ഇന്ത്യ അതിന്റെ ഏഴ് പതിറ്റാണ്ട് കാല ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളികളെ അഭിമുഖീകരിച്ചു കൊണ്ടാണ് കടന്നു പോകുന്നത്. അത്യധികം വൈവിധ്യ പൂർണ്ണമായ ഒരു ബഹുമത സമൂഹത്തിന്റെ സമാധാനപരമായ സഹവർത്തിത്വം ഉറപ്പ് വരുത്തിക്കൊണ്ട് ലോക രാഷ്ട്രങ്ങൾക്കിടയിൽ ജനാധിപത്യ മതേതര വ്യവസ്ഥിതിയുടെ ഉജ്ജ്വല മാതൃകമായി നില നിന്ന ചരിത്രമാണ് സ്വതന്ത്ര ഇന്ത്യക്കുള്ളത്. ആ ചരിത്രത്തിന് നിരന്തരം മുറിവേറ്റുകൊണ്ടിരിക്കുന്ന ഒരു വർത്തമാന കാലത്തിലൂടെയാണ് ഇന്ത്യ യാത്ര തുടരുന്നത്. വർഗീയ ധ്രുവീകരണങ്ങളുടേയും അസഹിഷ്ണുതയുടെയും കാറ്റ് ഏറെക്കുറെ ഇന്ത്യയുടെ എല്ലാ ഭാഗങ്ങളിലും അടിച്ചു വീശുന്നുണ്ട്.
ഇന്ത്യയെക്കുറിച്ച് ഏത് ദേശക്കാരുടെ മുന്നിലും അഭിമാനത്തോടെ പറയുന്ന ഓരോ പ്രവാസിക്കും നാട്ടിൽ നിന്ന് എത്തുന്ന ഇത്തരം വാർത്തകൾ ഏല്പിക്കുന്ന ആഘാതം ചെറുതല്ല. ഇന്ത്യയെന്ന വികാരം മനസ്സിൽ കൂടുതൽ ശക്തമാകുക ഇന്ത്യക്ക് പുറത്ത് ജീവിക്കുമ്പോഴാണ് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. വിരഹം സ്നേഹത്തേയും പ്രണയത്തേയും കൂടുതൽ ഊഷ്മളമാക്കുന്നത് പോലെ പ്രവാസം രാജ്യത്തോടുള്ള വികാരത്തെ കൂടുതൽ തീവ്രതരമാക്കുന്നതാകാം അതിനുള്ള കാരണം. രാജ്യത്ത് നടക്കുന്ന സംഭവങ്ങളും വർത്തകളുമൊക്കെ നാട്ടിലുള്ളവരേക്കാൾ ഏറ്റവും കൂടുതൽ അപ്ഡേറ്റഡായി അറിയുന്നവരാണ് പ്രവാസ ലോകത്ത് ജീവിക്കുന്ന ഭൂരിപക്ഷം പേരും. 'എത്ര കുറച്ചറിയുന്നുവോ അത്ര സുഖമായിട്ടുറങ്ങാം' എന്നൊരു പഴമൊഴിയുണ്ട്. രാജ്യത്ത് നടക്കുന്ന അസ്വസ്ഥതകളുടേയും സംഘർഷങ്ങളുടേയും വാർത്തകൾ അപ്പപ്പോൾ അറിയുന്ന ആർക്കും അത്ര സുഖമായിട്ടുറങ്ങാൻ കഴിയുന്ന കാലമല്ല ഇത്.