November 26, 2009
I die now, You bloody Photo !!
November 24, 2009
ജനങ്ങളുടെ കയ്യില്‍ ഇഷ്ടം പോലെ കാശുണ്ട് !!

മന്ത്രി തന്നെ എല്ലാം പറഞ്ഞ സ്ഥിതിക്ക് നമ്മളായിട്ട് ഇനി എന്ത് പറയാന്‍?. കയ്യില്‍ ഇഷ്ടം പോലെ കാശുള്ളതിനാല്‍ വില എത്ര കൂടിയാലും പ്രശ്നമില്ല. മണി മണി പോലുള്ള അരി കിട്ടണം. ഇനി അരിയില്ലേലും കുഴപ്പമില്ല. പാലും മുട്ടയും ഉണ്ടല്ലോ !! നിര നിരയായി ഹോട്ടലുകളും !!.ഇത് പോലെ ലോക വിവരവും പൊതുജന സ്നേഹവും ഒക്കെയുള്ള നാല് മന്ത്രിമാരെ കിട്ടിയത് നമ്മുടെയൊക്കെ സുകൃതം !!!
November 23, 2009
പാഠം ഒന്ന് - ഇമെയിലില്‍ ഫോര്‍വേഡ് കളിക്കരുത് !

November 21, 2009
ബെര്‍ളിയുടെ പുസ്തകം : ഒരു റിവ്യൂ

November 19, 2009
മുരളിയെ ആര്‍ക്കാണ് പേടി?
ഞാന്‍ കൂറുമാറി മുരളിയുടെ കൂടെ കൂടാന്‍ പോവുകയാണ്. ഒരാളെയിട്ട് കുരങ്ങു കളിപ്പിക്കുന്നതിനും ഒരു പരിധിയൊക്കെയുണ്ട്. സംഗതി കരുണാകരന്റെ മകനായിപ്പോയി, നാവില്‍ അല്പം ഗുളികന്റെ കളിയുണ്ട്, വേണ്ടാത്തത് വേണ്ട സമയത്ത് പറയും, വേണ്ടത് വേണ്ടാത്ത സമയത്ത് ചെയ്യും, ഇരിക്കുന്ന കൊമ്പല്ല മരം തന്നെ മുറിക്കും, കാലു പിടിക്കുന്നവന്റെ തോളില്‍ കയറും, തോളില്‍ കയറുന്നവന്റെ കാലു പിടിക്കും ... ഇതെക്കെയാണെങ്കിലും ഒരു മനുഷ്യനെയിട്ട് ഇങ്ങനെ കുരങ്ങു കളിപ്പിക്കുന്നത് കണ്ടു സഹിക്കാന്‍ കഴിയുന്നില്ല.
November 17, 2009
ഇന്ത്യാവിഷന്: വില്ലന്‍ നായകനായി മാറി !

November 15, 2009
ഇന്ത്യാവിഷന്: ഇപ്പോള്‍ ചിരിക്കുന്നത് കുഞ്ഞാലിക്കുട്ടി
"ഇന്ത്യാവിഷന്, റജീന സംഭവത്തോടെ ശരാശരി മുസ്ലിമിന് ഹറാമായി, കുഞ്ഞാലിക്കുട്ടിയോട് ചെയ്ത കടുംകൈ മാത്രമായിരുന്നില്ല ആ തത്സമയ പ്രക്ഷേപണം. എട്ടും പൊട്ടും തിരിയാത്ത നിരക്ഷര ന്യൂനപക്ഷ വനിത, ഒരു പ്രത്യേക സാഹചര്യത്തില്‍ 'വെളിപ്പെടുത്താന്‍' ആഗ്രഹിച്ചാലും അത് വിശ്വമാകെ കൊട്ടിഘോഷിക്കാന്‍ മാത്രം എന്താണതിലുണ്ടായിരുന്നത് നവ മലയാള തലമുറയ്ക്ക് ഗുണപാഠം നല്കാന് ?. അശ്ലീലമായിരുന്നു, ഇന്ത്യാവിഷന് സാങ്കേതിക മികവോടെ മറ്റു ചാനലുകളെ തോല്‍പ്പിച്ച് നടത്തിയ ആ റിയാലിറ്റി ഷോ. 'നിര്‍ത്തൂ, നികേഷ് പേക്കൂത്ത്' എന്ന് ഡോ: എം കെ മുനീര്‍ വിളിച്ചു പറയുന്നതിന് പകരം 'ന്യൂസ് ടീമിന് കൊടുത്ത വാക്ക് പാലിച്ചു' എന്ന് പറയുന്നത് എന്നെ ഞെട്ടിപ്പിക്കുന്നു". വാക്കുകള്‍ എന്റേതല്ല, ഡോ മുനീറിന് മറുപടിയുമായി മാതൃഭൂമി വാരികയില്‍ (ലക്കം ഒക്ടോ 25-31) അവതരിച്ച കെ പി നിര്‍മല്‍ കുമാറിന്റെതാണ് . മുനീര്‍ എഴുതിയ ലേഖനം വായിച്ചിട്ടില്ലാത്തവര്‍ ഇവിടെ ക്ലിക്കുക
റജീന സംഭവത്തോടെ ഇന്ത്യാവിഷന് ശരാശരി മുസ്ലിമിന് ഹറാമായിഎന്ന് ഫത്വ നല്കാന് നിര്‍മലിനെ പ്രേരിപ്പിച്ച വികാരം എന്ത് എന്നറിയില്ല. നിര്‍മല്‍ പറയുന്ന പോലെ റജീന എട്ടും പൊട്ടും തിരിയാത്ത വനിതയാണോ അതോ എട്ടുനിലയില്‍ പൊട്ടുന്ന വെടിമരുന്നാണോ എന്ന് തര്‍ക്കിക്കാനും ഞാനില്ല. തര്‍ക്കിക്കാനാണെങ്കില്‍ വേണ്ടത്ര വകകള്‍ നിര്‍മലിന്റെ വിശകലനത്തില്‍ ഉണ്ട്. 'റജീനയുടെ പുലമ്പല്‍' (പ്രയോഗം ഡോ: മുനീറിന്റെത് ) ഇന്ത്യാവിഷനില്‍ ലൈവായി വരുമ്പോള്‍ "നിര്‍ത്തൂ, നികേഷ് ഈ പേക്കൂത്ത്'" എന്ന് വിളിച്ചു പറയാനുള്ള തന്റേടം മുനീറിനില്ലാതെ പോയി എന്ന് നിര്‍മല്‍ പറയുന്നതില്‍ അല്പം കാര്യമുണ്ട്. ഇത് പ്രേക്ഷകന്റെ കണ്ണീരാണ് എന്ന തലക്കെട്ടില്‍ നിര്‍മല്‍ ഒഴുക്കുന്നത് അധികവും മുതലക്കണ്ണീര് ആണെങ്കിലും ഈ ഒരു വാദത്തോട് യോജിക്കാതെ വയ്യ.
പൊതു ജനങ്ങളില്‍ നിന്നും പണം പിരിച്ചു സ്വന്തം ജാമ്യത്തില്‍ ഒരു ചാനലോ പത്രമോ നടത്തുന്ന ഏതൊരാളുടെയും പ്രഥമവും പ്രധാനവുമായ ശ്രദ്ധ അവയില്‍ എന്ത് വരുന്നു എന്നതില്‍ തന്നെയാവണം. പണം കൊടുത്ത ജനങ്ങളുടെ ശ്രദ്ധ അതിലായിരിക്കും. ചാനലില്‍ എന്ത് വേണ്ടാതീനം വന്നാലും ഞാന്‍ നിഷ്പക്ഷനായി നിന്ന് കൊള്ളാം എന്നൊരാള്‍ വാക്ക് കൊടുത്താല്‍ അതിലേറെ അബദ്ധം മറ്റൊന്നില്ല. പണം നല്‍കിയത് നികേഷിനെ വിശ്വസിച്ചല്ല, ഡോ മുനീറിന്റെ വ്യക്തി പ്രഭാവത്തില്‍ വിശ്വസിച്ചാണ് എന്ന് പറയുന്നവരായിരിക്കും കൂടുതലും. ഇന്ത്യാവിഷനെ ഒരു ലീഗ് ചാനലായി മാറ്റിയില്ല എന്നത് ഡോ മുനീര്‍ ചെയ്ത ഏറ്റവും നല്ല കാര്യമായി ഞാന്‍ കാണുന്നു. എന്നാല്‍ വാര്‍ത്താ സംഘത്തെ കയറൂരി വിട്ടത് അബദ്ധമല്ലേ എന്ന് ചോദിച്ചാല്‍ അതെ എന്ന് പറയാനേ കഴിയൂ.
മുനീര്‍ സാഹിബ് ഇങ്ങനെയൊരു ലേഖനവുമായി മാതൃഭൂമിയില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ തന്നെ ഇത് വേണ്ടിയിരുന്നുവോ എന്ന് പലരും നെറ്റിചുളിച്ചതാണ്. കുഞ്ഞുകുട്ടി പരാധീനതകളില്‍ തപ്പിത്തടഞ്ഞ് ചാനല്‍ ഒരു വിധം മുന്നോട്ട് പോകുമ്പോള്‍ വെറുതെയൊരു വയ്യാവേലി തലയില്‍ കയറ്റുകയാണ് ഡോക്ടര്‍ ചെയ്തത്. കെ പി നിര്‍മല്‍ കുമാറിനെപ്പോലുള്ള നിരവധി പേരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞു കുഴങ്ങേണ്ട ഗതികേടിലാണ് കേരള രാഷ്ട്രീയത്തിലെ ഇതിഹാസ പുരുഷനായ സീ എച്ചിന്റെ പ്രിയ പുത്രന്.
നിര്‍മല്‍ കുമാറിന് നികേഷിനോട് എന്തോ വ്യക്തിവൈരാഗ്യം ഉണ്ടെന്നു തോന്നുന്നു. നികേഷിനെ ഇടിച്ചു താഴ്ത്താന്‍ വേണ്ടി ഇന്ത്യാവിഷനിലെ കെ ആര് ഗോപീകൃഷ്ണനെ വേണ്ടത്ര പുകഴ്തുന്നുണ്ട് നിര്‍മല്‍. രാഷ്ട്രീയ നേതാക്കളെ ഇരുത്തിപ്പൊരിക്കുകയാണ് നികേഷ് ചെയ്യുന്നത് എന്നാണു നിര്‍മലിന്റെ പക്ഷം. ആ ഇരുത്തിപ്പൊരിയാണ് അവരുടെ റേറ്റിംഗ് കൂട്ടിയത് എന്ന കാര്യം നിര്‍മല്‍ മറച്ചു വെക്കുന്നു. ഹസന് ചേളാരി മുനീറിന്റെ ഉമ്മയെയും പെങ്ങളെയും മുന്‍നിരയില്‍ നിന്ന് പിടിച്ചെഴുനേല്പിച്ചതിനെ ന്യായീകരിക്കാന്‍ ശ്രമിക്കുന്ന നിര്‍മല്‍ ഇന്ത്യാവിഷന്റെ ചടങ്ങില്‍ മുനീറിന്റെ കുടുംബക്കാര് സംഘാടകര്‍ ആണെന്നാണ് പറയുന്നത്. മുനീറിന് പകരം മുനീറിന്റെ കുടുംബക്കാരെ സംഘാടകര്‍ ആക്കി സ്വയം തരാം താഴുകയാണ് നിര്‍മല്‍. എം ടി യുടെ കൂടെ കൂടിയിട്ടു മുനീറിന് എന്ത് നേട്ടമുണ്ടായി എന്ന വില കുറഞ്ഞ മറ്റൊരു ചോദ്യവും നിര്‍മല്‍ ഉയര്‍ത്തുന്നുണ്ട്.
ഇത് പ്രേക്ഷകന്റെ കണ്ണീരാണ് എന്ന ടൈറ്റിലിന് നേരെ ചിന്താവിഷ്ടനായിരിക്കുന്ന കുഞ്ഞാലിക്കുട്ടിയുടെ ചിത്രമാണ് മാതൃഭൂമി നല്‍കിയിരിക്കുന്നത്. ചിരിച്ചു കൊണ്ട് നില്ക്കുന്ന കുഞ്ഞാലിക്കുട്ടിയുടെ ചിത്രമായിരുന്നു അവര്‍ നല്‍കേണ്ടിയിരുന്നത്. റെജീന എപ്പിസോഡിന്റെ സത്യാസത്യങ്ങള്‍ എന്തായാലും അത് പുറത്തു വിട്ട മാധ്യമങ്ങള്‍ക്ക് നേരെ തികച്ചും മാന്യമായ ഒരു സമീപനമാണ് കുഞ്ഞാലിക്കുട്ടിയില്‍ നിന്നുണ്ടായത്. മാധ്യമ പ്രവര്‍ത്തകര്‍ (?) തലയിലേക്ക് കരിങ്കൊടി എറിഞ്ഞപ്പോള്‍ പോലും വികാരപരമായി പ്രതികരിക്കാതെ അദ്ദേഹം മിതത്വം പാലിച്ചു. ഈ വിവാദങ്ങള്‍ക്കിടയിലും മുനീറുമായി സൗഹൃദം നിലനിര്‍ത്തി. മാധ്യമങ്ങള്‍ക്കെതിരെ ഉറഞ്ഞുതുള്ളിയില്ല. (ലാവ്ലിന് കേസ് വന്നപ്പോഴുള്ള പിണറായിയുടെ പ്രതികരണങ്ങള്‍ ഓര്‍ക്കുക)
ഇന്ത്യാവിഷനില്‍ റെജീന അറ്റം ബോംബ് പൊട്ടിച്ചപ്പോള്‍ കുഞ്ഞാലിക്കുട്ടി മക്കയില്‍ ഉംറ നിര്‍വഹിക്കുകയായിരുന്നു. ഉംറ നിര്‍വഹിച്ചു ജിദ്ദയിലെത്തിയ അദ്ദേഹത്തെ ആദ്യമായി അഭിമുഖം നടത്താനുള്ള അവസരം എനിക്കാണ് ലഭിച്ചത്. വിളറി വെളുത്ത ഒരു കുഞ്ഞാലിക്കുട്ടിയെ പ്രതീക്ഷിച്ചു ജിദ്ദയിലെ ഹോട്ടല്‍ മുറിയിലേക്ക് കയറിയ ഞാന്‍ കണ്ടത് സുസ്മേര വദനനായിയിരിക്കുന്ന ഒരു നേതാവിനെയാണ്. ചോദ്യങ്ങള്‍ക്കൊക്കെ വളരെ മാന്യവും അക്ഷോഭ്യവുമായ പ്രതികരണങ്ങള്‍.. ആ ഒരു വാര്‍ത്തയുടെ പേരില്‍ വര്‍ഷങ്ങള്‍ക്കു ശേഷം ഡോ: മുനീര്‍ വ്യാകുലപ്പെട്ടു ലേഖനം എഴുതുമ്പോഴും ചിരിച്ചു കൊണ്ടിരിക്കുന്നത് പീ കെ കുഞ്ഞാലിക്കുട്ടിയാണ്.
മ്യാവൂ: ഹസ്സന് ചേളാരിയുടെ വിമര്‍ശന ശരങ്ങളുമായി മാതൃഭൂമിയുടെ പുതിയ ലക്കം ഇറങ്ങിക്കഴിഞ്ഞു. പൂരം തുടങ്ങുന്നതേയുള്ളൂ..
For Latest Story Pls click here ഇന്ത്യാവിഷന് : വില്ലന്‍ നായകനായി മാറി

November 12, 2009
ലവ് ജിഹാദ്: മെയ്തീനെ നാട് കടത്തില്ല

മെയ്തീന് വലയില്‍ വീഴ്ത്തിയ അമ്മിണിക്കുട്ടിയെയും കന്നി പ്രസവത്തിലെ ഒമ്പത് കുട്ടികളുടെയും രക്തം, മലം, മൂത്രം എന്നിവ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷമാണ് ഇന്റര്‍പോള്‍ ലവ് ജിഹാദ് നടന്നിട്ടില്ല എന്ന് കണ്ടെത്തിയത്. സമാനമായ 436 കേസുകളിലെ മെയ്തീന്മാരുടെയും ഇരകളുടെയും രക്തം, മലം, മൂത്രം എന്നിവ അന്വേഷണകമ്മീഷന് വിശദമായി പരിശോധിച്ച് വരികയാണ്.
ലവ് ജിഹാദ് അല്ല, ഭൂലോകം ഉണ്ടായത് മുതല്‍ മനുഷ്യര്‍ സ്ഥിരമായി നടത്തിക്കൊണ്ടിരിക്കുന്ന മറ്റെന്തോ പരിപാടിയാണ് അമ്മിണിക്കുട്ടിയുടെയും മെയ്തീന്റെയും വിഷയത്തില്‍ സംഭവിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഇന്റെര്പോളിന്റെ ഈ കണ്ടെത്തലില്‍ പ്രതിഷേധിച്ചു മാത്തുക്കുട്ടിച്ചായന് അന്വേഷണ സംഘത്തിന്റെ അവസാന സിറ്റിങ്ങില്‍ നിന്ന് ഇറങ്ങിപ്പോയി.
കുറ്റ വിമുക്തനായത്തോടെ സ്ലോ മോഷനില്‍ പടി കയറി വന്ന മെയ്തീന് അടുക്കളയിലും അടുക്കളക്ക് പുറത്തും അയല്‍ വീടുകളിലും യഥേഷ്ടം വിഹാരിക്കാനുള്ള സ്വാതന്ത്ര്യം കൊടുക്കണമെന്നാണ് ഇന്റര്‍പോള്‍ നിര്‍ദേശിച്ചിരിക്കുന്നത്. കൊടിച്ചി പട്ടികളുടെ ആക്രമണം മെയ്തീന് നേരെ വീണ്ടും ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ല എന്ന ഇന്റെര്പോളിന്റെ അഭിപ്രായം കണക്കിലെടുത്ത് മെയ്തീന് ഇസെഡ് കാറ്റഗറിയിലുള്ള സുരക്ഷ ഏര്പാടാക്കണമെന്ന് ആവശ്യപ്പെട്ടു ഒരു അപേക്ഷ കൊടുത്താലോ എന്ന ആലോചനയിലാണ് ഇപ്പോള്‍ ഞാനുള്ളത്.
ലവ് ജിഹാദ് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല എന്ന് ഇന്റര്‍പോള്‍ പറഞ്ഞെന്നു വെച്ച് ആരും ജാഗ്രത കൈവെടിയരുത്. എവിടെ ജിഹാദ് കണ്ടാലും ഉടന്‍ 'പനോരമ' യില്‍ വിളിച്ചറിയിക്കണം.
ലേറ്റസ്റ്റ് അപ്ഡേറ്റ് : മെയ്തീന് മുങ്ങി
November 9, 2009
ഇന്ത്യാവിഷന് ചിരിക്കുന്നു, ഡോ: മുനീര്‍ കരയുന്നു.
Elbert Hubbard എന്ന അമേരിക്കന്‍ എഴുത്തുകാരന്റെ ഈ വാക്കുകള്‍ ഉദ്ധരിച്ചാണ് ഡോ : എം കെ മുനീര്‍ മാതൃഭൂമി വാരികയില്‍ "അസാധാരണമായ" ഒരു ലേഖനമെഴുതുന്നത്. (ലക്കം ഒക്ടോബര്‍ 11-17) "കാത്തിരിക്കുന്നവനിലേക്ക് നീതി വരും, വൈകിയാണെങ്കിലും" എന്ന Austin O' Malley യുടെ വാക്കുകള്‍ ഉദ്ധരിച്ചു തനിക്കു നീതി ലഭിക്കുന്ന ഒരു ദിവസം വരുമെന്ന പ്രതീക്ഷയോടെയാണ് അദ്ദേഹം ലേഖനം അവസാനിപ്പിക്കുന്നത്. ഈ രണ്ടു ഉദ്ധരണികള്‍ക്കിടയില്‍ പറയുന്നത് ഇന്ത്യാവിഷന് ചാനല്‍ തുടങ്ങി പുലിവാല് പിടിച്ച കഥയാണ്.
ഏഷ്യാനെറ്റ്, ഇന്ത്യാവിഷന്, മനോരമ .. കേരളത്തിലെ ഈ മുന്‍നിര ടീ വി ചാനലുകളില്‍ കേമനാര് എന്ന ചോദ്യത്തിന് വിവിധ റേറ്റിംഗ് കണക്കുകളെ അടിസ്ഥാനമാക്കി വ്യത്യസ്തമായ ഉത്തരങ്ങള്‍ കിട്ടിയേക്കും. പക്ഷെ ദിവസക്കൂലിക്കാരായ നിരവധി സാധാരണക്കാരുടെ പണം കൊണ്ട് കൂടി ഉണ്ടാക്കപ്പെട്ട ഒരു ചാനല്‍ എന്ന നിലക്ക് ഇന്ത്യാവിഷന് മറ്റു രണ്ടു ചാനലുകളില്‍ നിന്നും വ്യത്യസ്തമായ ഒരു ജനകീയാടിത്തറയുണ്ട്. കൈരളി ചാനലിനും ഇത് അവകാശപ്പെടാമെങ്കിലും ഏകപക്ഷീയ വാര്‍ത്തകളുടെ ഒരു പരിമിത വൃത്തം അതിന്റെ നിഷ്പക്ഷാടിത്തറയെ ദുര്‍ബലപ്പെടുത്തുന്നുണ്ട് എന്ന് പറയാതെ വയ്യ.
പണം മുടക്കിയവരുടെ താല്പര്യങ്ങള് വാര്‍ത്തകളില്‍ പ്രതിഫലിച്ചില്ല എന്ന് മാത്രമല്ല അവരുടെ താല്പര്യങ്ങള്‍ക്കെതിരായിക്കൂടി വാര്‍ത്തകള്‍ വന്നു എന്നതാണ് ഇന്ത്യാവിഷനെ റേറ്റിങ്ങിലും വിവാദങ്ങളിലും പിടിച്ചു നിര്‍ത്തിയത്. കടിച്ചിറക്കിയ വേദനകളുടെയും മാനസിക സംഘര്‍ഷങ്ങളുടെയും ഒരുവേള നിസ്സഹായാവസ്ഥകളുടെയും സത്യസന്ധമായ വെളിപ്പെടുത്തല്‍ നടത്തുക വഴി ഡോ മുനീര്‍ ഒരു രാഷ്ട്രീയക്കാരന്റെ മേക്കപ്പില്ലാത്ത മുഖമാണ് കാണിക്കുന്നത്.
"ടീവിയില്‍ റെജീനയുടെ പുലമ്പലുകള്‍, സ്തംഭിച്ചു പോയി, കുഞ്ഞാലിക്കുട്ടി സാഹിബുമായുള്ള ദീര്‍ഘ കാല ബന്ധവും തലേന്ന് നടന്ന സമാഗമവും മനസ്സില്‍ മിന്നി മറഞ്ഞു. ആകെ ഒരവ്യക്തത, എന്ത് ചെയ്യണമെന്നറിയാതെ കുറെ നിന്നു" തികച്ചും വൈകാരികമായ ഇത്തരം മുഹൂര്‍ത്തങ്ങള്‍ മുതല്‍ പട്ടിണിയിലായ ഇന്ത്യാവിഷന് ജീവനക്കാര്‍ ഓഫീസിലെ ടെറസിനു മുകളിലെ മാങ്ങ പറിച്ചു തിന്നു വിശപ്പടക്കുന്നത് വരെ ഡോ: മുനീര്‍ വിവരിക്കുന്നുണ്ട്. (ഇപ്പോഴും ജീവനക്കാര്‍ മാങ്ങ പറിച്ചു തിന്നു തന്നെയാണോ വിശപ്പടക്കുന്നത് എന്ന് വ്യക്തമല്ല . നികേഷിന്റെയും മറ്റും രൂപം കണ്ടിട്ട് മാങ്ങ തിന്നു ജീവിക്കുന്ന മട്ടില്ല. !!) ഇന്ത്യാവിഷന്റെ ലോഗോ പ്രകാശന ചടങ്ങില്‍ മുന്‍ നിരയില്‍ ഇരുന്ന തന്റെ ഉമ്മയെയും സഹോദരിയെയും എഴുനേല്പിച്ച് പിറകിലേക്ക് മാറ്റിയിരുത്തിയ ഹസ്സന് ചേളാരിയെന്ന മുന്‍ലീഗ് പത്രപ്രവര്‍ത്തകനെക്കുറിച്ചും ഡോ. മുനീര്‍ എഴുതിയിട്ടുണ്ട് !!!.. (എന്തിനുള്ള പുറപ്പാടാണാവോ ?..)
വാര്‍ത്തകളുടെ കാര്യത്തില്‍ ഇടപെടില്ല എന്ന് എം വീ നികേഷ് കുമാറിനും സ്റ്റാഫിനും ഇന്ത്യാവിഷന് ചെയര്മാന് എന്ന നിലയില്‍ കൊടുത്ത വാക്ക് റെജീന ചാനലില്‍ അഴിഞ്ഞാടിയ ദിവസം പോലും പാലിച്ചു എന്ന് സൂചിപ്പിക്കുന്നിടതാണ് ഇതൊരു അസാധാരണമായ ലേഖനമാകുന്നത്. രാഷ്ട്രീയ ഭാവിയെയും അതിലെ വരും വരായ്കകളെയും ചിന്തിക്കാതെ മനസ്സാക്ഷിയോട് സത്യസന്ധത പുലര്‍ത്താന്‍ ശ്രമിച്ച ഒരു സാധാരണക്കാരന്റെ ചിത്രമാണ് ഡോ: മുനീര്‍ വരച്ചിടുന്നത്. വിവാദങ്ങള്‍ ചുട്ടെടുത്തും കത്തിച്ചുണ്ടാക്കിയും വാര്‍ത്തകളില്‍ ഇന്ത്യാവിഷനെ നിറച്ചു നിര്‍ത്തി നികേഷും സഹപ്രവര്‍ത്തകരും ചിരിച്ചപ്പോഴും ഒരു മാധ്യമ (മാദ്ധ്യമമെന്നും പറയാം കെട്ടോ..!!) മുതലാളിയുടെ ചാട്ടവാര്‍ വീശിയടിച്ചില്ല ഡോ: മുനീര്‍. പകരം മന:സംഘര്‍ഷങ്ങള്‍ ഉള്ളിലൊതുക്കി കണ്ണുകളില്‍ നിന്നു രക്തം വരുന്നത് വരെ കരഞ്ഞു തീര്‍ത്തു..!! (ഒരു ചാനല്‍ നടത്തി കൊണ്ട് പോകാനുള്ള പുകിലുകള് നോക്കണേ.. ) ടൈയ്യും കെട്ടി വാര്‍ത്ത വായിക്കുന്നവന് ഇതൊന്നും അറിയേണ്ടല്ലോ, അവനു മാങ്ങ തിന്നു ജീവിച്ചാല്‍ മതിയല്ലോ.
ഒരു കാര്യം ഉറപ്പാണ്. ഈ ലേഖനം വഴി മറ്റൊരു പുകിലാണ് മുനീര്‍ സാഹിബ് തലയില്‍ കയറ്റിയിരിക്കുന്നത്. ഒരു പാട് പേരോട് മറുപടി പറഞ്ഞു കുഴങ്ങും. തനിക്കോ പാര്‍ട്ടിക്കോ തൊഴിലാളികള്‍ക്കോ ഓഹരി ഉടമകള്‍ക്കോ ആര്‍ക്കും ഒരുപകാരവും ഈ ചാനല്‍ കൊണ്ട് ഇല്ലെങ്കില്‍ പിന്നെയെന്തിന് ഈ വയ്യാവേലിക്ക് നിന്നു?. വാര്‍ത്തകള്‍ എങ്ങനെ വരണമെന്ന് പോലും തീരുമാനിക്കാന്‍ കഴിയാതെ കത്തിയും കഴുത്തുമൊക്കെ ആരാനെ ഏല്പിച്ചു സാമ്പത്തികം എന്ന മരക്കുരിശ് മാത്രം ചുമലില്‍ എല്ക്കുവാന് ആര് പറഞ്ഞു?. ചോദ്യങ്ങള്‍ നിരവധിയുണ്ടാവും.
(പിന്കുറിപ്പ്: ഡോ: മുനീറിന് മറുപടിയുമായി ഹസ്സന് ചേളാരിയും മറ്റും മാതൃഭൂമിയുടെ പുതിയ ലക്കത്തില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഗള്‍ഫിലായതിനാല്‍ കോപ്പി കിട്ടാന്‍ വൈകും. അത് വായിച്ചു കഴിഞ്ഞിട്ട് വല്ലതും പറയണമെന്ന് തോന്നിയാല്‍ അപ്പോള്‍ പറയാം.)
For latest update of this story Click here ഇന്ത്യാവിഷന് : ഇപ്പോള്‍ ചിരിക്കുന്നത് കുഞ്ഞാലിക്കുട്ടി
November 7, 2009
മാദ്ധ്യമമോ മാധ്യമമോ ശരി?
November 5, 2009
പോലീസോ പട്ടാളമോ വലുത്?

പട്ടാളമാണ് വലുതെന്നു എ കെ ആന്റണി.
ആകെ മൊത്തം കണ്ഫ്യൂഷന് ..
ആരെയാണ് വിശ്വസിക്കേണ്ടത് എന്ന് ഒരു പിടിയും കിട്ടുന്നില്ല.
രണ്ടു പേരും നമുക്ക് വേണ്ടപ്പെട്ടവര്‍. ഒന്ന് മുഖ്യന്, മറ്റൊന്ന് കേന്ദ്ര മന്ത്രി.
ഒരൊറ്റ വഴിയെ ഞാന്‍ കാണുന്നുള്ളൂ. കണ്ണൂരിലെ റിസള്‍ട്ട് വരുന്നത് വരെ കാത്തിരിക്കുക.
അബ്ദുള്ള കുട്ടി ജയിച്ചാല്‍ പട്ടാളം വലുത്.
ജയരാജന് ജയിച്ചാല്‍ പോലീസ് വലുത്.
ഇത് രണ്ടുമല്ലാതെ ബീ ജെ പീ ജയിച്ചാലോ എന്ന് ചോദിക്കരുത്. പിന്നെയും കണ്ഫ്യൂഷന് ആവും...
November 3, 2009
ഡൊമൈന്‍ നാമങ്ങള്‍ ഇനി പച്ചമലയാളത്തിലും !

കഴിഞ്ഞ ദിവസം സൌത്ത് കൊറിയയില്‍ ചേര്‍ന്ന ഇന്റര്‍നെറ്റ് തമ്പുരാക്കന്മാരുടെ (Internet Corporation for Assigned Names and Numbers - ICAAN) യോഗത്തിലാണ് തീരുമാനം ഉണ്ടായത്. A മുതല്‍ Z വരെയുള്ള ഇംഗ്ലീഷ് അക്ഷരമാലയിലെ 26 വില്ലന്മാരെയും ഒന്ന് മുതല്‍ പൂജ്യം വരെയുള്ള പത്ത് വേന്ദ്രന്മാരെയും ഒരു കീഴ്ജാതി ഹൈഫനെയും (-) വെച്ചാണ് ഇതുവരെയുള്ള കളികളൊക്കെ നാം കളിച്ചത്. ഇനി 'ലച്ചം ലച്ചം അച്ചരങ്ങള്‍' ആണ് അഡ്രസ് ബാറില്‍ കിടന്നു നിരങ്ങാന്‍ പോകുന്നത്. അറബി, ചൈനീസ്, റഷ്യന്‍, ഹിന്ദി തുടങ്ങിയ മേല്‍ജാതി ഭാഷകള്‍ക്കാണ് ഉടനെ അഡ്രസ് ബാറില്‍ ചാടി വീഴാന്‍ അനുമതി ലഭിക്കുക. മലയാളം അടക്കമുള്ള ഓ ബി സി വകുപ്പിലെ ക്രീമിലെയറില്‍ പെട്ടേക്കാവുന്ന ഭാഷകള്‍ക്ക് രണ്ടാം ഘട്ടത്തില്‍ ഇടം കിട്ടിയേക്കും. ഡോട്ട് കോമിനു പകരം ഓരോ ഭാഷക്കും യോജിക്കുന്ന വാലറ്റങ്ങള്‍ അതാതു സര്‍ക്കാരുകള്‍ ഉണ്ടാക്കി സമര്‍പ്പിക്കണം എന്നാണു ഐക്കാന്‍ അധികൃതര്‍ പറയുന്നത്. നമുക്ക് ഡോട്ട് കേര എന്നോ ഡോട്ട് കേരം എന്നോ എന്താണെന്ന് വെച്ചാല്‍ ഉണ്ടാക്കി കൊടുക്കാം. സഖാക്കള്‍ക്ക് വേണമെങ്കില്‍ ഡോട്ട് വീ എസ് എന്നുമാക്കാം.
ലോകത്ത് ഏതാണ്ട് 1.6 ബില്യണ്‍ ആളുകള്‍ നെറ്റ് ഉപയോഗിക്കുന്നുണ്ട് എന്നാണു കണക്ക്. എന്ന് വെച്ചാല്‍ ഇതെഴുതുന്ന ഞാനും വായിക്കുന്ന നിങ്ങളുമടക്കം ലോകജന സംഖ്യയുടെ നാലിലൊന്ന് ഇപ്പോള്‍ തന്നെ വലയില്‍ ആണ് എന്ന്. സായിപ്പിന്റെ ഭാഷ തീരെ വശമില്ലാത്തതിനാല്‍ വലയില്‍ ചാടാതെയിരിക്കുന്ന വലിയൊരു വിഭാഗമുണ്ട്. അവരെക്കൂടി വലയില്‍ ആക്കുകയാണ് ഈ നീക്കത്തിന്റെ പിന്നിലെ ഗൂഡ ലക്ഷ്യമെന്ന് പറയുന്നവരുമുണ്ട്.
സംഗതി എന്തായാലും കയ്യും കെട്ടി നോക്കിയിരുന്നാല്‍ നല്ല മണി മണി പോലെയുള്ള മലയാളം പേരുകള്‍ തിരോന്തരത്ത്കാര് അടിച്ചോണ്ട് പോകും. നമ്മള് മലബാരുകാര് ഉറക്കം എഴുന്നേറ്റ് വരുമ്പോഴേക്ക് കാക്കയും പൂച്ചയുമല്ലാതെ ബാക്കിയൊന്നും കാണില്ല. അതുകൊണ്ട് വലയില്‍ കറങ്ങുന്ന മുഴുവന്‍ മലബാരുകാരോടും എനിക്കുള്ള അഭ്യര്‍ഥന സ്വപ്നം കാണുന്ന ഡൊമൈന്‍ നാമങ്ങളൊക്കെ ചുരണ്ടി റെഡിയാക്കി വെച്ചോളണം എന്നാണ്. എപ്പോഴാണോ മലയാളത്തിനു ടിക്കറ്റ് കിട്ടുന്നത് അപ്പൊ വെച്ചങ്ങു കാച്ചണം.
ഇതിനകം തന്നെ റിസേര്‍വ് ചെയ്തിരിക്കാന്‍ ഇടയുള്ള നല്ല മലയാളത്തമുള്ള ചില ഡൊമൈന്‍ നാമങ്ങള്‍ താഴെ കൊടുക്കുന്നു. അവയ്ക്ക് ഇനിയാരും അപേക്ഷ കൊടുക്കരുത്.
എസ്സ് കത്തി.കേപോ (കേരള പോലീസ്)
ആ കസേരയില്‍ ഒന്നൂടെ ഇരിക്കണം.കരുണാകരന്
ജീവിതംനായനക്കി.മഅദനി
ഞങ്ങള്തമ്മില്തച്ചുതീരും.ബീ ജെ പി
വോട്ടു വേണോ വോട്ട്.ജമ (ജമാഅത്തെ ഇസ്ലാമി)
വാടാപോടാ.എസ് എന്‍ ഡീ പി
ശവത്തില്‍ കുത്തരുത് പ്ലീസ്.മുരളി
Subscribe to:
Posts (Atom)