ഒരു രൂപയ്ക്കു അരി കൊടുക്കുന്നതിലും നല്ലത് അത് വെറുതെ കൊടുക്കുന്നതാണ് എന്നാണ് ഉമ്മന്‍ ചാണ്ടിയോട് എനിക്ക് പറയാനുള്ളത്. കാശ് വാങ്ങി എന്ന് വെറുതെ ആളെക്കൊണ്ടു പറയിപ്പിക്കേണ്ടല്ലോ. കഴിഞ്ഞ സര്‍ക്കാര്‍ മൂന്നു രൂപയ്ക്കു അരി കൊടുത്തു. ഇപ്പോള്‍ ഭരിക്കുന്നവര്‍ അത് രണ്ടു രൂപക്കാക്കി. അടുത്തു വരാന്‍ പോകുന്നവര്‍ അത് ഒരു രൂപയ്ക്കു കൊടുക്കുമെന്നാണ് പ്രകടന പത്രികയില്‍ പറയുന്നത്!!. അരിയാണ് താരം!!!
ഇക്കണക്കിനു പോയാല്‍ അഞ്ചു വര്‍ഷം കഴിഞ്ഞു വരുന്ന എല്‍ ഡി എഫിന് അരി ഫ്രീയായി കൊടുക്കുകയല്ലാതെ വേറെ വഴിയൊന്നും ഉണ്ടാകില്ല. ആ ക്രെഡിറ്റ് അവര്‍ കൊണ്ട് പോകേണ്ടെങ്കില്‍ ഇപ്പോഴേ ഒരു മുഴം നീട്ടി എറിയുന്നതാണ് ഉമ്മന്‍ ചാണ്ടിക്ക് നല്ലത്. ഇപ്പോള്‍ തന്നെ അരിയുടെ മാങ്ങ എറിഞ്ഞു വീഴ്ത്തിയത് ഇടതുപക്ഷമാണ്. അതിനുള്ള മിടുക്കും തന്ത്രവും അവര്‍ കാണിച്ചു. ഒരു കിലോ അരിക്ക് പതിനാറു രൂപ സബ്സിഡി കൊടുത്ത കേന്ദ്രം ഔട്ടായി. ഒരു രൂപ സബ്സിഡി കൊടുത്ത അച്ചുമാമന് ഹീറോ ആയി. അതാണ് ഞാന്‍ പറയുന്നത്. വേണ്ടത് വേണ്ടപ്പോള്‍ ചെയ്യണമെന്ന്. ഉപദേശിക്കാനേ എനിക്ക് കഴിയൂ. ബാക്കിയൊക്കെ നിങ്ങളുടെ ഇഷ്ടവും തലവരയുമാണ്.
ശരാശരി ഇരുപതു രൂപ വില വരുന്ന അരിയാണ് സര്‍ക്കാരിന്റെ സബ്സിഡി കൊണ്ട് രണ്ടു രൂപയ്ക്കു കൊടുക്കുന്നത്. അതായത് രണ്ടു രൂപയ്ക്കു ഒരു കിലോ അരി കൊടുക്കുമ്പോള്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് പതിനെട്ടു രൂപ ചിലവാകും. വെറുതെ കൊടുക്കാന്‍ തീരുമാനിച്ചാല്‍ ആ പതിനെട്ട് എന്നത് ഇരുപതാകും. ദാറ്റ്സ് ഓള് .. പതിനെട്ട് ചിലവാക്കിയിട്ടു ഖജനാവ് പൊളിയുന്നില്ലെങ്കില് ഇരുപതു ചിലവാക്കിയാലും പൊളിയില്ല. (ഇനി പൊളിഞ്ഞാലും നമുക്കെന്താ.. ഇത് പുതുപ്പള്ളീലെ തറവാട്ടീന്നൊന്നും കൊണ്ട് വരുന്നതല്ലല്ലോ.)
ഇരുമുന്നണികളും പ്രകടന പത്രികയില്‍ എന്തോരം കാര്യങ്ങളാണ് പറഞ്ഞിരിക്കുന്നത്!. തിരഞ്ഞെടുപ്പിന് മുമ്പ് ഇറക്കുന്ന ഈ സാധനത്തിനു 'പ്രകടന പത്രിക' എന്ന് പേരിട്ടത് ആരായാലും അതയാള്‍ അറിഞ്ഞു കൊണ്ട് തന്നെ ഇട്ടതാണ്. പ്രകടനം എന്ന പദത്തിന് തന്നെ ഒരു കള്ള ലക്ഷണമുണ്ട്. പ്രകടനം നടത്തുമ്പോള്‍ അതില്‍ എന്തും വിളിക്കാം. ആവേശം കൂടുന്നതിന് അനുസരിച്ച് വിളിയുടെ സ്ട്രോങ്ങ് കൂടും. ഭാഷയും മാറും. 'ഒന്നും കെട്ടും രണ്ടും കെട്ടും ഇ എം എസ്സിന്റെ മോളേം കെട്ടും' എന്ന് പണ്ട് ലീഗുകാര്‍ വിളിച്ചു. ഇ എം എസ്സിന് മോളുണ്ടോ, അവള്‍ക്കു കല്യാണ പ്രായമായോ എന്നൊന്നും നോക്കിയല്ല ഈ വിളി. പ്രാസമുണ്ടായിരിക്കുക എന്നതാണ് പ്രധാനം. വിളിക്കാന്‍ ഒരു ഗുമ്മു വേണം. പ്രകടനം കഴിഞ്ഞു ഒരു ചായയും പഴംപൊരിയും കഴിക്കുന്നതോടെ വിളിച്ചതും പറഞ്ഞതുമെല്ലാം എല്ലാവരും മറക്കും.
കഴിഞ്ഞ തവണ ഭരണത്തില്‍ വരുന്നതിനു മുമ്പ് ഇടതു പക്ഷം എന്തൊക്കെ പറഞ്ഞിരുന്നുവെന്നു ഇന്നാരെങ്കിലും ഓര്‍ക്കുന്നുണ്ടോ.. ഒരു വര്‍ഷം കൊണ്ട് അഞ്ചു ലക്ഷം പേര്‍ക്ക് തൊഴില്‍ .. ഹ..ഹ.. (അഞ്ചു ലക്ഷം പേര്‍ക്ക് 'തൊഴി' എന്നായിരുന്നു വേണ്ടിയിരുന്നത്!!!) കവല തോറും ബോര്‍ഡ് സ്ഥാപിച്ചിരുന്ന കിളിരൂരിലെ ശാരിയെ മറന്നു. വി ഐ പിയെയും മറന്നു.. അതിനിടയില്‍ എന്തോന്ന് അഞ്ചു ലക്ഷം!! ഈ പത്രികകളൊക്കെ ശരിയായിരുന്നെങ്കില്‍ തൊഴിലില്ലാത്ത ഒരു ചെറുപ്പക്കാരനെ കാണണമെങ്കില്‍ ഉഗാണ്ടയില്‍ പോകേണ്ടി വരുമായിരുന്നു. "ദാ.. ഇപ്പൊ ശരിയാക്കിത്തരാം" എന്ന് കുതിരവട്ടം പപ്പു പറഞ്ഞപ്പോള്‍ മോഹന്‍ലാല്‍ ചിരിച്ച ചിരിയില്ലേ.. ആ ചിരിയാണ് ഈ പ്രകടന പത്രികകള്‍ വായിക്കുമ്പോള്‍ ചിരിക്കേണ്ടത്. ഈ തിരെഞ്ഞെടുപ്പ് കാലത്ത് ഇത്തരം ചിരികള്‍ നിരന്തരം ചിരിച്ചു ആരോഗ്യം മെച്ചപ്പെടുത്തണമെന്ന് അഭ്യര്‍ഥിക്കുകയാണ് അപേക്ഷിക്കുകയാണ്. പോളിംഗ് ബൂത്തില്‍ കാണാം. നന്ദി നമസ്കാരം.
മ്യാവൂ: 'സൗജന്യമായി ഒരു കിലോ അരി വാങ്ങുന്നവര്‍ക്ക് ഒരു പാവാട ഫ്രീ' (UDF പ്രകടന പത്രിക - 2016)
Update Post : സാറേ, ആ അരിയുടെ കാര്യം എന്തായി?
March 26, 2011
Subscribe to:
Post Comments (Atom)
അരിയെറിഞ്ഞാല്‍ ആയിരം കാക്ക എന്ന് മാറ്റി കാക്കതൊള്ളായിരം വോട്ടു എന്നാക്കാം...
ReplyDeleteഎല്ലാ മുന്നണികളും ഫ്രീ ആയി അരി കൊടുത്തില്ലെങ്കിലും ഫ്രീയായി ധാരാളം വാഗ്ദാനങ്ങൾ കൊടുക്കുന്നുണ്ടല്ലോ അതുമതി...അതുമാത്രം മതി!
ReplyDeleteരണ്ടു രൂപക്ക് അരി കൊടുത്താലും ഒരു രൂപക്ക് കൊടുത്താലും കൊരന്നു കഞ്ഞി കുമ്പിളില്‍ തന്നെ ...കാരണം ഇറങ്ങി പോകാന്‍ നേരം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് [വെള്ളാനകള്‍]വെറുതെ ഉറങ്ങാന്‍
ReplyDeleteശമ്പളം കൂട്ടി കൊടുത്തു ... പിന്നെ എന്താ ബഷീര്കാ സാദാരണ ജനങ്ങള്‍ക് കുറച്ചു വെറുതെ
കൊടുത്തു കൂടെ ..അവരുടെ നികുതി പണമല്ലേ ഈ വെള്ളാനകളെ തിറ്റി പോറ്റുന്നത്..........
സ്ഥാനങ്ങളോട് ആര്‍ത്തി മൂത്ത് സ്ഥാനാര്‍ഥികള്‍ ആവുമ്പോള്‍ ഇത്തരം പ്രകടനം ആവശ്യമല്ലേ ?
ReplyDeleteഇക്കണക്കിനു പോയാല്‍ അഞ്ചു വര്‍ഷം കഴിഞ്ഞു വരുന്ന എല്‍ ഡി എഫിന് അരി ഫ്രീയായി കൊടുക്കുകയല്ലാതെ വേറെ വഴിയൊന്നും ഉണ്ടാകില്ല.:):)
ReplyDeleteഅതും തീരുമാനിച്ചോ? ഈ ബഷീറിക്കാടെ ഒരു കാര്യം :):)
പാവാട ആര്‍ക്കു വേണം മിനിമം ഒരു ലാപ്ടോപ് എങ്കിലും ഫ്രീ ആയിട്ടു വേണം
ReplyDeleteആര്‍ക്ക് വേണം അരി ?..ഇനി ഈ മുന്നന്നികള് ഒരു രൂപകും രണ്ടു രൂപക്കും അരി നല്കിയാലും അത് വാങ്ങാതെ ഇരുപത്തഞ്ചു രൂപയ്ക്ക് മാര്‍ക്കറ്റില്‍ നിന്ന് അരി വാങ്ങു ന്ന വനാണ് മലയാളി അല്ല പിന്നെ ......
ReplyDeleteഅങ്ങെനെ അരിയുടെ കാര്യം ശരിയായി.ലേലം വിളി ഒരു രൂപ വരെ എത്തിയ സ്ഥിതിക്ക് ഫ്രീ ആവാന്‍ ഇനി അധികം താമസം വരില്ലായിരിക്കും.പിന്നെ ചിരിയുടെ കാര്യം.കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പു ഫലം വന്നു കഴിഞ്ഞു അച്ചുവണ്ണന്‍ ചിരിച്ച ചിരിയും ഓര്‍മ്മയുണ്ടോ.പാവം അതില്‍ പിന്നെ ചിരിച്ചിട്ടേ ഇല്ല.പിന്നെ മുദ്രാവാക്യം,പണ്ട് കേട്ട ഒരു മുദ്രാ വാക്യം ഓര്മ വരുന്നു.ഈയെമെസ്സ് ഒക്കെ ഉള്ള കാലത്താണ്.കര്‍ഷക തൊഴിലാളി സ്ത്രീകള്‍ ധാരാളമുള്ള ജാഥ ആയിരുന്നു.വിളിച്ചു കൊടുക്കുന്ന ആള് മുഷ്ട്ടി ചുരുട്ടി ആകാശത്തേക്ക് എറിഞ്ഞു വിളിക്കുന്നു,,"ഈയെമ്മെസ്,എകെജി ,സുന്ദരയ്യാ സിന്ദാബാദ്,. പാവം സ്ത്രീകല്ക്കുണ്ടോ ഇത് വല്ലതും വിളിക്കാന്‍ ഉള്ള അറിവ് ? എന്നിട്ടും അവര്‍ ഏറ്റു വിളിച്ചു. "ഈ പറഞ്ഞവരെല്ലാം സിന്ദാബാദ്".
ReplyDelete):
ReplyDeleteകേരളത്തില്‍ എവിടെയാണ് തൊഴിലില്ലായ്മ. സര്‍കാര്‍ ജോലി മാത്രമാണോ തൊഴില്‍.
ReplyDelete5 ലക്ഷം പേര്‍ക് തൊഴില്‍ എന്നത് LDF പ്രകടന പത്രികയിലുണ്ടയിരുന്നിരിക്കാം എന്നാല്‍ അതിലും എത്രയോ പേര്‍ക്ക് തൊഴില്‍ കിട്ടി എന്നതാണ് സത്യം, പക്ഷെ അത് ഈ സര്‍കാരിന്റെ മിടുക്കുകൊണ്ടല്ല. നമ്മുടെ സാമൂഹിക വ്യവസ്ഥിതിയില്‍ വന്ന മാറ്റമാണ്.
ഇങ്ങനെ പോയാല്‍ മലയാളികളെ മൊത്തം മടിയന്മാരാകിയെ അടങ്ങൂ എന്നാ സ്ഥിതി വരുമോ എന്തോ ??
ReplyDeleteതൊഴില്‍ ഇല്ലാതെ ശമ്പളം എന്നാ ഒരു 'പ്രകടന' പത്രിക കൂടി നമുക്ക് പ്രതീക്ഷിക്കാം ...
പ്രകടന പത്രികയില്‍ പറയുന്നതെല്ലാം നടപ്പാക്കാനുള്ളതാണ് എന്ന് കരുതുന്നവരാണ് വിഡ്ഢികള്‍. അങ്ങിനെയെങ്കില്‍ നമ്മുടെ സ്മാര്‍ട്ട് സിറ്റി എത്രക് സ്മാര്‍ട്ട് ആകുമായിരുന്നു ഈ കാലത്തിനിടക്ക്. എന്നാല്‍ അതിന്റെ തറക്കല്ലിനു മുകളില്‍ മറ്റൊരു കല്ല് വെക്കാന്‍ ഇതുവരെയും കഴിഞ്ഞിട്ടില്ലല്ലോ. അപ്പോള്‍ അതെല്ലാം വെറും വാക്കുകള്‍ മാത്രം. രണ്ടു രൂപയ്ക്കു അരി കൊടുക്കാന്‍ ഇലെകഷ്ന് പ്രക്യാപിക്കുന്നത് വരെ കാത്തിരുന്നത് മറ്റൊരു തട്ടിപ്പ്. ഏതായാലും യാചകന്മാര്ക് പോലും വേണ്ടാത്ത ഒരു രൂപയ്ക്കു അരി കൊടുക്കുന്നതിലും ഉത്തമം വെറുതെ കൊടുക്കുന്നത് തന്നെയാണ്.
ReplyDeleteഇക്കണ്ട ഒരു ശെയ്ത്താന്മാരും എന്താ പോത്തിറച്ചിക്കു സബ്സിഡി നല്‍കാത്തത് ?
ReplyDeleteഇനി ജനങ്ങള്‍ അരി തിന്നു തിന്നു മരിക്കുമെന്നാണ് എന്റെ FB പേജില്‍ ഒരാള്‍ കമന്റിയത്.. ഹ..ഹ..
ReplyDeleteമനോജ് സൂചിപ്പിച്ച പോലെ സാമൂഹിക വ്യവസ്ഥിതിയില്‍ വന്ന മാറ്റം പല തൊഴിലവസരങ്ങളും സൃഷ്ടിച്ചിട്ടുണ്ട്. ശരി തന്നെ. പക്ഷെ ആ മാറുന്ന കാലത്തെ മുന്നോട്ടു നയികേണ്ടവര് നാല് വോട്ടു പിടിക്കാന്‍ കളിക്കുന്ന ഈ നാടകങ്ങള്‍ വല്ലാത്ത അസ്വസ്ഥതയാണ് ഉണ്ടാക്കുന്നത്.
എന്തുപറഞ്ഞാലും പൊതുജനം എന്ന ഈ കഴുതകൾ വിശ്വസിച്ചുകൊള്ളുമല്ലോ..
ReplyDeleteഅപാരമായ തൊലിക്കട്ടി തന്നെ ഇവർക്ക്.
"അരി തരാത്ത തുണി തരാത്ത
ReplyDeleteപണി തരാത്ത ഭരണമേ..." എന്നു ഇനി ആരും വിളിക്കണ്ട. എല്ലാം പ്രകടന പത്രിയകില് ഉണ്ട്. ഈ കൂട്ടത്തില്‍ ആ കരുണാനിധി സാറിന്റെ TV കൂടി വിതരണം ചെയ്താല്‍ എല്ലാം ഭംഗിയായി.
പ്രകടനം എന്ന് പറഞ്ഞാല്‍ അകത്തില്ലാത്തത് പുറമേ കാണിക്കുക എന്നും അര്‍ത്ഥമുണ്ട്. പ്രകടന പരത എന്ന് പറയുമ്പോലെ.. ആ അര്‍ത്ഥത്തില്‍ ഈ അര്‍ത്ഥമില്ലാത്ത പത്രികകള്‍ കൊണ്ടെന്തു കാര്യം.. എടുത്തു കൊടുക്കാന്‍ ഖജനാവില്‍ കാശുണ്ടെങ്കില്‍ കൊടുക്കാമല്ലോ? അത് ശൂന്യമാകുമ്പോള്‍ പൊതുജനം തന്നെ വേണ്ടി വരും അത് നിറക്കാന്‍. ഈ നിരനിരയായി നിന്ന് ചിത്രം കാണിക്കുന്നവര്ക്കൊന്നും ഒരു ചേതവും വരില്ല.. ഇവക്കു പ്രകടന പത്രിക എന്ന തിനെക്കാളും യോജിക്കുക പ്രകടന കത്രിക എന്നാണ്. പൊതു ജനത്തെ കണ്ടിക്കാനുള്ള പത്രിക .
ReplyDeleteപ്രകടന പത്രികകളില്‍ കൃഷിക്കും വ്യവസായത്തിനുമാണ് മുന്‍ഗണന...വ്യവസായം കൊണ്ടുവരാന്‍ ആദ്യം കൃഷിഭൂമി വെട്ടിപിടിക്കും..അപ്പോള്‍ പ്രതിപക്ഷം ഇളകും....ആ പേരില്‍ ഒരു ജാമ്യം എടുത്ത് മുങ്ങാം...ഇനി കാര്‍ഷിക മേഖലയെ പുനരുജ്ജീവിപ്പിക്കാനോ..? വിള കൂട്ടാന്‍ ബി ടി വഴുതനയും കീടങ്ങളെ തുരത്താന്‍ എന്‍ഡോസള്‍ഫാനും പ്രോത്സാഹിപ്പിക്കും...അപ്പോളും പ്രതിപക്ഷം ഇളകും..അപ്പോള്‍ വീണ്ടും അടുത്ത ജാമ്യം കൂടി കിട്ടും...ഇതിനിടക്ക് പാവങ്ങള്‍ക്ക് വായ്ക്കരി ഇടാന്‍ ഒന്നിന്റെയും രണ്ടിന്റെയും ഒക്കെ 'ബസ്മതി' അരി....മൂന്നു നേരം അരി ആഹാരം കഴിക്കുന്ന ബുദ്ധിയുള്ള മലയാളിയെ ചാക്കിടാന്‍ ഇമ്മാതിരി പുഴുത്ത ചാക്കിലെ അരി മതിയാകില്ല...മിക്സിയും ലാപ്ടോപ്പും വരട്ടെ....കൈരളിയും ജയ് ഹിന്ദും മാത്രം കിട്ടുന്ന കളര്‍ ടീവി കൊടുക്കട്ടെ.....
ReplyDeleteബഷീര്‍ക്ക..ഈ കോപ്പി പേസ്റ്റ് ചെയ്യുന്ന പ്രകടന പത്രികകള്‍ക്ക്, അത് രണ്ടു കയ്യിലും പൊക്കി പിടിച്ച്, സ്റ്റേജിന്റെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ നിരന്നു നിന്ന് പ്രകാശനം ചെയ്യുന്ന നേതാക്കളുടെ വില പോലും ജനം കൊടുക്കില്ല..
പാവാടക്കൊപ്പം ഒരു ഒരു ഐസ്ക്രീം കൂടി കിട്ടിയാല്‍..
ReplyDeleteപണ്ട് കഴിച്ച ഐസ് ക്രീമിന്റെ കിക്ക് ഇനിയും വിട്ടില്ലേ അന്‍വറേ.. പുതിയത് വല്ലതും കഴിക്കാന്‍ നോക്ക്.. അല്ല, ജനകീയം ചായക്കടയില്‍ പുതിയതൊന്നും ഇക്കുറിയില്ലേ.
ReplyDeleteഅന്വരിന്നു തല്പരിയം ഇങ്ങിനെ യുള്ള കാരിയങ്ങളില്‍ ആണ് എന്ന് തോനുന്നു .........
ReplyDeleteഎന്റെ വീട്ടില്‍ പനിക്കുണ്ടായിരുന്ന തമിള്‍ നാടുകാരന് നാട്ടില്‍ പോയിട്ട് വന്നില്ല..ഫോണ്‍ ചെയ്തു ചോദിച്ചപ്പോള്‍ അവന് പറഞ്ഞത്...ഇവിടെ പതിനഞ്ചു രൂപ കൊടുത്താല്‍ ഒരു മാസത്തേക്ക് അരിയും കാണാന്‍ ടി വിയും ..മറ്റും ഉണ്ട് പിന്നെ ഞാന്‍ എന്തിനാണ് അവിടേക്ക് വരുന്നത് എന്ന് ..അത് പോലെ ആവുമോ കാര്യങ്ങള്‍..എനിക്ക് പറയാനുള്ളത് ..ലാപ്ടോപ്പും..ഇന്റര്‍നെറ്റ് കണക്ഷനും ഫ്രീ ആയി കൊടുക്കണം എന്നാണു..എന്തേ ...അതെന്നെ
ReplyDeleteഅടുത്ത രണ്ടു തിരഞ്ഞെടുപ്പോട് കൂടി എല്ലാ പ്രവാസികള്‍ക്കും നാട്ടില്‍ പോയിനില്‍ക്കാം എന്നാണു തോന്നുന്നത്. അരിയുടെ കാര്യം ഏതാണ്ട് ഉറപ്പായി!
ReplyDeleteഇതിനെ ബ്ലോഗെഴുതി കളിയാക്കുകയല്ല വേണ്ടത് നമ്മെലെല്ലാം അനുമോദിക്കണം. അന്തിമ ഫലം നമുക്കാണ് അത് മറക്കണ്ട!
അങ്ങിനെ ഒരു രൂപയ്ക്കു അരിയായി.....ഇനി ഒരു രൂപയ്ക്കു മത്തിയും ഒരു എട്ടണക്ക് മുളക് മല്ലി മുതലായവയും കൂടി ആയാല്‍ ..... കാരണവന്മാര് ഇരുന്നു പറയലുണ്ടായിരുന്നു ....ഞമ്മളെ കുട്ടിക്കാലത്ത് ഒരു രണ്ടുരുപ്പികയുമായി അങ്ങാടി പോയാ മേല്‍ പറഞ്ഞതൊക്കെ വാങ്ങി പോരമായിരുന്നു...എന്ന്.
ReplyDeleteഅങ്ങിനെ നമുക്കും സ്വപ്നം കാണാം അല്ലെ ബഷീര്ക്കെ......
മാവേലി വാണീടും കാലം .....തിരിച്ചു വരുമോ.....
കാറ്റ് ഞങ്ങള്‍ക്ക് ഭയങ്കര അനുകൂലമാണെന്ന് നിനച്ചിരിക്കുമ്പോഴാണ് രണ്ട് രൂപ അരി എന്ന ഉഗ്രന്‍ നമ്പറിട്ട് മറ്റവന്മാര് കളി അവര്‍ക്ക് അനുകൂലമാക്കി തിരിച്ചുവിട്ടത്.അതിനെ പ്രതിരോധിക്കാന്‍ ഒരു രൂപ അരി നമ്പറല്ലാതെ വേറെ മാര്‍ഗമൊന്നുമില്ലല്ലോ.രണ്ടിന്റെ ആളുവന്നാലും ഒന്നിന്റെ ആളുവന്നാലും സബ്സിഡിയുടെ ബാദ്ധ്യത പാവം പൊതുജനക്കഴുത പേറിക്കൊള്ളും.ഇനി ജനിക്കാന്‍ പോവുന്ന കുഞ്ഞുങ്ങളെ പത്തു വയസ്സാവുമ്പോള്‍ അമേരിക്കക്കാര്‍ വീട്ടുജോലിക്കു പിടിച്ചുകൊണ്ടുപോവീനുള്ള എല്ലാ സാദ്ധ്യതയുമുണ്ട്.
ReplyDeleteവള്ളിക്കുന്നിനോട് പഴയ പരിചയം വച്ച് ഉമ്മന്‍ ചാണ്ടി.....
ReplyDeleteവള്ളിക്കുന്നിലിപ്പോള് അരിക്കെയെത്രയാ വില....?
വള്ളിക്കുന്ന്.....
ഇരിങ്ങാട്ടിരിയോ.... ഉയ്യോ അയാള്‍ നമ്മുടെ ജിദ്ദ ബ്ലോഗേഴ്സിന്റെ പ്രസിഡന്റ് അല്ലായായോ പ്രസിഡന്റ്!!!! അങ്ങേരിപ്പോള്‍ വലിയ നിലയിലാ!!!!
അതെ, അരി തന്നെയാണ് താരം. എല്ലാം വായിച്ചപ്പോള്‍ ഒരു സംശയം. ബഷീര്കയുടെ വോട്ടു ആര്‍ക്കാ?
ReplyDeleteകുറച്ച് മുമ്പ് ഈ നോട്ട് ഇട്ടിരുനെങ്കില് , അരി ചിഹ്നതില്‍ ഒരു പത്രിക സമര്പ്പിക്കായിരൂനു റിബലൈ,
ReplyDeleteഇനി അടുത്ത ഇലക്ഷനാവാം
എന്തായാലും അരിയും അലിയും താരങ്ങള്‍ തന്നെ ............
ariyethra?
ReplyDeletevottanjazhi..
ari freeyayit koduthalum nammal kuboos thanne thinnanam...........
ReplyDeleteഒരു കിലോ അരിക്ക് പതിനാറു രൂപ സബ്സിഡി കൊടുത്ത കേന്ദ്രം ഔട്ടായി. ഒരു രൂപ സബ്സിഡി കൊടുത്ത അച്ചുമാമന് ഹീറോ ആയി. അതാണ് ഞാന്‍ പറയുന്നത്. വേണ്ടത് വേണ്ടപ്പോള്‍ ചെയ്യണമെന്ന്.
ReplyDeleteഒരു കിലോ അരിക്ക് പതിനാറു രൂപ സബ്സിഡി കൊടുത്ത കേന്ദ്രം ഔട്ടായി. ഒരു രൂപ സബ്സിഡി കൊടുത്ത അച്ചുമാമന് ഹീറോ ആയി. അതാണ് ഞാന്‍ പറയുന്നത്. വേണ്ടത് വേണ്ടപ്പോള്‍ ചെയ്യണമെന്ന്.
ഒരു കിലോ അരിക്ക് പതിനാറു രൂപ സബ്സിഡി കൊടുത്ത കേന്ദ്രം ഔട്ടായി. ഒരു രൂപ സബ്സിഡി കൊടുത്ത അച്ചുമാമന് ഹീറോ ആയി. അതാണ് ഞാന്‍ പറയുന്നത്. വേണ്ടത് വേണ്ടപ്പോള്‍ ചെയ്യണമെന്ന്.
ഒരു കിലോ അരിക്ക് പതിനാറു രൂപ സബ്സിഡി കൊടുത്ത കേന്ദ്രം ഔട്ടായി. ഒരു രൂപ സബ്സിഡി കൊടുത്ത അച്ചുമാമന് ഹീറോ ആയി. അതാണ് ഞാന്‍ പറയുന്നത്. വേണ്ടത് വേണ്ടപ്പോള്‍ ചെയ്യണമെന്ന്.
ഒരുതിയാണ് താരം
ReplyDeleteഅപ്പൊ മുട്ടയും പാലുമൊക്കെ അകിട്ടിലേക്ക് തന്നെ വലിഞ്ഞു കളഞ്ഞോ...എന്തൊരു ഐശ്വര്യമായിരുന്നു ആ മാവേലി ദിനങ്ങള്‍....!
ReplyDeleteThis comment has been removed by the author.
ReplyDeleteദയനീയം തന്നെ ബഷീര്‍ക്കാ.. താങ്കളുടെ ഈ അവസ്ഥ.
ReplyDeleteവായനക്കാരില്‍ ഏറെയും ഊറി ചിരിക്കുകയാവണം..
മസ്തിഷ്കം ഏതെങ്കിലും പാര്‍ട്ടിക്കി പണ്ടേ തൂക്കി വിറ്റു പോകാത്തവര്‍ക്കു താങ്കളുടെ ഈ താത്ത്രപ്പാട് കാണുമ്പോള്‍ മനസ്സിലാവുന്നത് ഇങ്ങിനെ:
'രണ്ടു രൂപയ്ക്കു അരി വിതരണം' നല്ല കാര്യം.
പക്ഷെ അത് ചെയ്തത് 'അവര്‍' ആയതു കൊണ്ട് അതിനൊരു നൂറു കുറ്റം.
അവര്‍ ചെയ്യുന്നതാണ് ശരി എന്നതിനാല്‍.. ജനങ്ങള്‍ക്ക് അക്കാര്യം ഉടന്‍ ബോദ്യപ്പെടും എന്നതിനാലും..
സ്വന്തം പാര്‍ട്ടിയോട് 'ഒരു മുഴം മുന്നില്‍ ഇനിയെങ്കിലും എറി'യാന്‍ താങ്കള്‍ കേണു അപക്ഷിക്കുന്നത് കാണുമ്പോള്‍ സങ്കടം തോന്നുന്നു. .
ചെയ്യുന്നത് സ്വന്തം പാര്‍ട്ടി ആയതിനാല്‍ ഏതു നെറികേടിനെയും ന്യായീകരിക്കേണ്ടി വരുന്നത് വേദനാജനകമായ ദൌര്‍ഭാഗ്യമാണ്.
എന്നാല്‍ അവരല്ല ചെയ്യുന്നതെങ്കില്‍ എത്ര വലിയ നന്മയും അരോചകമാവുന്നതോ? .. അത് മനസ്സാക്ഷിയുടെ മരണവും.
ധിഷണയെ (ദൈവം മനുഷ്യനു നല്കിയ ഏറ്റവും വലിയ അനുഗ്രഹമായ വിവേചന ബുദ്ധിയെ) ഏതെങ്കിലും പാര്‍ട്ടിയുടെ തുറുങ്കില്‍ സ്വമേധയാ അടച്ചവര്‍ സ്വതന്ത്രരല്ല.
സ്വമനസ്സാക്ഷിയെ പണയപ്പെടുത്താത്തവര്‍ തുറുങ്കില്‍ ആയാലും സ്വതന്ത്രരും.
ചിന്താ സ്വാതന്ത്ര്യം മറ്റുള്ളവര്‍ നിഷേധിച്ചാലും സ്വയം പണയപ്പെടുത്തിയാലും പാരതന്ത്ര്യം തന്നെ ഫലം.
സ്വകാര്യം: നിഷ്പക്ഷനെന്നു താങ്കള്‍ പറയുന്നത് ഞങ്ങള്‍ സമ്മതിക്കാം, വരികള്‍ക്കിടയിലൂടെ ഒളിഞ്ഞു നോക്കുന്ന ശുദ്ധ കക്ഷിരാഷ്ട്രീയം മറച്ചു വെക്കാന്‍ കൂടി താങ്കളുടെ വാഗ് ചാതുരിക്ക് കഴിയുമെങ്കില്‍. വെളിച്ചം ദുഖമാണ് ഉണ്ണീ... തമസ്സല്ലോ സുഖപ്രദം!
കഴിഞ്ഞ തവണ ഭരണത്തില്‍ വരുന്നതിനു മുമ്പ് ഇടതു പക്ഷം എന്തൊക്കെ പറഞ്ഞിരുന്നുവെന്നു ഇന്നാരെങ്കിലും ഓര്‍ക്കുന്നുണ്ടോ.. ഒരു വര്‍ഷം കൊണ്ട് അഞ്ചു ലക്ഷം പേര്‍ക്ക് തൊഴില്‍ .. ഹ..ഹ..
ReplyDeleteവള്ളിക്കുന്ന് , പരിഹാസം ചൊരിയുന്നതിനു മുന്‍പ് ചില കാര്യങ്ങള്‍ ഓര്‍ക്കുന്നത് നന്ന് ... എല്‍ ഡി എഫ് govt ഒട്ടേറെ ഗുണപരമായ കാര്യങ്ങള്‍ ചെയ്തു എന്ന് കാണാതിരുന്നു കൂട ... അത് കൊണ്ടാണല്ലോ ഭരണ വിരുദ്ധ വികാരം ഇല്ലാത്തത് ... പല നടപടികളും തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ കാരണമായിട്ടുണ്ട് എന്നത് ഒരു യാഥാര്‍ത്ഥ്യം ആണ്
1. പൂട്ടിക്കിടന്ന ഒട്ടേറെ പൊതുമേഖല സ്ഥാപനങ്ങള്‍ വീണ്ടും തുറന്നു പ്രവര്‍ത്തിപ്പിച്ചു .
2. തോട്ടം മേഖലയിലും മറ്റും നിലനിന്നിരുന്ന പ്രശ്നങ്ങള്‍ പരിഹരിച്ചു പ്രവര്‍ത്തനം തുടങ്ങി
3. സ്മാര്‍ട്ട് സിറ്റി കരാര്‍ കേരളത്തിന് അനുകൂലമായി മാറ്റിയെഴുതി പ്രവര്‍ത്തനം തുടങ്ങുന്നു . (കേരളത്തെ തീറെഴുതിയ പഴയ യു ഡി എഫ് കരാറിനെ ആയിരുന്നു താങ്കള്‍ പരിഹസിക്കേണ്ടിയിരുന്നത് )
4. കാര്‍ഷിക മേഖലക്ക് താങ്ങായി നിന്നത് കാരണം ആ മേഖലയിലും തൊഴില്‍ ഉണ്ടായി ..കൂടാതെ യു ഡി എഫ് ഭരണ കാലത്തെ നിത്യ സംഭവം ആയിരുന്ന കര്‍ഷക ആത്മഹത്യകള്‍ ഈ ഭരണ കാലത്ത് ഇല്ലാതായി )
5. എല്‍ ഡി എഫ് പ്രകടന പത്രികയില്‍ പറഞ്ഞതും പറയാത്തതുമായ ഒട്ടേറെ ക്ഷേമ പ്രവര്‍ത്തനങ്ങളും നടപ്പിലാക്കി , കഴിഞ്ഞ ഭരണം പൊതുവേ നന്നായിരുന്നു എന്നാ അഭിപ്രായമാണ് എല്‍ ഡി എഫ് അനുഭാവികള്‍ അല്ലാത്തവര്‍ പോലും പ്രകടിപ്പിക്കുന്നത് .. ( ബ്ലോഗ് സമൂഹത്തില്‍ എടുത്താല്‍ ബെര്‍ളിയുടെ ബ്ലോഗ് അടക്കം ഉദാഹരണം )
6. കാര്യമായ അഴിമതി ആരോപണങ്ങള്‍ ഇല്ലാതെ , കാര്യമായ വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഇല്ലാതെ കടന്നു പോയ സാമാന്യം നല്ലൊരു ഭരണ കാലം.
ഒട്ടേറെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ചെയ്ത LDF നെയും , അഴിമതിയുടെയും ജീര്‍ണ്ണതയുടെയും ചെളിക്കുണ്ടില്‍ നീന്തികൊണ്ടിരിക്കുന്ന യു ഡി എഫ് നേതൃത്വത്തെയും ഒരുപോലെ തുലനം ചെയ്യരുത് പ്ലീസ് ..അത് കേരള സമൂഹത്തോട് ചെയ്യുന്ന ഒരു നീതി കേടാകും
...അതിനാല്‍ തന്നെ ഒരു അവസരം കൂടെ വി എസ് അടങ്ങുന്ന LDF govt നു കൊടുക്കാന്‍ കേരളം തയ്യാറാകും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത് .
@Faisal & Vallikkunnu:
ReplyDeleteപണ്ട് പൊന്നാനിക്കാര് വിവാഹാലോചന നടക്കുമ്പോ പറയുമെന്ന് കേട്ടിട്ടുണ്ട്:
"മന്തും പാനിയും ആരും പറയണ്ടാ" ന്ന്.
അക്കാലത്ത് തീരപ്രദേശങ്ങളില്‍ ഈ രണ്ടു അസുഖങ്ങള്‍ (സ്ത്രീകളില്‍ മന്തും പുരുഷന്മാരില് പാനി അഥവാ വൃഷണ വീക്കവും) സാധാരണമായിരുന്നു. അതിനാല്‍ കുറ്റവും കുറവും പരസ്പരം പറയുന്ന കൂട്ടത്തില്‍ ഈ രണ്ടു രോഗങ്ങള്‍ പറഞ്ഞിട്ട് കാര്യമില്ലെന്ന് ചുരുക്കം.
അത് പോലെയാ ഈ പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്ന് പറയുന്നത്.
കേട്ടാല്‍ തോന്നും "തെരഞ്ഞെടുപ്പു വാഗ്ദാനങ്ങള്‍ ഏതെങ്കിലും പാലിക്കാനുണ്ടോ" ന്നും കൂവി വിളിച്ചു തെരുവിലൂടെ നടക്കുവാ ഈ യൂ ഡീ എഫു കാര്‍ എന്ന്.
@ Glad News
ReplyDelete"പണ്ട് പൊന്നാനിക്കാര് വിവാഹാലോചന നടക്കുമ്പോ പറയുമെന്ന് കേട്ടിട്ടുണ്ട്:"മന്തും പാനിയും ആരും പറയണ്ടാ" ന്ന്.
ആദ്യമായി കേള്‍ക്കുകയാണ്.. ശരിക്കും ആസ്വദിച്ചു..
ഭരണം കേമം ആയിരുന്നു എന്ന് ലോക സഭാ ഇലക്ഷനും പഞ്ചായത്ത് ഇലക്ഷനും തെളിയിച്ചു .
ReplyDeleteകാരണം ഇലക്ഷന് കഴിഞ്ഞു റിസള്‍ട്ട് വന്നപ്പോള്‍ കിളവന് ചിരിക്കുന്നത് കണ്ടല്ലോ .ഒരുത്തി തോറ്റത് കൊണ്ടാവും പിണറായിയില്‍ ലടു പൊട്ടാതിരുന്നത്
ഈ നാറി കളുടെ മൂട് താങ്ങുന്ന നിങ്ങള്‍ക്കൊന്നും വെളിവില്ലെ അതോ മറവി രോഗം പിടിച്ചോ .
കല്ല് വാതില്‍ ഫെയിം കോയമ്പത്തൂരില്‍ ഉഴിച്ചില്‍ നടത്തുന്നതിന് മുന്‍പ് ദേശാഭിമാനിയില്‍ ഇരുന്നു ഒന്നുഴിഞ്ഞല്ലോ.
ReplyDeleteഅത്ര വല്യ ഉഴുച്ചില്‍ അല്ലാത്തത് കൊണ്ട് ആഭ്യന്തര മന്ത്രി ശ്ശൊ ക്ഷമിക്കണം പോളിറ്റ് ബ്യൂറോ ലോക്കല്‍ കംമെട്ടിയിലേക്ക് ഇതിയാനെ ഉഴിയാന്‍ വിട്ടു .
ഞങ്ങളുടെ പാര്‍ടിയില്‍ ഉഴിഞ്ഞാല്‍ നിങ്ങള്‍ക്കെന്താ കാന്ഗ്രെസ്സെ.
എന്നാല്‍ സിന്ദു വേറെ പാര്‍ടിയില്‍ പോയപ്പോള്‍ ഓരോ നാറികള് SMS അയച്ചും ഫോണ്‍ വിളിച്ചും ഇപ്പോള്‍ ഇതാ ബ്ലോഗ്ഗില്‍ കമെന്റിട്ടും സ്വന്തം ആദര്‍ശം കാണിക്കുന്നു .
(ഇത് സിന്ധു ജോയിയെ മോശമായി ചിത്രീകരിച്ച നാറികള്‍ക്കുള്ള മറുപടി പാവം ജീവിച്ചു പോട്ടെ സഖാക്കളെ )
പിണറായി സഖാവ് ഈ വിഷയത്തില്‍ പ്രതികരിച്ചു കണ്ടില്ല !!!!.ഒരുത്തി ആയതു കൊണ്ടാകും -കീടനാശിനി ഇപ്പോള്‍ എടുക്കേണ്ടാ സഖാവേ
@ രാജു
ReplyDeleteഎന്ത് പറ്റി രാജു, ഭാഷക്കൊക്കെ വല്ലാത്ത ഒരു മാറ്റം. ഇത്തരം മോശമായ പദപ്രയോഗങ്ങള്‍ ഒന്നും ഇല്ലാതെ തന്നെ നന്നായി പ്രതികരിക്കാന്‍ കഴിയുന്ന ആളാണല്ലോ താങ്കള്‍ . പിന്നെന്തു പറ്റി?
രണ്ടു രൂപയുടെ അരി വാങ്ങാനുള്ള ഫോം പൂരിപ്പിച്ചു വെച്ചിട്ടുണ്ട്.
ReplyDeleteThis comment has been removed by the author.
ReplyDeleteഅഞ്ചു വര്‍ഷം കൊണ്ട് ശരിയാക്കാത്തത്
ReplyDelete"ദാ..ഇപ്പൊ ശരിയാക്കിത്തരാം"എന്ന്
പറഞ്ഞാല്‍ ചിരിക്കുകയല്ല വേണ്ടത് ,
ചതയ്ക്കണം .... ഇടത്തും വലത്തും നിന്ന്
നമ്മെ കഴുതകളാക്കുന്ന എല്ലാത്തിനേം...
അതിനു ഞാനടക്കമുള്ള സമൂഹത്തിനു എന്ന് ധൈര്യം വരുന്നുവോ അന്നേ ഈ നാട് നന്നാവൂ...
@ Lipi Ranju
ReplyDeleteചതയ്ക്കാന്‍ വരട്ടെ.. പോലീസ് പൊക്കും. :)
@ ബഷീര്‍
ReplyDeleteക്ഷമിക്കണം ഒരാള്‍ 'സത്യമേ ... എന്ന @@## ' നിങ്ങളുടെ മുന്‍പത്തെ പോസ്റ്റില്‍ എഴുതിയ കമെന്റു വായിക്കണം.
അപ്പോള്‍ മനസ്സിലാവും എന്താണ് കാരണം എന്ന് അവന്മാര്ക്ക് സമാധാനത്തിന്റെ താരാട്ട് പാട്ട് മതിയാവാത്തത് കൊണ്ടാണ് ബോംബിനു ബോംബും സുടാപ്പികളും ആര് എസ് എസ്സും(അല്ലാതെ അവരുടെ ആദര്‍ശം കണ്ടിട്ട് വരുന്നവര്‍ കുറവാണ് ) നാട്ടില്‍ ഉണ്ടാകുന്നത് .
തങ്ങള്‍ക്കു ഇഷ്ടമില്ലാത്തവരെ ഇതു രീതിയിലും അവഹേളിക്കാന്‍ അവര്‍ക്ക് പ്രതേക വിരുതാണ് .
ലോനപ്പന് മുതല്‍ ജയാ ഡാലി വരെ ഒരു പാട് പേര് സീ പീ എം തട്ടകത്തിലേക്ക് വന്നിട്ടുണ്ട് .ഒരു കൊണ്ഗ്രെസ്സു കാരനും അവരെ തെറി പറയുകയോ മോശമായി ചിത്രീ കരിക്കുകയോ ചെയ്തിട്ടില്ല .എന്നാല്‍ സെ പീ എം വിട്ടു പോയവരെ ജീവിക്കാന്‍ തന്നെ അവര്‍ സമ്മതിക്കാറുണ്ടോ ??
എം വീ രാഖവന് കണ്ണൂരില്‍ അനുഭവിക്കേണ്ടി വന്ന യാതനകള്‍ ,ഇന്നും എന്തിന്നാണ് ഞാന്‍ ജീവച്ച്ചമായി കിടക്കുന്നതെന്ന് അറിയാത്ത പുഷ്പന് ,വീ എസ്സിന് കെട്ടിവെക്കാന്‍ കാശ് കൊടുത്തപ്പോള്‍ ഒരു പക്ഷെ ചോദിച്ചിട്ടുണ്ടാവും സഖാവേ താങ്കളുടെ ഭരണത്തില്‍ എത്ര സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങി .തലശ്ശേരിയിലെ പാര്‍ടി nursing college പോലെ എത്ര എത്ര എത്ര
പിന്നെ അബ്ദുള്ള കുട്ടി പൊന്‍ മുടിയില്‍ നിന്നും പോന്നപ്പോള്‍ പിറകിലെ കാറിലുണ്ടായിരുന്ന ഒരു കുടുംബവുമായി കൂട്ടിയുണ്ടാക്കിയ കഥകള്‍
പാര്‍ടിക്ക് വേണ്ടി പ്രവര്‍ത്തിച്ച സഖാവിന്റെ പുത്രി വിനീതാ കോട്ടായി നാദാപുരത്തിന്റെ മണ്ണില്‍ അന്യ യായി ജീവിച്ച കഥ .ഇത് പോലെ ഒന്ന് കൊണ്ഗ്രെസ്സിനെ കുറിച്ച് പറയാന്‍ കഴിയുമോ .
മനുഷ്യത്തമില്ലാത്ത ജയരാജന് മാര്‍ ഇതാ ഇപ്പോള്‍ മാധ്യമ പ്രവര്‍ത്തകനെപ്പോലും കയ്യേറ്റം നടത്തിയിരിക്കുന്നു.ഇത് കുഞ്ഞാലി കുട്ടിയുടെ പാര്‍ട്ടി ക്കാരന് ആണെങ്കില്‍ നാളെ എന്താകുമായിരുന്നു - റജീന ഒന്നാം എപ്പോസോടു ഓര്‍മ്മ വരുന്നു.
വള്ളിക്കുന്ന് പറ ഇവരോട് ഉപയോഗിക്കേണ്ട ഭാഷ ഏതാണ് ,ഇവര്‍ക്ക് നേരെ ഉപയോഗിക്കേണ്ട ആയുധം ഏതാണ്
Whether rice is given for Rs.1, 2 or free would not make a any difference for APL Keralites, I guess. If we look back to our homes/relatives, how many of us buy rice from ration shops for 8 Rps even when the market rate is 20-30? Most of Keralites believe that it smells too horrible and quality is too bad that better to starve than having it. Can any Party offer a better quality rice?
ReplyDeleteസത്യം പറയാമല്ലോ ഇതില്‍ ഒരാള്‍ പോലും യാഥാര്‍ത്ഥ്യം പറയുന്നില്ല....കേന്ദ്രം എവിടെയെങ്കിലും മൂന്നു രൂപയ്ക്കു അരി കൊടുക്കുന്നുണ്ടോ...?ഭക്ഷ്യ സുരക്ഷ ബില്‍ ഇത് വരെ പാസ്സായിട്ടില്ല,അതിലാണ് മൂന്നു രൂപയുടെ അരിയെക്കുറിച്ച് പറയുന്നത്....പിന്നെ രണ്ടു രൂപയുടെ അരി കൊടുക്കുന്നത് ഇപ്പോള്‍ തുടങ്ങിയതല്ല, നാല്പതു ലക്ഷം ആളുകള്‍ക്ക് മുന്‍പേ കൊടുക്കുന്നുണ്ട്..അതിന്റെ എക്സ്പന്‍ഷന്‍ ആണ് ഫെബ്രുവരിയില്‍ പ്രക്യപിച്ചത്. ഇനി കേന്ദ്രം കൊടുക്കുന്ന ബിപിഎല്‍ അരി എന്ന് പറഞ്ഞാല്‍ പോലും കേന്ദ്രത്തിന്റെ കണക്കില്‍ ആകെ മുപ്പത് ലക്ഷത്തില്‍ താഴെ മാത്രമേ കേരളത്തില്‍ ബിപിഎല്ലുകാര്‍ ഉള്ളൂ..ഇനി മറ്റൊന്ന് ഒരാള്‍ എഴുതി കണ്ടു എട്ടു രൂപയുടെ അരി ഒന്നിനും കൊള്ളില്ല എന്ന്.. ഈ അരി അവര്‍ ഈ അടുത്തെങ്ങാനും കണ്ടിട്ടുണ്ടോ....?ഞാന്‍ അത് കഴിച്ച ആള് ആണ്...മറ്റൊന്ന് ക്രിസ്മസ് ഓണ പെരുന്നാള്‍ ചന്ദകള്‍ വളരെ ഫലം ചെയ്തിട്ടുണ്ട് കേരളത്തില്‍...നല്ലത് കാണാന്‍ ശ്രമിക്കുക...കന്നഡ വെളുത്തത് തന്നെ ഉപയോഗിക്കു....
ReplyDeletenammu dekarya nthayi..nannayi nghan natilanel ummante oru koolam kathichenea...ennuvechittu enikkoru partiyoodum chayvillattooo...
ReplyDeleteaa aryude karyam oormippichath naannyi ttoo...
ReplyDelete