍ കാണുന്നത്. അതുകൊണ്ടുതന്നെ അത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കും. ഐക്യം ഫലപ്രാപ്തിയിലെത്തിക്കാന്‍ ഇരു വിഭാഗങ്ങളും തയാറാകുമെന്ന് പ്രത്യാശിക്കുന്നതായും അദ്ദേഹം പറഞ്ഞു.
www.madhyamam.com/news/230816/130619
പുനരൈക്യം സാധ്യമാകട്ടെ / കെ പി എ മജീദ്
ReplyDeleteമുജാഹിദ് ഐക്യവുമായി ബന്ധപ്പെട്ട് വന്ന ഡോ. ഹുസൈന് മടവൂരിന്റെ അഭിപ്രായത്തെ സ്വാഗതം ചെയ്യുന്നു. സമുദായ ഐക്യം അനിവാര്യമാണ്. ഭിന്നിച്ചുനില്ക്കുന്ന സംഘങ്ങള്‍ക്ക് പുരോഗതി കൈവരിക്കാനാവില്ല. ലോക സമൂഹത്തില്‍ തന്നെ അപചയങ്ങളുണ്ടായിട്ടുള്ളത് ഭിന്നിപ്പുകള്‍ മൂലമാണ്. കേരളത്തില്‍ മുസ്ലിം സമുദായത്തിന്റെ സംഘടിത ശക്തിയെ നശിപ്പിക്കാനായി ഒളിഞ്ഞും തെളിഞ്ഞുമുള്ള ശ്രമങ്ങള്‍ നടക്കുന്ന ഇക്കാലത്ത് സമുദായ സംഘടനകള്‍ ഒന്നിക്കുന്ന കാര്യത്തില്‍ പരിശ്രമിക്കുന്ന എല്ലാവരേയും ഈ ഘട്ടത്തില്‍ സ്വാഗതം ചെയ്യുന്നു.
കാലഘട്ടത്തിന്റെ ആവശ്യമാണ് ഐക്യം. ഇതിന്നായി രംഗത്തുവരുന്നവരെ എല്ലാ അര്‍ത്ഥത്തിലും പ്രോത്സാഹിപ്പിക്കുകയും പിന്തുണ നല്‍കുകയും ചെയ്യേണ്ടത് വളരെ അനിവാര്യമാണ്. ഐക്യമാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ഭിന്നിച്ചപ്പോള്‍ ക്ഷയിച്ചത് ഒരുമിക്കുമ്പോള്‍ ബലപ്പെടും. മുസ്ലിം സമുദായം ബലപ്പെടുകയാണ് വേണ്ടത്. സമുദായത്തെ ബലപ്പെടുത്താന്‍ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ സംഘടന എന്ന നിലയില്‍ മുസ്ലിംലീഗും ഡോ. ഹുസൈന് മടവൂരിന്റെ ആശയത്തോട് യോജിക്കുന്നു.
മുസ്ലിം സമുദായത്തിന് ഒട്ടേറെ പുരോഗതിയും നവോത്ഥാന കാഴ്ചപ്പാടുകളും സംഭാവന ചെയ്ത സംഘമാണ് ഇസ്ലാഹീ പ്രസ്ഥാനം. സമുദായത്തിനുള്ളിലെ ഭിന്നിപ്പ് തീര്‍ക്കാന്‍ രൂപീകൃതമായ കേരള മുസ്ലിം ഐക്യസംഘമാണ് ഇതിന്റെ ആദ്യരൂപം എന്ന ചരിത്രത്തെ അവഗണിക്കാനാവില്ല. അതില്‍ നിന്നും ഊര്‍ജ്ജമുള്‍ക്കൊണ്ട് സമുദായ ഐക്യം സാധ്യമാക്കുകയാണ് ഭിന്നിച്ചുനില്ക്കുന്ന മുജാഹിദ് പ്രസ്ഥാനങ്ങള്‍ ചെയ്യേണ്ടത്. വൈകിയാണെങ്കിലും അതിനു തുടക്കമാകട്ടെ ഡോ. ഹുസൈന് മടവൂരിന്റെ നീക്കങ്ങള്‍ എന്ന് ആശംസിക്കുന്നു.
കഴിഞ്ഞ കാലത്തെ അപേക്ഷിച്ച് സംഘടനകള്‍ക്കിടയില്‍ പുനരൈക്യം വേണമെന്ന ശക്തമായ അഭിപ്രായം ഇപ്പോള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. ഹുസൈന് മടവൂരിന്റെ ലേഖനം പ്രസിദ്ധീകൃതമായ ശേഷം നല്ല പ്രതികരണമാണ് പൊതുസമൂഹത്തില്‍ നിന്ന് ഉയര്‍ന്നുവന്നുകൊണ്ടിരിക്കുന്നത്. പരിഹരിച്ച് പോകാന്‍ കഴിയുമായിരുന്ന പ്രശ്നങ്ങളെ ആദര്‍ശവ്യതിയാന തലത്തിലേക്കെത്തിച്ച് ഭിന്നിപ്പും അകല്‍ച്ചയും വര്‍ധിപ്പിക്കുന്ന രീതിയാണ് നിര്‍ഭാഗ്യവശാല്‍ ഉണ്ടായത്. ഡോ. ഹുസൈന് മടവൂര്‍ കഴിഞ്ഞ കാലങ്ങളിലെല്ലാം മുജാഹിദ് ഐക്യം പ്രാവര്‍ത്തികമാകണമെന്ന് ആഗ്രഹിക്കുകയും അതിനായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന വ്യക്തിയാണ്. പുതിയ സാഹചര്യത്തില്‍ ഈ വിഷയവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ ഹൃദയത്തില്‍ ഉരുണ്ടുകൂടിയ വിഷമങ്ങളും പ്രയാസങ്ങളുമാണ് ഇപ്പോള്‍ ലേഖന രൂപത്തില്‍ പുറത്തുവന്നിരിക്കുന്നത്.
അദ്ദേഹത്തിന്റെ വെളിപ്പെടുത്തലുകള്‍ മുജാഹിദ് പ്രസ്ഥാനത്തിന്റെ ഐക്യം വളരെ വേഗത്തില്‍ യാഥാര്‍ത്ഥ്യമാകുന്ന അവസ്ഥയിലേക്ക് വന്നിട്ടുണ്ടെന്നാണ് എനിക്കു തോന്നുന്നത്. മുമ്പ് ഇരു സംഘടനകളും തമ്മില്‍ നടന്ന ഐക്യ ശ്രമങ്ങള്‍ക്ക് മുന്‍കൈ എടുത്ത എളിയ വ്യക്തിയെന്ന നിലയില്‍ ഞാനുമായി ഇരുവിഭാഗത്തിലുമുള്ള പലരും ഈ ലേഖനം വന്ന ശേഷം ബന്ധപ്പെട്ടുവരുന്നുണ്ട്. മുജാഹിദ് ഐക്യശ്രമങ്ങളെ നിരുത്സാഹപ്പെടുത്തുകയും തുരങ്കംവെക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നത് ആരുടെ ഭാഗത്ത് നിന്നായാലും സമൂഹം അവരെ ഒറ്റപ്പെടുത്തും. ചരിത്രം അവര്‍ക്ക് മാപ്പ് നല്‍കില്ലെന്ന കാര്യത്തിലും സംശയമില്ല. http://varthamanam.com/?p=17041
natakkatte. aikyam vannaal nallatgh
ReplyDeleteഎ പി ഉസ്താദിനെയും അവിടന്ന് കൊണ്ടുവന്ന തിരുകേശത്തെയും കളിയാക്കുന്ന മുജാഹിദിന് ഇതൊക്കെ തന്നെ ആവും അനുബവം. നിങ്ങൾ ഒറിജിനൽ സുന്നി ആവൂ എങ്കിൽ രക്ഷ ഉണ്ട്
ReplyDeleteThis comment has been removed by the author.
ReplyDeleteമുജാഹിദ് ഐക്യം ഒരെളുപ്പവഴി
ReplyDelete1 ഇനങ്ങിയവരോടും പിനങ്ങിയവരോടും സഭ്യത ലംഗിക്കാതെ, പരിഹസിക്കാതെ സംസാരം ശീലമാക്കുക , എല്ലാ ഗ്രൂപ്പ് കാരും
2 സ്വന്തം ആശയം സ്ഥാപിക്കാനായി ഇത്തിരി മുറിച്ചു മാറ്റലും തരികിട വേലകളും ഒപ്പിക്കില്ലന്നു ഉറപ്പിക്കുക
3 സർവ്വൊപരി തൗഹീദിന്റെ പേറ്റന്റ് ഞങ്ങള്ക് മാത്രമല്ലെന്ന ലളിത സത്യം എല്ലാവരും സമ്മതിക്കുക
ഐക്യം, സ്നേഹം പറന്നു വരും
അള്ളാഹു അനുഗ്രഹിക്കട്ടേ
ഏതായാലും വള്ളിക്കുന്ന് ഒന്നാംതരം മടവൂരിയാണ്, മടവൂരിന്റെ സൊന്തം ആളും, അവരുടെ പ്രസിദ്ധീകരണങ്ങളിലെ എഴുത്തുകാരനും, സുന്നികളുടെ വിഷയങ്ങളില്‍ അനയ്ക്യത്തിന്റെ പോസ്റ്റുകളാണ് പലപ്പോഴും എഴുതാറുള്ളത്.
ReplyDeleteപിന്നെ 'മുജഹിട്' എന്നതിനെ പരമാവധി മിനുക്കിയിട്ടും ഉണ്ട് . മുജാഹിദിന്റെ അപ്പോസ്തലന്മാര് നടത്തിക്കൂട്ടിയ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ കനാതിരുന്നൂകൂട .മക്കയിലും മദീനയിലും നടത്തിയ പൊളിക്കല്‍ ഭീകരത . എന്തിനു നമ്മുടെ കേരളത്തിലും നിയമം കയ്യിലെടുത്തു മഖ്ബരകള്‍ പൊളിക്കുന്നത് മലയാളികള്‍ കണ്ടതല്ലേ?. ഇന്നും ലോകത്തുള്ള ഭീകര , തീവ്രവാദ സന്കങ്ങള്ക്ക് ആശയ സ്രോടസ്സായി വര്തിക്കുന്നതും വാഹബിസമാണ് , അവരെയെല്ലാം സ്വദീനിചിട്ടുള്ളതും വഹാബിസം തന്നെ ,
മുജാഹിദ് പിളർപ്പ് സംഘടനാപരമല്ല ആദർശപരം തന്നെ എന്ന് മുജാഹിദ് നേതാവ് സകരിയാ സലാഹി http://www.youtube.com/watch?v=PQgSIWWDQ8M&feature=youtu.be
ReplyDeleteSathyathil nammal Mujakal Ethra Group Undu....???? Plz inform me.......Ennit jaan Paranju tharaam onnikanulla Ottamooli.....medicine...
ReplyDeleteSathyathil nammal Mujakal Ethra Group Undu....???? Plz inform me.......Ennit jaan Paranju tharaam onnikanulla Ottamooli.....medicine...
ReplyDeleteമരിക്കും മുമ്പ് ഒന്നാകാം പക്ഷെ ഒന്നാകും മുമ്പ് നന്നാകണ്ടേ…? - See more at: http://islahmonthly.com/vishakalanam/806.html#sthash.zn7pZmLD.dpuf
ReplyDeletehttp://islahmonthly.com/vishakalanam/806.html
Deleteമുജാഹിദ് 'സംഘടന' പിന്നെയും "സംഘടനകൾ" ആകുന്നതിന്റെ ലക്ഷണങ്ങൾ പ്രകടിപ്പിച്ച് തുടങ്ങി.
ReplyDeleteഇനി ഇരു കൂട്ട രുടെയും മത്സരിച്ച 'ദഅവ','തൗഹീദ്' പ്രഭാഷണ പെരുമഴയായിരിക്കും.
ഇതിന്റെയൊക്കെ പിന്നാലെ ഓടുന്ന സഹോദരങ്ങൾക്ക് തിരിച്ചറിവുണ്ടാകണം , 'നമ്മളല്ലാതെ ആരുണ്ട് തൗഹീദ്' പറയാൻ എന്നൊക്കെ പറഞ്ഞ് ആവേശം കൊള്ളിക്കുന്നത് അവർക്കൊക്കെ പ്രസംഗിക്കാനും ഗ്രൂപ്പ് ശക്തിപ്പെടുത്താനും വേദി ഉണ്ടാക്കാൻ വേണ്ടി മാത്രമാണെന്ന്.
ഉള്ളിലുള്ളവർക്ക് തന്നെ തിട്ടപ്പെടുത്താനാകാത്ത ആ തൗഹീദ്, കിട്ടാത്തതിൽ പൊതുജനത്തിന് കുഴപ്പമൊന്നുമില്ല.
ഇപ്പോൾ ആദർശവ്യതിയാനം എന്തെന്ന് പറഞ്ഞ് പഠിപ്പിക്കുന്നു. ഇനി , "തൃപ്തികരമായ വീതം വെപ്പ്" നടന്നാൽ ഇവരൊക്കെ ഒന്നാകും. അന്ന്, മുമ്പ് പറഞ്ഞ വ്യതിയാനമൊക്കെ എന്തായി നേതാവേ എന്ന് ചോദിച്ച് പോയാൽ, ആ ചോദിക്കുന്നവനെ "പിശാചിന്റെ ആൾരൂപമായ ഭിന്നിപ്പ്കാരനുമാക്കും".
എന്നാൽ ഇപ്പോൾ, ഖുർആനിൽ ഐക്യത്തിന്റെ വചനങ്ങളുമില്ല, ഈ ചെയ്ത് പോരുന്നത് ഒന്നും ഭിന്നുപ്പുമല്ല. !!!!!.
നേതാക്കൾ പറയുമ്പോൾ ഭിന്നിപ്പിക്കൽ ഇബാദത്ത്, അവർ മാറ്റിപറയുമ്പോൾ " ഒന്നിപ്പിക്കൽ" അടുത്ത ഇബാദത്ത്.
എന്തിന് ഈ കാപട്യത്തെ ചുമക്കുന്നു.
മുജാഹിദ് 'സംഘടന' പിന്നെയും "സംഘടനകൾ" ആകുന്നതിന്റെ ലക്ഷണങ്ങൾ പ്രകടിപ്പിച്ച് തുടങ്ങി.
ReplyDeleteഇനി ഇരു കൂട്ട രുടെയും മത്സരിച്ച 'ദഅവ','തൗഹീദ്' പ്രഭാഷണ പെരുമഴയായിരിക്കും.
ഇതിന്റെയൊക്കെ പിന്നാലെ ഓടുന്ന സഹോദരങ്ങൾക്ക് തിരിച്ചറിവുണ്ടാകണം , 'നമ്മളല്ലാതെ ആരുണ്ട് തൗഹീദ്' പറയാൻ എന്നൊക്കെ പറഞ്ഞ് ആവേശം കൊള്ളിക്കുന്നത് അവർക്കൊക്കെ പ്രസംഗിക്കാനും ഗ്രൂപ്പ് ശക്തിപ്പെടുത്താനും വേദി ഉണ്ടാക്കാൻ വേണ്ടി മാത്രമാണെന്ന്.
ഉള്ളിലുള്ളവർക്ക് തന്നെ തിട്ടപ്പെടുത്താനാകാത്ത ആ തൗഹീദ്, കിട്ടാത്തതിൽ പൊതുജനത്തിന് കുഴപ്പമൊന്നുമില്ല.
ഇപ്പോൾ ആദർശവ്യതിയാനം എന്തെന്ന് പറഞ്ഞ് പഠിപ്പിക്കുന്നു. ഇനി , "തൃപ്തികരമായ വീതം വെപ്പ്" നടന്നാൽ ഇവരൊക്കെ ഒന്നാകും. അന്ന്, മുമ്പ് പറഞ്ഞ വ്യതിയാനമൊക്കെ എന്തായി നേതാവേ എന്ന് ചോദിച്ച് പോയാൽ, ആ ചോദിക്കുന്നവനെ "പിശാചിന്റെ ആൾരൂപമായ ഭിന്നിപ്പ്കാരനുമാക്കും".
എന്നാൽ ഇപ്പോൾ, ഖുർആനിൽ ഐക്യത്തിന്റെ വചനങ്ങളുമില്ല, ഈ ചെയ്ത് പോരുന്നത് ഒന്നും ഭിന്നുപ്പുമല്ല. !!!!!.
നേതാക്കൾ പറയുമ്പോൾ ഭിന്നിപ്പിക്കൽ ഇബാദത്ത്, അവർ മാറ്റിപറയുമ്പോൾ " ഒന്നിപ്പിക്കൽ" അടുത്ത ഇബാദത്ത്.
എന്തിന് ഈ കാപട്യത്തെ ചുമക്കുന്നു.