November 24, 2009

ജനങ്ങളുടെ കയ്യില്‍ ഇഷ്ടം പോലെ കാശുണ്ട് !!മന്ത്രി തന്നെ എല്ലാം പറഞ്ഞ സ്ഥിതിക്ക് നമ്മളായിട്ട് ഇനി എന്ത് പറയാന്‍?. കയ്യില്‍ ഇഷ്ടം പോലെ കാശുള്ളതിനാല്‍ വില എത്ര കൂടിയാലും പ്രശ്നമില്ല. മണി മണി പോലുള്ള അരി കിട്ടണം. ഇനി അരിയില്ലേലും  കുഴപ്പമില്ല. പാലും മുട്ടയും ഉണ്ടല്ലോ !! നിര നിരയായി ഹോട്ടലുകളും !!.ഇത് പോലെ ലോക വിവരവും പൊതുജന സ്നേഹവും ഒക്കെയുള്ള നാല് മന്ത്രിമാരെ കിട്ടിയത് നമ്മുടെയൊക്കെ സുകൃതം !!!

9 comments:

 1. കേരള കൌമുദിയുടെ വാര്‍ത്തയാണ്. വിശ്വസിക്കാന്‍ കൊള്ളാവോ എന്നറിയില്ല. "അരി ഭക്ഷണം തന്നെ തിന്നണമെന്ന് എന്താ ഇത്ര നിര്‍ബന്ധം?, പാലും മുട്ടയും കഴിച്ചാല്‍ പോരേ" എന്ന ഇദ്ദേഹത്തിന്റെ പ്രസ്താവന മുമ്പ് ടീവീയില്‍ കണ്ടിട്ടുണ്ട്. ആയതിനാല്‍ ഇതും ഇതിലപ്പുറവും പുള്ളി പറയാനുള്ള സാധ്യത കാണുന്നുണ്ട്.

  ReplyDelete
 2. കേരളത്തില്‍ ജീവിക്കുന്ന പലര്‍ക്കും പണത്തിനു ഒരു ബുദ്ധിമുട്ടും ഇല്ല.
  അവരും ഏറ്റവും പുതിയ മൊബൈല്‍ ഫോണും മറ്റും വാങ്ങുന്നു.
  സ്ഥല വില്‍പ്പന ഗ്രാമങ്ങളില്‍ പോലും ലക്ഷങ്ങള്‍ മറിയുന്നു....
  പുറത്തു നിന്നോ അകത്തു നിന്ന് തന്നെയോ നാട്ടില്‍ കോടികള്‍ ഒഴുകുനുണ്ട്.
  അരിക്കും പാലിനും വിലകൂടി എന്ന് പറഞ്ഞു കരയരുത്.

  ReplyDelete
 3. This comment has been removed by the author.

  ReplyDelete
 4. മന്ത്രി ദിവാകരന്‍ നാട് വാണിടും കാലം......

  സമ്പല്‍സമൃദ്ധമായ ഈ കാലം "കാലനില്ലാ കാല"മായിരുന്നെങ്കില്‍. ദിവാകരന്‍ സാറിന്റെ ഭരണത്തില്‍ ജീവിക്കാനുള്ള കൊതി കൊണ്ടാണ്.
  മന്ത്രി നീണാള്‍ വാഴട്ടെ.

  നമുക്ക് മറക്കാം..

  ഒരു നേരത്തെ കഞ്ഞിക്കു വേണ്ടി സ്വന്തം കുഞ്ഞുങ്ങളെ വില്‍കേന്‍ടി വരുന്ന മാതൃത്വതെ.

  കവിള്‍ തുടിക്കും മുമ്പ് കന്യകത്വം വിറ്റു വിശപ്പടക്കുന്ന സ്ത്രീത്വത്തെ .

  ഹോട്ടലുകള്‍കു പിറകില്‍ എച്ചിലുകള്‍കു കാത്തിരിക്കുന്ന ദരിദ്ര ബാല്യങ്ങളെ.

  ചില്ല് മേടയില്‍ ഇരുന്നിവരെ കല്ലെറിയല്ലേ ....

  ReplyDelete
 5. മന്ത്രി പറഞ്ഞത്‌ സത്യമെങ്കിലും ആ സ്ഥാനത്തിരുന്ന് പറയാന്‍ പാടില്ലായിരുന്നു. അരിയ്ക്ക്‌ വിലകൂടിയാല്‍ കൂലി കൂടും.അത്രയേ ഒള്ളൂ. പച്ചക്കറിയ്ക്ക്‌ വില്‍ കൂടുന്നേ എന്ന് നിലവിളിയ്ക്കുന്ന ആരും ഓരോ മൂട്‌ പച്ചക്കറി അടുക്കളപ്പുറത്ത്ത്ത്‌ പിടിപ്പിയ്ക്കാന്‍ തയ്യാറല്ല. ആ നേരത്ത്‌ രണ്ട്‌ സീരിയലും ഒരു റീയാലിറ്റി ഷോയും കാണാമല്ലോ? അല്ലെങ്കില്‍ അയലത്തുകാരുടെ കുറ്റം പറയാമല്ലോ

  ReplyDelete
 6. വളരെ ശരിയാണ് ബിജു കുമാറേ.....
  നമ്മുടെ കയ്യിഇല്‍ കാശുണ്ട്. അതുകൊട്നു അറിയും പാലും വീട്ടു പടിക്കല്‍ കിട്ടിയാല്‍ വല്ല്യ ഉപകാരം. അതും കുറഞ്ഞ വിലയ്ക്ക്.
  ഈ അരിയും പാലും ഉണ്ടാക്കുന്ന കര്‍ഷകര്‍ക്ക് ശരിക്കും വില കിട്ടുന്നുണ്ടോ? അതാരും അറിയുന്നില്ല.

  ReplyDelete
 7. പ്രവാസ ജീവിതം അവസാനിപ്പിച്ച്‌ മൂനാല് പശുവിനെ വളര്‍ത്തി സമാധാനമായി ജീവിക്കാം എന്ന് പല തവണ ആലോചിച്ചിട്ടുണ്ട്.
  പക്ഷെ ഇപ്പോളുള്ള പാല് വില വച്ച് അത് നടക്കില്ല. പെപ്സി,കോള തുടങ്ങിയവ ഒക്കെ പാലിലും വിലകൊടുത്തു വാങ്ങും.

  ReplyDelete
 8. koumudiyil mathramalla mathrubhumiyilum ee vartha vannittundu.marxukal naduvaneedum kalam manusharellarum 1 poley

  ReplyDelete
 9. എന്റെ ഒരു സഹോദരൻ ബോബെയിലുള്ള നല്ലൊരു ജോലി കളഞ്ഞ് കുറെ പശു വളർത്തി..ഇപ്പോൾ കഞ്ഞി കുടി മുട്ടി...നടുവിടാനൊരുങ്ങുന്നു!

  ReplyDelete