ഇസ്മാഈലിന്റെ ആടുകളുടെ കൂടെ മരുഭൂമിയില്‍ അല്പനേരം ചിലവഴിക്കുക എന്നതായിരുന്നു ഖുന്‍ഫുദയിലേക്കുള്ള എന്റെ യാത്രയുടെ 'ഒളി'അജണ്ട. ഖുന്‍ഫുദ മലയാളി അസോസിയേഷന്റെ സെക്രട്ടറി ഫൈസല്‍ ബാബു അവരുടെ പ്രവാസി സംഗമത്തില്‍ പങ്കെടുക്കുന്നതിനു വേണ്ടി ക്ഷണിച്ചപ്പോള്‍ ഒരു ലൊട്ടുലൊടുക്ക് കാരണം പറഞ്ഞു ആദ്യം ഞാന്‍ ഒഴിഞ്ഞു മാറി. 'വന്നേ പറ്റൂ, ഞാന്‍ നാളെ വീണ്ടും വിളിക്കും' എന്ന് ഫൈസല്‍ . 'എനിക്ക് പറ്റില്ല, മറ്റാരെയെങ്കിലും സംഘടിപ്പിച്ചു തരാം' എന്ന് ഞാനും. ഒരു വിധം ഫൈസലിനെ ഒതുക്കിയെടുത്ത് ഫോണ്‍ വെച്ചു കഴിഞ്ഞ ഉടനെയാണ് ഇസ്മാഈലിന്റെ കാര്യം ഞാന്‍ ഓര്‍ത്തത്.
March 29, 2012
March 26, 2012
അഞ്ചാം മന്ത്രി ഊരാക്കുടുക്കിലേക്ക്!!
"കുഞ്ഞാലിക്കുട്ടിയുടെ മൊബൈല്‍ നമ്പറുണ്ടോ കയ്യില്‍? " ഞാന്‍ ജോലി ചെയ്യുന്ന കമ്പനിയുടെ സെയില്‍സ് ഡിവിഷനില്‍ സ്ഥിരമായി വരാറുള്ള ചെറുപ്പക്കാരന് ഇന്നലെ എന്നോട് ചോദിച്ചു. കയ്യില്‍ എപ്പോഴും ഒരു ചന്ദ്രിക പത്രം കൊണ്ടുനടക്കുന്ന ആളായതിനാല്‍ കറകളഞ്ഞ ലീഗുകാരനാണ് പുള്ളി എന്ന് എനിക്കറിയാം. എന്നാലും കുഞ്ഞാലിക്കുട്ടി എന്ന് പറഞ്ഞപ്പോള്‍ മുഖത്തു വല്ലാത്തൊരു ഗൗരവം വന്നത് പോലെ. "എന്റെ കയ്യിലില്ല, പക്ഷെ അത്യാവശ്യമാണേല്‍ സംഘടിപ്പിച്ചു തരാം. എന്താണ് പ്രശ്നം?" ഞാന്‍ ചോദിച്ചു. "അത്യാവശ്യമാണ്. വിളിച്ചു നാല് വര്‍ത്താനം പറയാനുണ്ട്!!". അല്പം കൗതുകത്തോടെ സംഗതി ഞാന്‍ വിശദമായി ചോദിച്ചറിഞ്ഞു. അഞ്ചാം മന്ത്രിയുടെ കാര്യം തന്നെയാണ് പ്രശ്നം. "ലീഗിന് അവകാശപ്പെട്ട ഈ മന്ത്രിസ്ഥാനം ചോദിച്ചു വാങ്ങുന്നതില്‍ കുഞ്ഞാലിക്കുട്ടിക്ക് എന്താണിത്ര തടസ്സം?. അതൊന്നു നേരിട്ടറിയാനാണ്". സ്വന്തം നേതാവിനെതിരെ അയാളുടെ രോഷം തിളച്ചു പൊങ്ങുകകയാണ്. ഒരു സാധാരണ ലീഗ് പ്രവര്‍ത്തകന്റെ മനസ്സ് അയാളില്‍ എനിക്ക് വായിക്കാന്‍ കഴിഞ്ഞു.
March 24, 2012
രഞ്ജിനി സിനിമയിലേക്ക്, ന്റെ പടച്ചോനേ!!
രഞ്ജിനി ഹരിദാസ് സിനിമയില്‍ അഫിനയിക്കാന്‍ പോകുന്നു. അതും പോലീസ് വേഷത്തില്‍ !!. രണ്ടു ദിവസം മുമ്പ് പത്രത്തില്‍ ആ വാര്‍ത്ത വായിച്ചപ്പോള്‍ ന്റെ പടച്ചോനേ! എന്നൊരു വിളി ഞാനറിയാതെ വായില്‍ നിന്ന് വന്നു പോയി. അതിന്റെ കാരണം എന്താണെന്ന് അറിയില്ല. ഞാന്‍ എന്നോട് തന്നെ ചോദിച്ചു.. 'അല്ല, രഞ്ജിനി ഹരിദാസിന് എന്താണൊരു കുഴപ്പം?. സാരിയുണ്ട്, ലിപ്സ്റ്റിക്കുണ്ട്, സൗന്ദര്യമുണ്ട്, ഇപ്പോഴുള്ള നടിമാര്‍ക്ക് വേറെ എന്തൊക്കെ കഴിവുകള്‍ ഉണ്ടോ അതൊക്കെയുണ്ട്. (ഏതാണ്ടൊരു ഐഡിയ വെച്ചാണ് പറയുന്നത് കെട്ടോ). അവര്‍ക്കൊക്കെ അഭിനയിക്കാമെങ്കില്‍ രഞ്ജിനിക്കും അതാവാം'. ഞാന്‍ എന്നെത്തന്നെ സമാധാനിപ്പിച്ചു. 'കൂള്‍ ഡൌണ്‍ ! കൂള്‍ ഡൌണ്‍ !!. ചാടിപ്പിടിച്ചു ബ്ലോഗൊന്നും എഴുതല്ലേ!'. ഞാനാ വിഷയം വിട്ടു. മേശപ്പുറത്തു കിടക്കുന്ന പത്രത്തില്‍ നിന്നും ഇന്നലെ വീണ്ടും ആ വാര്‍ത്ത എന്റെ കണ്ണിലുടക്കി. അപ്പോഴും വന്നു 'ന്റെ പടച്ചോനേ!' എന്നൊരു വിളി.. നിങ്ങള്‍ പറ.. ഇതെന്റെ മാത്രം കുഴപ്പമാണോ? അതോ മൊത്തം മലയാളികളുടെ തൊണ്ടയില്‍ നിന്നും ഇതുപോലൊരു നിലവിളി ഉയരുന്നുണ്ടോ?
March 21, 2012
സിന്ധു മോളേ, അബദ്ധം പറ്റിപ്പോയി
ഇടതു പക്ഷത്തിനു കിട്ടേണ്ടത് കിട്ടി. എന്നാലും ഇതൊരു ഒടുക്കത്തെ അടിയായിപ്പോയി. ജീവന് പോയീന്നു മാത്രമല്ല, പൊതു ദര്‍ശനത്തിനു വെക്കാന്‍ ശരീരം പോലും ബാക്കിയായില്ല. ഉമ്മന്‍ ചാണ്ടി സ്വപ്നത്തില്‍ പോലും കാണാത്ത ഭൂരിപക്ഷമാണ് പിറവത്തെ വോട്ടര്‍മാര്‍ യു ഡി എഫ് സര്‍ക്കാരിന് നല്‍കിയിരിക്കുന്നത്. ഇരു മുന്നണികളുടെയും കണക്കുകൂട്ടലുകളെ കാറ്റില്‍ പറത്തിക്കൊണ്ടാണ് 'ഇന്നാ പിടിച്ചോ' എന്ന മട്ടില്‍ ജനങ്ങള്‍ ചാണ്ടിക്ക് പിന്തുണ നല്‍കിയിരിക്കുന്നത്. യു ഡി എഫിനെ സംബന്ധിച്ചിടത്തോളം തികച്ചും അഭിമാനിക്കാവുന്ന വിജയം തന്നെയാണ് ഉണ്ടായിരിക്കുന്നത്.എന്നാല്‍ ഈ വിജയത്തില്‍ നിന്ന് പാഠമുള്‍ക്കൊള്ളേണ്ടത് എല്‍ ഡി എഫിനേക്കാള്‍ കൂടുതല്‍ യു ഡി എഫ് ആണെന്നാണ് എന്റെ പക്ഷം. കാലുവാരലും പരസ്പരമുള്ള പാരവെക്കലും ഒഴിവാക്കി മുന്നോട്ടു നീങ്ങിയാല്‍ ജനങ്ങളുടെ വിശ്വാസം ലഭിക്കുമെന്ന ലളിതമായ പാഠം.
March 19, 2012
പെന്ഷന് പ്രായം 65 ആക്കണം !!
ലോകത്തെ മിക്ക വികസിത രാജ്യങ്ങളിലെയും റിട്ടയര്‍മെന്റ് പ്രായം 60-65 ആണ്. അമേരിക്കയിലും ജര്‍മനിയിലും നോര്‍വേയിലും ഇത് അറുപത്തേഴു വയസ്സാണ്. ഇത്ര 'ചെറു പ്രായത്തില്‍' ആളുകള്‍ റിട്ടയര്‍ ചെയ്യുന്ന അപൂര്‍വ്വം രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. മസില് പിടിക്കാതെ പറഞ്ഞാല്‍ ആളുകള്‍ വളരെ ചെറുപ്പത്തില്‍ തന്നെ 'തട്ടിപ്പോയിരുന്ന' കാലത്ത് ഉണ്ടാക്കിയ ഒരു പെന്ഷന് പ്രായമാണ് ഇപ്പോള്‍ ഉള്ളത്. ലൈഫ് എക്സ്പെക്ടന്സി കൂടിക്കൂടി വരുന്നതിനനുസരിച്ച് പെന്ഷന് പ്രായം അല്പാല്പമായി ഉയര്‍ത്തുന്നത് കൊണ്ട് തെറ്റില്ല എന്നാണ് വിദഗ്ദരുടെ (ഞാനടക്കമുള്ള) അഭിപ്രായം!.
March 15, 2012
കേരളത്തിന് അവലോസുണ്ട !!
ഭൂമിയില്‍ മറ്റെല്ലാത്തിനും വില കൂടുമ്പോള്‍ റെയില്‍വേ ടിക്കറ്റിനു മാത്രം വില കൂട്ടാന്‍ പാടില്ല എന്ന് പറയുന്നതില്‍ എത്ര മാത്രം ഔചിത്യമുണ്ട്?. റെയില്‍വേയെ നഷ്ടത്തിലോടുന്ന ഒരു പൊതുമേഖല സ്ഥാപനമാക്കി ഇന്നുള്ള സര്‍വീസുകള്‍ കൂടി അവതാളത്തിലാക്കിയാല്‍ ആത്യന്തിക നഷ്ടം ആര്‍ക്കാണ്? ആഡംബര കാറുകളും ഹെലിക്കോപ്റ്ററുകളും സ്വന്തമായുള്ള ദേശീയ നേതാക്കന്മാര്ക്ക് ഒരു പക്ഷെ റെയില്‍വേ ഇല്ലെങ്കിലും ജീവിച്ചു പോകാന്‍ പറ്റിയേക്കും. പക്ഷെ ഈ പൊതുമേഖല സ്ഥാപനത്തെ നിലനിര്‍ത്തേണ്ടത് ഇന്നാട്ടിലെ സാധാരണക്കാരന്റെ ആവശ്യമാണ്. ഒരുകാലത്തും റെയില്‍വേയുടെ യാത്രാ നിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ പാടില്ല എന്ന വാശിയില്‍ മമത ബാനര്‍ജി കളിക്കുന്ന നാടകം ശുദ്ധ തോന്നിവാസമാണ്. അയമ്മയുടെ സാരിത്തുമ്പിലാണ് കോണ്‍ഗ്രസ്സിനെപ്പോലൊരു ദേശീയ പാര്‍ട്ടിയുടെ നട്ടെല്ല് കെട്ടിയിട്ടിരിക്കുന്നത് എന്ന് കാണുമ്പോള്‍ സഹതാപമുണ്ട്.
March 11, 2012
അഭിസാരികയില്‍ നിന്ന് കറിവേപ്പിലയിലേക്കുള്ള ദൂരം
അന്തസ്സുള്ള കുടുംബത്തില്‍ പിറന്നവര്‍ അന്തസ്സുള്ള ഭാഷ ഉപയോഗിക്കും. അല്ലാത്തവര്‍ അവരുടെ കുടുംബത്തിന്റെ സംസ്കാരത്തിന് യോജിക്കുന്ന തെറി ഭാഷ ഉപയോഗിക്കും. രാഷ്ട്രീയരംഗത്തുള്ളവരെയും ഇല്ലാത്തവരെയുമൊക്കെ ഈ പൊതു തത്വം ഉപയോഗിച്ച് നമുക്ക് അളക്കാവുന്നതാണ്. നല്ല കുടുംബത്തില്‍ പിറന്ന് അച്ഛനും അമ്മയും നല്ല പോലെ വളര്‍ത്തിയ ഒരാളും സ്ത്രീകളെക്കുറിച്ച് അസംബന്ധങ്ങള്‍ പുലമ്പില്ല. സിന്ധു ജോയിയെ അഭിസാരികയോട് ഉപമിച്ച് പ്രസ്താവന നടത്തിയ വി എസ് ഇതില്‍ ഏത് വിഭാഗത്തില്‍ പെടുന്ന നേതാവാണ് എന്ന് അറിയില്ല.പക്ഷേ ഒരു കാര്യം അറിയാം, അദ്ദേഹം നിരന്തരം ഉപയോഗിക്കുന്ന ഭാഷ അദ്ദേഹത്തിന്റെ സ്ഥാനത്തിരിക്കുന്ന ഒരാള്‍ക്ക് ഒട്ടും യോജിച്ചതല്ല. വല്ലപ്പോഴും നാക്ക് പിഴക്കുന്നത് മനസ്സിലാക്കാം. പക്ഷേ നിരന്തരമായി അത് സംഭവിക്കുന്നുവെങ്കില്‍ ആ സൂക്കേടിനു അടിയന്തിര ചികിത്സ വേണം.
March 4, 2012
മനോരമയുടെ 'ഭാര്യ' വീണ്ടും അറസ്റ്റില്‍ !!
മ്പടെ മനോരമ ചാനലിലെ മാതൃകാ ദമ്പതികള്‍ വീണ്ടും വാര്‍ത്ത സൃഷ്ടിക്കുകയാണ്. ശ്വേതചേച്ചിയുടെ സൂപ്പര്‍ മെഗാഹിറ്റ് ഷോയെക്കുറിച്ചും അതിലെ വിവാദ ദമ്പതികളെക്കുറിച്ചും മുമ്പ് ഞാനൊരു പോസ്റ്റിട്ടപ്പോള്‍ സദാചാര പോലീസുകാര്‍ ഒന്നടങ്കം എന്റെ നേര്‍ക്ക് കുരച്ചു ചാടി. ഒരാളെ നന്നാവാനും സമ്മതിക്കില്ലേ എന്നായിരുന്നു ചോദ്യം. ഉവ്വ്..ഉവ്വ്.. നന്നായിട്ടുണ്ട്. ദമ്പതികള്‍ ക്ലീന്‍ ക്ലീനായി നന്നായിട്ടുണ്ട്..!! ഇന്നത്തെ പത്രവാര്‍ത്ത ആ നന്നാവലിന്റെ കഥയാണ് പറയുന്നത്. മനോരമയല്ലേ, ഇരുപതു ലക്ഷം കോപ്പിയല്ലേ, പുതിയ ചാനലല്ലേ എന്നൊക്കെ കരുതി സംഗതി എല്ലാവരും മറന്നു തുടങ്ങുമ്പോഴാണ് കഥയിലെ പുതിയ എപ്പിസോഡ് വന്നിരിക്കുന്നത്.
Subscribe to:
Posts (Atom)