സാറേ, നിങ്ങള്‍ തിരക്കിലാണ് എന്നറിയാം. സ്വാശ്രയം, മൂന്നാര്‍ , 'അഞ്ചാം മന്ത്രി' തുടങ്ങി നിങ്ങള്‍ക്ക് പിടിപ്പതു പണിയുള്ള സമയമാണ്. അതുകൊണ്ട് ഒറ്റവാക്കില്‍ ചോദിക്കുകയാണ്. ആ അരിയുടെ കാര്യം എന്തായി ?. ചത്തവന്റെ കീശയിലെ അഞ്ചു രൂപയിലാണെന്റെ കണ്ണ് എന്ന് എ അയ്യപ്പന് പാടിയ പോലെ സാധാരണക്കാരന്റെ കണ്ണ് ഒറ്റ രൂപ അരിയിലാണ്. എല്ലാ കാര്യങ്ങളെക്കുറിച്ചും മുടിഞ്ഞ ചര്‍ച്ച നടക്കുന്നു. തീരുമാനങ്ങള്‍ ടപ്പേന്ന് വരുന്നു. ശ്രുതിയും താളവും തെറ്റാതെ എല്ലാം അതിവേഗം ബഹുദൂരം നടക്കുന്നു. പക്ഷേ അരിയുടെ കാര്യം മാത്രം ഒന്നും കേള്‍ക്കുന്നില്ല!!.
മാസം രണ്ടല്ലേ ആയുള്ളൂ എന്ന് അങ്ങ് പറഞ്ഞേക്കും. ശരിയാണ്. മാസം രണ്ടേ ആയുള്ളൂ.. പക്ഷേ നിങ്ങള്‍ അധികാരമേറ്റ് ആദ്യം ചെയ്യുമെന്ന് ജനം പ്രതീക്ഷിച്ചത് ആ അരിയുടെ കാര്യമാണ്. അത്രയും ഉച്ചത്തിലാണ് വോട്ടു വാങ്ങുമ്പോള്‍ നിങ്ങളും നിങ്ങളുടെ കൂടെയുള്ളവരും അക്കാര്യം പറഞ്ഞിരുന്നത്. ഒറ്റരൂപ അരിയുടെ കാര്യം പ്രഖ്യാപിച്ചപ്പോള്‍ കേരളത്തില്‍ പല സ്ഥലത്തും ആംബ്ലിഫയറിന്റെ കിഡ്നി പൊട്ടിയതായി പത്രങ്ങളില്‍ ഉണ്ടായിരുന്നു!. ഇത്രയും സബ്സിഡി നല്കി ഒറ്റ രൂപയ്ക്കു അരി കൊടുക്കുന്നതിനോട് തത്വത്തില്‍ യോജിപ്പുള്ള ആളല്ല ഞാന്‍. എന്നാലും വാക്ക് പറഞ്ഞാല്‍ വാക്കായിരിക്കണം.
മൂന്നാറില്‍ ഒരു കെട്ടിടം പൊളിക്കുന്നുണ്ടോ ഇല്ലയോ എന്നത് സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം വലിയ വിഷയമല്ല. പതിനായിരത്തില്‍ ഒരു കുട്ടിക്ക് സര്‍ക്കാര്‍ ഫീസില്‍ 'സ്വാശ്രയം' പഠിക്കാന്‍ പറ്റുമോ ഇല്ലയോ എന്നതും അരപ്പട്ടിണിക്കാരന്റെ ടെന്‍ഷന്‍ ലിസ്റ്റില്‍ ഉള്‍പ്പെടുന്ന ഒന്നല്ല. ലീഗിന് അഞ്ചാംമന്ത്രിയുണ്ടോ ഇല്ലയോ എന്നറിയാന്‍ മഞ്ഞളാംകുഴിക്കും ചാനലുകാര്‍ക്കും ആകാംക്ഷയുണ്ടാകും. പക്ഷേ ഒരു പാവം ബി പി എല്ലു കാരന് അറിയേണ്ടത് ഒരേയൊരു കാര്യമാണ്. കൊതിപ്പിച്ചു നിര്‍ത്തിയ ഒറ്റ രൂപ അരിയുടെ കാര്യം.
ഇന്റര്‍നെറ്റില്‍ നിങ്ങളുടെ ഓഫീസ് ലൈവായി കാണിക്കുന്നുണ്ട് എന്നറിഞ്ഞു. കോണ്ഗ്രസ്സാരൊക്കെ വളരെ സന്തോഷത്തിലാണ്. ഇനി മുഖ്യമന്ത്രിയെ ജനങ്ങള്‍ക്ക് ഇരുപത്തിനാല് മണിക്കൂറും കണ്ടോണ്ടിരിക്കാമെന്ന് അവര്‍ പറയുന്നുമുണ്ട്. ഭരണം സുതാര്യമാക്കുക എന്നത് നല്ല കാര്യം തന്നെയാണ്. ഒരായിരം അഭിനന്ദനങ്ങള്‍ .. പൂച്ചെണ്ടുകള്‍ .. എന്നാലും തൊണ്ടയില്‍ കുടുങ്ങിക്കിടക്കുന്ന ആ ചോദ്യം ഇടയ്ക്കിടെ തികട്ടി വരികയാണ്. അരിയുടെ കാര്യം എന്തായി സാര്‍ ? പറയുന്നത് കൊണ്ട് വിഷമം കരുതരുത്. നിങ്ങളുടെ ഓഫീസ് ഇന്റര്‍നെറ്റില്‍ കാണിച്ചത് കൊണ്ട് സാധാരണക്കാരന്റെ ചട്ടിയില്‍ അരി വേവില്ല. അന്നന്നേക്കുള്ളതു അന്നന്ന് കിട്ടുന്ന അവന്റെ വീട്ടില്‍ ബ്രോഡ് ബാന്റ് കണക്ഷനും ഇന്റര്‍നെറ്റും ഇല്ല. അവിടെയുള്ളത് മൂന്നു കല്ലുള്ള ഒരു അടുപ്പാണ്. ഒറ്റ രൂപയ്ക്കു അരി കൊടുത്താല്‍ നിങ്ങളുടെ മുഖം അവന് എന്നും കാണും. കമ്പ്യൂട്ടര്‍ സ്ക്രീനില്‍ അല്ല. വേവുന്ന അരിയുടെ ഓരോ തുമ്പിലും..
അങ്ങയുടെ ധനകാര്യമന്ത്രി നല്ല കഴിവുള്ള ആളാണ്. സാമ്പത്തിക വിദഗ്ദനാണ്. പക്ഷേ അദ്ദേഹം ഒരു പാലാക്കാരനുമാണ്. രണ്ടു രൂപ ഇങ്ങോട്ട് കിട്ടുമെന്ന് ഉറപ്പുണ്ടെങ്കിലേ പാലാക്കാര് ഒരു രൂപ അങ്ങോട്ട് കൊടുക്കൂ. ആ പോളിസി വെച്ച് ഇരുപതു രൂപയ്ക്കു അരി വാങ്ങി ഒരു രൂപയ്ക്കു വില്ക്കുവാന് അങ്ങേരു സമ്മതിക്കുമോ എന്നൊരു ഡൌട്ടുണ്ട്. ഒറ്റ രൂപയ്ക്കു അരി കൊടുക്കണമെങ്കില്‍ ഖജനാവില്‍ എത്രയോ കോടി സ്റ്റോക്ക് വേണമെന്ന് അദ്ദേഹം ചില കണക്കുകള്‍ പറയുന്നതും കേട്ടു. ഒരു കാര്യം ചോദിച്ചോട്ടെ സാര്‍ .. ഈ കേരളത്തിന്റെ ഖജനാവ് മുന്നില്‍ കണ്ടു തന്നെയല്ലേ അങ്ങയും മാണി സാറും വോട്ടു ചോദിച്ചത്? പ്രകടനപത്രിക എഴുതിത്? പത്മനാഭസ്വാമിയുടെ നിധി കണ്ടിട്ടല്ലല്ലോ?. ഉവ്വോ?. അരിയെ തൊട്ടുള്ള കളി തീക്കളിയാണ് എന്ന് ഞാന്‍ അന്നേ പറഞ്ഞതാണ് . വാക്ക് പറഞ്ഞ സ്ഥിതിക്ക് പുതുപ്പള്ളിയിലെയോ പാണക്കാട്ടെയോ പറമ്പ് വിറ്റിട്ടായാലും ഒറ്റ രൂപയ്ക്കു അരി കൊടുക്കണം. അതാണ് അതിന്റെ ഒരന്തസ്സ്. നാളെ എന്തോ ഒരു ബഡ്ജറ്റ് മാണി സാര്‍ അവതരിപ്പിക്കുമെന്ന് പറയുന്നത് കേട്ടു. അതില്‍ ഒറ്റ രൂപ അരിയുടെ വകുപ്പ് ചേര്‍ത്തിട്ടില്ലെങ്കില്‍ ഇന്ന് രാത്രിയോടെ അത് എഴുതിച്ചേര്‍ക്കുവാന്‍ സാറ് പറയണം. മറക്കരുത് .. ചതിക്കരുത്..
Related Posts
അരിയാണ് താരം!!!
മാസം രണ്ടല്ലേ ആയുള്ളൂ എന്ന് അങ്ങ് പറഞ്ഞേക്കും. ശരിയാണ്. മാസം രണ്ടേ ആയുള്ളൂ.. പക്ഷേ നിങ്ങള്‍ അധികാരമേറ്റ് ആദ്യം ചെയ്യുമെന്ന് ജനം പ്രതീക്ഷിച്ചത് ആ അരിയുടെ കാര്യമാണ്. അത്രയും ഉച്ചത്തിലാണ് വോട്ടു വാങ്ങുമ്പോള്‍ നിങ്ങളും നിങ്ങളുടെ കൂടെയുള്ളവരും അക്കാര്യം പറഞ്ഞിരുന്നത്. ഒറ്റരൂപ അരിയുടെ കാര്യം പ്രഖ്യാപിച്ചപ്പോള്‍ കേരളത്തില്‍ പല സ്ഥലത്തും ആംബ്ലിഫയറിന്റെ കിഡ്നി പൊട്ടിയതായി പത്രങ്ങളില്‍ ഉണ്ടായിരുന്നു!. ഇത്രയും സബ്സിഡി നല്കി ഒറ്റ രൂപയ്ക്കു അരി കൊടുക്കുന്നതിനോട് തത്വത്തില്‍ യോജിപ്പുള്ള ആളല്ല ഞാന്‍. എന്നാലും വാക്ക് പറഞ്ഞാല്‍ വാക്കായിരിക്കണം.
മൂന്നാറില്‍ ഒരു കെട്ടിടം പൊളിക്കുന്നുണ്ടോ ഇല്ലയോ എന്നത് സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം വലിയ വിഷയമല്ല. പതിനായിരത്തില്‍ ഒരു കുട്ടിക്ക് സര്‍ക്കാര്‍ ഫീസില്‍ 'സ്വാശ്രയം' പഠിക്കാന്‍ പറ്റുമോ ഇല്ലയോ എന്നതും അരപ്പട്ടിണിക്കാരന്റെ ടെന്‍ഷന്‍ ലിസ്റ്റില്‍ ഉള്‍പ്പെടുന്ന ഒന്നല്ല. ലീഗിന് അഞ്ചാംമന്ത്രിയുണ്ടോ ഇല്ലയോ എന്നറിയാന്‍ മഞ്ഞളാംകുഴിക്കും ചാനലുകാര്‍ക്കും ആകാംക്ഷയുണ്ടാകും. പക്ഷേ ഒരു പാവം ബി പി എല്ലു കാരന് അറിയേണ്ടത് ഒരേയൊരു കാര്യമാണ്. കൊതിപ്പിച്ചു നിര്‍ത്തിയ ഒറ്റ രൂപ അരിയുടെ കാര്യം.
ഇന്റര്‍നെറ്റില്‍ നിങ്ങളുടെ ഓഫീസ് ലൈവായി കാണിക്കുന്നുണ്ട് എന്നറിഞ്ഞു. കോണ്ഗ്രസ്സാരൊക്കെ വളരെ സന്തോഷത്തിലാണ്. ഇനി മുഖ്യമന്ത്രിയെ ജനങ്ങള്‍ക്ക് ഇരുപത്തിനാല് മണിക്കൂറും കണ്ടോണ്ടിരിക്കാമെന്ന് അവര്‍ പറയുന്നുമുണ്ട്. ഭരണം സുതാര്യമാക്കുക എന്നത് നല്ല കാര്യം തന്നെയാണ്. ഒരായിരം അഭിനന്ദനങ്ങള്‍ .. പൂച്ചെണ്ടുകള്‍ .. എന്നാലും തൊണ്ടയില്‍ കുടുങ്ങിക്കിടക്കുന്ന ആ ചോദ്യം ഇടയ്ക്കിടെ തികട്ടി വരികയാണ്. അരിയുടെ കാര്യം എന്തായി സാര്‍ ? പറയുന്നത് കൊണ്ട് വിഷമം കരുതരുത്. നിങ്ങളുടെ ഓഫീസ് ഇന്റര്‍നെറ്റില്‍ കാണിച്ചത് കൊണ്ട് സാധാരണക്കാരന്റെ ചട്ടിയില്‍ അരി വേവില്ല. അന്നന്നേക്കുള്ളതു അന്നന്ന് കിട്ടുന്ന അവന്റെ വീട്ടില്‍ ബ്രോഡ് ബാന്റ് കണക്ഷനും ഇന്റര്‍നെറ്റും ഇല്ല. അവിടെയുള്ളത് മൂന്നു കല്ലുള്ള ഒരു അടുപ്പാണ്. ഒറ്റ രൂപയ്ക്കു അരി കൊടുത്താല്‍ നിങ്ങളുടെ മുഖം അവന് എന്നും കാണും. കമ്പ്യൂട്ടര്‍ സ്ക്രീനില്‍ അല്ല. വേവുന്ന അരിയുടെ ഓരോ തുമ്പിലും..
അങ്ങയുടെ ധനകാര്യമന്ത്രി നല്ല കഴിവുള്ള ആളാണ്. സാമ്പത്തിക വിദഗ്ദനാണ്. പക്ഷേ അദ്ദേഹം ഒരു പാലാക്കാരനുമാണ്. രണ്ടു രൂപ ഇങ്ങോട്ട് കിട്ടുമെന്ന് ഉറപ്പുണ്ടെങ്കിലേ പാലാക്കാര് ഒരു രൂപ അങ്ങോട്ട് കൊടുക്കൂ. ആ പോളിസി വെച്ച് ഇരുപതു രൂപയ്ക്കു അരി വാങ്ങി ഒരു രൂപയ്ക്കു വില്ക്കുവാന് അങ്ങേരു സമ്മതിക്കുമോ എന്നൊരു ഡൌട്ടുണ്ട്. ഒറ്റ രൂപയ്ക്കു അരി കൊടുക്കണമെങ്കില്‍ ഖജനാവില്‍ എത്രയോ കോടി സ്റ്റോക്ക് വേണമെന്ന് അദ്ദേഹം ചില കണക്കുകള്‍ പറയുന്നതും കേട്ടു. ഒരു കാര്യം ചോദിച്ചോട്ടെ സാര്‍ .. ഈ കേരളത്തിന്റെ ഖജനാവ് മുന്നില്‍ കണ്ടു തന്നെയല്ലേ അങ്ങയും മാണി സാറും വോട്ടു ചോദിച്ചത്? പ്രകടനപത്രിക എഴുതിത്? പത്മനാഭസ്വാമിയുടെ നിധി കണ്ടിട്ടല്ലല്ലോ?. ഉവ്വോ?. അരിയെ തൊട്ടുള്ള കളി തീക്കളിയാണ് എന്ന് ഞാന്‍ അന്നേ പറഞ്ഞതാണ് . വാക്ക് പറഞ്ഞ സ്ഥിതിക്ക് പുതുപ്പള്ളിയിലെയോ പാണക്കാട്ടെയോ പറമ്പ് വിറ്റിട്ടായാലും ഒറ്റ രൂപയ്ക്കു അരി കൊടുക്കണം. അതാണ് അതിന്റെ ഒരന്തസ്സ്. നാളെ എന്തോ ഒരു ബഡ്ജറ്റ് മാണി സാര്‍ അവതരിപ്പിക്കുമെന്ന് പറയുന്നത് കേട്ടു. അതില്‍ ഒറ്റ രൂപ അരിയുടെ വകുപ്പ് ചേര്‍ത്തിട്ടില്ലെങ്കില്‍ ഇന്ന് രാത്രിയോടെ അത് എഴുതിച്ചേര്‍ക്കുവാന്‍ സാറ് പറയണം. മറക്കരുത് .. ചതിക്കരുത്..
Related Posts
അരിയാണ് താരം!!!
ബഷീര്‍ക്കാ...
ReplyDeleteഇങ്ങളോന്ന് സബൂര്‍ ആയിന്ന്. ഒരു രൂപ അരി ഓണത്തിന് മുന്‍പ് നല്‍കും എന്നല്ലേ "നൂറുദിന കര്‍മ്മ പരിപാടി"യില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞത്. അതിനു ഇനിയും സമയം കുറെ ഉണ്ടല്ലോ. നമുക്ക് നോക്കാം എന്താകും എന്ന്. :)
@ ശ്രീജിത് കൊണ്ടോട്ടി.
ReplyDeleteഅത് ഞാനും കേട്ടിരുന്നു. നാളെ മാണി സാറിന്റെ ഒരു മിനി ബജറ്റ് ഉണ്ടെന്നു അറിഞ്ഞു. ഒന്ന് ഓര്മപ്പെടുത്താം എന്ന് കരുതിയതാ. മറന്നെങ്ങാനും പോയാലോ?
എന്റെയും നിങ്ങളുടെയും ഒക്കെ പേരില്‍ റേഷന്‍ ഷാപ്പുകാരന് അരി മേടിച്ചു മറിച്ചു വില്ക്കാന് തുടങ്ങിയാല്‍ ഖജനാവ് കാലിയാവും.പഞ്ചായത്തില്‍ നിന്നും ,വില്ലേജില്‍ നിന്നും സര്ടിഫിക്കറ്റ് വാങ്ങി അര്ഹതയുള്ളവന് മാത്രം വാങ്ങട്ടെ.
ReplyDeleteസാമൂഹിക പ്രതിബദ്ധത എന്നാല്‍ അതിങ്ങനെ ആയിരിക്കണം.. കൊടിയും ഖദറും എന്റെ നേതാവും പോട്ടെ പുല്ലു.. എന്റെ നാടിന്റെ വിഷയമാണ് എന്റേത് എന്ന് കരുതുന്ന എഴുത്തിനു ഹ്രദയം നിറഞ്ഞ അഭിവാദ്യങ്ങള്‍ ബഷീര്‍ക്ക..
ReplyDeleteക്ഷമിക്കൂ ബഷീര്‍ക്കാ ...
ReplyDelete(ചിലപ്പോള്‍ ഒരു ചാന്‍സ് വരും മുഖ്യന്റെ ഓര്‍മ്മപ്പെടുത്തല്‍ സമിതിയിലേക്ക്)
ബഷീര്‍ സാഹിബേ, മാണി ഒരു മുഴം നീട്ടി എരിഞ്ഞല്ലോ,ഇന്നലെ..സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയില്‍ ആണെന്ന്..അത് കൊണ്ട് ഓണം വരെ ക്ഷമിക്കുക..പക്ഷെ ഓണത്തിനും നടക്കും എന്ന് തോന്നുന്നില്ല..തന്നെയല്ല, ഖജനാവ് കൊള്ള അടിക്കാന്‍ ഒരു അവസരം ആയിരിക്കും ഇത്..അരി എത്തേണ്ടിടത്ത് എത്തില്ല..ഉറപ്പാ..അത് കരിഞ്ചന്തയില്‍ എത്തും..അതും ഉറപ്പാ..
ReplyDeleteബി പി എല്ലുകാരെ ഇനി അടുത്ത അഞ്ചുവര്ഷത്തെക്ക് ആര്‍ക്കുവേണം, കുഞ്ഞുഞ്ഞ്സാറും അവരെ മറക്കും. എല്ലെങ്കിലും അരി നല്‍കാനല്ല അതുമുടക്കാനാണ് ഇവര്‍ക്ക് താല്പര്യം. മാണിസാറിന്റെ ബജെറ്റ് മുന്‍ ബജെറ്റിലെ തെറ്റുകള്‍ തിരുത്തിവരുമ്പോള് അരിയുടെ കാര്യം എന്താവും എന്ന് നമുക്ക് കാത്തിരുന്നുകാണാം. സ്വാശ്രയക്കാരോട് ചര്‍ച്ച നടത്തി എല്ലാം ശരിയായ മട്ടില്‍ പത്രക്കാരെ പറഞ്ഞുവിട്ട മാണിസാര്‍, മിടുക്കനാണ്!!!
ReplyDeleteകൈവിട്ട ആയുധവും വാവിട്ട വാക്കും എന്നൊരു പഴമൊഴിയുണ്ടല്ലോ, ഏതായാലും മാണിസാര്‍ നാളെ പെട്ടി തുറക്കുന്നതിനു മുന്‍പ് ഓര്‍മ്മിപ്പിച്ചത് നന്നായി. അല്ലെങ്കില്‍ സഖാക്കള്‍ കുഞ്ഞുഞ്ഞെട്ടനെ പിഴിഞ്ഞരിയെടുക്കും. ഓണത്തിനും സാധനം കിട്ടിയില്ലെങ്കില്‍ കളി മാറുകയും ചെയ്യും. പക്ഷെ ഒരു മുഴം നീട്ടിയെറിഞ്ഞ മാണിസാറിന്റെ ഉള്ളിരിപ്പില്‍ ബ്ലോഗനു സംശയമുണ്ട്.
ReplyDeleteഉമ്മന്‍ ചാണ്ടി സാര്‍ പറഞ്ഞാ വാക്കാ ബഷീര്‍ ഭായ്...
ReplyDeleteകേരളത്തിന്റെ മുഴുവന്‍ പ്രതീക്ഷകളും ഇപ്പോള്‍ അദ്ദേഹത്തിന്റെ ചുമലിലുണ്ട്...എന്തൊക്കെ പറഞ്ഞാലും ചലിക്കുന്ന, ഗര്‍വ്വില്ലാത്ത ഒരു ഭരണ കൂടത്തെ അനുഭവിക്കാന്‍ ജനങ്ങള്‍ക്ക് സാധിക്കുന്നുണ്ടല്ലോ...
ഇന്റെ ബസീര്ക്കാ...ഇങ്ങള് പൊല്ലാപ്പ് ഉണ്ടാക്കല്ലീ....ആ ഇന്റെര്‍ ചര്‍ച്ചുകാരുടെ പ്രശ്നം ആദ്യം ഒന്നു പരിഹരിച്ചോട്ടേ..ഞമ്മക്ക് കൊല്ലം തെയക്കാനുള്ളതാ....!!!!
ReplyDeleteഓര്‍മിപ്പിച്ചത് നന്നായി !!! നടക്കുന്ന കാര്യം സംശയമാ..നടക്കാന്‍ പ്രാര്‍ത്ഥിക്കുന്നു !!!
ReplyDeleteഓണം വരെയെങ്കിലും കാത്തിരിക്കാം . എന്നിട്ടും നടന്നില്ലെങ്കില്‍ ഒരു ഇജിപ്റ്റ് മോഡല്‍ സമരം ഫേസ് ബുക്കിലോ ബൂലോകത്തോ നടത്താം.
ReplyDelete>>>>ഒറ്റ രൂപയ്ക്കു അരി കൊടുത്താല്‍ നിങ്ങളുടെ മുഖം അവന് എന്നും കാണും. കമ്പ്യൂട്ടര്‍ സ്ക്രീനില്‍ അല്ല. വേവുന്ന അരിയുടെ ഓരോ തുമ്പിലും..<<<< ഇതെനിക്ക് ഇഷ്ട്ടപ്പെട്ടു... ബഷീര്‍ക്കാ പതിവിലും "കിടിലന്‍" പോസ്റ്റ്.
ReplyDeleteഅരി എന്ന ബാദ്ധ്യത ഒരു പേരിനു ഇപ്പോള്‍ നടപ്പാക്കിയാലും അത് മുന്നോട്ട് പോകുന്ന കാര്യം കഷ്ടത്തിലാകുമെന്നു തന്നെയാണ് എന്റെ കാഴ്ച്ചപ്പാട്.... അധികകാലം നീണ്ടുനില്ക്കാന് സാദ്ധ്യതയില്ലാത്ത ഒരു പദ്ധതി ഇനി പ്രഖ്യാപിച്ചിട്ടെന്തുണ്ടാവാന്... അതൊരു ഇലക്ഷന് ഗിമ്മിക്കായി കണ്ടാല്‍ മതി മാഷെ...!
ReplyDeleteതച്ചങ്കരിയെ കാക്കിയുടുപ്പിക്കുന്ന തിരക്കിനിടയിലാണോ ബഷീറേ അരിയുടെ ചേനക്കാര്യം..?
ReplyDeleteഇതൊക്കെ മലയളി എത്ര കേട്ടിരിക്കുന്നു...............എതായലും കത്തിരുന്നു കാണാം
ReplyDeleteഅതെ, പലരും പറഞ്ഞ പോലെ കാത്തിരിക്കാം. ബജറ്റില്‍ കാശ് വകയിരുത്തുമോ എന്ന് നാളെ ഉച്ചയോടെ അറിയാം. മാണിയാണ് മന്ത്രി.. പാലയാണ് രാജ്യം.. :)
ReplyDeleteഖജനാവ് മുന്നില്‍ കണ്ടു തന്നെയാണ് അങ്ങിനെ പ്രസ്താവിച്ചത്....പക്ഷെ തുറന്നു നോക്കിയപ്പോള്‍ ആണ് അറിയുന്നത് ..ഇത്ര നാളും മുതുകാടിനെക്കാലും നന്നായി മാജിക്ക് ചെയ്താണ് തോമസ് ഐസക്ക് പിടിച്ചു നിന്നത് എന്ന് നമ്മുട ഇടയിലെ മാജിക് അറിയുന്ന ഏക ആള് വ്യവസായത്തിലും ആയി ഇനി ഇപ്പൊ എന്താ ചെയ്ക ...എന്തേ അതെന്നെ അല്ലെ?
ReplyDeleteഇങ്ങള് ബേജാറാവിതിരിക്കി എന്റെ ബഷിര്കാക്കാ.... ഞമ്മളെ ചോറിന്റെ മന്ത്രി ജേക്കബച്ചായന്‍ രണ്ടീസം മുന്‍പ് പറഞ്ഞ്ക്ക്ണ് ഓണോത്തിനു തരാന്ന്... തല്ക്കാലം ഇങ്ങള് നെയ്ച്ചോറോ ബിരിയാണിയോ തിന്ന് ഒന്ന് അഡ്ജസ്റ്റ് ചെയ്യി....
ReplyDeleteബഷീര്‍ക്ക
ReplyDelete"കിട്ടും കിട്ടുമെന്ന് പലരും പറഞ്ഞു കേള്‍ക്കുന്നു
എനിക്കിതുവരെ കിട്ടീല മോനെ "
എന്ന നാട്ടുമ്പുറത്തെ കാക്കയുടെ വാക്ക് കടം തരുന്നു
ജോറായി
ബഷീര്‍ക്കാ,,, ഖജനാവ് കണ്ടിട്ടു പറഞ്ഞതൊന്നമല്ലാന്നെ,,,, ഇടതന്മാര് രണ്ട് രൂപക്കു അരി കൊടുക്കാമെന്നു പറഞ്ഞപ്പോള്‍ ഒരാവേശത്തിനു പ്രാസൊപ്പിച്ചു പറഞ്ഞതല്ലെ,,,ഇഹ്ര പുലിവാലാകുമെന്നോര്ത്തില്ല,,, ഏതായലും ഓണത്തിനു കൊടുക്കാമെന്നു പറഞ്ഞില്ലെ,, അതുതന്നെ വലിയകാര്യം,,,
ReplyDeleteഹും,,, ഓണം എല്ലാവര്ഷവുമുണ്ടല്ലോ,,, ങ്ങള് ബേജാറാകല്ലിന്ന്,,,
ആക്ഷന്‍.........
ReplyDelete>>>രാഷ്ട്രീയക്കാര്‍ക്കെന്താ ഈ വീട്ടില്‍ കാര്യം??
"ഈ പഞ്ചായത്തിലെ ഓരോ അരിമണിയും ഞാന്‍ പെറുക്കിയെടുത്തു".
ഛെ ഛെ ഡയലോഗ് തെറ്റിച്ചു...
എന്നാ ശരിക്ക് പറഞ്ഞു താടോ...
ഈ പഞ്ചായത്തിലെ എല്ലാവര്ക്കു ഞാന്‍ ഓരോ രൂപയ്ക്കു ഓരോ കിലോ കൊടുക്കും<<<<<.
സീന്‍ ഓക്കേ...cut
.
(ഇതൊക്കെ ഒരു തിരക്കഥയുടെ ഭാഗമല്ലേ ബഷീര്‍ ജി. അല്ലാതെ കൊടുക്കാന്‍ വേണ്ടിയാണോ?? )
.
ബഷീര്ക ഞാന്‍ അങ്ങയുടെ ഒരു വായനക്കാരനാന് എപ്പഴും എന്നപോലെ ഇദും നന്നായി പക്ഷെ കുഞ്ഞൂഞ്ഞിന്റെയും പാനക്കാട്ടെയും ഓഹരി വിറ്റിട്ടെങ്കിലും എന്നദില് എന്തോ ഒരു കല്ലുകടി
ReplyDeleteഏതായാലും ഇത്തരം സാമൂഹിക പ്രതിപധ്ട ഉള്ള വിഷയങ്ങള്‍ പ്രധീഷിച്ചുകൊണ്ട് കാത്തിരിക്കുന്നു ഈഈ പാവം വായനക്കാരന്
ഓര്‍മിപ്പിച്ചത് നന്നായി....!
ReplyDeleteനടക്കുന്ന കാര്യം....അതുമാത്രം ഇപ്പൊ പറയരുത് നമുക്ക് നോക്കാം.... എന്താകും എന്ന്...?
ബഷീര്കാ ങ്ങള് സബൂരായി ഇരിക്ക്, ഓല് അയിരി കൊടുക്കെയര്ക്കും, കാരണം അടുത്ത തെരഞ്ഞെടുപ്പ്പിനു വോട്ടു ചോയിക്കാന് പോകുംബള് നാട്ടാരെ തല്ലു പേടിചിട്ടെങ്കിലും ഓല് അയിരി കൊടുക്കും, ഞ്ഞ് പ്പം അഞ്ചു കൊല്ലം എത്തിനെയിനു മുമ്പ് ലോക സഭ - പഞ്ചായത്ത് തെരഞ്ഞടുപ്പുകള്‍ ബാരന് ണ്ടല്ലോ ഞമക് കാത്തുക്കാം....
ReplyDeleteബഷീര്‍ക്ക...
ReplyDeleteതമിഴ് നാട്ടില്‍ സര്‍ക്കാര്‍ 3 രൂപയ്ക്കു അരി കൊടുത്തു ഘടാ ഘടിയന്മാരായ തമിലന്മാരെ ഉണ്ണാമന്മാരാക്കി വീട്ടിലിരുത്തി ഒരു ടി വിയും സൌജന്യമായി കൊടുത്തു അതിരുന്നു കണ്ടു കൊള്ളാന്‍ പറഞ്ഞു. ഒന്നോ രണ്ടോ ദിവസം പണിയെടുത്താല്‍ ഒരു മാസത്തേക്കുള്ള അരിയും കിട്ടും. അവര്‍ക്ക് കുശാല്‍.തമിള്‍ ഗ്രാമീണ സ്ത്രീകളുടെ പ്രധാന പരിവേദനം ഇപ്പോള്‍ തങ്ങളുടെ കണവന്മാര് പണിക്കു പോകുന്നില്ല എന്നതാണ്. ഒരു പരിതി വരെ കേരളത്തിലേക്കുള്ള തമിഴ് തൊഴിലാളികുടെ ഒഴുക്ക് കുറയാന്‍ കാരണവും ഇതാണെന്ന് തോന്നുന്നു.
ബഷീര്‍ക്ക പറഞ്ഞത് പോലെ ഇത്രയും സബ്സിഡി നല്കി ഒറ്റ രൂപയ്ക്കു അരി കൊടുക്കുന്നതിനോട് തത്വത്തില്‍ യോജിപ്പുള്ള ആളല്ല ഞാനും. മാറിവരുന്ന സര്‍ക്കാരുകളുടെ ഒരു പബ്ലിസിറ്റി stunt ആയി മാത്രം ഇത്തരം വാഗ്ദാനങ്ങളെ കണ്ടാല്‍ മതി. സ്ഥിരമായി പുലര്‍ത്താന്‍ പറ്റുന്ന വാഗ്ദാനം അല്ല ഇതെന്ന് ഇത് പറഞ്ഞവര്‍ക്കും ശ്രവിച്ച നമുക്കും മനസിലാക്കവുന്നത്തെ ഉള്ളൂ. തമിലന്മാരെ പോലെ മലയാളികള്‍ ഉണ്ണാമന്മാര് ആവില്ല എന്ന് തോനുന്നു. കാരണം ഉണ്ണാമന് ആവാനും വേണം ഒരു മിനിമം യോഗ്യത. ഞാന്‍ അടക്കമുള്ള നമ്മുടെ പ്രവാസി സമൂഹവും നാട്ടുകാരും നമ്മുടെ നാട്ടില്‍ മേലെനെങ്ങാന് തയ്യാറാവില്ലല്ലോ (നമ്മുടെ നാട്ടില്‍ നന്നായി പണിയെടുക്കുന്ന കുറച്ചു പേര് ഉണ്ട്. അവര്‍ എന്നോട് ക്ഷമിക്കുക). ഇപ്പോള്‍ ബംഗാളിയുടെയും,നോര്‍ത്ത് ഇന്ത്യാക്കരുടെയും ഗള്‍ഫ് അല്ലേ നമ്മുടെ പ്രബുദ്ദമായ കേരളം.
വാല് കഷ്ണം: >>>>.ലീഗിന് അഞ്ചാംമന്ത്രിയുണ്ടോ ഇല്ലയോ എന്നറിയാന്‍ മഞ്ഞളാംകുഴിക്കും ചാനലുകാര്‍ക്കും ആകാംക്ഷയുണ്ടാകും<<<<<<
അവസാനം വന്നു വന്നു അഞ്ചാംമന്ത്രിയുണ്ടോ ഉണ്ടോ ഇല്ലയോ എന്നത് മഞ്ഞളാംകുഴിക്കും ചാനലുകാര്‍ക്കും മാത്രമുള്ള പര്പാടിയായി അല്ലേ ബഷീര്‍ക്ക?
ലീഗുകാര്‍ക്കുള്ള ആകാംഷ ഒക്കെ പോയി അല്ലേ!!! പാവം മഞ്ഞളാം വീണ്ടും മറ്റൊരു കുഴിയില്‍!!! പേടിക്കേണ്ടാ അലിക്ക.. കുഞ്ഞാലികുട്ടി സാഹിബ് പറഞ്ഞിടുണ്ട്. അഞ്ചാം മന്ത്രി വരേണ്ട സമയത്ത് വരും എന്ന്. ..
ബഷീര്‍ക്കാ.. ഈ വരികളില്‍ നിന്നും ഊര്‍ജം ഉള്‍ക്കൊണ്ട് മറ്റൊരു കിടിലന്‍ രാഷ്ട്രീയ പോസ്റ്റ് കൂടി ഇട്ടാട്ടെ..ലീഗും രണ്ടു ജനറല്‍ സെക്രട്ടറിമാരും: അഞ്ചാം മന്ത്രിക്കുള്ള പങ്ക്....
രാഷ്ട്രീയക്കാര്‍ എല്ലാം മറക്കാന്‍ ഇഷ്ട്ട പ്പെടുന്നവരാണ്
ReplyDeleteബജറ്റിനു ഇങ്ങനെ ഒന്ന് സൂപറായി ബഷീര്‍ക്ക പെരുത്ത്ഇഷ്ട്ടായി
എന്നും നിങ്ങളാ താരം [yes u r ways sooper bloger ]
അങ്ങയുടെ ധനകാര്യമന്ത്രി നല്ല കഴിവുള്ള ആളാണ്. സാമ്പത്തിക വിദഗ്ദനാണ്. പക്ഷേ അദ്ദേഹം ഒരു പാലാക്കാരനുമാണ്.
ReplyDeletesupper
അരി കിട്ടിയില്ലേലെന്താ നിങ്ങൾക്ക് വയറു നിറയെ വാഗ്ദാനങ്ങൾ കിട്ടിയില്ലേ...
ReplyDeleteഒരു റുപ്യെടെ അരീന്റെ കാര്യല്ലേ? ഇപ്പ ശര്യാക്കിതരാം.. ബശീറേ ആ ചെറിയേ ചാക്കൊന്നു പിടിച്ചേ.......... ഒരു രൂപക്ക് അരി ചോദിച്ചു ചെന്നപ്പോള്‍ പ്രധാനമന്ത്രി എന്റെ കരണം നോക്കി അടിച്ചിട്ട് പറയുകാ, പഹയാ നീ മുഖമന്ത്രി അല്ല ഭശ്യ മന്ത്രിയാണ് ഭശ്യ മന്ത്രിയാണ് എന്ന്.
ReplyDeleteഇപ്പ ശര്യാക്കി തരാം... :-)
രണ്ടു രൂപയ്ക്ക് അരി കൊടുക്കുന്നത് ഓണത്തിനായിരിക്കുമെന്നു, 100 ദിന കര്‍മ പരിപാടിയി കടെ പറഞ്ഞതായി വാര്‍ത്തയുണ്ടായിരുന്നു. പത്തെങ്കിലും പത്താള്‍ക്ക് ഒരു രൂപയ്ക്കു അരി കൊടുത്തെങ്കിലും കുഞ്ഞൂഞ്ഞു വാക്ക് വാക്കുപാലിക്കും.
ReplyDeleteനല്ല പോസ്റ്റ് , ആശംസകള്‍
>>>പറയുന്നത് കൊണ്ട് വിഷമം കരുതരുത്. നിങ്ങളുടെ ഓഫീസ് ഇന്റര്‍നെറ്റില്‍ കാണിച്ചത് കൊണ്ട് സാധാരണക്കാരന്റെ ചട്ടിയില്‍ അരി വേവില്ല. അന്നന്നേക്കുള്ളതു അന്നന്ന് കിട്ടുന്ന അവന്റെ വീട്ടില്‍ ബ്രോഡ് ബാന്റ് കണക്ഷനും ഇന്റര്‍നെറ്റും ഇല്ല. അവിടെയുള്ളത് മൂന്നു കല്ലുള്ള ഒരു അടുപ്പാണ്. ഒറ്റ രൂപയ്ക്കു അരി കൊടുത്താല്‍ നിങ്ങളുടെ മുഖം അവന് എന്നും കാണും. കമ്പ്യൂട്ടര്‍ സ്ക്രീനില്‍ അല്ല. വേവുന്ന അരിയുടെ ഓരോ തുമ്പിലും..>>>
>>>ഒറ്റ രൂപയ്ക്കു അരി കൊടുക്കണമെങ്കില്‍ ഖജനാവില്‍ എത്രയോ കോടി സ്റ്റോക്ക് വേണമെന്ന് അദ്ദേഹം ചില കണക്കുകള്‍ പറയുന്നതും കേട്ടു. ഒരു കാര്യം ചോദിച്ചോട്ടെ സാര്‍ .. ഈ കേരളത്തിന്റെ ഖജനാവ് മുന്നില്‍ കണ്ടു തന്നെയല്ലേ അങ്ങയും മാണി സാറും വോട്ടു ചോദിച്ചത്? പ്രകടനപത്രിക എഴുതിത്? പത്മനാഭസ്വാമിയുടെ നിധി കണ്ടിട്ടല്ലല്ലോ?. ഉവ്വോ?. >>>
>>>അങ്ങയുടെ ധനകാര്യമന്ത്രി നല്ല കഴിവുള്ള ആളാണ്. സാമ്പത്തിക വിദഗ്ദനാണ്. പക്ഷേ അദ്ദേഹം ഒരു പാലാക്കാരനുമാണ്.>>>
ഈ വരികളൊക്കെ കൂടുതല്‍ മനോഹരമായി
Just wait n see...
ReplyDelete:)
www.malayalamsong.net for Hit Malayalam Songs, Films & Album songs with Video and Lyrics. Collection of rare malayalam songs and information on each song. Watch the video, enjoy the music and go through the lyrics.
ReplyDelete@ Akbar
ReplyDeleteഅതെ, എല്ലാം തിരക്കഥയാണ്. അഞ്ചു വര്‍ഷം ഹൌസ് ഫുള്‍ ആയി ഓടുന്ന തിരക്കഥ.. അപ്പോള്‍ തുടങ്ങാം.
START, CAMERA, ACTION !!
(ഇതില്‍ ഏതാണ് മനസ്സിലാവാത്തത്?)
@ Jailad
>>> മറ്റൊരു കിടിലന്‍ രാഷ്ട്രീയ പോസ്റ്റ് കൂടി ഇട്ടാട്ടെ..ലീഗും രണ്ടു ജനറല്‍ സെക്രട്ടറിമാരും: അഞ്ചാം മന്ത്രിക്കുള്ള പങ്ക്....<<<
പോസ്റ്റിനു വകുപ്പുണ്ട്.. കീ ബോര്‍ഡിലേക്ക് ഓടുന്ന എന്റെ കൈ ഞാന്‍ പിടിച്ചു വെച്ചിരിക്കുകയാണ്.
@ ഹാഷിക്ക്
ReplyDelete>>>ഒരു രൂപക്ക് അരി ചോദിച്ചു ചെന്നപ്പോള്‍ പ്രധാനമന്ത്രി എന്റെ കരണം നോക്കി അടിച്ചിട്ട് പറയുകാ, പഹയാ നീ മുഖമന്ത്രി അല്ല ഭശ്യ മന്ത്രിയാണ് ഭശ്യ മന്ത്രിയാണ് എന്ന്.<<<
ha..ha..
തമിഴ്നാട്ടില്‍ laptop കൊടുക്കുന്നു എന്ന് പറഞ്ഞപ്പോ അങ്ങോട്ട് കുടിയെരിയാലോ എന്ന് ആലോചിച്ചതാ....അത് ഇനിയിപ്പോ എന്നാണാവോ??? ഒരു റേഷന്‍കാര്‍ഡ് കാര്‍ഡ് സങ്കടിപ്പിക്കാന്‍ സമയം കിട്ടോ ആവോ?????
ReplyDeleteഇരുപത്തഞ്ചു പൈസയുടെ ഗതി ഒരു രൂപയ്ക്കു കൂടി വരുന്നതിനു മുന്‍പുവേണം....!!
ReplyDeleteഇങ്ങള് സബൂറാക്ക് മന്സാ,
ReplyDeleteബിപിഎല്ലുകാരന് ഒരു രൂപയ്ക്ക് അരി കൊടുത്ത് അവനെ എന്നെന്നും ബിപിഎല്ലുകാരനാക്കാനല്ല, പകരം പാവപ്പെട്ട ബിപിഎല്ലുകാരനെ കിലോയ്ക്ക് 100 രൂപയായാലും അരി വാങ്ങാന്‍ പറ്റുന്ന തരത്തില്‍ ഒരു കൊച്ചു പണക്കാരനാക്കാനാണ് സര്‍ക്കാരിന്റെ ശ്രമം.- യേത് ?
ഒരു അഞ്ചു വര്‍ഷം കൂടി അതിനു സമയം കൊടുക്കുന്നതില്‍ തെറ്റില്ലല്ലോ!
ഒരു രൂപക്ക് അരി കൊടുകേണ്ട സാഹചര്യം കേരളത്തില്‍ APLകാര്‍ക്ക് ഉണ്ടെന്നു തോന്നുനില്ല ,
ReplyDeleteരണ്ടു രൂപയുടെഅരി വാങ്ങി മദ്ധ്യവര്‍ഗ കുടുംമ്പങ്ങള്‍ മുന്തിയ വിലക്ക് ഹോട്ടല്‍ മുതലാളിമാര്‍ക്ക്
മറിച്ച് വില്‍ക്കുകയാണ് . അതുകൊണ്ട് ഇനിയും അനാവശ്യമായ ഇളവുകള്‍ കൊടുത്തു ജനത്തെ
വഷളാക്കരുതേ.കൊടുത്താലേ തീരു എങ്കില്‍ കൂടെ ഒരു തേങ്ങ കൂടി തന്നാട്ടെ ജോലിക്
ഒന്നും പോകാതെ എല്ലാര്ക്കും കൂടെ മൂന്ന് നേരവും ചമന്തിയും ചോറും തിന്നാലോ .
പണ്ടത്തെ ഒരു കാമുകന്റെ വാക്കുകള്‍ കടമെടുത്താല്‍ ..
ReplyDelete" പ്രിയതമേ , ഒരായിരം ചുംബനങ്ങള്‍ തരാം ... അമ്പിളിമാമനെ പിടിച്ചു തരാം.. കടലിനക്കരെ നിന്ന് പോന്നു കൊണ്ട് തരാം..
പക്ഷേ ....., ചോറ് മാത്രം ചോതിക്കരുത് !"
അതുപോലെ, സ്മാര്‍ട്ട് സിറ്റി തരാം, ഇന്‍ഫോ പാര്‍ക്ക് തരാം ... ഇന്‍ഷുറന്‍സ് തരാം... പക്ഷേ .. അരി മാത്രം ചോതിക്കരുത്..
Ummanchandi Saarinu Paniyayi Hospitalil anu...
ReplyDeleteഅരി വില കുറച്ചു തന്നില്ലേലും കുഴപമില്ല ...ക്ഷാമം ഇല്ലാതെ ഇരുന്ന മതിയായിരുന്നു
ReplyDeleteഒരു രൂപക്കുള്ള അരി തിന്നാന്‍ പറ്റില്ല എന്ന് കേള്‍ക്കുന്നത് ശരിയാണോ ?
ReplyDelete@ sreejith എല്ലാ കൊല്ലവും ഓണമുണ്ടല്ലോ!!!
ReplyDeleteമാണി സാറ് ബ്ലോഗ് വായിച്ചെന്നു തോന്നുന്നു. :)) ഒറ്റ രൂപയ്ക്കു കുറച്ചു പൈസ നീക്കി വെച്ചിട്ടുണ്ട്. ഇനി ഓണം വന്നിട്ട് ബാക്കി പറയാം.
ReplyDelete@ ആമി
ReplyDeleteഅതെ, തമിനാട്ടില്‍ നിന്നും ആന്ധ്രയില്‍ നിന്നുമൊക്കെയാണ് ഇത് പോലുള്ള സര്‍ക്കസ്സുകള്‍ നമ്മുടെ രാഷ്ട്രീയക്കാരും പഠിച്ചത്. ലാപ്ടോപ് ഇവിടെയും വരും. കുറച്ചു കാത്തിരിക്കണമെന്ന് മാത്രം.
@ mir
നിങ്ങള്‍ പറഞ്ഞത് ഒരു തമാശയാണെങ്കിലും അതില്‍ എല്ലാം അടങ്ങിയിട്ടുണ്ട്. ചോറ് മാത്രം ചോദിക്കരുത്!!.
ഒരു ശ്ലോകം ചൊല്ലിയാണ് മാണി സാര്‍ ബജറ്റ് പ്രസംഗം അവസാനിപ്പിച്ചത്.
ReplyDelete"സമാണീയ മാണിസാം
മാണിസാമീയ സമാണിസാം"
ഋഗ്വേദത്തിലും മാണിയുണ്ടോ ? അതോ ഞാന്‍ കേട്ടത് തെറ്റിയോ?
"ഒരു രൂപക്കുള്ള അരി തിന്നാന്‍ പറ്റില്ല എന്ന് കേള്‍ക്കുന്നത് ശരിയാണോ ?"
ReplyDeleteഅരി ഒരു രൂപക്കല്ല, നൂറു രൂപക്കായാലും തിന്നാന്‍ പറ്റില്ലെല്ലോ? അത് വേവിച്ചു ചോറാക്കണ്ടേ?
രണ്ടു രൂപ ഇങ്ങോട്ട് കിട്ടുമെന്ന് ഉറപ്പുണ്ടെങ്കിലേ പാലാക്കാര് ഒരു രൂപ അങ്ങോട്ട് കൊടുക്കൂ.
ReplyDeleteTrue!
gambheeram......abhinandanangal!
ReplyDeleteഫയ്സ്ബൂകില് കയറിയിട്ട് ഒരു മാസമേ ആയുള്ളൂ, ഇപ്പോള്‍ 175 സ്നേഹിതന്മാരായി. . എന്റെ ചുമരില്‍ ഞാന്‍ അറിയാതെ പലരും കയറി ഞെരങ്ങി.. എന്ത് ചെയ്യും ഞാന്‍ അവസാനം ബ്ലോഗിലേക്ക് കളം മാറ്റി ...കൂടാരഞ്ഞിയിലെ നൌഷാദ് എന്നെ ബ്ലോഗെഴുത്തിനു ഇരുത്തി. എന്റെ ബ്ലോഗിനെ പരിചയപ്പെടുത്തി..പത്തു ദിവസമായിട്ടും കൂടുതല്‍ ആരും എന്നെ പിന്തുടരുന്നില്ല.. ഞാന്‍ എഴുതിയത് തെറ്റാണെങ്കില്‍ അതെങ്കിലും ഒന്ന് കമെന്റ് ചെയ്തൂടെ...
ReplyDeleteബഷീര്‍ വള്ളിക്കുന്നിനെ പോലുള്ളവര്‍ ഈ ബ്ലോഗുമരകൊമ്പത്ത് ആകാശം തൊടാനായി..4000 സുഹൃത്തുക്കള്‍, ആയിരത്തിലേറെ ഫോല്ലോവേര്സ് , ബഷീര്ക അത്യന്നതങ്ങളിലാണ്.. ഏതു ബ്ലോഗില്‍ നോക്കിയാലും അവിടെ ബഷീര്കയുണ്ട്, ഞാന്‍ സന്തോഷിക്കുന്നു, ഞാന്‍ അറിയുന്ന എന്നെ അറിയുന്ന ഒരാള്‍ ഇത്രയും ഉയരത്തില്‍ നില്കുമ്പോള് ഞാനും ഈ ബ്ലോഗുമര തണലില്‍ ഒന്ന് വന്നോട്ടെ ,, ആ വള്ളികളില്‍ പിടിച്ചു മെല്ലെയൊന്നു കയരിക്കോട്ടേ.. തള്ളിയിടരുതെ..
എന്റെ വിലാസം: http://parappanadan.blogspot.com
സുഹൃത്തുക്കള്‍ സവ്കര്യപൂര്വം ഒന്ന് മറക്കുന്നു ....നാല്പതു ലക്ഷം കുടുമ്പങ്ങള്‍ക്ക് രണ്ടില്‍ കൂടുതല്‍ വര്‍ഷം രണ്ടു രൂപ അരി കൊടുത്തിട്ടാണ് ശേഷമാണ് വി എസ് സര്‍ക്കാര്‍ കളം ഒഴിഞ്ഞത് .....അന്ന് എല്ലാരും പറഞ്ഞത് ഇത് കേന്ദ്രത്തിന്റെ ഭക്ഷ്യ സുരക്ഷയുടെ ഭാഗമാണ് എന്നാണു ....ഭക്ഷ്യ സുരക്ഷ ബില്‍ ഇത് വരെ പാസ്സാക്കിയിട്ട് പോലും ഇല്ല ....അര്‍ഹരായ എ പി എല്ലുകാര്‍ക്ക് കൊടുക്കാന്‍ അപേക്ഷ സ്വീകരിക്കുംപോഴാണ് കോണ്‍ഗ്രസുകാര്‍ അത് തടയാന്‍ കോടതിയില്‍ പോയതെ ....എന്തായാലും നൂറു ദിന ക്രമ പരിപാടിയില്‍ പറഞ്ഞ മുപ്പതു ബജറ്റില്‍ ഇരുപതായി.....എല്‍ ഡി എഫിന്റെ അവസാനം സമയത്ത് ഒരാഴ്ച വൈകിയപ്പോള്‍ ഭൂലോകത്തും ഫൈസ്ബുക്കിലുമെല്ലാം എന്തായിരുന്നു ഒരു പുകില്....ഇപ്പോള്‍ എല്ലാവര്ക്കും നല്ല ക്ഷമ....."എല്ടിഎഫ് രണ്ടു രൂപയ്ക്കു എന്ന് പറഞ്ഞപ്പോള്‍ ഒരു ആവേശത്തിന് ഒരു രൂപക്ക് എന്ന് പറഞ്ഞതാണ് ..."
ReplyDeleteഅരിയെത്ര? പയറഞ്ഞാഴി എന്നതു പഴഞ്ചൊല്ലല്ല, അതൊരു കർമ പരിപാടിയാണ്. പൂച്ചണ്ട്, പൂച്ചണ്ട് ഇ-മുഖ്യമന്ത്രിക്ക് പൂച്ചണ്ട്
ReplyDeleteI totally agree with you. I personally don't support giving rice for 1 rps/2 rps. Well, people may say- it's a quite easy to sit in an AC room and key in such 'arguments'. But, these political stunts are driving our people lazy and dependent. We need to create job opportunities and every one should be paid as they deserve.
ReplyDeleteThey say THOZHIL URAPPU PADHATHI is one of such good things. I agree, but in my experience, it has become very hard to find a domestic 'help' in our places even if you offer a 'dream' amount. What I have heard from ppl is that 'we have thozhilurappu padhathi' there we don't have to work, but just go and sit there, no body will monitor, we can take nearly 200 bucks home and other 'offers' from panchayath. This again drives ppl lazy because there is a lack of proper monitoring and resource utilization.
This 1 rps, 2 rps may go for some years and over years it will become a burden for the state, as they are giving it for free and no revenue from it. Instead, if it is increasing the job opportunities for everyone, with a clear monitoring, we will defenitely have a hard working generation around, which would help our country excel..:)
ennakke paranjalum palakkare angane stereotype cheythathu moshamayippoyi..anthassum abhijathyavum ullavara njangal palakkar..athukondu kooduthalonnum parayanilla
ReplyDeleteDear bloggers, don't worry about rice for BPL people.Its already issued in most of place for 1 rupees & please note that that 5 kg rice issued for APL card holders for 2 rupees.Now you can get 1 kg rice for 22-23 rs in open market & 15-17 in Maveli store & thriveni supermarket.By this kind of blogs. make confusion for normal people.Please think for good & do for good.
ReplyDeleteThis comment has been removed by the author.
ReplyDeleteഒരു ധിവസം ഒരു രൂപയുദെ പെറ്റ്രൂലും വരും....
ReplyDeleteDear friends now ari issue solved. I feel Gov is try their level best to become a useful and active Gov:
ReplyDeleteഒരു രൂപക്ക് അരി കൊടുകേണ്ട സാഹചര്യം കേരളത്തില്‍ ഉണ്ടെന്നു തോന്നുനില്ല ,
ReplyDeleteരണ്ടു രൂപയുടെഅരി വാങ്ങി മദ്ധ്യവര്‍ഗ കുടുംമ്പങ്ങള്‍ മുന്തിയ വിലക്ക് ഹോട്ടല്‍ മുതലാളിമാര്‍ക്ക്
മറിച്ച് വില്‍ക്കുകയാണ് . അതുകൊണ്ട് ഇനിയും അനാവശ്യമായ ഇളവുകള്‍ കൊടുത്തു ജനത്തെ
വഷളാക്കരുതേ.കൊടുത്താലേ തീരു എങ്കില്‍ കൂടെ ഒരു തേങ്ങ കൂടി തന്നാട്ടെ ജോലിക്
ഒന്നും പോകാതെ എല്ലാര്ക്കും കൂടെ മൂന്ന് നേരവും ചമന്തിയും ചോറും തിന്നാലോ .