July 30, 2011

ഊണുണ്ടോ സഖാവേ ഒരു ഇളനീര്‍ എടുക്കാന്‍?

ഒരാളുടെ ഹൃദയത്തിലേക്ക് അയാളുടെ ആമാശയത്തിലൂടെ ഒരു എളുപ്പവഴിയുണ്ട് എന്നത്  (The way to a Man's heart is through his stomach) വെള്ളക്കാരുടെ ഒരു പഴമൊഴിയാണ്‌. ഒരു നല്ല ശാപ്പാട് കൊടുത്താല്‍ ഏത് കൊമ്പനേയും വീഴ്ത്താം എന്നാണ് തീറ്റക്കൊതിയന്മാരായ സായിപ്പുമാര്‍ വിശ്വസിക്കുന്നത്. അവരെ സംബന്ധിച്ചിടത്തോളം അത് ശരിയായിരിക്കാം. പക്ഷേ  വി എസ്സിനെപ്പോലെ തീയില്‍ കുരുത്ത ഒരു സമരസഖാവിന് നേരെ സായിപ്പിന്റെ ഈ വളിച്ച തിയറി നമുക്ക് പ്രയോഗിക്കാന്‍ പറ്റുമോ? പഴയ കാല സുഹൃത്തിന്റെ വീട്ടില്‍ നിന്ന് ഒരു നേരത്തെ ഭക്ഷണം കഴിച്ചത് കൊണ്ട് വീ എസ്സിന്റെ രാഷ്ട്രീയം തകിടം മറിയുമോ?

July 28, 2011

ചാനല്‍ ചര്‍ച്ചക്കാരുടെ കൂട്ടക്കൊല

ലണ്ടനില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ഗാര്‍ഡിയന്‍ പത്രത്തില്‍ കഴിഞ്ഞ ദിവസം ചാര്‍ളി ബ്രൂക്കര്‍ എഴുതിയ ലേഖനമാണ് ഈ കുറിപ്പ് എഴുതാനുള്ള പ്രേരണ. Keep the guesswork out of the news coverage എന്നതാണ് അദ്ദേഹത്തിന്‍റെ ലേഖനത്തിന്റെ കാതല്‍ . മാധ്യമ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട്  ആ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പാലിക്കേണ്ട ചില അടിസ്ഥാന തത്വങ്ങളെക്കുറിച്ചാണ് ബ്രൂക്കര്‍ തന്റെ ലേഖനത്തില്‍ പറയുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച നോര്‍വേയില്‍ ഒരു കൂട്ടക്കൊല നടന്നു. 68 പേര്‍ കൊല്ലപ്പെട്ടു. എഴുപത്തിയാറു ലക്ഷം വായനക്കാരുള്ള സണ്‍ ദിനപത്രത്തിന്റെ പിറ്റേ ദിവസത്തെ തലക്കെട്ട്‌ ഇതായിരുന്നു. AL-QAEDA MASSACRE - NORWAY'S 9/11 (അല്‍ഖാഇദ കൂട്ടക്കൊല - നോര്‍വേയുടെ 9/11).

July 26, 2011

ഇടിച്ചുകയറുന്ന ബ്ലോഗേഴ്സും 'ഈ'യെഴുത്തും

ഈ പോക്ക് പോയാല്‍ മലയാള ബ്ലോഗര്‍മാര്‍ എവിടെച്ചെന്നു ഇടിച്ചു നില്‍ക്കും എന്ന് പറയുക വയ്യ.  ബ്ലോഗ്‌ മീറ്റുകള്‍ , ഈറ്റുകള്‍ ,  ഗ്രൂപ്പ് ഫോട്ടോകള്‍ , സ്വകാര്യ പ്രണയങ്ങള്‍ ,  ടിവി കവറേജ്, പത്ര വാര്‍ത്തകള്‍ എന്ന് വേണ്ട യു കെയില്‍ റിമോട്ട് ഓഫീസ്, കോവളത്ത് ഒറിജിനല്‍ ഓഫീസ്. ഇതിനിടയിലേക്ക് ഇപ്പോഴിതാ ബ്ലോഗ്‌ മാഗസിനും!!. ഇതിനെയെല്ലാം കടത്തി വെട്ടുന്ന രൂപത്തില്‍ ബ്ലോഗര്‍മാര്‍ തമ്മിലുള്ള വിവാദങ്ങള്‍ , വാഗ്വാദങ്ങള്‍ .. (ഞാന്‍ ഒന്നിലും കക്ഷിയല്ല കെട്ടോ..)  ആകെക്കൂടി ഒരു പിടുത്തം വിട്ട പോക്കാണ് പോകുന്നത്. ശൈശവ ദശയില്‍ ഇത്രയും ബഹളങ്ങള്‍ പാടില്ലാത്തതാണ്. അതുകൊണ്ടാണ് ഇത് എവിടെച്ചെന്ന് ഇടിച്ചു നില്‍ക്കുമെന്ന് സംശയം പ്രകടിപ്പിച്ചത്.

July 22, 2011

താരങ്ങളെ തൊട്ടാല്‍ വിടമാട്ടേ

ജനങ്ങള്‍ക്ക്‌ അറ്റാക്ക് വരുത്തുന്ന വാര്‍ത്തകളൊന്നും വരാതെ നോക്കേണ്ടത് സര്‍ക്കാറിന്റെ കടമയാണ്. മമ്മുക്കയും ലാലേട്ടനും കേരളത്തിന്റെ പൊതുസ്വത്താണ്. അവരുടെ വീടുകളിലാണ് ഇന്‍കം ടാക്സുകാരും പോലീസും കയറി നരങ്ങുന്നത്‌. ലാലേട്ടനെയും മമ്മുക്കയെയും  കണ്ടുകൊണ്ടാണ് കഴിഞ്ഞ തലമുറ വളര്‍ന്നത്‌. ഇന്നത്തെ തലമുറയും അവരെക്കണ്ടാണ് വളര്‍ന്നു കൊണ്ടിരിക്കുന്നത്. നാളത്തെ പിള്ളേരും അവരെനോക്കി വളരണം എന്നതാണ് ഓരോ കേരളീയന്റെയും ആഗ്രഹം. ആരെ തൊട്ടു കളിച്ചാലും അവരെ തൊട്ടു കളിക്കുന്നത് വളരെ സൂക്ഷിച്ചു വേണം.

July 20, 2011

ഐശ്വര്യയുടെ മുറിച്ചുണ്ടിന്റെ സാമൂഹിക പ്രസക്തി

ഐശ്വര്യറായിയുടെ ഗര്‍ഭം നമ്മുടെ മാധ്യമങ്ങളും ബ്ലോഗുകളുമൊക്കെ നന്നായി ആഘോഷിച്ചു. ഇപ്പോഴും ആഘോഷിച്ചു കൊണ്ടിരിക്കുന്നു. കൌണ്ട് ഡൌണ്‍ ക്ലോക്ക് കൃത്യമായി വര്‍ക്ക് ചെയ്യുന്നുണ്ട്. ഒമ്പത് മാസവും പത്തു ദിവസവും എന്ന യൂണിവേഴ്സല്‍ തിയറി അനുസരിച്ച് ആഘോഷങ്ങള്‍ അതിന്റെ ക്ലൈമാക്സിലേക്ക് നീങ്ങിക്കൊണ്ടിരിക്കും എന്നത് തീര്‍ച്ചയാണ്. എന്റെ വിഷയം അതല്ല. അതെല്ലാം അതിന്റെ മുറക്ക് നടക്കട്ടെ. ഗര്‍ഭവും പ്രസവവും വാര്‍ത്തയുമൊന്നും നമ്മള്‍ വിചാരിച്ചാല്‍ നിര്‍ത്താവുന്ന പരിപാടികളല്ല. ഈ 'വിഷയ'ത്തിലൊക്കെ ആളുകള്‍ക്ക് താത്പര്യം ഉള്ളിടത്തോളം കാലം അതെല്ലാം നടന്നുകൊണ്ടിരിക്കും. പക്ഷേ ഐശ്വര്യറായിയുമായി ബന്ധപ്പെട്ട് ശരിക്കും വാര്‍ത്തയാകേണ്ടിയിരുന്ന ഒരു വാര്‍ത്ത വാര്‍ത്തയായിക്കണ്ടില്ല. അതിനല്പം സാമൂഹ്യ പ്രസക്തി ഉള്ളത് കൊണ്ടാണോ ആവോ?.

July 16, 2011

ബെര്‍ളിയുടെ ചാരിത്ര്യപ്രസംഗം. വാഹ് വാഹ്.

'വേശ്യയുടെ ചാരിത്ര്യപ്രസംഗം' എന്നൊരു പ്രയോഗമുണ്ട്. അവസരം നോക്കി ചാരിത്ര്യം പ്രസംഗിക്കുകയും അല്ലാത്തപ്പോള്‍ അത് വില്‍ക്കുകയും ചെയ്യുന്നതിനെയാണ് ആ പ്രയോഗം അര്‍ത്ഥമാക്കുന്നത്. മലയാള ബ്ലോഗുകളില്‍ രാജാവാണ് ബെര്‍ളി തോമസ്‌. ബ്ലോഗ്‌ എഴുത്തില്‍ അദ്ദേഹത്തിന്‍റെ റേഞ്ചിന്റെ അടുത്തൊന്നും എത്താന്‍ കഴിവുള്ള ഒരുത്തനും ഇതുവരെ ഉണ്ടായിട്ടില്ല. ഇനി ഉണ്ടാവുമോ എന്നറിയുകയുമില്ല. പക്ഷെ പുള്ളി ഒരു വലിയ ചാരിത്ര്യ പ്രസംഗം കഴിഞ്ഞ ദിവസം നടത്തി. 'ബ്ലൂ കേരള' എന്നാണു പോസ്റ്റിന്റെ ടൈറ്റില്‍ . അടിവാരം അമ്മിണി സദാചാരക്കമ്മറ്റിയുടെ പ്രസിഡന്റ്‌ ആയതു പോലെ തോന്നി എനിക്ക് ആ പോസ്റ്റ്‌ വായിച്ചപ്പോള്‍ .

July 11, 2011

മര്‍ഡോക്ക് ഏഷ്യാനെറ്റും പൂട്ടുമോ?

മര്‍ഡോക്കിന് എല്ലാം പുല്ലാണ്. പത്രം വാങ്ങും, വില്‍ക്കും. ടി വി വാങ്ങും. പൂട്ടും. ആരോടും ചോദിക്കുകയോ പറയുകയോ ഇല്ല. ഒറ്റ രാത്രി കൊണ്ട് എന്തും തീരുമാനിക്കും. ഒരു ചെറിയ വട്ടു കേസാണ് പുള്ളിയെന്ന് മൊത്തത്തില്‍ ഒരു സംസാരമുണ്ട്. എഴുപത്തഞ്ചു ലക്ഷം വായനക്കാരുള്ള ന്യൂസ് ഓഫ് ദ വേള്‍ഡ് പത്രമാണ്‌  ഇന്നലെ പുള്ളി അടച്ചു പൂട്ടിയത്. THANK YOU & GOOD BYE എന്ന എഡിറ്റോറിയല്‍ എഴുതി പത്രം പൂട്ടി താക്കോലുമായി വരാന്‍ മകന്‍ ജെയിംസിനോട് പറഞ്ഞു പുള്ളി ഉറങ്ങാന്‍ പോയി എന്നത് മാത്രമാണ് ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത്.

July 7, 2011

സാറേ, ആ അരിയുടെ കാര്യം എന്തായി?

സാറേ, നിങ്ങള്‍ തിരക്കിലാണ് എന്നറിയാം. സ്വാശ്രയം, മൂന്നാര്‍ , 'അഞ്ചാം മന്ത്രി' തുടങ്ങി നിങ്ങള്‍ക്ക് പിടിപ്പതു പണിയുള്ള സമയമാണ്. അതുകൊണ്ട് ഒറ്റവാക്കില്‍ ചോദിക്കുകയാണ്. ആ അരിയുടെ കാര്യം എന്തായി ?. ചത്തവന്റെ കീശയിലെ അഞ്ചു രൂപയിലാണെന്റെ കണ്ണ് എന്ന് എ അയ്യപ്പന്‍ പാടിയ പോലെ സാധാരണക്കാരന്റെ കണ്ണ് ഒറ്റ രൂപ അരിയിലാണ്. എല്ലാ കാര്യങ്ങളെക്കുറിച്ചും മുടിഞ്ഞ ചര്‍ച്ച നടക്കുന്നു. തീരുമാനങ്ങള്‍ ടപ്പേന്ന് വരുന്നു. ശ്രുതിയും താളവും തെറ്റാതെ എല്ലാം അതിവേഗം ബഹുദൂരം നടക്കുന്നു. പക്ഷേ അരിയുടെ കാര്യം മാത്രം ഒന്നും കേള്‍ക്കുന്നില്ല!!.

July 5, 2011

ഒടുക്കത്തെ Google+

ആവശ്യമില്ലാത്ത വിഷയങ്ങളില്‍ കേറി അഫിപ്രായം പറയുക, പിന്നെ അതില്‍ നിന്ന് തലയൂരാന്‍ പെടാപാട് പിടുക, ഒരു ദിവസം മിനിമം പത്തു പേരെയെങ്കിലും ശത്രുക്കളാക്കുക തുടങ്ങിയ കലാപരിപാടികള്‍ മുടങ്ങാതെ ചെയ്തു കൊണ്ടിരിക്കുന്ന ഒരാളാണ് ഞാന്‍. അതിലേക്കാണ് ഈ ഗൂഗിള്‍ പ്ലസും കേറി വന്നത്. വല്ലാത്ത പൊല്ലാപ്പായിപ്പോയി. സ്ഥിരമായി ബിരിയാണി തട്ടുന്നവന് കപ്പ കാണുമ്പോള്‍ വായീന്ന് വെള്ളം വരും.  ബ്ലോഗിലും ഫേസ്ബുക്കിലും കറങ്ങി നടക്കുന്ന എനിക്ക്  ഗൂഗിള്‍ പ്ലസ് എന്ന് കേട്ടപ്പോഴും അത് പോലെ ഒരിത് വന്നു. പരിപാടി ഫ്രീ ആണ് എന്നറിഞ്ഞതോടെ ഞാന്‍ ചാടിക്കേറി അക്കൗണ്ട്‌ തുടങ്ങി.